ഇഅതികാഫ് – പത്ത് ദിവസം ഇരിക്കാന്‍ ഉദ്ദേശിച്ച് അഞ്ചു ദിവസം കൊണ്ട് നിര്‍ത്തിയാല്‍.

ഇഅതികാഫ് - പത്ത് ദിവസം ഇരിക്കാന്‍ ഉദ്ദേശിച്ച് അഞ്ചു ദിവസം കൊണ്ട് നിര്‍ത്തിയാല്‍.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും:

ചോദ്യം: ഞാന്‍ പത്ത് ദിവസം ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചു. അഞ്ച് ദിവസം ഇരുന്ന ശേഷം പിന്നെ നിര്‍ത്തി വീട്ടില്‍ പോകാന്‍ ഉദ്ദേശിച്ചാല്‍ അതില്‍ തെറ്റുണ്ടോ ?. 

ഉത്തരം: ഇഅതികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയതല്ലെങ്കില്‍ അതില്‍ തെറ്റില്ല. നിര്‍ബന്ധമല്ലാത്ത (നേര്‍ച്ചയല്ലാത്ത) ഇഅതികാഫ് പൂര്‍ത്തിയാക്കുകയോ പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്യാം. പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം. എന്നാല്‍ നേര്‍ച്ചയാക്കിയ ഇഅതികാഫ് ആണെങ്കില്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. – [http://www.alfawzan.af.org.sa/node/14926].

————————–

ഇനി നേര്‍ച്ച നേര്‍ന്ന ഇഅതികാഫ് വല്ല കാരണത്താലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍. അതല്ലെങ്കില്‍ ഇഅതികാഫിനെ ബാത്വിലാക്കുന്ന ഭാര്യാ ഭര്‍തൃ സംയോഗം കൊണ്ട് ബാത്വിലായാല്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഒപ്പം പ്രായശ്ചിത്തവും. ശൈഖിനോട് ചോദിക്കപ്പെട്ട മറ്റൊരു ചോദ്യത്തില്‍ അത് വ്യക്തമാണ്. 

ചോദ്യം: ഞാന്‍ റമളാനില്‍ മസ്ജിദുല്‍ ഹറാമില്‍ മൂന്നു ദിവസം ഇഅതികാഫ് ഇരിക്കുമെന്ന് നേര്‍ച്ച നേര്‍ന്നാല്‍, അതിന് സാധിച്ചില്ലെങ്കില്‍ റമളാനിന് ശേഷം അതെനിക്ക് ചെയ്ത് വീട്ടുവാന്‍ പറ്റുമോ ?. 

ഉത്തരം:  അതെ റമളാനിന് ശേഷം അതനുഷ്ടിച്ച് വീട്ടാം. ഒപ്പം സത്യം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം ചെയ്യണം. പ്രായശ്ചിത്തം ചെയ്യുന്നതോടൊപ്പം സമയം കടന്നുപോയ ആ ഇഅതികാഫ്  നിര്‍വഹിച്ച് വീട്ടുകയും വേണം. – [http://www.alfawzan.af.org.sa/node/14926].

————————

 

 

നേര്‍ച്ച നേര്‍ന്ന ഇഅതികാഫ് നിറവേറ്റാന്‍ സാധിക്കാതെ വന്നാലും, ഇഅതികാഫിനെ നിഷ്ഫലമാക്കുന്ന ഭാര്യയുമായുള്ള ലൈംഗിക ബന്ധം കൊണ്ട് ബാത്വിലായാലും  അത് വീട്ടുന്നതോടൊപ്പം സത്യം നിറവേറ്റാന്‍ സാധിക്കാത്തതിന്‍റെ പ്രായശ്ചിത്തവും ചെയ്യണം. എന്നാല്‍ നിര്‍ബന്ധമല്ലാത്ത അഥവാ നേര്‍ച്ചയാക്കിയിട്ടില്ലാത്ത പുണ്യകരമായ ഇഅ്തികാഫ് വല്ല കാരണത്താലും ബാത്വിലായാല്‍ വേണമെങ്കില്‍ വീട്ടാം. വീട്ടല്‍ നിര്‍ബന്ധമല്ല. അതുപോലെ പ്രായശ്ചിത്തവും ബാധകമല്ല.

ശപഥം ചെയ്തത് നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തമാണ്, അല്ലാഹു പറയുന്നു:

لا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَاحْفَظُوا أَيْمَانَكُمْ كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ ) المائدة / 89 . 

ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ ( അത്‌ ലംഘിക്കുന്നതിന്‍റെ ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക്‌ നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന്‌ പത്തു സാധുക്കള്‍ക്ക്‌ ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക്‌ വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും ( അതൊന്നും ) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി”. – [മാഇദ:89]. ഇതില്‍ പരാമര്‍ശിക്കപ്പെട്ട പത്ത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുകയോ, അതല്ലെങ്കില്‍ വസ്ത്രം നല്‍കുകയോ, അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ഈ പറഞ്ഞ മൂന്നിനും സാധിച്ചില്ലെങ്കില്‍ മാത്രം മൂന്ന്‍ ദിവസം നോമ്പ് നോല്‍ക്കുകയോ ചെയ്‌താല്‍ മതി. ഇതാണ് ശപഥം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

ഉപാധിയോടെയുള്ള ഇഅതികാഫ്.

ഉപാധിയോടെയുള്ള ഇഅതികാഫ്.

ഭാര്യയുമായുള്ള ലൈംഗിക ബന്ധം ഒഴികെ മറ്റ് അനുവദനീയമായ ഉപാധികളോടെ ഇഅതികാഫില്‍ പ്രവേശിക്കാം: 
ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യങ്ങളും മറുപടികളും:

ചോദ്യം: ഇഅതികാഫില്‍ ഞാന്‍ നിബന്ധന വെക്കുമ്പോള്‍ (അതായത് ഞാന്‍ ഇഅതികാഫിരിക്കുന്ന സമയത്ത് എന്റെ ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോകും എന്നിങ്ങനെ) പ്രത്യേകം ഉരുവിടേണ്ടതുണ്ടോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?. 
  

ഉത്തരം: മനസ്സില്‍ കരുതിയാല്‍ മതി. ഇഅതികാഫിരിക്കുമെന്നും എന്നാല്‍ ഇന്നയിന്ന കാര്യങ്ങള്‍ക്ക് പള്ളിയില്‍ നിന്ന് പുറത്ത് പോകുമെന്നും മനസ്സില്‍ കരുതിയാല്‍ (ആ നിബന്ധന സാധുവാകാന്‍) ആ മനസിലുള്ള ഉദ്ദേശം മാത്രം മതി. ഇനി (നിബന്ധന) ഉരുവിട്ടാല്‍ അതില്‍ തെറ്റുമില്ല. – [http://www.alfawzan.af.org.sa/node/14926].


ചോദ്യം: മറ്റൊരു പള്ളിയിലെ ഇമാമിന്‍റെ പാരായണമാണ് എനിക്ക് കൂടുതല്‍ താല്പര്യം എങ്കില്‍, തറാവീഹ് മറ്റൊരു പള്ളിയില്‍ നിര്‍വഹിക്കുമെന്ന നിബന്ധനയോടെ ഞാന്‍ ഇഅതികാഫില്‍ പ്രവേശിക്കാന്‍ പാടുണ്ടോ ?. 

ഉത്തരം: അനുവദനീയമാണ്. പക്ഷെ അതിനേക്കാള്‍ നല്ലത് ഇഅതികാഫ് ഇരിക്കുന്ന പള്ളിയില്‍ നിന്നുതന്നെ തറാവീഹ് നമസ്കരിക്കലാണ്‌. കാരണം ആ പള്ളിയില്‍ നിന്ന് തന്നെ നമസ്കരിച്ചാല്‍ പള്ളിയില്‍ നിന്ന് പുറത്ത് പോകേണ്ടതായി വരുന്നില്ലല്ലോ. ഇഅതികാഫ് ഇരിക്കുന്ന പള്ളിയില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ അത് സഹായമാണ്.- [http://www.alfawzan.af.org.sa/node/14926].

 

ചോദ്യം: ഇഅതികാഫ് ഇരിക്കുന്ന ആള്‍ക്ക്, ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവില്‍ ഭാര്യയുമായി ബന്ധപ്പെടുമെന്ന നിബന്ധന വെക്കാമോ ?. 

ഉത്തരം: ഇല്ല. അപ്രകാരം ചെയ്‌താല്‍ ഇഅതികാഫ് അസാധുവാകുകയും, ബാത്വിലാവുകയും ചെയ്യും. നിബന്ധന വച്ചാലും ഇല്ലെങ്കിലും ഭാര്യയുമായുള്ള സംയോഗം ഇഅതികാഫിനെ ബാത്വിലാക്കും. – [http://www.alfawzan.af.org.sa/node/14926].

———————

 

ഒരാള്‍ ഇഅതികാഫ് ഇരിക്കുന്ന വേളയില്‍ തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന നിബന്ധന വച്ചാല്‍ ആ നിബന്ധന സ്വീകാര്യയോഗ്യമല്ല. കാരണം ഇഅതികാഫ് ഇരിക്കുന്ന വേളയില്‍ ബന്ധപ്പെടുക എന്നത് അല്ലാഹു നിഷിദ്ധമാക്കിയ കാര്യമാണ്: 

وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا

എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെ  അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌.” – [അല്‍ബഖറ:187].

 

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) അദ്ദേഹത്തിന്‍റെ അശറഹുല്‍ മുംതിഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഒരാള്‍ ഇഅതികാഫ് ഇരിക്കുന്ന വേളയില്‍, തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന് നിബന്ധന വച്ചാല്‍ ആ നിബന്ധന സാധുവല്ല. കാരണം അത് അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കലാണ്. അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുന്ന തരത്തിലുള്ള സകല നിബന്ധനകളും ബാത്വിലാണ്.”  ഇഅതികാഫിന്‍റെ സമയത്ത് ഒരാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍  നേര്‍ച്ചയാക്കിയ ഇഅതികാഫ് ആണെങ്കില്‍ ആണെങ്കില്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാക്കും. അതോടൊപ്പം ശപഥം നിറവേറ്റിയില്ലെങ്കിലുള്ള പ്രായശ്ചിത്തവും ബാധകമാണ്.  നേര്‍ച്ചയാക്കാതെ പുണ്യം പ്രതീക്ഷിച്ച് ഇരുന്ന ഇഅതികാഫ് ആണെങ്കില്‍ വീട്ടല്‍ നിര്‍ബന്ധമല്ല. പ്രായശ്ചിത്തവും ഇല്ല.


ശപഥം നിറവേറ്റിയില്ലെങ്കില്‍ ഉള്ള പ്രായശ്ചിത്തം :

ഇഅതികാഫില്‍ പ്രവേശിക്കുന്ന സമയത്ത് ഒരാള്‍ക്ക് അനുവദനീയമായ രൂപത്തിലുള്ള നിബന്ധനകള്‍ വെക്കാം. ഉദാ: ഇഅതികാഫിരിക്കുന്ന സമയത്ത് പള്ളിയില്‍ നിന്നും എന്‍റെ ഇന്നയിന്ന ആവശ്യങ്ങള്‍ക്ക് ഞാന്‍ പുറത്ത് പോകും എന്ന നിബന്ധനയോടെയാണ് ഒരാള്‍ ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിച്ചത് എങ്കില്‍ അത് അനുവദനീയമാണ്. 


ചോദ്യം: ഇഅതികാഫിരിക്കുന്ന ഒരാള്‍ ഉംറ ചെയ്യുമെന്ന നിബന്ധനയോടെയാണ് ഇഅതികാഫ് ഇരുന്നതെങ്കില്‍അത് പാടുണ്ടോ ?.

ഉത്തരം: ഇഅതികാഫ് ഇരിക്കുന്ന സമയത്ത് അപ്രകാരം ഒരു നിബന്ധന കരുതിയിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. അവര്‍ നിബന്ധനയായി വെക്കുന്നത് അവര്‍ക്ക് നിര്‍വഹിക്കാവുന്നതാണ്. – [http://www.alfawzan.af.org.sa/node/14926].



ചോദ്യം: നിബന്ധന ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പ് തന്നെ വെക്കേണ്ടതുണ്ടോ, അതല്ല ഇഅതികാഫിലിരിക്കെ വെക്കാന്‍ പറ്റുമോ ? .

ഉത്തരം: പറ്റില്ല. ആദ്യം തന്നെ വെക്കണം. റമളാനിലെ അവസാനത്തെ പത്തും മുഴുവനും ഇഅതികാഫ് ഇരിക്കണം എന്നാണെങ്കില്‍ അവസാനത്തെ പത്തിന് മുന്‍പ് ഉദ്ദേശിക്കണം. – [http://www.alfawzan.af.org.sa/node/14926].


——–


 നിയ്യത്ത് പോലെത്തന്നെയാണ് നിബന്ധനകളും. ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പുള്ള നിബന്ധനകള്‍ പാലിക്കണം. ഒരാള്‍ ജോലിക്കോ മറ്റോ ഒന്നും പുറത്ത് പോകാതെ പള്ളിയില്‍ ഇഅതികാഫ് ഇരിക്കും എന്ന് നേര്‍ച്ച നേര്‍ന്നാല്‍. അതയാള്‍ക്ക് നിര്‍ബന്ധമായി.

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

ഇഅതികാഫിന് നിശ്ചിത കാലമുണ്ടോ ?. അത് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ ?

ഇഅതികാഫിന് നിശ്ചിത കാലമുണ്ടോ ?. അത് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ ?

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യങ്ങളും മറുപടികളും: 

ചോദ്യം: ഇഅതികാഫ് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ അതല്ല, അറഫാ ദിനം പോലെയുള്ള ഏത് സമയത്തും ചെയ്യാമോ ?.

 

ഉത്തരം: ഏത് കാലത്തും ഇഅതികാഫ് അനുവദനീയമാണ്. റമളാനിലാണ് അത് കൂടുതല്‍ പുണ്യകരം എന്ന് മാത്രം. എന്നാല്‍ അറഫയെപ്പോലുള്ള പ്രത്യേകദിനങ്ങളില്‍ പ്രത്യേകത കല്‍പ്പിച്ചുകൊണ്ട് അതനുഷ്ടിക്കുന്നതിന് തെളിവില്ല. അറഫാ ദിനത്തില്‍ പ്രത്യേകം ഇഅതികാഫ് ഇരിക്കുക എന്നതിന് തെളിവില്ല. കാരണം സച്ചരിതരായ മുന്‍ഗാമികള്‍ അറഫാ ദിനത്തില്‍ പ്രത്യേകമായി ഇഅതികാഫ് ഇരുന്നിരുന്നില്ല. 

 

ചോദ്യം: ഇഅതികാഫിന് പ്രത്യേക സമയപരിധിയുണ്ടോ ?. 

 

ഉത്തരം: അതിനൊരു പ്രത്യേക സമയപരിധിയില്ല. കൂടിയ പരിധിയോ കുറഞ്ഞ പരിധിയോ ഒന്നുമില്ല. ഒരു രാത്രി മുഴുവനോ, ഒരു ദിവസം മുഴുവനോ, ഇനി കുറച്ച് മണിക്കൂറുകളോ ഇഅതികാഫിരിക്കാന്‍ ഒരാള്‍ നേര്‍ച്ച ചെയ്‌താല്‍ അതെല്ലാം പുണ്യകരം തന്നെ. ഏതായാലും ശറഅ് അതിനൊരു പ്രത്യേക സമയപരിധി നിര്‍ണ്ണ്ച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണ ഇഅതികാഫ് എന്ന് പറയാവുന്ന ഒരു സമയം ചിലവഴിച്ചാല്‍ തന്നെ ഇഅതികാഫ് ആകും.

ചോദ്യം : രാത്രി മുതല്‍ ഫജ്ര്‍ നമസ്കാരം വരെ ഒരാള്‍ക്ക് ഇഅതികാഫിന് നിയ്യത്ത് വെക്കാന്‍ പറ്റുമോ ?. മഗ്രിബിന് വീണ്ടും പള്ളിയിലെത്തി ഫജ്ര്‍ വരെ ഇഅതികാഫ് ഇരിക്കുന്നു എന്ന് വീണ്ടും തന്‍റെ നിയ്യത്ത് പുതുക്കുന്നു ഇതില്‍ തെറ്റുണ്ടോ ?.

 

ഉത്തരം: രാത്രിയില്‍ മാത്രം ഇഅതികാഫ് ഇരിക്കാന്‍ ഒരാള്‍ക്ക് നേര്‍ച്ചയാക്കാം. പത്ത് രാത്രികളും എന്നോ, ഒരു രാത്രിയെന്നോ എപ്രകാരം വേണമെങ്കിലും ആവാം. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ ഹദീസ് ഇതിന് തെളിവാണ്. (അതില്‍ ഒരു രാത്രി അദ്ദേഹം നേര്‍ച്ചയാക്കി എന്ന് വന്നിട്ടുണ്ടല്ലോ). മഗ്രിബ് മുതലാണ്‌ രാത്രി ആരംഭിക്കുന്നത്. ഫജ്റോടു  കൂടി അവസാനിക്കുകയും ചെയ്യുന്നു. – [http://www.alfawzan.af.org.sa/node/14926].

 

 

ചോദ്യം: റമദാനിലെ ഒര് രാവ് പ്രത്യേകമായി, ഉദാ: ആദ്യത്തെ പത്തിലെ ഒരു രാവ് മാത്രം ഇഅതികാഫിരിക്കാന്‍ പാടുണ്ടോ ?.

ഉത്തരം: അതില്‍ തെറ്റില്ല. ഒരൊറ്റ രാവ് ഇഅതികാഫിരിക്കാന്‍ ഉമര്‍ (റ) നേര്‍ച്ച നേരുകയും അത് വീട്ടുവാന്‍ റസൂല്‍() അദ്ദേഹത്തോട് കല്‍പ്പിക്കുകയും ചെയ്തതായിക്കാണാം. – [http://www.alfawzan.af.org.sa/node/14926].

———————-
(
എന്നാല്‍ റമദാനിലെ ആദ്യത്തെ പത്തിലെ ഒരു രാത്രിക്ക് ആ രാത്രിയില്‍ ഇഅതികാഫ് ഇരിക്കുന്നതിന് റമദാനിലെ മറ്റു രാവുകളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക പുണ്യമുണ്ട് എന്ന് കരുതിയാണ് ഒരാള്‍ അനുഷ്ടിക്കുന്നത് എങ്കില്‍ അത് ബിദ്അത്തായി മാറും).
———————

 
ചോദ്യം: മഗ്രിബ് മുതല്‍ ഇഷാ വരെ പള്ളിയില്‍ ഇരുന്നാല്‍ ഇഅതികാഫ് ആകുമോ ?.

 

ഉത്തരം: ഇല്ല. എന്നാല്‍ ഇഅതികാഫിന്റെ നിയ്യത്തോടെ ഇരുന്നാല്‍ ഇഅതികാഫായി പരിഗണിക്കും. അത് കുറച്ചാണെങ്കില്‍ പോലും. അതിനുള്ള പ്രതിഫലം നിനക്ക് ലഭിക്കുകയും ചെയ്യും.  [http://www.alfawzan.af.org.sa/node/14926].

ചോദ്യം: ഒരു മണിക്കൂര്‍ ഇഅതികാഫിരിക്കാന്‍ ഒരാള്‍ ഉദ്ദേശിച്ചാല്‍ അതിന്‍റെ വിധിയെന്താണ് ?. അതിന്‍റെ ഏറിയ പരിധിയും കുറഞ്ഞ പരിധിയും എത്രയാണ് ?. 

 

ഉത്തരം: അതിന് കൂടിയ സമയ പരിധിയോ, കുറഞ്ഞ സമയപരിധിയോ ഇല്ല. ഒരു മണിക്കൂറോ, ഒരു മാസമോ, രണ്ട് മാസമോ, പത്ത് ദിവസമോ ഒക്കെ ഇരിക്കാം. അതിന് ഒരു പ്രത്യേക പരിധിയില്ല. – [http://www.alfawzan.af.org.sa/node/14926].

 

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

മാസപ്പിറവി ഇന്ത്യക്കാർക്ക് ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ ഉപദേശം.

മാസപ്പിറവി ഇന്ത്യക്കാർക്ക് ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ ഉപദേശം.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഒരു ചോദ്യോത്തര പ്രോഗ്രാമിൽ ശൈഖ് ഇബ്‌നുബാസ് (റ) യോട് മാസപ്പിറവിയെക്കുറിച്ച് സൗദിയിൽ നിന്നും ഇന്ത്യയിൽ പഠനത്തിനു പോയ ചില വിദ്യാർത്ഥികൾ ചോദിച്ച ചോദ്യവും  അദ്ദേഹം നൽകിയ മറുപടിയും മലയാളത്തിലേക്ക് ആശയവിവർത്തനം ചെയ്തതാണിത്. അവസാനത്തിൽ വിവർത്തകക്കുറിപ്പും ചേർത്തിട്ടുണ്ട്. മുഴുവനായും വായിക്കുക. മാസപ്പിറവിയുമായി ബന്ധപ്പെട്ട് നാം അനിവാര്യമായി മനസ്സിലാക്കേണ്ട സമീപനത്തെക്കുറിച്ച് അദ്ദേഹം ഈ മറുപടിയിൽ പ്രതിപാദിക്കുന്നുണ്ട്. 

 

ചോദ്യം: 


പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നും വന്ന ഒരു ചോദ്യമാണ്. അവിടെയുള്ള ഒരു പറ്റം സഹോദരങ്ങളാണ് ഈ ചോദ്യം അയച്ചത്. അവർ പറയുന്നു: ഇസ്‌ലാമികേതര രാജ്യങ്ങളിലുള്ള ഞങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റമളാൻ നിർണയത്തിൽ പ്രയാസമുണ്ടാകാറുണ്ട്. ഉദാഹരണത്തിന്  ഞങ്ങൾ ഇന്ത്യയിൽ സൗദിയിലോ മറ്റേതെങ്കിലും അറബ് രാഷ്ട്രങ്ങളിലോ റമളാൻ പ്രഖ്യാപിച്ചാൽ നോമ്പ് ആരംഭിക്കുന്നു. പക്ഷെ നാട്ടുകാരായ മുസ്‌ലിംകൾ അവർ വലിയ അംഗസംഖ്യവരും മറ്റുപ്രദേശങ്ങളിൽ നിന്നുള്ള മാസപ്പിറവിക്ക് വ്യത്യസ്ഥമായി അവരുടെ കാഴ്ചക്ക് അനുസരിച്ചാണ് മാസപ്പിറവി പ്രഖ്യാപിക്കാറുള്ളത്. അതുകൊണ്ടു താങ്കൾ ഈ വിഷയം ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നാലും. നൂറ് മില്യണ് മേൽ മുസ്ലിംകൾ ഇന്ത്യയിലുണ്ട്താനും ?. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം തരട്ടെ… 


ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ മറുപടി: 

 

على المسلمين في الهند وفي غير الهند، أن يجتهدوا في ضبط دخول الشهر وخروجه، وأن يكون لهم من يعتني بذلك، كالمجالس الإسلامية أو المحاكم إن كان هناك محكمة إسلامية تعنى بهذا الأمر، وتأمر من يلتمسوا الهلال حتى يطبقوا الأحاديث الصحيحة عن رسول الله عليه الصلاة والسلام، والرسول عليه السلام قال: صوموا لرؤيته، وأفطروا لرؤيته، فإن غم عليكم فأكملوا العدة ثلاثين.

 

ഇന്ത്യയിലാകട്ടെ മറ്റു ദേശങ്ങളിലാകട്ടെ, മാസത്തിൻ്റെ ആരംഭവും അവസാനവും കൃത്യമായി നിർണയിക്കുക എന്നതാണ് വിശ്വാസികൾ ചെയ്യേണ്ടത്. ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവർ അവർക്കുണ്ടായിരിക്കണം. ഇസ്‌ലാമിക സമിതികളോ, ഇസ്‌ലാമിക കോടതികൾ ഉള്ള ഇടങ്ങൾ ഉള്ളവയാണ് എങ്കിൽ അവയോ  അക്കാര്യം നിർവഹിക്കണം. ഈ വിഷയത്തിൽ നബി (സ) യിൽ നിന്നും വന്ന സ്വഹീഹായ ഹദീസുകൾ പുലർത്തപ്പെടാൻ മാസപ്പിറവി വീക്ഷിക്കാൻ അവർ ആളുകളോട് ആവശ്യപ്പെടണം. 

 

റസൂൽ (സ) പറഞ്ഞു: “നിങ്ങളത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങളത് കാണുന്നപക്ഷം നോമ്പ് അവസാനിപ്പിക്കുക. ഇനി (മാസപ്പിറവി  കാണാൻ സാധ്യമാകാതെ) മറയുന്നപക്ഷം നിങ്ങൾ മുപ്പത് പൂർത്തിയാക്കുക” 

 

 

فالمسئولون عن الصيام يعرفون دخول شعبان، فإذا رأوا الهلال ليلة الثلاثين من شعبان صاموا، وإلا كملوا ثلاثين وصاموا، ويعينوا من يعتني بهذا الأمر من الثقات العدول بالرؤية أو تكليف من يتراءى الهلال في أول شعبان وفي أول رمضان، وعلى كل فرد من المسلمين أن يكونوا مع إخوانهم، يصوموا مع إخوانهم ويفطروا مع إخوانهم، ولا ينقسمون ولا يتفرقون، المشروع للمسلمين في أي بلد أن يصوموا جميعًا وأن يفطروا جميعًا وأن يتعاونوا على الخير، يقول عليه الصلاة والسلام في الحديث الصحيح: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون.

 

നോമ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവർ ശഅബാൻ മാസത്തിൻ്റെ പിറവി അറിയുകയും, ശഅബാൻ മുപ്പതാം രാവിന് മാസം കണ്ടാൽ പിറ്റേ ദിവസം നോമ്പെടുക്കുകയും, ഇല്ലെങ്കിൽ ശഅബാൻ മുപ്പത് പൂർത്തിയാക്കിയ ശേഷം  നോമ്പ് ആരംഭിക്കുകയും ചെയ്യണം. ഈ വിഷയത്തിൽ ശ്രദ്ധിക്കുന്ന വിശ്വസ്ഥരായ ആളുകളെ അതിനായി ചുമതലപ്പെടുത്തുകയോ, അല്ലെങ്കിൽ ശഅബാൻ മാസവും, റമളാൻ മാസവും മാസം കാണാനായി പ്രത്യേകം ചുമതല നൽകുകയോ ചെയ്യണം. ഓരോ മുസ്‌ലിമും തൻ്റെ സഹോദരങ്ങളായ മറ്റു മുസ്ലിംകളോടൊപ്പമാണ് ഈ വിഷയത്തിൽ നിൽക്കേണ്ടത്. തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് ആരംഭിക്കുകയും തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് അവസാനിപ്പിക്കുകയും ചെയ്യണം. ഓരോരുത്തരും പരസ്പരം ഭിന്നിച്ച് വേറെവേറെയായിത്തീരരുത് .  ഏതൊരു നാട്ടിലുള്ള മുസ്‌ലിമീങ്ങളും ഒരുമിച്ച് നോമ്പെടുക്കുകയും ഒരുമിച്ച് നോമ്പ് അവസാനിപ്പിക്കുകയും നന്മയിൽ പരസ്‌പരം സഹകരിക്കുകയുമാണ് ചെയ്യേണ്ടത്. 

 

സ്വഹീഹായ ഹദീസിൽ അല്ലാഹുവിൻ്റെ  റസൂൽ (സ) ഇപ്രകാരം പറയുന്നു: 

നിങ്ങൾ നോമ്പ് ആരംഭിക്കുന്ന ദിവസമേതോ അന്നാണ് നോമ്പ് (തുടങ്ങുന്നത്). ഈദുൽ ഫിത്വർ ആകട്ടെ നിങ്ങൾ ഈദുൽഫിത്വറായി കണക്കാക്കുന്ന ദിവസമാണ്. ഈദുൽ അള്ഹയാകട്ടെ നിങ്ങൾ ഈദുൽ അള്ഹയായി കണക്കാക്കുന്ന ദിവസമാണ്” 

 

فالمشروع لك أيها السائل أن تصوم مع إخوانك في الهند، وهكذا في أمريكا، وهكذا في أوروبا، وهكذا في غيرها من البلاد التي يغلب فيها الكفار، ويكون المسلمون فيها أقلية، المسلمون يجتهدون ويتحرون الشهر ويصومون، وإذا رأوا أن يصوموا برؤية دولة معينة كالسعودية مثلًا؛ لأنهم وثقوا بها وصاموا لرؤيتها، فلا بأس.

 

അതുകൊണ്ട് ചോദ്യകർത്താവിനോട് പറയാനുള്ളത് ഇന്ത്യയിലെ തൻ്റെ സഹോദരങ്ങളെല്ലാം എന്നാണോ നോമ്പ് നോൽക്കുന്നത് അന്ന് നോമ്പ് നോൽക്കുക എന്നതാണ്. അതുപോലെത്തന്നെയാണ് അമേരിക്കയിലും, യൂറോപ്പിലും. ഇങ്ങനെത്തന്നെയാണ് മറ്റു മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലെല്ലാം ചെയ്യേണ്ടത്. മാസം കാണാൻ വിശ്വാസികൾ പരമാവധി പരിശ്രമിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു. ഇനി അവരെല്ലാവരും മറ്റേതെങ്കിലും ഒരു രാജ്യത്തെ പ്രഖ്യാപനം ഉദാ: സൗദി ആധാരമാക്കി നോമ്പ് നല്കുന്നുവെങ്കിൽ അതിലും കുഴപ്പമില്ല. 

 

 

ولو تيسر أن يصوم المسلمون جميعًا فهذا أفضل وأحسن؛ لأن المسلمين شيء واحد، والنبي عليه الصلاة والسلام قال: صوموا لرؤيته، وأفطروا لرؤيته، هذا خطاب للمسلمين، وقال: لا تصوموا حتى تروا الهلال أو تكملوا العدة، ولا تفطروا حتى تروا الهلال أو تكملوا العدة، فالمسلمون عليهم أن يعتنوا بهذا في أي مكان، وأن يصوموا إذا رأوا الهلال أو كملوا عدة شعبان، وأن يفطروا إذا رأوا الهلال أو كملوا رمضان ثلاثين، وأن يتعاونوا في هذا، وأن يكونوا جميعًا يدًا واحدة، لا يختلفون، هذا هو الواجب، وهذا هو المشروع. نعم.

 

അതുകൊണ്ട് മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ച് ഒരേ സമയം നോമ്പ് ആരംഭിക്കാൻ സാധിക്കുകയാണ് എങ്കിൽ അതാണ് വേണ്ടത്. കാരണം മുസ്‌ലിംകൾ എല്ലാവരും ഒന്നാണ്. “നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് അവസാനിപ്പിക്കുക” എന്ന നബി (സ) യുടെ കല്‌പന മുഴുവൻ മുസ്‌ലിംകൾക്കുമുള്ളതാണ്. അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “നിങ്ങൾ മാസം കാണുകയോ, മുപ്പത് തികയുകയോ ചെയ്യാതെ നിങ്ങൾ നിങ്ങൾ നോമ്പെടുക്കാൻ ആരംഭിക്കരുത്. അതുപോലെ മാസം കാണുകയോ, മുപ്പത് പൂർത്തിയാകുകയോ ചെയ്യാതെ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകയുമരുത്”. ഏത് നാട്ടിലായാലും വിശ്വാസികൾ ഈ കല്‌പന പാലിക്കണം. മാസം കാണുകയോ ശഅബാൻ മുപ്പത് പൂർത്തിയാകുകയോ ചെയ്യുന്ന പക്ഷമേ അവർ നോമ്പ് ആരംഭിക്കാവൂ. അതുപോലെ മാസം കാണുകയോ റമളാൻ മുപ്പതും തികയുകയോ ചെയ്താലേ നോമ്പ് അവസാനിപ്പിക്കാവൂ. ഈ വിഷയത്തിൽ വിശ്വാസികൾ പരസ്പരം സഹകരിക്കണം. എല്ലാവരും പരസ്പരം ഒറ്റക്കെട്ടായി നിൽക്കണം. ഭിന്നിക്കാന് പാടില്ല. ഇതാണ് നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഇതാണ് നമുക്ക് ശറഇൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളതും. 

 

 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്)

വിവർത്തനം: അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

https://binbaz.org.sa/fatwas/18470


വിവർത്തകക്കുറിപ്പ്: 
ശൈഖ് ഇവിടെ വ്യക്തമാക്കിയതുപോലെ പരസ്‌പര ഭിന്നത ഒഴിവാക്കി ഒരുനാട്ടിലെ മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ചാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കേണ്ടത്. കാഴ്‌ചയുടെ അടിസ്ഥാനത്തിലുള്ള നിർണയത്തിൽ  പിഴവ് വന്നാൽപ്പോലും വിശ്വാസികൾ ഒരുമിച്ച് നോമ്പായിക്കാണുന്ന ദിവസമാണ് നോമ്പിൻ്റെ ആരംഭദിവസമെന്നും, വിശ്വാസികൾ ഒരുമിച്ച് പെരുന്നാളായിക്കാണുന്ന ദിവസമേതോ അതാണ് പെരുന്നാൾ ദിവസമെന്നും ഹദീസിൽ സുവ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ യഥാർത്ഥത്തിൽ കേരളത്തിലെ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ട് വന്നാൽ അത് പരിശോധിച്ച് ഉറപ്പ് വരുത്തി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം എല്ലാവരും അംഗീകരിക്കുന്ന മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മറ്റിക്കോ, ഇനി വഖഫ്   ബോർഡിനോ, അതല്ലെങ്കിൽ എല്ലാവരും കൂടി ചുമതലപ്പെടുത്തുന്ന ഒരു ഹിലാൽ നിർണയ സമിതിക്കോ ആയിരിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ നിയമിതമാകുന്ന ഒരു സമിതിയുടെ പ്രഖ്യാപനം ആത്യന്തികമായി മുഴുവൻ മുസ്‌ലിംകളും ഒരുപോലെ അംഗീകരിക്കുകയും ചെയ്യണം. ഒറ്റക്കൊറ്റക്ക് മാസം പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മാസം കാണുമ്പോഴും എല്ലാവരും ഒരുമിച്ച് കാണാൻ പോകുന്ന അവസ്ഥ വന്നാൽ അതും കാര്യങ്ങൾ ഏറെ വിശ്വസനീയവും സ്വീകാര്യവുമാക്കും. അതിനുവേണ്ടി കാണാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ എല്ലാവരിൽ നിന്നും നിർദിഷ്‌ഠ വ്യക്തികളെ ചുമതലപ്പെടുത്തുകയുമാകാം.

ഒരുവേള പല വിട്ടുവീഴ്‌ചകളും ആവശ്യമായി വന്നാലും ഒറ്റക്കൊറ്റക്കുള്ള പ്രഖ്യാപനം നിർത്തി എല്ലാവരും അടങ്ങുന്ന ഒരു പൊതുസമിതി മാസപ്പിറവി നിർണയിക്കുക എന്നതാണ് ശരിയായ നിലപാട്. അതുമാത്രമാണ് ശരിയായ നിലപാട്. ഇനിയും ഈ വിഷയത്തിൽ വിശ്വാസികൾ ഭിന്നിച്ച് കൂടാ… മുസ്‌ലിം നേതാക്കൾ ഈ വിഷയം നസ്വീഹത്തോടെ കാണുമെന്ന ശുഭപ്രതീക്ഷയോടെ …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത് ?. മഗ്’രിബിനോ, സുബഹിക്കോ ?.

ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത് ?. മഗ്’രിബിനോ, സുബഹിക്കോ ?.

 
ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കുന്ന മറുപടിയും:
 
ചോദ്യം: ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്, അതെപ്പോഴാണ്‌ അവസാനിക്കുന്നത് ?.

ഉത്തരം: “താന്‍ എപ്പോഴാണോ ഇഅതികാഫ് ആരംഭിക്കുവാന്‍ ഉദ്ദേശിച്ചത് (മനസ്സില്‍ കരുതിയത്) ആ സമയത്ത് അയാള്‍ ഇഅതികാഫില്‍ പ്രവേശിച്ചുകൊള്ളട്ടെ. ഒരാള്‍ക്ക് അവസാനത്തെ പത്ത് ഇഅതികാഫ് ഇരിക്കാനാണ് നിയ്യത്തുള്ളതെങ്കില്‍ ഇരുപത്തി ഒന്നാം രാവ് മുതല്‍ക്ക് ഇഅതികാഫ് തുടങ്ങട്ടെ. ഇരുപത്തി ഒന്നാം രാവ് മുതല്‍ മാസം അവസാനിക്കുന്നത് വരെ”. – [http://www.alfawzan.af.org.sa/node/14926].
————————————–  


അഥവാ ഒരാള്‍ എപ്പോഴാണോ ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്നത് അപ്പോള്‍ അയാള്‍ക്ക് ഇരിക്കാം. എപ്പോഴാണോ അവസാനിപ്പിക്കാന്‍ അയാള്‍ ഉദ്ദേശിച്ചത് അപ്പോള്‍ അവസാനിപ്പിക്കുകയുമാകാം. എന്നാല്‍ ഇന്ന സമയത്ത് തുടങ്ങി ഇന്ന സമയം വരെ ഞാന്‍ ഇരിക്കും എന്ന് തീരുമാനിച്ച ആള്‍ ഇഅതികാഫിന്‍റെ മര്യാദകള്‍ പാലിച്ചുകൊണ്ട്‌ അത്രയും സമയം അവിടെ ഇരിക്കണം.

അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാന്‍ നേര്‍ച്ച നേര്‍ന്ന വ്യക്തി എപ്പോള്‍ ഇഅതികാഫ് ആരംഭിക്കണം എന്നതാണ് ചര്‍ച്ചയുടെ പ്രസക്തി. കാരണം നേര്‍ച്ച നിറവേറ്റപ്പെടേണ്ടതുണ്ടല്ലോ. നേര്‍ച്ച ചെയ്തയാള്‍ക്ക് അത് നിര്‍ബന്ധമായി. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഏത് സമയത്തും ഇരിക്കാമല്ലോ.

അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാന്‍ നേര്‍ച്ച ചെയ്ത വ്യക്തി ഏത് സമയം മുതലാണ്‌ ഇഅതികാഫ് ആരംഭിക്കേണ്ടത് എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ ഭിന്നതയുണ്ട്. ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ  ഇരുപതാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പായി ഇഅതികാഫില്‍ പ്രവേശിക്കണം എന്നതാണ് ഒരഭിപ്രായം. ഇതാണ് ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെയും, നാല് മദ്ഹബിന്‍റെ ഇമാമീങ്ങളുടെയും അഭിപ്രായം. ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഹഫിദഹുല്ല സൂചിപ്പിച്ചതും ഇതാണ്. ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസ് ആണ് ഇതിനുള്ള തെളിവ്:

عن عائشة رضي الله عنها قالت : كان النبي عليه الصلاة والسلام يعتكف في العشر الأواخر من رمضان 
 ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: നബി (ﷺ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു.  [സ്വഹീഹുല്‍ ബുഖാരി].
 
അവസാനത്തെ പത്ത് ആരംഭിക്കുന്നതാകട്ടെ റമളാനിലെ ഇരുപതാം ദിവസം സൂര്യന്‍ അസ്ഥമിക്കുന്നതോടുകൂടിയാണ്. ആ നിലക്ക് അവസാനത്തെ പത്ത് ഉദ്ദേശിക്കുന്നയാള്‍ ആ മഗ്’രിബോടു കൂടി ഇഅതികാഫില്‍ പ്രവേശിക്കണം  എന്നാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ പൂരിഭാഗം പണ്ഡിതന്മാരും  പറഞ്ഞിട്ടുള്ളത്‌. 
 
എന്നാല്‍ ഇരുപത്തി ഒന്നാം നാള്‍ സുബഹിയോടെയാണ് ആരംഭിക്കേണ്ടത് എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇമാം ഔസാഇ (റഹിമഹുല്ല), ഇമാം ലൈസ് (റഹിമഹുല്ല), ഇമാം സുഫ്‌യാന്‍ അസൗരി (റഹിമഹുല്ല) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. ആഇശ (റ) യില്‍ നിന്നു തന്നെ ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസ് ആണ് അതിന് തെളിവായി അവര്‍ ഉദ്ദരിക്കുന്നത്: 
كان رسول الله صلى الله عليه وسلم إذا أراد أن يعتكف صلى الفجر ثم دخل معتكفه 
റസൂല്‍() ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുകയും തന്‍റെ ഇഅതികാഫ് ഇരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുകയും ചെയ്യുമായിരുന്നു. – [ സ്വഹീഹ് മുസ്‌ലിം]. അതുകൊണ്ട് ഫജ്ര്‍ നമസ്കാരത്തോടെയാണ് അവസാന പത്തിലെ ഇഅതികാഫ് ആരംഭിക്കേണ്ടത് എന്നതാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പറഞ്ഞത്. എന്നാല്‍ മഗ്രിബ് നമസ്കാരം മുതല്‍ത്തന്നെ ആരംഭിക്കുക എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ ഈ ഹദീസിനെ വിശദീകരിച്ചത് നബി () ഫജ്ര്‍ നമസ്കാരശേഷം സുബഹി നമസ്കാരാനന്തരം  തന്‍റെ ഇഅതികാഫ് ഇരിക്കുന്ന സ്ഥാനത്തേക്ക് ഒഴിഞ്ഞിരുന്ന്‍ കര്‍മ്മങ്ങളില്‍ മുഴുകുമായിരുന്നു. അതല്ലാതെ ഫജ്റിനാണ് ഇഅതികാഫ് ആരംഭിക്കേണ്ടത് എന്ന അര്‍ത്ഥത്തില്‍ അല്ല എന്നാണ്. ഇപ്രകാരമാണ് ഇമാം നവവി (റഹിമഹുല്ല) യും ഈ ഹദീസിന് വിശദീകരണം നല്‍കിയിട്ടുള്ളത്.

ഏതായാലും ഒരാള്‍ അവസാനത്തെ പത്തില്‍  ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിച്ചപ്പോള്‍, മഗ്’രിബ് നമസ്കാരാനന്തരം പ്രവേശിക്കാനാണ് അയാള്‍ ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും, സുബഹി നമസ്കാരാനന്തരം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും ചെയ്യാവുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. എപ്പോള്‍ പ്രവേശിക്കണമെന്ന് പ്രത്യേകം തീരുമാനിച്ചിട്ടില്ലാത്തവര്‍ മഗ്’രിബ് നമസ്കാരാനന്തരം  പ്രവേശിച്ചുകൊള്ളട്ടെ. കൂടുതല്‍ സമയമിരിക്കാനും അഭിപ്രായഭിന്നത ഒഴിവാക്കാനും സാധിക്കുമല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല മറുപടി നല്‍കിയ  ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്.

ചോദ്യം: എപ്പോഴാണ്  അവസാനത്തെ പത്തില്‍ ഇഅതികാഫ്  ആരംഭിക്കുന്നത്  ?. ഇരുപത്തൊന്നാം രാവിലാണോ അതല്ല അന്ന് സുബഹിക്കാണോ ?.
 
ഉത്തരം : “അവന്‍റെ ഉദ്ദേശമനുസരിച്ചാണ്. അവന്‍ ഇരുപത്തൊന്നാം രാവിന് വൈകീട്ട് സൂര്യാസ്ഥമയത്തിന്  ശേഷം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം പ്രവേശിക്കുക. സുബഹിക്ക് പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം ചെയ്യുക.” 

പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. ഗുണപാഠ കഥകൾ (ഭാഗം – 5)​

പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. ഗുണപാഠ കഥകൾ (ഭാഗം – 5)

Proident earum, luctus autem, class impedit nostrud pariatur, perferendis eiusmod minima perferendis, itaque recusandae eligendi facilisis metus fermentum. In aliqua distinctio laboris pede explicabo corrupti exercitation quas!

Mark Fosters

ശൈഖ് അബ്ദുറസ്സാഖ് ബിൻ അബ്ദുൽ മു
ഹ്സിൻ അൽബദർ (ഹഫി) എഴുതിയ “പകർച്ച
വ്യാധികളിൽ നിന്നു രക്ഷപ്പെടാനുളള പത്ത് ഉപദേ
ശങ്ങൾ” എന്ന ലഘുകൃതിയുടെ ആശയ വിവർത്ത
നമാണ് താഴെ കൊടുക്കുന്നത്.

അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവൻ
പ്രയാസമനുഭവിക്കുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം
നൽകുന്നു. പ്രയാസങ്ങൾ പരിഹരിക്കുന്നു. അവനെ
സ്മരിക്കുന്നത് കൊണ്ടല്ലാതെ ഹൃദയങ്ങൾ ജീവസു
റ്റതാവുകയില്ല. അവന്റെ അനുവാദമില്ലാതെ ഒരു കാ
ര്യവും നടക്കുകയില്ല. അവന്റെ കാരുണ്യം കൊണ്ട്
ല്ലാതെ ഒരു പ്രയാസത്തിൽ നിന്നും രക്ഷ നേടാൻ
കഴിയുകയില്ല. അവൻ എളു പ്പമാക്കിയാലല്ലാതെ ഒരു

വെള്ളത്തില്‍ ഊതിയുള്ള ചികിത്സ

വെള്ളത്തില്‍ ഊതിയുള്ള ചികിത്സ

റുക്വ്‌യയുടെ പേരില്‍ വെള്ളത്തില്‍ ഊതിയുള്ള ചികിത്സക്ക് സ്വഹാബത്തില്‍ നിന്നും സ്വഹീഹായ യാതൊരു ഹദീസും നമുക്ക് ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ അപൂര്‍വ്വം ചില പണ്ഡിതന്മാര്‍ (ഇമാം അഹ്മദ്(റ), ഇബ്‌നു തൈമിയ(റ) തുടങ്ങിയവര്‍ ഇപ്രകാരം ചെയ്തതായിക്കാണാമെങ്കിലും അവയ്ക്കാധാരമായ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ (ഹദീഥുകളിലോ, സ്വഹാബത്തിന്റെ ജീവിതത്തില്‍ നിന്നോ സനദോട് കൂടി ഉദ്ധരിക്കപ്പെട്ടവ) അത്തരം കാര്യങ്ങള്‍ പിന്‍പറ്റുവാന്‍ നാം ബാധ്യസ്ഥരല്ല. ഇത് പറയുമ്പോള്‍ മഹാന്‍മാരായ ഇമാമീങ്ങള്‍ തെളിവില്ലാതെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവരാണെന്ന് നാം ആരോപിക്കുന്നു എന്ന് ധരിക്കരുത്. മറിച്ച്, ഒരു വേള അവര്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ അവ സാധൂകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും അതിന്റെ വിശദീകരണം ഉപോല്‍ബലകമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മിലെത്തിച്ചേര്‍ന്നിട്ടില്ല എന്ന കാരണത്താല്‍ സൂക്ഷ്മതയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കലാവും നല്ലതെന്നാണ് ശൈഖ് അല്‍ബാനിയെപ്പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ജിന്ന്ബാധയുള്ള കുട്ടിയെ ചികിത്സിക്കുമ്പോള്‍ നബി(സ്വ) മുതുകില്‍ കൊട്ടിയെന്ന ഹദീഥ് സ്വഹീഹാണ്. മറ്റു ചില രിവായത്തുകളിലും നബി(സ്വ) അടിച്ചതായി കാണാവുന്നതാണ്. എന്നാല്‍ വളരെയേറെ സൂക്ഷ്മതയാവശ്യമായിട്ടുള്ള ഇത്തരം വിഷയങ്ങള്‍ ‘വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന കോലത്തില്‍’ നാടിന്റെ മുക്കിലും മൂലയിലും ‘അടി ചികിത്സാ കേന്ദ്രങ്ങളായി’ പൊട്ടി വിരിയുന്നത് യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്.

***

 

റമദാൻ ഹദീസ് പാഠം

ഹദീസ് പഠനം

അബൂ ഹുറയ്റ (റ)  നിവേദനം, നബി പറഞ്ഞു: “ആരെങ്കിലും റമദ്വാനിൽ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നോമ്പനുഷ്ഠിച്ചാൽ അവൻ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും. ആരെങ്കിലും ക്വദ്റിന്റെ രാത്രിയിൽ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നിന്നാൽ (നമസ്കരിച്ചാൽ) അവൻ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി,മുസ്ലിം)

“ആരെങ്കിലും ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും റമദ്വാനിൽ നിന്നാൽ (തറാവീഹ് നമസ്കരിച്ചാൽ) അവൻ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി,മുസ്ലിം)

“ആരെങ്കിലും റമദാനിലെ നോമ്പനുഷ്ഠിക്കുകയും പിന്നെശവ്വാലിലെ ആറ് (നോമ്പുകൾ) അതിനെ തുടർന്ന് അനുഷ്ഠിക്കു
കയും ചെയ്താൽ അത് ഒരു വർഷം നോമ്പനുഷ്ഠിച്ചത് പോലെയാണ്.” (മുസ്ലിം)


പാഠങ്ങൾ:
1. റമദാനിലെ കർമങ്ങൾ വളരെ മഹത്വമേറിയതാണ്,
2.റമദ്വാനിലെ കർമങ്ങൾ ആത്മാർത്ഥതക്കനുസരിച്ച് അവയുടെ പ്രതിഫലങ്ങൾ അനേകം ഇരട്ടിയായി മാറും. 
3.റമദ്വാനിലെ നോമ്പ് പ്രധാനപ്പെട്ട ഒരു ആരാധനാ കർമമാണ്.
4. അതിലൂടെ മുമ്പ് ചെയ്ത പാപങ്ങൾ പൊറുക്കപ്പെടും.
5. ഇങ്ങനെ പൊറുക്കപ്പെടുന്നത് ചെറുപാപങ്ങളാണ്. വൻപാപങ്ങൾ പൊറുക്കപ്പെടാൻ തൗബ അനിവാര്യമാണ്.
6. റമദ്വാനിലെ നോമ്പ് മുഖേന പാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ അതിന് രണ്ട് നിബന്ധനകളുണ്ട്:
(1). ദൃഢമായ ഈമാൻ, (2). പ്രതിഫലേച്ഛ.
7.പ്രതിഫലേച്ഛ എല്ലാ കർമങ്ങൾക്കും വേണ്ടതാണ്.
8. ഒരു കർമം ചെയ്യുമ്പോൾ പ്രതിഫലേച്ഛ ഉണ്ടാവണമെങ്കിൽ അതിന്റെ പ്രതിഫലങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.
9.റമദ്വാനിൽ ഉള്ള മഹത്വമേറിയ ഒരു രാത്രിയാണ് ലൈലതുൽ ക്വദ്ർ.
10. അന്നേ ദിവസം മുഴുവൻ ആരെങ്കിലും തറാവീഹിലും, മറ്റു ഇബാദത്തുകളിലും കഴിഞ്ഞാൽ അത് ആയിരം മാസങ്ങ
ളേക്കാൾ ഉത്തമമാണ്.
11. മാത്രമല്ല ഈമാനോട് കൂടിയും, പ്രതിഫലേച്ഛയോട് കൂടിയും അത് ആരെങ്കിലും ശ്രദ്ധിച്ചാൽ അവൻ മുമ്പ് ചെയ്തപാപങ്ങൾ എല്ലാം പൊറുക്കപ്പെടും.
12. റമദാനിലെ നോമ്പ് പോലെ അതിലെ തറാവീഹ് (രാത്രിനമസ്കാരം) വളരെ മഹത്വമേറിയതാണ്.
13. ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും അത്നിർവഹിച്ചാൽ മുമ്പ് ചെയ്ത പാപങ്ങൾ പൊറുക്കപ്പെടും.
14. റമദ്വാനിലെ മുഴുവൻ നോമ്പുകളും അനുഷ്ഠിച്ച ശേഷം ശവ്വാലിലെ ആറ് നോമ്പ് ആരെങ്കിലും അനുഷ്ഠിച്ചാൽ അവ
ൻ ഒരു വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചത് പോലെയാണ്.
15. അപ്പോൾ റമദാനിലെയും, ശവ്വാലിലേയും ഈ നോമ്പുകൾ ഓരോന്നും പത്തിരട്ടിയായാണ് സ്വീകരിക്കപ്പെടുന്നത് എന്നർത്ഥം.

വമ്പിച്ച പ്രതിഫലങ്ങള്‍

4293

ശ്രേഷ്ടമായ കര്‍മങ്ങള്‍

ഇസ്ലാമിലെ പല കര്‍മങ്ങള്‍ക്കും വമ്പിച്ച പ്രതിഫലമാണ് ഇസ്ലാം നല്‍കുന്നത്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലങ്ങലാണ് ലഭിക്കുക. മൂന്നോ നാലോ സെക്കന്‍റുകള്‍ കൊണ്ട് ചെയ്യാവുന്ന കര്‍മങ്ങള്‍ മുതല്‍ ഉംറ പോലുള്ള കര്‍മങ്ങള്‍ വരെ അതിലുണ്ട്. അത്തരം കര്മാങ്ങളില്‍ പലതും ഒരുപക്ഷേ നാം ചെയ്യുന്നുണ്ടാവും. എന്നാല്‍ എന്താണ് അത് കൊണ്ട് നമുക്ക് ലഭിക്കുന്നത് എന്ന് നമ്മള്‍ക്ക് അറിഞ്ഞു കൊള്ളണമെന്നില്ല.. അതിന് സഹായകാമാകുന്ന ഏതാനും ചോദ്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത് …

 

1 / 25

سُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ

എന്ന് ഒരു പ്രാവശ്യം ചൊല്ലിയാല്‍

എന്ത്  പ്രതിഫലം ലഭിക്കുമെന്നാണ്

ഹദീസില്‍ ഉള്ളത് ?

2 / 25

ഒരാള്‍ ഭക്ഷണം കഴിക്കുകയും

الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا الطَّعَامَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

എന്ന് പറയുകയും ചെയ്‌താല്‍

അവന് എന്ത് പ്രതിഫലം ലഭിക്കുമെന്നാണ്

നബി صلى الله عليه وسلم പറഞ്ഞിട്ടുള്ളത്?

 

3 / 25

…………………….. ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ

എട്ടു കവാടങ്ങളും തുറക്കപ്പെടും.

അവന് ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കാം.

എന്താണത് ?

4 / 25

എല്ലാ മാസവും മൂന്ന് നോമ്പ്

(അയ്യാമുല്‍ ബീദ്വോ അല്ലാത്തതോ)

അനുഷ്ടിച്ചാല്‍ ഉള്ള പ്രതിഫലം എന്ത് ?

5 / 25

سُبْحَانَ اللهِ ، وَالْحَمْدُ لِلَّهِ،

وَلاَ إِلَهَ إِلاَّ اللَّهُ ، وَاللَّهُ أَكْبَرُ

എന്ന ദിക്റിന്‍റെ മഹത്വമായി ഹദീസില്‍ വന്നിട്ടുള്ളതെന്താണ് ?

6 / 25

ഒരാള്‍ മറ്റുള്ളവരോട് വിട്ടുവീഴ്ച്ച കാണിക്കുന്നു.

എങ്കില്‍ എന്ത് സംഭവിക്കുമെന്നാണ്

നബി صلى الله عليه وسلم പറഞ്ഞത്  ?

7 / 25

سُبْحَانَ اللَّهِ وَبِحَمْدِهِ

എന്ന് ഒരു ദിവസം

നൂറ് പ്രാവശ്യം പറഞ്ഞാല്‍

ലഭിക്കുന്ന പ്രതിഫലം എന്ത് ?

8 / 25

ഒരു ദിക്ര്‍ ഒരു ദിവസം

നൂറ് പ്രാവശ്യം ചൊല്ലിയാല്‍

ലഭിക്കുന്ന പ്രതിഫലങ്ങള്‍ 

1- പത്ത് അടിമകളെ മോചിപ്പിച്ച പ്രതിഫലം,

2- നൂറ് നന്‍മ രേഖപ്പെടുത്തപ്പെടും.

3- നൂറ് തിന്‍മ മായ്ക്കപ്പെടും.

4- ആ ദിവസം അവന് പിശാചില്‍ നിന്നുള്ള

സുരക്ഷ ഉണ്ടാവും

ഏതാണ് ആ ദിക്ര്‍?

ഏതാണ് ആ ദിക്ര്‍?

9 / 25

നബി صلى الله عليه وسلم യുടെ കൂടെ

ഹജ്ജ് ചെയ്ത പ്രതിഫലം.

ലഭിക്കുന്ന കര്‍മം ഏത്?

 

10 / 25

ബാക്വിയാതു സ്സ്വാലിഹാത്ത്

(നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങള്‍)

എന്ന് നാമകരണം ചെയ്യപ്പെട്ട

ഒരു ദിക്ര്‍ ഉണ്ട്.

ഏതാണ് ആ ദിക്ര്‍ ?

11 / 25

ഭൗതിക  വിഭവങ്ങള്‍ വിശാലമാകാനും

ആയുസ് വര്‍ധിക്കാനും

കാരണമാകുന്ന കാര്യം ഏത് ?

 

12 / 25

ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തിന്‍റെ

മഹത്വം എന്താണ് ?

13 / 25

സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം ലഭിക്കാന്‍

കാരണമാകുന്ന കാര്യമാണ് …………………….?

14 / 25

ക്വുര്‍ആനിന്‍റെ മൂന്നില്‍ ഒന്നിന്

തുല്യമായ സൂറത്ത്

എന്നറിയപ്പെടുന്ന സൂറത്ത് ഏത് ?

15 / 25

നാവും ഗുഹ്യ സ്ഥാനവും

വൃത്തികേടുകളില്‍ ഉപയോഗിക്കാതിരുന്നാല്‍

നബി صلى الله عليه وسلم നമുക്ക് ഉറപ്പു തന്ന കാര്യമെന്ത് ?

16 / 25

രണ്ട് ദിക്റുകള്‍ ..

അവ ചൊല്ലാന്‍ എളുപ്പവും,

തുലാസ്സില്‍ ഭാരം തൂങ്ങുന്നതും,

റഹ് മാന് ഏറെ പ്രിയങ്കരവുമാണ് അത് .

ആ ദിക്ര്‍ അടയാളപ്പെടുത്തുക

17 / 25

നബി صلى الله عليه وسلم യുടെ മേല്‍

ഒരു  സ്വലാത്ത് ചൊല്ലിയാല്‍

നമുക്ക് ലഭിക്കുന്ന പ്രതിഫലം എന്ത് ?

18 / 25

ഒരാള്‍ ഒരു ജനാസയില്‍ പങ്കെടുത്തു,

മയ്യിത്ത് നമസ്കരിക്കുകയും മറമാടുന്നത് വരെ

അവിടെ നില്‍ക്കുകയും ചെയ്തു.

അവനുള്ള പ്രതിഫലം എന്ത് ?

19 / 25

പല്ല് തേക്കല്‍ വായക്ക്

ശുദ്ധിയും …………………..ഉമാണ് ?

20 / 25

നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് പുറമേ

ഒരു ദിവസം ആരെങ്കിലും 12 റക്അത്ത്

(റവാതിബ് സുന്നത്ത്) നമസ്കരിച്ചാല്‍

അവന് ലഭിക്കുന്ന പ്രതിഫലം ?

21 / 25

സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട

ഒരു നിധിയാണ്‌ ………………………..?

22 / 25

മുമ്പുള്ള ജനതകള്‍ക്കും ചെയ്യാന്‍

നിശ്ചയിച്ച ഒരു കര്‍മം, അവരത് പാഴാക്കി.

ആരെങ്കിലും അത് ചെയ്‌താല്‍ അവന്

രണ്ട് പ്രാവശ്യം പ്രതിഫലം ലഭിക്കും.

ഏതാണ് ആ കര്‍മം ?

23 / 25

ആരെങ്കിലും ……………. നമസ്കരിച്ചാല്‍

അവന്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലാണ്

24 / 25

എഴുപത് വര്ഷം നരകത്തില്‍ നിന്ന്

അകന്നു നില്‍ക്കാന്‍ മനുഷ്യനെ

സഹായിക്കുന്ന സല്‍കര്‍മം ഏത് ?

25 / 25

ഒരാള്‍ വിനയം കാണിച്ചാല്‍

അല്ലാഹു അവന് നല്‍കുന്നതെന്ത് ?

Your score is

Book – നിസാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് മുഹമ്മദ് കുട്ടി കടന്നമണ്ണ-മങ്കട ഹംസ ജമാലി

നിസാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ

മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ്

മുഹമ്മദ് കുട്ടി കടന്നമണ്ണ-മങ്കട
ഹംസ ജമാലി

مقدمة المؤلف

ഗ്രന്ഥകർത്താവിന്റെ വാക്കുകൾ

നിശ്ചയം, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ചില നിർബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും, ലംഘിക്കാൻ പാടില്ലാത്ത ചില അതിർത്തികളെ നിയമമാക്കുകയും, കളങ്കം വരുത്താൻ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടു നബി(സ) പറഞ്ഞു:

ما أحل الله في كتابه فهو حلال ، وما حرم فهو حرام ، وما سکتعنه فهو عافية ، فاقبلوا من الله العافية ، فإن الله لم يكن نسيا

“അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അനുവദനീയമാക്കിയതൊക്കെ അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാൽ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങൾ സ്വീകരിക്കുക. ശേഷം നബി (സ) “താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല’ എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു. (ഹാകിം).

നിഷിദ്ധങ്ങൾ അല്ലാഹുവിന്റെ അതിർ വരമ്പുകളാണ്. അല്ലാഹു പറയുന്നു: “അവ അല്ലാഹുവിന്റെ (നിയമ) പരിധികളാണ്, അവയെ നിങ്ങൾ സമീപിക്കുക പോലുമരുത്’ (ബഖറ:187). തന്റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർ
ക്കെതിരെ അല്ലാഹു കനത്ത താക്കീത് നൽകിയിരിക്കുന്നു. അല്ലാഹു പറയുന്നു:

وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ – 4:14

ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്‌.

നിഷിദ്ധങ്ങളിൽ നിന്നും വിട്ടുനിൽക്കൽ നിർബന്ധമാണ്. നബി (സ) പറഞ്ഞു:

ما نهيتكم عنه فاجتنبوه وما أمرتكم به فافعلوا منه ما استطعتم

“നിങ്ങളോട് ഞാൻ വിരോധിച്ചവയെ നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാവുന്നത് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക”

ദേഹേച്ഛയെ പിൻപറ്റുന്ന ദുർബല മനസ്കരും വിദ്യാവിഹീനരുമായ ചിലരോട് ഇത്തരം നിഷിദ്ധങ്ങളെക്കുറിച്ച് പറഞ്ഞാൽ “എല്ലാം നിഷിദ്ധം, ഒരു കാര്യത്തെയും നിങ്ങൾ ഹറാമാക്കാതെ വിടുന്നില്ലല്ലോ, നിങ്ങൾ ഞങ്ങളുടെ ജീവിതംതന്നെ പ്രയാസത്തിലാക്കുന്നു. ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ ഞെരുക്കുന്നു. നിഷിദ്ധമാക്കലും തടയലുമല്ലാതെ മറ്റൊന്നും നിങ്ങളുടെ അടുക്കലില്ല. മതം എളുപ്പമാണ്, കാര്യങ്ങൾ വിശാലവുമാണ്. അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ്’ എന്നൊക്കെയായിരിക്കും അവരുടെ പ്രതികരണം.

ഇക്കൂട്ടരോട് നമുക്ക് പറയാനുള്ളത്, തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അവൻ സുക്ഷ്മജ്ഞാനിയും യുക്തിമാനുമാണ്. അവൻ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കുകയും, ഉദ്ദേശിക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവൻ പരിശുദ്ധനാണ്. അവൻ വിധിച്ചതിനെ തൃപ്തിപ്പെടുകയും പൂർണ്ണമായ അനുസരണം കാണിക്കുകയും ചെയ്യുക എന്നത് അവന്നുള്ള വിധേയത്വത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപ്പെട്ടതുമാണ്.

അല്ലാഹുവിന്റെ വിധികൾ അവന്റെ യുക്തിയിൽ നിന്നും അവന്റെ അറിവിൽ നിന്നും അവന്റെ നീതിയിൽ നിന്നും ഉൽഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോ അല്ല. അല്ലാഹു പറയുന്നു:

وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ – 6:115

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടു അവൻ പറയുന്നു:

يحل لهم الطيبات ويحرم عليهم الخبائث  ( الأعراف : 157)

“നല്ല വസ്തുക്കൾ അദ്ദേഹം മുഹമ്മദ് (സ) അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7 : 157).

അപ്പോൾ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിന്റെ മാത്രം അവകാശവുമാണ്. ഈ അവകാശം അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവർക്ക് സ്ഥാപിച്ചു നൽകുകയോ ചെയ്താൽ അവൻ ഏറ്റവും വലിയ
അവിശ്വാസിയും ഇസ്ലാമിൽ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു:

أم لهم شرکاء شرعوا لهم من الدين مالم يأذن به الله

“അതല്ല,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ?’

ഖുർആനും സുന്നത്തും ആഴത്തിൽ മനസ്സിലാക്കിയ പ്ണ്ഡിതന്മാർക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സംസാരിക്കാൻ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്യുന്ന ആളുകൾക്ക് വിശുദ്ധ ഖുർആനിൽ ശക്തമായ താക്കീതു അല്ലാഹു പറയുന്നു:
“നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്‌, ഇത് നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച. (16:116)
ഖണ്ഡിതമായ നിഷിദ്ധങ്ങൾ ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു, അല്ലാഹു പറഞ്ഞതുപോലെ;

قل تعالوا أتل ما حرم ربكم عليكم ألا تشركوا به شيئاوبالوالدين إحسانا ولا تقتلوا أولادكم من إملاق (الأنعام : 151)

“(നബിയേ) പറയുക:നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞു കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്യംകാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നു കളയരുത് (അൻആം: 151).

അപ്രകാരം തന്നെ നബി(സ)യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം. അദ്ദേഹംപറഞ്ഞു:

إن الله حرم بيع الخمر والميتة والخنزير والأصنام) (أبوداود)

‘നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു’ (അബൂദാവൂദ്). മറ്റൊരു വചനത്തിൽ കാണാം:

إن الله إذا حرَّم ا حرَّم ثمنه(دار قطني)

‘അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാൽ അതിന്റെ വിലയും നിഷിദ്ധമാണ്’ (ദാറുഖുത്നി).

അതുപോലെ, ചില പ്രത്യേകവിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊ ഖുർആനിൽ പരാമർശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:

حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ 5:3 

“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നിങ്ങൾക്ക് നിഷി ദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)’ (മാഇദ: 3)


വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയു ായി;

ترمت عليكم أمهاتكم وبناتكم وأخواتكم وعماتكم وخالاتكم وبنات الأخ وبنات الأخت وأمهاتكم اللاتي أرضعنكم وأخواتكم من الرضاعة وأمهات نسائكم (النساء : 2)

“നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ,സഹോദരീപുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യ
ൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (നിസാഅ്: 23), സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി:”അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു”(ബഖറ:275).


തന്റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തക്കളെ നമുക്ക് അനുവദനീയമാക്കിത്തരികയും ചെയ്തു.അ

നിസാരമാക്കപ്പെ…യb തന്ന അനുവദനീയമായത് അനേകമാണ്, അതു കൊ നുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാൽ നിഷിദ്ധങ്ങൾ നമുക്ക്മ നസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളുവെന്നതിനാൽ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്. അല്ലാഹു പറയുന്നു:

وقد فصل لكم ما حرم عليكم إلا ما اضطرتم إليه ) (119:11)

“നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടു . നിങ്ങൾ(തിന്നുവാൻ) നിർബന്ധിക്കപ്പെട്ടതൊഴികെ’ (അൻആം: 119).
എന്നാൽ അനുവദനീയമായവയെ നല്ലതാണെങ്കിൽ ഹലാലെന്ന് മൊത്തത്തിൽ പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്:

يا أيها الناس كلوا مما في الأرض حلال طيبا ) ( البقرة : 168)

“മനുഷ്യരേ ഭൂമിയിൽ നിന്ന് നല്ലതും വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക’ (ബഖറ: 168). മൊത്തത്തിൽ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ ഉദാരതയും തന്റെ അടിയാറുകളോടുള്ള അവന്റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാൽ അവന്ന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്. ചിലർക്ക് നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോൾ ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗർബല്യത്തെയും ശരീഅത്തിനെക്കുറിച്ച് വിവരക്കേടിനെയുമാണ് കാണിക്കുന്നത്. ഇക്കൂട്ടർക്ക് മതം എളുപ്പമാണെന്ന് വ്യക്തമാക്കിക്കൊടുക്കാൻ വേ ി ഇനിയും ഹലാലുകളെ എണ്ണിപ്പറഞ്ഞു കൊടുക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?. ഇസ്ലാമിക നിയമങ്ങൾ അവരുടെ ജീവിതത്തെ ഞെരുക്കുന്നില്ല എന്നവർക്ക് സമാധാനമടയാൻ അനുവാദങ്ങളുടെ പട്ടിക ഇനിയും ഇവർക്ക് സമർപ്പിക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്? അതോ ഒട്ടകം, പശു, ആട്, മുയൽ, മാൻ, കാട്ടാട്, കോഴി, പ്രാവ്, താറാവ്, ഒട്ടകപ്പക്ഷി മുതലായവയിൽ നിന്നൊക്കെ അറുക്കപ്പെട്ടതിന്റെ മാംസങ്ങളും, വെട്ടുകിളിയുടെയും മൽസ്യത്തിന്റെയും ശവങ്ങളുമൊക്കെ അനുവദനീയമാണെന്ന് പറഞ്ഞു കൊടുക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

അതോ പച്ചക്കറികൾ, ചീര, പഴങ്ങൾ, മറ്റു ധാന്യങ്ങൾ, ഉപകാരപ്രദമായ മറ്റുഫലങ്ങൾ, എന്നിവ ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അതോ വെള്ളം, പാൽ, തേൻ, എണ്ണ, സുർക്ക, എന്നിവ ഹലാലാണെന്നും, ഉപ്പ്, കറിചേരുവകൾ, മുതലായവയും, മരങ്ങളും ഇരുമ്പും മണൽ, ചരൽ, പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് മുതലായവയും, മൃഗങ്ങളുടെ പുറത്തും വാഹനങ്ങളിലും തീി, കപ്പൽ, വിമാനം എന്നിവകളിലൊക്കെ യാത്രയും ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?എയർ ക ടീഷനുകൾ, ഫിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ഉണക്കുയന്ത്രങ്ങൾ, പൊടിക്കുന്ന യന്ത്രങ്ങൾ,പീച്ചുന്ന യന്ത്രങ്ങൾ, പിഴിയുന്ന യന്ത്രങ്ങൾ പോലെയുള്ള യന്തങ്ങൾ, മറ്റുള്ള വൈദ്യുത ഉപകരണങ്ങൾ, ചികിൽസ,എഞ്ചിനീയറിംഗ് കണക്ക്, തെർമോസ്റ്റാറ്റ്, ഗോള ശാസ്ത്രം, കെട്ടിട നിർമ്മാണം, വെള്ളം, പെട്രോൾ ഖനനം, ഖനികൾ, ടെക്നോളജി, പ്രിന്റിംഗ് പോലെയുള്ളവക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കമ്പ്യൂട്ടറുകൾ എന്നിവയും അനുവദനീയമാണെന്ന് പറയണമെന്നാണോ അവർ പറയുന്നത്?). കോട്ടൺ, പരുത്തി, കമ്പിളി, രോമം, അനുവദനീയമായ തോലുകൾ, നൈലോൺ, പോളിസ്റ്റർ മുതലായവയും, വിവാഹം, കച്ചവടം, വാങ്ങൽ, ഏറ്റെടുക്കൽ, മാറ്റൽ, വാടകക്കെടുക്കൽ, കൂലിവേല, എന്നിവയുടെ അടിസ്ഥാനം, ആശാരിപ്പണി, ഇരുമ്പുപണി, റിപ്പേറിംഗ്, ആടിനെ മേക്കൽ എന്നിവയുമൊക്കെ അനുവദനീയമാണെന്ന് എണ്ണിത്തിട്ടപ്പെടുത്തിപ്പറയണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.ഇപ്രകാരം എണ്ണിത്തിട്ടപ്പെടുത്തി ഒരു പട്ടികയാക്കൽ സാധ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നു ാ? ഇക്കൂട്ടർക്കെന്താ പറയുന്നത് മനസ്സിലാവുന്നില്ലെന്നോ? എന്നാൽ ദീൻ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊള്ള ഒരു സത്യപദമാണ്. ഈ മതത്തിൽ എളുപ്പമെന്നത് കൊ ള്ള വിവക്ഷ, ജനങ്ങൾക്ക് തോന്നിയ പോലെ അവർക്ക് ചെയ്യാമെന്നല്ല. മറിച്ച് ശരീഅത്ത് കണക്കാക്കിയത് അനുസരിച്ചാണ് ചെയ്യേത്. മതം എളുപ്പമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ യാത്രാവേളയിൽ നമസ്കാരം ജംഉം ഖസ്റുമാക്കി നമസ്കരിക്കൽ, യാത്രക്കാരൻ നോമ്പ് ഒഴിവാക്കൽ, നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാതികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിന്റെയും മേൽ തടവൽ, വെള്ളം ഉപയോഗിക്കാൻ ഭയക്കുന്ന ഘട്ടത്തിൽ തയമ്മും ചെയ്യൽ, രോഗികളും മഴയു ാവുന്ന ഘട്ടത്തിലും ര നമസ്കാരങ്ങളെ ചേർത്ത് നമസ്കരിക്കൽ, വിവാഹമാലോചിക്കുന്നവൻ അന്യസ്ത്രീയെ നോക്കൽ, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തിൽ അടിമ മോചനം, ഭക്ഷണം കൊടുക്കൽ, വസ്ത്രം നൽകൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിർബന്ധിത ഘട്ടത്തിൽ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ശറഇയായ ആനുകൂല്യങ്ങൾ എടുക്കുന്നതിനും അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ ചെയ്യുന്നതിനും ഇടയിൽ വളരെ വലിയ അന്തരമു അതു പോലെ, നിഷിദ്ധമാക്കപ്പെടുന്ന ഏതൊരു ഹറാമിലും ഒരു യുക്തി കൂടി ഉ ായിരിക്കും എന്നത് ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യമാണ്. നിഷിദ്ധങ്ങളെ ഏർപ്പെടുത്തുന്നതിലൂടെ തന്റെ അടിമകൾ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. നരകക്കാർക്കും സ്വർഗ്ഗക്കാർക്കുമിടയിലുള്ള വ്യത്യാസം, നരകക്കാർ തങ്ങളുടെ ദേഹേച്ഛയിൽ മുങ്ങി ജീവിച്ചു എന്നതും, സ്വർഗ്ഗക്കാർ വെറുക്കപ്പെട്ട് കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്. ഈ പരീക്ഷണം ഇല്ലായിരുന്നെങ്കിൽ അനുസരിക്കുന്നവനെയും ധിക്കാരിയെയും വേർതിരിച്ച് അറിയുമായിരുന്നില്ല. അല്ലാഹുവിന്റെ
കൽപ്പനകളെ സ്വീകരിക്കുമ്പോൾ അനുഭവിക്കേ പ്രയാസത്തെ വിശ്വാസികൾ വീക്ഷിക്കുന്നത് പ്രതിഫലേച്ഛയോടെയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊമാണ്.അപ്പോൾ ആ ഞെരുക്കം അവർക്ക് നിസ്സാരമായി അനുഭവപ്പെടുന്നു. എന്നാൽ കപടവിശ്വാസികൾ അല്ലാഹുവിന്റെ കൽപ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേദനയുടെയും വിഷമത്തിന്റെയും തടസ്സങ്ങളുടെയും വീക്ഷണത്തോടെയാണ്. അതിനാൽ കാര്യം അവർക്ക് കൂടുതൽ
പ്രയാസകരമായും അനുസരണം വിഷമകരമായും അവർക്കനുഭവപ്പെടുന്നു. അല്ലാഹുവിനെ അനുസരിക്കുന്നവൻ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേ ി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നൽകും. ഈമാനിന്റെ മാധുര്യം അവൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യും. ഇസ്ലാമിക ശരീഅത്തിൽ നിഷിദ്ധമാക്കിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ സന്ദേശത്തിലൂടെ. ഈ കുറ്റകൃത്യങ്ങൾ ഇന്ന് പാടെ വ്യാപിച്ചിട്ടുള്ളതും മുസ്ലിംകൾ അധികവും പൊതുവെ അകപ്പെട്ടിട്ടുള്ളതുമാണ്. ഗുണകാംക്ഷയും സുവ്യക്തതയുമാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. എനിക്കും എന്റെ മുസ്ലിം സഹോദരങ്ങൾക്കും സന്മാർഗ്ഗവും അതിനുള്ള ഭാഗ്യവും അല്ലാഹുവിന്റെ നിയമ പരിധികൾക്കുള്ളിൽ നിൽക്കാനുള്ള തൗഫീഖും ഉ ാവട്ടെ. എല്ലാവിധ നിഷിദ്ധങ്ങളിൽ നിന്നും അവൻ നമ്മെ അകറ്റുകയും എല്ലാ തിന്മകളിൽ നിന്നും അവൻ നയെ കാത്തു രക്ഷിക്കുകയും ചെയ്യുമാറാവട്ടെ.അവൻ രക്ഷകരിൽ ഉത്തമനും കരുണാമയനുമാണ്.

നിശ്ചയം, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ചില നിർബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും, ലംഘിക്കാൻ പാടില്ലാത്ത ചില അതിർത്തികളെ നിയമമാക്കുകയും, കളങ്കം വരുത്താൻ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടു നബി(സ) പറഞ്ഞു:

ما أحل الله في كتابه فهو حلال ، وما حرم فهو حرام ، وما سکت
عنه فهو عافية ، فاقبلوا من الله العافية ، فإن الله لم يكن نسيا

“അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അനുവദനീയമാക്കിയതൊക്കെ് അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാൽ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങൾ സ്വീകരിക്കുക. ശേഷം നബി(ജ) “താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല’ എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു. (ഹാകിം). നിഷിദ്ധങ്ങൾ അല്ലാഹുവിന്റെ അതിർ വരമ്പുകളാണ്. അല്ലാഹു പറയുന്നു: “അവ അല്ലാഹുവിന്റെ (നിയമ) പരിധികളാണ്, അവയെ നിങ്ങൾ സമീപിക്കുക പോലുമരുത്’ (ബഖറ:187). തന്റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ അല്ലാഹു കനത്ത താക്കീത് നൽകിയിരിക്കുന്നു.
അല്ലാഹു പറയുന്നു:

(ومن يعص الله ورسوله ويتعد حدوده يدخله نارا خالدا فيها وله عذاب مهين)

“അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ആർ ധിക്കാരം പ്രവർത്തിക്കുകയും അവന്റെ (നിയമ) പരിധികളെ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയിൽ പ്രവേശിപ്പിക്കും. അവനതിൽ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്, (നിസാഅ്: 14). നിഷിദ്ധങ്ങളിൽ നിന്നും വിട്ടുനിൽക്കൽ നിർബന്ധമാണ്. നബി(സ) പറഞ്ഞു:

ما نهيتكم عنه فاجتنبوه وما أمرتكم به فافعلوا منه ما استطعتم

“നിങ്ങളോട് ഞാൻ വിരോധിച്ചവയെ നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാവുന്നത് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക ദേഹേച്ഛയെ പിൻപറ്റുന്ന ദുർബല മനസ്കരും വിദ്യാവിഹീനരുമായ ചിലരോട് ഇത്തരം നിഷിദ്ധങ്ങളെക്കുറിച്ച് പറഞ്ഞാൽ “എല്ലാം നിഷിദ്ധം, ഒരു കാര്യത്തെയും നിങ്ങൾ ഹറാമാക്കാതെ വിടുന്നില്ലല്ലോ, നിങ്ങൾ ഞങ്ങളുടെ ജീവിതം തന്നെ പ്രയാസത്തിലാക്കുന്നു. ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ ഞെരുക്കുന്നു. നിഷിദ്ധമാക്കലും തടയലുമല്ലാതെ മറ്റൊന്നും നിങ്ങളുടെ അടുക്കലില്ല. മതം എളുപ്പമാണ്, കാര്യങ്ങൾ വിശാലവുമാണ്. അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ്’ എന്നൊക്കെയായിരിക്കും അവരുടെ പ്രതികരണം. ഇക്കൂട്ടരോട് നമുക്ക് പറയാനുള്ളത്, തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അവൻ സൂക്ഷജ്ഞാനിയും യുക്തിമാനുമാണ്. അവൻ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കുകയും, ഉദ്ദേശിക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവൻ പരിശുദ്ധനാണ്. അവൻ വിധിച്ചതിനെ തൃപ്തിപ്പെടുകയും പൂർണ്ണമായ അനുസരണം കാണിക്കുകയും ചെയ്യുക എന്നത് അവന്നുള്ള വിധേയത്വത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപ്പെട്ടതുമാണ്. അല്ലാഹുവിന്റെ വിധികൾ അവന്റെ യുക്തിയിൽ നിന്നും അവന്റെ അറിവിൽ നിന്നും അവന്റെ നീതിയിൽ നിന്നും ഉൽഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോഅല്ല. അല്ലാഹു പറയുന്നു:

وتمت كلمة ربك صدقا وعدلا لا مبدل لكلماته وهو السميع العليم

“നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂർണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങൾക്ക് മാറ്റം വരുത്താനാരുമില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്'(അൻആം:115) ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടു അവൻ പറയുന്നു:

يحل لهم الطيبات ويحرم عليهم الخبائث ) ( الأعراف : 157

“നല്ല വസ്തുക്കൾ അദ്ദേഹം (മുഹമ്മദ്( & ) അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7 : 157).
അപ്പോൾ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിന്റെ മാത്രം അവകാശവുമാണ്.ഈ അവകാശം അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവർക്ക് സ്ഥാപിച്ചു നൽകുകയോ ചെയ്താൽ അവൻ ഏറ്റവും വലിയ അവിശ്വാസിയും ഇസ്ലാമിൽ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു:

أم لهم شرکاء شرعوا لهم من الدين مالم يأذن به الله

“അതല്ല,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുാ?’
ഖുർആനും സുന്നത്തും ആഴത്തിൽ മനസ്സിലാക്കിയ പ്ണ്ഡിതന്മാർക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സംസാരിക്കാൻ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്യുന്ന ആളുകൾക്ക് വിശുദ്ധ ഖുർആനിൽ ശക്തമായ താക്കീതു അല്ലാഹു പറയുന്നു:
“നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ‘ഇത് അനുവദനീയമാണ്’ ‘ഇത് നിഷിദ്ധമാണ്’ എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയത (അതിന്റെ അനന്തര ഫലം) (16:116) ഖണ്ഡിതമായ നിഷിദ്ധങ്ങൾ ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു, അല്ലാഹു പറഞ്ഞതു പോലെ;

قل تعالوا أتل ما حرم ربكم عليكم ألا تشركوا به شيئا وبالوالدين إحسانا ولا تقتلوا أولادكم من إملاق  (الأنعام : 151 

“(നബിയേ) പറയുക:നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞു കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നു കളയരുത്”
(അൻആം: 151).
അപ്രകാരം തന്നെ നബി(സ)യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം. അദ്ദേഹം പറഞ്ഞു:

إن الله حرم بيع الخمر والميتة والخنزير والأصنام) (أبوداود

‘നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു’ (അബൂദാവൂദ്). മറ്റൊരു വചനത്തിൽ കാണാം:
‘അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാൽ അതിന്റെ വിലയും നിഷിദ്ധമാണ്’ (ദാറുഖുത്നി). അതുപോലെ, ചില പ്രത്യേകവിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊ ഖുർആനിൽ പരാമർശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:

 حرمت عليكم الميتة والدم ولحم الخنزير وما أهل لغير الله به والمنخنقة والموقوذة والمتردية والنطيحة وما أكل السبع إلا ماذکیتم وما ذبح على النصب وأن تستقسموا بالأزلام )(المائدة :3

“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നിങ്ങൾക്ക് നിഷി ദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)’ (മാഇദ: 3)
വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയു ായി;

(ترمت عليكم أمهاتكم وبناتكم وأخواتكم وعماتكم وخالاتكم وبنات الأخ وبنات الأخت وأمهاتكم اللاتيأرضعنكم وأخواتكم من الرضاعة وأمهات نسائكم) (النساء : 2)

“നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ, സഹോദരീപുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (നിസാഅ്: 23),
സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി:”അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു”(ബഖറ:275).
തന്റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തക്കളെ നമുക്ക്അനുവദനീയമാക്കിത്തരികയും ചെയ്തു.അനുവദനീയമായത് അനേകമാണ്, അതു കൊനുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാൽ നിഷിദ്ധങ്ങൾ നമുക്ക് മനസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളുവെന്നതിനാൽ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്. അല്ലാഹു പറയുന്നു:

وقد فصل لكم ما حرم عليكم إلا ما اضطرتم إليه )
(119:11)

“നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടു . നിങ്ങൾ(തിന്നുവാൻ) നിർബന്ധിക്കപ്പെട്ടതൊഴികെ’ (അൻആം: 119).
എന്നാൽ അനുവദനീയമായവയെ നല്ലതാണെങ്കിൽ ഹലാലെന്ന് മൊത്തത്തിൽ പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്:

يا أيها الناس كلوا مما في الأرض حلال طيبا ) ( البقرة : 168)

“മനുഷ്യരേ ഭൂമിയിൽ നിന്ന് നല്ലതും വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക’ (ബഖറ: 168).

മൊത്തത്തിൽ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ ഉദാരതയും തന്റെ അടിയാറുകളോടുള്ള അവന്റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാൽ അവന്ന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്.

ചിലർക്ക് നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോൾ ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗർബല്യത്തെയും ശരീഅത്തിനെക്കുറിച്ച് വിവരക്കേടിനെയുമാണ് കാണിക്കുന്നത്. ഇക്കൂട്ടർക്ക് മതം എളുപ്പമാണെന്ന് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടി ഇനിയും ഹലാലുകളെ എണ്ണിപ്പറഞ്ഞു കൊടു ക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?. ഇസ്ലാമിക നിയമങ്ങൾ അവരുടെ ജീവിതത്തെ ഞെരുക്കുന്നില്ല എന്നവർക്ക് സമാധാനമടയാൻ അനുവാദങ്ങളുടെ പട്ടിക ഇനിയും ഇവർക്ക് സമർപ്പിക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?

അതോ ഒട്ടകം, പശു, ആട്, മുയൽ, മാൻ, കാട്ടാട്, കോഴി, പ്രാവ്, താറാവ്, ഒട്ടകപ്പക്ഷി മുതലായവയിൽ നിന്നൊക്കെ അറുക്കപ്പെട്ടതിന്റെ മാംസങ്ങളും, വെട്ടുകിളിയുടെയും മൽസ്യത്തിന്റെയും ശവങ്ങളുമൊക്കെ അനുവദനീയമാണെന്ന് പറഞ്ഞു കൊടുക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

അതോ പച്ചക്കറികൾ, ചീര, പഴങ്ങൾ, മറ്റു ധാന്യങ്ങൾ, ഉപകാരപ്രദമായ മറ്റുഫലങ്ങൾ, എന്നിവ ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

അതോ വെള്ളം, പാൽ, തേൻ, എണ്ണ, സുർക്ക, എന്നിവ ഹലാലാണെന്നും, ഉപ്പ്, കറിചേരുവകൾ, മുതലായവയും, മരങ്ങളും ഇരുമ്പും മണൽ, ചരൽ, പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് മുതലായവയും, മൃഗങ്ങളുടെ പുറത്തും വാഹനങ്ങളിലും, കപ്പൽ, വിമാനം എന്നിവകളിലൊക്കെ യാത്രയും ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

എയർകണ്ടീഷനുകൾ , ഫിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ഉണക്കുയന്ത്രങ്ങൾ, പൊടിക്കുന്ന യന്ത്രങ്ങൾ,പീച്ചുന്ന യന്ത്രങ്ങൾ, പിഴിയുന്ന യന്ത്രങ്ങൾ പോലെയുള്ള യന്തങ്ങൾ, മറ്റുള്ള വൈദ്യുത ഉപകരണങ്ങൾ, ചികിൽസ, എഞ്ചിനീയറിംഗ് കണക്ക്,  തെർമോസ്റ്റാറ്റ്, ഗോള ശാസ്ത്രം, കെട്ടിടനിർമ്മാണം, വെള്ളം, പെട്രോൾ ഖനനം, ഖനികൾ, ടെക്നോളജി, പ്രിന്റിംഗ് പോലെയുള്ളവക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കമ്പ്യൂട്ടറുകൾ എന്നിവയും അനുവദനീയമാണെന്ന് പറയണമെന്നാണോ അവർ പറയുന്നത്.

കോട്ടൺ, പരുത്തി, കമ്പിളി, രോമം, അനുവദനീയമായ തോലുകൾ, നൈലോൺ, പോളിസ്റ്റർ മുതലായവയും, വിവാഹം, കച്ചവടം, വാങ്ങൽ, ഏറ്റെടുക്കൽ, മാറ്റൽ, വാടകക്കെടുക്കൽ, കൂലിവേല, എന്നിവയുടെ അടിസ്ഥാനം, ആശാരിപ്പണി, ഇരുമ്പുപണി, റിപ്പേറിംഗ്, ആടിന്നിവയുമൊക്കെ അനുവദനീയമാണെന്ന് എണ്ണിത്തിട്ടപ്പെടുത്തിപ്പറയണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.

ഇപ്രകാരം എണ്ണിത്തിട്ടപ്പെടുത്തി ഒരു പട്ടികയാക്കൽ സാധ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇക്കൂട്ടർക്കെന്താ പറയുന്നത് മനസ്സിലാവുന്നില്ലെന്നോ?

എന്നാൽ ദീൻ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സത്യപദമാണ്. ഈ മതത്തിൽ എളുപ്പമെന്നത് കൊണ്ടുള്ള വിവക്ഷ, ജനങ്ങൾക്ക് തോന്നിയ പോലെ അവർക്ക് ചെയ്യാമെന്നല്ല. മറിച്ച് ശരീഅത്ത് കണക്കാക്കിയത് അനുസരിച്ചാണ് ചെയ്യേണ്ടത്. മതംഎളുപ്പമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ യാത്രാവേളയിൽ നമസ്കാരം ജംഉം ഖസ്റുമാക്കി നമസ്കരിക്കൽ, യാത്രക്കാരൻ നോമ്പ് ഒഴിവാക്കൽ, നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാതികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിന്റെയും മേൽ തടവൽ, വെള്ളം ഉപയോഗിക്കാൻ ഭയക്കുന്ന ഘട്ടത്തിൽ തയമ്മും ചെയ്യൽ, രോഗികളും മഴയുണ്ടവുന്ന ഘട്ടത്തിലും രണ്ടു നമസ്കാരങ്ങളെ ചേർത്ത്നമസ്കരിക്കൽ, വിവാഹമാലോചിക്കുന്നവൻ അന്യസ്ത്രീയെ നോക്കൽ, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തിൽ അടിമ മോചനം, ഭക്ഷണം കൊടുക്കൽ, വസ്ത്രം നൽകൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിർബന്ധിത ഘട്ടത്തിൽ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ശറഇയായ ആനുകൂല്യങ്ങൾ എടുക്കുന്നതിനും അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ ചെയ്യുന്നതിനും ഇടയിൽ വളരെ വലിയ അന്തരമുണ്ട്.

അതു പോലെ, നിഷിദ്ധമാക്കപ്പെടുന്ന ഏതൊരു ഹറാമിലും ഒരു യുക്തി കൂടി ഉണ്ടയിരിക്കും എന്നത് ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിഷിദ്ധങ്ങളെ ഏർപ്പെടുത്തുന്നതിലൂടെ തന്റെ അടിമകൾ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. നരകക്കാർക്കും സ്വർഗ്ഗക്കാർക്കുമിടയിലുള്ള വ്യത്യാസം, നരകക്കാർ തങ്ങളുടെ ദേഹേച്ഛയിൽ മുങ്ങി ജീവിച്ചു എന്നതും, സ്വർഗ്ഗക്കാർ വെറുക്കപ്പെട്ട് കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്. ഈ പരീക്ഷണം ഇല്ലായിരുന്നെങ്കിൽ അനുസരിക്കുന്നവനെയും ധിക്കാരിയെയും വേർതിരിച്ച് അറിയുമായിരുന്നില്ല. അല്ലാഹുവിന്റെ കൽപ്പനകളെ സ്വീകരിക്കുമ്പോൾ അനുഭവിക്കേണ്ട പ്രയാസത്തെ വിശ്വാസികൾ വീക്ഷിക്കുന്നത് പ്രതിഫലേച്ഛയോടെയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊണ്ടുമാണ്.അപ്പോൾ ആ ഞെരുക്കം അവർക്ക് നിസ്സാരമായി അനുഭവപ്പെടുന്നു. എന്നാൽ കപടവിശ്വാസികൾ അല്ലാഹുവിന്റെ കൽപ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേദനയുടെയും വിഷമത്തിന്റെയും തടസ്സങ്ങളുടെയും വീക്ഷണത്തോടെയാണ്. അതിനാൽ കാര്യം അവർക്ക് കൂടുതൽ പ്രയാസകരമായും അനുസരണം വിഷമകരമായും അവർക്കനുഭവപ്പെടുന്നു.

അല്ലാഹുവിനെ അനുസരിക്കുന്നവൻ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നൽകും. ഈമാനിന്റെ മാധുര്യം അവൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യും. ഇസ്ലാമിക ശരീഅത്തിൽ നിഷിദ്ധമാക്കിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ സന്ദേശത്തിലൂടെ. ഈ കുറ്റകൃത്യങ്ങൾ ഇന്ന് പാടെ വ്യാപിച്ചിട്ടുള്ളതും മുസ്ലിംകൾ അധികവും പൊതുവെ അകപ്പെട്ടിട്ടുള്ളതുമാണ്. ഗുണകാംക്ഷയും സുവ്യക്തതയുമാണ് ഇതിലൂടെഞാൻ ഉദ്ദേശിക്കുന്നത്. എനിക്കും എന്റെ മുസ്ലിം സഹോദരങ്ങൾക്കും സന്മാർഗ്ഗവും അതിനുള്ള ഭാഗ്യവും അല്ലാഹുവിന്റെ നിയമ പരിധികൾക്കുള്ളിൽ നിൽക്കാനുള്ള തൗഫീഖും ഉണ്ടാവട്ടെ. എല്ലാവിധ നിഷിദ്ധങ്ങളിൽ നിന്നും അവൻ നമ്മെ അകറ്റുകയും എല്ലാ തിന്മകളിൽ നിന്നും അവൻ നയെ കാത്തു രക്ഷിക്കുകയും ചെയ്യുമാറാവട്ടെ.അവൻ രക്ഷകരിൽ ഉത്തമനും കരുണാമയനുമാണ്.