ഹദീസ് – 13

“നിങ്ങൾ നിങ്ങളുടെ ഭവനങ്ങളെ ശ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽ ബക്വറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടി അകന്ന് പോകും.” (മുസ്ലിം:1774)
– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– വിശുദ്ധ കുർആൻ പാരായണവുമായി ബന്ധപ്പെട്ട ഹദീസാ ണ് ഇത്. ഒരു വിശ്വാസിക്ക് കുർആനുമായി നിരന്തരബന്ധം ഉണ്ടായിരിക്കണം. എല്ലാ ദിവസവും കുർആൻ പാരായണം ചെയ്യുന്ന സാഹചര്യം അവൻ ഉണ്ടാക്കിയിരിക്കണം.
– ഭവനങ്ങളിൽ കുർആൻ പാരയണം ചെയ്യുന്നതിനെ ആണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. വീടുകളിൽ വിശുദ്ധ കുർ ആൻ പാരായണം എന്നും നിലനിൽക്കണം. വിശുദ്ധകുർആൻ പാരായണം ചെയ്യപ്പെടാത്ത വീടുകൾ ക്വബ്റിടങ്ങൾ പോലെയാണ് എന്നാണ് റസൂൽ (സ) അറിയിച്ചത്.
– ക്വബ്റിടങ്ങളിൽ കുർആൻ പാരായണം പാടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.
– അല്ലാഹുവിനെ സ്മരിക്കാതിരിക്കാതെയും, ആരാധനകൾ നിർവ്വഹിക്കാതെയും, കുർആൻ പാരായണം നടത്താതെയും കഴിയുന്നവർ മയ്യിത്തിനെ പോലെയാണ്.
– നിങ്ങളുടെ സുന്നത്ത് നമസ്കാരങ്ങൾ വീടുകളിൽ വെച്ചാക്കുക, അതിനെ നിങ്ങൾ ക്വബ്റുകളാക്കരുത് എന്നും മറ്റൊ രു ഹദീസിൽ വന്നിട്ടുണ്ട്. അഥവാ നമസ്കാരത്തിനും, സുജൂദിനും ഉള്ള സ്ഥലമല്ല ക്വബ്റുകൾ എന്ന് റസൂൽ അറിയിക്കുകയാണ്. വീടുകളെ ക്വബ്റിടങ്ങൾ പോലെയാക്കാതെ അവിടെ ആ സൽക്കർമങ്ങളൊക്കെയും ചെയ്യണമെന്നും നബി പഠിപ്പിക്കുന്നു.
– വീടുകളെ ക്വബ്റിടങ്ങളാക്കരുത് എന്നതിൽ അവിടെ മറവ് ചെയ്യാനും പാടില്ല എന്ന് കൂടെ മനസ്സിലാക്കാം. പണ്ഡിതൻമാർ ഇത് വിശദീകരിച്ചിട്ടുണ്ട്. നബിമാർ എവിടെ മരിക്കുന്നോ അവിടെ മറമാടണം എന്നത് കൊണ്ടാണ് നബിയുടെ (സ) ക്വബ്ർ ആഇശ.(റ) യുടെ വീട്ടിലായത്. അബൂബക്കർ (റ), ഉമർ (റ) എന്നിവരുടെ ക്വബ്റുകളും നബി (സ) യുടെ ക്വബറിന്റെ അടുത്ത് ആക്കിയത് അവരുടെ കാര്യത്തിൽ ജനങങൾ അതിരു വിടുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ്.
– ക്വബ്റിന്റെ അടുക്കൽ കുർആൻ പാരായണം ചെയ്യലും അവിടെ നമസ്കാരങ്ങൾ നിർവ്വഹിക്കലും ബിദ്അത്താണ്. അത് പിഴച്ച കക്ഷികൾ പിൽക്കാലത്ത് കടത്തിക്കൂട്ടിയ ആ ചാരങ്ങളാണ്.
– സൂറതുൽ ബക്വറയുടെ മഹത്വം ഈ ഹദീസ് അറിയിക്കു ന്നു. സൂറതുൽ ബക്വറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടി അകന്ന് പോകും എന്നാണ് റസൂൽ (സ) പഠിപ്പിക്കുന്നത്. ആയതിനാൽ പിശാചിൽ നിന്നുള്ള സംര ക്ഷണം വീടുകളിൽ ഉറപ്പാക്കാൻ നമുക്കാവണം.