ഹദീസ് 30

ഹദീസ് 30

“ഇസ്ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്, അത് അപരിചിതാവ സ്ഥയായി മടങ്ങുകയും ചെയ്യും. അപ്പോൾ അപരിചിതർക്ക് മംഗളം.” (മുസ്ലിം:289) '

അബൂഹുറൈറയും (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മക്കയിൽ ഇസ്ലാമിന്റെ തുടക്കം വളരെ കുറഞ്ഞ ആളുകളുമായിട്ടാണ്. അപരിചിതത്വമുള്ള രൂപത്തിലാണതിന്റെ തുടക്കം. നാട്ടിലെ ഭൂരിഭാഗം ആളുകളും അവരോട് എതിർപ്പും ശത്രുതയും പ്രകടിപ്പിക്കുന്ന അവസ്ഥയായിരുന്നു. മദീനയിലേക്ക് വരുമ്പോഴും ഈ അപരിചിതത്വം ഉണ്ടായിരുന്നു. പിന്നീട് ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ആളുകൾ കടന്ന് വരികയാണുണ്ടായത്.
– عُرْبة എന്നാൽ ഭാഷാർത്ഥം സ്വന്തം നാട്ടിൽ നിന്ന് വിട്ട് വേറെ സ്ഥലത്ത് താമസിക്കൽ എന്നാണ്.
– ഇമാം കുർതുബി പറയുന്നു: സ്വന്തം നാടുകളിൽ നിന്ന് ദീനുമായി ഓടിപ്പോയി പ്രവാസികളായി (അപരിചിതരായി) പോയ മുഹാജിറുകൾ ഈ ഹദീസിന്റെ ഉദ്ദേശ്യത്തിൽ പെടാൻ സാധ്യതയുണ്ട്. അതിന്റെ അർത്ഥം; അവസാന കാല ഘട്ടത്തിൽ മുസ്ലീംകൾക്ക് പരീക്ഷണങ്ങൾ കഠിനമാവുകയും അവർ ദീനുമായി നാടുവിടുകയും ചെയ്യും, അവർ അവരുടെ നാടുകളിൽ നിന്ന് മാറി പ്രവാസം സ്വീകരിക്കും. മുഹാജിറുകൾ ചെയ്തത് പോലെ. (അൽമുഫ്ഹിം:1/363).
– ഇമാം നവവി  (റ) പറഞ്ഞു: ഇമാം  (റ) ക്വാദ്വി, പറഞ്ഞിട്ടുണ്ട്. “ഈ ഹദീസിന്റെ ആശയം പൊതുവായതാണ്, നിശ്ചയം ഇസ്ലാം ഒറ്റപ്പെട്ട കുറച്ച് ആളുകളാൽ ആണ് ആരംഭം കുറിച്ചത്, പിന്നെ അത് വ്യാപിക്കുകയും വിജയിക്കുകയും ചെയ്യ്തു. പിന്നെ ഒറ്റപ്പെട്ട കുറച്ച് ആളുകളല്ലാതെ ബാക്കിയാ വാത്ത വിധം അതിന് കുറവുകളും ആളൊഴിച്ചിലും വന്ന് ചേരും.’ (ശർഹുവവി:2/354).
– ഈ ഹദീസ് നബി യുടെ പ്രവാചകത്വത്തിന്റെ അടയാള ങ്ങളിൽ പെട്ട അടയാളമാണ്, കാരണം ഭാവിയിൽ സംഭവി ക്കുന്നതായ കാര്യമാണ് നബി (സ)  അറിയിക്കുന്നത്, ഇസ്ലാമിന്റെ അപരിചിതത്വം ആണ് അത്.
– ഈ അപരിചിതത്വത്തിന്റെ കാലഘട്ടത്തിൽ ഇസ്ലാം മുറുകെ പിടിക്കുന്ന അപരിചിതർക്ക് മംഗളങ്ങൾ എന്നാണ് റസൂൽ (സ)  ഈ പറഞ്ഞത്. അത് അവരുടെ മഹത്വത്തെ സൂചിപ്പിക്കുന്നു.
– ഇങ്ങനെയുള്ള അവസ്ഥയിൽ മതകാര്യങ്ങൾ ചെയ്യുന്നവർക്ക് 50 സ്വഹാബിമാരുടെ പ്രതിഫലമുണ്ടാവും എന്ന് റസൂൽ (സ)  പറഞ്ഞിട്ടുണ്ട്. അവർ സഹായിക്കപ്പെടുന്ന വിഭാഗവുമാണ്.

Leave a Comment