നല്ല മരണം (علامات حسن الخاتمة)

നല്ല മരണം
(علامات حسن الخاتمة)

മുഹമ്മദ് സ്വാദിഖ് മദീനി
എഡിറ്റർ : മുഹമ്മദ് കബീർ സലഫി

بسم الله الرحمن الرحيم

മരണമെന്ന മഹാസത്യത്തിന് മുമ്പിൽ മനുഷ്യൻ പകച്ചു നിൽക്കുന്നു. അവന്റെ അറിവും ആൾബലവും സമ്പത്തും അതിനുമുമ്പിൽ നിഷ്പ്രദമാകുന്നു . മരണത്തോടുകൂടി അവന്റെ ജീവിതം അവസാനിക്കുകയല്ല, യഥാർത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന കാര്യത്തകുറിച്ചവൻ ബോധവാനാകേണ്ടതുണ്ട്. അല്ലാഹുവിനെ അംഗീകരിക്കുകയും ആരാധനകൾ സർവ്വവും അവനുമാത്രം സമർപ്പിക്കുകയും ചെയ്യാൻ മനുഷ്യൻ ബാധ്യസ്ഥനാണ്. സത്യവിശ്വാസിക്ക് മരണം ആശ്വാസമാണ്. വിശ്വാസിയായ ഒരാളുടെ സൽപര്യവസാനത്തിന്റെ ചില അടയാളങ്ങളാണ് ഈ ലഘുലേഖയിൽ

 

ഒന്ന് : മരണസമയത്ത് “ശഹാദത്ത്” ഉച്ചരിക്കുക
        നബി (ﷺ) പറഞ്ഞു : “ആരുടെയെങ്കിലും അവസാന വാക്ക് ‘ ലാഇലാഹ് ഇല്ലല്ലാഹ് എന്ന് ആയിരുന്നാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു” (അബു ദാവൂദ്)

രണ്ട് : നെറ്റിത്തടം വിയർത്തുകൊണ്ട് മരണപ്പെടുക
        ബുറൈദ ഇബ്ന് ഖുസബ് رضي الله عنه  വിൽനിന്നും ; അദ്ദേഹം ഖുറാസാനി ലായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ രോഗിയായ ഒരു സഹോദരനെ അദ്ദേഹം സന്ദർശിച്ചു. അദ്ദേഹം മരിക്കുകയും നെറ്റി തടം വിയർക്കുന്നതായും കണ്ടു അപ്പോൾ ബുറൈദ പറഞ്ഞു : അല്ലാഹു അക്ബർ,നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. വിശ്വാസിയുടെ മരണം നെറ്റിത്തടം വിയർത്തുകൊണ്ടായിരിക്കും (അഹ്മദ്)

മൂന്ന് : വെളളിയാഴ്ച്ച രാവിലോ, വെളളിയാഴ്ച പകലിലോ മരണപ്പെടുക
        നബി (ﷺ) പറഞ്ഞു : “വെള്ളിയാഴ്ചയിലോ അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെയോ ഏതൊരു മുസ്ലിമും മരിക്കുന്നുണ്ടോ അല്ലാഹു അവനെ ക്വബർ ശിക്ഷയിൽനിന്ന് രക്ഷിക്കാതിരിക്കുകയില്ല” (തിർമുദി)

നാല് : യുദ്ധഭൂമിയിൽവെച്ച് രക്തസാക്ഷിയാകുക
        അല്ലാഹു പറയുന്നു 
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഉപജീവനം നൽകപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്കു നൽകിയതുകൊണ്ട് അവർ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നു ചേർന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നിൽ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവർക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോർത്ത്‌ അവർ ആ രക്തസാക്ഷികൾ സന്തോഷമടയുന്നു അല്ലാഹുവിന്റെ അനുഗ്രഹവും ഒൗദാര്യവും കൊണ്ട് അവർ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും അവരെ സന്തുഷ്ടരാക്കുന്നു (ആലു ഇംറാൻ(3): 109,171 ) “
നബി പറഞ്ഞു : “അല്ലാഹുവിന്റെയടുക്കൽ ശഹീദിന് ആറ് ഗുണങ്ങൾ ഉണ്ട്. തന്റെ രക്തം ആദ്യമായി ഇറ്റുന്നതോടുകൂടി പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നു, സ്വർഗത്തിലുളള തന്റെ ഇരിപ്പിടം കാണുന്നു. ഖബർ ശിക്ഷയിൽനിന്ന് സംരക്ഷിക്കപ്പെടുന്നു. അവൻ ഭീതിയിൽനിന്ന് നിർഭയ നാകുന്നു, ഈമാനിന്റെ പുടവ അണിയിക്കപ്പെടുന്നു, സ്വർഗീയ തരുണി കളിൽനിന്നും വിവാഹം ചെയ്തുകൊടുക്കുന്നു, തന്റെ കുടുംബത്തിൽ നിന്നും എഴുപത് പേർക്ക് ശഫാഅത്ത് ചെയ്യുന്നു (അഹ്മദ്)

അഞ്ച് : അല്ലാഹുവിന്റെ മാർഗത്തിൽ മരണപ്പെടുക, പ്ലേഗ് മുഖേന മരണപെടുക, ഉദര (രോഗം) മുഖന മരണപെടു
        അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം : നബി (ﷺ) ചോദിച്ചു : നി ങ്ങളിൽ ഉളള ശഹീദിനെ എങ്ങിനെയാണ് നിങ്ങൾ കണക്കാക്കുന്നത്? അവർ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആർ കൊല്ലപ്പെട്ടുവോ അവൻ ശഹീദാകുന്നു. അദ്ദേഹം പറഞ്ഞു ; എങ്കിൽ തീർച്ചയായും എന്റെ സമുദായത്തിൽ ശുഹദാക്കൾ കുറവാകുന്നു. അവർ ചോദിച്ചു : എങ്കിൽ ആരാണ് റസൂലേ അവർ? അദ്ദേഹം പറഞ്ഞു ; അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആർ കൊല്ലപ്പെട്ടുവോ അവൻ ശഹീദാകുന്നു. പ്ലേഗ് മുഖേനെ ആര് മരണപ്പെട്ടുവോ അവൻ ശഹീദാകുന്നു. ഉദര രോഗം മുഖേന മരണപ്പെട്ടവൻ ശഹീദാണ്. മുങ്ങി മരിച്ചവൻ ശഹീദാണ് (മുസ്ലിം)

ആറ് : മുങ്ങി മരിക്കുക, തകർന്നുവീണ് മരിക്കുക
        നബി(ﷺ) പറഞ്ഞു ; രക്തസാക്ഷികൾ അഞ്ചാകുന്നു ; പ്ലേഗ് ബാധിച്ച് മരണപ്പെട്ടവൻ, ഉദര രോഗം മുഖേന മരണപ്പെട്ടവൻ, മുങ്ങിമരിച്ചവൻ, വല്ല വസ്തുകളും ശരീരത്തിൽ തകർന്ന് വീണ് മരിച്ചവൻ, അല്ലാഹു വിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷി ആയവൻ (ബുഖാരി)

ഏഴ് : ഗർഭംമൂലം മരണപ്പെടുക
        നബി(ﷺ) പറഞ്ഞു . ഗർഭിണി ഗർഭസ്ഥ ശിശു കാരണമായി മരണപ്പെട്ടാൽ അത് രക്തസാക്ഷിത്വമാണ്. ( മുസ്ലിം )

എട്ട് : തീപൊളളൽ മൂലം മരണപ്പെടുക
        നബി(ﷺ) പറഞ്ഞു : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷികളായവരെ കൂടാതെ ശുഹദാക്കൾ ഏഴെണ്ണമാകുന്നു പ്ലേഗ് ബാധിച്ച് മരണപെട്ടവൻ , മൂങ്ങി മരിച്ചവൻ, പ്ലൂറസി (pleurisy) രോഗം മൂലം മരണപ്പെട്ടവൻ, ഉദര (രോഗം) മുഘേനെ മരണപ്പെട്ടവൻ, തീപൊളളൽ മൂലം മരണപ്പെട്ടവൻ, തകർന്ന് വീണ് അതിന് അടിയിൽ പെട്ട് മരണപ്പെട്ടവൻ, ഗർഭസ്ഥ ശിശു മൂലം മരണമടഞ്ഞവൻ എന്നിവരെല്ലാം ശുഹദാക്കളാകുന്നു. (അബൂ ദാവൂദ്)

ഒൻപത് : സമ്പത്ത് കവർന്നെടുക്കുമ്പോൾ അതിനായുള്ള പ്രതിരോധത്തിൽ മണമടയുക
        നബി(ﷺ) പറഞ്ഞു, തന്റെ സമ്പത്തിനായി ആരെങ്കിലും കെല്ലപ്പെട്ടാൽ അവൻ ശഹീദാണ് ( ബുഖാരി )

പത്ത് : ശരീരം, മതം എന്നിവക്കുവേണ്ടിയുള്ള പ്രതിരോധത്തിൽ  മരണമടയുക
        നബി(ﷺ) പറഞ്ഞു : ആരെങ്കിലും തന്റെ ധനത്തിനാ, കുടുംബ ത്തിനോ, രക്തത്തിനോ മതത്തിനോ ( പ്രതിരോധിക്കുവാൻ ) കൊല്ലപ്പെട്ടാൽ അവൻ രക്തസാക്ഷിയാകുന്നു’ (അബൂദാവൂദ്).

പതിനൊന്ന് : സൽകർമ്മം ചെയ്തുകൊണ്ട് മരണമടയുക
        നബി(ﷺ) പറഞ്ഞു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ” ലാഇലാഹ ഇല്ലല്ലാഹ്” എന്ന് പറയുകയും അതുകൊണ്ട് അദ്ദേഹതത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു ദിവസം നോമ്പനുഷ്ടിക്കുകയും അതുകൊണ്ട് അദ്ദേഹത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ദാനം നൽകുകയും അതു കൊണ്ട് അദ്ദേഹത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (അഹ്മദ്).

പന്ത്രണ്ട് : അനീതി ചെയ്യുന്ന ഒരു ഭരണാധികാരിയാട് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയും അപ്പോൾ വധിക്കപ്പെടുകയും ചെയ്തയാൾ ശുഹദാക്കളുടെ നേതാവ്
         നബി(ﷺ) പറഞ്ഞു. ശുഹദാക്കളിൽ നേതാവ് ഹംസത് ഇബ്നു അബ്ദുൽ മുത്വലിബും അനീതി ചെയ്യുന്ന ഒരു ഭരണാധികാരിയോട് അടുക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയും അപ്പോൾ വധിക്കപ്പെടുകയും ചെയ്തയാളുമാകുന്നു. (ഹാകിം).

പതിമൂന്നു : ആരെ പുകഴ്തി പറഞ്ഞുവോ അവനു സ്വർഗം അനിവാര്യമായി നിങ്ങൾ ആരെ മോശമാക്കി പറഞ്ഞുവോ അവനു നരകം അനിവാര്യമായി
        പ്രവാചകന്റെ അടുത്തുകൂടെ ഒരു മയ്യിത്ത് കൊണ്ടുപോകപ്പെട്ടു , അപ്പോൾ അതിനെ പുകഴ്ത്തി പറയപ്പെട്ടു അപ്പോൾ നബി(ﷺ) മൂന്ന് തവണ അനിവാര്യമായി എന്ന് പറഞ്ഞു . അപ്രകാരം പ്രവാചകന്റെ അടുത്തുകൂടെ ഒരു മയ്യിത്ത് കൊണ്ടുപോകപ്പെട്ടു, അപ്പോൾ അതിനെ മോശമായി പറയപ്പെട്ടു അപ്പോൾ നബി(ﷺ) മൂന്ന് തവണ അനിവാര്യമായി എന്ന് പറഞ്ഞു . അപ്പോൾ ഉമർ رضي الله عنه  ചോദിച്ചു പ്രവാചകൻ അങ്ങയുടെ അരികിലൂ ടെ ഒരു മയ്യിത്ത് കൊണ്ടു പോകപ്പെടുകയും അതിനെ പുകഴ്ത്തപ്പെടുകും ചെയ്തപ്പോൾ താങ്കൾ മൂന്ന് തവണ അനിവാര്യമായി എന്നു പറയുകയും അപ്രകാരം താങ്കളുടെ അരികിലൂടെ ഒരു മയ്യിത്ത് കൊണ്ടു പോകപ്പെടുകയും അതിനെ മോശമായി പറയപ്പെടുകും ചെയ്തപ്പോൾ താങ്കൾ മൂന്ന് തവണ അനിവാര്യമായി എന്നു പറയുകയും ചെയ്തുവല്ലോ ? നബി(ﷺ) പറഞ്ഞു നിങ്ങൾ ആരെ പുകഴ്ത്തി പറഞ്ഞുവാ അവന് സ്വർഗ്ഗം അനിവാര്യമായി നിങ്ങൾ ആരെ മോശമായി പറഞ്ഞുവാ അവന് നരകം അനിവാര്യമായി തുടർന്ന് നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാകുന്നു എന്ന് മൂന്ന് തവണ ആവർത്തിച്ചു . ( മുസ്ലിം ).

وصلى الله وسلم على خير خلقه نبينا محمد وآله وصحبه أجمعين

 

ക്ഷമ വിശ്വാസിയുടെ മുഖമുദ്ര ​

ക്ഷമ വിശ്വാസിയുടെ മുഖമുദ്ര

മനുഷ്യ സമൂഹത്തിന് അല്ലാഹു നൽകിയിട്ടുള്ള അപാരമായ അനുഗ്ര ഹമാകുന്നു സത്യവും, അസത്യവും വേർതിരിച്ച് മനസ്സിലാക്കുവാനുള്ള സവിശേഷബുദ്ധി എന്നുള്ളത് . അതുപയോഗിച്ച് കൊണ്ട് മനുഷ്യൻ  ആദ്യമായി കണ്ടെത്തേണ്ടത് അവന്റെ സൃഷ്ടാവിനെയാകുന്നു. അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ മറ്റൊരു അനുഗ്രഹമാകുന്നു അവൻറെയടുക്കൽ സ്വീകാര്യമായ  ഇസ്ലാം എന്നത്. ഇത് കഴിഞ്ഞാൽ അല്ലാഹു മനുഷ്യസമൂഹത്തിന് നൽകിയിട്ടുള്ള വലിയ അനുഗ്രഹമാണ് ക്ഷമ എന്നത്. ഇസ്ലാമിൻറെ ഖലീഫയായ ഉമറുൽ ഫാറൂഖ് ( 5 ) പറയുന്നു: ( ഇസ്ലാമിന്ന് ശേഷം ക്ഷമയേക്കാൾ വിശാല മായ ഒരനുഗ്രഹവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല ) എന്നാൽ ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി പലരും അജ്ഞതയിലാണ്. ക്ഷമയുടെ അമൂല്യതയെ പറ്റി മനസ്സിലാക്കിയവർ വളരെ വിരളമാകുന്നു. ലോകരുടെ മോചനത്തിന് വേണ്ടി ലോകത്തേക്ക് നിയോഗിതരായ എല്ലാ പ്രവാചകന്മാരും – തൻറ പ്രബോധന പാതയിൽ ഈ അനുഗ്രഹത്തിന്റെ മാധുര്യം രുചിച്ചറിഞ്ഞവരും, മറ്റുള്ളവർക്ക് അത് പഠിപ്പിച്ച് കൊടുത്തവരുമായിരുന്നു. ഉമർ ( റ ) വിനെ പോലെയുള്ള മഹാന്മാരായ സ്വഹാബാക്കൾ അതിനെ സംബന്ധിച്ച്  വളരെ ബോധവാന്മാരായിരുന്നു . സച്ചരിതരായ സലഫി പണ്ഡിതന്മാരും ആപാതയിൽ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്. നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് തനിക്ക് വരുന്ന പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ഈ അനുഗ്ര ഹമല്ലാതെ വേറെ ഒരു പ്രതിവിധിയുമില്ലായെന്ന സത്യം. വിശുദ്ധ ഖുർആനിലും, തിരുസുന്നത്തിലും വളരെ ഗൗരവത്തിൽ തന്നെ ക്ഷമയെപ്പറ്റി ഉണർത്തിയതായി നമുക്ക് കാണാനാവും.

സഹോദരാ അറിയുക, ക്ഷമ വിലയേറിയ ഒരു രത്നമാകുന്നു. മഹാത്മാക്കൾ അത് കരഗതമാക്കുവാൻ വേണ്ടി അത്യധികം പണിപ്പെട്ടിരുന്നു.

സഹോദരാ, നീ ഈ അമൂല്യ സമ്പത്ത് കരസ്ഥമാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ടോ ? അതോ നീ അതിനെ പാഴാക്കി കളഞ്ഞിരിക്കുകയാണോ ? ? ? എങ്കിൽ അത് കരസ്ഥമാക്കുവാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചില്ലേ?  വർണ്ണകടലാസുകൾ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങൾ നിനക്ക് ചുറ്റും തത്തികളിക്കുകയാണ്, സഹോദരാ, നീ അതിൽ വഞ്ചിതനാകാതിരിക്കുക, ഇഹലോകം വരുംലോകമായ പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു, ഇവിടെ വിതച്ചവനേ അവിടെ വിളവെടുക്കുവാൻ സാധിക്കുകയുള്ളൂ, വിതച്ചാൽ മാത്രം പോരാ, തൻറ വിളയെ നശിപ്പിക്കുന്ന കീടങ്ങളിൽ നിന്നും, നാശകാരികളിൽ നിന്നും അതിനെ പരിരക്ഷിച്ചെങ്കിൽ മാത്രമേ നമ്മുടെ അദ്ധ്വാനത്തിൻറ യഥാർത്ഥകൂലി നമുക്ക് ലഭിക്കുകയുള്ളു , ആയതിനാൽ ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതിൽ അല്ലാഹുവിനോട് സദാ പ്രാർത്ഥിച്ച് കൊണ്ടിരിക്കുക. അല്ലാഹു പറയുന്നു: ( സഹനവും, നമസ്കാരവുംമൂലം ( അല്ലാഹുവിൻറ ) സഹായം തേടുക. അത് ( നമസ്കാരം ) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേ ണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രേ അവർ ( ഭക്തന്മാർ ). അൽബഖറ – 45 – 46

ക്ഷമ പ്രവാചകന്മാരുടെ മുഖ മുദ്ര:

കാലാകാലങ്ങളിലായി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാർക്ക് തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ പാതയിൽ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹ മായിരുന്നു നേരിടേണ്ടിവന്നത്. അതിലവർക്ക് നൂറുമേനി നേടുവാൻ സാധിച്ചത് ഈ മഹത്തായ അനുഗ്രഹം കൊണ്ടാന്നു മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരുടെയും മുഖമുദ്ര തന്നെയായിരുന്നു ക്ഷമ . വിശുദ്ധ ഖുർആനിന്റെ ആയത്തുകളും , പ്രവാചക വചനങ്ങളും അതിന്ന് തെളിവാകുന്നു. അതിൽ കൂടുതൽ കാലം ക്ഷമിച്ച് നൂഹ് ( അ ) ൻറ ചരിത്രം ഖുർആൻ നമുക്ക് വരച്ച് തരുന്നുണ്ട് . അദ്ദേഹം 950 വർഷക്കാലം തന്റെ പ്രബോധന മാർഗ്ഗത്തിൽ ക്ഷമയവലംബിച്ചു . മറ്റുള്ള പ്രവാചകരും ഇതിന്നപവാദമായിരുന്നില്ല. ( മൂസാക്ക് നാം ഗ്രന്ഥം നൽകി . അദ്ദേഹത്തിന്നു ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു . മർയമിന്റെ  മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും , അദ്ദേഹ ത്തിന്ന് നാം പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, ചില ദൂതന്മാരെ നിങ്ങൾ തള്ളികളയുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയുകയാണോ ? (അൽബഖറ – 87) പ്രവാചകന്മാരിൽ തന്നെ കൂടുതൽ പ്രയാസങ്ങൾ സഹിച്ചവരായിരുന്നു “ദൃഢ:മനസ്കരായ പ്രവാചകന്മാർ”.അവർ സഹിച്ച സഹനം സത്യ വിശ്വാസികളോട് ജീവിതത്തിൽ പകർത്തുവാൻ വേണ്ടി അല്ലാഹു കൽപിക്കുന്നുണ്ട്.  ( ആകയാൽ ദൃഢ:മനസ്കരായ  ദൈവ ദൂതന്മാർ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ ( സത്യ നിഷേധികളുടെ) കാര്യത്തിന് നീ ധതി കാണിക്കരുത്. അവർക്ക് താക്കീതു നൽകപ്പെടുന്നത് (ശിക്ഷ ) അവരിൽ നേരിൽ കാണുന്നദിവസം പകലിൽനിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങൾ ( ഇഹലോകത്ത്) താമസിച്ചിട്ടുള്ളുവെന്ന പോലെ അവർക്ക് തോന്നും . ഇതൊരു ഉദ്ബോധനമാകുന്നു. എന്നാൽ ധിക്കാ രികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ ? ) അഹ്ഖാഫ് – 35. പ്രവാചകന്മാരെല്ലാം തന്നെ പ്രബോധന മാർഗ്ഗത്തിൽ ക്ഷമയവലംബി ച്ചു, മുഹമ്മദ് നബിയും അനുചരന്മാരും ഒരുപാട് ക്ഷമിച്ചു , അവസാനം സ്വന്തം നാടും, വീടും ഉപേക്ഷിക്കേണ്ടിവന്നപ്പോൾ എല്ലാം അല്ലാഹുവിൽ അർപ്പിച്ച് ക്ഷമിച്ച് കൊണ്ട് അതിനും തയ്യാറായി. പ്രബോധനമാർഗ്ഗം അത്രയെളുപ്പമുള്ളതല്ല, അവിടെ പ്രയാസവും, ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോൾ പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്നും പാഠം ഉൾകൊണ്ട് ദൃഢമനസ്കരായി സഞ്ചരിക്കുക.

ക്ഷമ സത്യ വിശ്വാസികളുടെ അടയാളം:

 പരമകാരുണികന്റെ അടിമകളുടെ സ്വഭാവങ്ങൾ എണ്ണി പറയുന്നിടത്ത് അല്ലാഹു പറഞ്ഞ ഒരു സ്വഭാവമാകുന്നു ക്ഷമ, അതായത് അവർ തങ്ങൾക്ക് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിൻറെ പേരിൽ അവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകുന്നതാകുന്നു .അതിനാൽ യഥാർത്ഥ സത്യവിശ്വാസി അത് തൻറ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കേണ്ടതാകുന്നു. അല്ലാഹു പറയുന്നു : ( അത്തരക്കാർക്ക് തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ ( സ്വർഗ്ഗ ത്തിൽ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ് . അഭിവാദ്യത്തോടും , സമാധാനാശംസയോടും കൂടി അവർ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവർ അതിൽ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാർപ്പിടവും ) ഫുർഖാൻ – 75 – 76

നാം ക്ഷമിക്കേണ്ട സമയം:

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാൽ ഫലം കിട്ടുന്ന സമയത്താകുന്നു. കോപം മുഖേന വരേണ്ട എല്ലാ ദോഷങ്ങളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല . പ്രവാചകന്മാരിൽ ഇതിന് നമുക്ക് ഒരുപാട് ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നതാണ്. മക്കയിലെ മുശ്രിക്കുകളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പ്രവാചകനും അവിടുത്തെ അനുചരന്മാരിൽ ചിലരും കൂടി തൻറ ബന്ധുക്കളും കൂടിയുള്ള ത്വാഇഫിലേക്ക് അൽപം ആശ്വാസം ലഭിക്കുവാൻ വേണ്ടി ചെന്നപ്പോൾ തന്റെ ബന്ധുക്കളടക്കം തന്നെ അപമാനിക്കുക മാത്രമല്ല കല്ലെറിയുക പോലും ചെയ്തു, അതിനാൽ വളരെ വിഷമവും, ദു:ഖവും മൂലം പ്രവാചകന്ന് തന്റെ ബോധം തന്നെ നശിക്കുമാറായിരുന്നു. ഇത് ഏഴാനാകാശത്തുനിന്നും കണ്ട് തന്റെ രക്ഷിതാവ് മലക്കുൽ  ജിബ്‌രീലിനെ പ്രവാചകൻറ സംരക്ഷണത്തിനും, അക്രമികളെ ശിക്ഷിക്കുവാനും വേണ്ടി അയക്കു കയുണ്ടായി. പ്രവാചകൻ ഒന്ന് മൗനാനുവാദം നൽകിയാൽ മതി, അവരെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുമായിരുന്നു, എന്നാൽ പ്രവാചകൻ പറഞ്ഞ മറുപടി നമ്മുടെ എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാകുന്നു. പ്രവാചകൻ പറഞ്ഞത്: “വരും കാലങ്ങളിൽ അവരുടെ തലമുറകളിൽ ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുണ്ടായേക്കാം, അവരെ ശിക്ഷിക്കേണ്ടതില്ല, അവർ അറിവില്ലാത്ത ജനങ്ങളാകുന്നു”. പ്രവാചകൻ ക്ഷമയിലെ അതുല്ല്യമായ മാതൃക യാണ് നമുക്കിവിടെ കാണുവാൻ കഴിഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നൊരു ഹദീസിൽ നമുക്കിങ്ങനെകാണാൻ സാധിക്കുന്നു. അനസ് ബ്നുമാലിക് ( റ ) വിൽ നിന്ന് നിവേദനം: ഖബറിന്നരികിൽ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ പ്രവാചകൻ ( സ ) നടന്ന് പോകുകയുണ്ടായി, പ്രവാചകൻ ആ സ്ത്രീയോട് പറയുകയുണ്ടായി: നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക. അപ്പോൾ അവൾ പറഞ്ഞു: എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല. അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെട്ടപ്പോൾ അവൾ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു: പ്രവാചകന്റെ അടുത്ത് അവൾ പാറാവുകാരെ കണ്ടില്ല ,താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു, അപ്പോൾ പ്രവാചകൻ പറയുകയുണ്ടായി: ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു.
ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്, ക്ഷമിക്കേണ്ടത് തന്നെ കോപവും, വ്യസനവും കീഴ്പ്പെടുത്തുന്ന അവസരത്തിലാകുന്നു. അതല്ലാതെ ക്ഷമ കൈവിട്ട് വരേണ്ട എല്ലാ കഷ്ടതകളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. തുടർന്ന് നാം ഖേദിക്കേണ്ടിവരും.

ക്ഷമയവലംബിക്കുവാനുള്ള കൽപന:

വിശുദ്ധഖുർആൻ അടിക്കടി ക്ഷമ കൈകൊള്ളുവാൻ വേണ്ടി സത്യവിശ്വാസികളെ ഉണർത്തുന്നുണ്ട്. നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾ അവിടെ നമ്മൾ അല്ലാഹുവിൻറ പ്രീതികാംക്ഷിച്ച് കൊണ്ട് ക്ഷമ അവലംബിച്ചാൽ നാം തിന്മയാ യി കരുതിയകാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് കാണാൻ സാധിച്ചേക്കാം. നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെ നമുക്കതിന്ന് ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ സാധിക്കും. അല്ലാഹു പറയുന്നു: ( എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും [യഥാർത്ഥത്തിൽ ] അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും [യഥാർത്ഥത്തിൽ] അത് നിങ്ങൾക്ക് ദോഷകരമായി രിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല) അൽബഖറ – 126.
അല്ലാഹുവിന്ന് വേണ്ടി പ്രയാസങ്ങളിൽ ക്ഷമ അവലംബിച്ചാൽ ശത്രുക്കൾക്കെതിരിൽ അല്ലാഹു നമ്മെ സഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരു പാഴ് വേലയാക്കുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു. ( നിങ്ങൾക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവർക്ക് മന:പ്രയാസമുണ്ടാക്കും . നിങ്ങൾക്ക് വല്ല ദോഷവും നേരിട്ടാൽ അവരതിൽ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങൾക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു . ) ആലു ഇംറാൻ – 120 ( സത്യ വിശ്വാസികളെ, നിങ്ങൾ ക്ഷമിക്കുകയും, ക്ഷമയിൽ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം ) ആലും ഇംറാൻ – 200.
ക്ഷമ കൈകൊള്ളുകയും, പരസ്പരം ക്ഷമ കൈകൊള്ളുവാൻ ഉപദേശിക്കുകയും ചെയ്യാത്തവർ മുഴുവനും നഷ്ടത്തിലാണെന്ന് അല്ലാഹു സൂറത്തുൽ അസ്വ്റിലൂടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: ( വിശ്വസിക്കുകയും, സൽകർമ്മങ്ങൾ, പ്രവർത്തിക്കുകയും, സത്യം കൈകൊള്ളുവാൻ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈകൊള്ളുവാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്യാത്തവരൊഴികെ ) അൽ അസ്വ്ർ – 8 ( സത്യവിശ്വാസികളെ , നിങ്ങൾ സഹനവും, നമസ്ക്കാരവും മൂലം [അല്ലാഹുവിനോട്] സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്ന വരോടൊപ്പമാകുന്നു അല്ലാഹു ) അൽബഖറ – 15 ( സഹനവും, നമസ്കാരവും മൂലം ( അല്ലാഹുവിൻറ ) സഹായം തേടുക. അത് ( നമസ്ക്കാരം ) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു ) അൽബഖറ – 45 പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ സ്വസമൂഹങ്ങളോട് പരസ്പരം ക്ഷമ കൈകൊള്ളുവാൻ ഉപദേശിച്ചിരുന്നു , മൂസാ നബി ( അ ) തന്റെ സമൂഹത്തെ അതിന്ന് വേണ്ടി ഒരുപാട് ഉപദേശിച്ചതായി നമുക്ക് ഖുർആനിൽ കാണാവുന്നതാണ് . മൂസാ നബി ( അ ) പറയുന്നതായി അല്ലാഹു പറയുന്നു: ( മൂസാ തൻറ ജനങ്ങളോട് പറഞ്ഞു.നിങ്ങൾ അല്ലാഹുവോട് സഹായം തേടുകയും, ക്ഷമിക്കുകയും ചെയുക. തീർച്ചയായും ഭൂമി അല്ലാഹുവിൻറതാകുന്നു . അവൻ ദാസന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് അവകാശപ്പെടുത്തി കൊടുക്കുന്നു. പര്യവസാനം ധർമ്മനിഷ്ഠ പാലി ക്കുന്നവർക്കനുകൂലമായിരിക്കും) അഅ്റാഫ് – 128

ക്ഷമക്കുള്ള പ്രതിഫലം :

 ക്ഷമകൈകൊള്ളുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകു മെന്ന് വിശുദ്ധഖുർആനിൽ വാഗ്ദാനം നൽകുന്നുണ്ട് . അല്ലാഹു പറയുന്നു : (കുറച്ചൊക്കെ ഭയം , പട്ടിണി , ധനനഷ്ടം , ജീവനഷ്ടം , വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയും . (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക) അൽബഖറ – 155.
പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമ അവലംബിക്കുന്നവർക്ക് – അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കുമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നു . അല്ലാഹു പറയുന്നു(അവർക്കത്രേ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാർഗം പ്രാപിച്ചവർ.) അൽബഖറ – 157. വിഷമതകളും, ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ  കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ( ദോഷബാധയെ) സൂക്ഷിച്ചവർ.) അൽബഖറ – 177 ( അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു ) ( അവർ ക്ഷമിച്ചത് കൊണ്ട് ഇന്നിതാ ഞാനവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു. അതെന്തെന്നാൽ അവർ തന്നെയാകുന്നു ഭാഗ്യവാന്മാർ) അൽമുഅ്മിനൂൻ 111 ( അത്തരക്കാർക്ക് തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ ( സ്വർഗ്ഗത്തിൽ )ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവർ അവിടെ സ്വിക രിക്കപ്പെടുന്നതുമാണ് . അവർ അതിൽ നിത്യവാസികളായിരിക്കും . എത നല്ല താവളവും , പാർപ്പിടവും ! ) തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ അവർക്ക് രണ്ട് പ്രാവശ്യം പ്രതിഫലം നൽകുമെന്നാണ് അല്ലാഹു പറയുന്നത്. ( അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ
പ്രതിഫലം രണ്ടുമടങ്ങായി നൽകപ്പെടുന്നതാണ്. അവർ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയും ) ഖസസ് – 54 അബീമാലിക് അൽ ഹാരിഥിബ്നു ആസ്വിമിൽ അശ്ഹരി ( റ ) വിൽ നിന്ന് പ്രവാചകൻ ( സ ) പറഞ്ഞു, “ ശുദ്ധി വിശ്വാസത്തിൻറ ഭാഗമാകുന്നു, ‘അൽ ഹംദുലില്ലാഹ്’ എന്നത് തുലാസ് നിറക്കുന്നതാകുന്നു, ‘സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് ‘ ആകാശഭൂമികൾക്കിടയിലുള്ളതിനെ നിറക്കുന്നതാകുന്നു, നമസ്ക്കാരം പ്രകാശവും, ദാനധർമ്മ ങ്ങൾ തെളിവും, ക്ഷമ വെളിച്ചവും, ഖുർആൻ നിനക്ക് അനുകൂ ലമായോ, പ്രതികൂലമായോ തെളിവുമാകുന്നു, എല്ലാവരും പ്രഭാതത്തിൽ ജീവിതമാരംഭിക്കുകയും സ്വന്തത്തെ സ്വയം തന്നെ വിൽക്കുകയും ചെയ്യുന്നു, ചിലരതിനെ മോചിപ്പിക്കുന്നു , മറ്റുചിലരതിനെ നാശത്തിലാക്കുകയും ചെയ്യുന്നു” മുസ്ലിം .

ബുദ്ധിമുട്ടുകളിൽ ക്ഷമിക്കുക :

 ബുദ്ധിമുട്ടുകളിലും, പ്രയാസങ്ങളിലും, പരീക്ഷണങ്ങളിലും ക്ഷമ കെകൊള്ളുക. അങ്ങിനെ ചെയ്യുന്നവർക്ക് അല്ലാഹു അളവറ്റ് പ്രതിഫലം വാഗ്ദാനം നൽകുന്നു . ( കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദർഭങ്ങളിൽ ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക ) അൽബഖറ – 155 – ( എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാർ യുദ്ധം ചെയ്തിട്ടുണ്ട്! എന്നിട്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തങ്ങൾക്ക് നേരിട്ട യാതൊന്നു കൊണ്ടും അവർ തളർന്നില്ല . അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങികൂടുകയോ ചെയ്തില്ല . അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. ) ആലു ഇംറാൻ – 146 അല്ലാഹു എന്ത് കൽപിച്ചുവോ അത് എന്ത് തന്നെയാണെങ്കിലും മനസാ വാചാ കർമണാ നടപ്പിൽ വരുത്തുകയെന്നതാണ് ഒരു മുസ്ലിമിന്റെ ബാധ്യത . അതാണ് അല്ലാഹുവിൻറ ഖലീലായ ഇബ്രാഹീം(അ) , ഇസ്മാഈൽ ( അ ) എന്നീ പ്രവാചകന്മാരിൽ നിന്ന് നമുക്ക് മാതൃക ഉൾകൊള്ളുവാനുള്ളത്. അല്ലാഹു പറയുന്നു: ( എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുവാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനെ ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ കാണുന്നു . അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്ത് കൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാ ശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. സ്വാഫ്ഫാത്ത് – 102 മേൽ വിവരിച്ചതിൽ നിന്നും ക്ഷമക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യം നാം മനസ്സിലാക്കി. ആയതിനാൽ അല്ലാഹു കൽപിച്ച പ്രകാരം ക്ഷമ അവലംബിച്ച് കൊണ്ട് അല്ലാഹുവിന്റെ മതം ജീവിതത്തിൽ പ്രാവർത്തികമാക്കാനും, അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുവാനും നാം ശ്രമിക്കുക. അതിന്റെ പാതയിൽ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമയവലംബിക്കുക, അല്ലാഹു അതിന്ന് തൗഫീഖ് നൽകട്ടെ. ആമീൻ.

തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ്

തൗബ ചെയ്യുക സ്വർഗത്തിനായ്

ഡോഃ അലിബയ്യുബ്നു അബ്ദുർറഹ്മാൻ അൽഹുദൈഫി ( ഇമാം മസ്ജിദുന്നബവി മദീന : മുനവ്വറ : )

വിവർത്തനം : സയ്യിദ് സഹ്ഫർ സ്വാദിഖ് മദീനി

മുസ്ലിം സമൂഹമേ , അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം തക്വ്‌വയുള്ളവരാവുക , തക്വ്‌വയാണ് പ്രയാസങ്ങളിലെ സുരക്ഷ , ആരാണോ തക്വ്‌വയെന്ന കോട്ടയിൽ പ്രവേശിക്കുന്നത് അവൻ നിർഭയനാണ് . അല്ലാഹുവിന്റെ ശിക്ഷയെ തടുക്കുന്ന പരിചയുമാണ് . അല്ലാഹുവിന്റെ അടിമകളെ അറിയുക , നിങ്ങളുടെ രക്ഷിതാവ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് തെറ്റുകളും , പാപങ്ങളും ചെയ്യുന്ന പ്രകൃതത്തോടെയാണ് , നിർബ്ബന്ധ കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന പ്രകൃതത്തോടെയുമാണ് . അത് കൊണ്ട് തന്നെ മനുഷ്യൻ പ്രവർത്തിക്കുന്ന നന്മകൾക്ക് വർദ്ധിച്ച പ്രതിഫലം നൽകപ്പെടുന്നു . എന്നാൽ തിന്മകൾക്ക് ഇരട്ടി ശിക്ഷ നൽകൂന്നുമില്ല . അല്ലാഹു പറയുന്നു :

من جاء بالحسَنَةِ فَلَهُ عَشرَ أمَالهَا وَمَن جاء بالسّيّنَةِ فَلا يجزى إلا مثلها وَهُمْ لَا يَعْلَمُونَ ) [ الأنعام : ۱۹۰ )

വല്ലവനും ഒരു നൻമ കൊണ്ടു വന്നാൽ അവന്ന് അതിന്റെ പതിൻമടങ്ങ് ലഭിക്കുന്നതാണ് . വല്ലവനും ഒരു തിൻമകൊണ്ടു വന്നാൽ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്കപ്പെടുകയുള്ളു . അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല

عن ابن عباس رضي الله عنهما قال : قال رسول الله ( ( إن الله كتب اخات والسيئات ، فمن هم بحسنة فلم يعملها كتبها الله عنده حسنةً كاملة فإن عملها كتبها الله عنده عشر حسنات ، إلى سبعمائة ضعف ، إلى أضعاف كثيرة ، فإن همّ بيّنة فلم يعملها كتبها الله حسنة كاملة ، فإن عملها كتبها الله عنده سنة واحدة ) ) صحيح البخاري كتاب الرقاق ، باب : من هم بحسنة أو بسيئة ( 141 ) بنحوه ، وأخرجه أيضا مسلم في الإيمان ، باب : إذا هم العبد بحسنة ( ۱۳۱ )

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് , റസൂലുല്ലാഹ് (സ്വ ) പറഞ്ഞു , “ തീർച്ചയായും അല്ലാഹു നൻമകളും തിൻമകളും നിർണ്ണയിച്ചിരിക്കുന്നു , ആരെങ്കിലും ഒരു നൻമ ചെയ്യാൻ ഉദ്ദേശിച്ചു . അവൻ അത് ചെയ്തില്ലെങ്കിലും അവനത് പരിപൂർണ നൻമയായി രേഖപ്പെടുത്തുന്നതാണ് , അത് ചെയുക യാണെങ്കിൽ അല്ലാഹു അവനത് പത്ത് നൻമയായി രേഖപ്പെടുത്തും , അത് എഴുന്നൂറുരട്ടിയായി  , അതിനേക്കാൾ ധാരാളം ഇരട്ടിയായും വർദ്ധിപ്പിക്കും , ആരെങ്കിലും ഒരു തിൻമ ചെയ്യാൻ ഉദ്ദേശിച്ചു , അവനത് ചെയ്തില്ലെങ്കിൽ അത് പരിപൂർണ നൻമയായി രേഖപ്പെടുത്തും , ആ തിൻമ ചെയുകയാണെങ്കിൽ ഒരു തിൻമ മാത്രമെ രേഖപ്പെടുത്തുകയുള്ളു ” ( ബുഖാരി )

പുണ്യങ്ങൾ വർദ്ധിപ്പിക്കാനായി അല്ലാഹു നൻമയുടെ ഒരുപാട് മാർഗങ്ങൾ ജനങ്ങൾക്ക് നിയമമാക്കിയിരിക്കുന്നു , നിർബ്ബന്ധ കർമ്മങ്ങളിലൂടെ തിൻമകൾ മായ്ക്കപ്പെടുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യുന്നു 

 

عن أبي هريرة رضي الله عنه عن رسول الله قال : ( ( الصلوات الخمس والجمعة إلى الجمعة ورمضان إلى رمضان مكفرات لما بينهن إذا اجب الكبائر ) ) صحيح مسلم : كتاب الطهارة ، باب : الصلوات الخمس . . . ( ۲۳۳ ) ۔

അബൂഹുറൈറ (റ) ൽ   നിന്ന് , റസൂലുല്ലാഹ് (സ്വ) പറഞ്ഞു . – അഞ്ച് നേരത്തെ നിസ്കാരങ്ങളും , ജുമുഅ : അടുത്ത ജുമുഅ : വരയും , റമളാൻ അടുത്ത റമളാൻ വരെയുമുള്ള പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാകുന്നു , വൻ പാപങ്ങൾ വെടിയുകയാണെങ്കിൽ ( മുസ്ലിം )

عَبْدَ اللَّهِ بْنَ عَمْرٍو ـ رضى الله عنهما ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏‏.‏ قَالَ حَسَّانُ فَعَدَدْنَا مَا دُونَ مَنِيحَةِ الْعَنْزِ مِنْ رَدِّ السَّلاَمِ، وَتَشْمِيتِ الْعَاطِسِ، وَإِمَاطَةِ الأَذَى عَنِ الطَّرِيقِ وَنَحْوِهِ، فَمَا اسْتَطَعْنَا أَنْ نَبْلُغَ خَمْسَ عَشْرَةَ خَصْلَةً‏.‏ “‏ أَرْبَعُونَ خَصْلَةً أَعْلاَهُنَّ مَنِيحَةُ الْعَنْزِ، مَا مِنْ عَامِلٍ يَعْمَلُ بِخَصْلَةٍ مِنْهَا رَجَاءَ ثَوَابِهَا وَتَصْدِيقَ مَوْعُودِهَا إِلاَّ أَدْخَلَهُ اللَّهُ بِهَا الْجَنَّةَ ‏”

അബ്ദുല്ലാഇബ്നു അംറുബ്നുൽ ആസ്വ് (റ) വിൽ നിന്ന് , റസൂലുല്ലാഹ് (സ്വ) പറഞ്ഞു – നാൽപത് ( നൻമയുടെ കവാടങ്ങൾ , അതിൽ ഏറ്റവും ഉന്നതമായത് കറവയാടിനെ പാൽ കറക്കാൻ ദാനമായി നൽകലാണ് , പ്രതിഫലം പ്രതിക്ഷിച്ച് . പരലോകത്തെ സത്യപ്പെടുത്തി ഇവയിൽ ഏതെങ്കിലും  ഒരു നൻമ ഒരാൾ ചെയ്താൽ അതുമുഖേന അല്ലാഹു അവനെ സ്വർഗത്തിൽ വാവശിപ്പി ക്കാതിരിക്കില്ല ‘ ( ബുഖാരി .)

وعن أبي هريرة رضي الله عنه عن النبي قال : ( ( الإيمان بضع وسبعون – أو بضع وستون – شعبة ، فأفضلها قول : لا إله إلا الله ، وأدناها إماطة الأذى عن الطريق ، والحياء شعبة من الإيمان ) البخاري في الإيمان ، باب : أمور الإيمان ( 1 ) ، ومسلم في الإيمان ، باب : بيان عدد شعب الإيمان ( ۳۰ ) واللفظ له . ) اث جو ( ي

അബുഹുറൈറ (റ) വിൽ നിന്ന് , നബി (സ്വ) പറഞ്ഞു : “ ഈമാൻ എഴുപതിൽ ചില്ലാനം , അല്ലെങ്കിൽ അറുപതിൽ ചില്ലാനം ശാഖകളാകുന്നു , അതിൽ ഏറ്റവും ശ്രേഷ്ടമായിട്ടുള്ളത് ‘ അല്ലാഹു വല്ലാതെ ആരാധനക്കർഹനില്ലായെന്ന് വാക്കാകുന്നു , അതിൽ ഏറ്റവും അടിത്തട്ടിലുള്ളത് വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കലാണ് , ലജ്ജ ഈമാനിന്റെ ശാഖയിൽ പെട്ടതുമാണ് ” ( ബുഖാരി , മുസ്ലിം )

نْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ ، قَالَ : سَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَيُّ الْعَمَلِ أَفْضَلُ ؟ قَالَ : إِيمَانٌ بِاللَّهِ وَجِهَادٌ فِي سَبِيلِهِ ، قُلْتُ : فَأَيُّ الرِّقَابِ أَفْضَلُ ؟ قَالَ : أَغْلَاهَا ثَمَنًا ، وَأَنْفَسُهَا عِنْدَ أَهْلِهَا ، قُلْتُ : فَإِنْ لَمْ أَفْعَلْ ؟ قَالَ : تُعِينُ ضَايِعًا أَوْ تَصْنَعُ لِأَخْرَقَ ، قَالَ : فَإِنْ لَمْ أَفْعَلْ ؟ قَالَ : تَدَعُ النَّاسَ مِنَ الشَّرِّ ، فَإِنَّهَا صَدَقَةٌ تَصَدَّقُ بِهَا عَلَى نَفْسِكَ .

അബൂദർറ്വിൽ (റ)  നിന്ന് , ഞാൻ ചോദിച്ചു . ഓ , പ്രവാചകരെ , ഏറ്റവും ശ്രേഷ്കടരമായ പ്രവർത്തനം ഏതാണ് പറഞ്ഞു . അല്ലാഹുവിലുള്ള വിശ്വാസവും , അവന്റെ മാർഗത്തിലുള്ള ജിഹാദുമാകുന്നു ഞാൻ ചോദിച്ചു . ഏത് തരത്തിലുള്ള അടിമമോചനമാണ് ശ്രേഷ്കടരമായയിട്ടുള്ളത് പറഞ്ഞു . കൂടുതൽ വിലയുള്ളതും , യജമാനന്റെ പക്കലുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ളതുമാണ് . ഞാൻ ചോദിച്ചു . എനിക്കതിന് സാധിച്ചില്ലെങ്കിലോ ? പറഞ്ഞു . ജോലി ചെയ്യുന്നവനെ സഹായിക്കുകയോ , അംഗവൈകല്യമുളവനെ സേവനം ചെയ്യുകയോ ചെയ്യുക . ഞാന് ചോദിച്ചു . ഓ , പ്രവാചകരെ . ചില ജോലി ചെയ്യാൻ ഞാൻ അശക്തനാണെങ്കിൽ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത് ? പറഞ്ഞു : നിൻറെ ഉപദ്രവത്തിൽ നിന്ന് നി ജനങ്ങളെ തടയുക , അത് നിനക്ക് നിന്നിൽ നിന്ന് തന്നെയുള്ള സ്വദഖയാകുന്നു ” ( ബുഖാരി , മുസ്ലിം ) ,

عَنْ أَبِي ذَرّ  قَالَ قَالَ لِيَ النَّبِيُّ صلى الله عليه وسلم ‏ “‏ لاَ تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ ‏‏ 

അബൂദർറ് (റ)   തന്നെ ഉദ്ധരിക്കുന്നു . റസൂലുല്ലാഹ് ( പറഞ്ഞു . നന്മയിൽ ഒന്നിനെയും അവഗണിക്കരുത് , നിന്റെ സഹോദരനെ പ്രസന്ന മുഖത്തോടെ അഭിമുഖീകരിക്കുന്നതാണെങ്കിൽ പോലും ” ( മുസ്ലിം )

عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا “

അനസ് (റ) പറഞ്ഞു . റസൂലുല്ലാഹ് (സ്വ) പറഞ്ഞു . ഒരു അടിമ ഭക്ഷണം ഭക്ഷിച്ചതിനുശേഷമോ , പാനീയംകുടിച്ചതിന് ശേഷമോ അല്ലാഹുവിനെ സ്തുതിക്കുകയെന്നത് അവൻ തിർച്ചയായും തൃപ്തിപ്പെടു ന്നതാണ് ‘ ( മുസ്ലിം )

നൻമയുടെയും പുണ്യങ്ങളുടെയും ധാരാളം വാതിലുകൾ അല്ലാഹു നിയമമാക്കിയത് പോലെ ഉപദ്രവങ്ങളുടെയും , നിഷിദ്ധങ്ങളുടെയും വാതിലുകളെ അടക്കുകയും , തിന്മകളുടെ യൂം , തെറ്റുകളുടെയും മാർഗങ്ങളെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു . പുണ്യങ്ങളുടെയും നന്മകളുടെയും തുലാസ് ഘനമുള്ളതാക്കുകയും , – പാപങ്ങളുടെയും തെറ്റ് കുറ്റങ്ങളുടെയും തുലാസ് ഘനം കുറക്കുകയും ചെയ്താൽ അടിമ വിജയിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നതാണ് . അല്ലാഹു പറയുന്നു

قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ

( പറയുക : എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുളളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവ്യത്തികളും , അധർമ്മവും , ന്യായം കൂടാതെയുള്ള കയ്യേറ്റവും , യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും , | അല്ലാഹുവിന്റെ – പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ് . ) ( 7 / 33 )

وعن أبي هريرة رضي الله عنه قال : سمعت رسول الله يقول : ( ( ما نهيتكم عنه فاجتيبوه ، وما أمرتكم به فأتوا منه ما استطعتم ) ) أخرجه البخاري في الاعتصام بالكتاب والسنة ، باب : الاقتداء بسنن رسول الله ( ۷۲۸۸ ) ، ومسلم في الحج ، باب : فرض الحج مرة في العمر ( ۱۳۳۷ )

അബൂഹുറൈറ (റ) കവിൽ നിന്ന് , റസൂലുല്ലാഹ് (സ്വ) പറയുന്നതായി ഞാൻ കേൾക്കുകയുണ്ടായി . നിങ്ങൾ ക്ക് ഞാൻ വിരോധിച്ചതിൽ നിന്ന് നിങ്ങൾ വിട്ട് നിൽക്കുകയും , നിങ്ങളോട് ഞാൻ എന്താണോ കൽപിച്ചത് അത് കഴിയുന്നത് നിങ്ങൾ കൊണ്ട് വരികയും ചെയ്യുക ” ( ബുഖാരി , മുസ്ലിം )

നന്മകളുടെ സങ്കേതവും , കാര്യങ്ങളുടെ അടിസ്ഥാനവും , സൗഭാഗ്യത്തിന്റെ കാരണവും ഉന്നതനായ – അല്ലാഹുവിലേക്ക് | തൗബ ചെയ്യുകയെന്നതാണ് . അല്ലാഹു പറയുന്നു

وَتُوۡبُوۡۤا اِلَى اللّٰهِ جَمِيۡعًا اَيُّهَ الۡمُؤۡمِنُوۡنَ لَعَلَّكُمۡ تُفۡلِحُوۡنَ

( സത്യവിശ്വാസികളേ , – നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക . നിങ്ങൾ വിജയം പ്രാപിച്ചേക്കാം ) ( 24 / 31 ) 
തൗബ എന്നത് കൊണ്ടുദ്ദേശിക്കുന്നത് നിഷിദ്ധമായതും , കുറ്റകരവുമായ പ്രവർത്തന ങ്ങളിൽ നിന്നും , നിർബ്ബന്ധ കർമ്മങ്ങൾ ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും കുറവ് വരുത്തുകയും ചെയ്തതിൽ നിന്നും സത്യസന്ധമായ മനസോടെ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയെന്നതാണ് .
    ഒരാൾ സത്യസന്ധമായ തൗബ ചെയ്താൽ അത് മൂഖേന അവൻ ചെയ്ത സൽകർമ്മ ങ്ങൾ ഉന്നതനും പ്രതാപവാനുമായ അല്ലാഹു സംരക്ഷിക്കുകയും , ചെയ്തുപോയ തെറ്റുകൾ മായ്ച്ച് കളയുകയും , വരാൻ പോകുന്നതും , ഇറങ്ങിയതുമായ ശിക്ഷയെ തടയുകയും ചെയ്യു ന്നതാണ് . അല്ലാഹു പറയുന്നു

فَلَوۡلَا كَانَتۡ قَرۡيَةٌ اٰمَنَتۡ فَنَفَعَهَاۤ اِيۡمَانُهَاۤ اِلَّا قَوۡمَ يُوۡنُسَ ۚؕ لَمَّاۤ اٰمَنُوۡا كَشَفۡنَا عَنۡهُمۡ عَذَابَ الۡخِزۡىِ فِى الۡحَيٰوةِ الدُّنۡيَا وَمَتَّعۡنٰهُمۡ اِلٰى حِيۡنٍ‏ 

( ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും , വിശ്വാസം അതിന് പ്രയോജന പ്പെടുകയും ചെയ്യാത്തതെന്ത് ? യൂനുസിന്റെ ജനത ഒഴികെ . അവർ വിശ്വസിച്ചപ്പോൾ ഇഹലോക ജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരിൽ നിന്ന് നാം നീക്കം ചെയ്യുകയും , ഒരു നിശ്ചിത കാലം വരെ നാം അവർക്ക് സൗഖ്യം നൽകുകയും ചെയ്തു ) ( 9 / 98 ) 
       ഇബ്നു ജരീർ ( തന്റെ തഫ്സീറിൽ ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ക്വതാദ യില് നിന്ന് ഉദ്ധരിക്കുന്നു . ഒരു ഗ്രാമത്തിലെ സമൂഹം നന്ദികേട് കാണിച്ചത് കാരണത്താൽ അല്ലാഹുവിന്റെ ശിക്ഷ വന്നെത്തിയതിന് ശേഷം അവർ വിശ്വാസികളാവുകയാണെങ്കിൽ ഉപകാരപ്പെടുകയില്ല , യൂനുസ് നബി (സ്വ) സമൂഹം അതിൽ നിന്ന് ഒഴിവാണ് , ആ സമൂഹത്തിന് തങ്ങളുടെ പ്രവാചകനെ നഷ്ടപ്പെട്ടപ്പോൾ അവർ വിചാരിച്ച് , അല്ലാഹുവിന്റെ ശിക്ഷയിറങ്ങുകയാണെന്ന് , അപ്പോൾ അല്ലാഹു അവരുടെ മനസ്സുകളിൽ തൗബ ചെയ്യാനുള്ള ആഗ്രഹം ഇട്ടുകൊടുക്കുകയാണ് . അവരെ ഭയം പിടി കൂടുകയും , മൃഗങ്ങൾ പോലും തങ്ങളുടെ മക്കളിൽ നിന്ന് അശ്രദ്ധമാവുകയും ചെയ്തു . തുടർന്ന് അല്ലാഹ അവർക്ക് നാൽപത് ദിവസത്തെ സാവകാശം നൽകുകയുണ്ടായി , അങ്ങിനെ അവർ ചെയ്ത് കൂട്ടിയ പാപങ്ങൾ ഓർത്തുള്ള അവരുടെ സത്യസന്ധമായി തൗബയും , ഖേദവും കാരണം അവരുടെ മേൽ ഇറങ്ങിയ ശിക്ഷയെ അല്ലാഹു നിക്കികളയുകയാണ് ( തഫ്സിർ ത്വബരി . 11-171), അള്ളാഹു പറയുന്നു 

: (11/هوله أن أشتغفِرُوا رَبَكُمْ ثُمَّ تُوبُوا إِلَيْهِ يُمَتكُمْ مَتَاعًا حَسَنًا إلى أجل مُسَئي وَيُؤتِ كُلّ ذِي فضل فضله وإن تولوا فإني أخاف عَلَيْكُمْ عَذَابَ يَوْم كبير ) [ هود : 3 ]

( ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും , വിശ്വാസം അതിന് പ്രയോജന പ്പെടുകയും ചെയ്യാത്തതെന്ത് ? യനുസിന്റെ ജനത ഒഴികെ . അവർ വിശ്വസിച്ചപ്പോൾ ഇഹലോക ജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരിൽ നിന്ന് നാം നീക്കം ചെയ്യുകയും , ഒരു നിശ്ചിത കാലം വരെ നാം അവർക്ക് സൗഖ്യം നൽകുകയും ചെയ്തു ) ( 11 / 3 ) .
       മുഴുവൻ മുസ്ലീങ്ങൾക്കും തൗബ നിർബ്ബന്ധമാണ് , പ്രത്യേകിച്ച് വൻപാപങ്ങൾ ചെയ്തവർ പെട്ടെന്ന് തൗബ ചെയണം , കാരണം പാപങ്ങൾ ചെയ്ത് പശ്ചാതാപിക്കാതെയാണ് മരണത്തെ അഭിമുഖികരിക്കുന്നതെങ്കിൽ ആ സമയത്തുള്ള ഖേദം ഒരിക്കലും ഉപകാര പ്പെടുകയില്ല തന്നെ . അതു പോലെ ചെറിയ പാപങ്ങൾ ചെയ്യുന്നവരും തൗബയിലേക്ക് ധ്യതിപ്പെടേണ്ടതുണ്ട് . കാരണം ചെറിയ പാപങ്ങളിൽ തന്നെ മുഴുകിയിരിക്കുകയെന്നത് വൻപാപങ്ങളായി മാറിയേക്കാം . അതുപോലെ നിർബ്ബന്ധ കർമ്മങ്ങൾ ചെയ്യുന്നവരും , നിഷിദ്ധങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നവരും തൗബ ചെയ്യണം , കാരണം അവ സ്വീകരിക്കപ്പെടുമോ തിരസ്കരിക്കപ്പെടുമോ എന്നറിയില്ലല്ലോ . അത് കൊണ്ട് തന്നെ ലോകമാന്യം പോലെ കർമ്മങ്ങളുടെ സ്വീകാര്യതക്ക് വിഘ്നം നിൽക്കുന്ന മഹതകളിൽ നിന്ന് രക്ഷ നേടാൻ തൗബ അനിവാര്യമാണ്   . ഒരു ഹദീഥ് കാണുക

عن الأغزبن بار رضي الله عنه قال : قال رسول الله : ( ( يا أيها الناس ، وبوا إلى الله واستغفروه ، فإني أتوب إليه في اليوم مائة مرة ) ) صحيح مسلم ، كتاب الذكر والدعاء ، باب استحباب الاستغفار ( ۷۰۲ )

അഗർറ്ബ്നു യസാർ (റ) വിൽ നിന്ന് , റസൂലുല്ലാഹ് (സ്വ) പറഞ്ഞു . ” ഓ , ജനങ്ങളെ , നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാതാപിച്ച് മടങ്ങുകയും , അവനോട് പാപമോചനം തേടുകയും ചെയ്യുക , കാരണം ഞാൻ ഒരു ദിവസം നൂറ് പ്രാവശ്യം തൗബ ചെയ്യുന്നുണ്ട് ” ( മുസ്ലിം ) തൗബയെന്ന് പറയുന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന മഹത്വരവും വലിയതുമായ നൻമകൾ യാഥാർത്ഥ്യമാക്കുന്ന ഒരു കവാടമാണ് . കാരണം ഒരാൾ ചെയുന്ന പാപങ്ങൾ ക്കൊക്കെ തൗബ ചെയാകയാണെങ്കിൽ അവൻ നൻമകൾ വർദ്ധിക്കുകയും തിൻമകൾ കുറയുകയും ചെയ്യുന്നതാണ് . ഉന്നതനായ അല്ലാഹു പറയുന്നു .

وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إلَهَا ءاخَرَ وَلا يَقُتُلُونَ النَّفْسَ الَّتي حَرَّمَ اللّه إلا بالحق ولا يَزَنُونَ وَمَن يَفَعَلَ ذَلِكَ يَلْقَ أَنَامّا يُ عَهُ لهُ الْعَذَابُ يَوْمَ الْقِيمَة وَيَحُ فيهِ مُهَائا إلا مَن تَابَ وَءامَنَ وَعَمِلَ عَمَلاً صَالِحًا فَأوَلَيْكَ يُبَدّل آلله سَيَنَاتهمْ حَسَنَاتِ وَكانَ اللَّهُ غَفُورًا رَحِيمًا ) [ الفرقان : ۱۸ – ۷۰ ] 

( അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കാത്തവരും , അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായി കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും , വ്യഭിചരി ക്കാത്തവരുമാകുന്നു അവർ . ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും . ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും , നിന്ദ്യനായിക്കൊണ്ട് അവൻ അതിൽ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും . പശ്ചാത്തപിക്കുകയും , വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ . അത്തരക്കാർക്ക് അല്ലാഹു തങ്ങളുടെ തിൻമകൾക്ക് പകരം നൻമകൾ മാറ്റികൊടുക്കുന്നതാണ് . അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു ) ( 25 / 08 , 09 , 70 ) . |

        ഒരു മുസ്ലിം സഹോദരങ്ങളെ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലതയും അനുഗ്രഹത്തിന്റെ മഹത്വവും , ദയയും , ഔദാര്യവും , ഉദാരതയും ഒന്ന് ഓർത്ത് നോക്കുക ! , തൗബ ചെയന്നവൻ തൗബ അവൻ സ്വീകരിക്കുന്നു . ഈ തെറ്റ് ചെയ്യുന്നവന്റെ പിഴവുകൾ നീക്കുകയും , സാധുവായ ദൂർബ്ബലനായ മനുഷ്യനോട് കരുണ കാണിക്കുകയും , തൗബക്ക് പ്രതിഫലം നൽകുകയും , നൻമയുടെയും ശുദ്ധീകരണത്തിന്റെയും കവാടങ്ങൾ അവനായ് തുറന്ന് വെക്കുകയും ചെയ്തിരിക്കുന്നു .

عن أبي موسى الأشعري رضي الله عنه عن النبي قال : ( ( إنّ الله تعالى يبسُط يده بالليل ليتوب مسيء النهار ، ويبسط يده بالنهار ليتوب مسيء الليل

അബൂമൂസാ അൽഅശ്അരി (റ) വിൽ നിന്ന് , നബി (സ്വ) പറയുകയുണ്ടായി . “ പകലിൽ തെറ്റുകൾ ചെയ്യുന്നവരുടെ തൗബ സ്വീകരിക്കാനായി അല്ലാഹു രാത്രിയിൽ തൻറ കൈ നീട്ടിയിരിക്കു ന്നു , രാത്രിയിൽ തെറ്റ ചെയ്യുന്നവരുടെ തൗബ സ്വീകരിക്കാനായി പകലിൽ തൻ കൈ നീട്ടി യിരിക്കുന്നു ” ( മുസ്ലിം ) 

                         ഉന്നതനായ അല്ലാഹുവിന് കൂടുതൽ തൃപ്തികരമായ മഹത്വമേറിയ ഒരു ആരാധനയാണ് ആരാണോ ഇത് വിശേഷണമായി യാഥാർത്ഥ്യമാക്കുന്നത് എങ്കിൽ അവന് ം ഇത് തന്റെ രക്ഷയും കാര്യങ്ങളിൽ വിജയവും യാഥാർത്ഥ്യമാവുന്നതാണ് .

أما مَن تَابَ وَامَنَ وَعَمِلَ سَلِمَا مَن أن يكون من الثلجين ) [ القصص : ۹۷ 

( എന്നാൽ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവനാ രോ , അവൻ വിജയികളുടെ കൂട്ടത്തിലായേക്കാം ) 28-67 

     ഒരാൾ തൗബ ചെയ്താൽ റബ്ബിനുണ്ടാകുന്ന സന്തോഷം തന്നെ മതി തൗബയുടെ ശ്രേഷ്ടത വ്യക്തമാവാൻ . ഹദീഥ് വായിക്കുക 

ن أنس رضي الله عنه قال : قال رسول الله : ( ( له أشد فرخا بتوبة عبده من أحدكم سقط على بعيره وقد أضله في أرض فلاة ) ) أخرجه البخاري في الدعوات ، باب : التوبة ( ۱۳۰۰۸ ) واللفظ له ، ومسلم في التوبة ، باب من الحض على التوبة ( ۲۷۶۷ 

അനസ്വിൽ നിന്ന് , റസൂലുല്ലാഹീം പറഞ്ഞു . – വാഹനപ്പുറത്ത് നിന്ന് വീണ് മരുഭൂമിയിൽ വഴിതെറ്റിപ്പോയവനേ വാഹനം – തിരിച്ച് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തിക്കാൾ സന്തോഷ മാണ് ഒരാൾ അല്ലാഹുവിൽ തൗബ ചെയ്യുമ്പോൾ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം ” ( ബുഖാരി , മുസ്ലിം .)

                  തൗബയെന്നത് പ്രവാചകൻമാരുടെയും , തൗബയെന്നത് | പ്രവാചകൻമാരുടെയും , വിശ്വാസികളുടെയും | വിശേഷണങ്ങളിൽ പെട്ടതാകുന്നു.

لقذئاب الله على اللي والمُهجرين والأنصر الدين القوة في ساعة الغنيّة من بَعْدِ مَا كادُ يُزيغ قلوب فريق منهم ثم تَابَ عَلَيهم إلهٔ بهم هوف جيم ) التوبة : ۱۱۷ )

( തീർച്ചയായും പ്രവാചകന്റെയും , ഞെരുക്കത്തിന്റെ ഘട്ടത്തിൽ അദ്ദേഹത്ത പിന്തുടർന്നവരായ മുഹാജിറുകളുടെയും അൻസാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു . അവരിൽ നിന്ന് ഒരു വിഭാഗത്തിന്റെ ഹ്യദയങ്ങൾ തെറ്റിപ്പോകുമാറായതിനു ശേഷം , എന്നിട്ട് അല്ലാഹ അവരുടെ നേരെ കനിഞ്ഞു മടങ്ങി . തീർച്ചയായും അവൻ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു . ) ( 9 / 117 )
         മൂസയെ സംബന്ധിച്ച് അള്ളാഹു പറയുന്നു:

قَالَ سُبْحَنَكَ تُبْتُ إِلَيْكَ وَأَنَا أَوَلَ الْمُؤمِنينَ ) [ الأعراف : ۱۶

( എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോൾ അദ്ദേഹം പറഞ്ഞു . നീയത പരിശുദ്ധൻ ! ഞാൻ നിന്നിലേക്ക് റിച്ചു മടങ്ങിയിരിക്കുന്നു . ഞാൻ വിശ്വാസികളിൽ ഒന്നാമനാകുന്നു ) 7-143
        ദാവൂദ് (ആ)  യെ സംബദ്ധിച് അള്ളാഹു പറയുന്നു:

(38-17)اذكرُ عَبْدَنَا دَاؤود ذا الأيد إنّهُ أوَاب

നമ്മുടെ കൈയ്യുക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക . തീർച്ചയായും അദ്ദേഹം ( ദൈവത്തിങ്കലേക്ക് ഏറ്റവും അധികം ഖേദിച്ചു മടങ്ങിയവനാകുന്നു ) ( 38-17 )

 آلتيْبُونَ العَبدُونَ الخيدُونَ التَكُونَ آلرجَعُونَ آلسّجدون الآمِرُونَ بالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنكَر وَلْحُفَظونَ حُدُودِ اللهِ وَبَصّر آلَمُؤمِنينَ ) [ التوبة : ۱۱۲ ]

( പശ്ചാത്തപിക്കുന്നവർ , ആരാധനയിൽ ഏർപ്പെടുന്നവർ , സ്തുതികീർത്തനം ചെയ്യുന്നവർ , ( അല്ലാഹുവിന്റെ മാർഗത്തിൽ ) സഞ്ചരിക്കുന്നവർ , കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവർ , സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നവർ , അല്ലാഹുവിന്റെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുന്നവർ . – ( ഇങ്ങനെയുള്ള ) സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുക ) ( 9 / 112 ) . 

      തൗബയുടെ ശതയും , മഹത്വവും എന്ത് മാത്രം ഉന്നതമാണ് ! ഇവയെല്ലാം ഈമാനിൻറ വിശേഷണങ്ങളിൽ പെട്ടതാണ് . ഹ്യദയം കൊണ്ടും , അവയവങ്ങൾ കൊണ്ടും അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ആരാധനയാണ് തൗബയെന്നത് . ഒരാളുടെ തൗബ അല്ലാഹു സ്വീകരിക്കുന്ന ദിവസമാണ് അദ്ദേഹത്തിൻറ ആയുസ്സിലെ എറ്റവും ഉത്തമമായ ദിനം , ഒരാൾക്ക് അല്ലാഹു തൗബയുടെ വാതിൽ തുറന്ന് കൊടുക്കുകയും , അവനോട് കാരുണ്യം കാണിക്കുകയും ചെയ്യുന്നസമയമണ് അവന്റെ ആയുസ്സിൽ ഏറ്റവും ശ്രേഷ്ടമായ സമയം . കാരണം ഒരിക്കലും നിർഭാഗ്യവാനകാത്ത സൗഭാഗ്യത്തിനാണവൻ അനുഗ്രഹീതരായിട്ടുള്ളത്.

عن كعب بن مالك رضي الله عنه في قصة توب ، الله عليه في تخلفه عن غزوة تبوك أنه قال : فلمّا سلّم على رسول الله ( قال وهو يبرق وجهه من الشرور ( ( أبشر بخير يوم مر عليك منذ ولدتك أمك ) ) أخرجه البخاري في المغازي ، باب : حديث كعب بن مالك ( 44۱۸ ) ، ومسلم في التوبة ، باب : حديث توبة كعب بن مالك ( ۲۷۹۹ )

കഅബ്ബ്നു മാലിക്വിൽ നിന്ന് (റ) , തബൂക്ക് യുദ്ധത്തിൽ നിന്ന് പിന്തി നിന്ന അവസരത്തിൽ അല്ലാഹു തൗബ സ്വീകരിച്ച സന്ദർഭം അദ്ദേഹം പറയുന്നു . ഞാൻ റസൂലുല്ലാഹ് ( യോട് സലാം പറയുകയുണ്ടായി , ആ നിമിഷം തിരുനബിയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കു ന്നുണ്ടായിരുന്നു , പറയുകയുണ്ടായി . “ താങ്കളെ ഉമ്മ പ്രസവിച്ചത് മുതൽ ഏറ്റവും  ശ്രേഷ്കരമായ ദിനംകൊണ്ട് സന്തോഷിക്കുക ” ( ബുഖാരി , മുസ്ലിം ) 

         മുസ്ലിം സമൂഹമേ , ഭീകരായ അപകടം നിങ്ങൾക്ക് ചുറ്റും വലയം ചെയ്തിരിക്കുന്നു . വളരെയധികം ഭീതിജനകമായ ഒരു കാര്യത്തെ സംബന്ധിച്ച് താക്കീത് ചെയന്നും ഇസ്ലാമിൻറ ശത്രുക്കൾ മുസ്ലീങ്ങൾക്ക് മീതെ അപകടങ്ങളും , ഭൂകമ്പങ്ങളും വർഷിച്ചിരിക്കുന്നു , അത് കാരണത്താൽ അവരിൽ ഫിത്നകളും , കുഴപ്പങ്ങളും ബാധിച്ചിരിക്കുന്നു . ഈ  ഭീതിതമായ കൂടുസ്തയിൽ നിന്നും , പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം അല്ലാഹുവിനോട് തൗബ ചെയ്യുകയും , അവനിലേക്ക് ഖേദിച്ച് മടങ്ങുകയുമല്ലാതെ മറ്റൊരു മാർഗമേ ഇല ചെറുതും വലുതുമായ പാപങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭൂമിയിലുള്ള മുഴുവൻ മുസ്ലിങ്ങൾക്കും തൗബ വാജിബാകുന്നു . അയേന അല്ലാഹു ഐഹികലോകത്തും പാരത്രികലോകത്തും നമുക്ക് കാരുണ്യം നൽകുകയും , ഉപദ്രവങ്ങളും പ്രയാസങ്ങളും നീക്കുകയും വേദനയേറിയ ശിക്ഷയിൽ നിന്നും കഠിനമായ അവൻ പിടുത്തത്തിൽ നിന്നും രക്ഷ നൽകുകയും ചെയ്തേക്കാം .

          അറിവുള്ള പണ്ഡിതൻമാർ വ്യക്തമാക്കുന്നു . അടിമക്കും തന്റെ രക്ഷിതാവിനു മിടയിലുള്ള പാപമാണെങ്കിൽ അതിനുള്ള തൗബയുടെ മര്യാദ ആ പാപത്തിൽ നിന്നും മുക്തമാവുകയും അ ത് ചെയ്തതിൽ ആത്മാർത്ഥമായി ഖേദിക്കുകയും ഒരിക്കലും അതിലേക്ക് മടങ്ങുകയില്ലായെന്ന് തിർച്ചപ്പെടുത്തലുമാകുന്നു . എന്നാൽ മനുഷ്യരുമായി ബന്ധപ്പെട്ട് – തെറ്റുകുറ്റങ്ങളാണെങ്കിൽ ഈ നിബന്ധനകളോടൊപ്പം മനുഷ്യരുമായുള്ള ഇടപാടുകൾ തീർക്ക കയോ , അല്ലെങ്കിൽ | അതിന് മാപ്പപേക്ഷിക്കുകയോ ചെയ്യേണ്ടതുണ്ട് . മുഴുവൻ പാപങ്ങൾക്കും തൗബ നിർബന്ധമാണ് . ചില പാപങ്ങൾക്ക് തൗബ ചെയ്താൽ ആ തൗബ സ്വീകരിക്കുന്നതാണ് . തൗബ ചെയ്യാത്ത പാപങ്ങൾ അവശേഷിക്കുകയും ചെയുന്നതാണ് .അവശേഷിക്കുകയും ചെയ്യുന്നതാണ് . 

          മുസ്ലീങ്ങളെ , തൗബ ചെയ്തോള ഔദാര്യവാനായ റബ്ബിലേക്ക് മുന്നിട്ട് വന്നോളു , എങ്കിൽ ആന്തരികവും ബാഹ്യവുമായ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് പൂർത്തീകരിച്ച് നൽകുന്നതാണ് . നിങ്ങൾ അവനോട് ചോദിച്ചത് മുഴുവനും നൽകുകയും , നിങ്ങളുടെ ആയുസ് നീട്ടി തരുകയും ചെയ്തിരിക്കുന്നു . ദേഹേഛകളുടെയും ആശയകുഴപ്പങ്ങളുടെയും സമുദ്രത്തിൽ മുങ്ങിക്കുളിച്ചിരുന്നവർക്ക് ആത്മാർത്ഥമായി തൗബ ചെയ്യാനും , അല്ലാഹുവിലേക്ക് വേവിച്ച മടങ്ങാനും സൗഭാഗ്യം ലഭിച്ചവരുടെ ചരിത്രങ്ങൾ ഓർക്കുകയും അതിൽനിന്ന് പാഠം ഉൾകൊള്ളുകയും ചെയ്യുക തൗബ സ്വീകരിക്കപ്പെട്ടത് കാരണത്താൽ അവരുടെ ഉൾകാഴ്ച്ചയുടെ മറ നീങ്ങിപ്പോവുകയും , ഹ്യദയത്തിന് നവ ജീവൻ ലഭിക്കുകയും , മനസുകൾ പ്രശോഭിതമാവുകയും , അശ്രദ്ധയാകുന്ന മരണത്തിൽ നിന്ന് അല്ലാഹു അവരെ ഉണർത്തുകയും , തെറ്റുകളുടെ അന്ധകാരത്തിൽ നിന്നും , മ്ലേഛതയുടെ അന്ധതയിൽ നിന്നും രക്ഷ ലഭിക്കുകയും , പാപങ്ങളുടെ ദൗർഭാഗ്യത്തിൽ നിന്നും സൗഭാഗ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു . അങ്ങിനെ അവർ പുതുജൻമം ലഭിച്ചതായി തിർന്നിരിക്കുന്നു . അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും , അനുഗ്രഹം കൊണ്ടും സന്തോഷ വാർത്ത അറിയിക്കപ്പെട്ടവരുമായിരിക്കുന്നു 

  (لَهُ يَمْسَسْهُمْ سُوء وَأَتَبَعُواً رضونَ اللَّهِ وَاللَّهُ دُفَصَل عَظيم (آل عمران

അങ്ങനെ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഒൗദാര്യവും കൊണ്ട് യാതൊരു രോഷവും ബാധിക്കാതെ അവർ മടങ്ങി . അല്ലാഹുവിന്റെ പ്രീതിയ അവർ പിന്തുടരുകയും ചെയ്തു . മഹത്തായ ഒൗദാര്യമുള്ളവനത് അല്ലാഹു ) ( 3 / 174 ) , 

       താഴെ വരുന്ന ആയത്തുകൂടി മനസ്സിരുത്തി പഠിച്ചോളു ,

بسم الله الرحمن الرحيم : ( يأيُهَا الَّذينَ ءامَنُوا تُوبُوا إلى اللَّهِ تَوْبَةً نَمُوحَا عَسَى رَبُ أن يُكفَرَ عَنكُمْ سَيَنَتِكُمْ وَيُدْخِلَكُمْ جَنَّتِ تجري من تحتها آلأنّهُ يَوْمَ لا يُخزي اللَّهُ النّنَ وَالَّذِينَ ءامَنُوا مَعَهُ نُورُهُمْ يَسْعَى بَيْنَ أيديهم وبأمنهمْ يَقُولُونَ رَبّنَا أَتْمِمْ لَنَا نُورَنَا وَأغفِرْ لَنَا إِنَّكَ عَلَى كُلّ شيء قدير ) والتحريم : ۸ ]

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ . സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായി പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക . നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചു കളയുകയും താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം . അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ , അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും . അവർ പറയും : ഞങ്ങളുടെ രക്ഷിതാവേ , ഞങ്ങളുടെ പ്രകാശം ഞങ്ങൾക്കു നീ പൂർത്തീകരിച്ച് തരികയും , ഞങ്ങൾക്കു നീ പൊറുത്തു തരികയും ചെയ്യേണമേ . തീർച്ചയായും നീ ഏതു കാര്യത്തിനും കഴിവുളളവനാകുന്നു . ) ( 60 / 8 ) 

         ഡോ  അലിയുബ്നു അബ്ദുർറഹ്മാൻ അൽ ഹുദൈഫി 3 – 06 – 1424 വെള്ളിയായ്ച്ച മസ്ജിദന്നബവിയിൽ നടത്തിയ ഒന്നാം ഖുതുബയുടെ വിവർത്തനം , രണ്ടാം ഖുതുബ – മറ്റൊരു വിഷയമായതിനാൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല .

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيْنَا مُحَمَّدٍ وَعَلَى آلِهِ وَصَخبه أجمعين

സൗദി അറേബ്യ ചരിത്ര ഘട്ടങ്ങളിലൂടെ -1

സൗദി അറേബ്യ ചരിത്ര ഘട്ടങ്ങളിലൂടെ -1

അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ ലഭിച്ച അനുഗ്രഹീതമായ ഒരു വിശുദ്ധ രാജ്യമാണ് ‘അൽ മംലകത്തുൽ അറബിയ്യത്തു അസ്സ ഊദിയ്യ’ എന്ന് അറബിയിൽ അറിയപ്പെടുന്ന ഇന്നത്തെ ‘സഊദി അറേബ്യ’. പുണ്യം ആഗ്രഹിച്ച് കൊണ്ട് യാത്ര ചെയ്യാൻ അല്ലാഹു വിശ്വാസികൾക്ക് അനുവദിച്ച മൂന്ന് പള്ളികളിൽ രണ്ട് പള്ളികളും സ്ഥിതി ചെയ്യുന്ന രാജ്യം. അതെ, വിശ്വാസികളുടെ ഹറമൈനികളുള്ള രാജ്യം. പ്രവാചകന്മാരുടെ ശൃംഖലക്ക് പര്യവസാനം കുറിച്ചുകൊണ്ട് നിയോഗിതനായ മുഹമ്മദ് നബി ( സ ) ജനിക്കുകയും, ജീവിക്കുകയും, പ്രവാചകനാവുകയും, പ്രബോധനം നടത്തുകയും, ലോകം കണ്ട ഏറ്റവും ഉത്തമവും ഉദാത്തവുമായ സമൂഹത്തെ വാർത്തെടുക്കുകയും, തന്നിൽ ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യമായി പരിപൂർണമായി നിർവ്വഹിച്ച് കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്ത അനുഗ്രഹീതമായ സ്ഥലം. മാനവ വിമോചനത്തിനായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുർആനും, അതിന്റെ വിശദീകരണമായ പ്രവാചക ചര്യയുമാണ് ഞങ്ങളുടെ ഭരണഘടനയെന്ന് പ്രഖ്യാപിക്കുകയും, കഴിവിന്റെ പരമാവധി അത് നടപ്പിലാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ലോകത്തെ ഏക ഇസ്ലാമിക രാജ്യം. പ്രവാചകന്മാർ അഖിലവും പ്രബോധനം ചെയ്ത തൗഹീദിന്റെ പ്രചരണത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഭരണാധികാരികളുള്ള രാജ്യം. അതെ, അനുഗ്രഹീതമായ ഈ രാജ്യത്തിന്റെ ഒരു ലഘു ചരിത്രമാണ് താഴെ വിശദീകരിക്കുവാൻ ഉദ്ധേശിക്കുന്നത്

നജ്ദ് ; ചരിത്രത്തിലൂടെ

പ്രവാചകൻ ( സ ) യുടെ കാലത്ത് തന്നെ നജ്ദിൽ ഇസ്ലാമിന്റെ പ്രകാശ കിരണങ്ങൾ പ്രവേശിക്കുകയുണ്ടായി. നബി(സ) യുടെ വഫാത്തിന് ശേഷം “തമീം , ബനൂ ഹനീഫ’ പോലെയുള്ള ചില ഗോത്രങ്ങൾ ഇസ്ലാമിൽ നിന്ന് മുർത്തദുകളായ സന്ദർഭത്തിൽ അവരോട് യുദ്ധം ചെയ്യാനായി മഹാനായ അബൂബക്കർ (റ) സൈന്യത്തെ സജ്ജമാക്കുകയുണ്ടായി. അതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇസ്ലാമിന്നെതിരിൽ മുർത്തദുകൾ ഉയർത്തിയ വെല്ലുവിളികളെ അടിച്ച മർത്താനും, അതിജീവിക്കാനും സാധിക്കുകയുണ്ടായി. അങ്ങിനെ ഹിജ്റ പന്ത്രണ്ടാം വർഷം മുസ്ലീങ്ങൾ നജ്ദും, ചുറ്റുഭാഗത്തുള്ള പ്രദേശങ്ങൾ വിജയിച്ചടക്കുകയും, അവിടെ ഖാലിദ്ബ്നുൽ വലീദ് (റ) “ബനു അൽ അമ്പർബ് അംറുബ തമീം ഗോത്രത്തിൽ പെട്ട സമുറബ് അംറ് അൽഅമ്പരിയെ’ ഗവർണറാക്കുകയുണ്ടായി. അതിന് ശേഷം മഹാനായ അബൂബക്കർ (റ) സലീത് ബ്നു ഖൈസിനെ ഗവർണറാക്കുകയും ചെയ്തു.

നജ്ദ് പ്രദേശത്ത് ഖുലഫാഉർറാശിദുകളായിരുന്നു ഗവർണർമാരെ നിശ്ചയിച്ച് പോന്നിരുന്നത്. അങ്ങിനെ ഹിജ്റ : 253 ൽ ‘അൽ ഉവൈ ള്വിരിയാക്കൾ ( മുഹമ്മദ് – ഉബൈള്വിരിയാ എന്ന അപര നാമമുള്ളയാൾ – ബ്നു യൂസുഫുബ്നു ഇബ്രാഹീമുബ്നു അബ്ദുല്ലാഹ് മൂസാബ്നു  അബ്ദുല്ലാഹിബ്നു  അൽഹസൻബ്നു  അലിയ്യുബ്നു അബൂത്വാലിബി ലേക്ക് ചേർത്ത പറയുന്ന വിഭാഗം ) ഇന്നത്തെ റിയാദിനടുത്തുള്ള ‘അ ൽ ഖർജി ‘ ലെ വാദിയുടെ താഴെ ഭാഗത്തുള്ള ‘ഖിള്രിമ’ എന്ന പ്രദേശം കേന്ദ്രമായി സ്വീകരിച്ച് കൊണ്ട് ഭരണം നടത്തുവാൻ തുടങ്ങുന്നത് വരെ അത്  തുടർന്ന് പോരുകയുണ്ടായി. ഈ ഭരണത്തിന് കീഴിലായിരു ന്നു റിയാദിനടുത്തുള്ള ‘യമാമയും’ ‘സിബഹിയും’.

ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയുടെ തുടക്കത്തിൽ ഈ ഭരണകൂടം ബഹറൈനിലെ ഖറാമിത്വകളുടെ ഉപരോധത്തിന് വിധേയമാ വുകയുണ്ടായി. അങ്ങിനെ ഹിജ്റ 470 ൽ ഉയുനിയാക്കൾ – ഷാ  ചക്രവർത്തിക്ക് കീഴിലുള്ള സൽജൂക്കികളുടെയും, അബ്ബാസി ഖലീഫയു ടെയും സഹായത്താൽ – ഖറാമിത്ത്വകളെ കീഴ്പ്പെടുത്തിക്കൊണ്ട് അഹ്‌സയിൽ  ‘ഉയൂനീ’ ( അബ്ബാസിയാക്കളുടെയും , സൽജൂക്കികളുടെയും സഹായത്താൽ ഖറാമിത്തകളുടെ ഭരണം അവസാനിപ്പിച്ചു കൊണ്ട് സ്ഥാപിതമായ ഉയുനി ഭരണ കൂടം അബ്ദുല്ലാഹ്ബ് അലി അൽ ഉയൂനിയിലേക്കാണ് ചേർത്തിപ്പറയുന്നത്. ഈ ഭരണ കൂടം ഹിജ്റ : ഏഴാം നൂറ്റാണ്ടിന്റെ പകുതി വരെ നീണ്ട് പോയി ) ഭരണ കൂടം സ്ഥാപിക്കുകയുണ്ടായി. അങ്ങിനെ നജ്ദ് എന്നറിയപ്പെട്ടിരുന്ന രാജ്യം പല ഭാഗങ്ങളാവുകയും, രാജ്യത്തിന്റെ കേന്ദ്രമായി അഹ്സയാവുകയും ചെയ്തു. അങ്ങിനെ നജ്ദ് ചെറിയ ചെറിയ നാട്ടു രാജ്യങ്ങളായി മാറുകയും, ആ കാലത്ത് അൽ ബഹ്റൈൻ’ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇന്നത് ‘മൻത്വിഖത്തു ശർഖിയ്യ : ‘ എന്ന പേരിലാണ് അറിയപ്പെ ടുന്നത് .

സഊദി ഭരണകൂടം നിലവിൽ വരുന്നതിനുമുമ്പ് ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ സംഭവിച്ച നജ്ദിന്റെ അവസ്ഥകളെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങൾ പരതുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത് ഈ പ്രദേശത്ത് എപ്പോഴും അശാന്തിയും, അസമാധാനവും, അക്രമവുമായിരുന്നു നട മാടിയിരുന്നുവെന്നാണ്. അധികാരം പിടിച്ചടക്കുവാനും, പരസ്പരം കിടമൽസരം നടത്തുവാനും, അയൽ പ്രദേശത്തെ കീഴടക്കുവാനുമുള്ള അവസരത്തിനായി ഓരോ നാട്ടുരാജ്യവും കാത്തിരുന്നു. മാത്രമല്ല ഒരു നാട്ടു രാജ്യത്തിനുള്ളിലുള്ള ഗോത്രങ്ങൾ തമ്മിൽ കലഹങ്ങളിലേർപ്പെടുക പോലും ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെല്ലാം അസമാധാനവും, അശാന്തിയും നിലനിൽക്കുകയും, ജന ജീവിതം ദു:സ്സഹമാവുകയും, ദുരിത പൂർണമാവുകയും ചെയ്തു. ആഭ്യന്തര കലഹങ്ങളും, ഫിത്നകളും കാരണം സാമുഹികവും, സാമ്പത്തികവും, സാംസ്കാരികമായ അവസ്ഥ വളരെയധികം മോശമാവുകയും, അധ:പതിക്കുകയും ചെയ്തു. പല ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നത് ജാഹിലിയ്യ: കാലത്തെപോലെയോ, അല്ലെങ്കിൽ അതിനേക്കാൾ മോശമായ രൂപത്തിലായിരുന്നുവെന്നാണ്. ഇതിനുള്ള പ്രധാന കാരണമായി കാണുന്നത് യഥാർത്ഥ വിശ്വാസത്തിലധിഷ്ടിതമായ ഭരണ കൂടത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം .

മതപരമായ അവസ്ഥ :

സഊദി അറേബ്യൻ ഭരണകൂടം വരുന്നതിനു മുമ്പുള്ള നജ്ദിന്റെ വിശ്വാസ പരവും , മതപരവുമായ അവസ്ഥ വളരെയധികം മോശമാ യിരുന്നു . അന്ധവിശ്വാസങ്ങളും , അനാചരങ്ങളും ബിദ്അത്തുകളും , ശി ർക്കും തഴച്ച് വളർന്നിരുന്ന ഒരു വിള നിലമായിരുന്നു നജ്ദ് . മഖ്ബറ കളെ പരിധിയിൽ കവിഞ്ഞ് ആദരിക്കുകയും , സ്വാലിഹീങ്ങളിൽ അതിര് കവിയുകയും , നന്മകൾ ലഭിക്കാനും , തിന്മകൾ തടയുവാനും പ്രത്യേക കല്ലുകൾക്കും , മരങ്ങൾക്കും കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു . സൈദ്ബ്നുൽ ഖത്വാബിന്റെയും , ളിറാറുബ്നു അൽഅ സറിന്റെയും , മുർത്തദുകളോട് യുദ്ധം ചെയ്ത് യമാമയിൽ ശഹീദുകളായ ചില സ്വഹാബാക്കളുടെയും മഖ്ബറകളിൽ പോയി ആളുകൾ പ്രാർത്ഥിക്കുകയും , ആഗ്രഹ സഫലീകരണം തേടുകയും ചെയ്തിരുന്നു . അതുപോലെ സന്താന ലബ്ദിക്കും , ആഗ്രഹ പൂർത്തീകരണത്തിനുമായി “ ഫിഹാൽ ‘ എന്ന് പറയുന്ന ആൺ ഈത്തപ്പനയെ ജനങ്ങൾ കെട്ടി പിടിച്ചിരുന്നു . അപ്രകാരം ബിൻതുൽ അമീർ എന്ന പേരിലറിയ പ്പെട്ടിരുന്ന ഗുഹയിലെ കല്ലുകളോടും ജനങ്ങൾ അവരുടെ ആവശ്യ ങ്ങൾ നിവൃത്തിക്കാനുള്ള സഹായങ്ങൾ ആവശ്യപ്പെട്ട് കൊണ്ടിരുന്നു . അൽ ഖർജ് നിവാസികൾക്ക് നന്മകൾ ലഭിക്കാനും , തിന്മകൾ തടയു വാനുമായി അവർക്ക് പ്രത്യേകമായി ” താജുബ് ശംസാൻ ‘ എന്ന പേ രിലറിയപ്പെട്ടിരുന്ന വലിയ്യുണ്ടായാരുന്നു , അയാളുടെ മുന്നിൽ ബലി യും , നേർച്ച വഴിപാടുകളും അർപ്പിച്ചിരുന്നു . അങ്ങിനെ തികച്ചും വി ശുദ്ധഖുർആനും തിരുസുന്നത്തും പഠിപ്പിച്ച വിശ്വാസാചരങ്ങളുടെ നേർ വിപരീതമായിരുന്നു അവിടെ നടമാടിയിരുന്നത് .

ആലു സഊദ് കുടുംബ പരമ്പര :

ആലു സഊദ് കുടുംബ പരമ്പര ചെന്നെത്തുന്നത് ‘ബനൂ ഹനീഫ അൽ ബകരിയ്യ : അൽ വാഇലിയ്യ:’ യിലേക്കാണെന്ന് കുടുംബ പരമ്പര യെ സംബന്ധിച്ച് പഠിച്ച പൺഡിതന്മാരും, ചരിത്രകാരന്മാരും സ്ഥിരീ കരിച്ച കാര്യമാണ്.” ബനു ഹനീഫ ‘കുടുബം’ ഹനീഫ ബ്നു ലുജേം  ബ്നു സ്വഅ്ബ് ബ്നു അലിയ്യുബ്നു വാഇൽ ബ്നു ഖാസിത് ബ്നു ഹിൻബ് ബ്നു അഫ്സ്വാ ബ്നു  ദുഅ്മി ബ്നു ജദീലാബ്നു അസദ്ബ്നു റബീഅ : ബ് നിസാർബ്നു  മഅ്ദ് ബ്നു അദ്നാ നി ‘ ലേക്കാണ് മടങ്ങുന്നത് .

ഒന്നാം സഊദി ഭരണകൂടം :

( ഹി : 1167 – 1233 ക്രി : 1744 – 1818 ) ഇന്നത്തെ റിയാദിനടുത്ത ‘ദിർഇയ്യ” യിൽ വെച്ച് കൊണ്ട് അവിടത്തെ അമീറായിരുന്ന മുഹമ്മദ്ബ് സഊദും, ശൈഖ് മുഹമ്മദ്ബ് അബ്ദുൽ വഹാബും തമ്മിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച ക്ക് ശേഷം ഹിജ്റ : 1157 ( ക്രി : 1744 ) ലാണ് ഒന്നാം സഊദി അറേബ്യൻ ഭരണകൂടം സ്ഥാപിതമാവുന്നത് . ജസീറത്തുൽ അറേബ്യയുടെ ഹൃദയ ഭാഗത്തുള്ള ‘ദിർഇയ്യ;’ ആസ്ഥാനമായി സ്വീകരിച്ച് കൊണ്ട് വിശുദ്ധ ഖുർആനിന്റെയും , മുഹമ്മദ് നബി ( സ ) യുടെ തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ നജ്ദിലും പരിസരങ്ങളിലും വ്യാപിച്ചിട്ടുള്ള അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ഒരുമിച്ച് ഇസ്ലാഹീ ദഅ്വത്ത് നടത്തുവാനായി അവർ പരസ്പരം ബൈഅത്ത് ചെയ്യുകയുണ്ടായി. ഒന്നാം സഊദി ഭരണാധികാരികൾക്ക് ഇതിലൂടെ ജസീറത്തുൽ അറബിയയുടെ അധിക സ്ഥലങ്ങളെയും ഒന്നിപ്പിക്കുവാനും, ഐക്യപ്പെടുത്താനും, അവിടെ ശാന്തിയും സമാധാനവും സ്ഥാപിക്കുവാനും, അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കുവാനും സാധിക്കുകയുണ്ടായി. അങ്ങിനെ ജസീറത്തുൽ അറബിയയുടെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് നാന്ദി കുറിക്കുകയുണ്ടായി. ഈ ഭരണ കൂടത്തിന്റെ പ്രശോഭിതമായ പ്രവർത്തനം മുഖേന ധാരാളം പൺഡിതന്മാർ വളർന്നു വരുകയും, വിജ്ഞാനവും, സമ്പത്തും വർദ്ധിക്കുകയും ചെയ്തതോടൊപ്പം തന്നെ ധാരാളം കമ്പനികളും, സ്ഥാപനങ്ങളും സ്ഥാപിതമാവുകയും ചെയ്തു. ഇസ്ലാമിക അടിത്തറയിൽ പടുത്തു യർത്തപ്പെട്ട ഭരണകൂടമെന്ന നിലക്ക് രാഷ്ട്രീയമായ ഉന്നത സ്ഥാനവും, ശക്തിയും ഉണ്ടായതിനോടൊപ്പം തന്നെ ഒരുപാട് നാടുകളെ കൂട്ടി ചേർക്കുവാനും അവർക്ക് സാധിക്കുകയുണ്ടായി. ഭരണാധികാരികൾ മുഴുവനും ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി സമൂഹത്ത സേവിക്കാനും, അവരുടെ സാംസ്കാരികവും, മതപരവും, സാമ്പത്തി കവുമായ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുവാനും സന്നദ്ധരായി. ഉഥ്മാനിയ്യാ ഭരണ കൂടം ഈജിപ്തിലെ അവരുടെ ഗവർണർ മുഖേന അയച്ച സൈന്യങ്ങളുടെ നിരന്തരമായ പടയോട്ടം കാരണം ഹി ജ്റ: 1233 ( കി : 1818 ) ൽ ഒന്നാം സഊദി ഭരണകൂടം അവസാനിക്കുകയുണ്ടായി. അവസാനമായി ഇബ്രാഹിം ഭാഷയുടെ നേതൃത്വത്തിലുള്ള സൈന്യം ജസീറത്തുൽ അറേബ്യയിലെ ഒന്നാം സഊദി ഭരണകൂട ത്തിന്റെ തലസ്ഥാനമായിരുന്ന ‘ദിർഇയ്യ’ യും , അതിന് കീഴിലുണ്ടായിരുന്ന ഒട്ടനവധി രാജ്യങ്ങളും നശിപ്പിക്കുകയും ചെയ്തു .

ഒന്നാം സഊദീ ഭരണകൂടത്തിലെ ഭരണാധികാരികൾ :

1 . ഇമാം മുഹമ്മദ്ബ്നു സഈദ്ബ്നു മുഖ്രിൻ
2 . ഇമാം അബ്ദുൽ അസീബ് മുഹമ്മദുബ്നു സഊദ്  ( ഹിജ്റ : 1179 മുതൽ 1218 ( ക്രി : 1765 – 1803 ) വരെ ) .
3 . ഇമാം സഈദ്ബ്നു അബ്ദുൽ അസീബ് മുഹമ്മദ് ബ്നു സഊദ് ( ഹിജ്റ : 1218 മുതൽ 1229 ( ക്രി : 1803 – 1814 ) വരെ )
4 . ഇമാം അബ്ദുല്ലാഹ് ബ്നു സഊദ് ബ്നു അബ്ദുൽ അസീസ് ബ്നു  മുഹമ്മദുബ്നു  സഊദ് ( ഹിജ്റ : 1229 മുതൽ 1233 ( ക്രി : 1814 – 1818 ) വരെ ) .

മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് ( റ)

സഊദി ഭരണ കൂടത്തെ സംബന്ധിച്ചുള്ള ചരിത്രം നാം മനസിലാക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിത്വമാണ് മഹാനായ മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് (റ) . അത്കൊണ്ട് തന്നെ ഒന്നാം സഊദി ഭരണ കുടവുമായി അദ്ദേഹം ഉണ്ടാക്കിയ കരാറുണ്ടാകാനുള്ള സാഹചര്യം നാം വളരെ ചുരുങ്ങിയ രൂപത്തിൽ മനസിലാ ക്കേണ്ടതുണ്ട് .

മുഹമ്മദ് അബ്ദുൽ വഹാബ് ബ്നു സുലൈമാൻ ബ്നു  അലിയ്യുബ്നു മുഹമ്മദുബ്നു  അഹമ്മദുബ്നു  റഹഷിദുബ്നു  ബുറൈദ്ബ്നു മുശരിഫ് അത്തമീമി (റ) ഹിജ്റ 115 ( ക്രി : 1703 ) ൽ പഴയ നജ്ദിലെ ” ഉയയ്ന ‘ യിലാണ് ജനിച്ചത് . ശൈഖിന്റെ കുടുംബ പരമ്പര നബി (സ) യുടെ പരമ്പരയിൽ പെട്ട “ഇൽയാസ് മുളറുബ്നു നിസാറു ബ്നു മഅ്ദ്ബ്നു അദ്നാ ‘ നിലേക്കാണ് എത്തുന്നത് എന്ന് പൺഡിതന്മാർ ചരിത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയത് നമുക്ക് കാണാനാവും . ഉയെയയിലെ’ ഖാളിയും, കർമ്മ ശാസ്ത്ര പൺഡിതനും, ശൈഖും, പിതാവുമായ ശൈഖ് അബ്ദുൽ വഹാബ്ബ് സലെമാനിൽ നിന്നും , ഹറമിലെ പൺഡിതന്മാരിൽ നിന്നും ഖുർആനും, കർമ്മശാസ്ത്രവും പഠിക്കുകയുണ്ടായി. ശേഷം മദീനയിൽ പോയി പ്രശസ്തരായ ശൈഖ് അബ്ദുല്ലാഹ് ബ്നു ഇബ്രാഹിമുബ്നു സൈഫ് അന്നജ്ദി, മുഹമ്മദ് ഹയാത്ത് അസ്സിന്ധി എന്നിവരിൽ നിന്ന് ധാരാളം വിജ്ഞാനം കരഗതമാക്കി. അതിന് ശേഷം ഇറാഖിലെ ബസ്വറയിലേക്ക് പോവുകയും അവിടെയുള്ള പ്രശസ്തരായ പൺഡിതരിൽ നിന്നും കൂടുതൽ അറിവ് നേടുകയുമുണ്ടായി . അങ്ങിനെ അവിടെ വെച്ച് തന്നെ വിശുദ്ധ ഖുർആനിൽ നിന്നും, തിരസുന്നത്തിൽ നിന്നും ലഭിച്ച കാര്യങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ ആരംഭിക്കുകയും ചെയ്തു . അവിടെവെച്ച് പല പൺഡിതരുമായി സംവദിക്കുകയും, ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ബസ്വറയിലെ ശൈഖായിരുന്ന ‘മുഹമ്മദ് അൽമജ്മൂഇ’ ക്കും , മുഹമ്മദ് അബ്ദുൽ വഹാബിനുമെതിരെ അവിടെയുണ്ടായിരുന്ന ആദർശ ശത്രുക്കളായ പൺഡിതന്മാർ ഉണ്ടാക്കിയ ഫിത്നകൾ കാരണം അവിടെ നിന്നും ശാമിലേക്ക് പുറപ്പെട്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ അഹ്സയിലേക്ക് തന്നെ തിരിച്ചു വരുകയാണ് ചെയ്തത്. ആ സമയം ഉയയ്ന  അമീറിനും , അവിടുത്തെ ഖാളിയായിരുന്ന ശൈഖിന്റെ പിതാവിനുമിടയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ഹിജ്റ:1139 ൽ പിതാവ് ‘ഹുറൈമലാഇ’ ലേക്ക് പോയിരുന്നു . അവിടേക്കാണ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് പോയത്. തന്റെ പിതാവ് ഹി: 1153 ൽ വഫാതാകുന്നത് വരെ അവിടത്തന്നെ പഠനവും ദഅ്വത്തുമായി കഴിച്ചു കൂട്ടി . എന്നാൽ അവിടെയുണ്ടായിരുന്ന സത്യ ദീനിന്റെ ശത്രുക്കൾക്ക് ശൈഖിന്റെ ദഅ്വത്ത് ഇഷ്ടപ്പെടാത്തത് കാരണം ശൈഖിനെ വക വരുത്തുവാനായി തീരുമാനിച്ച വിവരം ചില സുഹൃത്തുക്കൾ മുഖേന അറിഞ്ഞതിനാൽ അവിടെ നിന്നും ഉയെയയിലേക്ക് തന്നെ തിരിച്ചു വരുകയും, അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. ആ സമയം ഉയെയയിലെ അമീർ ‘ഉഥ്മാനുബ്നു മുഹമ്മദ്ബ് നു മഅ്മറി’ ന്റെയടുത്തേക്ക് ചെന്നപ്പോൾ വളരെ സന്തോഷത്തോടെ യാണ് അമീർ അദ്ധേഹത്തെ സ്വീകരിച്ചത്. അമീർ പറയുകയുണ്ടായി: ‘അല്ലാഹുവിലേക്കുള്ള ദഅ്വത്ത് നടത്തുക , ഞങ്ങൾ അങ്ങയോടൊ പ്പം അതിന് വേണ്ട സഹായവുമായി ഉണ്ടാകും’. അങ്ങിനെ വളരെയധികം ആദരവോടെ, സ്നേഹത്തോടെ വേണ്ട സഹായങ്ങളെല്ലാം അമീർ നൽകി കൊണ്ടിരുന്നു . ശൈഖ് തന്റെ പഠനവും, ദഅ്വത്തുമായി മുന്നോട്ട് പോയതിനാൽ സ്ത്രീകളും, പുരുഷന്മാരുമടങ്ങുന്ന ഒരു വലി യ സമൂഹം തന്നെ യഥാർത്ഥ സത്യം മനസിലാക്കുകയുണ്ടായി . അവരിലൂടെ അയൽ രാജ്യങ്ങളിലേക്ക് കൂടി അദ്ധേഹത്തിന്റെ ദഅ്വത്തിന്റെ പ്രകാശം പ്രസരിക്കുകയും, അവിടെ നിന്നും വിജ്ഞാന സമ്പാദനത്തിനായി ശൈഖിലേക്ക് ആളുകൾ കൂട്ടം കൂട്ടമായി ഒഴുകികൊണ്ടിരുന്നു .

  ഒരു ദിവസം ശൈഖ് അമീറിനോട് അവിടെയുള്ള ഉമറുബ്നുൽ ഖത്വാബ് ( റ ) വിന്റെ സഹോദരനായ സൈദ്ബ്നു ഖത്വാബിന്റെ പേരിൽ കെട്ടി ഉയർത്തിയ ഖുബ്ബ പൊളിക്കണമെന്ന് പറയുകയുണ്ടായി. കാരണം പ്രവാചകൻ ( സ ) യിലൂടെ പൂർത്തീകരിക്കപ്പെട്ട ഇസ്ലാമിക വിശ്വാസത്തിനെതിരായി പൗരോഹിത്യം തങ്ങളുടെ ഉപജീവനോപാധിയായി പടുത്തുയർത്തിയതാണ് ഈ ഖുബ്ബകൾ, അതിലുടെ ഒരുപാടാ ളുകൾ അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കിലകപ്പെടുകയും, വഴിപിഴക്കുകയും ചെയ്തതിനാൽ ആഖുബ്ബകളെല്ലാം തകർക്കൽ നിർബ്ബന്ധമാണെന്ന കാര്യം അദ്ധേഹത്തെ ബോധ്യപ്പെടുത്തി . അങ്ങിനെ അമീറായ ഉഥ്മാൻ 600 പടയാളികളുമായി ആ ഖുബ്ബ പൊളിക്കാനാ യി പുറപ്പെട്ടപ്പോൾ ശൈഖും അവരോടൊപ്പം പുറപ്പെട്ടു. എന്നാൽ ആ ഖുബ്ബക്ക് സമീപ പ്രദേശമായ ‘അൽജബീല’ യിലെ ജനങ്ങൾ അവരുടെ പൗരോഹിത്യത്തിന് കീഴിൽ അമീറിനെതിരെ പുറപ്പെട്ടപ്പോൾ അമീർ മടങ്ങുകയാണ് ചെയ്തത്. ആ സന്ദർഭത്തിൽ ശൈഖ് സ്വന്തം കരങ്ങൾ കൊണ്ട് ആ ഖുബ്ബ പൊളിക്കുകയുണ്ടായി. അല്ലാഹുവിന്റെ ദീനിനെ ആത്മാർത്ഥമായി സഹയിക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന് അവന്റെ വാഗ്ദാനം നേർക്കുനേരെ പുലർന്ന ഒരു സാഹചര്യമായിരുന്നു അത്. രോഷാകുലരായി വന്ന ജനം നിശബ്ദരായി നോക്കി നിൽക്കുകയാണ് ചെയ്തത് . അതുപോലെ ‘ളിറാറുബ അൽ ഔസറി’ ന്റെ ഖബറിന് മുകളിൽ പടുത്തുയർത്തി ഖുബ്ബയും, അതുപോലുള്ള മറ്റു ജാറങ്ങളും പൊളിച്ചു നീക്കുകയുണ്ടായി. അതുപോലെ ഒരിക്കൽ ഒരു സ്ത്രീ ഞാൻ വ്യഭിചാരിണിയാണ്, എന്റെ മേൽ ഇസ്ലാമിന്റെ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വന്ന സാഹചര്യത്തിൽ അവളുടെ ബുദ്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷം അമീറിന്റെ കൽപനയുടെ അടിസ്ഥാനത്തിൽ അതിനുള്ള ശിക്ഷ നടപ്പാക്കുവാനായി ഉയയ്യുടെ ഖാളി കൂടിയായിരുന്ന ശൈഖ് വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതുപോലെ ശൈഖിന്റെ നേതൃത്വത്തിൽ, അമീറിന്റെ സഹായത്തോടെ ജനങ്ങൾ ആരാധിച്ചിരുന്ന, നേർച്ച വഴിപാടുകൾ നേർന്നിരുന്ന മരങ്ങൾ മുറിക്കുകയും, കല്ലുകൾ പൊട്ടിച്ച് തരിപ്പണമാക്കുകയും ചെയ്തു . ശൈഖ് മുഹമ്മദ്ബ്നുൽ അബ്ദുൽ വഹാബിന്റെ ദഅ്വത്തിന്റെ സ്വാധീനം അയൽ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചപ്പോൾ അവിടെയുള്ള പൗരോഹിത്യത്തിനത് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങിനെ തന്റെ അധികാരം പോലും ശൈഖ് പിടിച്ചടക്കുമെന്ന് ഭയന്ന  ‘ബനൂഖാലിദ് സുലൈമാൻ ബ് നു ഉറൈളർ അൽ ഖാലിദി’ ശൈഖിനെതിരെ വലിയ ഒരു പരാതി തയ്യാറാക്കി കൊണ്ട് അഹ്സയിലെ അമീറിനെ വിവരമറിയിക്കുകയാണ്. അങ്ങിനെ അമീർ ഉയെയയിലെ അമീറായ ഉഥ്മാനിന് ശൈഖിനെ വധിക്കുക, അല്ലെങ്കിൽ നിങ്ങൾക്കുള്ള മുഴുവൻ ആനുകൂല്യങ്ങളും നിറുത്തലാക്കുമെന്ന ഭീഷണി അയക്കുകയുണ്ടായി. ഉഥ്മാൻ ശൈഖിനെ കാര്യം ബോധ്യപ്പെടുത്തുകയുണ്ടായി. സത്യത്തിൽ ഉറച്ച് നിന്നാലുള്ള അല്ലാഹുവിന്റെ സഹായം ശൈഖ് അമീറിനെ ഓർമ്മിപ്പിച്ചെങ്കിലും തനിക്ക് അഹ്സയിലെ അമീറിനെതിരിൽ യുദ്ധം ചെയ്യാനും, അവരുടെ സഹായം ഒഴിവാക്കുവാനും സാധ്യമല്ലെന്നറിയിച്ചപ്പോൾ ശൈഖ് അവിടെ നിന്നും ‘ദിർഇയ്യ:’യിലേക്ക് മടങ്ങുകയാണ് ചെയ്തത്. വാഹനം പോലുമില്ലാതെ നടന്ന് കൊണ്ട് ദിർഇയ്യയിലെത്തുകയും അവിടെയുണ്ടായിരുന്ന പ്രശസ്ത വ്യക്തിത്വമായിരുന്ന ‘മുഹമ്മദ്ബ് സുവൈലിം അൽ അരീനി’ യുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു. എന്നാൽ ശൈഖിന്റെ ആഗമനം കാരണം ആയാൾ ദിർഇയ്യയിലെ അമീറിനെ ഭയപ്പെട്ടപ്പോൾ ശൈഖ് അയാളെ സമാധാനിപ്പിച്ചു. ശൈഖിനെ പ്പറ്റി ദിർഇയ്യയിലെ അമീറായ മുഹമ്മദ്ബ് സഊദ് മനസ്സിലാക്കുകയുണ്ടായി . അതിന് മുമ്പ് ശൈഖിനെ സംബന്ധിച്ച വിവരം അമീറിന്റെ ഭാര്യയോട് ഇസ്ലാമിനെ സ്നേഹിക്കുന്ന, ദഅ്വത്ത് ഇഷ്ടപ്പെടുന്ന ഒരുപറ്റം സൽകർമ്മികൾ വിവരിച്ച് കൊടുത്തിരുന്നു. മുഹമ്മദ്ബ്നു സഊദ്. ഭാര്യയുടെ അടുത്ത് പ്രവേശിച്ചപ്പോൾ ഭാര്യ ശൈഖിനെ സംബന്ധിച്ച് വിവരിച്ച് കൊടുത്തത് ചരിത്രഗ്രന്ഥത്തിൽ നമുക്കിങ്ങനെ വായിക്കാവുന്നതാണ്:

  “ഈ മഹത്തായ ഗനീമത്ത് സ്വത്ത് ലഭിച്ചതിൽ സന്തോഷിക്കുക! അല്ലാഹുവാണ് ഈ ഗനീമത്ത് താങ്കളിലേക്ക് എത്തിച്ചത്, അല്ലാഹുവിന്റെ ദീനിലേക്കും, അവന്റെ ഗ്രന്ഥത്തിലേക്കും, റസൂലുല്ലാഹ് (സ്വ)  യുടെ സുന്നത്തിലേക്കും ദഅ്വത്ത് നടത്തുന്ന ഒരാൾ, എത്ര വിലപിടിപ്പുള്ള നല്ല ഗനീമത്ത് ! ശൈഖിനെ സ്വീകരിക്കുവാനും, സഹായിക്കാനും ധതിപ്പെടുക, അതിൽ മടിച്ച് നിൽക്കേണ്ടതില്ല’ . ഈ ഉപദേശവും, കുടിയാലോചനയും അമീർ സ്വീകരിക്കുകയുണ്ടായി. പിന്നീട് സംശയമു ണ്ടായത് ശൈഖിനെ ഇങ്ങോട്ട് വിളിക്കണോ , അതല്ല ശൈഖിനെ കാ ണാൻ അങ്ങോട്ട് പോകണമോ എന്നതാണ് . അതിലും ഭാര്യയുടെ അ ഭിപ്രായം കൃത്യമായിരുന്നു: അവർ പറഞ്ഞു:” ഇങ്ങോട്ട് വരാൻ പറയുകയെന്നത് ശരിയല്ല, മറിച്ച് താങ്ങൾ അങ്ങോട്ട് പോവുക, കാരണം വിജ്ഞാനത്തെയും, നന്മയിലേക്ക് ക്ഷണിക്കുന്നവരെയും ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതും സ്വീകരിക്കപ്പെടുകയുണ്ടായി.

  ശൈഖുമായി കൂടിക്കാഴ്ച നടത്താനായി മുഹമ്മദ്ബ് സുവൈലിന്റെ വീട്ടിലേക്ക് അമീർ കടന്ന് ചെന്ന് സലാം പറഞ്ഞ് സംസാരം ആരംഭിച്ചു.
അമീർ ശൈഖിനോട് പറയുകയുണ്ടായി: ഓ, ശൈഖ്, സഹായം ലഭിച്ചതിൽ സന്തോഷിക്കുക, നിർഭയത്വവും, ദഅ്വത്തിനുള്ള സാഹചര്യവും ലഭിച്ചതിലും സന്തോഷിക്കുക.
ശൈഖ് പറയുകയുണ്ടായി: സ്തുത്യർഹമായ പര്യാവസാനവും , ജ നങ്ങൾക്കിടയിൽ സ്വാധീനവും , സഹായവും താങ്കൾക്കും ലഭിക്കും, അതിൽ താങ്കളും സന്തോഷിക്കുക . ഇത് അല്ലാഹുവിന്റെ മതമാണ്, ആ രാണോ അവനെ സഹായിക്കുന്നത് അവനെ അല്ലാഹു സഹായിക്കും, ആരാണോ അവന്റെ ദീനിനെ ശക്തിപ്പെടുത്തുന്നത് അവനെ അല്ലാ ഹു ശക്തിപ്പെടുത്തുന്നതാണ് അതിന്റെ അടയാളങ്ങൾ താങ്കൾക്ക് പെ ട്ടെന്ന് തന്നെ കാണാവുന്നതുമാണ്’.

അമീർ പറഞ്ഞു:” അല്ലാഹുവിനും, അവന്റെ റസൂലിനും, അല്ലാഹു വിന്റെ മാർഗത്തിലുള്ള ജിഹാദിന് വേണ്ടിയും ഞാൻ താങ്കളുമായി ബൈഅത്ത് ചെയ്യാം. പക്ഷേ, എനിക്കുള്ള ഭയം ഞങ്ങൾ താങ്കളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം ഇസ്ലാ മിന്റെ ശത്രുക്കൾക്കെതിരിൽ അല്ലാഹു താങ്കളെ സഹായിച്ചാൽ താങ്കൾ ഞങ്ങളുടെ അടുത്ത് നിന്ന് മാറിപോകുമോയെന്നാണ്. –

ശൈഖ് പ്രതിവചിച്ചു: ഞാൻ അങ്ങിനെയല്ല ബൈഅത്ത് ചെയ്യുന്നത്, മറിച്ച് രക്തത്തിന് പകരം രകം, തകർക്കലിന് തകർക്കൽ, താങ്കളുടെ നാട്ടിൽ നിന്നും ഒരിക്കലും ഞാൻ മടങ്ങി പോവുകയുമില്ല എന്നാണ് ബൈഅത്ത് ചെയ്യുന്നത്. അങ്ങിനെ അവർ തമ്മിൽ ഇസ്ലാമിന്ന് വേണ്ടി ബൈഅത്ത് നടത്തുകയുണ്ടായി . വിജ്ഞാന സമ്പാദനവും, ദഅ്വത്തുമായി ശൈഖ് ദിർഇയ്യയിൽ കഴിച്ച് കൂട്ടി. വിജ്ഞാനമന്വേഷിച്ച് കൊണ്ട് ജനങ്ങൾ കൂട്ടം കൂട്ടമായി ദിർഇയ്യയിലേക്ക് ഒഴുകി കൊണ്ടിരുന്നു. അയൽ നാടുകളിലെ അമീറുമാർക്കും, ഭരണാധികാരികൾക്കും ഇസ്ലാമിന്റെ കൃത്യ മായ സന്ദേശങ്ങൾ കത്തിലൂടെയും മറ്റും നൽകികൊണ്ടേയിരുന്നു.

ഹിജ്റ : 1206 ൽ വഫാത്താകുന്നത് വരെ ദഅ്വത്തിൽ തന്നെ തന്റെ മുഴുവൻ സമയവും കഴിച്ചു കൂട്ടുകയാണ് ശൈഖ് ചെയ്തത് . ശവ്വാൽ മാസത്തിന്റെ തുടക്കത്തിൽ രോഗബാധിതനാവുകയും , ആ മാസത്തി ന്റെ അവസാനത്തിൽ ഒരു തിങ്കളാഴ്ച്ച  ദിവസം വഫാതാവുകയും ചെയ്തു  . 92 ആം   വയസിൽ വഫാതാകുമ്പോൾ ശൈഖിന്റെ സമ്പദ്യമായി ദീനാറുകളോ , ദിർഹമുകളോ അവശേഷിച്ചിരുന്നില്ല , മറിച്ച് ഇസ്ലാമി ന്റെ സന്ദേശങ്ങൾ മാലോകരെ മുഴുവനും ബോധ്യപ്പെടുത്താനുപകരിക്കുന്ന നിരവധി സ്വന്തം കൃതികളായിരുന്നു അനന്തര സ്വത്തായി ഉപേക്ഷിച്ചിരുന്നത് . അങ്ങിനെ ഒരു ഉത്തമ സമുഹത്തെ അല്ലാഹുവിന്റെ സഹായത്താൽ വിശുദ്ധ ഖുർആൻ കൊണ്ടും , തിരുസുന്നത്ത് കൊണ്ടും വാർത്തെടുക്കുകയും , ലോകത്തിന്റെ മുഴുവൻ ദിക്കുകളിലേക്കും അതിന്റെ അലയൊലികൾ കടന്ന് ചെല്ലുകയും ചെയ്തു . ഇന്നും അതിന്റെ പ്രകാശം വ്യത്യസ്ഥ നാടുകളിൽ ജ്വലിച്ച് കൊണ്ടേയിരിക്കുന്നു . കേരളത്തിൽ പൗരോഹിത്യത്തിന്റെ കോട്ടകൊത്തളങ്ങളിൽ പോലും ഇന്നും ആ ദഅ്വത്തിന്റെ അലയൊലികൾ അവരുടെ ഉറക്കം കെടുത്തികൊണ്ടിരിക്കുന്നു . ശൈഖിന്റെ വഫാതിന് ശേഷം ശൈഖി ന്റെ മക്കളും , അവരുടെ സന്താനങ്ങളും സഊദി ഗവൺമെന്റിന്റെ നി ർലോഭമായ സഹായത്തോടെ ആ ദൗത്യം നിർവ്വഹിച്ച് പോരുന്നു . ഇ തെഴുതുന്ന വേളയിലുള്ള സഊദിഅറേബ്യയുടെ ഗ്രാന്റ് മുഫ്തി ശൈ ഖിന്റെ സന്താന പരമ്പരയിൽ പെട്ട ” അബ്ദുൽ അസീസ് ആലു ശൈ ഖാ ‘ കുന്നു , അതുപോലെ മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയി ലെ ഇമാമുമാരിൽ ” ഹുസൈൻ ആലുശൈഖും ‘ , സഊദി അറേബ്യൻ ഭരണ കൂടത്തിന്റെ ഔഖാഫ് മന്ത്രിയായ ” സ്വാലിഹ് ആലുശൈഖും ‘ ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് ( റ ) യുടെ സന്താന പരമ്പര യിൽ തന്നെയാണ് .

രണ്ടാം സഊദീ ഭരണകൂടം : ( ഹി : 1240 – 1309 കി : 1824 – 1891 )

ഇബ്രാഹിം ബാഷയുടെ നേതൃത്വത്തിൽ മുഹമ്മദ് അലിയുടെ സെന്യം ജസീറത്തുൽ അറേബ്യയുടെ മധ്യഭാഗത്തെ ദിർഇയ്യയും അതിന്റെ സമീപമുള്ള പ്രദേശങ്ങളും തകർക്കുകയും, നാമാവശേഷമാക്കാൻ ശ്രമിക്കുകയും, അവിടങ്ങളിൽ അക്രമവും, അസമാധാനവും സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും ഒന്നാം സഊദി ഭരണകൂടം നേടിയെടുത്ത സ്വാധീനത്തെയും, ഭരണ പരിഷ്കാരങ്ങളെയും പാടെ മായ്ച്ച് കളയാൻ അവർക്ക് സാധിച്ചില്ല. കാരണം അവിടെയുണ്ടായിരുന്ന സാധാരണ ജനങ്ങളിലും, പട്ടണവാസികളിലും, ഗ്രമീണരിലും  ഒന്നാം സഊദീ ഭരണ കൂടത്തിന് തുടക്കമിട്ട ആലു സഊദ് കുടുംബ ത്തിനോടുണ്ടായിരുന്ന സ്നേഹാദരവും, ഭരണാധികാരികൾക്ക് ജന്ങ്ങളോടുണ്ടായിരുന്ന വളരെ അടുത്ത സമീപനവുമായിരുന്നു. അതു പോലെ തന്നെ ആ ഭരണാധികാരികളുടെ അളവറ്റ സഹായ സഹകര ണത്തോടെ ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് (റ ) യുടെ നേതൃത്വത്തിൽ നടത്തിയ സലഫീ മൻഹജിലൂടെയുള്ള ഇസ്ലാമിക ദഅ് വത്തും അത്രമാത്രം ജനമനസ്സുകളിൽ സ്വധീനം ചെലുത്തിയിരുന്നു. ഒന്നാം സഊദി ഭരണ കൂടം അവസാനിച്ച് ഏകദേശം രണ്ട് വർഷം കഴിയുന്നതിനു മുമ്പ് തന്നെ സഊദി ഭരണ കൂടം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം ആലു സഊദ് കുടുംബത്തിലെ നായകന്മാർ നടത്തിയിരുന്നു. അതിൽ ആദ്യ ശ്രമം ഹി : 1235 ( ക്രി : 1820 ) ൽ ‘മശാരി ബ് സ ഊദി’ ന്റെ നേതൃത്വത്തിൽ ദിർഇയ്യയിൽ സഊദി ഭരണകൂടം പുന : സ്ഥാപിക്കപ്പെട്ടുവെങ്കിലും ഏതാനും ചില മാസങ്ങൾ മാത്രമെ അതിന് ആയുസ്സുണ്ടായിരുന്നുള്ളു . അതിന് ശേഷം ഹി : 1240 ( ക്രി : 1824 ) ൽ ” ഇമാം തുർക്കി ബ്നു അബ്ദില്ലാഹ് ബ്നു മുഹമ്മദ് ബ്നു സഊദി’ ന്റെ നേതൃത്വത്തിൽ വിജയകരമായ ഒരു ശ്രമം നടക്കുകയും റിയാദ് തലസ്ഥാനമായി സ്വീകരിച്ച് കൊണ്ട് രണ്ടാം സഊദി ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. ഒന്നാം സഊദി ഭരണകൂടം സ്ഥാപിതമായ അടിത്തറയിലും, ആശയങ്ങളിലും തന്നെയാണ് രണ്ടാം ഭരണകൂടവും സ്ഥാപിതമായത് . ഇസ്ലാമിന്നും, ഇസ്ലാമികാദർശത്തിനും, സലഫി മൻഹജനുസരിച്ചുള്ള ദഅ്വത്തിനും പ്രാമുഖ്യം നൽകികൊണ്ടുള്ള ഒരു നേതൃത്വമായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. അങ്ങിനെ ശാന്തിയും, സമാധാനവും വ്യാപിക്കുകയും, ഇസ്ലാമിക ശരീഅത്ത് അവിടെ നടപ്പിൽ വരുകയും ചെയ്തു. ഈ ഭരണകൂടത്തി, ന്റെ തണലിൽ വിജ്ഞാനവും, ഇസ്ലാമിക സംസ്കാരവും പ്രശോഭിച്ചു . 

ഹിജ്റ : 1309 ( ക്രി : 1891 ) ൽ മക്കളായ ” ഇമാം ഫൈസൽബിൻ  തുർക്കി ‘ യുടെ മക്കൾക്കിടയിലുണ്ടായ ഭിന്നിപ്പും , “ ഹായിലി ‘ ലെ ഭരണാധികാ രി ” മുഹമ്മദ്ബ റഷീദ് ‘ റിയാദ് പിടിച്ചടക്കുകയും ചെയ്തപ്പോൾ ഇ മാം അബ്ദുർറഹ്മാനുബ് ഫൈസൽ ബിൻ  തുർക്കി റിയാദിൽ നിന്നും വിടവാങ്ങി . അങ്ങിനെ രണ്ടാം സഊദി ഭരണ കൂടവും ഏകദേ- ശം 69 വർഷങ്ങളോളം നീണ്ട് നിന്നതിന് ശേഷം ഹിജ്റ : 1309 ( ക്രി : 1891 ) ൽ അവസാനിക്കുകയാണ് ചെയ്തത് .

രണ്ടാം സഊദീ ഭരണകൂടത്തിലെ ഭരണാധികാരികൾ :
ഇമാം തുർക്കിബ്നു  അബ്ദുല്ലാഹ് ബ്നു മുഹമ്മദുബ്നു  സഊദ് ( ഹി : 1240 – 1249 ( കി ; 1824 – 1834 ) വരെ .
ഇമാം ഫൈസൽ ബ്നു തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1250 – 1254 ( ക്രി ; 1834 – 1838 ) വരെ . രണ്ടാം ഘട്ടം : ( ഹി : 1259 – 1282 ( കി ; 1843 – 1865 ) വരെ .
ഇമാം അബ്ദുല്ലാഇബ് ഫൈസൽ ബ്നു  തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1282 – 1288 ( ക്രി ; 1865 – 1871 ) വരെ .
ഇമാം സഊദ് ബ്നു ഫൈസൽ ബ്നു തുർക്കി ( ഹി : 1288 – 1291 ( ക്രി ; 1871 – 1875 ) വരെ .
ഇമാം അബ്ദുർറഹ്മാനുബ്നു  ഫൈസൽ ബ്‌നു തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1291 – 1293 ( ക്രി ; 1875 – 1876 ) വരെ . ഇമാം അബ്ദുല്ലാഹ് ബ്നു ഫൈസൽബ്നു  തുർക്കി – രണ്ടാം ഘട്ടം – ( ഹി : 1293 – 1305 ( ക്രി ; 1876 – 1887 ) വരെ .
ഇമാം അബ്ദുർറഹ്മാനുബ് ഫൈസൽ ബ്നു  തുർക്കി – രണ്ടാം ഘട്ടം – ( ഹി : 1307 – 1309 ( ക്രി ; 1889 – 1891 ) വരെ .

മൂന്നാം സഊദി ഭരണകൂടം :

  ഹിജ്റ : 1309 ( ക്രി : 1891 ) ൽ റിയാദിൽ നിന്നും വിടവാങ്ങിയ “ഇമാം അബ്ദുറഹ്മാനുബ്നു  ഫൈസൽ ബ്നു തുർക്കി ‘ അഹ്സയിലേക്ക് പോവുകയാണ് ചെയ്തത്. അവിടെയെത്തിയപ്പോൾ ഉഥ്മാനിയ്യാ: ഭരണാധികാരികൾ ഇമാം അബ്ദുർറഹ്മാനുബ് ഫൈസൽബ്നു  തുർക്കിയോട് അവരുടെ ഭരണത്തിനു കീഴിൽ നജ്ദിന്റെ ഗവർണരാവാൻ നിർദ്ദേശിച്ചുവെങ്കിലും അത് നിരസിച്ച് കൊണ്ട് അദ്ധേഹം തന്റെ ബന്ധുക്കൾ കൂടിയുള്ള കുവൈത്തിലേക്ക് പോവുകയും, ഇമാമും കു ടുംബവും ഹിജ്റ :1310 ( ക്രി : 1892 ) ൽ കുവൈത്തിൽ എത്തിച്ചേരുകയും ചെയ്തു . ഇസ്ലാമിക പ്രമാണങ്ങളുടെ അടിത്തറയിൽ പടുത്തുയർ ത്തിയ സഊദി ഭരണത്തിന്റെ വീണ്ടെടുപ്പിനായി ഹിജ്റ : 1293 ( ക്രി : 1880 ) ദുൽഹിജ്ജ 19 ന് രാത്രിയിൽ റിയാദിലെ ഗവർണറുടെ വസതിയിൽ ജനിച്ച അബ്ദുൽ അസീബ് അബ്ദുർറഹ്മാനുബ്നു ഫെസൽബ്നു  തുർക്കി ( റ ) യെ പിതാവായ അബ്ദുർറഹ്മാനുബ്നു ഫെസൽബിൻ  തുർക്കി ചിട്ടയായ ശിക്ഷണവും, ഇസ്ലാമിക വിജ്ഞാനവും നൽകിയതോടൊപ്പം നേതൃത്വപാടവവും, അമ്പൈത്തും, കുതിര സവാരിയും പരിശീലിപ്പിക്കുകയും ചെയ്തു . അസാമാന്യ ബുദ്ധിസാമർത്ഥ്യവും, വിവേകവും, തന്റേടവും, ആത്മധൈര്യവും പ്രകടിപ്പിച്ച അബ്ദുൽ അസീബ് അബ്ദുർറഹ്മാൻ ചെറുപ്പത്തിലെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും, ഫിഖ്‌ഹും, തൗഹീദും പഠിക്കുകയും ചെയ്തു. മഹാനായ അബ്ദുൽ അസീസ് ( റ ) തന്റെ പിതാവിന്റെയും, പ്രപിതാക്കളുടെയും നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കുവാനുള്ള പരിശീലനമായിട്ടാണ് കുവൈത്തിലുള്ള തന്റെ ജീവിതത്തെ ഉപയോഗപ്പെടുത്തിയത്.

  അബ്ദുൽ അസീസ് (റ ) ഹിജ്റ : 1319 ( ക്രി : 1901 ) റബിഉൽ ആഖിറ യിൽ തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ കുടുംബത്തിൽപെട്ട ഏതാനും വ്യക്തികളെയും, മറ്റു ചിലയാളുകളെയും കൂട്ടി കുവൈത്തിൽ നിന്നും അൽ അഹ്സ ലക്ഷ്യം വെച്ച് നീങ്ങുകയുണ്ടായി. യാത്രക്കിടയിൽ വഴിൽ വെച്ച് കൊണ്ട് ധാരാളമാളുകൾ അവരോടൊപ്പം ചേർന്നു. ഏകദേശം നാല് മാസത്തോളം നീണ്ടു നിന്ന യാത്രയിൽ ഉഥ്മാനീ ഭരണകൂടത്തിൽ നിന്നും നേരിടേണ്ടി വന്ന പ്രയാസങ്ങളും, കുത്രന്തങ്ങളും സഹിക്ക വയ്യാതെ യാത്രക്കിടയിൽ ഒപ്പം കൂടിയവരെല്ലാം തിരിച്ച് പോയങ്കിലും, കുവൈത്തിൽ നിന്ന് കൂടെ വന്ന അറുപതോളം വ്യക്തികൾ കൂടെതന്നെ ഉറച്ച് നിന്നു. പ്രയാസകരമായ യാത്ര തുടരുന്നതിനിടയിൽ കുവൈത്തിലെ പിതാവിൽ നിന്നും പിന്മാറാനുള്ള സന്ദേശം വന്നപ്പോൾ കൂടെയുള്ളവരോട് കൂടിയാലോചിച്ച് കൊണ്ട് പറയുകയുണ്ടായി: മടങ്ങണമെന്നാണ് പിതാവിന്റെ കത്തിലുള്ളത്, ആരെങ്കിലും വിശ്രമവും, കുടുംബത്തെ കാണുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവർ എന്റെ ഇടത് ഭാഗത്തേക്ക് മാറി നിൽക്കുക, ഉറച്ച് മുന്നോട്ട് പോകുവാൻ സന്നദ്ധരായവർ വലത് ഭാഗത്തേക്കും മാറി നിൽക്കുക. കുവൈത്തിൽ നിന്നും കൂടെ വന്നവർ മുഴുവനും വലത് ഭാഗത്താണ് നിന്നത്. തീരുമാനിച്ചുറച്ച് പുറപ്പെട്ട ലക്ഷ്യം പൂർത്തീകരിക്കുവാനുള്ള തീരുമാനത്തിൽ ഉറച്ച് നിന്റെ കൊണ്ട് പിതാവിന്റെ സന്ദേശ വാഹകനോട് പറയുകയുണ്ടായി : “ഇമാമി നോട് സലാം അറിയിക്കുക, താങ്കൾ ഇവിടെ ദർശിച്ച കാര്യങ്ങൾ അറിയിക്കുകയും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും പറയുക. അല്ലാഹു ഉദ്ധേശിക്കുകയാണെങ്കിൽ ഞങ്ങളുടെ ലക്ഷ്യം റിയാദാണെന്നും അറിയിക്കുക’. ഉഥ്മാനീ ഭരണകൂടത്തിന്റെ ഭീഷണികളും, ഉപദ്രവങ്ങളുമെല്ലാം അവഗണിച്ചുകൊണ്ട് തന്റെ കുട്ടുകാരുമായി ഭരണാധികാരി കളുടെ കണ്ണിൽ പെടാതിരിക്കാനായി ‘റുബുഉൽ ഖാലി’ യെന്ന അനന്ത വിശാലമായ മരുഭൂമിയിലൂടെ യാത്ര തുടർന്ന് കൊണ്ടേയിരുന്നു. ഭക്ഷിക്കുവാൻ അൽപം കാരക്കയും, കുടിക്കാൻ പച്ചവെള്ളവുമായിരുന്നു കൂടെയുണ്ടായിരുന്നത്. അബ്ദുൽ അസീസ് (റ) പറയുന്നു: ഞങ്ങൾ ശഅ്ബാനിന്റെ നീണ്ട ദിനരാത്രങ്ങൾ മുഴുവനും റുബുൽ ഖാലി’ യിൽ കഴിച്ചുകൂട്ടുകയും, റമളാനിലെ ഇരുപതാമത്തെ ദിവസം യാത്ര തുടരുകയും പെരുന്നാൾ ദിവസം കൂട്ടുകാരോടൊപ്പം “ അബൂ ജഫാന ‘ യെന്നയാളുടെ അടുത്ത് തങ്ങുകയും, ശവ്വാൽ മൂന്നിന് അവി ടെ നിന്നും റിയാദിലേക്ക് യാത്ര തിരിക്കുകയും, ഹിജ്റ : 1319 ശവ്വാൽ നാലി ( ക്രി : 1902 ജനുവരി 13 ) ന് റിയാദിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘അബു ഗ്വാരിബ്’ മലയിൽ സ്ഥിതി ചെയ്യുന്ന ‘ശഖീബ്’ എന്നറി യപ്പെടുന്ന ചെരുവിലെത്തുകയും ചെയ്തു. അബ്ദുൽ അസീസ് രാജാവ് അവിടെയുള്ള തോട്ടത്തിൽ ഒട്ടകങ്ങളുടെയും, യാത്രാ വിഭവങ്ങളുടെയും കാവലിനായി കൂടെയുള്ളവരിൽ നിന്ന് ചിലരെ. അവിടെ നി റുത്തിക്കൊണ്ട് പറയുകയുണ്ടായി: “ സഹായം ആവശ്യമെങ്കിൽ ലഭി ക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക, നാളത്തെ ദിവസം സൂര്യനുദിക്കുന്നതിനു മുമ്പ് ഞങ്ങളിൽ നിന്ന് യാതൊരു വിവരവും ലഭിച്ചില്ലെങ്കിൽ നിങ്ങൾ കുവൈത്തിലേക്ക് മടങ്ങുകയും, ഞങ്ങളുടെ മരണ വാർത്ത പിതാവിനെ അറിയിക്കുകയും ചെയ്യുക. അതല്ല അല്ലാഹു നമ്മെ ആദരിച്ച്കൊണ്ട് സഹായം നൽകുകയാണെങ്കിൽ ഒരു കുതിര പടയാളിയെ നിങ്ങളിലേക്ക് പറഞ്ഞയക്കുകയും, അയാൾ തന്റെ വസ്ത്രം കൊണ്ട് വിജയമറിയിക്കുകയും ചെയ്താൽ നിങ്ങൾ വരുക .

  അവശേഷിക്കുന്നവരുമായി അബ്ദുൽ അസീസ് രാജാവ് കോട്ട ലക്ഷ്യമാക്കി പുറപ്പെട്ടു . റിയാദ് പട്ടണത്തിന്റെ കവാടത്തിലെത്തിയപ്പോൾ സൈന്യത്തെ രണ്ട് വിഭാഗമായി തിരിക്കുകയും , തന്റെ സഹോദരൻ അമീർ മുഹമ്മദിന്റെ നേതൃത്വത്തിൽ 33 ആളുകളെ ഈറാ  കവാടത്തിനടുത്തുള്ള തോട്ടത്തിൽ നിറുത്തുകയും, അവശേഷിക്കുന്ന ആറാളുകളുമായി അബ്ദുൽ അസീസ് രാജാവ് ‘അജാനി’ ന്റെ കോട്ടയിലേക്ക് പ്രവേശിക്കുകയും, അവിടെയുണ്ടായിരുന്ന പരിചാരകരിൽ നിന്നും, സ്ത്രീകളിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാന് ത്തിൽ അജാൻ തന്റെ ശയന മുറിയിൽ നിന്നും വരുന്ന സമയം കൃത്യമായി മനസിലാക്കുകയും, അജാനിനെ വകവരുത്തുവാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടി, സുബഹി നമസ്കാരത്തിന് ശേഷം അബ്ദുൽ അസീസ് രാജാവും കൂട്ടുകാരും അജാനെ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെ സൂര്യോദയത്തിന് ശേഷം അജാൻ പരിചാരകയുമായി വന്ന സന്ദർഭത്തിൽ മുൻകൂട്ടി ആവിശ്കരിച്ച് തന്ത്രപ്രകാരം ചെറിയ ഏറ്റുമുട്ടലിന് ശേഷം അദ്ധേഹത്തെ വധിക്കുകയുണ്ടായി. അങ്ങിനെ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടും, ഔദാര്യം കൊണ്ടും അബ്ദുൽ അസീസ് രാജാവിന് കോട്ട കീഴടക്കുവാനും, അധികാരം അല്ലാഹുവിനാണ് , ശേഷം അബ് ദുൽ അസീസ് രാജാവിനും എന്ന് പ്രഖ്യാപിക്കുവാനും സാധിക്കുകയുണ്ടായി . റിയാദിലുള്ള ജനക്കൂട്ടം ഇത് കേൾക്കേണ്ട താമസം കൂട്ടം കൂട്ടമായി അബ്ദുൽ അസീസ് രാജാവിന് ബൈഅത്ത് ചെയ്യുവാനായി അവിടേക്ക് ഒഴുകി കൊണ്ടിരുന്നു . അങ്ങിനെ ഹിജ്റ : 1319 ( ക്രി : 1902 ) ശവ്വാൽ അഞ്ചിന് അബ്ദുൽ അസീസ് രാജാവ് റിയാദിന്റെ നേതാവും, ഭരണാധികാരിയുമായി തീർന്നു. റിയാദ് തലസ്ഥാനമായി സ്വീകരിച്ച് കൊണ്ട് സമീപ പ്രദേശങ്ങൾ ഓരോന്നായി തന്റെ ഭരണത്തിന് കീഴിലേക്ക് കൊണ്ടുവന്നു. അങ്ങിനെ ഹിജ്റ : 1351 ( ക്രി : 1932 സെപ് : 23 ) ജമാദുൽ ഊലാ 21 ന് ജസീറത്തുൽ അറബിയ എന്ന പേരിലറിയപ്പെ ട്ടിരുന്ന ദേശത്തെ “അൽ മംലകത്തുൽ അറബിയ്യത്തു അസ്സഊദിയ്യ’ ( സഊദി അറേബ്യൻ രാജ്യം ) എന്ന് പേര് വെച്ച് പ്രഖ്യാപിക്കുകയും ചെയ്തു .ഈ ദിവസമാണ് സഊദി അറേബ്യ ‘നാഷനൽ ഡേ’ ( ദേശീ യ ദിനം ) ആയി എല്ലാ വർഷവും ആഘോഷിക്കുന്നത് .

  പണ്ഡിതനും, ഇമാമുമായിരുന്ന അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് സഊദി അറേബ്യ മതം, വിശ്വാസം, സാംസ്കാരം, വിജ്ഞാനം, സാമ്പത്തികം, സാമൂഹികം , ശാന്തി സമാധാനം തുടങ്ങിയ സർവ്വ മേഖലകളിലും അൽഭുതകരമായ ഉന്നതി തന്നെയാണ് കൈവരിച്ചത് . ഈ കാലത്ത് സഊദി അറേബ്യയിൽ ഉണ്ടായ പുരോഗതിയും, വളർച്ചയും വിശദമാക്കുന്ന നിരവധി ഗ്രന്ഥങ്ങൾ നമുക്ക് കാണാനാകും. അങ്ങിനെ സർവ്വരാലും അംഗീകരിക്കപ്പെടുന്ന, ജനസമ്മതിയുള്ള അബ്ദുൽ അസീസ് രാജാവ് ഹിജ്റ : 1373 ( ക്രി : 1953 നവ : 9 ) റബീഉൽ അവ്വൽ 2 ന് വഫാതായതിന് ശേഷം രാജാവിന്റെ മക്കൾ പിതാവ് സ്വീകരിച്ച അതെ നയവും, ആശയവും സ്വീകരിച്ച് കൊണ്ട് ഇന്നും വളരെ കൃത്യമായി സർവ്വരാലും അംഗീകരിക്കപ്പെടുന്ന രൂപത്തിൽ ഭരണം നടത്തി കൊണ്ടിരിക്കുന്നു.

• സഊദ് ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1373 – 1384 ( ക്രി : 1953 – 1964 ) വരെ )
• ഫൈസൽ ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1384 – 1395 ( ക്രി : 1964 – 1975 ) വരെ ) .
ഖാലിദ് ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1395 – 1402 ( ക്രി : 1975 – 1982 ) വരെ )
ഫഹദ് ബ്നു മബ്ദുൽ അസീസ് രാജാവ് ( ഹി : 1402 – 1426 ( ക്രി : 1982 – 2005 ) വരെ )

അബ്ദുല്ലാഹ് ബ്നു അബ്ദുൽ അസീസ് ആലു സഊദ് ( ഖാദിമുൽ ഹറമൈനി അശ്ശരീഫെനി ) ( ഹി : 1426 – ( ക്രി : 2005 ) ഇന്നും തുടർ ന്ന് കൊണ്ടിരിക്കുന്നു. ഭരണ സൗകര്യത്തിനായി സഊദി അറേബ്യയെ റിയാദ്, അൽബാ ഹ, ജീസാൻ, അസീർ, നജ്റാൻ, മക്കത്തുൽ മുകർറമ, ശർഖിയ്യ, അൽ ഖസീം, അൽ മദീനത്തുൽ മുനവ്വറ, ഹുദീദു ശ്ശമാലിയ്യ, ഹായിൽ, തബൂക്ക്, അൽ ജൗഫ് എന്നിങ്ങനെ പതിമൂന്ന് ഏരിയകളാക്കി തിരിച്ചി രിക്കുന്നു. മക്കത്തുൽ മുകർറമ, മദീനത്തുൽ മുനവ്വറ, ജിദ്ദ, റിയാദ്, ദ മ്മാം തുടങ്ങിയ അഞ്ച് വലിയ പട്ടണങ്ങളാണ് സഊദി അറേബ്യയി ലുള്ളത്. മക്കയിൽ നിന്ന്  മദീനയിലേക്ക് നബി ( സ ) നടത്തിയ വിശുദ്ധമായ ഹിജ്റയെ അടിസ്ഥാനമാക്കി മഹാനായ ഉമർ (റ) നടപ്പിലാക്കിയ ഹിജ്റ കലണ്ടറാണ് ഔദ്യേകികമായ കലണ്ടറായി സഊദി അറേബ്യ പിന്തുടരുന്നത്. വ്യാഴം വെള്ളി എന്നീ ദിവസങ്ങൾ ഒരു ആഴ്ചയിലെ പൊതു അവധിയും, വർഷത്തിൽ ഈദുൽ ഫിത്ർ, ഈദുൽ അള്ഹാ, വിശുദ്ധ ഹജ്ജ്, ദേശീയ ദിനം എന്നീ പൊതു അവധികളുമുണ്ട്. സഊദി അറേബ്യയിൽ ദമ്മാം, റിയാദ്, ജിദ്ദ, മദീന എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും, അബഹ, ഹയിൽ, ഖസീം, ജീസാൻ, തബുക്ക്, ത്വാഇഫ്, ബെയ്മ, അഹ്സാ, ജൗഫ്, അൽ ഖറയാത്, ദുമത്തുൽ ജൻദൽ, അർഅർ, റഫഹാത്ത്, ത്വറൈഫ്, അൽവജ് അതാ അൽ ഉലാ, യഹൂഅ്, അൽബാഹ, ബിഷാ, നജ്റാൻ, ശറൂറാ, ദാവമി, വാദിദവാസിർ തുടങ്ങിയ 23 ആഭ്യന്തര വിമാനത്താവളങ്ങളുമുണ്ട് , കൂടാതെ സഊദി ആരാംകോയുടെ കീഴിൽ ചെറി വിമാനത്താവളങ്ങൾ വേറെയുമുണ്ട് .

  ആധുനിക കാലത്ത് ലോക മുസ്ലിം സമൂഹത്തിനും, ഇസ്ലാമി നും സഊദി അറേബ്യയെ പോലെ നിസ്സീമമായ സേവനങ്ങൾ നടത്തുന്ന വേറെ ഒരു രാജ്യം ലോകത്ത് കാണാൻ കഴിയില്ല. വിശുദ്ധ ഖുർആനും, തിരുസുന്നത്തും പ്രവാചകൻ (സ ) യും, സ്വഹാബാക്കളും ( റ ) പ്രബോധനം ചെയ്തത് പോലെ യാതൊരു മാറ്റത്തിരുത്തലും കൂടാതെ മാനവ സമൂഹത്തിന് സമർപ്പിക്കുവാനായി സഊദി അറേബ്യൻ ഭരണ കൂടവും, ഭരണാധികാരികളും, പൺഡിതന്മാരും ഒത്തൊരുമിച്ച് പ രിശ്രമിക്കുകയും, അതിന്റെ മാർഗത്തിൽ ഭീമമായ സംഖ്യ ഓരോ വർഷവും ചിലവഴിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന് തെളിവായി ഏതൊരാളുടെയും മുമ്പിൽ തല ഉയർത്തി നിൽക്കുന്ന തെളിവുക ളാണ് മദീനാ മുനവ്വറയിലെ ഫഅദ് രാജാവിന്റെ പേരിൽ സ്ഥാപിത മായ ഖുർആൻ പ്രിന്റിംഗ് പ്രസ്സും, മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും. അതുപോലെ ഓരോ വർഷവും വരുന്ന അല്ലാഹുവിന്റെ അഥിതികളായ ഹാജിമാർക്ക് ഒരുക്കുന്ന മക്കയിലെയും , മദീനയിലെയും, മറ്റു സ്ഥലങ്ങളിലെയും സൗകര്യങ്ങൾ സജ്ജീകരണങ്ങൾ, ലോകത്തെ വിവിധ ഭാഷകളിൽ മൊഴിമാറ്റം നടത്തിയ ഖുർആനിന്റെ ആശയ വിവ ർത്തനങ്ങളുടെ വിതരണം, സഊദി അറേബ്യയിലേക്ക് ഉപജീവനം തേടി വരുന്ന ലോക ജനതക്ക് ജാതിമത വ്യത്യാസമില്ലാതെ ഇസ്ലാമിന്റെ സന്ദേശങ്ങൾ കൃത്യമായ രൂപത്തിൽ എത്തിച്ചുകൊടുക്കാൻ സഊദി അറേബ്യയുടെ വ്യത്യസ്ഥ പട്ടണങ്ങളിൽ ജാലിയാത്തുകൾ എന്ന പേരിലറിയപ്പെടുന്ന ഇരുന്നൂറിൽ പരം ഗൈഡൻസ് സെന്ററുകൾ തുടങ്ങി നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദി അറേബ്യൻ ഭരണാധികാരികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഖുർആനും തിരുസുന്നത്തും ഭരണഘടനയായി സ്വീകരിച്ച് കൊണ്ട് ഭരണം നടത്തുകയും, ഇസ്ലാമിക ദഅ്വത്തിന് പ്രാധാന്യം നൽകുകയും, ഹറമൈനിയുള്ള നാടിനെ പരിശുദ്ധിയോടെ തന്നെ നിലനിർത്താൻ പരിശ്രമിക്കു കയും ചെയ്യുന്ന സഊദി ഭരണാധികാരികൾക്ക് അല്ലാഹു ഇരുലോകത്തും വിജയം നൽകുകയും, അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി ആദരിക്കുകയും ചെയ്യുമാറാകട്ടെ ലോകാവസാനം വരെ തൗഹീദിന് പ്രാധാന്യം നൽകി ഭരണം നടത്തുന്ന ഭരണാധികാരികളെ അല്ലാഹു സഊദി അറേബ്യക്ക് നൽകി അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ

നമ്മുടെ യാത്ര ഖബറിലേക്ക്

നമ്മുടെ യാത്ര ഖബറിലേക്ക്

തയ്യാറാക്കിയത് . ദാറുൽ വത്വൻ റിയാദ് പരിഭാഷ : സയ്യിദ് സഅ്ഫർ സ്വാദിഖ് ജൂബയിൽ ദഅ് സെന്റർ

സഹോദരാ, നാം മതാവിന്റെ ഗർഭാശയത്തിൽ വിവിധ ഘട്ടങ്ങളിലൂടെ ഇഴഞ്ഞുനീങ്ങുന്ന പരിപൂർണ മനുഷ്യനായി ഈ ഭൂലോകത്ത് പിറന്ന് വീണു , നാം നിനക്കാതെ , ആഗ്രഹിക്കാതെ , പരിശ്രമിക്കാതെ ഒരു മനുഷ്യകുഞ്ഞായി ജനിച്ചു, നാം ആവശ്യപ്പെടാതെ നമ്മുടെ മാതാവ് നമ്മെ അമ്മിഞ്ഞപ്പാലൂട്ടി , നാം പരിശ്രമിക്കാതെ നമ്മുടെ ഓരോ ഘട്ട ങ്ങളും പിന്നിട്ടു കൊണ്ടിരുന്നു.

നാം അദ്ധ്വാനിക്കാതെ നമുക്കാവശ്യമായ വായുവും, വെള്ളവും, വെളിച്ചവും, ഭക്ഷണവും, വസ്ത്രവുമെല്ലാം അതിൻ വ്യവസ്ഥാപിതമായ അളവും, തോതുമനുസരിച്ച് വിതാനിച്ച ഒരു വിരിപ്പാകുന്ന ഭൂമിയിലേക്കായിരുന്നു നമ്മുടെ ജനനം . ഇന്നലെ നാം ഇഴഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞാണെങ്കിൽ ഇന്ന് നാം ഓടിക്കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിപ്രായത്തിലാണ് . നാളെ നാം നമ്മുടെ യുവത്വത്തിലേക്ക് കാലുകുത്തും, അതിനെതുടർന്ന് നാം ഒരിക്കലും ആഗ്ര ഹിക്കാത്ത , നമുക്കാർക്കും ഊഹിക്കുവാൻ പോലും കഴിയാത്ത ജരാനരകൾ ബാധിച്ച , തൊലികൾ ചുക്കി ചുളിഞ്ഞ വയോവൃദ്ധരാകും. അതിനെതുടർന്ന് നമ്മുടെയടുത്തേക്ക് നാം ക്ഷണിക്കാതെ ഒരു അതിഥി കയറിവരും, നിനച്ചിരിക്കാത്ത ഒരു സമയത്തായിരിക്കുമതിന്റെ വരവ് , അതിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുവാൻ ഒരു ഇൻഫർമേഷൻ ടെക്നോളജിക്കും സാധ്യമല്ല , ഒരു ധനി കന്റെ ധനത്തിനും സാധ്യമല്ല, ഒരു ഡോക്ടറുടെ ചികിത്സക്കും സാധ്യമല്ല, ഒരാളുടെയും പ്രതാപത്തിനും സാധ്യമല്ല , ഇതെല്ലാം തന്നെ മരണമെന്ന യാഥാർത്ഥ്യത്തെ തടയുമെങ്കിൽ ഈ ഭൂമിയിൽ എത്രയെത്ര പണക്കാരും, പ്രതാപമുള്ളവരും , പോക്കിരികളും , കിങ്കരന്മാരും ബാക്കി യാകുമായിരുന്നു, എന്നാൽ ഇന്നവരുടെ പേർ പോലും നമുക്ക് കാണാൻ സാധ്യമല്ല.

സഹോദരാ . . . നാം ചിന്തിക്കേണ്ടതില്ലേ . . . ?

ഈ ലോകത്ത് നമുക്ക് അനന്തമായി ജീവിക്കാൻ സാധ്യമല്ലെന്ന യാഥാർത്ഥ്യം നാം നമ്മുടെ പൂർവ്വികരിലൂടെ മനസ്സിലാക്കി.

എന്നാൽ നമ്മുടെ ഈ ലോകത്തിൽ നിന്നുള്ള യാത്രയെ ങ്ങോട്ടാണ് ? നാം അതിനെപറ്റി ഒരു നിമിഷം ചിന്തിച്ചിട്ടു ണ്ടോ ? ഇല്ലെങ്കിൽ അതിനെപ്പറ്റി ഒരു നിമിഷം ചിന്തിക്കേണ്ടതില്ലേ . . . ?

ഈ തിരക്ക് പിടിച്ച യാത്രക്കിടയിൽ അൽപനേരം നമുക്കതിനെപ്പറ്റി ചിന്തിക്കാം . മരണത്തിന് ശേഷം നമ്മുടെ ഒന്നാമത്തെ വീടാണല്ലോ ഖബർ, അല്ലയോ മുസ്ലിം സഹോദരാ, നീ ഖബർ കണ്ടിട്ടുണ്ടോ? – അതിലുള്ള അന്ധകാരത്തെപ്പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? അതി ന്റെ ഭീകരതയെ നീ ദർശിച്ചിട്ടുണ്ടോ? അതിന്റെ കാഠിന്യ ത്തെപ്പറ്റി നീ മനസ്സിലാക്കിയിട്ടുണ്ടോ? അതിന്റെ കുടുസ്സതയെപ്പറ്റി നീ അറിഞ്ഞിട്ടുണ്ടോ? ഖബറിന്റെ താഴ്ച നീ കണ്ടിട്ടുണ്ടോ? അതിലെ കീടങ്ങളും , ഇഴജന്തുക്കളും ഏതെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? നീ മറ്റുള്ളവർക്ക് ഖബർ ഒരുക്കിയത് പോലെ മറ്റുള്ളവർ നിനക്ക് വേണ്ടിയത് ഒരുക്കുമെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ?, തിളങ്ങുന്ന കൊട്ടാരങ്ങളിൽ നിന്ന് ഭീകരമായ ഖബ്റിലേക്ക്! വെട്ടി തിളങ്ങുന്ന പ്രകാശത്തിൽ നിന്ന് ഭീകരമായ ഇരുട്ടിലേക്ക്! സ്നേഹം നിറഞ്ഞ സന്താനങ്ങളുടെയും, കുടുംബക്കാരുടെയും ഉല്ലാസത്തിൽ നിന്ന് കീടങ്ങളുടെയും ഇഴജന്തുക്കളുടെയും കാഠിന്യത്തി ലേക്ക്! ഭക്ഷണ പാനീയങ്ങളുടെ ഐശ്വര്യതയിൽ നിന്ന് പൊടിപടലങ്ങളിലും മണ്ണിലും മുങ്ങികുളിക്കുന്നതിലേക്ക് ! അനേകം ബന്ധങ്ങളിൽ നിന്ന് ഏകാന്ത തയിലേക്കും! നിന്റെ എത്രയെത്ര കൂട്ടുകാരെയും, കുടുംബക്കാരെയും, ഇഷ്ടപ്പെട്ടവരെയുമാണ് ദിവസവും അവിടേക്ക് കൊണ്ട് പോകുന്നത് നീ കാണുന്നത്. അവരെല്ലാം തന്നെ സുഖാഢംബരങ്ങളിൽ നിന്നും ഏകാന്തതയുടെ ഖബറിലേക്കാണ് യാത്രയായത് . വ്യത്യസ്ഥരായ ജനങ്ങൾ ആ കുഴിയിൽ ഒരുപോലെയാകുന്നു. സ്വർഗ്ഗാനുഭൂതികളുൾകൊള്ളുന്ന ഒരു ഖബറിടം നമുക്കെല്ലാം സർവ്വശകൻ പ്രദാനം ചെയ്യുമാറാവട്ടെ. ആമീൻ.

ഖബറിന്റെ ഭീകരത :

ആനിഅ്ബ്നു ഉഥ്മാനിൽനിന്നും നിവേദനം: അദ്ദേഹം പറയുന്നു :ഉഥ്മാനുബ്നുഅഫ്ഫാൻ (റ)  ഖബറിന്നരികിലൂടെ നടന്ന് പോയാൽ അദ്ദേഹം താടികൾ നനയുമാറ് കരയു മായിരുന്നു . അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: സ്വർഗ്ഗ നരകത്തെ ഓർത്ത് കരയാതെ, ഖബർ കണ്ടിട്ടാണോ നിങ്ങൾ കരയുന്നത് ? അപ്പോൾ ഉഥ്മാൻ (റ)  പറഞ്ഞു :പരലോകത്തിന്റെ ഒന്നാമത്തെ ഇടം ഖബറാണ് , ഒരാൾ അവിടെ രക്ഷപ്പെട്ടാൽ അതിന്ന് ശേഷമുള്ളതവന്ന് എ ളുപ്പമാവും, അതിൽ ഒരാൾ രക്ഷപ്പെട്ടില്ലയോ എങ്കില വന്ന് ബാക്കിയുള്ളതെല്ലാം പ്രയാസകരമായിരിക്കുന്നതാണ് ‘ എന്നിട്ടദ്ദേഹം നബി ( സ ) പറയുന്നതായിട്ട് പറഞ്ഞു: “ഖബറിനേക്കാൾ ഭീകരമായതും , മോശവുമായ ഒരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല ‘ ( അഹ്മദ് , തിർമിദി)

ജാബിറുബ്നുഅബ്ദുല്ലയിൽ നിന്ന് നിവേദനം , നബി (സ്വ) പറഞ്ഞു : ” നിങ്ങൾ മരണമാഗ്രഹിക്കരുത് , കാരണം അതിന്റെ തുടക്കം തന്നെ ഭീകരമാകുന്നു ‘ ( അഹ്മദ്)

ഉമറുബ്നുഅബ്ദിൽ അസീസ് (റ) തന്റെ പ്രജകളെ ഉപദേശിക്കുന്ന കൂട്ടത്തിൽ പറയുകയുണ്ടായി: “നീ ഖബറാളികളുടെയടുത്ത് സഞ്ചരിച്ച്, നീ വിളിക്കുന്നവനാണങ്കിൽ അവരെ വിളിച്ച് കൊണ്ട് ചോദിക്കുക. നീ അവരുടെ ഇടയിലൂടെ നടക്കുക, അവരുടെ വീടുകളായ ഖബറുകൾ എത്രയടുത്താണെന്ന് നീ നോക്കുക, അവരിലെ സമ്പന്നരോട് അവരുടെ ബാക്കിയായ സമ്പത്തിനെ സംബന്ധിച്ച് ചോദിക്കുക, അവരിലെ ദരിദ്രന്മാരോട് ചോദിക്കുക അവരുടെ അവശേഷിച്ച ദാരിദ്ര്യത്തെപ്പറ്റി. അവർ സംസാരിച്ച് കൊണ്ടിരുന്ന നാവിനെപ്പറ്റി ചോദിക്കുക, കൺകുളിർക്കേ കണ്ട്കൊണ്ടിരുന്ന കണ്ണിനെ സംബന്ധിച്ച് ചോദിക്കുക , അവരുടെ ലോലമായ ചർമ്മത്തെ സംബന്ധിച്ച് ചോദിക്കുക, സുന്ദരമായ മുഖത്തയും, മൃദുലമായ ശരീരത്തെയും സംബന്ധിച്ച് ചോദിക്കുക , കഫൻപുടവക്ക് താഴെ കീടങ്ങളും, പുഴുക്കളും ചെയ്ത് കൂട്ടിയതെന്താണെന്ന്? ആ കീടങ്ങളും, പുഴുക്കളും നിന്റെ നാവിനെ തിന്നിട്ടുണ്ട്. മുഖം പൊടിപുരണ്ടിട്ടുണ്ട്, നിന്റെ ഭംഗി മാഞ്ഞ് പോയിട്ടുണ്ട്, കെണിപ്പുകളെല്ലാം തന്നെ വേറിട്ട് പോയിട്ടുണ്ട്, അവയവങ്ങളെല്ലാം തന്നെ വെളിവായിട്ടുണ്ട്, പേശികളെല്ലാം തന്നെ പിച്ചിചീന്തപ്പെട്ടിട്ടുണ്ട്. എവിടെയാണ് അവരുടെ വാഹനങ്ങളും, മാളികകളും ? എവിടെയാണ് അവരുടെ അടിമകളും, വേലക്കാരും? അവരുടെ കൂട്ടാളികളും, അവരുടെ നിധികളും? അവർ അവിടെ ഏകാന്ത വാസികളല്ലേ? അവർക്ക് രാത്രിയും പകലും ഒരുപോലെയല്ലേ? കട്ടികുടിയ കൂരിരുട്ടിലല്ലേ അവരുടെ വാസം? അവരുടെയും അവരുടെ പ്രവർത്തനങ്ങളുടെയുമിടയിൽ മറയിടപ്പെട്ടിട്ടുണ്ട് , അവർ തങ്ങളുടെ സന്താനങ്ങളെയും, കുട്ടികളെയും, സമ്പത്തു കളെയും വിട്ട് പിരിഞ്ഞിട്ടുണ്ട്.

ഖബറിലേക്ക് നടന്നടുത്ത് കൊണ്ടിരിക്കുന്ന സഹോദരാ . . . എന്താണ് നിന്നെ ദുൻയാവിൽ വഞ്ചിതനാക്കിയത് ? നിന്റെ വിശാലമായ വീടും , ഒഴുകികൊണ്ടിരിക്കുന്ന അരുവികളും, പാകമായ വിളകളും, ലോലമായ വസ്ത്രവും, സുഗന്ധ സാമഗ്രികളും , തണുപ്പിലേക്കും, ചൂടിലേക്കും പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളും എല്ലാംതന്നെ എവിടെയാണ് ?

അതൊന്നും തന്നെ നിനക്ക് ഉപകാരപ്പെട്ടില്ല . നിന്റെ കവിളുകളെല്ലാം തന്നെ ക്ഷയിക്കുവാൻ തുടങ്ങിയിരിക്കുന്നു നീ ഏത് രൂപത്തിലാണ് ഈ ദുൻയാവിൽനിന്ന് വിടപറയു ന്നതെന്ന് നിനക്കറിയുമോ ? നല്ല രൂപത്തിൽ വിടപറയു വാനായി നീ ഒരുങ്ങുക.

“യസീദ്അർറക്കാശീ” സ്വന്തത്തിനോട് തന്നെ പറയുന്നു : ( യസീദ് നിനക്ക് നാശം . ആരാണ് മരണത്തിന് ശേഷം നിനക്ക് വേണ്ടി നമസ്കരിക്കുകയും, നോമ്പനുഷ്ടിക്കുകയും ചെയ്യുന്നത് ? പിന്നീട് അദ്ദേഹം പറയുന്നു: അല്ലയോ ജനങ്ങളേ , നിങ്ങൾക്ക് ബാക്കിയുള്ള ജീവിതത്തിൽ നിങ്ങൾ കരയുന്നില്ലേ ? കാരണം ഏതൊരുവന്റെ അന്ത്യവും മരണ മാകുന്നു  അവന്റെ വീട് ഖബറിടമാകുന്നു , അവന്റെ വിരിപ്പ് മണ്ണാകുന്നു, അവന്റെ കൂട്ടുകാരൻ കീടങ്ങളും പുഴുക്കളുമാകുന്നു, അങ്ങിനെ അവൻ ആ ഭീകരദിവസമായ അന്ത്യനാൾ കാത്ത് കഴിയുന്നു , എങ്ങിനെയായിരിക്കുമവന്റെ അവസ്ഥ? എന്നിട്ടദ്ദേഹം സ്വയം കരഞ്ഞ് കൊണ്ടിരുന്നു.

ഖബറിടം നൽകുന്ന പാഠം.

അബുൽഹഖ്ഖ് – അൽ ഇശബീലി പറയുന്നു: ‘ മഖ്ബറ കളിലേക്ക് പ്രവേശിച്ച ഒരുവൻ കണക്ക് കൂട്ടട്ടെ അവൻ മരിച്ചിട്ടുണ്ടെന്ന്, ഖബറാളികളോടൊപ്പം അവൻ ചേർന്നി ട്ടുണ്ടെന്ന്, അവരുടെ കൂട്ടത്തിൽ കൂട്ടാളിയായിട്ടുണ്ടെന്നും, അവർ എന്താണോ ഇപ്പോൾ ആവശ്യപ്പെട്ട് കൊണ്ടി രിക്കുന്നത് അവനും അതാവശ്യമായിരിക്കുന്നെന്നും ആയതി നാൽ അവൻ തനിക്ക് അവിടം സുഖകരമായ അവസ്ഥ സംജാതമാകുവാനുള്ള കർമ്മങ്ങൾ ചെയ്യുവാൻ ശ്രമിക്കട്ടെ .

ഖബറിലെ കുഴപ്പങ്ങൾ

 പ്രിയ സഹോദരാ, ഖബ്റിലെ പ്രഥമരാതിക്ക് വേണ്ടി നീ എന്താണ് ഒരുക്കിവെച്ചിട്ടുള്ളത് ? ആ രാത്രി ഭീകരമാണെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ ? ആ രാതിയെ ഓർത്ത്കൊണ്ട് . പ്രവാചകന്മാരും, സ്വാലിഹീങ്ങളും, പണ്ഡിതന്മാരും, തത്വ ജ്ഞാനികളും കരഞ്ഞത് നീ അറിഞ്ഞിട്ടില്ലേ? അതിന്ന് വേണ്ടി സ്വാലിഹീങ്ങൾ നന്മകളധികരിപ്പിച്ച സംഭവം നീ പഠിച്ചിട്ടില്ലേ ?

ശ്രദ്ധിക്കുക. ‘റബീഹ്ബ്നു ഹൈഥം’ ആ രാതിക്ക് വേണ്ടി ഒരുങ്ങിയിരുന്നു വെന്ന് ചരിത്രരേഖകൾ പറയുന്നു , അദ്ദേഹം തന്റെ വീട്ടിൽ ഒരു കുഴി കുഴിക്കുകയും തന്റെ ഹൃദയം കാഠിന്യമാകുമ്പോഴൊക്കെ അതിൽ ഇറങ്ങുകയും എന്നിട്ട് താൻ മരിച്ച് പോയിട്ടുണ്ടെന്ന് വിചാരിച്ച് അല്ലാഹുവിനോട് മടക്കുവാൻ പ്രാർത്ഥിക്കുകയും , ഈ അയത്തൊതുകയും ചെയ്യുമായിരുന്നു എന്റെ രക്ഷിതാവെ , ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്ക് നല്ലനിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം എന്നെ ( ജീവിതത്തിലേക്ക് ) തിരിച്ചയക്കേണമേ ( അൽമുഅ്മിനൂൻ : 99 – 100 ) എന്നിട്ട് സ്വയം തന്നെ ഉത്തരം നൽകുന്നു. ” റബീഹെ നീ മടക്ക പ്പെട്ടിട്ടുണ്ട്. അങ്ങിനെ ദിവസങ്ങളോളമദ്ദേഹം അതിന്റെ ഓർമ്മയിൽ ധാരാളം ആരാധനകളും, പ്രാർത്ഥനകളും അധികരിപ്പിക്കാറുണ്ടായിരുന്നു.

അബീഹുറൈറ ( റ ) യിൽ നിന്ന് നിവേദനം : നബി (സ്വ) പറഞ്ഞു: “ ഒരു മയ്യത്തിന്റെ മടക്കം ഖബറിലേക്കാകുന്നു , ഒരു സൽകർമ്മിയാണെങ്കിൽ അവൻ തന്റെ ഖബറിൽ വളരെ സന്തോഷത്തോടെയും, ദുഖമില്ലാതെയും കഴിച്ച് കൂട്ടുന്നു. അവനോട് ചോദിക്കപ്പെടും “ നീ എവിടെയായിരുന്നു? അവൻ പ്രത്യത്തരം നൽകും, ഞാൻ ഇസ്ലാമിലായിരുന്നു. എന്നിട്ട് അവനോട് ചോദിക്കപ്പെടും ഈ മനുഷ്യൻ ആരാണ്? അയാൾ പറയും മുഹമ്മദ് റസൂലുല്ലാഹി യാണെന്ന് . അദ്ദേഹം അല്ലാഹുവിൽ നിന്ന് വ്യക്തമായ ദ്യഷ്ടാന്തവുമായിട്ടാണ് വന്നിട്ടുള്ളത്, അദ്ദേഹത്തെ ഞങ്ങൾ സത്യപ്പെടുത്തുകയും ചെയ്തു, പിന്നീടവനോട് ചോദിക്കപ്പെടും നീ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ? അവൻ പറയും: ആർക്കും അല്ലാഹുവിനെ കാണാൻ സാധ്യമല്ല. അങ്ങിനെ നരകത്തിൽ നിന്നദ്ദേഹത്തിന് ഒരു വിടവുണ്ടാക്കി കാണിച്ച് കൊടുത്ത് കൊണ്ട് പറയും നിനക്ക് ഒരുക്കി വെച്ചിട്ടുള്ള സ്ഥലമാകുന്നു ആ കാണുന്നത്, നീ അല്ലാഹുവിനെ സൂക്ഷിച്ചത് കൊണ്ട് നിന്നെ അതിൽനിന്നും രക്ഷപ്പെടുത്തി. തുടർന്ന് സ്വർഗ്ഗത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ച് കൊടുത്ത് പറയും നീ വിശ്വസിക്കുകയും, പ്രവർത്തിക്കുകയും, അതിന് വേണ്ടി മരിക്കുകയും, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അതിന് വേണ്ടി പുനർ ജീവിക്കുകയും ചെയ്യുന്ന നിന്റെ സ്വർഗ്ഗത്തിലെ സ്ഥാനമാകുന്നു അത്’ അത്പോലെത്തന്നെ വഴിപിഴച്ച യാളാണെങ്കിൽ അദ്ദേഹം തന്റെ ഖബ്റിൽ വളരെ പ്രയാസപ്പെട്ട് കൊണ്ടും , ബുദ്ധിമുട്ടി കൊണ്ടും കഴിച്ച് കുട്ടും, നീ എവിടെയായിരിന്നുവെന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയും എനിക്കറിയില്ലെന്ന്, ഈ മനുഷ്യൻ ആരാണെന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയും ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടെന്ന് എന്നാലെനിക്കറിയില്ല. തുടർന്നദ്ദേഹത്തിന് – സ്വർഗ്ഗ ത്തിൽനിന്ന് ഒരു വിടവുണ്ടാക്കി കാണിച്ച് കൊണ്ട് പറയും അല്ലാഹു നിന്നെ ഇതിൽ നിന്നും തിരിച്ച് വിട്ടിരിക്കുന്നു, പിന്നീട് നരകത്തിൽ നിന്ന് ഒരു വിടവു ണ്ടാക്കി അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ച് പറയപ്പെടും നീ ഇതിന് വേണ്ടിയാണ് ജീവിക്കുകയും, പ്രവർ ത്തിക്കുകയും, മരിക്കുകയും, അല്ലാഹു ഉദ്ദേശിക്ക കയാണെങ്കിൽ – അതിന് വേണ്ടി ഉയർത്തെഴുന്നേ ൽപിക്കപ്പെടുകയും ചെയ്യുന്നത്” ( ഇബ്നുമാജ )

അല്ലയോ സഹോദരാ, മരണത്തെയും, അതിന്റെ പ്രയാസത്തയും ഓർത്ത്, ഖബ്റും അതിന്റെ കുടുസ്സതയും ഓർത്ത് നീ കരയുന്നില്ലേ? സഹോദരാ, അവസാന നാളിൽ പ്രത്യക്ഷമാകുന്ന നരകത്തെ ഓർത്ത് നീ കരയുന്നില്ലേ? നഷ്ടപ്പെടുകയും ഖേദിക്കുകയും, ദാഹിക്കുകയും ചെയ്യുന്ന ആ ദിനത്തെ ഓർത്ത് നീ കരയുന്നില്ലേ ? സഹോദരാ, – അല്ലാഹുവിനെ ഓർത്ത് കരയുന്ന കണ്ണുകളെ അല്ലാഹു ഒരിക്കലും നരകത്തിലക പ്പെടുത്തുകയില്ല എന്നറിയുക .

ഖബർ ശിക്ഷയും , അനുഗ്രഹവും

 വിശുദ്ധഖുർആനിലെയും, തിരുസുന്നത്തിലേയും ധാരാളം തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് ഖബറിലെ ശിക്ഷയും , അനുഗ്രഹവും . അൽപജ്ഞാനികളും വിവരമില്ലാത്തവരും, അഹങ്കാരികളുമല്ലാതെ അതിനെ നിഷേധിക്കുകയില്ല തന്നെ.

അല്ലാഹു പറയുന്നു : “ രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ് . പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവർ തള്ളപ്പെടുന്നതാണ് ‘ ( തൗബ : 101 )

അല്ലാഹു പറയുന്നു : “ അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു . ഫിർഔന്റെ ആളുകളെ കടുത്തശിക്ഷ വലയം ചെയ്യുകയുമുണ്ടായി . നരകം . രാവിലെയും , വൈക ന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിക്കപ്പെടും . ആ അന്ത്യസമയം നിലവിൽവരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിന ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക ‘ ( എന്ന് കൽപിക്കപ്പെടും ) ( മുഅ്മിൻ : 45 – 46 ) “

ബറാഅ്ബ്നു ആസിബി (റ)  യിൽനിന്ന് നിവേദനം : നബി ( സ ) പറയുന്നു : ‘സുസ്ഥിരമായ വാക്ക് കൊണ്ട് സത്യവിശ്വാസിക ളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ് ‘ ( ഇബ്രാഹിം – 27 ) എന്ന ആയത്ത് ഇറങ്ങിയത് ഖബർ ശിക്ഷയുമായി ബന്ധപ്പെട്ട് കൊണ്ടാകുന്നു . എന്നിട്ട് ഖബറാളികളോട് ചോദിക്കപ്പെടും നിന്റെ രക്ഷിതാവാരാണെന്ന്? അവൻ പറയും എന്റെ രക്ഷിതാവ് അല്ലാഹുവും, പ്രവാചകൻ – മുഹമ്മദ് നബിയുമാകുന്നുവെന്ന് . ഇതാണ് അല്ലാഹു പറയുന്നത് ( ഐഹിക ജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ് ‘ (ഇബ്രാഹിം – 27 ) ( ബുഖാരി , മുസ്ലിം )

അനസ് ( റ ) വിൽ നിന്ന് നബി (സ്വ) പറയുന്നു : “നിങ്ങൾ മറമാടേണ്ടതില്ലായിരുന്നുവെങ്കിൽ ഖബറിലെ ശിക്ഷ കേൾക്കുവാൻ വേണ്ടി അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുമായിരുന്നു” ( മുസ്ലിം )

ഖബറിൽ അനുഗ്രഹവും, ശിക്ഷയും ഉണ്ടെന്ന് വിശുദ്ധ ഖുർആനിന്റെയും, തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ യാഥാർത്ഥ്യമാണെന്ന് നാം കണ്ടു. “ഉദ്ബ്നു അബ്ദുർറഹ്മാനി” ൽനിന്ന് നിവേദനം: “ഒരു വിശ്വാസി മരിച്ചാൽ അദ്ദേഹത്തെ വഹിക്കുന്നവരോട് വിളിച്ച് പറയും , എന്നെയും കൊണ്ട് വേഗത്തിൽ നടക്കുക, അങ്ങിനെ അദ്ദേഹത്തെ ഖബറിൽ വെച്ചാൽ ഭൂമി അദ്ദേഹ ത്തോട് വിളിച്ചുപറയും, നീ എന്റെ മുകളിലൂടെ നടക്കവെ ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു, നീ ഇപ്പോൾ എന്റെ വയറിൽ ഏറ്റവും ഇഷ്ടപ്പെട്ടവനായിരിക്കുന്നു. ഒരു അവിശ്വാസി മരിച്ചാൽ അദ്ദേഹത്തെ വഹിക്കുന്നവരോട് വിളിച്ച് പറയും നിങ്ങൾ എന്നെ മടക്കുക, തുടർന്നദ്ദേഹത്തെ ഖബറിൽ വെച്ചാൽ ഭൂമി അദ്ദേഹത്തോട് വിളിച്ച് പറയും നീ എന്റെ മുകളിലൂടെ നടക്കവെ എനിക്കേറ്റവും വെറുപ്പുള്ള വനായിരുന്നു നീ, ഇപ്പോഴിതാ എനിക്കേറ്റവും വെറുപ്പുള്ളവനായി, എന്റെ വയറിനുള്ളിൽ. ചില മുൻകാല പണ്ഡിതന്മാർ പറയാറുണ്ട്. എല്ലാദിവസവും ഭൂമി അദ്ദേഹത്തോട് പറയുന്നു: “ അല്ലയോ ആദം സന്തതിയെ, നീ എന്റെ മുകളിലൂടെ നടക്കുന്നു, എന്നാൽ നിന്റെ മടക്കം എന്റെ വയറിലേക്കാകുന്നു, അല്ലയോ ആദം സന്തതിയെ, നീ വ്യത്യസ്ഥമായ ഭക്ഷണം എന്റെ മുകളിൽ വെച്ച് ഭക്ഷിച്ചിരുന്നു , എന്നാൽ എന്റെ വയറിൽവെച്ച് കീടങ്ങളും, പുഴുക്കളും നിന്നെ ഭക്ഷിക്കുന്നതാകുന്നു . ! ! അല്ലയോ ആദം സന്തതിയെ, നീ ചിരിച്ച് കൊണ്ട് എന്റെ മുകളിലൂടെ നടന്നിരുന്നു, എന്നാ ൽ നീ അടുത്ത് തന്നെ എന്റെ വയറിൽവെച്ച് കരയുന്ന താകുന്നു ! അല്ലയോ ആദം സന്തതിയെ, നീ വളരെ സന്തോഷത്തിലായിരുന്നു എന്റെ മുകളിലൂടെ വിഹരിച്ചി രുന്നത്, എന്നാൽ അടുത്ത് തന്നെ നീ ദു:ഖിക്കുന്നതാകുന്നു ! ! അല്ലയോ ആദം സന്തതിയെ, നീ ഒരുപാട് തെറ്റുകൾ കൂമ്പാരമായി ചെയ്ത് കൊണ്ട് എന്റെ മുകളിലൂടെ നടന്നി രുന്നു, എന്നാൽ നീ അടുത്ത് തന്നെ എന്റെ വയറ്റിൽ വെച്ച് അതിന് ശിക്ഷ അനുഭവിക്കുന്നതാകുന്നു ! !

ഖബർ സന്ദർശനവും , ഉദ്ദേശവും ;

 പ്രവാചക തിരുമേനി ( സ ) ഖബർ സ്വിയാറത്ത് ചെയ്യുവാനും , അതിൽനിന്ന് ഇന്നല്ലെങ്കിൽ നാളെ താനും മരിക്കുമെന്നുള്ള ഓർമ്മ മനസ്സിൽ പുതുക്കികൊണ്ട് പാഠം ഉൾകൊള്ളുവാനും പ്രാൽസാഹിപ്പിച്ചിട്ടുണ്ട്. പ്രവാചകൻ ( സ ) പറയുന്നു: “ നിങ്ങൾ ഖബ്ർ സന്ദർശിക്കുക , അത് നിങ്ങളെ മരണത്തെ ഓർമ്മിപ്പിക്കുന്നതാണ് ‘ ( മുസലിം ) പ്രവാചകൻ പറയുന്നു : “ ” ഞാൻ നിങ്ങൾക്ക് ഇസ്ലാമിന്റെ ആദ്യകാലത്ത് ഖബർ സന്ദർശനം വിലക്കിയിരുന്നു, എന്നാൽ നിങ്ങൾ ഖബർ സന്ദർശിക്കുക ” ( മുസ്ലിം )

നബി (സ്വ) ഖബർ സന്ദർശിക്കുമ്പോൾ പറയുമായിരുന്നു;

السَلَامُ عَلَيْكُمْ دَارَ قَوْم مُؤمنينَ وَإنّا إن شاء اللهُ بكُمْ لَاحقون ) ( مسلم )

“ വിശ്വാസികളിലും, മുസ്ലീങ്ങളിലും പെട്ടവരേ, നിങ്ങൾക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ, നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാകുന്നു, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങളോടൊപ്പം ഞങ്ങളും ചേരുന്നതാകുന്നു” ( മുസ്ലിം)

ഖബർ സിയാറത്തിന്റെ ഗുണങ്ങൾ

മരണത്തെ ഓർമ്മിപ്പിക്കുന്നു, അമിതമായ പ്രതീക്ഷ ഇല്ലാതാക്കുന്നു. ദുൻയാവിൽ വിരാതിയുണ്ടാക്കുന്നു. ഹ്യദയത്ത ലോലമാക്കുന്നു, ഭയത്താൽ കണ്ണീർ പൊഴിക്കുന്നു, അശ്രദ്ധ ഇല്ലാതാക്കുന്നു.

ഖബർശിക്ഷ നിർബന്ധമാക്കുന്ന ചില കാര്യങ്ങൾ

 മഹാനായ ഇമാം ഇബ്നുൽഖയ്യിം പറയുന്നു : ഖബറാളികൾ അല്ലാഹുവിലുള്ള അവരുടെ അജ്ഞതയുടെ കാര്യത്തിലും അവന്റെ കൽപന പാഴാക്കി യതിലും , അവൻ വിരോധിച്ച കാര്യങ്ങൾ ചെയ്തതിന്റെ പേരിലും ശിക്ഷിക്കപ്പെടുന്നു , തീർച്ചയായും ഖബർ ശിക്ഷ അല്ലാഹു തന്റെ അടിമയുടെ മേൽ കോപിച്ച തിനും , ദേഷ്യപ്പെട്ടതിന്നും തെളിവാകുന്നു , അത്പോലെ ഖബർശിക്ഷ അവന്റെ ഹൃദയവും, കണ്ണും, ചെവിയും, വായയും, നാവും, വയറും, ഗുഹ്യാവയവും, കയ്യും , കാലും , ശരീരം മുഴുവനും ചെയ്ത പ്രവർത്തനങ്ങൾ ക്കുള്ളതാണ് . ആരെങ്കിലും അല്ലാഹുവിനെ കോപിപ്പി കകുകയും, ദേഷ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പായശ്ചിത്തം ചെയ്യാതെ മരിക്കുകയാണെങ്കിൽ അവന്ന് അല്ലാഹുവിന്റെ കോപത്തിനനുസരിച്ച് ബർസഖിയായ ലോകത്ത് വെച്ച് ശിക്ഷ ലഭിക്കുന്നതാകുന്നു” .

ഖബർശിക്ഷക്ക് പാത്രമാകുന്ന കുറ്റങ്ങൾ

: ഏഷണിയും, പരദൂഷണവും, മൂത്രം ശരിക്ക് വൃത്തി യാക്കാതിരിക്കുക, – ശുദ്ധിയില്ലാതെ നമസ്കരിക്കുക, നമസ്ക്കാരം പാഴാക്കുകയും അതൊരു ഭാരമാണെന്ന് തോന്നുകയും ചെയ്യുക, സകാത്ത് ഉപേക്ഷിക്കുക, കളവ് , വ്യഭിചാരം, മോഷ്ടിക്കുക, വഞ്ചന, മുസലീങ്ങ ളുടെ ഇടയിൽ ഗ്രൂപിസമുണ്ടാക്കുക, പലിശ ഭക്ഷിക്കുക, അക്രമിക്കപ്പെട്ടവരെ സഹായിക്കാതിരിക്കുക, മദ്യപാനം, അഹങ്കരിച്ച് കൊണ്ട് ഞെരിയാണിയുടെ താഴെ വസ്ത്രം വലിച്ചിഴക്കുക, വധിക്കുക, സ്വഹാബികളെ ചീത്തപറയുക, വല്ല ബിദ്അത്തുകളും ചെയ്ത് കൊണ്ട് മരിക്കുക എന്നിവ ഖബർ ശിക്ഷക്ക് വിധേയമാകുന്ന പാപങ്ങളാകുന്നു. ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടാൽ ഒരുത്തന് ഖബർ ശിക്ഷയിൽനിന്ന് – രക്ഷപ്പെടാൻ സാധിച്ചേക്കാം. ഓരോ മുസ്ലിമിന്നും അനിവാര്യമായ കാര്യമാകുന്നു അല്ലാഹുവിനോട് ഖബർ ശിക്ഷയിൽ നിന്ന് രക്ഷതേടുകയെന്നത്, ഖബറിലേക്ക് പ്രവേശിക്കു ന്നതിന്ന് മുമ്പ് ആ ശിക്ഷയിൽനിന്നും രക്ഷപ്പെടുവാനുള്ള പ്രവർത്തനം ചെയ്യുക. ഒരാൾ ഖബ്റിലേക്ക് പ്രവേശി ച്ചാൽ അവൻ ഒരു പ്രാവശ്യമെങ്കിലും രണ്ട് റകഅത്ത് നമസ്ക്കരിക്കുവാനോ, രണ്ട് സാക്ഷ്യവചനം – ഒരു ഒരു പ്രാവശ്യമെങ്കിലും ഉച്ചരിക്കുവാനോ, ഒരു തസ്ബീഹ് ചൊല്ലുവാനോ ആവശ്യപ്പെടുന്നു , എന്നാൽ അവന്ന തിന്ന് അനുവാദം ലഭിക്കുകയില്ല, അങ്ങിനെയവൻ വളരെ വലിയ വേദത്തിലും, നഷ്ടത്തിലുമായിരിക്കും വീഴുക, എന്നിട്ടവൻ ദുൻയാവിൽ ജീവിക്കുന്നവർ തങ്ങ ൾക്ക് ലഭിച്ചിട്ടുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനെ ഓർത്ത് അൽഭുതപ്പെടുകയും ചെയ്യുന്നു .

ആയതിനാൽ നാം ആ ഭയാനകമായ ശിക്ഷയിൽനിന്നും രക്ഷപ്പെടുവാൻ വേണ്ടി പരിശ്രമിക്കുക. അതിന്ന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക . അല്ലാഹുവേ അന്ത്യനാളിൽ ഞങ്ങളെ ഖേദിക്കുന്നവരുടെ കൂട്ടത്തിലാക്കരുതേ, ഞങ്ങളുടെ മരണത്തിനു ശേഷം തങ്ങളുടെ ഖബ്റിനെ നല്ലൊരു വീടാക്കേണമേ , നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ആമീൻ

പകർച്ചവ്യാധികളിൽ നിന്ന് രക്ഷ നേടാൻ പത്ത് ഉപദേശങ്ങൾ

വിവർത്തനം: സമീർ മുണ്ടേരി

بسم الله الرحمن الرحيم الحمد لله رب العالمين والصلاة والسلام على أشرف المرسلين وعلى آله وصحبه ومن تبعهم بإحسان إلى يوم الدين .

ശൈഖ് അബ്ദുറസ്സാഖ് ബിൻ അബ്ദുൽ മുഹ്സിൻ അൽബദർ ( ഹഫി ) എഴുതിയ “ പകർച്ച വ്യാധികളിൽ നിന്നു രക്ഷപ്പെടാനുളള പത്ത് ഉപദേശങ്ങൾ ‘ എന്ന ലഘുകൃതിയുടെ ആശയ വിവർത്തനമാണ് താഴെ കൊടുക്കുന്നത് .

അല്ലാഹുവിനാണ് സർവ്വ സ്തുതിയും . അവൻ പ്രയാസമനുഭവിക്കുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നു . പ്രയാസങ്ങൾ പരിഹരിക്കുന്നു . അവനെ സ്മരിക്കുന്നത് കൊണ്ടല്ലാതെ ഹൃദയങ്ങൾ ജീവസുറ്റതാവുകയില്ല . അവന്റെ അനുവാദമില്ലാതെ ഒരു കാര്യവും നടക്കുകയില്ല . അവന്റെ കാരുണ്യം കൊണ്ട ല്ലാതെ ഒരു പ്രയാസത്തിൽ നിന്നും രക്ഷ നേടാൻ കഴിയുകയില്ല . അവൻ എളുപ്പമാക്കിയാലല്ലാതെ ഒരു ആഗ്രഹവും സഫലമാവുകയില്ല . അവനെ അനുസരി ക്കുന്നതിലൂടെയല്ലാതെ സൌഭാഗ്യം ലഭിക്കുകയില്ല .

കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന പകർച്ച വ്യാധിയുടെ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചില ഉപദേശങ്ങളാണ് ഇവ . ഈ പരീക്ഷണം അല്ലാഹു എല്ലാവരിൽ നിന്നും എത്രയും പെട്ടന്ന് നീക്കിക്കളയട്ടെ .

corona-4930541_640

ഒന്ന് : പരീക്ഷണം ഉണ്ടാകുന്നതിന് മുമ്പ് പറയേണ്ടത് .

ഉസ്മാൻ ബിൻ അഫ്ഫാൻ (അ) പറഞ്ഞു . നബി സ്വ പറയുന്നത് ഞാൻ കേട്ടു

بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم

‘അല്ലാഹുവിന്റെ നാമത്തിൽ അവന്റെ നാമം ( സ്മരിക്കുന്നതോടെ ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല . അവൻ എല്ലാം കേൾക്കുന്ന വനും അറിയുന്നവനുമാകുന്നു . ‘

ഈ പാർത്ഥന മൂന്ന് പ്രാവശ്യം പറഞ്ഞാൽ നേരം പുലരുന്നതു വരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല . ആരെങ്കിലും അത് പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരം വരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല . ( അബൂദാവൂദ് )

രണ്ട് : യൂനുസ് നബിമ യുടെ ദുആ അധികരിപ്പിക്കുക

അദ്ദേഹം മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ട സമയത്ത് നടത്തിയ ദുആയാണ് ഇത്

لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

അല്ലാഹു പറഞ്ഞു:

 

ദുന്നൂനിെനയും ( ഓർക്കുക) . അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദർഭം . നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു അനന്തരം ഇരുട്ടുകൾക്കുള്ളിൽ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു : നീയല്ലാതെ യാതൊരു ആരാധ്യ നുമില്ല . നീ എത്ര പരിശുദ്ധൻ ! തീർച്ചയായും ഞാൻ അക മികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു . അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും ദുഃഖത്തിൽ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തു കയും ചെയ്തു . സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു ( അൽ അമ്പിയാഅ് )

وَكَذَلِكَ نُنْجِي الْمُؤمِنِينَ എന്ന ഭാഗത്തിന്റെ വ്യാഖ്യാനത്തിൽ ഇബ കസീർ (റഹ്‌മ) പറഞ്ഞു : അതായത് അവർ പ്രയാസത്തിലാവുമ്പോൾ നമ്മിലേക്ക് മടങ്ങിക്കൊണ്ട് നമ്മോട് പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ച് പരീക്ഷണത്തിന്റെ സമയത്ത് അവർ ഈ പ്രാർത്ഥന പ്രാർത്ഥിക്കുമ്പോൾ , ( സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു )

പിന്നെ നബി (സ്വ) യിൽ നിന്നുള്ള ഈ ഹദീസ് അദ്ദേഹം ഉദ്ദരിച്ചു .

യൂനുസ് (അ) മത്സ്യത്തിന്റെ വയറ്റിലായിരിക്കെ പാർത്ഥിച്ച ഈ ദുആ പ്രാർത്ഥിച്ച ഒരാൾക്കും അല്ലാഹു ഉത്തരം നൽകാതിരുന്നിട്ടില്ല ( അഹ്മദ് , തിർമുദി ) ഇബ്നുൽ ഖയ്യിം (റഹ്‌മ) അൽ ഫവാഇദിൽ പറഞ്ഞു : തൌഹീദ് മുഖേനയാണ് ദുനിയാവിലെ പരീക്ഷണ ങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുക . അതു കൊണ്ടോണ് പ്രയാസത്തിന്റെ സമയത്തുളള ദുആ തൌഹീദു കൊണ്ടായത് . യൂനുസ് (അ) ലമിന്റെ ദുആ കൊണ്ട് പ്രാർത്ഥിക്കുന്ന ഒരാൾക്കും തൌഹീദ് കൊണ്ട് അവന്റെ പ്രയാസം അല്ലാഹു നീക്കി കൊടുക്കാതിരിക്കുകയില്ല .

മുന്ന് : പരീക്ഷണക്കെടുതിയിൽ നിന്ന് രക്ഷതേടുക.

അബുഹുറൈറവിൽ (റ)  നിന്ന് : പരീക്ഷണം , ദൌർഭാഗ്യം പിടികൂടൽ , മോശമായ വിധി , ശത്രുക്കൾ സന്തോഷിക്കൽ എന്നിവയിൽ നിന്നെല്ലാം നബി രക്ഷ തേടുമായിരുന്നു

اللَّهم إني أعوذ بك من جهد البلاء ودَرَك الشقاء وسوء القضاء وَشَمَاتَةِ الأعْدَاء

‘ അല്ലാഹുവേ , പരീക്ഷണക്കെടുതിയിൽ നിന്നും , ദൗർഭാഗ്യക്കയത്തിൽ നിന്നും വിധിയിലെ വിപത്തിൽ നിന്നും എനിക്കേൽക്കുന്ന പ്രയാസത്തിൽ ശ്രതുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു . ‘ ( ബുഖാരി )

നാല് : വീട്ടിൽ നിന്നു പുറത്തു പോവുമ്പോഴുള്ള പ്രാർത്ഥന പതിവാക്കുക

അനസ് ബിൻ മാലിക് (റ)  വിൽ നിന്ന് : നബി (സ്വ) ട് പറഞ്ഞു : ഒരാൾ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ

بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ  بالله

 അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ പുറപ്പെടുന്നു), അല്ലാഹുവിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു . അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല .

ഈ പ്രാർത്ഥന നിർവഹിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് നബിക്ക് സ്വ പറഞ്ഞു : ” അന്നേരം അയാളോട് പറയപ്പെടും . ( മറ്റുള്ളവരുടെ തിന്മയിൽ നിന്ന് ) നീ തടയപ്പെട്ടു , നീ സംരക്ഷിക്കപ്പെട്ടു . നീ സന്മാർഗ്ഗം സിദ്ധിച്ചവനായി . പിശാച് അവനിൽ നിന്ന് അകന്ന് നിൽക്കും . എന്നിട്ട് മറ്റൊരു പിശാചിനോട് പറയും : നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും ? തീർച്ചയായും അയാൾക്ക് സന്മാർഗ്ഗം സിദ്ധിച്ചിരിക്കുന്നു , മറ്റുള്ളവരിൽ നിന്നുള്ള തിന്മ അയാൾക്ക് തടയപ്പെട്ടി രിക്കുന്നു , അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു . ” ( സുനനു അബീദാ വുദ് )

അഞ്ച് : പ്രഭാതത്തിലും പ്രദോഷത്തിലും സൌഖ്യത്തിന് വേണ്ടി തേടുക

അബ്ദുല്ലാഹിബ്നു ഉമർ (റ)  , പറഞ്ഞു :

اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ استُرْ عَوْرَاتي، وآمِنْ رَوْعَاتي، اللَّهمَّ احْفَظْنِي مِنْ بَينِ يَدَيَّ، ومِنْ خَلْفي، وَعن يَميني، وعن شِمالي، ومِن فَوْقِي، وأعُوذُ بِعَظَمَتِكَ أنْ أُغْتَالَ مِنْ تَحتي ( ابو داوود )

അല്ലാഹുവേ , ഇഹത്തിലും പരത്തിലും ഞാൻ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു . അല്ലാഹുവേ , എന്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു . അല്ലാഹുവേ , നീ എന്റെ നഗ്നത മറക്കേണമേ , എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ . അല്ലാഹുവേ , എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തു കൂടെയും ഇടതു ഭാഗത്തു കൂടെയും മുകളിലൂടെയും ( പിണഞ്ഞ ക്കാവുന്ന അപകടങ്ങളിൽ നിന്ന് ) നീ എനിക്ക് സംരക്ഷണമേകേണമേ . എന്റെ താഴ്ഭാഗത്തിലൂടെ ( ഭൂഗർഭത്തിലേക്ക് ) ആഴ്ത്തപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയം തേടുന്നു ‘

ആറ് : പ്രാർത്ഥന അധികരിപ്പിക്കുക

നബി (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു ;

നിങ്ങളിൽ നിന്ന് ആർക്കെങ്കിലും പ്രാർത്ഥനയുടെ കവാടം തുറക്കപ്പെട്ടാൽ അവന് കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടു . സൌഖ്യം ചോദിക്കപ്പെടു ന്നതിനേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു കാര്യവും അവൻ ചോദിക്ക പ്പെടുന്നില്ല . ( തിർമുദി )

ഏഴ് : പകർച്ച വ്യാധിയുള്ള സ്ഥലങ്ങൾ സൂക്ഷിക്കുക .

അബ്ദുല്ലാഹിബ്നു ആമിർ (റ) വിൽ നിന്ന് : ഉമർ (റ) ശാമിലേക്ക് പുറപ്പെട്ടു . അദ്ദേഹം സർഗിൽ എത്തിയപ്പോൾ ശാമിൽ പകർച്ചവ്യാധി വ്യാപിക്കുന്ന തായി അറിഞ്ഞു . അപ്പോൾ അബ്ദു റഹ്മാൻ ബ ഔഫ് അദ്ദേഹത്തോട് പറഞ്ഞു :

عَنْ أبي هُرَيْرَةَ قَالَ قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : . . … . … . … . لا يُورِدُ الْمُمَر عَلَى الْمُمِ ( مسلم )

നബി സ്വ പറഞ്ഞിട്ടുണ്ട് . ഒരു നാട്ടിൽ പകർച്ച വ്യാധിയുളളതായി നിങ്ങൾ കേട്ടാൽ അങ്ങോട്ട് പോകരുത് . നിങ്ങൾ ഉള്ള നാട്ടിൽ പകർച്ച വ്യാധി ഉണ്ടാ യാൽ അവിടെ നിന്നും നിങ്ങൾ പുറത്തു പോവുകയും അരുത് . ( ഹദീസ് )

അബുഹുറൈറ (റ) വിൽ നിന്ന് – നബി സ്വ പറഞ്ഞു : രോഗമുളളവൻ രോഗമില്ലാത്തവന്റെ അടുത്തേക്ക് ചെല്ലരുത് . ( മുസ്ലിം)

എട്ട് : നന്മകൾ വർദ്ധിപ്പിക്കുക

 അനസ് (റ) വിൽ നിന്ന് , നബി സ്വ പറഞ്ഞു : പുണ്യ കർമ്മങ്ങൾ ആപത്തുകളെയും , പരീക്ഷണങ്ങളെയും , ബുദ്ധിമുട്ടുകളെയും തടുക്കുന്നു . ദുനിയാവി ലെ നന്മയുടെ ആളുകൾ പരലോകത്തും നന്മയുടെ ആളുകളാണ് . ( ഹാകിം )

ഇബ്നുൽ ഖയ്യിം (റഹ്‌മ)പറഞ്ഞു : രോഗത്തിനുളള ചികിത്സകളിൽ ഏറ്റവും മഹത്തരമായത് , സൽകർമ്മങ്ങൾ , ദിക്‌റുകൾ , ദുആകൾ , വിനയം , അല്ലാഹു വിലേക്ക് മടങ്ങൽ , തൌബ എന്നിവയാണ് . രോഗങ്ങൾ തടുക്കുന്നതിലും ശമനം സാധ്യമാകുന്നതിലും ഇക്കാര്യങ്ങൾക്ക് വലിയ സ്വാധീനമുണ്ട് , ഭൌതികമാ യ മരുന്നുകളെക്കാൾ പ്രധാനം ഇവയാണ് ഇതിന്റെയെല്ലാം ഫലം ലഭിക്കുന്നത് വിശ്വാസത്തിന്റെ തോതനുസരിച്ചായിരിക്കും ( സാദുൽ മആദ് )

ഒമ്പത് : രാത്രി നമസ്കാരം

ബിലാൽ (റ) ഇവിൽ നിന്ന് ; നബി സ്വ പറഞ്ഞു . നിങ്ങൾ രാത്രി നമസ്കാരം നിർവഹിക്കുക . അതു നിങ്ങൾക്ക് മുമ്പുളള സച്ചരിതരുടെ പതിവാണ് . രാത്രി നമസ്കാരം അല്ലാഹുവിലേക്ക് അടുക്കാനുളള മാർഗവും , പാപങ്ങളിൽ നിന്നുള്ള രക്ഷയും , പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണവും , ശാരീരിക രോഗ ങ്ങളിൽ നിന്നുളള രക്ഷയുമാണ് ( തിർമുദി )

പത്ത് : പാത്രങ്ങൾ അടച്ചു വെക്കുക

ജാബിർ ബിൻ അബ്ദില്ല (റ) വിൽ നിന്ന് നിവേദനം ; നബി സ്വ പറയുന്നതായി ഞാൻ കേട്ടു . നിങ്ങൾ പാത്രങ്ങൾ അടച്ചു വെക്കുക . വെള്ളപ്പാതങ്ങൾ മുടി കെട്ടുക . വർഷത്തിൽ ഒരു രാതി പകർച്ച വ്യാധി ഇറങ്ങും . അടച്ചു വെക്കാത്ത ഒരു പാത്രത്തിന്റെയും , മുടിക്കെട്ടാത്ത ഒരു വെള്ളപ്പാത്രത്തിന്റെയും അടുത്തു കുടി അത് കടന്നു പോകുന്നില്ല , അതിൽ പകർച്ച  വ്യാധി ഇറങ്ങിയിട്ടല്ലാതെ . ( മുസ്ലിം)

അവസാനമായി , ഓരോ മുസ്ലിമും അവന്റെ കാര്യങ്ങൾ അല്ലാഹു വിലേക്ക് വിടേണ്ടതാണ് . എല്ലാ കാര്യങ്ങളും അവ ന്റെ നിയന്ത്രണത്തിലാണ് . സംഭവിക്കുന്ന പരീക്ഷ ണങ്ങൾ ക്ഷമയോടും പ്രതിഫലേച്ഛയോടും കൂടി നേരിടുക . ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുക യും ചെയ്യുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു .

اِنَّمَا يُوَفَّى الصّٰبِرُوۡنَ اَجۡرَهُمۡ بِغَيۡرِ حِسَابٍ ( الزمر : ۱۰ )

അല്ലാഹു പറയുന്നു “ക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്” . ( സുമർ )

 

ആയിശ (റ) പ്ലേഗിനെക്കുറിച്ച് നബിയോട് സ്വ ചോദിച്ചു . അപ്പോൾ അദ്ദേഹം പറഞ്ഞു അല്ലാഹു അവനു ദ്ദേശിക്കുന്നവരിലേക്ക് ഇറക്കുന്ന ഒരു ശിക്ഷയായി രുന്നു അത് . അവൻ അതിനെ വിശ്വാസികൾക്ക് കാ രുണ്യമാക്കി . ഒരു അടിമക്ക് പ്ലേഗ് ബാധിച്ചു . അവൻ തന്റെ നാട്ടിൽ ക്ഷമയോടെ കഴിഞ്ഞു കൂടി . അല്ലാ ഹു വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ലെന്ന് അവൻ മനസ്സിലാ ക്കുന്നു എങ്കിൽ അവന് ശഹീദി ന്റെ കുലിയുണ്ട് . ( ബുഖാരി )

അല്ലാഹു എല്ലാ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ .

അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍

വിവര്‍ത്തനം: സുമയ്യ മനാഫ് അരീക്കോട്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم

സകല ലോകങ്ങളുടെയും അധിപനായ അല്ലാഹുവിന്  സ്തുതി.  അല്ലാഹുവിന്റെ രക്ഷയും സമാധാനവും പ്രവാചകനിലും, കുടുംബത്തിലും അനുയായികളിലും വര്‍ഷിക്കുമാറാകട്ടെ.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രഥമമായത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലാ എന്ന വിശ്വാസവും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അന്തിമ പ്രവാചകനാണെന്ന സാക്ഷ്യം വഹിക്കലുമാണ്. ഈ സാക്ഷ്യം വഹിക്കലിന്റെ ആദ്യ പകുതി ഏകദൈവ വിശ്വാസവും രണ്ടാം പകുതി മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നുള്ള പ്രഖ്യാപനവുമാണ്. താഴെ പറയുന്ന സംസ്‌കൃതികളെ വളര്‍ത്തി എടുക്കുന്നതിലൂടെ മാത്രമേ ഈ സാക്ഷ്യത്തിന്റെ രണ്ടാം പകുതിയുടെ യാഥാര്‍ത്ഥ്യം നമ്മുടെ ഹൃദയങ്ങള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ ബോധ്യമാവുകയുള്ളൂ.

  1. 1. വിശ്വാസം: പ്രവാചകന്‍ (സ്വ) നമുക്ക് ബോധനം നല്‍കിയ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണമായി വിശ്വസിക്കുക. ആത്യന്തികമായി നാം വിശ്വസിക്കേണ്ടത്: ഖുര്‍ആനിലൂടെ അവതീര്‍ണ്ണമായവയും തിരുചര്യയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യകുലത്തിനാകെ എത്തിക്കാന്‍ അല്ലാഹുവിനാല്‍ അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണ് മുഹമ്മദ് (സ്വ) എന്നതാണ്. അതാണ് ഇസ്‌ലാം മതം. ഇസ്‌ലാമല്ലാത്ത ഒരു മതവും തന്റെ അടിമകളില്‍ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.
  2. 2. അര്‍പ്പണം, അനുസരണം: പ്രവാചക (സ്വ) ന്റെ എല്ലാ ആജ്ഞകളും പരിപൂര്‍ണ്ണമായി കൈകൊള്ളുകയും അതിന് കീഴടങ്ങുകയും ചെയ്യുക. പ്രവാചകചര്യ പൂര്‍ണ്ണമായി പിന്‍പറ്റുകയും അതിന്റെ വിപരീത മാര്‍ഗത്തോട് വിമുഖത കാണിക്കുകയും അവ വര്‍ജ്ജിക്കുകയും ചെയ്യുക.

3. പ്രവാചക സ്‌നേഹം: പ്രവാചകനെ പരിണയിക്കുക. ഈ ലോകത്ത് നാം സ്‌നേഹിക്കുന്ന മറ്റെന്തിനേക്കാളും മാതാപിതാളെക്കാളും സന്താനങ്ങളെക്കാളും. ഈ വഴി മാത്രമേ നമുക്ക്  പ്രവാചക (സ്വ) നോടുള്ള നമ്മുടെ പ്രണയത്തിന്റെ ആദരവും വ്യത്യാസ്തതയും പ്രകടിപ്പിക്കാനാവൂ. ഈ അനിര്‍വചനീയ സ്നേഹത്തിനു മാത്രമേ പ്രവാചകനര്‍ഹിക്കുന്ന സ്‌നേഹം പകരാന്‍ നമുക്കാവൂ. ഇതില്‍കൂടെ മാത്രമേ ആ ചര്യയിലൂടെ മുന്നേറാനുള്ള ആര്‍ജ്ജവം നമുക്ക് ലഭിക്കുകയുള്ളൂ .ഈ അനിര്‍വ്വചനീയ്യ ആദരത്തില്‍

തീവൃവാദം സർവ്വനാശത്തിന്റെ​

തീവ്രവാദം സർവ്വനാശത്തിന്റെ

സുഹൃത്തെ , 

എന്നെയും നിങ്ങളെയും ഈ മഹാ പ്രപഞ്ചത്തെയുംസൃഷിട്ടിച് പരിപാലിക്കുന്ന സൃഷ്ട്ടാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ . 
നാം ജീവിക്കുന്നത് ഈ ഭൂമിയിലാണ് . 
എല്ലാവർക്കും 
ഒരേ ഭൂമി 
ഒരേ ആകാശം 
ഒരേ വെള്ളം 
ഒരേ വായു 
ഒരേ സുര്യന്റെ വെളിച്ചവും ഊർജവും 
ഒരേ ചന്ദ്രന്റെ നിലാവ്


ഹിന്ദുവും മുസ്ലിമും കസ്തവനും ബൗവാനും ജൂതനും വിശ്വാസിയും നിരീശ്വരനും ഏക ദൈ വാരാധകനും ബഹുദൈവാരാധകനും ഇക്കാര്യങ്ങളിൽ സമമാണ് , അല്ലേ ? 

ഇനിയോ? നമുക്ക് പേര് വേറെ , കുടുംബം ,തറാവാട് വറെ . എത്രയാ നാടുകൾ രാജ്യങ്ങൾ ഭൂഖണ്ഡങ്ങൾ . എന്നാൽ ഒരേ മാതാപിതാക്കളുടെ മക്കളുടെ മുഖ ങ്ങളിൽ നോക്കിയാൽ ഒരു ചേർച്ച  കാണാം അതിനപ്പുറം ലോകരെല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് . അരല്ല ? അതെ ആദമിന്റെ സന്തതികൾ ആദമിന്റെയും ഹവ്വയുടയും മക്കൾ 

ഇതു മറയ്ക്കാനാ മറക്കാനാ മായ്ക്കാനോ കഴിയാത്ത പൊക്കിൾ കൊടിയുടെ ബന്ധം ഏക ഉദരം അതാണ് ഏകോദര സഹോദരങ്ങൾ അപ്പോൾ ഈ അർത്ഥത്തിൽ നാം എല്ലാം ഒന്നാണ് മനുഷ്യ കുലത്തിലെ മക്കൾ എങ്കിൽ ആര് ആരെയാണ് തല്ലുന്നത് ? കൊല്ലുന്ന ത് തളളുന്നത് | വെറുക്കുന്നത് ? സ്വസഹോദര ങ്ങളെ ആര് ഏതു നാട്ടിൽ നിന്ന് ഏതു നാട്ടിലേക്കാണ് പോകാണം എന്ന് പറയുന്നത് ?

നാടിന്റെ നാവിന്റെ നിറത്തിന്റെ ചോരയുടെ ചേരിയുടെ പേരിൽ തർക്കിക്കാനും പെരുമ നടിക്കനും ആർക്കാണ് ആവകാശം ? ആർക്കുമില്ല . അതുകൊണ്ട് ഈ കൂട്ടായ്മയിൽ തറവാട്ടിൽ നമ്മൾ ഒന്നിക്കണം സത്യമുണ്ട് അസത്യമുണ്ട് സത്യവും അസത്യവും രണ്ടാണ് എന്നല്ല കളളും വെളളവും ഒന്നല്ല . കല്ലു ചെത്തുന്നതും കളളു ചെത്തുന്നതും ഒന്നല്ല . അദ്ധ്വാനിച്ച് സമ്പാദിക്കുന്നതും സ്ത്രീധനം വാങ്ങുന്നതും നന്നല്ല . എങ്കിൽ വിശ്വാസത്തിലും കർമ്മധർമ്മങ്ങളിലും സ്വഭാവ സംസ്കാരങ്ങളിലും ഇടപാടിലും ഇടപെടലിലും ഇടപഴകലിലും നന്മയും തിന്മയും ഉണ്ട് , ഇവിടെ പല വിശ്വാസവും കർമ്മവും ധർമ്മവും പലരും ആചരിക്കുന്നു . 

തമ്മിൽ വ്യത്യാസമുണ്ട് നാം ഇവിടെ വരുമ്പോൾ ഈ പ്രപഞ്ചം ഇങ്ങിനെ തന്നെയുണ്ട് . നാം ഒന്നും കൊണ്ട് വന്നിട്ടില്ല . ആരും ഒന്നും കൊണ്ട് വന്നിട്ടില്ല എങ്കിൽ എല്ലാം പാച്ചു എല്ലാം അറിയുന്ന എല്ലാം കാണുന്ന മകൾക്കുമുന്ന വർവ്വ ശക്തനായ പടച്ചവന് മാത്രം ആരാധിക്കണം എന്ന് നാം പറയുന്നു നാം അത് വിശ്വസിക്കുന്നു .

എന്നാൽ പടച്ചവനിലേക്ക് അടുക്കാൻ ഇടയാളനന്മാരെ വെക്കുന്നവരുണ് ബിംബം , ചിത്രം മരം , ജാറം ദർഗ മഖാം വ്യക്തികൾ മൃഗങ്ങൾ അങ്ങിനെ പലതും അങ്ങിനെ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നവരിവിടെ ജീവിച്ചു കൂടാ എന്ന് ചിന്തിക്കുന്നതും പറയുന്നതും ശരിയാണാ?

അല്ല അത് തീവ്രവാദമാണ് ആ വിശ്വാസവും ആചാരവും തെറ്റാണ് തിരുത്തണം . എന്ന് നമുക്ക് പറയാം അല്ലാതെ അവരെ തല്ലുന്നതും കൊല്ലുന്നതും ീകരതയാണ് . മറിച്ച് ഏകദൈവ വിശ്വാസികളിവിടെ ജീവിച്ചുകൂടാ എന്ന് പറയുന്നതോ ? 

അത് തീവ്രവാദം . അവരെ തല്ലുന്നതോ കൊല്ലുന്നതോ ഭീകരത അവനവൻ മനസ്സിലാക്കിയ നല്ല കാര്യം എല്ലാവരെയും അറിയിക്കാനാഗ്രഹിക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതും തെറ്റാണോ ? അല്ല . താൻ കഴിച്ച് നല്ല ഭക്ഷണത്തെക്കുറിച്ച് മറ്റുളളവരോട് പറയില്ലേ ? പറയും , പറയാം എന്നാൽ നിർബന്ധിക്കരുത് ഭീഷണിപ്പെടുത്തരുത് നമ്മുടെ നാട് സ്വതന്തജനാത്യപത്യ രാജ്യം അഭിപ്രായ സ്വാതന്ത്യവും മത സ്വാതന്ത്ര്യവും മൗലി കാവകാശമാണ് . 

ഇഷ്ടമുളള മതമോ രാഷ്ട്രിയമോ അരിപ്രായമോ സ്വീകരിക്കാൻ ആർക്കും അവകാശമുണ്ട് . അതിലേക്ക് ക്ഷണിക്കാൻ അവകാശമുണ്ട് . അതിനാൽ നമുക്ക് ഒരു കുടുംബമായി ജീവിക്കാം ഒരു രാജ്യക്കാരായി കഴിയാം . അവനവന്റെ മതവും രാഷ്ട്രിയവും അഭിപ്രായവും ഉൾകൊണ്ട് ജീവിക്കാം സത്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കാം , എന്നാൽ തീവ്രവാദമോ പീകര പ്രവർത്തനമോ പാടില്ല , നമ്മളോ ബന്ധുക്കളോ കൂട്ടുകാരാ നാട്ടുകാരാ എതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടോ ? ഒഴിവാകണം തിരുത്തണം തെറ്റിന് ശിക്ഷ നൽകേണ്ടത് കോടതിയാണ് . ജനങ്ങളല്ല എന്ന് നാം പഠിക്കണം മറ്റുളളവരെ പഠിപ്പിക്കണം . 

അല്ലാഹു അനുഗ്രഹിക്കട്ടെ ആമിൻ?

ഇത് താങ്കൾക്കുള്ളതാകുന്നു​

ഇത് താങ്കൾക്കുള്ളതാകുന്നു

പഠനകാലം . 

രാവേറെ നീണ്ടു പോവുന്ന വായനകൾ മണിക്കൂറുകൾ നീളുന്ന ലക്ചർ പ്രഭാഷണങ്ങൾ തലച്ചോറിനെ തൃപ്തിപ്പെടുത്താത്ത ടെക്സ്റ്റ് ബുക്ക് തിയറികൾ , ചാഞ്ഞും ചെരിഞ്ഞും കൊമ്പ് കോർത്തും നിൽക്കുന്ന പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ , അണപ്പല് കടിച്ച് പിടിച്ച് ചിരിക്കുന്ന ലിപ്സ്റ്റിക് സൗഹൃദങ്ങൾ , തുലാവർഷ മേഘം കണക്കെ പെയ്തു കിട്ടാന സുന്ദര , മനോഹര സ്വപ്നങ്ങൾ കലണ്ടറിലെ താളുകൾ മറിയുകയാണ് . ദിവസങ്ങൾ , ആഴ്ചകൾ , മാസങ്ങൾ , വർഷങ്ങളായി . ഒടുക്കം , പരീക്ഷാമുറി വരെ ഓക്കാനം നിയന്ത്രിച്ച് ടെക്സ്റ്റ് ബുക്ക് വിവരങ്ങൾ ചർദിച്ച് കലാലയ ജീവിതത്തോട് ഗുഡ്ബൈ . . 

 

 

ഇഷ്ടപ്പെട്ട ജോലി ലഭിക്കാനും , നഷ്ടപ്പെട്ട ആ യുസ് തിരിച്ചുപിടിക്കാനുമായി നെടുനീളൻ തീർഥയാത്രകൾ . ജോലി , പ്രമോഷൻ , വിവാഹം , വീട് , വാഹനം , മക്കൾ ജീവിതയാത്രയിലെ നാഴികക്കല്ലുകൾ ഉറ്റവരുടെ വേർപിരിയലുകൾ , കുടുംബശൈഥില്യം , സംഘടനാപ്രശ്നങ്ങൾ , തൊഴിൽ പ്രതിബന്ധങ്ങൾ , കൂട്ടത്തിൽ , തിന്മയുടെ കൂർത്തമുനകൾ മനസ്സിൽ കോറിയ ചില നിമിഷങ്ങളും , ശരീരത്തിനും മനസ്സിനും നര കയറിയ ദിനരാത്രങ്ങൾ രോഗിയായി , വാർധകപീഡിതനായി കഴിഞ്ഞ സന്ദർഭങ്ങൾ ടുക്കം , എറെ വെറുത്ത് ക്ഷണിക്കപ്പെടാത്ത ആ അതിഥി , മരണം | തീർന്നോ ? നമ്മുടെ ജീവിതം ? ഇല്ലെന്ന് . അരുതെന്ന് നമ്മുടെ മനസ്സ് പറയുന്നു . പട്ടിയും പല്ലിയും പൂച്ചയും പുൽച്ചാടിയും ചത് മലച്ചത് പോലെ തീരേണ്ടതല്ല മനുഷ്യജന്മം . നൽകിയ സൽകർമങ്ങൾക്ക് പ്രതിഫലം പറ്റാനും ചെയ്ത ദോഹങ്ങൾക്ക് ശിക്ഷ വാങ്ങാനും അവസരമില്ലെങ്കിൽ നീയിത് നിർവചനം ആയിരങ്ങളെ കൊന്നവനും പതിനായിരങ്ങൾക്കായി മരിച്ചവനും മരണാനന്തരം ഒരേ പ്രതിഫലമോ ? പാടില്ലെന്നത് മനസ്സിന്റെ നേട്ടമാണ് . 

അപ്പോൾ പിന്നെ എന്നുണ്ട് മാർഗം നീതിയുക്തമായ വിചാരണ വേണം അത്തരം വേദിയെ പരിചയപ്പെടുത്തുന്നു ഖുർആൻ . സർവലോക രക്ഷിതാവിന്റെ ദിവ്യസന്ദേശം ആരാധനകൾക്ക് . പ്രാർഥനകൾക്ക് നേർച്ചകൾക്ക് , പ്രണാമങ്ങൾക്കർഹനായ ഏകനും അദ്വിതീയനും ജഗന്നിയന്താവുമായ പരാശക്തി . ആ സ്രഷ്ടാവിനെ മാത്രമേ വണങ്ങാവു എന്നതാണ് വിശ്വാസത്തിന്റെ കാതൽ . അതാണ് ജീവിതത്തിന്റെ ആകെപ്പൊരുൾ . അത് പ്രബോധനം ചെയ്യാൻ കടന്നുവന്ന പരശ്ശതം പ്രവാചകന്മാരിൽ അന്തിമനാണ് മുഹമ്മദ് നബി ( സ ) അദ്ദേഹം പ്രായോഗികമായി കാണിച്ചു തന്നതാണ് യഥാർഥ ജീവിതമാതൃക . അതാണ് ശാശ്വതസത്യത്തിലേക്കുള്ള ഏക വഴി അദ്ദേഹത്തിലൂടെ അവതീർണമായതാണ് വിശുദ്ധ ഖുർആൻ ഒരു തെറ്റും കണ്ടെത്താൻ കഴിയില്ലെന്ന് സ്വയം വെല്ലുവിളിക്കുകയും ലോകം സാക്ഷ്യം വഹിക്കുകയും ചെയ്ത ആ ഗ്രന്ഥം പിൻപറ്റുന്നതാണ് മോക്ഷത്തിലേക്കുള്ള ഒരേയൊരു പാത അത് പ്രബോധനം ചെയ്യാൻ നിയുക്തരായി കേരളത്തിലെ വിദ്യാർഥി സംഘടന , മുജാഹിദ് സ്റ്റുഡന്റ് സ് മൂവ്മെന്റ് എം . എസ് . എം ) എം . എസ് . എം പ്രാഫഷണൽ വിദ്യാർഥികൾക്കായി തുടങ്ങി വെച്ച പ്രാഗ്രാം PROFCON 18ാത് PROFCON പത്തനംതിട്ടയിൽ വെച്ച് നടക്കുകയാണ് . ഫെബ്രുവരി 7 , 8 , 9 തിയതികളിൽ നടക്കുന്ന ഈ തിദിന ധൈഷണിക സമ്മേളനത്തിലേക്ക് താങ്കളെ ക്ഷണിക്കുകയാണ് ; ഹാർദമായി . വരിക , പങ്കെടുക്കുക സുഹൃത്തുക്കളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക .

MSM Illumina – Medical Students Conference​

MSM Illumina - Medical Students Conference

AssalamuAlaikkum(Peace be upon you)

 

Dear brother,

 Have you ever wondered the real purpose of our existence in this universe?

Did you ever observe closely the nature around you? No one can deny the science underlying such meticulous planning and execution of each and every process around us.

 Take the case of the human body. You will be amazed to know that even while reading this, trillions of cells are ceaselessly carrying out a number of processes without you even being a ware of them. Our heart pumps about 8000 liters/day into the circulatory system. The total length of the circulatory system,including blood vessels stretches an amazing 160,000 km,almost 4 times the circumference of earth. Our kidneys purify about 1500 liters of blood per day. Nerve impulses from and to our brain can travel as fast as 75 m/sec. There still awaits many surprises as we voyage around our own body, just one of the species in the animal kingdom

Islam emphasizes that this bountiful universe didn’t came into existence merely by chance or accident but it is the construct of a Master Planner. Muslims refer to this Divine Creator by the term“Allah” derived from the Arabic words “Alilah” literary meaning “The God”. The name Allah was used even in pre-Islamic Arabia to refer to the Supreme Creator,the Omnipotent. Not just the God of Arabs or Muslims. The most important concept in Islam is the belief in One True God, who has no partners, no son, no equal. Nothing is comparable to God and none of his creation resembles Him. He alone is worthy of worship, the All-Knowing, the All Wise.

“And your god is one God. There isno deity [worthy of worship] except Him,the Most Gracious, the Most Merciful.”(Quran 2:163)

 “And worship Allah and join nonewith Him in worship”(Quran 2:163)

Allah chooses certain persons among mankind for the task of guiding them through the Straight Path. These prophet shave walked upon the earth in different ages and nations enjoining what is right and forbidding the evil. Some of them received scriptures from Almighty which were passed down to the people of their times.

“Say, [O believers], “We have believed in Allah and what has been revealed to us and what has been revealed to Abraham and Ishmael and Isaac and Jacob and the Descend ant sand what was given to Moses and Jesus and what was given to the prophets from their Lord. We make no distinction between any of them, and we are Muslims [in submission] to Him.” (Quran2:136)

Prophet Muhammad is the last and final Messenger. The revelations of Almighty sent down to Muhammad (Peace be upon him) throughout his life time form the verses of the Quran, the last and final testament. Quran is the literal word of God that provides guidance to help mankind judge between right and wrong. There is no way Muhammad could have authored Quran, a literary miracle,since history confirms him to be an illiterate. Quran is the only religious text that remains as pure as the day it was revealed. It confirms the little truth that remains in parts of previous scriptures and refutes the fabrications and additions which have crept into the current day versions of such scriptures.

 

“Verily, We have sent down to you(O Muhammad) the Book (this Quran) for mankind in truth.” (Quran 39:41)

“Indeed, it is We who sent down the Qur’an and indeed, We will be its guardian.”(Quran 15:9)

Do we really need to follow these guidelines from Quran and the final Messenger? Will there be any consequence for all our actions on this earth? Muslims believe that this worldly life is just an examination were our obedience to Almighty is carefully observed and recorded. Death marks the end of our trial and the beginning of a new life.After death,human beings will leave this present ephemeral abode and, on the Day of Judgement will enter another world, which will be eternal.Those who have done good deeds in this world will be rewarded and those who have transgressed Allah’s path will suffer for eternity. The choice is ours.

“And the life of this world is nothing but play and amusement. But far better is the house in the Hereafter for those who are righteous. Will you not then understand?” (Quran 6:32)

“There is no compulsion in religion. Verily, the Right Path has become distinct from the wrong path.”(Quran 2:256)

It is very sad to know that campuses have now become centres of drugs, liquor,pornography and sex. These acts not only poison the minds of the younger generation but it also kills their productive time. Students unknowingly become slaves of this trade. Reinforcing the moral fibre is the only way to get rid of this disease. The belief in the Hereafter naturally has a great influence on the life of a believer. When he knows that God is watching all his actions, his behaviour will be responsible.Realize the real purpose of our existence which will help you lead a peaceful life, a life as ordained by our Creator for our own benefit.