വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം : അഞ്ച്)

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠം : അഞ്ച്  വീട്ടു ജോലിയിലെ പ്രവാചക മാതൃക

 

كَانَ يَكُونُ فِي مِهْنَةِ أَهْلِ…..

നബി (സ) ആണല്ലോ നമ്മുടെ ജീവിത മാതൃക. ഏതു കാര്യത്തിലും അവിടുത്തെ മാതൃക നമ്മുടെ മുന്നിലുണ്ട്. ഉപദേശങ്ങൾ നൽകുക മാത്രമല്ല സ്വജീവിതത്തിൽ അത് പ്രാവർത്തിതമാക്കിയും നബി (സ) മാതൃക കാണിച്ചിട്ടുണ്ട്. ഭരണാധികാരി, ആത്മീയ ഭൗതിക മേഖലകളിലെ നേതാവ് , ന്യായാധിപൻ, പരിഷ്കർത്താവ് ….. ഇതെല്ലാം ആയിരിക്കെ തന്നെ കുടുംബത്തിലും പ്രവാചകൻ (സ)ഉത്തമ മാതൃക കാണിച്ചിട്ടുണ്ട്. പ്രവാചകനിൽ നിങ്ങൾക്ക് മാതൃകയുണ്ട് എന്ന അല്ലാഹുവിന്റെ വചനത്തിൽ (അഹ്സാബ്: 21 )ഇതെല്ലാം ഉൾക്കൊള്ളുന്നുമുണ്ട്.

എങ്ങിനെയായിരുന്നു പ്രവാചകന്റെ വീട്ടിലെ പെരുമാറ്റം?
എന്തൊക്കെയാണ് അവിടുന്ന് വീട്ടിൽ ചെയ്ത ജോലികൾ?
ഭാര്യമാരെ ഏതു വിധത്തിലാണ് പ്രവാചകൻ (സ) സഹായിച്ചത്?
ഇതൊക്കെ നമ്മളൊന്ന് അറിയണ്ടേ?
അറിഞ്ഞാൽ മാത്രം മതിയോ?
പോര. കുറച്ചൊക്കെ നമ്മളും ആ മാതൃക സ്വീകരിക്കേണ്ടേ?

തീർച്ചയായും. നമ്മൾ വലിയ ജോലിത്തിരക്കുള്ള വരായിരിക്കാം. വലിയ ബിസിനസുകാരനാവാം. അധ്യാപകനാവാം. കൂലി തൊഴിലാളിയാവാം. ഡോക്ടറാവാം. എഞ്ചിനീയറാവാം അങ്ങിനെയങ്ങിനെ പലതുമാവാം.
അതുകൊണ്ട് എനിക്ക് വീട്ടുജോലികളിലൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഇതായിരിക്കും നമ്മുടെ പക്ഷം. ശരി. ഇപ്പോഴോ?
ഭൂരിപക്ഷം പുരുഷന്മാരും വീട്ടിലാണ്. എന്താണ് പണി? ഒന്നുമില്ല, എന്നാണെങ്കിൽ പ്രവാചകൻ (സ) യുടെ മാതൃക സ്വീകരിക്കുന്നവരാണെങ്കിൽ നമുക്ക് പണിയുണ്ട്.
അതെന്തൊക്കെയാണ് എന്നു നോക്കാം

وقد سئلت عَائِشَة رضي الله عنها : ” مَا كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْمَلُ فِي بَيْتِهِ؟ فقَالَتْ: كَانَ بَشَرًا مِنَ الْبَشَرِ يَفْلِي ثَوْبَهُ ، وَيَحْلُبُ شَاتَهُ ، وَيَخْدُمُ نَفْسَهُ ” .
رواه أحمد (26194) ، وصححه الألباني في “الصحيحة” (671)

മഹതി ആയിശ (റ) അടുക്കൽ വന്ന് ഒരാൾ ചോദിച്ചു:
നബി(സ) എന്തൊക്കെയാണ് വീട്ടിൽ ചെയ്യാറുണ്ടായിരുന്നത്?
ആയിശ (റ) പറഞ്ഞു: “അവിടുന്ന് ഒരു സാധാരണക്കാരൻ ചെയ്യുന്നതു പോലെ, വസ്ത്രം അലക്കാറുണ്ട്. , ആടിനെ കറക്കാറുണ്ട്, സ്വന്തം കാര്യങ്ങൾ ഒറ്റക്ക് നിർവ്വഹിക്കാറുണ്ട്.

നോക്കൂ! ഏഴാകാശങ്ങൾക്കപ്പുറത്തേക്ക് യാത്രപോയ, ഇരു ലോകത്തും മനുഷ്യരുടെ നേതാവായ …..തിരുനബി (സ) സ്വന്തം വീട്ടിൽ ആരായിരുന്നു എന്ന് ഈ ഹദീസിൽ നിന്ന് ഗ്രഹിക്കാം. വസ്ത്രമലക്കുന്ന നേതാവ് ! തിരുനബിയിൽ മാത്രമേ അതു നാം കാണൂ. കാരണം പ്രവാചന്റെ വിനയമായിരുന്നു അതിനു കാരണം. ആടിനെ കറക്കുന്നു! മേയ്ക്കുന്നു ! പരിചരിക്കുന്നു ! നമ്മൾ ചിന്തിക്കുന്നുണ്ടാവും ഇതിനൊക്കെ നമുക്കെവിടെ സമയമെന്ന്? ഉണ്ടെങ്കിൽ ചെയ്യുമോ എന്നു കൂടി കൂടെ ഒന്ന് ആലോചിച്ച് നോക്കൂ!
സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്യാറുള്ള പ്രവാചകനിൽ നമുക്ക് മാതൃകയില്ലേ? അപ്പോഴും നമുക്ക് ന്യായമുണ്ട്. വീട്ടിൽ ജോലിക്കാറുണ്ട്. എനിക്ക് ജോലി തിരക്കുണ്ട്. ശരി. ഇപ്പോഴോ? വീട്ടിലിരിക്കുന്നു. നബിയുടെ മാതൃക നടപ്പിലാക്കാൻ പറ്റിയ സമയം. ഈ പറയുന്നത് ആൺ പെൺ വ്യത്യാസമില്ലാതെ മുഴുവൻ വിശ്വാസികളോടുമാണ്. കാരണം പ്രവാചക മാതൃക വിശ്വാസികൾക്കുള്ളതാണ്. അവരാണത് നടപ്പിലാക്കേണ്ടത്.

തീർന്നില്ല. മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.
عَنِ الأَسْوَدِ ، قَالَ: ” سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصْنَعُ فِي بَيْتِهِ؟ قَالَتْ: كَانَ يَكُونُ فِي مِهْنَةِ أَهْلِهِ – تَعْنِي خِدْمَةَ أَهْلِهِ – فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ “
البخاري (676)
“അസ്വദ് (റ) പറയുന്നു: ഞാൻ ആയിശ (റ) യോട് ചോദിച്ചു: നബി(സ) എന്തൊക്കെയാണ് വീട്ടിൽ ചെയ്തിരുന്നത്? ആയിശ (റ) മറുപടി പറഞ്ഞു: “അദ്ദേഹം വീട്ടുകാരെ സഹായിച്ചു കൊണ്ടിരിക്കും. നമസ്ക്കാര സമയമായാൽ നമസ്കരിക്കാൻ പോവും!”
നോക്കൂ! സ്വന്തം ഭാര്യമാരെ വീട്ടുജോലിയിൽ സഹായിക്കുന്ന പ്രവാചകൻ!
ഇതിൽ നമുക്ക് മാതൃകയില്ലേ? ഉണ്ട്. എന്തു ന്യായം പറഞ്ഞ് നാം ഊരാൻ ശ്രമിച്ചാലും ഈ അവസ്ഥയിൽ അതിനവസരമില്ല. ഇണകൾക്കിടയിൽ ഇണക്കം കൂടാനും മക്കൾക്ക് മാതൃകയാവാനും അതിലൂടെ കഴിയും.
വീട്ടിൽ നമ്മുടെ ഇണകൾ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്? രാവിലെ മുതൽ രാത്രിവരെ അവർ ഡ്യൂട്ടിയിൽ തന്നെയാണ്!
നമ്മുടെ ജോലിക്ക് സമയമുണ്ട്. വെക്കേഷനുണ്ട്. ലീവുണ്ട്. എന്നാൽ വീട്ടുണ്ടോലിക്കോ? ഇതൊന്നുമില്ല.എന്നിട്ടും അവർക്ക് പരാതിയൊന്നുമില്ല. എന്നു വിചാരിച്ച് സഹായിച്ചു കൂടാ എന്നില്ല. ആയിശ (റ) യുടെ വീടു നോക്കൂ! മക്കളില്ല. നബി (സ)യും ആയിശ (റ) യും മാത്രം.എന്നിട്ടും പ്രവാചകൻ (സ)സഹായിച്ചു. നമ്മുടെയൊക്കെ വീട്ടിലെന്താണവസ്ഥ?
അതുകൊണ്ട് , വീട്ടിലുമുണ്ട് ചില പ്രവാചക മാതൃകകൾ . അത് പാലിക്കേണ്ടവർ നമ്മളാണ്. അതു പാലിച്ചാൽ പുണ്യവുമുണ്ട്.വീട്ടിലിരിക്കുന്ന ഈ വേളകൾ അതിനൊരവസരവുമാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ!

(നന്മ പകർന്നു നൽകൽ
നന്മയാണ് )

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.​ (പാഠം : നാല് )

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠം : നാല് - നബി (സ)യുടെ പേരിലുള്ള സ്വലാത്ത്

الصلاة على النبي صلى الله عليه وسلم

ഇന്ന് വെള്ളിയാഴ്ച . ജുമുഅയുടെ ദിനം. പക്ഷേ, ലോകത്ത് ഭൂരിപക്ഷം മുസ്‌ലിംകൾക്കും ഇന്ന് ജുമുഅ ഉണ്ടാവുകയില്ല! അവർ വീട്ടിലാണ്! വല്ലാത്തെരനുഭവം! അല്ലാഹുവിന്റെ പരീക്ഷണത്തിലാണ് നാം. അനാവശ്യമായി ജുമുഅ ഒഴിവാക്കിയതല്ല. അല്ലാഹു നമുക്കു നൽകിയ ഒരു ഇളവ് നാം സ്വീകരിക്കുന്നു. അതും മതം തന്നെയാണ്. ജുമുഅ മാത്രമേ നമുക്ക് ഇല്ലാതാവുന്നുള്ളു. വെള്ളിയാഴ്ച നാം ചെയ്യേണ്ട നിരവധി കാര്യങ്ങൾ നബിതിരുമേനി(സ) പഠിപ്പിച്ചത് നമുക്ക് വീട്ടിലിരുന്നും ചെയ്യാവുന്നതാണ്. സൂറ: കഹ്ഫ് പാരായണം. നബി (സ) യുടെ പേരിലുള്ള സ്വലാത്ത്, എന്നിവ അതിൽ പെട്ടതാണ്. ആദ്യം പറഞ്ഞ കാര്യത്തെ കുറിച്ച് വിശദമായി പിന്നീട് പറയാം.إن شاء الله
വെള്ളിയാഴ്ച നബി (സ) യുടെ പേരിൽ ചൊല്ലുന്ന സ്വലാത്തിനെ കുറിച്ചാണ് ഇന്ന് നാം ചർച്ച ചെയ്യുന്നത്.
വെള്ളിയാഴ്ച നിരവധി പ്രത്യേകതകളുള്ള ദിനമാണല്ലോ. ദിനങ്ങളുടെ നേതാവാണത്. അതുകൊണ്ടു തന്നെ നമ്മുടെ നേതാവിനെ ഓർക്കാനും അവിടുത്തേക്ക് വേണ്ടി പ്രാർത്ഥിക്കാനും കൂടിയുള്ളതാണ് ഈ ദിനം.

പ്രവാചകന്റെ പേരിൽ സ്വലാത്ത് ചെല്ലാൻ കൽപിക്കപ്പെട്ടവരാണല്ലോ നാം . അല്ലാഹു തന്നെ അത് കൽപിച്ചിട്ടുണ്ട്.
(إِنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا)
“തീര്ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള് അദ്ദേഹത്തിന്റെ മേല് (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന് പ്രാര്ത്ഥിക്കുക.” (അഹ്സാബ്: 56 )
നബി തിരുമേനി(സ) യും സ്വലാത്തിന്റെ മഹത്വം ഏറെ പഠിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളിൽ . ഒരു വചനം ശ്രദ്ധിക്കൂ.

عَنْ شَدَّادِ بْنِ أَوْسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ، فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ “. فَقَالَ رَجُلٌ : يَا رَسُولَ اللَّهِ، كَيْفَ تُعْرَضُ صَلَاتُنَا عَلَيْكَ، وَقَدْ أَرَمْتَ – يَعْنِي : بَلِيتَ – ؟ فَقَالَ : ” إِنَّ اللَّهَ قَدْ حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَ الْأَنْبِيَاءِ “.
حكم الحديث: صحيح
“ശദാദ് (റ) നിവേദനം: നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിനമാണ്. ആദം (അ) പടക്കപ്പെട്ടത് അതിലാണ്. കാഹളത്തിൽ ഊതപ്പെടുന്നതും ഭയാനക ശബ്ദമുണ്ടാവുന്നതും അതിലായിരിക്കും. അതിനാൽ പ്രസ്തുത ദിനത്തിൽ നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് വർധിപ്പിക്കുക. നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും. ഒരാൾ ചോദിച്ചു. നിങ്ങളുടെ ശരീരം നുരുമ്പി പോയാൽ അതെങ്ങനെയാണ് ഉണ്ടാവുക? അവിടുന്ന് പറഞ്ഞു: പ്രവാചകന്മാരുടെ ശരീരം ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ അല്ലാഹു വിലക്കിയിട്ടുണ്ട്. ” (അബൂദാവൂദ്: 1047)

വെള്ളിയാഴ്ചയിലെ സ്വലാത്തിന്റെ പ്രാധാന്യം ഇതിൽ നിന്നു ഗ്രഹിക്കാം.
അതിന്റെ ഹിക്മത്ത് പണ്ഡിതന്മാർ ഇപ്രകാരമാണ് വിശദീകരിച്ചത് :
ولكون إشغال الوقت الأفضل بالعمل الأفضل هو الأكمل والأجمل ولكونه سيد الأيام فيصرف في خدمة سيد الأنام عليه الصلاة والسلام
“ഏറ്റവും നല്ല സമയത്ത് ഏറ്റവും നല്ല പ്രവർത്തനത്തിൽ നിരതനാവാൻ വേണ്ടിയാണ്. അതാണല്ലോ പൂർണ്ണ
തയും ഭംഗിയും. വെള്ളി ദിനങ്ങളുടെ നേതാവാണല്ലോ. അതിനെ മനുഷ്യരുടെ നേതാവിന് ഖിദ്മത്ത് ചെയ്യാൻ ചിലവഴിക്കാൻ വേണ്ടി കൂടിയാണത്. “
(عون المعبود شرح سنن أبي داود )

നബി (സ) യുടെ പേരിൽ സ്വലാത്ത് ചെല്ലുമ്പോൾ യഥാർത്ഥത്തിൽ പ്രവാചകനോടുള്ള കടപ്പാടിന്റെ നിർവഹണം കൂടിയാണ് നാം നടത്തുന്നത്. നമ്മെ സ്നേഹിച്ച, നമുക്ക് വഴി കാട്ടിയ , നന്മകൾ മുഴുവനും വിശദീകരിച്ച , തിന്മകൾ ഏതൊക്കെയാണെന്ന് വേർതിരിച്ചു തന്ന , ലോകത്തിന്റെ കാരുണ്യമായ തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രകടനം കൂടിയാണ്. അത് അവിടുത്തേക്കുള്ള ഒരു പ്രാർത്ഥന കൂടിയാണ്. നമ്മുടെ ശരീരത്തിനേക്കാൾ നമുക്ക് കടപ്പാടുള്ള പ്രവാചകനു വേണ്ടി നാം പ്രാർത്ഥിക്കുന്നതിനേക്കാൾ പ്രാർത്ഥനകളിൽ മഹത്തരം മറ്റെന്താണ്!
നിരവധി നന്മകൾ അതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.

ഇബ്നുൽ ഖയ്യിം(റ) തന്റെ
جلاء الأفهام في فضل الصلاة والسلام على محمد خير الأنام
എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ, നബി (സ) യുടെ പേരിൽ സ്വലാത്ത് ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്ന 40 കാര്യങ്ങൾ എണ്ണി പറഞ്ഞിട്ടുണ്ട്.
കൂട്ടത്തിൽ പറയട്ടെ, ഈ വിഷയത്തിൻ വിരചിതമായ കൃതികളിൽ ഏറ്റവും മികച്ച കൃതിയാണിത്. സ്വലാത്തുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അതിലദ്ദേഹം വിവരിച്ചിട്ടുണ്ട്.
اللهم
എന്നു പറഞ്ഞിട്ടാണല്ലോ സ്വലാത്ത് തുടങ്ങുന്നത്. നള്റ് (റ) പറയുന്നു. :
من قال اللهم فقد دعا الله بجميع أسمائه
ആരെങ്കിലും അല്ലാഹുമ്മ എന്നു പറഞ്ഞാൽ അവൻ അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളെ കൊണ്ടും പ്രാർത്ഥിച്ചു “

അല്ലാഹുവിന്റെ രണ്ട് നാമങ്ങളും സ്വലാത്തിലുണ്ടല്ലോ.
حميد.مجيد
എന്നിവയാണവ. എന്താണീ നാമങ്ങൾ സ്വലാത്തിൽ പരാമർശിക്കപെട്ടതിന്റെ കാരണം?
ഇബ്നുൽ ഖയ്യിം(റ) പറയുന്നു:
فكأن المصلى طلب من الله أن يزيد فى حمده ومجده.فإن الصلاة عليه هي نوع حمد له تمجيد.هذا حقيقتها.فذكر في هذا المطلوب الاسمين المناسبين له وهما أسماء الحميد والمجيد.

“സ്വലാത്ത് ചെല്ലുന്നവൻ അല്ലാഹുവിനോട് പ്രവാചകന് സ്തുതിയും മഹത്വവും വർധിപ്പിച്ച് നൽകാൻ വേണ്ടി ആവശ്യപ്പെടുകയാണ്. കാരണം നബിയുടെ പേരിലുള്ള സാലാത്ത് പ്രവാചകനെ സ്തുതിക്കുകയും (حمد) മഹത്വപ്പെടുത്തുകയും (مجد) ചെയ്യുന്നതിന്റെ ഭാഗമാണല്ലോ. അതാണതിന്റെ യാഥാർത്യവും . അതിനാൽ ഈ ആവശ്യത്തോട് ഏറ്റവും യോജിക്കുന്ന അല്ലാഹുവിന്റെ രണ്ട് നാമങ്ങൾ (حميد مجيد) അവിടെ പരാമർശിച്ചു.! (جلاء الأفهام)

രണ്ട് പ്രവാചകന്മാരുടെ പേരുകളാണ് സ്വലാത്തിലുള്ളത്.
മുഹമ്മദ്, (സ) ഇബ്രാഹീം. (അ). ഇവർ രണ്ടു പേരും അല്ലാഹുവിന്റെ ഖലീലുകളാണ്. അഥവാ അല്ലാഹുവിന്റെ കൂട്ടുകാർ.
സ്തുതിക്കപ്പെട്ടവൻ എന്നാണ് മുഹമ്മദിന്റെ അർഥം. അതെ, നമ്മുടെ നേതാവ് എല്ലായിടത്തും സ്തുതിക്കപ്പെട്ടവൻ തന്നെയാണ്. ഈ കൊറോണ കാലത്ത് മുസ്ലിമല്ലാത്തവർ പോലും തിരുനബിയുടെ സ്തുതികൾ പാടുന്നു!
ഇബ്രാഹിം എന്നതിന് സുറിയാനീ ഭാഷയിൽ أب رحيم (കാരുണ്യവാനായ പിതാവ് ) എന്നാണർഥം (جلاء الأفهام.389)
ഈ രണ്ട് പ്രവാചകമ്മുടെ മഹത്വം പ്രമാണങ്ങളിൽ നിറഞ്ഞു കിടക്കുന്നുണ്ട്.
ലോകത്തിന്റെ മൂന്നാമത്തെ പിതാവാണദ്ദേഹം. ആദം, നൂഹ് (അ) എന്നിവരാണ് ആദ്യത്തെ രണ്ടുപേർ. ഇവരുടെ സന്താന പരമ്പരയാണ് പിന്നീടു വന്നത്. ഇബ്രാഹീം നബിയുടെ ശേഷമുള്ള എല്ലാ നബിമാരും അദ്ദേഹത്തിന്റെ പരമ്പരയിലാണ്. തന്റെ കുഞ്ഞിന് ഞാൻ എന്റെ പിതാവായ ഇബ്രാഹീമിന്റെ പേരു വെക്കുന്നുവെന്ന് തിരുമേനി(സ) പറഞ്ഞത് ശ്രദ്ധേയമാണ്.
ഈ രണ്ടു പ്രവാചകന്മാരുടെ കുടുബവും സ്വലാത്തിൽ പരാമർശിക്കപ്പെടുന്നുണ്ടല്ലേ. അതാണ്
آل محمد,آل إبراهيم
എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകം ദർശിച്ച രണ്ടു മഹാ പ്രവാചകന്മാരുടെ കുടുംബം എന്തു മാത്രം മഹത്തരമായിരിക്കും!
ബനൂ ഹാഷിം, ബനുൽ മുത്വലിബ് , പ്രവാചക സന്താനങ്ങൾ, പത്നിമാർ ഇവരാണ് ആലു മുഹമ്മദ് . ഇതാണ് ശരിയായ അഭിപ്രായമായി ഇബ്നുൽ ഖയ്യിം(റ) രേഖപ്പെടുത്തിയത്.
ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മഹത്വവും നിരവധിയാണ്.
22 മഹത്വങ്ങൾ ഇബ്നുൽ ഖയ്യിം(റ) എണ്ണി പറഞ്ഞിട്ടുണ്ട്.
ഇസ്ലാമികമാണങ്ങളിലും വിശ്വാസികളുടെ നാവിൻ തുമ്പിലുമായി ഈ രണ്ടു കുടുംബത്തിന്റെയും മഹത്വം ലോകാവസാനം വരേക്കും നിലനിൽക്കുകയാണ്!
പരീക്ഷണത്തിന്റെ തീച്ചൂളകളെ അഭിമുഖീകരിച്ചവരാണല്ലോ ഈ രണ്ടു പേരും. പരീക്ഷണത്തിന്റെ ഈ ഘട്ടത്തിൽ നമുക്കാശ്വാസം ഇവരുടെ ത്യാഗ ചരിത്രങ്ങൾ തന്നെയാണ്.
അതുകൊണ്ട് ഇന്ന് സ്വലാത്തുകൾ വർധിപ്പിക്കാം.
സ്വലാത്ത് എന്ന് പറയുമ്പോൾ , നബി (സ) പഠിപ്പിച്ച സ്വലാത്താണ് ഉദ്ദേശ്യം. വ്യാജന്മാർ സമൂഹത്തിൽ നിരവധിയുണ്ട്. അതൊന്നും നബിയുടെ തല്ല. പുതു നിർമിതികളാണ്. നമ്മൾ സ്വലാത്ത് ചെയ്യുന്നത് നന്മ ലഭിക്കാനാണല്ലോ? എങ്കിൽ അത് പ്രവാചകൻ പഠിപ്പിച്ചതിലൂടെ മാത്രമേ അതു ലഭിക്കൂ. എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് സഹാബികൾ ചോദിച്ചപ്പോൾ നബി(സ) തന്നെ അത് പഠിപ്പിച്ച് കൊടുക്കുന്ന
ഹദീസ് കാണുക.

” قُولُوا : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ “
(ബുഖാരി : 3370)
ഇതാണ് ഏറ്റവും പ്രസിദ്ധമായത്.

മറ്റൊരു രൂപം ഇങ്ങനെയാണ്

: ” قُولُوا : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ “
(ബുഖാരി : 3369 )

നന്മകൾ വർധിപ്പിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ.

(നന്മകൾ പകർന്നു നൽകൽ നന്മയാണ് *

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.​​​ (പാഠം : രണ്ട് )

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.​​

പാഠം : രണ്ട് – എല്ലാ ദിവസവും അവൻ കാര്യനിര്വഹണത്തിലാകുന്നു.
كُلَّ یَوۡمٍ هُوَ فِی شَأۡنࣲ

വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ നാമത്തിലുള്ള ഒരു അധ്യായമാണ് سورة الرحمن . പ്രസ്തുത സൂറയിലെ ഒരു ആയത്താണ് ഇന്ന് നാം പഠിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട മനുഷ്യരേയും ജിന്നുകളെയും അഭിസംബോധന നടത്തി പല കാര്യങ്ങളും അതിൽ അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിന്റെ മഹത്വങ്ങൾ അവൻ എണ്ണിപ്പറയുന്ന ഒരു അധ്യായം കൂടിയാണിത്.
അതിലെ 29 മത്തെ ആയത്ത് ഇങ്ങനെയാണ്.
(یَسۡـَٔلُهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۚ كُلَّ یَوۡمٍ هُوَ فِی شَأۡنࣲ)

“ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര് അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന് കാര്യനിര്വഹണത്തിലാകുന്നു. “

ഈ ആയത്ത് നമ്മുടെ ജീവിതത്തിൽ നിരവധി തവണ നാം പാരായണം ചെയ്തിട്ടുണ്ടാവും. എന്നാൽ ,ഇതിന്റെ അർഥവ്യാപ്തിയും നമ്മുടെ ജീവിതത്തിൽ ഇതിന്റെ സ്വാധീനവും നാം ചിന്തിച്ചിട്ടുണ്ടോ?
രണ്ട് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്.
1 – ആകാശ ഭൂമികളിലുള്ളവർ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം.
ആരാണ് ആകാശ ഭൂമിയിലുള്ളവർ ?
ഇമാം ത്വബ്രി (റ) പറയുന്നു:
من مَلَك وإنس وجنّ وغيرهم
“മലക്കുകളും മനുഷ്യരും ജിന്നുകളും മറ്റുള്ളവരും”
എന്താണിവർ ചോദിച്ചു കൊണ്ടിരിക്കുന്നത്?
ഇമാം സഅദി (റ) പറയുന്നു:
فكل الخلق مفتقرون إليه، يسألونه جميع حوائجهم
“എല്ലാ പടപ്പുകളും അവനിലേക്ക് ആവശ്യക്കാരാണ്. അവനോട് അവരുടെ എല്ലാ ആവശ്യങ്ങളും അവർ ചോദിച്ചു കൊണ്ടിരിക്കുന്നു. “
ഇമാം ബഗ്‌വി (റ)പറയുന്നു:
قَالَ ابْنُ عباس: فأهل السموات يَسْأَلُونَهُ الْمَغْفِرَةَ وَأَهْلُ الْأَرْضِ يَسْأَلُونَهُ الرَّحْمَةَ وَالرِّزْقَ وَالتَّوْبَةَ وَالْمَغْفِرَةَ
ഇബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു : ആകാശ ലോകത്തുള്ളവർ അവനോട് പാപ മോചനം തേടുന്നു. ഭൂമിയിലുള്ളവർ അവനോട് കാരുണ്യവും ഉപജീവനവും തൗബയും മഗ്ഫിറത്തും തേടിക്കൊണ്ടിരിക്കുന്നു. “
ഇമാം മുകാതിൽ (റ) പറയുന്നു:
وَتَسْأَلُهُ الْمَلَائِكَةُ أَيْضًا لَهُمُ الرِّزْقَ وَالْمَغْفِرَةَ.
“മലക്കുകൾ ഭൂമിയിലുള്ളവർക്കു വേണ്ടി മഗ്ഫിറത്തും ഉപജീവനവും കൂടി അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. “

2- അല്ലാഹു എല്ലാ ദിവസവും അവന്റെ പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുന്നു.
എന്തൊക്കെയാണ് അല്ലാഹുവിന്റെ
നിത്യേനയുള്ള പ്രവർത്തനങ്ങളിൽ പെട്ടെത് ?
നമുക്ക് നിത്യേന പല പണികളുമുണ്ടാവും. അതിൽ ആവശ്യമുള്ള തുണ്ടാവും അല്ലാത്തതുമുണ്ടാവും. അല്ലാഹുവിന്റെതങ്ങനെയല്ലല്ലോ.
എന്തൊക്കെയാണ് അല്ലാഹുവിന്റെ പ്രവൃത്തികൾ?
ഇതറിയാൻ നമുക്ക് കൗതുകമില്ലേ?
ഉണ്ട്. ഉറക്കമില്ലാത്ത, മയക്കം ബാധിക്കാത്ത, ക്ഷീണിക്കാത്ത, സർവ്വാധികാരിയായ നമ്മുടെ കരുണാമയനായ റബ്ബ് എന്തൊക്കയാണ് നിത്യേന ചെയ്തു കൊണ്ടിരിക്കുന്നതെന്നോ?
അത് നബി (സ) തന്നെ വിശദീകരിച്ചിട്ടുണ്ട്.

عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي قَوْلِهِ تَعَالَى : { كُلَّ يَوْمٍ هُوَ فِي شَأْنٍ } قَالَ : ” مِنْ شَأْنِهِ أَنْ يَغْفِرَ ذَنْبًا، وَيُفَرِّجَ كَرْبًا، وَيَرْفَعَ قَوْمًا، وَيَخْفِضَ آخَرِينَ “.
حكم الحديث: حسن
“അബുദ്ദർദാ (റ) നിവേദനം: നബി (സ) പറഞ്ഞു: അവന്റെ കാര്യനിർവഹണത്തിൽ പെട്ടതാണ്, പാപങ്ങൾ പൊറുക്കുക, പ്രയാസങ്ങൾ ദൂരീകരിക്കുക, ചിലരെ ഉന്നതരാക്കുക, ചിലരെ അധമരാക്കുക. ” (ഇബ്നു മാജ: 202)
صحيح ابن ماجه ١٦٨ • حسن
ഇമാം ബുഖാരി (റ) കിതാബു തഫ്സീറിൽ ഇത് അബുദ്ദർദാ (റ) യുടെ തഫ്സീറായി ഉദ്ധരിച്ചിട്ടുണ്ട്.
ഒരു ഹദീസു കൂടി കാണുക:
*[عن أبي الدرداء:] في قولِهِ تعالى: (كُلَّ يَوْمٍ هُوَ فِي شَأْنٍ) قالَ في شأنِهِ أن يغفِرَ ذنبًا ويَكْشفَ كَربًا ويُجيبَ داعيًا، ويرفَعَ قومًا ويضعَ آخرينَ
الألباني (١٤٢٠ هـ)، تخريج كتاب السنة ٣٠١ • صحيح
ഇതിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമേ പ്രാർത്ഥിക്കുന്നവന് ഉത്തരം നൽകുക എന്നു കൂടിയുണ്ട്.

ഇനി ചിന്തിക്കൂ സഹോദങ്ങളേ!
ആകാശലോകത്തും
ഭൂമിയിലുമുള്ളവർ എന്നും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കുന്നു !
നമ്മൾ ആ ചോദിക്കുന്നവരിൽ ഉണ്ടോ?
നമ്മൾ നിത്യേന അല്ലാഹുവിനോട്
ചോദിക്കാറുണ്ടോ?
എന്തൊക്കെ ആവശ്യങ്ങൾ നമുക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കാനുണ്ട്?
പക്ഷേ, നമുക്ക് പലപ്പോഴും
ചോദിക്കാൻ സമയം കിട്ടാറില്ല!
നമ്മൾ തിരക്കിലാണ് !
ആർക്കുവേണ്ടി?
കുടുംബത്തിനു വേണ്ടി !
നല്ലതു തന്നെ.
പക്ഷേ, നമ്മൾ നമുക്കു വേണ്ടി എപ്പോഴെങ്കിലും ഒഴിഞ്ഞിരുന്നോ?
നമ്മൾ എല്ലാദിനവും റബിനോട് ഉപജീവനം ചോദിക്കാറുണ്ടോ?
മഗ്ഫിറത്ത് തേടാറുണ്ടോ?
നിത്യേനയെന്നോണം വാനലോകത്തേക്കുയരുന്ന കരങ്ങളിൽ നമ്മുടെ കരങ്ങളും ഉണ്ടാവേണ്ടതല്ലേ?
തീർച്ചയായും. പ്രത്യേകിച്ചും ഒരു വലിയ പരീക്ഷണത്തിന്റെ മധ്യത്തിലാണ് നാമുള്ളത്. അതിനാൽ
നമുക്കും പ്രാർത്ഥിക്കാം.

അല്ലാഹു നിത്യേന ചെയ്യുന്നതെന്തൊക്കെയാണെന്ന് നാം കണ്ടല്ലോ. അവൻ എന്നും
പാപങ്ങൾ പൊറുക്കുന്നു. അതിൽ നമ്മുടേതുണ്ടാവുമോ? (غفرنا الله)
അവൻ നിത്യേന പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നു. അതിൽ നമ്മുടെ പ്രയാസമുണ്ടാവുമോ?
അവൻ ദിനേന ചിലരെ ഉന്നതരാക്കുന്നു?
അതിൽ നമ്മളുണ്ടാവുമോ?
അവൻ എല്ലാദിനവും ചിലരെ നിന്ദ്യരാക്കുന്നു.
അതിൽ നമ്മൾ പെട്ടു പോകുമോ ? (معاذ الله)
അവൻ ചോദിക്കുന്നവർക്ക് എപ്പോഴും ഉത്തരം നൽകുന്നുണ്ട്.
നമ്മൾ അതിൽ ഉൾപ്പെടുന്നുണ്ടോ?

ഇതൊക്കെ നാം നിത്യേന ചിന്തിക്കേണ്ട കാര്യങ്ങ ളല്ലേ?
അതെ.
എന്താണ് നമുക്ക് ചെയ്യാനാവുക?
ആത്മാർത്ഥമായ
പ്രാർത്ഥനകൾ
തന്നെയാണ് പരിഹാരം.
നമ്മുടെ പാപങ്ങൾ പൊറുക്കാൻ, പദവികൾ ഉയരാൻ , ഉപജീവനത്തിന് തടസ്സം വരാതിരിക്കാൻ , നമ്മുടെ പ്രയാസങ്ങൾ നീങ്ങിക്കിട്ടാൻ …..

അതിനാൽ ഇന്ന് ഒരു പ്രാർത്ഥന നാം പഠിക്കുന്നു. പഠിക്കുന്നത് പ്രവർത്തിക്കാനാഞ്ഞല്ലോ.
دعاء الكرب
എന്നാണതിന്റെ പേര്. പ്രയാസഘട്ടത്തിലെ പ്രാർത്ഥന എന്നർഥം.
അതിങ്ങനെയാണ്.

عَنِ ابْنِ عَبَّاسٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ : ” لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ “

ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(സ) പ്രയാസ ഘട്ടത്തിൽ ഇങ്ങനെ പറയാറുണ്ടായിരുന്നു
“ലാ ഇലാഹ ഇല്ലല്ലാഹുൽ അളീമുൽ ഹലീം.
ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർശിൽ അളീം.
ലാ ഇലാഹ ഇല്ലല്ലാഹു
റബു സ്സമാവാത്തി
വറബ്ബുൽ അർളി
വറബ്ബുൽ അർശിൽ കരീം.
(ബുഖാരി : 6346)

“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതനും വിവേകശാലിയുമാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതമായ അർശിന്റെ രക്ഷിതാവാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല.അവൻ ആകാശങ്ങളുടെയും
ഭൂമിയുടെയും ഉന്നതമായ അർശിന്റെയും രക്ഷിതാവാകുന്നു “

അല്ലാഹു അവന്റെ ഇഷ്ട ദാസരിൽ നമ്മെ ഉൾപ്പെടുത്തു മാറാവട്ടെ.ആമീൻ.
(നന്മ മറ്റുള്ളവരിലേക്കെത്തിക്കൽ നന്മയാണ് )

(തുടരും.إن شاء الله)

വിവാഹവും ആഘോഷവും

വിവാഹവും ആഘോഷവും

അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി

വിവാഹ സുദിനം ഏതൊരാളുടെയും ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽപെട്ടതായിരിക്കും . കൊല്ലങ്ങളോളം മനസ്സിൽ കണക്കുക്കൂട്ടുകയും താലോലിക്കുകയും ചെയ്തിരുന്ന സ്വപ്നങ്ങൾക്കും സങ്കൽപ്പങ്കളും ചിറക് മുളക്കുന്ന ദിവസമായിരിക്കും . അതുകൊണ്ട് തന്നെ ആ സുദിനം ആഹ്ലാദപ്രദമാക്കാൻ ഏതൊരാളും കൊതിക്കുക തന്നെ ചെയ്യും . ഇസ്ലാം ദഫ്ഫ് മുട്ടി പാട്ടുകൾ പാടി വിവാഹ സുദിനം സന്തോഷകരമാക്കാൻ അനുവാദം നൽകുന്നുണ്ട് . “ റുബയ്യിഅ ബിൻത് മുഅവ്വിദ് ( റ ) പറയുന്നു : ഞാൻ വിവാഹിതയായ ദിവസം നബി ( സ ) അവിടെ കടന്നു വന്നു ; അന്നേരം ഏതാനും പെൺകുട്ടികൾ ദഫ്ഫ് മുട്ടി ബദറിൽ കൊല്ലപ്പെട്ടവരെ പുകഴ്ത്തി പാട്ട് പാടുകയും ചെയ്തു . ഇടക്ക് ” വഫീനാ നബിയ്യുൻ യഅ്മലു മാഫീ ഗദീ ‘ ( നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിലുണ്ട് ) എന്ന് പാടിയപ്പോൾ നിങ്ങൾ അത് പാടരുത് ; അദൃശ്യം അല്ലാഹുവല്ലാതെ മറ്റാരും അറിയുകയില്ല എന്ന് പറഞ്ഞു തിരുത്തുകയും ചെയ്തു . ആയിഷ ( റ ) ഒരു പെൺകുട്ടിയെ മണവാട്ടിയായി ഒരുക്കി വരന്റെ അടുത്തേക്ക് പുറപ്പെടുവിക്കുന്ന സമയം നബി ( റ ) ചോദിച്ചു ; ആയിഷ നിങ്ങളുടെ കൂടെ കളിക്കാരൊന്നുമില്ലേ? അൻസാരികൾ അതിൽ വലിയ ആനന്ദം കാണുന്നവരാണ് . ഇത് ബുഖാരിയും ഹാകിമും ബൈഹഖിയുമെല്ലാം രേഖ പ്പെടുത്തിയിട്ടുണ്ട് .
മറ്റൊരു റിപ്പോർട്ടിൽ നിങ്ങളെന്താണ് അവളോടൊപ്പം ദഫ്ഫ് മുട്ടി പാടുന്ന കൂട്ടുകാരികളെയെന്നും അയക്കുന്നില്ലേ ? എന്ന് ചോദിച്ചതായും വന്നിട്ടുണ്ട് .
ആമിറു ബ്നു സഅദ്ശ് ( റ ) പറയുന്നു : “ ഞാൻ ഒരിക്കൽ ഖുറളതു ബ് കഅബ് , അബു മസ്ഊദ് എന്നിവരുടെ അടുക്കൽ കടന്നു ചെന്നു . അന്നേരം അവിടെ പെൺകുട്ടികൾ ദഫ്ഫ് മുട്ടി പാട്ട് പാടു ന്നുണ്ടായിരുന്നു . ഞാൻ ചോദിച്ചു : നിങ്ങൾ എന്താണ് ഇത് അംഗീകരിച്ചു കൊടുക്കുന്നത് , നിങ്ങൾ മുഹമ്മദ് നബി ( റ ) യുടെ സ്വഹാബികളല്ലേ ? അന്നേരം അവർ പറഞ്ഞു: വിവാഹാവസരത്തിൽ ഇതും ( ദഫ്ഫ് മുട്ടി പാട്ടുകൾ പാടലും ) മയ്യിത്തിന്റെ പേരിൽ സങ്കടപ്പെട്ട് കരയലും നബി ( സ ) അനുവദിച്ച വിഷയങ്ങളാണ് . “( ചരമ വിലാപമല്ല ഇവിടെ പറയപ്പെട്ട കരയൽ . അത് തീർത്തും നിഷിദ്ധമാണ് . )
“ഹലാലിനേയും ഹറാമിനേയും തമ്മിൽ വേർപ്പെടുത്തുന്നത് വിവാഹാവസരത്തിലെ ദഫ്ഫിന്റെ ശബ്ദമാണ്.” മുകളിൽ പറഞ്ഞ സംഭവങ്ങളുടെ മറവിൽ ഇന്ന് ചിലർ വിവാഹാവസരങ്ങളിൽ കാട്ടിക്കൂട്ടുന്ന പേക്കൂ ത്തുകൾക്ക് ന്യായീകരണം കണ്ടെത്താനാവുകയില്ല . വിവാഹ ദിവസമോ അതല്ലെങ്കിൽ വിവാഹ ത്തിന്റെ തലേ ദിവസമോ നടത്തുന്ന ഗാനമേളകൾ വീഡിയോ റിക്കാർഡിംഗ് എന്നിവയെന്നും വിശ്വാസികൾക്ക് അനുവദിക്കുന്നതല്ല . പണ്ടു കാലങ്ങളിൽ കല്ല്യാണ വീടുകളിൽ നടപ്പുണ്ടായിരുന്ന കൈകൊട്ടിപ്പാട്ടുകൾ പോലുള്ളത് മുകളിൽ പറഞ്ഞ ഹദീസുകളിലൂടെ പരിധിയിൽ ഉൾപ്പെടുമെന്നാണ് മനസ്സിലാക്കുന്നത് .

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

ഒരു വിശ്വാസിയുടെ ജീവിതത്തിലെ എല്ലാ അവസരങ്ങളിലും ഹലാലും ഹറാമും പാലിക്കുകയും തഖ്വ കൈകൊള്ളുകയും ചെയ്യൽ അനിവാര്യമാണ് വിവാഹാവസരത്തിലല്ലാത്ത സന്ദർഭങ്ങളിൽ നിഷിദ്ധമായ കാര്യങ്ങൾ വിവാഹ സ്പെഷ്യലായി അനുവദിക്കപ്പെടുന്നതല്ല . അതുകൊണ്ട് തന്നെ താഴെ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ് .

പുരുഷന്മാർ സ്വർണ്ണം ധരിക്കൽ:

വിവാഹ ദിവസം കുടുംബക്കാരും സ്നേഹിതന്മാരും വധുവിന്റെ മാതാവും പുതുമാരന് സ്വർണ്ണ മോതിരമോ മററ് സ്വർണ്ണാഭരണമോ നൽകുന്ന സമ്പ്രദായം ഒഴിവാക്കേണ്ടതാണ് . വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാൻ അല്ലാഹു അനുഗ്രഹിച്ചതിന് കൂടുതൽ അല്ലാഹുവുമായി അടുത്ത് അവൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ട് അല്ലാഹുവിന് നന്ദി കാണിക്കുകയാണ് ചെയ്യണ്ടത് . സ്വർണ്ണവും പട്ടും പുരുഷ വിഭാഗത്തിന് തന്നെ ചെറിയ കുട്ടികളോ വലിയവരോ എന്ന വ്യത്യാസമി ല്ലാതെ ഹറാമാണ് . സ്വർണ്ണത്തിന്റെ അളവിനേക്കാൾ അധികമായി മറ്റ് ലോഹങ്ങൾ ചേർത്തു കൊണ്ട് ഹറാമിൽ നിന്നും രക്ഷപ്പെടാൻ ചിലർ ശ്രമം നടത്താറുണ്ട് അതും നിഷിദ്ധം തന്നെയാണ് .
“ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ പട്ടും സ്വർണ്ണവും ധരിക്കാതിരിക്കട്ടെ ‘ .
ഇബ്നു അബ്ബാസ് ( റ ) പറയുന്നു : നബി ( 5 ) ഒരു പുരുഷന്റെ കയ്യിന്മേൽ ഒരു സ്വർണ്ണ മോതിരം കണ്ടു . അന്നേരം അത് ഊരിയെടുക്കുകയും വലിച്ചെറിയുകയും ചെയ്തു . ശേഷം നിങ്ങൾ ആരെങ്കിലും ഒരു തീക്കട്ട എടുത്ത് കൈകളിൽ അണിയുമോ എന്ന് ചോദിച്ചു .

സ്ത്രീകൾ പർദ്ദ ഒഴിവാക്കൽ :

കല്ല്യാണാവസരങ്ങളിലും അല്ലാത്തപ്പോഴും അത് മണവാട്ടിയും അല്ലാത്തവരും മുൻകൈയ്യും മുഖവും ഒഴിച്ചുള്ള ഭാഗങ്ങൾ അന്യ പുരുഷന്മാരുടെ മുന്നിൽ മറച്ചിരിക്കേണ്ടാതാണ് . സാധരണ ഇസ്ലാമികമായി വസ്ത്രം ധരിക്കുന്ന ചിലർ കല്ല്യാണമല്ലെ എന്ന് കരുതി അത് അവഗണിക്കുന്നു .
മറ്റു ചിലർ മുല്ലപ്പൂവ് കൊണ്ട് തലമുടി ഭംഗിയാക്കി ഇസ്ലാമിക വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു . വേറൊരു കൂട്ടർ ഇന്ന് അവരുടെ ( പെണ്ണിനെ ചമയിക്കുന്ന ആൺ വീട്ടിൽ നിന്ന് വന്നവരുടെ ) നിയമവും അവകാശവുമാണ് എന്ന് പറഞ്ഞ് എന്തും വകവെച്ചു കൊടുക്കുന്നു . ഇതെല്ലാം കുറ്റകരമാണ് . നബി ( സ ) പറയുന്നത് കാണുക : “ നരകാവകാശികളായ രണ്ട് വിഭാഗം , ഞാൻ അവരെ കണ്ടിട്ടില്ല ; പശുക്കളുടെ വാല് പോലുള്ള ചാട്ടവാറും കയ്യിൽ പിടിച്ച് ജനങ്ങളെ മർദ്ദിച്ച് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് അവരിലൊന്ന് . മറ്റൊരു വിഭാഗം വസ്ത്രം ധരിച്ച നഗ്നരായ സ്ത്രീകളാണ് . ചാഞ്ഞും ചരിഞ്ഞുമിരിക്കുന്ന , ഒട്ടകങ്ങളുടെ പൂഞ്ഞ പോലെയുള്ള തലകളായിരിക്കും അവർക്ക് . അവര് അന്യരിലേക്ക് ചാഞ്ഞും മറ്റുള്ളവരെ തങ്ങളിലേക്ക് വശീകരിച്ചും കൊണ്ടേയിരിക്കും . അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല . സ്വർഗ്ഗത്തിന്റെ പരിമളം ആസ്വദിക്കുക പോലുമില്ല . എത്രയോ ദൂരത്തേക്ക് അടിച്ചു വീശുന്നതാണ് അതിന്റെ ( സ്വർഗ്ഗത്തിന്റെ ) പരിമളം . ‘ ‘

കൃത്രിമ സൗന്ദര്യം പാടില്ല :

ഒരു കാരണവാശാലും വിവാഹാവസരങ്ങളിലും നിഷിദ്ധ കാര്യങ്ങൾ പ്രവർത്തിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല . മുടിയിൽ കൃത്രിമ മുടി വെച്ചു കെട്ടി ചമയിക്കുക , നഖത്തിന്മേലും ചുണ്ടുകളിലു മെല്ലാം ചായങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം നിഷിദ്ധമാണ് . രോഗം കാരണം മുടി കൊഴിഞ്ഞ ഒരു സ്ത്രീക്ക് കല്യാണ ദിവസം പോലും കൃത്രിമ മുടി വെക്കാൻ നബി ( സ ) അനുവദിച്ചിട്ടില്ല . അദ്ദേഹം പറഞ്ഞത് ” കൃത്രിമ മുടി വെക്കുന്നവളേയും വെച്ചു കൊടുക്കു ന്നവളേയും അല്ലാഹു ശപിക്കട്ടെ എന്നണ് .

നമസ്കാരം ഉപേക്ഷിക്കുന്നു:

വിവാഹാവസരങ്ങളിൽ സ്ത്രീകളും പുരുഷന്മാരും നമസ്കാരത്തിന്റെ വിഷയം മറക്കുകയോ നിസ്സാരമായി എടുക്കുകയോ ചെയ്യുന്നു . കല്ല്യാണ വീട്ടുകാർ എല്ലാ കാര്യങ്ങൾക്കും സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ പള്ളികൾ അടുത്ത് ഇല്ലെങ്കിൽ നമസ്കരിക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ ശ്രദ്ധിക്കാറുമില്ല . സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് ഒരാൾക്കും രക്ഷപ്പെടാനാകില്ല . വേറെ ചിലർ പിന്നീട് ഖളാഅ് വീട്ടി നമസ്കരിക്കാം എന്ന ധാരണയിൽ സമാധാനിക്കുന്നു . ആ രീതിയും ഇസ്ലാമികമല്ല എന്ന് ഓർമ്മപ്പെടുത്തുന്നു . അല്ലാഹു പറയുന്നു : “ നിശ്ചയം സത്യ വിശ്വാസികളുടെ മേൽ സമയ ബന്ധിതമായ നിർബന്ധ കർമ്മമാണ് . ‘ ‘

പുരുഷൻ താടി വടിക്കുന്നു:

നബി ( സ ) വളരെയേറെ പ്രാധാന്യത്തോടെ പറഞ്ഞ താടി വളർത്തുക എന്നത് അധികമാളുകളും ശ്രദ്ധിക്കാറില്ല . ശ്രദ്ധിക്കുന്നവരിൽ ചിലർ വിവാഹ ദിവസം അത് ഒഴിവാക്കി ക്ലീൻ ഷേവ് ചെയ്യുന്ന രീതിയും തീരെ പാടില്ലാത്തതാണ് .
“ നിങ്ങൾ മറ്റുള്ളവരുടെ ആചാരങ്ങളോട് സദൃശ്യമായാൽ നിങ്ങളും അവരെപ്പോലെയായി . ” എന്ന നബി വചനം നാം സഗൗരവം ശ്രദ്ധിക്കേണ്ടതാണ് .

പുണ്യമെന്ന് കരുതുന്ന പലതും പുണ്യമല്ല:

നിക്കാഹിന്റെ അവസരത്തിൽ വരനും വധുവിന്റെ പിതാവും വുളു ഉണ്ടാക്കണമെന്ന് പലരും ധരിച്ചു വെച്ചിരിക്കുന്നതായി കാണുന്നു . അതടിസ്ഥാനത്തിൽ നിക്കാഹിന്റെ സമയമായാൽ വുളു എടുക്കാൻ തിരക്ക് കൂട്ടുകയും ചെയ്യുന്നു . ഇതിൽ യാതൊരു വിധ സുന്നത്തോ പുണ്യമോ ഇല്ല . അതു പോലെ തന്നെയാണ് നിക്കാഹിന്റെ സമയത്ത് തല മറക്കുന്നതിന്റെ വിധിയും . ഒരാൾ എല്ലാ സമയങ്ങളിലും അയാൾ ഇഷ്ടപ്പെട്ടതായ വേഷം എന്ന നിലക്ക് തല മറക്കുന്ന വ്യക്തിയാണെങ്കിൽ വിരോധമില്ല . അതല്ലാതെ മതത്തിന്റെ നിർദ്ദേശം എന്ന നിലക്ക് തല മറക്കാൻ കൽപ്പിക്കുകയോ പ്രോത്സാഹിപ്പി ക്കുകയോ പുണ്യകരമാണെന്ന് എടുത്ത് പറയുകയോ ചെയ്ത ഒരവസരവും ഇല്ല ; എന്നതാണ് സത്യം . വരൻ വധു വീട്ടിലേക്ക് പുറപ്പെടുന്ന അവസരത്തിൽ പ്രത്യേകമായ നിലക്ക് കൂട്ടു പ്രാർത്ഥന നടത്തുന്ന രീതിയും മാതൃകയില്ലാത്തതാണ് . വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് പ്രാർത്ഥിക്കാൻ പറഞ്ഞതായ ഏതെങ്കിലും പ്രാർത്ഥന ഉരുവിട്ട് പുറപ്പെടുക എന്നത് മാത്രമാണ് ചെയ്യാനുള്ളത് .
വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോഴുള്ള ഒരു പ്രാർത്ഥന താഴെ കൊടുക്കുന്നു : ഒരാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ബിസ്മില്ലാഹി തവക്കൽതു അലല്ലാഹി ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ ( അല്ലാഹുവിന്റെ നാമത്തിൽ അല്ലാഹുവിൽ ഭാരമേൽപ്പിച്ച് കൊണ്ട് ( പുറപ്പെടുന്നു ) എല്ലാ കഴിവും ശക്തിയും അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല ) എന്ന് പറഞ്ഞ് പുറപ്പെട്ടാൽ ; നിനക്ക് അത് മതി , നീ നേർമാർഗ്ഗത്തിലാവുകയും , മതിയായവനാകുകയും , സുരക്ഷിതനാവുകയും ചെയ്തിരിക്കുന്നു എന്ന് പറയപ്പെടുകയും പിശാച് അവനിൽ നിന്ന് മാറിപ്പോവുകയും ചെയ്യും .

വലീമത്ത് ( വിവാഹ സദ്യ ):

വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ ദായകമായ സന്ദർഭമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ . അതുകൊണ്ട് തന്റെ സന്തോഷത്തിൽ തന്റെ കുടുംബാംഗങ്ങളെയും കൂട്ടു കാരെയും പങ്കെടുപ്പിക്കലും , തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കെടുക്കാനുള്ള താൽപര്യവും മോഹവും മറ്റുള്ളവർക്കും ഉണ്ടാകൽ സ്വാഭാവികമാണ് . എന്നാൽ ഇസ്ലാം അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും , ഒരു വേള വിവാഹത്തിനോടനുബന്ധിച്ച് ചെയ്യേണ്ടതായ പ്രധാനപ്പെട്ട ഒരു കാര്യമായി തന്നെ നിർദ്ദേശിക്കുന്നുമുണ്ട് .
അലി ( റ ) നബി ( സ ) യുടെ മകൾ ഫാത്വിമ ( റ ) യെ വിവാഹം കഴിച്ച അവസരത്തിൽ അദ്ദേഹത്തോടായി ഇങ്ങനെ പറഞ്ഞു ; “ വിവാഹത്തോടനുബന്ധിച്ച് സദ്യ നൽകൽ നിർബന്ധമാണ് . ‘ ‘
അബ്ദുർറഹ്മാനു ബ്നു ഔഫ് വിവാഹിതനായ വിവരം അറിഞ്ഞ പ്രവാചകൻ ( സ ) അദ്ദേഹത്തോട് പറഞ്ഞു : “ ഒരാടിനേയെങ്കിലും ( അറുത്ത് ) സദ്യ നടത്തണം ‘
നബി ( സ ) യുടെ വിവാഹങ്ങളിലെല്ലാം വലീമത് നടത്തി മാതൃക കാണിക്കുകയും ചെയ്തു . നബി (സ ) സ്വഫിയ ( റ ) യെ വിവാഹം ചെയ്തത് ബൈബർ യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു . എന്നിട്ടും വലീമത് നീട്ടിവെക്കാതെ യാത്രാ വേളയിൽ തന്നെ അത് നൽകുകയുണ്ടായി . ഇതെല്ലാം വിവാഹത്തോടനുബന്ധിച്ച് വലീമത് നൽകേണ്ടതിന്റെ പ്രാധാന്യമാണ് വിളിച്ചറിയിക്കുന്നത് .

എപ്പോൾ നൽകണം വലീമത് എന്ന അറബി പദം വലമ് “ ഒരുമിച്ച് കൂട്ടുക ‘ എന്ന പദത്തിൽ നിന്നുണ്ടായതാണ് . വിവാഹ ജീവിതത്തിലേക്ക് ഭാര്യയും ഭർത്താവും ഒരുമിച്ച് ചേരലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് . അതിനാൽ ദമ്പതിമാർ തമ്മിൽ ബന്ധപ്പെട്ടതിന് ശേഷമാണ് അത് നൽകാൻ ഏറ്റവും അനുയോജ്യമായ അവസരം . തന്നെയുമല്ല അപ്പോൾ മാത്രമെ ദമ്പതിമാർ രണ്ടുപേരുമായി പങ്കെടുക്കുന്ന ആളുകൾക്ക് സന്തോഷം പ്രകടമാക്കാനും അവസരം ലഭിക്കുകയുള്ളൂ . നിക്കാഹിന്റെ സമയത്ത് നിക്കാഹിന് സാക്ഷികളാകുവാൻ ആവിശ്യമായ ആളുകൾ കൂടുതൽ ഒരുമിച്ച് ചേരുന്ന അവസരങ്ങൾ കണ്ടെത്തുകയും , വലീമത്ത് ഭാര്യയുമായി ദാമ്പത്യത്തിൽ ഏർപ്പെട്ടതിന് ശേഷം മറ്റൊരു ദിവസം നൽകുക എന്നതായിരിക്കും കൂടുതൽ ശരിയായ രീതി . നബി ( സ ) വിവാഹ സദ്യ നടത്തിയത് ഭാര്യയുമായി ദാമ്പത്യത്തിൽ ഏർപ്പെട്ടതിന് ശേഷമായിരുന്നു .

അനസ് ( റ ) പറയുന്ന ചില സംഭവങ്ങൾ കാണുക : നബി ( സ ) തന്റെ ഭാര്യയുമായി കൂടി താമസിച്ചതിന് ശേഷം എന്നെ ആളുകളെ ക്ഷണിക്കാൻ അയക്കുകയും ഞാൻ ജനങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു .
നബി ( സ ) യുടെ ഒരു വിവാഹ ദിവസം വിവാഹം കഴിഞ്ഞ് അവരുമായി വീടു കൂടിയതിന് അടുത്ത ദിവസം എന്റെ മാതാവ് ഉമ്മു സുലൈം നബി ( സ ) ക്ക് വേണ്ടി കുറച്ച് അലീസ പോലുള്ള ഭക്ഷണമു ണ്ടാക്കി കൊടുത്തയച്ചു . അത് കിട്ടിയപ്പൾ നബി ( സ ) എന്നോടു പറഞ്ഞു : നീ ഇന്ന ഇന്ന ആളുക ളെയൊക്കെ ( ചിലരെ പേരെടുത്ത് പറഞ്ഞു ) വിളിക്കുക . പിന്നെ കാണുന്നവരെയൊക്കെ വിളിക്കുക . അങ്ങിനെ മുന്നൂറിൽ പരം ആളുകൾ ആ സദ്യയിൽ പങ്കെടുക്കുകയുണ്ടായി .
നബി ( സ ) സൈനബ ( റ ) യുമായുള്ള വിവാഹത്തിന് വലീമത്ത് നടത്തിയത് പോലെ മറ്റൊരാളുടെ തിനും നടത്തിയാതായി ഞാൻ കണ്ടിട്ടില്ല . അന്ന് അദ്ദേഹം ഒരാടിനെ അറുത്ത് സദ്യ നടത്തി .
മാംസവും റൊട്ടിയും ആളുകൾക്ക് മതിയാവോളം നൽകുകയുണ്ടായി .
നബി ( സ ) മറ്റൊരിക്കൽ വലീമത് നടത്തിയത് രണ്ട് മുദ്ദ് ഗോതമ്പ് കൊണ്ടാണ് വലീമത് നടത്തിയത് . “ നബി ( സ ) തന്റെ ഭാര്യമാരിൽ ചിലർക്ക് രണ്ട് മുദ്ദ് ( രണ്ട് വാരൽ ) ഗോതമ്പ് കൊണ്ടായിരുന്നു വലീമത്ത് നടത്തിയത് . ‘ ‘
നബി ( സ ) സ്വഫിയ്യ ( റ ) യെ വിവാഹം ചെയ്ത അവസരത്തിൽ വലീമത് നടത്തിയത് ഈത്തപ്പഴും വെണ്ണയും പാൽകട്ടിയും നൽകിക്കൊണ്ടായിരുന്നു .
മേൽപറയപ്പെട്ട സംഭവങ്ങളിൽ നിന്നും ഒരോരുത്തരുടെയും കഴിവും സാഹചര്യവും അനുസരിച്ച് സദ്യയുടെ വിഭവങ്ങളും രീതിയും തെരെഞ്ഞെടുത്ത് നൽകാൻ സ്വാതന്ത്രമുണ്ടായിരിക്കും എന്ന് മനസ്സിലാക്കാം . എന്നാൽ ഏത് അവസരത്തിലും മിതത്വം കൈകൊള്ളുക , ധൂർത്ത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ് .

ആരെയാണ് ക്ഷണിക്കണ്ടത്:

വിവാഹത്തിന് ക്ഷണിക്കുമ്പോൾ സമ്പന്നരെ മാത്രം ക്ഷണിക്കുകയും പാവങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് വളരെ മോശപ്പെട്ട രീതിയായിട്ടാണ് പ്രവാചകൻ ( സ ) പഠിപ്പിക്കുന്നത് . അത്തരം സദ്യ ഏറ്റവും മോശപ്പെട്ട ഭക്ഷണമായും നബി ( സ ) എടുത്ത് പറഞ്ഞിട്ടുണ്ട് . “ ഭക്ഷണങ്ങളിൽ മോശമായ ഭക്ഷണം ധനികരെ ക്ഷണിക്കുകയും പാവങ്ങൾക്ക് നിഷേധിക്കുകയും ചെയ്യുന്ന വിവാഹസദ്യയുടെ ഭക്ഷണമാണ് . ‘ ‘ മറ്റൊരു റിപ്പോർട്ടിൽ ആവിശ്യക്കാരെ ക്ഷണിക്കാതിരിക്കുകയും വരാൻ തയ്യാറില്ലാത്തവരെ ക്ഷണിക്കുകയും ചെയ്യുന്ന ഭക്ഷണമാണ് എന്നും കാണാം . സമൂഹത്തിൽ കഷ്ടതയനുഭവിക്കുകയും ഒരു നേരത്തെ ആഹാരത്തിന് പോലും പ്രയാസപ്പെടുകയും ചെയ്യുന്നവരെ ക്ഷണിക്കാതെ ധനികരെ മാത്രം പരിഗണിക്കുകയും ചെയ്യുന്ന സമ്പ്രദായം തീർത്തും ഒഴിവാക്കേണ്ടതാണ് .

ക്ഷണം സ്വീകരിക്കൽ നിർബന്ധം:

ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകളിൽ പെട്ടതാണ് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക എന്നത് . എന്നാൽ വിവാഹത്തിന് ക്ഷണിച്ചാൽ അത് സ്വീകരിക്കൽ നിർബന്ധമാണെ ന്നാണ് നബി ( സ ) യുടെ നിർദ്ദേശം . “നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ അവൻ അത് സ്വീകരിക്കട്ടെ , അവൻ നോമ്പ്കാരനാണെങ്കിൽ അവൻ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകകയും ചെയ്യട്ടെ , നോമ്പുകാരനല്ലെങ്കിൽ അവൻ ഭക്ഷണം കഴിക്കുകയും ചെയ്യട്ടെ.”
മറ്റൊരു ഹദീസിൽ ക്ഷണം സ്വീകരിക്കാത്താവൻ അല്ലാഹുവിനോടും റസൂലിനോടും ധിക്കാരം പ്രവർത്തിച്ചവനാണെന്നും ഹദീസിൽ വന്നിട്ടുണ്ട് : “ വല്ലവനും ക്ഷണം സ്വീകരിച്ചിട്ടില്ലെങ്കിൽ അവൻ അല്ലാഹിവിനോടും റസൂലിനോടും ധിക്കാരം പ്രവർത്തിച്ചവനാണ് . ” വിവാഹത്തിന് ക്ഷണിക്കുമ്പോൾ ക്ഷണിക്കുന്നവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നതോടൊപ്പം വിവാഹം പരസ്യപ്പെടുത്തുക എന്ന കൽപ്പന കൂടി നിർവ്വഹിക്കപ്പെടുകയുള്ളൂ . അതിനായിരിക്കാം നോമ്പുള്ളവരാണെങ്കിൽ പോലും ക്ഷണം സ്വീകരിക്കണം എന്ന് പ്രവാചകൻ ( സ ) കർശനമാക്കിയത് . നോമ്പുകാരന് ക്ഷണം സ്വീകരിച്ച് നോമ്പ് മുറിക്കാൻ പോലും ഇസ്ലാം സ്വാതന്ത്യം നൽകുന്നുണ്ട് . കാരണം വിവാഹത്തിന്റെ തൊട്ട് മുമ്പ് വരെ അന്യരായി കഴിഞ്ഞിരുന്ന ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരിടത്ത് കാണുമ്പോൾ സ്വഭാവികമായും തെറ്റിദ്ധാരണകൾക്ക് കാരണമാകും . അതു കൊണ്ടാണ് വിവാഹം കഴിവതും പരസ്യപ്പെടുത്തണമെന്നും വിവാഹത്തിന് കഷണിച്ചാൽ ക്ഷണം സ്വീകരിക്കൽ നിർബന്ധമാണെന്നും ഇസ്ലാം നിർദ്ദേശിച്ചതിലുള്ള ഔചിത്യം .
എന്നാൽ ഇസ്ലാം നിഷിദ്ധമാക്കിയ വിഭവങ്ങൾ വിളമ്പുന്നതോ ഇസ്ലാം അനുവദിച്ചതല്ലാത്തതും അനാചാരത്തിന്റെ പേരിൽ ഒരുക്കിയതുമായ സദ്യയിലേക്ക് ക്ഷണിച്ചാൽ അത് ഒരിക്കലും സ്വീകരി ക്കേണ്ടതില്ല . നബി ( സ ) പറയുന്നത് കാണുക : “ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്ന ഒരാൾ മദ്യം വിളമ്പുന്ന ഭക്ഷണത്തളികയിൽ പങ്കെടുക്കരുത്.”
ക്ഷണം സ്വീകരിച്ചാൽ വിവാഹ സദ്യയിൽ ദമ്പതിമാർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതാണ് . അതിനുള്ള പദങ്ങൾ നബി ( 5 ) പഠിപ്പിച്ചു തന്നിട്ടുണ്ട് .
“ബാറക്കല്ലാഹു ലക വബാറക അലൈക്ക വജമഅ ബൈനകുമാ ഫീ ബൈറ് ( അല്ലാഹു നിന്നെ അനുഗ്രഹിക്കുകയും നിന്റെ മേൽ അനുഗ്രഹം ചൊരിയുകയും നന്മയിൽ നിങ്ങളെ രണ്ട് പേരേയും ഒരുമിച്ച് ചേർക്കുകയും ചെയ്യട്ടെ”
അതു പോലെ ക്ഷണം സ്വീകരിച്ചതിന് ശേഷം ഭക്ഷണം നൽകിയ ആതിഥേയർക്ക് വേണ്ടിയും നബി ( സ ) പ്രാർത്ഥിക്കാറുണ്ടായിരുന്നു : “ അല്ലാഹുമ്മ അത്വം മൻ അത്വ അമനി വസഖി മൻ അസ്‌കാനി . ( അല്ലാഹുവേ എന്നെ ഭക്ഷിച്ചവന് നീ ഭക്ഷണം നൽകുകയും എന്നെ കുടിപ്പിച്ചവനെ നീ കുടിപ്പിക്കുകയും ചെയ്യേണമേ ) .”
ഈ പ്രാർത്ഥന വിവാഹത്തിന് ക്ഷണിച്ചവർക്കായി മാത്രമുള്ള പ്രാർത്ഥനയല്ല എന്നു കൂടി ഓർമ്മ പ്പെടുത്തുന്നു . വിവാഹത്തിന് ക്ഷണിച്ചാൽ കുടുംബ സമേതം തന്നെ പങ്കെടുക്കാവുന്നതാണ് . സ്വഹീഹുൽ ബുഖാരിയിൽ സ്ത്രീകളും കുട്ടികളും വിവാഹത്തിന് പങ്കെടുക്കൽ എന്ന ഒരു അധ്യായം തന്നം കാണാം . “ സ്ത്രീകളും കുട്ടികളും വിവാഹത്തിന് പോകൽ ‘

അതിഥികളെ സ്ത്രീകൾക്കും സ്വീരിക്കാം:

വിവാഹ സദ്യ വരനും വധുവും ഒരു പോലെ പങ്കാളിയാവേണ്ട അവസരമാണല്ലോ . അതുകൊണ്ട് തന്നെ അത്തരം സന്തോഷത്തിൽ സ്ത്രീ പങ്കാളിയാകുന്നതിനെയോ അത്ഥികൾക്ക് ഭക്ഷണം വിളമ്പി ക്കൊടുക്കുന്നതിനെയോ ഇസ്ലാം വിലക്കിയിട്ടില്ല . ഒരു മുസ്ലിം സ്ത്രീ നിർബന്ധമായും അന്യരുടെ മുമ്പിൽ മറക്കൽ നിർബന്ധമായ ഭാഗങ്ങൾ മറച്ച് കൊണ്ടായിരിക്കണം എന്നു മാത്രം . ശരീഅത്ത് നിശ്ചയിച്ച വസ്ത്രധാരണ രീതി സ്വീകരിച്ച് സ്ത്രീകൾ നബി ( സ ) യുടെ കാലത്ത് അത്തരം മേഖലകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രവാചകൻ ( സ ) വിലക്കിയിട്ടില്ല എന്നാണ് കാണാൻ കഴിയും . “ സഹ്ൽ ( റ ) നിന്ന് നിവേദനം ; അബു ഉസൈദുസ്സായിദി ( അ ) തന്റെ ദാമ്പത്യത്തിലേർപ്പെട്ട് കഴിഞ്ഞപ്പോൾ നബി ( സ ) യെയും സ്വഹാബികളെയും ( തന്റെ വീട്ടിലേക്ക് ക്ഷണിച്ചു . അന്നേരം അവർക്ക് ഭക്ഷണം ഉണ്ടാക്കിയതും അത് അവർക്ക് വിളമ്പിക്കൊടുത്തതുമെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസ അദ് ( റ ) ആയിരുന്നു . അവർ കല്ല് കൊണ്ടുള്ള പാത്രത്തിൽ ഈത്തപ്പഴം നനച്ച് വെച്ചിരിന്നു . നബി ( സ ) ഭക്ഷണം കഴിച്ച് വിരമിച്ചപ്പോൾ ഉമ്മു സഅദ് ( റ ) അവരുടെ മൂന്ന് വിരലുകൾ കൊണ്ട് നബി ( സ ) ക്ക് അത് എടുത്തു കൊടുക്കുകയും അതോടൊപ്പം കുടിക്കാൻ ഒഴിച്ച് കൊടുക്കുകയും ചെയ്തിരുന്നു . അങ്ങിനെ അവർ നബി ( സ ) യെ പ്രത്യേകമായി പരിഗണിക്കുകയും ചെയ്തിരുന്നു . ‘ ‘ ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജറുൽ അസ്ഖലാനി ബുഖാരിയുടെ ശറഹായ ഫത്ഹുൽ ബാരിയിലും , ഇമാം നവവി ശറഅ് മുസ്ലിമിലും സ്ത്രീ അതിഥികൾക്ക് സേവനം ചെയ്യൽ അനുവദനീയമാണ് എന്നും അത്ഥികളിൽ ചിലരെ പ്രത്യേകം പരിഗണിക്കാവുന്നതാണ് എന്നും രേഖപ്പെടുത്തിയതായി കാണാം .

പാല് കൊടുക്കൽ :

വിവാഹ ദിവസങ്ങളിൽ നമ്മുടെ നാട്ടുകളിൽ നടപ്പുള്ള അമ്മായി ( വധുവിന്റെ മാതാവ് ) വരന് പാൽ കൊടുക്കാറുള്ളത് പോലുള്ള ഒരു സമ്പ്രദായം നമുക്ക് ഹദീസുകളിൽ കാണാൻ കഴിയും . ഒരു പക്ഷെ അതിനെ അനുകരിച്ച് തുടങ്ങുകയും പിന്നീട് പ്രചരിക്കപ്പെട്ടിട്ടുള്ളത് പോലെ അതും ഒരു ചടങ്ങും പരസ്പരം ദുരഭിമാനം നടുക്കാനുള്ള ഒരവസരമായി പരിണമിച്ചതുമാകാം . ഇന്ന് പാൽ കുടിക്കാൻ കൊടുക്കുമ്പോൾ വലിയ ഒരു സംഖ്യയോ സ്വർണ്ണമോ അതിന് പകരം നൽകണം എന്നെല്ലാമുള്ള ആചാരങ്ങളാണ് ഇതിന്റെ പിന്നിൽ . എന്നാൽ അതിന് ഒരിക്കലും ഇസ്ലാം പഴുത് നൽകുന്നില്ല . അത്തരം ഒരു ലാഭക്കച്ചവടമായി അതിനെ പഠിപ്പിച്ചിട്ടുമില്ല . വധൂവരൻമാർ തമ്മിൽ ഒരുമിക്കുമ്പോൾ എന്തെങ്കിലും മധുരപാനിയമോ പാലോ പരസ്പരം കുടിക്കുക , കൂടെയുള്ളവർക്ക് കൂടി അതിൽ പങ്ക് ചേരാൻ അവസരം ഉണ്ടാക്കുക എന്നതിന് നമുക്ക് ഹദീസിൽ മാതൃക കാണാൻ കഴിയും.
അസ്മാഅ് ബിൻത് യസീദ് ( റ ) പറയുന്ന ഒരു സംഭവം കാണുക : “ ഞാൻ ആയിഷ ( റ ) യെ നബി ( സ ) ക്ക് വേണ്ടി അണിയിച്ച് ഒരുക്കി . ശേഷം നബി ( സ ) യുടെ അടുത്ത് ചെന്ന് , അദ്ദേഹത്തെ അവളെ കാണാൻ വിളിച്ചു . അദ്ദേഹം വരികയും അവളുടെ അടുത്തായി ഇരിക്കുകയും ചെയ്തു . അന്നേരം ഒരു പാത്രം പാൽ കൊണ്ടു വരികയും നബി ( സ ) അതിൽ നിന്ന് കുടിച്ച ശേഷം അവളുടെ ( ആയിഷ ( റ ) യുടെ ) നേരെ നീട്ടി ; അപ്പോൾ അവൾ ലജ്ജിച്ച് തലതാഴ്ത്തി . അന്നേരം ഞാൻ അവളോട് ഗൗര വമായി പറഞ്ഞു : നബി ( സ ) യുടെ കൈയ്യിൽ നിന്ന് അത് വാങ്ങു . അപ്പോൾ അവൾ അത് വാങ്ങി അൽപം കുടിച്ചു . അന്നേരം നബി ( സ ) പറഞ്ഞു ; ഇനി അത് നിന്റെ കൂട്ടുകാരിക്ക് കൊടുത്തേക്ക് . അസ്മാഅ് ( റ ) പറഞ്ഞു : നബിയേ , നിങ്ങൾ അത് വാങ്ങി കുടിച്ച ശേഷം നിങ്ങളുടെ കൈ കൊണ്ട് എനിക്ക് തന്നേക്കൂ . നബി ( സ) അത് വാങ്ങി കുടിച്ച ശേഷം എനിക്ക് തന്നു . ഞാൻ അത് വാങ്ങി എന്റെ കാലിന്റെ മുട്ടിന്മേൽ വെച്ച് തിരിച്ച് നബി ( സ ) കുടിച്ച ഭാഗത്ത് തന്നെചുണ്ട് വെച്ച് കുടിച്ചു . പിന്നീട് എന്റെ അടുത്തുണ്ടായിരുന്ന സ്ത്രീകൾക്ക് കൂടി അത് കൊടുക്കാൻ പറഞ്ഞു . അവർ പറഞ്ഞു : ഞങ്ങൾക്കു വേണ്ട ! അപ്പോൾ നബി ( സ) അവരോട് പറഞ്ഞു . വിശപ്പും പിന്നെ അതിന്റെ കൂടെ കളവും എന്തിനാണ് നിങ്ങൾ കൂട്ടിച്ചേർക്കുന്നത് .

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ​

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

വിവാഹം പ്രകൃതിയുടെ തേട്ടം

പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും പ്രപഞ്ച നാഥനായ സ്രഷ്ടാവ് ഇണകളായി സൃഷ്ടിക്കുകയും പരസ്പരം ഇണചേരുന്ന പ്രകൃതിയോടെ വളർത്തിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത് . മനുഷ്യനിൽ മാത്രമല്ല മനുഷ്യതര ജന്തുക്കളിലും സസ്യങ്ങളിൽ പോലും ഇത് ദൃശ്യമാകുന്നുണ്ട് . ഇണ ചേരാനുള്ള പ്രായമാകുമ്പോൾ അതിനായി ശരീര പ്രകൃതിയിൽ തന്നെ മാറ്റമുണ്ടാകുന്നു . സ്വന്തമായി ഇണ ചേരുവാൻ കഴിയാത്തവർക്ക് അല്ലാഹു തന്നെ അതിനുള്ള മറ്റു മാർഗ്ഗങ്ങളും പ്രകൃതിയുടെ സൃഷ്ടിപ്പിൽ തന്നെ ക്രമീകരിച്ചു . കാറ്റിലൂടേയും വെള്ളത്തിലൂടേയും പറവകളിലൂടേയും പരാഗണം നടത്തുന്നതും അതിനായി പറവകളെ ആകർഷിക്കാൻ പൂക്കളുടെ നിറവും മണവുമെല്ലാം സംവിധാനിച്ചിരിക്കുന്നതും എന്തു മാത്രം ആസൂത്രണമായിട്ടാണ്

“ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വർഗ്ഗങ്ങളിലും, അവർക്ക് അറിയാത്ത വസ്തക്കളിലും പെട്ട എല്ലാ ഇണകളേയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ”.

വവാഹം നിർബന്ധം

പ്രകൃതിമതമായ ഇസ്ലാമിലെ കൽപനകൾ തീർത്തും പ്രകൃതിക്ക് അനുയോജ്യമായിട്ടുള്ളതാണ് . ഇണ ചേർന്നുകൊണ്ടുള്ള ജീവിതം അതാണ് പ്രകൃതിക്ക് അനുയോജ്യമായിട്ടുള്ളത് . അത് അവഗണിച്ചു കൊണ്ടുള്ള ജീവിതം തീർത്തും ഒരു ജീവിക്കും, സസ്യങ്ങൾക്ക് പോലും ചിന്തനീയമല്ല. അതിനാലാണ് സ്വന്തമായി അത് നിർവഹിക്കാൻ കഴിയാത്ത സൃഷ്ടികൾക്ക് സഷ്ടാവ് തന്നെ അതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ വിശേഷ ബുദ്ധിയുള്ള മനുഷ്യന് പ്രസ്തുത പ്രക്രിയ നിർവഹിക്കാൻ സഷ്ടാവ് നിശ്ചയിച്ച മാർഗ്ഗമാണ് വിവാഹം. കഴിവുള്ളവർ അതിൽ നിന്ന് അകന്ന് ജീവിക്കാൻ പാടില്ലാത്ത വിധം അത് നിർബന്ധമാക്കുകയും ചെയ്തു .

അല്ലാഹു പറയുന്നു : “നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തില്ലയോ .”

താഴെ പറയുന്ന ഹദീസുകളിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ് .

അല്ലാഹുവിന് ആരാധനകൾ നിർവഹിക്കാൻ വൈവാഹിക ജീവിതം തടസ്സമാകും എന്ന് ചിന്തിച്ച് അതിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ച വ്യക്തിയോടായി പ്രവാചകൻ ( സ ) പറഞ്ഞത് കാണുക : 

“നിശ്ചയം ഞാൻ സ്ത്രീകളെ വിവാഹം കഴിച്ച് ജീവിക്കുന്നവനാണ്. വല്ലവനും എന്റെ ജീവിതചര്യ വെറുത്താൽ അവൻ എന്നിൽപെട്ടവനല്ല.”

“വിവാഹം എന്റെ ചര്യയാണ്. ആരാണോ ചര്യഅനുസരിച്ച് പ്രവർത്തിക്കാത്തത് അവൻ എന്നിൽപെട്ടവനല്ല.”

“അല്ലയോ യുവസമൂഹമേ, നിങ്ങൾക്ക് ആർക്കെങ്കിലും വിവാഹത്തിനുള്ള കഴിവ് എത്തിക്കഴിഞ്ഞാൽ അവൻ വിവാഹം കഴിക്കണം. നിശ്ചയം അത് കണ്ണിന് നിയന്ത്രണവും ലൈംഗികവയവത്തിന് സംരക്ഷണവുമാണ്.”

ഇവിടെ കൽപനാ രൂപത്തിലുള്ള പ്രവാചകൻ ( സ ) യുടെ വാക്കിൽ നിന്നു തന്നെ അതിന്റെ ഗൗരവ മനസ്സിലാക്കാവുന്നതാണ്. അപ്രകാരം തന്നെ വിവാഹത്തിൽ നിന്ന് അകന്ന് ജീവിക്കുന്നതിനെ പ്രവാചകൻ ( സ ) വിരോധിച്ചതായും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. നബി ( സ ) ബഹ്മചര്യം വിരോധിച്ചിരിക്കുന്നു.

 

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

വൈവാഹിക ജീവിതം ഇസ്ലാം നിർബന്ധമാക്കിയതിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉൾകൊണ്ടിട്ടുളളതായി മനസ്സിലാക്കാൻ കഴിയും ; അവയിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു .

1. മനുഷ്യ വംശത്തിന്റെ നിലനിൽപ്പ്:

ഭൂമിയിലുള്ളവയെല്ലാം മനുഷ്യന് വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് . “ അവനാണ് നിങ്ങൾക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്യടിച്ചു തന്നത്  “‘ അതിനാൽ തന്നെ ഈ പ്രപഞ്ചം നിലനിൽക്കുന്ന കാലമത്രയും മനുഷ്യവംശം ഇവിടെ നിലനിൽക്കേണ്ടതുണ്ട് . അതാകട്ടെ വിവാഹത്തിലൂടെയും ഇസ്ലാം ആവശ്യപ്പെടുന്ന വൈവാഹിക ജീവിതത്തിലൂടെയും മാത്രമെ സാധ്യമാവുകയുള്ളു .

2. സമാധാന ജീവിതം കൈവരിക്കാൻ:

മനുഷ്യ ജീവിതത്തിൽ  സ്വയ്‌ര്യതയ്ക്കും സമാധാനത്തിനും ഇസ്ലാം മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ഉപാധികളിൽ പ്രമുഖ സ്ഥാനമാണ് വിവാഹത്തിന് നൽകിയിട്ടുള്ളത്. താഴെ പറയുന്ന ഖുർആൻ ആയത്തുകളിലൂടെ അത് ഗ്രഹിക്കാവുന്നതാണ് .

“നിങ്ങൾക്ക് ഒത്ത് ചേർന്ന് സാമാധാന ജീവിതം പ്രാപിക്കുന്നതിനായി നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തും, അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.”

“ഒരൊറ്റ ദേഹത്തിൽ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ; അതിൽ നിന്നു തന്നെ അതിന്റെ ഇണയേയും അവൻ ഉണ്ടാക്കി. അവളോടൊത്ത് അവൻ സമാധാനമടയുവാൻ വേണ്ടി.”

ഭൗതിക ജീവിത വിഷയങ്ങളായി മുന്നോട്ട് പോകുന്ന മനുഷ്യന് അനുഭവപ്പെട്ടേക്കാവുന്ന മാനസിക ടെൻഷനുകളും പ്രയാസങ്ങളും ഇല്ലാതാക്കി മനസ്സിനെ സമാധാനിപ്പിക്കുന്ന ഒരു ഇണയുടെ സാന്നിദ്ധ്യം നിർവ്വചിക്കാൻ കഴിയാത്ത ഒരു സമാധാനം തന്നെയാണ് . പ്രയാസങ്ങളിൽ ആശ്വസിപ്പിച്ച് ലഘൂകരിക്കാനായി കാരുണ്യവും സന്തോഷാവസരങ്ങളിൽ അത് വർദ്ധിപ്പിക്കാനായി സ്നേഹവും അല്ലാഹു ദാമ്പദ്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു .

3. സദാചാര ജീവിതം നയിക്കാൻ:

പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഇണ ചേർന്നുകൊണ്ട് അവയുടെ നൈസർഗ്ഗികാവശ്യങ്ങൾ പൂർത്തീകരിക്കുന്നു. അതാകട്ടെ പ്രകൃതിയിലെ എല്ലാ സസ്യ, ജന്തുക്കളിലും ജന്മനായുള്ളതും അടക്കിവെക്കാനും ഒഴിവാക്കാനും കഴിയാത്തതുമായ ഒരു സവിശേഷത കൂടിയാണ്. മനുഷ്യനല്ലാത്ത ജിവികളിൽ അതിർ വരമ്പുകളോ വിലക്കുകളോ ഇല്ലാത്ത അവ അത് നിർവ്വഹിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യന് മാത്രം അല്ലാഹു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത് ലംഘിച്ച് തോന്നിയ പോലെ ലൈംഗിക പൂർത്തികരണത്തിനായി മറ്റു മാർഗ്ഗങ്ങൾ ആശ്രയിച്ചാൽ അത് പ്രശ്നങ്ങളും അരാജകത്വവും ഉണ്ടാക്കുന്നു. അതുകൊണ്ട് മനുഷ്യന് പ്രകൃത്യായുള്ള ആവിശ്യങ്ങളിൽ പെട്ട ലൈംഗീകത ഇസ്ലാം വിവാഹത്തിലൂടെ മാത്രം പൂർത്തികരിക്കാൻ ആവശ്യപ്പെട്ടു. അതിലൂടെ കുത്തൊഴിഞ്ഞ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കുവാനും സദാചാര ജീവിതം നയിക്കാനും കഴിയുന്നു. പ്രസ്തുത നിയമങ്ങൾ ലംഘിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും ലൈംഗിക രോഗങ്ങളും വിവരിക്കേണ്ടതില്ലാത്ത വിഷയങ്ങളാണല്ലൊ, അതു കൊണ്ട് തന്നെ യുവ സമൂഹത്തോടായി വളരെ കർക്കശമായുള്ള ഈ വിഷയത്തിലെ പ്രവാചക കൽപ്പന ഏറെ ശ്രദ്ധേയമാണ് .

“അല്ലയോ യുവ സമൂഹമേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിനുള്ള കഴിവ് എത്തിക്കഴിഞ്ഞാൽ അവൻ വിവാഹം കഴിക്കണം. നിശ്ചയം അത് കണ്ണിന് നിയന്ത്രണവും ലൈംഗീകാവയവത്തിന് സംരക്ഷണവുമാണ്.”

4. സഹകരണ സംരക്ഷണ ബോധം വളർത്തൽ:

സാമൂഹ്യ ജിവിയായ മനുഷ്യൻ അന്യോന്യം സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ടവരാണ്. മനുഷ്യന്റെ കഴിവുകളും അതിനനുസൃതമായി ഏറ്റക്കുറച്ചിലുള്ള നിലയിൽ തന്നെയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതും. എന്നാൽ മേൽ പറയപ്പെട്ട സഹകരണവും സംരക്ഷണവും വൈവാഹിക ജീവിതത്തിൽ ഊട്ടിയുറപ്പിക്കപ്പെടുന്നു .

അല്ലാഹു പറയുന്നു : “പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുളളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് അല്ലാഹു കൂടുതൽ കഴിവ് നൽകിയതു കൊണ്ടും ( പുരുഷന്മാർ ) അവരുടെ ധനം ചിലവഴിച്ചതുകൊണ്ടുമാണത്.”

5. സമൂഹത്തിൽ ഭദ്രമായി കെട്ടുറപ്പ്:

കുത്തഴിഞ്ഞ ജീവിതം സമൂഹത്തിന്റെ ഭ്രദമായ കെട്ടുറപ്പിന് ഭംഗം വരുത്തുകയും, സംരക്ഷിക്കാൻ ആളില്ലാത്ത വിധം അനാഥരും അഗതികളും പെരുകുകയും അത് മനുഷ്യ ജീവിതത്തിന് തന്നെ പ്രായാസം സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ വിവാഹത്തിലൂടെ ജനിക്കുന്ന സന്താനങ്ങളുടെ പിതൃത്വവും പൂർണ്ണമായ സംരക്ഷണവും ഏറ്റെടുക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ്. അതു മൂലം സമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു .

വിവാഹം കഴിപ്പിക്കൽ സമൂഹത്തിന്റെ ബാധ്യത:

സമൂഹത്തിലെ വിവാഹ പ്രായമെത്തിയ യുവാക്കൾക്കും യുവതികൾക്കും അനുയോജ്യരായ ഇണകളെ കണ്ടെത്തി അവരെ വിവാഹിതരാക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയായിട്ടാണ് ഇസ്ലാം കാണുന്നത്. കാരണം ഒരാൾ അവിവാഹിതനായി തനിക്ക് തോന്നിയ പോലെ ജീവിക്കാൻ തീരുമാനിച്ചാൽ അതിന്റെ ഭവിഷ്യത്തുകൾ അയാൾ മാത്രമായിരിക്കുകയില്ല അനുഭവിക്കേണ്ടതായി വരിക .

അല്ലാഹു പറയുന്നത് കാണുക : – “നിങ്ങളിലുള്ള അവിവാഹിതരേയും നിങ്ങളുടെ അടിമകളിൽ നിന്നും അടിമ സ്ത്രികളിൽ നിന്നും നല്ലവരായിട്ടുള്ളവരേയും നിങ്ങൾ വിവാഹ ബന്ധത്തിലേർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ് . അല്ലാഹു അതിവിശാലനും സർവ്വജ്ഞാനുമാണത്.”

നോക്കു , എത്ര ഗൗരവത്തോടെയാണ് ഇസ്ലാം ഇക്കാര്യം സമൂഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ളത് ! വൈവാഹിക ജീവിതം നയിക്കാനുള്ള ആരോഗ്യവും മാനസിക പക്വതയുമുള്ള ഏതൊരാളേയും കല്യാണം കഴിപ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അവർ ദരിദ്രരാണെങ്കിൽ പോലും ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കരുതെന്നാണ് നിയമം . ദരിദ്രരാണെങ്കിൽ അത് അല്ലാഹു തീർത്തുകൊള്ളും എന്ന് അല്ലാഹു പ്രത്യേകം ഉണർത്തുകയും ചെയ്തിരിക്കുന്നു. ദാരിദ്യം ഭയന്ന് വിവാഹം കഴിക്കുന്നതിൽ നിന്നും ഒരാളും വിട്ടു നിൽക്കോണ്ടതായിവരില്ല . കാരണം അവരെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും . ഇക്കാര്യം നബി ( സ ) യും സന്തോഷമറിയിച്ചിട്ടുണ്ട് .

“മൂന്ന് വിഭാഗം ആളുകളെ സഹായിക്കുമെന്നത് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിലെ യോദ്ധാവ് , മോചന പത്രം എഴുതിയ അടിമ , സദാചാരം ഉദ്ദേശിച്ച് വിവാഹത്തിനൊരുങ്ങുന്ന വ്യക്തി എന്നിവരാണവർ”

മാനസീകവും ശാരീരികവുമായ ആരോഗ്യവും പക്വതയും ഉണ്ടായിട്ടും ജോലിയൊന്നും ശരിയായിട്ടില്ല ; അതിനാൽ വിവാഹം കഴിക്കാനായിട്ടില്ല, എന്ന് കരുതുന്ന യുവാക്കളും മതബോധവും സദാചാര നിഷ്ടയുമുണ്ടായിട്ടും സാമ്പത്തിക നില പോരാ, എന്ന് ചിന്തിച്ച് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കാൻ മടിക്കുന്ന രക്ഷിതാക്കളും ഈ വചനം ശ്രദ്ധിച്ചിരുന്നെങ്കിൽ !

അബ്ദുൽല്ലത്തീഫ് സുല്ലമി മാറഞ്ചേരി

വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്​

വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്

ടി.കെ. ത്വൽഹത്ത് സ്വലാഹി

അല്ലാഹു മനുഷ്യന് നൽകിയ, പകരം വെക്കാനില്ലാത്ത, സുപ്രധാനമായ അനുഗ്രഹങ്ങളിൽ ഒന്നാണ് വെള്ളം.
നമുക്ക് കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും വസ്ത്രമലക്കാനുമെല്ലാം വെള്ളം കൂടിയേ തീരൂ…

എന്നാൽ,ഇന്ന് ശുദ്ധജലത്തിന്റെ വിഷയത്തിൽ വലിയ പരീക്ഷണത്തിലേക്കാണ് സമൂഹം നീങ്ങികൊണ്ടിരിക്കുന്നത്.ശുദ്ധജലത്തിന് വേണ്ടി മനുഷ്യർ പരസ്പരം കലഹിക്കുന്ന കാലം വിദൂരമല്ലെന്നാണ് ആ രംഗത്ത് പഠനം നടത്തിയ ദീർഘ വീക്ഷണമുള്ളവർ താക്കീത് നൽകുന്നത്.കിണറുകളും കുഴൽ കിണറുകളും കുളങ്ങളും പുഴകളും അരുവികളും കനാലുകളുമെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.

ഇവിടെ ചില കാര്യങ്ങൾ

1. ഒരു തുള്ളി വെള്ളം പോലും പാഴായി പോവുന്നില്ലെന്ന് നാം ഉറപ്പ് വരുത്തുക
ഒഴുകുന്ന പുഴയിൽ നിന്ന് വുദു ചെയ്യുമ്പോഴും വെള്ളം മിതമായേ ഉപയോഗിക്കാവൂ എന്നാണല്ലോ പ്രവാചകാദ്ധ്യാപനം!

2. അല്ലാഹുവിന്റെ താക്കീതിനെ ഓർക്കുക.

(أَفَرَءَیۡتُمُ ٱلۡمَاۤءَ ٱلَّذِی تَشۡرَبُونَ ۝ ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ ۝ لَوۡ نَشَاۤءُ جَعَلۡنَـٰهُ أُجَاجࣰا فَلَوۡلَا تَشۡكُرُونَ)
[Surat Al-Waqi’ah 68 – 70]

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?

(قُلۡ أَرَءَیۡتُمۡ إِنۡ أَصۡبَحَ مَاۤؤُكُمۡ غَوۡرࣰا فَمَن یَأۡتِیكُم بِمَاۤءࣲ مَّعِینِۭ)
[Surat Al-Mulk 30]

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?

(وَأَنزَلۡنَا مِنَ ٱلسَّمَاۤءِ مَاۤءَۢ بِقَدَرࣲ فَأَسۡكَنَّـٰهُ فِی ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَـٰدِرُونَ)
[Surat Al-Mu’minun 18]

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.

3. വെള്ളം സമൃദ്ധമായി ലഭിക്കാൻ ഏകനായ റബ്ബിനെ മാത്രം ആരാധിക്കുകയും ഇസ്തിഗ്ഫാറിലൂടെ അവനിലേക്ക് അടുക്കുകയും ചെയ്യുക.

ഖുർആനിക ഭാഷ്യം നോക്കൂ…
(فَقُلۡتُ ٱسۡتَغۡفِرُوا۟ رَبَّكُمۡ إِنَّهُۥ كَانَ غَفَّارࣰا ۝ یُرۡسِلِ ٱلسَّمَاۤءَ عَلَیۡكُم مِّدۡرَارࣰا ۝ وَیُمۡدِدۡكُم بِأَمۡوَ ٰ⁠لࣲ وَبَنِینَ وَیَجۡعَل لَّكُمۡ جَنَّـٰتࣲ وَیَجۡعَل لَّكُمۡ أَنۡهَـٰرࣰا)
[Surat Nuh 10 – 12]

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.

അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

ഏതവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കുക​

ഏതവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കുക

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- മൂന്ന്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

അല്ലാഹുവിനെ സ്നേഹിക്കുന്നവരുടെയും അല്ലാഹുവിന്റെ സ്നേഹം ലഭിച്ചവരു ടെയും അടയാളമാണ് ദിക്റുളളാഹ്.
നബി (സ്വ) പറഞ്ഞു: അല്ലാഹു പറയുന്നു:
എന്റെ അടിമ എന്നെ സ്മരിക്കുകയും എന്റെ കാരണത്താൽ അവന്റെ ചുണ്ടുകൾ അനങ്ങുകയും ചെയ്യുന്നിടത്തോളം ഞാൻ അവന്റെ കൂടെയായിരിക്കും. (അഹമദ്) ദിക്റുകറുകളുടെ കൂട്ടുകാരൻ അല്ലാഹുവിന്റെ അടുക്കൽ സ്മരിക്കപ്പെ ടും. അവന് പാപമോചനവും വമ്പിച്ച പ്രതിഫലവും ലഭിക്കും.
✿❁✿ ✿❁✿
അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42) ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍- ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (അഹ്സാബ് : 35)
✿❁✿ ✿❁✿
ദികറുകൾ ചൊല്ലുന്നവർക്ക് ഈ ലോകത്തു വെച്ച് ലഭിക്കുന്ന പ്രതിഫലമാണ് അല്ലാഹു അവരെ സ്മരിക്കുക എന്നുളളത്. എന്നാൽ പരലോകത്ത് വെച്ച് അവർക്ക് പാപമോചനവും അല്ലാഹുവിന്റെ തൃപ്തിയും ലഭിക്കും. അല്ലാഹു ക്വുർആനിലൂടെ കൽപ്പിക്കുന്നത് ദിക്റുകൾ ചൊല്ലാൻ മാത്രമല്ല, അധികരിപ്പിക്കാൻ കൂടിയാണ്.
ഇതു കൊണ്ടാണ് ദിക്റുകൾ പ്രവർത്തനങ്ങളുടെ ആത്മാവാണ് എന്നു പറയു ന്നത്. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട സൽകർമ്മങ്ങളുടെ കൂടെ ദിക്റിനെക്കുറിച്ച് ക്വുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി നമസ്കാര ത്തിന്റെ കൂടെ (ത്വാഹ -14)  ഹജ്ജിന്റെ കൂടെ (ബക്വറ – 198)
✿❁✿ ✿❁✿
ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് – പറഞ്ഞു: തീര്‍ച്ചയായും, വെള്ളിയും, ചെമ്പും, ഇവയല്ലാത്തതും, തുരുമ്പ് പിടിക്കുന്ന പോലെ, ഹൃദയവും തുരുമ്പ് പിടിക്കുമെന്നതില്‍ സംശയമേയില്ല. (അപ്പോള്‍ ) അതിന്‍റെ തിളക്കം ദിക്ക്റ് കൊണ്ടാകുന്നു. ദിക്റുകൾ ജീവിതത്തിൽ പ്രവാർത്തികമാക്കാതിരിക്കുന്നത്
അല്ലാഹുവിന്റെ തൌഫീഖ് തടയപ്പെട്ടതിന്റെ അടയാളമാണ്. അല്ലാഹു പറഞ്ഞു: അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ  ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍  തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍
(ഹശർ -19)
✿❁✿ ✿❁✿
നബി (സ്വ) പറഞ്ഞു:  “മുഫരിദുകൾ മുൻ കടന്നു”. സ്വഹാബികൾ ചോദിച്ചു: “ആരാണ് നബിയെ മുഫരിദുകൾ?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും” (മുസ്ലിം) ദിക്റുകൾ ചൊല്ലുന്നവർ ദുർബലരാണെങ്കിലും മുൻകടന്നവരാണ്. ദരിദ്രരാ ണെങ്കിലും യഥാർത്ഥത്തിൽ അവർ ധനികരാണ്.  ഒരിക്കൽ ദരിദ്രരായ ചില മുഹാജിറുകൾ  നബി (സ്വ) യുടെ അടുക്കൽ വന്ന് പറഞ്ഞു: നബിയെ, സമ്പന്നർ ഉന്നതമായ
പദവികൾ കൊണ്ടു പോകുന്നു.  നബി (സ്വ) ചോദിച്ചു. അതെങ്ങിനെയാണ്? അപ്പോൾ അവർ പറഞ്ഞു: ഞങ്ങ ൾ നമസ്കരിക്കുന്നതു പോലെ അവർ (സമ്പന്നർ) നമസ്കരിക്കുന്നു. ഞങ്ങൾ നോമ്പെടുക്കുന്നതു പോലെ അവരും നോമ്പെടുക്കുന്നു.  എന്നാൽ അവർ ദാന ധർമ്മങ്ങൾ  ചെയ്യുന്നു. ഞങ്ങൾക്കതിന് കഴിയുന്നില്ല.  അവർ അടിമകളെ മോചിപ്പിക്കുന്നു. ഞങ്ങൾക്കതിന് കഴിയുന്നില്ല.  അപ്പോൾ നബി (സ്വ) പറഞ്ഞു:  ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടെ? അതു മുഖേന  നിങ്ങൾക്ക് നിങ്ങളുടെ മുൻഗാമികളുടെ  പദിവികൾ നേടാം. നിങ്ങളുടെ  പിൻഗാമികളെ മറികടക്കാം.  നിങ്ങൾ ചെയ്യുന്നതു പോലെയുളള  പ്രവർത്തി ചെയ്തവരല്ലാതെ ഒരാളും  നിങ്ങളെക്കാൾ ശ്രേഷ്ഠരായി ഉണ്ടാവുകയില്ല.  അവർ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: നിങ്ങൾ എല്ലാ നമസ്കാര ശേഷവും  മുപ്പത്തി മൂന്ന് തവണ തസ്ബീഹും തക്ബീറും തഹ്മീദും ചൊല്ലുക (ബുഖാരി)
✿❁✿ ✿❁✿
തൌഹീദിനും നിർബന്ധ കർമ്മങ്ങൾക്കും ശേഷം ഒരു വിശ്വാസിയുടെ പരലോകത്തേക്കുളള വിഭവമാണ് അല്ലാഹുവിനെ സ്മരിക്കൽ. അത് അവന്റെ മൂലധനവും കർമ്മങ്ങളുടെ അലങ്കാരവുമാണ്. സ്വർഗ പ്രവേശനത്തിനുളള മാർഗവും അതിൽ ഉന്നത പദവി ലഭിക്കാനുളള കാരണവുമാണ്. ദിക്റിന്റെ കാര്യത്തിൽ അശ്രദ്ധ കാണിച്ചതിനെക്കുറിച്ചുളള ഖേദത്തേക്കാൾ വലിയൊരു ഖേദം വിശ്വാസിക്ക് പരലോകത്ത് ഉണ്ടാവുകയില്ല. അതു കൊണ്ട് തന്നെ നമ്മുടെ നാവിനെ ദിക്റുകൾ ചൊല്ലാൻ കീഴ്പ്പെടുത്തുക.
✿❁✿ ✿❁✿
ദിക്റിന് പല ഇനങ്ങളുമുണ്ട്. അതിലെ ഏറ്റവും വലിയ ഇനം ക്വുർആൻ പാരായണം ആണ്. പിന്നെ തസ്ബീഹ്, തഹ്മീദ്, തഹ്ലീൽ, തക്ബീർ, ഇസ്തിഗ്ഫാർ എന്നിവയാണ്. അതു പൊലെ നബി (സ്വ) യുടെ പേരിലുളള സ്വലാത്ത് വിശ്വാസികൾ ഗൌരവ്വത്തിൽ കാണേണ്ട ഒരു ദിക്റാണ്. നബി (സ്വ) യുടെ പേരു കേൾക്കുമ്പോൾ സ്വലാത്തു ചൊല്ലണം. വെളളിയാഴ്ച്ച സ്വലാത്ത് അധികരിപ്പിക്കണം. ബാങ്കിനു ശേഷവും നമസ്കാരത്തിലെ തശഹുദുകളിലും നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ പഠിപ്പിച്ചത് കാണാം.
✿❁✿ ✿❁✿
പ്രിയപ്പെട്ടവരെ, നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ധാരാളം ദിക്റുകളും ദുആകളും നമുക്ക് നബി (സ്വ) യുടെ തിരു വചനങ്ങളിൽ കാണാം. പ്രഭാത പ്രദോഷ പ്രാർത്ഥനകൾ, ഉറങ്ങുമ്പോഴും ഉറക്കമുണരുമ്പോഴും, വസ്ത്രം ധരിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങി അനേകം സന്ദർഭങ്ങളിലെ ദിക്റുകളും
ദുആകളും പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യണം.
മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി
ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം. മുആദ്‌ ബ്നു ജബല്‍ (റ)പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്  രക്ഷപ്പെടാന്‍ ദിക്റിനേക്കാള്‍ നല്ല മറ്റൊന്നില്ല .
ഇബ്നു തൈയ്മിയ്യ (റ) പറഞ്ഞു: ‘ഒരു മത്സ്യത്തിനു വെള്ളം എത്രത്തോളം  അടി സ്ഥാനപരമായ ആവശ്യമാണോ, അതുപോലെയാണ് വിശ്വാസിയുടെ  മനസ്സിന് ദിക്റ്.’
✿❁✿ ✿❁✿
പ്രിയപ്പെട്ടവരെ, ദിക്റുകളിലൂടെ അല്ലാഹുവിലേക്ക് നാം അടുക്കുക, എങ്കിൽ അല്ലാഹു നമ്മെ ഓർക്കും, പാപമോചനവും വിജയവും കരസ്ഥമാക്കാൻ സാധി ക്കും, മനസ്സുകൾ ശാന്തമായിത്തീരും, പിശാചിന്റെ ആക്രമണത്തിൽ നിന്ന് സുരക്ഷിതനായിത്തീരും പരലോകത്ത് തണൽ ലഭിക്കും തുടങ്ങി ധാരാളം
നേട്ടങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. എല്ലാത്തിനുമപ്പുറം നമ്മുടെ ഹൃദയങ്ങൾ ശാന്തമാകുന്നത് അല്ലാഹുവിനെക്കുറിച്ചുളള സ്മരണ കൊണ്ടു മാത്രമാണ്.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ…
✍✍✍✍

ഇദ്ദയും അനുബന്ധ വിഷയങ്ങളും

ഇദ്ദയും അനുബന്ധ വിഷയങ്ങളും

മുഹമ്മദ് സാദിഖ് മദീനി

        عد- يعد എന്ന അറബി വാക്കിന്‍റെ ക്രിയാദാതുവാണ്(മസ്വ്ദര്‍) عيدة. എണ്ണുക, കണക്കാക്കുക, തുടങ്ങിയ അര്‍ത്ഥങ്ങളാണ് അതിനുളളത്. ഭര്‍ത്താവിന്‍റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുന്നതിനാണ് സാങ്കേതികമായി “ഇദ്ദഃ” എന്ന് പറയുന്നത്. ഖുര്‍ആന്‍, സുന്നത്ത,ഇജ്മാഅ് എന്നീ പ്രമാണങ്ങളാല്‍ ഇത് വാജിബാണ്(നിര്‍ബന്ധം)എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു.

        പ്രകൃതി മതമായ ഇസ്ലാം അല്ലാഹു തൃപ്തിപെട്ട ഏക മതമാണ് എന്നതിനാല്‍ അതിലെ നിയമങ്ങള്‍ ഏത് സ്ഥലത്തിനും കാലത്തിനും അനുയോജ്യവും ഏവര്‍ക്കും പ്രയോഗവല്‍ക്കരിക്കുവാന്‍ കഴി യുന്നതുമാണ്. പുരുഷന്‍റെ പ്രകൃതിയല്ല സ്ത്രീക്കുളളത് എന്നതു കൊണ്ടുതന്നെ മനുഷ്യ മനസുകളെ സൃഷ്ടിച്ച റബ്ബ് അവര്‍ക്കുളള ചില നിയമങ്ങളില്‍ ചില വിത്യാസങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

        സ്ത്രീയുടെ മനസ് പുരുഷന്‍റെ മനസിനേക്കാള്‍ നിര്‍മലമായതി നാല്‍ പ്രയാസങ്ങളും പരീക്ഷണങ്ങളും നേരിടാന്‍ കഴിയാതെ മിക്കപ്പോഴും അവള്‍ അക്ഷമയും വിഭ്രാന്തിയും പ്രകടിപ്പിക്കുന്നു. ചിലപ്പോഴൊക്കെ അവള്‍ അരുതാത്തത് ചെയ്തെന്നും വന്നേക്കാം. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദുഃഖം അവളുടെ ഭര്‍ത്താവിന്‍റെ വേര്‍പാടാണ്. മരണത്തോടു കൂടിയുളള ഭര്‍തൃ വേര്‍പാടില്‍ നിന്നും അവള്‍ മോചി തയാവാന്‍ കാലങ്ങള്‍ തന്നെ എടുത്തേക്കാം. ഈ കാലയളവില്‍ അവള്‍ ദുഃഖിതയാകരുത് എന്ന് കല്‍പ്പിക്കുകയാണെങ്കില്‍ അത് അവളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും. സ്ത്രീ മനസിനെ അറിയുന്ന സൃഷ്ടാവായ അല്ലാഹു നിശ്ചിത കാലയളവില്‍ ദുഃഖം ആചരിക്കാന്‍ അവര്‍ക്ക് അവകാശം നല്‍കി.

        ജീവിത കാലത്തു തന്നെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാല്‍ (ഭര്‍ ത്താവ് വിവാഹ മോചനം ചെയ്താലും, അവളുടെ ആവശ്യ പ്രകാരം വിവാഹ മോചനം നല്‍കിയാലും) നിശ്ചിത കാലയളവ് കഴിയാതെ മറ്റൊരു പുരുഷനുമായി വിവാഹ ബന്ധം പാടില്ല എന്ന സ്ത്രീയോടുളള കല്‍പ്പനയിലും വലിയ യുക്തി പ്രകടമാണ്. രഹസ്യ പരസ്യങ്ങള്‍ അറിയുന്നവനില്‍ നിന്നല്ലാതെ ഇത്തരം നിയമങ്ങള്‍ ഉണ്ടായിട്ടില്ല. പിറക്കുന്ന കുഞ്ഞിന്‍റെ പിതൃത്വം സ്ഥിരീകരിക്കുക, വിവാഹ മോചനത്തിന്‍റെ ദുഃഖത്തില്‍ നിന്നും അവള്‍ക്ക് മോചനം നല്‍കുക, മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുവാനുളള മാനസിക പക്വത ഉണ്ടാക്കിയെടുക്കുക, ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കുവാനുളള അവസരം സൃഷ്ടിക്കുക, തന്‍റെ ജീവിത പങ്കാളിയുടെ വേര്‍പാടില്‍ ദുഃഖാചരണം നടത്തുക തുടങ്ങിയ നിരവധി യുക്തികള്‍ ഇദ്ദഃയില്‍ ഉണ്ട്.

        ഭര്‍ത്താവിന്‍റെ മരണാനന്തരം സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്നിരുന്ന പീഡനങ്ങള്‍ വിവിധ മതങ്ങളില്‍ വര്‍ണ്ണനാതീതമായിരുന്നു. പ്രവാചക നിയോഗമനത്തിന് മുമ്പ് ജാഹിലിയ കാലഘട്ടത്തില്‍ ഭര്‍ത്തൃ വിയോഗം അനുഭവിച്ചിരുന്ന സ്ത്രീയുടെ ദുരനുഭവങ്ങള്‍ ഹദീഥുകളി ല്‍ വന്നിരിക്കുന്നു. സൈനബ് (റ) പറഞ്ഞു:

كانت المرأة إذا توفي عنها زوجها دخلت حفشا ولبست شر ثيابها ولم تمسّ طيبا حتى تمر بها سنة ثم تؤتى بدابة حمار أو شاة أو طائر فتفت به فقلما تفت بشيء الآ مات ثم تخرج فتعطي بعرة فترمي ثم تراجع بعد ما شاءت من طيب أو غيره سئل مالك ما تفت به قال تمسح به جلدها – البخاري

     “ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപെട്ടാല്‍ ഒരു വര്‍ഷം വരെ അവള്‍ ചെറിയ ഒരു കുടിലില്‍ പ്രവേശിക്കുകയും അവളുടെ വസ്ത്രത്തില്‍ നിന്നും ഏറ്റവും മോശമായത് ധരിക്കുകയും സുഗന്ധം ഉപയോഗി ക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ശേഷം ഒരു കഴുതയേയോ ആടിനേയോ പക്ഷിയേയോ കൊണ്ടുവരപ്പെടും അതിനെ അവളുടെ ശരീരത്തില്‍ ഉരസുകയും ചെയ്യും. ഏതൊന്നുകൊണ്ടാണോ അവളെ ഉരക്കുന്നത് അത് നാശമടയാതിരിക്കില്ല. ശേഷം അവള്‍ പുറപ്പെടും അപ്പോള്‍ ചാണകം അവള്‍ക്ക് നല്‍കപ്പെടുകയും അതുകൊണ്ടു അവള്‍ എറിയുകയും ചെയ്യുന്നു. പിന്നീട് അവള്‍ (പഴയ അവസ്ഥയിലേക്ക്) മടങ്ങുകയും അവള്‍ ഉദ്ദേശിക്കുന്ന സുഗന്ധങ്ങളും മറ്റും ഉപയോഗി ക്കുകയും ചെയ്യുന്നു. ഉരസുക എന്നാല്‍ എന്താണെന്ന് ഇമാം മാലിക്കിനോട് ചോദിക്കപ്പെട്ടു അദ്ദേഹം പറഞ്ഞു: അതുകൊണ്ടു അവളുടെ തൊലി തടവുക എന്നാണ്”. (ബുഖാരി)

        ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യ ചാടി മരിക്കുന്ന സതി എന്ന ആ ചാരം ഹൈന്ദവര്‍ക്കിടയില്‍ നില നിന്നിരുന്നു. കൂടാതെ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കുളള കടുത്ത മറ്റു ചില നിയമങ്ങളെ സംബന്ധിച്ചും ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു.

“കാമം തുക്ഷ പയേ ദ്ദേഹം പുഷ്പ മൂല ഫലൈഃ ശുഭൈത
ന തു നാമാഭി ഗൃഹ്ണീ യാത്പത്യൗ പ്രേത പരസ്യതു
ആസീതാ മരണാല്‍ ക്ഷാന്താ നിയാതാ ബ്രഹ്മചാരിണീ
യോ ധര്‍മ്മ ഏകപത്നീ നാം കാംക്ഷന്തീ തമനുത്തമം” (മനുസ്മൃതി: 5: 157,158)

(ഭര്‍ത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം മുതലായ ആഹാരങ്ങള്‍ കൊണ്ടു ദേഹത്തിന് ക്ഷതം വരുത്തി കാലം നയിക്കേതാണ്. കാമവികാരോദ്ദേശ്യത്തിന്മേല്‍ മറ്റൊരു പുരുഷന്‍റെ പേരു പറയരുത്. ഭര്‍ത്താവ് മരിച്ച ശേഷം ജീവാവസാനം വരെ നശീലയായി പരിശുദ്ധയായി ബ്രഹ്മ ധ്യാനമുളളവളായും മധു മാംസ ഭക്ഷണം ചെയ്യാത്തവളായും ഉത്കൃഷ്ഠയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു. (മനുസ്മൃതി: 5: 157, 158)

        ഭര്‍ത്താവിന്‍റെ മരണം മൂലമാകട്ടെ അല്ലെങ്കില്‍ വിവാഹ മോചനം മൂലമാകട്ടെ ഭര്‍തൃ വേര്‍പാട് അനുഭവിക്കുന്ന സ്ത്രീകള്‍ ഇദ്ദഃയു മായി ബന്ധപ്പെട്ട് അതുകൊണ്ടു ഇരിക്കേണ്ടതാകുന്നു രണ്ടു തരക്കാരായിയിരിക്കും.

ഒന്ന്: ഒരിക്കലും ഇദ്ദഃ ആചരിക്കോത്തവള്‍
രണ്ട്: നിര്‍ബന്ധമായും ഇദ്ദഃ അച്ചേരിക്കേണ്ടവർ

ഭാര്യ ഭര്‍ത്തൃ വീടു കൂടല്‍ നടക്കാത്ത സ്ത്രീ വിവാഹ മോചിതയായാല്‍ അവള്‍ ഇദ്ദഃ ആചരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു:

 
يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ  وَسَرِّحُوهُنَّ سَرَاحًا جَمِيلًا
(Al Ahzab 49)
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. (അൽ അഹ്‌സാബ് 49)
 

        “സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ മോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക”. (അല്‍ അഹ്സാബ്: 49)

ഇവരല്ലാത്ത മുഴുവന്‍ സ്ത്രീകളും ഇദ്ദഃ അച്ചേരിക്കേണ്ടവർ പക്ഷെ അവരില്‍ ഓരോരുത്തരുടേയും ഇദ്ദഃ അവരുടെ അവസ്ഥക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.

ഒന്ന്: ഭര്‍ത്താവ് മരണപെട്ട കാരണത്താല്‍ ഇദ്ദഃ ആചരിക്കുന്നവള്‍. ഇത്തരം സ്ത്രീകള്‍ താഴെ പറയുന്ന മൂന്ന് രൂപങ്ങളില്‍ ഏതെങ്കി ലുമൊന്നിലായിരിക്കാം.

(1) ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരിക്കുക.
ഇവരുടെ ഇദ്ദഃയുടെ കാലാവധി അവള്‍ പ്രസവിക്കുന്നത് വരെ യാണ്. അല്ലാഹു പറയുന്നു:

 
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا
(Al Talaq 4)
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത്‌ മൂന്ന്‌ മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (അത്വലാഖ്: 4) 
 

        ഭര്‍ത്താവ് മരിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അവള്‍ പ്രസവിച്ചാലും അതോടു കൂടി അവളുടെ ഇദ്ദഃ അവസാനിക്കും.അതിനു ശേഷം അവളെ മറ്റൊരാള്‍ക്ക് വിവാഹം കഴിക്കല്‍ അനുവദനീയമാണ്. പ്രസവ രക്തം അവസാനിക്കുന്നതുവരെ അവളെ ലൈംഗികമായി ഭര്‍ത്താവിന് പ്രാപിക്കാന്‍ പാടില്ല. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്. സുബൈഅഃ ബിന്‍ത് അല്‍ഹാരിഥ് سبيعة بنت ന്‍റെ ഭര്‍ത്താവായിരുന്നു സഅ്ദ് ഇബ്നു ഖൗലഃ  سعد بن خولة   ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത പ്രസിദ്ധ സ്വഹാബിയായ അദ്ദേഹം ഹജ്ജത്തുല്‍ വദാഇല്‍ മരണപ്പെടുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പ്രസവിച്ചു. അങ്ങിനെ അവര്‍ ശുദ്ധിയായപ്പോള്‍ വിവാഹം അന്വേഷിക്കുന്നവര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങി. അബുസ്സനാബില്‍ ഇബ്നു ബഅ്കകും വിവാഹം അന്വേഷിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം അവരോട് നാല് മാസവും പത്ത് ദിവസവും ഇദ്ദഃ ആചരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ നബി (സ) യുടെ അടുക്കല്‍ ചെന്ന് അതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ) അവര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തതായി അവര്‍ പറഞ്ഞു:

بأني قد حللت حين وضعت حملي وأمرني بالتزوج أن بدالي – البخاري
നിശ്ചയം ഞാന്‍ പ്രസവിച്ചതോടു കൂടി ഇദ്ദഃയില്‍നിന്നും മോചിതയായി ഞാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നോട് വിവാഹം കഴിക്കാന്‍ തിരുമേനി (സ) കല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി)

 
 

        ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെങ്കിലും ഇതേ വിധി തന്നെയാണ് അവള്‍ക്കുമുളളത് അഥവാ പ്രസവത്തോടെ അവളുടെ ഇദ്ദഃ അവസാനിക്കുന്നതാണ്.
(2) ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പായി ഭര്‍ത്താവ് മരണപ്പെട്ടവള്‍.
ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ഒരാള്‍ ഭാര്യയെ ത്വ ലാഖ് ചൊല്ലിയാല്‍ അവള്‍ക്ക് ഇദ്ദഃയില്ല എന്ന് മുമ്പ് സൂചിപ്പിച്ചു. എ ന്നാല്‍ ഈ അവസ്ഥയില്‍ ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദഃ (നാലുമാസവും പത്തു ദിവസവും) അവള്‍ ആചരിക്കണം. ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്.

عن ابن مسعود أنه سئل عن رجل تزوج امرأة ولم يفرض لها صداقا ولم يدخل بها حتى مات فقال ابن مسعود لها مثل صداق نسائها لما وكس ولماشطط وعليها العدة ولها الميراث فقام معقل بن سنان الأشجعي فقال قضى رسول الله صلى الله عليه وسلم في بروع بنت واشق امرأة منا مثل الذي قضيت ففرح بها ابن مسعود – الترمذي وصححه الألباني

ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവള്‍ക്ക് മഹര്‍ നിശ്ചയിക്കുകയോ അവളുമായി ബന്ധപ്പെടുകയോ ചെയ്യുന്നതിന് മുമ്പായി മരണമടയുകയും ചെയ്ത ഒരാളെ കുറിച്ച് അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) നോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അവള്‍ക്ക് അവളെപ്പോലുളള സ്ത്രീകള്‍ക്കുളള മഹര്‍ ഉണ്ട് കൂടുതലോ കുറവോ ഇല്ല. അവള്‍ക്ക് ഇദ്ദഃയും അനന്തരവകാശവുമു്ണ്ട. അപ്പോള്‍ മഅ്കല്‍ ഇബ്നു സിനാന്‍ അല്‍അശ്ജഇ(റ) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിലുളള ബിര്‍വഅ് ബിന്‍ത് വാശിഖ് എന്ന സ്ത്രീക്ക് താങ്കള്‍ വിധിച്ചതു പോലെ നബി(സ) വിധിച്ചിരുന്നു. അപ്പോള്‍ ഇബ്നു മസ്ഊദ്(റ) സന്തോഷിച്ചു. (തിര്‍മിദി)

(3) ഈ രണ്ടു അവസ്ഥയിലുമല്ലാതെ ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീ.
അഥവാ കുടുംബ ജീവിതം നയിച്ചുകൊിരിക്കെ ഭര്‍ത്താവ് മരണമടയുകയും അപ്പോള്‍ ഭാര്യ ഗര്‍ഭിണിയല്ലാതിരിക്കുകയും ചെയ്യുക. നാല് മാസവും പത്ത് ദിവസവുമാണ് അവരുടെ ഇദ്ദഃ. അല്ലാഹു പറയുന്നു:

 
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنْفُسِهِنَّ بِالْمَعْرُوفِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
(Al Baqarah 234)
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ ( ഭാര്യമാര്‍ ) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
(അൽ ബഖറ 234)
 

വിവാഹമോചനത്തിലൂടെ ഭര്‍ത്താവുമായി വേര്‍പിരിയുന്നവരുടെ ഇദ്ദഃ വിവിധ രൂപങ്ങളിലാണ്.

ഒന്ന്: വിവാഹ മോചിത ഗര്‍ഭിണിയാണെങ്കില്‍.
അവള്‍ പ്രസവിക്കുന്നതുവരേയാണ് അവളുടെ ഇദ്ദഃ എന്ന് മുമ്പ് നാം വിവരിച്ചതാണ്.

രണ്ട്: വാര്‍ദ്ധക്യം കാരണത്താല്‍ ആര്‍ത്തവം നിലക്കുകയോ പ്രായം പൂര്‍ത്തിയാകാത്തതിനാല്‍ ആര്‍ത്തവം ഇല്ലാത്തവരോ ആയ സ്ത്രീകള്‍.
അവരുടെ ഇദ്ദഃ മൂന്ന് മാസമാണ്. ഇസ്ലാമികമായ വിധികള്‍ പറ യുന്നിടത്തെല്ലാം മാസം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അറബി മാസം (ചന്ദ്രമാസം) ആണ്. അല്ലാഹു പറയുന്നു:

 
 
 
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا
(Al Talaq 4)
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച്‌ നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത്‌ മൂന്ന്‌ മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌. (അത്വലാഖ്: 4) 
 

മൂന്ന്: ആര്‍ത്തവമുളള വിവാഹ മോചിത.
അവരുടെ ഇദ്ദഃ മൂന്ന് ഖുറൂഅ് ആണ്. അല്ലാഹു പറയുന്നു


وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍ

(Al Bakhaar 228)
വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യ ത്തില്‍ മൂന്നു മാസ മുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്
(അല്‍ ബഖറ: 228)

        ഖുര്‍അ് എന്നത് വിപരീത അര്‍ത്ഥമുളള അറബി പദമാണ്. ശുദ്ധി കാലത്തിനും അശുദ്ധി കാലത്തിനും പ്രസ്തുത വാക്ക് ഉപയോഗിക്ക പ്പെടുന്നു. അതുകൊണ്ടു തന്നെ മുന്‍ ആയത്തില്‍ ഖുര്‍അ് കൊണ്ടുള്ള വിവക്ഷ എന്താണ് എന്നതില്‍ പണ്ഡിതന്മാര്‍ വിത്യസ്ത അഭിപ്രായക്കാരാണ്. നാല് ഖലീഫമാരടക്കം പത്തോളം സ്വഹാബിമാരുടെ അഭിപ്രായം  ഖുര്‍അ് കൊണ്ടുള്ള ഉദ്ദേശം അശുദ്ധി (ആര്‍ത്തവ) സമയം എന്നാണ്.

        അശുദ്ധി ഘട്ടത്തിലോ (ആര്‍ത്തവ കാലം), ഭാര്യ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധം നടന്ന ശുദ്ധി ഘട്ടത്തിലോ വിവാഹ മോചനം അനുവദനീയമല്ല. എന്നാല്‍ ലൈംഗിക ബന്ധം നടക്കാത്ത ശുദ്ധികാലത്താണ് ത്വലാഖ് ചെല്ലേണ്ടത്. ഖുര്‍ഇന് ശുദ്ധികാലം എന്ന് അര്‍ത്ഥം കല്‍പ്പിച്ചാല്‍ ശുദ്ധി കാലത്ത് ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീകളുടെ ഇദ്ദഃ അതിന് ശേഷമുാകുന്ന മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവസാനിക്കുന്നു. അതായത് വിവാഹ മോചനം നടക്കുമ്പോഴുളള ശുദ്ധിയും ഒന്നാമത്തെ ആര്‍ത്തവത്തിന് ശേഷവും രണ്ടാമത്തെ ആര്‍ത്തവത്തിന് ശേഷവും ഉണ്ടാകുന്ന ശുദ്ധികളും കൂടി ആകെ മൂന്ന് ഖുര്‍ഉകള്‍. എന്നാല്‍ ഖുര്‍ഇന് ആര്‍ത്തവ കാലം എന്ന് അര്‍ത്ഥം കല്‍പ്പിച്ചാല്‍ മൂന്നാമത്തെ ആര്‍ത്തവം കഴിഞ്ഞ് അടുത്ത ശുദ്ധി ആരംഭിക്കുമ്പോഴേ മൂന്ന് ഖുര്‍അ് പൂര്‍ത്തിയാവുകയുളളൂ. ആര്‍ത്തവ സമയത്തിന്‍റെ പരിധി കൂടിയാലും കുറഞ്ഞാലും അതിനെയാണ് പരിഗണിക്കേത്.

        മടക്കി യെടുക്കാവുന്ന വിവാഹമോചിത (ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ ത്വാലാഖ് ചൊല്ലപ്പെട്ടവളെ ഭര്‍ത്താവിന് മടക്കിയെടുക്കാവുന്നതാണ്) ഇദ്ദഃ ആചരിച്ചു കൊണ്ടിരിക്കെ അവളുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അന്നുമുതല്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദഃ അവള്‍ ആരംഭിക്കണം. കാരണം മടക്കിയെടുക്കാവുന്ന വിവാഹ മോചിത അപ്പോഴും അവളുടെ ഭര്‍ത്താവ് തന്നെയാണ് അവള്‍ ഇദ്ദഃ അച്ചേരിക്കേണ്ടതും അദ്ദേഹത്തിന്‍റെ വീട്ടിലാണ്. അല്ലാഹു പറയുന്നു:


وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَٰحًا وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَٱللَّهُ عَزِيزٌ حَكِيمٌ
(Al Bakhaar 228)
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു
(അല്‍ ബഖറ: 228)

        ഇവിടെ ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളെ തിരിച്ചെടുക്കാന്‍ ഏറ്റവും അര്‍ഹതയുളളവരെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ എന്ന വാക്കാണ് ക്വുര്‍ആന്‍ ഉപയോഗിച്ചത്.

നാല്: ഖുല്‍അ് ചെയ്യപെട്ടവളുടെ ഇദ്ദഃ

 ഭര്‍ത്താവിന്‍റെ മതപരമോ ശാരീരികമോ സ്വഭാവ പരമോ മറ്റെന്തെങ്കിലുമോ കാരണങ്ങളാല്‍ ഭാര്യക്ക് അയാളുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നാല്‍ അയാള്‍ നല്‍കിയ മഹ്റോ മറ്റെന്തെങ്കിലുമോ അയാള്‍ക്ക് തിരിച്ചു നല്‍കി ഭാര്യ അയാളില്‍ നിന്ന് വിവാഹ മോചനം തേടുന്നതിനാണ് ഖുല്‍അ് എന്ന് പറയുക. ഖുല്‍അ് ത്വലാഖായിട്ടാണോ അതല്ല ഫസ്ഖ് ആയിട്ടാണോ പരിഗണിക്കുക എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസം ഉളളതിനാല്‍ ഖുല്‍അ് ചെയ്യപെട്ട സ്ത്രീകളുടെ ഇദ്ദഃയുടെ കാര്യത്തിലും അഭിപ്രായ വ്യത്യാസം ഉണ്ട്. ഖുല്‍ഇനെ ത്വലാഖായി പരിഗണിക്കുന്നവരുടെ അഭിപ്രായപ്രകാരം അവര്‍ മൂന്ന് ഖുറൂഅ് ഇദ്ദഃയിലിരിക്കണം. എന്നാല്‍ ഖുല്‍അ് ഫസ്ഖായി പരിഗണിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം
അവര്‍ ഗര്‍ഭിണികളല്ല എന്ന് അറിയാനായി ഒരു ഖുര്‍അ് വരെയാണ് ഇദ്ദഃ അച്ചേരിക്കേണ്ടത്. ഏറ്റവും ശരിയായ അഭിപ്രായമായി തോന്നുന്നത് ഖുല്‍അ് ഫസ്ഖായി പരിഗണിച്ച് അവര്‍ ഒരു ഖുര്‍അ് ഇദ്ദഃയിലിരിക്കണമെന്നാണ്.  ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം:

أن امرأة ثابت بن قيس اختلعت منه فجعل النبي صلى الله عليه وسلم عدتها حيضة أبوداود وصححه الألباني
ഥാബിത് ഇബ്നു ഖൈസി (റ) ന്‍റെ ഭാര്യ അദ്ദേഹത്തില്‍ നിന്നും ഖു ല്‍ആയി അപ്പോള്‍ നബി (സ) അവരുടെ ഇദ്ദഃ ഒരു ആര്‍ത്തവ സമയമാക്കി. (അബൂ ദാവൂദ്)

ഇബ്നു അബീശൈബ ഇബ്നു ഉമര്‍ (റ) വില്‍ നിന്നു നിവേദനം ചെയ്യുന്ന ഒരു സംഭവം ഇപ്രകാരമാണ്.

أن الربيع اختلعت من زوجها فأتى عمها عثمان فقال : تعتد بحيضة ، وكان ابن عمر يقول : تعتد ثلاث حيض حتى قال هذا عشان فكان يفتي به ويقول : خيرنا وأعلمنا مصنف ابن أبي شيبة
നിശ്ചയം റുബയ്യിഅ് ബിന്‍ത് മുഅവ്വിദ് (റ) അവരുടെ ഭര്‍ത്താവില്‍ നിന്നും ഖുല്‍ഇലൂടെ വിവാഹമോചനം തേടി, അങ്ങിനെ പിതൃസഹോ ദരനായ ഉഥ്മാന്‍ ഇബ്നു അഫാന്‍ വിന്‍റെ അടുക്കല്‍ വന്നു അപ്പോള്‍ ഒരു അശുദ്ധികാലം ഇദ്ധയിലിരിക്കുവാന്‍ അദ്ദേഹം അവരോട് പറഞ്ഞു. ഉസ്മാന്‍ (റ) അത് പറയുന്നതു വരെ മൂന്ന് ആര്‍ത്തവ സമയം വരെ അവര്‍ ഇദ്ദഃയിലിരിക്കണം എന്നാണ് ഇബ്നു ഉമര്‍(റ) പറഞ്ഞിരുന്നത്. അപ്പോള്‍ അദ്ദേഹം അപ്രകാരം (ഉഥ്മാന്‍ (റ) പറഞ്ഞ പ്രകാരം) മതവിധി കൊടുക്കുകയും ഉഥ്മാന്‍ (റ) ഞങ്ങളിലെ ഉത്തമനും ഞങ്ങളിലെ ഏറ്റവും വിവരമുളളവനുമാണ് എന്നു പറയുകയും ചെയ്തു. (മുസ്വന്നഫ് ഇബ്നു അബീ ശൈബഃ)

        മുകളില്‍ വിവരിച്ചതല്ലാത്ത ചില സ്ത്രീകളുടെ ഇദ്ദഃയെ സംബ ന്ധിച്ചും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് ഉദാഹരണമായി ആര്‍ത്തവം നിലക്കാന്‍ പ്രായമാകാതെ തന്നെ നിലച്ചു പോയ സ്ത്രീകളുടെ ഇദ്ദഃ, ഭര്‍ത്താവ് മരണപ്പെട്ടോ ജീവിച്ചിരിക്കുന്നുവോ എന്നറിയാതെ ജീവിതം കഴിച്ചു കൂട്ടുന്നവള്‍ എന്ത് ചെയ്യണം, ഭര്‍ത്താവ് മരണപെട്ടു എന്ന് കരുതി അവള്‍ക്ക് ഇദ്ദഃ ആചരിക്കാമോ എന്നു മുതല്‍ക്കാണ് അവള്‍ ഇദ്ദഃ ആചരിക്കേണ്ടത്? ഇദ്ദഃയുടെ കാലാവധി എത്രയാണ് പ്രായപൂര്‍ത്തി ആയിട്ടും ആര്‍ത്തവം വന്നിട്ടില്ലാത്തവളുടെ ഇദ്ദഃ, ഭാര്യ അഹല് കിതാബില്‍ പെട്ടവളാണെങ്കില്‍ അവളുടെ ഇദ്ദഃ തുടങ്ങിയവ അവയില്‍ ചിലതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അവലംബിക്കേണ്ടതാണ്.
എവിടെയാണ് ഇദ്ദഃ ആചരിക്കേത്.
       
മടക്കിയെടുക്കാവുന്ന വിവാഹ മോചിത ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും ശരി വിവാഹമോചനം ചെയ്ത ഭര്‍ത്താവ് അവള്‍ക്ക് ചിലവിന് കൊടുക്കുകയും താമസിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്യണം. ഇദ്ദഃ കാലം പ്രസ്തുത വീട്ടിലാണ് അവള്‍ കഴിച്ചുകൂട്ടേണ്ടത്. അല്ലാഹു പറയുന്നു.


يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا
(At-Talaq 1)

നബിയേ, നിങ്ങള്‍ ( വിശ്വാസികള്‍ ) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന്‌ ( കണക്കാക്കി ) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന്‌ അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന്‌ ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന്‌ നിനക്ക്‌ അറിയില്ല. (ത്വലാഖ്:1)

         ഭര്‍ത്താവൊത്ത് അവള്‍ കഴിഞ്ഞുകൂടിയിരുന്ന വീടിനെ അവളിലേക്ക് ചേർത്തിക്കൊണ്ടാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ആവീട്ടിലാണ് അവള്‍ ഇദ്ദഃയിരിക്കേണ്ടതും. അല്ലാഹു പറയുന്നു.


أَسْكِنُوهُنَّ مِنْ حَيْثُ سَكَنْتُمْ مِنْ وُجْدِكُمْ

(At-Talaq: 6)
നിങ്ങളുടെ കഴിവില്‍പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. (ത്വലാഖ്: 6)

        മടക്കിയെടുക്കാന്‍ കഴിയാത്ത രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവളാണെങ്കില്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ക്ക് ചിലവിന് കൊടുക്കല്‍ അനിവാര്യമാണ്. എന്നാല്‍ അവള്‍ ഗര്‍ഭിണിയല്ലെങ്കില്‍ താമസമോ ചിലവുകളോ അവള്‍ക്കില്ല.

وَإِنْ كُنَّ أُولَاتِ حَمْلٍ فَأَنْفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُمْ بِمَعْرُوفٍ ۖ وَإِنْ تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ
(At-Talaq: 6)
അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത്‌ വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി ( കുഞ്ഞിന്‌ ) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.
(ത്വലാഖ്: 6)

        ഇബ്നു അബ്ബാസി (റ) ന്‍റെയും, മുന്‍ഗാമികളില്‍ നിന്നും പിന്‍ഗാ മികളില്‍ നിന്നും ഒരു വിഭാഗം പണ്ഡിതന്മാരുടേയും അഭിപ്രായ പ്രകാരം ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് മടക്കിയെടുക്കാന്‍ കഴിയാത്ത രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവളെ കുറിച്ചാകുന്നുവെന്നാണ്. കാരണം മടക്കിയെടുക്കാവുന്ന രൂപത്തില്‍ വിവാഹമോചനം ചെയ്യപെട്ടവള്‍ ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും അവള്‍ക്ക് ഭര്‍ത്താവ് ചിലവിന് കൊടുക്കല്‍ അനിവാര്യമാണ്. ഫാത്വിമത് ബിന്‍ത് ക്വൈസി (റ) നെ ഭര്‍ത്താവ് അബൂഹഫ്സ് (റ) പൂര്‍ണ്ണമായി വിവാഹമോചനം (ബായിനായ ത്വലാഖ്) ചെയ്തപ്പോള്‍ നബി (സ) അവരോട് പറഞ്ഞു:

لا نفقة لك إلا أن تكوني حامل  (أبوداود وصححها لألباني)
“നീ ഗര്‍ഭിണിയാണെങ്കിലല്ലാതെ നിനക്ക് (അയാളില്‍ നിന്നും) ചിലവ് ഉായിരിക്കുന്നതല്ല”. (അബൂ ദാവൂദ്)

ഇമാം മുസ്ലിമിന്‍റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്


لا نفقة لك ولا سكني  (مسلم)
“നിനക്ക് (അയാളില്‍ നിന്നും) ചിലവും പാര്‍പ്പിടവും ഉായിരിക്കുന്നതല്ല”. (മുസ്ലിം)

        ഭര്‍ത്താവ് മരണപെട്ടതിനാല്‍ ഇദ്ദഃ ആചരിക്കുന്നവളാണെങ്കില്‍ ഭര്‍ത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട്ടിലാണ് (മരണവാര്‍ത്ത അറിയുമ്പോള്‍ അവള്‍ താമസിക്കുന്ന വീട്) ഇദ്ദഃ ആചരിക്കേണ്ടത്. അബൂസഈദുല്‍ ഖുദ്രിയ്യ് (റ) വിന്‍റെ സഹോദരി ഫുറൈഅ ബിന്‍ത് മാലിക് (റ) യുടെ ഭര്‍ത്താവ് മരണമടഞ്ഞപ്പോള്‍ അവര്‍ തിരുമേനി () യോട് ഇപ്രകാരം ചോദിച്ചു; എന്‍റെ ഭര്‍ത്താവ് താമസ സ്ഥലമോ ചിലവിനുളളതോ വിട്ടേച്ചു കൊണ്ടല്ല മരണപെട്ടു പോയത് അതിനാല്‍ ഞാന്‍ എന്‍റെ കുടുംബത്തിലേക്ക് മടങ്ങി പോകട്ടെയോ?. പ്രവാചകന്‍ (സ) ആദ്യം അവര്‍ക്ക് അനുമതി കൊടുത്തുവെങ്കിലും ശേഷം അവരെ തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു;

امكثي بيتك حتى يبلغ الكتاب أجله  (الترمذي وصححه الألباني)

“നിയമ പ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ നീ നിന്‍റെ വീട്ടില്‍ താമസിക്കുക”. (തിര്‍മിദി)

        വീട് തകരുകയോ തീ പിടിക്കുകയോ ചെയ്യുക, ശത്രു ഭയം ഉണ്ടാവുക, കളളന്മാരും സാമൂഹ്യ ദ്രോഹികളും കൈയ്യേറും എന്ന് ഭ യമുണ്ടാവുക, അനന്തരാവകാശികള്‍ വീട്ടില്‍ നിന്നും പുറത്താക്കുക, വാടക വീടാണെങ്കില്‍ ഉടമസ്ഥന്‍ ഒഴിയാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാരണത്താലല്ലാതെ അവള്‍ ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍ നിന്നും പുറത്ത് ഇദ്ദഃയിരിക്കുവാന്‍ പാടില്ല.
ഖുല്‍അ് ചെയ്യപെട്ടവള്‍ക്ക് താമസമോ ചിലവോ ഭര്‍ത്താവ് നല്‍ കേണ്ടതില്ല. എന്നാല്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ ചിലവിന് കൊടുക്കാം. അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ ഇഷ്ടാനുസരണം ചെയ്യാം.

ഇദ്ദഃയില്‍ ഇരിക്കുന്നവളുടെ വിധികള്‍

1. അവളോട് വിവാഹാന്വേഷണം നടത്താന്‍ പാടില്ല.
അല്ലാഹു പറയുന്നു.

وَلَا جُنَاحَ عَلَيۡكُمۡ فِيمَا عَرَّضۡتُم بِهِۦ مِنۡ خِطۡبَةِ ٱلنِّسَآءِ أَوۡ أَكۡنَنتُمۡ فِيٓ أَنفُسِكُمۡۚ عَلِمَ ٱللَّهُ أَنَّكُمۡ سَتَذۡكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُواْ قَوۡلٗا مَّعۡرُوفٗاۚ وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُۥۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ مَا فِيٓ أَنفُسِكُمۡ  فَٱحۡذَرُوهُۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ غَفُورٌ حَلِيمٞ
(al baqarah 235)

“(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്”. (അല്‍ബഖറ: 235)

2. വിവാഹം കഴിക്കാന്‍ പാടില്ല
അല്ലാഹു പറയുന്നു.

وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُ
(al baqarah 235)
“നിയമ പ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാ ഹ മുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാ നമെടുക്കരുത്”  (അല്‍ബഖറ :235)

3. അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല.
അല്ലാഹു പറയുന്നു.

 لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ
(surah talaq 1)
“അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമ പരിധികളാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരി ക്കുന്നു…” (ത്വലാഖ്: 1)

ജാബിര്‍ (റ) പറയുമായിരുന്നു;

طلّقت خالتي فأرادت أن تجد نخلها فزجرها رجل أن تخرج فأتت النبي صلى الله عليه وسلم – فقال ( بلي فجدي نخلك فإنّك أن تصدق أو تفعلى معروفا – مسلم

“എന്‍റെ മാതൃസഹോദരി (മൂന്ന് തവണ) ത്വലാഖ് ചൊല്ലപ്പെട്ടു. അവര്‍ അവരുടെ ഈത്തപ്പന (ഈത്തപ്പഴം) പറിക്കാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ അവര്‍ പുറപ്പെടുന്നത് ഒരാള്‍ തടഞ്ഞു. അങ്ങിനെ അവര്‍ നബി(സ) യുടെ അടുക്കല്‍ വന്നു. അപ്പോള്‍ നബി (സ) അവരോട് പറഞ്ഞു: അതെ നിന്‍റെ ഈത്തപ്പന (ഈത്തപ്പഴം) നീ പറിച്ചുകൊളളുക, നീ അത് ദാനം ചെയ്യുകയോ അല്ലെങ്കില്‍ അതുകൊണ്ട് വല്ല നന്മ പ്രവര്‍ത്തിക്കുക യോ ചെയ്തേക്കാം”.(മുസ്ലിം)

ഭര്‍ത്താവ് മരണപെട്ടവള്‍
        മുകളില്‍ പറഞ്ഞ നിയമങ്ങള്‍ക്ക് പുറമെ ഭര്‍ത്താവ് മരണപെട്ട സ്ത്രീക്ക് വിവാഹമോചിതക്കില്ലാത്ത ചില നിയമങ്ങള്‍ കൂടി ഇസ്ലാം അനുശാസിക്കുന്നു. ഭര്‍ത്താവിനോടൊപ്പം ചിതയില്‍ ചാടി മരിക്കുന്ന നിയമങ്ങള്‍ പോലെയോ അല്ലെങ്കില്‍ അവള്‍ ഒരിക്കലും ഇനി വിവാഹിതയാകുവാന്‍ പാടില്ല എന്ന നിയമമോ ഇസ്ലാം അവളോട് കല്‍ പ്പിക്കുന്നില്ല. മറിച്ച് മരണപെട്ട ഭര്‍ത്താവിന്‍റെ വിയോഗത്താല്‍ അവള്‍ക്ക് ദുഃഖാചരണം നടത്തുവാനും വിരക്തയായി അല്‍പ്പകാലം കഴി ഞ്ഞു കൂടുവാനും പറയുക വഴി അവളുടെ മനസിന് സാന്ത്വനം നല്‍ കുകയാണ് ഇസ്ലാം ചെയ്യുന്നത്.
إحدا  (ഇഹ്ദാദ്) എന്നാണ് ഈ ദുഃഖാചരണത്തിന് അറബിയില്‍ പറയപ്പെടുന്നത്. തടയുക എന്ന് അര്‍ത്ഥമുളള حد എന്ന വാക്കില്‍ നിന്നാണ് ആ വാക്കിന്‍റെ ഉല്‍ഭവം. മറയിലിരിക്കുക എന്ന് നാം അതിന് പൊതുവെ പറയാറുളളത്. ദുഃഖം പ്രകടിപ്പിക്കാനായി ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീ അണിഞ്ഞൊരുങ്ങുകയോ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യാതെ ഇദ്ദഃയിലിരിക്കുക എന്നതാണ് ഇതിന്‍റെ
വിവക്ഷ. ഭര്‍ത്താവ് മരണപെട്ട സ്ത്രീക്ക് ഇത് നിര്‍ബന്ധമാണ് എന്നതിലും മടക്കിയെടുക്കാവുന്ന വിവാഹമോചിതക്ക് ഇത് നിര്‍ബന്ധമില്ല എന്നതിലും പണ്ഡിതന്മാര്‍ യോജിക്കുന്നു. ഇഹ്ദാദുമായി ബന്ധപെട്ട് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നു. വീട്ടിന്‍റെ ഉള്ളില്‍ നിന്നും ഒരിക്കലും അവള്‍ക്ക് പുറത്തിറങ്ങാന്‍ പാടില്ല, പ്രത്യേക വസ്ത്രം ധരിക്കണം, പുരുഷന്മാരോട് സംസാരിക്കാന്‍ പാടില്ല,.. തുടങ്ങിയവ അത്തരം ചില അബദ്ധ ധാരണകളില്‍ പെട്ടതാണ്. ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീ ദുഃഖ സൂചകമായി തീവ്രത കാണിക്കുകയോ ലാഘവത്തോടെ നിയമങ്ങള്‍ തിരസ്കരിക്കുകയോ ചെയ്യാതെ മതം നിര്‍ദേശിച്ച പിരിധിയിലായിരിക്കണം ജീവിക്കേണ്ടത്. മരണപെട്ടവര്‍ക്കു വേണ്ടിയുള്ള ദുഃഖത്തിന്‍റെ പേരില്‍ ആര്‍ത്തട്ടഹസിക്കുന്നതും
വസ്ത്രം വലിച്ചു കീറുന്നതും നാശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും മുഖത്തടിക്കുന്നതുമെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. നബി (സ) പറഞ്ഞു:

اثنتان في الناس هما بهم كفر الطعن في النّسب والنياحة على الميت – مسلم
(ജനങ്ങളില്‍ രണ്ടു കാര്യങ്ങളുണ്ട്. അത് അവരിലുള്ള അവിശ്വാസമാണ്. തറവാട് കുത്തിപ്പറയലും മരണപെട്ടവരുടെ മേലിലുള്ള അലമുറയുമാണത്.) (മുസ്ലിം)

നബി(സ) പറഞ്ഞു:

ليس منّا من لطم الخدود وشق الجيوب ودعا بدعوى الجاهلية – البخاري

(മയ്യിത്തിന്‍റെ പേരില്‍ (വിലപിച്ചുകൊണ്ട്) കവിളത്തടിക്കുകയും മാറിടം പിളര്‍ക്കുകയും ജാഹിലിയ്യാ കാലത്തെ അലമുറയിടുന്നവര്‍ നമ്മില്‍പ്പെട്ടവരല്ല). (ബുഖാരി)

അബൂ ഉമാമ (റ) പറഞ്ഞു:

أن رسول الله صلى الله عليه وسلم لعن الخامشة وجهها والشاقة جيبها والداعية بالويل والثبور – ابن ماجه

(മുഖം മാന്തിക്കീറുന്നവളേയും മാറിടം കീറുന്നവളേയും നാശവും ശാപവും വിളിച്ചു പറയുന്നവളേയും പ്രവാചകന്‍ (സ) ശപിച്ചിരിക്കുന്നു.)  (ഇബ്നുമാജ.)

അനസ് (റ) വിനെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു:

أن رسول الله صلى الله عليه وسلّم أخذ على النّساء حين بايعهن أن لا ينحن فقلت يا رسول الله إن نساء أسعدننا في الجاهلية أفنسعدهن فقال رسول الله صلى الله عليه وسلّم لا إسعاد في الإسلام – الترمذي

(നബി(സ), സ്ത്രീകള്‍ ബൈഅത്ത് ചെയ്തപ്പോള്‍ മരണവീട്ടില്‍ മുറ വിളി നടത്തുകയില്ലെന്ന് അവരോട് കരാര്‍ വാങ്ങുകണ്ടയുായി. അപ്പോള്‍ അവര്‍ ചോദിച്ചു? അല്ലാഹുവിന്‍റെ റസൂലേ, അനിസ്ലാമിക കാലത്ത് കൂട്ട കരച്ചിലില്‍ ഞങ്ങളെ ചില സ്ത്രീകള്‍ സഹായിച്ചിട്ടുണ്ട്. അവര്‍ കരയുമ്പോള്‍ അവരെ സഹായിച്ച് കൂടെ ഞങ്ങള്‍ക്കും കരയാമോ? പ്രവാചകന്‍ (സ) പറഞ്ഞു, ഇസ്ലാമില്‍ കൂട്ടകരച്ചിലില്ല.(തിര്‍മുദി)

നബി (സ) പറഞ്ഞു:

التائحة إذا لم تتب قبل موتها تقام يوم القيامة وعليها سربال من قطران ودرع من جرب – مسلم

(അലമുറ കൂട്ടുന്നവള്‍ മരിക്കുന്നതിന് മുമ്പ് തൗബ ചെയ്തിട്ടില്ലെങ്കില്‍ അന്ത്യ നാളില്‍ അവളുടെ മേല്‍ കീല്‍കൊണ്ടളള വസ്ത്രവും ചൊ റിയുന്ന കുപ്പായവുമുണ്ടായിരിക്കും. (മുസ്ലിം)

സ്ത്രീകള്‍ക്ക് മാത്രം ബാധകമാണ് ഇഹ്ദാദ്. പുരുഷന് പ്രസ്തുത നിയമം ബാധകമല്ല. മരണപെട്ട ഭര്‍ത്താവിനു വേണ്ടി നാല് മാസവും പത്ത് ദിവസവും പിതാവ് മക്കള്‍ തുടങ്ങിയ ബന്ധുക്കള്‍ക്കും ഉടയവര്‍ക്കും വേണ്ടി മൂന്ന് ദിവസവുമാണ് സ്ത്രീ ദുഃഖമാചരിക്കേണ്ടത്.
നബി(സ) പറഞ്ഞു:

لا يحل لامرأة تؤمن بالله واليوم الآخر أن تحد على ميت فوق ثلاث إلا على زوج فإنّها تحد عليه أربعة أشهر وعشرا . – البخاري

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യിത്തിനു വേണ്ടി മൂന്ന് ദിവസത്തിന് മുകളില്‍ ദുഃഖമാചരിക്കാന്‍ പാടില്ല. ഭര്‍ത്താവിനു വേണ്ടിയല്ലാതെ, അദ്ദേഹത്തിനു വേണ്ടി നാല് മാസവും പത്ത് ദിവസവും ദുഃഖം ആചരിക്കണം. (ബുഖാരി)

 
 
 

 

 

        ദുഃഖാചരണത്തിന്‍റെ പേരില്‍ ഇന്ന് സമൂഹത്തില്‍ പലതും നടന്നു വരുന്നു എന്നത് ഒരു വസ്തുതയാണ്. നേതാക്കന്മാര്‍ മരണപെട്ടാല്‍ നിശ്ചിത ദിവസങ്ങള്‍ പൊതു അവധി പ്രഖ്യാപിക്കുക, കറുത്ത വസ്ത്രമോ വസ്ത്രത്തില്‍ കറുത്ത അടയാളമോ ധരിക്കുക, രാഷ്ട്രത്തിന്‍റെ പതാക പകുതി താഴ്ത്തി കെട്ടുക, വാര്‍ത്താ സംപ്രേഷണ കേന്ദ്ര ങ്ങളില്‍ ശോകമൂകമായ മ്യൂസിക് ആലപിക്കുക, അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ ഉദാഹരണങ്ങളാണ്.എന്നാല്‍ ഖുര്‍ആനും നബിചര്യയും അനുസരിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കു ന്നവര്‍ക്ക് ഇവക്കുളള തെളിവുകള്‍ പ്രമാണങ്ങളില്‍ കണ്ടെത്താൻ കഴിയില്ല. മുന്‍ഗാമികള്‍ അത്തരം ഒരു മാതൃക നമുക്ക് വിട്ടേച്ച് തന്നിട്ടുമില്ല. മറ്റു മതാനുയായികളുടെ ആചാരങ്ങള്‍ അനുധാവനം ചെയ്യാന്‍ നാം കല്‍പ്പിക്കപെട്ടിട്ടുമില്ല.

ഇഹ്ദാദില്‍ കഴിയുന്നവള്‍ പാലിക്കേണ്ട നിയമങ്ങള്‍

1. സുഗന്ധം ഉപയോഗിക്കരുത്.
അന്യ പുരുഷന്മാര്‍ക്ക് അനുഭവിക്കാവുന്ന രൂപത്തില്‍ സ്ത്രീകള്‍ സുഗന്ധം ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ അവര്‍ക്ക് സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
നബി (സ) പറഞ്ഞു:

أيما امرأة استعطرت ثم مرت على القوم ليجدوا ريحها فهي زانية – أحمد وحسنه الألباني
(തന്‍റെ വാസന സമൂഹമറിയണമെന്ന ഭാവത്തോടെ സുഗന്ധം പൂശി സമൂഹത്തിലൂടെ നടക്കുന്ന സ്ത്രീ വ്യഭിചാരിണിയാണ്.) (അഹ്മദ്)

പ്രവാചകന്‍ (സ) പറഞ്ഞു.

أيما امرأة تطيبت ثم خرجت إلى المسجد لم تقبل لها صلاة حتى تغتسل – ابن ماجه وحسنه الألباني
(ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശി പള്ളിയിലേക്ക് പുറപ്പെടുന്നത് അവള്‍ കുളിക്കുന്നതു വരെ അവളുടെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല). (ഇബ്നുമാജ)

സ്ത്രീകള്‍ക്ക് വീട്ടില്‍ പരിമള വസ്തുകള്‍ ഉപയോഗിക്കാമെങ്കിലും ഇഹ്ദാദ് അനുഷ്ഠിക്കുന്ന സ്ത്രീ സുഗന്ധം ഉപയോഗിക്കാന്‍ പാടില്ല. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ദുര്‍ഗന്ധം ഒഴിവാക്കുവാന്‍ അല്‍പം ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
നബി (സ) പറഞ്ഞു:

الا تحد امرأة على ميت فوق ثلاث إلا على زوج أربعة أشهر وعشرا ولا تلبس ثوبا مصبو إلا ثوب عصب ولا تكتحل ولا تمس طيبا إلا إذا طهرت يذه من قسط أو أظفار – مسلم
മൂന്ന്(ദിവസത്തില്‍) ഉപരിയായി ഒരു സ്ത്രീ മയ്യിത്തിനു വേണ്ടി ദുഃഖ മാചരിക്കരുത്, ഭര്‍ത്താവിനൊഴിച്ച് (അതിന്) നാല് മാസവും പത്ത് ദിവസവുമാണ്. അവള്‍ മഞ്ഞ ചായം മുക്കിയ വസ്ത്രം ധരിക്കരുത്. അസ്ബ(ഒരു യമനി വസ്ത്രം) ഒഴിച്ച്. അവള്‍ സുറുമയിടരുത്, സുഗന്ധം ഉപയോഗിക്കരുത്. എന്നാല്‍ (അശുദ്ധിയില്‍ നിന്നും) ശുദ്ധിയായാല്‍ അല്‍പം ഖുസ്ത്തോ അള്ഫാറോ (ഇവ രണ്ടും ഒരു തരം സുഗന്ധങ്ങ ളാണ്) ഉപയോഗിക്കാം. (മുസ്ലിം)

2. ഭംഗിയുടെ വസ്ത്രം ധരിക്കല്‍

ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീക്ക് ഭംഗിയുടെ ഉടയാടകള്‍ അണിയാന്‍ പാടില്ലെന്ന് മുന്‍ സൂചിപ്പിച്ച ഹദീഥില്‍ നിന്നും വ്യക്തമാണ്. ഉമ്മു സലമ (റ) യില്‍ നിന്നും ഇമാം അബൂദാവൂദ് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥ് ഇപ്രകാരമാണ്.

المتوفَى عنها زوجها لاتلبس المعصفر من الثياب ولا الممشقة ولا الحلى ولا تختضب ولا تكتحل – أبوداود وصححه الألباني
ഭര്‍ത്താവ് മരിച്ചവള്‍ മഞ്ഞചായം മുക്കിയ വസ്ത്രവും ചുവന്ന മണ്ണ്മുക്കിയ വസ്ത്രവും ആഭരണവും ധരിക്കരുത്. ചായം ഇടുകയോ സുറുമയിടുകയോ ചെയ്യരുത്. (അബൂദാവൂദ്)

ചായം മുക്കിയ വസ്ത്രം എന്നതുകൊണ്ടുളള ഉദ്ദേശ്യം ഭംഗിക്കു വേണ്ടി ധരിക്കുന്ന അലങ്കാര വസ്ത്രം എന്നാണ്.
ولا تلبس ثوبًا مُصبوغا إلا ثوب عض എന്ന ഹദീഥിനെ വിശദീകരിച്ചപ്പോള്‍ ശൈഖ് ഉഥൈമീന്‍ (റ) ഇപ്രകാരം പറഞ്ഞു: “ഇതു കൊണ്ടുള്ള ഉദ്ദേശം അലങ്കാര വസ്ത്രം ധരിക്കരുത് എന്നാണ്. അതല്ലാതെ വെളള വസ്ത്രം മാത്രം ധരിക്കണം എന്നല്ല. വസ്ത്രങ്ങള്‍ രണ്ട് ഇനങ്ങളാണ്. ഒന്ന് ഭംഗിക്കും മോടിക്കും വേണ്ടി ധരിക്കുന്നവ. ഇത് ദുഃഖാചരണത്തില്‍ ഇരിക്കുന്നവള്‍ക്ക് അണിയാവതല്ല. രണ്ടാമത്തെ ഇനം ഭംഗിക്ക് വേണ്ടിയല്ലാതെ ധരിക്കുന്ന വസ്ത്രം; ഇത്തരത്തിലുളള വസ്ത്രം ഏത് നിറത്തിലുളളതാ ണെങ്കിലും അവള്‍ക്ക് അണിയാവുന്നതാണ്”. (ശൈഖ് ഖാലിദ് അല്‍മുസ്ലിഹിന്‍റെ അഹ്കാമുല്‍ ഇഹ്ദാദ്: പേജ്: 106

3. ഭംഗിക്കായി ശരീരത്തില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഭംഗിക്കു വേണ്ടി ശരീരത്തില്‍ അണിയുന്ന ആഭരണങ്ങള്‍, മൈലാഞ്ചി പോലുളള ചായങ്ങള്‍, സുറുമ എന്നിവ ഇഹ്ദാദില്‍ ഇരിക്കുന്ന സ്ത്രീ ഉപയോഗിക്കുവാന്‍ പാടില്ല. ഇപ്രകാരം തന്നെയാണ് ശരീര ത്തിന് സൗന്ദര്യമേകുന്ന മറ്റ് വസ്തുകളും. ഇവിടെ സൂചിപ്പിക്കപെട്ടവക്കുളള തെളിവ് മുമ്പ് പറയപെട്ട ഉമ്മുസലമ (റ)യുടെ ഹദീഥ് തന്നെ യാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ് ഇപ്രകാരമാണ്.

جاءت امرأة إلى رسول الله صلّى الله عليه وسلّم فَقالت يا رسول الله إن ابنتي تُوفي عنها زوجها وقد اشتكت عينها أفتكحلها فَقال رسول الله صلّى الله عليه وسلّم لا مرتين أو ثلامًا كلّ ذلك يقول لا … – البخاري
“ഒരു സ്ത്രീ നബി (സ) യുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവര്‍ പറഞ്ഞു; അല്ലാഹുവിന്‍റെ ദൂതരേ നിശ്ചയമായും എന്‍റെ മകളുടെ ഭര്‍ത്താവ് മരണപെട്ടിരിക്കുന്നു. അവളുടെ കണ്ണിന് രോഗം ബാധിച്ചിരിക്കുന്നു. അതിനാല്‍ അവള്‍ക്ക് സുറുമയിടാമോ? അപ്പോള്‍ നബി(സ) പറഞ്ഞു: ഇല്ല. രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ചപ്പോഴെല്ലാം തിരുമേനി (സ) ഇല്ല എന്ന് പറഞ്ഞു”. (ബുഖാരി)

 

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيْنَا مُحَمَّدٍ وَعَلَى آلِهِ وَصَحبه أجمعين .

ഇസ്തിഖാറയുടെ പ്രാർത്ഥന

ഇസ്തിഖാറയുടെ പ്രാർത്ഥന

മൂഹമ്മദ് നാസിറുദ്ദീൻ അൽ അൽബാനി (رحمه الله)

ചോദ്യം : ഇസ്തിഖാറയുടെ ¹ പ്രാർത്ഥന നിർവ്വഹിക്കുന്ന ഒരാൾക്ക്, ഒന്നിലേക്കും ചായ് വില്ലാത്ത വിധം 50 – 50 എന്ന നിലയിൽ സമമായി നിൽക്കുന്ന രണ്ട് വിഷയങ്ങളുണ്ടെങ്കിൽ, അയാൾ പ്രാർത്ഥനയിൽ എന്തു പറയണം? 

ശൈഖ് അൽബാനി (رحمه الله) : അവന്ന് (ഏതെങ്കിലും ഒന്ന് ചെയ്യാനുള്ള) ഉദ്ദേശമില്ല²  എന്നാണ് നിങ്ങളുടെ ചോദ്യത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് . അങ്ങനെയാകുമ്പോൾ അവൻ ഇസ്തിഖാറ നിർവ്വഹിക്കേണ്ടതില്ല. 

ചോദ്യം : ആരാണ് ഇസ്തിഖാറ ചെയ്യേണ്ടത്. ഏത് ചെയ്യണമെന്ന വിഷയത്തിൽ ആശയക്കുഴപ്പമുള്ള ഒരുവനാണോ അതല്ല , ഏത് ചെയ്യണമെന്ന് തീരുമാനിച്ചുറച്ചവനോ ?

ശൈഖ് അൽബാനി (رحمه الله) : അല്ല. ഇസ്തിഖാറയുടെ പ്രാർത്ഥന ആശയക്കുഴപ്പത്ത ദൂരീകരിക്കുകയില്ല. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചുറച്ച ശേഷമാണ് ഇസ്തിഖാറ. ഇവിടെയാണ് ഇസ്തിഖാറ നിർവ്വഹിക്കേണ്ടത്. ഒരു മുസ്ലീം ചെയ്യാനുദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച സംശയങ്ങളും അനിശ്ചിതത്വങ്ങളും നീക്കാനുതകുന്ന ഒന്നല്ല ഇസ്തിഖാറയുടെ പ്രാർത്ഥന.

ചോദ്യം : ഇസ്തിഖാറയുടെ പ്രാർത്ഥന നടത്തേണ്ടത് തസ്ലീമിന്റെ (നമസ്കാരത്തിൽ നിന്നും സലാം വീട്ടുന്നതിനു) മുമ്പാണോ അതോ ശേഷമോ?

ശൈഖ് അൽബാനി (رحمه الله) : തസ്ലീമിന് ശേഷം.

ചോദ്യം : ഇസ്തിഖാറയുടെ പ്രാർത്ഥന ആവർത്തിക്കാൻ പറ്റുമോ?

ശൈഖ് അൽബാനി (رحمه الله) : അവന്റെ ഇസ്തിഖാറ ശരീഅത്തിന് അനുസൃതമല്ലെങ്കിൽ, അത് ആവർത്തിക്കാവുന്നതാണ് . ഹൃദയത്തിന്റെ സാന്നിദ്ധ്യമില്ലാതെ വെറും വാക്കുകൾ ഉരുവിട്ടു കൊണ്ട് മാത്രമാണ് ഇസ്തിഖാറ നടത്തുന്നതെങ്കിൽ, ശരീഅത്തിന് അനുസ്യതമല്ലാതാകാൻ അതു തന്നെ മതിയാകും , അവന്റെ ഈ അശ്രദ്ധയെ കുറിച്ച് അവൻ സ്വയം തന്നെ ബോധവാനാണ് എങ്കിൽ (ഇസ്തിഖാറ നമസ്കാരം) ആവർത്തിക്കാൻ അവൻ നിർബന്ധിതനാണ് . അതല്ല , അങ്ങനെ അവന് തോന്നി യില്ലെങ്കിൽ, (അത് ആവർത്തിക്കുന്നതിലൂടെ) അവൻ ബിദ്അത്ത് ചെയ്യുകയായി .

¹ ഇസ്തിഖാറ എന്നാൽ ഒരു വിഷയത്തിലുള്ള ഏറ്റവും നല്ലതിനെ (അല്ലാഹുവോട്) തേടുക എന്നതാണ്.

عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، عَنْ جَابِرٍ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَلِّمُنَا الاِسْتِخَارَةَ فِي الأُمُورِ كُلِّهَا كَالسُّورَةِ مِنَ الْقُرْآنِ ‏ “‏ إِذَا هَمَّ بِالأَمْرِ فَلْيَرْكَعْ رَكْعَتَيْنِ، ثُمَّ يَقُولُ اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ عَاجِلِ أَمْرِي وَآجِلِهِ ـ فَاقْدُرْهُ لِي، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ـ فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ‏.‏”

ജാബിർ (റ) പറയുന്നു . പ്രവാചകൻ (ﷺ) ഖുർആൻ സൂറത്തുകൾ പഠിപ്പിച്ചിരുന്നത് പോലെ എല്ലാ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യുവാൻ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു നിങ്ങളിലാരെങ്കിലും ഒരു കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിക്കുകയും ശേഷം ഇങ്ങിനെ പ്രാർത്ഥിക്കുകയും ചെയ്യട്ടെ. “അല്ലാഹുവേ നിന്റെ അറിവിനെ മുൻനിർത്തി നിന്നോട് ഞാൻ നൻമയെ ചോദിക്കുന്നു, നിന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ ഞാൻ നിന്നോട് കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽനിന്നും ഞാൻ നിന്നോട് തേടുകയും ചെയ്യുന്നു . കാരണം നിനക്കാണ് കഴിയുക ; എനിക്ക് കഴിയുകയില്ല. നിനക്കാണ് അറിയുക; എനിക്ക് അറിയുകയില്ല. നീ അദ്യശ്യങ്ങൾ അറിയുന്നവനാണ്. അല്ലാഹുവേ എന്റെ ഈ കാര്യം ( കാര്യം ഏതെന്ന് പറയുക ) എനിക്ക് എന്റെ മതത്തിന്റെ വിഷയത്തിലും ജീവിതവിഷയത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും നന്മയായി നീ അറിയുന്നുവെങ്കിൽ അതെനിക്ക് വിധിക്കുകയും അതിനെ എനിക്ക് എളുപ്പമാക്കി തരികയും പിന്നീട് എനിക്കതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം (കാര്യം ഏതെന്ന് പറയുക) എന്റെ മതത്തിന്റെ വിഷയത്തിലും എന്റെ ജീവിത വിഷയത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമായാണ് നീ അറിയുന്നതെങ്കിൽ എന്നിൽനിന്നും അതിനെയും, അതിൽനിന്നും എന്നെയും നീ തിരിച്ചു വിടേണമേ. നന്മ എവിടെയാണാ അതെനിക്ക് വിധിക്കുകയും ശേഷം അതിൽ എനിക്ക് നീ സംത്യപ്തി നൽകുകയും ചെയ്യേണമേ.” (സ്വഹീഹുൽ ബുഖാരി)

² ഉദ്ദേശമെന്നത് ബുഖാരിയിൽ വന്ന ഹദീഥിലെ വാചകം സൂചിപ്പിച്ചു കൊണ്ടുള്ളതാണ് . നബി (ﷺ) പറയുന്നു “നിങ്ങളിലാരെങ്കിലും വല്ലതും ചെയ്യാൻ ഉദ്ദേശിച്ചാൽ, അവൻ രണ്ട് റക്അത്ത് നമസ്ക്കരിച്ച ശേഷം ഇപ്രകാരം പറയട്ടെ (ഇസ്തിഖാറയുടെ പ്രാർത്ഥന)” സ്വഹീഹുൽ ബുഖാരി , ഹദീഥ് ന:6382 

അവലംബം: സിൽസിലതുൽ ഹുദാ വന്നൂർ: ന: 206 (ചോ: 10), 664 (ചോ: 5) , 426(ചോ: 12)

അബുഹുറൈറ(റ)

സ്വഹാബിമാരുടെ ചരിത്രം

അബുഹുറൈറ(റ)

അസാമാന്യമായ ബുദ്ധിശക്തി! മനപ്പാഠമാക്കാനുള്ള കഴിവ്! ഇവ അബൂഹുറൈറ (റ)യുടെ പ്രത്യേകതയായിരുന്നു!
പ്രവിശാലമായ മുസ്ലിംലോകത്തിലെ പതിനായിരങ്ങളായ പള്ളിമിമ്പറുകളിലും മറ്റു പ്രസംഗപീഠങ്ങളിലും നിത്യവും ഉദ്ധരിക്കപ്പെടുന്ന ഒരു നാമമാണ് അബൂഹുറൈറ (റ)! ആ നാമം കേള്‍ക്കാത്ത മുസ്ലിംകള്‍ ഉാവുകയില്ല. നൂറ്റാുകള്‍ പഴക്കമുള്ള മുസ്ലിംലോകത്തിന്‍റെ ചരിത്രം ഇന്നുവരെ ആ നാമം ആദരവോടും വിശ്വാസത്തോടും കേട്ടുപോന്നു. ഇസ്ലാമിക ശരീഅത്തിന്‍റെ നിലനില്‍പിന്ന് വേണ്ടി അല്ലാഹു പ്രത്യേകം സജ്ജമാക്കിയ ചില മഹല്‍പ്രതിഭകളാണല്ലോ സ്വഹാബിമാര്‍. അവരില്‍ പലരുടെയും രംഗം പലതായിരുന്നു. യുദ്ധത്തിലെ രണശൂരര്‍! ഭരണതലത്തിലെ രാഷ്ട്രമീമാംസകര്‍! നയതന്ത്രശാലികള്‍!….. അങ്ങനെ പലരും.

        അബൂഹുറൈറ (റ)യുടെ രംഗം വിജ്ഞാനമേഖലയായിരുന്നു. തിരുമേനിയുടെ വായില്‍ നിന്ന് വീഴുന്ന മുത്തുമണികള്‍ അദ്ദേഹം പെറുക്കിയെടുത്തു തന്‍റെ  ഹൃദയത്തിന്‍റെ ചെപ്പില്‍ സൂക്ഷിച്ചു. താന്‍ ഹൃദിസ്ഥമാക്കിയത് ഒരിക്കലും അദ്ദേഹം മറന്നില്ല. ഇമാംശാഫീ (റ) പറയുന്നു. “അബൂഹുറൈറ (റ)യില്‍ നിന്ന് എണ്ണൂറിലധികം സഹാബിമാരും താബിഉകളായ പണ്ഡിതരും ഹദീസ് ഉദ്ധരിച്ചിരിക്കുന്നു”. ഇത് മറ്റുള്ള സ്വഹാബിമാരെക്കാള്‍ വളരെ കൂടുതലായിരുന്നു. ഇസ്ലാമിന്‍റെ ആദ്യകാലങ്ങളില്‍ തന്നെ വിശ്വസിക്കുകയും, നബി (സ)യെ യുദ്ധത്തിലും സമാധാനത്തിലും നിഴല്‍പോലെ പിന്തുടരുകയും ചെയ്ത പ്രസിദ്ധമായ പലരും അക്കൂട്ടത്തിലുായിരുന്നു. എങ്കിലും അബൂഹുറൈറ(റ)ക്ക് എങ്ങനെ ഇത് സാധിച്ചു. അദ്ദേഹം തന്നെ വിശദീകരിക്കുന്നു:

        “പലരും പറയുന്നു, അബൂഹുറൈറ നബി (സ)യില്‍ നിന്ന് ധാരാളം ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്ന് മുമ്പ് ഇസ്ലാം ആശ്ലേഷിച്ച മുഹാജിറുകള്‍ക്ക് പോലും ഇത്രമാത്രം ഉദ്ധരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്”. എങ്കിലും ഒരു കാര്യം മനസ്സിലാക്കണം. എന്‍റെ മുഹാജിറുകളായ സ്നേഹിതന്‍മാര്‍ അവരുടെ നിത്യവൃത്തിക്കുവേണ്ടി അങ്ങാടിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അന്‍സാരികള്‍ കൃഷിയിടങ്ങളുമായും! ഞാനാകട്ടെ പരമദരിദ്രനായ ഒരു മനുഷ്യനായിരുന്നു. എനിക്ക് കച്ചവടവുമില്ല. കൃഷിയുമില്ല. ഞാന്‍ സദാ നബി (സ)യുമായി സഹവസിച്ചുകൊണ്ടിരുന്നു. അവര്‍ നബി (സ)യുടെ സദസ്സ് വിട്ടുപോകുമ്പോള്‍ ഞാന്‍ അവിടെ ണ്ടായിരിക്കും. അവരില്ലാത്ത നേരത്തും ഞാന്‍ പഠിച്ചു കൊണ്ടിരിക്കും.

        ഒരിക്കല്‍ നബി (സ) ഞങ്ങളോട് പറഞ്ഞു: എന്‍റെ ഈ സംസാരം കഴിയുന്നത് വരെ നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവന്‍റെ തട്ടം നിവര്‍ത്തിപ്പിടിക്കുകയും സംസാരം കഴിയുമ്പോള്‍ അത് മാറിലേക്ക് അണയ്ക്കുകയും ചെയ്യുന്നുവോ അവന്‍ പിന്നീട് ഒരിക്കലും ഞാന്‍ പറയുന്ന കാര്യം മറന്നുകളയുകയില്ല. ഞാന്‍ ഉടനെ അങ്ങനെ ചെയ്തു. നബി (സ) സംസാരിച്ചു. പിന്നീട് ഒരിക്കലും ഞാന്‍ നബി (സ)യുടെ വാക്ക് മറന്നിട്ടില്ല! അല്ലാഹുവാണ് സത്യം. അല്ലാഹുവിന്‍റെ വിജ്ഞാനം ജനങ്ങള്‍ക്ക് അറിയിച്ചുകൊടുക്കാതെ മറച്ചുവെക്കുന്നവന്‍ അഭിശപ്തനാകുന്നു എന്ന അല്ലാഹുവിന്‍റെ താക്കീത് പരിശുദ്ധ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു ഹദീസ്പോലും ഉദ്ധരിക്കുമായിരുന്നില്ല.

        നബി (സ)യുമായുള്ള അദ്ദേഹത്തിന്‍റെ സന്തതസഹചാരിത്വം, സ്വതഃസിദ്ധമായ ബുദ്ധികൂര്‍മ്മത, നബി (സ)യുടെ പ്രര്‍ത്ഥന നിമിത്തം അദ്ദേഹത്തിന്ന് ലഭിച്ച തൗഫീഖ്, തനിക്കറിവുള്ളത് അപരന്ന് അറിയിച്ചുകൊടുതക്കേത് തന്‍റെ ബാദ്ധ്യതയാണെന്ന വിശ്വാസം ഇവയെല്ലാമാണ് അബൂഹുറൈറ (റ)യുടെ ഹദീസിന്‍റെ ആധിക്യത്തിന്ന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു! ഒരിക്കല്‍ മര്‍വാനുബ്നുല്ഹകം അബൂഹുറൈറ (റ)യെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. അബൂഹുറൈറ (റ)യെ വിളിച്ചുവരുത്തി. അദ്ദേഹം അറിയാതെ മറക്കു പിന്നില്‍ തന്‍റെ ഒരു എഴുത്തുകാരനെ മര്‍വാന്‍ നിയോഗിച്ചു. അബൂഹുറൈറ (റ) ഒരുപാട് ഹദീസുകള്‍ ഉദ്ധരിച്ചു. പറയുന്നത് മുഴുവനും മറക്കു പിന്നില്‍ ഇരുന്ന് എഴുത്തുകാരന്‍ എഴുതിവെക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം മര്‍വാന്‍ മറ്റൊരിക്കല്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. പണ്ടു പറഞ്ഞ ഹദീസുകള്‍ വീണ്ടും ഓതിക്കേള്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വള്ളിപുള്ളി വ്യത്യാസമില്ലാതെ അത് മര്‍വാനെ കേള്‍പ്പിക്കുകയും ചെയ്തു. അബൂഹുറൈറ (റ) പറയുമായിരുന്നു: എന്നെപ്പോലെ ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച മറ്റൊരാള്‍ നബി (സ)യുടെ അനുയായികളില്‍ ഉണ്ടായിരുന്നില്ല. അംറുബ്നുല്‍ ആസ്വിന്‍റെ പുത്രന്‍ അബ്ദുല്ല (റ) അല്ലാതെ. അദ്ദേഹം എഴുതി സൂക്ഷിക്കുകയായിരുന്നു. ഞാന്‍ എഴുതിവെക്കാറുായിരുന്നില്ല. 

        അബൂഹുറൈറ (റ) ആരാധനാ നിമഗ്നനായ ഒരു ഭക്തനായിരുന്നു. തന്‍റെ വീട്ടില്‍ രാത്രി ഇബാദത്തും ദിക്റുകളും ഇടമുറിയാന്‍ അദ്ദേഹം അനുവദിച്ചില്ല. രാത്രി മൂന്നായി ഭാഗിക്കും. ആദ്യഭാഗം തനിക്കും രാമത്തേത് ഭാര്യക്കും പിന്നീട് പുത്രിക്കും! അവര്‍ തന്താങ്ങളുടെ ഈഴത്തില്‍ നമസ്കാരവും പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും! രാത്രി മുഴുവന്‍ അദ്ദേഹത്തിന്‍റെ വീട് നമസ്കാരവും പ്രാര്‍ത്ഥനയും കൊണ്ട് സജീവമായിരിക്കും! പരമ ദരിദ്രനായിരുന്നു അദ്ദേഹം. ഒരു നേരം വയര്‍ നിറക്കാനുള്ള ആഹാരത്തിന്നു പോലും വകയുായിരുന്നില്ല! 

        അദ്ദേഹം പറയുന്നത് നോക്കൂ: “ഞാന്‍ അനാഥനായി വളര്‍ന്നു. ദരിദ്രനായി നാടുവിട്ടു. ഗസ്വാന്‍റെ പുത്രി ബുസ്റക്ക് കൂലിപ്പണി ചെയ്തു. എന്‍റെ വിശപ്പടക്കാന്‍ വേണ്ടി, അവള്‍ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ഒട്ടകത്തെ തെളിച്ചു പാട്ടുപാടും. യാത്രമതിയാക്കിയാല്‍ അവര്‍ക്കു ഭൃത്യവേല ചെയ്യും. ഇതായിരുന്നു എന്‍റെ ജോലി. ഇന്ന് ഇതാ ആ ബുസ്റയെ അല്ലാഹു എനിക്ക് ഇണയാക്കിത്തന്നിരിക്കുന്നു. ഇസ്ലാമിനെ രക്ഷാമാര്‍ഗ്ഗവും മുഹമ്മദ് നബി (സ)യെ നേതാവുമാക്കിയ അല്ലാഹുവിന്ന് സ്തുതി.”

        ഹിജ്റ ഏഴാമത്തെ വര്‍ഷമാണ് അബൂഹുറൈറ (റ)മദീനയില്‍ വന്നത്. തുഫൈലുബ്നു അംറുദൗസിയുടെയും അബൂഅര്‍വദ്ദൗസിയുടെയും നാട്ടു കാരനായിരുന്നു അദ്ദേഹം. മദീനയില്‍ വന്നശേഷം അദ്ദേഹത്തെ മാനസികമായി അലട്ടിക്കൊിരുന്ന ഒരു പ്രശ്നം തന്‍റെ ഉമ്മയുടെതായിരുന്നു. അവര്‍ ഇസ്ലാം വിശ്വസിച്ചിരുന്നില്ല. വലിയ പിടിവാശിക്കാരിയായിരുന്നു. പലപ്പോഴും നബി (സ)യെ അധിക്ഷേപിക്കുമായിരുന്നു. അത് അദ്ദേഹത്തിന്ന് അസ്വസ്ഥത യുാക്കി. ഒരിക്കല്‍ ആ സ്ത്രീ പുരുഷമായി നബി (സ)യെ പഴിപറഞ്ഞു. അതുകേട്ട് സഹിക്കവയ്യാതെ അദ്ദേഹം കരഞ്ഞുകൊണ്ട് പള്ളിയിലേക്ക് മടങ്ങിച്ചെന്നു. നബി (സ)യോട് പറഞ്ഞു: “പ്രവാചകരെ, ഞാന്‍ എന്‍റെ ഉമ്മയെ പലപ്പോഴും ഇസ്ലാമിലേക്ക് ക്ഷണിച്ചു നോക്കി. അവര്‍ സ്വീകരിക്കുന്നില്ല. ഇന്നു ഞാന്‍ അവരെ ക്ഷണിച്ചപ്പോള്‍ അവര്‍ അങ്ങയെക്കുറിച്ച് ചീത്തപറയുകയാണുായത്. അതുകൊണ്ട് താങ്കള്‍ എന്‍റെ ഉമ്മയുടെ സന്‍മാര്‍ഗ്ഗത്തിന്നു വേണ്ടി പ്രാര്‍ത്ഥിച്ചാലും!” നബി (സ) പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, അബൂഹുറൈറയുടെ ഉമ്മയെ നീ സന്‍മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.” അനന്തരം ഞാന്‍ വീട്ടില്‍ ചെന്നു. വിതിലില്‍ മുട്ടി. ഉമ്മ ഉള്ളില്‍ നിന്ന് വിളിച്ചു പറഞ്ഞു: “നില്‍ക്കൂ, ഇങ്ങോട്ട് കടക്കരുത്.” അപ്പേള്‍ വീട്ടില്‍ നിന്ന് വെള്ളം പ്രയോഗിക്കുന്ന ശപ്ദം കേള്‍ക്കാമായിരുന്നു. അനന്തരം അവര്‍ വസ്ത്രമണിഞ്ഞു പുറത്തുവന്നു എന്നോട് പറഞ്ഞു: “അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്‍റെ അടിമയും പ്രവാചകനുമാണെന്നും.” അബൂഹുറൈറ (റ)യുടെ മാതാവ് മുസ്ലിമായി. സന്തോഷാതിരേകത്താല്‍ അദ്ദേഹം നബി (സ)യുടെ സന്നിധിയിലെത്തി. നബി (സ)യോട് പറഞ്ഞു: “നബിയേ, അങ്ങയുടെ പ്രാര്‍ത്ഥന ഫലിച്ചിരിക്കുന്നു. എന്‍റെ ഉമ്മ മുസ്ലിമായിരിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും സത്യവിശ്വാസികളുടെ ഇഷ്ടഭാജനങ്ങളാകുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും.” നബി (സ) ഇങ്ങനെ പ്രാര്‍ത്ഥിച്ചു:  “നാഥാ, നീ ഈ പാവപ്പെട്ട അടിമയെയും അദ്ദേഹത്തിന്‍റെ ഉമ്മയെയും സത്യവിശ്വാസികള്‍ക്ക് പ്രിയങ്കരരാക്കേണമേ”

        അബൂഹുറൈറ (റ) നബി (സ)യുടെ വിയോഗാനന്തരം നല്ല ഭക്തനും മുജാഹിദുമായി ജീവിച്ചു. എല്ലാ സമരങ്ങളിലും പങ്കെടുത്തു. ഉമര്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹത്തെ ബഹറൈനിലെ ഭരണാധികാരിയായി നിയോഗിച്ചു. തന്‍റെ കീഴുദ്യോഗസ്ഥരോട് കര്‍ക്കശമായിട്ടായിരുന്നു ഉമര്‍ (റ) പെരുമാറിയിരുന്നത്. ഒരാള്‍ ഭരണഭാരം കയ്യേല്‍ക്കുമ്പോള്‍ ഉായിരുന്നതിനേക്കാള്‍ ഒരു സൗകര്യവും അയാള്‍ക്ക് കൂടിപ്പോകുന്നത് ഉമര്‍ (റ) സമ്മതിച്ചിരുന്നില്ല. ഒരു ജോഡി വസ്ത്രവുമായി അധികാരമേറ്റ ആള്‍, അധികാരം കയ്യൊഴിയുമ്പോള്‍ അത് രണ്ടു ജോഡിയാവാന്‍ പാടില്ല. അത് എവിടെ നിന്ന് ലഭിച്ചു എന്ന് അദ്ദേഹത്തിന്ന് അറിയുക തന്നെ വേണം. അതായിരുന്നു സ്വഭാവം. അബൂഹുറൈറ (റ) ബഹറൈനിലെ ഭരണത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പക്കല്‍ കുറച്ചു സൂക്ഷിപ്പു ധനമുണ്ടെന്ന് ഉമര്‍ (റ) അറിഞ്ഞു. അബൂഹുറൈറ (റ)യെ മദീനയിലേക്ക് വിളിപ്പിച്ചു. ഉമര്‍ (റ): (അദ്ദേഹം കോപിഷ്ടനായിരുന്നു.)  “നീ പൊതുഖജനാവിലെ ധനം അപഹരിച്ചിരിക്കുന്നു അല്ലേ? നീ അല്ലാഹുവിന്‍റെയും അവന്‍റെ ഗ്രന്ഥത്തിന്‍റെയും ശത്രുവാണോ?” അദ്ദേഹം പറഞ്ഞു: “അല്ല, ഞാന്‍ അല്ലാഹുവിന്‍റെയും പരിശുദ്ധ ഖുര്‍ആനിന്‍റെയും ശത്രുവല്ല. അല്ലാഹുവിന്‍റെ എതിരാളികളുടെ ശത്രുവാണ്. ഞാന്‍ പൊതുഖജനാവില്‍ നിന്ന് അപഹരിച്ചിട്ടുമില്ല.” ഉമര്‍ (റ): “എങ്കില്‍ നീ ഈ ധനം എവിടെ നിന്ന് സ്വരൂപിച്ചു?” അബൂഹുറൈറ (റ) പറഞ്ഞു: “എന്‍റെ കുതിരകള്‍ പെറ്റുപെരുകിയതും എനിക്കു പാരിതോഷികമായി ലഭിച്ചതുമാണത്.” ഉമര്‍ (റ) സമ്മതിച്ചില്ല. അദ്ദേഹത്തിന്‍റെ ധനം ബൈത്തുല്‍മാലില്‍ നിക്ഷേപിച്ചു. ആകാശത്തിലേക്ക് ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു: നാഥാ, നീ അമീറുല്‍ മുഅ്മിനീന്ന് പൊറുത്തു കൊടുക്കേണമേ.” ഉമര്‍ (റ) പിന്നീടൊരിക്കല്‍ അബൂഹുറൈറ (റ)യെ സമീപിച്ചു വീണ്ടും ബഹറൈനിന്‍റെ ഭരണാധികാരം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. അബൂഹുറൈറ(റ) സ്വീകരിച്ചില്ല. ഉമര്‍ (റ) കാരണമന്യേഷിച്ചു. അദ്ദേഹം പറഞ്ഞു: “ഇനി മറ്റൊരിക്കല്‍ കൂടി എന്‍റെ ധനം പിടിച്ചെടുക്കാനും അഭിമാനം ക്ഷതപ്പെടാനും അടികൊള്ളാനും ഇടവരുത്തരുതല്ലോ! തന്നെയുമല്ല ഞാനധികാരത്തിലിരുന്ന് വിവരക്കേട് കല്‍പ്പിക്കുമോ എന്നു ഭയപ്പെടുകയും ചെയ്യുന്നു”. 

“നാഥാ, നിന്നെ കുമുട്ടാന്‍ ഞാന്‍ കൊതിക്കുന്നു. നീ എന്നെ കാണുന്നത് ഇഷ്ടപ്പെടേണമേ” രോഗശയ്യയില്‍ കിടന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഹിജ്റ 59ല്‍ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്ന് അന്ന് എഴുപത്തിയെട്ട് വയസ്സുായിരുന്നു. ബഖീഇലാണ് മറവുചെയ്യപ്പെട്ടത്. ജാഹിലിയാ കാലത്ത് അബ്ദുശംസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍. നബി (സ) അത് മാറ്റി അബ്ദുറഹ്മാന്‍ എന്നാക്കി. അദ്ദേഹത്തിന്ന് ഓമനയായ ഒരു പൂച്ചയുായിരുന്നു. സന്തതസഹചാരി യായിരുന്നുപോല്‍ അത്. അതു നിമിത്തം “അബൂഹുറൈറ” എന്ന അപരനാമവും അദ്ദേഹത്തിന്ന് വന്നുചേര്‍ന്നു. അര്‍ത്ഥം, “പൂച്ചക്കാരന്‍”