നല്ല മരണം
(علامات حسن الخاتمة)
മുഹമ്മദ് സ്വാദിഖ് മദീനി
എഡിറ്റർ : മുഹമ്മദ് കബീർ സലഫി
بسم الله الرحمن الرحيم
മരണമെന്ന മഹാസത്യത്തിന് മുമ്പിൽ മനുഷ്യൻ പകച്ചു നിൽക്കുന്നു. അവന്റെ അറിവും ആൾബലവും സമ്പത്തും അതിനുമുമ്പിൽ നിഷ്പ്രദമാകുന്നു . മരണത്തോടുകൂടി അവന്റെ ജീവിതം അവസാനിക്കുകയല്ല, യഥാർത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന കാര്യത്തകുറിച്ചവൻ ബോധവാനാകേണ്ടതുണ്ട്. അല്ലാഹുവിനെ അംഗീകരിക്കുകയും ആരാധനകൾ സർവ്വവും അവനുമാത്രം സമർപ്പിക്കുകയും ചെയ്യാൻ മനുഷ്യൻ ബാധ്യസ്ഥനാണ്. സത്യവിശ്വാസിക്ക് മരണം ആശ്വാസമാണ്. വിശ്വാസിയായ ഒരാളുടെ സൽപര്യവസാനത്തിന്റെ ചില അടയാളങ്ങളാണ് ഈ ലഘുലേഖയിൽ
ഒന്ന് : മരണസമയത്ത് “ശഹാദത്ത്” ഉച്ചരിക്കുക
നബി (ﷺ) പറഞ്ഞു : “ആരുടെയെങ്കിലും അവസാന വാക്ക് ‘ ലാഇലാഹ് ഇല്ലല്ലാഹ് എന്ന് ആയിരുന്നാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു” (അബു ദാവൂദ്)
രണ്ട് : നെറ്റിത്തടം വിയർത്തുകൊണ്ട് മരണപ്പെടുക
ബുറൈദ ഇബ്ന് ഖുസബ് رضي الله عنه വിൽനിന്നും ; അദ്ദേഹം ഖുറാസാനി ലായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ രോഗിയായ ഒരു സഹോദരനെ അദ്ദേഹം സന്ദർശിച്ചു. അദ്ദേഹം മരിക്കുകയും നെറ്റി തടം വിയർക്കുന്നതായും കണ്ടു അപ്പോൾ ബുറൈദ പറഞ്ഞു : അല്ലാഹു അക്ബർ,നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. വിശ്വാസിയുടെ മരണം നെറ്റിത്തടം വിയർത്തുകൊണ്ടായിരിക്കും (അഹ്മദ്)
മൂന്ന് : വെളളിയാഴ്ച്ച രാവിലോ, വെളളിയാഴ്ച പകലിലോ മരണപ്പെടുക
നബി (ﷺ) പറഞ്ഞു : “വെള്ളിയാഴ്ചയിലോ അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെയോ ഏതൊരു മുസ്ലിമും മരിക്കുന്നുണ്ടോ അല്ലാഹു അവനെ ക്വബർ ശിക്ഷയിൽനിന്ന് രക്ഷിക്കാതിരിക്കുകയില്ല” (തിർമുദി)
നാല് : യുദ്ധഭൂമിയിൽവെച്ച് രക്തസാക്ഷിയാകുക
അല്ലാഹു പറയുന്നു
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഉപജീവനം നൽകപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്കു നൽകിയതുകൊണ്ട് അവർ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നു ചേർന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നിൽ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവർക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോർത്ത് അവർ ആ രക്തസാക്ഷികൾ സന്തോഷമടയുന്നു അല്ലാഹുവിന്റെ അനുഗ്രഹവും ഒൗദാര്യവും കൊണ്ട് അവർ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും അവരെ സന്തുഷ്ടരാക്കുന്നു (ആലു ഇംറാൻ(3): 109,171 ) “
നബി പറഞ്ഞു : “അല്ലാഹുവിന്റെയടുക്കൽ ശഹീദിന് ആറ് ഗുണങ്ങൾ ഉണ്ട്. തന്റെ രക്തം ആദ്യമായി ഇറ്റുന്നതോടുകൂടി പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നു, സ്വർഗത്തിലുളള തന്റെ ഇരിപ്പിടം കാണുന്നു. ഖബർ ശിക്ഷയിൽനിന്ന് സംരക്ഷിക്കപ്പെടുന്നു. അവൻ ഭീതിയിൽനിന്ന് നിർഭയ നാകുന്നു, ഈമാനിന്റെ പുടവ അണിയിക്കപ്പെടുന്നു, സ്വർഗീയ തരുണി കളിൽനിന്നും വിവാഹം ചെയ്തുകൊടുക്കുന്നു, തന്റെ കുടുംബത്തിൽ നിന്നും എഴുപത് പേർക്ക് ശഫാഅത്ത് ചെയ്യുന്നു (അഹ്മദ്)
അഞ്ച് : അല്ലാഹുവിന്റെ മാർഗത്തിൽ മരണപ്പെടുക, പ്ലേഗ് മുഖേന മരണപെടുക, ഉദര (രോഗം) മുഖന മരണപെടു
അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം : നബി (ﷺ) ചോദിച്ചു : നി ങ്ങളിൽ ഉളള ശഹീദിനെ എങ്ങിനെയാണ് നിങ്ങൾ കണക്കാക്കുന്നത്? അവർ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആർ കൊല്ലപ്പെട്ടുവോ അവൻ ശഹീദാകുന്നു. അദ്ദേഹം പറഞ്ഞു ; എങ്കിൽ തീർച്ചയായും എന്റെ സമുദായത്തിൽ ശുഹദാക്കൾ കുറവാകുന്നു. അവർ ചോദിച്ചു : എങ്കിൽ ആരാണ് റസൂലേ അവർ? അദ്ദേഹം പറഞ്ഞു ; അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആർ കൊല്ലപ്പെട്ടുവോ അവൻ ശഹീദാകുന്നു. പ്ലേഗ് മുഖേനെ ആര് മരണപ്പെട്ടുവോ അവൻ ശഹീദാകുന്നു. ഉദര രോഗം മുഖേന മരണപ്പെട്ടവൻ ശഹീദാണ്. മുങ്ങി മരിച്ചവൻ ശഹീദാണ് (മുസ്ലിം)
ആറ് : മുങ്ങി മരിക്കുക, തകർന്നുവീണ് മരിക്കുക
നബി(ﷺ) പറഞ്ഞു ; രക്തസാക്ഷികൾ അഞ്ചാകുന്നു ; പ്ലേഗ് ബാധിച്ച് മരണപ്പെട്ടവൻ, ഉദര രോഗം മുഖേന മരണപ്പെട്ടവൻ, മുങ്ങിമരിച്ചവൻ, വല്ല വസ്തുകളും ശരീരത്തിൽ തകർന്ന് വീണ് മരിച്ചവൻ, അല്ലാഹു വിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷി ആയവൻ (ബുഖാരി)
ഏഴ് : ഗർഭംമൂലം മരണപ്പെടുക
നബി(ﷺ) പറഞ്ഞു . ഗർഭിണി ഗർഭസ്ഥ ശിശു കാരണമായി മരണപ്പെട്ടാൽ അത് രക്തസാക്ഷിത്വമാണ്. ( മുസ്ലിം )
എട്ട് : തീപൊളളൽ മൂലം മരണപ്പെടുക
നബി(ﷺ) പറഞ്ഞു : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷികളായവരെ കൂടാതെ ശുഹദാക്കൾ ഏഴെണ്ണമാകുന്നു പ്ലേഗ് ബാധിച്ച് മരണപെട്ടവൻ , മൂങ്ങി മരിച്ചവൻ, പ്ലൂറസി (pleurisy) രോഗം മൂലം മരണപ്പെട്ടവൻ, ഉദര (രോഗം) മുഘേനെ മരണപ്പെട്ടവൻ, തീപൊളളൽ മൂലം മരണപ്പെട്ടവൻ, തകർന്ന് വീണ് അതിന് അടിയിൽ പെട്ട് മരണപ്പെട്ടവൻ, ഗർഭസ്ഥ ശിശു മൂലം മരണമടഞ്ഞവൻ എന്നിവരെല്ലാം ശുഹദാക്കളാകുന്നു. (അബൂ ദാവൂദ്)
ഒൻപത് : സമ്പത്ത് കവർന്നെടുക്കുമ്പോൾ അതിനായുള്ള പ്രതിരോധത്തിൽ മണമടയുക
നബി(ﷺ) പറഞ്ഞു, തന്റെ സമ്പത്തിനായി ആരെങ്കിലും കെല്ലപ്പെട്ടാൽ അവൻ ശഹീദാണ് ( ബുഖാരി )
പത്ത് : ശരീരം, മതം എന്നിവക്കുവേണ്ടിയുള്ള പ്രതിരോധത്തിൽ മരണമടയുക
നബി(ﷺ) പറഞ്ഞു : ആരെങ്കിലും തന്റെ ധനത്തിനാ, കുടുംബ ത്തിനോ, രക്തത്തിനോ മതത്തിനോ ( പ്രതിരോധിക്കുവാൻ ) കൊല്ലപ്പെട്ടാൽ അവൻ രക്തസാക്ഷിയാകുന്നു’ (അബൂദാവൂദ്).
പതിനൊന്ന് : സൽകർമ്മം ചെയ്തുകൊണ്ട് മരണമടയുക
നബി(ﷺ) പറഞ്ഞു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ” ലാഇലാഹ ഇല്ലല്ലാഹ്” എന്ന് പറയുകയും അതുകൊണ്ട് അദ്ദേഹതത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു ദിവസം നോമ്പനുഷ്ടിക്കുകയും അതുകൊണ്ട് അദ്ദേഹത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ദാനം നൽകുകയും അതു കൊണ്ട് അദ്ദേഹത്തിന്റെ അന്ത്യം ആകുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (അഹ്മദ്).
പന്ത്രണ്ട് : അനീതി ചെയ്യുന്ന ഒരു ഭരണാധികാരിയാട് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയും അപ്പോൾ വധിക്കപ്പെടുകയും ചെയ്തയാൾ ശുഹദാക്കളുടെ നേതാവ്
നബി(ﷺ) പറഞ്ഞു. ശുഹദാക്കളിൽ നേതാവ് ഹംസത് ഇബ്നു അബ്ദുൽ മുത്വലിബും അനീതി ചെയ്യുന്ന ഒരു ഭരണാധികാരിയോട് അടുക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയും അപ്പോൾ വധിക്കപ്പെടുകയും ചെയ്തയാളുമാകുന്നു. (ഹാകിം).
പതിമൂന്നു : ആരെ പുകഴ്തി പറഞ്ഞുവോ അവനു സ്വർഗം അനിവാര്യമായി നിങ്ങൾ ആരെ മോശമാക്കി പറഞ്ഞുവോ അവനു നരകം അനിവാര്യമായി
പ്രവാചകന്റെ അടുത്തുകൂടെ ഒരു മയ്യിത്ത് കൊണ്ടുപോകപ്പെട്ടു , അപ്പോൾ അതിനെ പുകഴ്ത്തി പറയപ്പെട്ടു അപ്പോൾ നബി(ﷺ) മൂന്ന് തവണ അനിവാര്യമായി എന്ന് പറഞ്ഞു . അപ്രകാരം പ്രവാചകന്റെ അടുത്തുകൂടെ ഒരു മയ്യിത്ത് കൊണ്ടുപോകപ്പെട്ടു, അപ്പോൾ അതിനെ മോശമായി പറയപ്പെട്ടു അപ്പോൾ നബി(ﷺ) മൂന്ന് തവണ അനിവാര്യമായി എന്ന് പറഞ്ഞു . അപ്പോൾ ഉമർ رضي الله عنه ചോദിച്ചു പ്രവാചകൻ അങ്ങയുടെ അരികിലൂ ടെ ഒരു മയ്യിത്ത് കൊണ്ടു പോകപ്പെടുകയും അതിനെ പുകഴ്ത്തപ്പെടുകും ചെയ്തപ്പോൾ താങ്കൾ മൂന്ന് തവണ അനിവാര്യമായി എന്നു പറയുകയും അപ്രകാരം താങ്കളുടെ അരികിലൂടെ ഒരു മയ്യിത്ത് കൊണ്ടു പോകപ്പെടുകയും അതിനെ മോശമായി പറയപ്പെടുകും ചെയ്തപ്പോൾ താങ്കൾ മൂന്ന് തവണ അനിവാര്യമായി എന്നു പറയുകയും ചെയ്തുവല്ലോ ? നബി(ﷺ) പറഞ്ഞു നിങ്ങൾ ആരെ പുകഴ്ത്തി പറഞ്ഞുവാ അവന് സ്വർഗ്ഗം അനിവാര്യമായി നിങ്ങൾ ആരെ മോശമായി പറഞ്ഞുവാ അവന് നരകം അനിവാര്യമായി തുടർന്ന് നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാകുന്നു എന്ന് മൂന്ന് തവണ ആവർത്തിച്ചു . ( മുസ്ലിം ).
وصلى الله وسلم على خير خلقه نبينا محمد وآله وصحبه أجمعين