വിവര്‍ത്തനം: സുമയ്യ മനാഫ് അരീക്കോട്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
സകല ലോകങ്ങളുടെയും അധിപനായ അല്ലാഹുവിന് സ്തുതി. അല്ലാഹുവിന്റെ രക്ഷയും സമാധാനവും പ്രവാചകനിലും, കുടുംബത്തിലും അനുയായികളിലും വര്‍ഷിക്കുമാറാകട്ടെ.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രഥമമായത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലാ എന്ന വിശ്വാസവും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അന്തിമ പ്രവാചകനാണെന്ന സാക്ഷ്യം വഹിക്കലുമാണ്. ഈ സാക്ഷ്യം വഹിക്കലിന്റെ ആദ്യ പകുതി ഏകദൈവ വിശ്വാസവും രണ്ടാം പകുതി മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നുള്ള പ്രഖ്യാപനവുമാണ്. താഴെ പറയുന്ന സംസ്‌കൃതികളെ വളര്‍ത്തി എടുക്കുന്നതിലൂടെ മാത്രമേ ഈ സാക്ഷ്യത്തിന്റെ രണ്ടാം പകുതിയുടെ യാഥാര്‍ത്ഥ്യം നമ്മുടെ ഹൃദയങ്ങള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ ബോധ്യമാവുകയുള്ളൂ.
- 1. വിശ്വാസം: പ്രവാചകന്‍ (സ്വ) നമുക്ക് ബോധനം നല്‍കിയ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണമായി വിശ്വസിക്കുക. ആത്യന്തികമായി നാം വിശ്വസിക്കേണ്ടത്: ഖുര്‍ആനിലൂടെ അവതീര്‍ണ്ണമായവയും തിരുചര്യയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യകുലത്തിനാകെ എത്തിക്കാന്‍ അല്ലാഹുവിനാല്‍ അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണ് മുഹമ്മദ് (സ്വ) എന്നതാണ്. അതാണ് ഇസ്‌ലാം മതം. ഇസ്‌ലാമല്ലാത്ത ഒരു മതവും തന്റെ അടിമകളില്‍ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.
- 2. അര്‍പ്പണം, അനുസരണം: പ്രവാചക (സ്വ) ന്റെ എല്ലാ ആജ്ഞകളും പരിപൂര്‍ണ്ണമായി കൈകൊള്ളുകയും അതിന് കീഴടങ്ങുകയും ചെയ്യുക. പ്രവാചകചര്യ പൂര്‍ണ്ണമായി പിന്‍പറ്റുകയും അതിന്റെ വിപരീത മാര്‍ഗത്തോട് വിമുഖത കാണിക്കുകയും അവ വര്‍ജ്ജിക്കുകയും ചെയ്യുക.
3. പ്രവാചക സ്‌നേഹം: പ്രവാചകനെ പരിണയിക്കുക. ഈ ലോകത്ത് നാം സ്‌നേഹിക്കുന്ന മറ്റെന്തിനേക്കാളും മാതാപിതാളെക്കാളും സന്താനങ്ങളെക്കാളും. ഈ വഴി മാത്രമേ നമുക്ക് പ്രവാചക (സ്വ) നോടുള്ള നമ്മുടെ പ്രണയത്തിന്റെ ആദരവും വ്യത്യാസ്തതയും പ്രകടിപ്പിക്കാനാവൂ. ഈ അനിര്‍വചനീയ സ്നേഹത്തിനു മാത്രമേ പ്രവാചകനര്‍ഹിക്കുന്ന സ്‌നേഹം പകരാന്‍ നമുക്കാവൂ. ഇതില്‍കൂടെ മാത്രമേ ആ ചര്യയിലൂടെ മുന്നേറാനുള്ള ആര്‍ജ്ജവം നമുക്ക് ലഭിക്കുകയുള്ളൂ .ഈ അനിര്‍വ്വചനീയ്യ ആദരത്തില്‍