ഹദീസ് 23

“ഐഹിക ലോകം ഒരു വിഭവമാണ്, ഈ ദുൻയാവിലെ വിഭവങ്ങളിൽ ഉത്തമമായത് നല്ല സ്ത്രീയാണ്.” (മുസ്ലിം: 3634)
– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുല്ലാഹി ബ്നു അംറു ബൽ ആസ് അസ്സഹ്മി അൽകുറശി, മരണം ഹിജ്റ: 63.
– ഐഹിക ലോകം ഒരു വിഭവമാണ്, പരലോകത്തെ അപേക്ഷിച്ച് ഇത് വളരെ ചെറിയ വിഭവമാണെന്ന് അല്ലാഹു പറയുന്നു:
“പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പി ൽ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.” (തൗബ:38) ഐഹിക ലോകത്തിലെ വിഭവങ്ങളിൽ പെട്ട ഒരു വിഭവമാ ണ് ഭാര്യ. ഭാര്യയെ തെരെഞ്ഞെടുക്കുമ്പോൾ മതം നോക്കി യായിരിക്കണം തെരെഞ്ഞെടുക്കേണ്ടത്. ഭംഗിയും മറ്റു കാ ര്യങ്ങളും നോക്കാം. പക്ഷെ മുൻഗണന മത വിഷയങ്ങൾക്കായിരിക്കണം. അങ്ങനെയാവുമ്പോൾ ഭാര്യ ദുൻയാവിലെ വിഭവങ്ങളിൽ ഏറ്റവും നല്ല വിഭവമായിത്തീരും.
– ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടുന്നത് നാലു കാര്യങ്ങൾക്ക് വേണ്ടിയാണ്: 1. അവളുടെ സമ്പത്തിന്, 2. അവളുടെ തറവാ ട് നോക്കി, 3. അവളുടെ ഭംഗിക്ക്, 4. അവളുടെ മതം നോക്കി. കൈകളിൽ മണ്ണ് പുരണ്ടാലും മതമുള്ളവളെ കൊണ്ട് വിജ യിക്കുക എന്ന് റസൂൽ പറഞ്ഞിട്ടുണ്ട്.
– മതവും നല്ല സ്വഭാവവും നോക്കി വിവാഹം കഴിച്ചാലേ ഒരാ ൾക്ക് അവന്റെ ഭാര്യ നല്ല വിഭവമായിത്തീരുകയുള്ളൂ. 13 സൗന്ദര്യം നോക്കി വിവാഹം കഴിക്കുന്നവർ അറിയാൻ;
– സൗന്ദര്യം രണ്ട് ഇനമുണ്ട്.
(1. ശാരീരിക സൗന്ദര്യം: ഇത് ദാമ്പത്യ ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ നഷ്ടപ്പെ ടാൻ സാധ്യതയുണ്ട്.
(2. ആത്മീയ സൗന്ദര്യം: ഇത് ആത്മാവുള്ളിടത്തോളം നിലനിന്നേക്കാം. ഇതാണ് ശരി ക്കുള്ള സൗന്ദര്യം. ശാരീരിക സുഖത്തിനും സൗഭാഗ്യ പൂർണ്ണമായ ജീവിതത്തിനും അടിസ്ഥാനമിതാണ്.
നല്ല ഭാര്യയുടെ ലക്ഷണങ്ങൾ:
1. ഭർത്താവ് അവളെ നോക്കിയാൽ അവൾ ഭർത്താവിനെ സന്തോഷിപ്പിക്കും.
2. ഭർത്താവിനുള്ള കടമകളിൽ വീഴ്ച വരുത്തുകയില്ല.
3. അമിത ചിലവുകൾ കൊണ്ട് ഭർത്താവിനെ അവൾ ബുദ്ധിമു ട്ടിക്കുകയില്ല.
4. ഭർത്താവ് ചെയ്തു തരുന്ന നൻമകളേയും അനുഗ്രഹങ്ങളെ യും നിഷേധിക്കുകയില്ല.
5. ഭർത്താവിന്റെ സ്ഥാനവും മാനവും മനസ്സിലാക്കി ആദരിക്കൽ.
6, മക്കൾക്കിടയിൽ നീതി കാണിക്കൽ.
7, വീട്ടിൽ നല്ല നിലക്ക് കഴിയൽ, അനാവശ്യ കറങ്ങി നടത്ത
ങ്ങൾ ഒഴിവാക്കൽ.
8. ഭർത്താവിന്റെ രഹസ്യങ്ങൾ പരസ്യപ്പെടുത്താതിരിക്കൽ.