തീവ്രവാദം സർവ്വനാശത്തിന്റെ
സുഹൃത്തെ ,
എന്നെയും നിങ്ങളെയും ഈ മഹാ പ്രപഞ്ചത്തെയുംസൃഷിട്ടിച് പരിപാലിക്കുന്ന സൃഷ്ട്ടാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ .
നാം ജീവിക്കുന്നത് ഈ ഭൂമിയിലാണ് .
എല്ലാവർക്കും
ഒരേ ഭൂമി
ഒരേ ആകാശം
ഒരേ വെള്ളം
ഒരേ വായു
ഒരേ സുര്യന്റെ വെളിച്ചവും ഊർജവും
ഒരേ ചന്ദ്രന്റെ നിലാവ്
ഹിന്ദുവും മുസ്ലിമും കസ്തവനും ബൗവാനും ജൂതനും വിശ്വാസിയും നിരീശ്വരനും ഏക ദൈ വാരാധകനും ബഹുദൈവാരാധകനും ഇക്കാര്യങ്ങളിൽ സമമാണ് , അല്ലേ ?

ഇനിയോ? നമുക്ക് പേര് വേറെ , കുടുംബം ,തറാവാട് വറെ . എത്രയാ നാടുകൾ രാജ്യങ്ങൾ ഭൂഖണ്ഡങ്ങൾ . എന്നാൽ ഒരേ മാതാപിതാക്കളുടെ മക്കളുടെ മുഖ ങ്ങളിൽ നോക്കിയാൽ ഒരു ചേർച്ച കാണാം അതിനപ്പുറം ലോകരെല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് . അരല്ല ? അതെ ആദമിന്റെ സന്തതികൾ ആദമിന്റെയും ഹവ്വയുടയും മക്കൾ
ഇതു മറയ്ക്കാനാ മറക്കാനാ മായ്ക്കാനോ കഴിയാത്ത പൊക്കിൾ കൊടിയുടെ ബന്ധം ഏക ഉദരം അതാണ് ഏകോദര സഹോദരങ്ങൾ അപ്പോൾ ഈ അർത്ഥത്തിൽ നാം എല്ലാം ഒന്നാണ് മനുഷ്യ കുലത്തിലെ മക്കൾ എങ്കിൽ ആര് ആരെയാണ് തല്ലുന്നത് ? കൊല്ലുന്ന ത് തളളുന്നത് | വെറുക്കുന്നത് ? സ്വസഹോദര ങ്ങളെ ആര് ഏതു നാട്ടിൽ നിന്ന് ഏതു നാട്ടിലേക്കാണ് പോകാണം എന്ന് പറയുന്നത് ?
നാടിന്റെ നാവിന്റെ നിറത്തിന്റെ ചോരയുടെ ചേരിയുടെ പേരിൽ തർക്കിക്കാനും പെരുമ നടിക്കനും ആർക്കാണ് ആവകാശം ? ആർക്കുമില്ല . അതുകൊണ്ട് ഈ കൂട്ടായ്മയിൽ തറവാട്ടിൽ നമ്മൾ ഒന്നിക്കണം സത്യമുണ്ട് അസത്യമുണ്ട് സത്യവും അസത്യവും രണ്ടാണ് എന്നല്ല കളളും വെളളവും ഒന്നല്ല . കല്ലു ചെത്തുന്നതും കളളു ചെത്തുന്നതും ഒന്നല്ല . അദ്ധ്വാനിച്ച് സമ്പാദിക്കുന്നതും സ്ത്രീധനം വാങ്ങുന്നതും നന്നല്ല . എങ്കിൽ വിശ്വാസത്തിലും കർമ്മധർമ്മങ്ങളിലും സ്വഭാവ സംസ്കാരങ്ങളിലും ഇടപാടിലും ഇടപെടലിലും ഇടപഴകലിലും നന്മയും തിന്മയും ഉണ്ട് , ഇവിടെ പല വിശ്വാസവും കർമ്മവും ധർമ്മവും പലരും ആചരിക്കുന്നു .
തമ്മിൽ വ്യത്യാസമുണ്ട് നാം ഇവിടെ വരുമ്പോൾ ഈ പ്രപഞ്ചം ഇങ്ങിനെ തന്നെയുണ്ട് . നാം ഒന്നും കൊണ്ട് വന്നിട്ടില്ല . ആരും ഒന്നും കൊണ്ട് വന്നിട്ടില്ല എങ്കിൽ എല്ലാം പാച്ചു എല്ലാം അറിയുന്ന എല്ലാം കാണുന്ന മകൾക്കുമുന്ന വർവ്വ ശക്തനായ പടച്ചവന് മാത്രം ആരാധിക്കണം എന്ന് നാം പറയുന്നു നാം അത് വിശ്വസിക്കുന്നു .
എന്നാൽ പടച്ചവനിലേക്ക് അടുക്കാൻ ഇടയാളനന്മാരെ വെക്കുന്നവരുണ് ബിംബം , ചിത്രം മരം , ജാറം ദർഗ മഖാം വ്യക്തികൾ മൃഗങ്ങൾ അങ്ങിനെ പലതും അങ്ങിനെ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നവരിവിടെ ജീവിച്ചു കൂടാ എന്ന് ചിന്തിക്കുന്നതും പറയുന്നതും ശരിയാണാ?
അല്ല അത് തീവ്രവാദമാണ് ആ വിശ്വാസവും ആചാരവും തെറ്റാണ് തിരുത്തണം . എന്ന് നമുക്ക് പറയാം അല്ലാതെ അവരെ തല്ലുന്നതും കൊല്ലുന്നതും ീകരതയാണ് . മറിച്ച് ഏകദൈവ വിശ്വാസികളിവിടെ ജീവിച്ചുകൂടാ എന്ന് പറയുന്നതോ ?
അത് തീവ്രവാദം . അവരെ തല്ലുന്നതോ കൊല്ലുന്നതോ ഭീകരത അവനവൻ മനസ്സിലാക്കിയ നല്ല കാര്യം എല്ലാവരെയും അറിയിക്കാനാഗ്രഹിക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതും തെറ്റാണോ ? അല്ല . താൻ കഴിച്ച് നല്ല ഭക്ഷണത്തെക്കുറിച്ച് മറ്റുളളവരോട് പറയില്ലേ ? പറയും , പറയാം എന്നാൽ നിർബന്ധിക്കരുത് ഭീഷണിപ്പെടുത്തരുത് നമ്മുടെ നാട് സ്വതന്തജനാത്യപത്യ രാജ്യം അഭിപ്രായ സ്വാതന്ത്യവും മത സ്വാതന്ത്ര്യവും മൗലി കാവകാശമാണ് .
ഇഷ്ടമുളള മതമോ രാഷ്ട്രിയമോ അരിപ്രായമോ സ്വീകരിക്കാൻ ആർക്കും അവകാശമുണ്ട് . അതിലേക്ക് ക്ഷണിക്കാൻ അവകാശമുണ്ട് . അതിനാൽ നമുക്ക് ഒരു കുടുംബമായി ജീവിക്കാം ഒരു രാജ്യക്കാരായി കഴിയാം . അവനവന്റെ മതവും രാഷ്ട്രിയവും അഭിപ്രായവും ഉൾകൊണ്ട് ജീവിക്കാം സത്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കാം , എന്നാൽ തീവ്രവാദമോ പീകര പ്രവർത്തനമോ പാടില്ല , നമ്മളോ ബന്ധുക്കളോ കൂട്ടുകാരാ നാട്ടുകാരാ എതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടോ ? ഒഴിവാകണം തിരുത്തണം തെറ്റിന് ശിക്ഷ നൽകേണ്ടത് കോടതിയാണ് . ജനങ്ങളല്ല എന്ന് നാം പഠിക്കണം മറ്റുളളവരെ പഠിപ്പിക്കണം .
അല്ലാഹു അനുഗ്രഹിക്കട്ടെ ആമിൻ?