ഉപാധിയോടെയുള്ള ഇഅതികാഫ്.
ഭാര്യയുമായുള്ള ലൈംഗിക ബന്ധം
ഒഴികെ മറ്റ് അനുവദനീയമായ ഉപാധികളോടെ ഇഅതികാഫില്‍ പ്രവേശിക്കാം:
ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള
ചോദ്യങ്ങളും മറുപടികളും:
ചോദ്യം: ഇഅതികാഫില്‍ ഞാന്‍ നിബന്ധന വെക്കുമ്പോള്‍
(അതായത് ഞാന്‍ ഇഅതികാഫിരിക്കുന്ന സമയത്ത് എന്റെ ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോകും
എന്നിങ്ങനെ) പ്രത്യേകം ഉരുവിടേണ്ടതുണ്ടോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?.
ഉത്തരം: മനസ്സില്‍ കരുതിയാല്‍ മതി. ഇഅതികാഫിരിക്കുമെന്നും എന്നാല്‍ ഇന്നയിന്ന
കാര്യങ്ങള്‍ക്ക് പള്ളിയില്‍ നിന്ന് പുറത്ത് പോകുമെന്നും മനസ്സില്‍ കരുതിയാല്‍ (ആ
നിബന്ധന സാധുവാകാന്‍) ആ മനസിലുള്ള ഉദ്ദേശം മാത്രം മതി. ഇനി (നിബന്ധന) ഉരുവിട്ടാല്‍
അതില്‍ തെറ്റുമില്ല. – [http://www.alfawzan.af.org.sa/node/14926].
ചോദ്യം: മറ്റൊരു പള്ളിയിലെ ഇമാമിന്‍റെ പാരായണമാണ്
എനിക്ക് കൂടുതല്‍ താല്പര്യം എങ്കില്‍, തറാവീഹ് മറ്റൊരു പള്ളിയില്‍ നിര്‍വഹിക്കുമെന്ന നിബന്ധനയോടെ ഞാന്‍ ഇഅതികാഫില്‍
പ്രവേശിക്കാന്‍ പാടുണ്ടോ ?.
ഉത്തരം: അനുവദനീയമാണ്. പക്ഷെ അതിനേക്കാള്‍ നല്ലത് ഇഅതികാഫ് ഇരിക്കുന്ന പള്ളിയില്‍
നിന്നുതന്നെ തറാവീഹ് നമസ്കരിക്കലാണ്. കാരണം ആ പള്ളിയില്‍ നിന്ന് തന്നെ
നമസ്കരിച്ചാല്‍ പള്ളിയില്‍ നിന്ന് പുറത്ത് പോകേണ്ടതായി വരുന്നില്ലല്ലോ. ഇഅതികാഫ്
ഇരിക്കുന്ന പള്ളിയില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ അത് സഹായമാണ്.- [http://www.alfawzan.af.org.sa/node/14926].
ചോദ്യം: ഇഅതികാഫ് ഇരിക്കുന്ന ആള്‍ക്ക്, ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവില്‍
ഭാര്യയുമായി ബന്ധപ്പെടുമെന്ന നിബന്ധന വെക്കാമോ ?.
ഉത്തരം: ഇല്ല. അപ്രകാരം ചെയ്‌താല്‍ ഇഅതികാഫ് അസാധുവാകുകയും, ബാത്വിലാവുകയും ചെയ്യും. നിബന്ധന വച്ചാലും
ഇല്ലെങ്കിലും ഭാര്യയുമായുള്ള സംയോഗം ഇഅതികാഫിനെ ബാത്വിലാക്കും. – [http://www.alfawzan.af.org.sa/node/14926].
———————
ഒരാള്‍ ഇഅതികാഫ് ഇരിക്കുന്ന
വേളയില്‍ തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന നിബന്ധന വച്ചാല്‍ ആ നിബന്ധന
സ്വീകാര്യയോഗ്യമല്ല. കാരണം ഇഅതികാഫ് ഇരിക്കുന്ന വേളയില്‍ ബന്ധപ്പെടുക എന്നത്
അല്ലാഹു നിഷിദ്ധമാക്കിയ കാര്യമാണ്:
وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا
“എന്നാല്‍ നിങ്ങള്‍
പള്ളികളില്‍ ഇഅ്തികാഫ് ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി
സഹവസിക്കരുത്. അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ
അതിലംഘിക്കുവാനടുക്കരുത്.” – [അല്‍ബഖറ:187].
ശൈഖ് ഇബ്നു ഉസൈമീന്‍
(റഹിമഹുല്ല) അദ്ദേഹത്തിന്‍റെ അശറഹുല്‍ മുംതിഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
“ഒരാള്‍ ഇഅതികാഫ് ഇരിക്കുന്ന വേളയില്‍, തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന് നിബന്ധന വച്ചാല്‍ ആ നിബന്ധന സാധുവല്ല.
കാരണം അത് അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കലാണ്. അല്ലാഹു നിഷിദ്ധമാക്കിയതിനെ
അനുവദനീയമാക്കുന്ന തരത്തിലുള്ള സകല നിബന്ധനകളും ബാത്വിലാണ്.” ഇഅതികാഫിന്‍റെ സമയത്ത് ഒരാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ നേര്‍ച്ചയാക്കിയ ഇഅതികാഫ് ആണെങ്കില്‍ ആണെങ്കില്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാക്കും.
അതോടൊപ്പം ശപഥം നിറവേറ്റിയില്ലെങ്കിലുള്ള പ്രായശ്ചിത്തവും ബാധകമാണ്. നേര്‍ച്ചയാക്കാതെ പുണ്യം പ്രതീക്ഷിച്ച് ഇരുന്ന ഇഅതികാഫ് ആണെങ്കില്‍ വീട്ടല്‍
നിര്‍ബന്ധമല്ല. പ്രായശ്ചിത്തവും ഇല്ല.
ശപഥം നിറവേറ്റിയില്ലെങ്കില്‍
ഉള്ള പ്രായശ്ചിത്തം :
ഇഅതികാഫില്‍ പ്രവേശിക്കുന്ന
സമയത്ത് ഒരാള്‍ക്ക് അനുവദനീയമായ രൂപത്തിലുള്ള നിബന്ധനകള്‍ വെക്കാം. ഉദാ:
ഇഅതികാഫിരിക്കുന്ന സമയത്ത് പള്ളിയില്‍ നിന്നും എന്‍റെ ഇന്നയിന്ന ആവശ്യങ്ങള്‍ക്ക്
ഞാന്‍ പുറത്ത് പോകും എന്ന നിബന്ധനയോടെയാണ് ഒരാള്‍ ഇഅതികാഫ് ഇരിക്കാന്‍
തീരുമാനിച്ചത് എങ്കില്‍ അത് അനുവദനീയമാണ്.
ചോദ്യം: ഇഅതികാഫിരിക്കുന്ന ഒരാള്‍ ഉംറ ചെയ്യുമെന്ന
നിബന്ധനയോടെയാണ് ഇഅതികാഫ് ഇരുന്നതെങ്കില്‍അത് പാടുണ്ടോ ?.
ഉത്തരം: ഇഅതികാഫ് ഇരിക്കുന്ന സമയത്ത് അപ്രകാരം ഒരു നിബന്ധന കരുതിയിട്ടുണ്ടെങ്കില്‍
കുഴപ്പമില്ല. അവര്‍ നിബന്ധനയായി വെക്കുന്നത് അവര്‍ക്ക് നിര്‍വഹിക്കാവുന്നതാണ്. – [http://www.alfawzan.af.org.sa/node/14926].
ചോദ്യം: നിബന്ധന ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പ്
തന്നെ വെക്കേണ്ടതുണ്ടോ, അതല്ല
ഇഅതികാഫിലിരിക്കെ വെക്കാന്‍ പറ്റുമോ ? .
ഉത്തരം: പറ്റില്ല. ആദ്യം തന്നെ വെക്കണം. റമളാനിലെ അവസാനത്തെ പത്തും മുഴുവനും ഇഅതികാഫ്
ഇരിക്കണം എന്നാണെങ്കില്‍ അവസാനത്തെ പത്തിന് മുന്‍പ് ഉദ്ദേശിക്കണം. – [http://www.alfawzan.af.org.sa/node/14926].
——–
നിയ്യത്ത് പോലെത്തന്നെയാണ് നിബന്ധനകളും. ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പുള്ള
നിബന്ധനകള്‍ പാലിക്കണം. ഒരാള്‍ ജോലിക്കോ മറ്റോ ഒന്നും പുറത്ത് പോകാതെ പള്ളിയില്‍
ഇഅതികാഫ് ഇരിക്കും എന്ന് നേര്‍ച്ച നേര്‍ന്നാല്‍. അതയാള്‍ക്ക് നിര്‍ബന്ധമായി.
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna.com