07 – സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും

07 - സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും

سؤال الله الهداية والرشد والثبات على الدين

ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ഹിദായത്ത് ലഭിക്കുക എന്നുളളതാണ്. ലഭിച്ച ഹിദായത്ത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. എത്ര ദൗർഭാഗ്യവാന്മാരാണ് അത്തരത്തിലുളളവർ. രാവിലെ വിശ്വാസിയായവൻ വൈകിട്ട് അവിശ്വാസിയും വൈകിട്ട് വിശ്വാസിയായവൻ രാവിലെ അവിശ്വാസിയും ആകാനുളള സാധ്യതകൾ തിരുദൂതരുടെ വചനങ്ങളിൽ നമുക്ക് കാണാം. അതു കൊണ്ട് തന്നെ ലഭിച്ച മഹത്തായ അനുഗ്രഹം നിലനിൽക്കാൻ നാം നിരന്തരം പ്രാർത്ഥിക്കണം. ഒരു വിശ്വാസി ഒരു ദിവസം നിർബന്ധമായും പതിനേഴ് തവണ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (അൽ-ഫാത്തിഹ: 6-7) എന്നത്. 

അത്തരത്തിൽ സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും നാം പഠിക്കേണ്ട ചില പ്രാർത്ഥനകളാണ് ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നത്. 

01

اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى

അല്ലാഹുവേ, ഞാൻ നിന്നോട് സന്മാർഗവും ഭക്തിയും പാപമോചനവും ഐശര്യവും ചോദിക്കുന്നു.

തിർമിദി
02

اللَّهُمَّ إنِّي أَسْأَلُكَ الهُدَى وَالسَّدَادَ

അല്ലാഹുവേ, ഞാൻ നിന്നോട് ഹുദയും (നേർമാർഗം) സദാദും (ലക്ഷ്യപ്രാപ്തിയും) തേടുന്നു.

ഇബ്നുഹിബ്ബാൻ
03

اللَّهُمَّ إِنِّي أَسْتَهْدِيكَ لأَرْشَدِ أَمْرِي، وَأَعُوذُ بِكَ مِنْ شَرِّ نَفْسِي

“അല്ലാഹുവേ, എന്റെ കാര്യങ്ങളിൽ എനിക്ക് നീ വഴി കാണിക്കേണമേ, എന്റെ മനസ്സിന്റെ തിന്മകളിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു.”

ത്വബ്റാനി
04

اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، إِنَّهُ لا يَذِلُّ مَنْ وَالَيْتَ ، وَلا يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ وَتَعَالَيْتَ

“അല്ലാഹുവേ! നീ ഹിദായതിൽ (സന്മാർഗത്തിൽ) ആക്കിയവരിൽ (ഉൾപ്പെടുത്തി) എന്നെയും നീ ഹിദായതിൽ ആക്കേണമേ! നീ സൗഖ്യം നൽകിയവരിൽ എനിക്കും സൗഖ്യം നൽകേണമേ! നീ കാര്യങ്ങൾ ഏറ്റെടുത്തവരിൽ (ഉൾപ്പെടുത്തി) എന്റെ കാര്യങ്ങളും നീ ഏറ്റെടുക്കേണമേ! നീ എനിക്ക് നൽകിയതിൽ ബറകത് (അനുഗ്രഹം) ചൊരിയേണമേ! നീ വിധിച്ച ദോഷങ്ങളിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ! നീയാണ് വിധിക്കുന്നവന്‍; നിനക്കെതിരെ വിധിക്കപ്പെടുകയില്ല. നീ (കാര്യങ്ങൾ) ഏറ്റെടുത്തവർ അപമാനിതരാവുകയില്ല. (നീ ശത്രുത സ്വീകരിച്ചവന്‍ പ്രതാപം നേടുകയില്ല.) ഞങ്ങളുടെ റബ്ബായ നീ പരിശുദ്ധനും അനുഗ്രഹസമ്പൂർണ്ണനും ഉന്നതനുമായിരിക്കുന്നു.”

ഇബ്നുമാജ, തിർമിദി, അബൂദാവൂദ്, നസാഈ, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി
05

اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَفِي بَصَرِي نُورًا وَفِي سَمْعِي نُورًا وَعَنْ يَمِينِي نُورًا وَعَنْ يَسَارِي نُورًا وَفَوْقِي نُورًا وَتَحْتِي نُورًا وَأَمَامِي نُورًا وَخَلْفِي نُورًا وَاجْعَلْ لِي نُورًا

“അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും കേൾവിയിലും കാഴ്ചയിലും ഇടതും വലതും മുകളിലും താഴെയും പ്രകാശമാക്കേണമേ. നീ എനിക്ക് വെളിച്ചമേകേണമേ.” നബി ﷺ ബാങ്കു വിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ മുകളിലെ ദുആ ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

ശറഹുസ്സുന്നഃ ബഗവി
06

رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

“ഞങ്ങളുടെ റബ്ബേ, നിന്റെ പക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാം വണ്ണം നിർവഹിക്കുവാന്‍ നീ സൗകര്യം നൽകുകയും ചെയ്യേണമേ.” ആദർശ സംരക്ഷണാർത്ഥം നാടും വീടും വിട്ട് പാലായനം ചെയ്ത് ഗുഹയിൽ അഭയം കണ്ടെത്തിയ ഒരു സംഘം യുവാക്കൾ (അസ്വ്‌ഹാബുൽകഹ്ഫ്) നിർവ്വഹിച്ച ദുആയാണ് മുകളിൽ കൊടുത്തത്. (ബൈഹഖി)

അൽ കഹ്‌ഫ്: 10
07

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ۞ رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ اللَّـهَ لَا يُخْلِفُ الْمِيعَادَ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാർഗ്ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു. ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ യാതൊരു സംശയവുമില്ല. നിശ്ചയം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.

ആലുഇംറാൻ: 8-9
08

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

‘ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിക്കേണമേ’

09

اللهمَّ مُصَرِّفَّ الْقُلُوبِ ، صَرِّفْ قُلُوبَنَا عَلَى طَاعَتِكَ

‘ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിനക്കുള്ള അനുസരണത്തിൽ ഉറപ്പിക്കേണമേ’

നസാഈ
10

اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِي أَنْتَ الْحَيُّ الَّذِي لَا يَمُوتُ وَالْجِنُّ وَالْإِنْسُ يَمُوتُونَ

“അല്ലാഹുവേ, നിനക്ക് ഞാൻ കീഴ്പ്പെട്ടു. നിന്നിൽ ഞാൻ വിശ്വസിച്ചു. നിന്നിൽ ഞാൻ ഭരമേൽപ്പിച്ചു. നിന്നിലേക്ക് ഞാൻ മടങ്ങി. നിനക്ക് വേണ്ടി ഞാൻ തർക്കിച്ചു. അല്ലാഹുവേ, എന്നെ വഴി പിഴപ്പിക്കുന്നതിൽ നിന്ന് നിന്റെ പ്രതാപം കൊണ്ട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധ്യനില്ല. നീ എന്നെന്നും മരിക്കാതെ ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിക്കുന്നവരാണ്.”

മുസ്‌ലിം
11

اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ

“അല്ലാഹുവേ, കാര്യങ്ങളിൽ സ്ഥൈര്യവും വിവേകത്തിൽ മനക്കരുത്തും (ശരിയായ കാര്യത്തിൽ ഉറച്ച് നിൽക്കാനുളള കഴിവ്) ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ കാരുണ്യവും പാപമോചനവും ഉറപ്പായും ലഭിക്കുന്ന മാർഗങ്ങൾ ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും നിന്നക്ക് നന്നായി ആരാധനകൾ ചെയ്യാനുമുളള (കഴിവ്) ഞാൻ നിന്നോട് ചോദിക്കുന്നു.”

അഹ്‌മദ്
12

اللَّهُمَّ إِنِّى أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ ، أَوْ أَزِلَّ أَوْ أُزَلَّ ، أَوْ أَظْلِمَ أَوْ أُظْلَمَ ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ.

“അല്ലാഹുവേ, ഞാന്‍ വഴിപിഴക്കുന്നതിൽ നിന്നും വഴിപിഴപ്പിക്കപ്പെടുന്നതിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതിൽനിന്നും അക്രമിക്കുന്നതിൽനിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും അവിവേകം പ്രവൃത്തിക്കുന്നതിൽ നിന്നും എന്നോട് അവിവേകം കാണിക്കപ്പെടുന്നതിൽ നിന്നും നിന്നിൽ ഞാന്‍ അഭയം തേടുന്നു.”

അബൂദാവൂദ്

1 thought on “07 – സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും”

Leave a Comment