വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.
പാഠം : നാല് - നബി (സ)യുടെ പേരിലുള്ള സ്വലാത്ത്
الصلاة على النبي صلى الله عليه وسلم
ഇന്ന് വെള്ളിയാഴ്ച . ജുമുഅയുടെ ദിനം. പക്ഷേ, ലോകത്ത് ഭൂരിപക്ഷം മുസ്‌ലിംകൾക്കും ഇന്ന് ജുമുഅ ഉണ്ടാവുകയില്ല! അവർ വീട്ടിലാണ്! വല്ലാത്തെരനുഭവം! അല്ലാഹുവിന്റെ പരീക്ഷണത്തിലാണ് നാം. അനാവശ്യമായി ജുമുഅ ഒഴിവാക്കിയതല്ല. അല്ലാഹു നമുക്കു നൽകിയ ഒരു ഇളവ് നാം സ്വീകരിക്കുന്നു. അതും മതം തന്നെയാണ്. ജുമുഅ മാത്രമേ നമുക്ക് ഇല്ലാതാവുന്നുള്ളു. വെള്ളിയാഴ്ച നാം ചെയ്യേണ്ട നിരവധി കാര്യങ്ങൾ നബിതിരുമേനി(സ) പഠിപ്പിച്ചത് നമുക്ക് വീട്ടിലിരുന്നും ചെയ്യാവുന്നതാണ്. സൂറ: കഹ്ഫ് പാരായണം. നബി (സ) യുടെ പേരിലുള്ള സ്വലാത്ത്, എന്നിവ അതിൽ പെട്ടതാണ്. ആദ്യം പറഞ്ഞ കാര്യത്തെ കുറിച്ച് വിശദമായി പിന്നീട് പറയാം.إن شاء الله
വെള്ളിയാഴ്ച നബി (സ) യുടെ പേരിൽ ചൊല്ലുന്ന സ്വലാത്തിനെ കുറിച്ചാണ് ഇന്ന് നാം ചർച്ച ചെയ്യുന്നത്.
വെള്ളിയാഴ്ച നിരവധി പ്രത്യേകതകളുള്ള ദിനമാണല്ലോ. ദിനങ്ങളുടെ നേതാവാണത്. അതുകൊണ്ടു തന്നെ നമ്മുടെ നേതാവിനെ ഓർക്കാനും അവിടുത്തേക്ക് വേണ്ടി പ്രാർത്ഥിക്കാനും കൂടിയുള്ളതാണ് ഈ ദിനം.
പ്രവാചകന്റെ പേരിൽ സ്വലാത്ത് ചെല്ലാൻ കൽപിക്കപ്പെട്ടവരാണല്ലോ നാം . അല്ലാഹു തന്നെ അത് കൽപിച്ചിട്ടുണ്ട്.
(إِنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا)
“തീര്ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള് അദ്ദേഹത്തിന്റെ മേല് (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന് പ്രാര്ത്ഥിക്കുക.” (അഹ്സാബ്: 56 )
നബി തിരുമേനി(സ) യും സ്വലാത്തിന്റെ മഹത്വം ഏറെ പഠിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളിൽ . ഒരു വചനം ശ്രദ്ധിക്കൂ.
عَنْ شَدَّادِ بْنِ أَوْسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ، فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ “. فَقَالَ رَجُلٌ : يَا رَسُولَ اللَّهِ، كَيْفَ تُعْرَضُ صَلَاتُنَا عَلَيْكَ، وَقَدْ أَرَمْتَ – يَعْنِي : بَلِيتَ – ؟ فَقَالَ : ” إِنَّ اللَّهَ قَدْ حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَ الْأَنْبِيَاءِ “.
حكم الحديث: صحيح
“ശദാദ് (റ) നിവേദനം: നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിനമാണ്. ആദം (അ) പടക്കപ്പെട്ടത് അതിലാണ്. കാഹളത്തിൽ ഊതപ്പെടുന്നതും ഭയാനക ശബ്ദമുണ്ടാവുന്നതും അതിലായിരിക്കും. അതിനാൽ പ്രസ്തുത ദിനത്തിൽ നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് വർധിപ്പിക്കുക. നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും. ഒരാൾ ചോദിച്ചു. നിങ്ങളുടെ ശരീരം നുരുമ്പി പോയാൽ അതെങ്ങനെയാണ് ഉണ്ടാവുക? അവിടുന്ന് പറഞ്ഞു: പ്രവാചകന്മാരുടെ ശരീരം ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ അല്ലാഹു വിലക്കിയിട്ടുണ്ട്. ” (അബൂദാവൂദ്: 1047)
വെള്ളിയാഴ്ചയിലെ സ്വലാത്തിന്റെ പ്രാധാന്യം ഇതിൽ നിന്നു ഗ്രഹിക്കാം.
അതിന്റെ ഹിക്മത്ത് പണ്ഡിതന്മാർ ഇപ്രകാരമാണ് വിശദീകരിച്ചത് :
ولكون إشغال الوقت الأفضل بالعمل الأفضل هو الأكمل والأجمل ولكونه سيد الأيام فيصرف في خدمة سيد الأنام عليه الصلاة والسلام
“ഏറ്റവും നല്ല സമയത്ത് ഏറ്റവും നല്ല പ്രവർത്തനത്തിൽ നിരതനാവാൻ വേണ്ടിയാണ്. അതാണല്ലോ പൂർണ്ണ
തയും ഭംഗിയും. വെള്ളി ദിനങ്ങളുടെ നേതാവാണല്ലോ. അതിനെ മനുഷ്യരുടെ നേതാവിന് ഖിദ്മത്ത് ചെയ്യാൻ ചിലവഴിക്കാൻ വേണ്ടി കൂടിയാണത്. “
(عون المعبود شرح سنن أبي داود )
നബി (സ) യുടെ പേരിൽ സ്വലാത്ത് ചെല്ലുമ്പോൾ യഥാർത്ഥത്തിൽ പ്രവാചകനോടുള്ള കടപ്പാടിന്റെ നിർവഹണം കൂടിയാണ് നാം നടത്തുന്നത്. നമ്മെ സ്നേഹിച്ച, നമുക്ക് വഴി കാട്ടിയ , നന്മകൾ മുഴുവനും വിശദീകരിച്ച , തിന്മകൾ ഏതൊക്കെയാണെന്ന് വേർതിരിച്ചു തന്ന , ലോകത്തിന്റെ കാരുണ്യമായ തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രകടനം കൂടിയാണ്. അത് അവിടുത്തേക്കുള്ള ഒരു പ്രാർത്ഥന കൂടിയാണ്. നമ്മുടെ ശരീരത്തിനേക്കാൾ നമുക്ക് കടപ്പാടുള്ള പ്രവാചകനു വേണ്ടി നാം പ്രാർത്ഥിക്കുന്നതിനേക്കാൾ പ്രാർത്ഥനകളിൽ മഹത്തരം മറ്റെന്താണ്!
നിരവധി നന്മകൾ അതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.
ഇബ്നുൽ ഖയ്യിം(റ) തന്റെ
جلاء الأفهام في فضل الصلاة والسلام على محمد خير الأنام
എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ, നബി (സ) യുടെ പേരിൽ സ്വലാത്ത് ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്ന 40 കാര്യങ്ങൾ എണ്ണി പറഞ്ഞിട്ടുണ്ട്.
കൂട്ടത്തിൽ പറയട്ടെ, ഈ വിഷയത്തിൻ വിരചിതമായ കൃതികളിൽ ഏറ്റവും മികച്ച കൃതിയാണിത്. സ്വലാത്തുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അതിലദ്ദേഹം വിവരിച്ചിട്ടുണ്ട്.
اللهم
എന്നു പറഞ്ഞിട്ടാണല്ലോ സ്വലാത്ത് തുടങ്ങുന്നത്. നള്റ് (റ) പറയുന്നു. :
من قال اللهم فقد دعا الله بجميع أسمائه
ആരെങ്കിലും അല്ലാഹുമ്മ എന്നു പറഞ്ഞാൽ അവൻ അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളെ കൊണ്ടും പ്രാർത്ഥിച്ചു “
അല്ലാഹുവിന്റെ രണ്ട് നാമങ്ങളും സ്വലാത്തിലുണ്ടല്ലോ.
حميد.مجيد
എന്നിവയാണവ. എന്താണീ നാമങ്ങൾ സ്വലാത്തിൽ പരാമർശിക്കപെട്ടതിന്റെ കാരണം?
ഇബ്നുൽ ഖയ്യിം(റ) പറയുന്നു:
فكأن المصلى طلب من الله أن يزيد فى حمده ومجده.فإن الصلاة عليه هي نوع حمد له تمجيد.هذا حقيقتها.فذكر في هذا المطلوب الاسمين المناسبين له وهما أسماء الحميد والمجيد.
“സ്വലാത്ത് ചെല്ലുന്നവൻ അല്ലാഹുവിനോട് പ്രവാചകന് സ്തുതിയും മഹത്വവും വർധിപ്പിച്ച് നൽകാൻ വേണ്ടി ആവശ്യപ്പെടുകയാണ്. കാരണം നബിയുടെ പേരിലുള്ള സാലാത്ത് പ്രവാചകനെ സ്തുതിക്കുകയും (حمد) മഹത്വപ്പെടുത്തുകയും (مجد) ചെയ്യുന്നതിന്റെ ഭാഗമാണല്ലോ. അതാണതിന്റെ യാഥാർത്യവും . അതിനാൽ ഈ ആവശ്യത്തോട് ഏറ്റവും യോജിക്കുന്ന അല്ലാഹുവിന്റെ രണ്ട് നാമങ്ങൾ (حميد مجيد) അവിടെ പരാമർശിച്ചു.! (جلاء الأفهام)
രണ്ട് പ്രവാചകന്മാരുടെ പേരുകളാണ് സ്വലാത്തിലുള്ളത്.
മുഹമ്മദ്, (സ) ഇബ്രാഹീം. (അ). ഇവർ രണ്ടു പേരും അല്ലാഹുവിന്റെ ഖലീലുകളാണ്. അഥവാ അല്ലാഹുവിന്റെ കൂട്ടുകാർ.
സ്തുതിക്കപ്പെട്ടവൻ എന്നാണ് മുഹമ്മദിന്റെ അർഥം. അതെ, നമ്മുടെ നേതാവ് എല്ലായിടത്തും സ്തുതിക്കപ്പെട്ടവൻ തന്നെയാണ്. ഈ കൊറോണ കാലത്ത് മുസ്ലിമല്ലാത്തവർ പോലും തിരുനബിയുടെ സ്തുതികൾ പാടുന്നു!
ഇബ്രാഹിം എന്നതിന് സുറിയാനീ ഭാഷയിൽ أب رحيم (കാരുണ്യവാനായ പിതാവ് ) എന്നാണർഥം (جلاء الأفهام.389)
ഈ രണ്ട് പ്രവാചകമ്മുടെ മഹത്വം പ്രമാണങ്ങളിൽ നിറഞ്ഞു കിടക്കുന്നുണ്ട്.
ലോകത്തിന്റെ മൂന്നാമത്തെ പിതാവാണദ്ദേഹം. ആദം, നൂഹ് (അ) എന്നിവരാണ് ആദ്യത്തെ രണ്ടുപേർ. ഇവരുടെ സന്താന പരമ്പരയാണ് പിന്നീടു വന്നത്. ഇബ്രാഹീം നബിയുടെ ശേഷമുള്ള എല്ലാ നബിമാരും അദ്ദേഹത്തിന്റെ പരമ്പരയിലാണ്. തന്റെ കുഞ്ഞിന് ഞാൻ എന്റെ പിതാവായ ഇബ്രാഹീമിന്റെ പേരു വെക്കുന്നുവെന്ന് തിരുമേനി(സ) പറഞ്ഞത് ശ്രദ്ധേയമാണ്.
ഈ രണ്ടു പ്രവാചകന്മാരുടെ കുടുബവും സ്വലാത്തിൽ പരാമർശിക്കപ്പെടുന്നുണ്ടല്ലേ. അതാണ്
آل محمد,آل إبراهيم
എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകം ദർശിച്ച രണ്ടു മഹാ പ്രവാചകന്മാരുടെ കുടുംബം എന്തു മാത്രം മഹത്തരമായിരിക്കും!
ബനൂ ഹാഷിം, ബനുൽ മുത്വലിബ് , പ്രവാചക സന്താനങ്ങൾ, പത്നിമാർ ഇവരാണ് ആലു മുഹമ്മദ് . ഇതാണ് ശരിയായ അഭിപ്രായമായി ഇബ്നുൽ ഖയ്യിം(റ) രേഖപ്പെടുത്തിയത്.
ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മഹത്വവും നിരവധിയാണ്.
22 മഹത്വങ്ങൾ ഇബ്നുൽ ഖയ്യിം(റ) എണ്ണി പറഞ്ഞിട്ടുണ്ട്.
ഇസ്ലാമികമാണങ്ങളിലും വിശ്വാസികളുടെ നാവിൻ തുമ്പിലുമായി ഈ രണ്ടു കുടുംബത്തിന്റെയും മഹത്വം ലോകാവസാനം വരേക്കും നിലനിൽക്കുകയാണ്!
പരീക്ഷണത്തിന്റെ തീച്ചൂളകളെ അഭിമുഖീകരിച്ചവരാണല്ലോ ഈ രണ്ടു പേരും. പരീക്ഷണത്തിന്റെ ഈ ഘട്ടത്തിൽ നമുക്കാശ്വാസം ഇവരുടെ ത്യാഗ ചരിത്രങ്ങൾ തന്നെയാണ്.
അതുകൊണ്ട് ഇന്ന് സ്വലാത്തുകൾ വർധിപ്പിക്കാം.
സ്വലാത്ത് എന്ന് പറയുമ്പോൾ , നബി (സ) പഠിപ്പിച്ച സ്വലാത്താണ് ഉദ്ദേശ്യം. വ്യാജന്മാർ സമൂഹത്തിൽ നിരവധിയുണ്ട്. അതൊന്നും നബിയുടെ തല്ല. പുതു നിർമിതികളാണ്. നമ്മൾ സ്വലാത്ത് ചെയ്യുന്നത് നന്മ ലഭിക്കാനാണല്ലോ? എങ്കിൽ അത് പ്രവാചകൻ പഠിപ്പിച്ചതിലൂടെ മാത്രമേ അതു ലഭിക്കൂ. എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് സഹാബികൾ ചോദിച്ചപ്പോൾ നബി(സ) തന്നെ അത് പഠിപ്പിച്ച് കൊടുക്കുന്ന
ഹദീസ് കാണുക.
” قُولُوا : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ “
(ബുഖാരി : 3370)
ഇതാണ് ഏറ്റവും പ്രസിദ്ധമായത്.
മറ്റൊരു രൂപം ഇങ്ങനെയാണ്
: ” قُولُوا : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ “
(ബുഖാരി : 3369 )
നന്മകൾ വർധിപ്പിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ.
(നന്മകൾ പകർന്നു നൽകൽ നന്മയാണ് *