ഹദീസ് 25
“നബി (സ) മക്കയിലെ ഒരു വഴിയി ലൂടെ സഞ്ചരിക്കുകയായിരുന്നു, അപ്പോൾ നബി (സ) ജുംദാൻ എന്ന് പറയപ്പെടുന്ന ഒരു കുന്നിനടുത്ത് കൂടെ നടന്നു, റസൂൽ (സ) പറഞ്ഞു: നടക്കൂ. ഇത് ജുംദാൻ ആണ്, മുഫരിദുകൾ മുൻ കടന്നിരിക്കുന്നു. അവർ (സ്വഹാബികൾ) ചോദിച്ചു: അല്ലാഹു വിന്റെ റസൂലേ; ആരാണ് മുഫരിദുകൾ? റസൂൽ (സ) പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷൻമാരും സ്ത്രീക ളുമാണവർ.” (മുസ്ലിം:6905)

ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57 –
– അല്ലാഹുവിനെ സ്മരിക്കൽ സൃഷ്ടികൾക്ക് ബാധ്യതയാണ്, അവർ അല്ലാഹുവിനെ ഓർത്താൽ അല്ലാഹു അവരെയും ഓർക്കും (അൽബക്വറ:152). അല്ലാഹുവിനെ ഓർക്കാത്ത ആളുകൾ അവരെ സ്വന്തത്തെ തന്നെയാണ് മറന്നിരിക്കുന്ന ത് എന്ന് അല്ലാഹു പറയുന്നു:
“അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തൻമൂലം അല്ലാഹു അവർക്ക് അവരെ പറ്റി തന്നെ ഓർമയില്ലാതാക്കി. അക്കൂട്ടർ തന്നെയാകുന്നു ദുർമാർഗികൾ.” (ഹശ് ർ:19).
– മുഫരിദുകൾ മുൻകടന്നിരിക്കുന്നു, മുഫരിദ് എന്നാൽ ജനങ്ങളിൽ നിന്ന് ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓർത്ത് കൊണ്ടിരിക്കുന്നവർ അഥവാ ആരാധനകളിൽ മുഴുകിയ ആളുകൾ എന്നാണർത്ഥം.
– അല്ലാഹുവിനെ എല്ലായ്പ്പോഴും ധാരാളമായി ഓർത്ത് കൊണ്ടിരിക്കുന്ന ആളുകളാണവർ. അതിലൂടെ അവർ അല്ലാഹു വിലേക്കുള്ള അടുപ്പവും പ്രതിഫലവും കാംക്ഷിക്കുന്നു.
– അല്ലാഹുവിനെ സ്മരിക്കുക എന്നാൽ നന്നാവും, ഹൃദയവും, ശരീരാവയവങ്ങളും കൊണ്ട് അല്ലാഹുവിനെ ഓർക്കാൻ സഹായകമാകുന്ന എല്ലാ നല്ല കാര്യങ്ങളും അതിൽ ഉൾക്കൊള്ളുന്നു. ദിക്റ്റ്കൾ ഉരുവിടലും, കുർആൻ പാരായ ണവും, പ്രാർത്ഥനയും, അല്ലാഹുവിന്റെ കഴിവ് കെൽപുകളിൽ ചിന്തിക്കലും എല്ലാം അതിൽ പെടും.
– ഈ ഹദീസിൽ നിന്നുള്ള പ്രധാനപ്പെട്ട മൂന്ന് പ്രയോജനങ്ങൾ:
(1. ഒരാൾ അല്ലാഹുവുമായി നിരന്തര ബന്ധം ഉള്ളവനായിരിക്കണം. അങ്ങനെയുള്ളവരെ അല്ലാഹുവിന് ഇഷ്ടമാണ്.
(2. അല്ലാഹുവിനെ സ്മരിക്കൽ മനസ്സമാധാനം ലഭിക്കാൻ കാരണമാകുന്ന പ്രധാന കാര്യങ്ങളിൽ പെട്ടതാണ്. സഷ്ടാവിനോടുള്ള അടുപ്പം കൊണ്ടല്ലാതെ മനസ്സിന് യഥാർത്ഥ സമാധാനം ലഭിക്കുക യില്ല.
(3. അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന സ്ത്രീകളും പുരുഷ ൻമാരും കർമങ്ങളിൽ മുൻകടന്നവരാണെന്ന് ഈ ഹദീസിലൂടെ റസൂൽ (സ) അറിയിക്കുന്നു. ആയതിനാൽ അല്ലാഹുവിനെ ഓർക്കുന്നതിൽ ഒരിക്കലും അശദ്ധ പാടില്ല. അല്ലാഹു പറയുന്നു: “വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്.” (അഅ്റാഫ്:205).
– ജുംദാൻ മല: മക്കാ പ്രവിശ്യയിലെ ഖുലൈസ് എന്ന സ്ഥല ത്തിന്റെ പടിഞ്ഞാറ് അതിർത്ഥിയിൽ തെക്ക് വടക്കായി നീണ്ട് കിടക്കുന്ന ഒരു മലയാണ് ജുംദാൻ. ഈ മലക്കും മക്കക്കും ഇടയിൽ ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്.