അബൂ ദർറുല്_ ഗിഫാരി (റ)
ഒരു ദിവസം നബി (സ) മദീനയില്‍ ഇരിക്കുകയായിരുന്നു. ഒരു മഹാപുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവര്‍ കണ്ടു. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടക്കാരുമായ ആബാല വൃദ്ധം ജനങ്ങള്‍ തക്ബീർ മുഴക്കിക്കൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത്. മക്കയില്‍ ഏകനായിവന്ന് ഇസ്ലാംമതമാശ്ലേഷിച്ച് മടങ്ങിയ അബൂദര്‍റ് (റ) ആയിരുന്നു ആ സംഘത്തിന്‍റെ നേതാവ് ! മദീനയിലെ മുസ്ലിംകള്‍ സന്തോഷഭരിതരായി. നബി (സ) അവരെ ആദരപൂര്‍വ്വം സ്വീകരിച്ചുകൊണ്ട്പറഞ്ഞു: “ഗിഫാരികള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ”. അസ്ലം ജനതയ്ക്ക് രക്ഷ നല്‍കട്ടെ.
ഗിഫാരി ഗോത്രക്കാരനായ അബൂദര്‍റ് (റ) വിജനമായ മരുഭൂമിയിലൂടെ ദീര്‍ഘ യാത്ര ചെയ്ത് മക്കയിലെത്തി. കഅബയിലെ വിഗ്രഹങ്ങളെ ആരാധിക്കാനെത്തിയ ഒരു തീര്‍ത്ഥാടകനെപോലെ വേഷപ്രച്ഛന്നനായി ആ വിദേശി പ്രവാചകനെക്കറിച്ച് രഹസ്യമായി ചോദിച്ചറിഞ്ഞു. ആരുമറിയാതെ നബി (സ)യുടെ സദസ്സില്‍ കേറിച്ചെന്നു ജാഹിലിയ്യാ രൂപത്തില്‍ നബി (സ)യെ അഭിവാദ്യം ചെയ്തു. സത്യം പുല്‍കുവാനുള്ള ഉല്‍ക്കടമായ അഭിനിവേശം നിമിത്തം ആ ദീര്‍ഘയാത്രയുടെ ക്ഷീണവും അവശതയും അദ്ദേഹം അറിഞ്ഞിരുന്നില്ല. അബൂദര്‍റ് (റ) നബി (സ)യോട് പറഞ്ഞു: “നിങ്ങളുടെ ആ കവിത ഒന്നു പാടി കേള്‍പ്പിക്കൂ.” നബി (സ) പറഞ്ഞു: “അത് കവിതയല്ല, പരിശുദ്ധ ഖുര്‍ആനാണ്.” അബൂദര്‍റ് (റ): എങ്കില്‍ അതൊന്ന് ഓതി കേള്‍പ്പിച്ചു തരൂ. നബി (സ) ഏതാനും സൂക്തങ്ങള്‍ ഓതി. അബൂദര്‍റ് (റ) ഉച്ചത്തില്‍ സാക്ഷ്യ വചനം മൊഴിഞ്ഞു: “അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.” അദ്ദേഹം ചോദിച്ചു: നബിയെ ഞാന്‍ എനിയെന്തുവേണം? നബി (സ) പറഞ്ഞു: നീ നിന്‍റെ ജനതയിലേക്ക് മടങ്ങി പോവുക. എന്‍റെ കല്‍പന വരുന്നത് വരെ അവിടെ താമസിക്കുക. അബൂദര്‍റ് (റ) എനിക്ക് മടങ്ങിപോകുന്നതിന്ന് മുമ്പ് കഅബയില്‍ പോയി ഈ കാര്യമൊന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കണം.
അദ്ദേഹം കഅബയില്‍ പോയി സാക്ഷ്യ വചനം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അത് കേട്ട ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കിരാതമായി അക്രമിച്ചു. അദ്ദേഹം പ്രജ്ഞയറ്റു വീണു. അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ് അവിടെ ഓടിയെത്തി. അവരെ തടഞ്ഞു. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: “ദേശാടനം ചെയ്ത് കച്ചവടം നടത്തുന്നവരാണ് നിങ്ങള്‍. ഇദ്ദേഹം ഗിഫാര്‍ ഗോത്രക്കാരനാണ്. അവരുടെ നാട്ടിലൂടെയാണ് നിങ്ങളുടെ യാത്ര. ഇദ്ദേഹത്തെ ഇവിടെയിട്ടു അക്രമിച്ചാല്‍ അവര്‍ നിങ്ങളുടെ യാത്ര തടയും. കച്ചവടം മുടങ്ങും. നല്ലവണ്ണം ഓര്‍ത്തിട്ടു മതി! .” അക്രമികള്‍ പിരിഞ്ഞുപോയി.
വര്‍ഷങ്ങള്‍ക്കു ശേഷം. ഒരു ദിവസം നബി (സ) മദീനയില്‍ ഇരിക്കുക യായിരുന്നു. ഒരു മഹാ പുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവര്‍ കണ്ടു. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടക്കാരുമായ ആബാലവൃദ്ധം ജനങ്ങള്‍ തക്ബീർ മുഴക്കിക്കൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത്. അക്കയില്‍ ഏകനായിവന്ന് ഇസ്ലാംമതമാശ്ലേഷിച്ച് മടങ്ങിയ അബൂദര്‍റ് (റ) ആയിരുന്നു ആ സംഘത്തിന്‍റെ നേതാവ്! മദീനയിലെ മുസ്ലിംകള്‍ സന്തോഷഭരിതരായി. നബി (സ) അവരെ ആദരപൂര്‍വ്വം സ്വീകരിച്ചുകൊ് പറഞ്ഞു: “ഗിഫാരികള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ”. “അസ്ലം ജനതയ്ക്ക് രക്ഷ നല്‍കട്ടെ.”
തബൂക്കിലേക്ക് മുസ്ലിം സൈന്യം പുറപ്പെട്ടു. നബി (സ) നേരിട്ടായിരുന്നു സൈന്യത്തെ നയിച്ചത്. ക്ലേശം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. അബൂദര്‍റ് (റ) മെലിഞ്ഞ് ഒട്ടിയ ഒരു ഒട്ടകപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നത്. ഒട്ടകം മെല്ലെമല്ലെ നടന്നു. അത് കൂടെകൂടെ ക്ഷീണിച്ചു. അദ്ദേഹം വളരെ പിന്നിലായി. കൂട്ടുകാര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച മട്ടായി. അബൂദര്‍റ് (റ) വഴിമദ്ധ്യെ ഒട്ടകപ്പുറത്ത് നിന്നിറങ്ങി. ഭാണ്ഡം ചുമലിലേറ്റി കാല്‍ നടയായി യാത്ര തുടര്‍ന്നു.
ഇാത്രി നബി (സ)യും യാത്ര നിര്‍ത്തി വിശ്രമിച്ചു. പുലര്‍ച്ചയോടെ വീുണ്ടും യാത്ര തുടങ്ങാനുള്ള ഒരുക്കമായി. അങ്ങകലെ ഒരു കറുത്ത ബിന്ദുപോലെ ഒരാള്‍ രൂപം കാല്‍ നടയായിവരുന്നത് അവര്‍ കണ്ടു. അത് അബൂദര്‍റ് (റ) ആയിരുന്നു. ആ ധൈര്യശാലിയായ സാഹസികനെ നോക്കി നബി (സ) പറഞ്ഞു: “അല്ലാഹു അബൂദര്‍റിന് കരുണചെയ്യട്ടെ. ഏകനായി അദ്ദേഹം നടന്നു വരുന്നു. കൂട്ടുകാരില്ലാതെയായിരിക്കും അദ്ദേഹം മരിക്കുക. കൂട്ടുകാരില്ലാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും.”
ഒരിക്കല്‍ നബി (സ) അദ്ദേഹത്തോട് പറഞ്ഞു: “അബൂദര്‍റേ, എനിക്ക് ശേഷം പൊതുമുതല്‍ സ്വയത്തമാക്കുന്ന ഭരണാധികാരികള്‍ വന്നേക്കാം. എങ്കില്‍ നീ എന്തു ചെയ്യും?” അദ്ദേഹം പറഞ്ഞു: “ഞാന്‍ അവരെ എന്‍റെ വാളിന്നിരയാക്കും.” നബി (സ) പറഞ്ഞു: അരുത്” പരലോകത്തില്‍ വെച്ച് നാം കാണുന്നത് വരെ നീ ക്ഷമിക്കുക. അതാണ് നിനക്കുത്തമം. അബൂദര്‍റ് (റ)യുടെ ഭാവി ജീവിതത്തെ ആ ഉപദേശം ശരിക്കും സ്വാധീനിച്ചു. പില്‍കാല സംഭവങ്ങള്‍ അത് തെളിയിക്കുന്നു.
ഐഹികവിരക്തിപൂണ്ട ഒരു യോഗിവര്യനായിരുന്നു അബൂദര്‍റ് (റ). സമ്പത്തിന്‍റെയും സമ്പന്നന്‍റെയും ശത്രുവായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെയും കുബേരന്‍മാരുടെയും വീടുവീടാന്തരം അദ്ദേഹം കയറിയിറങ്ങി. ഉയര്‍ന്നു നില്‍ക്കുന്ന മണിമാളികള്‍ക്കും കുന്നുകൂടിയ സമ്പത്തിനുമെതിരെ അബൂദര്‍റ് (റ) തന്‍റെ മൂര്‍ച്ചയേറിയ നാവ് കൊണ്ട് പടപൊരുതി. “സ്വര്‍ണ്ണവും വെള്ളിയും സംഭരിച്ചുവെച്ചവരോട് (നബിയേ) സന്തോഷ വാര്‍ത്തയറിയിക്കുക. (അന്ത്യനാളില്‍) അത് തീയില്‍ പഴുപ്പിച്ച് അത് കൊണ്ട് അവരുടെ നെറ്റിയും പാര്‍ശ്വങ്ങളും ചൂടുവെക്കപ്പെടുന്നതാണ്.” എന്ന പരിശുദ്ധ ഖുര്‍ആന്‍ സൂക്തമോതി അദ്ദേഹം എല്ലാവരെയും താക്കീത് ചെയ്തുകൊണ്ടിരുന്നു.
നബി (സ) നിര്യാതനായി. അബൂബക്കര്‍ (റ)യുടെയും ഉമര്‍ (റ)യുടെയും ഭരണകാലം കഴിഞ്ഞു. നീതിയും സമ്പത്തും ഒരുപോലെ ഇസ്ലാമിക ലോകത്ത് നിറഞ്ഞൊഴികി. ഉസ്മാന്‍ (റ)യുടെ ഭരണകാലത്ത് ചില അനര്‍ത്ഥങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. അന്ന് അബൂദര്‍റ് (റ) സിറിയയിലേക്ക് പോയി. അദ്ദേഹത്തിന്‍റെ
ആഗമനമറിഞ്ഞ സിറിയക്കാര്‍ അത്യധികം ആധരവോടെ അദ്ദേഹത്തെ എതിരേറ്റു. പ്രവാചകരുടെ അടുത്ത കൂട്ടാളിയാണല്ലോ. അവിടത്തുകാര്‍ക്ക് അത് ഉത്സവപ്രതീതി ജനിപ്പിച്ചു. സിറിയയില്‍ അന്ന് മുആവിയ (റ)യായിരുന്നു ഗവര്‍ണ്ണര്‍. അദ്ദേഹത്തിന്‍റെ ആഡംബരപൂര്‍ണ്ണമായ ജീവിതത്തെ അബൂദര്‍റ് (റ) ചോദ്യം
ചെയ്തു. മക്കയില്‍ മുആവിയ (റ) താമസിച്ചിരുന്ന വസതിയും ഇന്ന് സിറിയ യിലെ അദ്ദേഹത്തിന്‍റെ കൊട്ടാരവും താരതമ്യപ്പെടുത്തി വിമര്‍ശിച്ചു. മുആവിയാ (റ)യുടെ കൂടെയുണ്ടായിരുന്ന സഹാബിമാരോട് അദ്ദേഹം ചോദിച്ചു: “ദൈവമാര്‍ഗത്തില്‍ ചിലവഴിക്കാതെ സംഭരിച്ചുവെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന പരിശുദ്ധ ഖുര്‍ആന്‍റെ താക്കീത് നിങ്ങള്‍ക്ക് അറിയില്ലേ”. “ഒരുനാള്‍ നരകത്തീയില്‍ അവ ചൂടുപിടിപ്പിക്കപ്പെടും. അവരുടെ മുതുകും പാര്‍ശ്വങ്ങളും നെറ്റിയും അത് കൊണ്ട് ചൂട് വെക്കപ്പെടും. ഇതാ നിങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടി സംഭരിച്ചത് നിങ്ങള്‍ രുചിച്ചുകൊള്ളുവിന്‍ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും”. ഇത്തരം ആയത്തുകളൊന്നും നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ കണ്ടില്ലേ.? മുആവിയാ (റ) പറഞ്ഞു: “ഈ ആയത്തുകളെല്ലാം ജൂത ക്രിസ്തീയ ജനതയെക്കുറിച്ച് അവതരിച്ചതാകുന്നു.” അബൂദര്‍റ് (റ) പറഞ്ഞു: “അല്ല, ഇത് നമുക്കും ബാധകമാകുന്നു.” അദ്ദേഹം സതസ്സ്യരെ അഭിസംബോധന ചെയ്തു. അവരെ ഉപദേശിച്ചു. അത്യാവശ്യത്തിലധികം കൈവശംവെച്ച എല്ലാവരും അത് ദൈവമാര്‍ഗത്തില്‍ കൈവെടിയണം. പൊതുജനങ്ങള്‍ അബൂദര്‍റ് (റ)യുടെ പ്രസംഗത്തില്‍ ആവേശഭരിതരായി. സിറയയില്‍ അത് നാശം വിതക്കുമോ എന്ന് മുആവിയാ (റ) ഭയപ്പെട്ടു. പക്ഷെ അബൂദര്‍റ് (റ)നെ എന്ത് ചെയ്യാന്‍ കഴിയും? അദ്ദേഹം ഖലീഫ ഉസ്മാന്‍ (റ)ന്ന് കത്തെഴുതി. “അബൂദര്‍റ് (റ) സിറയയില്‍ നാശം വിതക്കുന്നു്, അതുകൊണ്ട് അദ്ദേഹത്തെ മദീനയിലേക്ക് മടക്കിവിളിക്കണം.”
ഉസമാന്‍ (റ) അദ്ദേഹത്തെ മദീനയിലേക്ക് വിളിച്ചു. ഇവിടെ തന്‍റെ കൂടെ സ്വസ്ഥനായി ജീവിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്ന് എല്ലാ ജീവിത സൗകര്യങ്ങളും വാഗ്ദത്തം ചെയ്യുകയും ചെയ്തു. അബൂദര്‍റ് (റ) പറഞ്ഞു: “എനിക്ക് നിങ്ങളുടെ സുഖസൗകര്യങ്ങളൊന്നുമാവശ്യമില്ല, വിജനമായ ഒരു സ്ഥലത്ത് ഏകാന്തനായി ജീവിക്കാന്‍ എന്നെ അനുവദിച്ചാല്‍ മതി.” ഖലീഫയുടെ അനുവാദപ്രകാരം അദ്ദേഹം റബ്ദയില്‍ പോയി താമസമാക്കി. മദീനയുടെ അടുത്തുള്ള വിജനമായ ഒരു പ്രദേശമായിരുന്നു റബ്ദ. തന്‍റെ ഗുരുവര്യനായ നബി (സ)യെ കണ്ടു മുട്ടുന്നതുവരെ ക്ഷമിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. സ്വസ്ഥമായ ജീവിതം നയിച്ചു.
മുസ്ലിം ഭരണകൂടത്തോടും നേതൃത്വത്തോടും വെറുപ്പോ അവഗണനയോ അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. നല്ല കൂറും ഭക്തിയും പ്രകടിപ്പിച്ചു. ഒരിക്കല്‍ കൂഫയില്‍ നിന്ന് ഒരു നിവേദകസംഘം റബ്ദയില്‍ വന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഖലീഫ ഉസ്മാന്‍ (റ)ക്കെതിരെ അവര്‍ക്ക് നേതൃത്വംകൊടുക്കാന്‍ ആവശ്യപ്പെട്ടു. അബൂദര്‍റ് (റ) പറഞ്ഞു: ” അല്ലാഹുവാണ് സത്യം, ഉസ്മാന്‍ (റ) എന്നെ എന്നെ ആ മലയുടെ മുകളില്‍ കൊണ്ടു പോയി ഒരു കുരിശുനാട്ടി അതിന്‍മേല്‍ തറച്ചാലും ക്ഷമയും അനുസരണവും കൈക്കൊള്ളുന്നതാണ് നാളെ ദൈവ സന്നിധിയില്‍ എനിക്കുത്തമം.”
തന്‍റെ കൂട്ടുകാരായ സഹാബിമാര്‍ ഭരണനേതൃത്വം ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്ന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു: “ഭരണാധികാരത്തെകുറിച്ച് നബി (സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അത് ഒരു അമാനത്താണ്. അതിന്‍റെ ബാധ്യതയും ഉത്തരവാദിത്വവും പാലിക്കാത്തവനെ സംബന്ധിച്ചിടത്തോളം അത് അന്ത്യനാളില്‍ നിന്ദ്യവും ദുഃഖജനകവുമായിത്തീരും.” ഒരു ദിവസം അബൂമൂസല്‍ അശ്അരി (റ) അദ്ദേഹത്തെ കണ്ടു. ആനന്ദാതിരേകത്താല്‍ കൈവീശിക്കൊണ്ട് അദ്ദേഹം അടുത്തുചെന്ന് പറഞ്ഞു: സ്നേഹിതാ സ്വാഗതം! അബൂദര്‍റേ സ്വാഗതം! അബൂദര്‍റ് (റ) പറഞ്ഞു: “നീ എന്‍റെ സ്നേഹിതനല്ല, നീ ഇന്ന് ഭരണാധികാരിയാണ്. ഞാന്‍ ഭരണാധികാരികളെ വെറുക്കുന്നു.” ഒരിക്കല്‍, പഴകി ജീര്‍ണിച്ച നീളന്‍കുപ്പാഴമണിഞ്ഞതുകണ്ട് ഒരു സ്നേഹിതന്‍ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങള്‍ക്ക് ഇത് കൂടാതെ വസ്ത്രമില്ലേ? ഇത് കീറിപ്പറിഞ്ഞിരിക്കുന്നല്ലോ!” അദ്ദേഹം പറഞ്ഞു: “ഉണ്ടായിരുന്നു. അത് ഞാന്‍ മറ്റു ആവശ്യക്കാര്‍ക്ക് നല്‍കി.” സ്നേഹിതന്‍ : “നിങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടായിരിക്കേ മറ്റുളളവര്‍ക്ക് നല്‍കുകയോ” അബൂദര്‍റ് (റ): “എനിക്കോ,? നോക്കൂ, ഞാനിന്ന് എത്ര സൗഭാഗ്യവാനാണ്. ഇത് കൂടാതെ ജുമുഅക്ക് ധരിക്കാന്‍ എനിക്ക് മറ്റൊരു വസ്ത്രം കൂടിയുണ്ട്. പാല്‍ കുടിക്കാന്‍ ഒരു ആടും വാഹനമായി ഒരു കഴുതയും. ഞാനിന്നെത്ര അനുഗ്രഹീതനാണ്.” അദ്ദേഹം പറഞ്ഞു: “എന്‍റെ പ്രിയങ്കരാനായ സ്നേഹിതന്‍ നബി (സ) ഏഴു കാര്യങ്ങള്‍ എന്നോട് വസിയ്യത്ത് ചെയ്തിരുന്നു: അഗതികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക. അന്യരോട് ഒന്നുംതന്നെ ആവശ്യപ്പെടാതിരിക്കുക. തന്നില്‍ താഴെയുള്ളവരെ നോക്കി ജീവിക്കുക. വലിയവരെ കുറിച്ച് ചിന്തിക്കാതിരിക്കുക. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്തുക. തിക്തമായാലും സത്യം പറയുക. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരാളുടെ ആക്ഷേപം ഭയപ്പെടാതിരിക്കുക. എപ്പോഴും “ലാഹൗലവാകുവ്വത്ത ഇല്ലാബില്ലാഹ്” എന്ന് പറഞ്ഞു കൊണ്ടിരിക്കുക. വിജനമായ റബ്ദയില്‍, മരണപാരവശ്യത്തില്‍ കഴിയുകയായിരുന്നു അബൂദര്‍റ് (റ). കൂട്ടിന്ന് ഒരു കുട്ടിമാത്രമുള്ള അബലയായ ഭാര്യ കണ്ണുനീര്‍ വാര്‍ത്തു. അബൂദര്‍റ് (റ) ചോദിച്ചു: “എന്തിനാണ് നീ കരയുന്നത്? മരണം എല്ലാവര്‍ക്കുമുള്ളതല്ലേ?”അവര്‍ പറഞ്ഞു: “അങ്ങ് മരിക്കുന്നു, കഫന്‍ ചെയ്യാന്‍ മതിയായ ഒരു തുണിപോലും ഇവിടെയില്ല! ഈ മരുഭൂമിയില്‍ എനിക്ക് സഹായത്തിന് മറ്റൊരാളുമില്ല.” നിസ്സംഗതാഭാവത്തില്‍ അദ്ദേഹം പറഞ്ഞു: “നീ ഭയപ്പെടേ, ഞങ്ങള്‍ ഒരിക്കല്‍ നബി (സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. നബി (സ) ഞങ്ങളോട് പറഞ്ഞു. നിങ്ങളിലൊരാള്‍ വിജനമായ ഒരു മരുഭൂമിയില്‍ വെച്ചായിരിക്കും മരണപ്പെടുക. ഒരു സംഘം മുസ്ലിംകള്‍ അവിടെ യാദൃച്ഛികമായി എത്തിപ്പെടും. അവര്‍ മയ്യത്ത് മറവുചെയ്യുകയും ചെയ്യും. അന്നു നബി (സ)യുടെ സദസ്സിലുായിരുന്ന എന്‍റെ മറ്റെല്ലാ കൂട്ടുകാരും നേരത്തെതന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഞാന്‍ മാത്രമെ അവശേഷിക്കുന്നുള്ളു. അത് കൊണ്ട് ഞാനിവിടെവെച്ച് മരിക്കും. എന്നെ മറവുചെയ്യാന്‍ ഇവിടെ ആളുകള്‍ വന്നെത്തുകയും ചെയ്യും!” നബി (സ)യുടെ പ്രവചനം സാക്ഷാല്‍ക്കരിച്ചു. അബൂദര്‍റ് (റ) അവിടെ വെച്ച് അന്ത്യശ്വാസംവലിച്ചു. അബ്ദുല്ലാഹിബ്നുമസ്ഊദ് (റ)യുടെ നേതൃത്വത്തില്‍ ഒരു സംഘം യാദൃച്ഛികമായി അവിടെ എത്തി. അവര്‍ ആ മൃതദേഹമെടുത്ത് മറവുചെയ്യുകയും ചെയ്തു.