അബ്ദുറഹ്മാൻബ്നു ഔഫ്

അബ്ദുറഹ്മാൻബ്നു ഔഫ്

വലിയ ഒരു വര്‍ത്തക പ്രമാണിയായിരുന്നു അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ) . സിറിയയില്‍നിന്നു വരുന്ന അദ്ദേഹത്തിന്‍റെ കച്ചവടച്ചരക്കു വഹിച്ചു ഒട്ടകക്കൂട്ടം അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിടുന്ന പൊടിപടലം മദീന പട്ടണത്തില്‍ കണ്ണെത്താവുന്ന അകലെ നോക്കിക്കാണുന്ന പ്രേക്ഷകര്‍ അത് ഒരു മണല്‍ക്കാറ്റിന്‍റെ കുതിച്ചുവരവാണെന്ന് സംശയിക്കുമായിരുന്നു. ഒരിക്കല്‍ എഴുന്നൂറ് ഒട്ടകങ്ങള്‍ അടങ്ങിയ ഒരു വ്യൂഹം മദീനയെ സമീപിച്ചു. എവിടെയും അതിനെക്കുറിച്ചുള്ള സംസാരവും ആഹ്ളാദത്തിമിര്‍പ്പും കാണാമായിരുന്നു. അതുകണ്ട് അതിശയിച്ച ഉമ്മുല്‍മുഅ്മിനീന്‍ ആയിശ (റ)ചോദിച്ചു: “മദീനയില്‍ ഇന്നെന്താണൊരു പ്രത്യേകത?” ഒരാള്‍ പറഞ്ഞു: അബ്ദുര്‍റഹ്മാനുബ്നു ഔഫിന്‍റെ കച്ചവടച്ചരക്ക് എത്തിയിരിക്കുന്നു. ആയിശ (റ). “ഒരു കച്ചവടസംഘത്തിന്‍റെ കോലാഹലം ഇത്രത്തോളമോ?” അയാള്‍ പറഞ്ഞു: “അതേ, എഴുന്നൂറ് ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നതാണ് അത്!” അത്ഭുതപരതന്ത്രയായ ആയിശ(റ) പറഞ്ഞു: നബി (സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അബ്ദുര്‍റഹ്മാനുബ്നു ഔഫ് മുട്ടുകുത്തി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി.” അബ്ദുര്‍റഹ്മാനുബ്നു ഔഫ് മുട്ടുകുത്തിയായിരിക്കുമോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക! ആയിശ (റ) യുടെ വചനം ചിലര്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ എത്തിച്ചു. അദ്ദേഹം പറഞ്ഞു: “അതേ, പല പ്രാവശ്യം നബി (സ) അങ്ങനെ പറയുന്നത് ഞാന്‍ കേട്ടിരുന്നു.” അനന്തരം ആ ചരക്കില്‍ നിന്ന് ഒരു ഭാണ്ഡംപോലും കെട്ടഴിക്കാതെ അദ്ദേഹം നേരെ ആയിശ(റ)യുടെ വസതിയിലേക്ക് നടന്നു. ആയിശ(റ)യോട് അദ്ദേഹം പറഞ്ഞു: “ഞാന്‍ ഒരിക്കലും വിസ്മരിച്ചിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചത്. അതുകൊണ്ട് നിങ്ങളെ സാക്ഷി നിര്‍ത്തി ഈ എഴുന്നൂറ് ഒട്ടകങ്ങള്‍ വഹിക്കുന്ന ചരക്ക് മുഴുവന്‍ ഞാനിതാ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. അദ്ദേഹം മുട്ടുകുത്താതെ തന്നെ സ്വന്തം കാലില്‍ സദ്വൃത്തരായ തന്‍റെ കൂട്ടാളികളോടൊപ്പം സ്വര്‍ഗ്ഗാരോഹണം ചെയ്യാനുള്ള വഴിനോക്കുകയായിരുന്നു. 

ഒരിക്കല്‍ നബി (സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു: “അബ്ദുര്‍റഹ്മാന്‍, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിര്‍ബാധം ചിലവഴിക്കൂ. എങ്കില്‍ സ്വതന്ത്രമായി നിനക്ക് സ്വര്‍ഗ്ഗത്തിലേക്ക് നടന്നുപോകാം. “ഞാന്‍ ഭൂമിയില്‍നിന്ന് ഒരു പാറക്കഷ്ണം പൊക്കിയെടുത്താല്‍ അല്ലാഹു എനിക്കതിന്നുള്ളില്‍ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എന്‍റെ കച്ചവടം എന്ന് സ്വയം വിശേഷിപ്പിച്ച അബ്ദുര്‍റഹ്മാന്‍ ” അളവറ്റ സമ്പത്തിന്‍റെ ഉടമയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും സമ്പത്തിന്‍റെ അടിമയായിരുന്നില്ല. ദാറുല്‍അര്‍ഖമില്‍ നബി (സ) പ്രബോധന പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ അബ്ദുര്‍റഹ്മാന്‍ ഇസ്ലാം മതമവലംബിച്ചിരുന്നു. അബൂബക്കര്‍(റ), ഉസ്മാന്‍(റ), സുബൈര്‍(റ), ത്വല്‍ഹത്ത്(റ), സഅദുബ്നു അബീ വഖാസ് (റ) എന്നിവരുടെകൂടെ അദ്ദേഹവും മുന്‍ നിരയില്‍ ഉള്‍പ്പെടുന്നു. ഇസ്ലാം മതവലംബിച്ചത് മുതല്‍ എഴുപത്തഞ്ചാമത്തെ വയസ്സില്‍ നിര്യാതനാകുന്നത് വരെ സത്യവിശ്വാസികളുടെ മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു. സ്വര്‍ഗ്ഗാവകാശികള്‍ എന്ന് നബി  (സ) സന്തോഷവാര്‍ത്ത നല്‍കിയ പത്ത് പേരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. ഉമറി(റ)ന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അദ്ദേഹം നിയോഗിച്ച ആറംഗ ആലോചനസമിതിയില്‍ ഒരാള്‍ അബ്ദുര്‍റഹ്മാന്‍ (റ) ആയിരുന്നു. നബി (സ) മരണമടഞ്ഞപ്പോള്‍ ഇവരെക്കുറിച്ച് സന്തുഷ്ടനായിരുന്നു എന്നാണ് ഉമര്‍ (റ) അവരെ നിയോഗിച്ചതിന് പറഞ്ഞ കാരണം. അബ്സീനിയയിലേക്ക് രണ്ടു പ്രാവശ്യം അദ്ദേഹം ഹിജ്റ പോയി. ബദര്‍, ഉഹ്ദ് അടക്കം എല്ലാ രണാങ്കണങ്ങളിലും മുമ്പന്തിയില്‍ നിലകൊള്ളുകയും ചെയ്തു. 

മദീനയില്‍ അഭയം തേടിയ നബി (സ)യും അനുയായികളും ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളാണ് ആദ്യഘട്ടത്തില്‍ നേരിട്ടത്. നബി (സ) മുഹാജിറുകളില്‍ നിന്ന് ഒന്നും രണ്ടു, ചിലപ്പോള്‍ അതിലധികവും പേരെ ഓരോ അന്‍സാരികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു. അവര്‍ ഇസ്ലാമിന്‍റെ പേരില്‍ സഹോദരന്മാരായി വര്‍ത്തിച്ചു. ഭക്ഷണം പാര്‍പ്പിടം എന്നിവ അവര്‍ പങ്കിട്ടെടുത്തു. ഒന്നിലധികം ഭാര്യമാരുായിരുന്ന ചില അന്‍സാരികള്‍ തങ്ങളുടെ മുഹാജിര്‍ സഹോദരന്മാര്‍ക്ക് വേി അവരെ കയ്യൊഴിക്കാന്‍പോലും സന്നദ്ധരായി. തികച്ചും ഗാഢമായ ഒരു സഹോദരബന്ധമായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ. അബ്ദുര്‍റഹ്മാന്ന് (റ) കൂട്ടുകാരനായി ലഭിച്ചത് സഅദുബ്നു റബീഇ(റ) നെയായിരുന്നു. അനസുബ്നു മാലിക് (റ) പറയുന്നു. “സഅദുബ്നു റബീഅ്(റ) അബ്ദുര്‍റഹ്മാനോട് പറഞ്ഞു: സഹോദരാ, ഞാന്‍ മദീനയിലെ ഒരു വലിയ സമ്പന്നനാണ്. എന്‍റെ ധനത്തില്‍ പകുതി നിങ്ങള്‍ക്കു നല്‍കാം. എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുവള്‍ക്ക് ഞാന്‍ മോചനം നല്‍കാം. എന്നാല്‍ നിങ്ങള്‍ക്ക് അവരെ വിവാഹം ചെയ്യാമല്ലോ. അബ്ദുര്‍റഹ്മാനുബ്നു ഔഫ് പറഞ്ഞു: “അല്ലാഹു നിങ്ങളുടെ ദനത്തിലും കുടുംബത്തിലും അനുഗ്രഹം വര്‍ദ്ധിപ്പിക്കട്ടെ.”അനന്തരം അബ്ദുര്‍റഹ്മാന്‍(റ) കച്ചവടത്തിന്ന് തയ്യാറായി. പട്ടണത്തിലിറങ്ങി കച്ചവടം ചെയ്തു. വലിയ സമ്പാദ്യം നേടുകയും ചെയ്തു. അങ്ങനെ നബി (സ)യുടെ ജീവിതകാലത്തും മരണാനന്തരവും അദ്ദേഹം കച്ചവടക്കാരനായി ജീവിച്ചുപോന്നു. തന്‍റെ ദീനീ ബാദ്ധ്യതകള്‍ക്ക് അദ്ദേഹത്തിന്‍റെ ഐഹിക ബന്ധങ്ങള്‍ ഒരിക്കലും തടസ്സമായില്ല. കച്ചവടത്തില്‍ അനുവദനീയമല്ലാത്ത ഒരു ദിര്‍ഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിന്‍റെ സമ്പത്ത്. ധനവാന്ന് അനായസേന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ ദൈവമാര്‍ഗത്തില്‍ നിര്‍ബാധം ചിലവഴിക്കണമെന്ന നബി(?)യുടെ നിര്‍ദ്ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ടുതന്നെയായിരുന്നു അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്. ഒരിക്കല്‍ അദ്ദേഹം നാല്‍പതിനായിരം ദീനാറിന് ഒരു ഭൂസ്വത്ത് വില്‍ക്കുകയുായി. പ്രസ്തുത തുക മുഴുവന്‍ ദരിദ്രര്‍ക്കും നബി (സ)യുടെ വിധവകള്‍ക്കും മറ്റുമായി അദ്ദേഹം വിതരണം ചെയ്തു. മറ്റൊരിക്കല്‍ മുസ്ലിംസൈന്യ ഫിലേക്ക് അഞ്ഞൂറു പടക്കുതിരകളെയും ആയിരത്തഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. മരണപത്രത്തില്‍ അമ്പതിനായിരം ദീനാറായിരുന്നു അദ്ദേഹം അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് നീക്കിവെച്ചിരുന്നത്. ബദര്‍ യുദ്ധത്തില്‍ സംബന്ധിച്ചവരില്‍ അന്ന് അവശേഷിച്ചിരുന്ന ഓരോ സഹാബിമാര്‍ക്കും നാനൂറ് ദീനാര്‍വീതം അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സമ്പന്നനായിരുന്നിട്ടുപോലും ഉസ്മാന്‍ (റ) തന്‍റെ വിഹിതമായ നാനൂര്‍ ദീനാര്‍ കൈപ്പറ്റി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അബ്ദുര്‍റഹ്മാന്‍റെ സമ്പത്ത് കറയില്ലാത്തതും ഹലാലുമാകുന്നു. അതില്‍നിന്ന് ഓരോപിടി ഭക്ഷണം പോലും ക്ഷേമവൃദ്ധിയും സൗഖ്യദായകവുമാകുന്നു.” 

അബ്ദുറഹ്മാന്‍(റ) സമൃദ്ധമായ സമ്പത്തിന്‍റെ ഉമയായിരുന്നു. ഒരിക്കലും അദ്ദേഹം അതിന്‍റെ അടിമയായിരുന്നില്ല. സമ്പത്തിന്ന് വേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചില്ല. നിഷ്പ്രയാസം, അനുവദനീയമായ മാര്‍ഗത്തിലൂടെ അദ്ദേഹത്തിന് അത് വന്നു ചേര്‍ന്നു. സ്വാര്‍ഥത്തിന്ന് വേണ്ടി അദ്ദേഹം അത് ഉപയോഗിച്ചതുമില്ല. തന്‍റെ ബന്ധുമിത്രാദികളും അയല്‍വാസികളും സമൂഹവും അതനുഭവിച്ചു. അദ്ദേഹത്തിന്‍റെ സമ്പത്തില്‍ എല്ലാ മദീനക്കാരും പങ്കുകാരായിരുന്നു. ആധിക്യം അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. ഒരിക്കല്‍ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണുനീരൊഴിക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “മിസ്അബ് അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷ്ണം തുണിയിലായിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ (റ) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാള്‍ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ഒരു ആവശ്യത്തിന്ന് തികയാത്ത പരുക്കന്‍ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങള്‍ സമ്പന്നരായി തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം ഞങ്ങള്‍ക്ക് ഇവിടെവെച്ചുതന്നെ അല്ലാഹു നല്‍കിയതായിരിക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.”മറ്റൊരിക്കല്‍ തന്‍റെ വീട്ടിലെ ഒരു സദ്യയില്‍വെച്ചു അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. സദസ്യര്‍ ചോദിച്ചു: എന്തിനാണ് നിങ്ങള്‍ കരയുന്നത്? അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ പ്രവാചകന്‍ വഫാത്തായി. പ്രവാചകനോ അവിടുത്തെ കുടുംബാംഗങ്ങളോ ഒരിക്കലും വയര്‍ നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല. നമ്മെ അല്ലാഹു അവശേഷിപ്പിച്ചത് നമുക്ക് ഗുണപ്രദമാണ് എന്ന് എനിക്കഭിപ്രായമില്ല.”തന്‍റെ ഭൃത്യന്മാരുടെ കൂടെയായിരിക്കുന്ന അബ്ദുര്‍റഹ്മാനെ(റ) അപരിചിതനായ ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്‍റെ വേഷഭൂഷാദികള്‍

ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകള്‍ ഏറ്റു. ഒരുകാലിന്ന് മുടന്ത് സംഭവിച്ചു. മുന്‍ പല്ലുകള്‍ നഷ്ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതല്‍ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീര്‍ന്നു. ഹിജ്റ 82-ാം വര്‍ഷം അബ്ദുര്‍റഹ്മാന്‍ (റ) രോഗഗ്രസ്തനായി. ആയിശ (റ) തന്‍റെ വീട്ടില്‍ നബി (സ)യുടെ ഖബറിന്നടുത്ത് അദ്ദേഹത്തെ മറവുചെയ്യാന്‍ സ്ഥലം നല്‍കാമെന്ന് അറിയിച്ചു. അദ്ദേഹം വിനയപുരസ്സരം അത് നിരസിക്കുകയാണ് ചെയ്തത്. നബി (സ)യുടെയും അബൂബക്കറിന്‍റെയും മഹല്‍സന്നിധിയില്‍ അന്ത്യവിശ്രമം കൊള്ളാന്‍ അദ്ദേഹത്തിന്‍റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ബഖീഇല്‍ ഉസ്മാനുബ്നുമള്ഊന്‍റെ ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു.

അബൂ ബക്കര് സ്വിദ്ദിക്ക് (റ)

അബൂബക്കർ സിദ്ധീഖ് (റ)

ഒരിക്കല്‍ നബി (സ) പറഞ്ഞു:
“ഇസ്ലാമിനെ മുന്നില്‍ വെച്ചുകൊടുത്തപ്പോള്‍ ഏതൊരാളും പ്രഥമ ഘട്ടത്തില്‍ ഒരു വിമുഖത കാണിക്കാതിരുന്നില്ല. അബൂബക്കര്‍(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്കാതെ അത് സ്വീകരിച്ചു.”

ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്റാബീം (അ) നിര്‍മിച്ച കഅബ പില്‍കാലത്ത് വിഗ്രഹങ്ങളുടെ കേദാരമായി മാറി. നൂറുകണക്കില്‍ വിഗ്രഹങ്ങള്‍
അവിടെ പ്രതിഷ്ഠിക്കപ്പെട്ടു. ലാത്ത, ഉസ്സ, മനാത്ത, ഉസാഫ്, നാഇല, ഹുബ്ല ഇവയെല്ലാം അവിടത്തുകാര്‍ ആരാധിച്ചിരുന്ന പ്രധാന വിഗ്രഹങ്ങളായിരുന്നു.
ഓരോ ഗോത്രത്തിനും അവരുടേതായ പ്രത്യേക വിഗ്രഹങ്ങള്‍. സൂര്യനെയും മലക്കുകളെയും ജിന്നുകളെയും നക്ഷത്രങ്ങളെയും ആരാധിച്ചിരുന്നവര്‍ വേറെയും. ചുരുക്കം ചില പ്രകൃതി വാദക്കാരും!. ഏകദൈവാരാധന അവിടെ സാമാന്യമായി അപരിചിതമായിരുന്നു എന്നു പറയാം; അവര്‍ ഇബ്റാഹീം (അ)ന്‍റെ താവഴിക്കാണ് ഞങ്ങള്‍ എന്ന് ജല്‍പിക്കാറുണ്ടാരുന്നെങ്കിലും. സൃഷ്ടികളെ ആരാധിക്കുന്നതിനു പകരം സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് സമര്‍ത്ഥിച്ചിരുന്ന ചുരുക്കം ചില വ്യക്തികള്‍ അക്കാലത്തുണ്ടായിരുന്നുവത്രെ. അബൂഖൈസുബ്നുഅനസ്, ഖുസ്സുബ്നു സാഇദ, സൈദുബ്നു അംറ്ബ്നു നുഫൈല്‍, വറഖത്ത്നു നൗഫല്‍ എന്നിവര്‍ അത്തരക്കാരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചും പാരത്രിക ജീവിതത്തെ സംബന്ധിച്ചും പരമ്പരാഗതമായ ചില കേട്ടുകേള്‍വികളും ധാരണകളും അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. വിഗ്രഹാരാധനയെ വെറുക്കുകയും അതിന്‍റെ യുക്തിഹീനതയെ ക്കുറിച്ച് ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു അവര്‍. പ്രവാചകന്‍റെ ആകമനത്തിനു തൊട്ടുമുമ്പ് മക്കാനിവാസികള്‍ക്കിടയില്‍ ജീവിച്ച അവര്‍ അക്കാലത്തെ പണ്ഡിതരും ബുദ്ധിജീവികളും സാഹിത്യകാരന്‍മാരുമായിരുന്നു. ഏകദൈവത്തെക്കുറിച്ചും പരലോക ജീവിതത്തെ സംബന്ധിച്ചും വരാനിരി ക്കുന്ന ഒരു പ്രവാചകന്‍റെ ആഗമനത്തെക്കുറിച്ചും അവരുടെ കവിതകളും പ്രസംഗങ്ങളും ധാരാളമായിരുന്നു.

നബി (സ) യുടെ പ്രവാചകത്വലബ്ധിക്ക് മുമ്പ് അബൂബക്കര്‍(റ) അത്തരക്കാരുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും വിഗ്രഹാരാധന ചെയ്യാത്ത ആളായിരുന്നു അദ്ദേഹം. എല്ലാ പ്രതിഷ്ഠകളെയും അദ്ദേഹം വെറുത്തു. അതുനിമിത്തം ഏകദൈവവാദികളായ ഇവരുടെ സാമീപ്യവും അഭിപ്രായവും അബൂബക്കര്‍ (റ) വിലമതിച്ചു. സത്യമാര്‍ഗത്തിന്‍റെ വെള്ളിവെളിച്ചവുമായി തന്‍റെ ജനതയ്ക്ക് ദൈവത്താല്‍ ഒരു വഴികാട്ടി നിയുക്തനാവുക തന്നെ ചെയ്യും എന്ന് അബൂബക്കര്‍ (റ) ദൃഢമായി വിശ്വസിച്ചു. സൈദുബ്നു അംറിന്‍റെയും ഖുസ്സുബ്നു സാഇദയുടെയും ഉപദേശങ്ങളും കവിതകളും അബൂബക്കര്‍ (റ)ധാരാളമായി ശ്രദ്ധിച്ചു. ഒരിക്കല്‍ കഅബാലയത്തിന്‍റെ ഭിത്തിയില്‍ ചാരി നിന്ന് സൈദ് ഇങ്ങനെ പാടി:
“ഭീമാകരമായ പാറക്കഷ്ണങ്ങള്‍ വഹിച്ചുനില്‍ക്കുന്ന ഈ പര്‍വ്വതങ്ങള്‍ ഏതൊരു ശക്തിക്ക് കീഴ്പ്പെട്ടിരിക്കുന്നുവോ അവന് എന്‍റെ ശരീരവും കീഴ്പ്പെട്ടി
രിക്കുന്നു! ശുദ്ധ ജലം പൊഴിക്കുന്ന കാര്‍മേഘങ്ങള്‍ ഏതൊരു നാഥന് കീഴ്പ്പെട്ടിരിക്കുന്നുവോ അവനു മാത്രം എന്‍റെ ശരീരം കീഴ്പ്പെടുന്നു! “
സൈദിന്‍റെ കവിത കേട്ട അബൂബക്കര്‍ (റ) പറഞ്ഞു:
“ഇബ്റാഹിമിന്‍റെ നാഥനാണെ, ഇത് സത്യമാകുന്നു. എങ്കിലും സംശയാതീതമായ ഒരു ദൃഢജ്ഞാനം ലഭിക്കുന്നതിന് ഞങ്ങള്‍ എത്രമാത്രം പൊറുക്കേി വരും!”
ദൈവം ഒരു പ്രവാചകനെ നിയോഗിക്കുക. അദ്ദേഹം അവര്‍ക്ക് സന്ദേശം നല്‍കുക. പാരത്രിക ജീവിതത്തെ കുറിച്ച് വ്യക്തമായ ജ്ഞാനം ലഭിക്കുക. അത്
സാക്ഷാത്ക്കരിക്കപ്പെടുമോ?… പ്രതീക്ഷയോടു കൂടി കാത്തിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍ (റ).

മക്കയിലെ കുബേരനും വര്‍ത്തകപ്രമുഖനുമായിരുന്നു അദ്ദേഹം. കച്ചവടത്തിന് വേണ്ടി ദൂരദിക്കുകള്‍ സന്ദര്‍ശിക്കുമായിരുന്നു. പ്രധാനമായും സിറിയ. നബി(സ)യുടെ നിയുക്തമായ ഘട്ടത്തില്‍ അദ്ദേഹം സിറിയയിലായിരുന്നു. നാട്ടിലെന്നപോലെ താന്‍ തേടുന്ന സത്യത്തെക്കുറിച്ചു വിദേശത്തുവെച്ചും
തന്‍റെ സമാന ചിന്താഗതിക്കാരോട് അദ്ദേഹം സംസാരിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യുമായിരുന്നു. പഴയ വേദങ്ങളില്‍ പാണ്ഡിത്യം ലഭിച്ച പല പുരേഹിതരും പണ്ഡിതരും അന്ന് അബൂബക്കര്‍ (റ) നെപോലെ ഒരുപ്രവാചകന്‍റെ ആഗമനം അടുത്തു കഴിഞ്ഞിരുന്നു എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു.
തങ്ങള്‍ പ്രദീക്ഷിക്കുന്ന പ്രവാചകന്‍റെ ആഗമനം എവിടെയായിരിക്കുമെന്ന കാര്യത്തില്‍ പോലും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. ഇബ്റാഹീം(അ)ന്‍റെയും ഇസ്മായീല്‍(അ)ന്‍റെയും ജീവിത ചരിത്രത്തിന്‍റെയും ത്യാഗസമ്പൂര്‍ണമായ സംഭവങ്ങള്‍ക്കും സാക്ഷിയായ മക്കയിലാകുമെന്നായിരുന്നു അവരുടെ അഭിപ്രായം!

ഒരിക്കല്‍ അബൂബക്കര്‍(റ) സിറിയയില്‍ വെച്ച് ഒരു സ്വപ്നം കണ്ടു. ആകാശത്തില്‍ നിന്ന് ചന്ദ്രന്‍ ഇറങ്ങിവന്നു മക്കയുടെ മുകളില്‍ അത് ഛിന്നഭിന്നമായി. ഓരോ കഷ്ണവും ഓരോ വീടുകളില്‍ ചെന്നെത്തി. അവിടെ പ്രകാശം പരത്തി. പിന്നീട് ആ കഷ്ണങ്ങള്‍ ഒത്തുകൂടി പൂര്‍വ്വസ്ഥിതി പ്രാപിച്ച് അബൂബക്കര്‍ (റ)ന്‍റെ മടിയില്‍ വന്നുവീണു! അത് ഒരു അര്‍ത്ഥഗര്‍ഭമായ സ്വപ്നമാണെന്ന് തോന്നിയ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഭക്തനായ ഒരു പുരോഹിതനെ സമീപിച്ചു സ്വപ്ന വിവരമറിയിച്ചു. സ്വപ്നം കേട്ടു പ്രസന്നവദനനായ പുരോഹിതന്‍ പറഞ്ഞു: “അദ്ദേഹത്തിന്‍റെ ആഗമനം അടുത്തിരിക്കുന്നു. അബൂബക്കര്‍ (റ) ചോദിച്ചു: ആരുടെ ആഗമനം? നാം പ്രദീക്ഷിക്കുന്ന പ്രവാചകന്‍റെതോ?. പുരോഹിതന്‍ പറഞ്ഞു: അതേ, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കും. അതു നിമിത്തം സൗഭാഗ്യവാനായിത്തീരുകയും ചെയ്യും!.

അബൂബക്കര്‍ (റ)ന്‍റെ സാര്‍ത്ഥവാഹക സംഘം മക്കയിലേക്കു തിരിച്ചു: ദീര്‍ഘനാളത്തെ സിറിയാ വാസത്തിനു ശേഷം! മക്കയുടെ കവാടത്തിലേക്ക് അബൂബക്കര്‍ (റ)നെ വരവേല്‍ക്കാന്‍ ഒരു ചെറിയ സംഘം നടന്നു ചെന്നു, അബൂജഹലിന്‍റെ നേതൃത്വത്തില്‍! അവര്‍ പരസ്പരം ആശ്ലേഷിച്ചു. അഭിവാദനം നടത്തി. അബൂജഹല്‍ ചോദിച്ചു:”നിന്‍റെ സ്നേഹിതനെക്കുറിച്ചു നീ വല്ലതും പറഞ്ഞുകേട്ടോ?”അബൂബക്കര്‍ (റ)ചോദിച്ചു: മുഹമ്മദുല്‍ അമീനെക്കുറിച്ചാണോ ചോദിക്കുന്നത്?. അബുജഹല്‍: അതെ, ബനൂഹാശിമിലെ ആ അനാഥനെക്കുറിച്ചു തന്നെ. അവന്‍ ഒരു പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നു. അബൂബക്കര്‍ (റ) : നീ വല്ലതും കേട്ടോ. എന്താണ് വാദങ്ങള്‍? അബൂജഹല്‍: അതേ, ഞാന്‍ കേട്ടു. നമ്മുടെ ജനങ്ങളും കേട്ടു. അബൂബക്കര്‍ (റ): എന്താണദ്ദേഹം പറയുന്നത്?
അബൂജഹല്‍: ആകാശത്ത് ഒരു ദൈവമുണ്ട്. നാം അവനെ മാത്രമേ ആരാധിക്കാവൂ എന്ന സന്ദേശവുമായി ദൈവം അവനെ നിയോഗിച്ചിരിക്കുന്നുവത്രെ! നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുപോന്ന ഇലാഹുമാരെ നാം കൈവെടിയുകയും ചെയ്യണമത്രെ!

അബൂബക്കര്‍ (റ): ദൈവം അദ്ദേഹത്തിന് ദിവ്യബോധനം നല്‍കി എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടോ? എങ്ങനെയാണത്രെ ദൈവം അദ്ദേഹത്തോട് സംസാരിച്ചത്? അബൂജഹല്‍: ഹിറാഗുഹയിലേക്ക് ജിബ്രീല്‍ എന്ന മലക്ക് വന്നാണത്രേ അദ്ദേഹത്തോട് സംസാരിച്ചത്! അബൂബക്കര്‍ (റ)ന്‍റെ വദനം പ്രസന്നമായി, അനര്‍ഘമായ ഏതോ ഒന്ന് എത്തിപ്പിടിക്കാന്‍ കഴിഞ്ഞ ഒരു സന്തോഷത്തോടെ അദ്ദേഹം മന്ദഹസിച്ചു. ശാന്തമായി പറഞ്ഞു: അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയായിരിക്കും. അബൂബക്കര്‍ (റ)ന്‍റെ അഭിപ്രായം അബൂജഹലിന് ഒരു വലിയ സ്ഫോടനമായാണ് അനുഭവപ്പെട്ടത്.

വീട്ടില്‍ മടങ്ങി എത്തിയ അബൂബക്കര്‍ (റ) നബി (സ)യെ തേടിയിറങ്ങി. ഖദീജയും നബി (സ)യും വീട്ടിലിരിക്കുകയായിരുന്നു. നബി (സ) അബൂബക്കര്‍ (റ)നെ സ്വീകരിച്ചു. അവര്‍ സംസാരമാരംഭിച്ചു. അബൂബക്കര്‍ (റ) ചോദിച്ചു: ജനങ്ങള്‍ നിങ്ങളെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത് ശരിയാണോ? നബി (സ): എന്താണവര്‍ പറയുന്നത്? അബൂബക്കര്‍ (റ): അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, അവന് പങ്കുകാരില്ല എന്ന സന്ദേശവുമായി ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു എന്ന് താങ്കള്‍ അവകാശപ്പെടുന്നുവെന്ന്!. നബി (സ): അതെ, എന്നിട്ട് നിങ്ങള്‍ അവരോട് എന്ത് പറഞ്ഞു? അബൂബക്കര്‍ (റ): അദ്ദേഹം അങ്ങനെ പറഞ്ഞുവെങ്കില്‍ അത് സത്യമായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്!.

നബി (സ) സന്തോഷവാനായി. അബൂബക്കര്‍ (റ)നെ ആശ്ലേഷിച്ചു. നെറ്റിയില്‍ ചുംബിച്ചു. ഹിറാഗുഹയില്‍ വെച്ചുായ സംഭവം വിവരിച്ചു. പ്രഥമ സന്ദേശമായ വചനങ്ങള്‍ അബൂബക്കര്‍ (റ)ന് ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. ഭയഭക്തിയോടുകൂടി ശ്രദ്ധാപൂര്‍വ്വം അബൂബക്കര്‍ (റ) വചനം ശ്രവിച്ചു. എഴുന്നേറ്റു നിന്നു അദ്ദേഹം പറഞ്ഞു: അങ്ങ് സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകനാകുന്നു. അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ്”.. അങ്ങനെ അബൂബക്കര്‍ (റ) ഇസ്ലാമിലെ ഒന്നാമത്തെ പുരുഷ അംഗമായിത്തീര്‍ന്നു.

അബൂഖുഹാഫ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഉസ്മാന്‍ ആയിരുന്നു അബൂബക്കര്‍ (റ)ന്‍റെ പിതാവ്. അവരുടെ പരമ്പര നബി(സ) യുടെ പിതാമഹ ന്‍മാരില്‍പ്പെട്ട മുര്‍റത്തുമായി ബന്ധപ്പെട്ടതാണ്. സഖറിന്‍റെ പുത്രി സല്‍മയായിരുന്നു മാതാവ്. അവര്‍ക്ക് “ഉമ്മുല്‍ ഖൈര്‍” എന്ന ഓമനപ്പേരുായിരുന്നു.
പിതാവ് അബൂഖുഹാഫ ദീര്‍ഘകാലം ജീവിച്ചു. ഇസ്ലാമിനെ അദ്ദേഹം ആദ്യഘട്ടത്തില്‍ വെറുക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. മക്കാ വിജയ ദിവസം അബൂബക്കര്‍ (റ) തന്‍റെ പിതാവിനെ നബി(സ)യുടെ സന്നിധിയില്‍ കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറു തികഞ്ഞ ഒരു പടുവൃദനായിരുന്നു അന്ന് അദ്ദേഹം. താടിയും തലമുടിയും പാല്‍ നുരപോലെ വെളുത്തിരുന്നു. നബി(സ) അദ്ദേഹത്തിന് സാക്ഷ്യവചനം ചൊല്ലിക്കൊടുത്തു. അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഹിജ്റ  14 ല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് 97 വയസ്സ് പ്രായമുണ്ടായിരുന്നു. കാഴ്ച്ച നഷ്ടപ്പെട്ടു പരിക്ഷീണിതനായിരുന്നു അദ്ദേഹം. അബൂബക്കര്‍ (റ)ന്‍റെ ആഗമനം ഇസ്ലാമിക പ്രബോധനത്തിന്‍റെ നാന്ദികുറിച്ചു. വരാനിരിക്കുന്ന ഒരു മഹാവിപ്ലവത്തിന്‍റെ തുടക്കം. ഖദീജ(റ)യും അലി(റ)യും സൈദുബ്നു ഹാരിസ(റ)യും മാത്രമായിരുന്നു അന്ന് ഇസ്ലാമിലെ അംഗങ്ങള്‍! ഒരു സ്ത്രീയും ഒരു ദരിദ്രബാലനും ഒരു അടിമയും.

അബൂബക്കര്‍ (റ)പ്രചാരണം തുടങ്ങി. ഉസ്മാനുബ്നു അഫ്ഫാന്‍, സുബൈറര്‍, അബ്ദുദുറഹ്മാനുബ്നു ഔഫ്, സഅ്ദുബ്നു അബീവഖാസ്, ത്വല്‍ഹത്ത്(റ) എന്നീ പ്രസിദ്ധരായ സഹാബിമാര്‍ ഇസ്ലാമിലേക്ക് വന്നത് അബൂബക്കര്‍ (റ)ന്‍റെ പ്രബോധന പ്രവര്‍ത്തനം നിമിത്തമായിരുന്നു. അനന്തര ജീവിതത്തില്‍ അബൂബക്കര്‍ (റ) നബി (സ)യുടെ വലം കൈയും ഉറ്റ കൂട്ടാളിയുമായിതീര്‍ന്നു. മുഹമ്മദ് (സ)യും അബൂബക്കര്‍ (റ)യും ഒരു കാര്യത്തില്‍ യോജിച്ചു കഴിഞ്ഞാല്‍ അത് തള്ളിക്കളയാവുന്നതല്ല എന്ന് മക്കാ നിവാസികള്‍ക്കറിയാമായിരുന്നു. അതുനിമിത്തം അബൂബക്കര്‍ (റ)ന്‍റെ പ്രബോധന പ്രവര്‍ത്തനത്തിന് നല്ല ഫലമുണ്ടായി. പ്രസിദ്ധരായ പലരും അദ്ദേഹത്തിന്‍റെ വഴിക്ക് ഇസ്ലാം സ്വീകരിച്ചു. ഉസ്മാനുബ്നു മള്ഊന്‍, അബൂ ഉബൈദ, അബൂ സല്‍മ, ഖാലിദുബ്നു സഈദ് എന്നിങ്ങനെ പലരും! നബി(സ)യ്ക്ക് അദ്ദേഹം ഒരിക്കലും കൂട്ടുപിരിയാത്ത ഒരു തുണയായിരുന്നു. സന്തോഷത്തിലും സന്താപത്തിലും ആപല്‍ഘട്ടങ്ങളിലും നിര്‍ഭയാവസ്ഥയിലുമൊക്കെ! അബൂബക്കര്‍ (റ)ന്‍റെ സമ്പത്തും ശരീരവും നബി(സ) നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി: “നമുക്ക് സഹായം നല്‍കിയ ഒരാള്‍ക്കും നാം പ്രത്യുപകാരം നല്‍കാതിരുന്നിട്ടില്ല. അബൂബക്കറിന് ഒഴികെ. അദ്ദേഹം നല്കിയ സഹായത്തിന്‍റെ പ്രതിഫലം അന്ത്യനാളില്‍ അല്ലാഹു തന്നെയാണ് നല്‍കേണ്ടത്. അബൂബക്കറിന്‍റെ സമ്പത്ത് നമുക്ക് ഉപകാരപ്പെട്ടത് പോലെ മറ്റൊരാളുടേതും ഉപകരിച്ചിട്ടുമില്ല.”

മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: ഇസ്ലാമിനെ മുന്നില്‍ വെച്ചുകൊടുത്തപ്പോള്‍ ഏതൊരാളും പ്രഥമഘട്ടത്തില്‍ ഒരു വിമുഖത കാണിക്കാതിരുന്നില്ല. അബൂബക്കര്‍(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്കാതെ അത് സ്വീകരിച്ചു.അദ്ദേഹത്തിന്‍റെ ഈ സ്വഭാവം ഒരിക്കല്‍ മാത്രമായിരുന്നില്ല. പലപ്പോഴും അങ്ങനെയായിരുന്നു. നബി(സ) എന്തു പറയുന്നുവോ അദ്ദേഹം അത് അപ്പടി വിശ്വസിക്കും വീുവിചാരമോ സംശയമോ പ്രകടിപ്പിക്കാറുണ്ടായിരുന്നില്ല. ഒരിക്കല്‍ നബി (സ) കഅബയുടെ സമീപത്ത് ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു. അബൂജഹല്‍ അടുത്തു ചെന്നു. പരിഹാസപൂര്‍വ്വം ചോദിച്ചു: അല്ലാ, മുഹമ്മദേ (സ) ഇന്ന് പുതിയ വല്ലതുമുണ്ടോ നബി (സ) തല ഉയര്‍ത്തി അബൂജഹലിനോടു പറഞ്ഞു: “ഉണ്ട് , ഇന്നലെ രാത്രി ഞാന്‍ സിറിയയിലെ ബൈത്തുല്‍ മുഖദ്ദസിലേക്ക് ആനയിക്കപ്പെട്ടു.” അബൂജഹല്‍: നേരം പുലര്‍ന്നപ്പോഴേക്കും ഞങ്ങളുടെ അടുത്ത് മടങ്ങി എത്തുകയും ചെയ്തു അല്ലേ? നബി (സ): അതേ. അബൂജഹല്‍ ഒരു പുതിയ സന്ദര്‍ഭം കൈവന്ന സന്തോഷത്തോടെ തന്‍റെ കൂട്ടുകാരോട് ആര്‍ത്തട്ടഹസിച്ചു 

“സഹോദരന്‍മാരേ, വരൂ, ഇതാ മുഹമ്മദി(സ)ന്‍റെ ഒരു പുതിയ വാര്‍ത്ത!” അവര്‍ ഓടിക്കൂടി. ഇപ്രാവശ്യം തന്‍റെ അനുയായികള്‍ മുഹമ്മദിനെ കൈയൊഴിയുമെന്ന് അവര്‍ കണക്കു കൂട്ടി. അത്രമാത്രം അസംഭവ്യമാണല്ലോ പുതിയ വാദം. അബൂജഹല്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചുകൊടുത്തു. മുസ്ലിംകള്‍
ക്കിടയില്‍ അഭിപ്രായവിത്യാസം സൃഷ്ടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു. ഒരു സംഘം അബൂബക്കര്‍(റ)ന്‍റെ സമീപത്ത് ചെന്നു. അവര്‍ അദ്ദേഹത്തെ വിളിച്ചു: “അബൂബക്കര്‍, (റ) വളരെ അല്‍ഭുതകരമായിട്ടുണ്ട് നിന്‍റെ കൂട്ടുകാരന്‍റെ പുതിയ വാദം!” അബൂബക്കര്‍(റ) എന്താണുണ്ടായത്? അവര്‍ പറഞ്ഞു: ബുദ്ധിശൂന്യമായ വാദം! എങ്ങനെ നിങ്ങളിതൊക്കെ സഹിക്കും ഇന്നലെ രാത്രി നിന്‍റെ കൂട്ടുകാരന്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയത്രെ! പുലരുന്നതിന്ന് മുമ്പ് മടങ്ങിവരികയും ചെയ്തു! ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കുന്നുല്ലോ! അബൂബക്കര്‍(റ)പറഞ്ഞു: അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയായിരിക്കും. ഒരു സംശയവുമില്ല. ഞങ്ങള്‍ എന്തിന് സംശയിക്കണം? അതിലുപരി എത്ര വലിയ കാര്യങ്ങളാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആകാശ ലോകത്ത് നിന്ന് പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദേഹത്തിനു ലഭിക്കുന്ന വൃത്താന്തം വിശ്വസിച്ചവരാണ് ഞങ്ങള്‍. അതിലുപരിയുണ്ടോ ഇത്? അബൂബക്കര്‍(റ) നബി(സ)യുടെ അടുത്ത് ചെന്നു. നബി(സ) കഅബയുടെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. അദ്ദേഹം നബി (സ) അശ്ലേഷിച്ചശേഷം ഇങ്ങനെ പറഞ്ഞു: “പ്രവാചകരെ, അങ്ങ് സത്യസന്ധനാണ്. അങ്ങ് സത്യസന്ധനാണ്. ദൈവം സാക്ഷി”.

നബി (സ) പറയുന്ന എല്ലാ കാര്യങ്ങളും സംശയലേശമന്യേ അപ്പടി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതു നിമിത്തം അദ്ദേഹത്തിന് സിദ്ദീഖ് (സത്യം അംഗീകരിക്കുന്നവന്‍ എന്ന ബഹുമതി നാമം ലഭിക്കുകയുണ്ടായി. പലായനത്തില്‍ നബി (സ)യുടെ കൂടെ പോവാന്‍ അവസരം ലഭിച്ചത് അബൂബക്കര്‍(റ)ന്‍റെ നിസ്തുലമായ ഒരു സൗഭാഗ്യമായിരുന്നു. നബി(സ)യെ സബന്ധിച്ചിടത്തോളം ആ യാത്രയിലുപരി ഒരു ആപല്‍ഘട്ടമുണ്ടായിരുന്നില്ലല്ലോ. ശത്രുക്കള്‍ ഒന്നടങ്കം നബി (സ)യെ അകപ്പെടുത്താനും നശിപ്പിക്കാനും ഒരുങ്ങിയ ഘട്ടം! ആത്മരക്ഷക്കുവേണ്ടി പര്‍വ്വത ഗുഹയില്‍ ഒളിച്ചിരിക്കേണ്ടി വന്നു. അബൂബക്കര്‍(റ) അല്ലാതെ മറ്റൊരു തുണയുണ്ടായിരുന്നില്ല. ശത്രുക്കളുടെ പാതവിന്യാസം കേട്ടു ഭയവിഹ്വലനായ അബൂബക്കര്‍(റ) നബ(സ)യോട് ചോദിക്കുന്നു: “നബിയേ, അതാ അവര്‍ നമ്മെ കാണും. കാല്‍ നമ്മുടെ കഥയെന്താകും” മാര്‍വിടത്തില്‍ തടവി സമാശ്വസിപ്പിച്ചുകൊണ്ട് നബി (സ) പറയുന്നു. “അബൂബക്കര്‍, ഭയപ്പെടേ. നമ്മോടൊപ്പം അല്ലാഹുവുണ്ട്.” ഹിജ്റയെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആന്‍ വിവരിച്ചപ്പോള്‍ അബൂബക്കര്‍(റ)നെക്കുറിച്ച് വിശേഷിപ്പിച്ചത് നബി (സ)യുടെ സാഹിബ് (സഹചരന്‍) എന്നായിരുന്നു.നബി (സ) യും കൂട്ടുകാരും മദീനയില്‍ എത്തിനന്തരം നബി(സ)യുടെ സംഭവബഹുലമായ ജീവിതത്തില്‍ അബൂബക്കര്‍(റ) സന്തതസഹചാരിയും താങ്ങും തണലുമായും നിലകൊണ്ടു. യുദ്ധത്തിലും സന്ധിയിലും സമാധാനത്തിലുമെല്ലാം ഒന്നുപോലെ! ഇസ്ലാമിക ചരിത്രത്തിലെ അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഒരു അനിവാര്യഘടകമായിരുന്നു അബൂബക്കര്‍(റ)ന്‍റെ ജീവിതം.നബി (സ)യും കൂട്ടുകാരും മദീനില്‍ ഒരു പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വതന്ത്രമായി സ്രഷ്ടാവിനെ ആരാധിക്കാന്‍ ഒരു കേന്ദ്രം! ആദ്യമായി നിര്‍മിച്ച പള്ളിയായിരുന്നു അത്. “ഖുബാ മസ്ജിദ്” അതിന്‍റെ ഒന്നാമത്തെ കല്ല് നബി (സ)യുടെ കൈകൊണ്ട് സ്ഥാപിച്ചു രണ്ടാമത്തേത് അബൂബക്കര്‍(റ)ന്‍റെ വകയും! പിന്നീടാണ് നബി (സ) മദീനയിലെ മസ്ജിദുന്നബവിക്ക് തറക്കല്ലിട്ടത്. ഇസ്ലാമിന്‍റെ ആസ്ഥാനമായിത്തീര്‍ന്ന പ്രസ്തുത പള്ളിയുടെ സ്ഥലം നല്‍കിയത് മദീനയിലെ രണ്ട് അനാഥ ബാലന്‍മാരായിരുന്നു. ബനൂന്നജ്ജാര്‍ ഗോത്രക്കാരായിരുന്നു അവര്‍ പള്ളിയുടെ സ്ഥലം നബി (സ)ക്ക് പ്രതിഫലം കൂടാതെ നല്‍കാനാണ് അവര്‍ തീരുമാനിച്ചതെങ്കിലും നബി (സ) അതു സ്വീകരിച്ചില്ല. വിലയ്ക്ക് വാങ്ങാനാണ് നബി (സ) തീരുമാനിച്ചത്. അതിന്ന് അബൂബക്കര്‍(റ) സ്വന്തം ധനം ചെലവഴിക്കുകയും ചെയ്തു.

ബദറിലും ഉഹ്ദിലും അബൂബക്കര്‍(റ)ന്‍റെ ത്യാഗം നിസ്തുലമായിരുന്നു. ഉഹ്ദില്‍ മുസ്ലിം സൈന്യം അടിപതറുകയും നബി (സ) അക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്ഥിരചിത്തതയോടെ പൊരുതിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍(റ). രണാങ്കണത്തില്‍ നബി (സ) സൈനിക നേതൃത്വം ഏല്‍പ്പിക്കാറുണ്ടായിരുന്നു അദ്ദേഹത്തെ! അദ്ദേഹത്തിന്‍റെ വിശ്വാസവും പക്വതയും മറികടക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഹുദൈബിയാ സന്ധി വ്യവസ്ഥയെക്കുറിച്ചു സഹാബികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടായി. ഉമര്‍(റ)പോലും അതില്‍ അസന്തുഷ്ടനായിരുന്നു. ഉമര്‍(റ)നെ സമാശ്വസിപ്പിച്ചുകൊണ്ടു അബൂബക്കര്‍(റ) പറയുന്നത് നോക്കൂ: “നബി (സ) അല്ലാഹുവിന്‍റെ ദൂതനാകുന്നു. അദ്ദേഹത്തിനു തെറ്റു പറ്റുകയില്ല. അതുകൊണ്ടു നബി (സ)ക്ക് എതിരായി ഉമര്‍ (റ) ഒന്നും പറയരുത്. നബി (സ) നമുക്ക് എപ്പോഴും സഹായിയാകുന്നു.”

ദാനത്തില്‍ അദ്വിതീയനായിരുന്നു അദ്ദേഹം. മല്‍സരബുദ്ധിയോടു കൂടി അദ്ദേഹത്തെ മറികടക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെടുകയാണ് ചെയ്തത്.! റോമിലെ കൈസര്‍ മദീനയെ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പരന്നു. മുസ്ലിംകള്‍ സാമ്പത്തികമായി വളരെ വിഷമിച്ച ഒരു ഘട്ടമായിരുന്നു അത്. പ്രതിരോധത്തിനു വേണ്ടി തയ്യാറെടുക്കാന്‍ നബി (സ) യുടെ ആഹ്വാനമുണ്ടായി. എല്ലാവരോടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. നബി (സ)യുടെ മുമ്പിൽ സംഭാവനകളുടെ കൂമ്പാരം! ഉസ്മാനും (റ) ഉമറും (റ) ഭാരിച്ച സംഖ്യകള്‍ തന്നെ സമര്‍പ്പിച്ചു. അബൂബര്‍ (റ)വും മുന്‍പന്തിയിലായിരുന്നു. പലരും ആകെ സ്വത്തിന്‍റെ ഒരു വിഹിതമായിരുന്നു സമര്‍പ്പിച്ചിരുന്നെതെങ്കില്‍ അബൂബക്കര്‍(റ)തന്‍റെ കുടുംബത്തിന് വേണ്ടി ബാക്കിവെച്ചത് അല്ലാഹുവിനെയും റസൂല്‍ (സ)നെയും മാത്രമായിരുന്നു. ഒരു വിഷയത്തിലും ആ മഹാനുഭാവനെ കവച്ചുവെക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിരുന്നില്ല. അഗാധമായ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്‍റെത്. ദീര്‍ഘദൃഷ്ടിയും നിശ്ചയദാര്‍ഢ്യവും അപാരമായിരുന്നു. വിനയത്തിലും ഉദാരമനസ്കതയിലും ആര്‍ക്കും മാതൃകയുമായിരുന്നു. നബി (സ) രോഗഗ്രസ്തനായപ്പോള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെയാണ് ഏല്‍പ്പിച്ത്. ഹിജ്റ ഒമ്പതാം വര്‍ഷത്തില്‍ ഇസ്ലാമിലെ ഒന്നാമത്തെ ഹജ്ജ് നിര്‍വഹണത്തിന് നേതാവായി നിയോഗിക്കപ്പെട്ടത് അബൂബക്കര്‍(റ)നെ ആയിരുന്നു. നബി (സ) വഫാത്തായപ്പോള്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ചു വളരെയേറെ അഭിപ്രായവിത്യാസവും വാഗാദവും നടന്നു. ഭിന്നിപ്പിന്‍റെ വക്കോളമെത്തി. മുഹാജിറുകളും അന്‍സാരികളും (റ) നേതൃത്വത്തിനു വേണ്ടി അവകാശവാദമുന്നയിച്ചു. അവര്‍ ബനൂസാഇദയുടെ ഹാളില്‍ സമ്മേളിച്ചു. അബൂബക്കര്‍(റ) കുഴപ്പമൊതുക്കാന്‍ ശ്രമിച്ചു. അദ്ദേഹം നേതൃത്വം മുഹാജിറുകളായ ഖുറൈശികള്‍ക്ക് ലഭിക്കേതിന്‍റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. എല്ലാവരും അത് അംഗീകരിച്ചു. പക്ഷേ, ആരായിരിക്കണം ഖലീഫ? ഉമര്‍ നിര്‍ദ്ദേശിച്ചു: അത് അബൂബക്കര്‍(റ) തന്നെയാവണം . അദ്ദേഹമാണ് അതിനര്‍ഹന്‍. അങ്ങനെ തീരുമാനിക്കപ്പെടുകയും ചെയ്തു.ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം മിമ്പറില്‍ കയറി ഒന്നാമത്തെ ഔദ്യോഗിക പ്രസംഗം നിര്‍വ്വഹിച്ചു: “അല്ലയോ ജനങ്ങളെ, ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളെക്കാള്‍ ഒട്ടും ശ്രേഷ്ഠനല്ല. ഞാന്‍ നല്ലത് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്നെ സഹായിക്കണം. വേണ്ടാത്തത് ചെയ്യുന്നെങ്കിൽ നിങ്ങള്‍ എന്നെ ചൊവ്വെ നടത്തുകയും വേണം. അല്ലാഹുവിനെയും റസൂല്‍ (സ)യേയും ഞാന്‍ അനുസരിക്കുന്നേടത്തോളം കാലം നിങ്ങള്‍ എന്നെ പിന്‍പറ്റുക. ഞാന്‍ അവരെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതുമില്ല!”

ദൈര്യത്തിന്‍റെയും സ്ഥിരചിത്തതയുടെയും ഉദാഹരണമായിരുന്നു അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. നബി(സ)യുടെ നിര്യാണത്തെ തുടര്‍ന്നുള്ള ആലസ്യത്തില്‍ നിന്ന് മുസ്ലിം ലോകം വിമുക്തിനേടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഉസാമത്ത് (റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അതിര്‍ത്തിയിലേക്ക് യാത്രയാക്കുകയുണ്ടായി. ഈ ദൗത്യം നബി (സ) തന്നെ തീരുമാനിച്ചതായിരുന്നു. അതിർത്തിപ്രദേശങ്ങളിൽ ഇസ്ലാമിന് ശല്യമായിത്തീര്‍ന്ന റോമാ സൈനികരോട് എതിരിടാന്‍ കേവലം യുവാവായ ഉസാമത്തിന്‍റെ നേതൃത്വത്തില്‍ ഒരു സൈനിക സംഘം! യുവാവും അടിമയുടെ പുത്രനുമായ ഉസാമയുടെ സൈന്യത്തില്‍ പ്രമുഖരായ പല ഖുറൈശികളും സാധാരണ സൈനികരായിരുന്നു. ഉസാമത്തിന്‍റെ സൈനിക ദൗത്യം തല്‍ക്കാലം മാറ്റിവെക്കണമെന്ന് പ്രമുഖ സഹാബിമാരില്‍ പലരും അബൂബക്കര്‍(റ)നോട് ആവശ്യപ്പെടുകയുണ്ടായെങ്കിലും, നബി (സ)യുടെ തീരുമാനം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറായില്ല. ഉസാമത്തിനെ ഒരുക്കി അയക്കുകയും ഉസാമത്തും സൈന്യവും വിജയശ്രീലാളിതരായി തിരിച്ചുവരികയും ചെയ്തു. അുഹമ്മദ് നബി (സ)ന്‍റെ മരണത്തോടുകൂടി ഇസ്ലാമിന്‍റെ ശക്തി ക്ഷയിച്ചുപേയി എന്ന് മനപ്പായസമുണ്ടിരുന്ന ശത്രുക്കള്‍ക്ക് അവരുടെ അഭിപ്രായം തിരുത്താനുള്ള അവസരമായിരുന്നു ഖലീഫ (റ) സൃഷ്ടിച്ചത്. തന്‍റെ അനുയായികളില്‍ കേവലം സാധാരണക്കാരും യുവാവും ഒരു അടിമയുടെ മകനുമായ ഉസാമത്തിനെ ഒട്ടകപ്പുറത്തിരുത്തി നിലത്തുനിന്ന് അതിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഉസാമത്തിന്‍റെ മുഖത്തേക്ക് കഴുത്ത് പൊക്കിപ്പിടിച്ച് ഖുറൈശിയായ ഒരു ഖലീഫ, യുദ്ധത്തില്‍ അനുവര്‍ത്തിക്കേ മര്യാദകളും സൂത്രങ്ങളും ഉപദേശിക്കുന്ന ചിത്രം ഒന്നു ഓര്‍ത്തുനോക്കൂ! ലേക ചരിത്രം പരതിയാല്‍ ഇതിന്ന് സമാനമായ ഒരു സംഭവം ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കുമോ?

നബി (സ)യുടെ നിര്യാണാനന്തരം ഇസ്ലാമിനോട് അനുസരണക്കേട് കാണിക്കുകയും സക്കാത്ത് നിഷേധിക്കുകയും ചെയ്ത അറബിഗോത്രങ്ങളോട് അദ്ദേഹം സ്വീകരിച്ച നിലപാട് ധൈര്യവും ദൃഢചിത്തതയും വിളിച്ചോതുന്നു. മത പരിത്യാഗത്തിന്‍റെയും ശത്രുതയുടെയും കാര്‍മേഘം ജസീറത്തുല്‍ അറബിനെ മൂടിക്കളഞ്ഞു. ഇസ്ലാമിനെ പരിപൂര്‍ണമായി, മനസ്സാവാചാകര്‍മണാ അംഗീകരിക്കാതിരുന്ന ഒട്ടധികം ഗോത്രക്കാര്‍ നബി (സ)യുടെ വിയോഗത്തോടെ ഇസ്ലാമി
നെ നശിപ്പിക്കാന്‍ അവസരം കാത്തിരുന്നു. ഏസദേ, ഗത്ഫാന്‍, ബനൂസുലൈം, ഉസയ്യത്ത്, ഉമൈറത്ത്, ഖിഫാഫ്, കല്‍ബ്, ഖുസാഅത്ത്, ബനൂആമിര്‍, ഫിസാറ, കിന്‍ത, ബനൂഹനീഫ, എന്നിങ്ങനെ നിരവധി ഗോത്രക്കാര്‍ സക്കാത്ത് നിഷേധിച്ചു. അബൂബക്കര്‍ (റ) അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. നബി(സ)യുടെ കാലത്ത് ഇസ്ലാമിനെ അംഗീകരിക്കുകയും അതിനെ സഹായിച്ചവരുമായിരുന്നു പ്രസ്തുത ഗോത്രങ്ങള്‍. അത്തരക്കാരുമായി വീണ്ടുമൊരുയുദ്ധവും ശത്രുതയും ആകാമോ? പലരും സംശയം പ്രകടിപ്പിച്ചു. ഉമര്‍ (റ) ചോദിച്ചു:”നബി (സ) പറഞ്ഞത് ഇങ്ങനെയാണല്ലോ; ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനം അംഗീകരിക്കുന്നത് വരെ സമരം ചെയ്യാനാകുന്നു എന്നോട് കല്‍പ്പിക്ക പ്പെട്ടിരിക്കുന്നത്. അത് അവര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അവരുടെ സമ്പത്തും ദേഹവും എന്‍റെ പക്കല്‍ സുരക്ഷിതമാകുന്നു. മറ്റു ബാധ്യതകള്‍ ഇല്ലെങ്കില്‍ എന്നലേ” പിന്നെ നാം അവരോട് എങ്ങനെ യുദ്ധം ചെയ്യും?”അബൂബക്കര്‍(റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം. നമസ്കാരത്തെയും സക്കാത്തിനെയും വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെചെയ്യും. സക്കാത്ത് ധനത്തില്‍ നിന്നുള്ള ബാധ്യതയാകുന്നു. നബി(സ) യുടെ കാലത്ത് നല്‍കിയിരുന്ന ഒരു കയര്‍പോലും അവര്‍ നിഷേധിച്ചാല്‍ യുദ്ധം ചെയ്തു ഞാനത് വാങ്ങുക തന്നെ ചെയ്യും. ഇസ്ലാമിക ചരിത്രത്തില്‍ അതിപ്രധാനമായ പങ്ക് വഹിച്ച് ഒരു സമരം തന്നെയായിരുന്നു പിന്നീട് നടന്നത്. ആമാമയിലെ ബനൂഹനീഫ ഗോത്രത്തിന്‍റെ നായകന്‍ മുസൈലിമത്തുല്‍ കദ്ദാബ് പ്രവാചകത്വം വാദിക്കുകയും ഇസ്ലാമിനെതിരെ പുറപ്പെടുകയും ചെയ്തു. ഖാലിദുബ്നു വലീദിന്‍റെ നേതൃത്വത്തില്‍ അബൂബക്കര്‍(റ) അത് അടിച്ചമര്‍ത്തുകയും അവനെ വധിച്ചുകളയുകയും ചെയ്തു. ത്വയ്യ്, അസദ്, ഗദ്ഫാന്‍ എന്നീ ഗോത്രക്കാര്‍ അധിവസിച്ചിരുന്ന നജ്ദിലെ ബുസാഖയിലും മദീനയുടെ മറ്റു ഭാഗങ്ങളിലും ഖൈബര്‍, തൈമാഅ്, ബഹറൈന്‍, അസദ്, ഉമ്മാന്‍, സന്‍ആഅ്, കിന്‍ദ, ഹദറമൗത്ത് എന്നിവിടങ്ങളിലും തലപൊക്കിയ കലാപം തന്‍റെ ദൃഢചിത്തതയും ധൈര്യവുമുപയോഗിച്ച് അബൂബക്കര്‍ (റ) അടിച്ചമര്‍ത്തി. മുഖരിതമായ ഇസ്ലാമികാന്തരീക്ഷം ശാന്തമാക്കിത്തീര്‍ത്തു.

പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്ന ഒട്ടനവധി സ്വഹാബിവര്യന്മാർ പ്രസ്തുത യുദ്ധങ്ങളിൽ മരണപെട്ടു. മനഃപാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്ന് പ്രധാനമായും പരിശുദ്ധ ഖുർആൻന്റെ ഉറവിടം. അത് നഷ്ടപ്പെട്ടു പോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രബലരായ സ്വഹാബിമാരെ വിളിച്ചു കൂടിയാലോചന നടത്തി. മുസ്ഹഫ് ക്രോഡീകരിച്ചു. കോപ്പികൾ സൂക്ഷിച്ചു. ശാമിലേക്കും ഇറാഖിലേക്കും മതപ്രചാരണാര്ഥം പ്രബോധക സംഘങ്ങളെ അയച്ചു. ഖാലിദ് (റ) നേതൃത്വത്തിൽ ഇറാഖിലേക് അയച്ച സൈന്യം ഇറാഖിന്റെ വിവിധ ഭാഗങ്ങൾ ജയിച്ചടക്കി. യര്മൂക്കിൽ വെച്ച് റോമൻ ചക്രവർത്തിയുമായി യുദ്ധം ചെയ്തു. ചക്രവർത്തിയുടെ സൈന്യം പരാജയപെട്ടു. നബി (സ) കാലം മുതൽ അപ്രതിരോധ്യമായി തുടർന്നുവന്ന ഇസ്ലാമിന്റെ മുന്നേറ്റത്തിന് പുതിയ ഖലീഫയുടെ കരുത്തും കഴിവും ആക്കം കൂട്ടിയതല്ലാതെ ഒട്ടും മങ്ങലേൽപ്പിച്ചില്ല. മുഹമ്മദ്‌ നബി (സ) വഫാത്തോടുകൂടി ഇസ്ലാമിന്റെ വളർച്ച മുരടിച്ചു എന്ന് കരുതിയ അറബികളും അനറബികളുമായ ഇസ്ലാമിന്റെ ശത്രുക്കൾ അബൂബക്കർ (റ) ന്റെ ഭരണപാടവും മുന്നേറ്റവും കണ്ടു അന്താളിച്ചുപോയി. അറുപത്തിമൂന്നാമത്തെ വയസ്സിൽ ഒന്നാം ഖലീഫ വഫാത്തായി. അന്ന് യര്മൂക് യുദ്ധം നടക്കുകയായിരുന്നു. രണ്ടു വർഷവും മൂന്ന് മാസവും പത്തു ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലംമുഹമ്മദ

അബൂ ദർറുല്_ ഗിഫാരി (റ)

അബൂ ദർറുല്_ ഗിഫാരി (റ)

ഒരു ദിവസം നബി (സ) മദീനയില്‍ ഇരിക്കുകയായിരുന്നു. ഒരു മഹാപുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവര്‍ കണ്ടു. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടക്കാരുമായ ആബാല വൃദ്ധം ജനങ്ങള്‍ തക്ബീർ മുഴക്കിക്കൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത്. മക്കയില്‍ ഏകനായിവന്ന് ഇസ്ലാംമതമാശ്ലേഷിച്ച് മടങ്ങിയ അബൂദര്‍റ് (റ) ആയിരുന്നു ആ സംഘത്തിന്‍റെ നേതാവ് ! മദീനയിലെ മുസ്ലിംകള്‍ സന്തോഷഭരിതരായി. നബി (സ) അവരെ ആദരപൂര്‍വ്വം സ്വീകരിച്ചുകൊണ്ട്പറഞ്ഞു: “ഗിഫാരികള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ”. അസ്ലം ജനതയ്ക്ക് രക്ഷ നല്‍കട്ടെ.

ഗിഫാരി ഗോത്രക്കാരനായ അബൂദര്‍റ് (റ) വിജനമായ മരുഭൂമിയിലൂടെ ദീര്‍ഘ യാത്ര ചെയ്ത് മക്കയിലെത്തി. കഅബയിലെ വിഗ്രഹങ്ങളെ ആരാധിക്കാനെത്തിയ ഒരു തീര്‍ത്ഥാടകനെപോലെ വേഷപ്രച്ഛന്നനായി ആ വിദേശി പ്രവാചകനെക്കറിച്ച് രഹസ്യമായി ചോദിച്ചറിഞ്ഞു. ആരുമറിയാതെ നബി (സ)യുടെ സദസ്സില്‍ കേറിച്ചെന്നു ജാഹിലിയ്യാ രൂപത്തില്‍ നബി (സ)യെ അഭിവാദ്യം ചെയ്തു. സത്യം പുല്‍കുവാനുള്ള ഉല്‍ക്കടമായ അഭിനിവേശം നിമിത്തം ആ ദീര്‍ഘയാത്രയുടെ ക്ഷീണവും അവശതയും അദ്ദേഹം അറിഞ്ഞിരുന്നില്ല. അബൂദര്‍റ് (റ) നബി (സ)യോട് പറഞ്ഞു: “നിങ്ങളുടെ ആ കവിത ഒന്നു പാടി കേള്‍പ്പിക്കൂ.” നബി (സ) പറഞ്ഞു: “അത് കവിതയല്ല, പരിശുദ്ധ ഖുര്‍ആനാണ്.” അബൂദര്‍റ് (റ): എങ്കില്‍ അതൊന്ന് ഓതി കേള്‍പ്പിച്ചു തരൂ. നബി (സ) ഏതാനും സൂക്തങ്ങള്‍ ഓതി. അബൂദര്‍റ് (റ) ഉച്ചത്തില്‍ സാക്ഷ്യ വചനം മൊഴിഞ്ഞു: “അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.” അദ്ദേഹം ചോദിച്ചു: നബിയെ ഞാന്‍ എനിയെന്തുവേണം? നബി (സ) പറഞ്ഞു: നീ നിന്‍റെ ജനതയിലേക്ക് മടങ്ങി പോവുക. എന്‍റെ കല്‍പന വരുന്നത് വരെ അവിടെ താമസിക്കുക. അബൂദര്‍റ് (റ) എനിക്ക് മടങ്ങിപോകുന്നതിന്ന് മുമ്പ് കഅബയില്‍ പോയി ഈ കാര്യമൊന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കണം.
അദ്ദേഹം കഅബയില്‍ പോയി സാക്ഷ്യ വചനം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അത് കേട്ട ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കിരാതമായി അക്രമിച്ചു. അദ്ദേഹം പ്രജ്ഞയറ്റു വീണു. അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ് അവിടെ ഓടിയെത്തി. അവരെ തടഞ്ഞു. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: “ദേശാടനം ചെയ്ത് കച്ചവടം നടത്തുന്നവരാണ് നിങ്ങള്‍. ഇദ്ദേഹം ഗിഫാര്‍ ഗോത്രക്കാരനാണ്. അവരുടെ നാട്ടിലൂടെയാണ് നിങ്ങളുടെ യാത്ര. ഇദ്ദേഹത്തെ ഇവിടെയിട്ടു അക്രമിച്ചാല്‍ അവര്‍ നിങ്ങളുടെ യാത്ര തടയും. കച്ചവടം മുടങ്ങും. നല്ലവണ്ണം ഓര്‍ത്തിട്ടു മതി! .” അക്രമികള്‍ പിരിഞ്ഞുപോയി.

വര്‍ഷങ്ങള്‍ക്കു ശേഷം. ഒരു ദിവസം നബി (സ) മദീനയില്‍ ഇരിക്കുക യായിരുന്നു. ഒരു മഹാ പുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവര്‍ കണ്ടു. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടക്കാരുമായ ആബാലവൃദ്ധം ജനങ്ങള്‍ തക്ബീർ മുഴക്കിക്കൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത്. അക്കയില്‍ ഏകനായിവന്ന് ഇസ്ലാംമതമാശ്ലേഷിച്ച് മടങ്ങിയ അബൂദര്‍റ് (റ) ആയിരുന്നു ആ സംഘത്തിന്‍റെ നേതാവ്! മദീനയിലെ മുസ്ലിംകള്‍ സന്തോഷഭരിതരായി. നബി (സ) അവരെ ആദരപൂര്‍വ്വം സ്വീകരിച്ചുകൊ് പറഞ്ഞു: “ഗിഫാരികള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ”. “അസ്ലം ജനതയ്ക്ക് രക്ഷ നല്‍കട്ടെ.”

തബൂക്കിലേക്ക് മുസ്ലിം സൈന്യം പുറപ്പെട്ടു. നബി (സ) നേരിട്ടായിരുന്നു സൈന്യത്തെ നയിച്ചത്. ക്ലേശം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. അബൂദര്‍റ് (റ) മെലിഞ്ഞ് ഒട്ടിയ ഒരു ഒട്ടകപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നത്. ഒട്ടകം മെല്ലെമല്ലെ നടന്നു. അത് കൂടെകൂടെ ക്ഷീണിച്ചു. അദ്ദേഹം വളരെ പിന്നിലായി. കൂട്ടുകാര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച മട്ടായി. അബൂദര്‍റ് (റ) വഴിമദ്ധ്യെ ഒട്ടകപ്പുറത്ത് നിന്നിറങ്ങി. ഭാണ്ഡം ചുമലിലേറ്റി കാല്‍ നടയായി യാത്ര തുടര്‍ന്നു.
ഇാത്രി നബി (സ)യും യാത്ര നിര്‍ത്തി വിശ്രമിച്ചു. പുലര്‍ച്ചയോടെ വീുണ്ടും യാത്ര തുടങ്ങാനുള്ള ഒരുക്കമായി. അങ്ങകലെ ഒരു കറുത്ത ബിന്ദുപോലെ ഒരാള്‍ രൂപം കാല്‍ നടയായിവരുന്നത് അവര്‍ കണ്ടു. അത് അബൂദര്‍റ് (റ) ആയിരുന്നു. ആ ധൈര്യശാലിയായ സാഹസികനെ നോക്കി നബി (സ) പറഞ്ഞു: “അല്ലാഹു അബൂദര്‍റിന് കരുണചെയ്യട്ടെ. ഏകനായി അദ്ദേഹം നടന്നു വരുന്നു. കൂട്ടുകാരില്ലാതെയായിരിക്കും അദ്ദേഹം മരിക്കുക. കൂട്ടുകാരില്ലാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും.”

ഒരിക്കല്‍ നബി (സ) അദ്ദേഹത്തോട് പറഞ്ഞു: “അബൂദര്‍റേ, എനിക്ക് ശേഷം പൊതുമുതല്‍ സ്വയത്തമാക്കുന്ന ഭരണാധികാരികള്‍ വന്നേക്കാം. എങ്കില്‍ നീ എന്തു ചെയ്യും?” അദ്ദേഹം പറഞ്ഞു: “ഞാന്‍ അവരെ എന്‍റെ വാളിന്നിരയാക്കും.” നബി (സ) പറഞ്ഞു: അരുത്” പരലോകത്തില്‍ വെച്ച് നാം കാണുന്നത് വരെ നീ ക്ഷമിക്കുക. അതാണ് നിനക്കുത്തമം. അബൂദര്‍റ് (റ)യുടെ ഭാവി ജീവിതത്തെ ആ ഉപദേശം ശരിക്കും സ്വാധീനിച്ചു. പില്‍കാല സംഭവങ്ങള്‍ അത് തെളിയിക്കുന്നു. 

ഐഹികവിരക്തിപൂണ്ട ഒരു യോഗിവര്യനായിരുന്നു അബൂദര്‍റ് (റ). സമ്പത്തിന്‍റെയും സമ്പന്നന്‍റെയും ശത്രുവായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെയും കുബേരന്‍മാരുടെയും വീടുവീടാന്തരം അദ്ദേഹം കയറിയിറങ്ങി. ഉയര്‍ന്നു നില്‍ക്കുന്ന മണിമാളികള്‍ക്കും കുന്നുകൂടിയ സമ്പത്തിനുമെതിരെ അബൂദര്‍റ് (റ) തന്‍റെ മൂര്‍ച്ചയേറിയ നാവ് കൊണ്ട് പടപൊരുതി. “സ്വര്‍ണ്ണവും വെള്ളിയും സംഭരിച്ചുവെച്ചവരോട് (നബിയേ) സന്തോഷ വാര്‍ത്തയറിയിക്കുക. (അന്ത്യനാളില്‍) അത് തീയില്‍ പഴുപ്പിച്ച് അത് കൊണ്ട് അവരുടെ നെറ്റിയും പാര്‍ശ്വങ്ങളും ചൂടുവെക്കപ്പെടുന്നതാണ്.” എന്ന പരിശുദ്ധ ഖുര്‍ആന്‍ സൂക്തമോതി അദ്ദേഹം എല്ലാവരെയും താക്കീത് ചെയ്തുകൊണ്ടിരുന്നു. 

നബി (സ) നിര്യാതനായി. അബൂബക്കര്‍ (റ)യുടെയും ഉമര്‍ (റ)യുടെയും ഭരണകാലം കഴിഞ്ഞു. നീതിയും സമ്പത്തും ഒരുപോലെ ഇസ്ലാമിക ലോകത്ത്‌ നിറഞ്ഞൊഴികി. ഉസ്മാന്‍ (റ)യുടെ ഭരണകാലത്ത് ചില അനര്‍ത്ഥങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. അന്ന് അബൂദര്‍റ് (റ) സിറിയയിലേക്ക് പോയി. അദ്ദേഹത്തിന്‍റെ
ആഗമനമറിഞ്ഞ സിറിയക്കാര്‍ അത്യധികം ആധരവോടെ അദ്ദേഹത്തെ എതിരേറ്റു. പ്രവാചകരുടെ അടുത്ത കൂട്ടാളിയാണല്ലോ. അവിടത്തുകാര്‍ക്ക് അത് ഉത്സവപ്രതീതി ജനിപ്പിച്ചു. സിറിയയില്‍ അന്ന് മുആവിയ (റ)യായിരുന്നു ഗവര്‍ണ്ണര്‍. അദ്ദേഹത്തിന്‍റെ ആഡംബരപൂര്‍ണ്ണമായ ജീവിതത്തെ അബൂദര്‍റ് (റ) ചോദ്യം
ചെയ്തു. മക്കയില്‍ മുആവിയ (റ) താമസിച്ചിരുന്ന വസതിയും ഇന്ന് സിറിയ യിലെ അദ്ദേഹത്തിന്‍റെ കൊട്ടാരവും താരതമ്യപ്പെടുത്തി വിമര്‍ശിച്ചു. മുആവിയാ (റ)യുടെ കൂടെയുണ്ടായിരുന്ന സഹാബിമാരോട് അദ്ദേഹം ചോദിച്ചു: “ദൈവമാര്‍ഗത്തില്‍ ചിലവഴിക്കാതെ സംഭരിച്ചുവെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന പരിശുദ്ധ ഖുര്‍ആന്‍റെ താക്കീത് നിങ്ങള്‍ക്ക് അറിയില്ലേ”. “ഒരുനാള്‍ നരകത്തീയില്‍ അവ ചൂടുപിടിപ്പിക്കപ്പെടും. അവരുടെ മുതുകും പാര്‍ശ്വങ്ങളും നെറ്റിയും അത് കൊണ്ട് ചൂട് വെക്കപ്പെടും. ഇതാ നിങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടി സംഭരിച്ചത് നിങ്ങള്‍ രുചിച്ചുകൊള്ളുവിന്‍ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും”. ഇത്തരം ആയത്തുകളൊന്നും നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ കണ്ടില്ലേ.? മുആവിയാ (റ) പറഞ്ഞു: “ഈ ആയത്തുകളെല്ലാം ജൂത ക്രിസ്തീയ ജനതയെക്കുറിച്ച് അവതരിച്ചതാകുന്നു.” അബൂദര്‍റ് (റ) പറഞ്ഞു: “അല്ല, ഇത് നമുക്കും ബാധകമാകുന്നു.” അദ്ദേഹം സതസ്സ്യരെ അഭിസംബോധന ചെയ്തു. അവരെ ഉപദേശിച്ചു. അത്യാവശ്യത്തിലധികം കൈവശംവെച്ച എല്ലാവരും അത് ദൈവമാര്‍ഗത്തില്‍ കൈവെടിയണം. പൊതുജനങ്ങള്‍ അബൂദര്‍റ് (റ)യുടെ പ്രസംഗത്തില്‍ ആവേശഭരിതരായി. സിറയയില്‍ അത് നാശം വിതക്കുമോ എന്ന് മുആവിയാ (റ) ഭയപ്പെട്ടു. പക്ഷെ അബൂദര്‍റ് (റ)നെ എന്ത് ചെയ്യാന്‍ കഴിയും? അദ്ദേഹം ഖലീഫ ഉസ്മാന്‍ (റ)ന്ന് കത്തെഴുതി. “അബൂദര്‍റ് (റ) സിറയയില്‍ നാശം വിതക്കുന്നു്, അതുകൊണ്ട് അദ്ദേഹത്തെ മദീനയിലേക്ക് മടക്കിവിളിക്കണം.”
ഉസമാന്‍ (റ) അദ്ദേഹത്തെ മദീനയിലേക്ക് വിളിച്ചു. ഇവിടെ തന്‍റെ കൂടെ സ്വസ്ഥനായി ജീവിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്ന് എല്ലാ ജീവിത സൗകര്യങ്ങളും വാഗ്ദത്തം ചെയ്യുകയും ചെയ്തു. അബൂദര്‍റ് (റ) പറഞ്ഞു: “എനിക്ക് നിങ്ങളുടെ സുഖസൗകര്യങ്ങളൊന്നുമാവശ്യമില്ല, വിജനമായ ഒരു സ്ഥലത്ത് ഏകാന്തനായി ജീവിക്കാന്‍ എന്നെ അനുവദിച്ചാല്‍ മതി.” ഖലീഫയുടെ അനുവാദപ്രകാരം അദ്ദേഹം റബ്ദയില്‍ പോയി താമസമാക്കി. മദീനയുടെ അടുത്തുള്ള വിജനമായ ഒരു പ്രദേശമായിരുന്നു റബ്ദ. തന്‍റെ ഗുരുവര്യനായ നബി (സ)യെ കണ്ടു മുട്ടുന്നതുവരെ ക്ഷമിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. സ്വസ്ഥമായ ജീവിതം നയിച്ചു.

മുസ്ലിം ഭരണകൂടത്തോടും നേതൃത്വത്തോടും വെറുപ്പോ അവഗണനയോ അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. നല്ല കൂറും ഭക്തിയും പ്രകടിപ്പിച്ചു. ഒരിക്കല്‍ കൂഫയില്‍ നിന്ന് ഒരു നിവേദകസംഘം റബ്ദയില്‍ വന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഖലീഫ ഉസ്മാന്‍ (റ)ക്കെതിരെ അവര്‍ക്ക് നേതൃത്വംകൊടുക്കാന്‍ ആവശ്യപ്പെട്ടു. അബൂദര്‍റ് (റ) പറഞ്ഞു: ” അല്ലാഹുവാണ് സത്യം, ഉസ്മാന്‍ (റ) എന്നെ എന്നെ ആ മലയുടെ മുകളില്‍ കൊണ്ടു പോയി ഒരു കുരിശുനാട്ടി അതിന്‍മേല്‍ തറച്ചാലും ക്ഷമയും അനുസരണവും കൈക്കൊള്ളുന്നതാണ് നാളെ ദൈവ സന്നിധിയില്‍ എനിക്കുത്തമം.” 

തന്‍റെ കൂട്ടുകാരായ സഹാബിമാര്‍ ഭരണനേതൃത്വം ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്ന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു: “ഭരണാധികാരത്തെകുറിച്ച് നബി (സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അത് ഒരു അമാനത്താണ്. അതിന്‍റെ ബാധ്യതയും ഉത്തരവാദിത്വവും പാലിക്കാത്തവനെ സംബന്ധിച്ചിടത്തോളം അത് അന്ത്യനാളില്‍ നിന്ദ്യവും ദുഃഖജനകവുമായിത്തീരും.” ഒരു ദിവസം അബൂമൂസല്‍ അശ്അരി (റ) അദ്ദേഹത്തെ കണ്ടു. ആനന്ദാതിരേകത്താല്‍ കൈവീശിക്കൊണ്ട് അദ്ദേഹം അടുത്തുചെന്ന് പറഞ്ഞു: സ്നേഹിതാ സ്വാഗതം! അബൂദര്‍റേ സ്വാഗതം! അബൂദര്‍റ് (റ) പറഞ്ഞു: “നീ എന്‍റെ സ്നേഹിതനല്ല, നീ ഇന്ന് ഭരണാധികാരിയാണ്. ഞാന്‍ ഭരണാധികാരികളെ വെറുക്കുന്നു.” ഒരിക്കല്‍, പഴകി ജീര്‍ണിച്ച നീളന്‍കുപ്പാഴമണിഞ്ഞതുകണ്ട് ഒരു സ്നേഹിതന്‍ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങള്‍ക്ക് ഇത് കൂടാതെ വസ്ത്രമില്ലേ? ഇത് കീറിപ്പറിഞ്ഞിരിക്കുന്നല്ലോ!” അദ്ദേഹം പറഞ്ഞു: “ഉണ്ടായിരുന്നു. അത് ഞാന്‍ മറ്റു ആവശ്യക്കാര്‍ക്ക് നല്‍കി.” സ്നേഹിതന്‍ : “നിങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടായിരിക്കേ മറ്റുളളവര്‍ക്ക് നല്‍കുകയോ” അബൂദര്‍റ് (റ): “എനിക്കോ,? നോക്കൂ, ഞാനിന്ന് എത്ര സൗഭാഗ്യവാനാണ്. ഇത് കൂടാതെ ജുമുഅക്ക് ധരിക്കാന്‍ എനിക്ക് മറ്റൊരു വസ്ത്രം കൂടിയുണ്ട്. പാല്‍ കുടിക്കാന്‍ ഒരു ആടും വാഹനമായി ഒരു കഴുതയും. ഞാനിന്നെത്ര അനുഗ്രഹീതനാണ്.” അദ്ദേഹം പറഞ്ഞു: “എന്‍റെ പ്രിയങ്കരാനായ സ്നേഹിതന്‍ നബി (സ) ഏഴു കാര്യങ്ങള്‍ എന്നോട് വസിയ്യത്ത് ചെയ്തിരുന്നു: അഗതികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക. അന്യരോട് ഒന്നുംതന്നെ ആവശ്യപ്പെടാതിരിക്കുക. തന്നില്‍ താഴെയുള്ളവരെ നോക്കി ജീവിക്കുക. വലിയവരെ കുറിച്ച് ചിന്തിക്കാതിരിക്കുക. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്തുക. തിക്തമായാലും സത്യം പറയുക. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരാളുടെ ആക്ഷേപം ഭയപ്പെടാതിരിക്കുക. എപ്പോഴും “ലാഹൗലവാകുവ്വത്ത ഇല്ലാബില്ലാഹ്” എന്ന് പറഞ്ഞു കൊണ്ടിരിക്കുക. വിജനമായ റബ്ദയില്‍, മരണപാരവശ്യത്തില്‍ കഴിയുകയായിരുന്നു അബൂദര്‍റ് (റ). കൂട്ടിന്ന് ഒരു കുട്ടിമാത്രമുള്ള അബലയായ ഭാര്യ കണ്ണുനീര്‍ വാര്‍ത്തു. അബൂദര്‍റ് (റ) ചോദിച്ചു: “എന്തിനാണ് നീ കരയുന്നത്? മരണം എല്ലാവര്‍ക്കുമുള്ളതല്ലേ?”അവര്‍ പറഞ്ഞു: “അങ്ങ് മരിക്കുന്നു, കഫന്‍ ചെയ്യാന്‍ മതിയായ ഒരു തുണിപോലും ഇവിടെയില്ല! ഈ മരുഭൂമിയില്‍ എനിക്ക് സഹായത്തിന് മറ്റൊരാളുമില്ല.” നിസ്സംഗതാഭാവത്തില്‍ അദ്ദേഹം പറഞ്ഞു: “നീ ഭയപ്പെടേ, ഞങ്ങള്‍ ഒരിക്കല്‍ നബി (സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. നബി (സ) ഞങ്ങളോട് പറഞ്ഞു. നിങ്ങളിലൊരാള്‍ വിജനമായ ഒരു മരുഭൂമിയില്‍ വെച്ചായിരിക്കും മരണപ്പെടുക. ഒരു സംഘം മുസ്ലിംകള്‍ അവിടെ യാദൃച്ഛികമായി എത്തിപ്പെടും. അവര്‍ മയ്യത്ത് മറവുചെയ്യുകയും ചെയ്യും. അന്നു നബി (സ)യുടെ സദസ്സിലുായിരുന്ന എന്‍റെ മറ്റെല്ലാ കൂട്ടുകാരും നേരത്തെതന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഞാന്‍ മാത്രമെ അവശേഷിക്കുന്നുള്ളു. അത് കൊണ്ട് ഞാനിവിടെവെച്ച് മരിക്കും. എന്നെ മറവുചെയ്യാന്‍ ഇവിടെ ആളുകള്‍ വന്നെത്തുകയും ചെയ്യും!” നബി (സ)യുടെ പ്രവചനം സാക്ഷാല്‍ക്കരിച്ചു. അബൂദര്‍റ് (റ) അവിടെ വെച്ച് അന്ത്യശ്വാസംവലിച്ചു. അബ്ദുല്ലാഹിബ്നുമസ്ഊദ് (റ)യുടെ നേതൃത്വത്തില്‍ ഒരു സംഘം യാദൃച്ഛികമായി അവിടെ എത്തി. അവര്‍ ആ മൃതദേഹമെടുത്ത് മറവുചെയ്യുകയും ചെയ്തു.

അബുഹുറൈറ(റ)

സ്വഹാബിമാരുടെ ചരിത്രം

അബുഹുറൈറ(റ)

അസാമാന്യമായ ബുദ്ധിശക്തി! മനപ്പാഠമാക്കാനുള്ള കഴിവ്! ഇവ അബൂഹുറൈറ (റ)യുടെ പ്രത്യേകതയായിരുന്നു!
പ്രവിശാലമായ മുസ്ലിംലോകത്തിലെ പതിനായിരങ്ങളായ പള്ളിമിമ്പറുകളിലും മറ്റു പ്രസംഗപീഠങ്ങളിലും നിത്യവും ഉദ്ധരിക്കപ്പെടുന്ന ഒരു നാമമാണ് അബൂഹുറൈറ (റ)! ആ നാമം കേള്‍ക്കാത്ത മുസ്ലിംകള്‍ ഉാവുകയില്ല. നൂറ്റാുകള്‍ പഴക്കമുള്ള മുസ്ലിംലോകത്തിന്‍റെ ചരിത്രം ഇന്നുവരെ ആ നാമം ആദരവോടും വിശ്വാസത്തോടും കേട്ടുപോന്നു. ഇസ്ലാമിക ശരീഅത്തിന്‍റെ നിലനില്‍പിന്ന് വേണ്ടി അല്ലാഹു പ്രത്യേകം സജ്ജമാക്കിയ ചില മഹല്‍പ്രതിഭകളാണല്ലോ സ്വഹാബിമാര്‍. അവരില്‍ പലരുടെയും രംഗം പലതായിരുന്നു. യുദ്ധത്തിലെ രണശൂരര്‍! ഭരണതലത്തിലെ രാഷ്ട്രമീമാംസകര്‍! നയതന്ത്രശാലികള്‍!….. അങ്ങനെ പലരും.

        അബൂഹുറൈറ (റ)യുടെ രംഗം വിജ്ഞാനമേഖലയായിരുന്നു. തിരുമേനിയുടെ വായില്‍ നിന്ന് വീഴുന്ന മുത്തുമണികള്‍ അദ്ദേഹം പെറുക്കിയെടുത്തു തന്‍റെ  ഹൃദയത്തിന്‍റെ ചെപ്പില്‍ സൂക്ഷിച്ചു. താന്‍ ഹൃദിസ്ഥമാക്കിയത് ഒരിക്കലും അദ്ദേഹം മറന്നില്ല. ഇമാംശാഫീ (റ) പറയുന്നു. “അബൂഹുറൈറ (റ)യില്‍ നിന്ന് എണ്ണൂറിലധികം സഹാബിമാരും താബിഉകളായ പണ്ഡിതരും ഹദീസ് ഉദ്ധരിച്ചിരിക്കുന്നു”. ഇത് മറ്റുള്ള സ്വഹാബിമാരെക്കാള്‍ വളരെ കൂടുതലായിരുന്നു. ഇസ്ലാമിന്‍റെ ആദ്യകാലങ്ങളില്‍ തന്നെ വിശ്വസിക്കുകയും, നബി (സ)യെ യുദ്ധത്തിലും സമാധാനത്തിലും നിഴല്‍പോലെ പിന്തുടരുകയും ചെയ്ത പ്രസിദ്ധമായ പലരും അക്കൂട്ടത്തിലുായിരുന്നു. എങ്കിലും അബൂഹുറൈറ(റ)ക്ക് എങ്ങനെ ഇത് സാധിച്ചു. അദ്ദേഹം തന്നെ വിശദീകരിക്കുന്നു:

        “പലരും പറയുന്നു, അബൂഹുറൈറ നബി (സ)യില്‍ നിന്ന് ധാരാളം ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്ന് മുമ്പ് ഇസ്ലാം ആശ്ലേഷിച്ച മുഹാജിറുകള്‍ക്ക് പോലും ഇത്രമാത്രം ഉദ്ധരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്”. എങ്കിലും ഒരു കാര്യം മനസ്സിലാക്കണം. എന്‍റെ മുഹാജിറുകളായ സ്നേഹിതന്‍മാര്‍ അവരുടെ നിത്യവൃത്തിക്കുവേണ്ടി അങ്ങാടിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അന്‍സാരികള്‍ കൃഷിയിടങ്ങളുമായും! ഞാനാകട്ടെ പരമദരിദ്രനായ ഒരു മനുഷ്യനായിരുന്നു. എനിക്ക് കച്ചവടവുമില്ല. കൃഷിയുമില്ല. ഞാന്‍ സദാ നബി (സ)യുമായി സഹവസിച്ചുകൊണ്ടിരുന്നു. അവര്‍ നബി (സ)യുടെ സദസ്സ് വിട്ടുപോകുമ്പോള്‍ ഞാന്‍ അവിടെ ണ്ടായിരിക്കും. അവരില്ലാത്ത നേരത്തും ഞാന്‍ പഠിച്ചു കൊണ്ടിരിക്കും.

        ഒരിക്കല്‍ നബി (സ) ഞങ്ങളോട് പറഞ്ഞു: എന്‍റെ ഈ സംസാരം കഴിയുന്നത് വരെ നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവന്‍റെ തട്ടം നിവര്‍ത്തിപ്പിടിക്കുകയും സംസാരം കഴിയുമ്പോള്‍ അത് മാറിലേക്ക് അണയ്ക്കുകയും ചെയ്യുന്നുവോ അവന്‍ പിന്നീട് ഒരിക്കലും ഞാന്‍ പറയുന്ന കാര്യം മറന്നുകളയുകയില്ല. ഞാന്‍ ഉടനെ അങ്ങനെ ചെയ്തു. നബി (സ) സംസാരിച്ചു. പിന്നീട് ഒരിക്കലും ഞാന്‍ നബി (സ)യുടെ വാക്ക് മറന്നിട്ടില്ല! അല്ലാഹുവാണ് സത്യം. അല്ലാഹുവിന്‍റെ വിജ്ഞാനം ജനങ്ങള്‍ക്ക് അറിയിച്ചുകൊടുക്കാതെ മറച്ചുവെക്കുന്നവന്‍ അഭിശപ്തനാകുന്നു എന്ന അല്ലാഹുവിന്‍റെ താക്കീത് പരിശുദ്ധ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു ഹദീസ്പോലും ഉദ്ധരിക്കുമായിരുന്നില്ല.

        നബി (സ)യുമായുള്ള അദ്ദേഹത്തിന്‍റെ സന്തതസഹചാരിത്വം, സ്വതഃസിദ്ധമായ ബുദ്ധികൂര്‍മ്മത, നബി (സ)യുടെ പ്രര്‍ത്ഥന നിമിത്തം അദ്ദേഹത്തിന്ന് ലഭിച്ച തൗഫീഖ്, തനിക്കറിവുള്ളത് അപരന്ന് അറിയിച്ചുകൊടുതക്കേത് തന്‍റെ ബാദ്ധ്യതയാണെന്ന വിശ്വാസം ഇവയെല്ലാമാണ് അബൂഹുറൈറ (റ)യുടെ ഹദീസിന്‍റെ ആധിക്യത്തിന്ന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു! ഒരിക്കല്‍ മര്‍വാനുബ്നുല്ഹകം അബൂഹുറൈറ (റ)യെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. അബൂഹുറൈറ (റ)യെ വിളിച്ചുവരുത്തി. അദ്ദേഹം അറിയാതെ മറക്കു പിന്നില്‍ തന്‍റെ ഒരു എഴുത്തുകാരനെ മര്‍വാന്‍ നിയോഗിച്ചു. അബൂഹുറൈറ (റ) ഒരുപാട് ഹദീസുകള്‍ ഉദ്ധരിച്ചു. പറയുന്നത് മുഴുവനും മറക്കു പിന്നില്‍ ഇരുന്ന് എഴുത്തുകാരന്‍ എഴുതിവെക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം മര്‍വാന്‍ മറ്റൊരിക്കല്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. പണ്ടു പറഞ്ഞ ഹദീസുകള്‍ വീണ്ടും ഓതിക്കേള്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വള്ളിപുള്ളി വ്യത്യാസമില്ലാതെ അത് മര്‍വാനെ കേള്‍പ്പിക്കുകയും ചെയ്തു. അബൂഹുറൈറ (റ) പറയുമായിരുന്നു: എന്നെപ്പോലെ ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച മറ്റൊരാള്‍ നബി (സ)യുടെ അനുയായികളില്‍ ഉണ്ടായിരുന്നില്ല. അംറുബ്നുല്‍ ആസ്വിന്‍റെ പുത്രന്‍ അബ്ദുല്ല (റ) അല്ലാതെ. അദ്ദേഹം എഴുതി സൂക്ഷിക്കുകയായിരുന്നു. ഞാന്‍ എഴുതിവെക്കാറുായിരുന്നില്ല. 

        അബൂഹുറൈറ (റ) ആരാധനാ നിമഗ്നനായ ഒരു ഭക്തനായിരുന്നു. തന്‍റെ വീട്ടില്‍ രാത്രി ഇബാദത്തും ദിക്റുകളും ഇടമുറിയാന്‍ അദ്ദേഹം അനുവദിച്ചില്ല. രാത്രി മൂന്നായി ഭാഗിക്കും. ആദ്യഭാഗം തനിക്കും രാമത്തേത് ഭാര്യക്കും പിന്നീട് പുത്രിക്കും! അവര്‍ തന്താങ്ങളുടെ ഈഴത്തില്‍ നമസ്കാരവും പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും! രാത്രി മുഴുവന്‍ അദ്ദേഹത്തിന്‍റെ വീട് നമസ്കാരവും പ്രാര്‍ത്ഥനയും കൊണ്ട് സജീവമായിരിക്കും! പരമ ദരിദ്രനായിരുന്നു അദ്ദേഹം. ഒരു നേരം വയര്‍ നിറക്കാനുള്ള ആഹാരത്തിന്നു പോലും വകയുായിരുന്നില്ല! 

        അദ്ദേഹം പറയുന്നത് നോക്കൂ: “ഞാന്‍ അനാഥനായി വളര്‍ന്നു. ദരിദ്രനായി നാടുവിട്ടു. ഗസ്വാന്‍റെ പുത്രി ബുസ്റക്ക് കൂലിപ്പണി ചെയ്തു. എന്‍റെ വിശപ്പടക്കാന്‍ വേണ്ടി, അവള്‍ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ഒട്ടകത്തെ തെളിച്ചു പാട്ടുപാടും. യാത്രമതിയാക്കിയാല്‍ അവര്‍ക്കു ഭൃത്യവേല ചെയ്യും. ഇതായിരുന്നു എന്‍റെ ജോലി. ഇന്ന് ഇതാ ആ ബുസ്റയെ അല്ലാഹു എനിക്ക് ഇണയാക്കിത്തന്നിരിക്കുന്നു. ഇസ്ലാമിനെ രക്ഷാമാര്‍ഗ്ഗവും മുഹമ്മദ് നബി (സ)യെ നേതാവുമാക്കിയ അല്ലാഹുവിന്ന് സ്തുതി.”

        ഹിജ്റ ഏഴാമത്തെ വര്‍ഷമാണ് അബൂഹുറൈറ (റ)മദീനയില്‍ വന്നത്. തുഫൈലുബ്നു അംറുദൗസിയുടെയും അബൂഅര്‍വദ്ദൗസിയുടെയും നാട്ടു കാരനായിരുന്നു അദ്ദേഹം. മദീനയില്‍ വന്നശേഷം അദ്ദേഹത്തെ മാനസികമായി അലട്ടിക്കൊിരുന്ന ഒരു പ്രശ്നം തന്‍റെ ഉമ്മയുടെതായിരുന്നു. അവര്‍ ഇസ്ലാം വിശ്വസിച്ചിരുന്നില്ല. വലിയ പിടിവാശിക്കാരിയായിരുന്നു. പലപ്പോഴും നബി (സ)യെ അധിക്ഷേപിക്കുമായിരുന്നു. അത് അദ്ദേഹത്തിന്ന് അസ്വസ്ഥത യുാക്കി. ഒരിക്കല്‍ ആ സ്ത്രീ പുരുഷമായി നബി (സ)യെ പഴിപറഞ്ഞു. അതുകേട്ട് സഹിക്കവയ്യാതെ അദ്ദേഹം കരഞ്ഞുകൊണ്ട് പള്ളിയിലേക്ക് മടങ്ങിച്ചെന്നു. നബി (സ)യോട് പറഞ്ഞു: “പ്രവാചകരെ, ഞാന്‍ എന്‍റെ ഉമ്മയെ പലപ്പോഴും ഇസ്ലാമിലേക്ക് ക്ഷണിച്ചു നോക്കി. അവര്‍ സ്വീകരിക്കുന്നില്ല. ഇന്നു ഞാന്‍ അവരെ ക്ഷണിച്ചപ്പോള്‍ അവര്‍ അങ്ങയെക്കുറിച്ച് ചീത്തപറയുകയാണുായത്. അതുകൊണ്ട് താങ്കള്‍ എന്‍റെ ഉമ്മയുടെ സന്‍മാര്‍ഗ്ഗത്തിന്നു വേണ്ടി പ്രാര്‍ത്ഥിച്ചാലും!” നബി (സ) പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, അബൂഹുറൈറയുടെ ഉമ്മയെ നീ സന്‍മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.” അനന്തരം ഞാന്‍ വീട്ടില്‍ ചെന്നു. വിതിലില്‍ മുട്ടി. ഉമ്മ ഉള്ളില്‍ നിന്ന് വിളിച്ചു പറഞ്ഞു: “നില്‍ക്കൂ, ഇങ്ങോട്ട് കടക്കരുത്.” അപ്പേള്‍ വീട്ടില്‍ നിന്ന് വെള്ളം പ്രയോഗിക്കുന്ന ശപ്ദം കേള്‍ക്കാമായിരുന്നു. അനന്തരം അവര്‍ വസ്ത്രമണിഞ്ഞു പുറത്തുവന്നു എന്നോട് പറഞ്ഞു: “അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്‍റെ അടിമയും പ്രവാചകനുമാണെന്നും.” അബൂഹുറൈറ (റ)യുടെ മാതാവ് മുസ്ലിമായി. സന്തോഷാതിരേകത്താല്‍ അദ്ദേഹം നബി (സ)യുടെ സന്നിധിയിലെത്തി. നബി (സ)യോട് പറഞ്ഞു: “നബിയേ, അങ്ങയുടെ പ്രാര്‍ത്ഥന ഫലിച്ചിരിക്കുന്നു. എന്‍റെ ഉമ്മ മുസ്ലിമായിരിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും സത്യവിശ്വാസികളുടെ ഇഷ്ടഭാജനങ്ങളാകുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും.” നബി (സ) ഇങ്ങനെ പ്രാര്‍ത്ഥിച്ചു:  “നാഥാ, നീ ഈ പാവപ്പെട്ട അടിമയെയും അദ്ദേഹത്തിന്‍റെ ഉമ്മയെയും സത്യവിശ്വാസികള്‍ക്ക് പ്രിയങ്കരരാക്കേണമേ”

        അബൂഹുറൈറ (റ) നബി (സ)യുടെ വിയോഗാനന്തരം നല്ല ഭക്തനും മുജാഹിദുമായി ജീവിച്ചു. എല്ലാ സമരങ്ങളിലും പങ്കെടുത്തു. ഉമര്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹത്തെ ബഹറൈനിലെ ഭരണാധികാരിയായി നിയോഗിച്ചു. തന്‍റെ കീഴുദ്യോഗസ്ഥരോട് കര്‍ക്കശമായിട്ടായിരുന്നു ഉമര്‍ (റ) പെരുമാറിയിരുന്നത്. ഒരാള്‍ ഭരണഭാരം കയ്യേല്‍ക്കുമ്പോള്‍ ഉായിരുന്നതിനേക്കാള്‍ ഒരു സൗകര്യവും അയാള്‍ക്ക് കൂടിപ്പോകുന്നത് ഉമര്‍ (റ) സമ്മതിച്ചിരുന്നില്ല. ഒരു ജോഡി വസ്ത്രവുമായി അധികാരമേറ്റ ആള്‍, അധികാരം കയ്യൊഴിയുമ്പോള്‍ അത് രണ്ടു ജോഡിയാവാന്‍ പാടില്ല. അത് എവിടെ നിന്ന് ലഭിച്ചു എന്ന് അദ്ദേഹത്തിന്ന് അറിയുക തന്നെ വേണം. അതായിരുന്നു സ്വഭാവം. അബൂഹുറൈറ (റ) ബഹറൈനിലെ ഭരണത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പക്കല്‍ കുറച്ചു സൂക്ഷിപ്പു ധനമുണ്ടെന്ന് ഉമര്‍ (റ) അറിഞ്ഞു. അബൂഹുറൈറ (റ)യെ മദീനയിലേക്ക് വിളിപ്പിച്ചു. ഉമര്‍ (റ): (അദ്ദേഹം കോപിഷ്ടനായിരുന്നു.)  “നീ പൊതുഖജനാവിലെ ധനം അപഹരിച്ചിരിക്കുന്നു അല്ലേ? നീ അല്ലാഹുവിന്‍റെയും അവന്‍റെ ഗ്രന്ഥത്തിന്‍റെയും ശത്രുവാണോ?” അദ്ദേഹം പറഞ്ഞു: “അല്ല, ഞാന്‍ അല്ലാഹുവിന്‍റെയും പരിശുദ്ധ ഖുര്‍ആനിന്‍റെയും ശത്രുവല്ല. അല്ലാഹുവിന്‍റെ എതിരാളികളുടെ ശത്രുവാണ്. ഞാന്‍ പൊതുഖജനാവില്‍ നിന്ന് അപഹരിച്ചിട്ടുമില്ല.” ഉമര്‍ (റ): “എങ്കില്‍ നീ ഈ ധനം എവിടെ നിന്ന് സ്വരൂപിച്ചു?” അബൂഹുറൈറ (റ) പറഞ്ഞു: “എന്‍റെ കുതിരകള്‍ പെറ്റുപെരുകിയതും എനിക്കു പാരിതോഷികമായി ലഭിച്ചതുമാണത്.” ഉമര്‍ (റ) സമ്മതിച്ചില്ല. അദ്ദേഹത്തിന്‍റെ ധനം ബൈത്തുല്‍മാലില്‍ നിക്ഷേപിച്ചു. ആകാശത്തിലേക്ക് ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു: നാഥാ, നീ അമീറുല്‍ മുഅ്മിനീന്ന് പൊറുത്തു കൊടുക്കേണമേ.” ഉമര്‍ (റ) പിന്നീടൊരിക്കല്‍ അബൂഹുറൈറ (റ)യെ സമീപിച്ചു വീണ്ടും ബഹറൈനിന്‍റെ ഭരണാധികാരം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. അബൂഹുറൈറ(റ) സ്വീകരിച്ചില്ല. ഉമര്‍ (റ) കാരണമന്യേഷിച്ചു. അദ്ദേഹം പറഞ്ഞു: “ഇനി മറ്റൊരിക്കല്‍ കൂടി എന്‍റെ ധനം പിടിച്ചെടുക്കാനും അഭിമാനം ക്ഷതപ്പെടാനും അടികൊള്ളാനും ഇടവരുത്തരുതല്ലോ! തന്നെയുമല്ല ഞാനധികാരത്തിലിരുന്ന് വിവരക്കേട് കല്‍പ്പിക്കുമോ എന്നു ഭയപ്പെടുകയും ചെയ്യുന്നു”. 

“നാഥാ, നിന്നെ കുമുട്ടാന്‍ ഞാന്‍ കൊതിക്കുന്നു. നീ എന്നെ കാണുന്നത് ഇഷ്ടപ്പെടേണമേ” രോഗശയ്യയില്‍ കിടന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഹിജ്റ 59ല്‍ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്ന് അന്ന് എഴുപത്തിയെട്ട് വയസ്സുായിരുന്നു. ബഖീഇലാണ് മറവുചെയ്യപ്പെട്ടത്. ജാഹിലിയാ കാലത്ത് അബ്ദുശംസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍. നബി (സ) അത് മാറ്റി അബ്ദുറഹ്മാന്‍ എന്നാക്കി. അദ്ദേഹത്തിന്ന് ഓമനയായ ഒരു പൂച്ചയുായിരുന്നു. സന്തതസഹചാരി യായിരുന്നുപോല്‍ അത്. അതു നിമിത്തം “അബൂഹുറൈറ” എന്ന അപരനാമവും അദ്ദേഹത്തിന്ന് വന്നുചേര്‍ന്നു. അര്‍ത്ഥം, “പൂച്ചക്കാരന്‍”

അബൂ ഉബൈദത്തുല്_ ജർറാഹ് (റ)

സ്വഹാബിമാരുടെ ചരിത്രം

അബൂ ഉബൈദത്തുല്_ ജർറാഹ് (റ)

ഈ സമുദായത്തിലെ വിശ്വസ്തന്‍ എന്ന് നബി (സ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുായി.. നബി (സ) പറഞ്ഞു:
“ഓരോ സമുദായത്തിനും ഒരു വ്ശ്വസ്തനു്, ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂഉബൈദയാകുന്നു.”

മുന്‍പല്ലുകള്‍ നഷ്ടപ്പെട്ട്, ഒട്ടിയ കവിളുകളും നീണ്ടുമെലിഞ്ഞ ശരീരവുമുള്ള അബൂഉബൈദ (റ) സ്വര്‍ഗ്ഗം കൊണ്ടു സുവിശേഷമറിയിക്കപ്പെട്ട പത്ത് സഹാബിമാരില്‍ ഒരാളാണ്. ആമിറുബ്നു അബ്ദില്ലഹിബ്നുല്‍ജര്‍റാഹ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. നബി (സ)യുടെ പതിനൊന്നാമത്തെ പിതാമഹനായ ഫിഹ്റിന്‍റെ സന്താനപരമ്പരയില്‍ പെട്ട ആളാണ് അബൂഉബൈദ(റ). ഈ സമുദായത്തിലെ വിശ്വസ്തന്‍ എന്ന് നബി (സ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുായി.. നബി (സ) പറഞ്ഞു: “ഓരോ സമുദായത്തിനും ഒരു വ്ശ്വസ്തനുണ്ട്, ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂഉബൈദയാകുന്നു.” ഒരിക്കല്‍ ഒരു സമരമുഖത്ത് നിലകൊള്ളുകയായിരുന്ന അംറുബ്നുല്‍ ആസ് (റ)യെ സഹായിക്കാന്‍ നബി (സ) അബൂഉബൈദ(റ) യുടെ നേതൃത്വത്തില്‍ ഒരു പോഷക സൈന്യത്തെ അയക്കുകയുണ്ടായി. അബൂബക്കര്‍ (റ) ഉമര്‍ (റ) ആ സൈന്യത്തില്‍ സാധാരണ പടയാളികളായിരുന്നു. അബൂഉബൈദ(റ) യുടെ പദവി ഇതില്‍ നിന്നും വ്യക്തമാണെല്ലോ. ഉമര്‍ (റ) മരണശയ്യയില്‍ വെച്ച് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “അബൂഉബൈദ ജീവിച്ചിരിപ്പുായിരുന്നെങ്കില്‍ അദ്ദേഹത്തെ ഞാന്‍ എന്‍റെ പിന്‍ഗാമിയായി നിയമിക്കുമായിരുന്നു. അല്ലാഹു അതിനെക്കുറിച്ച് എന്നോട് ചോദിച്ചാല്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിശ്വസ്തനായ വ്യക്തിയെ മാത്രമാണ് ഞാന്‍ നിയോഗിച്ചതെന്ന് സമാധാനം പറയുകയും ചെയ്യാമായിരുന്നു.

നബി (സ) അര്‍ഖമിന്‍റെ (റ) വീട്ടില്‍ രഹസ്യപ്രബോധനം തുടങ്ങുന്നതിനു മുമ്പ് തന്നെ അബൂബക്കര്‍ (റ)യുടെ പ്രേരണമൂലം അബൂഉബൈദ(റ) ഇസ്ലാം ആശ്ലേഷിച്ചു. പ്രതിയോഗികളുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് സ്വാഭാവികമായും അദ്ദേഹം വിധേയനായി. അബ്സീനയായിലേക്കുള്ള രണ്ടാമത്തെ ഹിജ്റയില്‍ അദ്ദേഹവും പങ്കുകൊണ്ടു. അവിടെ നിന്ന് മടങ്ങിവന്ന ശേഷം നബി (സ)യുടെ കൂട്ടുപിരിയാത്ത സഹചാരിയായി. യാതനയുടെ തീച്ചൂളയില്‍ ജീവിതം നയിച്ചു. ബദര്‍,ഉഹ്ദ് അടക്കമുള്ള എല്ലാ ധര്‍മ്മസമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രവാചകസ്നേഹത്തിന് പാത്രമായ അദ്ദേഹം ഉഹ്ദ് രണാങ്കണത്തില്‍ രോമാഞ്ചജനകമായ ധീരത കാഴ്ചവെച്ചു. തിരുമേനിയുടെ ജീവരക്തത്തിനുവേി കഴുകനെ പോലെ പറന്നടുത്ത ശത്രുനിരയുടെ നേരെ ജീവന്‍ തൃണവല്‍ണിച്ചു പടപൊരുതി. തിരുമേനിയുടെ സന്നിധിയില്‍ നിന്ന് ഒരിക്കലും അദ്ദേഹം അകന്നുപോയില്ല. ഒരുവേള ശത്രുവലയത്തിനുള്ളില്‍ അദ്ദേഹത്തിന്‍റെ ഖഡ്ഗം മിന്നല്‍പിണരുപോലെ ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു. നബി (സ) ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ഒരു നിര്‍ണായകഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ വാള്‍ നൂറ് വാളുകള്‍ക്ക് സമാനമായിരുന്നു. അതിനിടയില്‍ ഒരു അസ്ത്രം നബി (സ)യെ ലക്ഷ്യംവെച്ചുവരുന്നത് അബൂഉബൈദ(റ)യുടെ ദൃഷ്ടിയില്‍പെട്ടു. നെടിയിട കൊണ്ട് ശത്രുവലയം ഭേദിച്ച് അദ്ദേഹം നബി (സ)യുടെ അരികിലെത്തി. പരിശുദ്ധ രക്തം വലതുകൈകൊണ്ടു തടവി നബി (സ) ഇങ്ങനെ പറയു ന്നുണ്ടായിരുന്നു. “തന്‍റെ സൃഷ്ടാവിലേക്ക് ക്ഷണിക്കുന്ന ഒരു പ്രവാചകന്‍റെ വദനം രക്ത പങ്കിലമാക്കിയ ഒരു ജനവിഭാഗം എങ്ങനെ വിജയിക്കും.” നബി (സ)യുടെ ശിരസ്സിലണിഞ്ഞിരുന്ന പടത്തൊപ്പിയുടെ രണ്ടു വട്ടക്കണ്ണികള്‍ ഇരുകവിളുകളിലും ആഴ്ന്നിറങ്ങിയിരുന്നു. ആ മുറിവുകളിലൂടെയായിരുന്നു രക്തം ഒഴുകിയിരുന്നത്.
അബൂബക്കര്‍ (റ) പ്രസ്തുത സംഭവം വിവരിക്കുന്നത് നോക്കൂ: “അസഹ്യ വേദനയനുഭവിച്ച്, രക്തമൊഴുകുന്നത് കണ്ട് ഞാന്‍ ഓട്ച്ചെല്ലുകയായിരുന്നു. കീഴ്ഭാഗത്തു നിന്ന് ഒരു മനുഷ്യന്‍ പറവയെപോലെ കുനിഞ്ഞ് വരുന്നത് ഞാന്‍ കണ്ടു. “പടച്ചവനെ അത് ശത്രുവല്ലായിരുന്നെങ്കില്‍” എന്ന് ഞാന്‍ മനസ്സാ പ്രാര്‍ത്ഥിച്ചു. അയാള്‍ അടുത്ത് എത്തിയപ്പോള്‍ അത് അബൂഉബൈദയാണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു. പടത്തൊപ്പിയുടെ ഒരു വട്ടക്കണ്ണി അദ്ദേഹം മുമ്പല്ലുകൊണ്ട് കടിച്ചു പറിച്ചുതാഴെയിട്ടു. അതോടൊപ്പം അദ്ദേഹത്തിന്‍റെ ഒരു മുമ്പല്ലും താഴെ വീണു. രണ്ടാമത്തെ വട്ടക്കണ്ണിയും അദ്ദേഹം കടിച്ചു പറിച്ചു. അപ്പോഴും ഒരു പല്ല് നഷ്ടപെട്ടു.”ഒരിക്കല്‍ നബി(സ) അദ്ദേഹത്തെ മുന്നൂറില്‍ പരം സൈനികരുടെ നേതൃത്വം നല്‍കിക്കൊണ്ട് ഒരു ദൂരദിക്കിലേക്ക് യുദ്ധത്തിന് നിയോഗിച്ചു. ദുര്‍ഘടം പിടിച്ച ദൂരയാത്രയായിരുന്നു അത്. വഴിമദ്ധ്യേ അവരുടെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നുപോയി. ഒരാള്‍ക്ക് ഒരു ദിവസം ഒരു കാരക്കവീതം ഭക്ഷിക്കാന്‍ പോലും അവരുടെ പക്കലുായിരുന്നില്ല. എങ്കിലും ആ സൈന്യാധിപന്‍റെ മനക്കരുത്ത് തളര്‍ത്താനും അദ്ദേഹത്തെ പിന്തിരിപ്പിക്കാനും അതു കാരണമായില്ല. അവര്‍ ലക്ഷ്യത്തിലേക്ക് തന്നെ നീങ്ങി. എല്ലാം തീര്‍ന്ന് പ്രസ്തുത സംഘം പച്ചിലകള്‍ ഭക്ഷിച്ചും വെള്ളം കുടിച്ചും ദൗത്യം നിര്‍വ്വഹിച്ചു. ഈ യുദ്ധം പച്ചില എന്നര്‍ഥം വരുന്ന “ഖബത്ത്” എന്നപേരില്‍ അറിയപ്പെടുന്നു. നബി (സ)ക്ക് അബൂഉബൈദ (റ)യോട് അതിയായ സ്നേഹമായിരുന്നു. ഒരിക്കല്‍ യമനിലെ നജ്റാനില്‍ നിന്ന് ഒരു നിവേദകസംഘം മദീനയില്‍ വന്നു. തങ്ങള്‍ക്ക് പരിശുദ്ദ ഖുര്‍ആനും സുന്നത്തും പഠിക്കുവാന്‍ ഒരാളെ നജ്റാനിലേക്ക് അയച്ചുതരണമെന്ന് നബി (സ)യോട് ആവശ്യപ്പെട്ടു. അവരോട് നബി (സ) പറഞ്ഞു; “നിങ്ങളോടൊപ്പം വിശ്വസ്തനായ ഒരു മനുഷ്യനെ ഞാന്‍ അയച്ചുതരാം. അദ്ദേഹം അതിവിശ്വസ്തനായിരിക്കും” അതിവിശ്വസ്തനായിരിക്കും എന്ന് നബി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചുകൊിരുന്നു. ഈ ആവര്‍ത്തനം കേട്ടപ്പോള്‍ ആമഹാഭാഗ്യവാന്‍ ഞങ്ങളായിരുന്നെങ്കില്‍ എന്ന് ഓരോ സഹാബിമാരും ആഗ്രഹിച്ചുപോയി. ഉമര്‍(റ) പറയുന്നത് നോക്കൂ: ഞാന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ കൊതിച്ചിരുന്നില്ല. അന്ന് നബി (സ)യുടെ ആ പ്രകീര്‍ത്തനം കേട്ടപ്പേള്‍ അത് ഞാനായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി. അന്ന് ളുഹര്‍ നമസ്കാരത്തിനു ശേഷം നബി (സ) ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കി. നബി (സ)യുടെ കണ്ണുകള്‍ തന്‍റെ അനുയായികളിലെ ആ “വിശ്വസ്തനെ” പരതുകയായിരുന്നു. ഞാന്‍ നബി (സ)യുടെ ദൃഷ്ടിയില്‍പെടാന്‍ വേണ്ടി തലയുയര്‍ത്തി പൊങ്ങിയിരുന്നു. അബൂഉബൈദയെ കണ്ടപ്പോള്‍ നബി (സ) അദ്ദേഹത്തെ വിളിച്ചു ഇങ്ങനെ പറഞ്ഞു: “നീ ഇവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെടുക. സത്യസന്ധമായി വിധി നടത്തുകയും ചെയ്യുക.” അങ്ങനെ അബൂഉബൈദ (റ) അവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെട്ടു. 

നബി (സ)യുടെ നിര്യാണത്തിന് ശേഷവും അബൂഉബൈദ (റ)വിശ്വസ്തതയോടുകൂടി ഇസ്ലാമിനെ സേവിച്ചു. ഇസ്ലാമിന്‍റെ പതാകക്ക് കീഴില്‍ അനുസരണയുള്ള ഒരു സാധാരണ ഭടനായും സൈന്യാധിപനായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. ഒരു സാധാരണ ഭടനെന്ന നിലക്ക് അദ്ദേഹം പ്രകടിപ്പിക്കുന്ന യോഗ്യതയും സാഹസവും അദ്ദേഹത്തെ ഒരു സൈന്യാധിപനാണെന്ന് തോന്നിപ്പിക്കുമായിരുന്നു. നേതാവെന്ന നിലക്കുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും വിനയവും ഒരു സാധാരണ ഭടന്‍റെതുപോലെയുമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രസിദ്ധമായ യര്‍മുഖ് യുദ്ധത്തില്‍ ഖാലിദുബ്നുല്‍ വലീദ് ആയിരുന്നു സൈന്യാധിപന്‍. യുദ്ധം നിര്‍ണ്ണായകഘട്ടത്തിലെത്തിയപ്പോള്‍, സൈന്യനേതൃത്വം അബൂഉബൈദ (റ)യില്‍ അര്‍പ്പിച്ചുകൊണ്ട് ഖലീഫ ഉമര്‍ (റ)ന്‍റെ പുതിയ ഉത്തരവ് അബൂഉബൈദ(റ) കൈപറ്റുകയുായി. ഖാലിദ്(റ) ന്‍റെ നേതൃത്വത്തില്‍ പ്രസ്തുത യുദ്ധം വിജയം വരിക്കുന്നത് വരെ ആ ഉത്തരവ് അദ്ദേഹം മറച്ചുവെക്കുകയാണുണ്ടായത്. യുദ്ധം വിജയകരമായി പര്യവസാനിച്ചശേഷം അദ്ദേഹം വിനയപുരസ്സരം ഖലീഫയുടെ കത്തുമായി ഖാലിദ് (റ)യെ സമീപിച്ചു വിവരമറിയിച്ചു. ഖാലിദ്(റ) ചോദിച്ചു: വന്ദ്യരായ അബൂഉബൈദ, ആ ഉത്തരവ് അങ്ങയ്ക്ക് കിട്ടിയപ്പോള്‍ തന്നെ അത് എന്നെ ഏല്‍പ്പിച്ച് അങ്ങ് നേതൃത്വം ഏറ്റെടുക്കേണ്ടതായിരുന്നില്ലേ? അബൂഉബൈദ (റ) പറഞ്ഞു: യുദ്ധത്തിന് ഭംഗംവരുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഐഹികസ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരോ അതിനുവേി പ്രവര്‍ത്തിക്കുന്നവരോ അല്ലല്ലോ നാം. ആരുനേതാവായാലും നാമെല്ലാവരും ദൈവമാര്‍ഗ്ഗത്തില്‍ സഹോദരന്‍മാരാണെല്ലോ.

എണ്ണത്തിലും വണ്ണത്തിലും ബൃഹത്തായ ഒരു സൈന്യത്തിന്‍റെ നേതൃത്വം വഹിച്ച അബൂഉബൈദ (റ) ഒരിക്കലും ഒരു സാധാരണ സൈനികന്‍റെ നിലവാരത്തില്‍ കവിഞ്ഞ മനഃസ്ഥിതി വെച്ച് പുലര്‍ത്തിയില്ല. സിറിയയിലെ തന്‍റെ അനുയായികളോട് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പ്രസംഗിച്ചു: “മഹാജനങ്ങളെ! ഞാന്‍ ഖുറൈശി വംശജനായ ഒരു മുസ്ലിമാകുന്നു. നിങ്ങളില്‍ കറുത്തവനോ വെളുത്തവനോ ആരുതന്നെയാവട്ടെ ദൈവഭക്തിയില്‍ ആര് എന്നെ കവച്ചുവെക്കുന്നുവോ അവനെ ഞാന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.”

ഉമര്‍ (റ) സിറിയാസന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വന്നവരോട് അദ്ദേഹം ചോദിച്ചു: “എന്‍റെ സഹോദരന്‍ അബൂഉബൈദ എവിടെ?” അദ്ദേഹത്തെ കണ്ടമാത്രയില്‍ ഉമര്‍ (റ) കെട്ടിപ്പിടിച്ചാശ്ലേഷിച്ചു. അബൂഉബൈദ (റ) അദ്ദേഹത്തെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ആ വീട്ടില്‍ അദ്ദേഹത്തിന്‍റെ വാഹനവും വാളും പരിചയുമല്ലാതെ കാര്യമായി ഒന്നും ഉമര്‍ (റ) കണ്ടില്ല. ഉമര്‍ (റ) അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും സമ്പാദിച്ചില്ലേ?” അദ്ദേഹം പറഞ്ഞു: “എനിക്കൊന്നും ആവശ്യമില്ല, അമീറുല്‍ മുഅ്മിനീന്‍”

ഹിജ്റ ..18ാം വര്‍ഷം ഉമര്‍(റ) മദീനയില്‍ തന്‍റെ ഒദ്യോഗികകര്‍മ്മങ്ങളില്‍ വായാപൃതനായിരുന്നു. ഒരു ദൂതന്‍ വന്നു പറഞ്ഞു: “അമീറുല്‍ മുഅ്മിനീന്‍, അബൂഉബൈദ (റ) നിര്യാതനായിരിക്കുന്നു.”അണപൊട്ടിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഉമര്‍ (റ) പറഞ്ഞു: “അല്ലാഹു അദ്ദേഹത്തിന് കരുണചെയ്യട്ടെ. ഞാന്‍ വല്ലതും ഈ ലോകത്ത് ആഗ്രഹിച്ചിരുന്നുവെങ്കില്‍ അത് അബൂഉബൈദയെ പോലുള്ളവരെക്കൊണ്ട് നിറക്കപ്പെട്ട ഒരു കുടുംബത്തെ മാത്രമായിരുന്നു.” ജോര്‍ദാനിലെ അംവാസ് എന്ന സ്ഥലത്ത് വെച്ച് 58ാം വയസ്സില്‍ പ്ളേഗ് രോഗം പിടിപെട്ടാണ് അദ്ദേഹം നിര്യാതനായത്.