നമസ്കാരാനന്തരമുള്ള ദിക്റുകളും ദുആഉകളും

നമസ്കാരത്തില്‍നിന്ന് വിരമിച്ചാല്‍
നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ താഴെ വരുന്ന ദുആ നബി (സ്വ) മൂന്നു പ്രാവശ്യം ചൊല്ലിയിരുന്നതായി ഥൗബാനി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.
أَسْـتَغْفِرُ اللَّه
‘അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു.’
നമസ്കാരത്തില്‍നിന്ന് വിരമിച്ച് ഇസ്തിഗ്ഫാര്‍ ചൊല്ലിയതിനു ശേഷം തിരുനബി (സ്വ) താഴെ വരുന്ന ദിക്ര്‍ ചൊല്ലി യിരുന്നതായി ഥൗബാനി (റ) ല്‍ നിന്നുള്ള ഹദീഥിലുണ്ട്.
أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
‘അല്ലാഹുവേ നീയാണ് സലാം, നിന്നില്‍ നിന്നാണ് സമാധാനം, ഉന്നതിയുടേയും മഹത്വത്തിന്‍റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂര്‍ണനായിരിക്കുന്നു.’
നബി (സ്വ) നമസ്കാരത്തില്‍ നിന്ന് വിരമിച്ച് താഴെ വരു ന്ന ദിക്ര്‍ ചൊല്ലിയിരുന്നതായി മുഗീറഃയി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നല്‍ കുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നല്‍കു ന്നവനായി ആരുമില്ല. നിന്‍റെ അടുക്കല്‍ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.’
നബി (സ്വ) നമസ്കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലിയത് അബ്ദുല്ലാഹ് ഇബ്നു സുബെയ്റി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللَّهِ ، لاَ إلـَهَ إلاَّ اللَّهُ ، وَلاَ نَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ
‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവെ കൊണ്ട ല്ലാതെ ഒരു കഴിവും ശേഷിയുമില്ല. അല്ലാഹുവല്ലാതെ യാതൊ രു ആരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നു മില്ല. സര്‍വ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്‍റേത് മാത്ര മാണ്. ഉത്തമമായ സ്തുതികള്‍ അവനുണ്ട്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. വണക്കം അവന് നിഷ്കളങ്കമാക്കു ന്നവരിലാണ് ഞാന്‍; കാഫിരീങ്ങള്‍ വെറുപ്പ് പ്രകടിപ്പിച്ചാലും.’
سُبْحَانَ اللَّهِ ، الْحَمْدُ للَّهِ ، اللَّهُ أَكْبَرْ
എന്നീ ദിക്റുകള്‍ ഓരോന്നും 33 പ്രാവശ്യവും ശേഷം താ ഴെ വരുന്ന ദിക്റു കൊണ്ട് നൂറ് തികക്കുകയും ചെയ്ത വ്യക്തി യുടെ കഴിഞ്ഞുപോയ പാപങ്ങള്‍ സമുദ്രത്തിലെ നുരകള്‍ക്ക് തുല്യമാണെങ്കിലും അവ പൊറുക്കപ്പെടുമെന്ന് ഇമാം മുസ് ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’
ഇഖ്ലാസ്വ്, ഫലക്വ്, അന്നാസ് ഓതുക
എല്ലാ നമസ്കാരങ്ങള്‍ക്കൊടുവിലും ഈ സൂറത്തു കള്‍ ഓതുവാന്‍ ഉക്വ്ബത്ത് ഇബ്നുആമിറി?നോട് നബി (സ്വ) കല്‍പ്പിച്ചതായി സുനനു അബീദാവൂദിലുണ്ട്. അല്‍ബാനി സ്വ ഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
ആയത്തുല്‍കുര്‍സിയ്യ് ഓതുക
എല്ലാ നമസ്കാരശേഷവും ആയത്തുല്‍കുര്‍സിയ്യ് ഓതി യാല്‍ മരണമല്ലാതെ അയാളുടെ സ്വര്‍ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല എന്ന് നബി (സ്വ) പറഞ്ഞതായി സുനനുന്നസാഇയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
സ്വുബ്ഹിക്കും മഗ്രിബിനും ശേഷം
താഴെ വരുന്ന ദിക്ര്‍ ഒരാള്‍ സ്വുബ്ഹ്, മഗ്രിബ് എന്നീ നമസ്കാരങ്ങള്‍ക്കു ശേഷം പത്ത് തവണ വീതം ചൊല്ലിയാല്‍ അവ ഓരോന്നു കൊണ്ടും അല്ലാഹു അവന് പത്ത് നന്മകള്‍ രേഖപ്പെടുത്തുമെന്നും അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായിക്കു മെന്നും അവന് പത്ത് പദവികള്‍ ഉയര്‍ത്തുമെന്നും ദിക്റുകള്‍ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെ ആയി രിക്കുമെന്നും അവ അവന് പിശാചില്‍നിന്ന് സുരക്ഷയായിരിക്കു മെന്നും തിരുമൊഴിയുണ്ട്. ഇമാം അഹ്മദ് നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരി ല്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതി യും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവ നാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’
സ്വുബ്ഹി നമസ്കാര ശേഷം
സ്വുബ്ഹി നമസ്കാരത്തില്‍നിന്ന് സലാം വീട്ടിയാല്‍ താഴെവരുന്ന ദുആ നബി (സ്വ) ചെയ്തിരുന്നതായി ഉമ്മുസലമ യി?ല്‍നിന്ന് ഇമാം ഇബ്നുമാജഃ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ،وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً
‘അല്ലാഹുവേ ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീ വനവും സ്വീകരിക്കപ്പെടുന്ന കര്‍മങ്ങളും ഞാന്‍ നിന്നോട് ചോ ദിക്കുന്നു.’
വിത്ര്‍ നമസ്കാര ശേഷം
സലാം വീട്ടിയാല്‍ താഴെ വരുന്ന ദിക്ര്‍ ശബ്ദം നീട്ടി മൂന്നു തവണ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ المَلِكِ القُدُّوسِ
‘രജാധിപതിയും പരിശുദ്ധനുമായ അല്ലാഹുവിന്‍റെ വിശുദ്ധിയെ ഞാന്‍ അങ്ങേയറ്റം വാഴ്ത്തുന്നു.’