ഹദീസ് – 12

“അല്ലാഹു പാപങ്ങൾ പൊറുത്ത് തരുന്നതും പദവികൾ ഉയർത്തിത്തരുന്നതുമായ ഒരു കാര്യം ഞാൻ നിങ്ങളെ അറിയിക്കട്ടെയോ? അവർ (സ്വഹാബികൾ) പറഞ്ഞു: അതെ.. അല്ലാഹുവിന്റെ റസൂലേ.., റസൂൽ (സ) പറഞ്ഞു: വെറുപ്പുള്ള സന്ദർഭങ്ങളിൽ വദൂഅ് പരിപൂർണ്ണമാക്കൽ, പള്ളികളിലേക്ക് കാലടികൾ വർ ധിപ്പിക്കൽ, ഒരു നമസ്കാരത്തിന് ശേഷം മറ്റൊരു നമസ്കാരം പ്രതീക്ഷിച്ചിരിക്കൽ എന്നിവയാണത്. അതിൽ നിങ്ങൾ ജാഗരൂകരാവുക.” (മുസ്ലിം:508)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മനുഷ്യ ജീവിതത്തിൽ പാപങ്ങൾ വരാൻ ഇടയുണ്ട്, എന്നാൽ ആ പാപങ്ങൾ മായ്ക്കപ്പെടാനുള്ള വഴികൾ അവൻ കണ്ടെത്തണം. അതിന് സഹായകമാകുന്ന ചില കാര്യങ്ങ ളാണ് ഈ ഹദീസിലുള്ളത്.
– നബിക്ക് (സ) അനുയായികളെ ഇടക്കിടക്ക് ഉപദേശിക്കുകയും അവർക്ക് കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു.
– നല്ല ശൈലിയിൽ അവർക്ക് താൽപര്യം ഉണ്ടാവുന്ന വിധ ത്തിലായിരുന്നു നബി അവരെ അഭിസംബോധന ചെയ്തിരുന്നത്.
– ചില കാര്യങ്ങൾ ചെയ്താൽ മനുഷ്യൻ ചെയ്ത് കൂട്ടിയ പാപങ്ങൾ അല്ലാഹു മായ്ച്ച്തരികയും അവന്റെ പദവികൾ ഉയർത്തുകയും ചെയ്യും എന്നുമാണ് നബി പഠിപ്പിക്കുന്നത്. ആ കാര്യങ്ങൾ അനവധിയാണ്. ഈ ഹദീസിൽ പറയപ്പെട്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. മടുപ്പും വെറുപ്പുമുള്ള സന്ദർഭങ്ങളിൽ വുദൂഅ് പരിപൂർണ്ണമാക്കി ചെയ്യൽ.
വുദൂഇന് വളരെയേറെ മഹത്വം ഇസ്ലാം പഠിപ്പിച്ച് തന്നിട്ടുണ്ട്. വുദൂഅ് ചെയ്യുമ്പോൾ ഓരോ തുള്ളി വെള്ളത്തിലൂടെയും പാപ ങ്ങൾ കൊഴിഞ്ഞ് പോകും എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. തിൻമകളെ കഴുകിക്കളയാനുള്ള പ്രധാനപ്പെട്ട മാർഗമാണിത്. തണുപ്പ്, തിരക്ക് പോലെയുള്ള സന്ദർഭങ്ങളിൽ വുദൂഅ് ചെയ്യുന്നതിൽ അശ്രദ്ധ വരാനിടയുണ്ട്. എല്ലായ്പ്പോഴും വുദൂഅ് നാക്കി ചെയ്യണം, പ്രത്യേകിച്ച് വെറുപ്പുള്ള ഇത്തരം സന്ദർഭങ്ങളിൽ. അപ്പോൾ അത് കൂടുതൽ പുണ്യമുള്ളതായി മാറും.
2. പള്ളികളിലേക്ക് കാലടികൾ വർധിപ്പിക്കൽ.
വീട്ടിൽ നിന്ന് വുദൂഅ് ചെയ്ത് പള്ളികളിലേക്ക് നടക്കൽ വലിയ പുണ്യമായ കാര്യമാണ്. അങ്ങനെ ചെയ്യുമ്പോൾ ഓരോ കാലടി വെക്കുമ്പോഴും അത് നൻമയായി മാറുകയാണ്. ഒരു കാലടി വെക്കുമ്പോൾ പാപങ്ങൾ കൊഴിയുകയും, അടുത്ത കാൽ വെക്കുമ്പോൾ പദവികൾ ഉയരുകയും ചെയ്യും എന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്.
3. ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിക്കൽ
നമസ്കാരം ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ്, അത് സമയബന്ധിതമായി തന്നെ നിർവ്വഹിക്കപ്പെടണം. ഒരാൾ ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിച്ചിരിക്കു മ്പോൾ അവന്റെ പാപങ്ങൾ അതിലൂടെ കൊഴിഞ്ഞ് പോവുകയും അവന്റെ പദവികൾ വർധിക്കുകയും ചെയ്യുന്നുണ്ട്. പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിന്റെ ഭവനങ്ങളിലേക്ക് കാലുകളെ ചലിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മൾ ഭാഗ്യവാൻമാരാണ്. فذلكم الرباط. എന്നാൽ അല്ലാഹുവിന് ഇബാദത്തെടുക്കുന്ന കാര്യങ്ങളിൽ മനസ്സിനെ തടഞ്ഞ് വെക്കുക, അഥവാ മറ്റു കാര്യ ങ്ങളിലേക്ക് വഴി മാറിപ്പോകാത്തിരിക്കാനും, കർമങ്ങൾ പാഴായി പ്പോകാതിരിക്കാനുമുള്ള ജാഗ്രത കൈക്കൊള്ളുക എന്നാണ്. എപ്പോഴെങ്കിലും ചെയ്യുക എന്ന രീതിയല്ല വേണ്ടത്, എല്ലായപ്പോഴും ചെയ്യുക എന്നതാണ്.