ഹദീസ് 3

ഹദീസ് - 3

“നിങ്ങൾ ചില പ്രവർത്തനങ്ങൾ ചെയ്യുന്നു, അത് നിങ്ങളുടെ കണ്ണുകളിൽ രോമത്തേക്കാൾ നിസാരമാണ്, എന്നാൽ നബിയുടെ കാലത്ത് ഞങ്ങൾ അവയെ നാശകാരികളായ പാപങ്ങളിൽ എണ്ണുമായിരുന്നു.” - ബുഖാരി:6492

അനസ് (റ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അനസു ബ്നു മാലിക് അൽ അൻസ്വാരി അജ്ജാരി.
– നബിയുടെ (സ) കാലത്ത് ചെറുപ്പക്കാരനായ സ്വഹാബിയായിരുന്നു അനസ്, ഹിജ്റ 92നാണ് അദ്ദേഹം വഫാത്താകുത്. നബി (സ) യുടെ കാലഘട്ടത്തിലും അതിന് ശേഷം മാറിവന്ന ധാരാളം വർഷങ്ങൾക്കും സാക്ഷിയാകാൻ അദ്ദേഹത്തിനായിട്ടുണ്ട്.
-സ്വഹാബിമാർ കാണിച്ചിരുന്ന സൂക്ഷ്മതാ ബോധങ്ങൾ പിൽക്കാലത്തെ ആളുകൾ നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടായി എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.

– പ്രവാചക കാലഘട്ടത്തിലും അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞപ്പോഴുമുണ്ടായ ഈമാനികമായ വ്യത്യാസത്തേയാണ് അനസ് (റ)എടുത്ത് കാണിക്കുത്.
– നബി (സ) യുടെ കാലത്ത് വലിയ പാപമായി കണ്ടിരുന്ന പലകാര്യങ്ങളേയും പിൽക്കാലത്ത് നിസാരവത്കരിക്കുന്ന അവസ്ഥയുണ്ടായി. അത് അപകടമാണെന്നാണ് അനസ് (റ) വ്യക്തമാക്കുത്.
– നമ്മുടെ ഈ കാലത്തും തിൻമയെ നിസാരമാക്കുന്ന രംഗങ്ങൾ നമുക്ക് കാണാനാവും. ഒരു തിൻമ തിൻമയാണ് മനസ്സിലായാൽ അതിൽ നിന്ന് വിട്ട് നിൽക്കാനും അതിനെ അപകടകാരിയായി കാണാനും കഴിയണം. അതാണ് ഈമാൻ നൽകു വെളിച്ചം എന്ന് ഈ ഹദീസിൽ നിന്ന് നമുക്ക്പഠിക്കാം.

– തിൻമയെ നിസാരവത്കരിക്കരുത്. തന്റെ തിന്മയെ തന്റെ മേൽക്ക് വീഴുമെന്ന് ഭയപ്പെടുന്നതായ ഒരു പർവതം കണ്ക്കെ കാണുന്നവനാണ് യഥാർത്ഥ വിശ്വാസി, എന്നാൽ ഒരു തെമ്മാടി അവന്റെ തിൻമയെ കാണുന്നത് അവന്റെ മൂക്കിൽ വന്നിരുന്ന ഒരു ഈച്ചയെ പോലെയുമാണ് എന്ന് നബി (സ)പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഒരു തിൻമയേയും, ഒരു നൻമയേയും നിസാരമായി കാണാതിരിക്കുക.
– ജമാഅത്ത് നമസ്കാരം ഒഴിവാക്കൽ, വഞ്ചന, കളവ് പറയൽ പോലെയുള്ളവ നാശകാരികളായ തിൻമയായിട്ട് സ്വഹാബിമാർ കണ്ടിരുന്നു എങ്കിൽ പിൽക്കാലത്തും, നമ്മുടെ ഈ കാലത്തും അതൊന്നും ഒരു വിഷയമേ അല്ല എന്നിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കച്ചവടത്തിലും മറ്റുംചതിയും കളവും സാർവത്രികമായിരിക്കുകയും ചെയ്തിരിക്കുന്നു.

1 thought on “ഹദീസ് 3”

Leave a Comment