നേർപഥം ക്വിസ് മത്സരം – 3 (ലക്കം 173) May 2, 2020 by niyasadm നേർപഥം ക്വിസ് മത്സരം – 3 (ലക്കം 173) 1 / 10 ……………..യെ തന്റെ പിന്നിലിരുത്തി അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കു പോകുമ്പോള്‍ തിരുമേനി ജനങ്ങളോട് മൊത്തത്തില്‍ ഇപ്രകാരം ആജ്ഞാപിച്ചു: ”ജനങ്ങളേ, സമാധാനം കൈക്കൊള്ളുക. സമാധാനം കൈക്കൊള്ളുക”(മുസ്‌ലിം). സൈദി(റ)നെ. ഉസാമ(റ)യെ അലി(റ)യെ, 2 / 10 കുര്‍ആനിലെ 4:135 വചനം അമേരിക്കയിലെ ഏത് ലൈബ്രറിയുടെ മുഖ്യകവാടത്തിലാണ് എഴുതിവച്ചിരിക്കുന്നത്? വാഷിങ്ടണ്‍ ലൈ്രബറിയുടെ ഹാര്‍വാര്‍ഡ് ലൈബ്രറിയുടെ ന്യൂയോര്‍ക്ക് ലൈബ്രറിയുടെ. 3 / 10 CAIRന്റെ പൂര്‍ണ രൂപം? കൗണ്‍സില്‍ ഓഫ് അറേബ്യന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇറാഖ് റിലേഷന്‍സ്. കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് 4 / 10 ഈ ലോകത്തെ ഏറ്റവും ഉത്തമമായ വിഭവമാണെന്നാണ് നബി(സ) വിശേഷിപ്പിച്ചത്? ചുവന്ന ഒട്ടകം സദ്വൃത്തയായ സ്ത്രീ, അജ്വ കാരക്ക, 5 / 10 ”ബോധപൂര്‍വമായ ഇന്ദ്രിയ സ്ഖലനം മൂലം നോമ്പ് മുറിയുന്നതാണ്. എന്നാല്‍ സ്വപ്ന സ്ഖലനം, ബോധപൂര്‍വമല്ലാതെയുണ്ടാകുന്ന സ്ഖലനം എന്നിവകൊണ്ട് നോമ്പ് മുറിയുന്നതല്ല” ഇത് ഏത് കിതാബിലെ ഉദ്ധരണിയാണ്? മുഗ്നി ഇബ്നുകസീര്‍. ഫത്ഹുല്‍ ബാരി, 6 / 10 ”ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” ഇത് ക്വുര്‍ആനിലെ എത്രാം സൂറഃയില്‍, എത്രാം വചനം? 23:18 42:12 24:21 7 / 10 ”സോദരിമാരുടെ ചുണ്ടുകളിൽ നിന്ന്” എന്ന കൃതിയുടെ കര്‍ത്താവ്? നഈമ റോബര്‍ട്ട്. ആയിശ സുല്‍ത്താന മര്‍മഡ്യൂക് പിക്താള് 8 / 10 പുരാതന ബാബിലോണിലെ പ്രസിദ്ധനായ ഒരു നിയമജ്ഞന്‍? അവിസെന്ന ഖല്‍യൂബി ഹമുറാബി 9 / 10 ”(നോമ്പിന്റെ കാര്യത്തില്‍) യാത്രക്കാരനെ മൂന്ന് തരമാക്കി വിഭജിക്കാം. 1) നോമ്പെടുക്കാന്‍ യാതൊരു പ്രയാസവും ഇല്ലാത്തവര്‍; അത്തരക്കാര്‍ നോമ്പെടുക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. 2) നോമ്പെടുക്കല്‍ കൊണ്ട് പ്രയാസം അനുഭവിക്കാന്‍ സാധ്യതയുള്ളവര്‍. അത്തരക്കാര്‍ നോമ്പൊഴിവാക്കലാണ് ഏറ്റവും ശ്രേഷ്ഠം. 3) നോമ്പെടുക്കുന്നത് ശരീരത്തിന് അങ്ങേയറ്റം പ്രയാസമുണ്ടാക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ് എന്ന് ഹദീഥുകളില്‍ നിന്ന് ഗ്രഹിക്കാം” ഇത് എത് പണ്ഡിതന്റെ വാക്കുകളാണ്? ശൈഖ് ഇബ്നു ഉസൈമീന്‍. ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ശൈഖ് ഇബ്നുബാസ് 10 / 10 ”ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ‘നബിയേ, എനിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനുതകുന്ന ഒരു കര്‍മം താങ്കള്‍ നിര്‍ദേശിച്ചു തരിക.’ നബി(സ) പറഞ്ഞു: ‘നീ നോമ്പെടുക്കുക. അതിനോട് കിടപിടിക്കുന്ന ഒന്നും തന്നെയില്ല.’ പിന്നീട് ഒരിക്കല്‍കൂടി ഞാന്‍ ചെന്ന് ഇതേകാര്യം ആവശ്യപ്പെട്ടു. അപ്പോഴും നബി(സ) പറഞ്ഞു: ‘നീ നോമ്പെടുക്കുക” (അഹ്മദ്, നസാഈ). ഇതില്‍ പറയുന്ന ഞാന്‍ ഏത് സ്വഹാബിയാണ്? അബൂബക്കര്‍(റ). അബൂഹുറയ്റ (റ) അബൂഉമാമ