മാതാപിതാക്കള്‍ക്കു വേണ്ടി

മാതാപിതാക്കള്‍ മരണം വരിച്ചവരാണെങ്കിലും ജീവിച്ചിരിപ്പുള്ളവരാണെങ്കിലും അവര്‍ക്കുവേണ്ടി ദുആ ചെയ്യുവാന്‍ വി ശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുകയും ഒരു ദുആ വചനം അറിയിക്കുകയും ചെയ്തു.
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
എന്‍റെ റബ്ബേ, മാതാപിതാക്കള്‍ ഇരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തി. അതിനാല്‍ ഇവരോട് നീ കരുണകാണിക്കണമേ. (വി. ക്വു. 17: 24)
വഴിപിഴച്ചും വഴിപിഴപ്പിച്ചും മാത്രം കാലം കഴിച്ച, തങ്ങളു ടെ ധാര്‍ഷ്ഠ്യവും നിഷേധവും കാരണത്താല്‍ സന്മാര്‍ഗം നിഷേ ധിക്കപെട്ട, തന്‍റെ ജനതക്കെതിരില്‍ ദുആ ചെയ്ത ശേഷം നൂഹ് നബി (അ) സ്വന്തത്തിനും മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ ക്കും വേണ്ടി നടത്തിയ ദുആ:
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 71: 28)
സ്വന്തത്തിനും മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി ഇബ്റാഹീം നബി (അ) നടത്തിയ ദുആയാണ് ചുവടെ. പിതാവിനോട് വാഗ്ദാനം ചെയ്തതിനാലാണ് അവിശ്വാസിയായ പിതാവിനു വേണ്ടി ഇബ്റാഹീം നബി (അ) പാപമോചന തേട്ടം നടത്തിയത്. എന്നാല്‍ പിതാവ് അല്ലാഹുവിന്‍റെ ശത്രുവാണെന്ന് വ്യക്തമായതില്‍ പിന്നെ അദ്ദേഹം പിതാവിനെ തൊട്ട് വിട്ടൊഴിഞ്ഞു.
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ. (വി. ക്വു. 14: 41)
അബ്ദുല്ലാഹ് ഇബ്നു ഉമര്‍ (റ) യാത്രയില്‍നിന്നു തിരിച്ചു വന്നാല്‍ പള്ളിയില്‍ ക്വബ്റിടങ്ങളില്‍ ചെന്ന് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇബ്നു അബീശെയ്ബഃ നിവേദനം. അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
السَّلاَمُ عَلَيْكَ يَا رَسُولَ اللهِ، السَّلاَمُ عَلَيْكَ يَا أَبَا بَكْرٍ، السَّلاَمُ عَلَيْكَ يَا أَبَتَاهُ
‘അസ്സലാമുഅലയ്ക യാ റസൂലല്ലാഹ്, അസ്സലാമുഅലയ്ക യാ അബാ ബക്ര്‍, ഉപ്പാ അസ്സലാമുഅലയ്ക്.’
മാതാവ് താമസിച്ചിരുന്ന വീടിന്‍റെ പടിയില്‍ ചെന്ന് അ ബൂഹുറയ്റഃ (റ) അവര്‍ക്കു വേണ്ടി നിര്‍വ്വഹിച്ചിരുന്ന ദുആ. ഇമാം ബുഖാരി അദബുല്‍മുഫ്റദില്‍ നിവേദനം. അല്‍ബാനി സനദിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
السَّلامُ عَلَيْكِ يَا أُمَّتَاهُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ رَحِمَكِ اللَّهُ كَمَا رَبَّيْتِنِي صَغِيرًا
‘ഉമ്മാ, അസ്സലാമുഅലയ്കും വറഹ്മതുല്ലാഹി വബറകാതുഹു. കുരുന്നായിരിക്കെ നിങ്ങള്‍ എന്നെ പോറ്റി വളര്‍ത്തി. അല്ലാഹു അതിനാല്‍ നിങ്ങളോടു കരുണകാണിക്കട്ടെ.’
സലാം മടക്കിയ മതാവ് മകന്‍ അബൂഹുറയ്റഃ (റ) ക്കു വേണ്ടി നിര്‍വ്വഹിച്ചിരുന്ന ദുആ.
رَحِمَكَ اللَّهُ كَمَا بَرَرْتَنِي كَبِيرًا
‘ഞാന്‍ വാര്‍ദ്ധക്യത്തിലായിരിക്കെ നീ എനിക്കു പുണ്യം ചെയ്തു. അല്ലാഹു നിന്നോടും കരുണ കാണിക്കട്ടെ.’
അബുൽ ജബ്ബാർ അബ്ദുള്ള മദീനി