ഹദീസ് - 18

“നബി (സ) പറയുതായി ഞാൻ കേട്ടിട്ടുണ്ട് : കിസ്ത്യാനികൾ ഇബ് നു മർയമിനെ അമിതമായി പുകഴ്ത്തിയ പോലെ നിങ്ങൾ എന്നെ അമിതമാ യി പുകഴ്ത്തരുത്. നിശ്ചയം ഞാൻ അവന്റെ അടിമയാണ്, ആയതിനാൽ അല്ലാഹുവിന്റെ അടിമ എന്നും അവന്റെ റസൂൽ എന്നും നിങ്ങൾ ( എന്നെ) പറഞ്ഞ് കൊള്ളുക.” (ബുഖാരി:3445)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അമീറുൽ മുഅ്മിനീൻ ഉമറു ബ്നുൽ ഖത്വാബ് അൽ അദവി, മരണം ഹിജ്റ: 23.
– മതത്തിന്റെ ഒരു വിഷയത്തിലും അതിരു വിടാൻ പാടില്ല. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം. അത് നബി ഇടക്കിടക്ക് നമ്മെ ഉണർത്തിയ കാര്യമാണ്. അതിരു വിട്ട് പ്രവർത്തിച്ചവർക്കൊന്നും മതകാര്യങ്ങൾ പഠിപ്പിക്കപ്പെട്ട പോലെ ചെയ്യാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.
– നബി (സ) യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിരുവിടൽ നബിക്ക് ഒരിക്കലും അനുവദിച്ചിട്ടില്ല. അതിനുള്ള സാഹച ര്യങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെട്ട എല്ലാ വിഷയങ്ങളിലും നബി (സ) കണിശമായ ജാഗ്രതയോടെ വിശദീകരണം നൽകി യിട്ടുണ്ട്.
– നബി (സ) യുടെ ക്വബ്ർ ആരാധനാലയമാകുമോ എന്ന് ഭയപ്പെട്ട റസൂൽ (സ) അല്ലാഹുവിനോട് ആ കാര്യം പ്രാർത്ഥിക്കു കയുണ്ടായിട്ടുണ്ട്. “അല്ലാഹുവേ എന്റെ ക്വബ്റിനെ ആരാധി ക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’ എന്നാണ് നബി (സ) ? പ്രാർ ത്ഥിച്ചത്.
– മതം പഠിപ്പിക്കാത്ത ഒരുകാര്യം ചെയ്ത് കൊണ്ടും നബി (സ) പുകഴ്ത്തപ്പെട്ടുകൂടാ എന്നതാണ് ഈ ഹദീസ് വ്യക്തമാക്കു ന്നത്. നബി (സ) യെ പുകഴ്ത്തൽ മതത്തിലുള്ളതാണ്, എന്നാൽ ഈസാ (അ) നബിനെ ക്രിസ്ത്യാനികൾ അമിതമായി പാടി പ്പുകഴ്ത്തി അല്ലാഹുവിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയർത്തി. ഈ അപകടകരമായ പ്രവണതയെ നബി (സ) നിശിതമായി വിമർശിച്ചിട്ടുണ്ട്. അങ്ങനെ എന്നെ അമിതമായി പുകഴ്ത്തരുത് എന്ന് നബി (സ) വിലക്കുകയാണുണ്ടായത്. .
– നബി (സ) യുടെ വിലക്കിനെ നബിയെ സ്നേഹിക്കുന്ന എല്ലാവരും മാനിക്കണം.
– നബി (സ) യെ പുകഴ്ത്താൻ മതം പഠിപ്പിച്ച കാര്യങ്ങൾ ചെയ്യണം, അവയിൽ പെട്ടതാണ്: നബി (സ) യുടെ പേര് കേൾക്കു മ്പോൾ സ്വലാത്ത് ചൊല്ലൽ, നബി (സ) യുടെ ഹദീസുകൾ പഠിക്കലും, പഠിപ്പിക്കലും, നബി (സ) യുടെ സുന്നത്തുകൾ ജീ വിതത്തിൽ പകർത്തൽ, നബി യെ കണ്ടുമുട്ടാൻ ആഗ്രഹിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വഴി നാം നബി (സ) യെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.
– അല്ലാഹുവിനോട് സങ്കടങ്ങൾ പറയുന്നത് പോലെ നബി (സ) യോട് പറയാൻ മതം അനുവദിച്ചിട്ടില്ല. പ്രാർത്ഥനയും, ആരാധനയുമെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. അത് നബി അടക്കമുള്ള ആർക്കും നൽകാൻ പാടില്ല.
-നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മൗലൂദ് പുസ്തകങ്ങൾ എല്ലാം ശിർക്കൻ വരികൾ കൊണ്ടും, അമിതമായ പുകഴ്ത്ത ലുകൾ കൊണ്ടും നിറഞ്ഞവയാണ്. അവ പാടുന്നതിലൂടെഅവർ ചെയ്യുന്നത് നബി (സ) യെ ധിക്കരിക്കലാണ്.
– റസൂൽ (സ) അദൃശ്യജ്ഞാനമറിയുമെന്നും, ഈ ദുൻയാവ് സൃഷ്ടിക്കപ്പെട്ടത് റസൂൽ (സ) യുടെ കാരണത്താൽ ആണെന്നുമൊക്കെ മദ്ഹെന്ന പേരിൽ വിവരമില്ലാത്തവർ പ്രചരിപ്പി ക്കുന്നുണ്ട്.
– ബൂസൂരിയുടെ ബുർദയിലുള്ള ചില ശിർക്കൻ വരികൾ ശ്രദ്ധിക്കുക:
സൃഷ്ടികളിൽ ശ്രേഷ്ടനായ മഹാത്മാവേ..
പൊതു വായ വിപത്തുകൾ ഇറങ്ങുമ്പോൾ അങ്ങല്ലാതെ എനിക്ക് അഭയം തേടാൻ ആരുമില്ല.
മടക്ക ദിനത്തിൽ ഔദാര്യമായിക്കൊണ്ട് എന്റെ കൈ പിടിക്കാൻ അവിടുന്നില്ലെങ്കിൽ…
അടി തെറ്റിയവനേ എന്ന് താങ്കൾ എന്നെ വിളിക്കുക.
നിശ്ചയം ഇഹവും അതിലെ വസ്തുക്കളും അവിടു ത്തെ ഔദാര്യത്തിൽ പെട്ടതാണ്.
നിശ്ചയം ക്വലമിന്റെയും, ലൗഹിന്റേയും വിവരം അങ്ങയുടെ വിവരങ്ങളിൽ പെട്ടതാണ്.