
“നിങ്ങളി ൽ ഒരാൾ തശഹുദ് (അത്തഹിയ്യാത്ത്) ചൊല്ലിയാൽ നാല് കാര്യങ്ങളെ തൊട്ട് അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്ക ട്ടെ, അവൻ പറയണം: അല്ലാഹുവേ നിശ്ചയം ഞാൻ നരക ശിക്ഷയിൽ നിന്നും, ക്വബ്റിലെ ശിക്ഷയിൽ നിന്നും, ജീവിത ത്തിലേയും, മരണത്തിലേയും കുഴപ്പത്തിൽ നിന്നും, മസീഹു ദ്ദജ്ജാലിന്റെ ദ്രോഹത്തിൽ നിന്നും നിന്നിൽ ഞാൻ രക്ഷ തേടുന്നു.” (മുസ്ലിം: 1263)
– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– നമസ്കാരത്തിലെ അവസാന ഇരുത്തത്തിൽ അത്തഹിയ്യാ ത്തിന് ശേഷം ചൊല്ലേണ്ട പ്രാർത്ഥനയാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുത്.
– നാല് കാര്യങ്ങളെ കുറിച്ച് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി (സ) കൽപിച്ചിരിക്കുന്നു. കുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ നബി (സ) സ്വഹാബികൾക്ക് ഇത് പഠിപ്പിക്കുമായിരുന്നു എന്ന് ഹദീസിലുണ്ട്. ജീവിതത്തിലും മരണത്തിലും ഉണ്ടാകുന്ന സകല ഫിത്നകളിൽ നിന്നു മുള്ള രക്ഷ ചോദിക്കലാണ് ഇതിലുള്ളത്.
– ഇത് പ്രാർത്ഥിക്കുന്നതിന്റെ വിധിയിൽ പണ്ഡിതൻമാർക്കടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് സുന്നത്താണെന്ന് പറയുന്നവരുണ്ട്, ഇത് വാജിബ് (നിർബന്ധം) ആണെന്ന് പറയുന്നവരും അവരിലുണ്ട്. ഭൂരിഭാഗം പണ്ഡിതരും ഇത് ചൊല്ലൽ സുന്നത്ത് ആണെന്ന് അഭിപ്രായത്തിലാണ്. അതാണ് ശരി.
– പൂർവ്വികർ ഈ പ്രാർത്ഥനയുടെ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തിയിരുന്നു, താഊസ് നമസ്കാരത്തിൽ തന്റെ മകൻ ഈ പ്രാർത്ഥന പ്രാർത്ഥിക്കാതിരുന്നപ്പോൾ മടക്കി നമസ്കരിക്കാൻ പറഞ്ഞിരുന്നു എന്ന ഇമാം നവവി (റ) , പറഞ്ഞി ട്ടുണ്ട്. (ശർഹുന്നവവി: 5/89)
– ഈ പ്രാർത്ഥനയുടെ കാര്യത്തിൽ ശൈഖ് മുഹമ്മദ് ബ സ്വാലിഹ് അൽ ഉഥൈമീൻ പറയുന്നത് കാണുക: ‘ഈ നാല് കാര്യങ്ങളിൽ നിന്നുള്ള രക്ഷ ചോദിക്കലിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.
ഒന്നാമത്തെ അഭിപ്രായം: അത് നിർബന്ധമാണ്, ഇത് ഇമാം അഹ്മദിൽ (റ) നിന്നുള്ള ഒരു റിപ്പോർട്ട് ആണ്, താഴെ പറയുന്ന കാര് ണങ്ങളാലാണത്;
1. അതുമായി ബന്ധപ്പെട്ട് നബി (സ) യുടെ കൽപനയുള്ളത് കൊണ്ട്.
2. അതിന്റെ അപകടവും വലിപ്പവും കഠിനമായത് കൊണ്ട്.
രണ്ടാമത്തെ അഭിപ്രായം: അത് സുന്നത്താണ്. ഇതാണ് ഭൂരി ഭാഗം പണ്ഡിതരും പറഞ്ഞത്.
– അത് ഒഴിവാക്കൽ നല്ലതല്ല എന്നതിൽ സംശയമില്ല, അത് (മനഃപ്പൂർവം) ഒഴിവാക്കിയാൽ അവൻ രണ്ട് അപകടത്തിലാണ്:
1. അത് ഒഴിവാക്കൽ കുറ്റകരമാണ്.
2. അവന്റെ നമസ്കാരം ശരിയാവുകയില്ല, ഇതിനാലാണ് സലഫുകൾ ഇത് പ്രാർത്ഥിക്കാത്തവരോട് നമസ്കാരം മടക്കി നിർവ ഹിക്കാൻ പറഞ്ഞത്. (ശർഹുൽ മുംതിഅ്:3/199-200)
– നരകം കുറ്റവാളികളുടെ ശിക്ഷയുടെ കേന്ദ്രമാണ്, അവിടത്തെ ശിക്ഷാമുറകളെ കുറിച്ച് കുർആനിലും ഹദീസുകളി ലും ധാരാളം പരാമർശങ്ങളുണ്ട്. നരകത്തിൽ നിന്ന് എപ്പോഴും നാം രക്ഷ ചോദിക്കണം.
– ക്വബ്ർ ശിക്ഷയിൽ നിന്നും രക്ഷ ചോദിക്കാൻ പഠിപ്പിച്ചിരി ക്കുന്നു. ക്വബ്ർ ശിക്ഷയെ നിഷേധിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്. എല്ലാ ദിവസങ്ങളിലും അതിൽ നിന്ന് രക്ഷ ചോദിക്കണമെന്നാണ് നബി പഠിപ്പിക്കുന്നത്. അത് അത്രക്ക് ഭീകരമായത് കൊണ്ട് തന്നെയാണ്. ജീവിതത്തിൽ തിൻമകൾ ചെയ്തവർക്ക് അവിടെ വിവിധങ്ങളായ ശിക്ഷകൾ ഉണ്ടായിരിക്കും.
– മനുഷ്യന് ജീവിതത്തിലും മരണ വേളയിലും വിവിധ പരീ ക്ഷണങ്ങളെ നേരിടേണ്ടി വരും, കാലവിപത്തുകളും, മനു ഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ടുണ്ടാകുന്ന പരീക്ഷണങ്ങളും, മുസ്വീബത്തുകളും എല്ലാം ഇതിൽ പെടും. തിൻമകളിലേക്കും ദേഹേഛകളിലേക്കും മനുഷ്യൻ ചെന്ന് പതിക്കുന്നത് ജീവിതത്തിലുണ്ടാകുന്ന വലിയ പരീക്ഷണമാണ്. ദുർമരണമാണ് മനുഷ്യന് വരുന്നതെങ്കിൽ അവന്റെ കാര്യം കഷ്ടമാണ്, അതിൽ നിന്നുമെല്ലാം രക്ഷ ചോദിക്കൽ ഇതിൽ പെടും.
– ദജ്ജാലിന്റെ ഫിത്നകളെ കുറിച്ച് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അന്ത്യദിനത്തിന്റെ മുടിയായി വരു വലിയ പ്രതിസന്ധിയും പരീക്ഷണവുമാണ് ദജ്ജാലിന്റെ കുഴപ്പങ്ങൾ. അതിൽ നിന്നും സദാ രക്ഷ ചോദിക്കാൻ മതം ആവശ്യപ്പെടുന്നു.
– ആദം നബി (അ) നെ സൃഷ്ടിച്ചത് മുതൽ അന്ത്യദിനം വരേക്കും ഭൂമിയിൽ ഉണ്ടായ ഫിത്നകളിൽ ഏറ്റവും ഭീകരമാണ് ദജ്ജാലിന്റെ കുഴപ്പങ്ങൾ എന്ന് നബി (സ) അറിയിച്ചിട്ടുണ്ട്.
– അവൻ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യനാ ണ്, അവൻ ഒറ്റക്കണ്ണനാണ്. അവൻ ഇലാഹ് ആണെന്ന്വാദിക്കും. കപടൻമാരും അവിശ്വാസികളും അവനോട് കൂട്ടു കൂടും.
– അവന്റെ വരവറിഞ്ഞാൽ അവനിൽ നിന്ന് അകന്ന് പോകണ മെന്ന് നബി പറഞ്ഞിട്ടുണ്ട്, കാരണം അവൻ ഉണ്ടാക്കു സംശയങ്ങളും, വിദ്യകളും കൊണ്ട് വഴിതെറ്റി അവനെ പി ന്തുടരാനുള്ള സാഹചര്യമുണ്ട് എന്ന് റസൂൽ അറിയിക്കു ന്നു.
– സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ ആരെങ്കിലും മനഃപ്പാഠമാക്കിയാൽ അവന് ദജ്ജാലിൽ നി ന്നുള്ള സുരക്ഷയുണ്ട് എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
– എല്ലാ ദിവസവും അഞ്ച് നേരം ഈ നാല് കാര്യങ്ങളിൽ നിന്ന് രക്ഷ ചോദിക്കാൻ റസൂൽ നമ്മെ പഠിപ്പിക്കുന്നതി ൽ നിന്ന് അതിന്റെ ഗൗരവം നാം മനസ്സിലാക്കണം.