ഹദീസ് 5

അബൂമൂസ അൽഅശ്അരിയും പറഞ്ഞു: “റസൂൽ എന്നോട് പറഞ്ഞു: സ്വർഗത്തിലെ നിധികളിൽ പെട്ട ഒരു വചനം (അല്ലെങ്കിൽ നബി പറഞ്ഞത്: സ്വർഗത്തിന്റെ നിധികളിൽ പെട്ട ഒരു നിധി) ഞാൻ താങ്കൾക്ക് അറിയിച്ച് തരട്ടെയോ? അപ്പോൾ ഞാൻ പറഞ്ഞു: അതെ, അപ്പോൾ റസൂൽ പറഞ്ഞു: لاَ حَوْلَ وَلا قُوَّةَ إِلا باللَّهِ എന്നാണത്.” - ബുഖാരി, മുസ്ലിം.
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദ ബ്ദുല്ലാഹി ബ്നു സൈ്വസ് അൽഅശ്അരിയും, മരണം ഹിജ്:50.
– لاَ حَوْلَ وَلا قُوَّةَ إِلا باللَّهِ എന്ന ദിക്കിന്റെ മഹത്വമാണ് ഈ ഹദീസിൽ ഉള്ളത്. ചൊല്ലാൻ എളുപ്പമുള്ളതും വലിയ നേട്ടമുള്ളതുമായ വചനമാണത്. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരുകഴിവും ശക്തിയുമില്ല എന്നാണതിന്റെ ആശയം. എല്ലാകഴിവും ശക്തിയും അല്ലാഹുവിൽ നിന്ന് മാത്രമാണ്. അതിൽ ഒരു സൃഷ്ടിക്കും പങ്കില്ല എന്ന് പ്രഖ്യാപിക്കുകയാണ്ഈ വചനത്തിലൂടെ.
– സ്വർഗത്തിലെ ഒരു നിധി എന്ന് അതിനെ കുറിച്ച് പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശ്യം: ഇത് പറയുതിലൂടെ പറയുവൻ അത് (സ്വർഗത്തിലെ നിധി) സ്വായത്തമാക്കും എന്നാണ്. അതിന്റെ പ്രതിഫലം അത് പറയുന്നവന് നിധി സൂക്ഷിക്കുന്നപോലെ സൂക്ഷിച്ച് വെച്ചിരിക്കുന്നു എന്നും വിശദീകരണത്തിൽ കാണാം.
– ഈ വചനം പറയൽ അധികരിപ്പിക്കണമെന്ന് റസൂൽ പറഞ്ഞിട്ടുണ്ട്. (തിർമിദി: 3601)
– സ്വർഗത്തിന്റെ വാതിലുകളിൽ പെട്ട ഒരു വാതിലാണ് ഇത് എന്നും ഹദീസിൽ വന്നിട്ടുണ്ട്. (തിർമിദി:3581)
– വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോഴുള്ള ദിക്സിലും ഈ വചനം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. (സുനനു അബീദാവൂദ്:5097)
ക്വർആനിൽ നിന്ന് ഒന്നും പഠിക്കാൻ കഴിയുന്നില്ല, ആയതിനാൽ അതിന് മതിയായ ഒന്ന് എനിക്ക് പഠിപ്പിച്ച് തരണം എന്ന് ഒരാൾ നബിക്ക് യോട് പറഞ്ഞപ്പോൾ നബി പഠിപ്പിച്ച് കൊടുത്ത വചനം ഇതാണ്:
سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله
(സുനനു അബീദാവൂദ്:832)