ഹദീസ് – 14

ഹദീസ് – 14

“വൻപാപങ്ങളിൽ ഏറ്റവും വലുതായിട്ടുള്ളത്. അല്ലാഹുവിൽ പങ്കുചേർക്കലും, മനുഷ്യനെ വധിക്കലും, മാതാപിതാക്കളെ വ്യസനിപ്പിക്കലും, കള്ളവാക്ക് പറയലും അല്ലെങ്കിൽ കള്ള സാക്ഷ്യം പറയലുമാണ്.” (ബുഖാരി, മുസ്ലിം)

അനസു ബ്നു മാലിക് (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അനസു ബ്നു മാലിക് അൽ അൻസ്വാരി അജ്ജാരി.
– വൻപാപങ്ങളിലെ ഏറ്റവും വലിയ പാപങ്ങൾ ഏതൊക്കെയാണ് എന്ന് നബി (സ) നമ്മെ പഠിപ്പിക്കുന്നു. വളരെ ഗുരുതരമായ അപകടങ്ങളുള്ള പാപങ്ങളാണിവ.
– ഇത് പറയുമ്പോൾ നബി (സ) ചാരി ഇരിക്കുകയായിരുന്നു, അപ്പോൾ നേരെ ഇരുന്നിട്ട് ഇത് ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. നബിക്ക് (സ)  ഒന്ന് മിണ്ടാതിരുന്നെങ്കിൽ എന്ന് സ്വഹാബികൾ പറയുന്നത് വരെ ഇതുണ്ടായി എന്ന് ഹദീസിലുണ്ട്.

അല്ലാഹുവിൽ പങ്കുചേർക്കൽ:

ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ്. അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ സഷ്ടികളെ പങ്കാളി കളാക്കലാണ് ശിർക്ക്. പ്രാർത്ഥന, നേർച്ച, ബലി പോലെയുള്ള ആരാധനകൾ അല്ലാഹുവിന് മാത്രം സമർപ്പിക്കേണ്ടവയാണ്. അത് അല്ലാഹു അല്ലാത്തവർക്ക് നൽകിയാൽ അത് വലിയ കുറ്റമാ ണ്. ശിർക്ക് ചെയ്യുന്നവന് നരകം ഉറപ്പും, സ്വർഗ്ഗം നിഷിദ്ധവുമാണ്.

കൊലപാതകം:

ഒരു ആത്മാവിനെ അന്യായമായി വധിക്കുക എന്നത് വലിയ തിൻമയാണ്. ഏറ്റവും വലിയ തിൻമയായ ശിർക്കിന് ശേഷം അറിയിക്കപ്പെട്ട വൻ പാപമാണത്. അല്ലാഹു ഹറാം ആക്കിയ കാര്യമാണത് എന്ന് വിശുദ്ധ കുർആനിൽ നമുക്ക്കാണാം.
ഒരാളും മറ്റൊരാളെയും, അല്ലെങ്കിൽ സ്വന്തത്തേയും വധിക്കാൻ പാടില്ല. ആത്മഹത്യയും ഈ ഹദീസിൽ പറഞ്ഞ കൊലയുടെ പരിധിയിൽ പെടും.
– ശതുക്കളെ നേരിടാൻ എന്ന പേരിൽ ചാവേറായി മരിക്ക ലും ആത്മഹത്യയുടെ ഇനത്തിൽ പെടുന്നതാണ്.
– അന്യായമായി ഒരു ആത്മാവിനെ ആരെങ്കിലും വധിച്ചാൽ അത് മുഴുവൻ മനുഷ്യരെയും വധിച്ചത് പോലെയാണെന്ന് വിശുദ്ധ കുർആനിലുണ്ട് (മാഇദ:32)

മാതാപിതാക്കളെ പ്രയാസപ്പെടുത്തൽ:

മാതാപിതാക്കളെ പ്രയാസപ്പെടുത്താനോ അവരെ നിന്ദിക്കാ നോ ഒരിക്കലും പാടില്ല. അല്ലാഹുവിനെ ആരാധിക്കുതിനെ അറിയിച്ച ശേഷം മാതാപിതാക്കൾക്ക് നൻമ ചെയ്യാൻ അറിയിച്ച വചനം (ഇസ്റാഅ്:23) വിശുദ്ധ കുർആനിൽ നമുക്ക് കാണാൻ കഴിയും. അത്രക്ക് പ്രാധാന്യമുള്ളതാണ് അവർക്ക് നൻമ ചെയ്യൽ.
മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നതിന്റെ ചില പ്രകട രൂപങ്ങൾ താഴെ കൊടുക്കുന്നു.
– അവരെ ദുഖിപ്പിക്കലും കരയിപ്പിക്കലും.
– അവരോട് കയർത്ത് സംസാരിക്കലും അമിത ശബ്ദത്തിൽഅവരോട് സംസാരിക്കലും.
– അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കാതിരിക്കലും അവരോട് “ചെ’ എന്ന രൂപത്തിലുള്ള പദപ്രയോഗങ്ങൾ നടത്ത ലും (ഇസ്റാഅ്:23).
– അവരോട് മുഖം ചുളിക്കലും നല്ല മുഖത്തോടെ അവരെ അഭിസംബോധന ചെയ്യാതിരിക്കലും.
– അവർ ചെയ്ത കാര്യങ്ങളെ കുറ്റപ്പെടുത്തൽ. (അവരുണ്ടാക്കിയ ഭക്ഷണത്തെ കുറ്റപ്പെടുത്തുന്നത് പോലെ).
– അവരുടെ ജോലികളിൽ അവരെ സഹായിക്കാതിരിക്കൽ.
– മറ്റുള്ളവരുടെ മുമ്പിൽ സ്വന്തം മാതാപിതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കൽ.
– മാതാപിതാക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങളിൽ ഏർപ്പെടൽ.

കള്ളവാക്ക് പറയൽ, കള്ള സാക്ഷ്യം പറയൽ:

കള്ളവാക്കും കള്ള സാക്ഷ്യവും വാൻപാപങ്ങളിൽ പെട്ടതാണ്. സാക്ഷി പറയേണ്ടി വന്നാൽ ഉള്ളത് പോലെ പറയണം. ഇല്ലാത്തത് പറയലും ഉള്ളത് മറച്ച് വെക്കലും കള്ള സാക്ഷ്യത്തിൽ പെടും.

Leave a Comment