Mohammed Niyas
Elementor #1589
ആഫിയത്ത് العافية
Add Your Heading Text Here
വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ നാമത്തിലുള്ള ഒരു അധ്യായമാണ് سورة الرحمن . പ്രസ്തുത സൂറയിലെ ഒരു ആയത്താണ് ഇന്ന് നാം പഠിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട മനുഷ്യരേയും ജിന്നുകളെയും അഭിസംബോധന നടത്തി പല കാര്യങ്ങളും അതിൽ അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിന്റെ മഹത്വങ്ങൾ അവൻ എണ്ണിപ്പറയുന്ന ഒരു അധ്യായം കൂടിയാണിത്.
അതിലെ 29 മത്തെ ആയത്ത് ഇങ്ങനെയാണ്.
(یَسۡـَٔلُهُۥ مَن فِی ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۚ كُلَّ یَوۡمٍ هُوَ فِی شَأۡنࣲ)
“ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു. “
ഈ ആയത്ത് നമ്മുടെ ജീവിതത്തിൽ നിരവധി തവണ നാം പാരായണം ചെയ്തിട്ടുണ്ടാവും. എന്നാൽ ,ഇതിന്റെ അർഥവ്യാപ്തിയും നമ്മുടെ ജീവിതത്തിൽ ഇതിന്റെ സ്വാധീനവും നാം ചിന്തിച്ചിട്ടുണ്ടോ?
രണ്ട് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്.
1 – ആകാശ ഭൂമികളിലുള്ളവർ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം.
ആരാണ് ആകാശ ഭൂമിയിലുള്ളവർ ?
ഇമാം ത്വബ്രി (റ) പറയുന്നു:
من مَلَك وإنس وجنّ وغيرهم
“മലക്കുകളും മനുഷ്യരും ജിന്നുകളും മറ്റുള്ളവരും”
എന്താണിവർ ചോദിച്ചു കൊണ്ടിരിക്കുന്നത്?
ഇമാം സഅദി (റ) പറയുന്നു:
فكل الخلق مفتقرون إليه، يسألونه جميع حوائجهم
“എല്ലാ പടപ്പുകളും അവനിലേക്ക് ആവശ്യക്കാരാണ്. അവനോട് അവരുടെ എല്ലാ ആവശ്യങ്ങളും അവർ ചോദിച്ചു കൊണ്ടിരിക്കുന്നു. “
ഇമാം ബഗ്‌വി (റ)പറയുന്നു:
قَالَ ابْنُ عباس: فأهل السموات يَسْأَلُونَهُ الْمَغْفِرَةَ وَأَهْلُ الْأَرْضِ يَسْأَلُونَهُ الرَّحْمَةَ وَالرِّزْقَ وَالتَّوْبَةَ وَالْمَغْفِرَةَ
ഇബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു : ആകാശ ലോകത്തുള്ളവർ അവനോട് പാപ മോചനം തേടുന്നു. ഭൂമിയിലുള്ളവർ അവനോട് കാരുണ്യവും ഉപജീവനവും തൗബയും മഗ്ഫിറത്തും തേടിക്കൊണ്ടിരിക്കുന്നു. “
ഇമാം മുകാതിൽ (റ) പറയുന്നു:
وَتَسْأَلُهُ الْمَلَائِكَةُ أَيْضًا لَهُمُ الرِّزْقَ وَالْمَغْفِرَةَ.
“മലക്കുകൾ ഭൂമിയിലുള്ളവർക്കു വേണ്ടി മഗ്ഫിറത്തും ഉപജീവനവും കൂടി അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. “
2- അല്ലാഹു എല്ലാ ദിവസവും അവന്റെ പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുന്നു.
എന്തൊക്കെയാണ് അല്ലാഹുവിന്റെ
നിത്യേനയുള്ള പ്രവർത്തനങ്ങളിൽ പെട്ടെത് ?
നമുക്ക് നിത്യേന പല പണികളുമുണ്ടാവും. അതിൽ ആവശ്യമുള്ള തുണ്ടാവും അല്ലാത്തതുമുണ്ടാവും. അല്ലാഹുവിന്റെതങ്ങനെയല്ലല്ലോ.
എന്തൊക്കെയാണ് അല്ലാഹുവിന്റെ പ്രവൃത്തികൾ?
ഇതറിയാൻ നമുക്ക് കൗതുകമില്ലേ?
ഉണ്ട്. ഉറക്കമില്ലാത്ത, മയക്കം ബാധിക്കാത്ത, ക്ഷീണിക്കാത്ത, സർവ്വാധികാരിയായ നമ്മുടെ കരുണാമയനായ റബ്ബ് എന്തൊക്കയാണ് നിത്യേന ചെയ്തു കൊണ്ടിരിക്കുന്നതെന്നോ?
അത് നബി (സ) തന്നെ വിശദീകരിച്ചിട്ടുണ്ട്.
عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي قَوْلِهِ تَعَالَى : { كُلَّ يَوْمٍ هُوَ فِي شَأْنٍ } قَالَ : ” مِنْ شَأْنِهِ أَنْ يَغْفِرَ ذَنْبًا، وَيُفَرِّجَ كَرْبًا، وَيَرْفَعَ قَوْمًا، وَيَخْفِضَ آخَرِينَ “.
حكم الحديث: حسن
“അബുദ്ദർദാ (റ) നിവേദനം: നബി (സ) പറഞ്ഞു: അവന്റെ കാര്യനിർവഹണത്തിൽ പെട്ടതാണ്, പാപങ്ങൾ പൊറുക്കുക, പ്രയാസങ്ങൾ ദൂരീകരിക്കുക, ചിലരെ ഉന്നതരാക്കുക, ചിലരെ അധമരാക്കുക. ” (ഇബ്നു മാജ: 202)
صحيح ابن ماجه ١٦٨ • حسن
ഇമാം ബുഖാരി (റ) കിതാബു തഫ്സീറിൽ ഇത് അബുദ്ദർദാ (റ) യുടെ തഫ്സീറായി ഉദ്ധരിച്ചിട്ടുണ്ട്.
ഒരു ഹദീസു കൂടി കാണുക:
*[عن أبي الدرداء:] في قولِهِ تعالى: (كُلَّ يَوْمٍ هُوَ فِي شَأْنٍ) قالَ في شأنِهِ أن يغفِرَ ذنبًا ويَكْشفَ كَربًا ويُجيبَ داعيًا، ويرفَعَ قومًا ويضعَ آخرينَ
الألباني (١٤٢٠ هـ)، تخريج كتاب السنة ٣٠١ • صحيح
ഇതിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമേ പ്രാർത്ഥിക്കുന്നവന് ഉത്തരം നൽകുക എന്നു കൂടിയുണ്ട്.
ഇനി ചിന്തിക്കൂ സഹോദങ്ങളേ!
ആകാശലോകത്തും
ഭൂമിയിലുമുള്ളവർ എന്നും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കുന്നു !
നമ്മൾ ആ ചോദിക്കുന്നവരിൽ ഉണ്ടോ?
നമ്മൾ നിത്യേന അല്ലാഹുവിനോട്
ചോദിക്കാറുണ്ടോ?
എന്തൊക്കെ ആവശ്യങ്ങൾ നമുക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കാനുണ്ട്?
പക്ഷേ, നമുക്ക് പലപ്പോഴും
ചോദിക്കാൻ സമയം കിട്ടാറില്ല!
നമ്മൾ തിരക്കിലാണ് !
ആർക്കുവേണ്ടി?
കുടുംബത്തിനു വേണ്ടി !
നല്ലതു തന്നെ.
പക്ഷേ, നമ്മൾ നമുക്കു വേണ്ടി എപ്പോഴെങ്കിലും ഒഴിഞ്ഞിരുന്നോ?
നമ്മൾ എല്ലാദിനവും റബിനോട് ഉപജീവനം ചോദിക്കാറുണ്ടോ?
മഗ്ഫിറത്ത് തേടാറുണ്ടോ?
നിത്യേനയെന്നോണം വാനലോകത്തേക്കുയരുന്ന കരങ്ങളിൽ നമ്മുടെ കരങ്ങളും ഉണ്ടാവേണ്ടതല്ലേ?
തീർച്ചയായും. പ്രത്യേകിച്ചും ഒരു വലിയ പരീക്ഷണത്തിന്റെ മധ്യത്തിലാണ് നാമുള്ളത്. അതിനാൽ
നമുക്കും പ്രാർത്ഥിക്കാം.
അല്ലാഹു നിത്യേന ചെയ്യുന്നതെന്തൊക്കെയാണെന്ന് നാം കണ്ടല്ലോ. അവൻ എന്നും
പാപങ്ങൾ പൊറുക്കുന്നു. അതിൽ നമ്മുടേതുണ്ടാവുമോ? (غفرنا الله)
അവൻ നിത്യേന പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നു. അതിൽ നമ്മുടെ പ്രയാസമുണ്ടാവുമോ?
അവൻ ദിനേന ചിലരെ ഉന്നതരാക്കുന്നു?
അതിൽ നമ്മളുണ്ടാവുമോ?
അവൻ എല്ലാദിനവും ചിലരെ നിന്ദ്യരാക്കുന്നു.
അതിൽ നമ്മൾ പെട്ടു പോകുമോ ? (معاذ الله)
അവൻ ചോദിക്കുന്നവർക്ക് എപ്പോഴും ഉത്തരം നൽകുന്നുണ്ട്.
നമ്മൾ അതിൽ ഉൾപ്പെടുന്നുണ്ടോ?
ഇതൊക്കെ നാം നിത്യേന ചിന്തിക്കേണ്ട കാര്യങ്ങ ളല്ലേ?
അതെ.
എന്താണ് നമുക്ക് ചെയ്യാനാവുക?
ആത്മാർത്ഥമായ
പ്രാർത്ഥനകൾ
തന്നെയാണ് പരിഹാരം.
നമ്മുടെ പാപങ്ങൾ പൊറുക്കാൻ, പദവികൾ ഉയരാൻ , ഉപജീവനത്തിന് തടസ്സം വരാതിരിക്കാൻ , നമ്മുടെ പ്രയാസങ്ങൾ നീങ്ങിക്കിട്ടാൻ …..
അതിനാൽ ഇന്ന് ഒരു പ്രാർത്ഥന നാം പഠിക്കുന്നു. പഠിക്കുന്നത് പ്രവർത്തിക്കാനാഞ്ഞല്ലോ.
دعاء الكرب
എന്നാണതിന്റെ പേര്. പ്രയാസഘട്ടത്തിലെ പ്രാർത്ഥന എന്നർഥം.
അതിങ്ങനെയാണ്.
عَنِ ابْنِ عَبَّاسٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ : ” لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ “
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(സ) പ്രയാസ ഘട്ടത്തിൽ ഇങ്ങനെ പറയാറുണ്ടായിരുന്നു
“ലാ ഇലാഹ ഇല്ലല്ലാഹുൽ അളീമുൽ ഹലീം.
ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർശിൽ അളീം.
ലാ ഇലാഹ ഇല്ലല്ലാഹു
റബു സ്സമാവാത്തി
വറബ്ബുൽ അർളി
വറബ്ബുൽ അർശിൽ കരീം.
(ബുഖാരി : 6346)
“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതനും വിവേകശാലിയുമാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതമായ അർശിന്റെ രക്ഷിതാവാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല.അവൻ ആകാശങ്ങളുടെയും
ഭൂമിയുടെയും ഉന്നതമായ അർശിന്റെയും രക്ഷിതാവാകുന്നു “
അല്ലാഹു അവന്റെ ഇഷ്ട ദാസരിൽ നമ്മെ ഉൾപ്പെടുത്തു മാറാവട്ടെ.ആമീൻ.
(നന്മ മറ്റുള്ളവരിലേക്കെത്തിക്കൽ നന്മയാണ് )
(തുടരും.إن شاء الله)
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം – ഒന്ന്)
ആഫിയത്ത് العافية
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം - ഒന്ന്)
ഒരു വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എല്ലാവരും വീട്ടിലാണ്. ഈ ഒഴിവുസമയം നമുക്ക് ഉപയോഗപ്പെടുത്തേ
വേണം. വരൂ! നമുക്ക് ഓരോ ദിനങ്ങളിലും ഇത്തിരി കാര്യങ്ങൾ പഠിക്കാം. പരലോകത്തേക്ക് ചില വിഭവങ്ങളൊരുക്കാം.
പഠിക്കുന്നത് പ്രവർത്തിക്കാൻ കൂടിയാണ് എന്ന് നമുക്കറിയാമല്ലോ
ആഫിയത്ത് എന്നതാണ് ഇന്നത്തെ വിഷയം.
സമ്പൂർണ്ണ ആരോഗ്യം (الصحة التامة) എന്നതാണ് ഭാഷയിൽ അതിന്റെ അർഥം. എന്നാൽ മതപരമായി നോക്കുമ്പോൾ കുറച്ചു കൂടി വിശാലമായ അർഥമാണതിനുള്ളത്
കാരുണ്യത്തിന് ആവശ്യക്കാരാണ്! അതിനാൽ നിത്യേന നാം അല്ലാഹുവിനോട് ആഫിയത്തിനെ ചോദിച്ചു കൊണ്ടിരിക്കണം. നബി (സ) പറയുന്നത് കാണുക. “നിങ്ങൾ അല്ലാഹുവിനോട് ആഫിയത്ത് ചോദിക്കണം.” (ബുഖാരി-2960 )
ഇത് നമ്മോടുള്ള കൽപനയാണ്. ഇത് നാം പാലിക്കാറുണ്ടോ? ഏതു നിമിഷത്തിലും നമുക്ക് ആഫിയത്ത് ആവശ്യമാണ്. ആഫിയത്തിന്റെ വില എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? നബി തിരുമേനി (സ)യുടെ ഈ ഒരു വചനം മതി അതിന്റെ പ്രാധാന്യം ഗ്രഹിക്കാൻ.
اسألوا الله العفو والعافية.فإن أحدا لم يعط بعد اليقين خيرا من العافية.
“നിങ്ങൾ അല്ലാഹുവിനോട് പൊറുക്കലിനേയും ആഫിയത്തിനേയും തേടുക. ദൃഢ ജ്ഞാനത്തിനു ശേഷം ഒരാൾക്ക് നൽകപ്പെടുന്ന
നന്മകളിൽ ഏറ്റവും മഹത്തരം ആഫിയത്താകുന്നു.
നബി (സ) മിമ്പറിൽ വച്ച് കരഞ്ഞു കൊണ്ടാണ് ഈ കാര്യം പറഞ്ഞിട്ടുള്ളത്
രണ്ടു സംഭവങ്ങൾ പറയാം.
നബി (സ) രോഗിയായ ഒരാളെ സന്ദർശിക്കാൻ പോയി. രോഗം അയാളെ വല്ലാതെ ക്ഷീണിപ്പിച്ചിട
അബ്ബാസ് (റ) ഒരിക്കൽ പ്രവാചകന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: “റസൂലേ !അല്ലാഹുവിനോട് ചോദിക്കാൻ എനിക്കാരു സംഗതി പഠിപ്പിച്ച് തരൂ!” നബി (സ) പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കുക.”
കുറച്ച് ദിനങ്ങൾ കഴിഞ്ഞു. അബ്ബാസ് (റ) വീണ്ടും വന്നു. മുമ്പത്തെ ചോദ്യം വീണ്ടും ചോദിച്ചു. നബി (സ) മറുപടി പറഞ്ഞു:
“അല്ലാഹുവിന്റെ ദൂതരുടെ പിതൃവ്യരേ! ഇരു ലോകത്തും ആഫിയത്ത് നൽകാൻ നിങ്ങൾ അല്ലാഹുവിനേട് തേടുക.” (തിർമിദി: 3514)
ഈ രണ്ടു സംഭവങ്ങളിൽ നിന്നും ആഫിയത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമായല്ലോ? അതുകൊണ്ടാണ് ഈ ഹദീസിന്റെ വിശദീകരണത്തിൽ പണ്ഡിതന്മാർ ഇങ്ങനെ പറഞ്ഞത്.
بأن الدعاء بالعافية لا يساويه شيء من الأدعية ولا يقوم مقامه شيء من الكلام الذى يدعى به ذو الجلال والاكرام
“അല്ലാഹുവിനോട് തേടപ്പെടുന്ന സംസാരത്തിൽ, ആഫിയത്തിനെ ചോദിക്കുന്നതിനോ
സുബ്ഹാനല്ലാഹ്! അതുകൊണ്ട് നമുക്കിനി ആഫിയത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കാം. പ്രവാചകൻ (സ) രാവിലെയും വൈകുന്നേരവും പതിവായി പ്രാർത്ഥിച്ച രണ്ട് പ്രാർത്ഥനകൾ നമുക്ക് പഠിക്കാം. പഠിച്ചു കഴിഞ്ഞാൽ പ്രാവർത്തികമാക്
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إِلَّا أَنْتَ
“അല്ലാഹുവേ! എന്റെ ശരീരത്തിനും കേൾവിക്കും കാഴ്ചക്കും നീ ആഫിയത്ത് നൽകേണമേ! നീയല്ലാതെ മറ്റൊരു ഇലാഹ് ഇല്ലതന്നെ.”
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي ، وَاحْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي
അല്ലാഹുവേ! ദുനിയാവിലും പരലോകത്തിലും ഞാൻ ആഫിയത്ത് ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ദീനിലും ദുനിയാവിലും കുടുബത്തിലും ധനത്തിലും പാപമോചനവും ആഫിയത്തും ഞാൻ ചോദിക്കുന്നു. എന്റെ ന്യൂനതകൾ നീ മറച്ചുവക്കേണമേ! ഭയത്തിൽ നിന്ന് നിർഭയയത്വം നൽകേണമേ! മുന്നിൽ നിന്നും പിന്നിൽ നിന്നും വലതു ഭാഗത്തു നിന്നും ഇടതു ഭാഗത്തു നിന്നും മുകളിൽ നിന്നും താഴ് ഭാഗത്ത് നിന്നും (ആണ്ട് പോവുന്നതിൽ നിന്നും ) നീ എന്നെ സംരക്ഷിക്കേണമേ!
അല്ലാഹു ഇരു ലോകത്തും ആഫിയത്ത് നൽകിനമ്മേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ
(നന്മ മറ്റുള്ളവരിലേക്
( തുടരും –إن شاء الله)
ഖുറാനിലെ പ്രാർത്ഥനകൾ
ഖുർആനിലെ പ്രാർത്ഥനകൾ
അൽ ഫാതിഹ 6-7
اهْدِنَا الصِّرَاطَ الْمُسْتَقِيمَ
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
അൽ ബഖറ 127
رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ
ഇഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അൽ ബഖറ 201
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്.
അൽ ബഖറ 250
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ
ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
അൽ ബഖറ 286
رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَ
ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ.
അൽ ബഖറ 286
رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു
ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ
എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ( നിന്‍റെ ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.
ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ.
ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ.
എന്നോട് കയര്‍ത്തു കൊണ്ട് നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്.
ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ.
നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍.
അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്‍റെ മര്‍ദ്ദനത്തിന് ഇരയാക്കരുതേ.
നിന്റെ കാരുണ്യം കൊണ്ട് സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.
എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും ( അപ്രകാരം ആക്കേണമേ ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ.
എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.
എന്റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ
ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.
وَيَسِّرْ لِي أَمْرِي
وَاحْلُلْ عُقْدَةً مِنْ لِسَانِي
يَفْقَهُوا قَوْلِي
وَاجْعَلْ لِي وَزِيرًا مِنْ أَهْلِ
എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ. എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്.
എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും ( അപ്രകാരം ആക്കേണമേ ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.
നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.
എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി ( പിന്തുടര്‍ച്ചക്കാരില്ലാതെ ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ ( പിശാചുക്കള്‍ ) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ.
എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ
يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ
إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ
അവര്‍ ( മനുഷ്യര്‍ ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. ( അന്ന് ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്
എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ.
എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.
എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.
എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.
എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് ( പുത്രനായി ) പ്രദാനം ചെയ്യേണമേ
ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.
وَقِهِمُ السَّيِّئَاتِ وَمَنْ تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.
എന്റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു
ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ചെയ്യേണമേ.
എന്റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും നീ പൊറുത്തുതരേണമേ.
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം പാഠം – മൂന്ന്
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.
പാഠം – മൂന്ന് : കഅബ് (റ)ൽ നിന്നുള്ള ഗുണപാഠങ്ങൾ
കഅബ് ബിൻ മാലിക് (റ) ന്റെ നാമം നാം പല തവണ കേട്ടതായിരിക്കും. അൻസാരിയാണ്. കവിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ സംഭവത്തെ കുറിച്ചാണ് ഇന്ന് നാം പഠിക്കുന്നത്.

ഹിജ്റ വർഷം 9. തബൂകിലേക്ക് യുദ്ധത്തിനു പോകാൻ നബി (സ) യുടെ കൽപന വരുന്നു.
അലി (റ) യെ മദീനയിൽ ഭരണ ചുമതല ഏൽപിച്ച് നബി (സ) യും സ്വഹാബികളും തബൂകിലേക്ക് നീങ്ങി. കഅബ് (റ) ന് പോവാൻ കഴിഞ്ഞില്ല. പറയത്തക്ക കാരണങ്ങളൊന്നുമില്ല. പോവാം എന്ന് വിചാരിച്ചു. പക്ഷേ കഴിഞ്ഞില്ല. തബൂക്കിലെത്തിയ പ്രവാചകൻ (സ) കഅബിനെ അന്വേഷിച്ചിരുന്നു.യുദ്ധം കഴിഞ്ഞു മുസ്ലിംകൾ മടങ്ങി എത്തി. പങ്കെടുക്കാത്തവർ ഓരോരുത്തരായി പല കാരണങ്ങളും പറഞ്ഞു. പലരും കളവു പറഞ്ഞു. കാരണം, അധികവും കപടന്മാരായിരുന്നു. മൂന്നാളുകൾ വിശ്വാസികളിൽ പെട്ടവരുണ്ടായിരുന്നു.
مُرَارَةَ بْنَ الرَّبِيعِ الْعَمْرِيَّ، وَهِلَالَ بْنَ أُمَيَّةَ الْوَاقِفِيَّ എന്നിവരും കഅബ് (റ) യും. ആദ്യത്തെ രണ്ട് പേരും ബദറിൽ പങ്കെടുത്തവരാണ്. ഇവർക്ക് പ്രത്യേകിച്ച് കാരണമെന്നുമില്ല. അവർ കളവ് പറഞ്ഞതുമില്ല.
നബി (സ) പറഞ്ഞു: നിങ്ങളുടെ വിഷയത്തിൽ അല്ലാഹു തീരുമാനം പറയട്ടെ.അതുവരെ, ആരും ഈ മൂന്നാളുകളോട് സംസാരിക്കരുത്. സലാം പറയരുത്. സലാം മടക്കരുത്. നബി (സ) യുടെ കൽപന സമൂഹം അക്ഷരാർത്ഥത്തിൽ നടപ്പാക്കി.ആരും മിണ്ടിയില്ല. സലാം മടക്കുന്നില്ല. പറയുന്നില്ല. നബി (സ) യും അങ്ങിനെ തന്നെ. അവസാനം ഭാര്യയെ വീട്ടിലേക്ക് വിടാൻ കൽപന വന്നു. അതും ചെയ്തു. മറ്റു രണ്ടു പേർ കുറച്ച് പ്രായമായവരായതിനാൽ ഭാര്യമാരെ പരിചരണത്തിനു മാത്രം അനുവദിച്ചു. ആരും മിണ്ടുന്നില്ല. കണ്ടാൽ തിരിഞ്ഞു കളയുന്നു. പ്രവാചകനും മുഖം തിരിക്കുന്നു. എന്തൊരവസ്ഥയാണ് ! നമുക്കിപ്പോൾ അത്തരമൊരവസ്ഥയുടെ ചെറിയൊരംശമാണ് വന്നത്. അപ്പോഴേക്കും നമ്മുടെ അവസ്ഥ എന്താണ് ? കണ്ടാൽ സംസാരിക്കാം. അകലത്ത് നിന്ന്! കൈ കൊടുക്കരുത്. യാത്രയില്ല. വീട്ടിനുള്ളിൽ തന്നെ. അകലം പാലിക്കണമെന്നു പറഞ്ഞപ്പോഴേക്കും നമുക്കുണ്ടായ പ്രയാസമെത്രയാണ് ! അപ്പോൾ, പ്രസ്തുത മൂന്നാളുകൾ അനുഭവിച്ച മാനസിക പ്രയാസം എത്രയായിരിക്കും! നമുക്കത് ചിന്തിക്കാൻ പോലുമാവില്ല എത്ര കാലമാണ് ഈ അക ൽച്ച? ഒരു ദിനമല്ല. ഒരാഴ്ചയല്ല. ഒരു മാസമല്ല. 50 ദിനങ്ങൾ! നമുക്കാവുമോ? ഒരാളോട് മിണ്ടാതെ ഒരാളും മിണ്ടാതെ ഇത്രയും നാൾ!
അല്ലാഹു തന്നെ അതിനെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
(وَعَلَى ٱلثَّلَـٰثَةِ ٱلَّذِینَ خُلِّفُوا۟ حَتَّىٰۤ إِذَا ضَاقَتۡ عَلَیۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَیۡهِمۡ أَنفُسُهُمۡ وَظَنُّوۤا۟ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّاۤ إِلَیۡهِ ثُمَّ تَابَ عَلَیۡهِمۡ لِیَتُوبُوۤا۟ۚ إِنَّ ٱللَّهَ هُوَ ٱلتّواب الرحيم)
തൗബ (118)
“പിന്നേക്ക് മാറ്റിവയ്ക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍. അവന് വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്. തീര്ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” “
ഭൂമി വിശാലമായിട്ടു കൂടി അത് ഇടുക്കമുള്ളതായി എന്ന പ്രയോഗം ശ്രദ്ധിക്കുക. ഇന്ന് നമുക്കും അത്തരമൊരവസ്ഥയുണ്ടോ? ഭൂമി എത്ര വിശാലമാണ് ! പക്ഷേ, വീട്ടിൽ തന്നെ ഇരിക്കണം. കുടുംബ സന്ദർശനമില്ല.
അയൽപക്ക സന്ദർശനമില്ല! എല്ലാവരും ഭീതിയിൽ ! റോഡുകൾ വിജനം ! അങ്ങാടികൾ ശൂന്യം!معاذ الله
നമ്മൾ എന്തു ചെയ്യും ? ഒന്നും ചെയ്യാനില്ല ! ആ മൂന്നാളുകൾ ചെയ്തത് നമുക്കും ചെയ്യാം.അല്ലാഹുവിലേക്ക് മടങ്ങുക. ക്ഷമിച്ചിരിക്കുക. പരീക്ഷണങ്ങളിൽ പതറാതിരിക്കാം. ഒരു തുറവി വരും إن شاء الله
ആ മൂന്നാളുകൾ തങ്ങളുടെ ഭാഗത്തു നിന്നു സംഭവിച്ചതിൽ അങ്ങേയറ്റം ഖേദിച്ചു. റബ്ബിന്റെ കാരുണ്യത്തിൽ പ്രതീക്ഷ വച്ചു. 50 ദിവസങ്ങൾക്കു ശേഷം സന്തോഷം വന്നു.
! يا كعب بن مالك أبشر അല്ലയോ കഅബ് ! താങ്കൾ സന്തോഷിക്കുക! കേൾക്കേണ്ട താമസം സുജൂദിലേക്ക് വീണു.നന്ദിയുടെ സുജൂദ് ! ശേഷം നേരേ തിരുനബി (സ) യുടെ സദസ്സിലേക്ക്! എല്ലാവരും സന്തോഷത്തിലാണ്. ഇത് നിങ്ങളുടെ തീരുമാനമാണോ അതോ റബ്ബിന്റേതോ? കഅബിനു സംശയം! റബ്ബിന്റേത്! സന്തോഷം ഇരട്ടിയായി. എന്റെ മുഴുവൻ ധനവും സ്വദഖ ചെയ്യുന്നു. നബി (സ) തിരുത്തി.
കുറച്ച് ധനം നിന്റെയടുക്കലിരിക്കട്ടെ. അതാണു നല്ലത്. സന്തോഷം ! വലിയ പ്രയാസത്തിൽ നിന്ന് മോചനം ! ആ തൗബ ചരിത്രത്തിൽ ഇടം പിടിച്ചു. അത് സൂറ: തൗബയിലും അല്ലാഹു എടുത്തു പറഞ്ഞു. (9: 118)
സഹോദരങ്ങളേ, കഅബ് (റ) ന്റെ ഈ ചരിത്രത്തിൽ നിന്ന് നമുക്ക് ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കാനും പകർത്താനും ഉണ്ട്. ഇബ്നു ഹജർ അസ്ഖലാനി (റ) തന്റെ ഫത്ഹുൽ ബാരിയിൽ ഈ ഹദീസ് (ബുഖാരി : 4418 ) വിശദീകരിച്ചു കൊണ്ട് അറുപതോളം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് !
ചിലതിവിടെ സൂചിപ്പിക്കാം.

وفيها عظم أمر المعصية، وقد نبه الحسن البصري على ذلك فيما أخرجه ابن أبي حاتم عنه قال: يا سبحان الله ما أكل هؤلاء الثلاثة مالا حراما ولا سفكوا دما حراما ولا أفسدوا في الأرض، أصابهم ما سمعتم وضاقت عليهم الأرض بما رحبت، فكيف بمن يواقع الفواحش والكبائر ؟
“തെറ്റിന്റെ ഗൗരവം ഈ സംഭവത്തിലുണ്ട്. ഹസനുൽ ബസരി (റ) പറഞ്ഞു: അവർ ഒരു നിഷിദ്ധവും ഭക്ഷിച്ചിട്ടില്ല. അന്യായമായി രക്തം ചിന്തിയിട്ടില്ല! ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും ഭൂമി കുടുസ്സായി തോന്നു മാറ് പ്രയാസങ്ങൾ അവർക്കുണ്ടായി. അപ്പോൾ , വൻ പാപങ്ങളിലും തോന്നിവാസങ്ങളിലും ഏർപെട്ടവന്റെ അവസ്ഥ എന്താണ്?”
وفيه أن المرء إذا لاحت له فرصة في الطاعة فحقه أن يبادر إليها ولا يسوف بها لئلا يحرمها
“ഒരു വ്യക്തിക്ക് നന്മക്കവസരം കിട്ടിയാൽ അത് വേഗത്തിൽ ചെയ്യുകയാണ് വേണ്ടത്. പിന്നീടാവാം എന്ന് വിചാരിക്കരുത്. അത് പിന്നീട് തടയപ്പെടാതിരിക്കാനതാണു നല്ലത്.”
وفيها فائدة الصدق وشؤم عاقبة الكذب
“സത്യസന്ധതയുടെ ഗുണവും കളവിന്റെ മോശം പര്യവസാനവും ഇതിലുണ്ട്.”
ഇതു പറയാൻ കാരണം, കഅബ് (റ) തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
: وَاللَّهِ مَا أَنْعَمَ اللَّهُ عَلَيَّ مِنْ نِعْمَةٍ بَعْدَ إِذْ هَدَانِي أَعْظَمَ مِنْ صِدْقِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ لَا أَكُونَ كَذَبْتُهُ، فَأَهْلِكَ كَمَا هَلَكَ الَّذِينَ كَذَبُوا
അല്ലാഹുവിനെ തന്നെയാണു സത്യം !
അല്ലാഹു എനിക്ക് സൻമാർഗം കാണിച്ചതിനു ശേഷം, ഞാൻ പ്രവാചകനോട് സത്യം പറഞ്ഞു, കളവു പറഞ്ഞില്ല എന്ന കാരണത്താൽ ലഭിച്ച അനുഗ്രഹത്തേക്കാൾ മികച്ച മറ്റൊരനുഗ്രഹവും എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ കളവു പറഞ്ഞിരുന്നെങ്കിൽ, കളവു പറഞ്ഞ വർ നശിച്ചതു പോലെ ഞാനും നശിക്കുമായിരുന്നു.
وفيها عظم مقدار الصدق في القول والفعل، وتعليق سعادة الدنيا والآخرة والنجاة من شرهما به،
വാക്കിലും പ്രവൃത്തിയിലുമുള്ള സത്യസന്ധതയുടെ പ്രാധാന്യമിതിലുണ്ട്. ഇരു ലോകത്തുമുള്ള സൗഭാഗ്യവും അതിൽ രണ്ടിലുമുള്ള ശർറുകളിൽ നിന്നുള്ള രക്ഷയും സത്യസന്ധത കൊണ്ടാണ്.
അപ്പോൾ , സത്യസന്ധത, ക്ഷമ, ആത്മാർത്ഥമായ തൗബ ,റബിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ ഇതൊക്കെയാണ് വിജയത്തിനടിസ്ഥാനമെന്നാണ് ഈ സംഭവത്തിലെ പാഠങ്ങൾ.
ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ അല്ലാഹുവിനോട് മനമുരുകി പറയൽ തന്നെയാണ് എല്ലാത്തിനുമുള്ള
പരിഹാരം. അതിന് ഏറ്റവും നല്ല ദിക്റ് ആണ്
سيد الاستغفار
(പാപമോചന പ്രാർത്ഥനയുടെ നേതാവ് ) എന്ന പേരിലറിയപ്പെടുന്ന പ്രാർത്ഥന. അതിപ്രകാരമാണ്.
.” سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ
: اللَّهُمَّ أَنْتَ رَبِّي، لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي ؛ فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ “.
ഇതിന്റെ പുണ്യം പ്രവാചകൻ (സ) പറയുന്നത് കാണുക.
وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهُوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهُوَ مِنْ أَهْلِ الْجَنَّةِ “.
“ഉറച്ച വിശ്വാസത്തോടെ ഒരാൾ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുമ്പേ അവൻ മരിക്കുകയും ചെയ്താൽvഅവൻ സ്വർഗത്തിലാണ്.രാത്രിയിൽ പറഞ്ഞ് പ്രഭാതത്തിനു മുമ്പേ മരിച്ചാൽ അവൻ സ്വർഗത്തിലാണ്. “(ബുഖാരി : 6306)
അതിനാൽ രാവിലെയും വൈകുന്നേരവും ഇത് പതിവാക്കാൻ ശ്രദ്ധിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.
(നന്മ പകർന്നു നൽകൽ നന്മയാണ് )
നമ്മുടെ യാത്ര ഖബറിലേക്ക്
നമ്മുടെ യാത്ര ഖബറിലേക്ക്
തയ്യാറാക്കിയത് . ദാറുൽ വത്വൻ റിയാദ് പരിഭാഷ : സയ്യിദ് സഅ്ഫർ സ്വാദിഖ് ജൂബയിൽ ദഅ് സെന്റർ
സഹോദരാ, നാം മതാവിന്റെ ഗർഭാശയത്തിൽ വിവിധ ഘട്ടങ്ങളിലൂടെ ഇഴഞ്ഞുനീങ്ങുന്ന പരിപൂർണ മനുഷ്യനായി ഈ ഭൂലോകത്ത് പിറന്ന് വീണു , നാം നിനക്കാതെ , ആഗ്രഹിക്കാതെ , പരിശ്രമിക്കാതെ ഒരു മനുഷ്യകുഞ്ഞായി ജനിച്ചു, നാം ആവശ്യപ്പെടാതെ നമ്മുടെ മാതാവ് നമ്മെ അമ്മിഞ്ഞപ്പാലൂട്ടി , നാം പരിശ്രമിക്കാതെ നമ്മുടെ ഓരോ ഘട്ട ങ്ങളും പിന്നിട്ടു കൊണ്ടിരുന്നു.
നാം അദ്ധ്വാനിക്കാതെ നമുക്കാവശ്യമായ വായുവും, വെള്ളവും, വെളിച്ചവും, ഭക്ഷണവും, വസ്ത്രവുമെല്ലാം അതിൻ വ്യവസ്ഥാപിതമായ അളവും, തോതുമനുസരിച്ച് വിതാനിച്ച ഒരു വിരിപ്പാകുന്ന ഭൂമിയിലേക്കായിരുന്നു നമ്മുടെ ജനനം . ഇന്നലെ നാം ഇഴഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞാണെങ്കിൽ ഇന്ന് നാം ഓടിക്കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിപ്രായത്തിലാണ് . നാളെ നാം നമ്മുടെ യുവത്വത്തിലേക്ക് കാലുകുത്തും, അതിനെതുടർന്ന് നാം ഒരിക്കലും ആഗ്ര ഹിക്കാത്ത , നമുക്കാർക്കും ഊഹിക്കുവാൻ പോലും കഴിയാത്ത ജരാനരകൾ ബാധിച്ച , തൊലികൾ ചുക്കി ചുളിഞ്ഞ വയോവൃദ്ധരാകും. അതിനെതുടർന്ന് നമ്മുടെയടുത്തേക്ക് നാം ക്ഷണിക്കാതെ ഒരു അതിഥി കയറിവരും, നിനച്ചിരിക്കാത്ത ഒരു സമയത്തായിരിക്കുമതിന്റെ വരവ് , അതിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുവാൻ ഒരു ഇൻഫർമേഷൻ ടെക്നോളജിക്കും സാധ്യമല്ല , ഒരു ധനി കന്റെ ധനത്തിനും സാധ്യമല്ല, ഒരു ഡോക്ടറുടെ ചികിത്സക്കും സാധ്യമല്ല, ഒരാളുടെയും പ്രതാപത്തിനും സാധ്യമല്ല , ഇതെല്ലാം തന്നെ മരണമെന്ന യാഥാർത്ഥ്യത്തെ തടയുമെങ്കിൽ ഈ ഭൂമിയിൽ എത്രയെത്ര പണക്കാരും, പ്രതാപമുള്ളവരും , പോക്കിരികളും , കിങ്കരന്മാരും ബാക്കി യാകുമായിരുന്നു, എന്നാൽ ഇന്നവരുടെ പേർ പോലും നമുക്ക് കാണാൻ സാധ്യമല്ല.
സഹോദരാ . . . നാം ചിന്തിക്കേണ്ടതില്ലേ . . . ?
ഈ ലോകത്ത് നമുക്ക് അനന്തമായി ജീവിക്കാൻ സാധ്യമല്ലെന്ന യാഥാർത്ഥ്യം നാം നമ്മുടെ പൂർവ്വികരിലൂടെ മനസ്സിലാക്കി.
എന്നാൽ നമ്മുടെ ഈ ലോകത്തിൽ നിന്നുള്ള യാത്രയെ ങ്ങോട്ടാണ് ? നാം അതിനെപറ്റി ഒരു നിമിഷം ചിന്തിച്ചിട്ടു ണ്ടോ ? ഇല്ലെങ്കിൽ അതിനെപ്പറ്റി ഒരു നിമിഷം ചിന്തിക്കേണ്ടതില്ലേ . . . ?
ഈ തിരക്ക് പിടിച്ച യാത്രക്കിടയിൽ അൽപനേരം നമുക്കതിനെപ്പറ്റി ചിന്തിക്കാം . മരണത്തിന് ശേഷം നമ്മുടെ ഒന്നാമത്തെ വീടാണല്ലോ ഖബർ, അല്ലയോ മുസ്ലിം സഹോദരാ, നീ ഖബർ കണ്ടിട്ടുണ്ടോ? – അതിലുള്ള അന്ധകാരത്തെപ്പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? അതി ന്റെ ഭീകരതയെ നീ ദർശിച്ചിട്ടുണ്ടോ? അതിന്റെ കാഠിന്യ ത്തെപ്പറ്റി നീ മനസ്സിലാക്കിയിട്ടുണ്ടോ? അതിന്റെ കുടുസ്സതയെപ്പറ്റി നീ അറിഞ്ഞിട്ടുണ്ടോ? ഖബറിന്റെ താഴ്ച നീ കണ്ടിട്ടുണ്ടോ? അതിലെ കീടങ്ങളും , ഇഴജന്തുക്കളും ഏതെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? നീ മറ്റുള്ളവർക്ക് ഖബർ ഒരുക്കിയത് പോലെ മറ്റുള്ളവർ നിനക്ക് വേണ്ടിയത് ഒരുക്കുമെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ?, തിളങ്ങുന്ന കൊട്ടാരങ്ങളിൽ നിന്ന് ഭീകരമായ ഖബ്റിലേക്ക്! വെട്ടി തിളങ്ങുന്ന പ്രകാശത്തിൽ നിന്ന് ഭീകരമായ ഇരുട്ടിലേക്ക്! സ്നേഹം നിറഞ്ഞ സന്താനങ്ങളുടെയും, കുടുംബക്കാരുടെയും ഉല്ലാസത്തിൽ നിന്ന് കീടങ്ങളുടെയും ഇഴജന്തുക്കളുടെയും കാഠിന്യത്തി ലേക്ക്! ഭക്ഷണ പാനീയങ്ങളുടെ ഐശ്വര്യതയിൽ നിന്ന് പൊടിപടലങ്ങളിലും മണ്ണിലും മുങ്ങികുളിക്കുന്നതിലേക്ക് ! അനേകം ബന്ധങ്ങളിൽ നിന്ന് ഏകാന്ത തയിലേക്കും! നിന്റെ എത്രയെത്ര കൂട്ടുകാരെയും, കുടുംബക്കാരെയും, ഇഷ്ടപ്പെട്ടവരെയുമാണ് ദിവസവും അവിടേക്ക് കൊണ്ട് പോകുന്നത് നീ കാണുന്നത്. അവരെല്ലാം തന്നെ സുഖാഢംബരങ്ങളിൽ നിന്നും ഏകാന്തതയുടെ ഖബറിലേക്കാണ് യാത്രയായത് . വ്യത്യസ്ഥരായ ജനങ്ങൾ ആ കുഴിയിൽ ഒരുപോലെയാകുന്നു. സ്വർഗ്ഗാനുഭൂതികളുൾകൊള്ളുന്ന ഒരു ഖബറിടം നമുക്കെല്ലാം സർവ്വശകൻ പ്രദാനം ചെയ്യുമാറാവട്ടെ. ആമീൻ.

ഖബറിന്റെ ഭീകരത :
ആനിഅ്ബ്നു ഉഥ്മാനിൽനിന്നും നിവേദനം: അദ്ദേഹം പറയുന്നു :ഉഥ്മാനുബ്നുഅഫ്ഫാൻ (റ) ഖബറിന്നരികിലൂടെ നടന്ന് പോയാൽ അദ്ദേഹം താടികൾ നനയുമാറ് കരയു മായിരുന്നു . അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: സ്വർഗ്ഗ നരകത്തെ ഓർത്ത് കരയാതെ, ഖബർ കണ്ടിട്ടാണോ നിങ്ങൾ കരയുന്നത് ? അപ്പോൾ ഉഥ്മാൻ (റ) പറഞ്ഞു :പരലോകത്തിന്റെ ഒന്നാമത്തെ ഇടം ഖബറാണ് , ഒരാൾ അവിടെ രക്ഷപ്പെട്ടാൽ അതിന്ന് ശേഷമുള്ളതവന്ന് എ ളുപ്പമാവും, അതിൽ ഒരാൾ രക്ഷപ്പെട്ടില്ലയോ എങ്കില വന്ന് ബാക്കിയുള്ളതെല്ലാം പ്രയാസകരമായിരിക്കുന്നതാണ് ‘ എന്നിട്ടദ്ദേഹം നബി ( സ ) പറയുന്നതായിട്ട് പറഞ്ഞു: “ഖബറിനേക്കാൾ ഭീകരമായതും , മോശവുമായ ഒരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല ‘ ( അഹ്മദ് , തിർമിദി)
ജാബിറുബ്നുഅബ്ദുല്ലയിൽ നിന്ന് നിവേദനം , നബി (സ്വ) പറഞ്ഞു : ” നിങ്ങൾ മരണമാഗ്രഹിക്കരുത് , കാരണം അതിന്റെ തുടക്കം തന്നെ ഭീകരമാകുന്നു ‘ ( അഹ്മദ്)
ഉമറുബ്നുഅബ്ദിൽ അസീസ് (റ) തന്റെ പ്രജകളെ ഉപദേശിക്കുന്ന കൂട്ടത്തിൽ പറയുകയുണ്ടായി: “നീ ഖബറാളികളുടെയടുത്ത് സഞ്ചരിച്ച്, നീ വിളിക്കുന്നവനാണങ്കിൽ അവരെ വിളിച്ച് കൊണ്ട് ചോദിക്കുക. നീ അവരുടെ ഇടയിലൂടെ നടക്കുക, അവരുടെ വീടുകളായ ഖബറുകൾ എത്രയടുത്താണെന്ന് നീ നോക്കുക, അവരിലെ സമ്പന്നരോട് അവരുടെ ബാക്കിയായ സമ്പത്തിനെ സംബന്ധിച്ച് ചോദിക്കുക, അവരിലെ ദരിദ്രന്മാരോട് ചോദിക്കുക അവരുടെ അവശേഷിച്ച ദാരിദ്ര്യത്തെപ്പറ്റി. അവർ സംസാരിച്ച് കൊണ്ടിരുന്ന നാവിനെപ്പറ്റി ചോദിക്കുക, കൺകുളിർക്കേ കണ്ട്കൊണ്ടിരുന്ന കണ്ണിനെ സംബന്ധിച്ച് ചോദിക്കുക , അവരുടെ ലോലമായ ചർമ്മത്തെ സംബന്ധിച്ച് ചോദിക്കുക, സുന്ദരമായ മുഖത്തയും, മൃദുലമായ ശരീരത്തെയും സംബന്ധിച്ച് ചോദിക്കുക , കഫൻപുടവക്ക് താഴെ കീടങ്ങളും, പുഴുക്കളും ചെയ്ത് കൂട്ടിയതെന്താണെന്ന്? ആ കീടങ്ങളും, പുഴുക്കളും നിന്റെ നാവിനെ തിന്നിട്ടുണ്ട്. മുഖം പൊടിപുരണ്ടിട്ടുണ്ട്, നിന്റെ ഭംഗി മാഞ്ഞ് പോയിട്ടുണ്ട്, കെണിപ്പുകളെല്ലാം തന്നെ വേറിട്ട് പോയിട്ടുണ്ട്, അവയവങ്ങളെല്ലാം തന്നെ വെളിവായിട്ടുണ്ട്, പേശികളെല്ലാം തന്നെ പിച്ചിചീന്തപ്പെട്ടിട്ടുണ്ട്. എവിടെയാണ് അവരുടെ വാഹനങ്ങളും, മാളികകളും ? എവിടെയാണ് അവരുടെ അടിമകളും, വേലക്കാരും? അവരുടെ കൂട്ടാളികളും, അവരുടെ നിധികളും? അവർ അവിടെ ഏകാന്ത വാസികളല്ലേ? അവർക്ക് രാത്രിയും പകലും ഒരുപോലെയല്ലേ? കട്ടികുടിയ കൂരിരുട്ടിലല്ലേ അവരുടെ വാസം? അവരുടെയും അവരുടെ പ്രവർത്തനങ്ങളുടെയുമിടയിൽ മറയിടപ്പെട്ടിട്ടുണ്ട് , അവർ തങ്ങളുടെ സന്താനങ്ങളെയും, കുട്ടികളെയും, സമ്പത്തു കളെയും വിട്ട് പിരിഞ്ഞിട്ടുണ്ട്.
ഖബറിലേക്ക് നടന്നടുത്ത് കൊണ്ടിരിക്കുന്ന സഹോദരാ . . . എന്താണ് നിന്നെ ദുൻയാവിൽ വഞ്ചിതനാക്കിയത് ? നിന്റെ വിശാലമായ വീടും , ഒഴുകികൊണ്ടിരിക്കുന്ന അരുവികളും, പാകമായ വിളകളും, ലോലമായ വസ്ത്രവും, സുഗന്ധ സാമഗ്രികളും , തണുപ്പിലേക്കും, ചൂടിലേക്കും പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളും എല്ലാംതന്നെ എവിടെയാണ് ?

അതൊന്നും തന്നെ നിനക്ക് ഉപകാരപ്പെട്ടില്ല . നിന്റെ കവിളുകളെല്ലാം തന്നെ ക്ഷയിക്കുവാൻ തുടങ്ങിയിരിക്കുന്നു നീ ഏത് രൂപത്തിലാണ് ഈ ദുൻയാവിൽനിന്ന് വിടപറയു ന്നതെന്ന് നിനക്കറിയുമോ ? നല്ല രൂപത്തിൽ വിടപറയു വാനായി നീ ഒരുങ്ങുക.
“യസീദ്അർറക്കാശീ” സ്വന്തത്തിനോട് തന്നെ പറയുന്നു : ( യസീദ് നിനക്ക് നാശം . ആരാണ് മരണത്തിന് ശേഷം നിനക്ക് വേണ്ടി നമസ്കരിക്കുകയും, നോമ്പനുഷ്ടിക്കുകയും ചെയ്യുന്നത് ? പിന്നീട് അദ്ദേഹം പറയുന്നു: അല്ലയോ ജനങ്ങളേ , നിങ്ങൾക്ക് ബാക്കിയുള്ള ജീവിതത്തിൽ നിങ്ങൾ കരയുന്നില്ലേ ? കാരണം ഏതൊരുവന്റെ അന്ത്യവും മരണ മാകുന്നു അവന്റെ വീട് ഖബറിടമാകുന്നു , അവന്റെ വിരിപ്പ് മണ്ണാകുന്നു, അവന്റെ കൂട്ടുകാരൻ കീടങ്ങളും പുഴുക്കളുമാകുന്നു, അങ്ങിനെ അവൻ ആ ഭീകരദിവസമായ അന്ത്യനാൾ കാത്ത് കഴിയുന്നു , എങ്ങിനെയായിരിക്കുമവന്റെ അവസ്ഥ? എന്നിട്ടദ്ദേഹം സ്വയം കരഞ്ഞ് കൊണ്ടിരുന്നു.
ഖബറിടം നൽകുന്ന പാഠം.
അബുൽഹഖ്ഖ് – അൽ ഇശബീലി പറയുന്നു: ‘ മഖ്ബറ കളിലേക്ക് പ്രവേശിച്ച ഒരുവൻ കണക്ക് കൂട്ടട്ടെ അവൻ മരിച്ചിട്ടുണ്ടെന്ന്, ഖബറാളികളോടൊപ്പം അവൻ ചേർന്നി ട്ടുണ്ടെന്ന്, അവരുടെ കൂട്ടത്തിൽ കൂട്ടാളിയായിട്ടുണ്ടെന്നും, അവർ എന്താണോ ഇപ്പോൾ ആവശ്യപ്പെട്ട് കൊണ്ടി രിക്കുന്നത് അവനും അതാവശ്യമായിരിക്കുന്നെന്നും ആയതി നാൽ അവൻ തനിക്ക് അവിടം സുഖകരമായ അവസ്ഥ സംജാതമാകുവാനുള്ള കർമ്മങ്ങൾ ചെയ്യുവാൻ ശ്രമിക്കട്ടെ .
ഖബറിലെ കുഴപ്പങ്ങൾ
പ്രിയ സഹോദരാ, ഖബ്റിലെ പ്രഥമരാതിക്ക് വേണ്ടി നീ എന്താണ് ഒരുക്കിവെച്ചിട്ടുള്ളത് ? ആ രാത്രി ഭീകരമാണെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ ? ആ രാതിയെ ഓർത്ത്കൊണ്ട് . പ്രവാചകന്മാരും, സ്വാലിഹീങ്ങളും, പണ്ഡിതന്മാരും, തത്വ ജ്ഞാനികളും കരഞ്ഞത് നീ അറിഞ്ഞിട്ടില്ലേ? അതിന്ന് വേണ്ടി സ്വാലിഹീങ്ങൾ നന്മകളധികരിപ്പിച്ച സംഭവം നീ പഠിച്ചിട്ടില്ലേ ?
ശ്രദ്ധിക്കുക. ‘റബീഹ്ബ്നു ഹൈഥം’ ആ രാതിക്ക് വേണ്ടി ഒരുങ്ങിയിരുന്നു വെന്ന് ചരിത്രരേഖകൾ പറയുന്നു , അദ്ദേഹം തന്റെ വീട്ടിൽ ഒരു കുഴി കുഴിക്കുകയും തന്റെ ഹൃദയം കാഠിന്യമാകുമ്പോഴൊക്കെ അതിൽ ഇറങ്ങുകയും എന്നിട്ട് താൻ മരിച്ച് പോയിട്ടുണ്ടെന്ന് വിചാരിച്ച് അല്ലാഹുവിനോട് മടക്കുവാൻ പ്രാർത്ഥിക്കുകയും , ഈ അയത്തൊതുകയും ചെയ്യുമായിരുന്നു എന്റെ രക്ഷിതാവെ , ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്ക് നല്ലനിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം എന്നെ ( ജീവിതത്തിലേക്ക് ) തിരിച്ചയക്കേണമേ ( അൽമുഅ്മിനൂൻ : 99 – 100 ) എന്നിട്ട് സ്വയം തന്നെ ഉത്തരം നൽകുന്നു. ” റബീഹെ നീ മടക്ക പ്പെട്ടിട്ടുണ്ട്. അങ്ങിനെ ദിവസങ്ങളോളമദ്ദേഹം അതിന്റെ ഓർമ്മയിൽ ധാരാളം ആരാധനകളും, പ്രാർത്ഥനകളും അധികരിപ്പിക്കാറുണ്ടായിരുന്നു.
അബീഹുറൈറ ( റ ) യിൽ നിന്ന് നിവേദനം : നബി (സ്വ) പറഞ്ഞു: “ ഒരു മയ്യത്തിന്റെ മടക്കം ഖബറിലേക്കാകുന്നു , ഒരു സൽകർമ്മിയാണെങ്കിൽ അവൻ തന്റെ ഖബറിൽ വളരെ സന്തോഷത്തോടെയും, ദുഖമില്ലാതെയും കഴിച്ച് കൂട്ടുന്നു. അവനോട് ചോദിക്കപ്പെടും “ നീ എവിടെയായിരുന്നു? അവൻ പ്രത്യത്തരം നൽകും, ഞാൻ ഇസ്ലാമിലായിരുന്നു. എന്നിട്ട് അവനോട് ചോദിക്കപ്പെടും ഈ മനുഷ്യൻ ആരാണ്? അയാൾ പറയും മുഹമ്മദ് റസൂലുല്ലാഹി യാണെന്ന് . അദ്ദേഹം അല്ലാഹുവിൽ നിന്ന് വ്യക്തമായ ദ്യഷ്ടാന്തവുമായിട്ടാണ് വന്നിട്ടുള്ളത്, അദ്ദേഹത്തെ ഞങ്ങൾ സത്യപ്പെടുത്തുകയും ചെയ്തു, പിന്നീടവനോട് ചോദിക്കപ്പെടും നീ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ? അവൻ പറയും: ആർക്കും അല്ലാഹുവിനെ കാണാൻ സാധ്യമല്ല. അങ്ങിനെ നരകത്തിൽ നിന്നദ്ദേഹത്തിന് ഒരു വിടവുണ്ടാക്കി കാണിച്ച് കൊടുത്ത് കൊണ്ട് പറയും നിനക്ക് ഒരുക്കി വെച്ചിട്ടുള്ള സ്ഥലമാകുന്നു ആ കാണുന്നത്, നീ അല്ലാഹുവിനെ സൂക്ഷിച്ചത് കൊണ്ട് നിന്നെ അതിൽനിന്നും രക്ഷപ്പെടുത്തി. തുടർന്ന് സ്വർഗ്ഗത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ച് കൊടുത്ത് പറയും നീ വിശ്വസിക്കുകയും, പ്രവർത്തിക്കുകയും, അതിന് വേണ്ടി മരിക്കുകയും, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അതിന് വേണ്ടി പുനർ ജീവിക്കുകയും ചെയ്യുന്ന നിന്റെ സ്വർഗ്ഗത്തിലെ സ്ഥാനമാകുന്നു അത്’ അത്പോലെത്തന്നെ വഴിപിഴച്ച യാളാണെങ്കിൽ അദ്ദേഹം തന്റെ ഖബ്റിൽ വളരെ പ്രയാസപ്പെട്ട് കൊണ്ടും , ബുദ്ധിമുട്ടി കൊണ്ടും കഴിച്ച് കുട്ടും, നീ എവിടെയായിരിന്നുവെന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയും എനിക്കറിയില്ലെന്ന്, ഈ മനുഷ്യൻ ആരാണെന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയും ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടെന്ന് എന്നാലെനിക്കറിയില്ല. തുടർന്നദ്ദേഹത്തിന് – സ്വർഗ്ഗ ത്തിൽനിന്ന് ഒരു വിടവുണ്ടാക്കി കാണിച്ച് കൊണ്ട് പറയും അല്ലാഹു നിന്നെ ഇതിൽ നിന്നും തിരിച്ച് വിട്ടിരിക്കുന്നു, പിന്നീട് നരകത്തിൽ നിന്ന് ഒരു വിടവു ണ്ടാക്കി അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ച് പറയപ്പെടും നീ ഇതിന് വേണ്ടിയാണ് ജീവിക്കുകയും, പ്രവർ ത്തിക്കുകയും, മരിക്കുകയും, അല്ലാഹു ഉദ്ദേശിക്ക കയാണെങ്കിൽ – അതിന് വേണ്ടി ഉയർത്തെഴുന്നേ ൽപിക്കപ്പെടുകയും ചെയ്യുന്നത്” ( ഇബ്നുമാജ )
അല്ലയോ സഹോദരാ, മരണത്തെയും, അതിന്റെ പ്രയാസത്തയും ഓർത്ത്, ഖബ്റും അതിന്റെ കുടുസ്സതയും ഓർത്ത് നീ കരയുന്നില്ലേ? സഹോദരാ, അവസാന നാളിൽ പ്രത്യക്ഷമാകുന്ന നരകത്തെ ഓർത്ത് നീ കരയുന്നില്ലേ? നഷ്ടപ്പെടുകയും ഖേദിക്കുകയും, ദാഹിക്കുകയും ചെയ്യുന്ന ആ ദിനത്തെ ഓർത്ത് നീ കരയുന്നില്ലേ ? സഹോദരാ, – അല്ലാഹുവിനെ ഓർത്ത് കരയുന്ന കണ്ണുകളെ അല്ലാഹു ഒരിക്കലും നരകത്തിലക പ്പെടുത്തുകയില്ല എന്നറിയുക .
ഖബർ ശിക്ഷയും , അനുഗ്രഹവും
വിശുദ്ധഖുർആനിലെയും, തിരുസുന്നത്തിലേയും ധാരാളം തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് ഖബറിലെ ശിക്ഷയും , അനുഗ്രഹവും . അൽപജ്ഞാനികളും വിവരമില്ലാത്തവരും, അഹങ്കാരികളുമല്ലാതെ അതിനെ നിഷേധിക്കുകയില്ല തന്നെ.
അല്ലാഹു പറയുന്നു : “ രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ് . പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവർ തള്ളപ്പെടുന്നതാണ് ‘ ( തൗബ : 101 )
അല്ലാഹു പറയുന്നു : “ അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു . ഫിർഔന്റെ ആളുകളെ കടുത്തശിക്ഷ വലയം ചെയ്യുകയുമുണ്ടായി . നരകം . രാവിലെയും , വൈക ന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിക്കപ്പെടും . ആ അന്ത്യസമയം നിലവിൽവരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിന ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക ‘ ( എന്ന് കൽപിക്കപ്പെടും ) ( മുഅ്മിൻ : 45 – 46 ) “
ബറാഅ്ബ്നു ആസിബി (റ) യിൽനിന്ന് നിവേദനം : നബി ( സ ) പറയുന്നു : ‘സുസ്ഥിരമായ വാക്ക് കൊണ്ട് സത്യവിശ്വാസിക ളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ് ‘ ( ഇബ്രാഹിം – 27 ) എന്ന ആയത്ത് ഇറങ്ങിയത് ഖബർ ശിക്ഷയുമായി ബന്ധപ്പെട്ട് കൊണ്ടാകുന്നു . എന്നിട്ട് ഖബറാളികളോട് ചോദിക്കപ്പെടും നിന്റെ രക്ഷിതാവാരാണെന്ന്? അവൻ പറയും എന്റെ രക്ഷിതാവ് അല്ലാഹുവും, പ്രവാചകൻ – മുഹമ്മദ് നബിയുമാകുന്നുവെന്ന് . ഇതാണ് അല്ലാഹു പറയുന്നത് ( ഐഹിക ജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ് ‘ (ഇബ്രാഹിം – 27 ) ( ബുഖാരി , മുസ്ലിം )
അനസ് ( റ ) വിൽ നിന്ന് നബി (സ്വ) പറയുന്നു : “നിങ്ങൾ മറമാടേണ്ടതില്ലായിരുന്നുവെങ്കിൽ ഖബറിലെ ശിക്ഷ കേൾക്കുവാൻ വേണ്ടി അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുമായിരുന്നു” ( മുസ്ലിം )
ഖബറിൽ അനുഗ്രഹവും, ശിക്ഷയും ഉണ്ടെന്ന് വിശുദ്ധ ഖുർആനിന്റെയും, തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ യാഥാർത്ഥ്യമാണെന്ന് നാം കണ്ടു. “ഉദ്ബ്നു അബ്ദുർറഹ്മാനി” ൽനിന്ന് നിവേദനം: “ഒരു വിശ്വാസി മരിച്ചാൽ അദ്ദേഹത്തെ വഹിക്കുന്നവരോട് വിളിച്ച് പറയും , എന്നെയും കൊണ്ട് വേഗത്തിൽ നടക്കുക, അങ്ങിനെ അദ്ദേഹത്തെ ഖബറിൽ വെച്ചാൽ ഭൂമി അദ്ദേഹ ത്തോട് വിളിച്ചുപറയും, നീ എന്റെ മുകളിലൂടെ നടക്കവെ ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു, നീ ഇപ്പോൾ എന്റെ വയറിൽ ഏറ്റവും ഇഷ്ടപ്പെട്ടവനായിരിക്കുന്നു. ഒരു അവിശ്വാസി മരിച്ചാൽ അദ്ദേഹത്തെ വഹിക്കുന്നവരോട് വിളിച്ച് പറയും നിങ്ങൾ എന്നെ മടക്കുക, തുടർന്നദ്ദേഹത്തെ ഖബറിൽ വെച്ചാൽ ഭൂമി അദ്ദേഹത്തോട് വിളിച്ച് പറയും നീ എന്റെ മുകളിലൂടെ നടക്കവെ എനിക്കേറ്റവും വെറുപ്പുള്ള വനായിരുന്നു നീ, ഇപ്പോഴിതാ എനിക്കേറ്റവും വെറുപ്പുള്ളവനായി, എന്റെ വയറിനുള്ളിൽ. ചില മുൻകാല പണ്ഡിതന്മാർ പറയാറുണ്ട്. എല്ലാദിവസവും ഭൂമി അദ്ദേഹത്തോട് പറയുന്നു: “ അല്ലയോ ആദം സന്തതിയെ, നീ എന്റെ മുകളിലൂടെ നടക്കുന്നു, എന്നാൽ നിന്റെ മടക്കം എന്റെ വയറിലേക്കാകുന്നു, അല്ലയോ ആദം സന്തതിയെ, നീ വ്യത്യസ്ഥമായ ഭക്ഷണം എന്റെ മുകളിൽ വെച്ച് ഭക്ഷിച്ചിരുന്നു , എന്നാൽ എന്റെ വയറിൽവെച്ച് കീടങ്ങളും, പുഴുക്കളും നിന്നെ ഭക്ഷിക്കുന്നതാകുന്നു . ! ! അല്ലയോ ആദം സന്തതിയെ, നീ ചിരിച്ച് കൊണ്ട് എന്റെ മുകളിലൂടെ നടന്നിരുന്നു, എന്നാ ൽ നീ അടുത്ത് തന്നെ എന്റെ വയറിൽവെച്ച് കരയുന്ന താകുന്നു ! അല്ലയോ ആദം സന്തതിയെ, നീ വളരെ സന്തോഷത്തിലായിരുന്നു എന്റെ മുകളിലൂടെ വിഹരിച്ചി രുന്നത്, എന്നാൽ അടുത്ത് തന്നെ നീ ദു:ഖിക്കുന്നതാകുന്നു ! ! അല്ലയോ ആദം സന്തതിയെ, നീ ഒരുപാട് തെറ്റുകൾ കൂമ്പാരമായി ചെയ്ത് കൊണ്ട് എന്റെ മുകളിലൂടെ നടന്നി രുന്നു, എന്നാൽ നീ അടുത്ത് തന്നെ എന്റെ വയറ്റിൽ വെച്ച് അതിന് ശിക്ഷ അനുഭവിക്കുന്നതാകുന്നു ! !
ഖബർ സന്ദർശനവും , ഉദ്ദേശവും ;
പ്രവാചക തിരുമേനി ( സ ) ഖബർ സ്വിയാറത്ത് ചെയ്യുവാനും , അതിൽനിന്ന് ഇന്നല്ലെങ്കിൽ നാളെ താനും മരിക്കുമെന്നുള്ള ഓർമ്മ മനസ്സിൽ പുതുക്കികൊണ്ട് പാഠം ഉൾകൊള്ളുവാനും പ്രാൽസാഹിപ്പിച്ചിട്ടുണ്ട്. പ്രവാചകൻ ( സ ) പറയുന്നു: “ നിങ്ങൾ ഖബ്ർ സന്ദർശിക്കുക , അത് നിങ്ങളെ മരണത്തെ ഓർമ്മിപ്പിക്കുന്നതാണ് ‘ ( മുസലിം ) പ്രവാചകൻ പറയുന്നു : “ ” ഞാൻ നിങ്ങൾക്ക് ഇസ്ലാമിന്റെ ആദ്യകാലത്ത് ഖബർ സന്ദർശനം വിലക്കിയിരുന്നു, എന്നാൽ നിങ്ങൾ ഖബർ സന്ദർശിക്കുക ” ( മുസ്ലിം )
നബി (സ്വ) ഖബർ സന്ദർശിക്കുമ്പോൾ പറയുമായിരുന്നു;
السَلَامُ عَلَيْكُمْ دَارَ قَوْم مُؤمنينَ وَإنّا إن شاء اللهُ بكُمْ لَاحقون ) ( مسلم )
“ വിശ്വാസികളിലും, മുസ്ലീങ്ങളിലും പെട്ടവരേ, നിങ്ങൾക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ, നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാകുന്നു, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങളോടൊപ്പം ഞങ്ങളും ചേരുന്നതാകുന്നു” ( മുസ്ലിം)
ഖബർ സിയാറത്തിന്റെ ഗുണങ്ങൾ
മരണത്തെ ഓർമ്മിപ്പിക്കുന്നു, അമിതമായ പ്രതീക്ഷ ഇല്ലാതാക്കുന്നു. ദുൻയാവിൽ വിരാതിയുണ്ടാക്കുന്നു. ഹ്യദയത്ത ലോലമാക്കുന്നു, ഭയത്താൽ കണ്ണീർ പൊഴിക്കുന്നു, അശ്രദ്ധ ഇല്ലാതാക്കുന്നു.

ഖബർശിക്ഷ നിർബന്ധമാക്കുന്ന ചില കാര്യങ്ങൾ
മഹാനായ ഇമാം ഇബ്നുൽഖയ്യിം പറയുന്നു : ഖബറാളികൾ അല്ലാഹുവിലുള്ള അവരുടെ അജ്ഞതയുടെ കാര്യത്തിലും അവന്റെ കൽപന പാഴാക്കി യതിലും , അവൻ വിരോധിച്ച കാര്യങ്ങൾ ചെയ്തതിന്റെ പേരിലും ശിക്ഷിക്കപ്പെടുന്നു , തീർച്ചയായും ഖബർ ശിക്ഷ അല്ലാഹു തന്റെ അടിമയുടെ മേൽ കോപിച്ച തിനും , ദേഷ്യപ്പെട്ടതിന്നും തെളിവാകുന്നു , അത്പോലെ ഖബർശിക്ഷ അവന്റെ ഹൃദയവും, കണ്ണും, ചെവിയും, വായയും, നാവും, വയറും, ഗുഹ്യാവയവും, കയ്യും , കാലും , ശരീരം മുഴുവനും ചെയ്ത പ്രവർത്തനങ്ങൾ ക്കുള്ളതാണ് . ആരെങ്കിലും അല്ലാഹുവിനെ കോപിപ്പി കകുകയും, ദേഷ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പായശ്ചിത്തം ചെയ്യാതെ മരിക്കുകയാണെങ്കിൽ അവന്ന് അല്ലാഹുവിന്റെ കോപത്തിനനുസരിച്ച് ബർസഖിയായ ലോകത്ത് വെച്ച് ശിക്ഷ ലഭിക്കുന്നതാകുന്നു” .
ഖബർശിക്ഷക്ക് പാത്രമാകുന്ന കുറ്റങ്ങൾ
: ഏഷണിയും, പരദൂഷണവും, മൂത്രം ശരിക്ക് വൃത്തി യാക്കാതിരിക്കുക, – ശുദ്ധിയില്ലാതെ നമസ്കരിക്കുക, നമസ്ക്കാരം പാഴാക്കുകയും അതൊരു ഭാരമാണെന്ന് തോന്നുകയും ചെയ്യുക, സകാത്ത് ഉപേക്ഷിക്കുക, കളവ് , വ്യഭിചാരം, മോഷ്ടിക്കുക, വഞ്ചന, മുസലീങ്ങ ളുടെ ഇടയിൽ ഗ്രൂപിസമുണ്ടാക്കുക, പലിശ ഭക്ഷിക്കുക, അക്രമിക്കപ്പെട്ടവരെ സഹായിക്കാതിരിക്കുക, മദ്യപാനം, അഹങ്കരിച്ച് കൊണ്ട് ഞെരിയാണിയുടെ താഴെ വസ്ത്രം വലിച്ചിഴക്കുക, വധിക്കുക, സ്വഹാബികളെ ചീത്തപറയുക, വല്ല ബിദ്അത്തുകളും ചെയ്ത് കൊണ്ട് മരിക്കുക എന്നിവ ഖബർ ശിക്ഷക്ക് വിധേയമാകുന്ന പാപങ്ങളാകുന്നു. ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടാൽ ഒരുത്തന് ഖബർ ശിക്ഷയിൽനിന്ന് – രക്ഷപ്പെടാൻ സാധിച്ചേക്കാം. ഓരോ മുസ്ലിമിന്നും അനിവാര്യമായ കാര്യമാകുന്നു അല്ലാഹുവിനോട് ഖബർ ശിക്ഷയിൽ നിന്ന് രക്ഷതേടുകയെന്നത്, ഖബറിലേക്ക് പ്രവേശിക്കു ന്നതിന്ന് മുമ്പ് ആ ശിക്ഷയിൽനിന്നും രക്ഷപ്പെടുവാനുള്ള പ്രവർത്തനം ചെയ്യുക. ഒരാൾ ഖബ്റിലേക്ക് പ്രവേശി ച്ചാൽ അവൻ ഒരു പ്രാവശ്യമെങ്കിലും രണ്ട് റകഅത്ത് നമസ്ക്കരിക്കുവാനോ, രണ്ട് സാക്ഷ്യവചനം – ഒരു ഒരു പ്രാവശ്യമെങ്കിലും ഉച്ചരിക്കുവാനോ, ഒരു തസ്ബീഹ് ചൊല്ലുവാനോ ആവശ്യപ്പെടുന്നു , എന്നാൽ അവന്ന തിന്ന് അനുവാദം ലഭിക്കുകയില്ല, അങ്ങിനെയവൻ വളരെ വലിയ വേദത്തിലും, നഷ്ടത്തിലുമായിരിക്കും വീഴുക, എന്നിട്ടവൻ ദുൻയാവിൽ ജീവിക്കുന്നവർ തങ്ങ ൾക്ക് ലഭിച്ചിട്ടുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനെ ഓർത്ത് അൽഭുതപ്പെടുകയും ചെയ്യുന്നു .
ആയതിനാൽ നാം ആ ഭയാനകമായ ശിക്ഷയിൽനിന്നും രക്ഷപ്പെടുവാൻ വേണ്ടി പരിശ്രമിക്കുക. അതിന്ന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക . അല്ലാഹുവേ അന്ത്യനാളിൽ ഞങ്ങളെ ഖേദിക്കുന്നവരുടെ കൂട്ടത്തിലാക്കരുതേ, ഞങ്ങളുടെ മരണത്തിനു ശേഷം തങ്ങളുടെ ഖബ്റിനെ നല്ലൊരു വീടാക്കേണമേ , നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ആമീൻ
പകർച്ചവ്യാധികളിൽ നിന്ന് രക്ഷ നേടാൻ പത്ത് ഉപദേശങ്ങൾ
വിവർത്തനം: സമീർ മുണ്ടേരി
بسم الله الرحمن الرحيم الحمد لله رب العالمين والصلاة والسلام على أشرف المرسلين وعلى آله وصحبه ومن تبعهم بإحسان إلى يوم الدين .
ശൈഖ് അബ്ദുറസ്സാഖ് ബിൻ അബ്ദുൽ മുഹ്സിൻ അൽബദർ ( ഹഫി ) എഴുതിയ “ പകർച്ച വ്യാധികളിൽ നിന്നു രക്ഷപ്പെടാനുളള പത്ത് ഉപദേശങ്ങൾ ‘ എന്ന ലഘുകൃതിയുടെ ആശയ വിവർത്തനമാണ് താഴെ കൊടുക്കുന്നത് .
അല്ലാഹുവിനാണ് സർവ്വ സ്തുതിയും . അവൻ പ്രയാസമനുഭവിക്കുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നു . പ്രയാസങ്ങൾ പരിഹരിക്കുന്നു . അവനെ സ്മരിക്കുന്നത് കൊണ്ടല്ലാതെ ഹൃദയങ്ങൾ ജീവസുറ്റതാവുകയില്ല . അവന്റെ അനുവാദമില്ലാതെ ഒരു കാര്യവും നടക്കുകയില്ല . അവന്റെ കാരുണ്യം കൊണ്ട ല്ലാതെ ഒരു പ്രയാസത്തിൽ നിന്നും രക്ഷ നേടാൻ കഴിയുകയില്ല . അവൻ എളുപ്പമാക്കിയാലല്ലാതെ ഒരു ആഗ്രഹവും സഫലമാവുകയില്ല . അവനെ അനുസരി ക്കുന്നതിലൂടെയല്ലാതെ സൌഭാഗ്യം ലഭിക്കുകയില്ല .
കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന പകർച്ച വ്യാധിയുടെ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചില ഉപദേശങ്ങളാണ് ഇവ . ഈ പരീക്ഷണം അല്ലാഹു എല്ലാവരിൽ നിന്നും എത്രയും പെട്ടന്ന് നീക്കിക്കളയട്ടെ .

ഒന്ന് : പരീക്ഷണം ഉണ്ടാകുന്നതിന് മുമ്പ് പറയേണ്ടത് .
ഉസ്മാൻ ബിൻ അഫ്ഫാൻ (അ) പറഞ്ഞു . നബി സ്വ പറയുന്നത് ഞാൻ കേട്ടു
بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم
‘അല്ലാഹുവിന്റെ നാമത്തിൽ അവന്റെ നാമം ( സ്മരിക്കുന്നതോടെ ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല . അവൻ എല്ലാം കേൾക്കുന്ന വനും അറിയുന്നവനുമാകുന്നു . ‘
ഈ പാർത്ഥന മൂന്ന് പ്രാവശ്യം പറഞ്ഞാൽ നേരം പുലരുന്നതു വരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല . ആരെങ്കിലും അത് പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരം വരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല . ( അബൂദാവൂദ് )
രണ്ട് : യൂനുസ് നബിമ യുടെ ദുആ അധികരിപ്പിക്കുക
അദ്ദേഹം മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ട സമയത്ത് നടത്തിയ ദുആയാണ് ഇത്
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
അല്ലാഹു പറഞ്ഞു:

ദുന്നൂനിെനയും ( ഓർക്കുക) . അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദർഭം . നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു അനന്തരം ഇരുട്ടുകൾക്കുള്ളിൽ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു : നീയല്ലാതെ യാതൊരു ആരാധ്യ നുമില്ല . നീ എത്ര പരിശുദ്ധൻ ! തീർച്ചയായും ഞാൻ അക മികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു . അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും ദുഃഖത്തിൽ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തു കയും ചെയ്തു . സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു ( അൽ അമ്പിയാഅ് )
وَكَذَلِكَ نُنْجِي الْمُؤمِنِينَ എന്ന ഭാഗത്തിന്റെ വ്യാഖ്യാനത്തിൽ ഇബ കസീർ (റഹ്‌മ) പറഞ്ഞു : അതായത് അവർ പ്രയാസത്തിലാവുമ്പോൾ നമ്മിലേക്ക് മടങ്ങിക്കൊണ്ട് നമ്മോട് പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ച് പരീക്ഷണത്തിന്റെ സമയത്ത് അവർ ഈ പ്രാർത്ഥന പ്രാർത്ഥിക്കുമ്പോൾ , ( സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു )
പിന്നെ നബി (സ്വ) യിൽ നിന്നുള്ള ഈ ഹദീസ് അദ്ദേഹം ഉദ്ദരിച്ചു .

യൂനുസ് (അ) മത്സ്യത്തിന്റെ വയറ്റിലായിരിക്കെ പാർത്ഥിച്ച ഈ ദുആ പ്രാർത്ഥിച്ച ഒരാൾക്കും അല്ലാഹു ഉത്തരം നൽകാതിരുന്നിട്ടില്ല ( അഹ്മദ് , തിർമുദി ) ഇബ്നുൽ ഖയ്യിം (റഹ്‌മ) അൽ ഫവാഇദിൽ പറഞ്ഞു : തൌഹീദ് മുഖേനയാണ് ദുനിയാവിലെ പരീക്ഷണ ങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുക . അതു കൊണ്ടോണ് പ്രയാസത്തിന്റെ സമയത്തുളള ദുആ തൌഹീദു കൊണ്ടായത് . യൂനുസ് (അ) ലമിന്റെ ദുആ കൊണ്ട് പ്രാർത്ഥിക്കുന്ന ഒരാൾക്കും തൌഹീദ് കൊണ്ട് അവന്റെ പ്രയാസം അല്ലാഹു നീക്കി കൊടുക്കാതിരിക്കുകയില്ല .
മുന്ന് : പരീക്ഷണക്കെടുതിയിൽ നിന്ന് രക്ഷതേടുക.
അബുഹുറൈറവിൽ (റ) നിന്ന് : പരീക്ഷണം , ദൌർഭാഗ്യം പിടികൂടൽ , മോശമായ വിധി , ശത്രുക്കൾ സന്തോഷിക്കൽ എന്നിവയിൽ നിന്നെല്ലാം നബി രക്ഷ തേടുമായിരുന്നു
اللَّهم إني أعوذ بك من جهد البلاء ودَرَك الشقاء وسوء القضاء وَشَمَاتَةِ الأعْدَاء
‘ അല്ലാഹുവേ , പരീക്ഷണക്കെടുതിയിൽ നിന്നും , ദൗർഭാഗ്യക്കയത്തിൽ നിന്നും വിധിയിലെ വിപത്തിൽ നിന്നും എനിക്കേൽക്കുന്ന പ്രയാസത്തിൽ ശ്രതുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു . ‘ ( ബുഖാരി )
നാല് : വീട്ടിൽ നിന്നു പുറത്തു പോവുമ്പോഴുള്ള പ്രാർത്ഥന പതിവാക്കുക
അനസ് ബിൻ മാലിക് (റ) വിൽ നിന്ന് : നബി (സ്വ) ട് പറഞ്ഞു : ഒരാൾ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ
بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بالله
അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ പുറപ്പെടുന്നു), അല്ലാഹുവിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു . അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല .
ഈ പ്രാർത്ഥന നിർവഹിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് നബിക്ക് സ്വ പറഞ്ഞു : ” അന്നേരം അയാളോട് പറയപ്പെടും . ( മറ്റുള്ളവരുടെ തിന്മയിൽ നിന്ന് ) നീ തടയപ്പെട്ടു , നീ സംരക്ഷിക്കപ്പെട്ടു . നീ സന്മാർഗ്ഗം സിദ്ധിച്ചവനായി . പിശാച് അവനിൽ നിന്ന് അകന്ന് നിൽക്കും . എന്നിട്ട് മറ്റൊരു പിശാചിനോട് പറയും : നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും ? തീർച്ചയായും അയാൾക്ക് സന്മാർഗ്ഗം സിദ്ധിച്ചിരിക്കുന്നു , മറ്റുള്ളവരിൽ നിന്നുള്ള തിന്മ അയാൾക്ക് തടയപ്പെട്ടി രിക്കുന്നു , അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു . ” ( സുനനു അബീദാ വുദ് )
അഞ്ച് : പ്രഭാതത്തിലും പ്രദോഷത്തിലും സൌഖ്യത്തിന് വേണ്ടി തേടുക
അബ്ദുല്ലാഹിബ്നു ഉമർ (റ) , പറഞ്ഞു :
അല്ലാഹുവേ , ഇഹത്തിലും പരത്തിലും ഞാൻ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു . അല്ലാഹുവേ , എന്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു . അല്ലാഹുവേ , നീ എന്റെ നഗ്നത മറക്കേണമേ , എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ . അല്ലാഹുവേ , എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തു കൂടെയും ഇടതു ഭാഗത്തു കൂടെയും മുകളിലൂടെയും ( പിണഞ്ഞ ക്കാവുന്ന അപകടങ്ങളിൽ നിന്ന് ) നീ എനിക്ക് സംരക്ഷണമേകേണമേ . എന്റെ താഴ്ഭാഗത്തിലൂടെ ( ഭൂഗർഭത്തിലേക്ക് ) ആഴ്ത്തപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയം തേടുന്നു ‘
ആറ് : പ്രാർത്ഥന അധികരിപ്പിക്കുക
നബി (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു ;

നിങ്ങളിൽ നിന്ന് ആർക്കെങ്കിലും പ്രാർത്ഥനയുടെ കവാടം തുറക്കപ്പെട്ടാൽ അവന് കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടു . സൌഖ്യം ചോദിക്കപ്പെടു ന്നതിനേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു കാര്യവും അവൻ ചോദിക്ക പ്പെടുന്നില്ല . ( തിർമുദി )
ഏഴ് : പകർച്ച വ്യാധിയുള്ള സ്ഥലങ്ങൾ സൂക്ഷിക്കുക .
അബ്ദുല്ലാഹിബ്നു ആമിർ (റ) വിൽ നിന്ന് : ഉമർ (റ) ശാമിലേക്ക് പുറപ്പെട്ടു . അദ്ദേഹം സർഗിൽ എത്തിയപ്പോൾ ശാമിൽ പകർച്ചവ്യാധി വ്യാപിക്കുന്ന തായി അറിഞ്ഞു . അപ്പോൾ അബ്ദു റഹ്മാൻ ബ ഔഫ് അദ്ദേഹത്തോട് പറഞ്ഞു :
عَنْ أبي هُرَيْرَةَ قَالَ قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : . . … . … . … . لا يُورِدُ الْمُمَر عَلَى الْمُمِ ( مسلم )
നബി സ്വ പറഞ്ഞിട്ടുണ്ട് . ഒരു നാട്ടിൽ പകർച്ച വ്യാധിയുളളതായി നിങ്ങൾ കേട്ടാൽ അങ്ങോട്ട് പോകരുത് . നിങ്ങൾ ഉള്ള നാട്ടിൽ പകർച്ച വ്യാധി ഉണ്ടാ യാൽ അവിടെ നിന്നും നിങ്ങൾ പുറത്തു പോവുകയും അരുത് . ( ഹദീസ് )
അബുഹുറൈറ (റ) വിൽ നിന്ന് – നബി സ്വ പറഞ്ഞു : രോഗമുളളവൻ രോഗമില്ലാത്തവന്റെ അടുത്തേക്ക് ചെല്ലരുത് . ( മുസ്ലിം)
എട്ട് : നന്മകൾ വർദ്ധിപ്പിക്കുക

അനസ് (റ) വിൽ നിന്ന് , നബി സ്വ പറഞ്ഞു : പുണ്യ കർമ്മങ്ങൾ ആപത്തുകളെയും , പരീക്ഷണങ്ങളെയും , ബുദ്ധിമുട്ടുകളെയും തടുക്കുന്നു . ദുനിയാവി ലെ നന്മയുടെ ആളുകൾ പരലോകത്തും നന്മയുടെ ആളുകളാണ് . ( ഹാകിം )
ഇബ്നുൽ ഖയ്യിം (റഹ്‌മ)പറഞ്ഞു : രോഗത്തിനുളള ചികിത്സകളിൽ ഏറ്റവും മഹത്തരമായത് , സൽകർമ്മങ്ങൾ , ദിക്‌റുകൾ , ദുആകൾ , വിനയം , അല്ലാഹു വിലേക്ക് മടങ്ങൽ , തൌബ എന്നിവയാണ് . രോഗങ്ങൾ തടുക്കുന്നതിലും ശമനം സാധ്യമാകുന്നതിലും ഇക്കാര്യങ്ങൾക്ക് വലിയ സ്വാധീനമുണ്ട് , ഭൌതികമാ യ മരുന്നുകളെക്കാൾ പ്രധാനം ഇവയാണ് ഇതിന്റെയെല്ലാം ഫലം ലഭിക്കുന്നത് വിശ്വാസത്തിന്റെ തോതനുസരിച്ചായിരിക്കും ( സാദുൽ മആദ് )
ഒമ്പത് : രാത്രി നമസ്കാരം

ബിലാൽ (റ) ഇവിൽ നിന്ന് ; നബി സ്വ പറഞ്ഞു . നിങ്ങൾ രാത്രി നമസ്കാരം നിർവഹിക്കുക . അതു നിങ്ങൾക്ക് മുമ്പുളള സച്ചരിതരുടെ പതിവാണ് . രാത്രി നമസ്കാരം അല്ലാഹുവിലേക്ക് അടുക്കാനുളള മാർഗവും , പാപങ്ങളിൽ നിന്നുള്ള രക്ഷയും , പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണവും , ശാരീരിക രോഗ ങ്ങളിൽ നിന്നുളള രക്ഷയുമാണ് ( തിർമുദി )
പത്ത് : പാത്രങ്ങൾ അടച്ചു വെക്കുക

ജാബിർ ബിൻ അബ്ദില്ല (റ) വിൽ നിന്ന് നിവേദനം ; നബി സ്വ പറയുന്നതായി ഞാൻ കേട്ടു . നിങ്ങൾ പാത്രങ്ങൾ അടച്ചു വെക്കുക . വെള്ളപ്പാതങ്ങൾ മുടി കെട്ടുക . വർഷത്തിൽ ഒരു രാതി പകർച്ച വ്യാധി ഇറങ്ങും . അടച്ചു വെക്കാത്ത ഒരു പാത്രത്തിന്റെയും , മുടിക്കെട്ടാത്ത ഒരു വെള്ളപ്പാത്രത്തിന്റെയും അടുത്തു കുടി അത് കടന്നു പോകുന്നില്ല , അതിൽ പകർച്ച വ്യാധി ഇറങ്ങിയിട്ടല്ലാതെ . ( മുസ്ലിം)
അവസാനമായി , ഓരോ മുസ്ലിമും അവന്റെ കാര്യങ്ങൾ അല്ലാഹു വിലേക്ക് വിടേണ്ടതാണ് . എല്ലാ കാര്യങ്ങളും അവ ന്റെ നിയന്ത്രണത്തിലാണ് . സംഭവിക്കുന്ന പരീക്ഷ ണങ്ങൾ ക്ഷമയോടും പ്രതിഫലേച്ഛയോടും കൂടി നേരിടുക . ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുക യും ചെയ്യുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു .
اِنَّمَا يُوَفَّى الصّٰبِرُوۡنَ اَجۡرَهُمۡ بِغَيۡرِ حِسَابٍ ( الزمر : ۱۰ )
അല്ലാഹു പറയുന്നു “ക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്” . ( സുമർ )

ആയിശ (റ) പ്ലേഗിനെക്കുറിച്ച് നബിയോട് സ്വ ചോദിച്ചു . അപ്പോൾ അദ്ദേഹം പറഞ്ഞു അല്ലാഹു അവനു ദ്ദേശിക്കുന്നവരിലേക്ക് ഇറക്കുന്ന ഒരു ശിക്ഷയായി രുന്നു അത് . അവൻ അതിനെ വിശ്വാസികൾക്ക് കാ രുണ്യമാക്കി . ഒരു അടിമക്ക് പ്ലേഗ് ബാധിച്ചു . അവൻ തന്റെ നാട്ടിൽ ക്ഷമയോടെ കഴിഞ്ഞു കൂടി . അല്ലാ ഹു വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ലെന്ന് അവൻ മനസ്സിലാ ക്കുന്നു എങ്കിൽ അവന് ശഹീദി ന്റെ കുലിയുണ്ട് . ( ബുഖാരി )
അല്ലാഹു എല്ലാ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ .