ഇസ്ലാമിലെ അഭിവാദ്യം
സയ്യിദ് സഅ്ഫർ സ്വാദിഖ്
بسم الله الرحمن الرحيم
ഇസ്ലാമിലെ അഭിവാദ്യവചനമായ സലാമിന് ആദം നബി (സ) യോളം പഴക്കമുണ്ട് . ഇനിയത് അവസാനനാൾ വരെ നില നിൽക്കുകയും ചെയ്യുന്നതാണ് . സ്വർഗീയവാസികൾ ഈ വചനം കൊണ്ടാണ് പരസ്പരം അഭിവാദ്യം ചെയ്യുക . അല്ലാഹു പറയുന്നു : “ അതിൽ അവരുടെ അഭിവാദ്യം സലാമാകുന്നു . ‘ ‘ ഈ അഭിവാദ്യം പ്രവാചകന്മാരുടെചര്യയും മുത്തഖീങ്ങളുടെ മുദ്രയും ശുദ്ധാത്മാക്കളുടെ പതിവുമാകുന്നു . സലാം എന്നുപറഞ്ഞാൽ തന്റെ സുഹൃത്തിന് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെയെന്ന പ്രാർത്ഥനയാണ് . ( അത് തന്റെ കൂട്ടുകാരനും മാതാപിതാക്കൾക്കും ഭാര്യമാർക്കും കുട്ടികൾക്കും ബന്ധുക്കൾക്കും തുടങ്ങിയ എല്ലാ മുസ്ലിംകൾക്കും സലാം പറയൽ കടമയാകുന്നു.) അതിൽ തന്റെ ഗ്രൂപ്പുകാരനാണോ , തന്റെ സ്നേഹിതനാണോ , അറിയുന്നവനാണോയെന്ന് നോക്കേണ്ടതില്ല .എന്നാൽ ആധുനികതയുടെ ചുവരെഴുത്ത് വായിക്കുവാൻ പഠിക്കുകയും , അതിന്റെ പുരോഗതിയിൽ മതിമറന്നുല്ലസിക്കുകയും ചെയ്തു ആധുനിക മനുഷ്യന് സലാം പറയുകയെന്നുള്ളത് ഒരു അരോചകകാര്യമായിരിക്കുന്നു . മാത്രമല്ല , തന്റെ സഹോദരൻ മുന്നിലൂടെ കടന്നുപോയാൽ പോലും സലാം പറയുവാൻ അവന്റെ ആധുനികത അവന്ന് വഴിയൊരുക്കുന്നില്ല . ഇതിലുള്ള പ്രവാചകചര്യയെ അവൻ കാറ്റിൽ പറത്തുക മാത്രമല്ല , പാശ്ചാത്യസംസ്കാരം പേറിക്കൊണ്ട് ഗുഡ്മോണിംഗും മറ്റും ഉരുവിട്ട് പ്രവാചകനോടുള്ള നീരസം പ്രകടിപ്പിക്കുകപോലും ചെയ്യുകയാണ് , മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യമാകുന്നു ഇത് . അതുപോലെ മറ്റുചിലർ അറിയുന്നവരോട് മാത്രം സലാം പറയുന്നു . എന്നാൽ , പ്രവാചകന്റെ ചര്യ , മുസ്ലിമായാൽ അറിയുന്ന വർക്കും അറിയാത്തവർക്കും സലാം പറയുകയെന്നതാണ് . ഇതെല്ലാം തന്റെ പ്രവാചകനോട് കാണിക്കുന്ന അവഗണന യാകുന്നു . മുസ്ലിംകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകവും കൂടിയാകുന്നു സലാം പറയുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . എന്നാൽ , മുസ്ലിംകളിലെ പണ്ഡിതൻമാരെന്നവകാശപ്പെടുന്നവർ , യഥാർത്ഥ ഇസ്ലാമിക വിശ്വാസം
വെച്ചുപുലർത്തുന്നവരോട് സലാം പറയരുതെന്ന് പ്രസംഗിക്കുകയും , എഴുതുകയും , തങ്ങളുടെ പിഞ്ചുപൈതങ്ങളുടെ ഇളം മനസ്സുകളിലേക്ക് അത് കുത്തിവയ്ക്കുകയും ചെയ്യുന്ന കാഴ്ച നാം നമ്മുടെ കൊച്ചു കേരളത്തിൽ കണ്ടുവരുന്നു . ഇവർ മനസ്സിലാക്കേണ്ട കാര്യം ,ഇവരുടെ ധിക്കാരം വിശുദ്ധഖുർആനിനോടും തിരുചര്യയോടുമാകുന്നു എന്നതാണ് . അവർക്ക് യഥാർത്ഥ ദീൻ പഠിക്കുവാനും അതിനെ പ്രചരിപ്പിക്കുവാനും അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ , ആമീൻ . –

“ ഹേ സത്യവിശ്വാസികളെ , നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത് . നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ . ‘ ‘ ( നൂർ : 27 ) സലാം പറയുന്ന ചര്യ അല്ലാഹു നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹീതവും പാവനവുമായ കാര്യമാകുന്നു . അല്ലാഹു പറയുന്നു : “ നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം . ” ( നൂർ : 61 ) ഇനി ഇങ്ങോട്ട് സലാം പറഞ്ഞാൽ അതിലും ഉത്തമമായതു കൊണ്ട് നാം മടക്കേണ്ടതാകുന്നു . ചുരുങ്ങിയത് , പറയപ്പെട്ടപോ ലെയെങ്കിലും മടക്കേണ്ടതാണ് . അല്ലാഹു പറയുന്നു : “ നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി ( അങ്ങോട്ട് ) അഭിവാദ്യം അർപ്പിക്കുക . അല്ലെങ്കിൽ അതുതന്നെ തിരിച്ചു നൽകുക . ” ( നിസാഅ് : 86 ) – ആദം (അ) മുതൽ തുടങ്ങിയ ഒരു ചര്യയാകുന്നു , ഇസ്ലാമിലെ സലാം പറയലെന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . പ്രവാചകൻ ( സ ) പറയുന്നു : “ അല്ലാഹു ആദമിനെ സൃഷ്ടിച്ചു , അദ്ദേഹത്തിന്റെ നീളം അറുപത് മുഴമായിരുന്നു , എന്നിട്ട് പറഞ്ഞു : നീ ആ കാണുന്ന മലക്കുകളുടെയടുത്ത് പോയി സലാം പറയുക , അവർ നിന്നെ അഭിവാദ്യം ചെയ്യുന്നത് കേൾക്കുകയും ചെയ്യുക . അതാകുന്നു നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യവചനം . ‘ ‘
പ്രവാചകൻ ( സ ) പറയുന്നു : “ നിങ്ങൾ വിശ്വാസികളാവാതെ സ്വർഗത്തിൽ കടക്കുകയില്ല . പരസ്പരം സ്നേഹിക്കാതെ നിങ്ങൾ വിശ്വാസികളാവുകയില്ല . നിങ്ങൾ പരസ്പരം സ്നേഹിക്കുവാനുള്ള ഒരു കാര്യത്തെപ്പറ്റി ഞാൻ അറിയിച്ചുതരട്ടെയോ ? നിങ്ങൾക്കിട യിൽ സലാം പ്രചരിപ്പിക്കുക . ” ( മുസ്ലിം ) ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യത ആ റാകുന്നു , പ്രവാചകൻ ( സ ) ചോദിക്കപ്പെട്ടു , ഏതെല്ലാമാകുന്നു അ ത് . പ്രവാചകൻ ( സ ) പറഞ്ഞു : “ നീ അവനെ കണ്ടാൽ സലാം പറയു ക . ‘ ‘ ( മുസ്ലിം ) മേൽപറയപ്പെട്ട ഹദീസിൽനിന്ന് നമുക്ക് മനസ്സിലാകുന്നത് , ഇസ്ലാമിൽ അതിന്റെ അഭിവാദ്യമായ സലാമിനുള്ള സ്ഥാനവും , അത് പ്രചരിപ്പിക്കേണ്ട ആവശ്യകതയും , മുസ്ലിമായാൽ അറിയുന്നവരോടും അറിയാത്തവരോടും സലാം പറയണം എന്നുള്ള തത്വവു മാകുന്നു . ആയതിനാൽ ഒരു വിശ്വാസിയുടെ ബാധ്യതയാകുന്നു , അവൻ അറിയുന്നവർക്കും അറിയാത്തവർക്കും സലാം പറയുക യെന്നുള്ളത് . പ്രവാചകന്റെയും അനുയായികളുടെയും ചര്യയും അതായിരുന്നു . ഇബ്നു ഉമർ ( റ ) ൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു : “ അദ്ദേഹം അങ്ങാടികളിലേക്ക് പോകുമായിരുന്നു . സലാം പറയുവാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങാടികളിൽ പോകുന്നത് , ഞങ്ങൾ കണ്ടുമുട്ടിയവരോടെല്ലാം സലാം പറയുമായിരുന്നു എന്ന് പറയാറുണ്ടായിരുന്നു . ‘ ‘ സലാം പറയലിലൂടെ മഹത്തായ ആശയമാണ് വെളിവാകുന്നത് , അതായത് ഒരാൾ മറ്റൊരാളോട് സലാം പറയുമ്പോൾ അവിടെ പ്രകടമാകുന്നത് അവന്റെ വിനയവും മറ്റുള്ളവരോടുള്ള സ്നേഹവുമാകുന്നു . മാത്രമല്ല , അതുവഴി തന്റെ കൊച്ചു ഹൃദയം അസുയയിൽനിന്നും , കുശുമ്പിൽനിന്നും വിദ്വേഷത്തിൽ നിന്നും അഹങ്കാരത്തിൽനിന്നും നിന്ദിക്കലിൽനിന്നും മുക്തമാകുകയും ചെയ്യുന്നു .
സലാം പറയൽ സുന്നത്തും , മടക്കൽ നിർബന്ധവും
സലാം പറയൽ സുന്നത്താണെന്നുള്ളതിന് ഒരുപാട് തെളിവുകളുണ്ട് . അതിൽപെട്ടതാണ് നാം മേൽപറഞ്ഞിട്ടുള്ള ഹദീസ് . പ്രവാചകൻ ( സ ) പറയുന്നു : “ ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതയാകുന്നു . പ്രവാചകൻ ( സ ) ചോദിക്കപ്പെട്ടു , ഏതെല്ലാമാകുന്നു അത് ? പ്രവാചകൻ ( സ ) പറഞ്ഞു : നീ അവനെ കണ്ടാൽ സലാം പറയുക . ” ( ഹദീസ് ) സലാം മടക്കൽ നിർബന്ധമാണെന്നുള്ളതിന് തെളിവ് “ നിങ്ങൾ അഭിവാദ്യം ചെയ്യപ്പെട്ടാൽ തിരിച്ചും അഭിവാദ്യം ചെയ്യണം ” എ ന്നുള്ള ഖുർആനിക വചനമാകുന്നു . അല്ലാഹു പറയുന്നു : “ നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി ( അങ്ങോട്ട് ) അഭിവാദ്യം അർപ്പിക്കുക . അല്ലെങ്കിൽ അതുതന്നെ തിരിച്ചുനൽകുക . ‘ ( നിസാഅ് : 86 ) – ഒരാൾ വന്നിട്ട് ഒരുകൂട്ടം ആളുകളോട് സലാം പറഞ്ഞാൽ എല്ലാവരും മടക്കലാണ് ഏറ്റവും നല്ലത് . ഇനി ഒരാൾ മടക്കിയാൽ മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിവായി എന്നാണ് അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസ് . അലിയ്യുബ്നു അബീത്വാലിബ് ( റ ) പറയുന്നു : പ്രവാചകൻ ( സ ) പറയുന്നു : “ ഒരുകൂട്ടം ആളുകൾ നടന്നുപോകുകയാണെങ്കിൽ ഒരാൾ സലാം പറഞ്ഞാൽ മതിയാകുന്നതാണ് . ഇരിക്കുന്നയാളുക ളിൽ ഒരാൾ മടക്കിയാലും മതിയാകുന്നതാണ് . ‘ ‘ ( അബൂദാവൂദ് )
സലാം പറയുന്നതിന്റെ രൂപം
സലാം പറയുകയാണെങ്കിൽ നബി ( സ ) പഠിപ്പിച്ചുതന്ന രൂപത്തിൽ തന്നെ പറയേണ്ടതാകുന്നു . തിർമിദി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . ജാബിർ ഇബ്നു സലീമുൽ ഉജൈമി (റ ) പറയുന്നു : ഞാൻ പ്രവാചകൻ (സ) ന്റെ അടുത്തുവന്ന് السلام عليكم എന്ന് പറഞ്ഞു : അപ്പോൾ നബി (സ) പറഞ്ഞു : നീ അങ്ങിനെ പറയരുത് , നീ പറയേണ്ടത് . .السلام عليكم എന്നാകുന്നു . ഇതുപോലെ , അബൂ ദാവൂദിലും ഒരു ഹദീസ് കാണാവുന്നതാകുന്നു . ആയതിനാൽ ഇങ്ങനെ സലാം പറയുവാൻ പാടില്ല .
സലാം മൂന്ന് പ്രാവശ്യം ആവർത്തിക്കാം
ജനങ്ങൾ കൂടുതലുള്ള സദസ്സുകളിലും , മറ്റുള്ള അവസരങ്ങളിലും സലാം പറഞ്ഞാൽ കേൾക്കാത്തയവസരത്തിൽ മൂന്നുപ്രാവശ്യം ആവർത്തിക്കാമെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ നമുക്ക് കാണാം . അനസ് ( റ) ഉദ്ധരിക്കുന്നു : “ പ്രവാചകൻ ( സ ) ഒരു കാര്യത്തെപ്പറ്റി ഉണർത്തുകയാണെങ്കിൽ മൂന്നുപ്രാവശ്യം ആവർത്തിക്കുമായിരുന്നു . അതുപോലെ , ഒരു സമൂഹത്തിന്റെയടുത്ത് ചെന്നാൽ നബി ( സ ) അവരോട് മൂന്നുപ്രാവശ്യം സലാം പറയുമായിരുന്നു . ‘ ‘ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്നുഹജർ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പറയുന്നു : ഒരാൾ സലാം പറഞ്ഞിട്ട് പറയപ്പെട്ടയാളുകൾ അത് കേട്ടിട്ടില്ലായെന്ന് തോന്നു കയാണെങ്കിൽ മൂന്ന് പ്രാവശ്യം അതാവർത്തിക്കാവുന്നതാണ് , മുന്നിൽ കൂടുതൽ ആവർത്തിക്കുവാൻ പാടില്ല . – ശബ്ദം ഉയർത്തിയാണ് സലാം പറയേണ്ടതും മടക്കേണ്ടതും . അങ്ങനെയായിരുന്നു പ്രവാചകന്റെയും സ്വഹാബികളുടെയും ചര്യ . ഇമാം ബുഖാരി തന്റെ അദബുൽ മുഫ്റദിൽ ഇബ്നു ഉമറിനെത്തൊട്ട് ഒരു അഥർ ഉദ്ധരിക്കുന്നു . ഥാബിതുബ്നു ആബിദിൽ നന്ന് അദ്ദേഹം പറയുന്നു : “ ഇബ്നു ഉമർ ഉള്ള ഒരു സദസ്സിൽ ഞാൻ വന്നു . അപ്പോൾ അദ്ദേഹം പറഞ്ഞു : നീ സലാം പറയുകയാണെങ്കിൽ ശബ്ദം ഉയർത്തി പറയുക , തീർച്ചയായും അത് ഒരു ഉന്നതവും നല്ലതുമായ അഭിവാദ്യമാകുന്നു . ” – ഇമാം നവവി തന്റെ അദ്കാറിൽ പറയുന്നു : “ സലാം പറയുന്നവനാകണമെങ്കിൽ അവൻ നബിചര്യയനുസരിച്ച് ഉറക്കെ പറയട്ടെ , സലാം പറയുന്നത് കേട്ടിട്ടില്ലായെങ്കിൽ അവൻ സലാം പറഞ്ഞവനായി പരിഗണിക്കുകയില്ല , കേൾക്കാത്ത സലാമിന് മടക്കൽ നിർബന്ധവുമില്ല . അതുപോലെ മടക്കുന്നവനും ശ്രദ്ധിക്കേണ്ടത് തന്നോട് സലാം ചൊല്ലിയവൻ കേൾക്കുന്ന രൂപത്തിൽ ശബ്ദം ഉയർത്തി മടക്കേണ്ടതാകുന്നു , എങ്കിലേ നിർബന്ധ ബാധ്യതയായ ഫർളിൽനിന്ന് മോചിതനാവുകയുള്ളൂ , ഇല്ലായെങ്കിൽ അവന്റെ മേലുള്ള ഫർള് വീടുകയില്ല . ‘
അറിയുന്നവരോടും അറിയാത്തവരോടും പറയുക
– ഇസ്ലാമിലെ സലാം അറിയുന്നവർക്കുള്ള ഒരു അഭിവാദ്യം മാത്രമല്ല , മറിച്ച് അറിയുന്നവർക്കും അറിയാത്തവർക്കും സമർപ്പിക്കുന്ന അഭിവാദ്യമാണെന്ന് നാം കണ്ടു . ഇതിന് പ്രവാചകചര്യയിൽ ഒരുപാടുദാഹരണം കാണാൻ സാധിക്കുന്നതാണ് . ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ കാരം കാണാം : പ്രവാചകനോട് ഒരു സ്വഹാബി ഇസ്ലാമിൽ ഏതുകാര്യമാകുന്നു ഏറ്റവും നല്ലതെന്ന് ചോദിച്ചു ? അപ്പോൾ പ്രവാചകൻ ( സ) പറഞ്ഞു : “ നീ ഭക്ഷണം നൽകുക , അറിയുന്നവരോടും അ റിയാത്തവരോടും സലാം പറയുക . ” ( ബുഖാരി , മുസ്ലിം ) ഇബ്നു മഷൂദി ( അ ) ൽനിന്നും ഉദ്ധരിക്കുന്ന ഹദീസിൽ പ്രവാ ചകൻ ( സ) പറയുന്നു : “ അന്ത്യനാളിന്റെ അടയാളത്തിൽ പെട്ടതാണ് അറിയുന്നവർക്ക് മാത്രം അഭിവാദ്യം ചെയ്യുകയെന്നത് . ‘ ‘ മറ്റൊരു റിപ്പോർട്ടിൽ കാണാം : “ ഒരാൾ മറ്റൊരാളോട് സലാം പറയുന്നു . അവൻ അറിയുന്നവർക്കല്ലാതെ സലാം പറയുകയില്ല . ” ( അൽബാനി സ്വഹീഹാക്കിയ ഹദീസ് )
സദസ്സിലേക്ക് കടന്നുവരുന്നവരാണ് സലാം പറയേണ്ടത്
സാധാരണ ജനങ്ങളും മറ്റും മനസ്സിലാക്കിയ കാര്യമാകുന്നു ഇത് . മേൽ വിവരിച്ച ഹദീസിൽനിന്നും നമുക്ക് മനസ്സിലാക്കാം ഒരു സ്ഥലത്തേക്ക് കടന്നുവരുന്നവനാണ് ആദ്യം സലാം പറയേണ്ടത് . ഇതിനുള്ള തെളിവ് അബൂഹുറൈറ ( റ ) ഉദ്ധരിക്കുന്ന ഒരു ഹദീസാകുന്നു : “ പ്രവാചകന്റെ അരികിലൂടെ ഒരാൾ നടന്നുപോയി . അദ്ദേഹം സലാം പറഞ്ഞു , അപ്പോൾ നബി ( അ ) പറഞ്ഞു : “ ( അയാൾക്ക് ) പത്ത് കൂലിയെന്ന് വേറെയൊരാൾ നടന്നുപോയി . السلام عليكم ىا رسول الله, എന്ന് സലാം പറഞ്ഞു . പ്രവാചകൻ ( സ ) പറഞ്ഞു : ( അയാൾക്ക് ) ഇരുപത് കൂലിയെന്ന് . വേറെയൊരാൾ നടന്നുവന്ന് .السلام عليكم ىا رسول الله എന്ന് സലാം പറഞ്ഞപ്പോൾ ( അയാൾക്ക് ) മുപ്പത് കൂലിയായിയെന്ന് പ്രവാചകൻ ( സ ) പറഞ്ഞു . ” ( അബൂദാവൂദ് , അൽബാനി സ്വഹീഹാക്കിയ ഹദീസ് . ) ഇതിൽനിന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത് സദസ്സിലേക്ക് കടന്നുവരുന്നവനാണ് ആദ്യം സലാം പറയേണ്ടതെന്നാണ് . വാഹനപ്പുറത്തുള്ളവൻ നടക്കുന്നവനോടും നടക്കുന്നവൻ ഇരിക്കുന്നവനോടും കുറച്ചുള്ളവർ കൂടുതലുള്ളവരോടും കുട്ടികൾ മുതിർന്നവരോടും സലാം പറയണം . സലാം പറയുന്നതിന്റെ മര്യാദയിൽ പെട്ടതാകുന്നു നടക്കുന്നവൻ ഇരിക്കുന്നവനോടും കുറച്ചുള്ളവർ കൂടുതലുള്ളവരോടും കുട്ടികൾ മുതിർന്നവരോടും സലാം പറയുകയെന്നുള്ളത് . ഇതിന് നബി (സ ) യുടെ ചര്യയിൽ ഒരു പാട് തെളിവുകളുണ്ട് .
അബൂഹുറൈറ ( റ ) വിൽനിന്ന് നിവേദനം , നബി ( സ ) പറഞ്ഞു : “ വാഹനപ്പുറത്തിരിക്കുന്നവൻ നടക്കുന്നവനും , നടക്കുന്നവൻ ഇരി ക്കുന്നവനും , കുറച്ചുള്ളവർ കൂടുതലുള്ളവർക്കും സലാം പറയ ണം . ‘ ‘ ( ബുഖാരി , മുസ്ലിം ) ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ പറയുന്നു : “ ചെറിയവർ വലിയവർക്കും , നടക്കുന്നവൻ ഇരിക്കുന്നവനും , കുറച്ചുള്ളവർ കൂടുതലുള്ളവർക്കും സലാം പറയണം . ‘ ‘ ( ബുഖാരി , മുസ്ലിം ) എന്നാൽ ഇതിനു വിപരീതമായി ആരെങ്കിലും സലാം പറഞ്ഞാൽ അതിന് കുഴപ്പമില്ല . എന്നാൽ , ഈ പറഞ്ഞ രൂപത്തിലാണ് ഏറ്റവും ഉത്തമം . വളരെ ചെറിയ കുട്ടികളോടുപോലും സലാം പറയണം . കാരണം അതവർക്ക് പരിശീലനവും ഇസ്ലാമികചിഹ്നങ്ങ ൾ മുറുകെപിടിക്കുവാനുള്ള ഒരു പ്രോത്സാഹനവുമാകുന്നു . നബി (സ) അങ്ങിനെ ചെയ്തിരുന്നു . അനസുബ്നു മാലിക് ( റ ) പറയു ന്നു : “ അദ്ദേഹം നബിയുടെ കൂടെ സഞ്ചരിക്കുമ്പോൾ അവരുടെയരികിലൂടെ കുട്ടികൾ കടന്നുപോയി . നബി തിരുമേനി (സ) അവർക്ക് സലാം പറയുകയുണ്ടായി . ‘ ‘ ( ബുഖാരി , മുസ്ലിം )
അവിശ്വാസികളോട് സലാം പറയുന്നതിന്റെ രൂപം
അവിശ്വാസികളോട് സലാം പറയുന്ന രൂപം വിശദമായി പ്രവാചകൻ ( സ ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട് . അതിൽപെട്ടതാണ് അ വിശ്വാസികളോട് അങ്ങോട്ട് സലാം പറയരുത് , മറിച്ച് ഇങ്ങോട്ട് പറ ഞഞ്ഞാൽ അതുപോലെ അങ്ങോട്ട് മടക്കാം . നബി ( ജ് ) പറഞ്ഞതാ യി മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണുന്നു : “ ജൂതക്രൈ സ്തവരോട് നിങ്ങൾ സലാം കൊണ്ട് തുടങ്ങരുത് . ‘ ( മുസ്ലിം ) – ഇനി അവർ ഇങ്ങോട്ട് സലാം പറഞ്ഞാൽ അവരോട് “വഅലൈകും” , എന്നു മാത്രം മറുപടി പറയുക . നബി (സ ) യിൽനിന്ന് അനസുബ്നു മാ ലിക് (റ ) ഉദ്ധരിക്കുന്നു : പ്രവാചകൻ ( സ ) പറഞ്ഞു : “ വേദം നൽകപ്പെട്ട ആരെങ്കിലും നിങ്ങളോട് സലാം പറഞ്ഞാൽ അവരോട് “ വഅലൈകും ‘ എന്ന് പറയുക ” ( ബുഖാരി ) . ഇനി ഒരു സദസ്സിൽ മുസ്ലിംകളും അമുസ്ലിംകളും ഇടകലർന്നാണെങ്കിൽ അവരോട് സലാം പറയാം . ബുഖാരി ഉദ്ധരിക്കുന്ന നീണ്ട ഒരു ഹദീസിൽ ണാം . മുനാഫിഖായ അബ്ദുല്ലാഹിബ്നു ഉബയ്യിബ് സുലൂലും , ജൂതന്മാരും , ക്രൈസ്തവരും , വിഗ്രഹാരാധകരും അടങ്ങിയ ഒരു സദസ്സിനോട് നബി ( സ ) സലാം പറയുകയുണ്ടായി .
സലാം അറിയിക്കൽ
തന്റെ സഹോദരങ്ങൾക്കും കുടുംബാദികൾക്കും മറ്റും പരസ്പരം സലാം പറഞ്ഞയക്കാം . അതിനുള്ള തെളിവ് ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . പ്രവാചകപത്നി ആയിഷ( റ ) ഉദ്ധരിക്കുന്നു : “ നബി ( സ ) ആയിഷ ( റ ) യോട് പറഞ്ഞു , ജിബ്രീൽ ( അ ) നിങ്ങൾക്ക് സലാം പറയുന്നു . അപ്പോൾ ആയിഷ ( റ ) അദ്ദേഹത്തി ന്റെ മേൽ അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും ഉണ്ടാ വട്ടെ ‘ യെന്ന് സലാം മടക്കി . ” ( ബുഖാരി ) അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ ) യുടെയടുത്ത് ഒരാൾ വന്ന് “ എന്റെ പിതാവ് നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു . അപ്പോൾ നബി ( സ ) പറഞ്ഞു : നിനക്കും നിന്റെ പിതാവിനും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ . ” ( അബൂദാവൂദ് ) പള്ളിയിലേക്കും വീട്ടിലേക്കും മറ്റും പ്രവേശിക്കുമ്പോൾ സലാം പറയാവുന്നതാകുന്നു . എന്നാൽ ഇമാം ഖുതുബ നിർവഹിച്ചു കൊണ്ടിരിക്കുമ്പോൾ സലാം പറയുവാൻ പാടില്ല . കാരണം ഖുതുബ കേൾക്കുമ്പോൾ സംസാരിക്കുവാൻ പാടില്ല . സദസ്സിൽനിന്ന് പിരിഞ്ഞുപോകുമ്പോഴും സലാം പറയണം . അബൂഹുറൈറ ( റ ) ഉദ്ധരിക്കുന്ന ഹദീസ് അബൂദാവൂദിൽ കാണാം : – “ നിങ്ങളാരെങ്കിലും ഒരു സദസ്സിലേക്ക് പ്രവേശിച്ചാൽ സലാം പറയുക . അവിടെനിന്നും വിരമിക്കുവാൻ ഉദ്ദേശിച്ചാലും സലാം പറയുക . ആദ്യത്തേതും അവസാനത്തതും ഒരേ പോലെയാകുന്നു . ” ( അബൂദാവൂദ് )
وصلى الله عليه وسلم على نبينا محمد وعلى آله وصحبه وسلم .
Ma sha Allah