08- ദുനിയാവിലെയും പരലോകത്തെയും നന്മകൾക്കായ്
നമ്മുടെ ജീവിത ലക്ഷ്യം പരലോക വിജയമാണ്, എന്നാൽ ദുനിയാവിനെ മറന്ന് കളയുകയും വേണ്ട എന്ന് അല്ലാഹു തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇരു ലോകത്തും നന്മക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് നബി ﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അത്തരത്തിലുളള പ്രാർത്ഥനകളാണ് ഈ അദ്ധ്യായത്തിൽ ഉൾകൊളളിച്ചിരിക്കുന്നത്.
01
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്.”
ബഖറ: 201
02
اللَّهُمَّ إِنِّي أَسْأَلُكَ مِنْ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ وَأَعُوذُ بِكَ مِنْ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَعُوذُ بِكَ مِنْ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا
“അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലെയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ നന്മകളും നിന്നോട് ഞാന്‍ തേടുന്നു. അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലേയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ തിന്മകളിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു. അല്ലാഹുവേ, നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നോട് തേടിയ നന്മകൾ നിന്നോട് ഞാന്‍ തേടുന്നു. നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നിൽ അഭയം തേടിയ തിന്മകളിൽനിന്ന് നിന്നിൽ ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ, സ്വർഗവും സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും ഞാന്‍ നിന്നോട് തേടുന്നു. നരകത്തിൽനിന്നും നരകത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും നിന്നിൽ ഞാന്‍ അഭയം തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്കു നന്മയാക്കുവാന്‍ ഞാന്‍ നിന്നോട് തേടുന്നു.”
ഇബ്‌നുമാജ
03
اللَّهُمَّ اغْفِرْ لِي ذَنْبِي، وَوَسِّعْ لِي فِي دَارِي، وَبَارِكْ لِي فِيمَا رَزَقْتَنِي
അല്ലാഹുവേ, എന്റെ പാപം പൊറുത്ത് തരേണമേ, എന്റെ വീട് വിശാലമാക്കേണമേ, എനിക്ക് നീ നൽകിയതിൽ അനുഗ്രഹം ചൊരിയെണമേ.
അഹ്‌മദ്
04
اللهمَّ انْفَعْنِي بِمَا عَلَّمْتَنِي ، وَعَلِّمْنِي مَا يَنْفَعُنِي ، وَزِدْنِي عِلْمًا
“അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചത് കൊണ്ട് എനിക്ക് ഉപകാരം നൽകേണമേ, എനിക്ക് ഉപകാരമുളളത് നീ എന്നെ പഠിപ്പിക്കേണമേ, എനിക്ക് അറിവ് വർദ്ധിപ്പിക്കേണമേ.”
ഇബ്‌നുമാജ
05
اللهم) فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ)
ആകാശ ഭൂമികളുടെ സ്രഷ്ടവായ അല്ലാഹുവേ, ഈ ലോകത്തെയും പരലോകത്തെയും എന്റെ രക്ഷാധികാരി നീയാണ്. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സദ്‌വൃത്തരോടൊപ്പം ചേർക്കുകയും ചെയ്യേണമേ. (സൂറത്ത് യൂസുഫ്: 10)axആകാശ ഭൂമികളുടെ സ്രഷ്ടവായ അല്ലാഹുവേ, ഈ ലോകത്തെയും പരലോകത്തെയും എന്റെ രക്ഷാധികാരി നീയാണ്. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സദ്‌വൃത്തരോടൊപ്പം ചേർക്കുകയും ചെയ്യേണമേ.
സൂറത്ത് യൂസുഫ്: 10
06
اَللَّهُمَّ أَعِنَّا عَلَى شُكْرِكَ، وَذِكْرِكَ، وَحُسْنِ عِبادتِكَ
“അല്ലാഹുവേ, നിനക്ക് നന്ദി കാണിക്കാനും നിന്നെ ഓർക്കാനും നന്നായി ആരാധനകൾ ചെയ്യാനും ഞങ്ങളെ നീ സഹായിക്കേണമേ”.
അഹ്‌മദ്
07
اَللَّهُمَّ أَحْسَنْتَ خَلْقِي، فَأَحْسِنْ خُلُقِي
“അല്ലാഹുവേ, നീ എന്റെ സൃഷ്ടിപ്പ് നന്നാക്കിയിരിക്കുന്നു. അതിനാൽ എന്റെ സ്വഭാവം നന്നാക്കേണമേ.”
അഹ്‌മദ്
08
اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ، فَإِنَّهُ لا يَمْلِكُهَا إِلا أَنْتَ
“അല്ലാഹുവേ, ഞാൻ നിന്റെ കാരുണ്യവും ഔദാര്യവും ചോദിക്കുന്നു. തീർച്ചയായും നീയല്ലാതെ അവ ഉടമപ്പെടുത്തുന്നില്ല.”
ത്വബ്റാനി
09
رَبِّ اشْرَحْ لِي صَدْرِي. وَيَسِّرْ لِي أَمْرِي
“രക്ഷിതാവെ, എന്റെ ഹൃദയം വിശാലമാക്കേണമേ, എന്റെ കാര്യങ്ങൾ എളുപ്പമാക്കേണമേ.”
ത്വാഹ: 25-26
10
رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِين
ഞങ്ങളുടെ രക്ഷിതാവെ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളെ സാക്ഷികളോടൊപ്പം രേഖപ്പെടുത്തേണമേ.
ആലുഇംറാൻ: 53
11
رَبِّ زِدْنِي عِلْمًا
“രക്ഷിതാവെ, എനിക്ക് നീ അറിവ് വർദ്ധിപ്പിച്ച് തരേണമേ.”
ത്വാഹ: 114
12
اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَأَنْ تَغْفِرَ لِى وَتَرْحَمَنِى وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِى غَيْرَ مَفْتُونٍ أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ
‘അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കലും തിന്മകൾ വെടിയലും സാധുക്കളോടുള്ള സ്നേഹവും ഞാന്‍ നിന്നോട് യാചിക്കുന്നു. നീ എന്നോടു പൊറുക്കുവാനും കരുണ കാണിക്കുവാനും (ഞാന്‍ നിന്നോടു തേടുന്നു.) ജനങ്ങളിൽ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുകയാണെങ്കിൽ പരീക്ഷണത്തിനു വിധേയനാക്കപ്പെടാത്തവിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ. നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാന്‍ നിന്നോടു തേടുന്നു’
തിർമിദി