ഹദീസ് - 7

“നിശ്ചയം എന്റെ മേൽ കളവ് പറയൽ മറ്റൊരാളുടെ മേലും കളവ് പറയുന്നത് പോലെയല്ല. എന്റെ മേൽ ആരെങ്കിലും മനഃപ്പൂർവ്വം കളവ് പറഞ്ഞാൽ അവൻ അവന്റെ സ്ഥാനം നരകത്തിൽ ഒരുക്കിക്കൊള്ളട്ടെ.” (ബുഖാരി, മുസ്ലിം)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അൽമുഗീറതു ബ്നു ശുഅ്ബ അസ്സക്വഫി, മരണം ഹിജ്. 50…
– കളവ് പറയൽ വളരെ നീചമായ ഒരു സ്വഭാവമാണ്. വിശുദ്ധ കുർആനും, തിരു സുന്നത്തും നിഷിദ്ധമാക്കിയ കാര്യമാത്.
– യാഥാർത്ഥ്യമല്ലാത്തത് പറയലാണ് കളവ്. അത് മനഃപ്പൂർവമാണെങ്കിലും മനഃപ്പൂർവമല്ലെങ്കിലും കളവ് തന്നെയാണ്. അറിവില്ലാതെ പറഞ്ഞ് പോയാൽ ശിക്ഷിക്കപ്പെടില്ല. എന്നാൽ അറിഞ്ഞ് കൊണ്ട് പറഞ്ഞാൽ ശിക്ഷ ഉറപ്പാണ്.
– റസൂൽ (സ) യുടെ മേൽ കളവുകൾ പറയൽ അപകടമുള്ള തിൻമയാണ്, അത് മറ്റുള്ളവരെ സംബന്ധിച്ച് പറയുന്നത് പോലെയല്ല. നരകത്തിനർഹരാണ് അത്തരക്കാർ എന്നാണ് നബി (സ) അറിയിച്ചിരിക്കുത്.
– റസൂൽ പറയാത്തതും പഠിപ്പിക്കാത്തതും നബിയുടെ പേരിൽ പറയുക എന്നത് വലിയ ആരോപണവും കളവുമാണ് എന്നാണ് നബിക്ക് അറിയിച്ചിട്ടുള്ളത്.
– ഈ കാലത്ത് ഓരോ കാര്യങ്ങൾ എഴുതിയിട്ട് നബിവചനം എന്നോ, ഹദീസ് എന്നോ അടിക്കുറിപ്പ് വെച്ച് പലതും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നല്ല ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവേണ്ടതാണ്.
– സ്ഥിരപ്പെടാത്തതും, ദുർബലവും, കെട്ടിച്ചമച്ചതുമായ ഹദീസുകൾ പ്രചരിപ്പിക്കുന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്.