കളവ് പറയാൻ ഒരു ദിവസമോ?
അലി (റ) പറഞ്ഞു: അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച പാപം കളവ് പറയുന്ന നാവാണ്.
ഏറ്റവും മോശമായ ഖേദം പരലോകത്തെ ഖേദമാണ്.ഉമർ ബിൻ അബ്ദിൽ അസീസിനോട് സംസാരിക്കുന്നതിനിടയിൽ വലീദ് ബ്നു അബ്ദിൽ മലിക് പറഞ്ഞു: “താങ്കൾ കളവ് പറഞ്ഞു” അപ്പോൾ ഉമർ ബിൻ അബ്ദിൽ അസീസ് പറഞ്ഞു: “കളവ് അത് പറയുന്നവനെ മോശമാക്കും എന്ന് അറിഞ്ഞതു മുതൽ ഞാൻ കളവ് പറഞ്ഞിട്ടേ ഇല്ല”
ഏപ്രിൽ ഒന്ന് കളവ് പറയാനുളള ദിവസമായിട്ടാണ് ചിലർ കാണുന്നത്. കളവ് പറയുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും നിസാരമായി കാണുന്ന ഒരു തലമുറ വളരുന്നു എന്നുളളത് ഗൌരവ്വത്തോടെ കാണേണ്ട ഒന്നാണ്. കളവ് പറയുന്ന വർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ്
നൽകിയ മതമാണ് ഇസ്ലാം.
ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ നബി (ﷺ) യുടെ ആകാശയാത്ര വിവരിക്കുന്നുണ്ട്. ജിബ്‌രീലുമൊന്നിച്ചുള്ള ആ യാത്രയില്‍ കണ്ട വ്യത്യസ്ഥ ശിക്ഷക ളാണ് ആ വിവരണങ്ങളിലെ പ്രധാന വിഷയം. അവക്കിടയില്‍ നബി (ﷺ) കണ്ട ഒരു ശിക്ഷ ഇപ്രകാരമായിരുന്നു. ഒരാള്‍ ഇരുമ്പിന്റെ മൂര്‍ച്ചയുള്ള കൊളുത്തുകള്‍ മറ്റൊരാളുടെ വായിലേക്കുകടത്തി വലിച്ചുകീറുന്നു. ഹദീസിന്റെ അവസാനഭാഗ ത്ത് ഈ ശിക്ഷകളുടെ കാരണം വിവരിക്കുന്നു. അയാള്‍ അനുഭവിക്കുന്നത് കളവു പറയുന്നതിന്റെ ശിക്ഷയാണ്.
നാളെ പരലോകത്ത് അല്ലാഹുവിന്റെ തിരു നോട്ടം ലഭിക്കാത്തവരാണ് കളവ് പറയുന്നവർ എന്ന് നബി (സ്വ) പഠിപ്പിച്ചത് കാണാം. നബി (ﷺ) പറയുന്നു: അന്ത്യദിനത്തില്‍ മൂന്ന് പേരിലേക്ക് അല്ലാഹു നോക്കുകയോ അവരെ സംസ്‌കരി ക്കുകയോ ചെയ്യില്ല. കഠിനമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. വൃദ്ധനായ വ്യഭിചാരി, കളവ് പറയുന്ന ഭരണാധികാരി, പൊങ്ങച്ചക്കാരനായ
ദരിദ്രന്‍ (മുസ്‌ലിം)
യഥാർത്ഥ വിശ്വാസി കളവ് പറയില്ലെന്ന്
അല്ലാഹു ക്വർആനിലൂടെ പഠിപ്പിക്കുന്നുണ്ട്. “വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയു ന്നവരും അവര്‍ തന്നെ.” (16: 105)
കളവ് പറയുന്നവർ അവിശ്വാസികളെന്ന്
ഈ ആയത്തിലൂടെ പഠിപ്പിക്കുമ്പോൾ വിശ്വാസികൾ കളവ് പറയുന്നവരോ പ്രചരിപ്പിക്കുന്നവരോ ആകില്ലെന്ന്
മനസ്സിലാക്കാം. കപട വിശ്വാസികളുടെ അടയാളമായിട്ടാണ് കളവിനെ നബി (ﷺ) പരിചയപ്പെടുത്തുന്നത്.
നബി (ﷺ) പറയുന്നു: മുനാഫിഖിന്റെ
അടയാളങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവന് കളവ് പറയും, വാക്കുപറഞ്ഞാ ൽ ലംഘിക്കും, വിശ്വസിച്ചാൽ വഞ്ചിക്കും.
ഒരിക്കൽ അനുചരന്മാർ നബി (സ്വ) യോട് ചോദിച്ചു ; അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ? നബി (ﷺ) പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി പിശുക്കനാകുമോ? നബി (ﷺ) പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി കളവു പറയുന്നവനാവുമോ? നബി (ﷺ) പറഞ്ഞു: ഇല്ല’
സത്യം പറയുക…
നബി (സ്വ) പറഞ്ഞു: “സത്യം പറയുക;
അതെത്ര കയ്പ്പുള്ളതാണെങ്കിലും” (തിർമിദി) മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം.
നബി (ﷺ) പറയുന്നു:
നിങ്ങൾ സത്യസന്ധത
മുറുകെ പിടിക്കുക. സത്യ സന്ധത
നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും. നിരന്തരം സത്യസന്ധത പുലർത്തുന്ന ഒരാൾ അല്ലാഹുവിന്റെ അടുക്കൽ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. കളവിനെ നിങ്ങൾ
സൂക്ഷിക്കുക. നിശ്ചയം കളവ് അധർമത്തിലേക്ക് നയിക്കും. അധർമം നരകത്തിലേക്കും. നിരന്തരം കളവ് പറയുന്ന ഒരാൾ അല്ലാഹുവിന്റെ അടുക്കൽ കള്ളനായി രേഖ പ്പെടുത്തപ്പെടും.
തമാശക്ക് പോലും കളവ് പറയരുതെന്ന്
പഠിപ്പിച്ച മുഹമ്മദ് നബി (ﷺ) യുടെ അനുയായികളാണ് നമ്മൾ വിശ്വാസികൾ…
നബി(ﷺ) പറഞ്ഞു: “ഒരാൾ കുറ്റക്കാരനായിത്തീരാൻ അവൻ കേട്ടതെല്ലാം വിളിച്ചു പറയുക
എന്നത് മാത്രം മതി.”
കളവ് പ്രചരിപ്പിക്കരുത്.
കളവ് പറയുന്നതു പോലെ തന്നെ
സൂക്ഷിക്കേണ്ട ഒന്നാണ് കളവ് പ്രചരിപ്പിക്കൽ,
നാം അറിഞ്ഞു കൊണ്ടും അശ്രദ്ധ കൊണ്ടും
കളവ് പ്രചരിപ്പിക്കുന്നവരായി മാറുന്നുണ്ടോ
എന്ന് സ്വയം പരിശോധിക്കണം.
ലഭിക്കുന്നതെല്ലാം മറ്റുളളവർക്ക് എത്തിക്കണം എന്ന് നാം വാശി പിടിക്കേണ്ടതില്ല. ലഭിച്ചതു സത്യമാണോ എന്നും അത് മറ്റുളളവർക്ക് കൈമാറേണ്ടതാണോ എന്നും പരിശോധിക്കണം. വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ
മനസ്സിരുത്തി വായിക്കുക.
1. വാർത്ത സത്യമാണോ എന്ന് സ്ഥിരീകരിക്കുക
2. അറിവുളളവരോട് അന്വേഷിക്കുക.
3. എല്ലാ സത്യവും പ്രചരിപ്പിക്കരുത്.
4. കുപ്രചരണങ്ങളുടെ ദുരന്തത്തെകുറിച്ച്
ആലോചിക്കുക.
ഇനി ആലോചിച്ച് നോക്കൂ…
പലരും പ്രചരിപ്പിക്കുന്ന വാർത്തകളുടെ അവസ്ഥയെക്കുറിച്ച്..
അല്ലാഹു നൽകിയ താക്കീത് നിങ്ങൾ വായിച്ചിട്ടില്ലേ? സത്യവിശ്വാസികളേ,
ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട്
ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി. (അൽ ഹുജുറാത്ത്; 6)
കളവിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ
കളവ് പറയാനും പ്രചരിപ്പിക്കാനും പ്രേരണ നൽകുന്ന കാര്യങ്ങളെ ചില പണ്ഡിത ന്മാർ എണ്ണിപ്പഠിപ്പിച്ചത് കാണാം. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നാം ശ്രദ്ധിക്കണം.
അല്ലാഹുവിനെ ഭയമില്ലായ്മ.
അല്ലാഹു നിരീക്ഷിക്കും എന്ന ബോധം ഇല്ലാത്തതു കൊണ്ടാണ് ആളുകൾ കളവുകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും. അല്ലാഹു പറയുന്നു ‘അല്ലാഹുവിന്റെ വചനങ്ങളിൽ വിശ്വസിക്കാത്തവർ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയുന്നവരും അവർ തന്നെ.’ (16: 105)
ദുനിയാവിന്റെ നേട്ടത്തിനായ്.
ഭൌതിക ലോകത്തെ നേട്ടത്തിന് വേണ്ടി
കളവ് പറയുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. കച്ചവടത്തിലും ബിസിനസിലും ലാഭത്തിന്
വേണ്ടി കളവ് പറയുന്നവർ,
അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ…
സദസിന്റ ശ്രദ്ധ ലഭിക്കാൻ
മറ്റുളളവർ നമ്മെ പരിഗണിക്കുന്നില്ലെന്ന് തോന്നുമ്പോൾ, അല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ലെന്ന് മനസ്സിലാവുമ്പോൾ കളവ് പ്രചരിപ്പിക്കുന്നവരെയും സമൂഹ ത്തിൽ കാണാം. തന്റെ സാന്നിദ്ധ്യം അറിയിക്കുക എന്ന
ലക്ഷ്യത്തിന് വേണ്ടി ശുദ്ധമായ കളവുകളും ആരോപണങ്ങളും എഴുതിയും പറഞ്ഞും വിടുന്നവർ..നബി (സ്വ) പറഞ്ഞു: “ജനങ്ങളെ ആശ്ചര്യഭരിതരാക്കുന്നതിന് വേണ്ടി കള്ളം പറയുന്നയാൾക്കാകുന്നു നാശം; അയാൾക്ക് തന്നെയാണ് നാശം.” (തിർമിദി)
പ്രിയരെ, ഇസ്ലാം കളവ് പറയുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും പാപമായി ട്ടാണ് പഠിപ്പിക്കുന്നത്. കളവ് പറയാതിരിക്കുക. പ്രചരിപ്പിക്കുന്നവരിൽ നമ്മളില്ലെ ന്ന് ഉറപ്പിക്കുക. കളവ് പറയുന്നതിലൂടെ നാം മറ്റുളളവരെ വിഡ്ഢിയാക്കുകയല്ല,
സ്വയം വിഡ്ഢിയാവുകയാണെന്ന്
മറന്നു പോകരുത്.
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ…
സമീർ മുണ്ടേരി