ഹദീസ് 26

ഹദീസ് 27

“നബി (സ) ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും ചെരിപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.” (ബുഖാരി, മുസ്ലിം)

ആഇശ പറഞ്ഞു (റ) :

– ഹദീസ് റിപ്പോർട്ട് ചെയ്തത്: ഉമ്മുൽ മുഅ്മിനീൻ ആഇശ ബിൻത് അബീബക്കർ അസ്സ്വിദ്ദീക് അത്തമിയ്യ, മരണം ഹിജ്റ:57.
– ഓരോ കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ വലതിനെ മുന്തി ക്കൽ നബിചര്യയാണ്. നബി (സ) ക്ക് മുഴുവൻ കാര്യങ്ങളിലും കഴിയുന്നത്ര വലതിനെ മുന്തിക്കൽ ഇഷ്ടമായിരുന്നു എന്ന് ഹദീസിലുണ്ട്. ഇതിൽ സുന്നത്തായി പഠിപ്പിച്ചവയും മര്യാ ദയായി പഠിപ്പിക്കപ്പെട്ടവയും ഉണ്ട്. വസ്ത്രം ധരിക്കുമ്പോഴും, മുടി ചീകുമ്പോഴും വലതിനെ മുന്തിച്ചിരുന്നു.
-എന്നാൽ ബാത്ത്റൂമിൽ കയറുമ്പോൾ ഇടത് കാൽ വെച്ച് കയറണം, അതേ പോലെ വസ്ത്രം അഴിക്കുമ്പോൾ ആദ്യം ഇടത് ഭാഗം കൊണ്ട് അഴിച്ച് തുടങ്ങണം.
– ഈ ഹദീസിന്റെ വെളിച്ചത്തിൽ ചെരിപ്പ്, സോക്സ് പോലെ യുള്ളവ ധരിക്കുമ്പോൾ ആദ്യം വലത് കാലിൽ ധരിക്കുകയും അഴിക്കുമ്പോൾ ഇടത് കൊണ്ട് തുടങ്ങുകയും ചെയ്യണം.
– തലമുടി ചീകുമ്പോഴും മറ്റും വലത് ഭാഗം കൊണ്ട് തുടങ്ങ ണം, ഇബ്നു ബത്വാൽ പറയുന്നു: “തർജീൽ (തലമുടി ചീകൽ) എന്നതിൽ തലമുടിയും, താടിയും നേരെയാക്കലും, എണ്ണ പുരട്ടലും പെടും. തലമുടി വടിക്കു സന്ദർഭത്തിൽ വലത് ഭാഗം കൊണ്ട് തുടങ്ങൽ സുന്നത്താണ്’.
– അംഗശുദ്ധി വരുത്തുമ്പോഴും, കുളിക്കുമ്പോഴും, ശുദ്ധീകരി ക്കുമ്പോഴും വലതിനെ മുന്തിക്കൽ മുസ്തഹബ്ബാണെന്നതിന് ഹദീസ് തെളിവാണ്.
– എല്ലാ കാര്യങ്ങളിലും ഇത് ശ്രദ്ധിക്കണമെന്ന പാഠമാണ് നബി (സ) യുടെ അധ്യാപനത്തിൽ നിന്ന് മനസ്സിലാകുന്നത്.
– ഈ ഹദീസിന്റെ രത്നച്ചുരുക്കം:
ആദരിക്കപ്പെടേണ്ട കാര്യങ്ങളിൽ വലതിനെ മുന്തിക്കണം. അത് കൈകൊണ്ട് ചെയ്യുന്നതാണെങ്കിലും, കാൽ കൊണ്ടുള്ളതാണ ങ്കിലും. പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ വലത് കാൽ വെച്ച്കയറലും, പുറത്ത് വരുമ്പോൾ ഇടത് കാൽ വെച്ച് ഇറങ്ങലും അതിനെ ആദരിക്കുന്നതിൽ പെട്ടതാണ്.
മോശമായതോ, വൃത്തികേടുള്ളതോ ആയ കാര്യങ്ങളിൽ ഇടതിനെ മുന്തിക്കണം, കക്കൂസിൽ പ്രവേശിക്കുമ്പോൾ ഇടത് കാൽ വെച്ച് പ്രവേശിക്കുക, ഇറങ്ങുമ്പോൾ വലത് കാൽ വെച്ച് ഇറങ്ങുക പോലെയുള്ളവ.

Leave a Comment