ഹദീസ് 5

ഹദീസ് 5

അബൂമൂസ അൽഅശ്അരിയും പറഞ്ഞു: “റസൂൽ എന്നോട് പറഞ്ഞു: സ്വർഗത്തിലെ നിധികളിൽ പെട്ട ഒരു വചനം (അല്ലെങ്കിൽ നബി പറഞ്ഞത്: സ്വർഗത്തിന്റെ നിധികളിൽ പെട്ട ഒരു നിധി) ഞാൻ താങ്കൾക്ക് അറിയിച്ച് തരട്ടെയോ? അപ്പോൾ ഞാൻ പറഞ്ഞു: അതെ, അപ്പോൾ റസൂൽ പറഞ്ഞു: لاَ حَوْلَ وَلا قُوَّةَ إِلا باللَّهِ എന്നാണത്.” - ബുഖാരി, മുസ്ലിം.

അബൂമൂസ അൽഅശ്അരിയും പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദ ബ്ദുല്ലാഹി ബ്നു സൈ്വസ് അൽഅശ്അരിയും, മരണം ഹിജ്:50.
– لاَ حَوْلَ وَلا قُوَّةَ إِلا باللَّهِ എന്ന ദിക്കിന്റെ മഹത്വമാണ് ഈ ഹദീസിൽ ഉള്ളത്. ചൊല്ലാൻ എളുപ്പമുള്ളതും വലിയ നേട്ടമുള്ളതുമായ വചനമാണത്. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരുകഴിവും ശക്തിയുമില്ല എന്നാണതിന്റെ ആശയം. എല്ലാകഴിവും ശക്തിയും അല്ലാഹുവിൽ നിന്ന് മാത്രമാണ്. അതിൽ ഒരു സൃഷ്ടിക്കും പങ്കില്ല എന്ന് പ്രഖ്യാപിക്കുകയാണ്ഈ വചനത്തിലൂടെ.
– സ്വർഗത്തിലെ ഒരു നിധി എന്ന് അതിനെ കുറിച്ച് പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശ്യം: ഇത് പറയുതിലൂടെ പറയുവൻ അത് (സ്വർഗത്തിലെ നിധി) സ്വായത്തമാക്കും എന്നാണ്. അതിന്റെ പ്രതിഫലം അത് പറയുന്നവന് നിധി സൂക്ഷിക്കുന്നപോലെ സൂക്ഷിച്ച് വെച്ചിരിക്കുന്നു എന്നും വിശദീകരണത്തിൽ കാണാം.
– ഈ വചനം പറയൽ അധികരിപ്പിക്കണമെന്ന് റസൂൽ പറഞ്ഞിട്ടുണ്ട്. (തിർമിദി: 3601)
– സ്വർഗത്തിന്റെ വാതിലുകളിൽ പെട്ട ഒരു വാതിലാണ് ഇത് എന്നും ഹദീസിൽ വന്നിട്ടുണ്ട്. (തിർമിദി:3581)

– വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോഴുള്ള ദിക്സിലും ഈ വചനം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. (സുനനു അബീദാവൂദ്:5097)
ക്വർആനിൽ നിന്ന് ഒന്നും പഠിക്കാൻ കഴിയുന്നില്ല, ആയതിനാൽ അതിന് മതിയായ ഒന്ന് എനിക്ക് പഠിപ്പിച്ച് തരണം എന്ന് ഒരാൾ നബിക്ക് യോട് പറഞ്ഞപ്പോൾ നബി പഠിപ്പിച്ച് കൊടുത്ത വചനം ഇതാണ്:

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله
(സുനനു അബീദാവൂദ്:832)

ഹദീസ് – 4

ഹദീസ് - 4

“ക്വബ്റിന്മേൽ കുമ്മായം പൂശുന്നതും, അതിന്മേൽ ഇരിക്കുന്നതും, അതിന്മേൽ കെട്ടിപ്പൊക്കുന്നതും റസൂൽ വിരോധിച്ചിരിക്കുന്നു.”- മുസ്ലിം: 2205

ജാബിർ പറഞ്ഞു (റ) :

– ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറു ബ്നു ഹറാം അൽ അൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71.
– ക്വബറുമായി ബന്ധപ്പെട്ട ചില വിലക്കുകളാണ് ഈ ഹദീസിൽ അറിയിച്ചിട്ടുള്ളത്.
– ക്വബ്ർ കുമ്മായം പൂശാൻ പാടില്ല. അതിനെ പെട്ടെന്ന് തിരിച്ചറിയുന്ന വിധമുള്ള പെയിന്റ് ചെയ്യൽ പോലെയുള്ള ഒന്നും പാടില്ല. അതിന് എന്തോ പ്രത്യേകത ഉണ്ടെന്ന് വരുത്തിത്തീർക്കുന്ന വിധം ക്വബ്റിനെ ഇങ്ങനെ ചെയ്യൽ നബി (സ) ആണ് വിലക്കിയത്.

– ക്വബ്റിന്മേൽ ഇരിക്കാൻ പാടില്ല. അതിൽ തന്റെ മുസ്ലിം സഹോദരനെ നിന്ദിക്കൽ ഉണ്ട്. ആരെയും നിന്ദിക്കാൻ പാടുള്ളതല്ല, അവർ ജീവിക്കുന്നവരായാലും മരിച്ചവരായാലും.
– ക്വബ്ർ കെട്ടിപ്പൊക്കൽ ഹറാം (നിഷിദ്ധം) ആണ്. ക്വബ്ർ കെട്ടിപ്പൊക്കുന്നത് ശിർക്കിലേക്കും അതിരു വിടുന്നതിലേക്കും ഉള്ള മാർഗമാണ്. ക്വബ്റുകളെ പള്ളികളാക്കുവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടിൽ പല ക്വബ്കളേയും ഈ രൂപത്തിൽ ആരാധനാ കേന്ദ്രങ്ങളാക്കിയത് നമുക്ക് കാണാം.
– കെട്ടിപ്പൊക്കിയ ക്വബ്റുകളെ നിരപ്പാക്കാൻ നബി (സ) അലി (റ) വിനെ ഏൽപിച്ചതായി സ്വഹീഹ് മുസ്ലിമിലെ 2203-ാമത്തെ ഹദീസിൽ കാണാം. ഒരു ചാൺ ഉയരത്തിൽ മൺകൂനയാണ് ക്വബ്റിനെ തിരിച്ചറിയാൻ മതം നിശ്ചയിച്ചിട്ടുള്ളത്. അത് എത്ര മഹത്വമുള്ളവരുടെ ക്വബ്റായാലും ശരി.

– നബി (സ) യുടെ ക്വബ്റും ആ രൂപത്തിലാണെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.
– ഈ മൂന്ന് കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ മുസ്ലിം നാമധാരികളായ പലരും നബി(സ) യുടെ ഈ വിലക്കിനെ വകവെക്കുന്നില്ല എന്ന് നമുക്ക് കാണാനാവും.
– നബി (സ) യുടെ കൃത്യമായ വിലക്കുണ്ടായിട്ട് ഓരോ ന്യായങ്ങൾ പറഞ്ഞ് ഇത്തരം അനിസ്ലാമിക കാര്യങ്ങൾ ചെയ്യുന്നവർ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങേണ്ടിയിരിക്കുന്നു.
– ക്വബ്റുകളുമായി ബന്ധപ്പെടുത്തപ്പെട്ട അല്ലെങ്കിൽ ഉള്ളിൽ ക്വബ്റുള്ള പള്ളികളിൽ നമസ്കരിക്കാവതല്ല.

ഹദീസ് 3

ഹദീസ് - 3

“നിങ്ങൾ ചില പ്രവർത്തനങ്ങൾ ചെയ്യുന്നു, അത് നിങ്ങളുടെ കണ്ണുകളിൽ രോമത്തേക്കാൾ നിസാരമാണ്, എന്നാൽ നബിയുടെ കാലത്ത് ഞങ്ങൾ അവയെ നാശകാരികളായ പാപങ്ങളിൽ എണ്ണുമായിരുന്നു.” - ബുഖാരി:6492

അനസ് (റ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അനസു ബ്നു മാലിക് അൽ അൻസ്വാരി അജ്ജാരി.
– നബിയുടെ (സ) കാലത്ത് ചെറുപ്പക്കാരനായ സ്വഹാബിയായിരുന്നു അനസ്, ഹിജ്റ 92നാണ് അദ്ദേഹം വഫാത്താകുത്. നബി (സ) യുടെ കാലഘട്ടത്തിലും അതിന് ശേഷം മാറിവന്ന ധാരാളം വർഷങ്ങൾക്കും സാക്ഷിയാകാൻ അദ്ദേഹത്തിനായിട്ടുണ്ട്.
-സ്വഹാബിമാർ കാണിച്ചിരുന്ന സൂക്ഷ്മതാ ബോധങ്ങൾ പിൽക്കാലത്തെ ആളുകൾ നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടായി എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.

– പ്രവാചക കാലഘട്ടത്തിലും അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞപ്പോഴുമുണ്ടായ ഈമാനികമായ വ്യത്യാസത്തേയാണ് അനസ് (റ)എടുത്ത് കാണിക്കുത്.
– നബി (സ) യുടെ കാലത്ത് വലിയ പാപമായി കണ്ടിരുന്ന പലകാര്യങ്ങളേയും പിൽക്കാലത്ത് നിസാരവത്കരിക്കുന്ന അവസ്ഥയുണ്ടായി. അത് അപകടമാണെന്നാണ് അനസ് (റ) വ്യക്തമാക്കുത്.
– നമ്മുടെ ഈ കാലത്തും തിൻമയെ നിസാരമാക്കുന്ന രംഗങ്ങൾ നമുക്ക് കാണാനാവും. ഒരു തിൻമ തിൻമയാണ് മനസ്സിലായാൽ അതിൽ നിന്ന് വിട്ട് നിൽക്കാനും അതിനെ അപകടകാരിയായി കാണാനും കഴിയണം. അതാണ് ഈമാൻ നൽകു വെളിച്ചം എന്ന് ഈ ഹദീസിൽ നിന്ന് നമുക്ക്പഠിക്കാം.

– തിൻമയെ നിസാരവത്കരിക്കരുത്. തന്റെ തിന്മയെ തന്റെ മേൽക്ക് വീഴുമെന്ന് ഭയപ്പെടുന്നതായ ഒരു പർവതം കണ്ക്കെ കാണുന്നവനാണ് യഥാർത്ഥ വിശ്വാസി, എന്നാൽ ഒരു തെമ്മാടി അവന്റെ തിൻമയെ കാണുന്നത് അവന്റെ മൂക്കിൽ വന്നിരുന്ന ഒരു ഈച്ചയെ പോലെയുമാണ് എന്ന് നബി (സ)പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഒരു തിൻമയേയും, ഒരു നൻമയേയും നിസാരമായി കാണാതിരിക്കുക.
– ജമാഅത്ത് നമസ്കാരം ഒഴിവാക്കൽ, വഞ്ചന, കളവ് പറയൽ പോലെയുള്ളവ നാശകാരികളായ തിൻമയായിട്ട് സ്വഹാബിമാർ കണ്ടിരുന്നു എങ്കിൽ പിൽക്കാലത്തും, നമ്മുടെ ഈ കാലത്തും അതൊന്നും ഒരു വിഷയമേ അല്ല എന്നിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കച്ചവടത്തിലും മറ്റുംചതിയും കളവും സാർവത്രികമായിരിക്കുകയും ചെയ്തിരിക്കുന്നു.

ഹദീസ് 2

ഹദീസ് 2

“ഒരാളും മറ്റൊരാളോട് പൊങ്ങച്ചം കാണിക്കാത്ത വിധം നിങ്ങൾവിനയം കാണിക്കാനും, ഒരാളും മറ്റൊരാളുടെമേൽ അതിക്രമം കാണിക്കാതിരിക്കാനും അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിരിക്കുന്നു.” (മുസ്ലിം:7313).

ഇയാദു ബ്നു ഹിമാർക്കും നിവേദനം, നബി പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. ഇയാദ ബ്നു ഹിമാരിൻ അൽ മുജാശിഈ അത്തമീമി.
– വിനയം അല്ലെങ്കിൽ താഴ്ച എന്ന സവിശേഷ ഗുണത്തെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.
– ഒരു മനുഷ്യന്റെ നല്ല സ്വഭാവങ്ങളിൽ പെട്ടതാണ് അവൻ വിനയമുള്ളവനാവുക എന്നത്.
– പെരുമയും പൊങ്ങച്ചവും പറഞ്ഞ് അഹന്ത കാണിക്കുന്ന സ്വഭാവം ശരിയല്ല. അത് ഒരാൾക്കും ഇഷ്ടമാവുകയുമില്ല. അത് കൊണ്ട് നഷ്ടങ്ങൾ മാത്രമേ വന്ന് ഭവിക്കൂ.

– ഒരാളും മറ്റൊരാളുടെ മേൽ പൊങ്ങച്ചം കാണിക്കരുതെന്നും അക്രമം കാണിക്കരുതെന്നും വിനയം കാണിക്കണമെന്നും വഹ്യിന്റെ അടിസ്ഥാനത്തിലാണ് നബി അറിയിക്കുന്നത്.
– വിശുദ്ധ കുർആനിലും, ഹദീസുകളിലും വിനയത്തെപ്പറ്റിയും അതിന്റെ വിപരീത സ്വഭാവത്തെപ്പറ്റിയുമെല്ലാം പരാമർശങ്ങൾ നിരവധിയുണ്ട്.
– ധനം കൊണ്ടോ, അറിവ് കൊണ്ടോ, ശക്തി കൊണ്ടോ, തറവാടിത്തം കൊണ്ടോ ഒന്നും ഈ ദുഷിച്ച സ്വഭാവം ഉണ്ടായിക്കൂടാ.
– വിനയം കാണിക്കാനേ മനുഷ്യന് അർഹതയുള്ളൂ. അവൻ നിസാരമായ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് അവൻ ഓർക്കണം.

– ഇനി അവൻ എത്ര ഉന്നതങ്ങളിലെത്തിയാലും അഹങ്കാരം അവനെ തകർക്കുമെന്നതിന് ഫിർഔനിന്റെയും, ക്വാറൂനിന്റേയുമെല്ലാം അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.
– വിനയം കൊണ്ട് അല്ലാഹു ഔന്നിത്യം നൽകും എന്ന് നബി പഠിപ്പിച്ചിട്ടുമുണ്ട്.
– ഒരാളും മറ്റൊരാൾക്ക് ഒരു നിലക്കും ദ്രോഹം ഉണ്ടാക്കാൻപാടില്ല. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പോലും മറ്റുള്ളവർക്ക് ദ്രോഹമുണ്ടാകരുതെന്നാണ് പ്രവാചകാധ്യാപനം.
– പ്രകടനത്തിന് വേണ്ടിയുള്ള വിനയമല്ല വേണ്ടത്, മറിച്ച്അല്ലാഹുവിന്റെ കാര്യത്തിൽ അവന്റെ പ്രതിഫലം കാംക്ഷിച്ചുള്ളതായിരിക്കണം.

ഹദീസ് – 1

ഹദീസ് - 1

“അന്ത്യദിനത്തിൽ അഞ്ച് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ റബ്ബിന്റെ അടുക്കൽ നിന്ന് മനുഷ്യന്റെ ഇരു പാദങ്ങളും മുന്നോട്ട് നീങ്ങുകയില്ല. അവന്റെ ആയുസ്സ് എന്തിൽ നശിപ്പിച്ചു, അവന്റെ യുവത്വം എന്തിൽ തീർത്തു കളഞ്ഞു, അവന്റെ സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു, അത് ഏതൊന്നിൽ ചിലവഴിച്ചു, അറിഞ്ഞതനുസരിച്ച് അവൻ എന്ത് പ്രവർത്തിച്ചു എന്നിവയാണവ.'
(തിർമിദി:2416)

ഇബ്നു മസ്ഊദ് നിവേദനം, നബി പറഞ്ഞു

– ഹദീസ് റിപ്പോർട്ട് ചെയ്തത്: നദ്വത്തു ബ്നു ഉബൈദ്അബൂ ബർസതുൽ അസ്ലമി
– പരലോകത്ത് ശക്തമായ വിചാരണയുണ്ട് എന്ന് ഈ ഹദീസ് അറിയിക്കുന്നു.
– ആ വിചാരണയിൽ വിജയിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നും ഹദീസ് നമ്മെ പഠിപ്പിക്കുന്നു.

– ഈ ജീവിതത്തിൽ കഠിന പ്രയത്നം നടത്തിയാലേ അതിൽ വിജയിക്കാൻ സാധ്യമാകൂ എന്ന് ഹദീസിന്റെ ആശയത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
– ഈ ഹദീസിൽ പറയപ്പെട്ട നാല് കാര്യങ്ങളെ ഒരാൾ തന്റെ ജീവിതത്തിൽ ഒരു ആത്മ വിചാരണക്ക് വിധേയമാക്കിയാൽ പരലോകത്തെ വിചാരണ എളുപ്പമാക്കാം, ഈ ചോദ്യങ്ങൾക്കുള്ള മറുപടി കർമത്തിലൂടെ കാണിക്കണമെന്ന് മാത്രം.

– ആത്മ വിചാരണ നല്ലതാണ്. ഓരോ കർമത്തിലും അത് പ്രാവർത്തികമാക്കിയാൽ നമ്മുടെ കർമങ്ങൾ നന്നാക്കാൻ അത് കാരണമാകും.
– സലഫുകൾ സ്വയം വിചാരണ ചെയ്യുന്നതിൽ വളരെ നിഷ്ട പുലർത്തിയിരുന്നവരായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. അവരുടെ ജീവിതം സംശുദ്ധവും, തക്വയിലധിഷ്ഠിതവും ആയിരുന്നിട്ട് കൂടി അവർ പരലോക വിചാരണയെ അങ്ങേയറ്റം അറിയപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്.
– അഞ്ച് കാര്യങ്ങളെ കുറിച്ചുള്ള ചോദ്യമാണ് ഇവിടെ അറിയിച്ചിട്ടുള്ളത്. ആ ചോദ്യങ്ങൾ മുഴുവൻ മനുഷ്യരും അഭിമുഖീകരിക്കേണ്ടി വരും.

– വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്നവർ ഇതിൽ പെടില്ല എന്ന് പണ്ഡിതൻമാർക്ക് അഭിപ്രായമുണ്ട്.
– ഒന്നാമത്തെ ചോദ്യം ആയുസ്സിനെ കുറിച്ചാണ്. അത് നമുക്ക് അല്ലാഹു തന്ന ഒരു സമ്മാനമാണ്. അത് ഏതൊക്കെ വിഷയത്തിലാണ് ചിലവഴിച്ചത് എന്ന ചോദ്യമാണത്. അല്ലാഹു പഠിപ്പിച്ച രൂപത്തിൽ അതിനെ മുന്നോട്ട് കൊണ്ട് പോകണം. ഇല്ലെങ്കിൽ ഖേദിക്കേണ്ടി വരും എന്ന് നാം മനസ്സിലാക്കി വെക്കുക.
– രണ്ടാമത്തെ ചോദ്യം യുവത്വത്തെ കുറിച്ചാണ്. യുവത്വം ഒരു അനുഗ്രഹമാണ്. അതിന്റെ വില പല യുവാക്കളും അറിയുന്നില്ല എന്നതാണ് വാസ്തവം.

-യുവത്വത്തെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാതെ പാഴാക്കുന്നവരാണ് കൂടുതലും എന്ന് നമുക്ക് കാണാം. എന്തായാലും യുവത്വമെന്ന ഘട്ടംഅതി പ്രധാനമായത് കൊണ്ടാണ് അതിനെ എന്തിൽ തീർത്തു എന്ന വിചാരണ നടത്തുന്നത്.
– മൂന്നും നാലും ചോദ്യം സമ്പത്തിനെ കുറിച്ചാണ്. മനുഷ്യൻ എവിടുന്ന് സമ്പാദിക്കുന്നു, സമ്പത്ത് ഏതൊന്നിൽ ചിലവഴിക്കുന്നു എന്നിവ. രണ്ടും വളരെ പ്രധാനപ്പെട്ടതാണ്.
– നല്ല വഴികളിലൂടെയേ സമ്പത്ത് നേടിയെടുക്കാവൂ. അനർഹവും, അന്യായവുമായ വഴികളിലൂടെ സമ്പാദിച്ചാൽ അതിന്റെ അനന്തര ഫലം അവൻ അനുഭവിക്കേണ്ടി വരും.

– അതേ പോലെ സമ്പത്ത് ചിലവഴിക്കുമ്പോഴും ഏറെ ശ്രദ്ധിക്കാനുണ്ട്. സകാത്ത് നൽകണം, നല്ല വഴിക്ക് ചിലവഴിക്കണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അതിൽ പാലിക്കാനുണ്ട്.
– നിഷിദ്ധമായ മാർഗങ്ങളിൽ അത് ചിലവഴിച്ചാൽ ഇഹലോകത്തും പരലോകത്തും അവന് പ്രയാസങ്ങളായിരിക്കും.
– അഞ്ചാമത്തെ ചോദ്യം അറിവിനെ കുറിച്ചാണ്. നേടിയ അറിവനുസരിച്ച് എന്തൊക്കെ ചെയ്തു എന്നതാണ് ചോദ്യം. ഒരു മുസ്ലിം അറിവുള്ളവനായിരിക്കണം, അറിവ് നേടാനുള്ള വഴികൾ അവന് ഏറെയാണ്. വിശുദ്ധ കുർആനും ഹദീസുമാണ് അറിവിന്റെ ഉറവിടങ്ങൾ. അവ പഠിക്കാനും മനസ്സിലാക്കാനും അവന് കഴിയണം. അങ്ങനെ മനസ്സിലാക്കിയതനുസരിച്ച് എന്തു ചെയ്തു എന്നാണ് വിചാരണയിൽ ചോദിക്കപ്പെടുന്നത്.

 

ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത് ?. മഗ്’രിബിനോ, സുബഹിക്കോ ?.

ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത് ?. മഗ്’രിബിനോ, സുബഹിക്കോ ?.

 
ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കുന്ന മറുപടിയും:
 
ചോദ്യം: ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്, അതെപ്പോഴാണ്‌ അവസാനിക്കുന്നത് ?.

ഉത്തരം: “താന്‍ എപ്പോഴാണോ ഇഅതികാഫ് ആരംഭിക്കുവാന്‍ ഉദ്ദേശിച്ചത് (മനസ്സില്‍ കരുതിയത്) ആ സമയത്ത് അയാള്‍ ഇഅതികാഫില്‍ പ്രവേശിച്ചുകൊള്ളട്ടെ. ഒരാള്‍ക്ക് അവസാനത്തെ പത്ത് ഇഅതികാഫ് ഇരിക്കാനാണ് നിയ്യത്തുള്ളതെങ്കില്‍ ഇരുപത്തി ഒന്നാം രാവ് മുതല്‍ക്ക് ഇഅതികാഫ് തുടങ്ങട്ടെ. ഇരുപത്തി ഒന്നാം രാവ് മുതല്‍ മാസം അവസാനിക്കുന്നത് വരെ”. – [http://www.alfawzan.af.org.sa/node/14926].
————————————–  


അഥവാ ഒരാള്‍ എപ്പോഴാണോ ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്നത് അപ്പോള്‍ അയാള്‍ക്ക് ഇരിക്കാം. എപ്പോഴാണോ അവസാനിപ്പിക്കാന്‍ അയാള്‍ ഉദ്ദേശിച്ചത് അപ്പോള്‍ അവസാനിപ്പിക്കുകയുമാകാം. എന്നാല്‍ ഇന്ന സമയത്ത് തുടങ്ങി ഇന്ന സമയം വരെ ഞാന്‍ ഇരിക്കും എന്ന് തീരുമാനിച്ച ആള്‍ ഇഅതികാഫിന്‍റെ മര്യാദകള്‍ പാലിച്ചുകൊണ്ട്‌ അത്രയും സമയം അവിടെ ഇരിക്കണം.

അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാന്‍ നേര്‍ച്ച നേര്‍ന്ന വ്യക്തി എപ്പോള്‍ ഇഅതികാഫ് ആരംഭിക്കണം എന്നതാണ് ചര്‍ച്ചയുടെ പ്രസക്തി. കാരണം നേര്‍ച്ച നിറവേറ്റപ്പെടേണ്ടതുണ്ടല്ലോ. നേര്‍ച്ച ചെയ്തയാള്‍ക്ക് അത് നിര്‍ബന്ധമായി. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഏത് സമയത്തും ഇരിക്കാമല്ലോ.

അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാന്‍ നേര്‍ച്ച ചെയ്ത വ്യക്തി ഏത് സമയം മുതലാണ്‌ ഇഅതികാഫ് ആരംഭിക്കേണ്ടത് എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ ഭിന്നതയുണ്ട്. ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ  ഇരുപതാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പായി ഇഅതികാഫില്‍ പ്രവേശിക്കണം എന്നതാണ് ഒരഭിപ്രായം. ഇതാണ് ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെയും, നാല് മദ്ഹബിന്‍റെ ഇമാമീങ്ങളുടെയും അഭിപ്രായം. ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഹഫിദഹുല്ല സൂചിപ്പിച്ചതും ഇതാണ്. ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസ് ആണ് ഇതിനുള്ള തെളിവ്:

عن عائشة رضي الله عنها قالت : كان النبي عليه الصلاة والسلام يعتكف في العشر الأواخر من رمضان 
 ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: നബി (ﷺ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു.  [സ്വഹീഹുല്‍ ബുഖാരി].
 
അവസാനത്തെ പത്ത് ആരംഭിക്കുന്നതാകട്ടെ റമളാനിലെ ഇരുപതാം ദിവസം സൂര്യന്‍ അസ്ഥമിക്കുന്നതോടുകൂടിയാണ്. ആ നിലക്ക് അവസാനത്തെ പത്ത് ഉദ്ദേശിക്കുന്നയാള്‍ ആ മഗ്’രിബോടു കൂടി ഇഅതികാഫില്‍ പ്രവേശിക്കണം  എന്നാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ പൂരിഭാഗം പണ്ഡിതന്മാരും  പറഞ്ഞിട്ടുള്ളത്‌. 
 
എന്നാല്‍ ഇരുപത്തി ഒന്നാം നാള്‍ സുബഹിയോടെയാണ് ആരംഭിക്കേണ്ടത് എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇമാം ഔസാഇ (റഹിമഹുല്ല), ഇമാം ലൈസ് (റഹിമഹുല്ല), ഇമാം സുഫ്‌യാന്‍ അസൗരി (റഹിമഹുല്ല) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. ആഇശ (റ) യില്‍ നിന്നു തന്നെ ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസ് ആണ് അതിന് തെളിവായി അവര്‍ ഉദ്ദരിക്കുന്നത്: 
كان رسول الله صلى الله عليه وسلم إذا أراد أن يعتكف صلى الفجر ثم دخل معتكفه 
റസൂല്‍() ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുകയും തന്‍റെ ഇഅതികാഫ് ഇരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുകയും ചെയ്യുമായിരുന്നു. – [ സ്വഹീഹ് മുസ്‌ലിം]. അതുകൊണ്ട് ഫജ്ര്‍ നമസ്കാരത്തോടെയാണ് അവസാന പത്തിലെ ഇഅതികാഫ് ആരംഭിക്കേണ്ടത് എന്നതാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പറഞ്ഞത്. എന്നാല്‍ മഗ്രിബ് നമസ്കാരം മുതല്‍ത്തന്നെ ആരംഭിക്കുക എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ ഈ ഹദീസിനെ വിശദീകരിച്ചത് നബി () ഫജ്ര്‍ നമസ്കാരശേഷം സുബഹി നമസ്കാരാനന്തരം  തന്‍റെ ഇഅതികാഫ് ഇരിക്കുന്ന സ്ഥാനത്തേക്ക് ഒഴിഞ്ഞിരുന്ന്‍ കര്‍മ്മങ്ങളില്‍ മുഴുകുമായിരുന്നു. അതല്ലാതെ ഫജ്റിനാണ് ഇഅതികാഫ് ആരംഭിക്കേണ്ടത് എന്ന അര്‍ത്ഥത്തില്‍ അല്ല എന്നാണ്. ഇപ്രകാരമാണ് ഇമാം നവവി (റഹിമഹുല്ല) യും ഈ ഹദീസിന് വിശദീകരണം നല്‍കിയിട്ടുള്ളത്.

ഏതായാലും ഒരാള്‍ അവസാനത്തെ പത്തില്‍  ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിച്ചപ്പോള്‍, മഗ്’രിബ് നമസ്കാരാനന്തരം പ്രവേശിക്കാനാണ് അയാള്‍ ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും, സുബഹി നമസ്കാരാനന്തരം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും ചെയ്യാവുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. എപ്പോള്‍ പ്രവേശിക്കണമെന്ന് പ്രത്യേകം തീരുമാനിച്ചിട്ടില്ലാത്തവര്‍ മഗ്’രിബ് നമസ്കാരാനന്തരം  പ്രവേശിച്ചുകൊള്ളട്ടെ. കൂടുതല്‍ സമയമിരിക്കാനും അഭിപ്രായഭിന്നത ഒഴിവാക്കാനും സാധിക്കുമല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല മറുപടി നല്‍കിയ  ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്.

ചോദ്യം: എപ്പോഴാണ്  അവസാനത്തെ പത്തില്‍ ഇഅതികാഫ്  ആരംഭിക്കുന്നത്  ?. ഇരുപത്തൊന്നാം രാവിലാണോ അതല്ല അന്ന് സുബഹിക്കാണോ ?.
 
ഉത്തരം : “അവന്‍റെ ഉദ്ദേശമനുസരിച്ചാണ്. അവന്‍ ഇരുപത്തൊന്നാം രാവിന് വൈകീട്ട് സൂര്യാസ്ഥമയത്തിന്  ശേഷം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം പ്രവേശിക്കുക. സുബഹിക്ക് പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം ചെയ്യുക.” 

പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. ഗുണപാഠ കഥകൾ (ഭാഗം – 5)​

പക്ഷെ, ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. ഗുണപാഠ കഥകൾ (ഭാഗം – 5)

Proident earum, luctus autem, class impedit nostrud pariatur, perferendis eiusmod minima perferendis, itaque recusandae eligendi facilisis metus fermentum. In aliqua distinctio laboris pede explicabo corrupti exercitation quas!

Mark Fosters

ശൈഖ് അബ്ദുറസ്സാഖ് ബിൻ അബ്ദുൽ മു
ഹ്സിൻ അൽബദർ (ഹഫി) എഴുതിയ “പകർച്ച
വ്യാധികളിൽ നിന്നു രക്ഷപ്പെടാനുളള പത്ത് ഉപദേ
ശങ്ങൾ” എന്ന ലഘുകൃതിയുടെ ആശയ വിവർത്ത
നമാണ് താഴെ കൊടുക്കുന്നത്.

അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവൻ
പ്രയാസമനുഭവിക്കുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം
നൽകുന്നു. പ്രയാസങ്ങൾ പരിഹരിക്കുന്നു. അവനെ
സ്മരിക്കുന്നത് കൊണ്ടല്ലാതെ ഹൃദയങ്ങൾ ജീവസു
റ്റതാവുകയില്ല. അവന്റെ അനുവാദമില്ലാതെ ഒരു കാ
ര്യവും നടക്കുകയില്ല. അവന്റെ കാരുണ്യം കൊണ്ട്
ല്ലാതെ ഒരു പ്രയാസത്തിൽ നിന്നും രക്ഷ നേടാൻ
കഴിയുകയില്ല. അവൻ എളു പ്പമാക്കിയാലല്ലാതെ ഒരു

റമദാൻ ഹദീസ് പാഠം

ഹദീസ് പഠനം

അബൂ ഹുറയ്റ (റ)  നിവേദനം, നബി പറഞ്ഞു: “ആരെങ്കിലും റമദ്വാനിൽ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നോമ്പനുഷ്ഠിച്ചാൽ അവൻ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും. ആരെങ്കിലും ക്വദ്റിന്റെ രാത്രിയിൽ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നിന്നാൽ (നമസ്കരിച്ചാൽ) അവൻ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി,മുസ്ലിം)

“ആരെങ്കിലും ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും റമദ്വാനിൽ നിന്നാൽ (തറാവീഹ് നമസ്കരിച്ചാൽ) അവൻ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി,മുസ്ലിം)

“ആരെങ്കിലും റമദാനിലെ നോമ്പനുഷ്ഠിക്കുകയും പിന്നെശവ്വാലിലെ ആറ് (നോമ്പുകൾ) അതിനെ തുടർന്ന് അനുഷ്ഠിക്കു
കയും ചെയ്താൽ അത് ഒരു വർഷം നോമ്പനുഷ്ഠിച്ചത് പോലെയാണ്.” (മുസ്ലിം)


പാഠങ്ങൾ:
1. റമദാനിലെ കർമങ്ങൾ വളരെ മഹത്വമേറിയതാണ്,
2.റമദ്വാനിലെ കർമങ്ങൾ ആത്മാർത്ഥതക്കനുസരിച്ച് അവയുടെ പ്രതിഫലങ്ങൾ അനേകം ഇരട്ടിയായി മാറും. 
3.റമദ്വാനിലെ നോമ്പ് പ്രധാനപ്പെട്ട ഒരു ആരാധനാ കർമമാണ്.
4. അതിലൂടെ മുമ്പ് ചെയ്ത പാപങ്ങൾ പൊറുക്കപ്പെടും.
5. ഇങ്ങനെ പൊറുക്കപ്പെടുന്നത് ചെറുപാപങ്ങളാണ്. വൻപാപങ്ങൾ പൊറുക്കപ്പെടാൻ തൗബ അനിവാര്യമാണ്.
6. റമദ്വാനിലെ നോമ്പ് മുഖേന പാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ അതിന് രണ്ട് നിബന്ധനകളുണ്ട്:
(1). ദൃഢമായ ഈമാൻ, (2). പ്രതിഫലേച്ഛ.
7.പ്രതിഫലേച്ഛ എല്ലാ കർമങ്ങൾക്കും വേണ്ടതാണ്.
8. ഒരു കർമം ചെയ്യുമ്പോൾ പ്രതിഫലേച്ഛ ഉണ്ടാവണമെങ്കിൽ അതിന്റെ പ്രതിഫലങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.
9.റമദ്വാനിൽ ഉള്ള മഹത്വമേറിയ ഒരു രാത്രിയാണ് ലൈലതുൽ ക്വദ്ർ.
10. അന്നേ ദിവസം മുഴുവൻ ആരെങ്കിലും തറാവീഹിലും, മറ്റു ഇബാദത്തുകളിലും കഴിഞ്ഞാൽ അത് ആയിരം മാസങ്ങ
ളേക്കാൾ ഉത്തമമാണ്.
11. മാത്രമല്ല ഈമാനോട് കൂടിയും, പ്രതിഫലേച്ഛയോട് കൂടിയും അത് ആരെങ്കിലും ശ്രദ്ധിച്ചാൽ അവൻ മുമ്പ് ചെയ്തപാപങ്ങൾ എല്ലാം പൊറുക്കപ്പെടും.
12. റമദാനിലെ നോമ്പ് പോലെ അതിലെ തറാവീഹ് (രാത്രിനമസ്കാരം) വളരെ മഹത്വമേറിയതാണ്.
13. ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും അത്നിർവഹിച്ചാൽ മുമ്പ് ചെയ്ത പാപങ്ങൾ പൊറുക്കപ്പെടും.
14. റമദ്വാനിലെ മുഴുവൻ നോമ്പുകളും അനുഷ്ഠിച്ച ശേഷം ശവ്വാലിലെ ആറ് നോമ്പ് ആരെങ്കിലും അനുഷ്ഠിച്ചാൽ അവ
ൻ ഒരു വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചത് പോലെയാണ്.
15. അപ്പോൾ റമദാനിലെയും, ശവ്വാലിലേയും ഈ നോമ്പുകൾ ഓരോന്നും പത്തിരട്ടിയായാണ് സ്വീകരിക്കപ്പെടുന്നത് എന്നർത്ഥം.

വമ്പിച്ച പ്രതിഫലങ്ങള്‍

4293

ശ്രേഷ്ടമായ കര്‍മങ്ങള്‍

ഇസ്ലാമിലെ പല കര്‍മങ്ങള്‍ക്കും വമ്പിച്ച പ്രതിഫലമാണ് ഇസ്ലാം നല്‍കുന്നത്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലങ്ങലാണ് ലഭിക്കുക. മൂന്നോ നാലോ സെക്കന്‍റുകള്‍ കൊണ്ട് ചെയ്യാവുന്ന കര്‍മങ്ങള്‍ മുതല്‍ ഉംറ പോലുള്ള കര്‍മങ്ങള്‍ വരെ അതിലുണ്ട്. അത്തരം കര്മാങ്ങളില്‍ പലതും ഒരുപക്ഷേ നാം ചെയ്യുന്നുണ്ടാവും. എന്നാല്‍ എന്താണ് അത് കൊണ്ട് നമുക്ക് ലഭിക്കുന്നത് എന്ന് നമ്മള്‍ക്ക് അറിഞ്ഞു കൊള്ളണമെന്നില്ല.. അതിന് സഹായകാമാകുന്ന ഏതാനും ചോദ്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത് …

 

1 / 25

നബി صلى الله عليه وسلم യുടെ കൂടെ

ഹജ്ജ് ചെയ്ത പ്രതിഫലം.

ലഭിക്കുന്ന കര്‍മം ഏത്?

 

2 / 25

ആരെങ്കിലും ……………. നമസ്കരിച്ചാല്‍

അവന്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലാണ്

3 / 25

നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് പുറമേ

ഒരു ദിവസം ആരെങ്കിലും 12 റക്അത്ത്

(റവാതിബ് സുന്നത്ത്) നമസ്കരിച്ചാല്‍

അവന് ലഭിക്കുന്ന പ്രതിഫലം ?

4 / 25

രണ്ട് ദിക്റുകള്‍ ..

അവ ചൊല്ലാന്‍ എളുപ്പവും,

തുലാസ്സില്‍ ഭാരം തൂങ്ങുന്നതും,

റഹ് മാന് ഏറെ പ്രിയങ്കരവുമാണ് അത് .

ആ ദിക്ര്‍ അടയാളപ്പെടുത്തുക

5 / 25

ബാക്വിയാതു സ്സ്വാലിഹാത്ത്

(നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങള്‍)

എന്ന് നാമകരണം ചെയ്യപ്പെട്ട

ഒരു ദിക്ര്‍ ഉണ്ട്.

ഏതാണ് ആ ദിക്ര്‍ ?

6 / 25

ഒരാള്‍ ഒരു ജനാസയില്‍ പങ്കെടുത്തു,

മയ്യിത്ത് നമസ്കരിക്കുകയും മറമാടുന്നത് വരെ

അവിടെ നില്‍ക്കുകയും ചെയ്തു.

അവനുള്ള പ്രതിഫലം എന്ത് ?

7 / 25

…………………….. ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ

എട്ടു കവാടങ്ങളും തുറക്കപ്പെടും.

അവന് ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കാം.

എന്താണത് ?

8 / 25

സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം ലഭിക്കാന്‍

കാരണമാകുന്ന കാര്യമാണ് …………………….?

9 / 25

سُبْحَانَ اللَّهِ وَبِحَمْدِهِ

എന്ന് ഒരു ദിവസം

നൂറ് പ്രാവശ്യം പറഞ്ഞാല്‍

ലഭിക്കുന്ന പ്രതിഫലം എന്ത് ?

10 / 25

سُبْحَانَ اللهِ ، وَالْحَمْدُ لِلَّهِ،

وَلاَ إِلَهَ إِلاَّ اللَّهُ ، وَاللَّهُ أَكْبَرُ

എന്ന ദിക്റിന്‍റെ മഹത്വമായി ഹദീസില്‍ വന്നിട്ടുള്ളതെന്താണ് ?

11 / 25

നാവും ഗുഹ്യ സ്ഥാനവും

വൃത്തികേടുകളില്‍ ഉപയോഗിക്കാതിരുന്നാല്‍

നബി صلى الله عليه وسلم നമുക്ക് ഉറപ്പു തന്ന കാര്യമെന്ത് ?

12 / 25

ക്വുര്‍ആനിന്‍റെ മൂന്നില്‍ ഒന്നിന്

തുല്യമായ സൂറത്ത്

എന്നറിയപ്പെടുന്ന സൂറത്ത് ഏത് ?

13 / 25

പല്ല് തേക്കല്‍ വായക്ക്

ശുദ്ധിയും …………………..ഉമാണ് ?

14 / 25

ഭൗതിക  വിഭവങ്ങള്‍ വിശാലമാകാനും

ആയുസ് വര്‍ധിക്കാനും

കാരണമാകുന്ന കാര്യം ഏത് ?

 

15 / 25

سُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ

എന്ന് ഒരു പ്രാവശ്യം ചൊല്ലിയാല്‍

എന്ത്  പ്രതിഫലം ലഭിക്കുമെന്നാണ്

ഹദീസില്‍ ഉള്ളത് ?

16 / 25

എഴുപത് വര്ഷം നരകത്തില്‍ നിന്ന്

അകന്നു നില്‍ക്കാന്‍ മനുഷ്യനെ

സഹായിക്കുന്ന സല്‍കര്‍മം ഏത് ?

17 / 25

നബി صلى الله عليه وسلم യുടെ മേല്‍

ഒരു  സ്വലാത്ത് ചൊല്ലിയാല്‍

നമുക്ക് ലഭിക്കുന്ന പ്രതിഫലം എന്ത് ?

18 / 25

സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട

ഒരു നിധിയാണ്‌ ………………………..?

19 / 25

ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തിന്‍റെ

മഹത്വം എന്താണ് ?

20 / 25

ഒരാള്‍ വിനയം കാണിച്ചാല്‍

അല്ലാഹു അവന് നല്‍കുന്നതെന്ത് ?

21 / 25

എല്ലാ മാസവും മൂന്ന് നോമ്പ്

(അയ്യാമുല്‍ ബീദ്വോ അല്ലാത്തതോ)

അനുഷ്ടിച്ചാല്‍ ഉള്ള പ്രതിഫലം എന്ത് ?

22 / 25

മുമ്പുള്ള ജനതകള്‍ക്കും ചെയ്യാന്‍

നിശ്ചയിച്ച ഒരു കര്‍മം, അവരത് പാഴാക്കി.

ആരെങ്കിലും അത് ചെയ്‌താല്‍ അവന്

രണ്ട് പ്രാവശ്യം പ്രതിഫലം ലഭിക്കും.

ഏതാണ് ആ കര്‍മം ?

23 / 25

ഒരു ദിക്ര്‍ ഒരു ദിവസം

നൂറ് പ്രാവശ്യം ചൊല്ലിയാല്‍

ലഭിക്കുന്ന പ്രതിഫലങ്ങള്‍ 

1- പത്ത് അടിമകളെ മോചിപ്പിച്ച പ്രതിഫലം,

2- നൂറ് നന്‍മ രേഖപ്പെടുത്തപ്പെടും.

3- നൂറ് തിന്‍മ മായ്ക്കപ്പെടും.

4- ആ ദിവസം അവന് പിശാചില്‍ നിന്നുള്ള

സുരക്ഷ ഉണ്ടാവും

ഏതാണ് ആ ദിക്ര്‍?

ഏതാണ് ആ ദിക്ര്‍?

24 / 25

ഒരാള്‍ മറ്റുള്ളവരോട് വിട്ടുവീഴ്ച്ച കാണിക്കുന്നു.

എങ്കില്‍ എന്ത് സംഭവിക്കുമെന്നാണ്

നബി صلى الله عليه وسلم പറഞ്ഞത്  ?

25 / 25

ഒരാള്‍ ഭക്ഷണം കഴിക്കുകയും

الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا الطَّعَامَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

എന്ന് പറയുകയും ചെയ്‌താല്‍

അവന് എന്ത് പ്രതിഫലം ലഭിക്കുമെന്നാണ്

നബി صلى الله عليه وسلم പറഞ്ഞിട്ടുള്ളത്?

 

Your score is

നേര്‍പഥം ഓണ്‍ലൈന്‍ ക്വിസ് നിബന്ധനകള്‍

1. സമീല്‍ ഓണ്‍ലൈന്‍ ലൈബ്രറിയുമായി സഹകരിച്ച് നേര്‍പഥം വാരികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളെ ആസ്പദമാക്കിയാണ് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
2. ലോക്ക്ഡൗണ്‍ പിരീഡില്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 7 മണിക്ക് മാഗസിന്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുകയും ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ സമീല്‍ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ ചോദ്യങ്ങള്‍ ലഭ്യമാവുകയും ചെയ്യും.
3. എല്ലാ ആഴ്ചയും ബുധന്‍ രാത്രി 12 മണി വരെ മാത്രമെ ഉത്തരങ്ങള്‍ സ്വീകരിക്കുകയുള്ളൂ.
4.ലോക്ക്ഡൗണ്‍ പിരീഡിന് ശേഷം, ഞായറാഴ്ച അപ്‌ലോഡ് ചെയ്യുകയും ചൊവ്വ 10 മണി മുതല്‍ വെള്ളി രാത്രി 12 മണി വരെ ചോദ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാവുകയും ചെയ്യും.
5. പേരും മൊബൈല്‍ നമ്പറും വെച്ചാണ് മത്സരാര്‍ഥികള്‍ ഓണ്‍ലൈനില്‍ പ്രവേശിക്കേണ്ടത്. വിജയികളുടെ വിലാസം മൊബൈല്‍ നമ്പര്‍ വെച്ചാണ് കണ്ടെത്തുന്നത് എന്നതിനാല്‍ സ്വന്തം നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ.
6. ഒരേ നമ്പറില്‍ നിന്ന് ഒരാഴ്ചയില്‍ ഒന്നിലധികം മത്സരങ്ങള്‍ പങ്കെടുക്കാന്‍ സാധ്യമാകില്ല.
7. തുടര്‍ മത്സരങ്ങളില്‍ പങ്കാളികളാവുന്നവരുടെ ഡീറ്റയില്‍സ് സ്വീകരിക്കാനുള്ള മാനദണ്ഡം മൊബൈല്‍ നമ്പറായതിനാല്‍ മെഗാ മത്സരത്തിന് ഒരേ നമ്പറില്‍ നിന്നുള്ള എന്‍ട്രികള്‍ മാത്രമേ പരിഗണിക്കൂ.
8. ശരിയുത്തരങ്ങള്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാവും.
9. ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ അയച്ചതിനെ ആധാരമാക്കിയാണ് ഓരോ ആഴ്ചയിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ നിശ്ചയിക്കുന്നത്.
10. വിജയികളുടെ പേരുകള്‍ വ്യാഴാഴ്ച മുതല്‍ സമീല്‍ ഓണ്‍ലൈന്‍ ലൈബ്രറിയിലൂടെയും നേര്‍പഥം വെബ്‌സൈറ്റിലൂടെയും നേര്‍പഥത്തിലൂടെയും പബ്ലിഷ് ചെയ്യും.
11. വിജയികളെ ഔദ്യോഗികമായി വിവരമറിയിക്കുകയും സമ്മാനം നേരിട്ടെത്തിക്കുകയും ചെയ്യും.
12. ഓരോ മത്സരത്തിലും ലഭിച്ച മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ഫൈനല്‍ മത്സരത്തിലെ വിജയികളെ തെരഞ്ഞെടുക്കുന്നത്. ഫൈനല്‍ പോയിന്റില്‍ തുല്യത പാലിച്ചാല്‍ തുടര്‍ മത്സരത്തിലൂടെ വിജയിയെ കണ്ടെത്തും.
13. ഓരോ മത്സരത്തിലും ലഭിക്കുന്ന മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്ന പോയിന്റ് ടേബിള്‍ ഓണ്‍ലൈനില്‍ ലഭ്യമാവും.
14. മെഗാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംസ്ഥാന പ്രോഗ്രാമിലായിരിക്കും വിതരണം ചെയ്യുക.
15. നേര്‍പഥം ജീവനക്കാരുടെയോ മാനേജ്‌മെന്റിന്റെയോ എന്‍ട്രികള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല.
16. മത്സരങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം നേര്‍പഥം ക്വിസ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.