ഹജ്ജിൻ്റെ രൂപം ലളിതമായി

^^^^^^^^^^^^^^^^^^^

ബഹുമാന്യരായ ഹാജിമാരെ,

അസ്സലാമു അലൈക്കും.

മബ്റൂറായ ഹജ്ജ് വളരെ ലളിതമായി ചുരുക്കി
വിവരിക്കുകയാണ് ഈ ലേഖനത്തിൽ…

=> ദുൽഹിജ്ജ 8

മക്കയിലെ ഹാജിമാർ ദുൽഹിജ്ജ 8 ന് രാവിലെ എവിടെയാണോ താമസിക്കുന്നത് അവിടെ നിന്ന് “അല്ലാഹുമ്മ ലബ്ബൈക ഹജ്ജൻ”
‎( اللهم لبيك حجا )
എന്നൊ لبيك اللهم حجا എന്നൊ പറഞ്ഞ് ഹജ്ജിന് ഇഹ്റാം ചെയ്യുക.

പുരുഷന്മാരുടെ ഇഹ്‌റാം വസ്ത്രം ഉടുക്കാൻ ഒരു തുണിയും പുതക്കാൻ മറ്റൊരു തുണിയും ആണ്. തല മറക്കാൻ പാടില്ല. എന്നാൽ സ്ത്രീകൾക്ക് അവരുടെ ഏത് വസ്ത്രവും ഇഹ്റാമായി ധരിക്കാം. ഇസ്ലാമിക വസ്ത്രധാരണമായിരിക്കണം. മുഖവും മുൻ കൈയും മറക്കാൻ പാടില്ല. ഇരുവരും ഇഹ്റാമിൻ്റെ മറ്റ് നിഷിദ്ധങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക.

=> തൽബിയ്യത്ത്

ഇഹ്റാമിന് ശേഷം
തൽബിയ്യത്ത് ചൊല്ലിക്കൊണ്ട് മിനയിലേക്ക് ഉച്ചയോടുകൂടി പ്രവേശിക്കുക.

=> തൽബിയ്യത്തിൻ്റെ രൂപം

لبَّيكَ اللَّهمَّ لبَّيكَ لبَّيكَ لا شريكَ لك لبَّيكَ إنَّ الحمدَ والنِّعمةَ لك والملكُ لا شريكَ لكَ

അല്ലാഹുവെ, നിൻ്റെ വിളിക്ക് ഉത്തരം നൽകി ഞാൻ ഇതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. നിൻ്റെ വിളിക്ക് ഞാനിതാ ഉത്തരം നൽകി വന്നിരിക്കുന്നു. തീർച്ചയായും സ്തുതിയും അനുഗ്രഹവും രാജാധികാരവും നിനക്ക് തന്നെ. നിനക്ക് യാതൊരു പങ്കുകാരുമില്ല.

=> മിന

മിനയിൽ എത്തിക്കഴിഞ്ഞാൽ ളുഹ്റിൻ്റെ സമയത്ത് രണ്ട് റക്അത്ത് ജമാഅത്തായി നിസ്കരിക്കുക. അസറിൻ്റെ സമയത്ത് അസറും രണ്ട് റക്അത്ത് ജമാഅത്തായി നിസ്കരിക്കുക.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മിനയിൽ ഹാജിമാരുടെ നിസ്കാരം ഓരോ വക്ത്തിൻ്റെയും സമയത്ത് ഖസ്ർ ആക്കി ജംഅ ആക്കാതെ നിർവഹിക്കലാണ്.

നാലു റക്അത്തുള്ള ളുഹ്ർ, അസർ, ഇഷാ എന്നീ നമസ്കാരങ്ങൾ രണ്ടു റക്അത്തായി ചുരുക്കി അതാത്തിൻ്റെ സമയത്ത് നിർവഹിക്കുക. മക്കയിൽ സ്ഥിരതാമസക്കാരായ ഹാജിമാരും മിനയിൽ ഇങ്ങനെയാണ് നിസ്കരിക്കേണ്ടത്.
( ദുൽഹിജ്ജ 10, 11, 12, 13 ദിവസങ്ങളിലും ഹാജിമാർ മിനയിൽ ഉള്ളപ്പോൾ ഇങ്ങനെയാണ് നിസ്കരിക്കേണ്ടത്. )

ദുൽഹിജ്ജ 8 ന് ഹാജിമാർ മിനയിൽ രാപ്പാർക്കണം. കിട്ടുന്ന സമയങ്ങളിലെല്ലാം തൽബിയ്യത്ത്, ദിക്ർ, ഖുർആൻ പാരായണം, പ്രാർത്ഥന തുടങ്ങിയ ആരാധനകളിൽ മുഴുകുക.

=> സംഭിവിച്ചേക്കാവുന്ന അബദ്ധങ്ങൾ ( തെറ്റുകൾ )

ദുൽഹിജ്ജ 8 ന് മിനയിൽ ഒരുപാട് സമയം ഉള്ളത് പോലെ അനുഭവപ്പെടുന്നത് കാരണം
നമസ്കാരം ചുരുക്കാതെ നിർവഹിക്കൽ, അനാവശ്യ സംസാരങ്ങളിൽ മുഴുകൽ, ഉറങ്ങി സമയം കളയൽ എന്നിവ സംഭിവിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

=> ദുൽഹിജ്ജ 9

ദുൽഹിജ്ജ 9 അറഫ ദിനം, സുബ്ഹി നമസ്ക്കാരം ജമാഅത്തായി നിർവഹിച്ച ശേഷം
അറഫയിലേക്ക് പുറപ്പെടുക.
അത്യാവശ്യ സാധനങ്ങൾ, അല്പം ഭക്ഷണം, കിടക്കാൻ ഒരു വിരിപ്പ്, മരുന്നുകൾ എന്നിവ കൂടെ കരുതുക.

ഉച്ചയോടെ അറഫയിൽ എത്തിക്കഴിഞ്ഞാൽ സൗദി ഗവൺമെൻറ് നിശ്ചയിക്കുന്ന ഒരു പണ്ഡിതൻ അറഫയിൽ ളുഹറിൻ്റെ സമയത്ത് അറഫ ഖുതുബ നടത്തും. ശേഷം ളുഹ്റും അസറും ജംഉം ഖസറും ആയി നിസ്കരിക്കും.
അവരുടെ കൂടെ ജമാഅത്തായി നമുക്കും നിസ്കരിക്കാം. അല്ലെങ്കിൽ ഹാജിമാർ അറഫയിൽ ളുഹറും അസറും ജംഉം ഖസറും ആയി നിസ്കരിക്കുക. ശേഷം മഗ്‌രിബ് വരെ അറഫയിൽ പ്രാർത്ഥനയിൽ മുഴുകുക.

=> അറഫയിലെ പ്രാർത്ഥന

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ ആരാധനക്കർഹനായി ആരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരനുമില്ല.അവന്നാണ് ആധിപത്യം. അവന്നാണ് സർവ്വസ്തുതിയും. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു.

=> മുസ്ദലിഫ

സൂര്യാസ്തമയത്തിനു ശേഷം അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടുക. മുസ്ദലിഫയിൽ എത്തിയാൽ അവിടെ വെച്ച് മഗ്‌രിബ്‌ 3 റക്അത്തും ഇഷാ 2 റക്അത്തും ജംഉം ഖസറും ആയി നിസ്കരിച്ച്‌ അവിടെ കിടന്നുറങ്ങുക. മുസ്ദലിഫയിൽ കിടന്നുറങ്ങുക
എന്നത് ഇബാദത്താണ് ആരാധനയാണ്.

=> ദുൽഹിജ്ജ 10

ദുൽഹിജ്ജ പത്ത് അതിരാവിലെ നേരത്തെ എഴുന്നേറ്റ് തഹജ്ജുദും സുബ്ഹിയുടെ സുന്നത്തും ശേഷം സുബ്ഹിയും മുസ്ദലിഫയിൽ വെച്ച് നിസ്കരിച്ച്‌ അവിടെയുള്ള മശ്ഹറുൽ ഹറാം എന്ന പേരിൽ അറിയപ്പെടുന്ന പള്ളിയെ മുന്നിൽ ആക്കി കഅബയിലേക്ക് തിരിഞ്ഞ് സൂര്യോദയം വരെ കൈകളുയർത്തി പ്രാർത്ഥിക്കുക.

സൂര്യോദയത്തിനു ശേഷം മിനയിലേക്ക് പുറപ്പെടുകയും ടെന്റിൽ എത്തിയാൽ നിങ്ങളുടെ സാധനങ്ങളെല്ലാം അവിടെവെച്ച് നിങ്ങളുടെ അമീറുമാർ നിർദേശിക്കുന്ന സമയത്ത്
മക്കയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജംറത്തുൽ അഖബ (ജംറത്തുൽ ഖുബറ) എന്ന പേരിലെല്ലാം അറിയപ്പെടുന്ന ജംറയിൽ കടല മണിയോളം വലിപ്പമുള്ള ഏഴ് കല്ലുകൾ ഒന്നിനു പുറകെ ഒന്നായി അള്ളാഹു അക്ബർ എന്ന് തക്ബീർ ചൊല്ലിക്കൊണ്ട് എറിയുക.

=> ഹജ്ജിൻ്റെ അറവ് ( ബലി കർമ്മം )

ശേഷം ഹജ്ജിൻ്റെ അറവു നടത്തുക. ഗവണ്മെന്റിൻ്റെ കീഴിൽ ബലിക്കുള്ള പണം അടച്ച ആളുകൾക്ക് വേണ്ടി അതിനു ചുമതലയുള്ള ഗവണ്മെന്റ്പ്രതിനിധികൾ കൃത്യമായി അത് നിർവഹിക്കും. ബലി സ്വന്തമായി അറുക്കാൻ ആഗ്രഹിക്കുന്നവർക്ക് മിനയിൽ അതിനുള്ള വിശാലമായ സൗകര്യവുമുണ്ട്. തൻ്റെ ബലിയിൽ നിന്ന് അല്പം മാംസം വേവിച്ച് കഴിക്കൽ സുന്നത്തിൽ പെട്ടതാണ്. സാഹചര്യങ്ങളും സൗകര്യങ്ങളും ഉള്ള ആളുകൾ ചെയ്താൽ മതി.

=> മുടി കളയൽ

അങ്ങനെ ബലി നിർവഹിച്ചു കഴിഞ്ഞാൽ പുരുഷന്മാർ മുടി മുഴുവനും കളയുക (വടിക്കുക). സ്ത്രീകൾ അവരുടെ മുടിയെല്ലാം കൂട്ടിപ്പിടിച്ച് ഒരു വിരൽ കൊടിയോളം വെട്ടുകയാണ് വേണ്ടത്. മുടി കളയാൻ ഉള്ള വിശാലമായ സൗകര്യം മിനയിലും മക്കയിലും ലഭ്യമാണ്.

ഈ മൂന്ന് കാര്യങ്ങൾ അഥവാ ജംറത്തുൽ അഖബയിലെ കല്ലേറും, ബലി അറക്കലും, മുടി കളയലും ചെയ്തു കഴിഞ്ഞാൽ ഒന്നാമത്തെ തഹല്ലുൽ ആയി. ഭാര്യ ഭർതൃ ബന്ധം ഒഴിച്ച് ഇഹ്‌റാമിലെ മറ്റു നിഷിദ്ധങ്ങളെല്ലാം അവർക്ക് അനുവദനീയമായി. ഇഹ്റാമിൻ്റെ വസ്ത്രം ഒഴിവാക്കി സാധാരണ വസ്ത്രം ധരിക്കാവുന്നതാണ്. ഇത് മുതൽ തൽബിയത്‌ അവസാനിപ്പിക്കുക. മറ്റ് ദിക്റുകൾ പ്രാർത്ഥനകൾ എന്നിവ തുടരുക.

=> ത്വവാഫുൽ ഇഫാള

തുടർന്ന് ഹജ്ജിൻ്റെ ത്വവാഫുൽ ഇഫാളയും, സഅയും ചെയ്യാനായി മക്കയിലേക്ക് പുറപ്പെടുക.
ഉംറയിൽ നമ്മൾ ത്വവാഫ് ചെയ്തതു പോലെ ഹജ്ജിൻ്റെ ത്വവാഫ് ചെയ്യുക. ത്വവാഫ് എന്നാൽ വുളുവോടു കൂടി കഅബയെ ഏഴ് ചുറ്റലും മഖാമു ഇബ്‌റാഹീമിൻ്റെ പിന്നിലുള്ള രണ്ട് റക്അത്ത് നിസ്ക്കാരവും ആണ്. എന്നാൽ ഹജ്ജിൻ്റെ തവാഫിൽ ഇള്തിബാഉം (വലത് കൈയുടെ ഭാഗം പുറത്ത് കാണിക്കൽ) , റംലും (വേഗത്തിലുള്ള നടത്തം) സുന്നത്തില്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. ശേഷം വയറു നിറയെ സംസം വെള്ളം കുടിക്കുക. അത്‌ പ്രത്യേകം സുന്നത്താണ്.

=> സഅയ്

തുടർന്ന് സഫാ മർവയിൽ സഅയ്‌ നടത്തുക. ഉംറയുടെ സഅയ്‌ ചെയ്തത് പോലെ ആണ് ചെയ്യേണ്ടത്. ശേഷം മിനയിലേക്ക് മടങ്ങി അവിടെ രാപ്പാർക്കണം. (നിർബന്ധമായും മിനയിലേക്ക് എത്തണം)

=> ദുൽഹിജ്ജ് 10ലെ നാല് കർമ്മങ്ങൾ ഒറ്റ നോട്ടത്തിൽ

  1. ജംറത്തുൽ അഖബയിലെ കല്ലേറ്.
  2. ബലി നൽകൽ.
  3. മുടി കളയൽ.
  4. ത്വവാഫുൽ ഇഫാളയും സഅയും.

ഇവ മുന്തിപ്പിച്ചും പിന്തിപ്പിച്ചും ഹാജിമാരുടെ സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്നതാണ്. ത്വവാഫിനും സഅയിനും ശക്തമായ തിക്കും തിരക്കും ആണെങ്കിൽ അവ ദുൽഹിജ്ജ 13 വരെ പിന്തിപ്പിക്കാവുന്നതാണ്. സൗകര്യപ്പെട്ടില്ലെങ്കിൽ അതിനുശേഷവും ചെയ്യാവുന്നതാണ്.

=> ദുൽഹിജ്ജ 11, 12, 13

അയ്യാമുത്തശ്റീക്ക് എന്ന പേരിൽ അറിയപ്പെടുന്ന ദുൽഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങളിൽ ഉച്ച തിരിഞ്ഞതിനു ശേഷം നിങ്ങളുടെ അമീർ നിർദ്ദേശിക്കുന്ന സമയത്ത് മൂന്ന് ജംറകളിലും പോയി കല്ലെറിയുക. ( ഓരോ ദിവസവും 21 കല്ലുകൾ കയ്യിൽ കരുതുതുക )

=> ജംറത്തുൽ സ്വുഗ്റ

മിനയോട് അടുത്തുനിൽക്കുന്ന ജംറത്തുൽ സുഅറയിൽ പോയി ജംറയെയും കഅബയെയും മുന്നിലാക്കി അള്ളാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് 7 കല്ലുകൾ ഒന്നിനുപുറകെ ഒന്നായി എറിയുക. ശേഷം ജംറയുടെ വലതു വശത്ത് അല്പം മുന്നോട്ട് മാറി നിന്ന് കൈകൾ ഉയർത്തി പ്രാർത്ഥിക്കുക.

=> ജംറത്തുൽ വുസ്ത്വ

അതുപോലെ ജംറത്തുൽ വുസ്തയിൽ അള്ളാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് 7 കല്ലുകൾ ഒന്നിനുപുറകെ ഒന്നായി എറിയുക. കല്ലെറിഞ്ഞ്‌ കഴിഞ്ഞാൽ ജംറയുടെ ഇടത്തോട്ട് അല്പം മുന്നോട്ട് മാറി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക.

=> ജംറത്തുൽ അഖബ

പിന്നീട് ജംറത്തുൽ അഖബയിൽ (മക്കയോട് അടുത്ത് നിൽക്കുന്ന ജംറ) മക്കയെ ഇടതു വശത്തും മിനയെ വലതു വശത്തും ആക്കി 7 കല്ലുകൾ എറിയുക. ഇതിനു ശേഷം പ്രാർഥനയില്ല. കല്ലെറിഞ്ഞു
കഴിഞ്ഞാൽ മിനയിലേക്ക് (ടെന്റിലേക്ക്) മടങ്ങുക.

ഈ 3 ദിവസങ്ങളിലും അതായത് ദുൽഹിജ്ജ 11, 12, 13 ജംറയിൽ
മുകളിൽ പറഞ്ഞ രൂപത്തിൽ കല്ലെറിയുകയും മിനയിൽ രാപ്പാർക്കുകയും ചെയ്യുക.

ദുൽഹിജ്ജ 10 ലെ ഏതെങ്കിലും കർമങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ അവ ചെയ്യാവുന്നതാണ്.

തിരക്കുള്ളവർക്കും നാട്ടിലേക്ക് പെട്ടെന്ന് മടങ്ങേണ്ട ആളുകൾക്കും ദുൽഹിജ്ജ12 ന് മിനയിൽ നിന്ന് ഏറു കഴിഞ്ഞ് മഗ്‌രിബിന്‌ മുൻപ് പുറത്ത് കടന്ന് മക്കയിൽ പോയി ത്വവാഫുൽ വിദാഉം കഴിഞ്ഞ്‌ (വിടവാങ്ങൽ) യാത്ര തിരിക്കാവുന്നതാണ്. അവർ ദുൽഹിജ്ജ 13 ലെ ഏറു എറിയേണ്ടതില്ല. തിരക്കില്ലാത്ത ആളുകൾ 13 ലെ ഏറു കഴിഞ്ഞ്‌ മക്കയിലെ റൂമുകളിലേക്ക് മടങ്ങുക.

=> ത്വവാഫുൽ വിദാഅ

പിന്നീട് നാട്ടിലേക്ക് എന്നാണോ മടങ്ങേണ്ടത് അന്ന് ത്വവാഫുൽ വിദാഉം (വിടവാങ്ങൽ) കഴിഞ്ഞ് യാത്ര തിരിക്കാവുന്നതാണ്.

=> ഹജ്ജിൻ്റെ സമയത്തുള്ള ആർത്തവവും നിഫാസും

ആർത്തവമോ നിഫാസോ ഉള്ള സ്ത്രീകൾക്ക് ഹജ്ജിലെ തവാഫും നിസ്കാരവും ഒഴിച്ച് മറ്റു കർമ്മങ്ങളെല്ലാം ഹാജിമാരുടെ കൂടെ ചെയ്യാവുന്നതാണ്. എന്നാണോ കുളിച്ചു ശുദ്ധിയാകുന്നത് അന്ന് കുളിച്ച് വൃത്തിയായി ത്വവാഫ് ചെയ്യുക.

അത്യാവശ്യ ഘട്ടങ്ങളിൽ ത്വവാഫുൽ ഇഫാളയും ത്വവാഫുൽ വിദാഅയും ഒന്നിച്ച് ചെയ്യാവുന്നതാണ്.

ഇതോട് കൂടി മബ്‌റൂറായ ഹജ്ജിൻ്റെ രൂപം പൂർണ്ണമായി.

ഇത്തരത്തിൽ മബ്‌റൂറായ ഹജ്ജ് ചെയ്ത് ആരോഗ്യത്തോടെ തിരിച്ച് എത്താൻ എല്ലാ ഹാജിമാർക്കും റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ.

ആമീൻ.

‎السلام علىكم و رحمة الله و بركاته

നിങ്ങളുടെ സഹോദരൻ,
ഇഹ്ജാസ് ബിൻ ഇസ്മാഈൽ.
മസ്ക്കത്ത് – ഒമാൻ

മനസ്സ് നന്നാവാൻ പത്തു കാര്യങ്ങൾ

മനസ്സ് നന്നാവാൻ പത്തു കാര്യങ്ങൾ

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതത്തിന് എന്തെല്ലാം ആവശ്യമാണോ അതിലെല്ലാം നമ്മൾ അതീവ താൽപര്യത്തോടുകൂടി പരിശ്രമിക്കാറുണ്ട്.

പണം നമ്മുടെ ജീവിതത്തിന് അനുകൂലമായ പല കാര്യങ്ങളും നേടിത്തരുന്നതാണ്.

അത്കൊണ്ട് പണത്തിന് വേണ്ടി എന്തെല്ലാം വഴികളുണ്ടോ അതെല്ലാം നേടുന്നവരും , ശരീരവും മനസ്സും മറന്ന് അതിന് വേണ്ടി അദ്ധ്വാനിക്കുന്നവരുമാണ് നമ്മളിൽ ഏവരും.

ജീവിതത്തിലെ അനുകൂല സാഹചര്യം ഉണ്ടാക്കാൻ വേണ്ടി നമ്മൾ പരിശ്രമിക്കാറുണ്ട്.

പക്ഷെ,

എല്ലാം നമുക്ക് അനുഭവിക്കുവാനും ആസ്വദിക്കുവാനുമുള്ള ഒരു മനസ്സാണ് ആവശ്യം.

ഒരു നല്ല മാനസീകാവസ്ഥയെ വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നത് إنْشِرَاحُ الصَدر ആണ്.

അതിന്റെ മലയാളത്തിലുള്ള അർത്ഥം വിശാലവുമാണ്.

സന്തോഷം നിറഞ്ഞ, സംതൃപ്തി നിറഞ്ഞ, വലിയ ധൈര്യം ലഭിക്കുന്ന, അതേ പോലെത്തന്നെ വെളിച്ചം നിറഞ്ഞ ഒരു മാനസികാവസ്ഥക്കാണ് إنْشِرَاحُ الصَدر എന്ന് പറയുന്നത്.

ജീവിതത്തിന്റെ ഏത് സന്ദർഭങ്ങളിലും അത്തരം ഒരു മാനസീകാവസ്ഥ കെടാതെ നിലനിർത്തിക്കൊണ്ടുപോകാൻ പരിശ്രമിച്ചാൽ നമ്മുടെ എല്ലാ രാപ്പകലുകളും ഏത് പ്രായത്തിലും, ഏത് സമയത്തിലും, രോഗം ഉണ്ടാകുമ്പോഴും , രോഗം ഇല്ലാത്തപ്പോഴും ജീവിത്തിലെ ഏത് സാഹചര്യത്തിലും നമുക്ക് സന്തോഷകരമായ ഒരു അവസ്ഥ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്നതാണ് ആ ഒരു മാനസീകാവസ്ഥയുടെ പ്രത്യേകത.

 ജീവിതത്തിൽ എപ്പോഴും പ്രതിസന്ധി നിറഞ്ഞ ഒരു യാത്രക്ക് ഒരുങ്ങുമ്പോൾ മൂസ നബി (അ) അല്ലാഹുവിനോട് ചോദിച്ചത്

 رَبِّ ٱشۡرَحۡ لِی صَدۡرِی

എന്നാണ്.

എന്റെ മനസ്സിന് ഒരു إنشراح ഒരു വിശാലത, ഒരു സന്തോഷം, ഒരു ആത്മധൈര്യം, അതൊക്കെ എനിക്ക് നൽകണേ എന്നാണ്.

ഫിർഔനുമായി നേരിടാൻ പോകുമ്പോഴും ആ പ്രതികൂലാവസ്ഥ മനസ്സിനെ ഒരിക്കലും സ്വാധീനിക്കാതെ, മനസ്സിന്റെ സമനില തെറ്റിക്കാതെ, മനസ്സിനെ അധൈര്യപ്പെടുത്താതെ, അസ്വസ്ഥതപ്പെടുത്താതെ മനസ്സ് നിലനിർത്തി മൂസാ നബി (അ).

അങ്ങനെ നിലനിന്നാൽ ജീവിതത്തിൽ എപ്പോഴും നമ്മൾ സന്തോഷവാന്മാരായിരിക്കും.

ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്ന വ്യക്തി എപ്പോഴും സന്തോഷവാനായി കാണുന്നു!!!

പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാത്ത, ആരോഗ്യപരമായിട്ടോ, സാമ്പത്തികപരമായിട്ടോ, ഒരു പ്രശനവുമില്ലാത്ത ഒരാൾ ഒരു മാരകരോഗം ബാധിച്ചവനെപ്പോലെ അസ്വസ്ഥനായിക്കാണുന്നു.

അപ്പോൾ ഇതൊന്നും രോഗങ്ങളെന്നോ ഭൗതീക കാരണങ്ങളുമായോ ബന്ധപ്പെട്ടതല്ല.

മനസ്സുമായി മാത്രം ബന്ധപ്പെട്ട ഒന്നാണ്.

നബി (സ) ക്ക് പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കുവാൻ വേണ്ടി അല്ലാഹു പ്രവാചകന് നൽകിയ ഏറ്റവും വലിയ അനുഗ്രഹമായിട്ട് ഖുർആനിൽ എടുത്ത് പറയുന്നത് കാണാൻ സാധിക്കും.

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ

നിനക്ക് നിന്റെ മനസ്സിനെ നാം വിശാലമാക്കിത്തന്നില്ലെയൊ?

എന്നാണ് അല്ലാഹു ചോദിക്കുന്നൊരു ചോദ്യം.

പ്രിയപ്പെട്ടവരെ,

എന്ത്കൊണ്ട് അങ്ങനെത്തൊരു മാനസീകാവസ്ഥക്ക് വേണ്ടി പരിശ്രമിച്ച് കൂട.

ഈയൊരു മനസ്സിനെ നിലനിർത്താൻ 10 കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ സന്തോഷകരമായ ജീവിതം നയിക്കാം.

ഖുർആനും ഹദീസും ചേർത്ത് കൊണ്ടുള്ള 10 കാര്യങ്ങളായത് കൊണ്ട് തന്നെ ജീവിത സന്തോഷം ഇരട്ടിയാക്കാൻ സാധിക്കും.

ഈ പത്ത് കാര്യങ്ങൾ വിശാലമാണെങ്കിലും പലതും നമ്മുടെ മനസ്സിനെ ഓർമ്മപ്പെടുത്തിപ്പോകുന്നതാണ്.

ഒരുപക്ഷെ ഒരു പരിശ്രമം നമ്മളേവരും നടത്തിയാൽ ഇന്നത്തെ പകലിനേക്കാളും സന്തോഷകരമായ ഒരു പകലായി നാളെത്തെ പകലുകൾ മാറിയേക്കാം..

പ്രതികൂലവും അതുപോലെത്തന്നെ വിഷമരവുമായ എന്തൊക്കെ അവസ്ഥകൾ ഉണ്ടെങ്കിലും ഒരുപക്ഷെ നമുക്കത് മാറ്റാൻ കഴിഞ്ഞേക്കാം.

ഒന്നാമത് അല്ലാഹുവിന് വേണ്ടി ജീവിക്കുക.

تَوْحِيدُ الله وإخْلَاصُ الدِّينِ لهُ

എല്ലാ നന്മകളും പടച്ചവന്റെ കൂലിക്ക് വേണ്ടി മാത്രം ചെയ്യുക.

മഹാനായ ഒരു പണ്ഡിതൻ പറഞ്ഞു: നീ നല്ല നമസ്ക്കാരവും നോമ്പുമൊക്കെ എടുക്കുമ്പോൾ നീ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടല്ലോ, നീ നല്ലൊരു മനുഷ്യനാണല്ലോ എന്ന് പറഞ്ഞാൽ പിന്നെ നിന്റെ പ്രവർത്തനങ്ങൾ അവർക്ക് വേണ്ടിയായിരിക്കാം.

അപ്പോൾ നീ ആരാധിക്കുന്നത് അവരെയാണെങ്കിൽ

നല്ല സ്വദഖ ചെയ്യുന്ന ഒരാളോട് നീ നല്ല പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ. നീ നല്ല മനുഷ്യനാണല്ലോ.

എന്ന് പറയുന്നതോടുകൂടി അയാളുടെ മനസ്സ് മാറി എന്നാണ്.

അത് വരെ സ്വദഖ ചെയ്തത് അല്ലാഹുവിന്റെ പ്രതിഫലം കിട്ടാനാണെങ്കിൽ അത് പറഞ്ഞതോടുകൂടി സ്വദഖ ചെയ്യുന്നത് ജനങ്ങളുടെ നല്ല സംസാരങ്ങൾക്ക് വേണ്ടിയാണെങ്കിൽ,

നിന്റെ ആരാധന ജനങ്ങൾക്കായി എന്നാണ്.

അത്ര ഗൗരവമുള്ളതാണ്.

ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയാകേണ്ടതുണ്ട്.

ഇനി ഒരാൾ കുറ്റപ്പെടുത്തിയെങ്കിൽ നമ്മളെന്താ ചിന്തിക്കേണ്ടത്?

ഞാനൊരു തെറ്റും ചെയ്തിട്ടില്ല.

ഞാൻ അല്ലാഹുവിന്റെ നിയമത്തിന് എതിര് ചെയ്തിട്ടില്ല..

പിന്നെ എന്തിന് ഞാൻ ടെൻഷനടിക്കണം.

അങ്ങനെ ചിന്തിക്കുമ്പോഴെ إخلاص ആവുകയൊള്ളൂ.

എല്ലാം അല്ലാഹുവിൽ നിന്ന് പ്രതീക്ഷിക്കുക.

എന്ത് ബുദ്ധിമുട്ടും പ്രതിസന്ധിയും വന്നാലും …..

അത് എന്റെ റബ്ബിന് എന്റെ കാര്യത്തിൽ അങ്ങനൊരു തീരുമാനം ഉണ്ടാകും.

അതിലൊരു നന്മയുണ്ട്.

അങ്ങനെ ചിന്തിച്ചാൽ അതിനൊരു പരിഹാരമായി.

ഒരു തൗഹീദ് ഉള്ള ഒരാളാണെങ്കിൽ, അല്ലാഹുവിന് വേണ്ടി ജീവിക്കുന്ന ഒരാളാണെങ്കിൽ …..

പിന്നെ അവന്റെ മനസ്സ് അസ്വസ്ഥമാകില്ല.

وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِیَعۡبُدُونِ

അല്ലാഹു അതിനാണ് നമ്മെ സൃഷ്ടിച്ചിട്ടുള്ളത്.

അല്ലാഹുവിനെ മാത്രം ആരാധിക്കുക.

അല്ലാഹുവിലേക്ക് മടങ്ങുക.

അല്ലാഹുവിലേക്ക് മാത്രം ലക്ഷ്യമാക്കുക.

അവന്റെ പ്രീതിക്ക് വേണ്ടി മാത്രം ജീവിക്കുക.

അവന്റെ മനസ്സിന് إنشراح ഉണ്ടാകുമെന്നാണ്.

അല്ലാഹു മനസ്സിന് വെളിച്ചം തരും

വെളിച്ചം കെട്ടാൽ ഇരുട്ടാണ് ഉണ്ടാകുക.

അപ്പോൾ അല്ലാഹു മനസ്സിലേക്ക് ഒരു വെളിച്ചം ഇട്ടു തരാമെന്നാണ്.

فإنّهُ يَشْرَبُ الصَّدر

وَهَذَا النُّورُ ونُورُ الإيمَان

ഈമാനിന്റെ ഒരു വെളിച്ചം ഉണ്ടാകുമെന്നാണ്.

വെളിച്ചം എന്ന് പറഞ്ഞാൽ അത് നമ്മളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.

ഹാഫിള് ഇബ്നു റജബ് റഹ്മത്തുള്ള പറഞ്ഞു:

فالقَلْبُ الَّذِي دَخَلَهُ نُورُ الإيمان

വിശ്വാസത്തിന്റെയൊരു വെളിച്ചം മനസ്സിലേക്ക് കടന്നാൽ

وانْشَرَحَ بِهِ وانْفَسَح

മനസ്സ് വിശാലമാകുമെന്നാണ്.

സന്തോഷമാകുമെന്നാണ്.

يَسْكُن لِلْحَقّ

എപ്പോഴാണ് ആ വെളിച്ചം നമുക്കകത്ത് ഉണ്ട് എന്ന് മനസ്സിലാകാ എന്നറിയോ?

എന്തെങ്കിലും നന്മകൾ ചെയ്യുമ്പോൾ

ويَطْمَئِنَّ بِه

അവന്റെ ഹൃദയത്തിന് ഭയങ്കരമായ സന്തോഷം ലഭിക്കും

എന്തെങ്കിലും ഒരു തെറ്റ്.

വെളിച്ചമുള്ള മാനസീകാവസ്ഥയ്ക്ക് അങ്ങനെയൊരു തെറ്റ് ചെയ്യാൻ കഴിയില്ല എന്നാണ്.

തെറ്റ് ചെയ്താൽ അത്കൊണ്ട് അയാൾ വല്ലാതെ മന:പ്രയാസപ്പെടും.

ഇങ്ങനെത്തൊരു വെളിച്ചം അല്ലാഹു നമ്മുടെ മനസ്സിലേക്ക് തരുമെന്നാണ്.

ആ വെളിച്ചം കിട്ടിക്കഴിഞ്ഞാൽ അയാൾക്ക് പിന്നെ ഒന്നും പേടിക്കാനില്ല.

ഏത് പ്രതികൂല സാഹചര്യവും ഏത് വിഷമരകരമായ സാഹചര്യവും അയാൾ നിലനിന്ന് പോകുമെന്നാണ്.

تَحْسِيلُ عِلمُ النَّافِع .3

നല്ല വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ്.

ലോകത്തെ പ്രഗത്ഭരായ പണ്ഡിതന്മാർ അവർ എഴുതിയ പുസ്തകങ്ങൾക്ക് പേര് കൊടുത്തത് എന്താന്നറിയോ?

رَوض

رِيَاض

എന്നൊക്കെയാണ്.

തോട്ടം.

رِيَاضُ الصّالحين

എന്താണത്?

സതവൃത്തരുടെ പൂങ്കാവനം എന്നാണ്.

അതായത്, ഇസ്ലാമികമായ അറിവ് എന്ന് പറഞ്ഞാൽ നമ്മളൊരു തോട്ടത്തിൽ ചെന്നത് പോലെയാണ്.

തോട്ടത്തിൽ ചെന്നാൽ,

നല്ല മനോഹര പുഷ്പങ്ങൾ

നല്ല സുഗന്ധം

നല്ല തെളിഞ്ഞ കാറ്റ്.

അത് പോലൊരു മനസ്സായിരിക്കും അറിവ് കിട്ടുമ്പോൾ. ഉപകാരപ്രദമായ അറിവുകൾ ആർജിച്ചു കൊണ്ടിരിക്കുക.

ഇന്ന് എന്ത് പഠിച്ചു?

ഇന്ന് എന്താണ് എനിക്ക് കിട്ടിയത്?

ഒരു ദിവത്തേക്കൊരു ഹഥീസ്

ഒരു ദിവസത്തേക്കൊരു ആയത്ത്

ഒരു ദിവസത്തേക്കൊരു അറിവ്

ഇങ്ങനെ അറിവ് ആർജിക്കേണ്ടതുണ്ട്.

അറിവ് കിട്ടുമ്പോൾ മനസ്സ് ഭയങ്കരമായി സന്തോഷിക്കും.

വിഷക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ

ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ

ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷമില്ലേ?

അതേപോലൊരു ഉന്മേഷം പകർന്ന് കൊണ്ടിരിക്കുന്നതാണ് നല്ല അറിവ്.

നല്ല അറിവുകൾ

يَرْفَعِ الله الّذِينَ آمَنُوا مِنْكُم والَّذِينَ أُوتُوا العِلْمَ دَرَجَات

അറിവ് കിട്ടുന്തോറും പദവികൾ ഉയരുന്നു.

മനസ്സിന്റെ അവസ്ഥകൾ മറികൊണ്ടിരിക്കും എന്നാണ്.

ഒരു ക്ലാസും, ഒരു പരിപാടിയും കേൾക്കാതിരിക്കുമ്പോഴാണ് സത്യത്തിൽ പ്രയാസങ്ങൾ കടന്ന് വരുന്നത്.

മനസ്സെപ്പോഴും പ്രത്യേകമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നാണ്.

ആരാധനകൾ വല്ലാതെ മനസ്സിനെ മാറ്റുമെന്നാണ്.

പ്രത്യേകിച്ച് നമസ്ക്കാരം എന്നൊക്കെ പറഞ്ഞാൽ, ആ നിസ്ക്കാരം

الصَّلاةُ كَم فِيها ابْتِغَاء

എത്ര വലിയ ആസ്വാദനമാണ് നമസ്ക്കാരം കൊണ്ട് കിട്ടുക.

നമ്മൾ സുന്നത്ത് നമസ്ക്കാരങ്ങൾ, ഫർള് നമസ്ക്കാരങ്ങൾ ജീവിതത്തിൽ നിലനിർത്തുമ്പോൾ മാനസീകാവസ്ഥ മാറുമെന്നാണ്.

കാരണം, മനസ്സിനെ അത്രമാത്രം സ്വാധീനിക്കുന്ന ഒന്നാണ് നമസ്കാരം എന്ന് പറയുന്നത്.

അത് കൊണ്ടാ നബി (സ) ക്ഷീണിച്ച സന്ദർഭത്തിൽ പറഞ്ഞത് :

قُمْ يَا بِلَالُ

ഓ ബിലാലെ നീ എഴുന്നേൽക്കുക എന്നാണ്.

എന്നിട്ടൊന്ന് ബാങ്ക് കൊടുക്കുക, നമുക്ക് അല്പ സമയം ആശ്വാസം കൊളളാം, സമാധാനം കൊള്ളാം എന്ന് പറയുവാനുള്ള കാരണം ആരാനകൾ മനസ്സിനെ അത്രമാത്രം സ്വാധീനിക്കുമെന്നതിനാലാണ്.

5.പണ്ഡിതന്മാർ പറഞ്ഞത് ذكر കൾ വർദ്ധിപ്പിക്കുക.

പ്രിയപ്പെട്ടവരെ,

ഇന്ന് ആരെങ്കിലും രാവിലെ سبحان الله  എന്ന് നൂറ് തവണ ചൊല്ലിയോ?

لاإله إلا الله وحده لا شريك له……..

എന്നത് ഒരു പത്ത് പ്രാവശ്യം.

ഇതൊക്കെയൊന്ന് ചൊല്ലി നോക്കേണ്ടതുണ്ട്.

ചൊല്ലണ ദിവസവും ചൊല്ലാത്ത ദിവസവും അത്രമേൽ വ്യത്യാസമുണ്ട്.

നമ്മൾ ഏറ്റവും അധികം പരിഗണിക്കുക നമ്മുടെ മനസ്സിനെയാണ്.

നമ്മൾ മനസ്സിനെ പരിഗണിക്കുന്നില്ല.

ഈ മനസ്സ് കൊണ്ടുള്ള ഗുണം അതേത് സന്ദർഭങ്ങളിലും നമ്മുടെ കൂടെയുണ്ടാകും.

നിങ്ങകളൊരു ദു:ഖരമായ വാർത്ത കേൾക്കുമ്പോൾ മനസ്സിന് അതിലൊരു പങ്കുണ്ട്.

നിങ്ങളൊരു രോഗിയാകുമ്പോൾ മനസ്സിന് അതിലൊരു പങ്കുണ്ട്.

ഒരു സന്തോഷം ഉണ്ടാകുമ്പോൾ മനസ്സിന് അതിലൊരു പങ്കുണ്ട്.

ആ പങ്കിനെ വിസ്മരിക്കരുത്.

അത് കൊണ്ട് കെടാതെ കൊണ്ട് നടക്കക്കേണ്ടത് ഈ മനസ്സാണ്.

ഭൗതീകമായ പല കാര്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നമ്മൾ മനസ്സിനെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ ദിക്റിന്റെ ഓപ്പോസിറ്റാണ് غفلة ആണ്.

അശ്രദ്ധയാണ്.

അശ്രദ്ധമായ ഒരു ജീവിതം എന്ന് പറഞ്ഞാൽ അത് വല്ലാത്തൊരു അവസ്ഥയാണ്.

അവർക്ക് ജീവിതത്തിൽ ഒരു സമാധാനവും ഉണ്ടാകില്ല.

ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ, ഒരു ലക്ഷ്യവും ഇല്ലാതെ, എന്തിനാണ് ജീവിക്കുന്നു എന്നറിയാതെ, എവിടെക്കാണ് പോകുന്നു എന്നറിയാതെ, എന്താണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്നറിയാതെ ജീവിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന അവസ്ഥ എന്തായിരിക്കും?

مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لا يَذْكُرُ رَبَّهُ مَثَلُ الحَيِّ وَالمَيِّتِ

അല്ലാഹുവിനെ സ്മരിക്കുകയും സ്മരിക്കാതിരിക്കുകയും ചെയ്യുന്നവന്റെ ഉദാഹരണം, ജീവനുള്ളവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള വ്യത്യാസം പോലെയാണ്.

ദിക്റുകൾ ബോധപൂർവ്വം നമ്മുടെ ജീവിതത്തിൽ കൊണ്ട് വരണം എന്നുള്ളതാണ്.

الإحْسَانُ إِلَّا عِبَادك .6

ഇതൊക്കെ വളരെ ലളിതമായി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ്.

ആർകെങ്കിലും ഒരു ഉപകാരം.

ഒരു ഉപകാരം ചെയ്ത് കഴിയുമ്പോഴേക്കും നമ്മുടെ മനസ്സിന് വല്ലാത്തൊരു സന്തോഷം ഉണ്ടാകും.

 വലിയ വലിയ കാര്യങ്ങൾ ഓരോ ദിവസവും ചെയ്യുന്ന ആളുകൾക്ക് എത്ര സന്തോഷമുണ്ടാകും!!!

നമ്മളൊക്കെ ഉപകാരം ചെയ്യുന്നുണ്ടാകാം.

ആ ഉപകാരം ഭൗതികമായ ലാഭത്തിന് വേണ്ടിയാണെങ്കിലോ?

അത് നഷ്ടമാകും.

അത് കൊണ്ട് ഒരു ലാഭവും ലഭിക്കില്ല.

അല്ലാഹു മനസ്സിന് തരുന്ന സന്തോഷം അതാകണം എറ്റവും വലുത്.

مَن نَفَّسَ عن مؤمنٍ كُرْبَةً من كُرَبِ الدُّنيا

എന്തെങ്കിലും ഒരു വിഷമം ഒരാൾക്ക് നിങ്ങൾ നീക്കി കൊടുത്താൽ ….

അല്ലാഹു എന്ത് ചെയ്യും?

نَفَّسَ الله عَن كُربَةً مِنه من يَومِ القِيَامَةِ

ഖിയാമത്ത് നാളിലുള്ള ഒരു പ്രയാസത്തെ അല്ലാഹു നീക്കി കൊടുക്കുമെന്നാണ്.

من يَسَّرَ على مُعْسِرٍ يَسَّرَ اللهُ عليه في الدُّنيا والآخرةِ

ഒരു പ്രയാസപ്പെടുന്നവർക്ക് ആശ്വാസം നൽകിയാൽ ഇഹലോകത്തും പരലോകത്തും ആശ്വാസം നൽകും.

എന്തെങ്കിലും ഒരു ഉപകാരം പ്രിയപ്പെട്ടവരെ,

നമ്മൾ നടക്കുമ്പോൾ, ഇരിക്കുമ്പോൾ, നിങ്ങൾ ചെയ്യുന്ന ജോലിയുടെ രംഗത്ത്, വീട്ടിലിരിക്കുമ്പോൾ അയൽവാസിക്ക്, യാത്ര ചെയ്യുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക്,

ഇങ്ങനെ എന്തൊക്കെ നന്മകൾ നമുക്ക് ചെയ്യാൻ പറ്റും…..

ഓരോ നന്മകളും മനസ്സിന്റെ സന്തോഷത്തേയും, വിശാലതയേയും, ശക്തിയേയും പരിപോഷിപ്പിക്കും.

  الشَّجَاعة .7

ധൈര്യം

നമ്മൾ ഭീരുക്കളായി, പേടിച്ച് ജീവിക്കരുത്.

ഭയമുള്ള ഏത് അവസ്ഥകളും മനസ്സിന് ഏറ്റവും കൂടുതൽ പരിക്ക് ഉണ്ടാകുന്ന അവസ്ഥയാണ്.

നമ്മൾ എന്തിന് പേടിക്കണം പ്രിയപ്പെട്ടവരെ,

എന്തിനാണ് പേടി?!

ഒരു മനുഷ്യന് പരമാവധി പേടിക്കാനുള്ളത് മരണമാണ്.

ആകെ പേടിക്കാനുള്ളതും മരിക്കും എന്നല്ലേ ?!

മരണം പേടിക്കാനുള്ള കാരണം നാം ഓരോ ദിവസവും അപ്രതീക്ഷിതമായ മരണം കാണുകയാണ്.

ഒന്നും പേടിക്കേണ്ടതില്ല.

മരിക്കാതിരിക്കാൻ പറ്റില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം.

മരക്കാതിരിക്കുക എന്നൊരവസ്ഥ ഉണ്ടാകാതിരിക്കാതിരിക്കുക എന്നത് ഉണ്ടാകില്ല എന്നതും നമുക്കറിയാം.

പിന്നെ എന്തിനാണ് മരിക്കുന്നത്?

നമ്മൾ ഇത്രക്കാലം ജീവിച്ചതിനുള്ളതിന്റെ ഫലം വാങ്ങാനാണ് പോകുന്നത്….

അതിനാണ് മരിക്കുന്നത്.

ഇബ്നു കയ്മ (റ) പറയുന്നുണ്ട്:

ഖബറിൽ സന്തോഷത്തിന്റെയും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും അവസ്ഥകളുണ്ടല്ലോ അതേ പോലെയാണ് മനസ്സും എന്നാണ് പറയുന്നത്.

മനസ്സിനുമുണ്ട് അതേ അവസ്ഥകൾ.

നമ്മുടെ മനസ്സിന്റെയുളളിൽ ഭയമുണ്ടാകും, ദുഃഖമുണ്ടാകും, വിഷമം ഉണ്ടാകും …..

ഇതേ പോലെയാ ഖബറിന്റെയുളളിലും!!!

നമ്മുടെ ജീവിതത്തിൽ സമാധനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഖബറിലും അങ്ങനെത്തന്നെ ജിവിക്കാൻ പറ്റുമെന്നാണ്.

മനസ്സ് എപ്പോഴും അങ്ങനെത്തെ അവസ്ഥയിലായിരിക്കണം.

ധൈര്യത്തിൽ ജീവിക്കുക.

നമുക്കെന്താ പേടിക്കാൻ?!

പടച്ചോൻ തീരുമാനിച്ചതേ വരികയൊള്ളൂ.

പടച്ചോൻ വിചാരിക്കാത്തതൊന്നും വരില്ല.

ലോകത്ത് എന്ത് സംഭവിച്ചാലും നമ്മൾ നമ്മളുടെ ദൗത്യം നിർവ്വഹിച്ചിട്ടുണ്ടെങ്കിൽ ഒന്നും പേടിക്കേണ്ടതില്ല.

എപ്പോഴെങ്കിലും അധൈര്യം മനസ്സിലേക്ക് കടന്ന് വരുന്നതിനെ ശ്രദ്ധിക്കുക.

إبْعَادُ أدْوَاءِ القُلُوب وأَثْقَي بِها .8

മനസ്സിന് വരുന്ന ചില രോഗങ്ങളുണ്ട്. അസൂയ!!

വെറുതെ അയൽവാസിയോട് പകയും വിദ്വോഷവും. എന്താ അത് കൊണ്ട് ലാഭം?

നമ്മടെ മനസ്സ് എടങ്ങേറാകുക എന്നല്ലാതെ എന്താ ഗുണം?!

അപ്പറത്തെ കച്ചവടക്കാരനോട് .

അവന്റെ കടയിലേക്ക് ഒരാൾ സാധനത്തിന് വേണ്ടി കയറിയാൽ നമ്മൾ ഇപ്പറത്ത് ബേജാറായി നിൽക്ക.

എന്താ അത് കൊണ്ട് കാര്യം?!

നമുക്ക് വിതിച്ചത് നമുക്ക് വരും എന്ന് വിചാരിച്ചാൽ പോരെ.

അയൽവാസി നല്ലൊരു കാറ് വാങ്ങിയതിന് നമ്മളെന്തിന് എടങ്ങേറായി ജീവിക്കണത്.

നമ്മുടെ ജേഷ്ടന്മാർക്കൊ അനിയന്മാർക്കൊ സാമ്പത്തിക പുരോഗതി ഉണ്ടായതിന് നമ്മളെന്തിന് ബേജാറാകണം?!

മനസ്സിന്റെ രോഗമായ അസൂയ, പക, വിദ്വോഷം, പോര്, ദേഷ്യം ഇതിങ്ങനെ കൊണ്ട് നടക്കുക.

എന്ത് സമാധാനമാണ് ജീവിതത്തിൽ കിട്ടുക?!

നമുക്ക് എന്ത് ലാഭമാണ് അത് കൊണ്ട് ലഭിക്കുക?!

അത്കൊണ്ട് ആരെയാണ് പരാജയപ്പെടുത്താൻ പറ്റിയത്!?

ശരീരത്തിന് ഒരു രോഗം എല്ലാ അവസ്ഥയും തകരാറുകുന്നത് പോലെ മനസ്സിന് ഒരു രോഗം വന്നാൽ മതി എല്ലാം തകരാറിലാകാൻ.

ترْكُفُ أُمُورِ الخُضُور .9

ആവശ്യമില്ലാത്തത് ഒഴിവാക്കുക.

നമുക്ക് ഉപകാരമില്ലാത്ത ഒന്നും കേൾക്കരുത് എന്നാണ്.

നമുക്ക് ഉപകാരമില്ലാത്തതൊന്നും കാണരുത്.

നമുക്ക് ഉപകാരമില്ലാത്തതൊന്നും ചിന്തിക്കരുത്.

നിങ്ങളൊന്ന് ഓഫാക്കി നോക്കൂ. ഒരു മൂന്നാഴ്ച നിങ്ങളുടെ വാട്സപ്പ്, ഫെയ്സ്ബുക്ക്!!

എന്താ സംഭവിക്കാ ….

പിന്നെ,

ആവശ്യമില്ലാത്തത് കേൾക്കൂല, കാണൂല , സമാധാനമാകും …..

പ്രിയപ്പെട്ടവരെ,

രാവിലെ മുതൽ വൈകുന്നേരം വരെ ആവശ്യമില്ലാത്തത് കേൾക്കുമ്പോൾ നമുക്ക് വല്ല സമാധാനവും കിട്ടുന്നുണ്ടോ ?!

ആ കേട്ടത് കൊണ്ട് ഒരു ഗുണവുമില്ല ജീവിതത്തിൽ.

അത് ചിന്തിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല.

2024 ൽ ആരാ വരിക എന്നിങ്ങനെ ആലോചിച്ചിരുന്നിട്ട് എന്താ കാര്യം?!

നമ്മുടെ ദൗത്യമെന്താണോ അത് നിർവ്വഹിച്ച് മുന്നോട്ട് പോകുക എന്നാണ്.

ترْكُفُ أُمُورِ الخُضُور

ആവശ്യമില്ലാത്തത് ഉപേക്ഷിക്കുക.

ആവശ്യമുള്ളത് ചിന്തിച്ചാൽ മതി

ആവശ്യമുള്ളത് കേട്ടാൽ മതി.

ആവശ്യമുള്ളത് നോക്കിയാൽ മതി.

ആവശ്യമുള്ളത് കണ്ടാൽ മതി.

ഏറ്റവും അധികം ജീവിത സന്തോഷവും സമാധാനവും അനുഭവിച്ചത് ആരാണെന്ന് ചോദിച്ചാൽ…..

അത് നബി (സ) യാണ്. അതുകൊണ്ട് പ്രവാചക ജീവിതത്തെ എത്രകണ്ട് ഒരാൾ അനുദാവനം ചെയ്യുന്നുവോ അത്രകണ്ട് ഒരാൾ സന്തോഷവാനാകും.

നബി (സ)യുടെ സുന്നത്തായിട്ട് എന്തെങ്കിലും എവിടുന്നെങ്കിലും കിട്ടിയാൽ അത് ചെയ്ത് നോക്കുക.

അങ്ങനെ ചെയ്യുമ്പോൾ ഓരോ സുന്നത്തുകളും ആ പ്രവാചകന്റെ ജീവിതത്തിലേക്ക് നമ്മെ അടുപ്പിക്കും.

ആ പ്രവാചകൻ അനുഭവിച്ച ജീവിതത്തിന്റെ ചാരിതാർത്ഥ്യവും സന്തോഷവും നമ്മുടേതായിട്ട് മാറും.

ലളിതമാണ്.

നമുക്കെല്ലാവർക്കും പ്രായോഗികമാണ്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അവസരങ്ങൾ ലഭിക്കുന്നതുമാണ്.

അത് കൊണ്ട് പ്രിയപ്പെട്ടവരെ,

അല്ലാഹുവിന് മാത്രം ജീവിതം സമർപ്പിച്ച്, അവനോട് മാത്രം പ്രാർത്ഥിച്ച്, നല്ല അറിവുകൾ നേടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തി, 

ദിക്റുകൾ നമുക്കറിയാവുന്നവ ചൊല്ലിപ്പറഞ്ഞ് ഹൃദയത്തിന്റെ രോഗങ്ങളിൽ നിന്ന് മുക്തി നേടി മനസ്സിന് വെളിച്ചവും പ്രകാശവും നിറച്ച് അനാവശ്യമായ കാര്യങ്ങളെ നിരാകരിച്ച് ഒരു നല്ല മനസ്സിനെ സൃഷ്ടിക്കുക.

അങ്ങനെ നല്ല മനസ്സിനെ സൃഷ്ടിക്കുമ്പോൾ വീട്ടിലാകുമ്പോൾ, കുടുംബത്തിലാകുമ്പോൾ, ഒറ്റക്കിരിക്കുമ്പോഴും പ്രതികൂലത നമ്മളിലേക്ക് വരുമ്പോഴും മരണത്തിന്റെ കിടക്കയിലാകുമ്പോൾ പോലും മനസ്സ് നമുക്ക് പിന്തുണ തന്ന്, വെളിച്ചം തന്ന്, ധൈര്യം തന്ന് കൂടെയുണ്ടാകും.

അങ്ങനെത്തെ വിശാലതയുള്ള ഹൃദയത്തെ സന്തോഷമുളള മനസ്സിനെ അല്ലാഹു നമുക്കെല്ലാവർക്കും പ്രധാനം ചെയ്യുമാറാകട്ടെ.

 

ഇസ്ഹാഖ് വാരണാക്കര

മാതാപിതാക്കള്‍ക്കു വേണ്ടി

മാതാപിതാക്കള്‍ക്കു വേണ്ടി

മാതാപിതാക്കള്‍ മരണം വരിച്ചവരാണെങ്കിലും ജീവിച്ചിരിപ്പുള്ളവരാണെങ്കിലും അവര്‍ക്കുവേണ്ടി ദുആ ചെയ്യുവാന്‍ വി ശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുകയും ഒരു ദുആ വചനം അറിയിക്കുകയും ചെയ്തു.
 
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
 
എന്‍റെ റബ്ബേ, മാതാപിതാക്കള്‍ ഇരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തി. അതിനാല്‍ ഇവരോട് നീ കരുണകാണിക്കണമേ. (വി. ക്വു. 17: 24)
 
വഴിപിഴച്ചും വഴിപിഴപ്പിച്ചും മാത്രം കാലം കഴിച്ച, തങ്ങളു ടെ ധാര്‍ഷ്ഠ്യവും നിഷേധവും കാരണത്താല്‍ സന്മാര്‍ഗം നിഷേ ധിക്കപെട്ട, തന്‍റെ ജനതക്കെതിരില്‍ ദുആ ചെയ്ത ശേഷം നൂഹ് നബി (അ)  സ്വന്തത്തിനും മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ ക്കും വേണ്ടി നടത്തിയ ദുആ: 
 
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
 
എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 71: 28)
 
സ്വന്തത്തിനും മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി ഇബ്റാഹീം നബി (അ)  നടത്തിയ ദുആയാണ് ചുവടെ. പിതാവിനോട് വാഗ്ദാനം ചെയ്തതിനാലാണ് അവിശ്വാസിയായ പിതാവിനു വേണ്ടി ഇബ്റാഹീം നബി (അ)  പാപമോചന തേട്ടം നടത്തിയത്. എന്നാല്‍ പിതാവ് അല്ലാഹുവിന്‍റെ ശത്രുവാണെന്ന് വ്യക്തമായതില്‍ പിന്നെ അദ്ദേഹം പിതാവിനെ തൊട്ട് വിട്ടൊഴിഞ്ഞു.
 
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
 
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 14: 41)
 
അബ്ദുല്ലാഹ് ഇബ്നു ഉമര്‍ (റ) യാത്രയില്‍നിന്നു തിരിച്ചു വന്നാല്‍ പള്ളിയില്‍ ക്വബ്റിടങ്ങളില്‍ ചെന്ന് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇബ്നു അബീശെയ്ബഃ നിവേദനം. അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
السَّلاَمُ عَلَيْكَ يَا رَسُولَ اللهِ، السَّلاَمُ عَلَيْكَ يَا أَبَا بَكْرٍ، السَّلاَمُ عَلَيْكَ يَا أَبَتَاهُ
 
‘അസ്സലാമുഅലയ്ക യാ റസൂലല്ലാഹ്, അസ്സലാമുഅലയ്ക യാ അബാ ബക്ര്‍, ഉപ്പാ അസ്സലാമുഅലയ്ക്.’
 
മാതാവ് താമസിച്ചിരുന്ന വീടിന്‍റെ പടിയില്‍ ചെന്ന് അ ബൂഹുറയ്റഃ (റ) അവര്‍ക്കു വേണ്ടി നിര്‍വ്വഹിച്ചിരുന്ന ദുആ. ഇമാം ബുഖാരി അദബുല്‍മുഫ്റദില്‍ നിവേദനം. അല്‍ബാനി സനദിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
 
السَّلامُ عَلَيْكِ يَا أُمَّتَاهُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ رَحِمَكِ اللَّهُ كَمَا رَبَّيْتِنِي صَغِيرًا
 
‘ഉമ്മാ, അസ്സലാമുഅലയ്കും വറഹ്മതുല്ലാഹി വബറകാതുഹു. കുരുന്നായിരിക്കെ നിങ്ങള്‍ എന്നെ പോറ്റി വളര്‍ത്തി. അല്ലാഹു അതിനാല്‍ നിങ്ങളോടു കരുണകാണിക്കട്ടെ.’
 
സലാം മടക്കിയ മതാവ് മകന്‍ അബൂഹുറയ്റഃ (റ) ക്കു വേണ്ടി നിര്‍വ്വഹിച്ചിരുന്ന ദുആ.
 
رَحِمَكَ اللَّهُ كَمَا بَرَرْتَنِي كَبِيرًا
 
‘ഞാന്‍ വാര്‍ദ്ധക്യത്തിലായിരിക്കെ നീ എനിക്കു പുണ്യം ചെയ്തു. അല്ലാഹു നിന്നോടും കരുണ കാണിക്കട്ടെ.’
 
 
അബുൽ ജബ്ബാർ അബ്ദുള്ള മദീനി

ഹജ്ജ് ഉംറഃ കര്‍മ്മങ്ങളിലെ ദിക്റുകള്‍, ദുആഉകള്‍

ഹജ്ജ് ഉംറഃ കര്‍മ്മങ്ങളിലെ ദിക്റുകള്‍, ദുആഉകള്‍

ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍

തിരുദൂതര്‍ (സ്വ) ഹജ്ജു കര്‍മ്മം പ്രഖ്യാപിക്കുമ്പോള്‍ ഇപ്രകാരം ദുആ ചെയ്തതായി അനസി (റ) ല്‍നിന്ന് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللهُمَّ هَذِهِ حَجَّةٌ لَا رِيَاءَ فِيهَا وَلَا سُمْعَةَ

‘അല്ലാഹുവേ, ഒരുവിധ ലോകമാന്യതയും പ്രശസ്തിയുമില്ലാത്ത ഹജ്ജാകുന്നു ഇത്.’

തല്‍ബിയത്തിന്‍റെ രൂപം

തിരുദൂതര്‍ (സ്വ) നിയ്യത്തു ചെയ്ത് ഹജ്ജു കര്‍മ്മം പ്രഖ്യാപിച്ചതില്‍ പിന്നെ ചൊല്ലിയിരുന്ന തൗഹീദിന്‍റെ തല്‍ബിയത്ത് ഇപ്രകാരം സ്വഹീഹുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്:

لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ

‘അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല. നിന്‍റെ വിളി കേട്ടു ഞാനിതാവന്നിരിക്കുന്നു. മുഴുവന്‍ സ്തുതികളും അനുഗ്രഹങ്ങളും നിനക്കാകുന്നു. അധികാരവും നിനക്കാകുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല.’

തിരുദൂതരു(സ്വ)ടെ കൂടെ ഹജ്ജു ചെയ്തിരുന്ന സ്വഹാബികള്‍ ഇപ്രകാരം വര്‍ദ്ധിപ്പിക്കുമായിരുന്നു എന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി (സ്വ) യുടെ അംഗീകാരമുള്ളതിനാല്‍ ഇതും അനുവാദനീയമാണ്.

لَبَّيْكَ ذَا الْمَعَارِجِ وَلَبَّيْكَ ذَا الْفَوَاضِلِ

‘ഉന്നത സ്ഥാനങ്ങളുള്ള അല്ലാഹുവേ, നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. മഹത്വങ്ങളുള്ള അല്ലാഹുവേ, നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു.’

അബ്ദുല്ലാഹ് ഇബ്നുഉമര്‍ (റ) താഴെവരും പ്രകാരം വര്‍ദ്ധിപ്പിക്കുമായിരുന്നു എന്ന് ഇമാം മുസ്ലിം നിവേദനം.

لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَل

‘അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാന്‍ വന്നിരിക്കുന്നു. അല്ലാഹു വേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. അല്ലാഹുവേ നിനക്ക് ഉത്തരമേകുന്നതില്‍ ഞാന്‍ വീണ്ടും വീണ്ടും ഐശ്വര്യം കാണുന്നു. നിന്‍റെ ഇരു കരങ്ങളിലുമാണ് നന്മകളെല്ലാം. അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിന്നിലേക്കു മാത്രമാകുന്നു ആഗ്രഹങ്ങള്‍; കര്‍മ്മങ്ങളും.’

ഹജറുല്‍അസ്വദിന്നടുത്ത്

തിരുനബി (സ്വ) ഹജറുല്‍അസ്വദിന്ന് അരികിലെത്തുമ്പോഴെല്ലാം തക്ബീര്‍ ചൊല്ലിയിരുന്നതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്നുഉമര്‍? താഴെ വരും പ്രകാരം ചൊല്ലിയിരുന്നതായി സ്വഹീഹായി വന്നിട്ടുണ്ട്.

بِسْمِ اللَّهِ، وَاللَّهُ أَكْبَرُ

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ത്വവാഫ് ആരംഭിക്കുന്നു) അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍.’

ത്വവാഫില്‍

തിരുദൂതര്‍ (സ്വ) കഅ്ബയുടെ ഹജറുല്‍അസ്വദ്, റുക്നുല്‍ യമാനീ എന്നീ മൂലകള്‍ക്കിടയില്‍ താഴെ വരും പ്രകാരം ദുആ ചെയ്യുന്നത് അബ്ദുല്ലാഹ് ഇബ്നുസ്സാഇബ് (റ) കേട്ടതായി നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ

‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.’

മക്വാമു ഇബ്റാഹീമിനടുത്ത്

മക്വാമുഇബ്റാഹീമിന് അടുത്തെത്തിയപ്പോള്‍ തിരുനബി (സ്വ) താഴെ വരുന്ന ആയത്ത് ഓതിയിരുന്നതായി ജാബിറി (റ) ല്‍ നിന്നു സ്വഹീഹായി വന്നിട്ടുണ്ട്.

وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ

ഇബ്രാഹീം നിന്നു പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര വേദിയായി സ്വീകരിക്കുക.? (വി. ക്വു. 2: 125)

സ്വഫായിലേക്കു കയറുമ്പോള്‍

ത്വവാഫും അനുബന്ധകര്‍മ്മങ്ങളും നിര്‍വ്വഹിച്ച ശേഷം നബി (സ്വ) സ്വഫാകുന്നിലേക്കു കയറി. അതിനോട് അടുത്തപ്പോള്‍ ഇപ്രകാരം ചൊല്ലിയത് ജാബിറും (റ) മറ്റും നിവേദനം ചെയ്തു.

إِنَّ الصَّفَا والْمَرْوَةَ مِنْ شَعَائِرِ اللهِ [البقرة: 158]

أَبْدَأُ بِمَا بَدَأَ اللهُ بِهِ

‘അല്ലാഹു തുടങ്ങിയതു കൊണ്ട് ഞാന്‍ തുടങ്ങുന്നു.’

സ്വഫാ മര്‍വ്വകളില്‍

കഅ്ബഃ കാണുവോളം തിരുദൂതര്‍ (സ്വ) സ്വഫാ കുന്നിലേക്കു കയറിനിന്ന് ക്വിബ്ലഃക്കു മുന്നിടുകയും അല്ലാഹു അക്ബര്‍ എന്നു മൂന്നുപ്രാവശ്യം പറഞ്ഞു താഴെവരുന്ന ദിക്ര്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുകയും അവക്കിടയില്‍ ദുആ ചെയ്യുകയും ചെയ്തതു സ്വഹീഹായി നിവേദനം. മര്‍വ്വയിലും അപ്രകാരം ചെയ്തത് പ്രസ്തുത നിവേദനങ്ങളിലുണ്ട്.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴു വനും അവനു മാത്രമാകുന്നു. സ്തുതികള്‍ മുഴുവനും അവനു മാ ത്രമാകുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന്‍ അവന്‍റെ വാഗ്ദാനം നിറവേറ്റി. അവന്‍ തന്‍റെ ദാസനെ സ ഹായിച്ചു. സംഘടിച്ചു വന്ന ശത്രുക്കളെ അവന്‍ തനിച്ചു തുരത്തി.’

അറഫഃയിലെ ദുആ

ദുആയില്‍ ഏറ്റവും ശ്രേഷ്ഠമായത് അറഫാ ദിനത്തിലെ ദുആയാണെന്നും തിരുനബി (സ്വ) യും ഇതര നബിമാരും ചൊല്ലിയതില്‍ ഏറ്റവും ശ്രേഷ്ഠമായ വചനം ചുവടെ വരുന്നതാണെന്നും തിരുമെഴിയുണ്ട്. ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴു വനും അവനു മാത്രമാകുന്നു. സ്തുതികള്‍ മുഴുവനും അവനു മാത്രമാകുന്നു. അവന്‍ എന്തിനും കഴിവുള്ളവനാണ്.’

ബലിമൃഗത്തെ അറുക്കുമ്പോള്‍

തിരുനബി (സ്വ) പെരുന്നാള്‍ ദിനം അറുത്തപ്പോള്‍ താഴെ വരും പ്രകാരം ചൊല്ലിയതായി ഇബ്നു ഉമറി(റ)ല്‍ നിന്നും നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللَّهِ، وَاللَّهُ أَكْبَرُ، اللَّهُمَّ مِنْكَ وَلَكَ

‘അല്ലാഹു അക്ബര്‍, അല്ലാഹുവിന്‍റെ നാമത്തില്‍. അല്ലാഹുവേ, ഇതു നിന്നില്‍ നിന്നാകുന്നു. നിനക്കുമാകുന്നു.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

നോമ്പിലെ ദുആഉകള്‍

നോമ്പിലെ ദുആഉകള്‍

നോമ്പുകാരന്‍റെ ദുആഉകള്‍ ഉത്തരമേകപ്പെടുന്നവയാണെന്നും നേമ്പുതുറക്കുന്നതുവരെയുള്ള നോമ്പുകാരന്‍റെ ദുആ വെറുതെ മടക്കപ്പെടുകയില്ലെന്നും തിരുമൊഴികളില്‍ സ്വഹീഹായി വന്നിട്ടുണ്ട്.

നോമ്പു തുറക്കുമ്പോള്‍

നോമ്പ് തുറക്കുമ്പോള്‍ തിരുദൂതര്‍ (സ്വ) താഴെ വരുന്ന ദുആ ചെയ്തിരുന്നതായി അബ്ദുല്ലാഹ് ഇബ്നുഉമറി (റ) ല്‍നിന്ന് നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ الله

‘ദാഹം ശമിച്ചു. അന്ന നാളികള്‍ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം സ്ഥിരപ്പെട്ടു.’

ലൈലത്തുല്‍ക്വദ്റില്‍ കൂടുതലാക്കുവാന്‍

ലൈലത്തുല്‍ക്വദ്റാണെന്ന് അറിഞ്ഞാല്‍ എന്താണ് ദുആഅ് ചെയ്യേണ്ടതെന്ന ആഇശാ (റ) യുടെ ചോദ്യത്തിന് തിരുദൂതര്‍ (സ്വ) പ്രതികരിച്ചത് ഇമാം അഹ്മദ് നിവേദനം ഇപ്രകാരം ചെയ്തു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

‘അല്ലാഹുവേ നീ അഫുവ്വാകുന്നു. നീ മാപ്പേകുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ നീ എനിക്ക് മാപ്പേകേണമേ.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

നമസ്കാരാനന്തരമുള്ള ദിക്റുകളും ദുആഉകളും

നമസ്കാരാനന്തരമുള്ള ദിക്റുകളും ദുആഉകളും

നമസ്കാരത്തില്‍നിന്ന് വിരമിച്ചാല്‍

നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ താഴെ വരുന്ന ദുആ നബി (സ്വ) മൂന്നു പ്രാവശ്യം ചൊല്ലിയിരുന്നതായി ഥൗബാനി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

أَسْـتَغْفِرُ اللَّه 

‘അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു.’

നമസ്കാരത്തില്‍നിന്ന് വിരമിച്ച് ഇസ്തിഗ്ഫാര്‍ ചൊല്ലിയതിനു ശേഷം തിരുനബി (സ്വ) താഴെ വരുന്ന ദിക്ര്‍ ചൊല്ലി യിരുന്നതായി ഥൗബാനി (റ) ല്‍ നിന്നുള്ള ഹദീഥിലുണ്ട്.

أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ  

‘അല്ലാഹുവേ നീയാണ് സലാം, നിന്നില്‍ നിന്നാണ് സമാധാനം, ഉന്നതിയുടേയും മഹത്വത്തിന്‍റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂര്‍ണനായിരിക്കുന്നു.’

നബി (സ്വ) നമസ്കാരത്തില്‍ നിന്ന് വിരമിച്ച് താഴെ വരു ന്ന ദിക്ര്‍ ചൊല്ലിയിരുന്നതായി മുഗീറഃയി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നല്‍ കുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നല്‍കു ന്നവനായി ആരുമില്ല. നിന്‍റെ അടുക്കല്‍ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.’

നബി (സ്വ) നമസ്കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലിയത് അബ്ദുല്ലാഹ് ഇബ്നു സുബെയ്റി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللَّهِ ، لاَ إلـَهَ إلاَّ اللَّهُ ، وَلاَ نَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവെ കൊണ്ട ല്ലാതെ ഒരു കഴിവും ശേഷിയുമില്ല. അല്ലാഹുവല്ലാതെ യാതൊ രു ആരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നു മില്ല. സര്‍വ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്‍റേത് മാത്ര മാണ്. ഉത്തമമായ സ്തുതികള്‍ അവനുണ്ട്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. വണക്കം അവന് നിഷ്കളങ്കമാക്കു ന്നവരിലാണ് ഞാന്‍; കാഫിരീങ്ങള്‍ വെറുപ്പ് പ്രകടിപ്പിച്ചാലും.’

    سُبْحَانَ اللَّهِ      ،     الْحَمْدُ للَّهِ      ،    اللَّهُ أَكْبَرْ

എന്നീ ദിക്റുകള്‍ ഓരോന്നും 33 പ്രാവശ്യവും ശേഷം താ ഴെ വരുന്ന ദിക്റു കൊണ്ട് നൂറ് തികക്കുകയും ചെയ്ത വ്യക്തി യുടെ കഴിഞ്ഞുപോയ പാപങ്ങള്‍ സമുദ്രത്തിലെ നുരകള്‍ക്ക് തുല്യമാണെങ്കിലും അവ പൊറുക്കപ്പെടുമെന്ന് ഇമാം മുസ് ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’

ഇഖ്ലാസ്വ്, ഫലക്വ്, അന്നാസ് ഓതുക

എല്ലാ നമസ്കാരങ്ങള്‍ക്കൊടുവിലും ഈ സൂറത്തു കള്‍ ഓതുവാന്‍ ഉക്വ്ബത്ത് ഇബ്നുആമിറി?നോട് നബി (സ്വ) കല്‍പ്പിച്ചതായി സുനനു അബീദാവൂദിലുണ്ട്. അല്‍ബാനി സ്വ ഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ആയത്തുല്‍കുര്‍സിയ്യ് ഓതുക

എല്ലാ നമസ്കാരശേഷവും ആയത്തുല്‍കുര്‍സിയ്യ് ഓതി യാല്‍ മരണമല്ലാതെ അയാളുടെ സ്വര്‍ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല എന്ന് നബി (സ്വ) പറഞ്ഞതായി സുനനുന്നസാഇയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സ്വുബ്ഹിക്കും മഗ്രിബിനും ശേഷം

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ സ്വുബ്ഹ്, മഗ്രിബ് എന്നീ നമസ്കാരങ്ങള്‍ക്കു ശേഷം പത്ത് തവണ വീതം ചൊല്ലിയാല്‍ അവ ഓരോന്നു കൊണ്ടും അല്ലാഹു അവന് പത്ത് നന്മകള്‍ രേഖപ്പെടുത്തുമെന്നും അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായിക്കു മെന്നും അവന് പത്ത് പദവികള്‍ ഉയര്‍ത്തുമെന്നും ദിക്റുകള്‍ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെ ആയി രിക്കുമെന്നും അവ അവന് പിശാചില്‍നിന്ന് സുരക്ഷയായിരിക്കു മെന്നും തിരുമൊഴിയുണ്ട്. ഇമാം അഹ്മദ് നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരി ല്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതി യും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവ നാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’

സ്വുബ്ഹി നമസ്കാര ശേഷം

സ്വുബ്ഹി നമസ്കാരത്തില്‍നിന്ന് സലാം വീട്ടിയാല്‍ താഴെവരുന്ന ദുആ നബി (സ്വ) ചെയ്തിരുന്നതായി ഉമ്മുസലമ യി?ല്‍നിന്ന് ഇമാം ഇബ്നുമാജഃ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ،وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً

‘അല്ലാഹുവേ ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീ വനവും സ്വീകരിക്കപ്പെടുന്ന കര്‍മങ്ങളും ഞാന്‍ നിന്നോട് ചോ ദിക്കുന്നു.’

വിത്ര്‍ നമസ്കാര ശേഷം

സലാം വീട്ടിയാല്‍ താഴെ വരുന്ന ദിക്ര്‍ ശബ്ദം നീട്ടി മൂന്നു തവണ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

سُبْحَانَ المَلِكِ القُدُّوسِ

‘രജാധിപതിയും പരിശുദ്ധനുമായ അല്ലാഹുവിന്‍റെ വിശുദ്ധിയെ ഞാന്‍ അങ്ങേയറ്റം വാഴ്ത്തുന്നു.’

നമസ്കാരത്തിലെ ദുആകളും ദിക്വ്റുകളും

നമസ്കാരത്തിലെ ദുആകളും ദിക്വ്റുകളും

ഏതാനും പ്രാരംഭ പ്രാര്‍ത്ഥനകള്‍
 
തക്ബീറത്തുല്‍ ഇഹ്റാമിനും ക്വിറാഅത്തിനും ഇടക്ക് നബി (സ്വ) താഴെവരുന്ന ദുആ ചൊല്ലിയിരുന്നതായി ഇമാം ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്തു.
 
اَللّهُمَّ بَاعِدْ بَيْنِي وبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ اَللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ  اَللَّهُمَّ  اِغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ 
 
‘അല്ലാഹുവേ, കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ നീ അകറ്റിയതുപോലെ എന്നെയും എന്‍റെ പാപങ്ങളേയും പരസ്പരം നീ അകറ്റേണമേ. അല്ലാഹുവേ വെള്ളവസ്ത്രം അഴുക്കില്‍നിന്ന് ശുദ്ധിയാക്കപ്പെടുന്നതുപോലെ പാപങ്ങളില്‍നിന്ന് നീ എന്നെ ശുദ്ധിയാക്കേണമേ! അല്ലാഹുവേ, പാപങ്ങളില്‍നിന്ന് എന്നെ ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് നീ കഴുകേണമേ.’
 
നമസ്കാരം തുടങ്ങിയാല്‍ നബി (സ്വ) താഴെ വരുന്ന  ദിക്ര്‍ ചൊല്ലിയിരുന്നതായി ആഇശാ(റ)യില്‍നിന്ന് ഇമാം തുര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالى جَدُّكَ وَلاَ إِلـهَ غَيْرُكَ 
 
‘അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നിന്‍റെ നാമം അനുഗ്രഹപൂര്‍ണ്ണവും നിന്‍റെ കാര്യം ഉന്നതവുമായിരിക്കുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല.’
 
നബി (സ്വ) നമസ്കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയാല്‍ താഴെ വരുന്ന ദുആ ചൊല്ലിയിരുന്നതായി അലിയ്യി(റ)ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു. 
 
وَجَّهْتُ وَجْهِيَ للَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا مُسْلِمًا وَمَا أنَا مِنَ الْمُشْرِكِينَ إنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ أَنْتَ المَلِكُ لاَ إلـهَ إلاَّ أَنْتَ. أنْتَ رَبِّي وَاَنَا عَبْدُكَ، ظَلَمْتُ نَفْسِي واعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا  إنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أنْتَ وَاهْدِنِي لأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إلاَّ أَنْتَ وَاصْرِفْ  عَنِّي سَيِّئَهَا لاَ يَصْرِفُ  عَنِّي  سَيِّئَهَا  إلاَّ أنْتَ  لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي ِيَدَيْكَ، وَالشَّرُّ لَيْسَ إلَيْكَ أنَا بِكَ  وَإلَيْكَ، تَبَارَكْتَ  وَتَعَالَيْتَ  أسْتَغْفِرُكَ وَأتُوبُ  إلَيْكَ
 
ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജു മനസ്കനായി ഞാന്‍ എന്‍റെ മുഖത്തെ തിരിച്ചിരിക്കുന്നു.  ഞാന്‍ ബഹുദൈവാരാധകരില്‍ പെട്ടവനല്ല. 
നിശ്ചയം എന്‍റെ നമസ്കാരവും ബലിയും എന്‍റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു മാത്ര മുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരും ഇല്ല. അതാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്ലിംകളില്‍ ഒന്നാമനാണ്. 
അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവന്‍. നീയല്ലാതെ ആരാധ്യനില്ല. നീ എന്‍റെ നാഥനും ഞാന്‍ നിന്‍റെ അടിമയുമാണ്. ഞാന്‍ എന്നോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാന്‍ എന്‍റെ പാപങ്ങള്‍ ഏറ്റു പറയുന്നു. അതിനാല്‍ എന്‍റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്തുതരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. 
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് നീയെന്നെ നയിക്കേണമേ. ആ നന്മയിലേക്ക് നയിക്കാന്‍ നീയല്ലാതെയില്ല. എന്നില്‍ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ. അതിനെ എന്നില്‍ നിന്ന് നീയല്ലാതെ തിരിച്ചുകളയുകയില്ല.
നിന്‍റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുകയും അതില്‍ ഞാന്‍ വീണ്ടും വീണ്ടും സൗഭാഗ്യം കാണുകയും ചെയ്യുന്നു. നന്മ മുഴുവനും നിന്‍റെ കൈകളിലാണ്. തിന്മയൊന്നും നിന്നിലേക്കില്ല. ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും (എന്‍റെ മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണനും ഉന്നതനുമായിരിക്കുന്നു. ഞാന്‍ നിന്നോടു പാപമോചനം ചോദിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു.
 
നബി (സ്വ) രാത്രി എഴുന്നേറ്റാല്‍ നമസ്കാരം ആരംഭിച്ചിരുന്നത് ഈ ദുആ ചൊല്ലിക്കൊണ്ടായിരുന്നുവെന്ന് ആഇശാ (റ) യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു:
 
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَي صِرَاطٍ مُسْتَقِيمٍ.
 
‘ജിബ്രീലിന്‍റേയും മീക്കാഈലിന്‍റേയും ഇസ്റാഫീലിന്‍റേയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടാവായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ അല്ലാഹുവേ, നീ നിന്‍റെ ദാസന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായ വിഷയങ്ങളില്‍ വിധിക്കുന്നവനാണ്. നിന്‍റെ തീരുമാനത്താല്‍, സത്യത്തിന്‍റെ വിഷയത്തില്‍ അഭിപ്രായവ്യത്യാസത്തിലകപ്പെട്ടതില്‍ നീ എനിക്കു നേര്‍വഴി കാണിക്കേണമേ. നിശ്ച യം നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴി കാണിക്കുന്നു.’
 
താഴെ വരുന്ന ദിക്ര്‍ ചൊല്ലി നബി (സ്വ) രാത്രിയിലുള്ള തന്‍റെ നമസ്കാരം ആരംഭിച്ചിരുന്നു എന്ന് ഇബ്നുഅബ്ബാസി (റ) ല്‍ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്:
 
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ   وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ  وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
 
അല്ലാഹുവേ നിനക്കുമാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നിയന്താവാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നിനക്കു മാത്രമാകുന്നു.  
നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ (പ്രകാശമാ) കുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീയാകുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്. 
നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ ഹക്ക്വാ (സത്യമാ)കുന്നു. നിന്‍റെ വാഗ്ദാനം ഹക്ക്വാകുന്നു. നിന്നെ കണ്ടുമു ട്ടല്‍ ഹക്ക്വാകുന്നു. നിന്‍റെ വചനം ഹക്ക്വാകുന്നു. സ്വര്‍ഗം ഹക്ക്വാകുന്നു. നരകം ഹക്ക്വാകുന്നു. നബിമാര്‍ ഹക്ക്വാകുന്നു. മുഹമ്മദ് (സ്വ) ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു. 
അല്ലാഹുവേ, നിനക്കു മാത്രം ഞാന്‍ സമര്‍പ്പിച്ചു. നിന്നെ ഞാന്‍ വിശ്വസിച്ചംഗീകരിച്ചു. നിന്നില്‍ മാത്രം ഞാന്‍ തവക്കുലാക്കി. നിന്നിലേക്കു മാത്രം ഞാന്‍ തൗബഃ ചെയ്തു മടങ്ങി. നിനക്കായി ഞാന്‍ തര്‍ക്കിച്ചു. നിന്നിലേക്കു മാത്രം ഞാന്‍ വിധി തേടി.
അതിനാല്‍ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തി പ്പിക്കുന്നവനും. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനില്ല. അഥവാ നീ ഒഴികെ യഥാര്‍ത്ഥ ആരാധ്യനില്ല.
 
പാരായണത്തിനു മുമ്പ്
 
തിരുദൂതര്‍ (സ്വ) നമസ്കാരത്തില്‍ ക്വുര്‍ആന്‍ പാരായണത്തിനുമുമ്പ് താഴെ വരുന്ന ഇസ്തിആദത്ത് നിര്‍വ്വഹിച്ചത് അബൂ സഈദ് അല്‍ഖുദ്രി (റ) യില്‍ നിന്ന് നിവേദനം. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
 
‘ശപിക്കപ്പെട്ട പിശാചില്‍നിന്ന്, അവന്‍റെ ഭ്രാന്ത്, അഹങ്കാരം, കവിത എന്നിവയില്‍നിന്നും സൂക്ഷ്മമായി കേള്‍ക്കുന്നവനും സസൂക്ഷ്മം അറിയുന്നവനുമായ അല്ലാഹുവില്‍ ഞാന്‍ ശരണം തേടുന്നു.’
 
റുകൂഇലെ ദിക്റുകള്‍, ദുആഉകള്‍
 
റുകൂഇല്‍ നബി (സ്വ) താഴെവരുന്ന ദിക്ര്‍ മൂന്നു തവണ ചൊല്ലിയിരുന്നതായി ഹുദയ്ഫ (റ) യില്‍ നിന്നുള്ള ഹദീഥിലു ണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. 
 
سُبْحَاَنَ رَبِّيَ العَظِيمْ 
 
‘മഹോന്നതനായ എന്‍റെ നാഥന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു’
 
റുകൂഇല്‍ താഴെവരുന്ന ദിക്റും നബി (സ്വ) മൂന്നു തവണ ചൊല്ലിയിരുന്നതായി ഉക്വ്ബത് ബ്നുആമിറി (റ) ല്‍നിന്നു ള്ള ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّىَ الْعَظِيمِ وَبِحَمْدِهِ 
 
‘മഹാനായ എന്‍റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
 
തിരുനബി (സ്വ) ചുവടെയുള്ള ദുആ റുകൂഇല്‍ വര്‍ദ്ധി പ്പിച്ച് ചൊല്ലിയിരുന്നതായി ആഇശ (റ) യില്‍ നിന്ന് ഇമാം ബു ഖാരി നിവേദനം ചെയ്തു. 
 
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي 
 
‘ഞങ്ങളുടെ റബ്ബായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ, നീ എനിക്ക് പാപമോചനം നല്‍കേണമേ.’
 
നബി (സ്വ) നമസ്കാരത്തില്‍ റുകൂഅ് ചെയ്താല്‍  ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്ന് ഇമാം മുസ്ലിം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തു:  
 
اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِى وَبَصَرِى وَمُخِّى وَعَظْمِى وَعَصَبِى
 
‘അല്ലാഹുവേ നിനക്ക് ഞാന്‍ റുകൂഅ് ചെയ്തു. നിന്നില്‍ ഞാന്‍ വിശ്വസിച്ചു. നിനക്ക് ഞാന്‍ സമര്‍പ്പിച്ചു. നിനക്ക് എന്‍റെ കേള്‍വിയും കാഴ്ചയും തലച്ചോറും അസ്ഥിയും നാഢിയുമെല്ലാം കീഴ്പ്പെട്ടിരിക്കുന്നു.’
 
തിരുനബി (സ്വ) തന്‍റെ റുകൂഇലും സുജൂദിലും ഇപ്രകാരം പറയുമായിരുന്നു എന്ന് ആഇശാ (റ) യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
 
سُبُّوحٌ قُدُّوسٌ رَبُّ الْمَلَائِكَةِ وَالرُّوحِ
 
‘പരിശുദ്ധനും അനുഗ്രഹീതനും മലക്കുകളുടേയും റൂഹിന്‍റേയും രക്ഷിതാവുമായ അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു.’ 
 
നമസ്കരിച്ചുകൊണ്ടിരിക്കെ ഒരു വ്യക്തി താഴെ വരുന്ന ദിക്ര്‍ ചൊല്ലുകയും നബി (സ്വ) അത് കേട്ടപ്പോള്‍ ‘ഞാന്‍ ആശ്ചര്യപ്പെട്ടുപോയി; അതിനുവേണ്ടി ആകാശകവാടങ്ങള്‍ തുറക്കപ്പെട്ടു’ എന്നു പറഞ്ഞു.  നബി (സ്വ) ഇതു പറഞ്ഞതില്‍ പിന്നെ ഞാന്‍ അവ ഉപേക്ഷിച്ചിട്ടേയില്ല എന്ന് ഇബ്നു ഉമറും (റ) പറഞ്ഞു. സംഭവം ഇമാം മുസ്ലിം നിവേദനം ചെയ്തു.
 
اللهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلًا
 
‘അല്ലാഹു അക്ബറുകബീറന്‍ എന്നു ഞാന്‍ തക്ബീര്‍ ചൊല്ലുന്നു. അല്‍ഹംദുലില്ലാഹികഥീറന്‍ എന്നു ഞാന്‍ ഹംദു ചൊല്ലുന്നു. അല്ലാഹുവിന്‍റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹു ചൊല്ലി ഞാന്‍ നിര്‍വ്വഹിക്കുന്നു.’
 
റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍
 
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയാല്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍ നബി (സ്വ) ചൊല്ലിയിരുന്നതായി ഇബ്നു ഉമറി (റ) ല്‍ നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം: 
 
سَمِعَ اللَّهُ لِمَنْ حَمِدَه 
 
‘അല്ലാഹുവിനെ സ്തുതിച്ചവര്‍ക്ക് അവന്‍ കേട്ട് (ഉത്തരം നല്‍കട്ടെ)’ 
 
റുകൂഇന്  ശേഷം ഇഅ്തിദാലില്‍
 
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തി ‘സമിഅല്ലാഹുലിമന്‍ ഹമിദഃ’ എന്ന് ചൊല്ലിയപ്പോള്‍ ഒരു വ്യക്തി താഴെവരുന്ന സ്തുതി വചനം ചൊല്ലിയത് നബി (സ്വ) കേള്‍ക്കുകയും നമസ്കാരാനന്തരം അദ്ദേഹത്തെ തിരക്കി തിരുമേനി (സ്വ) പറഞ്ഞു: ‘തങ്ങളിലാര് ആദ്യം ഇത് രേഖപ്പെടുത്തണമെന്നതിനായി മുപ്പതില്‍ പരം മലക്കുകള്‍ അതിലേക്ക് മത്സരിക്കുന്നത് ഞാന്‍ കണ്ടു.’ സംഭവം സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.
 
رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ
 
‘അനുഗ്രഹീതവും വിശിഷ്ഠവുമായ അതിരറ്റ സ്തുതികള്‍ എല്ലാം ഞങ്ങളുടെ നാഥാ നിനക്ക് മാത്രമാകുന്നു.’
 
റുകൂഇല്‍ നിന്ന് ഉയര്‍ന്നാല്‍ താഴെ വരുന്ന ദിക്ര്‍ തിരുനബി (സ്വ) ചൊല്ലിയിരുന്നതായി ഇബ്നു അബ്ബാസി (റ)ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം. 
 
رَبَّنَا لَكَ الْحَمْدُ مِلْء السَّمَاوَاتِ وَ الأَرْضِ وَمِلْءَ  مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالمَجْدِ أَحَقُّ مَا قَالَ العَبْدُ وَكُلَّنَا لَكَ عَبْدٌ، اَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ  
 
‘ആകാശങ്ങളിലും ഭൂമിയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള സ്തുതി നിനക്കാണ്. ഉന്നതിക്കും പ്രശംസക്കും അര്‍ഹനായവനേ! ഞങ്ങളെല്ലാം നിന്‍റെ അടിമകളായിരിക്കെ ഒരു ദാസന്‍ പറയാന്‍ ഏറ്റവും അര്‍ഹമായത് ഇതാണ്.  അല്ലാഹുവേ, നീ നല്‍കുന്നത് തടയുന്നവനില്ല നീ തടയുന്നത് നല്‍കുന്നവനുമില്ല, ഏത് ധനികന്‍റെ ഐശ്വര്യവും നിന്‍റെ അടുക്കല്‍ ഉപകരിക്കുകയില്ല.’  
 
റുകൂഇല്‍നിന്ന് ഉയര്‍ന്നാല്‍ താഴെ വരുന്ന ദിക്ര്‍ തിരുനബി (സ്വ) ചൊല്ലിയിരുന്നത് അലിയ്യി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.   
 
اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
 
‘അല്ലാഹുവേ, ഞങ്ങളുടെ നാഥാ ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള മുഴുസ്തുതിയും നിനക്കു മാത്രമാണ്.’
 
സുജൂദിലെ ദിക്റുകള്‍, ദുആഉകള്‍
 
നബി (സ്വ) സുജൂദില്‍ മൂന്നു തവണ താഴെയുള്ള ദിക്ര്‍ ചൊല്ലിയതായി ഹുദയ്ഫ (റ) യില്‍നിന്നും ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّيَ الأَعْلَى 
 
‘അത്ത്യുന്നതനായ എന്‍റെ നാഥന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’ 
 
സുജൂദില്‍ താഴെ വരുന്ന ദിക്ര്‍ മൂന്നു തവണ തിരുനബി (സ്വ) ചൊല്ലിയതായി ഉക്വ്ബയി (റ) ല്‍ നിന്നുള്ള റിപ്പോര്‍ട്ടിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّىَ الأَعْلَى وَبِحَمْدِهِ
 
‘മഹോന്നതനായ എന്‍റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
 
താഴെ വരുന്ന ദുആ തിരുനബി (സ്വ) സുജൂദില്‍ അധികമായി ചൊല്ലിയിരുന്നത് ആഇശ (റ) യില്‍ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്തു:
 
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي 
 
‘ഞങ്ങളുടെ നാഥനായ അല്ലാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു, അല്ലാഹുവേ നീ എനിക്ക് പൊറുത്ത് തരേണമേ.’
 
നമസ്കാരത്തില്‍ സുജൂദ് ചെയ്താല്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  
 
اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِى لِلَّذِى خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
 
‘അല്ലാഹുവേ നിനക്ക് ഞാന്‍ സുജൂദു ചെയ്തു. ഞാന്‍ നിന്നില്‍ വിശ്വസിച്ചു. നിനക്ക് ഞാന്‍ സമര്‍പ്പിച്ചു. സൃഷ്ടിക്കുകയും രുപപ്പെടുത്തുകയും കണ്ണും കാതും കീറുകയും ചെയ്തവന് എന്‍റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. ഉത്തമനായ സൃഷ്ടികര്‍ത്താവ് അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.’  
 
സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തത്തില്‍
 
സുജൂദുകള്‍ക്കിടയിലിരുന്നാല്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി ഹുദയ്ഫ (റ) യില്‍നിന്നും ഇബ്നുമാജഃ നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
 رَبِّ اغْفِرْ لِي  رَبِّ اغْفِرْ لِي 
 
‘എന്‍റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ, എന്‍റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ.’
സുജൂദുകള്‍ക്കിടയില്‍ ഇരുന്നാലുള്ള ദുആ വചനം ഇബ്നു അബ്ബാസി (റ) ന്‍റെ രിവായത്തില്‍ ഇപ്രകാരമാണുള്ളത്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي 
 
‘അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേര്‍വഴിയിലാക്കേണമേ. എന്‍റെ കാര്യങ്ങള്‍ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നല്‍കേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയര്‍ത്തേണമേ.’ 
 
ക്വുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദില്‍
 
നമസ്കാരത്തില്‍ ഓത്തിന്‍റെ സുജൂദില്‍ തിരുദൂതര്‍ (സ്വ) ചൊല്ലിയിരുന്നത് ആഇശാ (റ) യില്‍ നിന്ന് ഇമാം തിര്‍മുദി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തു. ദുആയില്‍ അടിവരയിട്ട ഭാഗം ഇമാം ഹാകിമിന്‍റെ രിവായത്തില്‍ നിന്ന്.
 
سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَ شَقَّ سَمْعَهُ وَ بَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللَّهُ أَحْسَنَ الْخَالِقِينَ  
 
‘സൃഷ്ടിക്കുകയും കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്‍റെ ശക്തിയും ശേഷിയും കൊണ്ടാണോ അവന് എന്‍റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. അത്യുത്തമനായ സൃഷ്ടികര്‍ത്താവ് അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു.’
 
താഴെ വരുന്ന ദുആ ഓത്തിന്‍റെ സുജൂദില്‍ തിരുദൂതര്‍ (സ്വ) ചൊല്ലിയിത് ഇബ്നുഅബ്ബാസ് (റ) കേട്ടതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.  
 
اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا، وَضَعْ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِي عِنْدَكَ ذُخْرًا، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ 
 
‘അല്ലാഹുവേ, ഈ സുജൂദിന് നിന്‍റെ അടുക്കല്‍ ഒരു കൂലി എനിക്കു നീ രേഖപ്പെടുത്തേണമേ. ഒരു കുറ്റം എന്നില്‍നിന്ന് ഇതു കൊണ്ട് നീ മായ്ക്കേണമേ. ഇതിനെ ഒരു സൂക്ഷിപ്പു സ്വത്തായി നീ എനിക്കു സംരക്ഷിക്കേണമേ. നിന്‍റെ ദാസനായ ദാവൂദില്‍ നിന്ന് നീ സ്വീകരിച്ചതു പോലെ ഇതു എന്നില്‍നിന്നു നീ സ്വീകരിക്കേണമേ.’
 
നമസ്കാരത്തിലെ തശഹ്ഹുദ് 
 
നമസ്കാരത്തില്‍ അത്തഹിയ്യാത്ത് ചൊല്ലിയാല്‍ വാനത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ സജ്ജനങ്ങള്‍ക്കും സലാമോതലായി എന്ന് നബി (സ്വ) പറഞ്ഞത് സ്വഹീഹുല്‍ ബുഖാരിയില്‍ വന്നിട്ടുണ്ട്.
 
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ، وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْناَ وَعَلَى عِباَدِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلـهَ إِلاَّ اللَّهُ وَأََشْهَدُ أَنَّ مُحَمَّدًا عَبْدهُ وَرَسُولُهُ 
 
‘എല്ലാ തഹിയ്യത്തുകളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ടമായതും (അവനാണ്). നബിയേ അങ്ങേക്ക് അല്ലാഹുവിന്‍റെ സമാധാനവും കാരുണ്യവും അവന്‍റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങള്‍ക്കും സദ്വൃത്തരായ ദാസന്മാര്‍ക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റൊരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനും ദാസനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ 
 
സ്വലാത്ത് 
 
തശഹ്ഹുദില്‍ തിരുനബി (സ്വ) ക്കും സജ്ജനങ്ങള്‍ക്കും സലാമോതിയ ശേഷം നബി (സ്വ) യുടെമേല്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധമാണ് എന്ന ഒരു അദ്ധ്യായം തന്നെ ഇമാം അബൂഉവാനഃ തന്‍റെ മുസ്തഖ്റജില്‍ നല്‍കിയിട്ടുണ്ട്. പ്രസ്തുത അദ്ധ്യായത്തില്‍ തല്‍വിഷയത്തിലുള്ള ഹദീഥുകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. സ്വലാത്തിന്‍റെ രൂപങ്ങള്‍ അറിയിക്കുന്ന ഒരു അദ്ധ്യായം തന്നെ ഈ ഗ്രന്ഥത്തില്‍ നല്‍കി യിട്ടുണ്ട്. 
 
സ്വലാത്തിന് ശേഷമുള്ള ഏതാനും ദുആഉകള്‍
 
നമസ്കാരത്തില്‍ തശഹ്ഹുദിനും സലാമിനും ഇടയില്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.  
 
أَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلـهَ إِلاَّ أَنْتَ. 
 
‘അല്ലാഹുവേ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും അമിതമായും ചെയ്തുപോയതും എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാവുന്നതുമായ എന്‍റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ! നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ ഒരു ആരാധ്യനുമില്ല.’ 
 
തശഹ്ഹുദ് ചൊല്ലിയ ശേഷം നാല് കാര്യങ്ങളില്‍ നിന്ന് അഭയം തേടുവാന്‍ നബി (സ്വ) കല്‍പിക്കുകയും താഴെവരുന്ന ദുആ ഉണര്‍ത്തുകയും ചെയ്തത് ഇമാം മുസ്ലിം അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം ചെയ്തു. 
 
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ ، وَمِنْ عَذَابِ النَّارِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ 
 
‘അല്ലാഹുവേ ക്വബ്ര്‍ ശിക്ഷയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളില്‍ നിന്നും മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു.’
 
നമസ്കാരത്തിന്‍റെ ഒടുവില്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി സഅ്ദി (റ) ല്‍ നിന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തു. എഴുത്ത് പഠിപ്പിക്കപ്പെടും വിധം ഇത് സ്വഹാബികളെ പഠിപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
 
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
 
‘അല്ലാഹുവേ, ഭീരുത്വത്തില്‍നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ആയുസ്സിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് ഞാന്‍ മടക്കപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ദുന്‍യാവിലെ പരീക്ഷണങ്ങളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ക്വബറുശിക്ഷയില്‍നിന്നും ഞാന്‍ നിന്നില്‍ രക്ഷ തേടുന്നു.
 
നമസ്കാരത്തില്‍ ചൊല്ലുവാന്‍ ഒരു ദുആഅ് നബി (സ്വ) യോട് അബൂബകര്‍ (റ) ആവശ്യപെട്ടപ്പോള്‍ തിരുമേനി (സ്വ) പഠിപ്പിച്ചത്  ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്യുന്നു:
 
اللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا  وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
 
‘അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ ധാരാളം അന്യായം ചെയ്തു. പാപങ്ങള്‍ നീയല്ലാതെ പൊറുക്കുകയില്ല. നിന്നില്‍ നിന്നുള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.’
 
ഒരു വ്യക്തി തശഹ്ഹുദില്‍ താഴെ വരുന്ന ദുആ നിര്‍വ്വഹിച്ചതു കേട്ടപ്പോള്‍, അയാള്‍ക്കു പൊറുത്തു കൊടുക്കപ്പെട്ടു എന്ന് തിരുമേനി (സ്വ) മൂന്നു തവണ പറഞ്ഞു. സംഭവം സുനനുന്നസാഇയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.  
 
اللهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
 
‘അല്ലാഹുവേ, നിന്നോടിതാ ഞാന്‍ തേടുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രയം നല്‍കുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ എന്‍റെ തെറ്റുകള്‍ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.’ 
 
എല്ലാ നമസ്കാരങ്ങള്‍ക്കൊടുവിലും മുടക്കാതെ താഴെ വരുന്ന ദുആ ചൊല്ലുവാന്‍ മുആദി(റ)നോട് നബി (സ്വ) വസ്വിയ്യത് ചെയ്തു. ഇമാം അഹ്മദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.  
 
اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
 
‘അല്ലാഹുവേ, നിനക്ക് ദിക്ര്‍ എടുക്കുവാനും ശുക്ര്‍ ചെയ്യുവാനും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ.’
 
തശഹ്ഹുദിനു ശേഷം ചൊല്ലുവാന്‍ താഴെവരുന്ന ദുആ തിരുദൂതര്‍ (സ്വ) പഠിപ്പിച്ചിരുന്നുവെന്ന് ഇബ്നുമസ്ഊദി (റ) ല്‍ നിന്ന് ഹാകിമും മറ്റും നിവേദനം ചെയ്തു. ഇമാം ഹാകിമും ദഹബിയും സ്വഹീഹെന്ന്  വിശേഷിപ്പിച്ചു.
 
اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا وَأَصْلِحْ ذَاتَ بَيْنِنَا وَاهْدِنَا سُبُلَ السَّلاَمِ وَنَجِّنَا مِنَ الظُّلُمَاتِ إِلَي النُّورِ وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ مُثْنِينَ بِهَا قَابِلِيهَا وَأَتِمَّهَا عَلَيْنَا
 
‘അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കേണമേ. ഞങ്ങള്‍ക്കിടയിലുള്ള (പിണക്കങ്ങളില്‍) നീ ഇസ്വ് ലാഹ് ഉണ്ടാക്കേണമേ. 
സമാധാനത്തിന്‍റെ വഴികളെ നീ ഞങ്ങള്‍ക്ക് കനിയേണമേ. അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നീ ഞങ്ങളെ നയിക്കേണമേ. 
പരസ്യമായതും രഹസ്യമായതുമായ നീചവൃത്തികളെ നീ ഞങ്ങളില്‍ നിന്ന് അകറ്റേണമേ. 
ഞങ്ങളുടെ കേള്‍വിയിലും കാഴ്ചയിലും ഹൃദയങ്ങളിലും ഇ ണകളിലും സന്തതികളിലും നീ ഞങ്ങള്‍ക്ക് അനുഗ്രഹമരുളേണമേ.  
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു. നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവരും അതിനെ സ്വീകരിച്ചു പുകഴ്ത്തുന്നവരുമാക്കേണമേ. അതു ഞങ്ങള്‍ക്ക് നീ പൂര്‍ത്തീകരിച്ചു നല്‍കേണമേ.’
 
 
 
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി 

വുദ്വൂഇലെ ദിക്റുകള്‍, ദുആഉകള്‍

വുദ്വൂഇലെ ദിക്റുകള്‍, ദുആഉകള്‍

വുദ്വൂഅ് ചെയ്യുന്നതിനു മുമ്പ്

വുദ്വൂഅ് ഇല്ലാത്തവന് നമസ്കാരമില്ലെന്നും ‘ബിസ്മില്ലാഹ്’ ചൊല്ലാത്തവന് (സമ്പൂര്‍ണ്ണ) വുദ്വൂഅ് ഇല്ലെന്നും നബി (സ്വ) പറഞ്ഞത് ഹദീഥിലുണ്ട്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

بِسْــمِ اللهِ

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ ആരംഭിക്കുന്നു)’

വുദ്വൂഅ് ചെയ്ത ശേഷം

വുദ്വൂഅ് ചെയ്ത് താഴെവരുന്ന ദിക്ര്‍ ചൊല്ലുന്നവര്‍ക്ക് സ്വര്‍ഗകവാടങ്ങള്‍ എട്ടും തുറക്കപ്പെടുമെന്നും താനുദ്ദേശിക്കു ന്നതിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണെന്നും ഇമാം മുസ്ലിമും മറ്റും നിവേദനം. അടിവരയിട്ട ദുആയുടെ ഭാഗം ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്.

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ، اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ واجْعَلْنِي مِنَ المُتَطَهِّرِينَ

അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരില്ലാ ത്തവനുമാണ്. നിശ്ചയം, മുഹമ്മദ് അവന്‍റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അല്ലാഹുവേ ധാരാളമായി പശ്ചാതപിക്കുന്നവരില്‍ എന്നെ ആക്കേണമേ. ശുചി ത്വം പാലിക്കുന്നവരിലും എന്നെ നീ ഉള്‍പ്പെടുത്തേണമേ.

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

അദാനും ഇക്വാമത്തും അനുബന്ധ ദിക്റുകളും

അദാനും ഇക്വാമത്തും അനുബന്ധ ദിക്റുകളും

അദാന്‍ (ബാങ്കുവിളി)
 
നബി (സ്വ) അബൂമഹ്ദൂറ (റ) യെ പഠിപ്പിച്ച ബാങ്കുവിളി: 
 
اللَّهُ أَكْبَرُ  اللَّهُ أَكْبَرُ    اللَّهُ أَكْبَرُ   اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ 
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ 
حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ  حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ 
اللَّهُ أَكْبَرُ   اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ
 
ഇക്വാമത്ത്:
 
നബി (സ്വ) അബൂമഹ്ദൂറ (റ) യെ  പഠിപ്പിച്ച ഇക്വാമത്ത്: 
 
 اللَّهُ أَكْبَرُ   اللَّهُ أَكْبَرُ 
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ  أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ 
حَىَّ عَلَى الصَّلاَةِ  حَىَّ عَلَى الْفَلاَحِ 
قَدْ قَامَتِ الصَّلاَةُ قَدْ قَامَتِ الصَّلاَةُ
اللَّهُ أَكْبَرُ   اللَّهُ أَكْبَرُ    لاَ إِلَهَ إِلاَّ اللَّهُ
 
സ്വുബ്ഹി ബാങ്കില്‍ ഹയ്അലകള്‍ക്കു ശേഷം താഴെവരും പ്രകാരം പറയുവാന്‍ തിരുനബി? അബൂമഹ്ദൂറഃ?യോടു പറഞ്ഞു: 
 
الصَّلاةُ خَيْرٌ مِنَ النَّوْمِ
 
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
 
ډ ബാങ്ക് കേട്ടാല്‍, മുഅദ്ദിന്‍ പറയുന്നതു പോലെ പറയുക. ഹയ്യഅലസ്സ്വലാത്, ഹയ്യഅലല്‍ഫലാഹ് എന്നിവിടങ്ങളിലൊഴിച്ച്. അവിടെ ചുവടെ ചേര്‍ത്ത ‘ഹൗക്വലഃ’ ചൊല്ലുക. 
 
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
 
‘അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ചലന ശേഷിയുമില്ല.’
 
വല്ലവനും ഹൃദയത്തില്‍ തട്ടി ഇപ്രകാരം പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുവെന്ന് ഇമാം മുസ്ലിം രിവായത്ത് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. 
 
ډ തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുക. 
ډ തിരുനബി (സ്വ) ക്കു വേണ്ടി വസീലഃയെ തേടുക.
 
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِى وَعَدْتَهُ
 
‘ഈ സമ്പൂര്‍ണ്ണ വിളിയുടേയും ക്വാഇമത്തായ സ്വലാത്തിന്‍റേയും രക്ഷിതാവായ അല്ലാഹുവേ, മുഹമ്മദിന് നീ അല്‍വസീലയും അല്‍ഫദ്വീലയും നല്‍കേണമേ. നീ തിരുമേനി (സ്വ) ക്ക് വാഗ്ദാനം ചെയ്തതായ സ്തുതിക്കപ്പെട്ട മക്വാമില്‍ തിരുമേനി (സ്വ) യെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കേണമേ. 
 
അബൂസഈദി (റ) ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ (സ്വ) പറഞ്ഞു: “നിങ്ങള്‍ മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നത്) കേട്ടാല്‍, അയാള്‍ പറയുന്നതു പോലെ നിങ്ങളും പറയുക. ശേഷം നിങ്ങള്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക. കാരണം, വല്ലവനും എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുകൊണ്ട് അല്ലാഹു അവന് പത്ത് കാരുണ്യങ്ങള്‍ വര്‍ഷിക്കും. ശേഷം നിങ്ങള്‍ എനിക്കുവേണ്ടി അല്ലാഹുവോട് വസീലഃയെ തേടുക. കാരണം അത് സ്വര്‍ഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്‍റെ ദാസന്മാരില്‍ ഒരു ദാസനു മാത്രമാണ് അത് ചേരുക. ആ വ്യക്തി ഞാനാകുവാന്‍ ഞാന്‍ ആശിക്കുന്നു. ഒരാള്‍ എനിക്കു വേണ്ടി വസീലഃയെ തേടിയാല്‍ അവന് ശഫാഅത്ത് ലഭിക്കുന്നതാണ്.” (മുസ്ലിം)
 
ډ താഴെ വരും വിധം ശഹാദത്ത് ചൊല്ലുക.
 
വല്ലവനും ബാങ്ക് കേള്‍ക്കുമ്പോള്‍ താഴെ വരുന്ന ശഹാദത്ത് ചൊല്ലിയാല്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടുവെന്ന് ഇമാം മുസ്ലിം രിവായത്ത് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. 
 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا
 
‘അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരനില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് അവന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായിട്ടും മുഹമ്മദി?നെ റസൂലായിട്ടും ഇസ്ലാമിനെ ദീനായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
 
 
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി 

പള്ളികളുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

പള്ളികളുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

പള്ളിയിലേക്ക് പുറപ്പെട്ടാല്‍

തിരുനബി (സ്വ) ബാങ്കുവിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോള്‍ താഴെ വരുന്ന ദുആ ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ اجْعَلْ فِى قَلْبِى نُورًا وَفِى لِسَانِى نُورًا وَاجْعَلْ فِى سَمْعِى نُورًا وَاجْعَلْ فِى بَصَرِى نُورًا وَاجْعَلْ مِنْ خَلْفِى نُورًا وَمِنْ أَمَامِى نُورًا وَاجْعَلْ مِنْ فَوْقِى نُورًا وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.

‘അല്ലാഹുവേ, നീ എന്‍റെ ഹൃദയത്തിലും നാവിലും കേള്‍വിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശമാക്കേണമേ. നീ എനിക്ക് വെളിച്ചം ഏകേണമേ.

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

اللَّهُمَّ افْتَحْ لِى أَبْوَابَ رَحْمَتِكَ

‘അല്ലാഹുവേ നിന്‍റെ കാരുണ്യകവാടങ്ങള്‍ എനിക്ക് തുറക്കേണമ.’

പള്ളിയിലേക്ക് പ്രവേശിക്കുന്നവന്‍ താഴെ വരുന്ന ദുആ ചൊല്ലിയാല്‍ ശിഷ്ടദിനം അവന്‍ പിശാചില്‍ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ

‘മഹാനായ അല്ലാഹുവില്‍, അവന്‍റെ ആദരവുറ്റ തിരുമുഖത്താല്‍, അവന്‍റെ അനാദിയായ അധികാരത്താല്‍ അകറ്റപ്പെട്ട പിശാചില്‍നിന്നും ഞാന്‍ അഭയം തേടുന്നു.’

നബി (സ്വ) പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ചൊല്ലിയതായി ഇമാം ഇബ്നുമാജഃ, ഇബ്നുസ്സുന്നി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. അടിവരയിട്ട ഭാഗം ഇബ്നുസ്സുന്നിയുടെ റിപ്പോര്‍ട്ടില്‍ മാത്രമുള്ളതാണ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللهِ والصَّلاَةُ والسَّلاَمُ عَلَى رَسُولِ الله اللَّهُمّ اِغْفِرْ لِي ذُنُوبي

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പ്രവേശിക്കുന്നു) സ്വലാത്തും സലാമും അല്ലാഹുവിന്‍റെ തിരുദൂതരില്‍ ഉണ്ടാവട്ടേ. അല്ലാഹുവേ, നിന്‍റെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറക്കേണമ.’

പള്ളിയില്‍നിന്ന് പുറപ്പെടുമ്പോള്‍

പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ചൊല്ലുവാന്‍ നബി (സ്വ) കല്‍പ്പിച്ചതായി ഇമാം ഇബ്നുമാജഃ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّى أَسْأَلُكَ مِنْ فَضْلِكَ

അല്ലാഹുവേനിന്‍റെ ഔദാര്യത്തില്‍നിന്ന് ഞാന്‍ നിന്നോട് തേടുന്നു.

اللَّهُمَّ اعْصِمْنِى مِنَ الشَّيْطَانِ الرَّجِيمِ

അല്ലാഹുവേ, അകറ്റപ്പെട്ട പിശാചില്‍നിന്നും നീ എന്നെ രക്ഷപ്പെടുത്തേണമേ.

 

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി