യാത്ര: ചില മര്യാദകൾ

യാത്ര: ചില മര്യാദകൾ

സ്വദേശം വെടിയുക എന്നതാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഭൗതികവും പാരത്രികവുമായ പല ലക്ഷ്യങ്ങൾക്ക് വേണ്ടിയാവാം. ഏതൊരു ലക്ഷ്യത്തിനാണോ യാത്ര പോവുന്നത് ആ ആവശ്യത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമാണ് യാത്രയുടെയും ഇസ്ലാമിക വിധി. അനുവദനീയമായ കച്ചവടം പോലെയുള്ള ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ യാത്രയും അനുവദനീയമാവും. കുറ്റകൃത്യങ്ങൾക്കും കുഴപ്പങ്ങൾക്കുമുള്ള യാത്രപോലെ അനുവദനീയമല്ലാത്ത ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ ആ യാത്രയും ഹറാമാണ്.

ഹജജിനോ മറ്റേതെങ്കിലും ഒരാരാധനക്കോ വേണ്ടി യാത്ര ചെയ്യുന്ന ഒരാൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ;

1) ആത്മാർത്ഥത – അതായത് തന്റെ യാത്രയിലുടനീളം അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക. തന്റെ മുഴുവൻ വാക്കുകളും കർമ്മങ്ങളും ക്രയവിക്രയങ്ങളും മറ്റും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക്കുക. എങ്കിൽ നന്മകൾ അധികരിക്കപ്പെടും, പാപങ്ങൾ പൊറുക്കപ്പെടും, പദവികൾ ഉയർത്തപ്പെടും.

നബി(സ) സഅ്ദ്ബ്നു അബീവഖാസ്(റ)നോട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് താങ്കൾ ചിലവഴിക്കുന്നവക്കെല്ലാം തീർച്ചയായും പ്രതിഫലമുണ്ട്, നിന്റെ സഹധർമ്മിണിയുടെ വായിൽ നീ വെച്ച് കൊടുക്കുന്നതിന് വരെ’ (ബുഖാരി, മുസ്ലിം ).

2) അല്ലാഹു തനിക്ക് നിർബന്ധമാക്കിയവ അനുഷ്ഠിക്കുവാനും നിഷിദ്ധമാക്കിയവ വെടിയുവാനും ആർത്തികാണിക്കുക. നമസ്കാരങ്ങൾ അവയുടെ സമയങ്ങളിൽ ജമാഅത്തോടൊപ്പം തന്നെ നിർവ്വഹിക്കുക,അതിനായി തന്റെ കൂട്ടുകാരോടെല്ലാം ഉപദേശിക്കുക, നന്മ കൽപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുക, യു ക്തിയോടും സദുപദേശത്തോടും കൂടി അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക.

ഹറാമായ വാക്കുകളും പ്രവർത്തികളും വെടിയുന്നതിലും അത്യാഗ്രഹമുണ്ടായിരിക്കുക. കളവും ഏഷണിയും പരദൂഷണവും അരുത്, വഞ്ചനയും ചതിയും മറ്റു പാപങ്ങളും വെടിയുക.

3) ഉത്തമമായ സ്വഭാവം കാണിക്കുക, ധനം, അറിവ്, ശരീരം, എല്ലാം കൊണ്ടും ഉദാരത കാണിക്കുക. സഹായം ആവശ്യമുള്ളവനെ സഹായിക്കുക, വിദ്യ തേടുന്നവർക്കും ആവശ്യക്കാർക്കും അ റിവ് പകർന്നു കൊടുക്കുക, തന്റെ ധനം കൊണ്ട് ഉദാരത കാണിക്കുക, തന്റെയും തന്റെ സഹോദരങ്ങളുടെയും നന്മക്കാവശ്യമായത് ചിലവഴിക്കുക.

യാത്രാചിലവിനായി അൽപ്പം കൂടുതൽ കരുതുന്നത് നല്ലതാണ്. ചിലപ്പോൾ ആവശ്യം വന്നേക്കാം, കണക്കുകൂട്ടലുകൾ തെറ്റിയേക്കാം. ഇതിലെല്ലാം തന്നെ മുഖപ്രസന്നതയും ശുദ്ധമനസ്കതയും സംത്യപ്തിയും ഉണ്ടായിരിക്കുകയും, തന്റെ കൂട്ടുകാരിൽ സന്തോഷം പകരാൻ ശ്രദ്ധിക്കുകയും അവരോട് ഇണങ്ങിക്കഴിയുകയും ചെയ്യുക. കൂട്ടുകാരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവുകയോ അവർ തന്റെ അഭിപ്രായത്തോട് എതിരാവുകയോ ചെയ്താൽ ക്ഷമിക്കുകയും ഏറ്റവും ഉത്തമമായ രൂപത്തിൽ അവരെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്യുക. എങ്കിൽ അവർക്കിടയിൽ താങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും.

4) യാത്രാവേളയിലും യാത്രയിലും നബി(സ്വ)യിൽനിന്നും സ്ഥിരപ്പെട്ടുവന്ന പ്രാർത്ഥനകൾ ചൊല്ലുക. വാഹനത്തിൽ കാൽവെച്ചാൽ بسم الله എന്ന് പറയുക. വാഹനത്തിൽ കയറിയിരുന്നാൽ ഈ വാഹനം തനിക്ക് എളുപ്പമാക്കിത്തന്നതിലൂടെ അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹത്തെ സ്മരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്യുക:

الله أكبر، الله أكبر، الله أكبر ( سبحان الذي سخر لنا هذا وما كنا له مقرنين ، وإنا إلى ربنا لمنقلبون ) اللهم إنا نساَلك في سفرنا هذا البر والتقوى ومن العمل ما ترضى ، اللهم هون علينا سفرنا هذا واطو عنا بعده اللهم أنت الصاحب في السفر والخليفة في الأهل ، اللهم إني أعوذ بك من وعثاء السفر وكآبة المنظر وسوء المنقلب في المال والأهل)

‘സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീൻ വഇന്നാ ഇലാ റബ്ബിനാ ലമുൻഖലിബൂൻ. അല്ലാഹുമ്മ ഇന്നാ നസ്തലുക്ക ഫീ സഫരിനാ ഹാദാ അൽ ബിർറ വത്തഖ്വാ വമിനൽ അമലി മാ തർദാ, അല്ലാഹുമ്മ ഹവ്വിൻ അലൈനാ സഫറനാ ഹാദാ വത്വ്വി അന്നാ ബൂഅ്ദഹു, അല്ലാഹുമ്മ അൻത സ്വാഹിബു ഫിസ്സഫർ, വൽ ഖലീഫത്തു ഫിൽ അഹ്ൽ, അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ വഅ്ഥാഇസ്സഫർ, വകൽബത്തിൽ മൻ ദർ, വസുഇൽ മുൻ ഖലബി ഫിൽമാലി വൽ അഹ്ൽ’.

‘ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു’ (സുഖ്റുഫ്: 13). ഞങ്ങൾ നിന്നോട് യാചിക്കുന്നു, അല്ലാഹുവേ, ഈ യാത്രയിൽ പുണ്യത്തിനും തഖ്വക്കും നീ തൃപ്തിപ്പെട്ട കർമ്മങ്ങൾക്കുമായി യാത്ര ഞങ്ങൾക്ക് നീ എളുപ്പമാക്കിത്തരികയും അതിന്റെ ദൂരം ലഘൂകരിക്കുകയും ചെയ്യേണമേ..അല്ലാഹുവേ.. നീയാണ്. യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പ്രതിനിധിയും
അല്ലാഹുവേ, യാത്രാ ക്ലേശങ്ങളിൽ നിന്നും മോശമായ കാഴ്ചകളിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ പരിണിതിയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു’. ‘

കയറ്റങ്ങൾ കയറുമ്പോൾ തക്ബീർ ചൊല്ലുന്നതും ഇറക്കങ്ങൾ ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുന്നതും ഉത്തമമാണ്. എവിടെയെങ്കിലും വിശ്രമത്തിനായും മറ്റും ഇറങ്ങിയാൽ

( أعوذ بكلمات الله التامات من شر ما خلق )

(അഊദു ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാ ഖലക്ക്) എന്ന് പ്രാർത്ഥിക്കുക. സാരം: ‘പരിപൂർണ്ണമായ അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ നാശങ്ങളിൽ നിന്നും ഞാൻ ശരണം തേടുന്നു.

ഒരിടത്ത് ഇറങ്ങിയ ശേഷം ആരെങ്കിലും ഇപ്രകാരം പ്രാർത്ഥിച്ചാൽ അവൻ അവിടെ നിന്ന് യാത്രയാവുന്നത് വരെ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല.

യാത്രയിലെ നമസ്കാരം

നാട്ടിൽ താമസിക്കുന്നവനെപ്പോലെത്തന്നെ യാത്രക്കാരനും നമസ്കാരം അവയുടെ സമയത്ത് ജമാഅത്തായി നിർവഹിക്കൽ നിർബന്ധമാണ്.അല്ലാഹു പറയുന്നു:

‘നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജനം കഴിഞ്ഞു വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടി ക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തി വെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല, എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു, നിങ്ങൾ നന്ദിയുള്ളവരായേക്കാം’ (മാഇദ: 6).

വുദുവിന്റെയും കുളിയുടെയും രൂപം സുവിദിതമാണല്ലോ.
(അതിനാൽ അതിവിടെ വിവരിക്കുന്നില്ല).

കൈപ്പടം രണ്ടും ഭൂമിയിൽ അടിക്കുകയും ശേഷം അവ കൊണ്ട് മുഖവും മുൻകൈകളും തടവുകയും ചെയ്യലാണ്
തയമ്മും. നബി(സ) അമ്മാറുബയാസിർ(റ)വിനോട് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘താങ്കൾക്ക് മുഖവും കൈ കൊണ്ട് കൈപ്പടങ്ങളും (തടവിയാൽ)മതിയാകുന്നതാണ് ‘. മറ്റൊരു റിപ്പോർട്ടിൽ, ‘നബി (സ) കൈ ഭൂമിയെ അടിക്കുകയും എന്നിട്ടത് കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു എന്നുണ്ട്.മുസ്ലിമിന്റെ റിപ്പോർട്ടിൽ ‘അദ്ദേഹം തന്റെ കൈ കൊണ്ട് ഭൂമിയിൽ ഒരു അടി അടിച്ചു ‘ എന്നും വന്നിട്ടുണ്ട്.

തയമ്മും കൊണ്ടുള്ള ശുദ്ധീകരണം സമയബന്ധിതമാണ്. വെള്ളം കിട്ടുന്നതോടെ തയമ്മും ബാത്വിലാവുകയും ആ വെള്ളം ഉപയോഗിക്കൽ അയാൾക്ക് നിർബന്ധമാവുകയും ചെയ്യുന്നു. വെള്ളം കിട്ടുന്നതോടെ വലിയഅശുദ്ധിയകറ്റാൻ തയമ്മും ചെയ്ത ആൾക്ക് കുളിയും, ചെറിയ അശുദ്ധിയകറ്റാൻ വുദുവും നിർബന്ധമാവുന്നു.ഹദീസിൽ കാണാം:

الصعيد الطيب وضوء المسلم وإن لم يجد الماء عشر سنين ، وإذا وجد الماء فليتق الله وليمسه بشرته

‘ശുദ്ധിയുള്ള ഭൂതലം മുസ്ലിമിന്റെ ശുദ്ധീകരണ വസ്തുവാണ്, പത്തുവർഷത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ പോലും.
എന്നാൽ വെള്ളം കിട്ടിയാൽ അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ തൊലിയിൽ വെള്ളം സ്പർശിക്കുകയും ചെയ്യട്ടെ’ (ബസ്സാർ).

ദുഹ്ർ, അസ്വർ, ഇശാ എന്നീ നാല് റക്അത്തുകളുള്ള നമസ്ക്കാരങ്ങൾ രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്കരിക്കൽ യാത്രക്കാരന് സുന്നത്താണ്. ഇബ്നു ഉമറിൽ നിന്നും ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറയുന്നു: ‘ഞാൻ നബി(സ) യോടൊപ്പം സഹയാത്രികനായിരുന്നു, അദ്ദേഹം യാത്രയിൽ നമസ്ക്കാരം രണ്ട് റക്അത്തിനെക്കാൾ അധികരിപ്പിച്ചിരുന്നില്ല. അബൂബക്കറും ഉമറും ഉസ്മാനും (റ) അപ്രകാരം തന്നെയായിരുന്നു’.
ആയിശ (റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു:

فرضت الصلاة ركعتين ثم هاجر النبي صلى الله عليه وسلم ففرضت أربعة، وتركت صلاة السفر على الأولى

‘നമസ്കാരം നിർബന്ധമാക്കപ്പെട്ടത് രണ്ട് റക്അത്തുകളായാണ്, പിന്നീട് നബി(സ) മദീനയിലേക്ക് ഹിജ്റ പോയപ്പോൾ നാല് റക്അത്തുകളായി നിർബന്ധമാക്കപ്പെട്ടു, യാത്രയിലുള്ള നമസ്കാരം ആദ്യത്തെ നിയമമനുസരിച്ച് നിലനിറുത്തപ്പെടുകയും ചെയ്തു’.

അപ്പോൾ യാത്രക്കാരൻ തന്റെ നാട്ടിൽ നിന്നും പുറപ്പെട്ട് അവിടെ തിരിച്ചെത്തുന്നത് വരെ നാലു റക്അത്തുള്ള നമസ്കാരങ്ങൾ രണ്ടാക്കി ചുരുക്കി നമസ്ക്കരിക്കലാണ് സുന്നത്ത്, ആ യാത്ര ദീർഘിച്ചതാണെങ്കിലും ചുരുങ്ങിയതാണെങ്കിലും ശരി.

ഇബ്നു അബ്ബാസ്(റ)വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘മക്കാവിജയ വർഷം നബി(സ)
പത്തൊമ്പത് ദിവസം മക്കയിൽ രണ്ട് റക്അത്ത് വീതം നമസ്ക്കരിച്ചുകൊണ്ട് കഴിച്ചുകൂട്ടി. എന്നാൽ നാല് റക്അത്ത് നമസ്ക്കരിക്കുന്ന ഇമാമിന്റെ പിന്നിലാണ് നമസ്ക്കരിക്കുന്നതെങ്കിൽ നിർബന്ധമായും യാത്രക്കാരനും നാല് റക്അത്ത് നമസ്ക്കരിക്കണം. അയാൾ ഇമാമിനോടൊപ്പം ചേർന്നത് നമസ്കാരത്തിന്റെ ആരംഭത്തിലാണെങ്കിലും ഇടയിലാണെങ്കിലും ശരി.

നബി(സ) പറഞ്ഞു: ‘ഇമാം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം തുടരപ്പെടാൻ വേണ്ടിയാണ്, അതിനാൽ നിങ്ങൾ അദ്ദേഹത്തോട് എതിരാവരുത് ‘(ബുഖാരി, മുസ്ലിം).

മറ്റൊരു ഹദീസിൽ കാണാം, നബി(സ) പറഞ്ഞു: ‘ഇമാമിനോടൊപ്പം നിങ്ങൾക്ക് ലഭിച്ചത് നിങ്ങൾ നമസ്കരിക്കുക, നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക’ (ബുഖാരി, മുസ്ലിം).

ഇബ്നുഅബ്ബാസ് (റ) ചോദിക്കപ്പെട്ടു: ‘യാത്രക്കാരൻ എന്തു ചെയ്യണം? തനിച്ച് നമസ്കരിക്കുമ്പോൾ രണ്ട് റക്അത്തും സ്വദേശിയായ ഒരു ഇമാമിനെ തുടർന്ന് നമസ്കരിക്കുമ്പോൾ നാലുമാണോ നമസ്ക്കരിക്കേണ്ടത്?, അപ്പോൾ അദ്ദേഹം പറഞ്ഞു? അതാണ് പ്രവാചകചര്യ.

(സ്വദേശിയായ) ഇമാമിന്റെ കൂടെ നമസ്കരിക്കുമ്പോൾ ഇബ്നു ഉമർ പൂർത്തിയായി നമസ്കരിക്കുകയും യാത്രയിൽ തനിച്ചായിരിക്കുമ്പോൾ ചുരുക്കി നമസ്കരിക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത്.
തുടർച്ചയായ യാത്രയാൽ പ്രയാസം നേരിടുമ്പോൾ യാത്രക്കാരന് ദുഹറും അസ്വറും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ചേർത്ത് (ജംഅ് ആക്കി) നമസ്ക്കരിക്കാവുന്നതാണ്. ഇത്തരം ഘട്ടത്തിൽ തനിക്ക് കൂടുതൽ സൗകര്യപ്രദമായ രൂപത്തിൽ അവയെ മുന്തിച്ചോ പിന്തി ചചോ ജംഅ് ആക്കാവുന്നതാണ്.

അനസുബ്നു മാലിക്(റ)വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം നബി(സ) സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പ് യാത്ര പുറപ്പെട്ടാൽ ദുഹ്റിനെ അസ്വറിന്റെ സമയത്തിലേക്ക് പിന്തിപ്പിക്കുകയും ശേഷം രണ്ടും ചേർത്ത് നമസ്കരിക്കുകയും ചെയ്യും. യാത്ര പുറപ്പെടുന്ന ഘട്ടത്തിൽ സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്ർ നമസ്കരിക്കുകയും ശേഷം പുറപ്പെടുകയും ചെയ്യും.

ഇമാം ബൈഹഖിയുടെ ഒരു റിപ്പോർട്ടിൽ കാണാം: ‘നബി യാത്ര പുറപ്പെടുമ്പോൾ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്റും അസ്വറും ചേർത്ത് നമസ്കരിക്കുമായിരുന്നു’,

എന്നാൽ യാത്രക്കാരന് ജംഅ് ചെയ്യേണ്ടുന്ന ആവശ്യമില്ല എങ്കിൽ അങ്ങനെ വേണ്ടതില്ല. ഉദാഹരണമായി ഒരാൾ യാത്രക്കിടയിൽ ഒരിടത്ത് ഇറങ്ങുകയും, അടുത്ത നമസ്കാരത്തിന്റെ സമയമായ ശേഷമല്ലാതെ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്നില്ല എങ്കിൽ അയാൾ ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം. കാരണം അയാൾക്ക് അതിന്റെ ആവശ്യമില്ല. അപ്രകാരം ആവശ്യമില്ലാതിരുന്നതിനാലാണ് നബി(സ) അദ്ദേഹത്തിന്റെ വിടവാങ്ങൽ ഹജജിൽ മിനായിൽ വെച്ച് ജംഅ് ചെയ്യാതിരുന്നത്.

യാത്രക്കാരന് സ്വദേശത്തുള്ളവൻ നമസ്കരിക്കുന്നതുപോലെ തന്നെ ദുഹാ, രാത്രി നമസ്കാരം, വിത്ത്ർ, പോലെയുള്ള ഐച്ഛിക നമസ്കാരങ്ങൾ നിർവ്വഹിക്കാവുന്നതാണ്. എന്നാൽ ദുഹ്റിന്റെയും മഗ്രിബിന്റെയും ഇശാഇന്റെ യും റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാതിരിക്കലാണ് പ്രവാചകചര്യ.


ഗ്രന്ഥം:മനാസിക് അൽ ഹജ്ജ് വൽ ഉംറ വൽ മഷ്റൂഅ് ഫീ സിയാറ
ഗ്രന്ഥകർത്താവ്:ശൈഖ് മുഹമ്മദ് ബ്ൻ സ്വാലിഹ് അൽഉസൈമീൻ (റഹി)
വിവർത്തനം:മുഹമ്മദ്കുട്ടി കടന്നമണ്ണ

യാത്രക്കാർ ശ്ര ക്കുക

യാത്രക്കാർ ശ്രദ്ധിക്കുക

ആമുഖം


بسم الله الرحمن الرحيم

പ്രകൃതിമതമായ ഇസ്ലാം മനുഷ്യന്റെ പ്രകൃതിക്കിണങ്ങുന്ന നിയമനിർദ്ദേശ ങ്ങൾ മാതമേ മനുഷ്യരോട് അനു സരിക്കാൻ കൽപിച്ചിട്ടുളളൂ. ഇസ്ലാ മിന്റെ ഏതൊരു അനുശാസനത്തെ സംബന്ധിച്ചും നാം ചിന്തിക്കുകയും പഠിക്കുകയും ചെയ്യുകയാണെങ്കിൽ ആത്യന്തികമായി അതിന്റെ പരിണിത ഫലം മനുഷ്യന്റെ ഇഹപരലോക വി ജയത്തിനുതകുന്നതായി നമുക്ക് ഗ്ര ഹിക്കാൻ സാധിക്കും. സാമൂഹ്യ ജീ വിയായ മനുഷ്യന് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത് ചെയ്യൽ അനിവാര്യമായിത്തീരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളി ലേക്കും വെളിച്ചം വീശുന്ന ഇസ്ലാം, അതു കൊണ്ട് തന്നെ, യാത്ര പുറപ്പെടുമ്പോൾ മുതൽ വീട്ടിൽ തിരിച്ചെ ത്തുന്നത് വരെ വിശ്വാസികൾ പാലി ക്കേണ്ട മര്യാദകളും ചൊല്ലേണ്ട പാ ർത്ഥനകളും വളരെ പ്രാധാന്യത്തോ തന്ന മനുഷ്യനെ പഠിപ്പിക്കുന്നു. പ്രസ്തുത കാര്യങ്ങൾ ചെറിയ രീതി യിൽ ഉണർത്തുവാനാണ് ഈ ലഘു കൃതിയിലൂടെ ആഗ്രഹിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ. ടെ മഹാനായ റസൂലുല്ലാഹ് (സ)യാത യെ സംബന്ധിച്ച് പറയുന്ന ഒരു ഹദീസ് നാം ശ്രദ്ധിക്കുക: عن أبي هريرة رضي الله عنه أتي شول الله صلى الله عليه وسلم قال : الف قطعة من العذاب يمنع أحدكم تؤمه وطعامه وشرابه فإذا قضى أم نقمته ليعجل إلى أهله (بخاري) 9/-, ദനം: അബൂഹുറൈറ(റ)വിൽ നിന്ന് നിവേ റസൂലുല്ലാഹ് (5) പറയുകയു ണ്ടായി: ശിക്ഷയുടെ ഒരു ഭാഗമാ കുന്നു യാത്ര. അത് നിങ്ങളുടെ ഉറക്ക ത്തെയും, ഭക്ഷണത്തെയും, പാനീയ ത്തെയും തടയുന്നു. ആരുടെയെങ്കി ലും(യാത്രയുടെ) ഉദ്ദേശം പൂർത്തി യായാൽ അവൻ പെട്ടെന്ന് തന്റെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങേ ണ്ടതാകുന്നു. (ബുഖാരി) യാത്ര ചോദിക്കൽ പ്രവാചകചര്യ പരിശോധിക്കുമ്പോൾ യാത്ര പോകുന്ന വ്യക്തി മറ്റുള്ളവ രോട് യാത്ര ചോദിക്കൽ സുന്നത്താ ണെന്ന് കാണാൻ സാധിക്കുന്നതാണ്. ഒരു ഹദീസ് നോക്കുക:


عن سالم بن عبد الله قال كان أبي عبد الله ب مممم إذا أتى الرجل وهو يريد
السفر قال: له اذن حتى أودعك كما كان شول الله صلى الله عليه وسلم
ودعنا فيقول أستودع الله دينك وأمانك وخواتيم ملي (أحمد)

സാലിമുബ്നു അബ്ദുല്ലാഹ് (റ)വിൽ നിന്ന് നിവേദനം: എന്റെ പിതാവ് അബ്ദുല്ലാഹ് ഇബ്നു ഉമർ ആരെ ങ്കിലും യാത്ര പോകുവാൻ ഉദ്ദേശിച്ചു കൊണ്ട് വരികയാണെങ്കിൽ അദ്ദേഹ ത്തോട് പറയുമായിരുന്നു: നീ അടു ത്ത് നിൽക്കുക, പ്രവാചകൻ(സ) ങ്ങളെ യാത് അയക്കുന്നത് പോലെ ഞാൻ താങ്കളെയും യാത്രയയക്കാം എന്ന് പറഞ്ഞ് കൊണ്ട് പറയും: താങ്കളുടെ മതത്തെയും, താങ്കളുടെ വിശ്വസ്തതയേയും, താങ്കളുടെ കർമ്മങ്ങളുടെ പര്യാവസാനത്തെയും ഞാൻ അല്ലാഹുവിൽ ഏൽപിക്കുന്നു. (അഹ്മദ്) സഛരിതരായ സലഫു സ്വാലിഹീ ങ്ങളിൽ നിന്നും ഒരു പാട് ഉദ്ധരണി കളും നമുക്ക് ഈ വിഷയത്തിൽ കാണാവുന്നതാണ്. അത് കൊണ്ട് ത ന്നെ പ്രവാചകന്റെ സുന്നത്ത് എന്ന നിലക്ക് ഈ കാര്യം നാം ജീവിത ത്തിൽ പകർത്തുക. ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക: യാത്ര പോകുമ്പോൾ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും ഒന്നിച്ച് പോകുന്ന താണ് നല്ലത് എന്ന് പ്രവാചകൻ(6) യുടെ സുന്നത്തിൽ നിന്നും നമുക്ക് ഉൾകൊള്ളുവാൻ സാധിക്കുന്ന കാര്യ മാണ്. അതിനെ സംബന്ധിച്ചുള്ള ഒരു ഹദീസ് നാം വായിക്കുക: عن ابن عمر عن النبي صلى الله عليه ولم قال: لو يعلم التاش ما في الودة ما أعلم ما سار رابرت بليل وخده (بخاري) പോലെ ഇബ്നുഉമർ(റ)വിൽ നിന്ന് നിവേദ പ്രവാചകൻ ( 8 )പറഞ്ഞു: ഒറ്റക്ക് യാത്ര പോകുമ്പോഴുണ്ടാകുന്ന കാര്യ ങ്ങളെ സംബന്ധിച്ച് ഞാൻ അറിയു ന്നത് മനുഷ്യർ അറിഞ്ഞിരു ന്നുവെങ്കിൽ ഒരു രാത്രിയിലും ഒരാ ളും വാഹനം കയറി ഒറ്റക്ക് യാത്ര പോകില്ലായിരുന്നു. (ബുഖാരി) 3 ع عمرو بن شعيب عن أبيه عن جده آن شول الله صلى الله عليه وسلم قال الرايب شيطا وال ایران شیطانان والله رب قال أيمو عیسی حدیث ابن عمر حديث حسن صحيح الترمذي) അ അംറുബ്നു ശുഐബ്(റ) തന്റെ പിതാവിൽ നിന്നും അദ്ദേഹം തന്റെ പിതാവിൽ നിന്നും നിവേദനം: പ്രവാ ചകൻ (8) പറയുകയുണ്ടായി: ഒറ്റക്ക് യാത്ര ചെയ്യുന്നവൻ ശൈത്വാനാണ്, രണ്ടാളുകൾ യാത്ര ചെയ്യുകയാണെ ങ്കിൽ അവർ രണ്ട് ശൈത്വാനാണ്, മൂന്നാളുകൾ യാത് ചെയ്യുന്നതാണ് യഥാർത്ഥത്തിലുള്ള യാത്ര. (തിർമിദി) ഈ ഹദീസിനെ വിശദീകരിച്ചു കൊ ണ്ട് മഹാൻമാർ പറയുന്നത് ഇവിടെ ശൈത്വാനാണ് എന്ന് പറഞ്ഞത് അവ രെ പിശാച് വഴിതെറ്റിക്കുവാനും, തു പോലെ ഉപദ്രവങ്ങളേൽപ്പിക്കുവാ സാധ്യത കൂടുതലുണ്ടെന്നാണ്. അത് കൊണ്ട് തന്നെ മൂന്നാ ളുകളു ടെ സംഘമാണ് യഥാർത്ഥത്തിൽ യാത്രയെന്ന് പറയുവാൻ സാധിക്കുക യുള്ളൂ. അങ്ങിനെയാകുമ്പോൾ അവ ർക്ക് ശക്തിയുണ്ടാ കും, സമാധാ നാവും ഉണ്ടാകും. മൂന്നാളുകളിൽ നിന്ന് ഒരാളെ അമീറാക്കുകയും ചെയ്യണം. പ്രവാചകൻ(സ) പഠിപ്പിക്കുന്നത് നോക്കുക. അമീർ ഉണ്ടായിരിക്കണം: عن أبي سعيد الخدري أين رشول الله صلى الله عليه وسلم قال إذا خرج لائه في سفر فليؤمموا أحدهم (أبوداود- (ألباني – حسن صحيح)   അബൂസഈദുൽ ഖുദ്രി (റ)വിൽ നിന്ന് നിവേദനം: റസൂലുല്ലാഹ്(സ) പറഞ്ഞു: ഏതെങ്കിലും മൂന്നാളുകൾ യാത് പുറപ്പെടുകയാണെങ്കിൽ അവ് രിൽ ഒരാളെ അമീറായി നിശ്ചയിക്കട്ടെ. (അബൂദാവൂദ്) നായ, മണിനാദം പോലെയുള്ളവ കൂടെ കൊണ്ടു പോകാതിരിക്കുക. അല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ട് പുറപ്പെടുന്ന യാത്രയായത് കൊണ്ട് തന്നെ ആ യാത്രയിൽ അല്ലാഹു വിന് ഇഷ്ടമില്ലാത്തത് കൂടെ കൊണ്ടു പോകുവാനും പാടില്ല. അതാണ് വരുന്ന ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. താ ഴെ عن أبي هريرة أن شول الله صلى الله عليه وسلم قال: لا تضح الملاك وفقه فيها كل ولا ج (مسلم) അബൂഹുറൈറ(റ)പറയുന്നു: റസൂലു ല്ലാഹ് (8)പറഞ്ഞു:മണിനാദവും(ബെ ല്ല്),നായയുമുള്ളവരോടൊപ്പം മലക്കു കൾ കൂടെ പോവുകയില്ല. (മുസ്ലിം) സ്ത്രീകൾ മഹ്‌റമിന്റെ കൂടെ: യാത്ര പോകുമ്പോൾ അപ്രതീക്ഷിതമായി ചില ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടേണ്ടി വരുന്നതാണ്, അതുപോലെ സഞ്ചരിക്കുന്ന വാഹന ങ്ങളും, മറ്റു യാത്ര മാധ്യമങ്ങളും കേടുവരുവാനും സാധ്യത കൂടുതലാണ്. ഈ കാര്യങ്ങളെല്ലാം സ്ത്രീകൾ ക്ക് വളരെയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുത്തി വെക്കും. അ ങ്ങിനെയള്ള സാഹചര്യങ്ങളിൽ 5 അവരുടെ സുരക്ഷ പരിഗണിച്ചു കൊണ്ട് ഇസ്ലാം സ്ത്രീകളോട് പറയുന്നത് നി ങ്ങൾ മഹ്റമിന്റെ (ഭർത്താവോ, വിവാഹം നിഷിദ്ധമായ മകൻ, പിതാവ്, സഹോദരൻ തുടങ്ങിയവരാണ് ഉദ്ദേശിക്കുന്നത്) കൂടെ മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ. ഇത് സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന സ്വാത്രന്ത്യ വും, സുരക്ഷിതത്വവുമാണെന്ന് ബു ദ്ധിയുള്ളവർക്കൊക്കെ മനസിലാക്കു വാൻ സാധിക്കുന്ന കാര്യമാണ്. അ താണ് പ്രവാചകൻ(സ) നമ്മെ പഠിപ്പി ക്കുന്നത്. عن أبي هريرة أن شول الله صلى الله عليه وسلم قال: لا ي لإمرأة تؤم بالله واليوم الأخير تناؤ مسيرة يوم وليلة مع ذي محرم عليها (مسلم) അ അബൂഹുറൈറ(റ)വിൽ നിന്ന്; പ്രവാചകൻ(സ)പറയുകയുണ്ടായി: അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിനിക്ക് തന്റെ മഹ്റമിന്റെ കൂടെയല്ലാതെ ഒരു രാത്രിയും, പകലും യാത്ര ദൂരമു ള്ള യാത്ര പാടില്ലാത്തതാകുന്നു. (മുസ്ലിം) عن أبي عبير قال سمعت ابن عباس قول مع النبي صلى الله عليه وسلم يخطب يقول لا يخلو جل بامرأة إلا ومعها و مخم و ساير المراة إلا مع ذي مخرم فقام رجل فقال يا رسول الله إن امرأتي خرج حاجة وإني اب في غزوة كذا وكذا قال انطلي ځج مع 6 امريك (مسلم) പറ അബൂമഅ്ബദിൽ(റ) നിന്നും നിവേദനം; ഇബ്നുഅബ്ബാസ്(റ) പറയുന്ന തായി ഞാൻ കേട്ടു: പ്രവാചകൻ (സ)പ്രസംഗിക്കുമ്പോൾ ഇങ്ങനെ പറയുന്നതായി ഞാൻ കേൾക്കുകയുണ്ടായി; ഒരു സ്ത്രീയും പുരുഷനും ഒഴിഞ്ഞിരിക്കുവാൻ പാടില്ല, അവളുടെ കൂടെ മഹ്റമില്ലാതെ, മഹ്റമിന്റെ കൂടെയല്ലാതെ ഒരു സ്ത്രീ യാത്ര ചെയ്യുവാൻ പാടില്ല. അപ്പോൾ ഒരാൾ എഴുന്നേറ്റ് കൊണ്ട് ചോദിക്കുകയു ണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ ഭാര്യ ഹജ്ജിന് പുറപ്പെട്ടിരി ക്കുകയാണ്, എന്നാൽ ഞാനാകട്ടെ ഇന്നയിന്ന യുദ്ധത്തിന് പോകു വാനായി തീരുമാനിച്ചിരിക്കുന്നു, അപ്പോ ൾ തിരുമേനി പറഞ്ഞു: നീ ഭാര്യയു കൂടെ ഹജ്ജ് ചെയ്യാനായി പുറപ്പെടുക. (മുസ്ലിം) വ്യാഴാഴ്ചയുള്ള യാത്ര. പ്രത്യേകമായ ദിവസം മാത്രമെ നിങ്ങൾ യാത്ര പുറപ്പെടുവാൻ പാടുള്ളൂവെന്ന് പ്രവാചകൻ(സ) നമ്മോട് നിർദ്ദേശിച്ചിട്ടില്ല. എന്നാൽ യാത്ര പുറപ്പെടുന്നത് വ്യാഴാഴ്ചയാകുന്നത് പ്രവാചകൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഹദീസുകളിൽ കാണാവുന്നതാണ്. ഒരു ഹദീസ് ശ്രദ്ധിക്കുക: عن عبد الرحمن بني كعب بني مالي عن أبيه رضي الله عنه أن النبي صلى الله عليه وسلم خرج يوم الخميس في غزوة تبوك كان يجب أن 7 يخرج يوم الخميس ( بخاري) അബ്ദുർറഹ്മാനുബ്നു കഅ്ബ് ബ്നു മാലിക്(റ) തന്റെ പിതാവിൽനിന്നും നിവേദനം;പ്രവാചകൻ (സ) തബുക്ക് യുദ്ധത്തിന് വേണ്ടി വ്യാഴാഴ്ചയാണ് പുറപ്പെട്ടത്, വ്യാഴാഴ്ച പുറപ്പെടുവാ ൻ അദ്ദേഹം ഇഷ്ടപ്പെടാറുണ്ടായിരു ന്നു. (ബുഖാരി) عن كعب بن مالك قال قلما كان شول الله صلى الله عليه وسلم يخرج في شفر إلأ يوم الخميس ( أبو داود) കഅ്ബ്നു ബ്നുമാലികിൽ (ജ) നി ന്നും നിവേദനം: പ്രവാചകൻ വ്യാഴാഴ്ചയല്ലാതെ യാത്ര പുറപ്പെടുന്നത് കുറവായിരുന്നു. (അബൂദാവൂദ്) യാത്രയിലെ പ്രാർത്ഥനകൾ ജീവിതത്തിന്റെ വ്യത്യസ്ത മേഖലക ളിൽ ചൊല്ലേണ്ട് പ്രത്യേകമായ പ്രാർത്ഥനകൾ പ്രവാചകൻ(സ) നമുക്ക് പഠിപ്പിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ بسم الله ، توكل على الله ولا حول ولا قوة إلا അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ മേൽ ഞാൻ ഭരമേൽപ്പി ക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവുമില്ല. (അ ബൂദാവൂദ്, തുർമുദി ) 8 للهم إني أعود بك أن أضل أو أضل ، أو أزل أو أزل ، أو أظلم أو أظلم ، أو أجهل أو يجهل علي. [صحيح الترمذي 3/ ۱۵۲] അല്ലാഹുവേ, ഞാൻ വഴി തെറ്റുകയോ തെറ്റിക്കപെടുകെയോ ചെയ്യുന്നതിൽ നിന്നും, ഞാൻ വ്യതിചലിക്കുകയോ വ്യതിയാനത്തിന് വിധേയ ക്കുകയോ വ്യതിചലി ന്നും നി ചെയ്യുന്നതിൽ നിന്നും ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും അവിവേകം ചെയ്യുകയോ അവിവേ കത്തിന് ചെ യ്യുന്നതിൽ നിന്നും നിന്നോട് വിധേയമാകുകയോ ഞാൻ അഭയം ചോദിക്കുന്നു. ( തുർമുദി) വാഹനത്തിൽ കയറുമ്പോൾ ഘമായ ദീർ കറയുമ്പോഴും, വാഹനത്തിൽ വാഹനം ത്തിൽ കയറി വാഹന യാത്രപോകാനായി സഞ്ചരിക്കു വാൻ തുടങ്ങുമ്പോഴും: عن ابن عمر قال: أين رشول الله صلى الله عليه وسلم كان إذا استوي على بيرو ځايرا إلى ﺎف تی ام ال ( شبحان الذي ځير لنا هذا وما ځا له قرنين وإنا إلى ربنا لمنقبون ) اللهم ا تألك في قنا هذا البر والتقوى وبين العمل ما ترضى الله هون علينا سفرنا هذا واطو عنا بعده اللهم أنت الاب في السفر والخليفة في الأهلي اللهم إني أعود بك من 9 وغناء التمر وابير المنظر وشوء المنقلب في المالي والأهلي وإذا رجع قاله وزاد فيه آبون تابوت عابدون رنا ابيون (مسلم) നം: ക്കു ഇബ്നുഉമർ(റ)വിൽ നിന്ന് നിവേദ യാത് പുറപ്പെടുവാനായി പ്രവാ ചകൻ (സ) തന്റെ വാഹനപ്പുറത്ത് ക യറിയാൽ മൂന്ന് പ്രാവശ്യം തക്ബീർ ( അള്ളാഹു അക്ബർ )ചൊല്ലാറുണ്ടായിരുന്നു. എന്നിട്ട് ഇങ്ങനെ പറയും: ഞങ്ങൾക്ക് ഈ വാഹനം ഒരുക്കിത്തന്നവൻ പരമ പരിശു ദ്ധനാകുന്നു, ഞങ്ങൾക്കിത് ഒരുക്കിതന്നവൻ കഴിവില്ലായിരുന്നു, തീർച്ച യായും ഞങ്ങൾ അവനിലേക്ക് തന്നെ മടങ്ങുന്നവരാണ്. അല്ലാഹുവേ, ഈ യാത്രയിൽ ഞങ്ങൾ നിന്നോട് പുണ്യവും, സൂക്ഷ്മതാബോധവും, നീ ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങളും ചോദിക്കുന്നു, അല്ലാഹുവേ, ഈ യാ ത ഞങ്ങൾക്ക് നീ എളുപ്പമാക്കി തരികയും, ഞങ്ങളിൽ നിന്ന് ദൂരം ചുരുക്കുകയും ചെയ്യേണമേ, അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും, വീ ട്ടിലെ പ്രതിനിധിയും നീയാണ്, അല്ലാഹുവേ, യാത്രയുടെ ബുദ്ധിമുട്ടുകളിൽ ചീത്ത കാഴ്ചയിൽ നി ന്നും, സമ്പത്തിലും കുടും ബത്തിലു മുണ്ടാകുന്ന ചീത്തപര്യാവസാനത്തിൽ നിന്നും ഞങ്ങൾ നിന്നോട് ശരണം ചോദിക്കുന്നു. തിരുമേനി(സ) ത്രയിൽ നിന്ന് മടങ്ങി വന്നാൽ ഇ ങ്ങനെയും കൂടി അധികരിപ്പിക്കാറുണ്ടായിരുന്നു. “ഞങ്ങൾ മടങ്ങുന്നവരാണ്, ഞങ്ങൾ പശ്ചാതാപിക്കുന്നവരാണ്, ഞങ്ങൾ നിന്നും, യാ 10   ആരാധന ചെയ്യുന്ന വരാണ്, ഞങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നവരുമാകുന്നു. (മുസ്ലിം) ഉയർന്ന സ്ഥലത്തും, താഴ്ന്ന സ്ഥ ലത്തും: സഞ്ചരിക്കുന്ന വഴികളിൽ സ്വാഭാവി കമായും താഴ പ്രദേശങ്ങളും, ഉയ ർന്ന പ്രദേശങ്ങളും ഉണ്ടാകും. അങ്ങി നെയുള്ള സന്ദർഭങ്ങളിൽ പ്രവാചക ൻ (3) പ്രത്യേകം പ്രത്യേകം പ്രാർത്ഥനകൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഒരു ഹ ദീസ് കാണുക: وكان النبي صلى الله عليه وسلم وجيوشه إذا علا الثنايا كبروا وإذا هبطوا (ألله اکبر) سبحان الله പ്രവാചകൻ (സ )യും, സൈന്യങ്ങളും ഉയർന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ തക്ബീർ മുഴക്കാറുണ്ടായിരുന്നു, അതിൽ നിന്നിറങ്ങി താഴ്ന്ന പ്രദേങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ തസ്ബീഹ് ചൊല്ലാറുണ്ടായിരുന്നു. (അബൂദാവൂദ്) പ്രാർത്ഥന അധികരിപ്പിക്കുക: പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ ന്ദർഭമാണ് യാത്രാ വേളയെന്ന് പ്ര വാചകൻ (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് യാത്രയിൽ നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങൾക്ക് വേണ്ടി സർവ്വശക്തനും, സൃഷ്ടാവുമായ പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുക.ഒരു ഹദീസ് നോക്കുക:   عن أبي هريرة قال قال رشول الله صلى الله عليه وسلم لا دعوات مستجابات لا شك فيه دعوة المظلوم ونموه المسافر ودعوة الوالي على അബൂഹുറൈറ(റ)വിൽ നിന്ന്: റസൂ ലുല്ലാഹ്(റ)പറയുകയുണ്ടായി: മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുന്നതാകുന്നു, അതിൽ യാതൊരു സംശയ വുമില്ല. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, സന്താനത്തെതിരെയുള്ള പിതാവിന്റെ പ്രാർത്ഥന.എന്നിവയാണവ. (തിർമിദി). എവിടെയെങ്കിലും ഇറങ്ങുമ്പോൾ സുദീർഘമായി യാത്ര ചെയ്യുമ്പോൾ വിശ്രമിക്കുവാനും മറ്റും വേണ്ടി നമു ക്ക് അറിയുന്നതോ, അറിയാത്തതോ ആയിട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങേ ണ്ടി വരുന്നതാണ്. ആ സന്ദർഭങ്ങളി ൽ റസൂലുല്ലാഹ്(സ) പഠിപ്പിച്ച് പ്രാർ ത്ഥന ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ അവിടെ നിന്ന് നമുക്ക് ഉപദ്രവവുമുണ്ടാവുകയില്ല. നാം യാതൊരു سعد بن أبي وقاص و تنوع خولة بنت حكيم الشكوي تو سيع رسول الله صلى الله عليه وسلم يقول من نزل منزلا ثم قال أغوية بكلمات الله التامات من شر ما خلق لم نره حتى يرتحل من منزله لك ണ രക്ഷ സഅദ്ബ്നു അബീവഖാസ്( റ)വിൽ നിന്നും നിവേദനം: ഖൗലാബിന്ത് ഹ ഖീമുസ്സലമി പറയുന്നതായി ഞാൻ കേട്ടു, റസൂലുല്ലാഹ് (സ) പറയുന്ന തായി ഞാൻ കേൾക്കുകയുണ്ടായി: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങു കയും, ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ പരിപൂർ പദങ്ങൾ കൊണ്ട് സൃഷ്ടികളുടെ മുഴുവൻ ഉപദ്രവങ്ങളിൽ നിന്നും ഞാൻ ചോദിക്കുന്നു എന്ന് പ്രാർ ത്ഥിക്കുകയാണെങ്കിൽ അവിടെ നി ന്നും തിരിച്ച് യാത്ര പുറപ്പെടുന്നത് വ അവന് ഉപ്രദവവുമേ ൽക്കുകയില്ല തന്നെ. (മുസ്ലിം) ഒന്നിച്ച് ഇറങ്ങുക, ഭക്ഷണം കഴിക്കുക: യാത്രയുടെ മര്യാദകളിൽ പെട്ടതും, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുവാൻ ഉള്ള സാഹചര്യം ഒരുക്കുന്നതിലും പെ ട്ടതാണ് ഒന്നിച്ച് ഇറങ്ങുകയും, ഒന്നി ച്ചിരുന്നത് ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നുള്ളത്. ഹദീസ് നോക്കുക: രെ യാതൊരു ഒരു كنا أبو علبة الخشني قال كان الا إذا نزلوا منزلا قال عمو گان الاش إذا نزل شول الله صلى الله عليه وسلم منزلا تفرقوا في الشعاب والأؤيرية قال ترشول الله صلى الله عليه وسلم إثر تفقكم في هذه الشعاب والأووية إنما لكم من الشيطان قلم ينزل بعد ذلك منزلا إلا انضم بعضهم إلى بعض حتى يقال لؤ بيط عليهم وت لهم (أبوداود- صحح الألباني) അബൂഥഅബ അൽഖുശനിയ്യ് (റ) വിൽ നിന്ന് നിവേദനം: ജനങ്ങൾ എ വിടെയെങ്കിലും ഇറങ്ങിയാൽ ,പല അംറ് പറയുന്നു: ജനങ്ങൾ പ്രവാചകനോ ടൊപ്പം എവിടെയെങ്കിലും ഇറങ്ങുക യാണെങ്കിൽ വഴികളിലൂടെ, പ ല താഴ്വരകളിലൂടെ അവർ പോകുമാ യിരുന്നു, അപ്പോൾ പ്രവാചകൻ (1) പറയുകയുകയുണ്ടായി: ഈ താഴ്വര കളിലും, കുന്നിൻചെരുവുകളിലും ഇ നിങ്ങൾ ഭിന്നിച്ച് നടക്കുകയെ ന്ന് പിശാചിൽ നിന്നുള്ളതാകുന്നു. അ തിന് ശേഷം അവർ എവിടെയെങ്കി ലും ഇറങ്ങുകയാണെങ്കിൽ ഒരു തു ണി കൊണ്ട് അവരെ വലയം ചെയ്യു വാൻ കഴിയുന്ന രൂപത്തിൽ കൂട്ടമാ യി നടക്കുമായിരുന്നു. (അബൂദാവൂദ്, അൽബാനി സ്വഹീ ഹാക്കിയ ഹദീ സ്) . ങ്ങനെ s ممتا وی ب زب بيني و بين حزب عن أبيه عن جده وخشي أنهم قالوا یا شول الله إنا تأكل ولا تشبع قال قلمملكم أتموت ممتفقين قالوا نعم قال فاجتمعوا على طعام واذكروا اسم الله عليه يبارك لكم فيه (أبو داود) ന്നു: ഭക്ഷണം വഹ്ശിയ്യുബ്നു ഹർബുബ്നു വഹ്ശ് ($്) തന്റെ പിതാവിൽ നിന്നും, അദ്ദേ ഹം തന്റെ പിതാവിൽ നിന്നും പറയു അവർ റസൂലുല്ലാഹ്(s) യോട് പറയുകയുണ്ടായി: പ്രവാചകരെ, ങ്ങൾ കഴിക്കാറുണ്ട്, പ ക്ഷേ, വിശപ്പടങ്ങാറില്ല. തിരുമേനി പ റഞ്ഞു: നിങ്ങൾ ഒരു പക്ഷേ, ഒറ്റ ക്കൊറ്റക്കായിരിക്കും ഭക്ഷണം കഴി ക്കുന്നത്, അവർ പറയുകയുണ്ടായി: അതെ, പറഞ്ഞു: നിങ്ങൾ കഴിക്കുവാനായി ഒരുമിക്കുകയും, അ തിൽ അല്ലാഹുവിന്റെ നാമം ഉച്ചരി ക്കുകയും ചെയ്യുക. നിങ്ങൾക്കതി ൽ അല്ലാഹു അനുഗ്രഹം ചൊരി ഞ്ഞക്കാം. (അബൂദാവൂദ്). ഭക്ഷണം പെട്ടെന്ന് മടങ്ങുക. യാത്രയുടെ ഉദ്ദേശം പൂർത്തിയായി കഴിഞ്ഞാൽ പെട്ടെന്ന് സ്വന്തം നാട്ടി ലേക്കും, കുടുംബത്തിലേക്കും ണ്ടതാണ്. അതാണ് പ്രവാചകൻ(38) മുൻ വിവരിച്ച ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നത്. മടങ്ങ هريرة رضي الله عنه أن شول الله صلى الله عليه وسلم قال : الف عن أبي هريرة رضي قطعة من العذاب يمنع أحدكم تؤم وطعامه وشرابه فإذا قضى أكگم نهمته فليقل إلى أهلي؟ (بخاري) ദനം: അബൂഹുറൈറ(ജ)വിൽ നിന്ന് നിവേ റസൂലുല്ലാഹ് (b) പറയുകയു ണ്ടായി: ശിക്ഷയുടെ ഒരുഭാഗമാകുന്ന യാത്ര, അത് നിങ്ങളുടെ ഉറക്കത്തെ യും, ഭക്ഷണത്തെയും, പാനീയ ത്തെയും തടയുന്നു. ആരുടെയെങ്കി ലും(യാത്രയുടെ) ഉദ്ദേശം പൂർത്തി യായാൽ അവൻ പെട്ടെന്ന് തന്റെ വീ ട്ടുകാരുടെ അടുത്തേക്ക് മടങ്ങേണ്ട താകുന്നു. (ബുഖാരി) വീട്ടിൽ രാതിയിൽ പ്രവേശിക്കു ന്നത് വെറുക്കപ്പെട്ടതാണ്. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങു മ്പോൾ വീട്ടുകാരെ അറിയിക്കേണ്ട തുണ്ട്, പെട്ടെന്ന് കയറി ചെല്ലരുത്. ചിലരെങ്കിലും വീട്ടുകാരെ അറിയി പെട്ടെന്ന് കയറിച്ചെന്ന് വീട്ടു കാരെ വിസ്മയിപ്പിക്കാറുണ്ട്. ഇത് പ്രവാചകൻ(5) വിരോധിച്ച കാര്യ മാണ്. ആയതിനാൽ വീട്ടുകാരെ അറിയിച്ചു കൊണ്ടായിരിക്കണം വീട്ടി ലേക്ക് പ്രവേശിക്കേണ്ടത്. പ്രവാചക ന്റെ അധ്യാപനം കേൾക്കുക: ക്കാത നാം 15

ആയിശാ സ്വിദ്ധീഖാ (റ)

ആയിശാ സ്വിദ്ധീഖാ (റ) ബിൻത് അസ്സ്വിദ്ധീഖ് (റ) ഉസാമബ്നു അബ്ദുല്ലാഹ് ഖയ്യാത്വ്

ഉസാമ ബിൻ അബ്ദുല്ലാഹ് ഹയാത്ത്

വിവർത്തനം : സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

ഒന്നാം ഖുതുബ:

അല്ലാഹുവിനെ സ്തുതിക്കുകയും, വാഴ്ത്തുകയും ചെയ്തതിന് ശേഷം. ബഹുമാന്യരായ മുസ്ലിം സഹോദരങ്ങളെ, ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്നതും, അതിനുള്ള മനസുണ്ടാവുന്നതും ഉന്നതവും,  മഹത്തരവുമായ

സൽസ്വഭാവമാകുന്നു. വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയെന്നത് ഗുരുതരവും, ഭാരമേറിയതുമായ പാപമാണ്, രക്ഷിതാവിന്റെ മൂന്നിൽ പ്രതീക്ഷയറ്റുപോകുന്ന മഹാനഷ്ടവുമാണ്. അല്ലാഹു പറയുന്നു:

(وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِاحْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا)(أحزاب:58)

സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.’ (അഹ്സാബ് : 58)

അല്ലാഹു തന്റെ മതത്തെ സഹായിക്കുവാൻ പ്രത്യേകം തിരഞ്ഞെടുക്കുകയും , അവൻറ പ്രവാചകന്റെ കൂടെ സഹവസിക്കുവാൻ അവസരം നൽകുകയും, അവൻറ ഗ്രന്ഥം സംരക്ഷിക്കുവാൻ ഉത്തരവാദിത്വം ഏൽപിക്കപ്പെടുകയും, മതപ്രബോധനം ചെയ്യാൻ ബാധ്യതയേൽപിക്കപ്പെടുകയും ചെയ്ത നല്ലവരായ പ്രവാചകാനുചരൻമാരെയും, പ്രവാചക കൂടുംബത്തെയും, വിശ്വാസികളുടെ മാതാക്കളെയും മോശമായി ചിത്രീകരിക്കുകയും, അവരെ ഉപദ്രവിക്കുകയും ചെയ്യുകയെന്നത് വിശ്വാസി വിശ്വാസിനികളെ ഉപദ്രവിക്കുന്നതിനേക്കാൾ ഗുരുതരവും, ഭീകരവുമാകുന്നു. ഈ ഉപദ്രവം കഴിഞ്ഞ കാലങ്ങളിലും, ഇന്നും അഭംഗുരം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഈയടുത്ത് വിശ്വാസികളുടെ മാതാവും പ്രവാചക പത്നിയുമായ ആയിശ (റ) വിനെയും, അവരുടെ പിതാവിനെയും സംബന്ധിച്ച് ചില വിവരദോശികൾ പടച്ച് വിട്ടിട്ടുള്ള കാര്യങ്ങൾ വളരെ മോശമായി പോയിട്ടുണ്ട്, അവർ പ്രവാചകൻ (ﷺ) നൽകിയ താക്കീതിനെ സംബന്ധിച്ച് അജ്ഞതയിലുമാണ്.

عن أمّ سلمة رضي الله عنها حين قالت له عليه الصلاة والسلام:إنَّ الناسَ يتحرَّون بهداياهم يومَ عائشة، فمُرهم فليدورُوا معك حيث دُرْت، فقال صلى الله عليه:وسلم:لا تُؤذيني في عائشةَ، فإنّه والله مانزَل عليَّ الوحيُ وأنا في لحافِ امرأةٍ منكنّ غيرها) 

ഉമ്മുസലമ (റ) പ്രവാചകൻ (ﷺ) യോട് പറയുകയുണ്ടായി. ജനങ്ങൾ ആയിശാ(റ) യുടെ ദിവസത്തിൽ മാത്രമാണല്ലോ താങ്കൾക്ക് സമ്മാനം നൽകുന്നത്, അത്കൊണ്ട് ആയിശയോട് താങ്കളോടൊപ്പം എപ്പോഴും ചുറ്റിക്കറങ്ങുവാൻ പറയുക, അപ്പോൾ പ്രവാചകൻ (ﷺ) പറയുകയുണ്ടായി, ആയിശാ(റ) യുടെ കാര്യത്തിൽ നിങ്ങളെന്നെ ഉപദ്രവിക്കാതിരിക്കുക. കാരണം, അല്ലാഹു തന്നെയാണ് സത്യം! നിങ്ങളിൽപെട്ട ഒരു സ്ത്രീയുടെ വിരിപ്പിലും ഞാൻ നുണ്ടായപ്പോൾ എനിക്ക് വഹ്യ് നൽകപ്പെട്ടില്ല, അവരുടെ വിരിപ്പിലൊഴിച്ച്. ആയിശാ(റ) യെ ഉപദ്രവിക്കുന്നത് പ്രവാചകനെ ഉപദ്രവിക്കുന്നതിന് തുല്യമാണ്, കാരണം പ്രവാചകൻ (ﷺ) ക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ആയിശാ(റ) ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ശ്രദ്ധേയമാണ്.

عن عمرو بن العاصِ رضي الله عنه أنّه سأل النبيَّ صلى الله عليه وسلم:أيُّ الناس أحبّ إليك يا رسولَالله؟ قال(عائشة)، قال: فمن الرجال؟  قال: (أبوها)(بخاري ومسلم)

അംറുബ്നുൽ ആസ്വ്(റ) വിൽ നിന്ന്, അദ്ദേഹം നബി(ﷺ) യോട് ചോദിക്കുകയുണ്ടായി, “പ്രവാചകരെ, ജനങ്ങളിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ളത് ആരെയാണ്, പറയുകയുണ്ടായി: ‘ആയിശയാണ്’, പുരുഷൻമാരിലോ? പറഞ്ഞു അവരുടെ പിതാവിനെയാണ്’ (ബുഖാരി,മുസ്ലിം)

ആയിശാ (റ) യുടെ ശ്രേഷ്ടതക്കും , മഹത്വത്തിനും ഇത് തന്നെ മതി. അവരെയാണ് നബി(ﷺ) ക്ക് ഇണയായി അല്ലാഹു തിരഞ്ഞെടുത്തത്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദിസ് നാം വായിക്കുക:

عن عائشة رضي الله عنها أنها قالت : قالَ رسول الله صلى الله عليه وسلم (أُريتُكِ في المنامِ ثلاثَ ليالٍ، جاء بكِ الملكُ في سَرَقةٍ من حرير، فيقول: هذهامرأتُك، فأكشِفُ عن وَجهكِ فإذا أنتِ فيه، فأقول: إن يكُ هذا من الله يُمضِه)(بخاري ومسلم)

ആയിശാ (റ) പറയുന്നു: “റസൂലുല്ലാഹ് (ﷺ) പറഞ്ഞു: മൂന്ന് രാത്രികളിലായി നിന്നെ എനിക്ക് സ്വപ്നത്തിൽ കാണിക്കപ്പെടുകയുണ്ടായി, പട്ട് കൊണ്ടുള്ള ഒരു കൂടാരത്തിൽ നിന്നെയുമായി ഒരു മലക്ക് വന്നുകൊണ്ട് പറഞ്ഞു: ഇവളാണ് താങ്കളുടെ പത്നി. ഞാൻ നിൻറ മുഖം വെളിവാക്കിയപ്പോൾ നിന്നെ അതിൽ കാണുകയുണ്ടായി, അപ്പോൾ ഞാൻ പറഞ്ഞു : ഇത് അല്ലാഹുവിൽ നിന്നാണെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യുന്നതാണ് (ബുഖാരി,മുസ്ലിം)

പ്രവാചകൻമാരുടെ സ്വപ്നം വഹ്യാണെന്ന കാര്യത്തിൽ സംശയമില്ല. അവർ (ആയിശാ (റ)) പ്രവാചകൻ (ﷺ)  ദുൻയാവിലെയും, പരലോകത്തിലെയും ഇണയാകുന്നു. ഇമാം തിർമിദി ശരിയായ സനദിലൂടെ റിപ്പോൾട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം:

عن عائشة رضيالله عنها  :أنَّ جبريل جاء بصورتها في خِرقة حريرٍ خضراء إلى النبيّ ِصلى الله عليه وسلم فقال: هذه زوجتُك في الدنيا والآخرة. (الترمذي)

ആയിശാ (റ) പറയുന്നു: “ജിബ്രീൽ  അവരുടെ രൂപത്തിൽ പച്ച നിറത്തിലുള്ള പട്ടിൻ കൂടാരത്തിൽ നബി (ﷺ) യുടെ അടുത്ത് വന്ന് കൊണ്ട് പറയുകയുണ്ടായി: ‘ഇവർ ഇഹത്തിലും പരത്തിലുമുള്ള താങ്കളുടെ ഇണയാകുന്നു ‘ (തിർമിദി) 

ഹാഖിമിൻറ മുസ്തദ്റകിൽ സ്വഹീഹായ സനദോടുകൂടി ഉദ്ധരിക്കപ്പെട്ട ഹദിസ്:

عن عائشة رضي الله عنها أنها قالت: قلتُ: يا رسول الله،مَن مِن أزواجك في الجنّة؟ قال:(أما إنّكِ من هنّ) (مستدرك الحاكم بإسنادٍ صحيحٍ)

ആയിശാ(റ) യിൽ നിന്ന് അവർ പ്രവാചകൻ (ﷺ) യോട് ചോദിക്കുകയുണ്ടായി: “അല്ലാഹുവിൻറ തിരുദൂതരെ, സ്വർഗത്തിൽ താങ്കളുടെ ഇണകൾ ആരെല്ലാമാണ്? പറഞ്ഞു: “അറിയുക, നീ അവരിൽപെട്ടവളാണ്” (ഹാഖിം) 

നബി (ﷺ) ആയിശാ(റ) യ്ക്ക് ജിബ്രീൽ(അ) യുടെ സലാം എത്തിച്ച് കൊടുക്കുകയുണ്ടായി. ആ കാര്യമാണ് ഇമാം ബുഖാരിയും, മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നമുക്ക് കാണാൻ കഴിയുന്നത്.

عن عائشة رضي الله عنها أنها قالت: قالَ رسولُالله صلى الله عليه وسلم((ياعائشَة، هذا جبريل، وهو يقرأعليكِ السّلام))، قالت: وعليه السلام ورحمةُ الله، ترى ما لا نرى يا رسولالله) (بخاري ومسلم).

ആയിശാ(റ) യിൽ നിന്ന് അവർ പറയുകയുണ്ടായി: റസൂലുല്ലാഹ് (ﷺ) പറഞ്ഞു: “ഓ, ആയിശാ, നിങ്ങൾക്കിതാ ജിബ്രിൽ(അ)  പറഞ്ഞിരിക്കുന്നു “അവർ പറഞ്ഞു: ‘അദ്ദേഹത്തിനും അല്ലാഹുവിൻറ അനുഗ്രഹവും സമാധാനവും ഉണ്ടാവട്ടെ’. പ്രവാചകരെ, താങ്കൾ ഞങ്ങൾ കാണാത്തത് കാണുന്നുണ്ടല്ലേ (ബുഖാരി,മുസ്ലിം) 

റസൂലുല്ലാഹ് (ﷺ) മറ്റു സ്ത്രീകളിൽ നിന്ന് അവർക്ക് പ്രത്യേകമായുള്ള പ്രത്യേകതകളും, ശ്രേഷ്ഠതകളും കൃത്യമായി വിശദീകരിക്കുന്നത് താഴെ വരുന്ന ഹദീസിലൂടെ നാം മനസിലാക്കുക.

 

وبنبيَّ صلى الله عليه وسلم ((كمُل من الرّجال كثير، ولم يكمُل من النّساء إلا آسية امرأتُ فرعون، ومريم ابنةُ عمران، وفضل عائشةَعلى النساءِ كفضلالثريد على سائرِ الطعام)) (بخاري ومسلم)

“പൂരുഷൻമാരിൽ ധാരാളമാളുകൾ പൂർണത കൈവരിച്ചിട്ടുണ്ട്, എന്നാൽ സ്ത്രീകളിൽ ഫിർഔനിൻറെ ഭാര്യയായ ആസിയയും, ഇംറാനിൻറ പുത്രിയായ മറിയമുമല്ലാതെ മറ്റാരും പൂർണതയിലേക്ക് എത്തിയിട്ടില്ല. ആയിശായ്ക്ക് മറ്റു സ്ത്രീകളേക്കാൾ ഉള്ള ശ്രേഷ്ടത മറ്റു ഭക്ഷണത്തിൽ നിന്ന് ‘ഥരീദി’ (മാവും,കാരക്കയും,നെയും ചേർത്ത് കൊണ്ടുള്ള പലഹാരം) നൂള്ള ശ്രേഷ്ടത പോലെയാണ്” (ബുഖാരി,മുസ്ലിം) 

നബി (ﷺ) ക്ക് ആയിശാ(റ) യോടുള്ള അതിയായ ഇഷ്ടവും, അവർക്കുള്ള ഉയർന്ന സ്ഥാനവും കാരണം അനുവദനീയമായകാര്യങ്ങൾ ആസ്വദിക്കുവാൻ പ്രവാചകൻ (ﷺ) സഹായിച്ചിരുന്നതായി നമുക്ക് ഹദിസുകളിൽ വായിക്കാവുന്നതാണ്. ആയിശാ(റ) പറയുന്നു.

عن عائشة رضي الله عنها أنها قالت: لقد رأيتُ رسولَ الله صلى الله عليه وسلم يقوم على بابِ حجرتي والحبشةُ يلعَبونبالحِراب في المسجد، وإنه ليسترني بردائِه لكي أنظرَ إلى لعبِهم، ثم يقفُ من أجلي حتى أكون أنا التي أنصرف. وفي رواية: حتى أكون أنا التي أسأَم)(بخاري ومسلم) (وفي روايةٍ للنسائي قالت: وما بي حبُّ النظر إليهم، ولكنّي أحببتُ أن يبلغَ النساءَ مقامُه لي ومكاني منه)

ആയിശാ (റ) യിൽ നിന്ന്: അവർ പറഞ്ഞു: പള്ളിയിൽ അബ്സീനിയക്കാർ അമ്പുകൾ കൊണ്ടുള്ള ഒരുതരം കളി നടത്തിക്കൊണ്ടിരിക്കുമ്പോൾ റസൂലുല്ലാഹ് (ﷺ) അത് ശ്രദ്ധിച്ച്കൊണ്ടിരിക്കുന്നതായി ഞാൻ കണ്ടു, ആ സന്ദർഭം പ്രവാചകൻറ തട്ടംകൊണ്ട് ഒരു മറയുണ്ടാക്കി ആ കളി കാണുവാൻ എനിക്ക് സാഹചര്യമുണ്ടാക്കി തന്നു, അങ്ങിനെ ഞാൻ കാരണം പ്രവാചകൻ എന്റെ കൊതി തീരുവോളം അവിടെ നിൽക്കുകയുണ്ടായി മറ്റൊരു റിപ്പോർട്ടിലുള്ളത് “എനിക്ക് മടുപ്പനുഭവപ്പെടുന്നത് വരെ തിരുനബി അവിടെ നിൽക്കുകയുണ്ടായി എന്നാണുള്ളത്. (ബുഖാരി,മുസ്ലിം)

തയമ്മുമിൻ ആയത്തിറങ്ങുവാൻ കാരണം ആയിശ (റ) യാകുന്നു, അതും അവരുടെ ഒരു പ്രത്യേകതയാണ്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക 

عن عائشة رضي الله عنها قالت: خرجنَامع رسولِ الله صلى الله عليه وسلم في بعضِ أسفارِه، حتى إذا كنّا بالبيداءِ أو بذاتِ الجيشِ انقطع عِقدي، فأقام رسول ُالله صلى الله عليه وسلم على التِماسِه، وأقام الناسُ معه،وليسُوا على ماءٍ، فأتى الناسُ أبا بكرٍ رضي الله عنه فقالوا: ما ترى ما صنَعَت عائشة؟! أقامت برسولِ الله وبالناس وليسوا على ماء وليس معهم ماء، قالت: فعاتبني أبو بكر فقال ما شاء الله أن يقول، وجعل يطعن بيده فيخاصِرتي، فلا يمنعني من التحرُّك إلا مكانُ النبيّ ِصلى الله عليه وسلم، حتى أصبح على غير ماء، فأنزل الله آيةَالتيمّم فتيمَّموا، فقال أُسيد بن حُضَيْر: ما هذا بأوَّل بركتِكم يا آل أبي بكر،قالت: فبَعثنا البعيرَ التي كنتُ عليه فوجدنا العِقد تحته) (بخاري ومسلم)

ആയിശാ(റ) യിൽ നിന്ന് ഞങ്ങൾ പ്രവാചകൻ (ﷺ) യോടൊപ്പം  യാത്ര പുറപ്പെടുകയുണ്ടായി, ഞങ്ങൾ യാത്ര ചെയ്ത് മരൂഭൂമിയിൽ സൈന്യത്തോടൊപ്പം ചേർന്നപ്പോൾ എന്റെ മാല നഷ്ടപ്പെട്ടു, പ്രവാചകൻ (ﷺ) അത് അന്വോഷിക്കുവാനായി നിന്നപ്പോൾ ജനങ്ങളും അദ്ദേഹത്തോടൊപ്പം നിന്നു. എന്നാൽ അവർക്കാവശ്യമായ വെള്ളമുള്ള സ്ഥലമായിരുന്നില്ല അത്. ജനങ്ങൾ അബൂബക്കർ(റ) വിൻറെയടുത്ത് വന്ന് കൊണ്ട് പറയുകയുണ്ടായി. ആയിശാ എന്താണ് ചെയ്തതെന്ന് താങ്കൾക്കറിയുമോ? ! പ്രവാചകനെയും, ജനങ്ങളെയും ഇവിടെ പിടിച്ച് നിറുത്തിയിരിക്കുന്നു, അവർ വെള്ളമുള്ള സ്ഥലത്തല്ല, അവരുടെ പക്കൽ  വെള്ളവുമില്ല . ആയിശാ (റ) പറയുന്നു: അബൂബക്കർ എന്നെ ആക്ഷേപിക്കുകയും, അല്ലാഹു ഉദ്ദേശിച്ചതെല്ലാം എന്നോട് പറയുകയും ചെയ്തു. തന്റെ കൈകൊണ്ട് എൻറെ ഊരയിൽ ഇടിക്കുകയും ചെയ്തു. പ്രവാചകൻ (ﷺ) എന്റെ മടിത്തട്ടിൽ ഉള്ളത് കൊണ്ട് ഞാൻ ചലിച്ചില്ല. (എനിക്ക് നല്ലപോലെ വേദനിച്ചിരുന്നു) അവർ ഉണർന്നെഴുന്നേറ്റപ്പോൾ വെള്ളമില്ലാത്തത് കാരണം അല്ലാഹു തയമ്മുമിൻറ ആയത്തിറക്കുകയുണ്ടായി, അങ്ങിനെ അവർ  തയമ്മും ചെയ്യുകയും ചെയ്തു. ഉസൈദ്ബ്നു  ഖുളൈർ പറയുന്നു: ഇത് സംഭവിച്ചത് അനുഗ്രഹീതമായ അബൂബക്കർ (റ) വിൻറ കുടുംബം മുഖേനയാകുന്നു. ആയിശാ(റ) പറയുന്നു: അങ്ങിനെ ഞങ്ങൾ സഞ്ചരിച്ചിരുന്ന മൃഗത്തെ എഴുന്നേൽപിച്ചപ്പോൾ അതിന് ചുവട്ടിൽ നിന്ന് മാല കണ്ടെടുക്കുകയും ചെയ്തു”. (ബുഖാരി,മുസ്ലിം)

ഇമാം അഹ്മദ് തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നു:

عن عائشة رضي الله عنها قالت: يقول أبي حين جاء من الله الرخصةُ للمسلمين: والله، ما علمتِ يابُنيَّة إنكِ لمباركة، ماذا جعل للمسلمين في حبسِكِ إياهم من البركةواليُسْر) (مسند الإمام أحمد)

ആയിശാ(റ) യിൽ നിന്ന് മുസ്ലീംകൾക്ക് അല്ലാഹുവിൽ നിന്ന് ഇളവ് വന്ന സന്ദർഭത്തിൽ എന്റെ പിതാവ് എൻറെയടുത്ത് വന്ന് പറയുകയുണ്ടായി. അല്ലാഹു തന്നെയാണ് സത്യം! എന്റെ കുഞ്ഞുമകളെ, നീ അനുഗ്രഹീതയാണെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു. നീ കാരണമായി മുസ്ലിംകൾക്ക് നേരിട്ട പ്രയാസം അനുഗ്രഹവും, എളുപ്പവുമായാണ് പരിണമിച്ചത് ” ( അഹ്മദ് ) 

ആയിശാ (റ) സഹജീവികളോട് അങ്ങേയറ്റം ദയയും കാരുണ്യവും കാണിച്ചിരുന്നതിനോടൊപ്പം തന്നെ ഒരുപാട് നന്മകളും പുണ്യങ്ങളും അവർക്ക് നൽകിയിരുന്നുവെന്നതിന് ഒരുപാട് ഉദാത്തമായ മാതൃകയും, ഉദാഹരണങ്ങളുമുണ്ട്. ഉർവ്വത്തുബ്നു സുബൈർ(റ) വ്യക്തമാക്കുന്നു: മുആവിയ്യ(റ) ഒരിക്കൽ ആയിശാ (റ) ക്ക് ഒരു ലക്ഷം ദിർഹം കൊടുത്തയക്കുകയുണ്ടായി, അപ്പോൾ അവർ പറയുകയുണ്ടായി: അല്ലാഹു തന്നെയാണ് സത്യം! എല്ലാവർക്കും വീതം വെക്കുന്നത് വരെ ഞാനത് തൊടുകയില്ല”. അപ്പോൾ തന്റെ ഭൃത്യ ചോദിച്ചു, ഒരു ദിർഹമിന് നമുക്ക് മാംസം വാങ്ങാമായിരുന്നല്ലോ? അവർ പറയുകയുണ്ടായി: “എന്നോട് ആദ്യം പറഞ്ഞു കൂടാമായിരുന്നില്ലേ?” അത്വാഅ്ബ്നു റബാഹ്(റ) പറഞ്ഞു: “ മൂആവിയ്യാ(റ) ആയിശാ(റ) ക്ക് ഒരു ലക്ഷത്തിന്റെ മാല കൊടുത്തയച്ചപ്പോൾ അത് വിശ്വാസികളുടെ മാതാക്കൾക്കിടയിൽ (പ്രവാചകൻ(ﷺ) യുടെ ഭാര്യമാർക്കിടയിൽ) വീതിക്കുകയുണ്ടായി.

ആയിശാ(റ) ക്ക് ഒരുപാട് പ്രത്യേകതയും ശ്രേഷ്ഠതകളും പദവികളും ഉണ്ടായിരിക്കെ തന്നെ അവരെ പുകഴ്ത്തുന്നത് അവർ വളരെയധികം ഭയപ്പെടുകയും, അതിനെ സൂക്ഷിക്കുകയും ചെയിരുന്നു.

عن ابن عبّاس رضي الله عنهما استأذن على عائشةَ وهي مغلوبة -أي: بمرض الموت- فقالت: أخشى أن يُثنِيَعليَّ، فقيل: ابن عمّ رسول الله صلى الله عليه وسلم ومِنوجوه المسلمين، قالت: فأذنوا له، فقال: كيف تجدينَكِ؟ فقالت: بخيرٍ إن اتَّقيت، قال رضي الله عنه: فأنتِ بخيرٍ إن شاءَ الله، زوجة رسول الله صلى الله عليه وسلم، ولم يتزوَّج بكرًا غيرَكِ، ونزل عُذرُكِ من السماء، فلمّا جاء ابن الزبير قالت له: جاء ابن عباس وأثنى عليَّ، وودِدتُ أني كنتُ نسيًا منسيًّا) (بخاري)

ആയിശാ(റ) ക്ക് രോഗമുണ്ടായ (മരണത്തോടടുത്ത് ബാധിച്ച രോഗം) സന്ദർഭത്തിൽ ഇബ്നു അബ്ബാസ്(റ) അവരെ സന്ദർശിക്കുവാൻ അനുവാദം ചോദിക്കുകയുണ്ടായി, അപ്പോൾ അവർ പറഞ്ഞു: എന്നെ പുകഴ്തുന്നതിനെ ഞാൻ ഭയപ്പെടുന്നു, പറയപ്പെട്ടു, റസൂലുല്ലാഹ് (ﷺ) യുടെ പിതൃവ്യ പുത്രനല്ലെ, തുടർന്ന് അവർ പറഞ്ഞു: അനുവാദം നൽകുക. ഇബ്നു അബ്ബാസ്(റ) ചോദിച്ചു, എന്താണ് അവസ്ഥ?  പറഞ്ഞു: ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെങ്കിൽ നല്ലത് തന്നെ, ആ സമയം ഇബ്നു അബ്ബാസ് (റ) പറയുകയുണ്ടായി: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങൾ നൻമയിൽ തന്നെയാണ്, അല്ലാഹുവിന്റെ ദൂതരുടെ ഇണയാണ്, അവിടുന്ന് കന്യകയായി അങ്ങയെല്ലാതെ മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല. താങ്കളുടെ നിരപരാധിത്വം വാനലോകത്ത് നിന്നും ഇറങ്ങുകയുണ്ടായി. അങ്ങിനെ ഇബ്നു സുബൈർ വന്നപ്പോൾ അവർ പറഞ്ഞു. ഇബ്നു അബ്ബാസ് വന്ന് എന്നെ പുകഴ്തുകയുണ്ടായി, ആ സമയം ഞാൻ വിസ്മരിക്കപ്പെട്ട് പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നനെയെന്ന് ആഗ്രഹിച്ചുപോയി” (ബുഖാരി) 

പ്രവാചകൻ (ﷺ) യിൽ നിന്നും ധാരാളം അറിവുകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുവാനുള്ള സൗഭാഗ്യം അല്ലാഹു അവർക്ക് നൽകിയ മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. നിരവധി  ശ്രേഷ്ഠതകളും, പ്രത്യേകതകളും കൊണ്ട് അനുഗ്രഹീതയായി ആയിശാ(റ) വിന്റെ മറ്റൊരു പ്രത്യേകത നാം അവരിൽ നിന്ന് തന്നെ മനസിലാക്കുക:

(عن عائشة رضي الله عنها قالت: تُوفِّي رسولالله صلى الله عليه وسلم في بيتي وفي يومِي وليلتي وبين سَحْري ونَحْري، ودخل عبد الرحمن بن أبي بكر ومعه سواكٌ رطْب، فنظر إليه النبي صلى الله عليه وسلم حتى ظننتُ أنه يريده، فأخذتُه فمضغتُهونفضْتُه وطيَّبتُه، ثم دفعتُه إليه، فاستنَّ به كأحسنِ ما رأيته استنَّ قطّ، ثم ذهب يرفعه إليَّ فسقطَت يدُه، فأخذتُ أدعو له بدعاءٍ كان يدعو به له جبريل، وكان هويدعو به إذا مرِض، فلم يدعُ به في مرضِه ذاك، فرفَعَ بصه إلى السماء وقال: ((فيالرفيق الأعلى))، وفاضَت نفسه صلى الله عليه وسلم،فالحمد لله الذي جمع بين ريقي وريقِه في آخر يومٍ من الدنيا). (أخرجه الإمام أحمد في مسنده بإسنادٍ صحيح)

ആയിശാ(റ) യിൽ നിന്ന് അവർ പറയുന്നു: “ എന്റെ വീട്ടിൽ വെച്ച്, എന്റെ ദിവസത്തിൽ , എന്റെ രാത്രിയിൽ, എന്റെ മാറിനും മടിത്തട്ടിനുമിടയിൽ കിടന്ന് കൊണ്ടാണ് റസൂലുള്ളാഹി(ﷺ) മരണപ്പെട്ടത്. അതിന്റെ തൊട്ട് മുമ്പ് അബ്ദുർറഹ്മാനുബ്നു അബുബക്കർ(റ) അവിടേക്ക് പ്രവേശിച്ചു . അദ്ദേഹത്തിന്റെ കയ്യിൽ ഉണങ്ങിയ  ഒരു മിസ് വാക്കുണ്ടായിരുന്നു, നബി (ﷺ) അതിലേക്ക് നോക്കുന്നത് കണ്ടപ്പോൾ അത് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി, ഞാനത് വാങ്ങി കടിച്ച് ലോലമാക്കി പ്രവാചകന് നൽകുകയുണ്ടായി. അത് വാങ്ങി മൂമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത രൂപത്തിൽ വളരെ ഭംഗിയായി ദന്തശുദ്ധികരണം വരുത്തുകയും ചെയ്തു. ശേഷം അതെനിക്ക് തിരിച്ച് നൽകാൻ വേണ്ടി കൈ നിട്ടിയപ്പോൾ പ്രവാചകൻറ കൈ താഴേക്ക് വീഴുകയുണ്ടായി. അപ്പോൾ ജിബ്രീൽ(അ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാറുള്ള പ്രാർത്ഥന ഞാൻ പ്രാർത്ഥിച്ചു, ആ പ്രാർത്ഥന തന്നെയാണ് പ്രവാചകന് രോഗം വരുമ്പോൾ തിരുമേനി പ്രാർത്ഥിക്കാറുള്ളത്. എന്നാൽ ഈ സന്ദർഭത്തിൽ പ്രവാകൻ ഇത് പ്രാർത്ഥിച്ചിരുന്നില്ല . തൻറ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തിക്കൊണ്ട് പറയുകയുണ്ടായി. (ഉന്നതമായ കൂട്ടുകാരിലേക്ക്) അങ്ങിനെ പ്രവാചകൻറ ആത്മാവ് ഉയർന്ന് പോയി. ഈ ലോകത്തിലെ അവസാന ദിവസം എൻറ ഉമിനീരും പ്രവാചകന്റെ ഉമിനീരും ഒരുമിച്ച് കൂട്ടിയ അല്ലാഹുവിനാണ് സർവ്വസ്തുതി ” (അഹ്മദ്)

ഇത് എത്ര ഉന്നതവും, മഹത്തരവുമായ ശ്രേഷ്ടതയാണ് അവർക്ക് നൽകിയത്. ഇത് ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ പറ്റിയ ഉത്തമ ഗുണം തന്നെ. ഉമ്മുൽ മുഅ്മിനീനായ ആയിശാ(റ) ക്കുള്ള അവകാശവും, അവരോടുള്ള സ്നേഹവും, സഹായവും, അവർക്കെതിരെയുള്ള ദുരാരോപണങ്ങൾക്കെതിരെയുള്ള പ്രതിരോധവും, അവരിലൂടെ പ്രവാചകൻ (ﷺ) യെ ഉപദ്രവിക്കുന്നവർക്കെതിരെയുള്ള താക്കീതുമാണ് നാം ഇവിടെ നിർവ്വഹിക്കുന്നത്. അവരെ ആക്ഷേപിക്കുകയും, അവർക്കെതിരെ ദുരാരോപണങ്ങൾ അഴിച്ച് വിടുകയും ചെയ്യുന്ന വ്യക്തമായ കുറ്റം ചെയ്യുന്നവർക്കുള്ള അല്ലാഹുവിന്റെ താക്കീത് നാം കൃത്യമായി മനസിലാക്കുക. അല്ലാഹു പറയുന്നു:

(وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ قُلْ أُذُنُ خَيْرٍ لَكُمْ يُؤْمِنُ بِاللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِلَّذِينَ آمَنُوا مِنْكُمْ وَالَّذِينَ يُؤْذُونَ رَسُولَ اللهِ لَهُمْ عَذَابٌ أَلِيمٌ) (التوبة: 61)

“നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലർ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങൾക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുന്നു. യഥാർത്ഥ വിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളിൽ നിന്ന് വിശ്വസിച്ചവർക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്”. (തൗബഃ 61)

എന്റെ ഈ വാക്കുകൾ ഇവിടെ അവസാനിപ്പിക്കുകയാണ്, നമ്മുടെ പാപങ്ങൾ പൊറുക്കുവാനായി അല്ലാഹുവിനോട് ഇസ്തിഗ്ഫാർ നടത്തുന്നു, അവൻ പാപങ്ങൾ പൊറുക്കുന്നവനും കരുണാനിധിയുമാണ്.

രണ്ടാം ഖുതുബ:

 ശേഷം, അല്ലാഹുവിൻറ അടിയാറുകളെ , പ്രവാചകൻ (ﷺ) യോടുള്ള മുസ്ലിം സമുദായത്തിന്റ ബാധ്യതയിൽപെട്ടതാണ് റസൂലുല്ലാഹ് (ﷺ) മഹത്വപ്പെടുത്തുകയും, ആദരിക്കുകയും ചെയ് തവരെ ആദരിക്കുകയും, മഹത്വപ്പെടുത്തുകയും ചെയ്യുകയെന്നത്. അതുപോലെ പ്രവാചകൻ (ﷺ) ഇഷ്ടപ്പെട്ടവരെ ഇഷ്ടപ്പെടുകയും ചെയ്യുക. കാരണം നബി (ﷺ) നല്ലതല്ലാതെ ഇഷ്ടപ്പെടുകയില്ല. അതാണ് ഇബ്നു അബ്ബാസ് (റ) ആയിശാ(റ) നോട് മരണവേളയിൽ പ്രവേശിച്ച് കൊണ്ട് പറഞ്ഞത്: 

عن ابن عبّاس رضي اللهعنهما قال: كنتِ أحبَّ نساء رسول الله صلى الله عليه وسلم، ولم يكن يُحب إلا طيِّبًا، سقَطَت قِلادتُكِ ليلة الأبواء، وأصبح رسول الله صلى الله عليه وسلم ليلقُطها، فأصبح الناس وليس معهم ماء،فأنزل اللهفَتَيَمَّمُوا صَعِيدًا طَيِّبًا”، فكان ذلك من سبَبكِ، وماأنزل الله بهذه الأمّة من الرخصة، ثم أنزل الله تعالى براءَتكِ من فوقِ سبعِ سماوات، فأصبح ليس مَسجدٌ من مساجِد اللهِ يُذكَر فيها الله إلا كانت براءتُكِ تُتلى فيه آناء الليل وأطرافَ النهار، قالت: دعني عنك يا ابن عباس، فوالله لودِدتُأني كنتُ نسيًا منسيًّا. أخرجه البخاري في صحيحه.

“പ്രവാചകൻ (ﷺ) ഏറ്റവും ഇഷ്ടമുള്ള ഇണയാണ് നിങ്ങൾ, റസുലുല്ലാഹ് (ﷺ) നല്ലതല്ലാതെ ഒന്നും ഇഷ്ടപ്പെടുകയില്ല, ‘അബവാഅ്’ അങ്ങയുടെ മാല നഷ്ടപ്പെട്ടപ്പോൾ പ്രവാചകൻ (ﷺ) അത് അന്വേഷിച്ച് നടക്കുകയുണ്ടായി, ജനങ്ങളും അദ്ദേഹത്തോടൊപ്പം നടന്നു, അവർക്ക് വെള്ളം കിട്ടാതെയായപ്പോൾ അല്ലാഹു തയമ്മുമിൻറ ആയത്തിറക്കി, (നിങ്ങൾ ശുദ്ധമായ മണ്ണ് കൊണ്ട് ശുദ്ധീകരണം വരുത്തുക). അത് നിങ്ങൾ കാരണമാണ് ഉണ്ടായത്, അതുപോലെ ഏഴാനാകാശത്തനപ്പുറത്ത് നിന്ന് അങ്ങയുടെ നിരപരാധിത്വം ഉന്നതനായ അല്ലാഹു ഇറക്കി. രാവും പകലുകളിലുമായി അങ്ങയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന ആയത്തുകൾ അല്ലാഹുവിന്റെ പള്ളികളായ പള്ളികളിലെല്ലാം പാരായണം ചെയ്ത് കൊണ്ടിരിക്കുന്നു. അപ്പോൾ ആയിശാ (റ) പറയുകയുണ്ടായി . “ ഇബ്നു അബ്ബാസ് എന്നെ ഉപേക്ഷിക്കുക , അല്ലാഹുവാണ് സത്യം! തീർച്ചയായും ഞാൻ വിസ്മരിക്കപ്പെട്ട് പോയിരുന്നെങ്കിൽ എത് നന്നായിരുന്നേനേ”   (ബുഖാരി)

ഉസൈദ്ബ്നു ഖുളൈർ (റ) അവരോട് പറഞ്ഞത് പോലെ നാമും പറയുന്നു. “അല്ലാഹു താങ്കൾക്ക് നന്മയും, പ്രതിഫലവും നൽകുമാറാവട്ടെ, അല്ലാഹുവാണ് സത്യം! നിങ്ങൾ വെറുക്കുന്ന ഏതൊരു കാര്യത്തെയും അല്ലാഹു നിങ്ങൾക്ക് നന്മയല്ലാതെ മാറ്റി തീർക്കാതിരിക്കില്ല. ആയിശാ (റ) ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആരോപണവും, ആക്ഷേപവും എല്ലാം തന്നെ അവസാനിക്കുന്നത് അവരെ സഹായിക്കുന്നതിലും, അവരുടെ ശ്രേഷ്ടതകളും, പ്രത്യേകതകളും, അവരുടെ ബുദ്ധിവൈഭവവും, അവരുടെ പാണ്ഡിത്യവും, ഒന്നുകൂടി ജനങ്ങളെ പഠിപ്പിക്കുന്നതിലും, ബോധ്യപ്പെടുത്തുന്നതിലുമാണ്. ഇത് ഒരു നന്മയാണ്. അല്ലാഹുവിന്റെ അടിമകളെ നിങ്ങൾ അവനെ സൂക്ഷിക്കുക. റസൂൽ (ﷺ) യുടെ സ്നേഹനിധിയായ സ്വിദ്ധീഖാബിൻത് സിദ്ധീഖ് (റ) യുടെ സ്ഥാനം മനസിലാക്കുക, അവരുടെയും, മറ്റു വിശ്വാസികളുടെ മാതാക്കളുടെയും, അവരുടെ കുടുംബത്തിന്റെയും, മുഴുവൻ സ്വഹാബാക്കളുടെയും അവകാശങ്ങളെ നാം പരിഗണിക്കുക. എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിൻറെയടുത്ത് സ്വർഗം കൊണ്ട് വിജയിക്കുന്നവരിൽ ഉൾപ്പെടുവാൻ സാധിക്കുന്നതാണ്.

യാത്ര : ചില മര്യാദകൾ

യാത്ര : ചില മര്യാദകൾ

ഗ്രന്ഥം : മനാസിക് അൽ ഹജജ് വൽ ഉംറ വൽ മണ്ണൂത്ത് ഫി സിയാറ

ഗ്രന്ഥകർത്താവ് ശൈഖ് മുഹമ്മദു ബ്ൻ സ്വാലിഹ് അൽഉസൈമീൻ ( റഹി )

വിവർത്തനം : മുഹമ്മദ്കുട്ടി കടന്നമണ്ണ

സ്വദേശം വെടിയുക എന്നതാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് . അത് ഭൗതികവും പാരത്രികവുമായ പല ലക്ഷ്യങ്ങൾക്ക് വേണ്ടിയാവാം . ഏതൊരു ലക്ഷ്യത്തിനാണോ യാത്ര പോവുന്നത് ആ ആവശ്യത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമാണ് യാത്രയുടെയും ഇസ്ലാമിക വിധി . അനുവദനീയമായ കച്ചവടം പോലെയുള്ള ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ യാത്രയും അനുവദനീയമാവും . കുറ്റകൃത്യങ്ങൾക്കും കുഴപ്പങ്ങൾക്കുമുള്ള യാത്രപോലെ അനുവദനീയമല്ലാത്ത ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ ആ യാത്രയും ഹറാമാണ് . ഹജിനോ മറ്റേതെങ്കിലും ഒരാരാധനക്കോ വേണ്ടി യാത്ര ചെയ്യുന്ന ഒരാൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

1 ) ആത്മാർത്ഥത – അതായത് തന്റെ യാത്രയിലുടനീളം അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക . തന്റെ മുഴുവൻ വാക്കുകളും കർമ്മങ്ങളും ക്രയവിക്രയങ്ങളും മറ്റും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക്കുക . എങ്കിൽ നന്മകൾ അധികരിക്കപ്പെടും , പാപങ്ങൾ പൊറുക്കപ്പെടും , പദവികൾ ഉയർത്തപ്പെടും . നബി ( സ ) സഅ്ദ്ബ്നു അബീവഖാസ് ( റ ) നോട് പറഞ്ഞു : ‘ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് താങ്കൾ ചിലവഴിക്കുന്നവക്കെല്ലാം തീർച്ചയായും പ്രതിഫലമുണ്ട് . നിന്റെ സഹധർമ്മിണിയുടെ വായിൽ നീ വെച്ച് കൊടുക്കുന്നതിന് വരെ ‘ ( ബുഖാരി , മുസ്ലിം ) .

2 ) അല്ലാഹു തനിക്ക് നിർബന്ധമാക്കിയവ അനുഷ്ഠിക്കുവാനും നിഷിദ്ധമാക്കിയവ വെടിയുവാനും ആർത്തികാണിക്കുക . നമസ്കാരങ്ങൾ അവയുടെ സമയങ്ങളിൽ ജമാഅത്തോടൊപ്പം തന്നെ നിർവഹിക്കുക അതിനായി തന്റെ കൂട്ടുകാരോടെല്ലാം ഉപദേശിക്കുക , നന്മ കൽപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുക , യു ക്തിയോടും സദുപദേശത്തോടും കൂടി അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക . ഹറാമായ വാക്കുകളും പ്രവർത്തികളും വെടിയുന്നതിലും അത്യാഗ്രഹമുണ്ടായിരിക്കുക . കളവും എഷണിയും പരദൂഷണവും അരുത് , വഞ്ചനയും ചതിയും മറ്റു പാപങ്ങളും വെടിയുക .

. 3 ) ഉത്തമമായ സ്വഭാവം കാണിക്കുക , ധനം , അറിവ് , ശരീരം , എല്ലാം കൊണ്ടും ഉദാരത കാണിക്കുക . സഹായം ആവശ്യമുള്ളവനെ സഹായിക്കുക , വിദ്യ തേടുന്നവർക്കും ആവശ്യക്കാർക്കും അ റിവ് പകർന്നു കൊടുക്കുക , തന്റെ ധനം കൊണ്ട് ഉദാരത കാണി ക്കുക , തന്റെയും തന്റെ സഹോദരങ്ങളുടെയും നന്മക്കാവശ്യമായത് ചിലവഴിക്കുക . യാത്രാചിലവിനായി അൽപ്പം കൂടുതൽ കരുതുന്നത് നല്ലതാണ് . ചിലപ്പോൾ ആവശ്യം വന്നേക്കാം , കണക്കുകൂട്ടലുകൾ തെറ്റിയേക്കാം . ഇതിലെല്ലാം തന്നെ മുഖപ്രസന്നതയും ശുദ്ധമനസ്കതയും സംതൃപ്തിയും ഉണ്ടായിരിക്കുകയും , തന്റെ കൂട്ടുകാരിൽ സന്തോഷം പകരാൻ ശ്രദ്ധിക്കുകയും അവരോട് ഇണങ്ങിക്കഴിയുകയും ചെയ്യുക . കൂട്ടുകാരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവുകയോ അവർ തന്റെ അഭിപ്രായത്തോട് എതിരാവുകയോ ചെയ്താൽ ക്ഷമിക്കുകയും ഏറ്റവും ഉത്തമമായ രൂപത്തിൽ അവരെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്യുക . എങ്കിൽ അവർക്കിടയിൽ താങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും .

ങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും . 4 ) യാത്രാവേളയിലും യാത്രയിലും നബി ( സ ) യിൽനിന്നും സ്ഥിരപ്പെട്ടുവന്ന പ്രാർത്ഥനകൾ ചൊല്ലുക . വാഹനത്തിൽ കാൽവെച്ചാൽ എന്ന് പറയുക . വാഹനത്തിൽ കയറിയിരുന്നാൽ ഈ വാഹനം തനിക്ക് എളുപ്പമാക്കിത്തന്നതിലൂടെ അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹത്തെ സ്മരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്യുക :

‘ സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീൻ വഇന്നാ ഇലാ റബ്ബിനാ ലമുൻഖലിബുൻ . അലാഹുമ്മ ഇന്നാ നലൂക്ക ഫീ സഫരിനാ ഹാദാ അൽ ബിർറ വത്തഖ്വാ വമിനൽ അമലി മാ തർദാ , അലാഹുമ്മ ഹവിൻ അലൈനാ സഫറനാ ഹാദാ വത്വി അന്നാ ബുഹു അല്ലാഹുമ്മ അൻത സ്വാഹിബു ഫിസ്റ്റഫർ , വൽ ഖലീഫത്തു ഫിൽ അഹ്ൽ , അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ വഅ്ഥാഇസ്സഫർ , വകആബത്തിൽ മൻദർ , വസുഇൽ മുൻഖലബി ഫിൽമാലി വൽ അഹ്ൽ ‘ ,

‘ ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല . തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു ‘ ( സുഖ്റുഫ് : 13 ) . ‘ അല്ലാഹുവേ , ഈ യാത്രയിൽ പുണ്യത്തിനും തഖ്വക്കും നീ തൃപ്തിപ്പെട്ട കർമ്മങ്ങൾക്കുമായി ഞങ്ങൾ നിന്നോട് യാചിക്കുന്നു , അല്ലാഹുവേ , ഈ യാത്ര ഞങ്ങൾക്ക് നീ എളുപ്പമാക്കിത്തരികയും അതിന്റെ ദൂരം ലഘൂകരിക്കുകയും ചെയ്യേണമേ . അല്ലാഹുവേ . . യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പ്രതിനിധിയും നീയാണ് . അല്ലാഹുവേ , യാത്രാ ക്ലേശങ്ങളിൽ നിന്നും മോശമായ കാഴ്ചകളിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ പരിണിതിയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു ‘ , കയറ്റങ്ങൾ കയറുമ്പോൾ തക്ബീർ ചൊല്ലുന്നതും ഇറക്കങ്ങൾ ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുന്നതും ഉത്തമമാണ് . എവിടെയെ ങ്കിലും വിശ്രമത്തിനായും മറ്റും ഇറങ്ങിയാൽ

( ആദു ബികലിമാത്തില്ലാഹിത്താമാത്തി മിൻ ശർറി മാ ഖലക്ക് ) എന്ന് പ്രാർത്ഥിക്കുക .

സാരം : ‘ പരിപൂർണ്ണമായ അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ നാശങ്ങളിൽ നിന്നും ഞാൻ ശരണം തേടുന്നു ‘ . ഒരിടത്ത് ഇറങ്ങിയ ശേഷം ആരെങ്കിലും ഇപ്രകാരം പ്രാർത്ഥിച്ചാൽ അവൻ അവിടെ നിന്ന് യാത്രയാവുന്നത് വരെ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല .

യാത്രയിലെ നമസ്കാരം

നാട്ടിൽ താമസിക്കുന്നവനെപ്പോലെത്തന്നെ യാത്രക്കാരനും നമസ്കാരം അവയുടെ സമയത്ത് ജമാഅത്തായി നിർവ്വഹിക്കൽ നിർബന്ധമാണ് . അല്ലാഹു പറയുന്നു :

( നബിയേ ) , നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും , അവർക്ക് നേതൃത്വം കൊടുത്തുകൊണ്ട് നമസ്കാരം നിർവ്വഹിക്കുകയുമാണെങ്കിൽ അവരിൽ ഒരു വിഭാഗം നിന്റെ കൂടെ നിൽക്കട്ടെ . അവർ അവരുടെ ആയുധങ്ങൾ എടുക്കുകയും ചെയ്യട്ടെ . അങ്ങനെ അവർ സുജൂദ് ചെയ്ത് കഴിഞ്ഞാൽ അവർ നിങ്ങളുടെ പിന്നിലേക്ക് മാറി നിൽക്കുകയും , നമസ്കരിച്ചിട്ടില്ലാത്ത മറ്റു വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ ‘ ( നിസാഅ് 102 ) . ഭയത്തോടൊപ്പം സംഘട്ടനവും യുദ്ധവും നടക്കുന്ന അവസരത്തിൽപ്പോലും ജമാഅത്ത് നമസ്കാരം അല്ലാഹു രണ്ട് വിഭാഗങ്ങളുടെ മേലും നിർബന്ധമാക്കിയിരിക്കുന്നു . എങ്കിൽ സമാധാനവും ശാന്തിയുമുള്ള അവസരത്തിൽ അത് കൂടുതൽ നിർബന്ധമാകുന്നു . യാത്രയിലാണെങ്കിലും സ്വദേശത്താണെങ്കിലും റസൂൽ ( സ ) യും സ്വഹാബത്തും ജമാഅത്ത് നമസ്കാരത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നവരായിരുന്നു . അബ്ദുല്ലാഹിബ്നുമസ്ഊദ് ( റ ) പറയുകയുണ്ടായി . ‘ കാപട്യം വ്യക്തമായ കപടവിശ്വാസികളല്ലാത്ത മറ്റാരും ജമാഅത്ത് നമസ്കാരങ്ങളിൽ നിന്ന് പിന്തി നിൽക്കാറില്ലായിരുന്നുവെന്ന് ഒരു ളെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിരുന്നു . രോഗിയായ ആളെ മറ്റ് രണ്ട് പേർക്കിടയിൽ തുക്കിപ്പിടിച്ചുകൊണ്ടെങ്കിലും കൊണ്ടുവരപ്പെ ടുകയും സ്വഫ്ഫിൽ നിറുത്തുകയും ചെയ്യുമായിരുന്നു ‘ ( മുസ്ലിം ) . ശുദ്ധിയിലും വുദുവിലും നിർബന്ധമായും ജാഗ്രത വേണം . മല മൂത്ര വിസർജനം , കീഴ്വായു പുറപ്പെടൽ ഗാഡമായ ഉറക്കം മുതലായവ കാരണത്താൽ ചെറിയ അശുദ്ധിയുണ്ടായാൽ വുദു എടുക്കുകയും , സംയോഗം ഇന്ദ്രിയ സ്ഘലനം പോലെയുള്ള കാര ണങ്ങളാൽ വലിയ അശുദ്ധിയുണ്ടായാൽ കുളിക്കുകയും വേണം .

. ഇനി വെള്ളം ലഭിച്ചില്ലെങ്കിൽ , അല്ലെങ്കിൽ കൂടെയുള്ള അൽപ്പം ജലം ഭക്ഷണ പാനീയങ്ങൾക്ക് ആവശ്യമായതാണെങ്കിൽ അവൻ തയമ്മും ചെയ്താൽ മതി . അല്ലാഹു പറയുന്നു :

‘ നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ , അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജനം കഴിഞ്ഞു വരികയോ , നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടി ക്കൊള്ളുക . എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക . നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തി വെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല , എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു നിങ്ങൾ നന്ദിയുള്ളവരായേക്കാം ‘ ( മാഇദ 6 ) . വുദുവിന്റെയും കുളിയുടെയും രൂപം സുവിദിതമാണല്ലോ . ( അതിനാൽ അതിവിടെ വിവരിക്കുന്നില്ല ).

കൈപ്പടം രണ്ടും ഭൂമിയിൽ അടിക്കുകയും ശേഷം അവ കൊണ്ട് മുഖവും മുൻകൈകളും തടവുകയും ചെയ്യലാണ് – തയമ്മും . നബി ( സ ) അമ്മാറുബയാസിർ ( റ ) വിനോട് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു : ‘ താങ്കൾക്ക് മുഖവും കൈപ്പടങ്ങളും ( തടവിയാൽ ) മതിയാകുന്നതാണ് ‘ , മറ്റൊരു റിപ്പോർട്ടിൽ , ‘ നബി ( സ ) തന്റെ കൈ കൊണ്ട് ഭൂമിയെ അടിക്കുകയും എന്നിട്ടത് കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു ‘ എന്നുണ്ട് . മുസ്ലി മിന്റെ റിപ്പോർട്ടിൽ ‘ അദ്ദേഹം തന്റെ കൈ കൊണ്ട് ഭൂമിയിൽ ഒരു അടി അടിച്ചു ‘ എന്നും വന്നിട്ടുണ്ട് . തയമ്മും കൊണ്ടുള്ള ശുദ്ധീകരണം സമയബന്ധിതമാണ് . വെള്ളം കിട്ടുന്നതോടെ തയമ്മും ബാത്വിലാവുകയും ആ വെള്ളം ഉപയോഗിക്കൽ അയാൾക്ക് നിർബന്ധമാവുകയും ചെയ്യുന്നു . വെള്ളം കിട്ടുന്നതോടെ , വലിയ അശുഡിയകറ്റാൻ തയമ്മും ചെയ്ത ആൾക്ക് കുളിയും , ചെറിയ അശുദ്ധിയകറ്റാൻ വുദുവും നിർബന്ധമാവുന്നു . ഹദീസിൽ കാണാം : 

” ശുദ്ധിയുള്ള ഭൂതലം മുസ്ലിമിന്റെ ശുദ്ധീകരണ വസ്തുവാണ് , പത്തുവർഷത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ പോലും . എന്നാൽ വെള്ളം കിട്ടിയാൽ അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ തൊലിയിൽ വെള്ളം സ്പർശിക്കുകയും ചെയ്യട്ടെ ‘ ( ബസ്സാർ ) . ദുഹ്ർ , അസ്വർ , ഇശാ എന്നീ നാല് റക്അത്തുകളുള്ള നമസ്കാരങ്ങൾ രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്കരിക്കൽ യാത്രക്കാരന് സുന്നത്താണ് . ഇബ്നു ഉമറിൽ നിന്നും ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു . അദ്ദേഹം പറയുന്നു : ‘ ഞാൻ നബി ( സ ) യോടൊപ്പം സഹയാത്രികനായിരുന്നു . അദ്ദേഹം യാത്രയിൽ നമസ്കാരം രണ്ട് റക്അത്തിനെക്കാൾ അധികരിപ്പിച്ചിരുന്നില്ല . അബൂബക്കറും ഉമറും ഉസ്മാനും ( റ ) അപ്രകാരം തന്നെയായിരുന്നു ‘ , ആയിശ ( റ ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു .

” നമസ്കാരം നിർബന്ധമാക്കപ്പെട്ടത് രണ്ട് റക്അത്തുകളായാണ്, പിന്നീട് നബി ( സ ) മദീനയിലേക്ക് ഹിജ്റ പോയപ്പോൾ നാല് റക്അത്തുകളായി നിർബന്ധമാക്കപ്പെട്ടു യാത്രയിലുള്ള നമസ്കാരം ആദ്യത്തെ നിയമമനുസരിച്ച് നിലനിറുത്തപ്പെടുകയും ചെയ്തു . അപ്പോൾ യാത്രക്കാരൻ തന്റെ നാട്ടിൽ നിന്നും പുറപ്പെട്ട് അവിടെ തിരിച്ചെത്തുന്നത് വരെ നാലുറത്തുള്ള നമസ്കാരങ്ങൾ രണ്ടാക്കി ചുരുക്കി നമസ്കരിക്കലാണ് സുന്നത്ത് , ആ യാത്ര ദീർഘിച്ചതാണെങ്കിലും ചുരുങ്ങിയതാണെങ്കിലും ശരി . അബ്ബാസ് ( റ ) വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു . ‘ മക്കാവിജയ വർഷം നബി ( സ ) പത്തൊമ്പത് ദിവസം മക്കയിൽ രണ്ട് റക്സത്ത് വീതം നമസ്കരിച്ചുകൊണ്ട് കഴിച്ചുകൂട്ടി . എന്നാൽ നാല് റക്അത്ത് നമസ്കരിക്കുന്ന ഇമാമിന്റെ പിന്നിലാണ് നമസ്കരിക്കുന്നതെങ്കിൽ നിർബന്ധമായും യാത്രക്കാരനും നാല് രശ്നത്ത് നമസ്കരിക്കണം . അയാൾ ഇമാമിനോടൊപ്പം ചേർന്നത് നമസ്കാരത്തിന്റെ ആരംഭത്തിലാണെങ്കിലും ഇടയിലാണെങ്കിലും ശരി . നബി ( സ ) പറഞ്ഞു . ‘ ഇമാം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം തുടർപ്പടാൻ ങ്ങിയാണ് അതിനാൽ നിങ്ങൾ അദ്ദേഹത്തോട് എതിരാവരുത് ( ബുഖാരി , മുസ്ലിം ) . മറ്റൊരു ഹദീസിൽ കാണാം , നബി ( സ ) പറഞ്ഞു : ‘ ഇമാമിനോടൊപ്പം നിങ്ങൾക്ക് ലഭിച്ചത് നിങ്ങൾ നമസ്കരിക്കുക നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തിയാക്കുകയും ചെയ്യു ക ‘ ( ബുഖാരി , മുസ്ലിം ) .

ഇബ്നുഅബ്ബാസ് ( റ ) ചോദിക്കപ്പെട്ടു . ‘ യാത്രക്കാരൻ എന്തു ചെയ്യണം ? തനിച്ച് നമസ്കരിക്കുമ്പോൾ രണ്ട് റക്അത്തും സ്വദേശിയായ ഒരു ഇമാമിനെ തുടർന്ന് നമസ്കരിക്കുമ്പോൾ നാലുമാണോ നമസ്കരിക്കേണ്ടത് ? , അപ്പോൾ അദ്ദേഹം പറഞ്ഞു ? അതാണ് പ്രവാചകചര് . ( സ്വദേശിയായ ) ഇമാമിന്റെ കുടെ നമസ്കരിക്കുമ്പോൾ ഇബ്നു ഉമർ പൂർത്തിയായി നമസ്കരിക്കുകയും യാത്രയിൽ തനിച്ചായിരിക്കുമ്പോൾ ചുരുക്കി നമസ്കരിക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത് .

തുടർച്ചയായ യാത്രയാൽ പ്രയാസം നേരിടുമ്പോൾ യാത്രക്കാരന് ദുഹ്ം അസ്വറും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ചേർത്ത് ( ജംഅ് ആക്കി നമസ്കരിക്കാവുന്നതാണ് . ഇത്തരം ഘട്ടത്തിൽ തനിക്ക് കൂടുതൽ സൗകര്യപ്രദമായ രൂപത്തിൽ അവയെ മുന്തിച്ചോ പിന്തി ചേച്ചോ ജംഅ് ആക്കാവുന്നതാണ് . അനസുബ്നു മാലിക് ( റ ) വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം നബി ( സ ) സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പ് യാത്ര പുറപ്പെട്ടാൽ ദുഹിനെ അസ്വറിന്റെ സമയത്തിലേക്ക് പിന്തിപ്പിക്കുകയും ശേഷം രണ്ടും ചേർത്ത് നമസ്കരിക്കുകയും ചെയ്യും . യാത്ര പുറപ്പെടുന്ന ഘട്ടത്തിൽ സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്ർ നമസ്കരിക്കുകയും ശേഷം പുറപ്പെടുകയും ചെയ്യും . ഇമാം ബൈഹഖിയുടെ ഒരു റിപ്പോർട്ടിൽ കാണാം : ‘ നബി യാത്ര പുറപ്പെടുമ്പോൾ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹം അസ്വറും ചേർത്ത് നമസ്കരിക്കുമായിരുന്നു ‘ , എന്നാൽ യാത്രക്കാരന് ജംഅ് ചെയ്യേണ്ടുന്ന ആവശ്യമില്ല എങ്കിൽ അങ്ങനെ വേണ്ടതില്ല . ഉദാഹരണമായി ഒരാൾ യാത്രക്കിടയിൽ ഒരിടത്ത് ഇറങ്ങുകയും , അടുത്ത നമസ്കാരത്തിന്റെ സമയമായ ശേഷമല്ലാതെ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്നില്ല എങ്കിൽ അയാൾ ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം . കാരണം അയാൾക്ക് അതിന്റെ ആവശ്യമില്ല . അപ്രകാരം ആവശ്യമില്ലാതിരുന്നതിനാലാണ് നബി ( സ ) അദ്ദേഹത്തിന്റെ വിടവാങ്ങൽ ഹജജിൽ മിനായിൽ വെച്ച് ജംഅ് ചെയ്യാതിരുന്നത് .

യാത്രക്കാരന് സ്വദേശത്തുള്ളവൻ നമസ്കരിക്കുന്നതുപോലെ അന്നെ ദുഹാ , രാത്രി നമസ്കാരം , വിത്ത് , പോലെയുള്ള ഐച്ഛിക നമസ്കാരങ്ങൾ നിർവ്വഹിക്കാവുന്നതാണ് . എന്നാൽ ദുഹ്റിന്റെയും മഗ്രിബിന്റെയും ഇശാഇന്റെയും റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാതിരിക്കലാണ് പ്രവാചകചര്യ .

ഇസ്തിഖാറയുടെ പ്രാർത്ഥന

ഇസ്തിഖാറയുടെ പ്രാർത്ഥന

മൂഹമ്മദ് നാസിറുദ്ദീൻ അൽ അൽബാനി (رحمه الله)

ചോദ്യം : ഇസ്തിഖാറയുടെ ¹ പ്രാർത്ഥന നിർവ്വഹിക്കുന്ന ഒരാൾക്ക്, ഒന്നിലേക്കും ചായ് വില്ലാത്ത വിധം 50 – 50 എന്ന നിലയിൽ സമമായി നിൽക്കുന്ന രണ്ട് വിഷയങ്ങളുണ്ടെങ്കിൽ, അയാൾ പ്രാർത്ഥനയിൽ എന്തു പറയണം? 

ശൈഖ് അൽബാനി (رحمه الله) : അവന്ന് (ഏതെങ്കിലും ഒന്ന് ചെയ്യാനുള്ള) ഉദ്ദേശമില്ല²  എന്നാണ് നിങ്ങളുടെ ചോദ്യത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് . അങ്ങനെയാകുമ്പോൾ അവൻ ഇസ്തിഖാറ നിർവ്വഹിക്കേണ്ടതില്ല. 

ചോദ്യം : ആരാണ് ഇസ്തിഖാറ ചെയ്യേണ്ടത്. ഏത് ചെയ്യണമെന്ന വിഷയത്തിൽ ആശയക്കുഴപ്പമുള്ള ഒരുവനാണോ അതല്ല , ഏത് ചെയ്യണമെന്ന് തീരുമാനിച്ചുറച്ചവനോ ?

ശൈഖ് അൽബാനി (رحمه الله) : അല്ല. ഇസ്തിഖാറയുടെ പ്രാർത്ഥന ആശയക്കുഴപ്പത്ത ദൂരീകരിക്കുകയില്ല. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചുറച്ച ശേഷമാണ് ഇസ്തിഖാറ. ഇവിടെയാണ് ഇസ്തിഖാറ നിർവ്വഹിക്കേണ്ടത്. ഒരു മുസ്ലീം ചെയ്യാനുദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച സംശയങ്ങളും അനിശ്ചിതത്വങ്ങളും നീക്കാനുതകുന്ന ഒന്നല്ല ഇസ്തിഖാറയുടെ പ്രാർത്ഥന.

ചോദ്യം : ഇസ്തിഖാറയുടെ പ്രാർത്ഥന നടത്തേണ്ടത് തസ്ലീമിന്റെ (നമസ്കാരത്തിൽ നിന്നും സലാം വീട്ടുന്നതിനു) മുമ്പാണോ അതോ ശേഷമോ?

ശൈഖ് അൽബാനി (رحمه الله) : തസ്ലീമിന് ശേഷം.

ചോദ്യം : ഇസ്തിഖാറയുടെ പ്രാർത്ഥന ആവർത്തിക്കാൻ പറ്റുമോ?

ശൈഖ് അൽബാനി (رحمه الله) : അവന്റെ ഇസ്തിഖാറ ശരീഅത്തിന് അനുസൃതമല്ലെങ്കിൽ, അത് ആവർത്തിക്കാവുന്നതാണ് . ഹൃദയത്തിന്റെ സാന്നിദ്ധ്യമില്ലാതെ വെറും വാക്കുകൾ ഉരുവിട്ടു കൊണ്ട് മാത്രമാണ് ഇസ്തിഖാറ നടത്തുന്നതെങ്കിൽ, ശരീഅത്തിന് അനുസ്യതമല്ലാതാകാൻ അതു തന്നെ മതിയാകും , അവന്റെ ഈ അശ്രദ്ധയെ കുറിച്ച് അവൻ സ്വയം തന്നെ ബോധവാനാണ് എങ്കിൽ (ഇസ്തിഖാറ നമസ്കാരം) ആവർത്തിക്കാൻ അവൻ നിർബന്ധിതനാണ് . അതല്ല , അങ്ങനെ അവന് തോന്നി യില്ലെങ്കിൽ, (അത് ആവർത്തിക്കുന്നതിലൂടെ) അവൻ ബിദ്അത്ത് ചെയ്യുകയായി .

¹ ഇസ്തിഖാറ എന്നാൽ ഒരു വിഷയത്തിലുള്ള ഏറ്റവും നല്ലതിനെ (അല്ലാഹുവോട്) തേടുക എന്നതാണ്.

عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، عَنْ جَابِرٍ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَلِّمُنَا الاِسْتِخَارَةَ فِي الأُمُورِ كُلِّهَا كَالسُّورَةِ مِنَ الْقُرْآنِ ‏ “‏ إِذَا هَمَّ بِالأَمْرِ فَلْيَرْكَعْ رَكْعَتَيْنِ، ثُمَّ يَقُولُ اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ عَاجِلِ أَمْرِي وَآجِلِهِ ـ فَاقْدُرْهُ لِي، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ـ فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ‏.‏”

ജാബിർ (റ) പറയുന്നു . പ്രവാചകൻ (ﷺ) ഖുർആൻ സൂറത്തുകൾ പഠിപ്പിച്ചിരുന്നത് പോലെ എല്ലാ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യുവാൻ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു നിങ്ങളിലാരെങ്കിലും ഒരു കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിക്കുകയും ശേഷം ഇങ്ങിനെ പ്രാർത്ഥിക്കുകയും ചെയ്യട്ടെ. “അല്ലാഹുവേ നിന്റെ അറിവിനെ മുൻനിർത്തി നിന്നോട് ഞാൻ നൻമയെ ചോദിക്കുന്നു, നിന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ ഞാൻ നിന്നോട് കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽനിന്നും ഞാൻ നിന്നോട് തേടുകയും ചെയ്യുന്നു . കാരണം നിനക്കാണ് കഴിയുക ; എനിക്ക് കഴിയുകയില്ല. നിനക്കാണ് അറിയുക; എനിക്ക് അറിയുകയില്ല. നീ അദ്യശ്യങ്ങൾ അറിയുന്നവനാണ്. അല്ലാഹുവേ എന്റെ ഈ കാര്യം ( കാര്യം ഏതെന്ന് പറയുക ) എനിക്ക് എന്റെ മതത്തിന്റെ വിഷയത്തിലും ജീവിതവിഷയത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും നന്മയായി നീ അറിയുന്നുവെങ്കിൽ അതെനിക്ക് വിധിക്കുകയും അതിനെ എനിക്ക് എളുപ്പമാക്കി തരികയും പിന്നീട് എനിക്കതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം (കാര്യം ഏതെന്ന് പറയുക) എന്റെ മതത്തിന്റെ വിഷയത്തിലും എന്റെ ജീവിത വിഷയത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമായാണ് നീ അറിയുന്നതെങ്കിൽ എന്നിൽനിന്നും അതിനെയും, അതിൽനിന്നും എന്നെയും നീ തിരിച്ചു വിടേണമേ. നന്മ എവിടെയാണാ അതെനിക്ക് വിധിക്കുകയും ശേഷം അതിൽ എനിക്ക് നീ സംത്യപ്തി നൽകുകയും ചെയ്യേണമേ.” (സ്വഹീഹുൽ ബുഖാരി)

² ഉദ്ദേശമെന്നത് ബുഖാരിയിൽ വന്ന ഹദീഥിലെ വാചകം സൂചിപ്പിച്ചു കൊണ്ടുള്ളതാണ് . നബി (ﷺ) പറയുന്നു “നിങ്ങളിലാരെങ്കിലും വല്ലതും ചെയ്യാൻ ഉദ്ദേശിച്ചാൽ, അവൻ രണ്ട് റക്അത്ത് നമസ്ക്കരിച്ച ശേഷം ഇപ്രകാരം പറയട്ടെ (ഇസ്തിഖാറയുടെ പ്രാർത്ഥന)” സ്വഹീഹുൽ ബുഖാരി , ഹദീഥ് ന:6382 

അവലംബം: സിൽസിലതുൽ ഹുദാ വന്നൂർ: ന: 206 (ചോ: 10), 664 (ചോ: 5) , 426(ചോ: 12)

ഇസ്ലാമിലെ അഭിവാദ്യം

ഇസ്ലാമിലെ അഭിവാദ്യം

സയ്യിദ് സഅ്ഫർ സ്വാദിഖ്

بسم الله الرحمن الرحيم

ഇസ്ലാമിലെ അഭിവാദ്യവചനമായ സലാമിന് ആദം നബി (സ) യോളം പഴക്കമുണ്ട് . ഇനിയത് അവസാനനാൾ വരെ നില നിൽക്കുകയും ചെയ്യുന്നതാണ് . സ്വർഗീയവാസികൾ ഈ വചനം കൊണ്ടാണ് പരസ്പരം അഭിവാദ്യം ചെയ്യുക . അല്ലാഹു പറയുന്നു : “ അതിൽ അവരുടെ അഭിവാദ്യം സലാമാകുന്നു . ‘ ‘ ഈ അഭിവാദ്യം പ്രവാചകന്മാരുടെചര്യയും മുത്തഖീങ്ങളുടെ മുദ്രയും ശുദ്ധാത്മാക്കളുടെ പതിവുമാകുന്നു . സലാം എന്നുപറഞ്ഞാൽ തന്റെ സുഹൃത്തിന് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെയെന്ന പ്രാർത്ഥനയാണ് . ( അത് തന്റെ കൂട്ടുകാരനും മാതാപിതാക്കൾക്കും ഭാര്യമാർക്കും കുട്ടികൾക്കും ബന്ധുക്കൾക്കും തുടങ്ങിയ എല്ലാ മുസ്ലിംകൾക്കും സലാം പറയൽ കടമയാകുന്നു.) അതിൽ തന്റെ ഗ്രൂപ്പുകാരനാണോ , തന്റെ സ്നേഹിതനാണോ , അറിയുന്നവനാണോയെന്ന് നോക്കേണ്ടതില്ല .എന്നാൽ ആധുനികതയുടെ ചുവരെഴുത്ത് വായിക്കുവാൻ പഠിക്കുകയും , അതിന്റെ പുരോഗതിയിൽ മതിമറന്നുല്ലസിക്കുകയും ചെയ്തു ആധുനിക മനുഷ്യന് സലാം പറയുകയെന്നുള്ളത് ഒരു അരോചകകാര്യമായിരിക്കുന്നു . മാത്രമല്ല , തന്റെ സഹോദരൻ മുന്നിലൂടെ കടന്നുപോയാൽ പോലും സലാം പറയുവാൻ അവന്റെ ആധുനികത അവന്ന് വഴിയൊരുക്കുന്നില്ല . ഇതിലുള്ള പ്രവാചകചര്യയെ അവൻ കാറ്റിൽ പറത്തുക മാത്രമല്ല , പാശ്ചാത്യസംസ്കാരം പേറിക്കൊണ്ട് ഗുഡ്മോണിംഗും മറ്റും ഉരുവിട്ട് പ്രവാചകനോടുള്ള നീരസം പ്രകടിപ്പിക്കുകപോലും ചെയ്യുകയാണ് , മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യമാകുന്നു ഇത് . അതുപോലെ മറ്റുചിലർ അറിയുന്നവരോട് മാത്രം സലാം പറയുന്നു . എന്നാൽ , പ്രവാചകന്റെ ചര്യ , മുസ്ലിമായാൽ അറിയുന്ന വർക്കും അറിയാത്തവർക്കും സലാം പറയുകയെന്നതാണ് . ഇതെല്ലാം തന്റെ പ്രവാചകനോട് കാണിക്കുന്ന അവഗണന യാകുന്നു . മുസ്ലിംകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകവും കൂടിയാകുന്നു സലാം പറയുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . എന്നാൽ , മുസ്ലിംകളിലെ പണ്ഡിതൻമാരെന്നവകാശപ്പെടുന്നവർ , യഥാർത്ഥ ഇസ്ലാമിക വിശ്വാസം
വെച്ചുപുലർത്തുന്നവരോട് സലാം പറയരുതെന്ന് പ്രസംഗിക്കുകയും , എഴുതുകയും , തങ്ങളുടെ പിഞ്ചുപൈതങ്ങളുടെ ഇളം മനസ്സുകളിലേക്ക് അത് കുത്തിവയ്ക്കുകയും ചെയ്യുന്ന കാഴ്ച നാം നമ്മുടെ കൊച്ചു കേരളത്തിൽ കണ്ടുവരുന്നു . ഇവർ മനസ്സിലാക്കേണ്ട കാര്യം ,ഇവരുടെ ധിക്കാരം വിശുദ്ധഖുർആനിനോടും തിരുചര്യയോടുമാകുന്നു എന്നതാണ് . അവർക്ക് യഥാർത്ഥ ദീൻ പഠിക്കുവാനും അതിനെ പ്രചരിപ്പിക്കുവാനും അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ , ആമീൻ . –

“ ഹേ സത്യവിശ്വാസികളെ , നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത് . നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ . ‘ ‘ ( നൂർ : 27 ) സലാം പറയുന്ന ചര്യ അല്ലാഹു നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹീതവും പാവനവുമായ കാര്യമാകുന്നു . അല്ലാഹു പറയുന്നു : “ നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം . ” ( നൂർ : 61 ) ഇനി ഇങ്ങോട്ട് സലാം പറഞ്ഞാൽ അതിലും ഉത്തമമായതു കൊണ്ട് നാം മടക്കേണ്ടതാകുന്നു . ചുരുങ്ങിയത് , പറയപ്പെട്ടപോ ലെയെങ്കിലും മടക്കേണ്ടതാണ് . അല്ലാഹു പറയുന്നു : “ നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി ( അങ്ങോട്ട് ) അഭിവാദ്യം അർപ്പിക്കുക . അല്ലെങ്കിൽ അതുതന്നെ തിരിച്ചു നൽകുക . ” ( നിസാഅ് : 86 ) – ആദം (അ) മുതൽ തുടങ്ങിയ ഒരു ചര്യയാകുന്നു , ഇസ്ലാമിലെ സലാം പറയലെന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . പ്രവാചകൻ ( സ ) പറയുന്നു : “ അല്ലാഹു ആദമിനെ സൃഷ്ടിച്ചു , അദ്ദേഹത്തിന്റെ നീളം അറുപത് മുഴമായിരുന്നു , എന്നിട്ട് പറഞ്ഞു : നീ ആ കാണുന്ന മലക്കുകളുടെയടുത്ത് പോയി സലാം പറയുക , അവർ നിന്നെ അഭിവാദ്യം ചെയ്യുന്നത് കേൾക്കുകയും ചെയ്യുക . അതാകുന്നു നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യവചനം . ‘ ‘

പ്രവാചകൻ ( സ ) പറയുന്നു : “ നിങ്ങൾ വിശ്വാസികളാവാതെ സ്വർഗത്തിൽ കടക്കുകയില്ല . പരസ്പരം സ്നേഹിക്കാതെ നിങ്ങൾ വിശ്വാസികളാവുകയില്ല . നിങ്ങൾ പരസ്പരം സ്നേഹിക്കുവാനുള്ള ഒരു കാര്യത്തെപ്പറ്റി ഞാൻ അറിയിച്ചുതരട്ടെയോ ? നിങ്ങൾക്കിട യിൽ സലാം പ്രചരിപ്പിക്കുക . ” ( മുസ്ലിം ) ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യത ആ റാകുന്നു , പ്രവാചകൻ ( സ ) ചോദിക്കപ്പെട്ടു , ഏതെല്ലാമാകുന്നു അ ത് . പ്രവാചകൻ ( സ ) പറഞ്ഞു : “ നീ അവനെ കണ്ടാൽ സലാം പറയു ക . ‘ ‘ ( മുസ്ലിം ) മേൽപറയപ്പെട്ട ഹദീസിൽനിന്ന് നമുക്ക് മനസ്സിലാകുന്നത് , ഇസ്ലാമിൽ അതിന്റെ അഭിവാദ്യമായ സലാമിനുള്ള സ്ഥാനവും , അത് പ്രചരിപ്പിക്കേണ്ട ആവശ്യകതയും , മുസ്ലിമായാൽ അറിയുന്നവരോടും അറിയാത്തവരോടും സലാം പറയണം എന്നുള്ള തത്വവു മാകുന്നു . ആയതിനാൽ ഒരു വിശ്വാസിയുടെ ബാധ്യതയാകുന്നു , അവൻ അറിയുന്നവർക്കും അറിയാത്തവർക്കും സലാം പറയുക യെന്നുള്ളത് . പ്രവാചകന്റെയും അനുയായികളുടെയും ചര്യയും അതായിരുന്നു . ഇബ്നു ഉമർ ( റ ) ൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു : “ അദ്ദേഹം അങ്ങാടികളിലേക്ക് പോകുമായിരുന്നു . സലാം പറയുവാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങാടികളിൽ പോകുന്നത് , ഞങ്ങൾ കണ്ടുമുട്ടിയവരോടെല്ലാം സലാം പറയുമായിരുന്നു എന്ന് പറയാറുണ്ടായിരുന്നു . ‘ ‘ സലാം പറയലിലൂടെ മഹത്തായ ആശയമാണ് വെളിവാകുന്നത് , അതായത് ഒരാൾ മറ്റൊരാളോട് സലാം പറയുമ്പോൾ അവിടെ പ്രകടമാകുന്നത് അവന്റെ വിനയവും മറ്റുള്ളവരോടുള്ള സ്നേഹവുമാകുന്നു . മാത്രമല്ല , അതുവഴി തന്റെ കൊച്ചു ഹൃദയം അസുയയിൽനിന്നും , കുശുമ്പിൽനിന്നും വിദ്വേഷത്തിൽ നിന്നും അഹങ്കാരത്തിൽനിന്നും നിന്ദിക്കലിൽനിന്നും മുക്തമാകുകയും ചെയ്യുന്നു .

സലാം പറയൽ സുന്നത്തും , മടക്കൽ നിർബന്ധവും

 സലാം പറയൽ സുന്നത്താണെന്നുള്ളതിന് ഒരുപാട് തെളിവുകളുണ്ട് . അതിൽപെട്ടതാണ് നാം മേൽപറഞ്ഞിട്ടുള്ള ഹദീസ് . പ്രവാചകൻ ( സ ) പറയുന്നു : “ ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതയാകുന്നു . പ്രവാചകൻ ( സ ) ചോദിക്കപ്പെട്ടു , ഏതെല്ലാമാകുന്നു അത് ? പ്രവാചകൻ ( സ ) പറഞ്ഞു : നീ അവനെ കണ്ടാൽ സലാം പറയുക . ” ( ഹദീസ് ) സലാം മടക്കൽ നിർബന്ധമാണെന്നുള്ളതിന് തെളിവ് “ നിങ്ങൾ അഭിവാദ്യം ചെയ്യപ്പെട്ടാൽ തിരിച്ചും അഭിവാദ്യം ചെയ്യണം ” എ ന്നുള്ള ഖുർആനിക വചനമാകുന്നു . അല്ലാഹു പറയുന്നു : “ നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി ( അങ്ങോട്ട് ) അഭിവാദ്യം അർപ്പിക്കുക . അല്ലെങ്കിൽ അതുതന്നെ തിരിച്ചുനൽകുക . ‘ ( നിസാഅ് : 86 ) – ഒരാൾ വന്നിട്ട് ഒരുകൂട്ടം ആളുകളോട് സലാം പറഞ്ഞാൽ എല്ലാവരും മടക്കലാണ് ഏറ്റവും നല്ലത് . ഇനി ഒരാൾ മടക്കിയാൽ മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിവായി എന്നാണ് അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസ് . അലിയ്യുബ്നു അബീത്വാലിബ് ( റ ) പറയുന്നു : പ്രവാചകൻ ( സ ) പറയുന്നു : “ ഒരുകൂട്ടം ആളുകൾ നടന്നുപോകുകയാണെങ്കിൽ ഒരാൾ സലാം പറഞ്ഞാൽ മതിയാകുന്നതാണ് . ഇരിക്കുന്നയാളുക ളിൽ ഒരാൾ മടക്കിയാലും മതിയാകുന്നതാണ് . ‘ ‘ ( അബൂദാവൂദ് )

സലാം പറയുന്നതിന്റെ രൂപം

 സലാം പറയുകയാണെങ്കിൽ നബി ( സ ) പഠിപ്പിച്ചുതന്ന രൂപത്തിൽ തന്നെ പറയേണ്ടതാകുന്നു . തിർമിദി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . ജാബിർ ഇബ്നു സലീമുൽ ഉജൈമി (റ ) പറയുന്നു : ഞാൻ പ്രവാചകൻ (സ) ന്റെ അടുത്തുവന്ന്  السلام  عليكم എന്ന് പറഞ്ഞു : അപ്പോൾ നബി (സ) പറഞ്ഞു : നീ അങ്ങിനെ പറയരുത് , നീ പറയേണ്ടത് . .السلام عليكم എന്നാകുന്നു . ഇതുപോലെ , അബൂ ദാവൂദിലും ഒരു ഹദീസ് കാണാവുന്നതാകുന്നു . ആയതിനാൽ ഇങ്ങനെ സലാം പറയുവാൻ പാടില്ല .

സലാം മൂന്ന് പ്രാവശ്യം ആവർത്തിക്കാം 

ജനങ്ങൾ കൂടുതലുള്ള സദസ്സുകളിലും , മറ്റുള്ള അവസരങ്ങളിലും സലാം പറഞ്ഞാൽ കേൾക്കാത്തയവസരത്തിൽ മൂന്നുപ്രാവശ്യം ആവർത്തിക്കാമെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ നമുക്ക് കാണാം . അനസ് ( റ) ഉദ്ധരിക്കുന്നു : “ പ്രവാചകൻ ( സ ) ഒരു കാര്യത്തെപ്പറ്റി ഉണർത്തുകയാണെങ്കിൽ മൂന്നുപ്രാവശ്യം ആവർത്തിക്കുമായിരുന്നു . അതുപോലെ , ഒരു സമൂഹത്തിന്റെയടുത്ത് ചെന്നാൽ നബി ( സ ) അവരോട് മൂന്നുപ്രാവശ്യം സലാം പറയുമായിരുന്നു . ‘ ‘ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്നുഹജർ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പറയുന്നു : ഒരാൾ സലാം പറഞ്ഞിട്ട് പറയപ്പെട്ടയാളുകൾ അത് കേട്ടിട്ടില്ലായെന്ന് തോന്നു കയാണെങ്കിൽ മൂന്ന് പ്രാവശ്യം അതാവർത്തിക്കാവുന്നതാണ് , മുന്നിൽ കൂടുതൽ ആവർത്തിക്കുവാൻ പാടില്ല . – ശബ്ദം ഉയർത്തിയാണ് സലാം പറയേണ്ടതും മടക്കേണ്ടതും . അങ്ങനെയായിരുന്നു പ്രവാചകന്റെയും സ്വഹാബികളുടെയും ചര്യ . ഇമാം ബുഖാരി തന്റെ അദബുൽ മുഫ്റദിൽ ഇബ്നു ഉമറിനെത്തൊട്ട് ഒരു അഥർ ഉദ്ധരിക്കുന്നു . ഥാബിതുബ്നു ആബിദിൽ നന്ന് അദ്ദേഹം പറയുന്നു : “ ഇബ്നു ഉമർ ഉള്ള ഒരു സദസ്സിൽ ഞാൻ വന്നു . അപ്പോൾ അദ്ദേഹം പറഞ്ഞു : നീ സലാം പറയുകയാണെങ്കിൽ ശബ്ദം ഉയർത്തി പറയുക , തീർച്ചയായും അത് ഒരു ഉന്നതവും നല്ലതുമായ അഭിവാദ്യമാകുന്നു . ” – ഇമാം നവവി തന്റെ അദ്കാറിൽ പറയുന്നു : “ സലാം പറയുന്നവനാകണമെങ്കിൽ അവൻ നബിചര്യയനുസരിച്ച് ഉറക്കെ പറയട്ടെ , സലാം പറയുന്നത് കേട്ടിട്ടില്ലായെങ്കിൽ അവൻ സലാം പറഞ്ഞവനായി പരിഗണിക്കുകയില്ല , കേൾക്കാത്ത സലാമിന് മടക്കൽ നിർബന്ധവുമില്ല . അതുപോലെ മടക്കുന്നവനും ശ്രദ്ധിക്കേണ്ടത് തന്നോട് സലാം ചൊല്ലിയവൻ കേൾക്കുന്ന രൂപത്തിൽ ശബ്ദം ഉയർത്തി മടക്കേണ്ടതാകുന്നു , എങ്കിലേ നിർബന്ധ ബാധ്യതയായ ഫർളിൽനിന്ന് മോചിതനാവുകയുള്ളൂ , ഇല്ലായെങ്കിൽ അവന്റെ മേലുള്ള ഫർള് വീടുകയില്ല . ‘

അറിയുന്നവരോടും അറിയാത്തവരോടും പറയുക

 – ഇസ്ലാമിലെ സലാം അറിയുന്നവർക്കുള്ള ഒരു അഭിവാദ്യം മാത്രമല്ല , മറിച്ച് അറിയുന്നവർക്കും അറിയാത്തവർക്കും സമർപ്പിക്കുന്ന അഭിവാദ്യമാണെന്ന് നാം കണ്ടു . ഇതിന് പ്രവാചകചര്യയിൽ ഒരുപാടുദാഹരണം കാണാൻ സാധിക്കുന്നതാണ് . ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ കാരം കാണാം : പ്രവാചകനോട് ഒരു സ്വഹാബി ഇസ്ലാമിൽ ഏതുകാര്യമാകുന്നു ഏറ്റവും നല്ലതെന്ന് ചോദിച്ചു ? അപ്പോൾ പ്രവാചകൻ ( സ) പറഞ്ഞു : “ നീ ഭക്ഷണം നൽകുക , അറിയുന്നവരോടും അ റിയാത്തവരോടും സലാം പറയുക . ” ( ബുഖാരി , മുസ്ലിം ) ഇബ്നു മഷൂദി ( അ ) ൽനിന്നും ഉദ്ധരിക്കുന്ന ഹദീസിൽ പ്രവാ ചകൻ ( സ) പറയുന്നു : “ അന്ത്യനാളിന്റെ അടയാളത്തിൽ പെട്ടതാണ് അറിയുന്നവർക്ക് മാത്രം അഭിവാദ്യം ചെയ്യുകയെന്നത് . ‘ ‘ മറ്റൊരു റിപ്പോർട്ടിൽ കാണാം : “ ഒരാൾ മറ്റൊരാളോട് സലാം പറയുന്നു . അവൻ അറിയുന്നവർക്കല്ലാതെ സലാം പറയുകയില്ല . ” ( അൽബാനി സ്വഹീഹാക്കിയ ഹദീസ് )

സദസ്സിലേക്ക് കടന്നുവരുന്നവരാണ് സലാം പറയേണ്ടത്

 സാധാരണ ജനങ്ങളും മറ്റും മനസ്സിലാക്കിയ കാര്യമാകുന്നു ഇത് . മേൽ വിവരിച്ച ഹദീസിൽനിന്നും നമുക്ക് മനസ്സിലാക്കാം ഒരു സ്ഥലത്തേക്ക് കടന്നുവരുന്നവനാണ് ആദ്യം സലാം പറയേണ്ടത് . ഇതിനുള്ള തെളിവ് അബൂഹുറൈറ ( റ ) ഉദ്ധരിക്കുന്ന ഒരു ഹദീസാകുന്നു : “ പ്രവാചകന്റെ അരികിലൂടെ ഒരാൾ നടന്നുപോയി . അദ്ദേഹം സലാം പറഞ്ഞു , അപ്പോൾ നബി ( അ ) പറഞ്ഞു : “ ( അയാൾക്ക് ) പത്ത് കൂലിയെന്ന് വേറെയൊരാൾ നടന്നുപോയി . السلام عليكم ىا رسول الله, എന്ന് സലാം പറഞ്ഞു . പ്രവാചകൻ ( സ ) പറഞ്ഞു : ( അയാൾക്ക് ) ഇരുപത് കൂലിയെന്ന് . വേറെയൊരാൾ നടന്നുവന്ന് .السلام عليكم ىا رسول الله എന്ന് സലാം പറഞ്ഞപ്പോൾ ( അയാൾക്ക് ) മുപ്പത് കൂലിയായിയെന്ന് പ്രവാചകൻ ( സ ) പറഞ്ഞു . ” ( അബൂദാവൂദ് , അൽബാനി സ്വഹീഹാക്കിയ ഹദീസ് . ) ഇതിൽനിന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത് സദസ്സിലേക്ക് കടന്നുവരുന്നവനാണ് ആദ്യം സലാം പറയേണ്ടതെന്നാണ് . വാഹനപ്പുറത്തുള്ളവൻ നടക്കുന്നവനോടും നടക്കുന്നവൻ ഇരിക്കുന്നവനോടും കുറച്ചുള്ളവർ കൂടുതലുള്ളവരോടും കുട്ടികൾ മുതിർന്നവരോടും സലാം പറയണം . സലാം പറയുന്നതിന്റെ മര്യാദയിൽ പെട്ടതാകുന്നു നടക്കുന്നവൻ ഇരിക്കുന്നവനോടും കുറച്ചുള്ളവർ കൂടുതലുള്ളവരോടും കുട്ടികൾ മുതിർന്നവരോടും സലാം പറയുകയെന്നുള്ളത് . ഇതിന് നബി (സ ) യുടെ ചര്യയിൽ ഒരു പാട് തെളിവുകളുണ്ട് .

അബൂഹുറൈറ ( റ ) വിൽനിന്ന് നിവേദനം , നബി ( സ ) പറഞ്ഞു : “ വാഹനപ്പുറത്തിരിക്കുന്നവൻ നടക്കുന്നവനും , നടക്കുന്നവൻ ഇരി ക്കുന്നവനും , കുറച്ചുള്ളവർ കൂടുതലുള്ളവർക്കും സലാം പറയ ണം . ‘ ‘ ( ബുഖാരി , മുസ്ലിം ) ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ പറയുന്നു : “ ചെറിയവർ വലിയവർക്കും , നടക്കുന്നവൻ ഇരിക്കുന്നവനും , കുറച്ചുള്ളവർ കൂടുതലുള്ളവർക്കും സലാം പറയണം . ‘ ‘ ( ബുഖാരി , മുസ്ലിം ) എന്നാൽ ഇതിനു വിപരീതമായി ആരെങ്കിലും സലാം പറഞ്ഞാൽ അതിന് കുഴപ്പമില്ല . എന്നാൽ , ഈ പറഞ്ഞ രൂപത്തിലാണ് ഏറ്റവും ഉത്തമം . വളരെ ചെറിയ കുട്ടികളോടുപോലും സലാം പറയണം . കാരണം അതവർക്ക് പരിശീലനവും ഇസ്ലാമികചിഹ്നങ്ങ ൾ മുറുകെപിടിക്കുവാനുള്ള ഒരു പ്രോത്സാഹനവുമാകുന്നു . നബി (സ) അങ്ങിനെ ചെയ്തിരുന്നു . അനസുബ്നു മാലിക് ( റ ) പറയു ന്നു : “ അദ്ദേഹം നബിയുടെ കൂടെ സഞ്ചരിക്കുമ്പോൾ അവരുടെയരികിലൂടെ കുട്ടികൾ കടന്നുപോയി . നബി തിരുമേനി (സ) അവർക്ക് സലാം പറയുകയുണ്ടായി . ‘ ‘ ( ബുഖാരി , മുസ്ലിം )

അവിശ്വാസികളോട് സലാം പറയുന്നതിന്റെ രൂപം

അവിശ്വാസികളോട് സലാം പറയുന്ന രൂപം വിശദമായി പ്രവാചകൻ ( സ ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട് . അതിൽപെട്ടതാണ് അ വിശ്വാസികളോട് അങ്ങോട്ട് സലാം പറയരുത് , മറിച്ച് ഇങ്ങോട്ട് പറ ഞഞ്ഞാൽ അതുപോലെ അങ്ങോട്ട് മടക്കാം . നബി ( ജ് ) പറഞ്ഞതാ യി മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണുന്നു : “ ജൂതക്രൈ സ്തവരോട് നിങ്ങൾ സലാം കൊണ്ട് തുടങ്ങരുത് . ‘ ( മുസ്ലിം ) – ഇനി അവർ ഇങ്ങോട്ട് സലാം പറഞ്ഞാൽ അവരോട് “വഅലൈകും” , എന്നു മാത്രം മറുപടി പറയുക . നബി (സ ) യിൽനിന്ന് അനസുബ്നു മാ ലിക് (റ ) ഉദ്ധരിക്കുന്നു : പ്രവാചകൻ ( സ ) പറഞ്ഞു : “ വേദം നൽകപ്പെട്ട ആരെങ്കിലും നിങ്ങളോട് സലാം പറഞ്ഞാൽ അവരോട് “ വഅലൈകും ‘ എന്ന് പറയുക ” ( ബുഖാരി ) . ഇനി ഒരു സദസ്സിൽ മുസ്ലിംകളും അമുസ്ലിംകളും ഇടകലർന്നാണെങ്കിൽ അവരോട് സലാം പറയാം . ബുഖാരി ഉദ്ധരിക്കുന്ന നീണ്ട ഒരു ഹദീസിൽ ണാം . മുനാഫിഖായ അബ്ദുല്ലാഹിബ്നു ഉബയ്യിബ് സുലൂലും , ജൂതന്മാരും , ക്രൈസ്തവരും , വിഗ്രഹാരാധകരും അടങ്ങിയ ഒരു സദസ്സിനോട് നബി ( സ ) സലാം പറയുകയുണ്ടായി .

സലാം അറിയിക്കൽ 

തന്റെ സഹോദരങ്ങൾക്കും കുടുംബാദികൾക്കും മറ്റും പരസ്പരം സലാം പറഞ്ഞയക്കാം . അതിനുള്ള തെളിവ് ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . പ്രവാചകപത്നി ആയിഷ( റ ) ഉദ്ധരിക്കുന്നു : “ നബി ( സ ) ആയിഷ ( റ ) യോട് പറഞ്ഞു , ജിബ്രീൽ ( അ ) നിങ്ങൾക്ക് സലാം പറയുന്നു . അപ്പോൾ ആയിഷ ( റ ) അദ്ദേഹത്തി ന്റെ മേൽ അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും ഉണ്ടാ വട്ടെ ‘ യെന്ന് സലാം മടക്കി . ” ( ബുഖാരി ) അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ ) യുടെയടുത്ത് ഒരാൾ വന്ന് “ എന്റെ പിതാവ് നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു . അപ്പോൾ നബി ( സ ) പറഞ്ഞു : നിനക്കും നിന്റെ പിതാവിനും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ . ” ( അബൂദാവൂദ് ) പള്ളിയിലേക്കും വീട്ടിലേക്കും മറ്റും പ്രവേശിക്കുമ്പോൾ സലാം പറയാവുന്നതാകുന്നു . എന്നാൽ ഇമാം ഖുതുബ നിർവഹിച്ചു കൊണ്ടിരിക്കുമ്പോൾ സലാം പറയുവാൻ പാടില്ല . കാരണം ഖുതുബ കേൾക്കുമ്പോൾ സംസാരിക്കുവാൻ പാടില്ല . സദസ്സിൽനിന്ന് പിരിഞ്ഞുപോകുമ്പോഴും സലാം പറയണം . അബൂഹുറൈറ ( റ ) ഉദ്ധരിക്കുന്ന ഹദീസ് അബൂദാവൂദിൽ കാണാം : – “ നിങ്ങളാരെങ്കിലും ഒരു സദസ്സിലേക്ക് പ്രവേശിച്ചാൽ സലാം പറയുക . അവിടെനിന്നും വിരമിക്കുവാൻ ഉദ്ദേശിച്ചാലും സലാം പറയുക . ആദ്യത്തേതും അവസാനത്തതും ഒരേ പോലെയാകുന്നു . ” ( അബൂദാവൂദ് )

وصلى الله عليه وسلم على نبينا محمد وعلى آله وصحبه وسلم .

ഉസാമതുബ്നു സൈദ് (റ)

ഉസാമതുബ്നു സൈദ് (റ)

പ്രിയങ്കരന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന  അൽഹിബ്ബുബ്നുൽഹിബ്ബ് എന്നായിരുന്നു നബി (ﷺ) ഉസാമ (റ) യെ വിളിച്ചിരുന്നത് .

  ഉസാമ(റ)യുടെ നാമം കേൾക്കുമ്പോൾ അഭിനവലോകത്തിലെ ‘സംസ്കാരത്തി’ന്റെ വൈതാളികർ നാണം കൊണ്ട് ശിരസ്സ് കുനിച്ചേക്കും!

  കറുകറുത്ത, ചപ്പിയ മൂക്കുള്ള ഒരു ചെറുപ്പക്കാരൻ!

  സുപ്രസിദ്ധമായ മക്കാവിജയ ദിവസം! 

  ജന്മനാട്ടിലേക്ക് സർവതന്ത്രസ്വതന്ത്രനായി ഒരു ജേതാവിനെപോലെ നബി(ﷺ) തിരിച്ചുവരുന്നു. ആ അനർഘനിമിഷത്തിൽ തന്റെ വാഹനപ്പുറത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. അതാരാണെന്നല്ലേ? മൂക്കുചപ്പിയ വിരൂപിയായ ആ യുവാവ് തന്നെ!

  അനന്തരം നബി(ﷺ) കഅബാലയത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അവിടെയും ആ യുവാവ് കൂട്ടിനുണ്ടായിരുന്നു. മൂന്നാമനായി മറ്റൊരടിമയായ ബിലാൽ(റ)യും!

  മറ്റൊരിക്കൽ നബി(ﷺ) വലിയ ഒരു സൈന്യവ്യൂഹത്തിന്റെ നേതാവായി ഉസാമ(റ)യെ നിയോഗിക്കുന്നു. ഖുറൈശി പ്രമുഖരായ അബൂബക്കർ(റ), ഉമർ(റ) പ്രസ്തുത സൈന്യത്തിലെ സാധാരണ അംഗങ്ങളായിരുന്നു!

  “കറുത്തവൻ വെളുത്തവനേക്കാളോ, വെളുത്തവൻ കറുത്തവനേക്കാളോ അറബി അനറബിയേക്കാളോ, അനറബി അറബിയേക്കാളോ ശ്രഷ്ഠനാകുന്നില്ല. തഖ്‌വകൊണ്ടല്ലാതെ” എന്ന ഇസ്ലാമിലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രായോഗിക നിദർശനമായിരുന്നു ഉസാമ(റ)യുടെ ചരിത്രം.

   പ്രവിശാലമായ മുസ്ലിം സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഖലീഫ ഉമർ(റ) ഒരിക്കൽ പൊതുഖജനാവിൽ നിന്ന് മുസ്ലിം സൈനികർക്കുള്ള വിഹിതം വീതിച്ചുകൊടുക്കുകയായിരുന്നു. ഖലീഫ തന്റെ പുത്രൻ അബ്ദുല്ലക്ക് നൽകിയതിന്റെ ഇരട്ടിയാണ് ഉസാമ(റ)ക്ക് നൽകിയത്. അത് കണ്ട അബ്ദുല്ല(റ) പിതാവിനോട് ചോദിച്ചു: ”വന്ദ്യരായ പിതാവേ, അങ്ങ് ഇങ്ങനെ ചെയ്യാൻ കാരണമെന്താണ്? ഞാൻ ഉസാമയെക്കാൾ കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തവനും യാതന സഹിച്ചവനുമാണല്ലോ?”

  ഉമർ(റ) പറഞ്ഞു: “ശരിയാണ്, എങ്കിലും നബി(ﷺ) യോട് നിന്നേക്കാൾ അവനും നിന്റെ പിതാവിനേക്കാൾ അവന്റെ പിതാവും അടുത്തവനായിരുന്നു.”

  ഉസാമ(റ) പിതാവായ സൈദുബ്നു ഹാരിസ(റ) യെ കുറിച്ച് മുമ്പ് പ്രതി പാദിച്ചുവല്ലോ. സ്വന്തം പിതാവിനെയും പിത്യവ്യനെയും ഉപേക്ഷിച്ച് നബി(ﷺ) യെ രക്ഷാധികാരിയായിവരിച്ച മഹാനായിരുന്നു അദ്ദേഹം. ഇസ്ലാം ദത്തെടുക്കൽ നിരോധിക്കുന്നതുവരെ ‘സൈദുബ്നുമുഹമ്മദ്’  എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

  സൈദ്(റ)ന്റെയും നബി(ﷺ)യുടെ ധാത്രിയായ ഉമ്മുഐമൻ എന്ന മഹതിയുടെയും പുത്രനായി ജനിച്ച ഉസാമ(റ), ഇസ്ലാമിന്റെ മടിത്തട്ടിൽ വളർന്ന ചെറുപ്പക്കാരായ സഹാബിമാരിൽ അഗ്രഗണ്യനായിരുന്നു.

  പ്രിയങ്കരെന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന അൽഹിബ്ബുബ്നുൽഹിബ്ബ് എന്നായിരുന്നു നബി(ﷺ) ഉസാമ(റ) യെ വിളിച്ചിരുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിൽ നബി(ﷺ) അദ്ദേഹത്തെ ഒരു വലിയ സൈന്യത്തിന്റെ നായകനായി നിയമിച്ചു. പ്രസ്തുത സൈന്യത്തിൽ അബൂബക്കർ (റ) ഉമർ (റ) എന്നിവരടങ്ങുന്ന പ്രമുഖരായ സഹാബിമാർ അംഗങ്ങളായിരുന്നു. സ്വാഭാവികമായും ഈ നിയമനത്തെക്കുറിച്ച് ചെറിയതോതിലുള്ള ചില അപശബ്ദങ്ങൾ അങ്ങിങ്ങായി മുഴങ്ങാൻ തുടങ്ങി. അത് നബി(ﷺ) യുടെ കാതുകളിലും ചെന്നെത്തി. നബി(ﷺ) ഇങ്ങനെ പറഞ്ഞു:

 “ഉസാമയുടെ നിയമനത്തെ കുറിച്ച് ചിലർക്ക് എതിരഭിപ്രായമുണ്ടെന്ന് ഞാനറിഞ്ഞു. മുമ്പ് അദ്ദേഹത്തിന്റെ പിതാവായ സൈദിന്റെ കാര്യത്തിലും ഭിന്നാഭിപ്രായമുള്ളവരായിരുന്നു അവർ. സൈദ് നേത്യത്വത്തിന് അർഹനായിരുന്നത്തുപോലെ ഉസാമയും അതിന്നർഹനാകുന്നു. സൈദിനെ പോലെ ഉസാമയും എനിക്കിഷ്ടപ്പെട്ടവനാണ്. അദ്ദേഹം നിങ്ങളുടെ കൂട്ടത്തിൽ വെച്ചു സൽവൃത്തനാണ് എന്ന് ഞാൻ കുതുന്നു. അതുകൊണ്ട് നിങ്ങൾ ഉസാമയ്ക്ക് അഭ്യൂദയം കാംക്ഷിക്കുക.”

  പ്രസ്തുത സൈന്യം ലക്ഷ്യം പ്രാപിക്കുന്നതിന്ന് മുമ്പ് നബി(ﷺ) നിര്യാതനാവുകയാണുണ്ടായത്! എങ്കിലും ഖലീഫ അബൂബക്കർ(റ) നബി(സ)യുടെ ഇംഗിതമനുസരിച്ച് ഉസാമയുടെ സൈന്യത്തെ യാത്രയാക്കി.

  ഉസാമ(റ)യുടെ സമ്മതപ്രകാരം ഉമർ(റ)യെ ഖലീഫയുടെ സഹായത്തിനു വേണ്ടി മദീനയിൽ നിർത്തുകയും ചെയ്തു. സൈന്യം സിറിയയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് നീങ്ങി.

  നബി(ﷺ)യുടെ നിര്യാണവാർത്തയറിഞ്ഞത് മുതൽ റോമാചക്രവർത്തിയായ ഹിർഖലിന്ന് മുസ്ലിംകളുടെ മുന്നേറ്റത്തെയും മനോധൈര്യത്തേയും കുറിചുണ്ടായിരുന്ന പുതിയ ധാരണ തിരുത്താൻ അതുപകരിച്ചു.

  മുസ്ലിംകളുടെ സാഹസികമായ നടപടിനിമിത്തം പ്രവാചകന്റെ മരണം അവരെ മാനസികമായി തളർത്തിയിട്ടില്ല എന്ന് റോമക്കാർക്ക് ബോധ്യമായി!

  ഉസാമയുടെ സൈന്യം യാതൊരു എതിർപ്പും കൂടാതെ മടങ്ങുകയാണുണ്ടായത്!

  ഒരിക്കൽ നബി(ﷺ) അദ്ദേഹത്തെ ഒരു സൈന്യസംഘത്തിന്റെ നേതാവായി നിയോഗിച്ചു. ഉസാമ(റ)യുടെ ആദ്യത്തെ യജ്ഞമായിരുന്നു അത്. തന്റെ ദൗത്യം വിജയിച്ചു തിരിച്ചുവന്നശേഷം നബി(ﷺ)യോട് തന്റെ അനുഭവങ്ങൾ അദ്ദേഹം വിശദീകരിക്കുകയായിരുന്നു. നബി(ﷺ) എല്ലാം പ്രസന്നവദനായി കേട്ടുകൊണ്ടിരുന്നു.

  “ശത്രുക്കൾ തോറ്റോടാൻ തുടങ്ങിയിരിക്കുന്നു. അവരിലൊരാൾ എന്റെ മുന്നിൽ അകപ്പെട്ടു. ഞാൻ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി. ഉടനെ അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് വിളിച്ചു പറഞ്ഞു. ഞാൻ അത് വകവെച്ചില്ല. അയാളെ വധിച്ചുകളഞ്ഞു.

  ഇത് കേട്ടപ്പോൾ നബി (ﷺ) യുടെ മുഖം വിവർണ്ണമായി. നബി(ﷺ) പറഞ്ഞു: “നാശം, ലാഇലാഹ് ഇല്ലല്ലാഹ് എന്ന് വിളിച്ച് പറഞ്ഞിട്ടും നീ അയാളെ വധിച്ചുകളഞ്ഞോ?”

  “ഞാൻ അതുവരെ ചെയ്ത എല്ലാ പ്രയത്നങ്ങളെക്കുറിച്ചും എനിക്ക് വിരക്തി തോന്നുമാറ് നബി(ﷺ) അത് ആവർത്തിച്ചുകൊണ്ടിരുന്നു.” എന്ന് ഉസാമ(റ) പറഞ്ഞു.

 ഉസാമ(റ) യുടെ ജീവിതത്തിൽ ഒരു വലിയ പാഠമായിരുന്നു പ്രസ്തുത സംഭവം . നബി(ﷺ)യുടെ നിര്യാണത്തിനു ശേഷം മുസ്ലിംകൾക്കിടയിൽ നടമാടിയ അനാശാസ്യമായ ആഭ്യന്തര കലാപങ്ങളിൽ നിന്ന് അദ്ദേഹം പരിപൂർണ്ണമായും ഒഴിഞ്ഞു നിന്നു.

  അലി(റ)യും മുആവിയ(റ)യും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ ധാർമ്മികമായി അദ്ദേഹം അലി(റ)യുടെ പക്ഷത്തായിരുന്നെങ്കിലും സമരരംഗത്തു നിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.

  അദ്ദേഹം ഇത് സംബന്ധിച്ച് അലി(റ)ക്ക് അയച്ച ഒരു കത്തിൽ ഇങ്ങനെ പറയുന്നു: “അങ്ങ് ഒരു സിംഹത്തിന്റെ വായയിലായിരുന്നെങ്കിൽ  അങ്ങയോടൊപ്പം അവിടെ പ്രവേശിക്കാൻ എനിക്ക് മടിയുണ്ടായിരുന്നില്ല. എങ്കിലും ഇപ്പോഴത്തെ നിലപാടിൽ എനിക്ക് അഭിപ്രായൈക്യം ഇല്ല.”

  നിഷ്പക്ഷനായി തന്റെ വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്ന അദ്ദേഹത്തോട് തന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ചില സ്നേഹിതൻമാർ സംസാരിക്കുകയുണ്ടായി. അവരോടദ്ദേഹം പറഞ്ഞു:

 “ലാഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിക്കുന്ന ഒരാൾക്കെതിരിലും ഞാൻ ആയുധമെടുക്കുകയില്ല. അക്കാര്യം തീർച്ചയാകുന്നു.”

  അവരിൽ ഒരാൾ ചോദിച്ചു :

“നാശം ഇല്ലായ്മ ചെയ്യുന്നവരേയും ദീൻ പരിപൂർണ്ണമായും അല്ലാഹുവിന് ആകുന്നതുവരെയും അവരോട് യുദ്ധം ചെയ്യണമെന്ന് അല്ലാഹു കൽപിച്ചിട്ടില്ലേ?”

  ഉസാമ(റ) പറഞ്ഞു : അത് ബഹുദൈവാരാധകരായ ശത്രുക്കളെ കുറിച്ചണ് പറഞ്ഞത്. അതനുസരിച്ച് അവരോട് നിരന്തരസമരം നടത്തിയവരാണ് ഞങ്ങൾ, വീണ്ടും സത്യവിശ്വാസികളോട് സമരം ചെയ്യണമെന്നോ! അതുപാടില്ല.

  അങ്ങനെ തന്റെ അന്ത്യം വരെ ഉസാമ(റ) നിഷ്പക്ഷനായി നിലകൊണ്ടു.

 ഹിജ്റ 54 ൽ അദ്ദേഹം നിര്യാതനായി.

ഉംറയുടെ രൂപം

ഉംറയുടെ രൂപം

മുഹമ്മദ് സ്വാലിഹ് അൽ ഉസൈമീൻ (رحمه الله )

بسم الله الرحمن الرحيم

الحمد لله والصلاة والسلام على رسول الله ، وبعد

ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ

ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്ത ആൾക്ക് നിഷിദ്ധമായ കാര്യങ്ങൾക്ക് ‘മഹ്ദൂറാത്തുൽ ഇഹ്റാം’ എന്ന് പറയുന്നു. അവ: തലമുടി നീക്കം ചെയ്യൽ, നഖം മുറിക്കൽ, പറിക്കൽ. സുഗന്ധം ഉപയോഗിക്കൽ, വിവാഹക്കരാറിലേർപ്പെടൽ. വികാരഭരിതമായ ആലിംഗനം, ചുംബനം, സ്പർശനം മുതലായവ, സംയോഗം, വേട്ട മൃഗത്തെ കൊല്ലൽ എന്നിവയാണ് .

ഉംറയുടെ രൂപം

ഇഹ്റാം, ത്വവാഫ്, സഅ്യ, മുണ്ഡനം അല്ലെങ്കിൽ മുടി മുറിക്കൽ എന്നിവയുൾക്കൊള്ളുന്ന കർമ്മമാണ് ഉംറ, (ഹജജിന്റെയോ , ഉംറയുടെയോ) കർമ്മത്തിൽ പ്രവേശിക്കുന്ന നിയ്യത്തും അതിന്റെ വസ്ത്രം ധരിക്കലുമാണ് ഇഹ്റാം കൊണ്ടുള്ള വിവക്ഷ, അതിന് ഉദ്ദേശിക്കുന്ന ആൾ ജനാബത്ത് കുളിക്കുന്ന പോലെ കുളിക്കലും. തന്റെ തലയിലും താടിയിലും മറ്റും ദൂഹ്ന്, ഊദ് പോലത്തെ ഏറ്റവും നല്ലയിനം സുഗന്ധം പൂശലും സുന്നത്താണ്.

കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്ത ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിക്കണം. പുരുഷന്മാർക്ക് ഒരു ഉടുമുണ്ടും ഒരു തട്ടവുമാണ് ഇഹ്റാമിന്റെ വസ്ത്രം, സ്ത്രീക്ക് ഭംഗി പ്രകടിപ്പിക്കാത്ത അവൾ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കാവുന്നതാണ്, അവൾ മുഖം  മറക്കാനോ, കയ്യുറ ധരിക്കാനോ പാടില്ല. എന്നാൽ അന്യപുരുഷന്മാരുടെ അടുക്കൽ അവൾ മുഖം മറക്കേണ്ടതാണ്.

 ശേഷം ഫർദ് നമസ്കാരത്തിന്റെ സമയമാണെങ്കിൽ ആർത്തവകാരിയും പ്രസവിച്ചവളുമല്ലാത്തവർ നമസ്കാരം നിർവ്വഹിക്കണം. അല്ലെങ്കിൽ രണ്ട് റക്അത്ത് വുദുവിന്റെ സുന്നത്ത് നമസ്കരിക്കാവുന്നതാണ്. ഇഹ്റാമിന്ന് പ്രത്യേക സുന്നത്ത് നമസ്കാരമില്ല.

 നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ ശേഷം ഇഹ്റാമിൽ പ്രവേശിക്കണം. അതിന് ‘ലബ്ബൈക്ക ഉംറതൻ’ എന്ന് പറയുക ശേഷം തൽബിയത്ത് ചൊല്ലണം . അതിന്റെ പദങ്ങൾ ഇപ്രകാരമാണ്

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ

(ലബ്ബൈക്കല്ലാഹുമ്മ ലബ്ബക് , ലബൈക ലാ ശരീക്ക ലക ലബ്ബക് , ഇന്നൽഹംദ വന്നിഅ്മത , ലക വൽമുൽക് ലാ ശരീക ലക് )

 ‘അല്ലാഹുവേ നിന്റെ വിളിക്കുത്തരം ചെയ്ത് ഞങ്ങൾ ഇതാ വന്നിരിക്കുന്നു, ഞങ്ങൾ നിനക്കുത്തരം ചെയ്തിരിക്കുന്നു, നിനക്ക് യാതൊരു പങ്കുകാരുമില്ല, നിനക്ക് ഞങ്ങൾ ഉത്തരം ചെയ്തിരിക്കുന്നു, തീർച്ചയായും എല്ലാ സ്തുതിയും എല്ലാ അനുഗ്രഹങ്ങളും എല്ലാ ആധിപത്യവും നിനക്കാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല.’

 ഇതാണ് തൽബിയത്തിന്റെ രൂപം. ചിലപ്പോൾ അദ്ദേഹം لَبَيْكَ إِلهُ ألحق لَبَيْك  (ലബൈക ഇലാഹൽ ഹഖി ലബ്ബക്) എന്നുകൂടി അധികരിപ്പിച്ചിരുന്നു. സാരം; “സത്യ ദൈവമേ നിന്റെ വിളിക്കുത്തരം ചെയ്ത് ഞങ്ങൾ വന്നിരിക്കുന്നു”.

 പുരുഷന്മാർ  തൽബിയത്ത് ഉച്ചത്തിലാക്കലാണ് സുന്നത്ത്. എന്നാൽ സ്ത്രീ തൽബിയത്തോ മറ്റേതെങ്കിലും ദിക്‌റുകളോ ഉറക്കെയാക്കാൻ പാടില്ല. കാരണം, മറച്ചുവെക്കലാണ് സ്ത്രീയുടെ ബാധ്യത.

 ജനങ്ങളോട് ഹജ്ജിന് വരാനായി ഇബ്രാഹീം നബി (عليه السلام) യുടെയും മുഹമ്മദ് നബി (ﷺ) യുടെയും നാവിലൂടെ അല്ലാഹു പ്രഖ്യാപിച്ച വിളിയുടെ ഉത്തരമാണ് തൽബിയത്തിന്റെ വിവക്ഷ. ഇഹ്റാം ഉദ്ദേശിക്കുന്നയാൾ രോഗമോ അതുപോലെ മറ്റു വല്ലതുമോ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ തടസ്സമാവുമെന്ന് ഭയപ്പെട്ടാൽ ഇഹ്റാമിന്റെ നിയ്യത്തിൽ അയാൾക്ക് നിബന്ധന വെക്കാവുന്നതാണ് . ‘ രോഗമോ, വൈകലോ, മറ്റു എന്തെങ്കിലുമോ എന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും എനിക്ക് തടസ്സമായാൽ ഞാൻ അവിടെ വെച്ച് ഇഹ്റാമിൽ നിന്നും മോചിതനാവുന്നതാണ്.’ എന്ന് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ അയാൾ പറഞ്ഞാൽ മതി.

 ഇഹ്റാമിൽ പ്രവേശിച്ചയാൾ തൽബിയത്ത് ധാരാളമായി ചൊല്ലണം . മസ്ജിദുൽ ഹറാമിൽ എത്തിയാൽ തന്റെ വലത്തെ കാൽ വെച്ച് അകത്ത് കേറണം.

 بسم الله  وَالصَّلاةَ وَالسَّلَامُ عَلَى رَسُول الله ، اللّهُمَّ اغفِرُلي دُنُوبي وافتح لي أبواب رحمتِك 

( ബിസ്മില്ലാഹി വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി , അല്ലാഹുമ്മഗ്ഫിർ ലീ ദുനൂബീ വഫ്തഹ് ലീ അബ്വാബ് റഹ്മതിക് ) എന്ന് ചൊല്ലുകയും വേണം.

 “അല്ലാഹുവേ നിന്റെ നാമത്തിൽ , അല്ലാഹുവിന്റെ ദൂതരുടെ മേൽ രക്ഷയും സമാധാനവും ഉണ്ടാവട്ടെ, അല്ലാഹുവേ എന്റെ പാപങ്ങൾ നീ പൊറുത്ത് തരേണമേ, നിന്റെ കാരുണ്യത്തിന്റെ കവാടം എനിക്ക് നീ തുറന്ന് തരികയും ചെയ്യേണമേ ‘ എന്നാണിതിന്റെ സാരം.

 ശേഷം ത്വവാഫ് തുടങ്ങാനായി ഹജറുൽ അസ്വദിന്റെ നേരെ കഅ്ബത്തിങ്കലേക്ക് ചെല്ലണം, അവിടെ പ്രത്യേകം നിയ്യത്ത് ആവശ്യ മില്ല. അപ്രകാരം പ്രവാചക (ﷺ) നിൽ നിന്നും പഠിപ്പിക്കപ്പെട്ടില്ല. നിയ്യത്തിന്റെ സ്ഥാനം മനസ്സാണ്. (അത് ചൊല്ലിപ്പറയൽ ബിദ്അത്താണ്).

 ശേഷം തന്റെ വലത്തെ കൈ കൊണ്ട് ഹജറുൽ അസ്വവദ് സ്പർശിക്കുകയും സാധ്യമായെങ്കിൽ ഹജറിനെ ചുംബിക്കുകയും വേണം. ചുംബിക്കാൻ സാധിച്ചില്ലെങ്കിൽ തന്റെ കൈകൊണ്ട് തൊടുകയും കൈ ചുംബിക്കുകയും ചെയ്താൽ മതി. കൈകൊണ്ട് സ്പർശിക്കാൻ ഒരാൾക്ക് സാധിച്ചില്ലെങ്കിൽ അതിന് വേണ്ടി തിക്കിത്തിരക്കരുത്. ദൂരെ നിന്നാണെങ്കിലും ശരി ഹജറിന്റെ നേരെ ചൂണ്ടിയാൽ മതി, ചുംബിക്കേണ്ടതില്ല. (സ്പർശിക്കുമ്പോൾ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളു). ശേഷം ത്വവാഫ് ആരംഭിക്കുക ,  റുക്‌നുൽ യമാനിയുടെ അടുത്തെത്തിയാൽ സാധ്യമായെങ്കിൽ മാത്രം അതിനെ സ്പർശിക്കണം, ചുംബിക്കാൻ പാടില്ല. പ്രയാസമെങ്കിൽ സ്പർശിക്കേണ്ടതില്ല. അതിനായി തിരിക്കാൻ പാടില്ല. ഹജറുൽ അസ്വദും റുക്‌നുൽ യമാനിയുമല്ലാതെ കഅ്ബയുടെ മറ്റൊരു ഭാഗവും സ്പർശിക്കാൻ പാടില്ല. നബി (ﷺ) അവ രണ്ടുമല്ലാതെ സ്പർശിച്ചിട്ടുമില്ല. ഓരോ പ്രാവശ്യം ഹജറിന്റെ അടുക്കലൂടെ നടന്നു പോവുമ്പോഴും നേരത്തെ ചെയ്തതുപോലെ ചെയ്യുകയും തക്ബീർ ചൊല്ലുകയും വേണം. ത്വവാഫുകളിലുടനീളം തനിക്ക് ആവശ്യമുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കുകയോ ദിക്റുകളും ഖുർആൻ പാരായണവും നിർവ്വഹിക്കുകയോ ചെയ്യാം. ഈ ത്വവാഫിൽ (മക്കയിൽ എത്തിയ ശേഷം ചെയ്യുന്ന ആദ്യത്തെ ത്വവാഫ്, ത്വവാഫുൽ ഖുദൂം) പുരുഷന്മാർക്ക് ‘ഇദ്ത്വിബാഅ്’ ചെയ്യലും (തട്ടം വലതു കക്ഷത്തിനടിയിലൂടെ എടുത്ത് രണ്ടറ്റവും ഇടത്തെ ചുമലിന്മേൽ ഇട്ട്, വലത്തെ ചുമൽ തുറന്നിടുക) ആദ്യത്തെ മൂന്ന് ചുറ്റിൽ ‘റമൽ’ നടക്കലും (കാലുകൾ അടുപ്പിച്ച് വെച്ച് ധ്യതിയിൽ നടക്കുക) സുന്നത്താണ്. ത്വവാഫിന് ഏഴ് ചുറ്റുകളാണുള്ളത്, ഓരോചുറ്റും ഹജറുൽ അസ്വദ്ദിൽ നിന്നും തുടങ്ങി അതിന്റെ അടുക്കൽ തന്നെ അവസാനിക്കുന്നു. ഹിജ്റിന് ഉള്ളിലൂടെ (കഅ്ബയുടെ പുറത്ത് കാണുന്ന കമാനാ കൃതിയിലുള്ള ചുമരിന്നകത്തുള്ള ഭാഗം) ത്വവാഫ് ചെയ്താൽ ശരിയാവുകയില്ല. (കാരണം ഇത് കഅ്ബക്ക് ഉള്ളിൽപ്പെട്ടതാണ്). ഏഴ് ത്വവാഫ് പൂർത്തിയാക്കിയാൽ ഇബ്റാഹിം മഖാമിനരികിലേക്ക് ചെല്ലുകയും, അതിന്റെ പിന്നിലായി രണ്ട് റക്അത്ത് നമസ്കരിക്കുകയും വേണം. സാധ്യമായാൽ അതിന്റെ അടുത്ത് നിൽക്കുക, സാധിക്കാത്ത പക്ഷം വിദൂരത്തും നിന്ന് നമസ്കരിക്കാം. അതിൽ ഒന്നാമത്തെ റകഅത്തിൽ ഫാതിഹക്ക് ശേഷം

( قُلْ يَا أَيُهَا الْكَافِرُونَ ) എന്ന സൂറത്തും രണ്ടാമത്തെ റക്അത്തിൽ ( قُلْ هُوَ اللَّهُ أَحَدَ ) എന്ന സൂറത്തും ഓതണം. അതിന് ശേഷം സാധ്യമായാൽ വീണ്ടും ഒരിക്കൽക്കൂടി ഹജറുൽ അസ്വദിന്റെ അടുക്കൽ വന്ന് അതിനെ സ്പർശിക്കണം, സാധ്യമായില്ലെങ്കിൽ അതിലേക്ക് ആംഗ്യം കാണിച്ചാൽ മതി. ശേഷം സഅ്യ്യ ചെയ്യാനായി പോവണം. സ്വഫയോടടുത്താൽ 

  ( إنّ الصّفَا وَالْمَرْوَةً مِن شعائر الله )  ( ഉന്നസ്സ്വഫാ വൽമർവത മിൻ ശആഇരി ല്ലാഹി ) (ബഖറ : 158 ). എന്ന ഖുർആൻ വചനം ഓതൽ സുന്നത്താണ്. ‘തീർച്ചയായും സ്വഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽപ്പെട്ടതാകുന്നു’ എന്ന് സാരം. ഇവിടെയല്ലാതെ ഇത് വേറെയൊരിടത്തും ഓതേണ്ടതില്ല.

 ശേഷം കഅ്ബയെ കാണുന്നതുവരെ സ്വഫായിലേക്ക് കയറുകയും അതിന് നേരെ തിരിഞ്ഞ് നിന്ന് കൈകൾ ഉയർത്തി താൻ ഉദ്ദേശിക്കുന്നത് പ്രാർത്ഥിക്കുകയും ചെയ്യുക. നബി (ﷺ) ഇവിടെ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، لَا إِلَهَ إِلَّا اللهُ وَحْدَهُ ، أَنْجَزَ وَعْدَهُ ، وَنَصَرَ عَبْدَهُ ، وَهَزَمَ الأَحْزَابَ وَحْدَهُ

(ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു , ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ . ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു , അൻജസ് വഅ്ദഹു , വനസ്വറ അബ്ദഹു വ ഹസമൽ അഹ്സാബ വഹ്ദഹു).

“അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, അവൻ ഏകൻ, എല്ലാ ആധിപത്യവും സർവ്വസ്തുതിയും അവന്നാണ്, അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകൻ , അവൻ തന്റെ കരാർ പാലിച്ചു, അവന്റെ അടിമയെ അവൻ സഹായിച്ചു, അവൻ തനിച്ച് സംഘങ്ങളെ പരാജയപ്പെടുത്തി”.

 അത് മൂന്ന് പ്രാവശ്യം ആവർത്തിക്കുകയും അതി നിടയിൽ പ്രാർത്ഥിക്കുകയും വേണം.

 ശേഷം സ്വഫായിൽ നിന്നും ഇറങ്ങി നടക്കുക. പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്തെത്തിയാൽ അടുത്ത പച്ച അടയാളം വരെ ഓടുക. സാധ്യമായാൽ മാത്രമേ അപ്രകാരം ചെയ്യേണ്ടതുള്ളു , മറ്റുള്ളവർക്കുപദ്രവമുണ്ടാക്കാൻ പാടില്ല. പിന്നീട് മർവയിൽ എത്തുന്നത് വരെ സാധാരണ നിലക്ക് നടന്നാൽ മതി. മർവയിൽ എത്തിയാൽ അതിൽ കയറുകയും ഖിബിലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി സ്വഫായിൽ പ്രാർത്ഥിച്ച പോലെ പ്രാർത്ഥിക്കുകയും ചെയ്യുക. പിന്നീട് മർവയിൽ നിന്നിറങ്ങി സ്വഫായിലേക്ക് നടക്കുക. നടക്കേണ്ട സ്ഥലങ്ങളിൽ നടക്കുകയും ധൃതികുട്ടേണ്ട സ്ഥലങ്ങളിൽ ധൃതി കൂട്ടുകയും ചെയ്യുക. ശേഷം വീണ്ടും സ്വഫായിൽ കയറുകയും ഖിബ്ക്കഭിമുഖമായി കൈകളുയർത്തി ആദ്യം പ്രാർത്ഥിച്ച പോലെ പ്രാർത്ഥിക്കുകയും വേണം. സഅ്യിന്റെ ബാക്കി ഭാഗങ്ങളിലൊക്കെ താനിഷ്ടപ്പെടുന്ന ദിക്റുകളും, ഖുർആൻ പാരായണവും ദുആകളും നിർവ്വഹിക്കാവുന്നതാണ്. സ്വഫാമർവകളിൽ കയറലും ധ്യതിയിൽ നടക്കലുമെല്ലാം സുന്നത്താണ്, നിർബന്ധമല്ല. സ്വഫായിൽ നിന്ന് മർവയിലേക്ക് ഒന്ന്, മർവയിൽനിന്ന് സ്വഫായിലേക്ക് രണ്ട് എന്ന രൂപത്തിൽ ഏഴ് സഅ്യുകൾ പൂർത്തിയാക്കിയാൽ പുരുഷൻ തല മുണ്ഡനം ചെയ്യുകയോ മുടി മുറിക്കുകയോ ചെയ്യണം, മുണ്ഡനം ചെയ്യലാണ് മുടി മുറിക്കുന്നതിനെക്കാൾ ഉത്തമം. എന്നാൽ ഹജജ് അടുത്താണെങ്കിൽ വീണ്ടും തലയിൽ മുടി മുളക്കാനുള്ള സമയമില്ല എങ്കിൽ ‘മുതമത്തിഇ’ ന് മുടി മുറിക്കുന്നതാണ് ഉത്തമം. ഹജ്ജിൽ മുണ്ഡനം ചെയ്യാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. കാരണം സ്വഹാബിമാരോട് മുടി മുറിച്ചു കൊണ്ട് വിരമിക്കാൻ നബി (ﷺ) കൽപ്പിച്ചു. ഈ കർമ്മങ്ങളോടെ ഉംറ പൂർത്തിയാവുകയും അതിൽ നിന്ന് പൂർണ്ണമായും വിരമിക്കുകയും ചെയ്തു. അതോടെ ഇഹ്റാമിൽ നിഷിദ്ധമായിരുന്ന മുഴുവൻ കാര്യങ്ങളും അയാൾക്ക് അനുവദനീയമായി. 

وصل الله على نبينا محمد ، وعلى آله وصحبه أجمعين

ഉസ്മാനുബ്നുമദ്ഊൻ ( റ )

ഉസ്മാനുബ്നുമദ്ഊൻ ( റ )

മുൻഗാമികളായ സഹാബിമാരിൽ ഉന്നത പദവിയായിരുന്നു അദ്ദേഹത്തിന്നുണ്ടായിരുന്നത് . മരണവക്രതയിൽ കിടക്കുന്ന തന്റെ ഓമനപുത്രി റുഖിയ്യ ( റ ) യോട് നബി ( സ ) അവസാനമായി ഇങ്ങനെ പറയുകയുണ്ടായി , ” ഉസ്മാനുബ്നുമദ്ഊൻ ( റ )പോലെയുള്ള നമ്മുടെ ഉത്തമരായ മുൻഗാമികളുടെ സങ്കേതത്തിലേക്ക് പുറപ്പെടു മകളെ.

ഉസ്മാനുബ്നുമദ്ഊൻ (റ) ഇസ്ലാമാശ്ലേഷിക്കുമ്പോൾ അദ്ദേഹം ഇസ്ലാമിലെ പതിനാലാമത്തെ അംഗമായിരുന്നു. നബി (സ) യും അനുയായികളും മദീനയിൽ അഭയം തേടിയശേഷം മരണമടഞ്ഞ ഒന്നാമത്തെ സ്വഹാബിയും ഒന്നാമത്തെ മുഹാജിറും ,മുസ്ലിംകളുടെ ഒന്നാമത്തെ ശ്മശാനമായ ബഖീഇൽ  ആദ്യമായി മറവുചെയ്യപ്പെട്ട ആളും ഇദ്ദേഹം തന്നെ.

ഇതിൽ നിന്ന് അദ്ദേഹത്തിന്റെ പദവി ഊഹിക്കാമല്ലോ!

അദ്ദേഹം സന്യാസിയേപോലെ ജീവിച്ചു .പക്ഷേ , തന്റെ പർണ്ണശാല വിശാലമായിരുന്നു . ജീവിതത്തിന്റെ എല്ലാകർമ്മരംഗങ്ങളിലും അത് വ്യാപിച്ചുകിടന്നിരുന്നു . സത്യത്തിന്റെയും നൻമയുടെയും മാർഗ്ഗത്തിൽ അദ്ദേഹം ജാഗരൂകനായിരുന്നു.ഇസ്ലാമിന്റെ പ്രരംഭദശയിൽ പ്രതിയോഗികൾ അതിന്റെ പ്രഭാകിരണം ഊതിക്കെടുത്താൻ ശ്രമിച്ചപ്പോൾ എണ്ണത്തിൽ ചുരുങ്ങിയ പുണ്യവാളൻമാരായ ചില ത്യാഗികൾ തിരുമേനി(സ) യുടെ ചുറ്റും സഹായികളായി നിലകൊണ്ടു.അവർ അനുഭവിച്ച കഷ്ടാരിഷ്ടതകൾ അവർണ്ണനീയവും അചിന്ത്യവുമായിരുന്നു.നബി (സ) തന്നെ പിന്നീടൊരിക്കൽ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി : “ നിങ്ങൾ എന്റെ അനുയായികളെ ദുഷിച്ചു പറയരുത്.നിങ്ങളിലൊരാൾ ഉഹ്ദ്മലയോളം കൊണ്ടുവന്നാലും അവരുടെ അധ്വാനത്തിന് അത് തുല്യമാവുകയില്ല . ” പ്രസ്തുത മുൻഗാമികളിൽ മുൻപായിരുന്നു അദ്ദേഹം . ഇസ്ലാമിന് വേണ്ടി നിരവധി യാതനകൾ അദ്ദേഹം സഹിക്കേണ്ടിവന്നു .

നിസ്സഹായരും നിരാലംബരുമായ ഒരനുചരവിഭാഗത്തെ നബി (സ) ശത്രുക്കളുടെ അക്രമത്തിൽ നിന്ന് രക്ഷനൽകാൻ രണ്ടു പ്രാവശ്യം അബ്സീനിയായിലേക്ക് അയക്കുകയുണ്ടായി .പ്രസ്തുത സംഘത്തിൽ തന്റെ മകൻ സാഇബിനോടൊപ്പം ഇബ്നുമദ്ഊൻ(റ)യും പങ്കെടുത്തിരുന്നു .മക്കയിൽ അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി,തന്റെ പിതൃവ്യപുത്രനായ ഉമയത്തുബിനുകലഫ് തന്നെയായിരുന്നു.

അബ്സീനിയയിലേക്ക് പാലായനം നടത്തിയ മുസ്ലിം അഭയാർത്ഥികൾ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടെ ഒരു കിംവദന്തി പരന്നു . മക്കയിൽ ഇസ്ലാമിന്റെ ശത്രുക്കൾ ഒന്നടങ്കം ഇസ്ലാമാശ്ലേഷിക്കുകയും ഇസ്ലാം അവിടെ വിജയക്കൊടി നാട്ടുകയും ചെയ്തിരിക്കുന്നു . എന്നതായിരുന്നു കിവദന്തി .ഈ വാർത്ത അഭയാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു . അവർ മക്കയുടെ പരിസരത്ത് എത്തിയപ്പോഴേക്കും അതിന്റെ പൊള്ളത്തരം അവർക്ക് ബോധ്യമായി .ജൻമനാടിനോടുള്ള അവരുടെ ആവേശം അക്രമികളെക്കുറിച്ചുള്ള ബോധം അകറ്റിക്കളഞ്ഞു . അവർ മക്കയിൽ ഇറങ്ങി . അവരിൽ ചിലർ മക്കയിലെ ചില ഖുറൈശി പ്രമുഖരുടെ സംരക്ഷണത്തിലാണിറങ്ങിയത് . അറബികളിൽ ജാഹിലിയ്യാ കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു ആചാരമായിരുന്നു അത് . അതനുസരിച്ച് , തദ്ദേശീയരിൽ ഒരു പ്രധാനി സംരക്ഷണം പ്രഖ്യാപിച്ചു കഴിഞതാൽ അദ്ദേഹത്തിന്ന് ആ നാട്ടിൽ ഒന്നും ഭയപ്പെടാനുണ്ടായിരുന്നില്ല . അപ്രകാരം വലീദുബിനു മുഗീറയുടെ സംരക്ഷണത്തിലാണ് ഉസ്മാനുബ്നുമദ്ഊൻ ( റ ) മക്കയിലിറങ്ങിയത്.അതുവഴി മക്കയിൽ നിർബാധം സഞ്ചരിക്കാൻ അദ്ദേഹത്തിന്ന് അവസരം ലഭിച്ചു . അങ്ങനെ കുറച്ചു ദിവസം സുരക്ഷിതനായി അദ്ദേഹം മക്കയിൽ സഞ്ചരിച്ചെങ്കിലും താൻ ഒരു മുശ്രിക്കിന്റെ സംരക്ഷണം സ്വീകരിക്കുകയും തന്റെ മുസ്ലിം സഹോദരൻമാരിൽ പലരും സംരക്ഷണമില്ലാതെ അക്രമിക്കപ്പെടുകയും ചെയ്യുന്നത് കണ്ടു സഹിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞില്ല.അദ്ദേഹം വലീദിനോട് പറഞ്ഞു :

” വലീദേ , നിന്റെ സംരക്ഷണം എനിക്കാവശ്യമില്ല . ഞാൻ സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്നു . “

വലീദ് പറഞ്ഞു : ” സഹോദരാ , വേണ്ട.എന്റെ സംരക്ഷണവലയത്തിൽ നിന്ന് നീ മോചിതനായാൽ ശത്രുക്കളുടെ അക്രമത്തിന്ന് നീ വിധേയനായേക്കും.”

ഉസ്മാൻ(റ) : ”  എനക്ക് അല്ലാഹുവിന്റെ സംരക്ഷണം മാത്രം മതി . സൃഷ്ടികളുടേത് ആവശ്യമില്ല . അതുകൊണ്ട് പള്ളിയിൽ വെച്ച് അന്ന് പരസ്യമായി എനിക്ക് സംരക്ഷണം പ്രഖ്യാപിച്ചതുപോലെ എന്നെ അതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും നീ നടത്തണം. “

അദ്ദേഹത്തിന്റെ നിർബന്ധത്തിന്നു വഴങ്ങിയ വലീദ് പള്ളിയിൽ വെച്ച് തന്റെ സംരക്ഷണം പിൻവലിച്ചതായി ഉറക്കെ പ്രഖ്യാപിക്കുകയും ഉസ്മാനുബ്മദ്ഊൻ ( റ ) വിമുക്തനാവുകയും ചെയ്തു . അദ്ദേഹം വലീദിന്ന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സർവ്വ സ്വതന്ത്രനായി പള്ളിയിലുടെ ചുറ്റിനടന്നു . അനന്തരം അദ്ദേഹം തൊട്ടടുത്ത ഒരു സദസ്സിൽ ചെന്നിരുന്നു . അവിടെ മറ്റൊരു അറബി പ്രമുഖനായ ലബീദുറബീഅത്ത് ഇരിക്കുന്നുണ്ടായിരുന്നു . അയാൾ സദസ്സിൽ വെച്ച് ഇങ്ങനെ പാടി :

” അറിയുക , അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളും നശിച്ചുപോകും . തീർച്ച !”

ഉസ്മാനുബ്നുമദ്ഊൻ ( റ ) അത് ശരിവെച്ചു വീണ്ടും ലബീദ് പാടാൻ തുടങ്ങി ” എല്ലാ അനുഗ്രഹങ്ങളും നിസ്സംശയം മറഞ്ഞുപോവുകയും ചെയ്യും “. ഉസ്മാനുബ്നുമദ്ഊൻ ( റ ) പറഞ്ഞു : “ അന്നു ശരിയല്ല . സ്വർഗ്ഗലോകമാകുന്ന അനുഗ്രഹം ഒരിക്കലും മറഞ്ഞുപോവുകയില്ല . ” -ഉസ്മാനുബ്മദ്ഊൻ (റ) ന്റെ അഭിപ്രായം ലബീദിന്ന് രസിച്ചില്ല . അവർ തമ്മിൽ വാക്കേറ്റം നടന്നു . അതുകേട്ട് സദസ്സിലുണ്ടായിരുന്ന ഒരു മനുഷ്യൻ എഴുന്നേറ്റു ഉസ്മാനുബ്മദ്ഊൻ (റ) ന്റെ മുഖത്തടിച്ചു . അദ്ദേഹത്തിന്റെ ഒരു കണ്ണ് പൊട്ടി പോയി.

അൽപ്പം മുമ്പ് സംരക്ഷണം പിൻവലിച്ച വലീദുബ്നു മുഗീറത്ത് ഇതു കണ്ട് അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു . അദ്ദേഹം പറഞ്ഞു : ” സഹോദരാ , നീ എന്റെ സംരക്ഷണത്തിലായിരുന്നുവെങ്കിൽ ആ കണ്ണ് നശിച്ചു പോകുമായിരുന്നില്ലായിരുന്നു . അതുകൊണ്ട് നീ എന്റെ സംരക്ഷണത്തിലേക്ക് മടങ്ങിവരൂ . ഉസ്മാനുബ്നുമദ്ഊൻ ( റ )പറഞ്ഞു : “ സാരമില്ല സഹോദരാ , ദൈവമാർഗ്ഗത്തിൽ എന്റെ ഒരു കണ്ണിന് സംഭവിച്ചത് മറുകണ്ണിനുകുടി സംഭവിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് . ഞാനിന്ന് നിങ്ങളെക്കാൾ പ്രതാപവാനും ശക്തനുമായ ഒരു സംരക്ഷകന്റെ കീഴിലാകുന്നു .

.

” രക്തമൊലിക്കുന്ന കണ്ണു തുടച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പാടുന്നുണ്ടായിരുന്നു . ” ദൈവത്തിന്റെ സംതൃപ്തിയോടുകൂടിയാണ്
എന്റെ കണ്ണീന്നിത് സംഭവിച്ചതെങ്കിൽ ( എനിക്ക് പ്രശ്നമില്ലാ മതനിഷേധിയുടെ കരങ്ങൾ സൻമാർഗ്ഗം പ്രാപിക്കുകയില്ല . കരുണാനിധിയായ ദൈവം ഇതിന്നു പ്രതിഫലം നൽകും . അവന്റെ സംത്യപ്തി നേടിയവനാകുന്നു വിജയി ! നിങ്ങൾ എന്നെ മാർഗ്ഗ ഭ്രംശം വന്നവനെന്നോ വീഡ്ഢി എന്നോ വിളിക്കുന്നു . | പ്രവാചകനായ മുഹമ്മദ് ( സ്വ ) ന്റെ മാർഗ്ഗത്തിലാകുന്നു ഞാൻ ജീവിക്കുന്നത് . . അതിനാൽ ഞാൻ അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നു ! ‘ അദ്ദേഹത്തിന്റെ അനന്തരജീവിതം ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും മുകുടോദാഹരണമായിരുന്നു . അദ്ദേഹം തന്റെ കൂട്ടുകാരായ മുജാഹിദുകളോടൊപ്പം മദീനയിലേക്ക് പാലായനം ചെയ്തു . മക്കാമുശ്രിക്കുകളുടെ അക്രമത്തിൽ നിന്ന് ഹിജ്റ അവർക്ക് സംരക്ഷണം നൽകി.

എങ്കിലും സ്വരപൂർണമായ ഒരു ജീവിതം അവരുടെ ലക്ഷ്യമായിരുന്നില്ല . വിശ്രമം അവർക്ക് വിലക്കപ്പെട്ട കനിയായിരു ഇസ്ലാമിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ വിശ്രമലേശമന്യേ അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു . രാത്രിയിൽ ധ്യാനനിരതനും പകലിൽ കുതിരപ്പടയാളിയുമായി അദ്ദേഹം ജീവിതം നയിച്ചു . പരുക്കൻ വസ്ത്രവും ഭക്ഷണവുമുപയോഗിച്ചു . ജീവിതാഡംബരങ്ങൾ മുഴുവനും പരിത്യജിച്ച അദ്ദേഹം ഒരിക്കൽ നബി (സ) യുടെ അടുത്ത് കയറിച്ചെന്നു . നബി (സ) യും അനുയായികളും പളളിയിൽ ഇരിക്കുകയായിരുന്നു . കീറിപ്പറിഞ്ഞ വേഷവിധാനം കണ്ടു നബി (സ) യുടെ കണ്ണുകൾ ആർദ്രമായി . അനുയായികൾ സഹതാപത്തിന്റെ കണ്ണുനീർ ഉതിർത്തു . നബി (സ) അവരോട് ചോദിച്ചു ; -” പറയു . രാവിലെയും വൈകുന്നേരവും ആഡംബരപൂർണ്ണമായ വസ്ത്രങ്ങൾ മാറിമാറി ധരിക്കാനും വിഭവസമൃദ്ധമായ തളികകൾ ആസ്വദിക്കാനും പരവതാനികൾ കൊണ്ട് കഅ്ബാലയം പോലെ , നിങ്ങളുടെ ഭവനങ്ങൾ ആവരണംചെയ്യപ്പെടാനും സാധിച്ചെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? അനുയായികൾ പറഞ്ഞു : അങ്ങനെയായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു . അന്ന് ഞങ്ങൾ സുഭിക്ഷമായി തിരുമല്ലോ . നബി (സ) പറഞ്ഞു : അതുണ്ടായിത്തീരും , പക്ഷേ , അന്നത്തെ നിങ്ങളെക്കാൾ ഉത്തമം ഇന്നത്തെ നിങ്ങളാകുന്നു.അതെ , ആ ഉത്തമ ദശയിൽ തന്നെയാണ് ഉസ്മാനുബ്നുമദൻ (റ) വഫാത്തായത്. .

അതെ , ആ ഉത്തമ ദശയിൽ തന്നെയാണ് ഉസ്മാനുബ്നുമദ്ഊൻ ( റ ) വഫാത്തായത് . ഹിജ്റ മൂന്നാം വർഷം ശഅ്ബാനിൽ . . . . . അത്യാസന്നനായ തന്റെ ഇഷ്ടതോഴന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തിക്കൊണ്ട് സ്നേഹസമ്പന്നനായ നബി ( സ ) ചുടുബാഷ്പം വാർത്തുകൊണ്ടിരുന്നു . ബഖീഅ് ശ്മശാനത്തിൽ ആദ്യത്തെ മുസ്ലീം ജഡം സംസ്കരിക്കപ്പെട്ടു . ആദ്യമായി തങ്ങളിൽ നിന്ന് കൂട്ടുപിരിഞ്ഞ ഉത്തമനായ തങ്ങളുടെ തോഴനെ ഓർത്ത് മുഹാജിറുകളുടെ നയനങ്ങൾ ജലാർദ്രമായി .

” സലാമുൻ അലൈക്ക യാ ഉസ്മാനുബ്മദ്ഊൻ “