സുന്നത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുക.​

സുന്നത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുക.

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- രണ്ട്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

ഇബ്നുൽ ഖയ്യിം (റഹി) എഴുതിയ അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനും പത്തു കാര്യങ്ങൾ എന്ന കൃതിയിൽ രണ്ടാമത്തെതായി വിശദീകരിക്കുന്നതാണ് സുന്നത്തിലൂടെ അല്ലാഹുവിലേക്ക്
അടുക്കുക എന്നത്.


യഥാർത്ഥത്തിൽ നിർബന്ധ കർമ്മങ്ങളാണ് അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും ശ്രേഷ്ഠമായത്. എന്നാൽ ഐച്ഛിക കാര്യങ്ങൾ അനുഷ്ഠിച്ചു കൊണ്ട് അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാൻ സാധിക്കുമെന്ന് പ്രമാണങ്ങളിൽ കാണാം. നിർബന്ധ കാര്യങ്ങൾ പൂർണമായി ചെയ്യുന്ന വ്യക്തി അല്ലാഹുവിനെ സ്നേഹിക്കുന്നു. അതിന്റെ കൂടെ സുന്നത്തുകൾ കൂടി നിർവഹിക്കുന്നവൻ അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കുന്നു.

അല്ലാഹു പറഞ്ഞതായി നബി (സ്വ) പറഞ്ഞു;
സുന്നത്തായ കർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും. അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നൽകുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നൽകുക തന്നെ ചെയ്യും” (ബുഖാരി: 6021)

നിർബന്ധ കാര്യങ്ങൾ ഒഴിവാക്കുന്നവർ കുറ്റക്കാരാണ്. എന്നാൽ ഐച്ഛീക കാര്യങ്ങൾ ഒഴിവാക്കുന്നതു കൊണ്ടു മാത്രം ഒരാൾ കുറ്റക്കാര നാവുകയില്ല. അതിനാൽ ഫർദ്വുകൾ മാത്രം ചെയ്യുന്നവരെക്കാൾ സുന്നത്തുകൾ കൂടി ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ അടുക്കൽ സ്ഥാനമുണ്ട്.

ഈ വിഷയത്തിൽ മഹാ പണ്ഡിതൻ ഇബ്നു ഹജർ (റഹി) പറഞ്ഞ ഉദാഹരണം ശ്രദ്ധേയമാണ്. നാം ആരുമായെങ്കിലും അടുപ്പം ആഗ്രഹി ച്ചാൽ നിർബന്ധമല്ലാത്ത ഒരു കാര്യം മുഖേനയായിരിരിക്കും അതു നേടിയെടുക്കാൻ ശ്രമിക്കുക. സമ്മാനങ്ങൾ കൊടുക്കുന്നതു പോലെ. നാം അടക്കാനുളള നികുതിയോ കൊടുത്തു വീട്ടാനുളള കടമോ കൊടുത്തു കൊണ്ട് അടുപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയില്ലല്ലോ?

ഫർദ്വുകളിലെ പോരായ്മകൾ പരിഹരിക്കും.
ഫർദ്വുകളിൽ പോരായ്മ വന്ന വ്യക്തിയുടെ കാര്യത്തിൽ പരലോകത്ത് വെച്ചു
അല്ലാഹു പറയും. എന്റെ അടിമക്ക്
സുന്നത്തായ വല്ല കർമ്മവും ഉണ്ടോ എന്നു നോക്കൂ, എന്നിട്ട് അതു കൊണ്ട് അവന്റെ
ഫർദ്വുകൾ പൂർത്തീകരിക്കൂ.
(തിർമുദി)

സുന്നത്തു നമസ്കാരങ്ങൾ

┈┈•✿❁✿•••┈

റവാത്തിബ് നമസ്കാരങ്ങൾ
••••••┈••••• ••••┈••
ഉമ്മു ഹബീബ (റ) യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണുന്നതു പോലെ റവാത്തിബ് സുന്നത്തുകൾ പന്ത്രണ്ട് റകഅത്താണ്. നിർബന്ധ നമസ്കരങ്ങളോടനുബന്ധിച്ച് അവക്ക് മുമ്പോ ശേഷമോ ആയി വരുന്ന ഐച്ഛിക നമസ്കാരങ്ങൾക്കാണ് റവാത്തിബ് സുന്നത്തുകൾ എന്നു പറയുന്നത്. ദിവസേന പന്ത്രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകൾ നിർവഹിക്കുന്നവർക്ക് സ്വർഗത്തിൽ ഒരു ഭവനം ലഭിക്കുമെന്നാണ് ഉമ്മു ഹബീബ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാൻ കഴിയുന്നത്.

രാത്രി നമസ്കാരം
••••••┈••••• ••••┈••
ഫർദ്വ് നമസ്കാരം കഴിഞ്ഞാൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള നമസ്കാരം രാത്രി നമസ്കാരമാണ്. ഇശാ നമസ്കരിച്ചു കഴിഞ്ഞാൽ സുബഹിയുടെ സമയത്തിന് മുമ്പായി എപ്പോൾ വേണമെങ്കിലും രാത്രി നമസ്കാരം നിർവഹിക്കാം. ഏറ്റവും
ഉത്തമമായ സമയം രാത്രിയുടെ
അന്ത്യയാമങ്ങളാണ്. ദ്വുഹാ നമസ്കാരം, മഗ്രിബിന് മുമ്പുളള രണ്ടു റകഅത്ത് സുന്നത്തായ നമസ്കാരം, വുദ്വുവിന് ശേഷമുളളത്, ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള സുന്നത്ത്, തഹിയത്ത് തുടങ്ങി അനേകം സുന്നത്തായ നമസ്കാരങ്ങൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. നബി (സ്വ) യാത്രയിൽ പോലും ഒഴിവാക്കാത്ത സുന്നത്തുകളാണ് വിത്റും സുബ്ഹിക്കു മുമ്പുളള രണ്ടു റകഅത്തും

സുന്നത്തു നോമ്പുകൾ
••••••┈••••• ••••┈••
അല്ലാഹു പറഞ്ഞതായി നബി (സ്വ) പറഞ്ഞു: “നോമ്പ് എനിക്കുളള താണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്” നോമ്പിന്റെ ശ്രേഷ്ഠതയും അല്ലാഹുവിന് ആ കർമ്മം അനുഷ്ഠിക്കുന്നവരോടുളള സ്നേഹവും ഈ ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

നിർബന്ധ നോമ്പുകൾക്ക് പുറമെ നബി (സ്വ) പഠിപ്പിച്ച സുന്നത്തായ നോമ്പുകളാണ് എല്ലാ തിങ്കളും വ്യാഴവും, അയ്യാമുൽ ബീദ്വ് (അറബി മാസങ്ങളിലെ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ മൂന്നു ദിവസങ്ങളിലെ നോമ്പ്) മുഹറം ഒമ്പത്, പത്ത് ദിവസങ്ങളിലെ നോമ്പ്, അറഫ നോമ്പ്, ശവ്വാലിലെ ആറു ദിവസത്തെ നോമ്പ്.

ദാന ധർമ്മങ്ങൾ
••••••┈••••• ••••┈••
നിർബന്ധ സകാത്തിന് പുറമെയാണിത്. ഐച്ഛികമായ ദാനധർമ്മം ചെയ്യുന്നവർ അല്ലാഹുവിനെ സ്നേഹിക്കുന്നവരും അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുന്നവരുമാണ്. കാരണം സമ്പത്തിനോട് സ്നേഹമു ളള അവന്റെ മനസ്സിനെ അവൻ നിയന്ത്രിച്ചു. മനുഷ്യനെക്കുറിച്ച് അല്ലാഹു പറഞ്ഞത് തീർച്ചയായും അവൻ ധനത്തോടുളള സ്നേഹം കഠിനമായവനാകുന്നു (ആദിയാത്ത് 8) എന്നാണ്.

നബി(സ) പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (സില്‍സിലത്തു സ്വഹീഹ).

അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി(സ്വ) പറഞ്ഞു:
(ആർക്കും നൽകാതെ) നീ (പണം)
ഭാണ്ഡത്തിലാക്കി വെക്ക രുത്, (എങ്കില്‍)
അല്ലാഹുവും അങ്ങനെ ചെയ്യും.
നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക..

(ബുഖാരി:- 1434)
••••••┈••••• ••••┈••

പ്രിയപ്പെട്ടവരെ, ഐച്ഛിക
കർമ്മങ്ങളിലൂടെ അല്ലാഹുവിലേക്ക്
അടുക്കുവാനും സ്വർഗം കരസ്ഥമാക്കുവാനും
നാം പരിശ്രമിക്കണം. സുന്നത്തായ കാര്യങ്ങൾ നഷ്ടപ്പെട്ടാൽ അങ്ങേയറ്റം പ്രയാസപ്പെടുന്നവരായിരുന്നു നമ്മുടെ
മുൻഗാമികൾ. മയ്യിത്ത് നമസ്കരിക്കുകയും
ശേഷം ജനാസയെ അനുഗമിക്കുകയും ചെയ്യുന്നവർക്ക് രണ്ട് ക്വീറാത്ത് പ്രതിഫലമുണ്ടെന്ന നബി വചനം ഇബ്നു ഉമർ (റ) ഏറെ വൈകിയാണ് കേൾക്കുന്നത്. ആ ഹദീസ് കിട്ടിയ ശേഷം
അദ്ദേഹം രണ്ട് ക്വീറത്ത് പ്രതിഫലം ലഭിക്കാൻ വേണ്ടി പരിശ്രമിക്കുമായിരുന്നു എന്നു കാണാം.
നമ്മളും സുന്നത്തുകളെ സ്നേഹിക്കുക, നമുക്ക് സാധിക്കുന്നത് സ്ഥിരമായി ചെയ്യുക.
അതിലൂടെ അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാനും
നമുക്ക് സാധിക്കും.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ…

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ

വിശുദ്ധ ക്വുർആൻ അർത്ഥമറിഞ്ഞ് പാരായണം ചെയ്യുക.

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- ഒന്ന്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ, ഇബ്നുൽ ഖയ്യിം (റഹി) എണ്ണിപ്പറഞ്ഞ പത്ത് കാര്യങ്ങൾക്ക് ശൈഖ് അബ്ദുൽ അസീസ് മുസ്തഫ എഴുതിയ വിശദീകരണത്തെ മുന്നിൽ വെച്ചു തയ്യാറാക്കുന്ന കുറിപ്പുകളാണ് എഴുതാൻ ആഗ്രഹിക്കുന്നത്.
അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

(ഒന്ന്) വിശുദ്ധ ക്വുർആൻ അർത്ഥമറിഞ്ഞ് പാരായണം ചെയ്യുക.

വിശുദ്ധ ക്വുർആൻ അല്ലാഹുവിന്റെ സന്ദേശമാണ്. ഹസൻ ബിൻ അലി (റ) പറഞ്ഞു:
‘’നിങ്ങൾക്കു മുമ്പുളളവർ ക്വുർആനിനെ തങ്ങളുടെ രക്ഷിതാവിന്റെ സന്ദേശമായി കണ്ടിരുന്നു. രാത്രികളിൽ അവർ അതിനെക്കുറിച്ചു ചിന്തിക്കുകയും പകലുകളിൽ അതിനെ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.’’

അല്ലാഹുവിന്റെ സംസാരമാണ് വിശുദ്ധ ക്വുർആൻ. അവന്റെ സൃഷ്ടികളിൽ ദുർബലനും നിസാരനുമായ മനുഷ്യനെയാണ് അവൻ ആ സംസാരത്തിനു വേണ്ടി തിരഞ്ഞെടുത്തത്.

ഇബ്നുൽ ജൌസി (റഹി) പറഞ്ഞു:
ക്വുർആൻ പാരായണം ചെയ്യുന്നവർ ആലോചിക്കട്ടെ, എത്ര ലളിതമായിട്ടാണ് അല്ലാഹു അവന്റെ ദാസന്മാരുടെ ചിന്തയിലേക്ക് ആശയങ്ങൾ എത്തിക്കുന്നത് എന്ന്. താൻ വായിക്കുന്നത് ഒരു മനുഷ്യന്റെ സംസാരമല്ലെന്ന് അവൻ അറിയട്ടെ. സംസാരിക്കുന്നവ ന്റെ മഹത്വം അവൻ മനസ്സിലാക്കട്ടെ. ആ സംസാരത്തെക്കുറിച്ച് അവൻ ചിന്തിക്കട്ടെ.
(മുഖ്ത്തസറു മിൻഹാജിൽ ഖാസിദീൻ)

ഇബ്നു സ്വലാഹ് (റഹി) പറഞ്ഞു: അല്ലാഹു മനുഷ്യർക്ക് നൽകിയ ഒരു ആദരവാണ്
ക്വുർആൻ പാരായണം. മലക്കുകൾക്ക് അത് ലഭിച്ചിട്ടില്ല. മനുഷ്യരിൽ നിന്ന് ക്വുർആൻ പാരായണം കേൾക്കാൻ അവർ കൊതിക്കു ന്നു.
ഈ ആദരവ് സമ്പൂർണമായി ലഭിക്കുന്നത് ക്വുർആൻ ഇഖ്ലാസോടു കൂടി പാരായണം ചെയ്യുമ്പോഴാണ്.

ഇമാം നവവി (റഹി) പറഞ്ഞതു പോലെ
“ക്വുർആൻ പാരായണം ചെയ്യുന്നവന് ഏറ്റവും ആദ്യം വേണ്ടത് ഇഖ്ലാസാണ്. താൻ അല്ലാഹുവിനോട് രഹസ്യ സംഭാഷണം നടത്തുകയാണ് എന്ന ചിന്ത അവന് വേണം”

പ്രിയ സഹോദരാ, ചിന്തിക്കുക. അല്ലാഹു
തന്നോട് രഹസ്യ സംഭാഷണം നടത്താനുളള അനുവാദം നിനക്ക് നൽകി. അതിലൂടെ
അവന്റെ സ്നേഹമാണ് നിനക്കവൻ നൽകിയത്. അവന്റെ സ്നേഹത്തിന്റെ തെളിവാണ് ക്വുർആൻ. കാരണം ക്വുർആൻ അല്ലാഹുവിനെക്കുറിച്ചും അവന് ഇഷ്ടമുളള കാര്യങ്ങളെക്കുറിച്ചും
അറിയിച്ചു തരുന്നു.
••••••┈••••• ••••┈••
മുൻഗാമികൾ അല്ലഹുവിനെ ക്വുർആൻ കൊണ്ട് സ്നേഹിച്ചവരായിരുന്നു. നബി (സ്വ) യുടെ സ്വഹാബികളിൽ പെട്ട ഒരാൾ പതിവായി സൂറത്തുൽ ഇഖ്ലാസ് നമസ്കാരങ്ങളിൽ ആവർത്തിച്ചു ഓതുമായിരുന്നു.
അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “കാരണം അത് പരമ കാരുണികന്റെ വിശേഷണമാണ്. അത് പാരായണം ചെയ്യാൻ
ഞാൻ ഇഷ്ടപ്പെടുന്നു” അപ്പോൾ
നബി (സ്വ) പറഞ്ഞു: “അല്ലാഹു അവനെ ഇഷ്ടപ്പെടുന്നു എന്ന് അവനെ അറിയിക്കുക”
(ബുഖാരി, മുസ്ലിം)
••••••┈••••• ••••┈••
ആ പ്രവാചകാനുചരൻ സൂറത്തുൽ
ഇഖ്ലാസിലൂടെ അല്ലാഹുവിനെ മനസ്സിലാക്കി. അങ്ങനെ അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കുകയും ചെയ്തു. നമ്മുടെ
അവസ്ഥ നാം ആലോചിക്കുക.

പ്രിയരെ, ക്വുർആൻ ആശയ സഹിതം
പഠിക്കാൻ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്.
അവർ ക്വുർആനെ പറ്റി ചിന്തിക്കുന്നില്ലേ?
അത് അല്ലാഹു അല്ലാത്തവരുടെ
പക്കൽ നിന്നുളളതായിരുന്നെങ്കിൽ
അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
( നിസാഅ് 82)
••••••┈••••• ••••┈••
അപ്രകാരം നാം ക്വുർആൻ
ആശയ സഹിതം പഠനം നടത്തുമ്പോൾ
നമ്മുടെ ഹൃദയം പരിശുദ്ധമാകും. അവിശ്വാസികളും കപട വിശ്വാസികളും
ക്വുആ നിന്റെ ആശയം ഗ്രഹിക്കാത്തതു
കൊണ്ടാണ് അവരുടെ ഹൃദയങ്ങൾക്ക്
വെളിച്ചം ലഭിക്കാതെ പോയത്.

ക്വുർആനിന്റെ ആശയങ്ങൾ
ഗ്രഹിക്കുന്നതിലൂടെ ദീനിന്റെ നിയമങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു,
ദീൻ മനസ്സിലാക്കൽ നമ്മുടെ മേൽ നിർബന്ധ ബാധ്യതയുമാണ്. അതു കൊണ്ടാണ്
ക്വുർആൻ ആശയ സഹിതം പഠിക്കണം
എന്ന് പണ്ഡിതന്മാർ നമ്മെ
ഓർമ്മിപ്പിക്കുന്നത്.
••••••┈••••• ••••┈••
നമ്മൾ ക്വുർആനിന്റെ ആളുകളാണ്.
നാം ശ്രേഷ്ഠരാകുന്നത് ക്വുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ്.
എന്നാൽ ഇന്ന് പല രും ക്വുർആനിന്റെ
അക്ഷരങ്ങൾ അറിയുന്നവർ മാത്രമായി
മാറുന്നുണ്ട്. അതിന്റെ ആശയങ്ങൾ അവർ മനസ്സിലാക്കുന്നില്ല. അവർക്ക് ക്വുർആൻ നാളെ സാക്ഷിയാവുകയില്ല. മറിച്ച് അവർക്കെതിരിലുളള സാക്ഷിയായി രിക്കും. തൌബ
ചെയ്തിട്ടില്ലെങ്കിൽ അവർക്ക് ശിക്ഷ
ലഭിക്കുകയും ചെയ്യും.
••••••┈••••• ••••┈••
ചുരുക്കത്തിൽ ക്വുർആൻ ആശയ
സഹിതം പഠിച്ച് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാൻ നാം പരിശ്രമിക്കണം.
നബി (സ്വ) യുടെ അനുചരന്മാർ ഓരോ
ആയത്ത് അവതരിക്കുമ്പോഴും അത്
ആശയ സഹിതം പഠിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കുമായിരുന്നു.
ആ മാതൃക നമുക്ക് പിൻപറ്റാം.
••••••┈••••• ••••┈••
പ്രിയപ്പെട്ടവരെ,
ക്വുർആൻ ആശയ പഠനത്തിന്
നമ്മുടെ മുന്നിലുളള അവസരങ്ങളെ നാം അറിയാതെ പോകരുത്. മലയാളികൾക്ക്
അമാനി മൌലവി (റഹി) യുടെ ക്വുർആൻ പരിഭാഷ, ക്വുർആനിക ആശയങ്ങൾ
പഠിക്കാനുളള അമൂല്യ നിധിയാണ്.
തന്റെ കൈയ്യിലുളള മൊബൈലിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും
വിശുദ്ധ ക്വുർആനിന്റെ ആശയം ആവോളം ആസ്വദി ക്കാൻ പീസ് റേഡിയോയിലെ
പ്രത്യേക പ്രോഗ്രാമായ “അന്നൂർ”
ഉപയോഗ പ്പെടുത്താവുന്നതാണ്.
ക്വുർആനിൽ നമുക്കുളള
മന:പാഠത്തിന്റെ തോതാണ് സ്വർഗത്തിലെ
നമ്മുടെ സ്ഥാനം നിർണയിക്കുന്നത്.
ക്വുർആൻ കേവല പാരയണത്തിനും
വലിയ പ്രതിഫലം ലഭിക്കുമെന്നത് വിസ്മരിക്കുന്നില്ല.

••••••┈••••• ••••┈••
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു:
ആരെങ്കിലും ക്വുർആനിനെ
ഇഷ്ടപ്പെട്ടാൽ അവൻ അല്ലാഹുവെയും റസൂലിനെയും ഇഷ്ടപ്പെട്ടു.
നാം ക്വുർആനിനെ ഇഷ്ടപ്പെടുന്നരാവുക, ക്വുർആൻ പാരായണത്തിനും ആശയ പഠനത്തിനും സമയം കണ്ടെത്തുക.
അല്ലാഹു അനുഗ്രഹിക്കട്ടെ…

കളവ് പറയാൻ ഒരു ദിവസമോ?​

കളവ് പറയാൻ ഒരു ദിവസമോ?

അലി (റ) പറഞ്ഞു: അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച പാപം കളവ് പറയുന്ന നാവാണ്.
ഏറ്റവും മോശമായ ഖേദം പരലോകത്തെ ഖേദമാണ്.ഉമർ ബിൻ അബ്ദിൽ അസീസിനോട് സംസാരിക്കുന്നതിനിടയിൽ വലീദ് ബ്നു അബ്ദിൽ മലിക് പറഞ്ഞു: “താങ്കൾ കളവ് പറഞ്ഞു” അപ്പോൾ ഉമർ ബിൻ അബ്ദിൽ അസീസ് പറഞ്ഞു: “കളവ് അത് പറയുന്നവനെ മോശമാക്കും എന്ന് അറിഞ്ഞതു മുതൽ ഞാൻ കളവ് പറഞ്ഞിട്ടേ ഇല്ല”

ഏപ്രിൽ ഒന്ന് കളവ് പറയാനുളള ദിവസമായിട്ടാണ് ചിലർ കാണുന്നത്. കളവ് പറയുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും നിസാരമായി കാണുന്ന ഒരു തലമുറ വളരുന്നു എന്നുളളത് ഗൌരവ്വത്തോടെ കാണേണ്ട ഒന്നാണ്. കളവ് പറയുന്ന വർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ്
നൽകിയ മതമാണ് ഇസ്ലാം.

ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ നബി (ﷺ) യുടെ ആകാശയാത്ര വിവരിക്കുന്നുണ്ട്. ജിബ്‌രീലുമൊന്നിച്ചുള്ള ആ യാത്രയില്‍ കണ്ട വ്യത്യസ്ഥ ശിക്ഷക ളാണ് ആ വിവരണങ്ങളിലെ പ്രധാന വിഷയം. അവക്കിടയില്‍ നബി (ﷺ) കണ്ട ഒരു ശിക്ഷ ഇപ്രകാരമായിരുന്നു. ഒരാള്‍ ഇരുമ്പിന്റെ മൂര്‍ച്ചയുള്ള കൊളുത്തുകള്‍ മറ്റൊരാളുടെ വായിലേക്കുകടത്തി വലിച്ചുകീറുന്നു. ഹദീസിന്റെ അവസാനഭാഗ ത്ത് ഈ ശിക്ഷകളുടെ കാരണം വിവരിക്കുന്നു. അയാള്‍ അനുഭവിക്കുന്നത് കളവു പറയുന്നതിന്റെ ശിക്ഷയാണ്.

നാളെ പരലോകത്ത് അല്ലാഹുവിന്റെ തിരു നോട്ടം ലഭിക്കാത്തവരാണ് കളവ് പറയുന്നവർ എന്ന് നബി (സ്വ) പഠിപ്പിച്ചത് കാണാം. നബി (ﷺ) പറയുന്നു: അന്ത്യദിനത്തില്‍ മൂന്ന് പേരിലേക്ക് അല്ലാഹു നോക്കുകയോ അവരെ സംസ്‌കരി ക്കുകയോ ചെയ്യില്ല. കഠിനമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. വൃദ്ധനായ വ്യഭിചാരി, കളവ് പറയുന്ന ഭരണാധികാരി, പൊങ്ങച്ചക്കാരനായ
ദരിദ്രന്‍ (മുസ്‌ലിം)

യഥാർത്ഥ വിശ്വാസി കളവ് പറയില്ലെന്ന്
അല്ലാഹു ക്വർആനിലൂടെ പഠിപ്പിക്കുന്നുണ്ട്. “വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയു ന്നവരും അവര്‍ തന്നെ.” (16: 105)

കളവ് പറയുന്നവർ അവിശ്വാസികളെന്ന്
ഈ ആയത്തിലൂടെ പഠിപ്പിക്കുമ്പോൾ വിശ്വാസികൾ കളവ് പറയുന്നവരോ പ്രചരിപ്പിക്കുന്നവരോ ആകില്ലെന്ന്
മനസ്സിലാക്കാം. കപട വിശ്വാസികളുടെ അടയാളമായിട്ടാണ് കളവിനെ നബി (ﷺ) പരിചയപ്പെടുത്തുന്നത്.

നബി (ﷺ) പറയുന്നു: മുനാഫിഖിന്റെ
അടയാളങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവന് കളവ് പറയും, വാക്കുപറഞ്ഞാ ൽ ലംഘിക്കും, വിശ്വസിച്ചാൽ വഞ്ചിക്കും.

ഒരിക്കൽ അനുചരന്മാർ നബി (സ്വ) യോട് ചോദിച്ചു ; അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ? നബി (ﷺ) പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി പിശുക്കനാകുമോ? നബി (ﷺ) പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി കളവു പറയുന്നവനാവുമോ? നബി (ﷺ) പറഞ്ഞു: ഇല്ല’

സത്യം പറയുക…

നബി (സ്വ) പറഞ്ഞു: “സത്യം പറയുക;
അതെത്ര കയ്പ്പുള്ളതാണെങ്കിലും” (തിർമിദി) മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം.
നബി (ﷺ) പറയുന്നു:
നിങ്ങൾ സത്യസന്ധത
മുറുകെ പിടിക്കുക. സത്യ സന്ധത
നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും. നിരന്തരം സത്യസന്ധത പുലർത്തുന്ന ഒരാൾ അല്ലാഹുവിന്റെ അടുക്കൽ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. കളവിനെ നിങ്ങൾ
സൂക്ഷിക്കുക. നിശ്ചയം കളവ് അധർമത്തിലേക്ക് നയിക്കും. അധർമം നരകത്തിലേക്കും. നിരന്തരം കളവ് പറയുന്ന ഒരാൾ അല്ലാഹുവിന്റെ അടുക്കൽ കള്ളനായി രേഖ പ്പെടുത്തപ്പെടും.
തമാശക്ക് പോലും കളവ് പറയരുതെന്ന്
പഠിപ്പിച്ച മുഹമ്മദ് നബി (ﷺ) യുടെ അനുയായികളാണ് നമ്മൾ വിശ്വാസികൾ…
നബി(ﷺ) പറഞ്ഞു: “ഒരാൾ കുറ്റക്കാരനായിത്തീരാൻ അവൻ കേട്ടതെല്ലാം വിളിച്ചു പറയുക
എന്നത് മാത്രം മതി.”

കളവ് പ്രചരിപ്പിക്കരുത്.

കളവ് പറയുന്നതു പോലെ തന്നെ
സൂക്ഷിക്കേണ്ട ഒന്നാണ് കളവ് പ്രചരിപ്പിക്കൽ,
നാം അറിഞ്ഞു കൊണ്ടും അശ്രദ്ധ കൊണ്ടും
കളവ് പ്രചരിപ്പിക്കുന്നവരായി മാറുന്നുണ്ടോ
എന്ന് സ്വയം പരിശോധിക്കണം.
ലഭിക്കുന്നതെല്ലാം മറ്റുളളവർക്ക് എത്തിക്കണം എന്ന് നാം വാശി പിടിക്കേണ്ടതില്ല. ലഭിച്ചതു സത്യമാണോ എന്നും അത് മറ്റുളളവർക്ക് കൈമാറേണ്ടതാണോ എന്നും പരിശോധിക്കണം. വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ
മനസ്സിരുത്തി വായിക്കുക.

1. വാർത്ത സത്യമാണോ എന്ന് സ്ഥിരീകരിക്കുക
2. അറിവുളളവരോട് അന്വേഷിക്കുക.
3. എല്ലാ സത്യവും പ്രചരിപ്പിക്കരുത്.
4. കുപ്രചരണങ്ങളുടെ ദുരന്തത്തെകുറിച്ച്

ആലോചിക്കുക.
ഇനി ആലോചിച്ച് നോക്കൂ…
പലരും പ്രചരിപ്പിക്കുന്ന വാർത്തകളുടെ അവസ്ഥയെക്കുറിച്ച്..
അല്ലാഹു നൽകിയ താക്കീത് നിങ്ങൾ വായിച്ചിട്ടില്ലേ? സത്യവിശ്വാസികളേ,
ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട്
ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി. (അൽ ഹുജുറാത്ത്; 6)

കളവിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ

കളവ് പറയാനും പ്രചരിപ്പിക്കാനും പ്രേരണ നൽകുന്ന കാര്യങ്ങളെ ചില പണ്ഡിത ന്മാർ എണ്ണിപ്പഠിപ്പിച്ചത് കാണാം. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നാം ശ്രദ്ധിക്കണം.

അല്ലാഹുവിനെ ഭയമില്ലായ്മ.

അല്ലാഹു നിരീക്ഷിക്കും എന്ന ബോധം ഇല്ലാത്തതു കൊണ്ടാണ് ആളുകൾ കളവുകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും. അല്ലാഹു പറയുന്നു ‘അല്ലാഹുവിന്റെ വചനങ്ങളിൽ വിശ്വസിക്കാത്തവർ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയുന്നവരും അവർ തന്നെ.’ (16: 105)

ദുനിയാവിന്റെ നേട്ടത്തിനായ്.

ഭൌതിക ലോകത്തെ നേട്ടത്തിന് വേണ്ടി
കളവ് പറയുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. കച്ചവടത്തിലും ബിസിനസിലും ലാഭത്തിന്
വേണ്ടി കളവ് പറയുന്നവർ,
അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ…

സദസിന്റ ശ്രദ്ധ ലഭിക്കാൻ

മറ്റുളളവർ നമ്മെ പരിഗണിക്കുന്നില്ലെന്ന് തോന്നുമ്പോൾ, അല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ലെന്ന് മനസ്സിലാവുമ്പോൾ കളവ് പ്രചരിപ്പിക്കുന്നവരെയും സമൂഹ ത്തിൽ കാണാം. തന്റെ സാന്നിദ്ധ്യം അറിയിക്കുക എന്ന
ലക്ഷ്യത്തിന് വേണ്ടി ശുദ്ധമായ കളവുകളും ആരോപണങ്ങളും എഴുതിയും പറഞ്ഞും വിടുന്നവർ..നബി (സ്വ) പറഞ്ഞു: “ജനങ്ങളെ ആശ്ചര്യഭരിതരാക്കുന്നതിന് വേണ്ടി കള്ളം പറയുന്നയാൾക്കാകുന്നു നാശം; അയാൾക്ക് തന്നെയാണ് നാശം.” (തിർമിദി)

പ്രിയരെ, ഇസ്ലാം കളവ് പറയുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും പാപമായി ട്ടാണ് പഠിപ്പിക്കുന്നത്. കളവ് പറയാതിരിക്കുക. പ്രചരിപ്പിക്കുന്നവരിൽ നമ്മളില്ലെ ന്ന് ഉറപ്പിക്കുക. കളവ് പറയുന്നതിലൂടെ നാം മറ്റുളളവരെ വിഡ്ഢിയാക്കുകയല്ല,
സ്വയം വിഡ്ഢിയാവുകയാണെന്ന്
മറന്നു പോകരുത്.
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ…

സമീർ മുണ്ടേരി

അബൂ ഉബൈദത്തുല്_ ജർറാഹ് (റ)

സ്വഹാബിമാരുടെ ചരിത്രം

അബൂ ഉബൈദത്തുല്_ ജർറാഹ് (റ)

ഈ സമുദായത്തിലെ വിശ്വസ്തന്‍ എന്ന് നബി (സ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുായി.. നബി (സ) പറഞ്ഞു:
“ഓരോ സമുദായത്തിനും ഒരു വ്ശ്വസ്തനു്, ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂഉബൈദയാകുന്നു.”

മുന്‍പല്ലുകള്‍ നഷ്ടപ്പെട്ട്, ഒട്ടിയ കവിളുകളും നീണ്ടുമെലിഞ്ഞ ശരീരവുമുള്ള അബൂഉബൈദ (റ) സ്വര്‍ഗ്ഗം കൊണ്ടു സുവിശേഷമറിയിക്കപ്പെട്ട പത്ത് സഹാബിമാരില്‍ ഒരാളാണ്. ആമിറുബ്നു അബ്ദില്ലഹിബ്നുല്‍ജര്‍റാഹ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. നബി (സ)യുടെ പതിനൊന്നാമത്തെ പിതാമഹനായ ഫിഹ്റിന്‍റെ സന്താനപരമ്പരയില്‍ പെട്ട ആളാണ് അബൂഉബൈദ(റ). ഈ സമുദായത്തിലെ വിശ്വസ്തന്‍ എന്ന് നബി (സ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുായി.. നബി (സ) പറഞ്ഞു: “ഓരോ സമുദായത്തിനും ഒരു വ്ശ്വസ്തനുണ്ട്, ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂഉബൈദയാകുന്നു.” ഒരിക്കല്‍ ഒരു സമരമുഖത്ത് നിലകൊള്ളുകയായിരുന്ന അംറുബ്നുല്‍ ആസ് (റ)യെ സഹായിക്കാന്‍ നബി (സ) അബൂഉബൈദ(റ) യുടെ നേതൃത്വത്തില്‍ ഒരു പോഷക സൈന്യത്തെ അയക്കുകയുണ്ടായി. അബൂബക്കര്‍ (റ) ഉമര്‍ (റ) ആ സൈന്യത്തില്‍ സാധാരണ പടയാളികളായിരുന്നു. അബൂഉബൈദ(റ) യുടെ പദവി ഇതില്‍ നിന്നും വ്യക്തമാണെല്ലോ. ഉമര്‍ (റ) മരണശയ്യയില്‍ വെച്ച് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “അബൂഉബൈദ ജീവിച്ചിരിപ്പുായിരുന്നെങ്കില്‍ അദ്ദേഹത്തെ ഞാന്‍ എന്‍റെ പിന്‍ഗാമിയായി നിയമിക്കുമായിരുന്നു. അല്ലാഹു അതിനെക്കുറിച്ച് എന്നോട് ചോദിച്ചാല്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിശ്വസ്തനായ വ്യക്തിയെ മാത്രമാണ് ഞാന്‍ നിയോഗിച്ചതെന്ന് സമാധാനം പറയുകയും ചെയ്യാമായിരുന്നു.

നബി (സ) അര്‍ഖമിന്‍റെ (റ) വീട്ടില്‍ രഹസ്യപ്രബോധനം തുടങ്ങുന്നതിനു മുമ്പ് തന്നെ അബൂബക്കര്‍ (റ)യുടെ പ്രേരണമൂലം അബൂഉബൈദ(റ) ഇസ്ലാം ആശ്ലേഷിച്ചു. പ്രതിയോഗികളുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് സ്വാഭാവികമായും അദ്ദേഹം വിധേയനായി. അബ്സീനയായിലേക്കുള്ള രണ്ടാമത്തെ ഹിജ്റയില്‍ അദ്ദേഹവും പങ്കുകൊണ്ടു. അവിടെ നിന്ന് മടങ്ങിവന്ന ശേഷം നബി (സ)യുടെ കൂട്ടുപിരിയാത്ത സഹചാരിയായി. യാതനയുടെ തീച്ചൂളയില്‍ ജീവിതം നയിച്ചു. ബദര്‍,ഉഹ്ദ് അടക്കമുള്ള എല്ലാ ധര്‍മ്മസമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രവാചകസ്നേഹത്തിന് പാത്രമായ അദ്ദേഹം ഉഹ്ദ് രണാങ്കണത്തില്‍ രോമാഞ്ചജനകമായ ധീരത കാഴ്ചവെച്ചു. തിരുമേനിയുടെ ജീവരക്തത്തിനുവേി കഴുകനെ പോലെ പറന്നടുത്ത ശത്രുനിരയുടെ നേരെ ജീവന്‍ തൃണവല്‍ണിച്ചു പടപൊരുതി. തിരുമേനിയുടെ സന്നിധിയില്‍ നിന്ന് ഒരിക്കലും അദ്ദേഹം അകന്നുപോയില്ല. ഒരുവേള ശത്രുവലയത്തിനുള്ളില്‍ അദ്ദേഹത്തിന്‍റെ ഖഡ്ഗം മിന്നല്‍പിണരുപോലെ ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു. നബി (സ) ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ഒരു നിര്‍ണായകഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ വാള്‍ നൂറ് വാളുകള്‍ക്ക് സമാനമായിരുന്നു. അതിനിടയില്‍ ഒരു അസ്ത്രം നബി (സ)യെ ലക്ഷ്യംവെച്ചുവരുന്നത് അബൂഉബൈദ(റ)യുടെ ദൃഷ്ടിയില്‍പെട്ടു. നെടിയിട കൊണ്ട് ശത്രുവലയം ഭേദിച്ച് അദ്ദേഹം നബി (സ)യുടെ അരികിലെത്തി. പരിശുദ്ധ രക്തം വലതുകൈകൊണ്ടു തടവി നബി (സ) ഇങ്ങനെ പറയു ന്നുണ്ടായിരുന്നു. “തന്‍റെ സൃഷ്ടാവിലേക്ക് ക്ഷണിക്കുന്ന ഒരു പ്രവാചകന്‍റെ വദനം രക്ത പങ്കിലമാക്കിയ ഒരു ജനവിഭാഗം എങ്ങനെ വിജയിക്കും.” നബി (സ)യുടെ ശിരസ്സിലണിഞ്ഞിരുന്ന പടത്തൊപ്പിയുടെ രണ്ടു വട്ടക്കണ്ണികള്‍ ഇരുകവിളുകളിലും ആഴ്ന്നിറങ്ങിയിരുന്നു. ആ മുറിവുകളിലൂടെയായിരുന്നു രക്തം ഒഴുകിയിരുന്നത്.
അബൂബക്കര്‍ (റ) പ്രസ്തുത സംഭവം വിവരിക്കുന്നത് നോക്കൂ: “അസഹ്യ വേദനയനുഭവിച്ച്, രക്തമൊഴുകുന്നത് കണ്ട് ഞാന്‍ ഓട്ച്ചെല്ലുകയായിരുന്നു. കീഴ്ഭാഗത്തു നിന്ന് ഒരു മനുഷ്യന്‍ പറവയെപോലെ കുനിഞ്ഞ് വരുന്നത് ഞാന്‍ കണ്ടു. “പടച്ചവനെ അത് ശത്രുവല്ലായിരുന്നെങ്കില്‍” എന്ന് ഞാന്‍ മനസ്സാ പ്രാര്‍ത്ഥിച്ചു. അയാള്‍ അടുത്ത് എത്തിയപ്പോള്‍ അത് അബൂഉബൈദയാണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു. പടത്തൊപ്പിയുടെ ഒരു വട്ടക്കണ്ണി അദ്ദേഹം മുമ്പല്ലുകൊണ്ട് കടിച്ചു പറിച്ചുതാഴെയിട്ടു. അതോടൊപ്പം അദ്ദേഹത്തിന്‍റെ ഒരു മുമ്പല്ലും താഴെ വീണു. രണ്ടാമത്തെ വട്ടക്കണ്ണിയും അദ്ദേഹം കടിച്ചു പറിച്ചു. അപ്പോഴും ഒരു പല്ല് നഷ്ടപെട്ടു.”ഒരിക്കല്‍ നബി(സ) അദ്ദേഹത്തെ മുന്നൂറില്‍ പരം സൈനികരുടെ നേതൃത്വം നല്‍കിക്കൊണ്ട് ഒരു ദൂരദിക്കിലേക്ക് യുദ്ധത്തിന് നിയോഗിച്ചു. ദുര്‍ഘടം പിടിച്ച ദൂരയാത്രയായിരുന്നു അത്. വഴിമദ്ധ്യേ അവരുടെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നുപോയി. ഒരാള്‍ക്ക് ഒരു ദിവസം ഒരു കാരക്കവീതം ഭക്ഷിക്കാന്‍ പോലും അവരുടെ പക്കലുായിരുന്നില്ല. എങ്കിലും ആ സൈന്യാധിപന്‍റെ മനക്കരുത്ത് തളര്‍ത്താനും അദ്ദേഹത്തെ പിന്തിരിപ്പിക്കാനും അതു കാരണമായില്ല. അവര്‍ ലക്ഷ്യത്തിലേക്ക് തന്നെ നീങ്ങി. എല്ലാം തീര്‍ന്ന് പ്രസ്തുത സംഘം പച്ചിലകള്‍ ഭക്ഷിച്ചും വെള്ളം കുടിച്ചും ദൗത്യം നിര്‍വ്വഹിച്ചു. ഈ യുദ്ധം പച്ചില എന്നര്‍ഥം വരുന്ന “ഖബത്ത്” എന്നപേരില്‍ അറിയപ്പെടുന്നു. നബി (സ)ക്ക് അബൂഉബൈദ (റ)യോട് അതിയായ സ്നേഹമായിരുന്നു. ഒരിക്കല്‍ യമനിലെ നജ്റാനില്‍ നിന്ന് ഒരു നിവേദകസംഘം മദീനയില്‍ വന്നു. തങ്ങള്‍ക്ക് പരിശുദ്ദ ഖുര്‍ആനും സുന്നത്തും പഠിക്കുവാന്‍ ഒരാളെ നജ്റാനിലേക്ക് അയച്ചുതരണമെന്ന് നബി (സ)യോട് ആവശ്യപ്പെട്ടു. അവരോട് നബി (സ) പറഞ്ഞു; “നിങ്ങളോടൊപ്പം വിശ്വസ്തനായ ഒരു മനുഷ്യനെ ഞാന്‍ അയച്ചുതരാം. അദ്ദേഹം അതിവിശ്വസ്തനായിരിക്കും” അതിവിശ്വസ്തനായിരിക്കും എന്ന് നബി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചുകൊിരുന്നു. ഈ ആവര്‍ത്തനം കേട്ടപ്പോള്‍ ആമഹാഭാഗ്യവാന്‍ ഞങ്ങളായിരുന്നെങ്കില്‍ എന്ന് ഓരോ സഹാബിമാരും ആഗ്രഹിച്ചുപോയി. ഉമര്‍(റ) പറയുന്നത് നോക്കൂ: ഞാന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ കൊതിച്ചിരുന്നില്ല. അന്ന് നബി (സ)യുടെ ആ പ്രകീര്‍ത്തനം കേട്ടപ്പേള്‍ അത് ഞാനായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി. അന്ന് ളുഹര്‍ നമസ്കാരത്തിനു ശേഷം നബി (സ) ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കി. നബി (സ)യുടെ കണ്ണുകള്‍ തന്‍റെ അനുയായികളിലെ ആ “വിശ്വസ്തനെ” പരതുകയായിരുന്നു. ഞാന്‍ നബി (സ)യുടെ ദൃഷ്ടിയില്‍പെടാന്‍ വേണ്ടി തലയുയര്‍ത്തി പൊങ്ങിയിരുന്നു. അബൂഉബൈദയെ കണ്ടപ്പോള്‍ നബി (സ) അദ്ദേഹത്തെ വിളിച്ചു ഇങ്ങനെ പറഞ്ഞു: “നീ ഇവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെടുക. സത്യസന്ധമായി വിധി നടത്തുകയും ചെയ്യുക.” അങ്ങനെ അബൂഉബൈദ (റ) അവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെട്ടു. 

നബി (സ)യുടെ നിര്യാണത്തിന് ശേഷവും അബൂഉബൈദ (റ)വിശ്വസ്തതയോടുകൂടി ഇസ്ലാമിനെ സേവിച്ചു. ഇസ്ലാമിന്‍റെ പതാകക്ക് കീഴില്‍ അനുസരണയുള്ള ഒരു സാധാരണ ഭടനായും സൈന്യാധിപനായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. ഒരു സാധാരണ ഭടനെന്ന നിലക്ക് അദ്ദേഹം പ്രകടിപ്പിക്കുന്ന യോഗ്യതയും സാഹസവും അദ്ദേഹത്തെ ഒരു സൈന്യാധിപനാണെന്ന് തോന്നിപ്പിക്കുമായിരുന്നു. നേതാവെന്ന നിലക്കുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും വിനയവും ഒരു സാധാരണ ഭടന്‍റെതുപോലെയുമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രസിദ്ധമായ യര്‍മുഖ് യുദ്ധത്തില്‍ ഖാലിദുബ്നുല്‍ വലീദ് ആയിരുന്നു സൈന്യാധിപന്‍. യുദ്ധം നിര്‍ണ്ണായകഘട്ടത്തിലെത്തിയപ്പോള്‍, സൈന്യനേതൃത്വം അബൂഉബൈദ (റ)യില്‍ അര്‍പ്പിച്ചുകൊണ്ട് ഖലീഫ ഉമര്‍ (റ)ന്‍റെ പുതിയ ഉത്തരവ് അബൂഉബൈദ(റ) കൈപറ്റുകയുായി. ഖാലിദ്(റ) ന്‍റെ നേതൃത്വത്തില്‍ പ്രസ്തുത യുദ്ധം വിജയം വരിക്കുന്നത് വരെ ആ ഉത്തരവ് അദ്ദേഹം മറച്ചുവെക്കുകയാണുണ്ടായത്. യുദ്ധം വിജയകരമായി പര്യവസാനിച്ചശേഷം അദ്ദേഹം വിനയപുരസ്സരം ഖലീഫയുടെ കത്തുമായി ഖാലിദ് (റ)യെ സമീപിച്ചു വിവരമറിയിച്ചു. ഖാലിദ്(റ) ചോദിച്ചു: വന്ദ്യരായ അബൂഉബൈദ, ആ ഉത്തരവ് അങ്ങയ്ക്ക് കിട്ടിയപ്പോള്‍ തന്നെ അത് എന്നെ ഏല്‍പ്പിച്ച് അങ്ങ് നേതൃത്വം ഏറ്റെടുക്കേണ്ടതായിരുന്നില്ലേ? അബൂഉബൈദ (റ) പറഞ്ഞു: യുദ്ധത്തിന് ഭംഗംവരുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഐഹികസ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരോ അതിനുവേി പ്രവര്‍ത്തിക്കുന്നവരോ അല്ലല്ലോ നാം. ആരുനേതാവായാലും നാമെല്ലാവരും ദൈവമാര്‍ഗ്ഗത്തില്‍ സഹോദരന്‍മാരാണെല്ലോ.

എണ്ണത്തിലും വണ്ണത്തിലും ബൃഹത്തായ ഒരു സൈന്യത്തിന്‍റെ നേതൃത്വം വഹിച്ച അബൂഉബൈദ (റ) ഒരിക്കലും ഒരു സാധാരണ സൈനികന്‍റെ നിലവാരത്തില്‍ കവിഞ്ഞ മനഃസ്ഥിതി വെച്ച് പുലര്‍ത്തിയില്ല. സിറിയയിലെ തന്‍റെ അനുയായികളോട് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പ്രസംഗിച്ചു: “മഹാജനങ്ങളെ! ഞാന്‍ ഖുറൈശി വംശജനായ ഒരു മുസ്ലിമാകുന്നു. നിങ്ങളില്‍ കറുത്തവനോ വെളുത്തവനോ ആരുതന്നെയാവട്ടെ ദൈവഭക്തിയില്‍ ആര് എന്നെ കവച്ചുവെക്കുന്നുവോ അവനെ ഞാന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.”

ഉമര്‍ (റ) സിറിയാസന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വന്നവരോട് അദ്ദേഹം ചോദിച്ചു: “എന്‍റെ സഹോദരന്‍ അബൂഉബൈദ എവിടെ?” അദ്ദേഹത്തെ കണ്ടമാത്രയില്‍ ഉമര്‍ (റ) കെട്ടിപ്പിടിച്ചാശ്ലേഷിച്ചു. അബൂഉബൈദ (റ) അദ്ദേഹത്തെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ആ വീട്ടില്‍ അദ്ദേഹത്തിന്‍റെ വാഹനവും വാളും പരിചയുമല്ലാതെ കാര്യമായി ഒന്നും ഉമര്‍ (റ) കണ്ടില്ല. ഉമര്‍ (റ) അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും സമ്പാദിച്ചില്ലേ?” അദ്ദേഹം പറഞ്ഞു: “എനിക്കൊന്നും ആവശ്യമില്ല, അമീറുല്‍ മുഅ്മിനീന്‍”

ഹിജ്റ ..18ാം വര്‍ഷം ഉമര്‍(റ) മദീനയില്‍ തന്‍റെ ഒദ്യോഗികകര്‍മ്മങ്ങളില്‍ വായാപൃതനായിരുന്നു. ഒരു ദൂതന്‍ വന്നു പറഞ്ഞു: “അമീറുല്‍ മുഅ്മിനീന്‍, അബൂഉബൈദ (റ) നിര്യാതനായിരിക്കുന്നു.”അണപൊട്ടിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഉമര്‍ (റ) പറഞ്ഞു: “അല്ലാഹു അദ്ദേഹത്തിന് കരുണചെയ്യട്ടെ. ഞാന്‍ വല്ലതും ഈ ലോകത്ത് ആഗ്രഹിച്ചിരുന്നുവെങ്കില്‍ അത് അബൂഉബൈദയെ പോലുള്ളവരെക്കൊണ്ട് നിറക്കപ്പെട്ട ഒരു കുടുംബത്തെ മാത്രമായിരുന്നു.” ജോര്‍ദാനിലെ അംവാസ് എന്ന സ്ഥലത്ത് വെച്ച് 58ാം വയസ്സില്‍ പ്ളേഗ് രോഗം പിടിപെട്ടാണ് അദ്ദേഹം നിര്യാതനായത്.

‘ഏപ്രിൽഫൂള്‍’ എന്ന വിഡ്ഡിദിനം

'ഏപ്രിൽഫൂള്‍' എന്ന വിഡ്ഡിദിനം

സുഫ്‌യാൻ അബ്ദുസ്സലാം

ഏ പ്രിൽ ഒന്ന്  ലോക വിഡ്ഡിദിനമായി ആചരിക്കപ്പെടുന്ന ദിവസമാണ്.  തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതിൽ  ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഈ ദിവസത്തിൽ  ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.  ഒരു മുസ്‌ലിം ഈ ദിവസ ത്തെ എങ്ങനെ സമീപിക്കണം? നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകൾ ഈ ദിവസത്തെ കെങ്കേമമായി തന്നെ ആഘോഷിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. വിഡ്ഡിദിനത്തിന്‍റെ പൊരുളെന്ത് എന്നതിനെക്കുറിച്ചും ഇസ്‌ലാം പഠിപ്പിക്കുന്ന സാംസ്കാരിക ബോധത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇതിനുള്ള യഥാര്‍ത്ഥ കാരണം.

‘ഏപ്രിൽഫൂള്‍ ‘ – ചരിത്ര വിശകലനം

ഏപ്രിൽ  ഒന്നിനെ വിഡ്ഡിദിനമായി ആചരിച്ചു തുടങ്ങിയത് എന്നു മുതലാണ്?  ചരിത്രത്തിന് ഈ വിഷയത്തിൽ  വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.  1582-ൽ  ഫ്രാന്‍സിൽ ചാള്‍സ് ഒമ്പതാമന്‍റെ നേതൃത്വത്തിൽ  കലണ്ടര്‍ പരിഷ്കരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഏറ്റവും കൂടുതൽ  പ്രചാരം നേടിയ ചരിത്രം. 1582-ന് മുമ്പ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത് മാര്‍ച്ച് 25 മുതൽ  ഏപ്രിൽ 1 വരെയായിരുന്നു. ചാള്‍സ് ഒമ്പതാമനാണ് അത് ഡിസംബര്‍ 25 മുതൽ  ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. വാര്‍ത്താ വിനിമയം വളരെ മന്ദഗതിയിലായിരുന്ന ആ കാലഘട്ടത്തിൽ  സാധാരണക്കാരായ പലരും വിവരം ലഭിക്കാതെ ഏപ്രിൽ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിച്ചു. അങ്ങനെ ഏപ്രിൽ  ഒന്നിന് പുതുവര്‍ഷം ആഘോഷിച്ച വിവരദോഷികളെക്കുറിച്ച് മറ്റുള്ളവര്‍ ‘ഏപ്രിൽ ഫൂള്‍’ എന്നു വിളിച്ചു തുടങ്ങി. പിന്നീടത് വിഡ്ഡികളുടെ ദിനമായി രൂപാന്തരം പ്രാപിച്ചു. പുതുവര്‍ഷാഘോഷ ത്തിനു കൃസ്തീയ വിശ്വാസവുമായി അഭേദ്യമായ ബന്ധങ്ങളുണ്ട്.  എന്നാൽ ‘ഏപ്രിൽ ഫൂള്‍’ ആചരണത്തിനു പിന്നിൽ മറ്റു ചില അന്ധവിശ്വാസങ്ങളുടെ അകമ്പടി കൂടിയുണ്ട് എന്നത് പലരും മനസ്സിലാക്കാതെ പോയ ഒരു സത്യമാണ്.

ഫ്രാന്‍സിൽ  വിഡ്ഡിയാക്കപ്പെടുന്നവനെ poisson da’vril (AprilFish) എന്നാണ് വിളിക്കപ്പെട്ടിരുന്നത്.  ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ കൂടി കലര്‍ന്ന ജ്യോതിഷ വീക്ഷണ പ്രകാരം രണ്ട് മത്സ്യങ്ങളാൽ  അടയാളം നൽകപ്പെട്ടിട്ടുള്ള മീനം (pisces) രാശിമണ്ഡലത്തിൽ  നിന്നും സൂര്യന്‍ അകന്നു പോകുന്ന ദിവസമാണ് ഏപ്രിൽ ഒന്ന്. അന്നേ ദിവസം സുഹൃത്തുക്കളുടെ പിറകുവശത്ത് ചത്ത മത്സ്യത്തെ വെയ്ക്കുക എന്നത് ജ്യോതിഷത്തിൽ  വിശ്വസിച്ചിരുന്ന അവരുടെ ഒരു ആചാരമായിരുന്നത്രെ. ഒരു വിശ്വാസത്തിന്‍റെ ഭാഗമായി ആചരിക്കപ്പെട്ടിരുന്ന ഈ ആചാരം പിൽക്കാലത്ത് ചത്ത മത്സ്യത്തിന് പകരം മത്സ്യത്തിന്‍റെ കടലാസു രൂപങ്ങള്‍ വെച്ച് മറ്റുള്ളവരെ പരിഹസിക്കുന്ന ഒരു വിനോദമായി മാറുകയാണുണ്ടായത്. ചുരുക്കത്തിൽ  ‘ഏപ്രിൽ ഫിഷ്’ എന്ന ജ്യോതിഷ ആചാരമാണ് പിന്നീട്  ‘ഏപ്രിൽ ഫൂള്‍’ എന്ന’ വിനോദമായി മാറിയത്.
ഈ ചരിത്ര വിശകലനത്തിൽ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്. വിശ്വാസപരമായും ആചാരപരമായും ഏപ്രിൽ ഫൂൾ എന്ന എപ്രിൽ ഒന്ന് ഇസ്‌ലാമിക വിശ്വാസത്തിന് തന്നെ എതിരാണ്. അല്ലാഹുവിന്‍റെ ഏകത്വത്തിൽ യഥാവിധി വിശ്വസിക്കുകയും സകല വിധ അന്ധവിശ്വാസങ്ങളെ യും അനാചാരങ്ങളെയും നിരാകരിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിം ഈ ദിനത്തെ വര്‍ജജിക്കേണ്ടതാണ്.

ഈ ദിനത്തെ ഒരു മുസ്‌ലിം വിരുദ്ധ ദിനമായി ചില ചരിത്രകാരന്മാർ  രേഖപ്പെടുത്തുന്നുണ്ട്. കാരണം സ്പെയിനിലെ മുസ്ലിം ആധിപത്യത്തിന്‍റെ അവസാനമായി അറിയപ്പെടുന്ന ഗ്രനാഡ (അന്തലൂസ്യ) യുടെ പതനം ഏപ്രിൽ  ഒന്നിനായിരുന്നു. വിശ്വാസപരമായി തകര്‍ക്കാന്‍ സാധ്യമല്ലാതിരുന്ന മുസ്‌ലിംകളെ മദ്യവും മദിരാക്ഷിയും നൽകി സുഖലോലുപരാക്കി തന്ത്രപൂര്‍വ്വം ശത്രുക്കള്‍ തുരത്തുകയായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഈ സംഭവത്തിലൂടെ മുസ്‌ലിംകള്‍ വിഡ്ഡികളാക്കപ്പെട്ടുവെന്നും അതിന്‍റെ സന്തോഷത്തിലാണ് ഏപ്രിൽ  ഒന്ന് വിഡ്ഡിദിനമായി ആചരിക്കപ്പെടുന്നതെന്നും പറയപ്പെടുന്നു.

അധര്‍മ്മങ്ങളെ സാധൂകരിക്കുന്ന വിഡ്ഡിദിനം

വിഡ്ഡിദിനത്തിൽ  എത്ര കളവു പറഞ്ഞാലും കുഴപ്പമില്ല എന്നതാണ് പൊതുവിൽ  പ്രചരിപ്പിക്കപ്പെട്ട ധാരണ.  അതിന്‍റെ പേരിൽ  എത്ര തന്നെ കുഴപ്പങ്ങളുണ്ടായാലും അവയെ ചോദ്യം ചെയ്യാന്‍ പോലും പാടില്ല എന്നാണ് പലരും മനസ്സിലാക്കി വരുന്നത്. എന്നാൽ  കളവ് പറയുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഇസ്‌ലാം അതിശക്തമായി തന്നെ വിരോധിക്കുന്നതായി കാണാം. അല്ലാഹുവിന്‍റെ യഥാര്‍ത്ഥ ദാസന്മാരെ വര്‍ണ്ണിക്കുന്നേടത്ത് അവന്‍ പറയുന്നു.
“കളവിന് സാക്ഷി നിൽക്കാത്തവരും അനാവശ്യ വൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കിൽ മാന്യരാരായിക്കൊണ്ട് കടന്നു പോകുന്നവരുമാകുന്നു അവര്‍”. (ഖുര്‍ആന്‍ 25: 72)

മുഹമ്മദ് നബി (സ) ഇപ്രകാരം പറഞ്ഞതായി അബൂ ഹുറൈറ(റ)യിൽ  നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.  ‘കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്. സംസാരിക്കുമ്പോള്‍ കളവ് പറയുക, വാഗ്ദത്തം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽ  ചതിക്കുക എന്നിവയാണത്”. (ബുഖാരി 31, മുസ്‌ലിം 59).

തമാശക്ക് വേണ്ടി എത്ര കളവുകളും പറയാം എന്നാ ണ് ചിലരൊക്കെ കരുതുന്നത്. ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ കളവ് പറയുന്നതിനെ ന്യായീകരിക്കുന്നവരും ഇതു തന്നെയാണ് പറയാറുള്ളത്. യഥാര്‍ത്ഥത്തിൽ കളവ് പറയുന്നത് തമാശയായിട്ടായാലും ഗൗരവത്തോടു കൂടിയായാലും പാപമാണ് എന്നാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. തമാശ പറയുന്നത് ഇസ്‌ലാം വിലക്കിയിട്ടില്ല. പ്രവാചകന്‍ അനുയായികളോടും വീട്ടുകാരോടുമൊക്കെ തമാശ പറഞ്ഞതായി കാണാം. പക്ഷെ സത്യത്തിന്‍റെയും സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ടുള്ള തമാശകളായിരുന്നില്ല പ്രവാചകന്‍റേത്.
ഇബ്നു ഉമര്‍ (റ) വിൽ  നിന്ന്: പ്രവാചകന്‍ (സ) പറഞ്ഞു: “ഞാന്‍ തമാശ പറയാറുണ്ട്; പക്ഷെ ഞാന്‍ സത്യമായിട്ടല്ലാതെ ഒന്നും പറയാറില്ല.” (ത്വബ്റാനി – അൽകബീര്‍ 12/391 – സ്വഹീഹു  ജാമിഅ് 2494- അൽബാനി).

ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കുകയും അപരന്‍റെ പേടിയെ ആസ്വദിക്കുയും ചെയ്യുക എന്നതാണ് എപ്രിൽ ഫൂള്‍ വിനോദത്തിലെ പ്രധാന ഇനം. എന്നാൽ  തിരുദൂതര്‍ (സ) പഠിപ്പിക്കുന്നതിങ്ങനെയാണ്.
അബ്ദുറഹ്’മാനുബ്നു അബീലൈല പറയുന്നു: പ്രവാചകാനുയായികള്‍ ഞങ്ങളോട് പറയുകയുണ്ടായി: ഒരിക്കൽ  അവര്‍ പ്രവാചകന്‍റെ കൂടെ യാത്രയിലായിരിക്കെ, അവരിലൊരാള്‍ ഉറങ്ങിപ്പോയി. അവരിൽ  ചിലര്‍ അയാളുടെ അമ്പുകള്‍ (തമാശയായി) മാറ്റി വെച്ചു. അയാള്‍ ഉണര്‍ന്നപ്പോള്‍ അമ്പുകള്‍ കാണാതെ പരിഭ്രമിച്ചു. ഇതു കണ്ട് കൂടെയുള്ളവര്‍ ചിരിക്കാന്‍ തുടങ്ങി. പ്രവാചകന്‍ (സ) ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അവര്‍ പറഞ്ഞു. ഒന്നുമില്ല, ഞങ്ങള്‍ അയാളുടെ അമ്പുകള്‍ എടുത്തു വെച്ചു. അയാള്‍ പേടിച്ചു പോയി. തിരുദൂതര്‍ (സ) പ്രതിവചിച്ചു. “ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ് 5004, സ്വഹീഹു  ജാമിഅ് 7658 – അൽബാനി)    

മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടല്ല  തമാശ ആസ്വദി   ക്കേണ്ടത് എന്ന് ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു.
വിഡ്ഡിദിനത്തിൽ മറ്റൊരാളുടെ വസ്തുക്കള്‍ എടുത്തു വെച്ച് കുറേ നേരത്തേക്കെങ്കിലും അറിയാത്ത ഭാവം നടിച്ച് സ്വന്തം സഹോദരന്‍റെ വിഷമാവസ്ഥയെ ആസ്വദിക്കുന്നവന്‍ യഥാര്‍ത്ഥത്തിൽ  സ്വയം വിഡ്ഡിയാവുക യാണ് ചെയ്യുന്നത്. പ്രവാചകന്‍ (സ) നൽകുന്ന താക്കീത് ശ്രദ്ധിക്കുക.
അബ്ദുല്ലാഹിബ്നു സാഇബ് അൽ യസീദ് അദ്ദേഹത്തിന്റെ പിതാവിൽ  നിന്നും പിതാമഹനിൽ നിന്നും ഉദ്ധരിക്കുന്നു. പ്രവാചകന്‍(സ) പറയുന്നതായി കേട്ടു. “നിങ്ങളിലൊരാളും അയാളുടെ സഹോദരന്‍റെ സാധനങ്ങള്‍ തമാശയായിട്ടോ അല്ലാതെയോ എടുക്കരുത്. തന്‍റെ സഹോദരന്‍റെ ഒരു വടി ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ   അയാളത് തിരിച്ചു കൊടുക്കട്ടെ.’ (അബൂദാവൂദ് 5003, സ്വഹീഹു  ജാമിഅ് 7578 – അൽബാനി).

കളവ് പറയൽ  ഇന്നൊരു കലയായി അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജനങ്ങളെ ചിരിപ്പിക്കുന്നതിനും സ ന്തോഷിപ്പിക്കുന്നതിനും കളവ് പറയൽ  മത്സരങ്ങള്‍ വരെ സംഘടിപ്പിക്കപ്പെടുന്നു എന്നത് എത്രമാത്രം ഗൗരവമുള്ളതാണ് എന്ന് പലരും ചിന്തിക്കാറില്ല.  തമാശക്ക് വേണ്ടിയല്ലേ?, അതിലെന്താണ് ഇത്ര കുഴപ്പം, സത്യമല്ല എന്നറിഞ്ഞു കൊണ്ടു തന്നെയല്ലേ? എന്നൊക്കെ ചോദിച്ച് അത്തരം കാര്യങ്ങളെ ന്യായീകരിക്കുന്നവരു ണ്ട്. അവരോട് പ്രവാചകന്‍ (സ) പറയുന്നു.
മുആവിയത്തുബ്നു ഹൈദ(റ)യിൽ നിന്ന്: പ്രവാചകന്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു. “ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി സംസാരിക്കുകയും കളവ് പറയുകയും ചെയ്യുന്നവന് നാശം; അവന്ന് നാശം.” (തിര്‍മിദി 235, അബൂദാവൂദ് 4990).

എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ മാതാപിതാക്കള്‍ അവരുടെ താൽപര്യങ്ങള്‍ക്കായി ചെറിയ ചെറിയ കളവുകള്‍ പറഞ്ഞ് കബളിപ്പിക്കാറുണ്ട്. ആരും അത്ര ഗൗരവത്തോടു കൂടി അതിനെ കാണാറില്ല എന്നതാണ് വസ്തുത. പക്ഷെ ഈ ഹദീസ് ശ്രദ്ധിക്കുക.  അബൂഹുറൈറ(റ)യിൽ  നിന്ന്: പ്രവാചകന്‍ (സ) പറ ഞ്ഞു. “ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് ‘ഇവിടെ വരൂ, ഇത് നീ എടുത്തോ’ എന്നു പറയുകയും, ഒന്നും നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ  അതൊരു കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് 4991 – സ്വഹീഹു  ജാമിഅ് 1319 – അൽബാനി).

അനുവദിക്കപ്പെട്ട കളവുകള്‍

എങ്കിലും കളവ് പറയുന്നത് അനുവദിക്കപ്പെട്ട ചില സന്ദര്‍ഭങ്ങളുണ്ട്. യുദ്ധം, ഭിന്നിച്ച് നിൽക്കുന്ന രണ്ടാളുകള്‍ക്കിടയിൽ   രഞ്ജിപ്പുണ്ടാക്കുക, സ്നേഹവും സൗഹൃദവും നില നിര്‍ത്തുന്നതിനായി ഒരാള്‍ ഭാര്യയോട് പറയുന്നത്, എന്നിവയാണ് പ്രസ്തുത സന്ദര്‍ഭങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളിലും അല്ലാഹുവിലുള്ള ഭയഭക്തി നിലനിര്‍ത്തി അവനെ സൂക്ഷിച്ചു കൊണ്ടായിരിക്കണം പെരുമാറേണ്ടത്.
അസ്മാഅ് ബിൻത് യസീദിൽ  നിന്ന്: അല്ലാഹുവിന്‍റെ
തിരുദൂതര്‍ (സ) പറഞ്ഞു. “മൂന്നു സന്ദര്‍ഭങ്ങളിലല്ലാതെ കളവ് പറയുന്നത് അനുവദിക്കപ്പെട്ടിട്ടില്ല. ഒരാള്‍ തന്‍റെ ഭാര്യയെ പ്രീതിപ്പെടുത്താന്‍ വേണ്ടി പറയുന്നത്, യുദ്ധത്തിൽ,  ആളുകള്‍ക്കിടയിൽ  രഞ്ജിപ്പുണ്ടാക്കുന്നതിനു വേണ്ടി പറയുന്നത്.” (തിര്‍മിദി1939, സ്വഹീഹു  ജാമിഅ് 7723 – അൽബാനി).

തമാശക്ക് വേണ്ടി കളവ് പറയാമായിരുന്നെങ്കിൽ  അനുവദിക്കപ്പെട്ട കളവുകളുടെ കൂട്ടത്തിൽ  പ്രവാചകന്‍ (സ) അതു കൂടി എടുത്തു പറയുമായിരുന്നു.

അവസാനമായി….

സുഹൃത്തുക്കളെ, ജീവിതം ഗൗരവമുള്ളതാണ്. കളിയും ചിരിയും തമാശയുമൊക്കെ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തെ മുഴുവന്‍ കളി തമാശയായി നാം കാണരുത്. വിനോദങ്ങളിൽ അനുവദിക്കപ്പെട്ടവയിൽ  നമുക്കേര്‍പ്പെടാം. വിരോധിക്കപ്പെട്ടവയിൽ   നിന്നും പാടെ മാറി നിൽക്കുക. ജീവിതത്തിന്‍റെ പൊലിമയിൽ  നാം സ്വയം വിഡ്ഡികളാവാതിരിക്കുക.

“ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, ഒരു പിതാവിനും തന്‍റെ പുത്രന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത, ഒരു പുത്രനും തന്‍റെ പിതാവിന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത ദിവസത്തെ സൂക്ഷിക്കുക. അല്ലാഹുവിന്‍റെ വാഗ്ദത്തം സത്യമാണ്. ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതി രിക്കട്ടെ. മഹാവഞ്ചകനായ പിശാച് അല്ലാഹുവിൽ നിന്ന് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ”  
(ഖുര്‍ആന്‍ 31:33)

ഇസ്ലാമിലെ അഭിവാദ്യം

ഇസ്ലാമിലെ അഭിവാദ്യം

സയ്യിദ് സഅ്ഫർ സ്വാദിഖ്

بسم الله الرحمن الرحيم

ഇസ്ലാമിലെ അഭിവാദ്യവചനമായ സലാമിന് ആദം നബി (സ) യോളം പഴക്കമുണ്ട് . ഇനിയത് അവസാനനാൾ വരെ നില നിൽക്കുകയും ചെയ്യുന്നതാണ് . സ്വർഗീയവാസികൾ ഈ വചനം കൊണ്ടാണ് പരസ്പരം അഭിവാദ്യം ചെയ്യുക . അല്ലാഹു പറയുന്നു : “ അതിൽ അവരുടെ അഭിവാദ്യം സലാമാകുന്നു . ‘ ‘ ഈ അഭിവാദ്യം പ്രവാചകന്മാരുടെചര്യയും മുത്തഖീങ്ങളുടെ മുദ്രയും ശുദ്ധാത്മാക്കളുടെ പതിവുമാകുന്നു . സലാം എന്നുപറഞ്ഞാൽ തന്റെ സുഹൃത്തിന് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെയെന്ന പ്രാർത്ഥനയാണ് . ( അത് തന്റെ കൂട്ടുകാരനും മാതാപിതാക്കൾക്കും ഭാര്യമാർക്കും കുട്ടികൾക്കും ബന്ധുക്കൾക്കും തുടങ്ങിയ എല്ലാ മുസ്ലിംകൾക്കും സലാം പറയൽ കടമയാകുന്നു.) അതിൽ തന്റെ ഗ്രൂപ്പുകാരനാണോ , തന്റെ സ്നേഹിതനാണോ , അറിയുന്നവനാണോയെന്ന് നോക്കേണ്ടതില്ല .എന്നാൽ ആധുനികതയുടെ ചുവരെഴുത്ത് വായിക്കുവാൻ പഠിക്കുകയും , അതിന്റെ പുരോഗതിയിൽ മതിമറന്നുല്ലസിക്കുകയും ചെയ്തു ആധുനിക മനുഷ്യന് സലാം പറയുകയെന്നുള്ളത് ഒരു അരോചകകാര്യമായിരിക്കുന്നു . മാത്രമല്ല , തന്റെ സഹോദരൻ മുന്നിലൂടെ കടന്നുപോയാൽ പോലും സലാം പറയുവാൻ അവന്റെ ആധുനികത അവന്ന് വഴിയൊരുക്കുന്നില്ല . ഇതിലുള്ള പ്രവാചകചര്യയെ അവൻ കാറ്റിൽ പറത്തുക മാത്രമല്ല , പാശ്ചാത്യസംസ്കാരം പേറിക്കൊണ്ട് ഗുഡ്മോണിംഗും മറ്റും ഉരുവിട്ട് പ്രവാചകനോടുള്ള നീരസം പ്രകടിപ്പിക്കുകപോലും ചെയ്യുകയാണ് , മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യമാകുന്നു ഇത് . അതുപോലെ മറ്റുചിലർ അറിയുന്നവരോട് മാത്രം സലാം പറയുന്നു . എന്നാൽ , പ്രവാചകന്റെ ചര്യ , മുസ്ലിമായാൽ അറിയുന്ന വർക്കും അറിയാത്തവർക്കും സലാം പറയുകയെന്നതാണ് . ഇതെല്ലാം തന്റെ പ്രവാചകനോട് കാണിക്കുന്ന അവഗണന യാകുന്നു . മുസ്ലിംകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകവും കൂടിയാകുന്നു സലാം പറയുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . എന്നാൽ , മുസ്ലിംകളിലെ പണ്ഡിതൻമാരെന്നവകാശപ്പെടുന്നവർ , യഥാർത്ഥ ഇസ്ലാമിക വിശ്വാസം
വെച്ചുപുലർത്തുന്നവരോട് സലാം പറയരുതെന്ന് പ്രസംഗിക്കുകയും , എഴുതുകയും , തങ്ങളുടെ പിഞ്ചുപൈതങ്ങളുടെ ഇളം മനസ്സുകളിലേക്ക് അത് കുത്തിവയ്ക്കുകയും ചെയ്യുന്ന കാഴ്ച നാം നമ്മുടെ കൊച്ചു കേരളത്തിൽ കണ്ടുവരുന്നു . ഇവർ മനസ്സിലാക്കേണ്ട കാര്യം ,ഇവരുടെ ധിക്കാരം വിശുദ്ധഖുർആനിനോടും തിരുചര്യയോടുമാകുന്നു എന്നതാണ് . അവർക്ക് യഥാർത്ഥ ദീൻ പഠിക്കുവാനും അതിനെ പ്രചരിപ്പിക്കുവാനും അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ , ആമീൻ . –

“ ഹേ സത്യവിശ്വാസികളെ , നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത് . നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ . ‘ ‘ ( നൂർ : 27 ) സലാം പറയുന്ന ചര്യ അല്ലാഹു നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹീതവും പാവനവുമായ കാര്യമാകുന്നു . അല്ലാഹു പറയുന്നു : “ നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം . ” ( നൂർ : 61 ) ഇനി ഇങ്ങോട്ട് സലാം പറഞ്ഞാൽ അതിലും ഉത്തമമായതു കൊണ്ട് നാം മടക്കേണ്ടതാകുന്നു . ചുരുങ്ങിയത് , പറയപ്പെട്ടപോ ലെയെങ്കിലും മടക്കേണ്ടതാണ് . അല്ലാഹു പറയുന്നു : “ നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി ( അങ്ങോട്ട് ) അഭിവാദ്യം അർപ്പിക്കുക . അല്ലെങ്കിൽ അതുതന്നെ തിരിച്ചു നൽകുക . ” ( നിസാഅ് : 86 ) – ആദം (അ) മുതൽ തുടങ്ങിയ ഒരു ചര്യയാകുന്നു , ഇസ്ലാമിലെ സലാം പറയലെന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . പ്രവാചകൻ ( സ ) പറയുന്നു : “ അല്ലാഹു ആദമിനെ സൃഷ്ടിച്ചു , അദ്ദേഹത്തിന്റെ നീളം അറുപത് മുഴമായിരുന്നു , എന്നിട്ട് പറഞ്ഞു : നീ ആ കാണുന്ന മലക്കുകളുടെയടുത്ത് പോയി സലാം പറയുക , അവർ നിന്നെ അഭിവാദ്യം ചെയ്യുന്നത് കേൾക്കുകയും ചെയ്യുക . അതാകുന്നു നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യവചനം . ‘ ‘

പ്രവാചകൻ ( സ ) പറയുന്നു : “ നിങ്ങൾ വിശ്വാസികളാവാതെ സ്വർഗത്തിൽ കടക്കുകയില്ല . പരസ്പരം സ്നേഹിക്കാതെ നിങ്ങൾ വിശ്വാസികളാവുകയില്ല . നിങ്ങൾ പരസ്പരം സ്നേഹിക്കുവാനുള്ള ഒരു കാര്യത്തെപ്പറ്റി ഞാൻ അറിയിച്ചുതരട്ടെയോ ? നിങ്ങൾക്കിട യിൽ സലാം പ്രചരിപ്പിക്കുക . ” ( മുസ്ലിം ) ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യത ആ റാകുന്നു , പ്രവാചകൻ ( സ ) ചോദിക്കപ്പെട്ടു , ഏതെല്ലാമാകുന്നു അ ത് . പ്രവാചകൻ ( സ ) പറഞ്ഞു : “ നീ അവനെ കണ്ടാൽ സലാം പറയു ക . ‘ ‘ ( മുസ്ലിം ) മേൽപറയപ്പെട്ട ഹദീസിൽനിന്ന് നമുക്ക് മനസ്സിലാകുന്നത് , ഇസ്ലാമിൽ അതിന്റെ അഭിവാദ്യമായ സലാമിനുള്ള സ്ഥാനവും , അത് പ്രചരിപ്പിക്കേണ്ട ആവശ്യകതയും , മുസ്ലിമായാൽ അറിയുന്നവരോടും അറിയാത്തവരോടും സലാം പറയണം എന്നുള്ള തത്വവു മാകുന്നു . ആയതിനാൽ ഒരു വിശ്വാസിയുടെ ബാധ്യതയാകുന്നു , അവൻ അറിയുന്നവർക്കും അറിയാത്തവർക്കും സലാം പറയുക യെന്നുള്ളത് . പ്രവാചകന്റെയും അനുയായികളുടെയും ചര്യയും അതായിരുന്നു . ഇബ്നു ഉമർ ( റ ) ൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു : “ അദ്ദേഹം അങ്ങാടികളിലേക്ക് പോകുമായിരുന്നു . സലാം പറയുവാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങാടികളിൽ പോകുന്നത് , ഞങ്ങൾ കണ്ടുമുട്ടിയവരോടെല്ലാം സലാം പറയുമായിരുന്നു എന്ന് പറയാറുണ്ടായിരുന്നു . ‘ ‘ സലാം പറയലിലൂടെ മഹത്തായ ആശയമാണ് വെളിവാകുന്നത് , അതായത് ഒരാൾ മറ്റൊരാളോട് സലാം പറയുമ്പോൾ അവിടെ പ്രകടമാകുന്നത് അവന്റെ വിനയവും മറ്റുള്ളവരോടുള്ള സ്നേഹവുമാകുന്നു . മാത്രമല്ല , അതുവഴി തന്റെ കൊച്ചു ഹൃദയം അസുയയിൽനിന്നും , കുശുമ്പിൽനിന്നും വിദ്വേഷത്തിൽ നിന്നും അഹങ്കാരത്തിൽനിന്നും നിന്ദിക്കലിൽനിന്നും മുക്തമാകുകയും ചെയ്യുന്നു .

സലാം പറയൽ സുന്നത്തും , മടക്കൽ നിർബന്ധവും

 സലാം പറയൽ സുന്നത്താണെന്നുള്ളതിന് ഒരുപാട് തെളിവുകളുണ്ട് . അതിൽപെട്ടതാണ് നാം മേൽപറഞ്ഞിട്ടുള്ള ഹദീസ് . പ്രവാചകൻ ( സ ) പറയുന്നു : “ ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതയാകുന്നു . പ്രവാചകൻ ( സ ) ചോദിക്കപ്പെട്ടു , ഏതെല്ലാമാകുന്നു അത് ? പ്രവാചകൻ ( സ ) പറഞ്ഞു : നീ അവനെ കണ്ടാൽ സലാം പറയുക . ” ( ഹദീസ് ) സലാം മടക്കൽ നിർബന്ധമാണെന്നുള്ളതിന് തെളിവ് “ നിങ്ങൾ അഭിവാദ്യം ചെയ്യപ്പെട്ടാൽ തിരിച്ചും അഭിവാദ്യം ചെയ്യണം ” എ ന്നുള്ള ഖുർആനിക വചനമാകുന്നു . അല്ലാഹു പറയുന്നു : “ നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി ( അങ്ങോട്ട് ) അഭിവാദ്യം അർപ്പിക്കുക . അല്ലെങ്കിൽ അതുതന്നെ തിരിച്ചുനൽകുക . ‘ ( നിസാഅ് : 86 ) – ഒരാൾ വന്നിട്ട് ഒരുകൂട്ടം ആളുകളോട് സലാം പറഞ്ഞാൽ എല്ലാവരും മടക്കലാണ് ഏറ്റവും നല്ലത് . ഇനി ഒരാൾ മടക്കിയാൽ മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിവായി എന്നാണ് അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസ് . അലിയ്യുബ്നു അബീത്വാലിബ് ( റ ) പറയുന്നു : പ്രവാചകൻ ( സ ) പറയുന്നു : “ ഒരുകൂട്ടം ആളുകൾ നടന്നുപോകുകയാണെങ്കിൽ ഒരാൾ സലാം പറഞ്ഞാൽ മതിയാകുന്നതാണ് . ഇരിക്കുന്നയാളുക ളിൽ ഒരാൾ മടക്കിയാലും മതിയാകുന്നതാണ് . ‘ ‘ ( അബൂദാവൂദ് )

സലാം പറയുന്നതിന്റെ രൂപം

 സലാം പറയുകയാണെങ്കിൽ നബി ( സ ) പഠിപ്പിച്ചുതന്ന രൂപത്തിൽ തന്നെ പറയേണ്ടതാകുന്നു . തിർമിദി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . ജാബിർ ഇബ്നു സലീമുൽ ഉജൈമി (റ ) പറയുന്നു : ഞാൻ പ്രവാചകൻ (സ) ന്റെ അടുത്തുവന്ന്  السلام  عليكم എന്ന് പറഞ്ഞു : അപ്പോൾ നബി (സ) പറഞ്ഞു : നീ അങ്ങിനെ പറയരുത് , നീ പറയേണ്ടത് . .السلام عليكم എന്നാകുന്നു . ഇതുപോലെ , അബൂ ദാവൂദിലും ഒരു ഹദീസ് കാണാവുന്നതാകുന്നു . ആയതിനാൽ ഇങ്ങനെ സലാം പറയുവാൻ പാടില്ല .

സലാം മൂന്ന് പ്രാവശ്യം ആവർത്തിക്കാം 

ജനങ്ങൾ കൂടുതലുള്ള സദസ്സുകളിലും , മറ്റുള്ള അവസരങ്ങളിലും സലാം പറഞ്ഞാൽ കേൾക്കാത്തയവസരത്തിൽ മൂന്നുപ്രാവശ്യം ആവർത്തിക്കാമെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ നമുക്ക് കാണാം . അനസ് ( റ) ഉദ്ധരിക്കുന്നു : “ പ്രവാചകൻ ( സ ) ഒരു കാര്യത്തെപ്പറ്റി ഉണർത്തുകയാണെങ്കിൽ മൂന്നുപ്രാവശ്യം ആവർത്തിക്കുമായിരുന്നു . അതുപോലെ , ഒരു സമൂഹത്തിന്റെയടുത്ത് ചെന്നാൽ നബി ( സ ) അവരോട് മൂന്നുപ്രാവശ്യം സലാം പറയുമായിരുന്നു . ‘ ‘ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്നുഹജർ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പറയുന്നു : ഒരാൾ സലാം പറഞ്ഞിട്ട് പറയപ്പെട്ടയാളുകൾ അത് കേട്ടിട്ടില്ലായെന്ന് തോന്നു കയാണെങ്കിൽ മൂന്ന് പ്രാവശ്യം അതാവർത്തിക്കാവുന്നതാണ് , മുന്നിൽ കൂടുതൽ ആവർത്തിക്കുവാൻ പാടില്ല . – ശബ്ദം ഉയർത്തിയാണ് സലാം പറയേണ്ടതും മടക്കേണ്ടതും . അങ്ങനെയായിരുന്നു പ്രവാചകന്റെയും സ്വഹാബികളുടെയും ചര്യ . ഇമാം ബുഖാരി തന്റെ അദബുൽ മുഫ്റദിൽ ഇബ്നു ഉമറിനെത്തൊട്ട് ഒരു അഥർ ഉദ്ധരിക്കുന്നു . ഥാബിതുബ്നു ആബിദിൽ നന്ന് അദ്ദേഹം പറയുന്നു : “ ഇബ്നു ഉമർ ഉള്ള ഒരു സദസ്സിൽ ഞാൻ വന്നു . അപ്പോൾ അദ്ദേഹം പറഞ്ഞു : നീ സലാം പറയുകയാണെങ്കിൽ ശബ്ദം ഉയർത്തി പറയുക , തീർച്ചയായും അത് ഒരു ഉന്നതവും നല്ലതുമായ അഭിവാദ്യമാകുന്നു . ” – ഇമാം നവവി തന്റെ അദ്കാറിൽ പറയുന്നു : “ സലാം പറയുന്നവനാകണമെങ്കിൽ അവൻ നബിചര്യയനുസരിച്ച് ഉറക്കെ പറയട്ടെ , സലാം പറയുന്നത് കേട്ടിട്ടില്ലായെങ്കിൽ അവൻ സലാം പറഞ്ഞവനായി പരിഗണിക്കുകയില്ല , കേൾക്കാത്ത സലാമിന് മടക്കൽ നിർബന്ധവുമില്ല . അതുപോലെ മടക്കുന്നവനും ശ്രദ്ധിക്കേണ്ടത് തന്നോട് സലാം ചൊല്ലിയവൻ കേൾക്കുന്ന രൂപത്തിൽ ശബ്ദം ഉയർത്തി മടക്കേണ്ടതാകുന്നു , എങ്കിലേ നിർബന്ധ ബാധ്യതയായ ഫർളിൽനിന്ന് മോചിതനാവുകയുള്ളൂ , ഇല്ലായെങ്കിൽ അവന്റെ മേലുള്ള ഫർള് വീടുകയില്ല . ‘

അറിയുന്നവരോടും അറിയാത്തവരോടും പറയുക

 – ഇസ്ലാമിലെ സലാം അറിയുന്നവർക്കുള്ള ഒരു അഭിവാദ്യം മാത്രമല്ല , മറിച്ച് അറിയുന്നവർക്കും അറിയാത്തവർക്കും സമർപ്പിക്കുന്ന അഭിവാദ്യമാണെന്ന് നാം കണ്ടു . ഇതിന് പ്രവാചകചര്യയിൽ ഒരുപാടുദാഹരണം കാണാൻ സാധിക്കുന്നതാണ് . ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ കാരം കാണാം : പ്രവാചകനോട് ഒരു സ്വഹാബി ഇസ്ലാമിൽ ഏതുകാര്യമാകുന്നു ഏറ്റവും നല്ലതെന്ന് ചോദിച്ചു ? അപ്പോൾ പ്രവാചകൻ ( സ) പറഞ്ഞു : “ നീ ഭക്ഷണം നൽകുക , അറിയുന്നവരോടും അ റിയാത്തവരോടും സലാം പറയുക . ” ( ബുഖാരി , മുസ്ലിം ) ഇബ്നു മഷൂദി ( അ ) ൽനിന്നും ഉദ്ധരിക്കുന്ന ഹദീസിൽ പ്രവാ ചകൻ ( സ) പറയുന്നു : “ അന്ത്യനാളിന്റെ അടയാളത്തിൽ പെട്ടതാണ് അറിയുന്നവർക്ക് മാത്രം അഭിവാദ്യം ചെയ്യുകയെന്നത് . ‘ ‘ മറ്റൊരു റിപ്പോർട്ടിൽ കാണാം : “ ഒരാൾ മറ്റൊരാളോട് സലാം പറയുന്നു . അവൻ അറിയുന്നവർക്കല്ലാതെ സലാം പറയുകയില്ല . ” ( അൽബാനി സ്വഹീഹാക്കിയ ഹദീസ് )

സദസ്സിലേക്ക് കടന്നുവരുന്നവരാണ് സലാം പറയേണ്ടത്

 സാധാരണ ജനങ്ങളും മറ്റും മനസ്സിലാക്കിയ കാര്യമാകുന്നു ഇത് . മേൽ വിവരിച്ച ഹദീസിൽനിന്നും നമുക്ക് മനസ്സിലാക്കാം ഒരു സ്ഥലത്തേക്ക് കടന്നുവരുന്നവനാണ് ആദ്യം സലാം പറയേണ്ടത് . ഇതിനുള്ള തെളിവ് അബൂഹുറൈറ ( റ ) ഉദ്ധരിക്കുന്ന ഒരു ഹദീസാകുന്നു : “ പ്രവാചകന്റെ അരികിലൂടെ ഒരാൾ നടന്നുപോയി . അദ്ദേഹം സലാം പറഞ്ഞു , അപ്പോൾ നബി ( അ ) പറഞ്ഞു : “ ( അയാൾക്ക് ) പത്ത് കൂലിയെന്ന് വേറെയൊരാൾ നടന്നുപോയി . السلام عليكم ىا رسول الله, എന്ന് സലാം പറഞ്ഞു . പ്രവാചകൻ ( സ ) പറഞ്ഞു : ( അയാൾക്ക് ) ഇരുപത് കൂലിയെന്ന് . വേറെയൊരാൾ നടന്നുവന്ന് .السلام عليكم ىا رسول الله എന്ന് സലാം പറഞ്ഞപ്പോൾ ( അയാൾക്ക് ) മുപ്പത് കൂലിയായിയെന്ന് പ്രവാചകൻ ( സ ) പറഞ്ഞു . ” ( അബൂദാവൂദ് , അൽബാനി സ്വഹീഹാക്കിയ ഹദീസ് . ) ഇതിൽനിന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത് സദസ്സിലേക്ക് കടന്നുവരുന്നവനാണ് ആദ്യം സലാം പറയേണ്ടതെന്നാണ് . വാഹനപ്പുറത്തുള്ളവൻ നടക്കുന്നവനോടും നടക്കുന്നവൻ ഇരിക്കുന്നവനോടും കുറച്ചുള്ളവർ കൂടുതലുള്ളവരോടും കുട്ടികൾ മുതിർന്നവരോടും സലാം പറയണം . സലാം പറയുന്നതിന്റെ മര്യാദയിൽ പെട്ടതാകുന്നു നടക്കുന്നവൻ ഇരിക്കുന്നവനോടും കുറച്ചുള്ളവർ കൂടുതലുള്ളവരോടും കുട്ടികൾ മുതിർന്നവരോടും സലാം പറയുകയെന്നുള്ളത് . ഇതിന് നബി (സ ) യുടെ ചര്യയിൽ ഒരു പാട് തെളിവുകളുണ്ട് .

അബൂഹുറൈറ ( റ ) വിൽനിന്ന് നിവേദനം , നബി ( സ ) പറഞ്ഞു : “ വാഹനപ്പുറത്തിരിക്കുന്നവൻ നടക്കുന്നവനും , നടക്കുന്നവൻ ഇരി ക്കുന്നവനും , കുറച്ചുള്ളവർ കൂടുതലുള്ളവർക്കും സലാം പറയ ണം . ‘ ‘ ( ബുഖാരി , മുസ്ലിം ) ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ പറയുന്നു : “ ചെറിയവർ വലിയവർക്കും , നടക്കുന്നവൻ ഇരിക്കുന്നവനും , കുറച്ചുള്ളവർ കൂടുതലുള്ളവർക്കും സലാം പറയണം . ‘ ‘ ( ബുഖാരി , മുസ്ലിം ) എന്നാൽ ഇതിനു വിപരീതമായി ആരെങ്കിലും സലാം പറഞ്ഞാൽ അതിന് കുഴപ്പമില്ല . എന്നാൽ , ഈ പറഞ്ഞ രൂപത്തിലാണ് ഏറ്റവും ഉത്തമം . വളരെ ചെറിയ കുട്ടികളോടുപോലും സലാം പറയണം . കാരണം അതവർക്ക് പരിശീലനവും ഇസ്ലാമികചിഹ്നങ്ങ ൾ മുറുകെപിടിക്കുവാനുള്ള ഒരു പ്രോത്സാഹനവുമാകുന്നു . നബി (സ) അങ്ങിനെ ചെയ്തിരുന്നു . അനസുബ്നു മാലിക് ( റ ) പറയു ന്നു : “ അദ്ദേഹം നബിയുടെ കൂടെ സഞ്ചരിക്കുമ്പോൾ അവരുടെയരികിലൂടെ കുട്ടികൾ കടന്നുപോയി . നബി തിരുമേനി (സ) അവർക്ക് സലാം പറയുകയുണ്ടായി . ‘ ‘ ( ബുഖാരി , മുസ്ലിം )

അവിശ്വാസികളോട് സലാം പറയുന്നതിന്റെ രൂപം

അവിശ്വാസികളോട് സലാം പറയുന്ന രൂപം വിശദമായി പ്രവാചകൻ ( സ ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട് . അതിൽപെട്ടതാണ് അ വിശ്വാസികളോട് അങ്ങോട്ട് സലാം പറയരുത് , മറിച്ച് ഇങ്ങോട്ട് പറ ഞഞ്ഞാൽ അതുപോലെ അങ്ങോട്ട് മടക്കാം . നബി ( ജ് ) പറഞ്ഞതാ യി മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണുന്നു : “ ജൂതക്രൈ സ്തവരോട് നിങ്ങൾ സലാം കൊണ്ട് തുടങ്ങരുത് . ‘ ( മുസ്ലിം ) – ഇനി അവർ ഇങ്ങോട്ട് സലാം പറഞ്ഞാൽ അവരോട് “വഅലൈകും” , എന്നു മാത്രം മറുപടി പറയുക . നബി (സ ) യിൽനിന്ന് അനസുബ്നു മാ ലിക് (റ ) ഉദ്ധരിക്കുന്നു : പ്രവാചകൻ ( സ ) പറഞ്ഞു : “ വേദം നൽകപ്പെട്ട ആരെങ്കിലും നിങ്ങളോട് സലാം പറഞ്ഞാൽ അവരോട് “ വഅലൈകും ‘ എന്ന് പറയുക ” ( ബുഖാരി ) . ഇനി ഒരു സദസ്സിൽ മുസ്ലിംകളും അമുസ്ലിംകളും ഇടകലർന്നാണെങ്കിൽ അവരോട് സലാം പറയാം . ബുഖാരി ഉദ്ധരിക്കുന്ന നീണ്ട ഒരു ഹദീസിൽ ണാം . മുനാഫിഖായ അബ്ദുല്ലാഹിബ്നു ഉബയ്യിബ് സുലൂലും , ജൂതന്മാരും , ക്രൈസ്തവരും , വിഗ്രഹാരാധകരും അടങ്ങിയ ഒരു സദസ്സിനോട് നബി ( സ ) സലാം പറയുകയുണ്ടായി .

സലാം അറിയിക്കൽ 

തന്റെ സഹോദരങ്ങൾക്കും കുടുംബാദികൾക്കും മറ്റും പരസ്പരം സലാം പറഞ്ഞയക്കാം . അതിനുള്ള തെളിവ് ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം . പ്രവാചകപത്നി ആയിഷ( റ ) ഉദ്ധരിക്കുന്നു : “ നബി ( സ ) ആയിഷ ( റ ) യോട് പറഞ്ഞു , ജിബ്രീൽ ( അ ) നിങ്ങൾക്ക് സലാം പറയുന്നു . അപ്പോൾ ആയിഷ ( റ ) അദ്ദേഹത്തി ന്റെ മേൽ അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും ഉണ്ടാ വട്ടെ ‘ യെന്ന് സലാം മടക്കി . ” ( ബുഖാരി ) അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ ) യുടെയടുത്ത് ഒരാൾ വന്ന് “ എന്റെ പിതാവ് നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു . അപ്പോൾ നബി ( സ ) പറഞ്ഞു : നിനക്കും നിന്റെ പിതാവിനും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ . ” ( അബൂദാവൂദ് ) പള്ളിയിലേക്കും വീട്ടിലേക്കും മറ്റും പ്രവേശിക്കുമ്പോൾ സലാം പറയാവുന്നതാകുന്നു . എന്നാൽ ഇമാം ഖുതുബ നിർവഹിച്ചു കൊണ്ടിരിക്കുമ്പോൾ സലാം പറയുവാൻ പാടില്ല . കാരണം ഖുതുബ കേൾക്കുമ്പോൾ സംസാരിക്കുവാൻ പാടില്ല . സദസ്സിൽനിന്ന് പിരിഞ്ഞുപോകുമ്പോഴും സലാം പറയണം . അബൂഹുറൈറ ( റ ) ഉദ്ധരിക്കുന്ന ഹദീസ് അബൂദാവൂദിൽ കാണാം : – “ നിങ്ങളാരെങ്കിലും ഒരു സദസ്സിലേക്ക് പ്രവേശിച്ചാൽ സലാം പറയുക . അവിടെനിന്നും വിരമിക്കുവാൻ ഉദ്ദേശിച്ചാലും സലാം പറയുക . ആദ്യത്തേതും അവസാനത്തതും ഒരേ പോലെയാകുന്നു . ” ( അബൂദാവൂദ് )

وصلى الله عليه وسلم على نبينا محمد وعلى آله وصحبه وسلم .

സ്വഹാബിമാരുടെ ചരിത്രം 4 (അലിയു ഇബ്നു അബീത്വാലിബ് (റ)​)

സ്വഹാബിമാരുടെ ചരിത്രം

അലിയു ഇബ്നു അബീത്വാലിബ് (റ)

ആറുവയസ്സു മുതല്‍ വളര്‍ന്നത് നബി (സ) യോടൊപ്പമായിരുന്നു. നുബുവ്വത്തിന്‍റെ മടിത്തട്ടിലില്‍ ജീവിതം ചിട്ടപ്പെടുത്തിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാനുഭവാന്‍! നബി(സ)യുടെ ഓരോ ചലനങ്ങളും ജീവിത മാര്‍ഗങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയ ഒരു അപൂര്‍വ്വ ഭാഗ്യ ശാലി!..

 
 

      ഖുറൈശികളില്‍ സമാദരണീയനായിരുന്നല്ലോ അബൂത്വാലിബ്. പ്രവാചകന്‍ (സ) ന്‍റെ സംരക്ഷകനും തണലുമായിരുന്നു അദ്ദേഹം. തന്‍റെ സഹോദരപുത്രന്‍റെ വളര്‍ച്ചയിലും ഔന്നത്യത്തിലും അദ്ദേഹത്തിനുാണ്ടായിരുന്ന താല്‍പര്യം അളവറ്റതായിരുന്നു. ഞാന്‍ മണ്ണില്‍ നിന്ന് മറയുന്നത് വരെ മുഹമ്മദിന്ന് ഖുറൈശികളില്‍ നിന്ന് ഒരപകടവും സംഭവിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല എന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം നബി (സ) യെ ദുഃഖത്തിലും വിശമത്തിലുമാക്കി. നബി (സ) പറഞ്ഞു: “അബൂത്വാലിബിന്‍റെ മരണംവരെ എനിക്ക് ഖുറൈശികളില്‍ നിന്നും ഒരു അനര്‍ഥവും ഏല്‍ക്കേണ്ടിവന്നില്ല”. പിന്നീട് നബി (സ) ഇങ്ങനെ വിലപിച്ചു: “എന്‍റെ പിതൃവ്യരേ, നിങ്ങള്‍ എനിക്ക് ഇത്രവേഗം നഷ്ടപ്പെട്ടുപോയല്ലോ!.ആ അബൂത്വാലിബിന്‍റെ പുത്രനാണ് അലി (റ), ആറുവയസ്സു മുതല്‍ വളര്‍ന്നത് നബി (സ) യോടൊപ്പമായിരുന്നു. നുബുവ്വത്തിന്‍റെ മടിത്തട്ടിലില്‍ ജീവിതം ചിട്ടപ്പെടുത്തിയെടുക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹാനുഭവാന്‍! നബി(സ)യുടെ ഓരോ ചലനങ്ങളും ജീവിത മാര്‍ഗങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയ ഒരു അപൂര്‍വ്വ ഭാഗ്യശാലി!.

        നബി (സ) പ്രബോധനം തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് പത്ത് വയസ്സായിരുന്നു പ്രായം. അന്നു പ്രവാചക ഭവനത്തില്‍ ഉണ്ടായിരുന്ന മുസ്ലിംകള്‍ നബി (സ) യുടെ പത്നി ഖദീജ (റ), പിതൃവ്യപുത്രന്‍ അലി (റ),ഭൃത്യന്‍ സൈദ് (റ) എന്നിവരായിരുന്നു. മൂന്നുപേരും ഇസ്ലാമിലെ ഒന്നാമന്‍മാര്‍ തന്നെ! സ്ത്രീകളില്‍ ഖദീജ (റ) യും കുട്ടികളില്‍ അലി(റ) യും അടിമകളില്‍ സൈദ് (റ) യും. കുട്ടിയായിരുന്ന അലി (റ) നബി (സ) യുടെ ആരാധനയും നടപടിക്രമങ്ങളും ശ്രദ്ധിച്ചു, കൗതുകം നിറഞ്ഞ നമസ്കാരം, അലി (റ) ചോദിച്ചു: “നിങ്ങള്‍ എന്താണ് ചെയ്യുന്നത്” നബി (സ) : “ലോകപരിപാലകനായ അല്ലാഹുവിനെ ആരാധിക്കുകയാണ്”, അലി (റ):” ലോകപരിപാലകനോ, ആരാണത്?” നബി (സ) വിശദീകരിച്ചു: “ഏകനായ ആരാധ്യന്‍, അവന്നു പങ്കുകാരില്ല, അവനാണ് സൃഷ്ടിച്ചത്, എല്ലാ കാര്യങ്ങളും അവന്‍റെ കരങ്ങളാണ് നിയന്ത്രിക്കുന്നത്. അവന്‍ ജീവിപ്പിക്കുന്നു, മരിപ്പിക്കുന്നു, അവന്‍ സർവശക്തനാകുന്നു” അലി (റ) അംഗീകരിച്ചു, കുട്ടികളില്‍ ഒന്നാമത്തെ മുസ്ലിമായി. അന്നുമുതല്‍ അലി (റ) നബി (സ)യുടെ സന്തതസഹചാരിയായി കൂടെ നമസ്കരിക്കും, പരിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കും, മനപ്പാഠമാക്കും, അര്‍ഖമിന്‍റെ വീട്ടിലെ ചര്‍ച്ചകളില്‍ മറ്റു മുസ്ലിംകളോടൊപ്പം പങ്കെടുക്കുകയും ചെയ്യും. നബി (സ) യുടെ ശിക്ഷണത്തിലും സംരക്ഷണത്തിലും ബാല്യം കഴിച്ച അലി (റ) സല്‍സ്വഭാവത്തോടും ജീവിതവിശുദ്ധിയോടും കൂടെയാണ് വളര്‍ന്നത്. ആദര്‍ശനിഷ്ഠ കൈവെടിയാതെ നബി (സ) യുടെ മഹല്‍ വ്യക്തിത്വം സ്വയം പകര്‍ത്തി. പരിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്ന് സാക്ഷിയായ അദ്ദേഹം അത് പഠിച്ചും മനപ്പാഠമാക്കിയും നാള്‍ കഴിച്ചു. അദ്ദേഹത്തിന്‍റെ പരിശുദ്ധ ഖുര്‍ആന്‍ ജ്ഞാനത്തെ കുറിച്ച് അദ്ദേഹം തന്നെ ഇങ്ങനെ പറയുകയുായി: “അല്ലാഹുവിന്‍റെ ഗ്രന്ഥത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടത് എന്നോട് ചോദിക്കുക, ഓരോ ആയത്തും അത് രാത്രിയിലാണോ പകലിലാണോ അവതരിച്ചത് എന്ന് എനിക്കറിയാം”.

        നബി (സ) ദൗത്യലബ്ധിക്കുശേഷം പതിമൂന്ന് വര്‍ഷം മക്കയില്‍ താമസിച്ചു. ശത്രുക്കളുടെ പീഡനവും അവഹേളനവും കണക്കില്ലാതെ സഹിച്ചു. വത്സലനായ അദ്ദേഹത്തിന്ന് തന്‍റെ അനുയായികള്‍ അനുഭവിക്കുന്ന യാതനകു വേദനിക്കാനല്ലാതെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ല. ക്രൂരരും ശക്തരുമായ ശത്രുക്കളില്‍ നിന്ന് തന്‍റെ അനുയായികള്‍ക്ക് സംരക്ഷണം ലഭിക്കണമെങ്കില്‍ മക്ക വിട്ടുപോവുകയല്ലാതെ മാര്‍ഗമില്ലെന്ന് മനസ്സിലാക്കിയ നബി (സ) മദീനയിലേക്ക് ആത്മരക്ഷാര്‍ഥം ഒളിച്ചോടാന്‍ തന്‍റെ അനുയായികള്‍ക്ക് അനുവാദം നല്‍കി. അവിടത്തെ നല്ലവരായ തദ്ദേശീയര്‍ അവരെ സ്വീകരിക്കാനും സംരക്ഷണം നല്‍കാനും സന്നദ്ധരായി. നബി (സ) യുടെ സമ്മതപ്രകാരം മുസ്ലിംകള്‍ ഓരോരുത്തരായി മദീനയിലേക്ക് നീങ്ങി. ഖുറൈശികള്‍ക്ക് അതും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുസ്ലിംകള്‍ മദീനയില്‍ ചെന്ന് ശക്തി സംഭരിച്ചാലോ എന്നായിരുന്നു അവരുടെ ഭയം. അവര്‍ മുസ്ലിംകളെ തടയാന്‍ തുടങ്ങി. അത് നിമിത്തം ഒളിച്ചോടുകയേ നിവര്‍ത്തിയുായിരുന്നുള്ളു. അങ്ങനെ അവര്‍ മിക്കവരും മദീനയിലെത്തി. മക്കയില്‍ മുസ്ലിംകള്‍ ഇല്ലാതായി; ചുരുക്കം ചിലര്‍ മാത്രം! നബി (സ) മക്കവിട്ട് പോകുന്നതിന്നു മുമ്പ് അദ്ദേഹത്തിന്‍റെ കഥകഴിചില്ലെങ്കില്‍ അപകടം വരുത്തിവക്കുമെന്ന് ഖുറൈശികള്‍ ചിന്തിച്ചു. അവര്‍ ഗൂഢാലോചന നടത്തി. ഒരു രാത്രിയില്‍ അവര്‍ നബി (സ)യുടെ വീടു വളഞ്ഞു.  നബി (സ) യാവട്ടെ ആരുമറിയാതെ അവരുടെ കണ്ണുവെട്ടിച്ചു അല്ലാഹുവിന്‍റെ അനുമതിയോടുകൂടി ആ രാത്രിയില്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. വീട്ടിനുള്ളിലേക്കു ജാലകത്തിലൂടെ നോക്കുന്ന ശത്രുക്കള്‍ക്ക് നബി (സ) യാണെന്ന് തോന്നുമാറ് തന്‍റെ ശയ്യയില്‍ അലിയെ കിടത്തിക്കൊണ്ടാണ് നബി (സ) അവിടെനിന്ന് രക്ഷപ്പെട്ടത്. ശത്രുക്കള്‍ രാത്രി മുഴുവന്‍ വീടിന്ന് കാവല്‍ നിന്നു. പുലരുംമുമ്പ് അവര്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി. ശയ്യയില്‍ കിടക്കുന്ന അലി (റ) യെ കണ്ടപ്പോഴാണ്  അവര്‍ക്ക് പറ്റിയ അമളി മനസ്സിലായത്. തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കാനൊരുങ്ങി നബി (സ) യുടെ സൂത്രം നടപ്പിലാക്കിയ അലി (റ) ക്ക് അന്ന് ഇരുപത് വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ! നബി (സ) യുടെ ആജ്ഞയനുസരിച്ച് അലി (റ) മക്കയില്‍ രണ്ടു മൂന്ന് ദിവസം തങ്ങി. നബി (സ) ക്ക് പല ഇടപാടുകാരുമായും മറ്റുമുള്ള ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളത് അദ്ദേഹം അലി (റ) യെ ഏല്‍പ്പിച്ചുപോയത് നിമിത്തമായിരുന്നു അത്. അവയെല്ലാം നിര്‍വ്വഹിച്ചശേഷം അലി (റ) ദിവസങ്ങള്‍ക്കുള്ളില്‍ മദീനയില്‍ എത്തി. മദീനയില്‍ നബി (സ) താമസിച്ചിരുന്നത് കില്‍സുമുബ്നുഹദമിന്‍റെ വീട്ടിലായിരുന്നു. അലി (റ) യെ നബി (സ) പതിവനുസരിച്ച് മദീനാനിവാസികളില്‍ ഒരാള്‍ക്ക് അതിഥിയായി വിടാതെ തന്‍റെ കൂടെ താമസിപ്പിക്കുകയാണ് ചെയ്തത്.

        ബദ്ര്‍ രണാങ്കണത്തില്‍ അലി(റ) കേമമായ പ്രകടനമാണ് ആദ്യമേ കാഴ്ച്ചവെച്ചത്.  യുദ്ധാരംഭത്തില്‍ ശത്രുക്കളില്‍ നിന്ന് രണശൂരരായ മൂന്നു യോദ്ധാക്കള്‍ ഇറങ്ങിവന്നു. മുസ്ലിംകളെ വെല്ലുവിളിച്ചു. അവരെ നേരിടുന്നത് മുഹാജിറുകള്‍ തന്നെയാവണമെന്ന് അവര്‍ ശഠിക്കുകയും ചെയ്തു. വലീദും ഉത്ത്ബത്തും ശൈബത്തുമായിരുന്നു അവര്‍! അലി (റ) ഹംസ (റ) ഉബൈദ് (റ) എന്നിവര്‍ യഥാക്രമം അവരെ നേരിട്ടു. വലീദിനെ നിഷ്പ്രയാസം വെട്ടിവീഴ്ത്തി അലി ഉബൈദത്തിന്‍റെ സഹായത്തിനെത്തി, ശൈബത്തിന്‍റെയും കഥ കഴിച്ചു. ബദ്റില്‍ വധിക്കപ്പെട്ട ആസിബ്നുമുനബ്ബഹിന്‍റെ പക്കല്‍ നിന്ന് യുദ്ധാര്‍ജ്ജിത സമ്പത്തായി ലഭിച്ച കൂട്ടത്തില്‍ ഒരു വാളുണ്ടായിരുന്നു അത് നബി (സ) അലിക്കാണ് നല്‍കിയത്. പ്രസ്തുത വാളാണ് ചരിത്രത്തില്‍ പ്രസിദ്ധമായ “ദുൽഫുഖാര്”. ബദറിലെ യുദ്ധാര്‍ജ്ജിത സമ്പത്തില്‍ നിന്ന് ഒരു ഒട്ടകവും ഒരു പടയങ്കിയും ഒരു വാളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

        ഹിജ്റ രണ്ടാം വര്‍ഷം അലി(റ) നബി (സ)യുടെ പുത്രി ഫാത്തിമ (റ) യെ വിവാഹം ചെയ്തു. തന്‍റെ പടയങ്കി വിറ്റുകിട്ടിയ പണം കൊണ്ടാണ് മഹറും മറ്റു ചിലവുകളും നിര്‍വഹിച്ചത്. വിവാഹം കഴിഞ്ഞു ആറു മാസത്തിനുശേഷം വേറെ താമസിക്കാന്‍ നബി (സ) നിര്‍ദ്ദേശിച്ചു. അതുവരെ നബി (സ) യുടെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഹാരിസ് ഇബ്നു നുഅ്മാന്‍റെ ഒരു വീട് വാടകക്ക് വാങ്ങി അതിലാണ് പിന്നീടവര്‍ താമസിച്ചത്. ദരിദ്രമായ ആ കുടുംബത്തിന്ന് പ്രവാചകന്‍ നല്‍കിയ വീട്ടുപകരണ ങ്ങളായ ഒരു കട്ടിലും വിരിപ്പും പുതപ്പും ആസുകല്ലും വെള്ളപാത്രവും മാത്രമാണുായിരുന്നത്. അനന്തരം വിശാലമായ മുസ്ലിം ലോകത്തിന്‍റെ അധിപനായി തീര്‍ന്നിട്ടുപോലും അതിലുപരി ഒന്നുമുാണ്ടാക്കാന്‍ അലി (റ) ക്ക് സാധിച്ചില്ല! ഉഹ്ദു യുദ്ധത്തില്‍ മിസ്അബ് (റ) രക്തസാക്ഷിയായപ്പോള്‍ വഹിച്ചിരുന്ന പതാക നിലംപതിച്ചപ്പോള്‍ ഓടിച്ചെന്ന് പൊക്കിപ്പിടിച്ചത് അലി (റ) യായിരുന്നു. അലി (റ) കൊടിപിടിച്ച് സുധീരം പോരാടി. അബുസഅദ് ഇബ്നു അബീ ത്വല്‍ഹ അലി(റ)യെ തടയാന്‍ മുന്നോട്ടുവന്നു. അലി(റ) അദ്ദേഹത്തെ വെട്ടിവീഴ്ത്തി. നിലത്തുകിടന്നു പിടഞ്ഞപ്പോള്‍ അയാളുടെ ഉടുതുണി നീങ്ങി നഗ്നത വെളിവായി അതുകണ്ട അലി (റ) പിന്തിരിഞ്ഞു പോന്നു. ഖന്തഖ് യുദ്ധത്തില്‍ ശത്രു സൈന്യത്തിലെ രണശൂരനായ അംറുബ്നു അബ്ദുവുദ്ദ് മുസ്ലിംകളെ വെല്ലുവിളിച്ചുകൊണ്ടിരുന്നു . “തന്നോടു ദ്വന്ദ്വയുദ്ധം ചെയ്യാന്‍ ധൈര്യമുള്ളവര്‍ വരട്ടെ” അലി (റ) ഇറങ്ങിച്ചെന്നു അംറ് പരിഹാസത്തോടുകൂടി പറഞ്ഞു: “പാവം നിന്നെ വധിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല” അലി (റ) പറഞ്ഞു: ” എന്നാല്‍ നിന്നെ വധിക്കണമെന്ന് എനിക്ക് ഉദ്ദേശമുണ്ട്”. മറുപടികേട്ട് കോപാന്ധനായ അംറ് കുതിരപ്പുറത്തു നിന്ന് ഇറങ്ങി, രണ്ടു പേരും ദ്വന്ദ്വയുദ്ധം നടത്തി. അലി (റ) അംറിന്‍റെ കഥ കഴിച്ചു. ഹിജ്റ ഏഴാം വര്‍ഷത്തില്‍ ഖൈബര്‍ യുദ്ധം നടന്നു. ഖൈബര്‍ ജൂതന്‍മാര്‍ക്ക് സുശക്തമായ കോട്ടയുണ്ടായിരുന്നു. ആദ്യദിവസം അബൂബക്കര്‍ (റ) യും ഉമര്‍ (റ) സൈന്യനായകരായി നിയുക്തരായി. രണ്ടുപേര്‍ക്കും ഖൈബറിലെ കോട്ട പിടിക്കാന്‍ കഴിഞ്ഞില്ല. അന്നു രാത്രിയില്‍ നബി (സ) ഇങ്ങനെ പ്രഖ്യപിച്ചു: “നാളെ പുലര്‍ച്ചക്ക് അല്ലാഹുവിന്നും അവന്‍റെ പ്രവാചകന്നും ഇഷ്ടപ്പെട്ട ഒരു രണശൂരന്‍റെ പക്കല്‍ ഞാന്‍ പതാക ഏല്‍പ്പിക്കും, അദ്ദേഹത്തിന്‍റെ കയ്യാല്‍ അല്ലാഹു നമുക്ക് വിജയം നല്‍കുകയും ചെയ്യും” താനായിരുന്നെങ്കില്‍ ആ വ്യക്തി എന്ന് എല്ലാവരും കൊതിച്ചു. നബി (സ) വിളിച്ചു ചോദിച്ചു: “അലിയെവിടെ?” കണ്ണുരോഗം പിടിച്ചു ശല്യമനുഭവിക്കുകയായിരുന്ന അലി (റ) നബി(സ)യുടെ മുമ്പില്‍ ചെന്നു. നബി (സ) അലി (റ) യുടെ കണ്ണില്‍ തടവി. പതാകയെടുത്തു കയ്യില്‍ കൊടുത്തു. സമരത്തിനിറങ്ങാന്‍ ആജ്ഞാപിച്ചു. അലി (റ) യും സൈന്യവും കോട്ടയുടെ സമീപത്തെത്തി. കോട്ടവാതിലിന്ന് പാറവു നില്‍ക്കുന്നവരെ എതിരിട്ടു അലി (റ) വിളിച്ചു പറഞ്ഞു: “ഞാന്‍ അബൂത്വാലിബിന്‍റെ പുത്രന്‍ അലിയാണ്. എന്‍റെ ജീവന്‍ ആരുടെ കരങ്ങളിലാണോ അവനാണ് സത്യം, ഒന്നുകില്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ ഹംസ അനുഭവിച്ചത് ഞാനും അനുഭവിക്കും”. കോട്ടവാതില്‍ക്കല്‍ ഘോരയുദ്ധം നടന്നു. ശത്രുക്കളെ അരിഞ്ഞു വീഴ്ത്തി. അതിനിടയില്‍ അലിയുടെ ഘോരശബ്ദം. “അല്ലാഹു അക്ബർ” പിന്നീട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. കോട്ടയുടെ വാതില്‍ അലി (റ) യുടെ മുമ്പില്‍ വീണു കിടക്കുന്നു. അലി (റ) യുടെ സംഘത്തില്‍പെട്ട അബൂറാഫിഅ് (റ) പിന്നീട് പറയുകയുായി. “ഞാനും ഏഴുപേരും ശ്രമിച്ചിട്ട് ആ വാതില്‍ ഒന്ന് അനക്കാന്‍ പോലും സാധിച്ചിരുന്നില്ല” അത്രമേല്‍ ഭീമാകരമായിരുന്നു അത് അലി (റ) യും കൂട്ടുകാരും കോട്ടമുകളില്‍ കയറി തക്ബീർ മുഴക്കി വിജയാരവം നടത്തി.

       നബി (സ) യുടെ വിയോഗാനന്തരം അലി (റ) ആരാധനയിലും വിജ്ഞാനതൃഷ്ണയിലും മുഴുകി ജീവിച്ചു. അദ്ദേഹത്തിന്‍റെ അഗാധപാണ്ഡിത്യം നിമിത്തം ഖലീഫമാര്‍ പോലും മതവിധി തേടാനും മറ്റും അലി (റ) യെ സമീപിക്കാറുണ്ടായിരുന്നു. അബൂബക്കറിനും ഉമറിന്നും ഉസ്മാനും അദ്ദേഹം താങ്ങായി വര്‍ത്തിച്ചു ഉസ്മാന്‍ (റ)ന്‍റെ കാലത്ത് കത്തിപ്പടര്‍ന്ന അപകടകരമായ അഭിപ്രായ വ്യത്യാസത്തിലും ഛിദ്രതയിലും അദ്ദേഹം ഭാഗഭാക്കാവുകയോ പക്ഷംപിടിക്കുകയോ ചെയ്തില്ല. കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കാന്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം ഉസ്മാന്‍ (റ) ക്ക് നല്‍കിയിരുന്നു. അതോടൊപ്പം അലി (റ) അദ്ദേഹത്തിന് ക്രിയാത്മകമായ പിന്തുണയും നല്‍കിപ്പോന്നു.ഉസ്മാന്‍ (റ) വധിക്കപ്പെടുകയും രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിത്തീരുകയും ചെയ്ത ഘട്ടത്തില്‍ ഗത്യന്തരമില്ലാതെയാണ് അലി (റ) ഖലീഫാസ്ഥാനം ഏറ്റെടുത്തത്. അന്ന് അദ്ദേഹത്തേക്കാള്‍ അനുയോജ്യനായ ഒരു വ്യക്തി അതിന്നര്‍ഹനായി വേറെ ഉണ്ടയിരുന്നില്ലതാനും. ആദ്യം നിര്‍ബന്ധത്തിന് വഴങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കലാപകാരികള്‍ അലി (റ) യെ സമീപിച്ചു ഭരണഭാരം ഏറ്റെടുക്കണമെന്ന് ആദ്യം സൗമ്യമായും പിന്നീട് നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്. അനന്തരം അവര്‍ ത്വല്‍ഹത്ത് (റ), സുബൈര്‍ (റ), അബ്ദുല്ലാഹിബ്നു ഉമര്‍ (റ) സഅ്ദ് ഇബ്നു അബീവഖാസ് (റ) എന്നിവരെ സമീപിച്ചു. അവരും പിന്‍മാറിക്കളഞ്ഞു! മദീനയുടെയും മുസ്ലിംകളുടെയും ഭാവി വിനാശത്തിലേക്ക് തന്നെ കുതിച്ചുകൊണ്ടിരുന്നു. രക്തപ്പുഴ ഒഴുകാന്‍ സര്‍വ്വ സാധ്യതകളും തെളിഞ്ഞു. അരക്ഷിതാവസ്ഥ അത്രമേല്‍ വര്‍ദ്ധിച്ചു. മദീനാ നിവാസികളില്‍ നിന്ന് സമുദായ സ്നേഹികളായ ഒരു വിഭാഗംഅലി (റ) യെ സമീപിച്ചു. അവരുടെ നിര്‍ബന്ധത്തിന്ന് വഴങ്ങി അലി (റ) ആ മുള്‍ക്കിരീടം അണിഞ്ഞു! എല്ലാവരും നിയമാനുസൃതം അലി (റ) ക്ക് ബൈഅത്ത് ചെയ്തു: കലാപകാരികളടക്കം.! ഉസ്മാന്‍ (റ) ന്‍റെ കൊലപാതകം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ നാഇല മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ. അജ്ഞാതരായ രണ്ടു പേരും മുഹമ്മദുബ്നു അബീബക്കറുമാണ് ഉസ്മാന്‍ (റ) ന്‍റെ മുറിയിലേക്ക് കടന്നുചെന്നത്. മുഹമ്മദുബ്നു അബീബക്കര്‍ കൊലയില്‍ പങ്കെടുത്തിരുന്നില്ല. അത് നാഇല തന്നെ സമ്മതിച്ചതാണ്. മറ്റുരണ്ടുപേര്‍ ആരാണെന്ന് മുഹമ്മദിന്നും അറിഞ്ഞുകൂടായിരുന്നു. ഘാതകരെ പിടിക്കാനും ശിക്ഷിക്കാനും പ്രതികാരം ചെയ്യാനും അലി (റ) ക്ക് കഴിഞ്ഞില്ല. ഉസ്മാന്‍ (റ) ന്‍റെ ഭരണവൈകല്യങ്ങളായി അലി (റ) പ്രധാനമായും കണ്ടത് ഉദ്യോഗസ്ഥന്‍മാരുടെ അഴിമതിയായിരുന്നല്ലോ. അദ്ദേഹം പലതവണ ഉസ്മാന്‍ (റ) നെ അക്കാര്യം ഉണര്‍ത്തിയിരുന്നതുമാണ്. അത് പരിഹരിക്കാനാണ് അദ്ദേഹം ആദ്യമായി ഉദ്യമിച്ചത്. എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം തല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി. പകരം ആളുകളെ നിശ്ചയിച്ചു. ബസറയിലും കൂഫയിലും യമനിലും സിറിയയിലുമൊക്കെ തന്നെ!

        സിറിയയിലേക്ക് മുആവിയക്ക് പകരം നിശ്ചയിച്ച സഹ്ലിനെ മുആവിയയുടെ അനുയായികള്‍ തബൂക്കില്‍ വെച്ചു തടയുകയും മദീനയിലേക്ക് തിരിച്ചയക്കുകയും ചെയതു. കുഴപ്പത്തിന്‍റെ മുന്നോടിയായി അലി (റ) അതിനെ മനസ്സിലാക്കി. ഉസ്മാന്‍ (റ) ന്‍റെ വധത്തിന് പ്രതികാരം ചെയ്യാനെന്നവണ്ണം മുആവിയ (റ) സിറിയയില്‍ സൈന്യ ശേഖരം നടത്തുകയായിരുന്നു അപ്പോള്‍ ! മുഹാജിറുകളും അന്‍സാറുകളും ഖലീഫയായി പ്രഖ്യാപിച്ചതിനാല്‍ മുആവിയ (റ) തനിക്ക് കീഴ്പ്പെട്ടു അനുസരണം കാണിക്കണമെന്ന് അലി (റ) മുആവിയ (റ)നെ അറിയിച്ചെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ല. ഉസ്മാന്‍ (റ)നോടുള്ള ബന്ധം നിമിത്തം ഘാതകരോട് പ്രതികാരം ചെയ്യാനുള്ള അവകാശം തന്നില്‍ നിക്ഷിപ്തമാണെന്നും അതാണ് ആദ്യം നടത്തേണ്ടത് എന്നുമായിരുന്നു മുആവിയ (റ) യുടെ ശാഠ്യം! മുആവി(റ) കലാപക്കൊടി നാട്ടിയതോടെപ്പം തന്നെ മറ്റു ചില സംഭവങ്ങളും നാമ്പെടുത്തു. ഖലീഫയുടെ വധം നടന്നപ്പോള്‍ മക്കയിലായിരുന്ന പ്രവാചക പത്നി ആയിശ (റ) എടുത്ത നിലപാടായിരുന്നു അതിലൊന്ന്. ഉസ്മാന്‍ (റ)ന്‍റെ രക്തത്തിന് വിലയില്ലാതായിക്കൂടാ. അതിന്നു പ്രതികാരം ചെയ്തു ഇസ്ലാമിന്‍റെ യശസ്സ് ഉയര്‍ത്തുക തന്നെ വേണം. ആയിശ (റ) പ്രഖ്യാപിച്ചു. ത്വല്‍ഹത്ത് (റ) യും സുബൈര്‍ (റ) യും ആയിശ (റ) യെ അനുഗമിച്ചു. കലുഷമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രസ്തുത കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ച്ച കൈകൊള്ളുകയും ഉസ്മാന്‍ (റ) നിയോഗിച്ച ഉദ്യോഗസ്ഥരെ ഒന്നടങ്കം പിരിച്ചുവിടുകയും ചെയ്തത് നിമിത്തം അലി (റ) നെ സംബന്ധിച്ചു പല തെറ്റിദ്ധാരണകളും നാട്ടില്‍ തലപൊക്കാന്‍ തുടങ്ങി. യഥാര്‍ഥ ഘാതകരെ തെളിയാതെ പോയതില്‍ അലി (റ) യുടെ ഉദാസീനത കൊണ്ടാണ് എന്നായിരുന്നു വാദം. ഇത്തരം തെറ്റിദ്ധാരണയായിരിക്കാം ആയിശ (റ) യെ പ്രകോപിപ്പിച്ചത്. ആയിശ (റ) സൈന്യസന്നാഹത്തോടു കൂടി ഇറാഖിലേക്ക് പുറപ്പെട്ടു. ഇറാഖിലെ ജനങ്ങളെ തന്‍റെ കീഴില്‍ കൊണ്ടുവരികയും അവിടത്തെ സമൃദ്ധമായ ബൈത്തുല്‍മാല്‍ അധീനപ്പെടുത്തുകയുമായിരുന്നു അപ്പോൾ അവരുടെ ഉദ്ദേശ്യം. ആയിശ(റ) യുടെ നേതൃത്വത്തിലുള്ള ആപല്‍ക്കരമായ പുറപ്പാട് അറിഞ്ഞ അലി (റ) സൈന്യസമേതം ഇറാഖിലേക്ക് പുറപ്പെട്ടു. ഇറാഖില്‍വെച്ച് ഇരു സൈന്യവും ഏറ്റു മുട്ടി. സുബൈര്‍ (റ) ത്വല്‍ത്ത് (റ) ഖബ്ബാബ് (റ) തുടങ്ങിയ പ്രസിദ്ധരായ സഹാബിമാര്‍ അടക്കം ആയിരക്കണക്കില്‍ മുസ്ലിംകള്‍ രണ്ടു ചേരിയില്‍ നിന്നുമായി വധിക്കപ്പെട്ടു. ഇസ്ലാമിക ചരിത്രത്തില്‍ കദനത്തിന്‍റെ കാളിമ പരന്ന ദുഃഖദായകമായ ഒരു സംബവമായിരുന്നു അത്. യുദ്ധത്തിന്‍റെ അന്ത്യപരിണാമം അലി (റ) ക്ക് അനുകൂലമായിരുന്നു. സ്വന്തം പക്ഷക്കാരനും സഹോദരനുമായിരുന്ന മുഹമ്മദ് ഇബ്നു അബീബക്കറിനെ ആയിശ (റ)യുടെ സംരക്ഷണത്തിന്ന് പ്രത്യേകമായി ഏല്‍പ്പിച്ചു. യുദ്ധക്കളത്തില്‍ നിന്ന് ഓടിപ്പോകുന്നവരെ ഉപദ്രവിക്കരുതെന്നും ശത്രുക്ഷക്കാരുടെ സമ്പത്ത് പിടിച്ചെടുക്കരുതെന്നും ആയുധം വെച്ച് കീഴടങ്ങുന്നവര്‍ക്ക് അഭയം നല്‍കണമെന്നും അലി (റ) കല്‍പ്പന പുറപ്പെടുവിച്ചു. അനന്തരം അലി (റ) ആയിശ (റ) യുടെ അടുത്ത്ചെന്നു സുഖസൗകര്യങ്ങള്‍ അന്യേഷിച്ചു. അവരെ ബഹുമാന പുരസ്സരം മുഹമ്മദ് ഇബ്നു അബീബക്കറിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതമായി മദീനയിലെത്തിച്ചു. പ്രസ്തുത യുദ്ധത്തില്‍ ആയിശ (റ) ഒരു ഒട്ടകപ്പുറത്തു ഇരുന്നുകൊണ്ടായിരുന്നു യുദ്ധം നയിച്ചിരുന്നത്. അത് നിമിത്തം ഈ യുദ്ധത്തിന് ജമല്‍ യുദ്ധം (ഒട്ടക യുദ്ധം) എന്ന് പേര്‍ സിദ്ധിച്ചു.

        പിന്നീട് ഖലീഫ കൂഫയില്‍ പ്രവേശിച്ചു ഗവര്‍ണ്ണറുടെ കൊട്ടാരം ഖലീഫയുടെ സൗകര്യത്തിന്നു വേണ്ടി അവിടത്തുകാര്‍ സജ്ജമാക്കിയിരുന്നു. ആഡംബരം ഇഷ്ടപ്പെടാത്ത അദ്ദേഹം അത് തിരസ്കരിച്ചു. അലി (റ) സൈനികരോടൊപ്പം താവളത്തില്‍തന്നെ താമസിച്ചു. അന്നുമുതല്‍ ഖലീഫയുടെ ആസ്ഥാനം ഇറാഖായി തീര്‍ന്നു. അലി (റ) മുആവിയാ (റ) യെ സമാധാനത്തിന്‍റെയും അനുസരണത്തിന്‍റെയും മാര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്തയച്ചു. കത്തില്‍ പറഞ്ഞു: “എന്നോട് ബൈഅത്ത് ചെയ്യേണ്ടത് നിങ്ങളുടേയും നിങ്ങളുടെ കൂടെയുള്ള മുസ്ലിംകളുടേയും കടമയാകുന്നു. എന്തുകൊണ്ടെന്നാൽ എന്നെ ഖലീഫയായി തിരഞ്ഞെടുത്തത് മുഹാജിറുകളും അന്‍സാരികളും ഐക്യകണ്ഠേനയാണ്. അവര്‍ തന്നെയാണ് അബൂബക്കര്‍ (റ) യേയും ഉമര്‍ (റ) യേയും തിരഞ്ഞെടുത്തത്. ഖലീഫയെന്ന നിലക്ക് എന്നെ അംഗീകരിക്കാതെ അക്രമത്തിനും മത്സരത്തിനും പുറപ്പെട്ടവരെ നിര്‍ബന്ധപൂര്‍വ്വം കീഴ്പെടുത്തേണ്ടത് എന്‍റെ കടമയാകുന്നു. അതുകൊണ്ട്  എനിക്കു ബൈഅത്തു ചെയ്യുക. അല്ലാത്ത പക്ഷം യുദ്ധത്തിന് ഒരുങ്ങിക്കൊള്ളുക. ഉസ്മാന്‍ (റ) യുടെ കൊലപാതകം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് താങ്കള്‍. പ്രതികാരത്തില്‍ താങ്കള്‍ക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കെില്‍ ഒന്നാമത് എനിക്ക് കീഴൊതുങ്ങുകയായിരുന്നു ചെയ്യേണ്ടത്. അനന്തരം ന്യായാനുസരണ വിചാരണക്ക് അക്കാര്യം സമര്‍പ്പിക്കുകയും വേണം. എങ്കില്‍ അല്ലാഹുവിന്‍റെ കിത്താബും നബി (സ) യുടെ ചര്യയുമനുസരിച്ചു ഞാന്‍ വിധി നടത്തുന്നതായിരിക്കും. അങ്ങനെ ചെയ്യാതെ നിങ്ങള്‍ അവലംബിച്ച മാര്‍ഗം വഞ്ചനാപരമാകുന്നു”. ഖലീഫാ ഉസ്മാന്‍ (റ) ന്‍റെ ഘാതകരെ ഞങ്ങൾക് ഏല്‍പ്പിച്ചുതന്നാല്‍ ഞങ്ങള്‍ അലി (റ) യെ ഖലീഫയായി അംഗീകരിക്കാമെന്നായിരുന്നു മുആവിയാ (റ) യുടെ മറുപടിയുടെ ഉള്ളടക്കം. കത്തുമായി വന്ന അബു മുസ്ലിമിനോട് നാളെ പുലര്‍ച്ചക്ക് മറുപടിതരാം എന്ന് പറഞ്ഞു. പിറ്റേന്നു കാലത്ത് അബൂ മുസ്ലിം കകാഴ്ച്ച പരിഭ്രമജനകമായിരുന്നു. ആയുധധാരികളായ പതിനായിരത്തോളം ഭടന്‍മാര്‍ അബൂ മുസ്ലിമിനെ കണ്ടപ്പോള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങള്‍ എല്ലാവരും ഉസ്മാന്‍ (റ) ന്‍റെ കൊലയാളികളാകുന്നു.” ഉസ്മാന്‍ (റ) നെ വധിച്ചവരുടെ കാര്യത്തില്‍ എനിക്ക് എത്രത്തോളം കഴിയുമെന്ന് താങ്കള്‍ക്ക് മനസ്സിലായില്ലേ? എന്ന് ഖലീഫ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. യഥാര്‍ഥ കൊലയാളികളെ കണ്ടുപിടിക്കാനും മതിയായ തെളിവുകള്‍ ഇല്ലാതെ പോയ സ്ഥിതിക്ക് ആരെ പിടിച്ചേല്‍പ്പിക്കാനാണ്. അലി (റ) വീണ്ടും മുആവിയ (റ) ക്കും സഹായിയായിരുന്ന അംറു ബ്നു ആസി (റ) ക്കും കത്തെഴുതി. “ഭൗതികതാല്‍പര്യങ്ങള്‍ വെടിഞ്ഞു ഖിലാഫത്തിനെ അംഗീകരിക്കണമെന്നും അക്രമത്തില്‍ നിന്നും മത്സരത്തില്‍ നിന്നും പിന്തിരിയണമെന്നും. പക്ഷെ ഫലമുണ്ടായില്ല. യുദ്ധമല്ലാതെ ഗത്യന്തരമില്ലെന്നായി. ഇരുസൈന്യവും ഫുറാത്ത് നദിയുടെ സമീപത്തുള്ള ‘സിഫ്ഫീന്‍‘ എന്ന മൈതാനിയില്‍ തമ്പടിച്ചു. സംഭാഷണങ്ങളും സംഘട്ടനങ്ങളുമായി മാസങ്ങളോളം കഴിച്ചുകൂട്ടി. അനന്തരം യുദ്ധം കഠിനമായി. കണക്കില്ലാത്ത സൈനികര്‍ ഇരുചേരിയിലും മരിച്ചു വീണു. മുആവിയാ (റ) യുടെ സൈന്യം അടിപതറാന്‍ തുടങ്ങി. പരാജയത്തിന്‍റെ വക്കോളമെത്തി. അലി (റ) ജീവ ഭയമില്ലാതെ ശത്രുനിരയിലൂടെ മുന്നേറി മുആവിയാ (റ) യുടെ കൂട്ടത്തിന് സമീപമെത്തി അദ്ദേഹത്തോട് വിളിച്ചു പറഞ്ഞു: “മുആവിയാ, നിരപരാധികളുടെ രക്തം ഒഴുക്കുന്നത് എന്തിന്ന്? നമുക്ക് രുപേര്‍ക്കും നേരിട്ടു ഒരു കൈ നോക്കാമല്ലോ. എന്നിട്ടു പോരെ മുസ്ലിംകളെ കുരുതി കൊടുക്കുന്നത് !” ദ്വന്ദ്വയുദ്ധത്തിനുള്ള വെല്ലുവിളി ! തന്‍റെ പാളയത്തില്‍ അംറുബ്നു ആസി (റ) നിര്‍ബന്ധിച്ചിട്ടുപോലും മുആവിയാ (റ) തെയ്യാറായില്ല എന്ന് പറയപ്പെടുന്നു. യുദ്ധം അതിന്‍റെ കാലാശക്കൊട്ടിലേക്കടുത്തു. മുആവിയാ (റ) യുടെ പക്ഷക്കാര്‍ പരാജയത്തിന്‍റെ വക്കോളമെത്തി. തന്ത്രശാലിയായ മുആവിയ (റ) ഒരു സന്ധി സംഭാഷണത്തിനുള്ള സന്ദേശമയച്ചു. അന്ത്യ പരിണാമത്തോടടുത്ത ഘട്ടത്തില്‍ പരാജയം കണ്ട എതിര്‍കക്ഷി പ്രയോഗിക്കുന്ന തന്ത്രമാണ് അതെന്ന് അലി(റ) ക്ക് അറിയാമായിരുന്നു. അലി(റ) സന്ധിക്ക് സമ്മതിച്ചില്ല. യുദ്ധം തുടരാന്‍ തന്നെ തീരുമാനിച്ചു. അറ്റകൈക്ക് ഒരു തന്ത്രം പ്രയോഗിക്കാന്‍ അംറുബ്നുല്‍ ആസി (റ) തീരുമാനിച്ചു.

        സൈനികരുടെ കൈയില്‍ മുസ്ഹാഫ് കൊടുത്തു. ‘ഖുര്‍ആന്‍റെ തീരുമാനത്തിലേക്ക് വരുവിന്‍’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവര്‍ മുസ്ഹഫ് കുന്തത്തിന്‍മേല്‍ ഉയര്‍ത്തിപ്പിടിച്ചു. ഖുര്‍ആന്‍റെ തീരുമാനത്തിലേക്കുള്ള ക്ഷണം നിരസിക്കാന്‍ അലി (റ) യുടെ പക്ഷക്കാര്‍ തയ്യാറായില്ല. അവര്‍ സന്ധിസംഭാഷണം നടത്താന്‍ അലി (റ) യെ നിര്‍ബന്ധിച്ചു. എതിരാളികളുടെ ദുഷ്ടലാക്കിനെക്കുറിച്ച് അലി (റ) ക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും അനുയായികളുടെ നിര്‍ബന്ധം അവഗണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം സന്ധിക്ക് സമ്മതിച്ചു. സന്ധിസംഭാഷണമനുസരിച്ച് ഖിലാഫത്തധികാരം രണ്ടു മദ്ധ്യസ്ഥരുടെ തീരുമാനത്തിന്ന് വിടാനും അത് രണ്ടു പക്ഷക്കാരും അനുസരിക്കാനു മായിരുന്നു തീരുമാനം. മുആവിയ (റ) യുടെ പക്ഷത്ത് നിന്ന് അംറുബ്നുല്‍ ആസി (റ) യും അലി (റ) യുടെ പക്ഷത്ത് നിന്ന് അബൂമൂസല്‍ അശ്അരി (റ) യുമാണ് മദ്ധ്യസ്ഥരായി നിയമിക്കപ്പെട്ടത്. അവര്‍ ഇങ്ങനെ ഉടമ്പടി തയ്യാറാക്കി: ” അലിയും മുആവിയയും അവരുടെ പക്ഷക്കാരും പൂര്‍ണ സമ്മതപ്രകാരം പരസ്പരം ചെയ്ത കരാറാകുന്നു ഇത്. മദ്ധ്യസ്ഥരായ അബൂമൂസല്‍ അശ്അരിയും അംറുബ്നുല്‍ ആസിയും ഖുര്‍ആനിന്നും നബിചര്യക്കും വിധേയമായി എടുക്കുന്ന നിബന്ധനകള്‍ക്ക് അവര്‍ രണ്ടു കക്ഷിയും വിധേയരായിരിക്കുന്നതാണ്. മദ്ധ്യസ്ഥരുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കേണ്ടതും അവരുടെ തീരുമാനത്തിന്ന് ഐക്യകണ്ഠ്യേന കീഴൊതുങ്ങേണ്ടതുമാകുന്നു. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്നും സുന്നത്തിന്നുമെതിരായി വന്നാല്‍ സ്വീകാര്യമായിരിക്കുന്നതല്ല.” അങ്ങനെ വന്നാല്‍ വീുണ്ടും യുദ്ധം തന്നെയായിരിക്കും.  അല്ലാഹുവിന്‍റെ ദീനിന്‍റെ കാര്യം വിധികല്‍പിക്കാന്‍ അല്ലാഹുവിനല്ലാതെ അവന്‍റെ സൃഷ്ടികള്‍ക്ക് അധികാരമുണ്ടോ? “അല്ലാഹുവിനല്ലാതെ വിധികല്‍പ്പിക്കാന്‍ അധികാരമില്ല” എന്ന് ധ്വനിപ്പിക്കുന്ന ആയത്തുകള്‍ ഓതികൊണ്ടൊരു സംഘം ആളുകള്‍ അലി (റ)യുടെ സൈനികരില്‍ നിന്ന് രംഗത്തുവന്നു. അവരാണ് പിന്നീട് ഖവാരിജുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. അബൂമൂസല്‍ അശ്അരി (റ) യും അംറുബ്നുല്‍ ആസി (റ) യും ദൂമത്തുല്‍ ജന്തല്‍ എന്ന സ്ഥലത്ത് സമ്മേളിച്ചു ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തി. “രണ്ടുപേരെയും തല്‍സ്ഥാനത്തു നിന്ന് നീക്കുക. അനന്തരം മുസ്ലിംകള്‍ക്ക് സുസമ്മതനായ ഒരാളെ ഖലീഫയായി തിരഞ്ഞെടുക്കുക” എന്നതായിരുന്നു തീരുമാനം. ജനങ്ങള്‍ സമ്മേളിച്ചു. പ്രഖ്യാപനത്തിനൊരുങ്ങി. അംര്‍ (റ)ന്‍റെ നിര്‍ബന്ധമനുസരിച്ച് അബുമൂസ (റ) മിമ്പറില്‍ കയറി തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. “സ്നേഹിതന്‍മാരേ, ഞങ്ങള്‍ അലി (റ) യെയും മുആവിയ (റ) യെയും അധികാരത്തില്‍ നിന്ന് നീക്കംചെയ്തിരിക്കുന്നു. പകരം ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിന്ന് ഞങ്ങള്‍ ജനനേതാക്കള്‍ക്ക് അധികാരം നല്‍കുന്നു”. അബുമൂസല്‍ അശ്അരി (റ) പ്രഖ്യാപനം പൂര്‍ത്തിയാക്കി മിമ്പറില്‍നിന്നിറങ്ങി. അംറുബ്നുല്‍ആസി (റ) എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: “സ്നേഹിതന്‍മാരേ, നിങ്ങള്‍ കേട്ടുകഴിഞ്ഞല്ലൊ, അബൂമൂസ (റ) അലി (റ) യെ ഖലീഫ പദവിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഞാനും അലി (റ) യെ ഒഴിവാക്കുന്നു. പകരം മുആവിയ (റ)യെ ഞാന്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹം അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍ (റ) ന്‍റെ അവകാശിയും ഖിലാഫത്തിന്ന് അര്‍ഹനുമാകുന്നു! അംറുബുനുല്‍ ആസ് (റ) ന്‍റെ പ്രഖ്യാപനം കേട്ട അബുമൂസ (റ) അന്ധാളിച്ചുപോയി! എന്തു വഞ്ചനയാണിത്! അദ്ദേഹം കോപാന്ധനായി. അംറുബുനുല്‍ ആസ് (റ) യെ ശകാരിച്ചു. പലരും നിരാശരും വിഷണ്ണരുമായിത്തീര്‍ന്നു. അലി (റ) യും പാര്‍ട്ടിയും സിറിയന്‍ സൈന്യത്തെ നേരിടാന്‍ തീരുമാനിച്ചു. പക്ഷേ തന്‍റെ പക്ഷത്ത് നിന്ന് തെറ്റിപ്പിരിഞ്ഞ ഖവാരിജുകള്‍ നഹര്‍വാനില്‍ കേന്ദ്രീകരിക്കുകയും അബ്ദുല്ലഹിബ്നു വഹബ് എന്ന ഒരാളെ അവരുടെ ഖലീഫയായി തിരഞ്ഞെടുക്കുകയും ചെയ്തു. അവര്‍ അക്രമവും കലാപവും അഴിച്ചുവിട്ടു മുസ്ലിംകളെ നിര്‍ബന്ധിച്ചു തങ്ങളുടെ പക്ഷത്ത് കൊണ്ടുവരികയും അതിന്നു വിസമ്മതിച്ചവരെ അറുകൊല നടത്തുകയും ചെയ്തു. അപകടകരമായ ഈ വാര്‍ത്ത അറിഞ്ഞ അലി (റ) കലാപമൊതുക്കാന്‍ നവര്‍ഹാനിലേക്കാണ് പിന്നീട് പോയത്. ഖവാരിജുകളെ കഴിയുന്നവണ്ണം ഉപദേശിച്ചുനോക്കിയെങ്കിലും വേണ്ടത്ര പ്രയോജനമുായില്ല. ആയുധമെടുക്കുക തന്നെ വേണ്ടിവന്നു. നഹര്‍വാനില്‍ ധീരമായി ചെറുത്തുനിന്ന ആയിരക്കണക്കില്‍ ഖവാരിജുകളെ യുദ്ധം ചെയ്തു തോല്‍പ്പിക്കുകയും അവരുടെ അമീറിനെ വധിക്കുകയും ചെയ്തു. അനന്തരം അലി (റ) യും സൈന്യവും കൂഫയിലേക്ക് മടങ്ങി. അവിടെ താമസമുറപ്പിച്ചു.

        മുസ്ലിം ലോകം ഭിന്നിക്കുകയും അന്തഃഛിദ്രത നടമാടുകയും ചെയ്തു. ഖവാരിജുകള്‍ നഹര്‍വാനില്‍ പരാജയപ്പെട്ടങ്കിലും നാടിന്‍റെ പലഭാഗങ്ങളിലും ചിന്നിച്ചിതറി കുഴപ്പമുണ്ടാക്കാന്‍ ഒരുമ്പെട്ടു! മുസ്ലിം ലോകത്തിലെ മൂന്നു രാഷ്ട്രീയ നേതാക്കളായിരുന്നല്ലൊ അലി (റ), മുആവിയ (റ), അംറുബ്നുല്‍ ആസ് (റ). ഇവരെ മൂന്ന്പേരെയും വധിച്ചു കളയാന്‍ ഖവാരിജുകള്‍ ഗൂഢാലോചന നടത്തി. പ്രസ്തുത ദൗത്യം ഏറ്റെടുത്ത് അബ്ദുറഹ്മാനുബ്നുമുല്‍ജിം, ബാരാക് ഇബ്നു അബ്ദുല്ല, അംറു ബ്നു ബക്കര്‍ എന്നിവര്‍ അലി (റ) , മുആവിയ (റ), അംറുബ്നുല്‍ ആസ് (റ)യെയും കൊല്ലാൻ പുറപ്പെട്ടു. ഇബ്നുമുല്‍ജിം മാത്രം വിജയകരമായി തന്‍റെ ദൗത്യം നിര്‍വ്വഹിച്ചു. സുബ്ഹ് നമസ്കാരത്തിന്ന് പള്ളിയിലേക്ക് പുറപ്പെട്ട അലി (റ) യെ ഇബ്നുമുല്‍ജിം കുത്തി മുറിവേല്‍പ്പിച്ചു. ഹിജ്റ 40 ാം വര്‍ഷം റമദാന്‍ പതിനേഴിന്ന് അദ്ദേഹം വഫാത്തായി. നാലുവര്‍ഷവും ഒമ്പതുമാസവുമായിരുന്നു ഭരണകാലം.

 
 
 
 
 

ഉസാമതുബ്നു സൈദ് (റ)

ഉസാമതുബ്നു സൈദ് (റ)

പ്രിയങ്കരന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന  അൽഹിബ്ബുബ്നുൽഹിബ്ബ് എന്നായിരുന്നു നബി (ﷺ) ഉസാമ (റ) യെ വിളിച്ചിരുന്നത് .

  ഉസാമ(റ)യുടെ നാമം കേൾക്കുമ്പോൾ അഭിനവലോകത്തിലെ ‘സംസ്കാരത്തി’ന്റെ വൈതാളികർ നാണം കൊണ്ട് ശിരസ്സ് കുനിച്ചേക്കും!

  കറുകറുത്ത, ചപ്പിയ മൂക്കുള്ള ഒരു ചെറുപ്പക്കാരൻ!

  സുപ്രസിദ്ധമായ മക്കാവിജയ ദിവസം! 

  ജന്മനാട്ടിലേക്ക് സർവതന്ത്രസ്വതന്ത്രനായി ഒരു ജേതാവിനെപോലെ നബി(ﷺ) തിരിച്ചുവരുന്നു. ആ അനർഘനിമിഷത്തിൽ തന്റെ വാഹനപ്പുറത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. അതാരാണെന്നല്ലേ? മൂക്കുചപ്പിയ വിരൂപിയായ ആ യുവാവ് തന്നെ!

  അനന്തരം നബി(ﷺ) കഅബാലയത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അവിടെയും ആ യുവാവ് കൂട്ടിനുണ്ടായിരുന്നു. മൂന്നാമനായി മറ്റൊരടിമയായ ബിലാൽ(റ)യും!

  മറ്റൊരിക്കൽ നബി(ﷺ) വലിയ ഒരു സൈന്യവ്യൂഹത്തിന്റെ നേതാവായി ഉസാമ(റ)യെ നിയോഗിക്കുന്നു. ഖുറൈശി പ്രമുഖരായ അബൂബക്കർ(റ), ഉമർ(റ) പ്രസ്തുത സൈന്യത്തിലെ സാധാരണ അംഗങ്ങളായിരുന്നു!

  “കറുത്തവൻ വെളുത്തവനേക്കാളോ, വെളുത്തവൻ കറുത്തവനേക്കാളോ അറബി അനറബിയേക്കാളോ, അനറബി അറബിയേക്കാളോ ശ്രഷ്ഠനാകുന്നില്ല. തഖ്‌വകൊണ്ടല്ലാതെ” എന്ന ഇസ്ലാമിലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രായോഗിക നിദർശനമായിരുന്നു ഉസാമ(റ)യുടെ ചരിത്രം.

   പ്രവിശാലമായ മുസ്ലിം സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഖലീഫ ഉമർ(റ) ഒരിക്കൽ പൊതുഖജനാവിൽ നിന്ന് മുസ്ലിം സൈനികർക്കുള്ള വിഹിതം വീതിച്ചുകൊടുക്കുകയായിരുന്നു. ഖലീഫ തന്റെ പുത്രൻ അബ്ദുല്ലക്ക് നൽകിയതിന്റെ ഇരട്ടിയാണ് ഉസാമ(റ)ക്ക് നൽകിയത്. അത് കണ്ട അബ്ദുല്ല(റ) പിതാവിനോട് ചോദിച്ചു: ”വന്ദ്യരായ പിതാവേ, അങ്ങ് ഇങ്ങനെ ചെയ്യാൻ കാരണമെന്താണ്? ഞാൻ ഉസാമയെക്കാൾ കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തവനും യാതന സഹിച്ചവനുമാണല്ലോ?”

  ഉമർ(റ) പറഞ്ഞു: “ശരിയാണ്, എങ്കിലും നബി(ﷺ) യോട് നിന്നേക്കാൾ അവനും നിന്റെ പിതാവിനേക്കാൾ അവന്റെ പിതാവും അടുത്തവനായിരുന്നു.”

  ഉസാമ(റ) പിതാവായ സൈദുബ്നു ഹാരിസ(റ) യെ കുറിച്ച് മുമ്പ് പ്രതി പാദിച്ചുവല്ലോ. സ്വന്തം പിതാവിനെയും പിത്യവ്യനെയും ഉപേക്ഷിച്ച് നബി(ﷺ) യെ രക്ഷാധികാരിയായിവരിച്ച മഹാനായിരുന്നു അദ്ദേഹം. ഇസ്ലാം ദത്തെടുക്കൽ നിരോധിക്കുന്നതുവരെ ‘സൈദുബ്നുമുഹമ്മദ്’  എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

  സൈദ്(റ)ന്റെയും നബി(ﷺ)യുടെ ധാത്രിയായ ഉമ്മുഐമൻ എന്ന മഹതിയുടെയും പുത്രനായി ജനിച്ച ഉസാമ(റ), ഇസ്ലാമിന്റെ മടിത്തട്ടിൽ വളർന്ന ചെറുപ്പക്കാരായ സഹാബിമാരിൽ അഗ്രഗണ്യനായിരുന്നു.

  പ്രിയങ്കരെന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന അൽഹിബ്ബുബ്നുൽഹിബ്ബ് എന്നായിരുന്നു നബി(ﷺ) ഉസാമ(റ) യെ വിളിച്ചിരുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിൽ നബി(ﷺ) അദ്ദേഹത്തെ ഒരു വലിയ സൈന്യത്തിന്റെ നായകനായി നിയമിച്ചു. പ്രസ്തുത സൈന്യത്തിൽ അബൂബക്കർ (റ) ഉമർ (റ) എന്നിവരടങ്ങുന്ന പ്രമുഖരായ സഹാബിമാർ അംഗങ്ങളായിരുന്നു. സ്വാഭാവികമായും ഈ നിയമനത്തെക്കുറിച്ച് ചെറിയതോതിലുള്ള ചില അപശബ്ദങ്ങൾ അങ്ങിങ്ങായി മുഴങ്ങാൻ തുടങ്ങി. അത് നബി(ﷺ) യുടെ കാതുകളിലും ചെന്നെത്തി. നബി(ﷺ) ഇങ്ങനെ പറഞ്ഞു:

 “ഉസാമയുടെ നിയമനത്തെ കുറിച്ച് ചിലർക്ക് എതിരഭിപ്രായമുണ്ടെന്ന് ഞാനറിഞ്ഞു. മുമ്പ് അദ്ദേഹത്തിന്റെ പിതാവായ സൈദിന്റെ കാര്യത്തിലും ഭിന്നാഭിപ്രായമുള്ളവരായിരുന്നു അവർ. സൈദ് നേത്യത്വത്തിന് അർഹനായിരുന്നത്തുപോലെ ഉസാമയും അതിന്നർഹനാകുന്നു. സൈദിനെ പോലെ ഉസാമയും എനിക്കിഷ്ടപ്പെട്ടവനാണ്. അദ്ദേഹം നിങ്ങളുടെ കൂട്ടത്തിൽ വെച്ചു സൽവൃത്തനാണ് എന്ന് ഞാൻ കുതുന്നു. അതുകൊണ്ട് നിങ്ങൾ ഉസാമയ്ക്ക് അഭ്യൂദയം കാംക്ഷിക്കുക.”

  പ്രസ്തുത സൈന്യം ലക്ഷ്യം പ്രാപിക്കുന്നതിന്ന് മുമ്പ് നബി(ﷺ) നിര്യാതനാവുകയാണുണ്ടായത്! എങ്കിലും ഖലീഫ അബൂബക്കർ(റ) നബി(സ)യുടെ ഇംഗിതമനുസരിച്ച് ഉസാമയുടെ സൈന്യത്തെ യാത്രയാക്കി.

  ഉസാമ(റ)യുടെ സമ്മതപ്രകാരം ഉമർ(റ)യെ ഖലീഫയുടെ സഹായത്തിനു വേണ്ടി മദീനയിൽ നിർത്തുകയും ചെയ്തു. സൈന്യം സിറിയയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് നീങ്ങി.

  നബി(ﷺ)യുടെ നിര്യാണവാർത്തയറിഞ്ഞത് മുതൽ റോമാചക്രവർത്തിയായ ഹിർഖലിന്ന് മുസ്ലിംകളുടെ മുന്നേറ്റത്തെയും മനോധൈര്യത്തേയും കുറിചുണ്ടായിരുന്ന പുതിയ ധാരണ തിരുത്താൻ അതുപകരിച്ചു.

  മുസ്ലിംകളുടെ സാഹസികമായ നടപടിനിമിത്തം പ്രവാചകന്റെ മരണം അവരെ മാനസികമായി തളർത്തിയിട്ടില്ല എന്ന് റോമക്കാർക്ക് ബോധ്യമായി!

  ഉസാമയുടെ സൈന്യം യാതൊരു എതിർപ്പും കൂടാതെ മടങ്ങുകയാണുണ്ടായത്!

  ഒരിക്കൽ നബി(ﷺ) അദ്ദേഹത്തെ ഒരു സൈന്യസംഘത്തിന്റെ നേതാവായി നിയോഗിച്ചു. ഉസാമ(റ)യുടെ ആദ്യത്തെ യജ്ഞമായിരുന്നു അത്. തന്റെ ദൗത്യം വിജയിച്ചു തിരിച്ചുവന്നശേഷം നബി(ﷺ)യോട് തന്റെ അനുഭവങ്ങൾ അദ്ദേഹം വിശദീകരിക്കുകയായിരുന്നു. നബി(ﷺ) എല്ലാം പ്രസന്നവദനായി കേട്ടുകൊണ്ടിരുന്നു.

  “ശത്രുക്കൾ തോറ്റോടാൻ തുടങ്ങിയിരിക്കുന്നു. അവരിലൊരാൾ എന്റെ മുന്നിൽ അകപ്പെട്ടു. ഞാൻ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി. ഉടനെ അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് വിളിച്ചു പറഞ്ഞു. ഞാൻ അത് വകവെച്ചില്ല. അയാളെ വധിച്ചുകളഞ്ഞു.

  ഇത് കേട്ടപ്പോൾ നബി (ﷺ) യുടെ മുഖം വിവർണ്ണമായി. നബി(ﷺ) പറഞ്ഞു: “നാശം, ലാഇലാഹ് ഇല്ലല്ലാഹ് എന്ന് വിളിച്ച് പറഞ്ഞിട്ടും നീ അയാളെ വധിച്ചുകളഞ്ഞോ?”

  “ഞാൻ അതുവരെ ചെയ്ത എല്ലാ പ്രയത്നങ്ങളെക്കുറിച്ചും എനിക്ക് വിരക്തി തോന്നുമാറ് നബി(ﷺ) അത് ആവർത്തിച്ചുകൊണ്ടിരുന്നു.” എന്ന് ഉസാമ(റ) പറഞ്ഞു.

 ഉസാമ(റ) യുടെ ജീവിതത്തിൽ ഒരു വലിയ പാഠമായിരുന്നു പ്രസ്തുത സംഭവം . നബി(ﷺ)യുടെ നിര്യാണത്തിനു ശേഷം മുസ്ലിംകൾക്കിടയിൽ നടമാടിയ അനാശാസ്യമായ ആഭ്യന്തര കലാപങ്ങളിൽ നിന്ന് അദ്ദേഹം പരിപൂർണ്ണമായും ഒഴിഞ്ഞു നിന്നു.

  അലി(റ)യും മുആവിയ(റ)യും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ ധാർമ്മികമായി അദ്ദേഹം അലി(റ)യുടെ പക്ഷത്തായിരുന്നെങ്കിലും സമരരംഗത്തു നിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.

  അദ്ദേഹം ഇത് സംബന്ധിച്ച് അലി(റ)ക്ക് അയച്ച ഒരു കത്തിൽ ഇങ്ങനെ പറയുന്നു: “അങ്ങ് ഒരു സിംഹത്തിന്റെ വായയിലായിരുന്നെങ്കിൽ  അങ്ങയോടൊപ്പം അവിടെ പ്രവേശിക്കാൻ എനിക്ക് മടിയുണ്ടായിരുന്നില്ല. എങ്കിലും ഇപ്പോഴത്തെ നിലപാടിൽ എനിക്ക് അഭിപ്രായൈക്യം ഇല്ല.”

  നിഷ്പക്ഷനായി തന്റെ വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്ന അദ്ദേഹത്തോട് തന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ചില സ്നേഹിതൻമാർ സംസാരിക്കുകയുണ്ടായി. അവരോടദ്ദേഹം പറഞ്ഞു:

 “ലാഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിക്കുന്ന ഒരാൾക്കെതിരിലും ഞാൻ ആയുധമെടുക്കുകയില്ല. അക്കാര്യം തീർച്ചയാകുന്നു.”

  അവരിൽ ഒരാൾ ചോദിച്ചു :

“നാശം ഇല്ലായ്മ ചെയ്യുന്നവരേയും ദീൻ പരിപൂർണ്ണമായും അല്ലാഹുവിന് ആകുന്നതുവരെയും അവരോട് യുദ്ധം ചെയ്യണമെന്ന് അല്ലാഹു കൽപിച്ചിട്ടില്ലേ?”

  ഉസാമ(റ) പറഞ്ഞു : അത് ബഹുദൈവാരാധകരായ ശത്രുക്കളെ കുറിച്ചണ് പറഞ്ഞത്. അതനുസരിച്ച് അവരോട് നിരന്തരസമരം നടത്തിയവരാണ് ഞങ്ങൾ, വീണ്ടും സത്യവിശ്വാസികളോട് സമരം ചെയ്യണമെന്നോ! അതുപാടില്ല.

  അങ്ങനെ തന്റെ അന്ത്യം വരെ ഉസാമ(റ) നിഷ്പക്ഷനായി നിലകൊണ്ടു.

 ഹിജ്റ 54 ൽ അദ്ദേഹം നിര്യാതനായി.

ഉംറയുടെ രൂപം

ഉംറയുടെ രൂപം

മുഹമ്മദ് സ്വാലിഹ് അൽ ഉസൈമീൻ (رحمه الله )

بسم الله الرحمن الرحيم

الحمد لله والصلاة والسلام على رسول الله ، وبعد

ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ

ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്ത ആൾക്ക് നിഷിദ്ധമായ കാര്യങ്ങൾക്ക് ‘മഹ്ദൂറാത്തുൽ ഇഹ്റാം’ എന്ന് പറയുന്നു. അവ: തലമുടി നീക്കം ചെയ്യൽ, നഖം മുറിക്കൽ, പറിക്കൽ. സുഗന്ധം ഉപയോഗിക്കൽ, വിവാഹക്കരാറിലേർപ്പെടൽ. വികാരഭരിതമായ ആലിംഗനം, ചുംബനം, സ്പർശനം മുതലായവ, സംയോഗം, വേട്ട മൃഗത്തെ കൊല്ലൽ എന്നിവയാണ് .

ഉംറയുടെ രൂപം

ഇഹ്റാം, ത്വവാഫ്, സഅ്യ, മുണ്ഡനം അല്ലെങ്കിൽ മുടി മുറിക്കൽ എന്നിവയുൾക്കൊള്ളുന്ന കർമ്മമാണ് ഉംറ, (ഹജജിന്റെയോ , ഉംറയുടെയോ) കർമ്മത്തിൽ പ്രവേശിക്കുന്ന നിയ്യത്തും അതിന്റെ വസ്ത്രം ധരിക്കലുമാണ് ഇഹ്റാം കൊണ്ടുള്ള വിവക്ഷ, അതിന് ഉദ്ദേശിക്കുന്ന ആൾ ജനാബത്ത് കുളിക്കുന്ന പോലെ കുളിക്കലും. തന്റെ തലയിലും താടിയിലും മറ്റും ദൂഹ്ന്, ഊദ് പോലത്തെ ഏറ്റവും നല്ലയിനം സുഗന്ധം പൂശലും സുന്നത്താണ്.

കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്ത ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിക്കണം. പുരുഷന്മാർക്ക് ഒരു ഉടുമുണ്ടും ഒരു തട്ടവുമാണ് ഇഹ്റാമിന്റെ വസ്ത്രം, സ്ത്രീക്ക് ഭംഗി പ്രകടിപ്പിക്കാത്ത അവൾ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കാവുന്നതാണ്, അവൾ മുഖം  മറക്കാനോ, കയ്യുറ ധരിക്കാനോ പാടില്ല. എന്നാൽ അന്യപുരുഷന്മാരുടെ അടുക്കൽ അവൾ മുഖം മറക്കേണ്ടതാണ്.

 ശേഷം ഫർദ് നമസ്കാരത്തിന്റെ സമയമാണെങ്കിൽ ആർത്തവകാരിയും പ്രസവിച്ചവളുമല്ലാത്തവർ നമസ്കാരം നിർവ്വഹിക്കണം. അല്ലെങ്കിൽ രണ്ട് റക്അത്ത് വുദുവിന്റെ സുന്നത്ത് നമസ്കരിക്കാവുന്നതാണ്. ഇഹ്റാമിന്ന് പ്രത്യേക സുന്നത്ത് നമസ്കാരമില്ല.

 നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ ശേഷം ഇഹ്റാമിൽ പ്രവേശിക്കണം. അതിന് ‘ലബ്ബൈക്ക ഉംറതൻ’ എന്ന് പറയുക ശേഷം തൽബിയത്ത് ചൊല്ലണം . അതിന്റെ പദങ്ങൾ ഇപ്രകാരമാണ്

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ

(ലബ്ബൈക്കല്ലാഹുമ്മ ലബ്ബക് , ലബൈക ലാ ശരീക്ക ലക ലബ്ബക് , ഇന്നൽഹംദ വന്നിഅ്മത , ലക വൽമുൽക് ലാ ശരീക ലക് )

 ‘അല്ലാഹുവേ നിന്റെ വിളിക്കുത്തരം ചെയ്ത് ഞങ്ങൾ ഇതാ വന്നിരിക്കുന്നു, ഞങ്ങൾ നിനക്കുത്തരം ചെയ്തിരിക്കുന്നു, നിനക്ക് യാതൊരു പങ്കുകാരുമില്ല, നിനക്ക് ഞങ്ങൾ ഉത്തരം ചെയ്തിരിക്കുന്നു, തീർച്ചയായും എല്ലാ സ്തുതിയും എല്ലാ അനുഗ്രഹങ്ങളും എല്ലാ ആധിപത്യവും നിനക്കാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല.’

 ഇതാണ് തൽബിയത്തിന്റെ രൂപം. ചിലപ്പോൾ അദ്ദേഹം لَبَيْكَ إِلهُ ألحق لَبَيْك  (ലബൈക ഇലാഹൽ ഹഖി ലബ്ബക്) എന്നുകൂടി അധികരിപ്പിച്ചിരുന്നു. സാരം; “സത്യ ദൈവമേ നിന്റെ വിളിക്കുത്തരം ചെയ്ത് ഞങ്ങൾ വന്നിരിക്കുന്നു”.

 പുരുഷന്മാർ  തൽബിയത്ത് ഉച്ചത്തിലാക്കലാണ് സുന്നത്ത്. എന്നാൽ സ്ത്രീ തൽബിയത്തോ മറ്റേതെങ്കിലും ദിക്‌റുകളോ ഉറക്കെയാക്കാൻ പാടില്ല. കാരണം, മറച്ചുവെക്കലാണ് സ്ത്രീയുടെ ബാധ്യത.

 ജനങ്ങളോട് ഹജ്ജിന് വരാനായി ഇബ്രാഹീം നബി (عليه السلام) യുടെയും മുഹമ്മദ് നബി (ﷺ) യുടെയും നാവിലൂടെ അല്ലാഹു പ്രഖ്യാപിച്ച വിളിയുടെ ഉത്തരമാണ് തൽബിയത്തിന്റെ വിവക്ഷ. ഇഹ്റാം ഉദ്ദേശിക്കുന്നയാൾ രോഗമോ അതുപോലെ മറ്റു വല്ലതുമോ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ തടസ്സമാവുമെന്ന് ഭയപ്പെട്ടാൽ ഇഹ്റാമിന്റെ നിയ്യത്തിൽ അയാൾക്ക് നിബന്ധന വെക്കാവുന്നതാണ് . ‘ രോഗമോ, വൈകലോ, മറ്റു എന്തെങ്കിലുമോ എന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും എനിക്ക് തടസ്സമായാൽ ഞാൻ അവിടെ വെച്ച് ഇഹ്റാമിൽ നിന്നും മോചിതനാവുന്നതാണ്.’ എന്ന് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ അയാൾ പറഞ്ഞാൽ മതി.

 ഇഹ്റാമിൽ പ്രവേശിച്ചയാൾ തൽബിയത്ത് ധാരാളമായി ചൊല്ലണം . മസ്ജിദുൽ ഹറാമിൽ എത്തിയാൽ തന്റെ വലത്തെ കാൽ വെച്ച് അകത്ത് കേറണം.

 بسم الله  وَالصَّلاةَ وَالسَّلَامُ عَلَى رَسُول الله ، اللّهُمَّ اغفِرُلي دُنُوبي وافتح لي أبواب رحمتِك 

( ബിസ്മില്ലാഹി വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി , അല്ലാഹുമ്മഗ്ഫിർ ലീ ദുനൂബീ വഫ്തഹ് ലീ അബ്വാബ് റഹ്മതിക് ) എന്ന് ചൊല്ലുകയും വേണം.

 “അല്ലാഹുവേ നിന്റെ നാമത്തിൽ , അല്ലാഹുവിന്റെ ദൂതരുടെ മേൽ രക്ഷയും സമാധാനവും ഉണ്ടാവട്ടെ, അല്ലാഹുവേ എന്റെ പാപങ്ങൾ നീ പൊറുത്ത് തരേണമേ, നിന്റെ കാരുണ്യത്തിന്റെ കവാടം എനിക്ക് നീ തുറന്ന് തരികയും ചെയ്യേണമേ ‘ എന്നാണിതിന്റെ സാരം.

 ശേഷം ത്വവാഫ് തുടങ്ങാനായി ഹജറുൽ അസ്വദിന്റെ നേരെ കഅ്ബത്തിങ്കലേക്ക് ചെല്ലണം, അവിടെ പ്രത്യേകം നിയ്യത്ത് ആവശ്യ മില്ല. അപ്രകാരം പ്രവാചക (ﷺ) നിൽ നിന്നും പഠിപ്പിക്കപ്പെട്ടില്ല. നിയ്യത്തിന്റെ സ്ഥാനം മനസ്സാണ്. (അത് ചൊല്ലിപ്പറയൽ ബിദ്അത്താണ്).

 ശേഷം തന്റെ വലത്തെ കൈ കൊണ്ട് ഹജറുൽ അസ്വവദ് സ്പർശിക്കുകയും സാധ്യമായെങ്കിൽ ഹജറിനെ ചുംബിക്കുകയും വേണം. ചുംബിക്കാൻ സാധിച്ചില്ലെങ്കിൽ തന്റെ കൈകൊണ്ട് തൊടുകയും കൈ ചുംബിക്കുകയും ചെയ്താൽ മതി. കൈകൊണ്ട് സ്പർശിക്കാൻ ഒരാൾക്ക് സാധിച്ചില്ലെങ്കിൽ അതിന് വേണ്ടി തിക്കിത്തിരക്കരുത്. ദൂരെ നിന്നാണെങ്കിലും ശരി ഹജറിന്റെ നേരെ ചൂണ്ടിയാൽ മതി, ചുംബിക്കേണ്ടതില്ല. (സ്പർശിക്കുമ്പോൾ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളു). ശേഷം ത്വവാഫ് ആരംഭിക്കുക ,  റുക്‌നുൽ യമാനിയുടെ അടുത്തെത്തിയാൽ സാധ്യമായെങ്കിൽ മാത്രം അതിനെ സ്പർശിക്കണം, ചുംബിക്കാൻ പാടില്ല. പ്രയാസമെങ്കിൽ സ്പർശിക്കേണ്ടതില്ല. അതിനായി തിരിക്കാൻ പാടില്ല. ഹജറുൽ അസ്വദും റുക്‌നുൽ യമാനിയുമല്ലാതെ കഅ്ബയുടെ മറ്റൊരു ഭാഗവും സ്പർശിക്കാൻ പാടില്ല. നബി (ﷺ) അവ രണ്ടുമല്ലാതെ സ്പർശിച്ചിട്ടുമില്ല. ഓരോ പ്രാവശ്യം ഹജറിന്റെ അടുക്കലൂടെ നടന്നു പോവുമ്പോഴും നേരത്തെ ചെയ്തതുപോലെ ചെയ്യുകയും തക്ബീർ ചൊല്ലുകയും വേണം. ത്വവാഫുകളിലുടനീളം തനിക്ക് ആവശ്യമുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കുകയോ ദിക്റുകളും ഖുർആൻ പാരായണവും നിർവ്വഹിക്കുകയോ ചെയ്യാം. ഈ ത്വവാഫിൽ (മക്കയിൽ എത്തിയ ശേഷം ചെയ്യുന്ന ആദ്യത്തെ ത്വവാഫ്, ത്വവാഫുൽ ഖുദൂം) പുരുഷന്മാർക്ക് ‘ഇദ്ത്വിബാഅ്’ ചെയ്യലും (തട്ടം വലതു കക്ഷത്തിനടിയിലൂടെ എടുത്ത് രണ്ടറ്റവും ഇടത്തെ ചുമലിന്മേൽ ഇട്ട്, വലത്തെ ചുമൽ തുറന്നിടുക) ആദ്യത്തെ മൂന്ന് ചുറ്റിൽ ‘റമൽ’ നടക്കലും (കാലുകൾ അടുപ്പിച്ച് വെച്ച് ധ്യതിയിൽ നടക്കുക) സുന്നത്താണ്. ത്വവാഫിന് ഏഴ് ചുറ്റുകളാണുള്ളത്, ഓരോചുറ്റും ഹജറുൽ അസ്വദ്ദിൽ നിന്നും തുടങ്ങി അതിന്റെ അടുക്കൽ തന്നെ അവസാനിക്കുന്നു. ഹിജ്റിന് ഉള്ളിലൂടെ (കഅ്ബയുടെ പുറത്ത് കാണുന്ന കമാനാ കൃതിയിലുള്ള ചുമരിന്നകത്തുള്ള ഭാഗം) ത്വവാഫ് ചെയ്താൽ ശരിയാവുകയില്ല. (കാരണം ഇത് കഅ്ബക്ക് ഉള്ളിൽപ്പെട്ടതാണ്). ഏഴ് ത്വവാഫ് പൂർത്തിയാക്കിയാൽ ഇബ്റാഹിം മഖാമിനരികിലേക്ക് ചെല്ലുകയും, അതിന്റെ പിന്നിലായി രണ്ട് റക്അത്ത് നമസ്കരിക്കുകയും വേണം. സാധ്യമായാൽ അതിന്റെ അടുത്ത് നിൽക്കുക, സാധിക്കാത്ത പക്ഷം വിദൂരത്തും നിന്ന് നമസ്കരിക്കാം. അതിൽ ഒന്നാമത്തെ റകഅത്തിൽ ഫാതിഹക്ക് ശേഷം

( قُلْ يَا أَيُهَا الْكَافِرُونَ ) എന്ന സൂറത്തും രണ്ടാമത്തെ റക്അത്തിൽ ( قُلْ هُوَ اللَّهُ أَحَدَ ) എന്ന സൂറത്തും ഓതണം. അതിന് ശേഷം സാധ്യമായാൽ വീണ്ടും ഒരിക്കൽക്കൂടി ഹജറുൽ അസ്വദിന്റെ അടുക്കൽ വന്ന് അതിനെ സ്പർശിക്കണം, സാധ്യമായില്ലെങ്കിൽ അതിലേക്ക് ആംഗ്യം കാണിച്ചാൽ മതി. ശേഷം സഅ്യ്യ ചെയ്യാനായി പോവണം. സ്വഫയോടടുത്താൽ 

  ( إنّ الصّفَا وَالْمَرْوَةً مِن شعائر الله )  ( ഉന്നസ്സ്വഫാ വൽമർവത മിൻ ശആഇരി ല്ലാഹി ) (ബഖറ : 158 ). എന്ന ഖുർആൻ വചനം ഓതൽ സുന്നത്താണ്. ‘തീർച്ചയായും സ്വഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽപ്പെട്ടതാകുന്നു’ എന്ന് സാരം. ഇവിടെയല്ലാതെ ഇത് വേറെയൊരിടത്തും ഓതേണ്ടതില്ല.

 ശേഷം കഅ്ബയെ കാണുന്നതുവരെ സ്വഫായിലേക്ക് കയറുകയും അതിന് നേരെ തിരിഞ്ഞ് നിന്ന് കൈകൾ ഉയർത്തി താൻ ഉദ്ദേശിക്കുന്നത് പ്രാർത്ഥിക്കുകയും ചെയ്യുക. നബി (ﷺ) ഇവിടെ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، لَا إِلَهَ إِلَّا اللهُ وَحْدَهُ ، أَنْجَزَ وَعْدَهُ ، وَنَصَرَ عَبْدَهُ ، وَهَزَمَ الأَحْزَابَ وَحْدَهُ

(ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു , ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ . ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു , അൻജസ് വഅ്ദഹു , വനസ്വറ അബ്ദഹു വ ഹസമൽ അഹ്സാബ വഹ്ദഹു).

“അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, അവൻ ഏകൻ, എല്ലാ ആധിപത്യവും സർവ്വസ്തുതിയും അവന്നാണ്, അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകൻ , അവൻ തന്റെ കരാർ പാലിച്ചു, അവന്റെ അടിമയെ അവൻ സഹായിച്ചു, അവൻ തനിച്ച് സംഘങ്ങളെ പരാജയപ്പെടുത്തി”.

 അത് മൂന്ന് പ്രാവശ്യം ആവർത്തിക്കുകയും അതി നിടയിൽ പ്രാർത്ഥിക്കുകയും വേണം.

 ശേഷം സ്വഫായിൽ നിന്നും ഇറങ്ങി നടക്കുക. പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്തെത്തിയാൽ അടുത്ത പച്ച അടയാളം വരെ ഓടുക. സാധ്യമായാൽ മാത്രമേ അപ്രകാരം ചെയ്യേണ്ടതുള്ളു , മറ്റുള്ളവർക്കുപദ്രവമുണ്ടാക്കാൻ പാടില്ല. പിന്നീട് മർവയിൽ എത്തുന്നത് വരെ സാധാരണ നിലക്ക് നടന്നാൽ മതി. മർവയിൽ എത്തിയാൽ അതിൽ കയറുകയും ഖിബിലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി സ്വഫായിൽ പ്രാർത്ഥിച്ച പോലെ പ്രാർത്ഥിക്കുകയും ചെയ്യുക. പിന്നീട് മർവയിൽ നിന്നിറങ്ങി സ്വഫായിലേക്ക് നടക്കുക. നടക്കേണ്ട സ്ഥലങ്ങളിൽ നടക്കുകയും ധൃതികുട്ടേണ്ട സ്ഥലങ്ങളിൽ ധൃതി കൂട്ടുകയും ചെയ്യുക. ശേഷം വീണ്ടും സ്വഫായിൽ കയറുകയും ഖിബ്ക്കഭിമുഖമായി കൈകളുയർത്തി ആദ്യം പ്രാർത്ഥിച്ച പോലെ പ്രാർത്ഥിക്കുകയും വേണം. സഅ്യിന്റെ ബാക്കി ഭാഗങ്ങളിലൊക്കെ താനിഷ്ടപ്പെടുന്ന ദിക്റുകളും, ഖുർആൻ പാരായണവും ദുആകളും നിർവ്വഹിക്കാവുന്നതാണ്. സ്വഫാമർവകളിൽ കയറലും ധ്യതിയിൽ നടക്കലുമെല്ലാം സുന്നത്താണ്, നിർബന്ധമല്ല. സ്വഫായിൽ നിന്ന് മർവയിലേക്ക് ഒന്ന്, മർവയിൽനിന്ന് സ്വഫായിലേക്ക് രണ്ട് എന്ന രൂപത്തിൽ ഏഴ് സഅ്യുകൾ പൂർത്തിയാക്കിയാൽ പുരുഷൻ തല മുണ്ഡനം ചെയ്യുകയോ മുടി മുറിക്കുകയോ ചെയ്യണം, മുണ്ഡനം ചെയ്യലാണ് മുടി മുറിക്കുന്നതിനെക്കാൾ ഉത്തമം. എന്നാൽ ഹജജ് അടുത്താണെങ്കിൽ വീണ്ടും തലയിൽ മുടി മുളക്കാനുള്ള സമയമില്ല എങ്കിൽ ‘മുതമത്തിഇ’ ന് മുടി മുറിക്കുന്നതാണ് ഉത്തമം. ഹജ്ജിൽ മുണ്ഡനം ചെയ്യാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. കാരണം സ്വഹാബിമാരോട് മുടി മുറിച്ചു കൊണ്ട് വിരമിക്കാൻ നബി (ﷺ) കൽപ്പിച്ചു. ഈ കർമ്മങ്ങളോടെ ഉംറ പൂർത്തിയാവുകയും അതിൽ നിന്ന് പൂർണ്ണമായും വിരമിക്കുകയും ചെയ്തു. അതോടെ ഇഹ്റാമിൽ നിഷിദ്ധമായിരുന്ന മുഴുവൻ കാര്യങ്ങളും അയാൾക്ക് അനുവദനീയമായി. 

وصل الله على نبينا محمد ، وعلى آله وصحبه أجمعين