Elementor #1589

ആഫിയത്ത് العافية

Add Your Heading Text Here

വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ നാമത്തിലുള്ള ഒരു അധ്യായമാണ് سورة الرحمن . പ്രസ്തുത സൂറയിലെ ഒരു ആയത്താണ് ഇന്ന് നാം പഠിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട മനുഷ്യരേയും ജിന്നുകളെയും അഭിസംബോധന നടത്തി പല കാര്യങ്ങളും അതിൽ അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിന്റെ മഹത്വങ്ങൾ അവൻ എണ്ണിപ്പറയുന്ന ഒരു അധ്യായം കൂടിയാണിത്.
അതിലെ 29 മത്തെ ആയത്ത് ഇങ്ങനെയാണ്.
(یَسۡـَٔلُهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۚ كُلَّ یَوۡمٍ هُوَ فِی شَأۡنࣲ)

“ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു. “

ഈ ആയത്ത് നമ്മുടെ ജീവിതത്തിൽ നിരവധി തവണ നാം പാരായണം ചെയ്തിട്ടുണ്ടാവും. എന്നാൽ ,ഇതിന്റെ അർഥവ്യാപ്തിയും നമ്മുടെ ജീവിതത്തിൽ ഇതിന്റെ സ്വാധീനവും നാം ചിന്തിച്ചിട്ടുണ്ടോ?
രണ്ട് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്.
1 – ആകാശ ഭൂമികളിലുള്ളവർ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം.
ആരാണ് ആകാശ ഭൂമിയിലുള്ളവർ ?
ഇമാം ത്വബ്രി (റ) പറയുന്നു:
من مَلَك وإنس وجنّ وغيرهم
“മലക്കുകളും മനുഷ്യരും ജിന്നുകളും മറ്റുള്ളവരും”
എന്താണിവർ ചോദിച്ചു കൊണ്ടിരിക്കുന്നത്?
ഇമാം സഅദി (റ) പറയുന്നു:
فكل الخلق مفتقرون إليه، يسألونه جميع حوائجهم
“എല്ലാ പടപ്പുകളും അവനിലേക്ക് ആവശ്യക്കാരാണ്. അവനോട് അവരുടെ എല്ലാ ആവശ്യങ്ങളും അവർ ചോദിച്ചു കൊണ്ടിരിക്കുന്നു. “
ഇമാം ബഗ്‌വി (റ)പറയുന്നു:
قَالَ ابْنُ عباس: فأهل السموات يَسْأَلُونَهُ الْمَغْفِرَةَ وَأَهْلُ الْأَرْضِ يَسْأَلُونَهُ الرَّحْمَةَ وَالرِّزْقَ وَالتَّوْبَةَ وَالْمَغْفِرَةَ
ഇബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു : ആകാശ ലോകത്തുള്ളവർ അവനോട് പാപ മോചനം തേടുന്നു. ഭൂമിയിലുള്ളവർ അവനോട് കാരുണ്യവും ഉപജീവനവും തൗബയും മഗ്ഫിറത്തും തേടിക്കൊണ്ടിരിക്കുന്നു. “
ഇമാം മുകാതിൽ (റ) പറയുന്നു:
وَتَسْأَلُهُ الْمَلَائِكَةُ أَيْضًا لَهُمُ الرِّزْقَ وَالْمَغْفِرَةَ.
“മലക്കുകൾ ഭൂമിയിലുള്ളവർക്കു വേണ്ടി മഗ്ഫിറത്തും ഉപജീവനവും കൂടി അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. “

2- അല്ലാഹു എല്ലാ ദിവസവും അവന്റെ പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുന്നു.
എന്തൊക്കെയാണ് അല്ലാഹുവിന്റെ
നിത്യേനയുള്ള പ്രവർത്തനങ്ങളിൽ പെട്ടെത് ?
നമുക്ക് നിത്യേന പല പണികളുമുണ്ടാവും. അതിൽ ആവശ്യമുള്ള തുണ്ടാവും അല്ലാത്തതുമുണ്ടാവും. അല്ലാഹുവിന്റെതങ്ങനെയല്ലല്ലോ.
എന്തൊക്കെയാണ് അല്ലാഹുവിന്റെ പ്രവൃത്തികൾ?
ഇതറിയാൻ നമുക്ക് കൗതുകമില്ലേ?
ഉണ്ട്. ഉറക്കമില്ലാത്ത, മയക്കം ബാധിക്കാത്ത, ക്ഷീണിക്കാത്ത, സർവ്വാധികാരിയായ നമ്മുടെ കരുണാമയനായ റബ്ബ് എന്തൊക്കയാണ് നിത്യേന ചെയ്തു കൊണ്ടിരിക്കുന്നതെന്നോ?
അത് നബി (സ) തന്നെ വിശദീകരിച്ചിട്ടുണ്ട്.

عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي قَوْلِهِ تَعَالَى : { كُلَّ يَوْمٍ هُوَ فِي شَأْنٍ } قَالَ : ” مِنْ شَأْنِهِ أَنْ يَغْفِرَ ذَنْبًا، وَيُفَرِّجَ كَرْبًا، وَيَرْفَعَ قَوْمًا، وَيَخْفِضَ آخَرِينَ “.
حكم الحديث: حسن
“അബുദ്ദർദാ (റ) നിവേദനം: നബി (സ) പറഞ്ഞു: അവന്റെ കാര്യനിർവഹണത്തിൽ പെട്ടതാണ്, പാപങ്ങൾ പൊറുക്കുക, പ്രയാസങ്ങൾ ദൂരീകരിക്കുക, ചിലരെ ഉന്നതരാക്കുക, ചിലരെ അധമരാക്കുക. ” (ഇബ്നു മാജ: 202)
صحيح ابن ماجه ١٦٨ • حسن
ഇമാം ബുഖാരി (റ) കിതാബു തഫ്സീറിൽ ഇത് അബുദ്ദർദാ (റ) യുടെ തഫ്സീറായി ഉദ്ധരിച്ചിട്ടുണ്ട്.
ഒരു ഹദീസു കൂടി കാണുക:
*[عن أبي الدرداء:] في قولِهِ تعالى: (كُلَّ يَوْمٍ هُوَ فِي شَأْنٍ) قالَ في شأنِهِ أن يغفِرَ ذنبًا ويَكْشفَ كَربًا ويُجيبَ داعيًا، ويرفَعَ قومًا ويضعَ آخرينَ
الألباني (١٤٢٠ هـ)، تخريج كتاب السنة ٣٠١ • صحيح
ഇതിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമേ പ്രാർത്ഥിക്കുന്നവന് ഉത്തരം നൽകുക എന്നു കൂടിയുണ്ട്.

ഇനി ചിന്തിക്കൂ സഹോദങ്ങളേ!
ആകാശലോകത്തും
ഭൂമിയിലുമുള്ളവർ എന്നും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കുന്നു !
നമ്മൾ ആ ചോദിക്കുന്നവരിൽ ഉണ്ടോ?
നമ്മൾ നിത്യേന അല്ലാഹുവിനോട്
ചോദിക്കാറുണ്ടോ?
എന്തൊക്കെ ആവശ്യങ്ങൾ നമുക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കാനുണ്ട്?
പക്ഷേ, നമുക്ക് പലപ്പോഴും
ചോദിക്കാൻ സമയം കിട്ടാറില്ല!
നമ്മൾ തിരക്കിലാണ് !
ആർക്കുവേണ്ടി?
കുടുംബത്തിനു വേണ്ടി !
നല്ലതു തന്നെ.
പക്ഷേ, നമ്മൾ നമുക്കു വേണ്ടി എപ്പോഴെങ്കിലും ഒഴിഞ്ഞിരുന്നോ?
നമ്മൾ എല്ലാദിനവും റബിനോട് ഉപജീവനം ചോദിക്കാറുണ്ടോ?
മഗ്ഫിറത്ത് തേടാറുണ്ടോ?
നിത്യേനയെന്നോണം വാനലോകത്തേക്കുയരുന്ന കരങ്ങളിൽ നമ്മുടെ കരങ്ങളും ഉണ്ടാവേണ്ടതല്ലേ?
തീർച്ചയായും. പ്രത്യേകിച്ചും ഒരു വലിയ പരീക്ഷണത്തിന്റെ മധ്യത്തിലാണ് നാമുള്ളത്. അതിനാൽ
നമുക്കും പ്രാർത്ഥിക്കാം.

അല്ലാഹു നിത്യേന ചെയ്യുന്നതെന്തൊക്കെയാണെന്ന് നാം കണ്ടല്ലോ. അവൻ എന്നും
പാപങ്ങൾ പൊറുക്കുന്നു. അതിൽ നമ്മുടേതുണ്ടാവുമോ? (غفرنا الله)
അവൻ നിത്യേന പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നു. അതിൽ നമ്മുടെ പ്രയാസമുണ്ടാവുമോ?
അവൻ ദിനേന ചിലരെ ഉന്നതരാക്കുന്നു?
അതിൽ നമ്മളുണ്ടാവുമോ?
അവൻ എല്ലാദിനവും ചിലരെ നിന്ദ്യരാക്കുന്നു.
അതിൽ നമ്മൾ പെട്ടു പോകുമോ ? (معاذ الله)
അവൻ ചോദിക്കുന്നവർക്ക് എപ്പോഴും ഉത്തരം നൽകുന്നുണ്ട്.
നമ്മൾ അതിൽ ഉൾപ്പെടുന്നുണ്ടോ?

ഇതൊക്കെ നാം നിത്യേന ചിന്തിക്കേണ്ട കാര്യങ്ങ ളല്ലേ?
അതെ.
എന്താണ് നമുക്ക് ചെയ്യാനാവുക?
ആത്മാർത്ഥമായ
പ്രാർത്ഥനകൾ
തന്നെയാണ് പരിഹാരം.
നമ്മുടെ പാപങ്ങൾ പൊറുക്കാൻ, പദവികൾ ഉയരാൻ , ഉപജീവനത്തിന് തടസ്സം വരാതിരിക്കാൻ , നമ്മുടെ പ്രയാസങ്ങൾ നീങ്ങിക്കിട്ടാൻ …..

അതിനാൽ ഇന്ന് ഒരു പ്രാർത്ഥന നാം പഠിക്കുന്നു. പഠിക്കുന്നത് പ്രവർത്തിക്കാനാഞ്ഞല്ലോ.
دعاء الكرب
എന്നാണതിന്റെ പേര്. പ്രയാസഘട്ടത്തിലെ പ്രാർത്ഥന എന്നർഥം.
അതിങ്ങനെയാണ്.

عَنِ ابْنِ عَبَّاسٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ : ” لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ “

ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(സ) പ്രയാസ ഘട്ടത്തിൽ ഇങ്ങനെ പറയാറുണ്ടായിരുന്നു
“ലാ ഇലാഹ ഇല്ലല്ലാഹുൽ അളീമുൽ ഹലീം.
ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർശിൽ അളീം.
ലാ ഇലാഹ ഇല്ലല്ലാഹു
റബു സ്സമാവാത്തി
വറബ്ബുൽ അർളി
വറബ്ബുൽ അർശിൽ കരീം.
(ബുഖാരി : 6346)

“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതനും വിവേകശാലിയുമാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതമായ അർശിന്റെ രക്ഷിതാവാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല.അവൻ ആകാശങ്ങളുടെയും
ഭൂമിയുടെയും ഉന്നതമായ അർശിന്റെയും രക്ഷിതാവാകുന്നു “

അല്ലാഹു അവന്റെ ഇഷ്ട ദാസരിൽ നമ്മെ ഉൾപ്പെടുത്തു മാറാവട്ടെ.ആമീൻ.
(നന്മ മറ്റുള്ളവരിലേക്കെത്തിക്കൽ നന്മയാണ് )

(തുടരും.إن شاء الله)

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം – ഒന്ന്)

ആഫിയത്ത് العافية

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം - ഒന്ന്)​

ഒരു വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എല്ലാവരും വീട്ടിലാണ്. ഈ ഒഴിവുസമയം നമുക്ക് ഉപയോഗപ്പെടുത്തേണ്ടേ? വേണം. എങ്ങിനെയത് സാധ്യമാകും ? കൃത്യമായ പ്ലാനിങ്ങുകളും അജണ്ടകളും
വേണം.
വരൂ! നമുക്ക് ഓരോ ദിനങ്ങളിലും ഇത്തിരി കാര്യങ്ങൾ പഠിക്കാം. പരലോകത്തേക്ക് ചില വിഭവങ്ങളൊരുക്കാം.
പഠിക്കുന്നത് പ്രവർത്തിക്കാൻ കൂടിയാണ് എന്ന് നമുക്കറിയാമല്ലോ
?

ആഫിയത്ത് എന്നതാണ് ഇന്നത്തെ വിഷയം.

സമ്പൂർണ്ണ ആരോഗ്യം (الصحة التامة) എന്നതാണ് ഭാഷയിൽ അതിന്റെ അർഥം. എന്നാൽ മതപരമായി നോക്കുമ്പോൾ കുറച്ചു കൂടി വിശാലമായ അർഥമാണതിനുള്ളത്. ഒരടിമക്കുള്ള അല്ലാഹുവിന്റെ സംരക്ഷണം (دفاع الله عن العبد) എന്നാണ് പണ്ഡിതന്മാർ അതിന് നൽകിയ വിശദീകരണം. (തുഹ്ഫതുൽ അഹ് വദി) അല്ലാഹുവിന്റെ സംരക്ഷണം ആവശ്യമില്ലാത്തവരാരാണ്? ആരുമില്ല! എല്ലാവരും അവന്റെ
കാരുണ്യത്തിന് ആവശ്യക്കാരാണ്!
അതിനാൽ നിത്യേന നാം അല്ലാഹുവിനോട് ആഫിയത്തിനെ ചോദിച്ചു കൊണ്ടിരിക്കണം.  നബി (സ) പറയുന്നത് കാണുക.നിങ്ങൾ അല്ലാഹുവിനോട് ആഫിയത്ത് ചോദിക്കണം.” (ബുഖാരി-2960 )

ഇത് നമ്മോടുള്ള കൽപനയാണ്. ഇത് നാം പാലിക്കാറുണ്ടോ? ഏതു നിമിഷത്തിലും നമുക്ക് ആഫിയത്ത് ആവശ്യമാണ്. ആഫിയത്തിന്റെ വില എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? നബി തിരുമേനി (സ)യുടെ ഈ ഒരു വചനം മതി അതിന്റെ പ്രാധാന്യം ഗ്രഹിക്കാൻ.

اسألوا الله العفو والعافية.فإن أحدا لم يعط بعد اليقين خيرا من العافية.

നിങ്ങൾ അല്ലാഹുവിനോട് പൊറുക്കലിനേയും ആഫിയത്തിനേയും തേടുക. ദൃഢ ജ്ഞാനത്തിനു ശേഷം ഒരാൾക്ക് നൽകപ്പെടുന്ന
നന്മകളിൽ ഏറ്റവും മഹത്തരം
ആഫിയത്താകുന്നു.“(തിർമിദി: 3558)

നബി (സ) മിമ്പറിൽ വച്ച് കരഞ്ഞു കൊണ്ടാണ് ഈ കാര്യം പറഞ്ഞിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നോക്കൂ! നബി(സ) എന്തു മാത്രം പ്രാധാന്യമാണ് ഈ അനുഗ്രഹത്തിന് കൽപിച്ചിരുന്നത് ! അതേസമയത്ത്, നമ്മൾ ഇതിന്റെ ഗൗരവം വേണ്ടത്ര ഉൾകൊണ്ടിട്ടുണ്ട?
രണ്ടു സംഭവങ്ങൾ പറയാം.
നബി (സ) രോഗിയായ ഒരാളെ സന്ദർശിക്കാൻ പോയി. രോഗം അയാളെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷി കുഞ്ഞിനെ പോലെ മെലിഞ്ഞൊട്ടിയിരിക്കുന്നു അയാൾ! തിരുമേനി ചോദിച്ചു:  “നിങ്ങൾ റബ്ബിനോട് ആഫിയത്തിനെ ചോദിക്കാറില്ലേ ” (തിർമിദി: 3487 )

അബ്ബാസ് (റ) ഒരിക്കൽ പ്രവാചകന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: “റസൂലേ !അല്ലാഹുവിനോട് ചോദിക്കാൻ എനിക്കാരു സംഗതി പഠിപ്പിച്ച് തരൂ!” നബി (സ) പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കുക.”
കുറച്ച് ദിനങ്ങൾ കഴിഞ്ഞു. അബ്ബാസ് (റ) വീണ്ടും വന്നു. മുമ്പത്തെ ചോദ്യം വീണ്ടും ചോദിച്ചു. നബി (സ) മറുപടി പറഞ്ഞു:

അല്ലാഹുവിന്റെ ദൂതരുടെ പിതൃവ്യരേ! ഇരു ലോകത്തും ആഫിയത്ത് നൽകാൻ നിങ്ങൾ അല്ലാഹുവിനേട് തേടുക.” (തിർമിദി: 3514)
ഈ രണ്ടു സംഭവങ്ങളിൽ നിന്നും ആഫിയത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമായല്ലോ? അതുകൊണ്ടാണ് ഈ ഹദീസിന്റെ വിശദീകരണത്തിൽ പണ്ഡിതന്മാർ ഇങ്ങനെ പറഞ്ഞത്.
بأن الدعاء بالعافية لا يساويه شيء من الأدعية ولا يقوم مقامه شيء من الكلام الذى يدعى به ذو الجلال والاكرام
അല്ലാഹുവിനോട് തേടപ്പെടുന്ന സംസാരത്തിൽ, ആഫിയത്തിനെ ചോദിക്കുന്നതിനോട് കിട പിടിക്കുന്നതോ അതിന്റെ സ്ഥാനത്തു നിൽക്കുന്ന തോ ആയ ഒന്നുമില്ല” (തുഹ്ഫതുൽ അഹ് വദി)

സുബ്ഹാനല്ലാഹ്! അതുകൊണ്ട് നമുക്കിനി ആഫിയത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കാം. പ്രവാചകൻ (സ) രാവിലെയും വൈകുന്നേരവും പതിവായി പ്രാർത്ഥിച്ച രണ്ട് പ്രാർത്ഥനകൾ നമുക്ക് പഠിക്കാം. പഠിച്ചു കഴിഞ്ഞാൽ പ്രാവർത്തികമാക്കാം.എന്നിട്ട് ഇത് മറ്റുള്ളവരിലേക്കും എത്തിക്കാം.

اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إِلَّا أَنْتَ

അല്ലാഹുവേ! എന്റെ ശരീരത്തിനും കേൾവിക്കും കാഴ്ചക്കും നീ ആഫിയത്ത് നൽകേണമേ! നീയല്ലാതെ മറ്റൊരു ഇലാഹ് ഇല്ലതന്നെ.”

اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي ، وَاحْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي

അല്ലാഹുവേ! ദുനിയാവിലും പരലോകത്തിലും ഞാൻ ആഫിയത്ത് ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ദീനിലും ദുനിയാവിലും കുടുബത്തിലും ധനത്തിലും പാപമോചനവും ആഫിയത്തും ഞാൻ ചോദിക്കുന്നു. എന്റെ ന്യൂനതകൾ നീ മറച്ചുവക്കേണമേ! ഭയത്തിൽ നിന്ന് നിർഭയയത്വം നൽകേണമേ! മുന്നിൽ നിന്നും പിന്നിൽ നിന്നും വലതു ഭാഗത്തു നിന്നും ഇടതു ഭാഗത്തു നിന്നും മുകളിൽ നിന്നും താഴ് ഭാഗത്ത് നിന്നും (ആണ്ട് പോവുന്നതിൽ നിന്നും ) നീ എന്നെ സംരക്ഷിക്കേണമേ!

അല്ലാഹു ഇരു ലോകത്തും ആഫിയത്ത് നൽകിനമ്മേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ! ആമീൻ.

(നന്മ മറ്റുള്ളവരിലേക്ക് എത്തിക്കൽ നന്മയാണ് )

( തുടരും –إن شاء الله)

സ്വഹാബിമാരുടെ ചരിത്രം 2 (അബ്ബാസ് ഇബ്നു അബ്ദുൽമുത്വലിബ് (റ)​)

സ്വഹാബിമാരുടെ ചരിത്രം

അബ്ബാസ് ഇബ്നു അബ്ദുൽമുത്വലിബ് (റ)

         നബി (സ) അബ്ബാസ് (റ)നെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്‍റെ പിതാക്കളിലെ അവശേഷിപ്പാകുന്നു” .നബി (സ)യും പിതൃവ്യനായ അബ്ബാസ് (റ) യും ഏകദേശം സമപ്രായക്കാരായിരുന്നു. അവര്‍ ബാല്യകാലത്ത്  ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു.

        ഉമര്‍ (റ) യുടെ ഭരണകാലത്ത് ഒരിക്കല്‍ കഠിനമായ ക്ഷാമം ബാധിച്ചു. ഒരു തുള്ളി കുടിനീരു ലഭിക്കാതെ പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. നാശത്തിന്‍റെ വര്‍ഷം എന്നര്‍ത്ഥം വരുന്ന “ആമുഅ്റമാദ്” എന്ന പേരിലാണ് പ്രസ്തുത വര്‍ഷം അറിയപ്പെട്ടിരുന്നത്. ജനങ്ങള്‍ ഖലീഫയുടെ നേതൃത്വത്തിൽ “ഇസ്തിസ്ഖാഅ്” നമസ്കാ രത്തിനു (മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പ്രത്യേക നമസ്കാരം) മൈതാനത്തിലേക്ക് പുറപ്പെട്ടു. കൂട്ടത്തില്‍ അബ്ബാസ് (റ) യും ഉണ്ടായിരുന്നു. ഖലീഫാ ഉമര്‍ (റ) അബ്ബാസ് (റ) യുടെ വലതുകൈ ആകാശത്തിലേക്ക് ഉയർത്തിപിടിച്ചുക്കൊണ്ട്  ഇങ്ങനെ പറഞ്ഞു: “നാഥാ, നിന്‍റെ പ്രവാചകന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ ഇടനിര്‍ത്തി ഞങ്ങള്‍ മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഇന്നിതാ ഞങ്ങള്‍ നിന്‍റെ പ്രവാചകന്‍റെ പിതൃവ്യനെ ഇടനിര്‍ത്തുന്നു. ഞങ്ങള്‍ക്കു നീ മഴ നല്‍കേണമേ” അനന്തരം അബ്ബാസ് (റ) ന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു. ജനങ്ങള്‍ പിരിഞ്ഞുപോകുന്നതിനു മുമ്പുതന്നെ ആകാശം മേഘാവൃതമായി.
മഴ ചൊരിഞ്ഞു.

        നബി (സ) അബ്ബാസ് (റ) നെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്‍റെ പിതാക്കളിലെ അവശേഷിപ്പാകുന്നു”. നബി (സ) യും പിതൃവ്യനായ അബ്ബാസ് (റ)യും ഏകദേശം സമപ്രായക്കാരായിരുന്നു. അവര്‍ ബാല്യകാലത്ത് ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു. കഅബാലയത്തിന്ന് ആദ്യമായി പട്ടാട ചാര്‍ത്തിയത് അബ്ബാസ് (റ) ന്‍റെ മാതാവായിരുന്നു. ബാലനായ അബ്ബാസ് (റ) ഒരിക്കല്‍ നാടുവിട്ടുപോയി. ദുഃഖിതയായ മാതാവ് പുത്രനെ തിരിച്ചു കിട്ടാന്‍ വേണ്ടി നേര്‍ച്ചയാക്കിതായിരുന്നുവത്രെ പ്രസ്തുത പട്ടാട. ചെറുപ്പത്തിലെ ബുദ്ധിമാനും സമര്‍ത്ഥനും നിപുണനുമായിരുന്ന അദ്ദേഹം ഖുറൈശികളില്‍ ആദരണീയനായിരുന്നു. തന്‍റെ ബന്ധുമിത്രാദികളുടെ കഷ്ടാരിഷ്ടകള്‍ കണ്ടറിഞ്ഞു സാമ്പത്തികവും ശാരീരികവുമായ സേവനം നിര്‍വ്വഹിക്കുന്നതില്‍ അബ്ബാസ് (റ) മുന്‍പന്തിയിലായിരുന്നു. ദാരിദ്ര്യം പേടിക്കാതെ ധര്‍മ്മം ചെയ്യുന്ന ധര്‍മ്മിഷ്ഠന്‍ കൂടിയായിരുന്നു അദ്ദേഹം!

        മക്കാവിജയം വരെ തന്‍റെ ഇസ്ലാമിക വിശ്വാസം അദ്ദേഹം രഹസ്യമാക്കി വെച്ചു. സഹോദരനായ ഹംസ (റ) യെപോലെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്കെതിരെ അദ്ദേഹം പ്രതിരോധത്തിന്ന് ഒരുമ്പെട്ടില്ല. നബി (സ) യുടെ സേവകനായിരുന്ന അബുറഫീഅ് (റ) പറയുന്നു: “ഞാന്‍ അബ്ബാസ് (റ) ന്‍റെ അടിമയായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഇസ്ലാമിന്‍റെ സന്ദേശം നേരത്തെ തന്നെ വന്നെത്തി. അബ്ബാസ് (റ) യും ഉമ്മുല്‍ ഫദലും ഞാനും ഉടനെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു”. അബ്ബാസ് (റ) തന്‍റെ വിശ്വാസം മറച്ചുവെക്കുകയാണ് ചെയ്തിരുന്നത്. ഖുറൈശികള്‍ക്ക് അബ്ബാസ് (റ) ന്‍റെ നിലപാടിനെക്കുറിച്ച് സംശയമില്ലാതിരുന്നില്ല. എങ്കിലും അദ്ദേഹത്തിനു നേരെ അത് പ്രകടിപ്പിക്കുവാന്‍ അവര്‍ അശക്തരായിരുന്നു. ബദര്‍ യുദ്ധം ആസന്നമായപ്പോള്‍ അബ്ബാസ് (റ) യെ സംബന്ധിച്ച് അത് ഒരു പരീക്ഷണ ഘട്ടമായിരുന്നു. ഖുറൈശികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം യുദ്ധത്തിന്ന് പുറപ്പെട്ടു. യുദ്ധം നിര്‍ണായകഘട്ടത്തിലെത്തിയപ്പോള്‍ നബി (സ) തന്‍റെ അനുയായികളോടിങ്ങനെ പറഞ്ഞു: “ബനൂഹാശിമില്‍പെട്ടവരും അല്ലാത്തവരുമായ ചിലര്‍ നിര്‍ബന്ധിതരായാണ് യുദ്ധത്തിന്ന് പുറപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് നമ്മെ എതിര്‍ക്കണമെന്ന് ആഗ്രഹമില്ല. അത്തരക്കാരെ കണ്ടുമുട്ടിയാൽ നിങ്ങള്‍ വധിക്കരുത്. അബുല്‍ബുഖ്തരിയ്യുബ്നു ഹിശാമിനെയും അബ്ബാസിനെയും നിങ്ങള്‍ വധിക്കരുത്, അവര്‍ നിര്‍ബന്ധിച്ച് ഇറക്കപെട്ടവരാകുന്നു”.

        സുപ്രസിദ്ധമായ രണ്ടാം അഖബാ ഉടമ്പടിക്ക് വേണ്ടി മദീനക്കാരായ എഴുപത്തഞ്ചുപേര്‍ അടങ്ങുന്ന ഒരു പ്രതിനിധി സംഘം ഹജ്ജ്കാലത്ത് മക്കയിലെത്തി. നബി (സ) യെ അവര്‍ മദീനയിലേക്ക് സ്വാഗതം ചെയ്തു. പ്രസ്തുത സംഭവത്തിന്ന് അവര്‍ കളമൊരുക്കിയത് വളരെ രഹസ്യമായിട്ടായിരുന്നു. നിശ്ചിത സ്ഥലത്തേക്ക് നബി (സ) യുടെ കൂടെ അബ്ബാസ് (റ) യും പുറപ്പെട്ടു. നബി (സ) ക്കു വേണ്ടി അദ്ദേഹം അവിടെവെച്ചു സംസാരിക്കുകയും ചെയ്തു. ഈ സംഭവത്തിന്ന് ദൃസാക്ഷിയായിരുന്ന കഅബുബ്നുമാലിക് (റ) പറയുന്നു: “ഞങ്ങള്‍ നിശ്ചിത സ്ഥലത്ത് നബി (സ) യെ പ്രതീക്ഷിച്ച് നേരത്തെ ചെന്നിരുന്നു. നബി (സ) സദസ്സിലേക്ക് ആഗതനായി. കൂടെ പിതൃവ്യന്‍ അബ്ബാസ് (റ) യുമുായിരുന്നു. അബ്ബാസ് (റ) ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി”: “ഖസ്റജ് ഗോത്രക്കാരെ, മുഹമ്മദിനെ നിങ്ങള്‍ക്കറിയാമല്ലോ. അവനിന്ന് ധാരാളം ശത്രുക്കളുണ്ട്. അവരില്‍ നിന്ന് ഞങ്ങള്‍ അവനെ സംരക്ഷിക്കുന്നു. അവന്‍ സ്വന്തം നാട്ടിലും ജനതയിലും മാന്യനും അഭിമാനിയും മാകുന്നു. ഇന്നവന്‍ നിങ്ങളുടെ നാട്ടിലേക്ക് പ്രയാണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ അവനെ ക്ഷണിച്ച് കൊണ്ടുപോയതിനു ശേഷം സംരക്ഷണം നല്‍കുകയും ശത്രുക്കളില്‍ നിന്ന് അഭയം നല്‍കുകയും ചെയ്താല്‍ വളരെ നല്ലത്. നേരെ മറിച്ച് ശത്രുക്കള്‍ക്ക് വിട്ട് കൊടുക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അവനെ പാട്ടിന് വിടുന്നതായിരിക്കും നല്ലത്”. അനന്തരം അബ്ബാസ് (റ) അന്‍സാരികളോട് അവരുടെ യുദ്ധപാരമ്പര്യം വിശദീകരിക്കാന്‍ ആവ്ശ്യപ്പെട്ടു. ദീര്‍ഘവീക്ഷണമുള്ള അബ്ബാസ് (റ)ക്ക് ഇസ്ലാമിന്‍റെ ദുര്‍ഘട ഭാവിയെക്കുറിച്ച് ബോധമുണ്ടായിരുന്നു . ഖുറൈശികള്‍ അവരുടെ പാരമ്പര്യമതം കൈവെടിയുകയോ പുതിയ മതത്തിന്ന് നേരെ സഹിഷ്ണുത കാണിക്കുകയോ ചെയ്യുകയില്ലെന്നും ഇസ്ലാം ഉത്തരോത്തരം വളര്‍ച്ചയിലേക്ക് കുതിക്കുമെന്നും ഇത്തരുണത്തില്‍ പരസ്പരം യുദ്ധം അനിവാര്യമായി ത്തീരുന്നതാണെന്നും അദ്ദേഹം മനസ്സിലാക്കി. അന്‍സാരികള്‍ അവരുടെ രണപാടവം വിശദീകരിക്കാന്‍ തുടങ്ങി. അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു; “ഞങ്ങള്‍ യുദ്ധ പാരമ്പര്യമുള്ളവരാണ്. ഞങ്ങളുടെ പ്രാതലും വ്യായാമവും യുദ്ധമാകുന്നു. പൂര്‍വ്വപിതാക്കളില്‍ നിന്ന് അനന്തരമായി ഞങ്ങള്‍ക്ക് ലഭിച്ചതാണത്. ആവനായി തീരുന്നതുവരെ ഞങ്ങള്‍ അസ്ത്രം പ്രയോഗിക്കും. അത് കഴിഞ്ഞാല്‍ വാളെടുക്കും, രണ്ടിലൊരാളുടെ കഥ കഴിയുന്നത് വരെ അത് പ്രയോഗിക്കും”. അബ്ബാസ് (റ) പറഞ്ഞു: “ശരി, നിങ്ങള്‍ യോദ്ധാക്കള്‍ തന്നെ. നിങ്ങള്‍ കവചം ഉപയോഗിക്കാറുണ്ടോ?” അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു “അതെ, ഞങ്ങള്‍ക്ക് ശരീരം മൂടിനില്‍ക്കുന്ന കവചമുണ്ട്”.

        ഹിജിറ എട്ടാം വര്‍ഷം മക്ക മുസ്ലിംകള്‍ക്ക് അധീനപ്പെട്ടു. ഇസ്ലാമിന്‍റെ അടിക്കടിയുള്ള വളര്‍ച്ച അംഗീകരിക്കാന്‍ തയ്യാറില്ലാത്ത അര്‍ദ്ധദ്വീപിലെ ഹമാസിന്‍, സഖീഫ്, നസര്‍, ജൂശം എന്നീ ഗോത്രക്കാര്‍ ഇസ്ലാമിന്നെതിരെ പടക്ക് പുറപ്പെട്ടു. പ്രസ്തുത സമരം ഹുനൈന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലിംകള്‍ക്ക് അതിതീക്ഷണമായ പരീക്ഷണത്തിന്ന് വിധേയമായ ഈ സമരത്തില്‍ നബി (സ) യോടൊപ്പം കാലിടറാതെ രണാങ്കണത്തില്‍ നിലയുറപ്പിച്ച ചുരുക്കം ചിലരില്‍ അബ്ബാസ് (റ) യും പുത്രന്‍ ഫദ്ല്‍ (റ)യും ഉണ്ടായിരുന്നു. ഈ യുദ്ധത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെപറയുന്നു:
“വളരെ യുദ്ധങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടു്. നിങ്ങളുടെ ആധിക്യം നിങ്ങളെ സന്തുഷ്ടരാക്കിയ (ഹുനൈന്‍ യുദ്ധദിവസം ഒന്ന്ഓര്‍ത്തുനോക്കൂ) നിങ്ങളുടെ ആധിക്യമാവട്ടെ, ഒരു പ്രകാരത്തിലും നിങ്ങള്‍ക്ക് ഒട്ടും ഉപകരിച്ചതുമില്ല. വിശാലമായ ഭൂമി നിങ്ങള്‍ക്ക് ഇടുങ്ങിയാതായി തോന്നി. നിങ്ങള്‍ പിന്തിരിഞ്ഞോടി. പിന്നീട് പ്രവാചകനും അവന്‍റെഅനുയായികള്‍ക്കും അല്ലാഹു സഹായമിറക്കിക്കൊടുത്തു. നിങ്ങള്‍ക്ക്കാണാന്‍ കഴിയാത്ത ഒരു സൈന്യത്തെ അവന്‍ ഇറക്കുകയും അവിശ്വാസികളെ ശിക്ഷിക്കുകയും ചെയ്തു, അതാണ് അവിശ്വാസികള്‍ക്കുള്ള ശിക്ഷ”.
മുസ്ലിംകള്‍ ശത്രുസൈന്യത്തെ പ്രതീക്ഷിച്ചു പര്‍വ്വതപ്രാന്തത്തില്‍ നിലയുറപ്പിച്ചു. ശത്രുക്കളാവട്ടെ, അവരെ മറികടന്നു പതിയിരിക്കുന്നുണ്ടായിരുന്നു. തക്കംനോക്കി അവര്‍ മുസ്ലിം സൈന്യത്തിന്‍റെ മേല്‍ ചാടിവീണു. ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരം അവരുടെ അണിതകര്‍ത്തു കളഞ്ഞു. വളരെ പേര്‍ പിന്തിരിഞ്ഞോടി. നബി (സ) യുടെ സാന്നിധ്യത്തില്‍ അബൂബക്കര്‍(റ) ഉമര്‍(റ), അലി(റ), അബ്ബാസ്(റ), ഫദല്‍(റ), ജഅഫറുബ്നു ഹാരിസ്(റ), റബീഅത്ത് (റ), ഉസാമ (റ) പോലെയുള്ളവര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ധീരയായ ഒരു മഹിളാരത്നമായിരുന്ന ഉമ്മുസുലൈമി (റ) ന്‍റെ ചരിത്രം ഇവിടെ പ്രസക്തമാകുന്നു. ഊരിപ്പിടിച്ച കഠാരിയുമായി പൂര്‍ണ്ണഗര്‍ഭിണിയായ അവര്‍ തന്‍റെ ഭര്‍ത്താവായ അബൂത്വല്‍ഹ (റ) യുടെ ഒട്ടകപ്പുറത്ത് കയറി നബി (സ) യുടെഅടുത്തേക്ക് കുതിച്ചു. ഇളകിക്കൊണ്ടിരിക്കുന്ന അവരുടെ വയര്‍ ഒരു പുതപ്പിന്‍റെ കഷ്ണം കൊണ്ട് അവര്‍ കെട്ടി മുറുക്കിയിരുന്നു, അവരെ കണ്ടപ്പോൾ
നബി (സ) സുസ്മേരവദനനായിക്കൊ് ചോദിച്ചു. “ആരിത്! ഉമ്മുസുലൈമയോ?” അവര്‍ പറഞ്ഞു; “അതെ, പിന്തിരിഞ്ഞ് ഓടുന്ന നമ്മുടെ ആള്‍ക്കാരോട് ശത്രുക്കളോടെന്നപോലെ ഞാന്‍ യുദ്ധം ചെയ്യും! അവര്‍ അതര്‍ഹിക്കുന്നു”. ധൈര്യവതിയായ ആ മഹിളാരത്നത്തെ നബി (സ) സമാധാനിപ്പിച്ചു: “നമുക്ക് അല്ലാഹു തുണയുണ്ട്. അവന്‍ ഉത്തമനും മതിയായവനുമാകുന്നു”.  മുസ്ലിം സൈന്യം ഭയചകിതരായി പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അബ്ബാസ് (റ) നബി (സ) യുടെ അടുത്ത് തന്നെഉണ്ടായിരുന്നു, മരണത്തിന്‍റെ കറുത്ത മുഖം അവരെ തുറിച്ചു നോക്കികൊണ്ടിരുന്നു. നബി (സ) അവരോട് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ആഞ്ജാപിച്ചു. അതികായനും വലിയ ശബ്ദമുള്ള ആളുമായിരുന്നു അദ്ദേഹം. പിന്തിരിഞ്ഞോടുന്ന സൈന്യത്തെ അദ്ദേഹം ഉച്ചത്തില്‍ വിളിച്ചു: “അന്‍സാരികളേ! അഖബാ ഉടമ്പടിയുടെ ആള്‍ക്കാരെ!” അബ്ബാസ് (റ) ന്‍റെ ശബ്ദം കര്‍ണ്ണങ്ങളില്‍ ചെന്നലച്ച മുസ്ലിം സൈന്യം ഒന്നടങ്കം “ലബൈക്ക്…ലബൈക്ക” എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട് തിരിച്ചുവന്നു. അതോടെ സമരരംഗം ചൂടായി. മുസ്ലിംകള്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി. ശത്രുക്കള്‍ അരിഞ്ഞു വീഴ്ത്തപ്പെട്ടു. ലാത്തയുടെ പടയാളികള്‍ പരാജിതരായി!

        നബി (സ) ക്ക് തന്‍റെ പിതൃവ്യനോട് അളവറ്റ സ്നേഹമായിരുന്നു. ബദര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ ബന്ധനസ്ഥരാക്കിയ ശത്രുക്കളുടെ കൂട്ടത്തില്‍ അബ്ബാസ് (റ)യും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രിയില്‍ ബന്ധനസ്ഥരുടെ പാളയത്തില്‍ നിന്ന് പിതൃവ്യന്‍റെ ദീനരോദനം കേട്ട നബി (സ) അസ്വസ്ഥനായി. സന്തോഷകരമായ ഒരു വിജയത്തിന്ന് ശേഷവും അസ്വസ്ഥനായി കാണപ്പെട്ട നബി (സ) യോട് അനുയായികള്‍ കാരണമന്യേഷിച്ചു. നബി (സ) പറഞ്ഞു: “ഞാന്‍ അബ്ബാസിന്‍റെ ദീനരോദനം കേള്‍ക്കുന്നു”. അനുയായികളിലൊരാള്‍ അബ്ബാസ് (റ) ന്‍റെ ബന്ധനം അഴിച്ചുകൊടുത്തു. അയാള്‍ മടങ്ങിവന്നു നബി (സ) യോട് പറഞ്ഞു: ഞാന്‍ അബ്ബാസിന്‍റെ കയര്‍ അഴിച്ചു കൊടുത്തിരിക്കുന്നു. നബി (സ) പറഞ്ഞു: “അത് പോരാ, എല്ലാവരുടെയും കെട്ടുകള്‍ അഴിച്ചുകൊടുക്കുക”. അങ്ങനെ ബന്ധനങ്ങള്‍ അഴിക്കപ്പെട്ടു. തന്‍റെ മുമ്പില്‍ ഹാജറാക്കപ്പെട്ട പിതൃവ്യനോട് നബി (സ) പറഞ്ഞു: “അബ്ബാസ്, നിനക്കും നിന്‍റെ സഹോദരപുത്രന്‍ ഉഖൈലിനും ഉത്ത്തുബ്നു അംറിന്നും നീ മോചനദ്രവ്യം നല്‍കി നിങ്ങള്‍ വിമുക്തരാവുക, നീ സമ്പന്നനാണെല്ലോ”. നിരുപാധികം വിമുക്തനാവണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അദ്ദേഹം നബി (സ) യോട് പറഞ്ഞു; “നബിയേ, ഞാന്‍ മുസ്ലിമായിരുന്നു, ജനങ്ങള്‍ എന്നെ നിര്‍ബന്ധിച്ചിറക്കിയതാണ്!” നബി (സ) അത് വകവെച്ചുകൊടുത്തില്ല. അദ്ദേഹം മോചനദ്രവ്യം നല്‍കി വിമുക്തനാവുകയാണ് ചെയ്തത്.
ഹിജ്റ 32 ല്‍ റജബ് 14ന് വെള്ളിയാഴ്ച്ച അബ്ബാസ് (റ) മദീനയില്‍ നിര്യാതനായി. ഖലീഫ ഉസ്മാന്‍ (റ)യുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ചു. ബഖീഇല്‍ മറവുചെയ്യുകയും ചെയ്തു.

 
 
 

ഖുറാനിലെ പ്രാർത്ഥനകൾ

ഖുർആനിലെ പ്രാർത്ഥനകൾ

അൽ ഫാതിഹ 6-7

اهْدِنَا الصِّرَاطَ الْمُسْتَقِيمَ 
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ 

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

അൽ ബഖറ 127

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ 

ഇഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

അൽ ബഖറ 201

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ ഇഹലോകത്ത്‌ നീ നല്ലത്‌ തരേണമേ; പരലോകത്തും നീ നല്ലത്‌ തരേണമേ. നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.

അൽ ബഖറ 250

رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.

അൽ ബഖറ 286

رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَ

ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക്‌ തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ.

അൽ ബഖറ 286

رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക്‌ കഴിവില്ലാത്തത്‌ ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക്‌ നീ മാപ്പുനല്‍കുകയും ഞങ്ങളോട്‌ പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട്‌ സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

അലു ഇമ്രാൻ 8
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക്‌ നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു

അലു ഇമ്രാൻ 9
رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَا رَيْبَ فِيهِ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ

ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.

അലു ഇമ്രാൻ 16
رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ

അലു ഇമ്രാൻ 38
رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ

എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ പക്കല്‍ നിന്ന്‌ ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന്‌ അദ്ദേഹം പറഞ്ഞു.

അലു ഇമ്രാൻ 53
رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ

ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ( നിന്‍റെ ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ.

അലു ഇമ്രാൻ 147
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.

അലു ഇമ്രാൻ 173
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

ഞങ്ങള്‍ക്ക്‌ അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത്‌ അവനത്രെ.

അലു ഇമ്രാൻ 191
رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ

അലു ഇമ്രാൻ 193
رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ

ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക്‌ ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത്‌ ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന്‌ നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.

അലു ഇമ്രാൻ 194
رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ

ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട്‌ നീ വാഗ്ദാനം ചെയ്തത്‌ ഞങ്ങള്‍ക്ക്‌ നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.

ആൻ നിസാഇ 75
وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا

നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക്‌ നീ നിശ്ചയിച്ച്‌ തരികയും ചെയ്യേണമേ.

അൽ മാഇിദ 114
وَارْزُقْنَا وَأَنْتَ خَيْرُ الرَّازِقِينَ

ഞങ്ങള്‍ക്ക്‌ നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.

അൽ അഅ്റാഫ് 23
رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

അൽ അഅ്റാഫ് 89
رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنْتَ خَيْرُ الْفَاتِحِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ്‌ തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.

അൽ അഅ്റാഫ് 125
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ.

അൽ അഅ്റാഫ് 150
فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ

എന്നോട്‌ കയര്‍ത്തു കൊണ്ട്‌ നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌.

അൽ അഅ്റാഫ് 151
وَأَدْخِلْنَا فِي رَحْمَتِكَ وَأَنْتَ أَرْحَمُ الرَّاحِمِينَ

ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ.

അൽ അഅ്റാഫ് 155
أَنْتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الْغَافِرِينَ

നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും, ഞങ്ങളോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ പൊറുക്കുന്നവരില്‍ ഉത്തമന്‍.

യൂനുസ് 85
رَبَّنَا لَا تَجْعَلْنَا فِتْنَةً لِلْقَوْمِ الظَّالِمِينَ

അല്ലാഹുവിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്‍റെ മര്‍ദ്ദനത്തിന്‌ ഇരയാക്കരുതേ.

യൂനുസ് 86
وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ

നിന്‍റെ കാരുണ്യം കൊണ്ട്‌ സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.

യൂസഫ് 101
فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ

ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.

ഇബ്രാഹിം 40
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും ( അപ്രകാരം ആക്കേണമേ ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.

ഇബ്രാഹിം 41
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ.

അൽ ഇസ്രാ 24
رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക.

അൽ ഇസ്രാ 80
رَبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا

എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെ പക്കല്‍ നിന്ന്‌ എനിക്ക്‌ സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ

അൽ കഹ്ഫ്‌ 10
رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക്‌ നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.

താഹ 25,26,27,28
رَبِّ اشْرَحْ لِي صَدْرِي
وَيَسِّرْ لِي أَمْرِي
وَاحْلُلْ عُقْدَةً مِنْ لِسَانِي
يَفْقَهُوا قَوْلِي
وَاجْعَلْ لِي وَزِيرًا مِنْ أَهْلِ

എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഹൃദയവിശാലത നല്‍കേണമേ. എനിക്ക്‌ എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്‍റെ നാവില്‍ നിന്ന്‌ നീ കെട്ടഴിച്ച്‌ തരേണമേ. ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്‌.

 

ഇബ്രാഹിം 40
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും ( അപ്രകാരം ആക്കേണമേ ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.

ത്വാഹാ 114
رَبِّ زِدْنِي عِلْمًا

എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.

അൽ അംബിയായ് 87
لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.

അൽ അംബിയായ് 89
رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ

എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി ( പിന്തുടര്‍ച്ചക്കാരില്ലാതെ ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.

അൽ മുഅ്മിനൂൻ 29
رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ
എന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍

 

അൽ മുഅ്മിനൂൻ 97,98
رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ 
  وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ

എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ രക്ഷതേടുന്നു. അവര്‍ ( പിശാചുക്കള്‍ ) എന്‍റെ അടുത്ത്‌ സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട്‌ രക്ഷതേടുന്നു. 

അൽ മുഅ്മിനൂൻ 109
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും, ഞങ്ങളോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ.

അൽ മുഅ്മിനൂൻ 118
رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ

എന്‍റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.

അൽ ഫുർഖാൻ 66, 65
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا
إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു.

അൽ ഫുർഖാൻ 74
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ

ആശൂറാഹ് 84,85
وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ
وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ
എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ ‍പെട്ടവനാക്കേണമേ. എന്‍റെ പിതാവിന്‌ നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു

 

ആശൂറാഹ് 87,88,89
وَلَا تُخْزِنِي يَوْمَ يُبْعَثُونَ
يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ
إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ

അവര്‍ ( മനുഷ്യര്‍ ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത്‌ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ. ( അന്ന്‌ ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌

 

അൽ ഖസസ്‌ 16
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي

എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക്‌ പൊറുത്തുതരേണമേ.

അൽ ഖസസ്‌ 21
رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ

എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന്‌ എന്നെ നീ രക്ഷപ്പെടുത്തേണമേ.

അൽ ഖസസ്‌ 24
رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ

എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.

അൽ അന്കബൂത് 30
رَبِّ انْصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ

എന്‍റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.

അസ് സാഫാത്ത് 100
رَبِّ هَبْ لِي مِنَ الصَّالِحِينَ

എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ

غافر‎ – ആഫിർ 7
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ

ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന്‌ കാക്കുകയും ചെയ്യേണമേ.

غافر‎ – ആഫിർ 8,9
رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدْتَهُمْ وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ
وَقِهِمُ السَّيِّئَاتِ وَمَنْ تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്‍മകളില്‍ നിന്ന്‌ കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന്‌ കാക്കുന്നുവോ, അവനോട്‌ തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം.

അദ ദുഖാൻ 118
رَبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ

 ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.

അൽ അഹ്‌ഖാഫ് 15
قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ

എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക്‌ പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക്‌ നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

അൽ ഹഷർ 10
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു

അൽ മുംതാഹിനാ 4
رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ

ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക്‌ ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക്‌ തന്നെയാണ്‌ തിരിച്ചുവരവ്‌.

അത്ത-തഹ്‌രീമ് 8
رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച്‌ തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

അത്ത-തഹ്‌രീമ് 8
رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ

എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ചെയ്യേണമേ. 

നൂഹ് 28
رَبِّ اغْفِرْ لِي وَلِوَالِدَيَّ

എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും നീ പൊറുത്തുതരേണമേ.

സ്വഹാബിമാരുടെ ചരിത്രം ​1 (അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)​)

സ്വഹാബിമാരുടെ ചരിത്രം

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)

        നബി (സ) പറഞ്ഞു: “ഇബ്നു മസ്ഊദിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അവതരണരൂപത്തില്‍ കേള്‍ക്കണമെങ്കില്‍ ഇബ്നുമസ്ഊദ് ഓതുന്നത് കേള്‍ക്കുക. പരിശുദ്ധ ഖുര്‍ആന്‍ തനതായ രൂപത്തില്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നു മസ്ഊദിന്‍റെ പക്കല്‍നിന്ന് പഠിക്കുക.”

        ചെറിയ കുട്ടിയായിരുന്ന കാലത്ത് ഉഖ്ബത്തിന്റെ   ആടുകളെ മേയ്ക്കുകയായിരുന്നു  എന്‍റെ ജോലി. ഒരു ദിവസം നബി (സ) യും അബൂബക്കര്‍ (റ) യും എന്‍റെ മേച്ചില്‍ സ്ഥലത്തിലൂടെ നടന്നു പോവുകയായിരുന്നു.  അവര്‍ എന്‍റെ അടുത്തുവന്നു. കുടിക്കാന്‍ കുറച്ച് പാല്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു: “ഞാന്‍ ഈ ആടുകളുടെ ഉടമസ്ഥനല്ല, എനിക്ക് പാല്‍ നല്‍കാന്‍ പാടില്ല”.നബി (സ)  ചോദിച്ചു:  “എങ്കില്‍ പ്രസവിക്കാത്ത ഒരാടിനെ കൊണ്ടുവരാമോ?”. ഞാന്‍ ഒരു ചെറിയ ആട്ടിന്‍ കുട്ടിയെ കാണിച്ചുകൊടുത്തു. നബി (സ) അതിന്‍റെ അകിട് തടവിക്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച ശേഷം, അബൂബക്കര്‍ (റ) യുടെ കയ്യിലുായിരുന്ന ഒരു കല്‍പാത്രത്തിലേക്ക് പാല്‍ കറന്നെടുത്തു. എന്തൊരല്‍ഭുതം ! ആ ആട്ടിന്‍ കുട്ടി പാല്‍ ചുരത്തി. ശുദ്ധമായ പാല്‍. അവര്‍ അത് കുടിച്ച് ദാഹം തീര്‍ത്തു. ആട്ടിന്‍ കുട്ടിയുടെ അകിട് സാധാരണ നില പ്രാപിക്കുകയും ചെയ്തു. ഇബ്നു മസ്ഊദ് (റ) യുടെ ജീവിതം തന്നെ ഒരു വലിയ അത്ഭുതമായിരുന്നു. മക്കയിലെ പര്‍വ്വത പ്രാന്തങ്ങളില്‍ ആടുമേച്ചു ബാല്യം കഴിച്ച നിര്‍ധനനും വിദ്യാവിഹീനനും പാവപ്പെട്ടവനുമായ ഒരു കൃശഗാത്രന്‍! അനന്തരം ചരിത്രത്തില്‍ മായാത്ത സ്ഥാനം കരസ്ഥമാക്കി മുസ്ലിം സമുദായത്തിന്‍റെ നേതാവായിത്തീര്‍ന്നു. നബി (സ) അര്‍ഖമിന്‍റെ വീട്ടില്‍ വെച്ച് പ്രബോധന പ്രവത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇബ്നു മസ്ഊദ് (റ) ഇസ്ലാമവലംബിച്ചു. ഇസ്ലാമില്‍ പ്രവേശിച്ച ആറാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

       പരിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ശത്രുക്കളുടെ സദസ്സില്‍ ചെന്ന് ഉച്ചത്തില്‍ ഓതിക്കേള്‍പ്പിച്ചത് ഇബ്നു മസ്ഊദ് (റ) ആയിരുന്നു. ഒരിക്കല്‍ നബി (സ) യുടെ ചില അനുചരന്‍മാര്‍ മക്കയില്‍ ഇരിക്കുന്നുണ്ടായിരുന്നു, അവര്‍ പലതും സംസാരിച്ചുകൊണ്ടിരുന്നു ,  കൂട്ടത്തില്‍ അവര്‍ പറഞ്ഞു: ഖുറൈശികള്‍ നമ്മുടെ പരിശുദ്ധ ഖുര്‍ആന്‍ ഉച്ചത്തില്‍ ഓതിക്കേട്ടിട്ടില്ലല്ലോ. ആരാണ് അതൊന്ന് അവരുടെ സദസ്സില്‍ പോയി കേള്‍പ്പിക്കുക? ഇബ്നു മസ്ഊദ് (റ) പറഞ്ഞു: ഞാന്‍ കേള്‍പ്പിക്കാം. അവര്‍ പറഞ്ഞു: നീ പോകരുത്. അവര്‍ അക്രമത്തിന് മുതിര്‍ന്നാല്‍ അത് തടയാന്‍ പറ്റിയ ബന്ധുമാത്രാദികളുള്ള ആരെങ്കിലും പോകണം. അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെ പോകും. അല്ലാഹു എന്നെ രക്ഷിക്കും. ഇബ്റാഹീം മഖാമിനടുത്ത് ഖുറൈശി പ്രമുഖര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇബ്നു മസ്ഊദ് (റ) കയറിച്ചെന്നു. ഉച്ചത്തില്‍ സുന്ദരമായ ശബ്ദത്തില്‍ ബിസ്മി ചൊല്ലി. സൂറത്തു അൽറഹ്മാൻ ഓതാന്‍ തുടങ്ങി. “എന്താണാ ചെക്കന്‍ പറയുന്നത്”, അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു: “അവന്‍ മുഹമ്മദിന്‍റെ ഖുര്‍ആന്‍ ഓതുകയാണ്” ഒരാള്‍ പറഞ്ഞു. അമ്പടാ അത്രക്കായോ. അവര്‍ എഴുന്നേറ്റ് ചെന്ന് ഇബ്നു മസ്ഊദ് (റ) യെ പിടിച്ച് അടിച്ചു. മുഖം പൊട്ടിച്ചു. അദ്ദേഹം രക്തമൊലിപ്പിച്ചുകൊണ്ടു സ്നേഹിതന്‍മാരുടെ അടുത്ത് മടങ്ങി ചെന്നു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു”. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: അത് പ്രശ്നമല്ല, “ഞാന്‍ വേണമെങ്കില്‍ നാളെയും അവരുടെ അടുത്ത് ചെന്ന് ഇങ്ങനെ ഓതിക്കേള്‍പ്പിക്കും”.

        ജീവിത ബഹളങ്ങളില്‍ നിന്നെല്ലാം വിമുക്തനായ ഒരു പാവപ്പെട്ടവനായിരുന്നു ഇബ്നു മസ്ഊദ് (റ); പരമദരിദ്രനും. ശാരീരികമായി മെലിഞ്ഞ് ഒട്ടി , നീളം കുറഞ്ഞ ആളും സ്ഥാനമാനങ്ങളില്‍ അപ്രസക്തനുമായിരുന്നു. പക്ഷെ ഇസ്ലാം അദ്ദേഹത്തിന്ന് ദാരിദ്ര്യത്തിന്‍റെ സ്ഥാനത്ത് , കിസ്റായുടെയും ഖൈസറിന്‍റെയും ഖജനാവിനേക്കാള്  വലിയ ഭാഗ്യവും ശാരീരികമായ കഴിവ്കുറവിനു പകരം ഏത് സ്വേഛാധിപതിയെയും കീഴ്പ്പെടുത്താനുള്ള മനക്കരുത്തും നല്‍കി. മാന്യതയും വിജ്ഞാനവും നല്‍കി ഇസ്ലാം അദ്ദേഹത്തെ ചരിത്രത്തിന്‍റെ താളുകളില്‍ മുമ്പന്തിയില്‍ പ്രതിഷ്ഠിച്ചു. യാതനയുടെയും വേദനയുടെയും നീറുന്ന കാലഘട്ടത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഭീകരന്‍മാരായ ശത്രുക്കളുടെ മുമ്പില്‍ ഉച്ചത്തില്‍ ഓതി ക്കേള്‍പ്പിച്ച് അക്രമം സഹിച്ചതിന്‍റെ പ്രതിഫലമായി അല്ലാഹു കനിഞ്ഞു നല്‍കിയ സ്ഥാനത്തിന്‍റെ ദൃഷ്ടാന്തമല്ലേ നബി (സ)യുടെ ഈ അംഗീകാരം:നബി (സ) പറഞ്ഞു: “ഇബ്നു മസ്ഊദിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അവതരണരൂപത്തില്‍ കേള്‍ക്കണമെങ്കില്‍ ഇബ്നുമസ്ഊദ് ഓതുന്നത് കേള്‍ക്കുക. പരിശുദ്ധ ഖുര്‍ആന്‍ തനതായ രൂപത്തില്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നു മസ്ഊദിന്‍റെ പക്കല്‍ നിന്ന് പഠിക്കുക”. ഇബ്നു മസ്ഊദ് (റ) ന്‍റെ പരിശുദ്ധ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നത് നബി (സ) ക്ക് വലിയ കൗതുകമായിരുന്നു. നബി (സ) ഒരിക്കല്‍ അദ്ദേഹത്തെ വിളിച്ചു തനിക്ക് പരിശുദ്ധ ഖുര്‍ആന്‍ കേള്‍പ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ചു: “നിബിയേ ഞാന്‍ അങ്ങയ്ക്ക് ഓതിക്കേള്‍പ്പിക്കുകയോ?! പരിശുദ്ദ ഖുര്‍ആന്‍ അവതരിച്ചത് അങ്ങയ്ക്കല്ലേ?” നബി (സ) പറഞ്ഞു: “മറ്റൊരാളുടെ ഓത്ത് കേള്‍ക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്”. ഇബ്നു മസ്ഊദ് (റ) ഓതാന്‍ തുടങ്ങി. സൂറത്തുന്നിസാഅ് ആയിരുന്നു ഓതിയിരുന്നത്. പരലോകത്തെയും അന്ത്യദിനത്തെയും സ്പര്‍ശിക്കുന്ന ഭാഗമെത്തിയപ്പോള്‍ നബി (സ) പൊട്ടിക്കരഞ്ഞു.

        പരിശുദ്ധ ഖുര്‍ആനെക്കുറിച്ച് അവഗാഢമായ പാണ്ഡിത്യമുായിരുന്നു അദ്ദേഹത്തിന്ന്. അദ്ദേഹം പറയുന്നത് നോക്കൂ:”നബി (സ) യുടെ വായില്‍ നിന്ന് നേരിട്ട് ഞാന്‍ എഴുപതോളം സൂക്തങ്ങള്‍ പഠിച്ചു. ഒരാളും അതില്‍ എന്നോട് കിടമത്സരം നടത്തേണ്ടതില്ല. പരിശുദ്ധ ഖുര്‍ആനിലെ ഓരോ വചനങ്ങളും ഏത് വിഷയത്തെ ക്കുറിച്ചാണ് അവതരിച്ചതെന്ന് എനിക്കറിയാം. അല്ലാഹുവിന്‍റെ ഗ്രന്ഥത്തെക്കുറിച്ച് എന്നെക്കാള്‍ അറിയുന്ന മറ്റാരുമില്ല, കൂടുതല്‍ അറിയുന്ന മറ്റാരെ കുറിച്ച് കേട്ടാലും ഞാന്‍ അയാളുടെ അടുത്ത് എത്തുമായിരുന്നു”. അദ്ദേഹത്തിന്‍റെ പാണ്ഡിത്യം സഹാബിമാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നു. അബൂമൂസല്‍ അശ്അരി (റ) പറയുന്നു: “ഈ മഹാപണ്ഡിതന്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍ ദീനിന്‍റെ കാര്യം ഞങ്ങളോട് ചോദിക്കേണ്ടതില്ല.” ഉമര്‍ (റ) പറയുന്നു: “ഇബ്നുമസ്ഊദ് പാണ്ഡിത്യത്തിന്‍റെ നിറകുടമാണ്”. ഹുദൈഫ (റ) പറയുന്നു: “ഔന്നത്യത്തിലും മാര്‍ഗ്ഗദര്‍ശനത്തിലും നടപടി ക്രമത്തിലും ഇത്രത്തോളം നബി (സ)യോട് തുല്യതയുള്ള മറ്റൊരാളേയും ഞാന്‍ കണ്ടിട്ടില്ല. നബി (സ) യുടെ ഭാഗ്യശാലികളായ അനുയായികള്‍ അദ്ദേഹം അല്ലാഹുവിനോട് ഏറ്റവും അടുത്ത ആളാണെന്ന് മനസ്സിലാക്കിയിരുന്നു.

        ഒരു ദിവസം അലി (റ) യും ചില സഹാബി പ്രമുഖരും സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . സഹാബിമാര്‍ അലി (റ) യോട് പറഞ്ഞു: “അമീറുല്‍ മുഅ്മിനീന്‍, സല്‍സ്വഭാവം, അഗാധപാണ്ഡിത്യം, നല്ല സഹവര്‍ത്തിത്വം, അപാരഭക്തി എന്നിവയില്‍ ഇബ്നു മസ്ഊദിനെ കവച്ചുവെക്കുന്ന മറ്റാരെയും ഞങ്ങള്‍ കാണുന്നില്ല”. അലി (റ) ചോദിച്ചു: ഇത് ഹൃദയം അറിഞ്ഞുകൊണ്ടുതന്നെയാണോ  നിങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: അതെ. അലി (റ) : അല്ലാഹുവാണ് സത്യം, അദ്ദേഹത്തെക്കുറിച്ച് എന്‍റെ അഭിപ്രായം ഇതിനെക്കാള്‍ വലുതാണ്. അദ്ദേഹം പരിശുദ്ധ ഖുര്‍ആന്‍ ഓതുന്നു. ഹലാലും ഹറാമും വേര്‍തിരിച്ച് വിശദീകരിക്കുകയും ചെയ്യുന്നു. സുന്നത്തും ദീനും ശരിക്കുമറിയുന്ന പണ്ഡിതനുമാണദ്ദേഹം! തന്‍റെ മറ്റു സ്നേഹിതന്‍മാര്‍ക്ക് ലഭിക്കാത്ത പല ഭാഗ്യങ്ങളും അദ്ദേഹത്തിന് നബി (സ) യില്‍ നിന്ന് ലഭിച്ചു. നബി (സ) യുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നര്‍ത്ഥം വരുന്ന സാഹിബുസ്സവാദ് എന്ന് അവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. നബി (സ) യുടെ വ്യക്തി ജീവിതവുമായി ഇബ്നു മസ്ഊദ് (റ) അത്രമാത്രം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എപ്പോഴും നബി (സ) യുടെ വീട്ടില്‍ അദ്ദേഹം ഉണ്ടാകും . എപ്പോഴും അവിടെ കടന്നുചെല്ലാന്‍ അനുവാദവും ഉണ്ടായിരുന്നു. യാത്രയിലായാലും നാട്ടിലായാലും നബി (സ) യുമായി അദ്ദേഹം അടുത്തു സഹവസിച്ചു. എല്ലാ യുദ്ധങ്ങളിലും സംബന്ധിക്കുകയും ചെയ്തു. ഇസ്ലാമിന്‍റെ കഠിനശത്രുവായ അബൂജഹലിന്‍റെ വധത്തില്‍ അദ്ദേഹത്തിന്ന് പങ്ക് ഉണ്ടായിരുന്നു.

       ഉമര്‍ (റ) തന്‍റെ ഖിലാഫത്ത് കാലത്ത് അദ്ദേഹത്തെ കൂഫയിലെ ബൈത്തുല്‍മാലിന്‍റെ അധിപനായി നിശ്ചയിച്ചു. കൂഫാനിവാസികളെ ഇങ്ങനെ ഉപദേശിക്കുകയും ചെയ്തു: “എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്നേഹിതനെയാണ് ഞാന്‍ അങ്ങോട്ട് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് നിങ്ങള്‍ വിജ്ഞാനം നേടുകയും ദീന്‍ പഠിക്കുകയും ചെയ്യുക”. മറ്റാര്‍ക്കും നേടാന്‍ കഴിയാത്തവിധം അവിടുത്തെ ജനങ്ങളുടെ പ്രീതി അദ്ദേഹം കരസ്ഥമാക്കി. കൂഫക്കാരുടെ ഏകകണ്ഠമായ പ്രീതിക്കു ഭാജനമാവുക എന്നത് അസംഭവ്യമായിരുന്നു! ഉസ്മാന്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹത്തെ കൂഫയില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കി. കൂഫക്കാര്‍ അദ്ദേഹത്തോട് അവിടെ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം നല്‍കാമെന്ന് വാഗ്ദത്തം ചെയ്യുകയുമുായി. അതിന്ന് അദ്ദേഹം നല്‍കിയ മറുപടി അദ്ദേഹത്തിന്‍റെ നേതൃബഹുമാനത്തെയും അച്ചടക്കത്തെയും വിളിച്ചോതുന്നു. അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) യെ അനുസരിക്കേണ്ടത് എന്‍റെ കര്‍ത്തവ്യമാകുന്നു. നാട്ടില്‍ ചില അസ്വസ്ഥതകളും വിനാശങ്ങളും തലപൊക്കാന്‍ അവസരം ആയിട്ടുണ്ടെങ്കിലും , എന്നെകൊണ്ട് അതിന്‍റെ തുടക്കം കുറിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ഉസ്മാന്‍ (റ) യും അദ്ദേഹവും തമ്മിലുായിരുന്ന അഭിപ്രായ വ്യത്യാസം അതിന്‍റെ മൂര്‍ദ്ധന്യ ദശയിലെത്തി. അദ്ദേഹത്തിന് ബൈത്തുല്‍മാലില്‍ നിന്നായിരുന്നു ആനുകൂല്യങ്ങള്‍ ഉസ്മാന്‍ (റ) തടഞ്ഞു. എന്നിട്ടും അദ്ദേഹം ഖലീഫയെകുറിച്ച് ഇഷ്ടമില്ലാത്ത ഒരു വാക്കുപോലും ഉപയോഗിച്ചില്ല! മാത്രമല്ല, തന്‍റെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെതന്നെ ഖലീഫയെ ക്കുറിച്ച് കേള്‍ക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്തു.  ഉസ്മാന്‍ (റ) ന്‍റെ വധത്തെക്കുറിച്ചു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഉസ്മാനെപോലെ ഒരു നല്ല ഖലീഫയെ ഇനി അവര്‍ക്കു ലഭിക്കുകയില്ല”. നബി (സ) സ്വർഗംകൊണ്ടു സുവിശേഷമറിയിച്ച മഹാന്‍മാരായ സഹാബിമാരിൽ ഓരാളായിരുന്നു ഇബ്നു മസ്ഊദ് (റ). നബി (സ) യുടെയും ഖലീഫമാരുടെയും കാലത്ത് നടന്ന എല്ലാ സുപ്രധാന യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. പേര്‍ഷ്യന്‍, റോമാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. ഇസ്ലാമിന്‍റെ സുവര്‍ണ്ണദശയില്‍ അനുഗ്രഹീതമായ വിജയങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് ആ പുണ്യവ്യക്തി മണ്‍മറഞ്ഞു.

ഉസ്മാനുബ്നുമദ്ഊൻ ( റ )

ഉസ്മാനുബ്നുമദ്ഊൻ ( റ )

മുൻഗാമികളായ സഹാബിമാരിൽ ഉന്നത പദവിയായിരുന്നു അദ്ദേഹത്തിന്നുണ്ടായിരുന്നത് . മരണവക്രതയിൽ കിടക്കുന്ന തന്റെ ഓമനപുത്രി റുഖിയ്യ ( റ ) യോട് നബി ( സ ) അവസാനമായി ഇങ്ങനെ പറയുകയുണ്ടായി , ” ഉസ്മാനുബ്നുമദ്ഊൻ ( റ )പോലെയുള്ള നമ്മുടെ ഉത്തമരായ മുൻഗാമികളുടെ സങ്കേതത്തിലേക്ക് പുറപ്പെടു മകളെ.

ഉസ്മാനുബ്നുമദ്ഊൻ (റ) ഇസ്ലാമാശ്ലേഷിക്കുമ്പോൾ അദ്ദേഹം ഇസ്ലാമിലെ പതിനാലാമത്തെ അംഗമായിരുന്നു. നബി (സ) യും അനുയായികളും മദീനയിൽ അഭയം തേടിയശേഷം മരണമടഞ്ഞ ഒന്നാമത്തെ സ്വഹാബിയും ഒന്നാമത്തെ മുഹാജിറും ,മുസ്ലിംകളുടെ ഒന്നാമത്തെ ശ്മശാനമായ ബഖീഇൽ  ആദ്യമായി മറവുചെയ്യപ്പെട്ട ആളും ഇദ്ദേഹം തന്നെ.

ഇതിൽ നിന്ന് അദ്ദേഹത്തിന്റെ പദവി ഊഹിക്കാമല്ലോ!

അദ്ദേഹം സന്യാസിയേപോലെ ജീവിച്ചു .പക്ഷേ , തന്റെ പർണ്ണശാല വിശാലമായിരുന്നു . ജീവിതത്തിന്റെ എല്ലാകർമ്മരംഗങ്ങളിലും അത് വ്യാപിച്ചുകിടന്നിരുന്നു . സത്യത്തിന്റെയും നൻമയുടെയും മാർഗ്ഗത്തിൽ അദ്ദേഹം ജാഗരൂകനായിരുന്നു.ഇസ്ലാമിന്റെ പ്രരംഭദശയിൽ പ്രതിയോഗികൾ അതിന്റെ പ്രഭാകിരണം ഊതിക്കെടുത്താൻ ശ്രമിച്ചപ്പോൾ എണ്ണത്തിൽ ചുരുങ്ങിയ പുണ്യവാളൻമാരായ ചില ത്യാഗികൾ തിരുമേനി(സ) യുടെ ചുറ്റും സഹായികളായി നിലകൊണ്ടു.അവർ അനുഭവിച്ച കഷ്ടാരിഷ്ടതകൾ അവർണ്ണനീയവും അചിന്ത്യവുമായിരുന്നു.നബി (സ) തന്നെ പിന്നീടൊരിക്കൽ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി : “ നിങ്ങൾ എന്റെ അനുയായികളെ ദുഷിച്ചു പറയരുത്.നിങ്ങളിലൊരാൾ ഉഹ്ദ്മലയോളം കൊണ്ടുവന്നാലും അവരുടെ അധ്വാനത്തിന് അത് തുല്യമാവുകയില്ല . ” പ്രസ്തുത മുൻഗാമികളിൽ മുൻപായിരുന്നു അദ്ദേഹം . ഇസ്ലാമിന് വേണ്ടി നിരവധി യാതനകൾ അദ്ദേഹം സഹിക്കേണ്ടിവന്നു .

നിസ്സഹായരും നിരാലംബരുമായ ഒരനുചരവിഭാഗത്തെ നബി (സ) ശത്രുക്കളുടെ അക്രമത്തിൽ നിന്ന് രക്ഷനൽകാൻ രണ്ടു പ്രാവശ്യം അബ്സീനിയായിലേക്ക് അയക്കുകയുണ്ടായി .പ്രസ്തുത സംഘത്തിൽ തന്റെ മകൻ സാഇബിനോടൊപ്പം ഇബ്നുമദ്ഊൻ(റ)യും പങ്കെടുത്തിരുന്നു .മക്കയിൽ അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി,തന്റെ പിതൃവ്യപുത്രനായ ഉമയത്തുബിനുകലഫ് തന്നെയായിരുന്നു.

അബ്സീനിയയിലേക്ക് പാലായനം നടത്തിയ മുസ്ലിം അഭയാർത്ഥികൾ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടെ ഒരു കിംവദന്തി പരന്നു . മക്കയിൽ ഇസ്ലാമിന്റെ ശത്രുക്കൾ ഒന്നടങ്കം ഇസ്ലാമാശ്ലേഷിക്കുകയും ഇസ്ലാം അവിടെ വിജയക്കൊടി നാട്ടുകയും ചെയ്തിരിക്കുന്നു . എന്നതായിരുന്നു കിവദന്തി .ഈ വാർത്ത അഭയാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു . അവർ മക്കയുടെ പരിസരത്ത് എത്തിയപ്പോഴേക്കും അതിന്റെ പൊള്ളത്തരം അവർക്ക് ബോധ്യമായി .ജൻമനാടിനോടുള്ള അവരുടെ ആവേശം അക്രമികളെക്കുറിച്ചുള്ള ബോധം അകറ്റിക്കളഞ്ഞു . അവർ മക്കയിൽ ഇറങ്ങി . അവരിൽ ചിലർ മക്കയിലെ ചില ഖുറൈശി പ്രമുഖരുടെ സംരക്ഷണത്തിലാണിറങ്ങിയത് . അറബികളിൽ ജാഹിലിയ്യാ കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു ആചാരമായിരുന്നു അത് . അതനുസരിച്ച് , തദ്ദേശീയരിൽ ഒരു പ്രധാനി സംരക്ഷണം പ്രഖ്യാപിച്ചു കഴിഞതാൽ അദ്ദേഹത്തിന്ന് ആ നാട്ടിൽ ഒന്നും ഭയപ്പെടാനുണ്ടായിരുന്നില്ല . അപ്രകാരം വലീദുബിനു മുഗീറയുടെ സംരക്ഷണത്തിലാണ് ഉസ്മാനുബ്നുമദ്ഊൻ ( റ ) മക്കയിലിറങ്ങിയത്.അതുവഴി മക്കയിൽ നിർബാധം സഞ്ചരിക്കാൻ അദ്ദേഹത്തിന്ന് അവസരം ലഭിച്ചു . അങ്ങനെ കുറച്ചു ദിവസം സുരക്ഷിതനായി അദ്ദേഹം മക്കയിൽ സഞ്ചരിച്ചെങ്കിലും താൻ ഒരു മുശ്രിക്കിന്റെ സംരക്ഷണം സ്വീകരിക്കുകയും തന്റെ മുസ്ലിം സഹോദരൻമാരിൽ പലരും സംരക്ഷണമില്ലാതെ അക്രമിക്കപ്പെടുകയും ചെയ്യുന്നത് കണ്ടു സഹിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞില്ല.അദ്ദേഹം വലീദിനോട് പറഞ്ഞു :

” വലീദേ , നിന്റെ സംരക്ഷണം എനിക്കാവശ്യമില്ല . ഞാൻ സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്നു . “

വലീദ് പറഞ്ഞു : ” സഹോദരാ , വേണ്ട.എന്റെ സംരക്ഷണവലയത്തിൽ നിന്ന് നീ മോചിതനായാൽ ശത്രുക്കളുടെ അക്രമത്തിന്ന് നീ വിധേയനായേക്കും.”

ഉസ്മാൻ(റ) : ”  എനക്ക് അല്ലാഹുവിന്റെ സംരക്ഷണം മാത്രം മതി . സൃഷ്ടികളുടേത് ആവശ്യമില്ല . അതുകൊണ്ട് പള്ളിയിൽ വെച്ച് അന്ന് പരസ്യമായി എനിക്ക് സംരക്ഷണം പ്രഖ്യാപിച്ചതുപോലെ എന്നെ അതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും നീ നടത്തണം. “

അദ്ദേഹത്തിന്റെ നിർബന്ധത്തിന്നു വഴങ്ങിയ വലീദ് പള്ളിയിൽ വെച്ച് തന്റെ സംരക്ഷണം പിൻവലിച്ചതായി ഉറക്കെ പ്രഖ്യാപിക്കുകയും ഉസ്മാനുബ്മദ്ഊൻ ( റ ) വിമുക്തനാവുകയും ചെയ്തു . അദ്ദേഹം വലീദിന്ന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സർവ്വ സ്വതന്ത്രനായി പള്ളിയിലുടെ ചുറ്റിനടന്നു . അനന്തരം അദ്ദേഹം തൊട്ടടുത്ത ഒരു സദസ്സിൽ ചെന്നിരുന്നു . അവിടെ മറ്റൊരു അറബി പ്രമുഖനായ ലബീദുറബീഅത്ത് ഇരിക്കുന്നുണ്ടായിരുന്നു . അയാൾ സദസ്സിൽ വെച്ച് ഇങ്ങനെ പാടി :

” അറിയുക , അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളും നശിച്ചുപോകും . തീർച്ച !”

ഉസ്മാനുബ്നുമദ്ഊൻ ( റ ) അത് ശരിവെച്ചു വീണ്ടും ലബീദ് പാടാൻ തുടങ്ങി ” എല്ലാ അനുഗ്രഹങ്ങളും നിസ്സംശയം മറഞ്ഞുപോവുകയും ചെയ്യും “. ഉസ്മാനുബ്നുമദ്ഊൻ ( റ ) പറഞ്ഞു : “ അന്നു ശരിയല്ല . സ്വർഗ്ഗലോകമാകുന്ന അനുഗ്രഹം ഒരിക്കലും മറഞ്ഞുപോവുകയില്ല . ” -ഉസ്മാനുബ്മദ്ഊൻ (റ) ന്റെ അഭിപ്രായം ലബീദിന്ന് രസിച്ചില്ല . അവർ തമ്മിൽ വാക്കേറ്റം നടന്നു . അതുകേട്ട് സദസ്സിലുണ്ടായിരുന്ന ഒരു മനുഷ്യൻ എഴുന്നേറ്റു ഉസ്മാനുബ്മദ്ഊൻ (റ) ന്റെ മുഖത്തടിച്ചു . അദ്ദേഹത്തിന്റെ ഒരു കണ്ണ് പൊട്ടി പോയി.

അൽപ്പം മുമ്പ് സംരക്ഷണം പിൻവലിച്ച വലീദുബ്നു മുഗീറത്ത് ഇതു കണ്ട് അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു . അദ്ദേഹം പറഞ്ഞു : ” സഹോദരാ , നീ എന്റെ സംരക്ഷണത്തിലായിരുന്നുവെങ്കിൽ ആ കണ്ണ് നശിച്ചു പോകുമായിരുന്നില്ലായിരുന്നു . അതുകൊണ്ട് നീ എന്റെ സംരക്ഷണത്തിലേക്ക് മടങ്ങിവരൂ . ഉസ്മാനുബ്നുമദ്ഊൻ ( റ )പറഞ്ഞു : “ സാരമില്ല സഹോദരാ , ദൈവമാർഗ്ഗത്തിൽ എന്റെ ഒരു കണ്ണിന് സംഭവിച്ചത് മറുകണ്ണിനുകുടി സംഭവിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് . ഞാനിന്ന് നിങ്ങളെക്കാൾ പ്രതാപവാനും ശക്തനുമായ ഒരു സംരക്ഷകന്റെ കീഴിലാകുന്നു .

.

” രക്തമൊലിക്കുന്ന കണ്ണു തുടച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പാടുന്നുണ്ടായിരുന്നു . ” ദൈവത്തിന്റെ സംതൃപ്തിയോടുകൂടിയാണ്
എന്റെ കണ്ണീന്നിത് സംഭവിച്ചതെങ്കിൽ ( എനിക്ക് പ്രശ്നമില്ലാ മതനിഷേധിയുടെ കരങ്ങൾ സൻമാർഗ്ഗം പ്രാപിക്കുകയില്ല . കരുണാനിധിയായ ദൈവം ഇതിന്നു പ്രതിഫലം നൽകും . അവന്റെ സംത്യപ്തി നേടിയവനാകുന്നു വിജയി ! നിങ്ങൾ എന്നെ മാർഗ്ഗ ഭ്രംശം വന്നവനെന്നോ വീഡ്ഢി എന്നോ വിളിക്കുന്നു . | പ്രവാചകനായ മുഹമ്മദ് ( സ്വ ) ന്റെ മാർഗ്ഗത്തിലാകുന്നു ഞാൻ ജീവിക്കുന്നത് . . അതിനാൽ ഞാൻ അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നു ! ‘ അദ്ദേഹത്തിന്റെ അനന്തരജീവിതം ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും മുകുടോദാഹരണമായിരുന്നു . അദ്ദേഹം തന്റെ കൂട്ടുകാരായ മുജാഹിദുകളോടൊപ്പം മദീനയിലേക്ക് പാലായനം ചെയ്തു . മക്കാമുശ്രിക്കുകളുടെ അക്രമത്തിൽ നിന്ന് ഹിജ്റ അവർക്ക് സംരക്ഷണം നൽകി.

എങ്കിലും സ്വരപൂർണമായ ഒരു ജീവിതം അവരുടെ ലക്ഷ്യമായിരുന്നില്ല . വിശ്രമം അവർക്ക് വിലക്കപ്പെട്ട കനിയായിരു ഇസ്ലാമിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ വിശ്രമലേശമന്യേ അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു . രാത്രിയിൽ ധ്യാനനിരതനും പകലിൽ കുതിരപ്പടയാളിയുമായി അദ്ദേഹം ജീവിതം നയിച്ചു . പരുക്കൻ വസ്ത്രവും ഭക്ഷണവുമുപയോഗിച്ചു . ജീവിതാഡംബരങ്ങൾ മുഴുവനും പരിത്യജിച്ച അദ്ദേഹം ഒരിക്കൽ നബി (സ) യുടെ അടുത്ത് കയറിച്ചെന്നു . നബി (സ) യും അനുയായികളും പളളിയിൽ ഇരിക്കുകയായിരുന്നു . കീറിപ്പറിഞ്ഞ വേഷവിധാനം കണ്ടു നബി (സ) യുടെ കണ്ണുകൾ ആർദ്രമായി . അനുയായികൾ സഹതാപത്തിന്റെ കണ്ണുനീർ ഉതിർത്തു . നബി (സ) അവരോട് ചോദിച്ചു ; -” പറയു . രാവിലെയും വൈകുന്നേരവും ആഡംബരപൂർണ്ണമായ വസ്ത്രങ്ങൾ മാറിമാറി ധരിക്കാനും വിഭവസമൃദ്ധമായ തളികകൾ ആസ്വദിക്കാനും പരവതാനികൾ കൊണ്ട് കഅ്ബാലയം പോലെ , നിങ്ങളുടെ ഭവനങ്ങൾ ആവരണംചെയ്യപ്പെടാനും സാധിച്ചെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? അനുയായികൾ പറഞ്ഞു : അങ്ങനെയായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു . അന്ന് ഞങ്ങൾ സുഭിക്ഷമായി തിരുമല്ലോ . നബി (സ) പറഞ്ഞു : അതുണ്ടായിത്തീരും , പക്ഷേ , അന്നത്തെ നിങ്ങളെക്കാൾ ഉത്തമം ഇന്നത്തെ നിങ്ങളാകുന്നു.അതെ , ആ ഉത്തമ ദശയിൽ തന്നെയാണ് ഉസ്മാനുബ്നുമദൻ (റ) വഫാത്തായത്. .

അതെ , ആ ഉത്തമ ദശയിൽ തന്നെയാണ് ഉസ്മാനുബ്നുമദ്ഊൻ ( റ ) വഫാത്തായത് . ഹിജ്റ മൂന്നാം വർഷം ശഅ്ബാനിൽ . . . . . അത്യാസന്നനായ തന്റെ ഇഷ്ടതോഴന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തിക്കൊണ്ട് സ്നേഹസമ്പന്നനായ നബി ( സ ) ചുടുബാഷ്പം വാർത്തുകൊണ്ടിരുന്നു . ബഖീഅ് ശ്മശാനത്തിൽ ആദ്യത്തെ മുസ്ലീം ജഡം സംസ്കരിക്കപ്പെട്ടു . ആദ്യമായി തങ്ങളിൽ നിന്ന് കൂട്ടുപിരിഞ്ഞ ഉത്തമനായ തങ്ങളുടെ തോഴനെ ഓർത്ത് മുഹാജിറുകളുടെ നയനങ്ങൾ ജലാർദ്രമായി .

” സലാമുൻ അലൈക്ക യാ ഉസ്മാനുബ്മദ്ഊൻ “

പ്രവാസികളെ, പഴിക്കുമ്പോൾ TK AShraf

പ്രവാസികളെ, പഴിക്കുമ്പോൾ കോവിഡ്

TK Ashraf
(Gen.Convener Wisdom Global Islamic Mission)

കേരളത്തിൽ കോവിഡ് വ്യാപനത്തിൻ്റെ തുടക്കം ഇറ്റലിയിൽ നിന്ന് എത്തിയവരായതിനാൽ വിദേശത്ത് നിന്ന് വരുന്നവരെ ഭീതിയോടെയാണ് സമൂഹം കാണുന്നത്. അതിനു ശേഷം വന്ന ചിലരുടെ അക്ഷന്തവ്യമായ അപരാധം ഈ ഭീതിയെ ശരിവെക്കുകയും ചെയ്തു. മകൻ വരുന്നതറിഞ്ഞ് വീട് പൂട്ടിപ്പോയ രക്ഷിതാക്കളുടെ വാർത്തയും നാം വായിച്ചു.ദീർഘയാത്ര കഴിഞ്ഞെത്തുന്ന ആർക്കും കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് അവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

ഇതിൻ്റെ മറുവശവും നാം കാണാതിരുന്നു കൂടാ. ബോധപൂർവ്വമാരും രോഗവ്യാപനത്തിനായി ശ്രമിക്കില്ലെന്ന കാര്യം ഉറപ്പാണ്. കോവിഡിൻ്റെ ഗൗരവവും അത് വ്യാപിക്കുന്ന വഴികളും തുടക്കത്തിൽ തിരിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ല. ഇപ്പോഴുള്ള ശക്തമായ ബോധവൽക്കരണം അന്നുണ്ടായിരുന്നില്ല.എന്നാൽ ഒറ്റപ്പെട്ട ചിലർ കാണിച്ച അലംഭാവത്തിന് ഇതൊന്നും ഒരു കാരണമല്ലതാനും.
ഏതായാലും ഇപ്പോൾ സ്വദേശികളും വിദേശികളും അതീവ ജാഗ്രതയിലാണ്.ഈ സമയത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ധാരാളം പ്രവാസികളുണ്ട്. നാട്ടിലേക്ക് യാത്ര ചെയ്താലുണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞ് സ്വന്തത്തിൻ്റെയും നാടിൻ്റെയും സുരക്ഷയോർത്ത് അവിടെ തന്നെ തുടരുകയാണവർ.മഹാഭൂരിപക്ഷം പ്രവാസികളും ഇങ്ങനെയുള്ളവരാണ്. ഏതാനും ചിലർ കാണിച്ച അവിവേകത്തിൻ്റെ പേരിൽ പ്രവാസികളെ മൊത്തത്തിൽ ആക്ഷേപിക്കരുത്. കേരളം എന്തെല്ലാം നേടിയിട്ടുണ്ടോ അതിൻ്റെയെല്ലാം പിന്നിൽ പ്രവാസികളുടെ വിയർപ്പിൻ്റെ ഗന്ധവും കണ്ണീരിൻ്റെ ഉപ്പും അലിഞ്ഞു ചേർന്നിട്ടുണ്ട്. നാട്ടിലെത്തിയ പലരും ജോലി നഷ്ടപ്പെട്ടവരാണ്. ഇനി ജീവിതമാർഗമെന്താണന്ന് അവരുടെ മുമ്പിൽ ഉത്തരമില്ലാത്ത ചോദ്യമാണ്.
വിദേശത്തുള്ളവരും വീട്ടുതടങ്കലിലാണ്.ശമ്പളം മുടങ്ങിയിരിക്കുന്നു. കോവിഡ് ഭീതി മാറി നിന്നാൽ തന്നെ പഴയ ജോലിയിൽ എത്ര പേർക്ക് തിരിച്ചെത്താനാകുമെന്നറിയില്ല. കോവിഡ് വ്യാപനത്തിൻ്റെ കണക്ക് നോക്കി നെടുവീർപ്പിടുകയാണവർ. അതിനിടയിൽ സോഷ്യൽ മീഡിയയിൽ അവരെക്കുറിച്ചുള്ള ആക്ഷേപങ്ങൾ സഹിക്കാൻ അവർക്കാവില്ല.
സ്വദേശമെന്നോ വിദേശമെന്നോ വ്യത്യാസമില്ലാതെ ലോകം മുഴുവൻ ഒരേ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരേ വികാരമാണ് എല്ലാവരെയും കീഴ്പ്പെടുത്തിയിരിക്കുന്നത്. നമ്മളെല്ലാം തുല്യ ദു:ഖിതരാണ്. പരസ്പരം പ്രാർത്ഥിക്കുക. കോവിഡിൻ്റെ ഭൗതിക കാരണത്തിനപ്പുറം ആത്മീയ തലത്തിൽ കൂടി വിശകലനം ചെയ്യാൻ സാധിക്കണം. സ്രഷ്ടാവിലേക്ക് മടങ്ങണം. ആഡംബര ജീവിതം അവസാനിപ്പിക്കണം. വിശ്വാസ- കർമ്മ മേഖലകളിൽ പുനപരിശോധന നടത്തണം. പശ്ചാതാപം വർധിപ്പിക്കണം.
അല്ലാഹു നമ്മുടെ എല്ലാ പ്രയാസങ്ങളും നീക്കിത്തരുമാറാകട്ടെ

ഖബ്ബാബ്നു അറത്തു (റ )​

ഖബ്ബാബ്നു അറത്തു (റ )

നിപുണനായ കൊല്ലപ്പണിക്കാരനായിരുന്നു ഉമ്മുഅൻമാറിന്റെ അടിമയായിരുന്നു  ഖബ്ബാബുബ്നു അറത്ത് (റ). മക്കയിലെ കച്ചവടക്കാർക്കും യോദ്ധാക്കൾക്കും വാൾ നിർമ്മിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ. ഒരു ദിവസം ഒരു ഖുറൈശി സംഘം ഖബ്ബാബ് (റ) നെ അന്വേഷിച്ചു ചെന്നു . പതിവിന് വിപരീതമായി അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. അവർ അൽപനേരം കാത്തിരുന്നു . അധികം താമസിയാതെ ഖബ്ബാബ് (റ) വന്നു. ആഗതരെ അഭിവാദ്യം ചെയ്തു. അദ്ദേഹം അവരുമായി ജോലിസ്ഥത്ത് കടന്നിരുന്നു. “ഖബ്ബാബ്, ഞങ്ങൾ ഏൽപ്പിച്ച വാളിന്റെ പണി തീർന്നിട്ടുണ്ടോ?”. ആഗതരിൽ ഒരാൾ ചോദിച്ചു . ഖബ്ബാബ് ( റ ) അദ്ദേഹത്തിന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ പറഞ്ഞു : “ ആ മനുഷ്യന്റെ കാര്യം അത്ഭുതം തന്നെ ‘ ആഗതൻ : ഹേ മനുഷ്യാ ! എന്തു കാര്യമാണ് താങ്കൾ പറയുന്നത് . ഞാൻ ചോദിച്ചത് കേട്ടില്ലേ ? ഞങ്ങൾ ഏൽപ്പിച്ച വാൾ എവിടെ . അത് പണി തീർന്നിട്ടുണ്ടോ ? ഖബ്ബാബ് ( റ ) നിസ്സംഗഭാവത്തിൽ, തല ഉയർത്തി ആഗതരെനോക്കിക്കൊണ്ടു ചോദിച്ചു: “ അല്ലാ, നിങ്ങൾ അദ്ദേഹത്തെ കാണാറില്ലേ? അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറില്ലേ?  ആഗതർ അത്ഭുതത്തോടെ പരസ്പരം നോക്കി. ഒരാൾ പരിഹാസഭാവത്തിൽ ഖബ്ബാബ് (റ) യോട് ചോദിച്ചു: “ നീ അദ്ദേഹത്തെ കാണാറുണ്ടോ ?  ഖബ്ബാബ് ( റ ) : ആരെയാണ് നിങ്ങളുദ്ദേശിക്കുന്നത് ? ആഗതൻ : നീ പറയുന്ന ആളെ തന്നെ .ഖബ്ബാബ് ( റ ) : അതേ , ഞാൻ അദ്ദേഹത്തെ കാണാറുണ്ട്. അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആ വായിലൂടെ  സത്യം ഒഴുകിവരുന്നു. അത് ദൈവ വചനങ്ങൾ തന്നെയാണ്. ആഗതർക്ക് കാര്യം മനസ്സിലായി. കോപാന്ധിയായി ഒരാൾ അട്ടഹസിച്ചു: “ആരെക്കുറിച്ചാണെടാ നീ പറയുന്നത്?  ഒരു പരിശുദ്ധാത്മാവിന്റെ ഗാംഭീര്യത്തോടെ ഖബ്ബാബ് (റ) ശാന്തനായി പറഞ്ഞു : “ ആരെക്കുറിച്ചെന്നോ? ആ മഹാനായ മനുഷ്യനെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ച് പറയാനാണ്? അവിടെനിന്ന് സത്യം നിർഗ്ഗളിക്കുന്നു. പ്രകാശം ജ്വലിക്കുന്നു . അതെ, അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്. അദ്ദേഹം നമ്മെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു. പിന്നീട് അവിടെ എന്തെല്ലാം സംഭവിച്ചു എന്ന് ഖബ്ബാബ് (റി)ക്ക് അറിഞ്ഞു കൂടാ. ബോധം തിരിച്ചുകിട്ടിയപ്പോൾ ആഗതർ സ്ഥലം വിട്ടിരുന്നു . ശരീരവും വസ്ത്രങ്ങളും രക്തത്തിൽ കുളിച്ചിരുന്നു. ദേഹമാസലം ചതഞ്ഞരഞ്ഞ വേദന തോന്നുന്നുണ്ടായിരുന്നു. ഖബ്ബാബ് ( റ ) ഒരുവിധം വേച്ചുവേച്ച് തന്റെ വീട്ടിനുള്ളിൽ കേറി. മുറിവുകളിൽ നിന്ന് രക്തം തുടച്ചു ശീലവെച്ചുകെട്ടി. അന്നുമുതൽ അദ്ദേഹം മർദ്ദിതരും പീഡിതരുമായ സഹാബിമാരുടെ മുമ്പന്തിയിൽ നിലയുറപ്പിച്ചു. ബഹു ദൈവാരാധനയുടെയും സ്വേഛാതിപത്യത്തിന്റെയും മരണമണി മുഴക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി ഒരു മനുഷ്യൻ സഹിക്കാവുന്നതിലുപരി മർദ്ദനങ്ങൾ അദ്ദേഹം സഹിക്കുകയും ചെയ്തു. ശഅബി പറയുന്നു : ഖബ്ബാബ് (റ) വളരെയധികം സഹിച്ചു. ശത്രുക്കളിൽ നിന്ന് അദ്ദേഹത്തിന്ന് ഒട്ടും ദയ ലഭിച്ചില്ല. അവർ അദ്ദേഹത്തിന്റെ നഗ്നമായ പുറത്ത് ചുട്ടുപഴുത്ത കല്ലുകൾ കയറ്റിവെച്ചു. അദ്ദേഹത്തിന്റെ മാംസം കരിഞ്ഞു പോയിരുന്നു .

ഖബ്ബാബ് (റ) സഹിച്ച യാതനകൾ ഭയാനകമായിരുന്നു. പക്ഷെ അതിനെ കവച്ചുവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സഹനശക്തി. വാളുണ്ടാക്കാൻ തന്റെ വീട്ടിലൊരുക്കിവെച്ച ഇരുമ്പ് സാധനങ്ങൾ പോലും അവർ ഖബ്ബാബ് (റ) ക്കെതിരെ ആയുധമായി പ്രയോഗിച്ചു. അവ ചുട്ടുപഴുപ്പിച്ച് അദ്ദേഹത്തിന്റെ കൈകളും പാദങ്ങളും പൊള്ളിച്ചു. മുസ്ലിമായതുകൊണ്ട് ത്യാഗവും യാതനയും അനുഭവിക്കുന്ന തന്റെ നിസ്സഹായരും ദുർബ്ബലരുമായ സഹോദരൻമാരുമൊത്ത് അദ്ദേഹം ഒരിക്കൽ നബി (സ) യെ സമീപിച്ചു ഇങ്ങനെ സങ്കടപ്പെടുകയുണ്ടായി: “ നബിയെ, അവിടുന്ന് ഞങ്ങളുടെ സഹായത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും, എത്രമാത്രം കഷ്ടപ്പാടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്. നബി ( സ ) അന്നേരം ഒരു പുതപ്പ് പുതച്ച് കഅബയുടെ തണലിൽ ഇരിക്കുകയായിരുന്നു. ഇത് കേട്ടപ്പോൾ അവിടുത്തെ വദനം ചുവന്നുപോയി. നബി ( സ ) ഇങ്ങനെ പറഞ്ഞു: “ നിങ്ങളുടെ മുൻഗാമികൾ സത്യവിശ്വാസത്തിന്റെ സംരക്ഷണ ത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങൾ എത്രമാത്രമായിരുന്നുവെന്ന് അറിയാമോ? ഭൂമിയിൽ ഒരു കുഴിയുണ്ടാക്കി വിശ്വാസിയെ പിടിച്ച് അതിൽ കിടത്തി ഈർച്ചവാള് തലയിൽവെച്ചു ദേഹം രണ്ടാക്കിപ്പിളർത്തും. എന്നിട്ടും അവർ വിശ്വാ സത്തിൽ നിന്നും വ്യതിചലിച്ചില്ല . ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് മാംസം എല്ലിൽ നിന്ന് ചീകിവേർപ്പെടുത്തിയിട്ടും അവർ പതറിയില്ല. “സൻആയിൽ നിന്ന് , ഹളറമൗത്തിലേക്ക് പോകുന്ന ഒരു യാത്രക്കാരന് അല്ലാഹുവിനെയും അവന്റെ ആടുകൾക്ക് ചെന്നായയെയുമല്ലാതെ ഒന്നും ഭയ പ്പെടാതാകുമാറ് അല്ലാഹു ഈ മതത്തെ പരിപൂർണ്ണ വിജയത്തിലെത്തിക്കും. പക്ഷെ നിങ്ങൾ ധ്യതിപ്പെടാനായിട്ടില്ല. ‘ഖബ്ബാബ് (റ) ക്കും കൂട്ടുകാർക്കും ഇത് കേട്ടപ്പോൾ മനക്കരുത്തും ദാർഢ വും വർദ്ധിക്കുകയാണുണ്ടായത്

.
അല്ലാഹുവിന്നും റസൂലിന്നും ഞങ്ങളോട് കൂടുതൽ സന്തുഷ്ടിയുണ്ടാകുമാറ് , പരീക്ഷണഘട്ടങ്ങളിൽ തീക്ഷണമായ ത്യാഗത്തിന്റെയും ക്ഷമയുടെയും മാത്യക രചിക്കണമെന്ന് അവർ പ്രതിജ്ഞയെടുത്തു . ഖബ്ബാബ് (റ) ദൈവപ്രീതിക്കുവേണ്ടി ക്ഷമയോടും ദൃഢതയോടും കൂടി കുടുതൽ ഭീകരമായ അക്രമങ്ങൾക്ക് വിധേയനായി . ഖുറൈശികൾ ഉമ്മുഅൻമാറിനെ സമീപിച്ച് തന്റെ അടിമയായ ഖബ്ബാബ് (റ ) ഇസ്ലാമിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടു . അന്നുമുതൽ ആ സ്ത്രീ ഖബ്ബാബ് (റ) യെ നിർദ്ദയം മർദ്ദിക്കാൻ തുടങ്ങി . ക്രൂരയായ അവൾ കമ്പി പഴുപ്പിച്ച് ഖബ്ബാബ് (റ) ന്റെ നെറുകയിൽ വെച്ചു . അദ്ദേഹം വേദന കടിച്ചിറക്കി . ശത്രുവിന്റെ മുമ്പിൽ അസ്വസ്ഥതപോലും പ്രകടിപ്പി ച്ചില്ല . ഖബ്ബാബ് (റ) യെ സത്യവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമായിരു ന്നു അവരുടെ ഉദ്ദേശ്യം . വേദനാജനകമായ ആ കാഴ്ച ഒരിക്കൽ നബി (സ) നേരിൽ കാണുകയു ണ്ടായി . തനിക്ക് എന്ത് ചെയ്യാൻ കഴിയും ? ദുഃഖം കൊണ്ട് ആ ഹൃദയം അണപൊട്ടി . കപോലങ്ങളിലുടെ കണ്ണുനീർ ഉതിർന്നുവീണു . നബി ( സ ) ഇരു കൈകളുമുയർത്തി തേങ്ങിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു : “ നാഥാ , നീ ഖബ്ബാബിനെ സഹായിക്കേണമേ . ‘ ‘ നബി (സ) യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു . ദിവസങ്ങൾ കഴിഞ്ഞില്ല . ഉമ്മുഅൻമാറിന്ന് മാരകമായ ഒരു അപൂർവ്വരോഗം പിടിപ്പെട്ടു . പേ ഇളകിയ പട്ടിയെപ്പോലെ അവൾ പൊറുതിമുട്ടി ഓടിക്കൊണ്ടിരുന്നു . വൈദ്യൻമാർ ആ രോഗത്തിന്ന് നിർദ്ദേശിച്ച ചികിൽസ അത് ഭുതകരവും ഭയാനകവുമായിരുന്നു . രാവിലെയും വൈകുന്നേരവും ഇടവിടാതെ കമ്പി പഴുപ്പിച്ച് തലക്ക് ചുടുവെക്കാനായിരുന്നു അവർ നിർദ്ദേശിച്ചത് . ഖബ്ബാബ് (റ) യോട് ആ സ്ത്രീ ചെയ്ത ക്രൂരതക്ക് അങ്ങനെ അല്ലാഹു ശിക്ഷ നൽകി . ഖുറൈശികൾ സത്യവിശ്വാസത്തെ ആക്രമംകൊണ്ട് എതിരിടാൻ തുടങ്ങിയപ്പോൾ , മുസ്ലിംകൾ സഹനം കൊണ്ട് അക്രമത്തെ ചെറുത്തുനിന്നു . കുടുതൽ അക്രമത്തിന് വിധേയരായത് ഖബ്ബാബ് (റ) യെ പോലുള്ള ദുർബ്ബല വിഭാഗക്കാരായിരുന്നു .
യാതനയുടെ നെരിപ്പോടിൽ നീറിനീറി എരിയുമ്പോഴും ഖബ്ബാബ് (റ) ന്റെ സേവനപരിധി വിശാലമായിരുന്നു . ഖുറൈശികളെ ഭയന്ന് വിശ്വാസം രഹസ്യമായി സൂക്ഷിച്ച മുസ്ലിംകളുടെ വീടുകളിൽ അദ്ദേഹം കുടെകൂടെ കയറിയിറങ്ങി . അവർക്ക് പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ ഓതി പഠിപ്പിച്ചും അവരെ ഉപദേശിച്ചും കൊണ്ടിരുന്നു . സഹോദരി ഫാത്തിമയും അവരുടെ ഭർത്താവ് സഈദും പുതിയ മതം ആശ്ലേഷിച്ച വിവരമറിഞ്ഞു ഉമർ (റ) കോപാന്ധനായി അവരുടെ വീട്ടിൽ പ്രവേശിച്ചപ്പോൾ , ഫാത്തിമക്കും സഈദിന്നും (റ) പരിശുദ്ധ ഖുർആൻ പഠിപ്പിച്ചുകൊണ്ട് ഖബ്ബാബ് (റ) ആ വീട്ടിലുണ്ടായിരുന്നു . പരിശുദ്ധ ഖുർആന്റെ വശ്യശക്തിയിൽ ആകൃഷ്ടനായ ഉമർ (റ) ക്ക് അർഖ മിന്റെ വീട്ടിലേക്ക് വഴികാണിച്ചത് ഖബ്ബാബ് (റ) യായിരുന്നു . ഖബ്ബാബ് (റ) എല്ലാ വിപൽഘട്ടത്തിലും യുദ്ധങ്ങളിലും നബി (സ) യുടെ കുടെ പങ്കെടുത്തിരുന്നു . ഉമർ (റ) യുടെയും ഉസ്മാൻ (റ) യുടെയും ഭരണകാലത്ത് ഇസ്ലാമിക ലോകം സാമ്പത്തികമായി വലിയ പുരോഗതി കൈവരിച്ചു . ഇസ്ലാമിന്റെ ആദ്യകാലസേവകനായ മുഹാജിർ എന്ന നിലക്ക് അദ്ദേഹത്തിന്ന് ഒരു വലിയ സംഖ്യ ബൈത്തുൽമാലിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നു . അക്കാലത്ത് അദ്ദേഹം കുഫയിൽ ഒരു ചെറിയ വീട് പണിതു . അവിടെ താമസമാക്കി . തനിക്ക് കിട്ടുന്ന തുക അദ്ദേഹം വീട്ടിൽ ഒരു നിശ്ചിതസ്ഥലത്ത് തുറന്നു വക്കുമായിരുന്നു . തന്റെ സ്നേഹിതൻമാരും സുഹൃത്തുക്കളും ആവശ്യാനുസരണം അതിൽ നിന്ന് എടുത്ത് ഉപയോഗിച്ചിരുന്നു . നബി (സ) യെയും ഇസ്ലാമിന്ന് വേണ്ടി ജീവത്യാഗം ചെയ്തു തന്റെ സ്നേഹിതൻമാരെയും ഓർത്ത് അദ്ദേഹം എപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു .

“ ഞങ്ങളിന്നനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നും കാണാൻ കഴിയാതെ യാതന മാത്രം സഹിച്ച് മൺമറഞ്ഞവരാണല്ലോ അവർ . ‘ ‘ എന്നദ്ദേഹം സങ്കടപ്പെടു മായിരുന്നു. മരണശയ്യയിലായിരുന്ന ഖബ്ബാബ് (റ) നെ സന്ദർശിച്ച സ്നേഹിതൻമാർ അദ്ദേഹത്തോട് പറഞ്ഞു: “ ഖബ്ബാബ്, സന്തുഷ്ടനാവുക, അങ്ങയുടെ സ്നേഹിതൻമാരെ കണ്ടുമുട്ടു ന്ന സുദിനം സമാഗതമായിരിക്കുന്നു . ഖബ്ബാബ് (റ) പറഞ്ഞു: “ എനിക്കൊട്ടും വിഷാദമില്ല, പക്ഷെ നിങ്ങൾ ഓർമ്മിപ്പിക്കുന്ന ആ സ്നേഹി തൻമാർ .  അവരുടെ പ്രതിഫലം മുഴുവനും പരലോകത്തിനു വേണ്ടി മാറ്റി വെച്ചവരാണവർ . ഈ ലോകത്ത് അവർക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല . നാം എത്ര അനുഗ്രഹീതരായാണ് ഇന്ന് ജീവിക്കുന്നത്. ‘പിന്നീട് അദ്ദേഹം തന്റെ മുറിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “എന്റെ പക്കലുള്ളത് മുഴുവനുമതാ കിടക്കുന്നു . ഞാൻ ആർക്കുമത് തടഞ്ഞിട്ടില്ല . ഒരുനുലുകൊണ്ടുപോലും ഞാനത് കെട്ടിമുറുക്കിയിട്ടുമില്ല . ‘ ‘ തനിക്കുവേണ്ടി തയ്യാറാക്കിവെച്ചിരിക്കുന്ന കഫൻ തുണി നോക്കി അദ്ദേഹം പറഞ്ഞു; “നോക്കു, ഇത് എന്റെ കഫൻ തുണിയാണ് ‘ നബി (സ) യുടെ പിതൃവ്യൻ ഹംസ (റ ) മരണമടഞ്ഞ നേരത്ത് അദ്ദേഹത്തെ പൊതിയാൻ മതിയായ വസ്ത്രം ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല.” ഒരു ചെറിയ പുതപ്പ് മാത്രമാണ് കിട്ടിയത്. തലമറച്ചാൽ കാലും കാല് മറച്ചാൽ തലയും പുറത്താകുമായിരുന്നു’
ഹിജ്റ 37  ാം വർഷത്തിലാണ് ഖബ്ബാബ് (റ) നിര്യാതനായത്. സ്വിഫ്ഫീൻ യുദ്ധം കഴിഞ്ഞു മടങ്ങിവരികയായിരുന്ന അലി (റ) ഖബ്ബാബ് (റ) ന്റെ ഖബർ കണ്ടു. അദ്ദേഹം പറഞ്ഞു: “ഖബ്ബാബിന്ന് അല്ലാഹു കരുണചെയ്യട്ടെ, അത്യാർത്തിയോടെ അദ്ദേഹം മുസ്ലിമായി. അനുസരണത്തോടു കൂടി ഹിജ്റ പോയി . മുജാഹിദായി ജീവിക്കുകയും ചെയ്തു.

ഖുബൈബൂബ്നു അദിയ്യ് ( അ )

ഖുബൈബൂബ്നു അദിയ്യ് ( അ )

.എപ്പോഴും ആരാധനയിൽ നിരതനായിരുന്ന ആ അൻസാരി നബി (സ  ) യുടെ ആദ്യകാല അനുചരന്മാരിലും മുമ്പനായിരുന്നു. ഔസ് ഗോത്രത്തിൽപെട്ട അദ്ദേഹം നബി ( സ  ) മദീനയിൽ അഭയം പ്രാപിച്ചപ്പോൾ നബി ( സ  ) യുടെ സന്തതസഹചാരിയായി മാറി . ദൃഢ വിശ്വാസം, മനക്കരുത്ത്, ധൈര്യം  എന്നിവ ഖുബൈബിന്റെ കൂടപ്പിറപ്പായിരുന്നു .

ധൈര്യശാലിയായ യോദ്ധാവായിരുന്ന അദ്ദേഹം ബദർ രണാങ്കണത്തിൽ തന്റെ രണപാടവം ശരിക്കും പ്രദർശിപ്പിച്ചു. ഹാരിബ്നു ആമിറിനെ ബദറിൽവെച്ച് വധിച്ചത് ഖുബൈബായിരുന്നു. ഹാരിസിന്റെ സന്തതികൾ തങ്ങളുടെ പിതാവിനെ വധിച്ച ഖുബൈബിനെ നോട്ടപ്പുള്ളിയാക്കി, പകവീട്ടാൻ തക്കം പാർത്തുകൊണ്ടിരുന്നു. ബദർ യുദ്ധം കഴിഞ്ഞു മുസ്ലിംകൾ വിജയാഹ്ളാദത്തോടെ മദീനയിൽ തിരിച്ചെത്തി. അവർ തങ്ങളുടെ പുതിയ സമൂഹത്തിന്റെ സംസ്ഥാപനത്തിൽ ജാഗരൂകരായി. മക്കയിലെ ശത്രുക്കൾ പരാജയത്തിന്റെ തിക്തരസം അനുഭവിച്ചെങ്കിലും ഇസ്ലാമിനെതിരെ അവർ അടങ്ങിയിരിക്കുമോ? അങ്ങനെ വിശ്വസിച്ചുകൂടാ. നബി ( സ  ) അനുയായികളെ വിളിച്ചു മക്കയിലെ ശത്രുക്കളുടെ അടുത്ത നീക്കമെന്താണെന്നു രഹസ്യമായി അറിഞ്ഞുവരാൻ കൽപിച്ചു. ആസിമുബ്നു സാബി ത്തി ( ക ) ന്റെ നേതൃത്വത്തിൽ പത്തുപേരെ മക്കിയിലേക്കയച്ചു. കഥാനായകനായ ഖുബൈബ് ( റ ) അതിലൊരംഗമായിരുന്നു. ആസിമിന്റെ രഹസ്യസംഘം മക്കയിലേക്കു പുറപ്പെട്ടു. മക്കയുടെ അടുത്തുള്ള അസ്കാൻ എന്ന സ്ഥലത്ത് നിന്ന് യാത്ര തുടർന്നപ്പോൾ ഹദൈൽ ഗോത്രക്കാർ ഈ വിവരമറിഞ്ഞു . അവർ നിപുണരായ നൂറുവില്ലാളികളെ ഇവരെ തിരഞ്ഞുപിടിക്കാൻ പറഞ്ഞയച്ചു ! മുസ്ലിം സംഘത്തിന്റെ കാൽപ്പാടുകൾ പരതിക്കൊണ്ട് അവർ പിന്തുടർന്നു . വഴിയിൽ വീണു കിടക്കുന്ന ഈത്തപ്പനക്കുരു പരിശോധിച്ച് മദീനയാത്രക്കാരെ അവർ തിരഞ്ഞുപിടിച്ചു. ശ്രതുക്കൾ തങ്ങളെ സമീപിക്കുന്നത റിഞ്ഞ ആസിമും കൂട്ടുകാരും തൊട്ടടുത്ത ഒരു മലയുടെ ഉച്ചിയിലേക്ക് കയറി. ശ്രതുക്കൾ അവരെ വളഞ്ഞു. മുസ്ലിം സംഘത്തോട് നിർഭയരായി ഇറങ്ങിവരാൻ അവർ ആവശ്യപ്പെട്ടു. എങ്കിൽ ഞങ്ങൾ ഒരക്രമവും ചെയ്യുകയില്ല എന്ന് അവർ വിളിച്ചുപറഞ്ഞു . ആസിമു ( റ  ) അനുയായികളും കൂടിയാലോചന നടത്തി. ആസിം ( അ ) പറഞ്ഞു
“നാഥാ , ഈ ദുരന്തകഥ നീ ഞങ്ങളുടെ പ്രവാചകനെ അറിയിക്കേണമേ” ശ്രതുക്കൾ അക്രമണമാരംഭിച്ചു  മുകളിലേക്കു അമ്പ് എയ്തു. ആസിം (റ) രക്തസാക്ഷിയായി. കൂടെ സംഘത്തിലെ ഏഴുപേർ ശഹീദായി വീണു. ബാക്കിയുള്ള മൂന്നുപേരോട് ശത്രുക്കൾ ഇറങ്ങിവരാൻ ആവശ്യപ്പെട്ടു . ഇറങ്ങിവന്നാൽ അക്രമിക്കുകയില്ല എന്ന് അവർ വീണ്ടും വിളിച്ചുപറഞ്ഞു. ഖുബൈബും രണ്ടു കൂട്ടുകാരും ഇറങ്ങിച്ചെന്നു. ശത്രുക്കൾ വാഗ്ദത്തം ലംഘിച്ചു അവരെ ബന്ധനസ്ഥരാക്കുകയാണ് ചെയ്തത്. ഒരാളെ അവിടെ വെച്ചു തന്നെ വധിക്കുകയും ചെയ്തു. ഖുബൈബ് (റ) നെയും സൈദി (റ) നെയും അവർ അടി മകളാക്കി. വിൽപ്പനക്ക് വേണ്ടി മക്കയിലേക്ക് കൊണ്ടു പോയി. മദീനാ നിവാസികളാണെന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഖുബൈബി (റ) ന്റെ പേർ കേട്ടപ്പോൾ ഹാരിസിന്റെ മക്കൾ തുള്ളിച്ചാടി . ബദറിൽ വെച്ച് തങ്ങളുടെ പിതാവിനെ കൊന്നതിനു പ്രതികാരം ചെയ്യണം. അവർ അദ്ദേഹത്തെ വിലയ്ക്കുവാങ്ങി. ചങ്ങലയിൽ ബന്ധിച്ചു വീട്ടിൽ ഇരുട്ട് നിറഞ്ഞ മുറിയിൽ ഇട്ടു. ഖബൈബ് (റ) അവിടെ കിടന്നു പീഡനങ്ങൾ അനുഭവിച്ചു. ക്ഷണികമായ ഈ ഐഹിക ജീവിതത്തിന്നു ശേഷം അന്ത്യമില്ലാതെ കിടക്കുന്ന അനുഗ്രഹങ്ങളിലുള്ള വിശ്വാസം ഹൃദയത്തിൽ രൂഢമൂലമായ അദ്ദേഹത്തിന്ന് എന്ത് പേടിക്കാനുണ്ട്. സർവ്വശക്തനായ നാഥൻ കൈവെടിയുകയില്ല എന്ന് അദ്ദേ ഹത്തിന്നുറപ്പുണ്ടായിരുന്നു . ഇംറാന്റെ പുത്രി മർയമിന്ന് അദൃശ്യലോകത്ത് നിന്ന് ഭക്ഷണമിറക്കി കൊടുത്ത ദൈവം ഖുബൈബിനെ കൈവെടിഞ്ഞില്ല. അദ്ദേഹത്തെ തടവിലാക്കിയ മുറിയിലേക്ക് ഒരിക്കൽ ഹാരിസിന്റെ കൊച്ചു മകൾ കയറിചെന്നു . ഇരുമ്പ് ചങ്ങലയിൽ ബന്ധിതനായ ഖുബൈബ് (റ) പഴുത്ത മുന്തിരിക്കുല കയ്യിൽ പിടിച്ച് അതിൽനിന്നും പഴം പറിച്ചു തിന്നുന്ന കാഴ്ചയാണ് അവൾ കണ്ടത് . മക്കയിൽ ഒരിടത്തും മുന്തിരിയില്ലാത്ത കാലത്ത്, ബന്ധനസ്ഥനായ ഖുബൈബിന്ന് എങ്ങനെ മുന്തിരി കിട്ടി . അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ അചിന്ത്യമായ മാർഗേണ നൽകുമല്ലോ.
ഖുബൈബുബ്നു അദിയ്യ് (റ) സൈദി ( അ ) നെ ശത്രുക്കൾ മക്കയിൽ വെച്ചു നിർദയം വധിച്ചു. ആ വിവരം അവർ ഖുബൈബിനെ അറിയിച്ചു. ഭീഷണിപ്പെടുത്തി പുതിയ മതത്തിൽ നിന്ന് പിന്തിരിഞ്ഞാൽ വെറുതെ വിട്ടയക്കാം എന്ന് അവർ പറഞ്ഞു. ഖുബൈബുണ്ടോ പിന്തിരിയുന്നു? അവർ ഖുബൈബിനെ പുറത്തിറക്കി. വിലങ്ങുവെച്ചു. തൻഈമിലേക്ക് കൊണ്ടു പോയി. അവിടെ അവർ ഖുബൈബി (റ) ന്ന് വേണ്ടി കുരിശ് തയ്യാറാക്കിയിരുന്നു . മക്കയിലെ തെരുവ് പിള്ളർ ആർത്തുവിളിച്ചു. ഒരു ഉത്സവത്തിന്റെ പ്രതീതി ജനിച്ചു. ബദറിൽ നിലംപതിച്ച അവരുടെ പ്രമാണികളോടുള്ള പ്രതികാരം തീർക്കാനൊരുങ്ങി . ഖുബൈബിന്ന് അന്തിമമായി ഒരാഗ്രഹം മാത്രം. ശത്രുക്കളോട് അദ്ദേഹം വിനയപുരസ്സരം ആവശ്യപ്പെട്ടു: “ രണ്ടു റക്അത്ത് നമസ്കരിക്കാൻ അനുവാദം തരണ! ” നശ്വരമായ ഈ ലോകത്ത് അദ്ദേഹത്തിന് അവശേഷിച്ച ഒരേ ഒരാഗ്രഹം. തന്റെ സഷ്ടാവിനോട് ഒരു കൂടിക്കാഴ്ച ! ശത്രുക്കൾ അതനുവദിച്ചു. ഖുബൈബ് (റ) സസന്തോഷം അംഗസ്നാനം ചെയ്തു. രണ്ടു റക്അത്ത് നമസ്കരിച്ചു. ആ പുണ്യവദനം അവസാനത്തെ സാഷാടാംഗം ചെയ്ത സന്തുഷ്ടനായി. അദ്ദേഹം പറഞ്ഞു: മരണത്തോടുള്ള ഭയം നിമിത്തമാണ് ഖുബൈബ് ദീർഘിച്ചു ദീർഘിച്ചു നമസ്കരിക്കുന്നതെന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ കൂടുതൽ നമസ്കരിക്കുമായിരുന്നു. ഖുബൈബ് (റ) കുരിശിൽ തറക്കപ്പെട്ടു . കുരുശിൽ നിന്ന് അദ്ദേഹം പാടി:“ അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ വധിക്കപ്പെടുമ്പോൾ എങ്ങനെ മരിച്ചുവീ ണാലും എനിക്കു വിരോധമില്ല . നുറുങ്ങി ചിതറിയ എല്ലുകളിൽ പോലും അവൻ എനിക്ക് കരുണ ചൊരിയും. “കുരിശിൽക്കിടന്നു പിടയുന്ന ഖുബൈബി (റ) നോടു താഴെ നിന്ന് ഒരു ശത്ര വിളിച്ച് ചോദിച്ചു: ‘ഖുബൈബ്, ഇപ്പോൾ മുഹമ്മദ് നിന്റെ സ്ഥാനത്തും നീ നിന്റെ കുടുംബത്തോടൊപ്പം നിന്റെ വീട്ടിലുമായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നില്ലേ? ”ഖുബൈബ് (റ) പറഞ്ഞു: “ഐഹികസൗഖ്യം എനിക്ക് പുല്ലാണ് .മുഹമ്മദിന്റെ ഒരു കാലിൽ മുള്ളു തറക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത് ഈ കുരിശുമര ണമാകുന്നു . ” ഖുബൈബ് (റ) ആകാശത്തിലേക്ക് കരമുയർത്തി പ്രാർത്ഥിച്ചു ; “നാഥാ ! നിന്റെ പ്രവാചകന്റെ സന്ദേശം ഞങ്ങൾ അറിയിച്ചുകൊടുത്തിരിക്കുന്നു. ഞങ്ങളുടെ ഈ ദുരന്ത കഥ നീ അദ്ദേഹത്തെ അറിയിച്ചാലും . ”ഖുബൈബി (റ) ന്റെ നാഥൻ അത് അറിയിക്കുക തന്നെ ചെയ്തു .മദീനയിൽ ഇരിക്കുകയായിരുന്ന നബി (റ) മിഖ്ദാദിനെയും സുബൈറിനെ (റ) യും വിളിച്ച് ഇങ്ങനെ പറഞ്ഞു: ” നിങ്ങളുടെ സഹോദരൻ ഖുബൈബിന്റെ ജഡം തൻഈമിൽ ഒരു കുരിശുമരത്തിൽ തൂങ്ങിക്കിടക്കുന്നുണ്ട്, ഉടനെ ചെന്ന് അതെടുത്ത് മറവുചെയ്യുക ”മിഖ്ദാദും സുബൈറും (റ) കുതിരപ്പുറത്ത് കയറി രഹസ്യമായി തൻഈമിൽ ചെന്ന് ആ പരിശുദ്ധ ജഡമെടുത്തു മറവുചെയ്തു .

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം പാഠം – മൂന്ന്

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠംമൂന്ന് : കഅബ് () നിന്നുള്ള ഗുണപാഠങ്ങൾ

കഅബ് ബിൻ മാലിക് (ന്റെ നാമം നാം പല തവണ കേട്ടതായിരിക്കുംഅൻസാരിയാണ്കവിയാണ്അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ സംഭവത്തെ കുറിച്ചാണ് ഇന്ന് നാം പഠിക്കുന്നത്.

 

ഹിജ്റ വർഷം 9. തബൂകിലേക്ക് യുദ്ധത്തിനു പോകാൻ നബി () യുടെ കൽപന വരുന്നു.

അലി () യെ മദീനയിൽ ഭരണ ചുമതല ഏൽപിച്ച് നബി () യും സ്വഹാബികളും തബൂകിലേക്ക് നീങ്ങി. കഅബ് () ന് പോവാൻ കഴിഞ്ഞില്ല. പറയത്തക്ക കാരണങ്ങളൊന്നുമില്ല. പോവാം എന്ന് വിചാരിച്ചു. പക്ഷേ കഴിഞ്ഞില്ല. തബൂക്കിലെത്തിയ പ്രവാചകൻ () കഅബിനെ അന്വേഷിച്ചിരുന്നു.യുദ്ധം കഴിഞ്ഞു മുസ്ലിംകൾ മടങ്ങി എത്തി. പങ്കെടുക്കാത്തവർ ഓരോരുത്തരായി പല കാരണങ്ങളും പറഞ്ഞു. പലരും കളവു പറഞ്ഞു. കാരണം, അധികവും കപടന്മാരായിരുന്നു. മൂന്നാളുകൾ വിശ്വാസികളിൽ പെട്ടവരുണ്ടായിരുന്നു.

مُرَارَةَ بْنَ الرَّبِيعِ الْعَمْرِيَّ، وَهِلَالَ بْنَ أُمَيَّةَ الْوَاقِفِيَّ എന്നിവരും കഅബ് () യും. ആദ്യത്തെ രണ്ട് പേരും ബദറിൽ പങ്കെടുത്തവരാണ്. ഇവർക്ക് പ്രത്യേകിച്ച് കാരണമെന്നുമില്ല. അവർ കളവ് പറഞ്ഞതുമില്ല.

നബി () പറഞ്ഞു: നിങ്ങളുടെ വിഷയത്തിൽ അല്ലാഹു തീരുമാനം പറയട്ടെ.അതുവരെ, ആരും മൂന്നാളുകളോട് സംസാരിക്കരുത്. സലാം പറയരുത്. സലാം മടക്കരുത്. നബി () യുടെ കൽപന സമൂഹം അക്ഷരാർത്ഥത്തിൽ നടപ്പാക്കി.ആരും മിണ്ടിയില്ല. സലാം മടക്കുന്നില്ല. പറയുന്നില്ല. നബി () യും അങ്ങിനെ തന്നെ. അവസാനം ഭാര്യയെ വീട്ടിലേക്ക് വിടാൻ കൽപന വന്നു. അതും ചെയ്തു. മറ്റു രണ്ടു പേർ കുറച്ച് പ്രായമായവരായതിനാൽ ഭാര്യമാരെ പരിചരണത്തിനു മാത്രം അനുവദിച്ചുആരും മിണ്ടുന്നില്ല. കണ്ടാൽ തിരിഞ്ഞു കളയുന്നു. പ്രവാചകനും മുഖം തിരിക്കുന്നു. എന്തൊരവസ്ഥയാണ്നമുക്കിപ്പോൾ അത്തരമൊരവസ്ഥയുടെ ചെറിയൊരംശമാണ് വന്നത്. അപ്പോഴേക്കും നമ്മുടെ അവസ്ഥ എന്താണ് ? കണ്ടാൽ സംസാരിക്കാം. അകലത്ത് നിന്ന്! കൈ കൊടുക്കരുത്. യാത്രയില്ല. വീട്ടിനുള്ളിൽ തന്നെഅകലം പാലിക്കണമെന്നു പറഞ്ഞപ്പോഴേക്കും നമുക്കുണ്ടായ പ്രയാസമെത്രയാണ് ! അപ്പോൾ, പ്രസ്തുത മൂന്നാളുകൾ അനുഭവിച്ച മാനസിക പ്രയാസം എത്രയായിരിക്കും! നമുക്കത് ചിന്തിക്കാൻ പോലുമാവില്ല എത്ര കാലമാണ് അക ൽച്ച? ഒരു ദിനമല്ല. ഒരാഴ്ചയല്ല. ഒരു മാസമല്ല. 50 ദിനങ്ങൾ! നമുക്കാവുമോ? ഒരാളോട് മിണ്ടാതെ ഒരാളും മിണ്ടാതെ ഇത്രയും നാൾ!

അല്ലാഹു തന്നെ അതിനെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.

(وَعَلَى ٱلثَّلَـٰثَةِ ٱلَّذِینَ خُلِّفُوا۟ حَتَّىٰۤ إِذَا ضَاقَتۡ عَلَیۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَیۡهِمۡ أَنفُسُهُمۡ وَظَنُّوۤا۟ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّاۤ إِلَیۡهِ ثُمَّ تَابَ عَلَیۡهِمۡ لِیَتُوبُوۤا۟ۚ إِنَّ ٱللَّهَ هُوَ ٱلتّواب الرحيم)

തൗബ (118)

പിന്നേക്ക് മാറ്റിവയ്ക്കപ്പെട്ട മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്തന്നെ അവര്ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്നിന്ന് രക്ഷതേടുവാന്അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്മനസ്സിലാക്കുകയും ചെയ്തപ്പോള്‍. അവന്വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്വേണ്ടിയത്രെ അത്‌. തീര്ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” “

ഭൂമി വിശാലമായിട്ടു കൂടി അത് ഇടുക്കമുള്ളതായി എന്ന പ്രയോഗം ശ്രദ്ധിക്കുക. ഇന്ന് നമുക്കും അത്തരമൊരവസ്ഥയുണ്ടോ? ഭൂമി എത്ര വിശാലമാണ് ! പക്ഷേ, വീട്ടിൽ തന്നെ ഇരിക്കണം. കുടുംബ സന്ദർശനമില്ല.

അയൽപക്ക സന്ദർശനമില്ല! എല്ലാവരും ഭീതിയിൽ ! റോഡുകൾ വിജനം ! അങ്ങാടികൾ ശൂന്യം!معاذ الله

നമ്മൾ എന്തു ചെയ്യും ? ഒന്നും ചെയ്യാനില്ല ! മൂന്നാളുകൾ ചെയ്തത് നമുക്കും ചെയ്യാം.അല്ലാഹുവിലേക്ക് മടങ്ങുക. ക്ഷമിച്ചിരിക്കുക. പരീക്ഷണങ്ങളിൽ പതറാതിരിക്കാം. ഒരു തുറവി വരും إن شاء الله

മൂന്നാളുകൾ തങ്ങളുടെ ഭാഗത്തു നിന്നു സംഭവിച്ചതിൽ അങ്ങേയറ്റം ഖേദിച്ചു. റബ്ബിന്റെ കാരുണ്യത്തിൽ പ്രതീക്ഷ വച്ചു. 50 ദിവസങ്ങൾക്കു ശേഷം സന്തോഷം വന്നു.

! يا كعب بن مالك أبشر അല്ലയോ കഅബ് ! താങ്കൾ സന്തോഷിക്കുക! കേൾക്കേണ്ട താമസം സുജൂദിലേക്ക് വീണു.നന്ദിയുടെ സുജൂദ് ! ശേഷം നേരേ തിരുനബി () യുടെ സദസ്സിലേക്ക്! എല്ലാവരും സന്തോഷത്തിലാണ്. ഇത് നിങ്ങളുടെ തീരുമാനമാണോ അതോ റബ്ബിന്റേതോ? കഅബിനു സംശയം! റബ്ബിന്റേത്! സന്തോഷം ഇരട്ടിയായി. എന്റെ മുഴുവൻ ധനവും സ്വദഖ ചെയ്യുന്നു. നബി () തിരുത്തി.

കുറച്ച് ധനം നിന്റെയടുക്കലിരിക്കട്ടെ. അതാണു നല്ലത്. സന്തോഷം ! വലിയ പ്രയാസത്തിൽ നിന്ന് മോചനം ! തൗബ ചരിത്രത്തിൽ ഇടം പിടിച്ചു. അത് സൂറ: തൗബയിലും അല്ലാഹു എടുത്തു പറഞ്ഞു. (9: 118)

സഹോദരങ്ങളേ, കഅബ് () ന്റെ ചരിത്രത്തിൽ നിന്ന് നമുക്ക് ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കാനും പകർത്താനും ഉണ്ട്. ഇബ്നു ഹജർ അസ്ഖലാനി () തന്റെ ഫത്ഹുൽ ബാരിയിൽ ഹദീസ് (ബുഖാരി : 4418 ) വിശദീകരിച്ചു കൊണ്ട് അറുപതോളം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് !

ചിലതിവിടെ സൂചിപ്പിക്കാം.

وفيها عظم أمر المعصية، وقد نبه الحسن البصري على ذلك فيما أخرجه ابن أبي حاتم عنه قال: يا سبحان الله ما أكل هؤلاء الثلاثة مالا حراما ولا سفكوا دما حراما ولا أفسدوا في الأرض، أصابهم ما سمعتم وضاقت عليهم الأرض بما رحبت، فكيف بمن يواقع الفواحش والكبائر ؟
തെറ്റിന്റെ ഗൗരവം  സംഭവത്തിലുണ്ട്ഹസനുൽ ബസരി (പറഞ്ഞുഅവർ ഒരു നിഷിദ്ധവും ഭക്ഷിച്ചിട്ടില്ലഅന്യായമായി രക്തം ചിന്തിയിട്ടില്ലഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടില്ലഎന്നിട്ടും ഭൂമി കുടുസ്സായി തോന്നു മാറ് പ്രയാസങ്ങൾ അവർക്കുണ്ടായിഅപ്പോൾ , വൻ പാപങ്ങളിലും തോന്നിവാസങ്ങളിലും ഏർപെട്ടവന്റെ അവസ്ഥ എന്താണ്?”

وفيه أن المرء إذا لاحت له فرصة في الطاعة فحقه أن يبادر إليها ولا يسوف بها لئلا يحرمها

ഒരു വ്യക്തിക്ക് നന്മക്കവസരം കിട്ടിയാൽ അത് വേഗത്തിൽ ചെയ്യുകയാണ് വേണ്ടത്പിന്നീടാവാം എന്ന് വിചാരിക്കരുത്അത് പിന്നീട് തടയപ്പെടാതിരിക്കാനതാണു നല്ലത്.”

وفيها فائدة الصدق وشؤم عاقبة الكذب

സത്യസന്ധതയുടെ ഗുണവും കളവിന്റെ മോശം പര്യവസാനവും ഇതിലുണ്ട്.”

ഇതു പറയാൻ കാരണംകഅബ് (തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

: وَاللَّهِ مَا أَنْعَمَ اللَّهُ عَلَيَّ مِنْ نِعْمَةٍ بَعْدَ إِذْ هَدَانِي أَعْظَمَ مِنْ صِدْقِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ لَا أَكُونَ كَذَبْتُهُ، فَأَهْلِكَ كَمَا هَلَكَ الَّذِينَ كَذَبُوا

അല്ലാഹുവിനെ തന്നെയാണു സത്യം !

അല്ലാഹു എനിക്ക് സൻമാർഗം കാണിച്ചതിനു ശേഷംഞാൻ പ്രവാചകനോട് സത്യം പറഞ്ഞുകളവു പറഞ്ഞില്ല എന്ന കാരണത്താൽ ലഭിച്ച അനുഗ്രഹത്തേക്കാൾ മികച്ച മറ്റൊരനുഗ്രഹവും എനിക്ക് ലഭിച്ചിട്ടില്ലഞാൻ കളവു പറഞ്ഞിരുന്നെങ്കിൽകളവു പറഞ്ഞ വർ നശിച്ചതു പോലെ ഞാനും നശിക്കുമായിരുന്നു.

وفيها عظم مقدار الصدق في القول والفعل، وتعليق سعادة الدنيا والآخرة والنجاة من شرهما به،

വാക്കിലും പ്രവൃത്തിയിലുമുള്ള സത്യസന്ധതയുടെ പ്രാധാന്യമിതിലുണ്ട്ഇരു ലോകത്തുമുള്ള സൗഭാഗ്യവും അതിൽ രണ്ടിലുമുള്ള ശർറുകളിൽ നിന്നുള്ള രക്ഷയും സത്യസന്ധത കൊണ്ടാണ്.

അപ്പോൾ , സത്യസന്ധതക്ഷമആത്മാർത്ഥമായ തൗബ ,റബിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ ഇതൊക്കെയാണ് വിജയത്തിനടിസ്ഥാനമെന്നാണ്  സംഭവത്തിലെ പാഠങ്ങൾ.

ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ അല്ലാഹുവിനോട് മനമുരുകി പറയൽ തന്നെയാണ് എല്ലാത്തിനുമുള്ള

പരിഹാരംഅതിന് ഏറ്റവും നല്ല ദിക്റ് ആണ്

سيد الاستغفار

(പാപമോചന പ്രാർത്ഥനയുടെ നേതാവ് ) എന്ന പേരിലറിയപ്പെടുന്ന പ്രാർത്ഥനഅതിപ്രകാരമാണ്.

.” سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ

 : اللَّهُمَّ أَنْتَ رَبِّي، لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي ؛ فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ “.

ഇതിന്റെ പുണ്യം പ്രവാചകൻ (പറയുന്നത് കാണുക.

وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهُوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهُوَ مِنْ أَهْلِ الْجَنَّةِ “.

ഉറച്ച വിശ്വാസത്തോടെ ഒരാൾ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുമ്പേ അവൻ മരിക്കുകയും ചെയ്താൽvഅവൻ സ്വർഗത്തിലാണ്.രാത്രിയിൽ പറഞ്ഞ് പ്രഭാതത്തിനു മുമ്പേ മരിച്ചാൽ അവൻ സ്വർഗത്തിലാണ്. “(ബുഖാരി : 6306)

അതിനാൽ രാവിലെയും വൈകുന്നേരവും ഇത് പതിവാക്കാൻ ശ്രദ്ധിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെആമീൻ.

(നന്മ പകർന്നു നൽകൽ നന്മയാണ് )