അദാനും ഇക്വാമത്തും അനുബന്ധ ദിക്റുകളും
അദാന്‍ (ബാങ്കുവിളി)
നബി (സ്വ) അബൂമഹ്ദൂറ (റ) യെ പഠിപ്പിച്ച ബാങ്കുവിളി:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ
ഇക്വാമത്ത്:
നബി (സ്വ) അബൂമഹ്ദൂറ (റ) യെ പഠിപ്പിച്ച ഇക്വാമത്ത്:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ
قَدْ قَامَتِ الصَّلاَةُ قَدْ قَامَتِ الصَّلاَةُ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ
സ്വുബ്ഹി ബാങ്കില്‍ ഹയ്അലകള്‍ക്കു ശേഷം താഴെവരും പ്രകാരം പറയുവാന്‍ തിരുനബി? അബൂമഹ്ദൂറഃ?യോടു പറഞ്ഞു:
الصَّلاةُ خَيْرٌ مِنَ النَّوْمِ
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
ډ ബാങ്ക് കേട്ടാല്‍, മുഅദ്ദിന്‍ പറയുന്നതു പോലെ പറയുക. ഹയ്യഅലസ്സ്വലാത്, ഹയ്യഅലല്‍ഫലാഹ് എന്നിവിടങ്ങളിലൊഴിച്ച്. അവിടെ ചുവടെ ചേര്‍ത്ത ‘ഹൗക്വലഃ’ ചൊല്ലുക.
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
‘അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ചലന ശേഷിയുമില്ല.’
വല്ലവനും ഹൃദയത്തില്‍ തട്ടി ഇപ്രകാരം പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുവെന്ന് ഇമാം മുസ്ലിം രിവായത്ത് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്.
ډ തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുക.
ډ തിരുനബി (സ്വ) ക്കു വേണ്ടി വസീലഃയെ തേടുക.
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِى وَعَدْتَهُ
‘ഈ സമ്പൂര്‍ണ്ണ വിളിയുടേയും ക്വാഇമത്തായ സ്വലാത്തിന്‍റേയും രക്ഷിതാവായ അല്ലാഹുവേ, മുഹമ്മദിന് നീ അല്‍വസീലയും അല്‍ഫദ്വീലയും നല്‍കേണമേ. നീ തിരുമേനി (സ്വ) ക്ക് വാഗ്ദാനം ചെയ്തതായ സ്തുതിക്കപ്പെട്ട മക്വാമില്‍ തിരുമേനി (സ്വ) യെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കേണമേ.
അബൂസഈദി (റ) ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ (സ്വ) പറഞ്ഞു: “നിങ്ങള്‍ മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നത്) കേട്ടാല്‍, അയാള്‍ പറയുന്നതു പോലെ നിങ്ങളും പറയുക. ശേഷം നിങ്ങള്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക. കാരണം, വല്ലവനും എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുകൊണ്ട് അല്ലാഹു അവന് പത്ത് കാരുണ്യങ്ങള്‍ വര്‍ഷിക്കും. ശേഷം നിങ്ങള്‍ എനിക്കുവേണ്ടി അല്ലാഹുവോട് വസീലഃയെ തേടുക. കാരണം അത് സ്വര്‍ഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്‍റെ ദാസന്മാരില്‍ ഒരു ദാസനു മാത്രമാണ് അത് ചേരുക. ആ വ്യക്തി ഞാനാകുവാന്‍ ഞാന്‍ ആശിക്കുന്നു. ഒരാള്‍ എനിക്കു വേണ്ടി വസീലഃയെ തേടിയാല്‍ അവന് ശഫാഅത്ത് ലഭിക്കുന്നതാണ്.” (മുസ്ലിം)
ډ താഴെ വരും വിധം ശഹാദത്ത് ചൊല്ലുക.
വല്ലവനും ബാങ്ക് കേള്‍ക്കുമ്പോള്‍ താഴെ വരുന്ന ശഹാദത്ത് ചൊല്ലിയാല്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടുവെന്ന് ഇമാം മുസ്ലിം രിവായത്ത് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്.
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا
‘അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരനില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് അവന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായിട്ടും മുഹമ്മദി?നെ റസൂലായിട്ടും ഇസ്ലാമിനെ ദീനായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി