ഇത് താങ്കൾക്കുള്ളതാകുന്നു
പഠനകാലം .
രാവേറെ നീണ്ടു പോവുന്ന വായനകൾ മണിക്കൂറുകൾ നീളുന്ന ലക്ചർ പ്രഭാഷണങ്ങൾ തലച്ചോറിനെ തൃപ്തിപ്പെടുത്താത്ത ടെക്സ്റ്റ് ബുക്ക് തിയറികൾ , ചാഞ്ഞും ചെരിഞ്ഞും കൊമ്പ് കോർത്തും നിൽക്കുന്ന പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ , അണപ്പല് കടിച്ച് പിടിച്ച് ചിരിക്കുന്ന ലിപ്സ്റ്റിക് സൗഹൃദങ്ങൾ , തുലാവർഷ മേഘം കണക്കെ പെയ്തു കിട്ടാന സുന്ദര , മനോഹര സ്വപ്നങ്ങൾ കലണ്ടറിലെ താളുകൾ മറിയുകയാണ് . ദിവസങ്ങൾ , ആഴ്ചകൾ , മാസങ്ങൾ , വർഷങ്ങളായി . ഒടുക്കം , പരീക്ഷാമുറി വരെ ഓക്കാനം നിയന്ത്രിച്ച് ടെക്സ്റ്റ് ബുക്ക് വിവരങ്ങൾ ചർദിച്ച് കലാലയ ജീവിതത്തോട് ഗുഡ്ബൈ . .
ഇഷ്ടപ്പെട്ട ജോലി ലഭിക്കാനും , നഷ്ടപ്പെട്ട ആ യുസ് തിരിച്ചുപിടിക്കാനുമായി നെടുനീളൻ തീർഥയാത്രകൾ . ജോലി , പ്രമോഷൻ , വിവാഹം , വീട് , വാഹനം , മക്കൾ ജീവിതയാത്രയിലെ നാഴികക്കല്ലുകൾ ഉറ്റവരുടെ വേർപിരിയലുകൾ , കുടുംബശൈഥില്യം , സംഘടനാപ്രശ്നങ്ങൾ , തൊഴിൽ പ്രതിബന്ധങ്ങൾ , കൂട്ടത്തിൽ , തിന്മയുടെ കൂർത്തമുനകൾ മനസ്സിൽ കോറിയ ചില നിമിഷങ്ങളും , ശരീരത്തിനും മനസ്സിനും നര കയറിയ ദിനരാത്രങ്ങൾ രോഗിയായി , വാർധകപീഡിതനായി കഴിഞ്ഞ സന്ദർഭങ്ങൾ ടുക്കം , എറെ വെറുത്ത് ക്ഷണിക്കപ്പെടാത്ത ആ അതിഥി , മരണം | തീർന്നോ ? നമ്മുടെ ജീവിതം ? ഇല്ലെന്ന് . അരുതെന്ന് നമ്മുടെ മനസ്സ് പറയുന്നു . പട്ടിയും പല്ലിയും പൂച്ചയും പുൽച്ചാടിയും ചത് മലച്ചത് പോലെ തീരേണ്ടതല്ല മനുഷ്യജന്മം . നൽകിയ സൽകർമങ്ങൾക്ക് പ്രതിഫലം പറ്റാനും ചെയ്ത ദോഹങ്ങൾക്ക് ശിക്ഷ വാങ്ങാനും അവസരമില്ലെങ്കിൽ നീയിത് നിർവചനം ആയിരങ്ങളെ കൊന്നവനും പതിനായിരങ്ങൾക്കായി മരിച്ചവനും മരണാനന്തരം ഒരേ പ്രതിഫലമോ ? പാടില്ലെന്നത് മനസ്സിന്റെ നേട്ടമാണ് .
അപ്പോൾ പിന്നെ എന്നുണ്ട് മാർഗം നീതിയുക്തമായ വിചാരണ വേണം അത്തരം വേദിയെ പരിചയപ്പെടുത്തുന്നു ഖുർആൻ . സർവലോക രക്ഷിതാവിന്റെ ദിവ്യസന്ദേശം ആരാധനകൾക്ക് . പ്രാർഥനകൾക്ക് നേർച്ചകൾക്ക് , പ്രണാമങ്ങൾക്കർഹനായ ഏകനും അദ്വിതീയനും ജഗന്നിയന്താവുമായ പരാശക്തി . ആ സ്രഷ്ടാവിനെ മാത്രമേ വണങ്ങാവു എന്നതാണ് വിശ്വാസത്തിന്റെ കാതൽ . അതാണ് ജീവിതത്തിന്റെ ആകെപ്പൊരുൾ . അത് പ്രബോധനം ചെയ്യാൻ കടന്നുവന്ന പരശ്ശതം പ്രവാചകന്മാരിൽ അന്തിമനാണ് മുഹമ്മദ് നബി ( സ ) അദ്ദേഹം പ്രായോഗികമായി കാണിച്ചു തന്നതാണ് യഥാർഥ ജീവിതമാതൃക . അതാണ് ശാശ്വതസത്യത്തിലേക്കുള്ള ഏക വഴി അദ്ദേഹത്തിലൂടെ അവതീർണമായതാണ് വിശുദ്ധ ഖുർആൻ ഒരു തെറ്റും കണ്ടെത്താൻ കഴിയില്ലെന്ന് സ്വയം വെല്ലുവിളിക്കുകയും ലോകം സാക്ഷ്യം വഹിക്കുകയും ചെയ്ത ആ ഗ്രന്ഥം പിൻപറ്റുന്നതാണ് മോക്ഷത്തിലേക്കുള്ള ഒരേയൊരു പാത അത് പ്രബോധനം ചെയ്യാൻ നിയുക്തരായി കേരളത്തിലെ വിദ്യാർഥി സംഘടന , മുജാഹിദ് സ്റ്റുഡന്റ് സ് മൂവ്മെന്റ് എം . എസ് . എം ) എം . എസ് . എം പ്രാഫഷണൽ വിദ്യാർഥികൾക്കായി തുടങ്ങി വെച്ച പ്രാഗ്രാം PROFCON 18ാത് PROFCON പത്തനംതിട്ടയിൽ വെച്ച് നടക്കുകയാണ് . ഫെബ്രുവരി 7 , 8 , 9 തിയതികളിൽ നടക്കുന്ന ഈ തിദിന ധൈഷണിക സമ്മേളനത്തിലേക്ക് താങ്കളെ ക്ഷണിക്കുകയാണ് ; ഹാർദമായി . വരിക , പങ്കെടുക്കുക സുഹൃത്തുക്കളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക .