ഹദീസ് - 21

“നിശ്ചയം മതം എളുപ്പമാണ്, ആരെങ്കിലും ഈ മതത്തെ കഠിനമായി അ നുഷ്ടിച്ചാൽ അത് അവനെ പരാജയപ്പെടുത്തും. ആയതിനാൽ നിങ്ങൾ (കാര്യങ്ങൾ) നേരാംവണ്ണം ചെയ്യുകയും (പൂർണത യോട്) അടുപ്പിക്കുകയും സന്തോഷവാർത്ത അറിയിക്കുകയും പ്രഭാതത്തിലും, പ്രദോഷത്തിലും, രാത്രിയുടെ അന്ത്യ യാമത്തി ലും (ആരാധനകൾ കൊണ്ട്) നിങ്ങൾ സഹായം അർത്ഥിക്കുക യും ചെയ്യുക.” (ബുഖാരി: 39)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മതവിഷയങ്ങളിൽ അതിരു വിടാൻ പാടില്ല. കണിശത വേണം, പക്ഷേ അത് മതം പഠിപ്പിക്കാത്ത കാര്യങ്ങൾ കൊണ്ടോ മതവിരുദ്ധ കാര്യങ്ങൾ കൊണ്ടോ ആയിക്കൂടാ.
– ഒരാൾ മതവിഷയങ്ങളെ തനിക്ക് ചെയ്യാൻ സാധിക്കാത്ത വിധം ചെയ്യാൻ തുനിയലാണ് അത്. അങ്ങനെ ആരെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അത് മുന്നോട്ട് കൊണ്ട് പോകാൻ അവനെക്കൊണ്ട് കഴിയില്ല.
– പല വിഷയങ്ങളിലും അതിരു വിട്ട സമീപനങ്ങൾ സ്വീകരിച്ച് കുറച്ചാളുകൾ നമുക്ക് ചുറ്റുമുണ്ടായിരുന്നു, പക്ഷേ പറയു ന്നത് പ്രാവർത്തികമാക്കാൻ അവർക്ക് സാധിച്ചില്ല എന്നത് വ്യക്തമാണ്. വസ്ത്രം പോലുള്ള വിവിധ വിഷയങ്ങളിൽ അതിതീവത കൈക്കൊണ്ടവർ അവർ വിമർശിച്ചത് തന്നെ പിന്നീട് ചെയ്ത് നടക്കേണ്ട അവസ്ഥ അവർക്ക് സംജാത മാവുകയാണുണ്ടായത്
– ഏറ്റവും എളുപ്പമായിട്ടുള്ള മതത്തെ സ്വന്തത്തിനും മറ്റുള്ളവർക്കും പ്രയാസകരമാക്കി അവതരിപ്പിച്ച് ചെയ്യുന്നത് മതം വിമർശിച്ച കാര്യമാണ്. മാത്രമല്ല ഇത്തരത്തിൽ അതിരു വിടുന്ന ആളുകൾ നശിച്ചിരിക്കുന്നു എന്ന് നബി (സ) പറഞ്ഞി ട്ടുമുണ്ട്.
– നബി (സ) യുടെ പത്നിമാരുടെ അടുക്കൽ വന്ന മുന്നാളുകൾ മത വിഷയങ്ങൾ ചെയ്യാൻ മതം പഠിപ്പിക്കാത്ത വിധം പ്രതി ജ്ഞ ചെയ്തതിനെയും നബി (സ) എതിർത്തിട്ടുണ്ട്. എന്റെ സുന്നത്തിനെ വെറുക്കുന്നവർ എന്നിൽ പെട്ടവനല്ല എന്നാ ണ് നബി (സ) അവരോട് പറഞ്ഞത്. ഇബാദത്തുകൾ ചെയ്യണം, പക്ഷേ അതിൽ മിതത്വവും മതം പഠിപ്പിച്ച വഴികളും സ്വീകരിക്കണം.
– ഈ പറഞ്ഞതിന്റെയൊന്നും ഉദ്ദേശ്യം ആരാധനയുടെ പരിപൂർണ്ണത തേടൽ തടയുക എന്നതല്ല, ആരാധനകൾ പരി പൂർണ്ണമായി തന്നെ ചെയ്യണം, എന്നാൽ മടുപ്പിലേക്കും തുടർച്ച നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നതായ അതിരുവിടലി നെയാണ് ഇവിടെ വിമർശിക്കുന്നത്.
– ഒരു ഉദാഹരണം: ഒരാൾ രാത്രി നമസ്കാരം ധാരാളം സമയ മെടുത്ത് ഭംഗിയായി നമസ്കരിക്കുന്നു, എന്നാൽ അവൻ രാതിയുടെ അവസാന സമയത്ത് ഉറങ്ങുകയും ഫജ്ർ നമസ്കാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എങ്കിൽ രാതി നമസ്കാരത്തിൽ അവൻ ചെയ്തത് അതിരു വിടലാണ്, സ്ഥിരമായി ഇതാണ് അവന്റെ അവസ്ഥ എങ്കിൽ മാത്രം. എപ്പോഴെങ്കിലും ഉറങ്ങിപ്പോയാൽ അത് ഇതിൽ പെടില്ല.
– മതത്തിൽ അതിരു കവിയുന്നതിനെ നിങ്ങൾ സൂക്ഷിക്കണം, നിങ്ങൾക്ക് മുമ്പുള്ളവർ നശിക്കാൻ കാരണമായത് മതത്തിൽ അതിരു വിട്ടതാണ് എന്നും നബി (സ) ക്ക് അറിയിച്ചിട്ടുണ്ട്.
നല്ല ഉണർവും ഉൻമേഷവും ഉള്ളപ്പോൾ നല്ല വണ്ണം ഇബാ ദത്തുകൾ ചെയ്യാം, എന്നാൽ മടുപ്പും ക്ഷീണവുമുള്ളപ്പോൾ വിശ്രമിക്കുകയാണ് വേണ്ടത് എന്ന് മതം പഠിപ്പിച്ചതിൽ നി ന്ന് ഈ വിഷയത്തിന്റെ പ്രാധാന്യം നമുക്ക് ബോധ്യമാകും.
– ഉപദേശങ്ങൾ നൽകുമ്പോൾ പോലും നബി (സ) ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. മടുപ്പുള്ളപ്പോൾ നബി (സ) ഉപദേശങ്ങൾ നൽ കാറുണ്ടായിരുന്നില്ല. അത് പോലെ ഫജ്ർ നമസ്കാരത്തിൽ വളരെയേറെ നീട്ടി നമസ്കരിച്ച ഒരാളെ കുറിച്ച് നബിക്ക് (സ) പരാതി ലഭിച്ചപ്പോൾ ഇമാമിനെ ശക്തമായി താക്കീത് ചെയതും ഹദീസിൽ കാണാം.