06 – പാപമോചനവും കാരുണ്യവും

06 - പാപമോചനവും കാരുണ്യവും

سؤال الله المغفرة والرحمة

അല്ലാഹു മനുഷ്യസമൂഹത്തോട് ആവശ്യപ്പെട്ട കാര്യമാണ് പാപമോചനം തേടലും അവന്റെ കാരുണ്യത്തെ ചോദിക്കലും. ആദ്യമനുഷ്യനായ ആദം നബി (അ) പടച്ച തമ്പുരാന്റെ കൽപ്പന ലംഘിച്ചപ്പോൾ ഉടനെ പാപമോചനം തേടിയത് ക്വുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. (അൽ-അഅ്റാഫ്:7:23)

നൂഹ് നബി (അ) അല്ലാഹുവോട് പാപമോചനം നടത്തിയത് ഇപ്രകാരമാണ് ക്വുർആൻ പഠിപ്പിക്കുന്നത്.
എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും. (ഹൂദ്:11:47)

വിശുദ്ധമായ കഅബാലയം നിർമ്മിച്ച ഇബ്റാഹീം നബി (അ) യുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു. “ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (അൽ-ബഖറ:2:128)

പാപമോചനം തേടിയും അല്ലാഹുവിന്റെ കാരുണ്യം ചോദിച്ചും ക്വുർആനിലും സുന്നത്തിലും വന്ന ദുആകൾ നിരവധിയാണ്. അവയിൽ ചിലതാണ് ഈ അദ്ധ്യായത്തിൽ ഉൾകൊളളിച്ചിരിക്കുന്നത്.

رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ () رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَى رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ

ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.

ആലുഇംറാന്‍: 193, 194

رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.

ആലുഇംറാന്‍: 147

رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

“ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.”

അൽ-അഅ്റാഫ്: 23

رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ

ഞങ്ങളുടെ റബ്ബേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യവാന്മരിൽ ഉത്തമനാണല്ലോ.

അൽ മുഅ്മിനൂന്‍: 109

رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ

“എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യവാന്മരിൽ ഏറ്റവും ഉത്തമനാണല്ലോ.”

അൽ മുഅ്മിനൂന്‍: 118

رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ

“ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുളള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.”

അൽഹശ്ർ :10

اَللَّهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അല്ലാഹുവേ, നിന്നോടിതാ ഞാന്‍ തേടുന്നു. ഏകനും, എല്ലാവർക്കും ആശ്രയം നൽകുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ എന്റെ തെറ്റുകൾ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.

സുനനു അബീദാവൂദ്
കുറിപ്പ്:

(ഒരു വ്യക്തി ഈ ദുആ നിർവഹിച്ചതു കേട്ടപ്പോൾ “അയാൾക്കു പൊറുത്തു കൊടുക്കപ്പെട്ടു” എന്ന് തിരുമേനി ﷺ മൂന്നു തവണ പറഞ്ഞു. ഈ സംഭവം സുനനുന്നസാഇയിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

اللَّهُمَّ اغْفِرْ لِي خَطِيْئَتِي وَجَهْلِي، وَإسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّيْ وَهَزْلِيْ، وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ المُقَدِّمُ وَأَنْتَ المُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ

‘അല്ലാഹുവേ, എന്റെ തെറ്റും വിവരക്കേടും എന്റെ കാര്യങ്ങളിലെല്ലാമുള്ള അമിതവ്യയവും എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാവുന്നതായ (കുറ്റങ്ങളും) നീ എനിക്കു പൊറുക്കേണമേ. അല്ലാഹുവേ, എന്റെ തെറ്റുകുറ്റങ്ങളും ബോധപൂർവ്വവും അജ്ഞതയിലും കളിതമാശയിലും (വന്നുപോയ വീഴ്ചകളും) നീ എനിക്കു പൊറുത്തു മാപ്പാക്കേണമേ. അതെല്ലാം എന്റെ പക്കലുണ്ട്. അല്ലാഹുവേ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തു പോയതുമായ എന്റെ (പാപങ്ങൾ) നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.’

സ്വഹീഹു ഇബ്‌നുമാജ

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

അല്ലാഹുവേ, നീയാണ് എന്റെ നാഥൻ, നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽ നിന്നും നിന്നോട് രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.

കുറിപ്പ്:

പ്രഭാത പ്രദോഷ പ്രാർത്ഥനകളിൽ നബി ﷺ പഠിപ്പിച്ച പ്രാർത്ഥനയാണിത്. സയ്യിദുൽ ഇസ്തിഗ്ഫാർ എന്നാണ് ഈ പ്രാർത്ഥന അറിയപ്പെടുന്നത്. ആരെങ്കിലും ഈ വചനങ്ങൾ ദൃഢവിശ്വാസിയായിക്കൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്നുവെങ്കിൽ അയാൾ സ്വർഗാവകാശിയാണ്. ദൃഢ വിശ്വാസിയായിക്കൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് നബി ﷺ പഠിപ്പിച്ചത് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

“അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ ധാരാളം അക്രമം ചെയ്തു. പാപങ്ങൾ നീയല്ലാതെ പൊറുക്കുകയില്ല. നിന്നിൽ നിന്നുളള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.”

ബൈഹഖി
കുറിപ്പ്:

നമസ്കാരത്തിൽ ചൊല്ലുവാന്‍ ഒരു ദുആഅ് നബി ﷺയോട് അബൂബകർ (റ) ആവശ്യപെട്ടപ്പോൾ തിരുമേനി ﷺ പഠിപ്പിച്ചതാണീ ദുആ. ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയതത് നമുക്ക് കാണാം.

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ ، دِقَّهُ وَجُلَّهُ ، وَأَوَّلَهُ وَآخِرَهُ ، وَعَلاَنِيَتَهُ وَسِرَّهُ.

“അല്ലാഹുവെ, എന്റെ സൂക്ഷ്മവും, വ്യക്തവും ആദ്യത്തെതും അവസാനത്തെതും രഹസ്യവും പരസ്യവുമായ എല്ലാ പാപങ്ങളും പൊറുത്ത് തരണെ”

ഹാകിം

اللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ اللَّهُمَّ طَهِّرْنِي مِنْ الذُّنُوبِ وَالْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الْوَسَخِ

“അല്ലാഹുവെ, മഞ്ഞു കൊണ്ടും ബർദു (തണുപ്പ്) കൊണ്ടും തണുത്ത വെളളം കൊണ്ടും എന്നെ നീ ശുദ്ധീകരിക്കണമേ. വെളള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാകുന്നത് പോലെ പാപങ്ങളിൽ നിന്നും കുറ്റങ്ങളിൽ നിന്നും എന്നെ നീ ശുദ്ധീകരിക്കണമേ.”

മുസ്‌ലിം

رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

“എന്റെ രക്ഷിതാവെ, എനിക്ക് നീ പൊറുത്ത് തരേണമേ. എന്റെ പശ്ചാതാപം സ്വീകരിക്കേണമേ. നിശ്ചയമായും നീയാണ് പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയും.”

ഇബ്നു ഹിബ്ബാൻ

اللهم اغفِرْ لحيِّنا وميِّتنا، وشاهدِنا وغائبنا، وصغيرنا وكبيرنا، وذَكَرِنا وأُنْثانا، اللهم مَن أحييتَه منا فأحيِه على الإسلام، ومَن توفَّيتَه منا فتوَفَّهُ على الإيمان

‘അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ഹാജറുള്ളവനും ഹാജറില്ലാത്തവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും നീ പൊറുക്കേണമേ. അല്ലാഹുവേ, ഞങ്ങളിൽ ആരെയാണോ നീ ജീവിപ്പിക്കുന്നത് അവനെ ഇസ്‌ലാമിക ആദർശത്തിൽ നീ ജീവിപ്പിക്കേണമേ. ഞങ്ങളിൽ ആരെയാണോ നീ മരിപ്പിക്കുന്നത് അവനെ ഈമാനോടു കൂടി നീ മരിപ്പിക്കേണമേ.’

اللَّهُمَّ اغْفِرْ لِي خطَايَايَ وَذُنُوبِي كُلَّهَا، اللَّهُمَّ أَنْعِمْنِي وَأَحْينِي وَارْزُقنِي، وَاهْدِنِي لِصَالِح الأعْمَالِ والأَخلاَقِ، فَإِنَّهُ لاَ يَهْدِي لِصَالِحِهَا إِلاَّ أَنْتَ، وَلاَ يَصْرِفُ عَنْ سَيئِهَا إِلاَّ أَنْتَ

“അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും തെറ്റുകളും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ, എന്നെ നീ അനുഗ്രഹിക്കേണമേ. എന്നെ നീ ജീവിപ്പിക്കുകയും എനിക്ക് ഉപജീവന മാർഗം നൽകുകയും സൽകർമ്മങ്ങളിലേക്കും സൽസ്വഭാവങ്ങളിലേക്കും നയിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീയല്ലാതെ നന്മയിലേക്ക് നയിക്കാൻ മറ്റാരുമില്ല. ദുഷ്ചെയ്തികളിൽ നിന്നും ദുസ്വഭാവങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ നീയല്ലാതെ ആരുമില്ല.”

ഹാകിം

اللَّهُمَّ اغْفِرْ لِي ذَنْبِي وَأَخْسِئْ شَيْطَانِي وَفُكَّ رِهَانِي

“അല്ലാഹുവെ, എന്റെ പാപം പൊറുത്ത് തരെണമേ, എന്റെ പിശാചിനെ ആട്ടിയോടിക്കേണമേ. എന്റെ പാപഭാരങ്ങളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ”

അബൂദാവൂദ്

اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ ، وَنَسْتَغْفِرُكَ لِمَا لَا نَعْلَمُهُ

“അല്ലാഹുവേ, ഞാന്‍ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽ നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.”

അഹ്‌മദ്

اللَّهُمَّ اغْفِرْ لِي وَارْحَمْنِي، وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي

‘അല്ലാഹുവേ എനിക്ക് പൊറുത്തു തരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേർവഴിയിലാക്കേണമേ. എന്റെ കാര്യങ്ങൾ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നൽകേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയർത്തേണമേ.’

കുറിപ്പ്:

ഈ പ്രാർത്ഥന രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ നിർഹിക്കേണ്ട പ്രാർത്ഥനകൂടിയാണ്.

അബ്ദുറഹ്മാൻബ്നു ഔഫ്

അബ്ദുറഹ്മാൻബ്നു ഔഫ്

വലിയ ഒരു വര്‍ത്തക പ്രമാണിയായിരുന്നു അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ) . സിറിയയില്‍നിന്നു വരുന്ന അദ്ദേഹത്തിന്‍റെ കച്ചവടച്ചരക്കു വഹിച്ചു ഒട്ടകക്കൂട്ടം അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിടുന്ന പൊടിപടലം മദീന പട്ടണത്തില്‍ കണ്ണെത്താവുന്ന അകലെ നോക്കിക്കാണുന്ന പ്രേക്ഷകര്‍ അത് ഒരു മണല്‍ക്കാറ്റിന്‍റെ കുതിച്ചുവരവാണെന്ന് സംശയിക്കുമായിരുന്നു. ഒരിക്കല്‍ എഴുന്നൂറ് ഒട്ടകങ്ങള്‍ അടങ്ങിയ ഒരു വ്യൂഹം മദീനയെ സമീപിച്ചു. എവിടെയും അതിനെക്കുറിച്ചുള്ള സംസാരവും ആഹ്ളാദത്തിമിര്‍പ്പും കാണാമായിരുന്നു. അതുകണ്ട് അതിശയിച്ച ഉമ്മുല്‍മുഅ്മിനീന്‍ ആയിശ (റ)ചോദിച്ചു: “മദീനയില്‍ ഇന്നെന്താണൊരു പ്രത്യേകത?” ഒരാള്‍ പറഞ്ഞു: അബ്ദുര്‍റഹ്മാനുബ്നു ഔഫിന്‍റെ കച്ചവടച്ചരക്ക് എത്തിയിരിക്കുന്നു. ആയിശ (റ). “ഒരു കച്ചവടസംഘത്തിന്‍റെ കോലാഹലം ഇത്രത്തോളമോ?” അയാള്‍ പറഞ്ഞു: “അതേ, എഴുന്നൂറ് ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നതാണ് അത്!” അത്ഭുതപരതന്ത്രയായ ആയിശ(റ) പറഞ്ഞു: നബി (സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അബ്ദുര്‍റഹ്മാനുബ്നു ഔഫ് മുട്ടുകുത്തി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി.” അബ്ദുര്‍റഹ്മാനുബ്നു ഔഫ് മുട്ടുകുത്തിയായിരിക്കുമോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക! ആയിശ (റ) യുടെ വചനം ചിലര്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ എത്തിച്ചു. അദ്ദേഹം പറഞ്ഞു: “അതേ, പല പ്രാവശ്യം നബി (സ) അങ്ങനെ പറയുന്നത് ഞാന്‍ കേട്ടിരുന്നു.” അനന്തരം ആ ചരക്കില്‍ നിന്ന് ഒരു ഭാണ്ഡംപോലും കെട്ടഴിക്കാതെ അദ്ദേഹം നേരെ ആയിശ(റ)യുടെ വസതിയിലേക്ക് നടന്നു. ആയിശ(റ)യോട് അദ്ദേഹം പറഞ്ഞു: “ഞാന്‍ ഒരിക്കലും വിസ്മരിച്ചിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചത്. അതുകൊണ്ട് നിങ്ങളെ സാക്ഷി നിര്‍ത്തി ഈ എഴുന്നൂറ് ഒട്ടകങ്ങള്‍ വഹിക്കുന്ന ചരക്ക് മുഴുവന്‍ ഞാനിതാ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. അദ്ദേഹം മുട്ടുകുത്താതെ തന്നെ സ്വന്തം കാലില്‍ സദ്വൃത്തരായ തന്‍റെ കൂട്ടാളികളോടൊപ്പം സ്വര്‍ഗ്ഗാരോഹണം ചെയ്യാനുള്ള വഴിനോക്കുകയായിരുന്നു. 

ഒരിക്കല്‍ നബി (സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു: “അബ്ദുര്‍റഹ്മാന്‍, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിര്‍ബാധം ചിലവഴിക്കൂ. എങ്കില്‍ സ്വതന്ത്രമായി നിനക്ക് സ്വര്‍ഗ്ഗത്തിലേക്ക് നടന്നുപോകാം. “ഞാന്‍ ഭൂമിയില്‍നിന്ന് ഒരു പാറക്കഷ്ണം പൊക്കിയെടുത്താല്‍ അല്ലാഹു എനിക്കതിന്നുള്ളില്‍ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എന്‍റെ കച്ചവടം എന്ന് സ്വയം വിശേഷിപ്പിച്ച അബ്ദുര്‍റഹ്മാന്‍ ” അളവറ്റ സമ്പത്തിന്‍റെ ഉടമയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും സമ്പത്തിന്‍റെ അടിമയായിരുന്നില്ല. ദാറുല്‍അര്‍ഖമില്‍ നബി (സ) പ്രബോധന പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ അബ്ദുര്‍റഹ്മാന്‍ ഇസ്ലാം മതമവലംബിച്ചിരുന്നു. അബൂബക്കര്‍(റ), ഉസ്മാന്‍(റ), സുബൈര്‍(റ), ത്വല്‍ഹത്ത്(റ), സഅദുബ്നു അബീ വഖാസ് (റ) എന്നിവരുടെകൂടെ അദ്ദേഹവും മുന്‍ നിരയില്‍ ഉള്‍പ്പെടുന്നു. ഇസ്ലാം മതവലംബിച്ചത് മുതല്‍ എഴുപത്തഞ്ചാമത്തെ വയസ്സില്‍ നിര്യാതനാകുന്നത് വരെ സത്യവിശ്വാസികളുടെ മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു. സ്വര്‍ഗ്ഗാവകാശികള്‍ എന്ന് നബി  (സ) സന്തോഷവാര്‍ത്ത നല്‍കിയ പത്ത് പേരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. ഉമറി(റ)ന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അദ്ദേഹം നിയോഗിച്ച ആറംഗ ആലോചനസമിതിയില്‍ ഒരാള്‍ അബ്ദുര്‍റഹ്മാന്‍ (റ) ആയിരുന്നു. നബി (സ) മരണമടഞ്ഞപ്പോള്‍ ഇവരെക്കുറിച്ച് സന്തുഷ്ടനായിരുന്നു എന്നാണ് ഉമര്‍ (റ) അവരെ നിയോഗിച്ചതിന് പറഞ്ഞ കാരണം. അബ്സീനിയയിലേക്ക് രണ്ടു പ്രാവശ്യം അദ്ദേഹം ഹിജ്റ പോയി. ബദര്‍, ഉഹ്ദ് അടക്കം എല്ലാ രണാങ്കണങ്ങളിലും മുമ്പന്തിയില്‍ നിലകൊള്ളുകയും ചെയ്തു. 

മദീനയില്‍ അഭയം തേടിയ നബി (സ)യും അനുയായികളും ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളാണ് ആദ്യഘട്ടത്തില്‍ നേരിട്ടത്. നബി (സ) മുഹാജിറുകളില്‍ നിന്ന് ഒന്നും രണ്ടു, ചിലപ്പോള്‍ അതിലധികവും പേരെ ഓരോ അന്‍സാരികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു. അവര്‍ ഇസ്ലാമിന്‍റെ പേരില്‍ സഹോദരന്മാരായി വര്‍ത്തിച്ചു. ഭക്ഷണം പാര്‍പ്പിടം എന്നിവ അവര്‍ പങ്കിട്ടെടുത്തു. ഒന്നിലധികം ഭാര്യമാരുായിരുന്ന ചില അന്‍സാരികള്‍ തങ്ങളുടെ മുഹാജിര്‍ സഹോദരന്മാര്‍ക്ക് വേി അവരെ കയ്യൊഴിക്കാന്‍പോലും സന്നദ്ധരായി. തികച്ചും ഗാഢമായ ഒരു സഹോദരബന്ധമായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ. അബ്ദുര്‍റഹ്മാന്ന് (റ) കൂട്ടുകാരനായി ലഭിച്ചത് സഅദുബ്നു റബീഇ(റ) നെയായിരുന്നു. അനസുബ്നു മാലിക് (റ) പറയുന്നു. “സഅദുബ്നു റബീഅ്(റ) അബ്ദുര്‍റഹ്മാനോട് പറഞ്ഞു: സഹോദരാ, ഞാന്‍ മദീനയിലെ ഒരു വലിയ സമ്പന്നനാണ്. എന്‍റെ ധനത്തില്‍ പകുതി നിങ്ങള്‍ക്കു നല്‍കാം. എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുവള്‍ക്ക് ഞാന്‍ മോചനം നല്‍കാം. എന്നാല്‍ നിങ്ങള്‍ക്ക് അവരെ വിവാഹം ചെയ്യാമല്ലോ. അബ്ദുര്‍റഹ്മാനുബ്നു ഔഫ് പറഞ്ഞു: “അല്ലാഹു നിങ്ങളുടെ ദനത്തിലും കുടുംബത്തിലും അനുഗ്രഹം വര്‍ദ്ധിപ്പിക്കട്ടെ.”അനന്തരം അബ്ദുര്‍റഹ്മാന്‍(റ) കച്ചവടത്തിന്ന് തയ്യാറായി. പട്ടണത്തിലിറങ്ങി കച്ചവടം ചെയ്തു. വലിയ സമ്പാദ്യം നേടുകയും ചെയ്തു. അങ്ങനെ നബി (സ)യുടെ ജീവിതകാലത്തും മരണാനന്തരവും അദ്ദേഹം കച്ചവടക്കാരനായി ജീവിച്ചുപോന്നു. തന്‍റെ ദീനീ ബാദ്ധ്യതകള്‍ക്ക് അദ്ദേഹത്തിന്‍റെ ഐഹിക ബന്ധങ്ങള്‍ ഒരിക്കലും തടസ്സമായില്ല. കച്ചവടത്തില്‍ അനുവദനീയമല്ലാത്ത ഒരു ദിര്‍ഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിന്‍റെ സമ്പത്ത്. ധനവാന്ന് അനായസേന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ ദൈവമാര്‍ഗത്തില്‍ നിര്‍ബാധം ചിലവഴിക്കണമെന്ന നബി(?)യുടെ നിര്‍ദ്ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ടുതന്നെയായിരുന്നു അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്. ഒരിക്കല്‍ അദ്ദേഹം നാല്‍പതിനായിരം ദീനാറിന് ഒരു ഭൂസ്വത്ത് വില്‍ക്കുകയുായി. പ്രസ്തുത തുക മുഴുവന്‍ ദരിദ്രര്‍ക്കും നബി (സ)യുടെ വിധവകള്‍ക്കും മറ്റുമായി അദ്ദേഹം വിതരണം ചെയ്തു. മറ്റൊരിക്കല്‍ മുസ്ലിംസൈന്യ ഫിലേക്ക് അഞ്ഞൂറു പടക്കുതിരകളെയും ആയിരത്തഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. മരണപത്രത്തില്‍ അമ്പതിനായിരം ദീനാറായിരുന്നു അദ്ദേഹം അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് നീക്കിവെച്ചിരുന്നത്. ബദര്‍ യുദ്ധത്തില്‍ സംബന്ധിച്ചവരില്‍ അന്ന് അവശേഷിച്ചിരുന്ന ഓരോ സഹാബിമാര്‍ക്കും നാനൂറ് ദീനാര്‍വീതം അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സമ്പന്നനായിരുന്നിട്ടുപോലും ഉസ്മാന്‍ (റ) തന്‍റെ വിഹിതമായ നാനൂര്‍ ദീനാര്‍ കൈപ്പറ്റി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അബ്ദുര്‍റഹ്മാന്‍റെ സമ്പത്ത് കറയില്ലാത്തതും ഹലാലുമാകുന്നു. അതില്‍നിന്ന് ഓരോപിടി ഭക്ഷണം പോലും ക്ഷേമവൃദ്ധിയും സൗഖ്യദായകവുമാകുന്നു.” 

അബ്ദുറഹ്മാന്‍(റ) സമൃദ്ധമായ സമ്പത്തിന്‍റെ ഉമയായിരുന്നു. ഒരിക്കലും അദ്ദേഹം അതിന്‍റെ അടിമയായിരുന്നില്ല. സമ്പത്തിന്ന് വേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചില്ല. നിഷ്പ്രയാസം, അനുവദനീയമായ മാര്‍ഗത്തിലൂടെ അദ്ദേഹത്തിന് അത് വന്നു ചേര്‍ന്നു. സ്വാര്‍ഥത്തിന്ന് വേണ്ടി അദ്ദേഹം അത് ഉപയോഗിച്ചതുമില്ല. തന്‍റെ ബന്ധുമിത്രാദികളും അയല്‍വാസികളും സമൂഹവും അതനുഭവിച്ചു. അദ്ദേഹത്തിന്‍റെ സമ്പത്തില്‍ എല്ലാ മദീനക്കാരും പങ്കുകാരായിരുന്നു. ആധിക്യം അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. ഒരിക്കല്‍ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണുനീരൊഴിക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “മിസ്അബ് അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷ്ണം തുണിയിലായിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ (റ) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാള്‍ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ഒരു ആവശ്യത്തിന്ന് തികയാത്ത പരുക്കന്‍ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങള്‍ സമ്പന്നരായി തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം ഞങ്ങള്‍ക്ക് ഇവിടെവെച്ചുതന്നെ അല്ലാഹു നല്‍കിയതായിരിക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.”മറ്റൊരിക്കല്‍ തന്‍റെ വീട്ടിലെ ഒരു സദ്യയില്‍വെച്ചു അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. സദസ്യര്‍ ചോദിച്ചു: എന്തിനാണ് നിങ്ങള്‍ കരയുന്നത്? അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ പ്രവാചകന്‍ വഫാത്തായി. പ്രവാചകനോ അവിടുത്തെ കുടുംബാംഗങ്ങളോ ഒരിക്കലും വയര്‍ നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല. നമ്മെ അല്ലാഹു അവശേഷിപ്പിച്ചത് നമുക്ക് ഗുണപ്രദമാണ് എന്ന് എനിക്കഭിപ്രായമില്ല.”തന്‍റെ ഭൃത്യന്മാരുടെ കൂടെയായിരിക്കുന്ന അബ്ദുര്‍റഹ്മാനെ(റ) അപരിചിതനായ ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്‍റെ വേഷഭൂഷാദികള്‍

ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകള്‍ ഏറ്റു. ഒരുകാലിന്ന് മുടന്ത് സംഭവിച്ചു. മുന്‍ പല്ലുകള്‍ നഷ്ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതല്‍ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീര്‍ന്നു. ഹിജ്റ 82-ാം വര്‍ഷം അബ്ദുര്‍റഹ്മാന്‍ (റ) രോഗഗ്രസ്തനായി. ആയിശ (റ) തന്‍റെ വീട്ടില്‍ നബി (സ)യുടെ ഖബറിന്നടുത്ത് അദ്ദേഹത്തെ മറവുചെയ്യാന്‍ സ്ഥലം നല്‍കാമെന്ന് അറിയിച്ചു. അദ്ദേഹം വിനയപുരസ്സരം അത് നിരസിക്കുകയാണ് ചെയ്തത്. നബി (സ)യുടെയും അബൂബക്കറിന്‍റെയും മഹല്‍സന്നിധിയില്‍ അന്ത്യവിശ്രമം കൊള്ളാന്‍ അദ്ദേഹത്തിന്‍റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ബഖീഇല്‍ ഉസ്മാനുബ്നുമള്ഊന്‍റെ ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു.

18 – പ്രദോഷത്തിലെ ദിക്റുകളും ദുആകളും​

18 - പ്രദോഷത്തിലെ ദിക്റുകളും ദുആകളും

أَمْسَيْنَا عَلَى فِطْرَةِ الإِسْلامِ ، وَكَلِمَةِ الإِخْلَاصِ، وَدِينِ نَبِيِّنَا مُحَمَّدٍ ﷺ ، وَمِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا ، وَمَا كَانَ مِنَ الْمُشْرِكِينَ.

“ഇസ്‌ലാമിന്റെ ഫിത്വ്‌റത്തിലും, ഇഖ്‌ലാസ്വിന്റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി ﷺയുടെ ദീനിലും, ഋജു മനസ്കനും മുസ്‌ലിമും മുശ്രിക്കുകളിൽ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ nമിന്റെ മില്ലത്തിലും ആയിക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു.”

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇപ്രകാരം പറയുമായിരുന്നു എന്നും മറ്റൊരു റിപ്പോർട്ടിൽ അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇങ്ങനെ പറയുവാന്‍ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു എന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം നവവി, ഹൈഥമി, ഇറാക്വി, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ, സ്വുയൂത്വി എന്നിവർ ഹസനെന്നും വിശേഷിപ്പിച്ചട്ടുണ്ട്.

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً

“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്‌ലാമിനെ ദീനായിട്ടും മുഹമ്മദി ﷺനെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.” 

 കുറിപ്പ്: —————————————

1. പുലരുമ്പോൾ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും ഇപ്രകാരം ചൊല്ലിയാൽ, അന്ത്യനാളിൽ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദുഅഹ്മദിലുണ്ട്. ചില റിപ്പോർട്ടുകളിൽ ‘റസൂലന്‍‘ എന്നും മറ്റുചിലതിൽ ‘നബിയ്യന്‍‘ എന്നുമാണുള്ളത്. 

2. ഇമാം ത്വബറാനിയുടെ റിപ്പേർട്ടിൽ: ആരെങ്കിലും നേരം പുലരുമ്പോൾ ഇപ്രകാരം ചൊല്ലയാൽ, “അപ്പോൾ ഞാനാണ് നായകന്‍, ഞാന്‍ അവന്റെ കൈ പിടിക്കുകതന്നെ ചെയ്യും, ശേഷം അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും” എന്ന് തിരുമേനി ﷺ പറഞ്ഞതായും ഉണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്

اللَّهُمَّ بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ.

അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം.

കുറിപ്പ്: —————————————

തിരുമേനി ﷺ, തന്റെ എല്ലാ പ്രഭാത പ്രദോഷങ്ങളിൽ ഈ ദുആ ചൊല്ലിയതായും ചൊല്ലുവാന്‍ കൽപ്പിച്ചതായും അബൂഹുറയ്റഃ hയിൽനിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്. നബി ﷺ ചൊല്ലിയതായി അറിയിക്കുന്ന ഹദീഥുകളെ ഇമാംനവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽ ക്വയ്യിം, അൽബാനി എന്നിവർ സ്വഹീഹെന്നും നബി ﷺ സ്വഹാബികളോട് കൽപ്പിച്ചതായി അറിയിക്കുന്ന ഹദീഥുകളെ ഇമാം തിർമിദിയും നവവിയും ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.

കുറിപ്പ്: —————————————

1. ആരെങ്കിലും ഈ മഹത് വചനം ഒരു ദിനം നൂറുതവണ പറഞ്ഞാൽ, അത് അവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്ല്യമായി, അവന് നൂറ് പുണ്യങ്ങൾ രേഖപ്പെടുത്തപ്പെടും, നൂറ് തിന്മകൾ അവനെതൊട്ട് മായ്ക്കപ്പെടും, അവന്റെ ആ ദിനം പ്രദോഷമാകുന്നത് വരെ അത് അവന് ശൈത്വാനിൽനിന്നുള്ള സുരക്ഷയായിരിക്കും, അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും കൊണ്ടുവന്നിട്ടില്ല. അതിനേക്കാൾ വർദ്ധിപ്പിച്ച് കർമ്മങ്ങൾ ചെയ്തയാളൊഴികെ എന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.

2. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ഇപ്രകാരം നൂറ് തവണ പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതുപോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിർമിദിയുടെ റിപ്പോർട്ടിലുണ്ട്. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.

കുറിപ്പ്: —————————————

നബി ﷺ മകൾ ഫാത്വിമ ﷺയോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ വസ്വിയ്യത് ചെയ്തത്. ഇമാം അൽമുന്‍ദിരി ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും അൽബാനിയും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

ആയത്തുൽകുർസിയ്യ്

اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)

കുറിപ്പ്: —————————————

പ്രഭാതത്തിൽ ആയത്തുൽകുർസിയ്യ് പാരായണം ചെയ്താൽ വൈകുന്നേരമാകുവോളവും വൈകുന്നേരമാകുമ്പോൾ പാരായണം ചെയ്താൽ നേരംപുലരുവോളവും പിശാചുക്കളിൽനിന്ന് സംരക്ഷണമുണ്ടാകുമെന്ന ജിന്നിന്റെ വാർത്തയെ നബി ﷺ സത്യപ്പെടുത്തിയതായി ഹദീഥിൽ വന്നിട്ടുണ്ട്. ഇമാം ഹാകിമും ദഹബിയും ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

സയ്യിദുൽഇസ്തിഗ്ഫാർ

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്ക് മുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.

കുറിപ്പ്: —————————————

ഈ വചനങ്ങൾ ദൃഢവിശ്വാസിയായികൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢ വിശ്വാസിയായികൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

سُبـْحَانَ اللهِ وَبِحَمْدِهِ

അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഈ ദിക്ർ നൂറുതവണ പറഞ്ഞാൽ അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളിൽ കൊണ്ടുവന്നിട്ടില്ല; അയാൾ പറഞ്ഞതുപോലുള്ള അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്‌ലിമും ഇമാം തിർമിദിയും റിപ്പോർട്ട് ചെയ്ത ഹദീഥുകളിലുണ്ട്. 

سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ

മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഇപ്രകാരം നൂറുതവണ പറഞ്ഞാൽ അവന്‍ പൂർത്തീകരിച്ച് എത്തിച്ചതുപേലെ സൃഷ്ടികളിൽ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. ഇമാം ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ ، عَالِمَ الْغَيْبِ وَالشَّهَادَةِ ، لَا إِلٰهَ إِلَّا أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ .

ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

കുറിപ്പ്: —————————————

അബൂബകറി ﷺനോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി ﷺ കൽപ്പിച്ചത്. സുനനു അബീദാവൂദ്, സുനനുത്തിർമിദി. ഇമാംഹാകിം, ദഹബി, നവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽക്വയ്യിം, തിർമിദി, അൽബാനി തുടങ്ങിയവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَمـْسَينَا وَ أَمسَى المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذِهِ اللَيلَةِ وَ خَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ هَذِهِ اللَّيلةِ وَ شَرِّ مَا بَعدَهَا، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

പ്രദോശമായിരിക്കെ ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഈ രാത്രിയിലെ നന്മയും ശേഷമുള്ള രാത്രികളിലെ നന്മയും ഞാന്‍ തേടുന്നു. ഈ രാത്രിയിലെ തിന്മയിൽ നിന്നും ശേഷമുള്ള രാത്രികളിലെ തിന്മയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, അലസതയിൽനിന്നും വാർദ്ധക്യത്തിന്റെ കെടുതികളിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, നരക ശിക്ഷയിൽനിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും ഈ പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി hൽനിന്നുള്ള ഹദീഥിലുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം ഹാകിം, ദഹബി, നവവി, ഹൈഥമി, ഇബ്‌നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ദീനിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

പ്രവാചകന്‍ ﷺ വൈകുന്നേരമാകുമ്പോഴും നേരംപുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്‌ലിമും ഇമാം അഹ്മദും ഇമാം തിർമിദിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ

അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (അനുസ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

1. ഒരാൾ പ്രദോഷത്തിൽ ഈ ദിക്ർ മൂന്നുതവണ പറഞ്ഞാൽ നേരം പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധി ക്കുകയില്ല എന്നും ഒരാൾ പ്രഭാതത്തിലാണ് ഇത് മൂന്നുതവണ പറയുന്നതെങ്കിൽ വൈകുന്നേരമാകുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അവനെ ബാധിക്കുകയില്ല എന്നും ഉഥ്മാന്‍ ഇബ്നുഅ ഫ്ഫാനി hൽനിന്നുള്ള ഹദീഥിലുണ്ട്. സുനനു അബീദാവൂദ്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

2. എല്ലാ പ്രഭാതത്തിലും എല്ലാ പ്രദോഷത്തിലും ഈ വചനം മൂന്ന് തവണ പറയുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ലന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട്. സുനനുത്തിർമിദി. ഇമാം തിർമിദിയും ഇബ്നു ബാസും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَا نَفْسِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ مِدَادَ كَلِمَاتِهِ

അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ

 അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ്സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

ജുവൈരിയ്യഃ ﷺയിൽനിന്ന് നിവേദനം: റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് പ്രഭാതത്തിൽ അവരുടെ അടുക്കൽനിന്ന് പുറപ്പെട്ടു. അവർ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരുന്നു. പൂർവ്വാഹ്നം പിന്നിട്ടപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ മടങ്ങിവന്നു. അവർ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. റസൂൽ ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയിൽ തന്നെയാണോ നിങ്ങളിപ്പോഴും.” അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങൾ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങൾ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കിൽ അവയായിരിക്കും കനം തൂങ്ങുക.” സ്വഹീഹു മുസ്‌ലിം, സുനനുത്തിർമിദി. 
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلٰهَ إِلاَّ أَنْتَ.

അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.

اللَّهُمَّ إِنِّى أَعُوذُبِكَ مِنَ الْكُفْرِوَالْفَقْرِاللَّهُمَّ إِنِّى أَعُوذُبِكَ مِنْ عَذَاب الْقَبْرِلاَإِلَهَ إِلاَّأَنْتَ

അല്ലാഹുവേ അവിശ്വാസത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. 

കുറിപ്പ്: —————————————

അബ്ദുർറഹ്മാന്‍ ഇബ്നു അബീബകറഃ (റ)തന്റെ പിതാവ് അബൂബക റഃ (റ)യോട് ചോദിച്ചു: “എന്റെ പിതാവേ, താങ്കൾ എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങൾ ആവർത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേൾക്കുന്നുവല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ ഇവകൊണ്ട് (പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് തവണ ആവർത്തിച്ച്) ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിൽപിന്നെ തിരുമേനി ﷺയുടെ സുന്നത്ത് പ്രാവർത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (മുസ്‌നദു അഹ്മദ്) ഇമാം ഇബ്നു ഹിബ്ബാന്‍ ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും ശുഐബ് അൽഅർനാഊത്വും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

മൂന്ന് തവണ വീതം

سورة الإخلاص
سورة الفلق
سورة الناس

കുറിപ്പ്: —————————————

ഖുബയ്ബി ﷺൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: “ഞങ്ങൾ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്റെ തിരുദൂതരെ ﷺ തേടി പുറപ്പെട്ടു. തിരുമേനി ﷺ ഞങ്ങൾക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ്‌ഇ ബ്നുഖുബയ്ബ് ﷺ) പറയുന്നു: അങ്ങിനെ ഞാന്‍ അദ്ദേഹത്തെ കണ്ടെത്തി. അപ്പോൾ തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോൾ ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: ‘എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത് ﷺ’ തിരുമേനി ﷺ പറഞ്ഞു: “രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും താങ്കൾ അൽഇഖ്‌ലാസ്വ്, അൽഫലക്വ്, അന്നാസ് എന്നിവ മൂന്നുതവണ പാരായണം ചെയ്യുക; അവ താങ്കൾക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.” 
ഇമാം തിർമിദിയും നവവിയും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. (പത്ത് തവണ) 

കുറിപ്പ്: —————————————

ഒരാൾ പ്രഭാതത്തിൽ പ്രവേശിക്കുമ്പോൾ ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നുകൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തും. അതുകൊണ്ട് അല്ലാഹു അവനിൽ നിന്ന് പത്ത് തിന്മകൾ മായിക്കും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടി മകളെപ്പോലെയായിരിക്കും പകലിന്റെ ആദ്യം മുതൽ പകലിന്റെ അന്ത്യം വരെ അവ അവന്(പിശാചിൽനിന്ന്) സുരക്ഷയായിരിക്കും. ഇവയെ മറി കടക്കുന്ന ഒരു കർമ്മവും അവന്‍ അന്നേരം ചെയ്തിട്ടേയില്ല. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. ഇമാം ഇബ്നു ഹിബ്ബാനും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
اسْتَغْفِرُ اللهَ

അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവോട് നൂറ് തവണ ഇസ്തിഗ്ഫാറിനുവേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് നബി ﷺ പറഞ്ഞതായി ഹദീഥിലുണ്ട്. ഹദീഥിനെ ഇമാം സ്വുയൂത്വി ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

അല്ലാഹു പരമപരിശുദ്ധനാകുന്നു. സ്തുതികൾ മുഴുവനും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്. 

കുറിപ്പ്: —————————————

അംറ് ഇബ്നു ശുഐബ് (റ) തന്റെ പ്രപിതാവിൽനിന്നും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി നിവേദനം ചെയ്യുന്നു: “വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ സുബ്ഹാനല്ലാഹ് (തസ്ബീഹ്) ചൊല്ലിയാൽ അത് നൂറ് ഒട്ടകങ്ങളേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ ‘അൽഹംദുലില്ലാഹ്(തഹ്മീദ്) ചൊല്ലിയാൽ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാൾ ശ്രേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ അല്ലാഹു അക്ബർ (തക്ബീർ) ചൊല്ലിയാൽ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ:”
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

എന്നു പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

സ്വലാത്ത് ചൊല്ലുക (സ്വലാത്തിന്റെ ഒരു രൂപം) 

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.

അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇബ്റാഹീമിന്റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.

കുറിപ്പ്: —————————————

വല്ലവനും, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും എന്റെ മേൽ പത്ത് സ്വലാത്തുകൾ വീതം ചൊല്ലിയാൽ അവന്‍ അന്ത്യനാളിൽ എന്റെ ശഫാഅത്ത് കണ്ടെത്തുന്നതാണ് എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ത്വബറാനിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ

അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾകൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളിൽനിന്ന് ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

തേൾ കടിച്ച ഒരു വ്യക്തിയോട്, ഈ ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കിൽ അത് താങ്കൾക്ക് ഉപദ്രവമേൽപ്പിക്കില്ലായിരുന്നു എന്ന് തിരുമേനി ﷺ പറഞ്ഞതായി ഇമാം തിർമിദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഹജർ, ഇബ്നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

17 – പ്രഭാതത്തിലെ ദിക്റുകളും ദുആകളും​

17 - പ്രഭാതത്തിലെ ദിക്റുകളും ദുആകളും

أَصْبَحْنَا عَلَى فِطْرَةِ الإِسْلامِ ، وَكَلِمَةِ الإِخْلَاصِ، وَدِينِ نَبِيِّنَا مُحَمَّدٍ ﷺ ، وَمِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا ، وَمَا كَانَ مِنَ الْمُشْرِكِينَ

“ഇസ്‌ലാമിന്റെ ഫിത്വ്‌റത്തിലും, ഇഖ്‌ലാസ്വിന്റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി ﷺയുടെ ദീനിലും, ഋജു മനസ്കനും മുസ്‌ലിമും മുശ്രിക്കുകളിൽ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ nമിന്റെ മില്ലത്തിലും ആയി ക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു.”

 കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇപ്രകാരം പറയുമായിരുന്നു എന്നും മറ്റൊരു റിപ്പോർട്ടിൽ അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇങ്ങനെ പറയുവാന്‍ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു എന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം നവവി, ഹൈഥമി, ഇറാക്വി, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ, സ്വുയൂത്വി എന്നിവർ ഹസനെന്നും വിശേഷിപ്പിച്ചട്ടുണ്ട്.

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً

“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്‌ലാമിനെ ദീനായിട്ടും മുഹമ്മദി ﷺനെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.” 

 കുറിപ്പ്: —————————————

1. പുലരുമ്പോൾ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും ഇപ്രകാരം ചൊല്ലിയാൽ, അന്ത്യനാളിൽ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദുഅഹ്മദിലുണ്ട്. ചില റിപ്പോർട്ടുകളിൽ ‘റസൂലന്‍‘ എന്നും മറ്റുചിലതിൽ ‘നബിയ്യന്‍‘ എന്നുമാണുള്ളത്. 

2. ഇമാം ത്വബറാനിയുടെ റിപ്പേർട്ടിൽ: ആരെങ്കിലും നേരം പുലരുമ്പോൾ ഇപ്രകാരം ചൊല്ലയാൽ, “അപ്പോൾ ഞാനാണ് നായകന്‍, ഞാന്‍ അവന്റെ കൈ പിടിക്കുകതന്നെ ചെയ്യും, ശേഷം അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും” എന്ന് തിരുമേനി ﷺ പറഞ്ഞതായും ഉണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്

أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً

അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കർമവും ഞാന്‍ നിന്നോട് ചോദിക്കുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് സലാം വീട്ടിയാൽ ഇപ്രകാരം പറയുമായിരുന്നു എന്നും പ്രഭാതത്തിൽ പ്രവേശിച്ചാൽ ഇപ്രകാരം പറയുമായിരുന്നുവെന്നും ഉമ്മുസലമഃ(റഅ)യിൽ നിന്നുള്ള റിപ്പോർട്ടുകളിലുണ്ട്. സുനനു ഇബ്നിമാജഃ, മുസ്നദുൽ ഇമാംഅഹ്മദ്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا ، وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ

അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം. 

കുറിപ്പ്: —————————————

തിരുമേനി ﷺ, തന്റെ എല്ലാ പ്രഭാത പ്രദോഷങ്ങളിൽ ഈ ദുആ ചൊല്ലിയതായും ചൊല്ലുവാന്‍ കൽപ്പിച്ചതായും അബൂഹുറയ്റഃ hയിൽനിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്. നബി ﷺ ചൊല്ലിയതായി അറിയിക്കുന്ന ഹദീഥുകളെ ഇമാംനവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽ ക്വയ്യിം, അൽബാനി എന്നിവർ സ്വഹീഹെന്നും നബി ﷺ സ്വഹാബികളോട് കൽപ്പിച്ചതായി അറിയിക്കുന്ന ഹദീഥുകളെ ഇമാം തിർമിദിയും നവവിയും ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.

കുറിപ്പ്: —————————————

1. ആരെങ്കിലും ഈ മഹത് വചനം ഒരു ദിനം നൂറുതവണ പറഞ്ഞാൽ, അത് അവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്ല്യമായി, അവന് നൂറ് പുണ്യങ്ങൾ രേഖപ്പെടുത്തപ്പെടും, നൂറ് തിന്മകൾ അവനെതൊട്ട് മായ്ക്കപ്പെടും, അവന്റെ ആ ദിനം പ്രദോഷമാകുന്നത് വരെ അത് അവന് ശൈത്വാനിൽനിന്നുള്ള സുരക്ഷയായിരിക്കും, അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും കൊണ്ടുവന്നിട്ടില്ല. അതിനേക്കാൾ വർദ്ധിപ്പിച്ച് കർമ്മങ്ങൾ ചെയ്തയാളൊഴികെ എന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.

2. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ഇപ്രകാരം നൂറ് തവണ പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതുപോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിർമിദിയുടെ റിപ്പോർട്ടിലുണ്ട്. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.

കുറിപ്പ്: —————————————

നബി ﷺ മകൾ ഫാത്വിമ ﷺയോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ വസ്വിയ്യത് ചെയ്തത്. ഇമാം അൽമുന്‍ദിരി ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും അൽബാനിയും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

ആയത്തുൽകുർസിയ്യ്

اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)

കുറിപ്പ്: —————————————

പ്രഭാതത്തിൽ ആയത്തുൽകുർസിയ്യ് പാരായണം ചെയ്താൽ വൈകുന്നേരമാകുവോളവും വൈകുന്നേരമാകുമ്പോൾ പാരായണം ചെയ്താൽ നേരംപുലരുവോളവും പിശാചുക്കളിൽനിന്ന് സംരക്ഷണമുണ്ടാകുമെന്ന ജിന്നിന്റെ വാർത്തയെ നബി ﷺ സത്യപ്പെടുത്തിയതായി ഹദീഥിൽ വന്നിട്ടുണ്ട്. ഇമാം ഹാകിമും ദഹബിയും ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

സയ്യിദുൽഇസ്തിഗ്ഫാർ

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്ക് മുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.

കുറിപ്പ്: —————————————

ഈ വചനങ്ങൾ ദൃഢവിശ്വാസിയായികൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢ വിശ്വാസിയായികൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

سُبـْحَانَ اللهِ وَبِحَمْدِهِ

അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഈ ദിക്ർ നൂറുതവണ പറഞ്ഞാൽ അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളിൽ കൊണ്ടുവന്നിട്ടില്ല; അയാൾ പറഞ്ഞതുപോലുള്ള അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്‌ലിമും ഇമാം തിർമിദിയും റിപ്പോർട്ട് ചെയ്ത ഹദീഥുകളിലുണ്ട്. 

سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ

മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഇപ്രകാരം നൂറുതവണ പറഞ്ഞാൽ അവന്‍ പൂർത്തീകരിച്ച് എത്തിച്ചതുപേലെ സൃഷ്ടികളിൽ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. ഇമാം ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ ، عَالِمَ الْغَيْبِ وَالشَّهَادَةِ ، لَا إِلٰهَ إِلَّا أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ .

ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

കുറിപ്പ്: —————————————

അബൂബകറി ﷺനോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി ﷺ കൽപ്പിച്ചത്. സുനനു അബീദാവൂദ്, സുനനുത്തിർമിദി. ഇമാംഹാകിം, ദഹബി, നവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽക്വയ്യിം, തിർമിദി, അൽബാനി തുടങ്ങിയവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَصْبَحْنَا وَ أَصْبَحَ المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ ، لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذَا الْيَوْمِ وَ خَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ هَذَا الْيَوْمِ وَ شَرِّ مَا بَعدَهُ، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

ഈ പ്രഭാതത്തിൽ മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കെ ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഈ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാന്‍ തേടുന്നു. ഈ ദിനത്തിലെ തിന്മയിൽ നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ കെടുതികളിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, നരകശിക്ഷയിൽനിന്നും ക്വബ്ർ ശിക്ഷയിൽനിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും ഈ പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി hൽനിന്നുള്ള ഹദീഥിലുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം ഹാകിം, ദഹബി, നവവി, ഹൈഥമി, ഇബ്‌നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ദീനിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

പ്രവാചകന്‍ ﷺ വൈകുന്നേരമാകുമ്പോഴും നേരംപുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്‌ലിമും ഇമാം അഹ്മദും ഇമാം തിർമിദിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ

അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (അനുസ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

1. ഒരാൾ പ്രദോഷത്തിൽ ഈ ദിക്ർ മൂന്നുതവണ പറഞ്ഞാൽ നേരം പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധി ക്കുകയില്ല എന്നും ഒരാൾ പ്രഭാതത്തിലാണ് ഇത് മൂന്നുതവണ പറയുന്നതെങ്കിൽ വൈകുന്നേരമാകുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അവനെ ബാധിക്കുകയില്ല എന്നും ഉഥ്മാന്‍ ഇബ്നുഅ ഫ്ഫാനി hൽനിന്നുള്ള ഹദീഥിലുണ്ട്. സുനനു അബീദാവൂദ്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

2. എല്ലാ പ്രഭാതത്തിലും എല്ലാ പ്രദോഷത്തിലും ഈ വചനം മൂന്ന് തവണ പറയുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ലന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട്. സുനനുത്തിർമിദി. ഇമാം തിർമിദിയും ഇബ്നു ബാസും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَا نَفْسِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ مِدَادَ كَلِمَاتِهِ

അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ

 അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ്സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

ജുവൈരിയ്യഃ ﷺയിൽനിന്ന് നിവേദനം: റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് പ്രഭാതത്തിൽ അവരുടെ അടുക്കൽനിന്ന് പുറപ്പെട്ടു. അവർ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരുന്നു. പൂർവ്വാഹ്നം പിന്നിട്ടപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ മടങ്ങിവന്നു. അവർ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. റസൂൽ ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയിൽ തന്നെയാണോ നിങ്ങളിപ്പോഴും.” അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങൾ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങൾ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കിൽ അവയായിരിക്കും കനം തൂങ്ങുക.” സ്വഹീഹു മുസ്‌ലിം, സുനനുത്തിർമിദി. 
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلٰهَ إِلاَّ أَنْتَ.

അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.

اللَّهُمَّ إِنِّى أَعُوذُبِكَ مِنَ الْكُفْرِوَالْفَقْرِاللَّهُمَّ إِنِّى أَعُوذُبِكَ مِنْ عَذَاب الْقَبْرِلاَإِلَهَ إِلاَّأَنْتَ

അല്ലാഹുവേ അവിശ്വാസത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. 

കുറിപ്പ്: —————————————

അബ്ദുർറഹ്മാന്‍ ഇബ്നു അബീബകറഃ (റ)തന്റെ പിതാവ് അബൂബക റഃ (റ)യോട് ചോദിച്ചു: “എന്റെ പിതാവേ, താങ്കൾ എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങൾ ആവർത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേൾക്കുന്നുവല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ ഇവകൊണ്ട് (പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് തവണ ആവർത്തിച്ച്) ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിൽപിന്നെ തിരുമേനി ﷺയുടെ സുന്നത്ത് പ്രാവർത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (മുസ്‌നദു അഹ്മദ്) ഇമാം ഇബ്നു ഹിബ്ബാന്‍ ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും ശുഐബ് അൽഅർനാഊത്വും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

മൂന്ന് തവണ വീതം

سورة الإخلاص
سورة الفلق
سورة الناس

കുറിപ്പ്: —————————————

ഖുബയ്ബി ﷺൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: “ഞങ്ങൾ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്റെ തിരുദൂതരെ ﷺ തേടി പുറപ്പെട്ടു. തിരുമേനി ﷺ ഞങ്ങൾക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ്‌ഇ ബ്നുഖുബയ്ബ് ﷺ) പറയുന്നു: അങ്ങിനെ ഞാന്‍ അദ്ദേഹത്തെ കണ്ടെത്തി. അപ്പോൾ തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോൾ ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: ‘എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത് ﷺ’ തിരുമേനി ﷺ പറഞ്ഞു: “രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും താങ്കൾ അൽഇഖ്‌ലാസ്വ്, അൽഫലക്വ്, അന്നാസ് എന്നിവ മൂന്നുതവണ പാരായണം ചെയ്യുക; അവ താങ്കൾക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.” 
ഇമാം തിർമിദിയും നവവിയും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. (പത്ത് തവണ) 

കുറിപ്പ്: —————————————

ഒരാൾ പ്രഭാതത്തിൽ പ്രവേശിക്കുമ്പോൾ ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നുകൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തും. അതുകൊണ്ട് അല്ലാഹു അവനിൽ നിന്ന് പത്ത് തിന്മകൾ മായിക്കും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടി മകളെപ്പോലെയായിരിക്കും പകലിന്റെ ആദ്യം മുതൽ പകലിന്റെ അന്ത്യം വരെ അവ അവന്(പിശാചിൽനിന്ന്) സുരക്ഷയായിരിക്കും. ഇവയെ മറി കടക്കുന്ന ഒരു കർമ്മവും അവന്‍ അന്നേരം ചെയ്തിട്ടേയില്ല. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. ഇമാം ഇബ്നു ഹിബ്ബാനും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
اسْتَغْفِرُ اللهَ

അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവോട് നൂറ് തവണ ഇസ്തിഗ്ഫാറിനുവേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് നബി ﷺ പറഞ്ഞതായി ഹദീഥിലുണ്ട്. ഹദീഥിനെ ഇമാം സ്വുയൂത്വി ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

അല്ലാഹു പരമപരിശുദ്ധനാകുന്നു. സ്തുതികൾ മുഴുവനും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്. 

കുറിപ്പ്: —————————————

അംറ് ഇബ്നു ശുഐബ് (റ) തന്റെ പ്രപിതാവിൽനിന്നും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി നിവേദനം ചെയ്യുന്നു: “വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ സുബ്ഹാനല്ലാഹ് (തസ്ബീഹ്) ചൊല്ലിയാൽ അത് നൂറ് ഒട്ടകങ്ങളേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ ‘അൽഹംദുലില്ലാഹ്(തഹ്മീദ്) ചൊല്ലിയാൽ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാൾ ശ്രേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ അല്ലാഹു അക്ബർ (തക്ബീർ) ചൊല്ലിയാൽ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ:”
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

എന്നു പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

സ്വലാത്ത് ചൊല്ലുക (സ്വലാത്തിന്റെ ഒരു രൂപം) 

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.

അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇബ്റാഹീമിന്റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.

കുറിപ്പ്: —————————————

വല്ലവനും, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും എന്റെ മേൽ പത്ത് സ്വലാത്തുകൾ വീതം ചൊല്ലിയാൽ അവന്‍ അന്ത്യനാളിൽ എന്റെ ശഫാഅത്ത് കണ്ടെത്തുന്നതാണ് എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ത്വബറാനിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ

അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾകൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളിൽനിന്ന് ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

തേൾ കടിച്ച ഒരു വ്യക്തിയോട്, ഈ ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കിൽ അത് താങ്കൾക്ക് ഉപദ്രവമേൽപ്പിക്കില്ലായിരുന്നു എന്ന് തിരുമേനി ﷺ പറഞ്ഞതായി ഇമാം തിർമിദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഹജർ, ഇബ്നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

16 – നമസ്ക്കാരശേഷമുളള ദിക്റുകൾ​

16 - നമസ്ക്കാരശേഷമുളള ദിക്റുകൾ

നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ

أَسْـتَغْفِرُ الله

“അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു” (മൂന്ന് പ്രാവശ്യം ചൊല്ലണം)

أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ

“അല്ലാഹുവേ നീയാണ് അസ്സലാം (സമാധാനം നൽകുന്നവൻ), നിന്നിൽ നിന്നാണ് സമാധാനം, ഉന്നതിയുടേയും മഹത്വത്തിന്റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂർണ്ണനായിരിക്കുന്നു.” 

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

“യഥാർത്ഥ ആരാധ്യനായി അല്ലാഹു വല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്ര മാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവനെല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നൽകുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നൽകുന്നവനായി ആരുമില്ല. നിന്റെ അടുക്കൽ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.” 

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللهِ ، لاَ إلـَهَ إلاَّ اللهُ ، وَلاَنَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയുമില്ല. അല്ലാഹുവല്ലാതെ യാതൊരുആരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങൾ ആരാധിക്കുന്നുമില്ല. സർവ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്റേത് മാത്രാണ്. ഉത്തമമായ സ്തുതികൾ അവനുണ്ട്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. വണക്കം അവന് നിഷ്കളങ്കമാക്കുന്നവരിലാണ് ഞാന്‍; സത്യനിഷേധികൾ വെറുപ്പ് പ്രകടിപ്പിച്ചാലും.”

سُبْحَانَ اللهِ

“അല്ലാഹു എത്ര പരിശുദ്ധൻ”

മുപ്പത്തിമൂന്ന് തവണ

الْحَمْدُ للهِ

“അല്ലാഹുവിനാണ് സർവ്വ സ്തുതിയും”

മുപ്പത്തിമൂന്ന് തവണ

اللهُ أَكْبَرْ

“അല്ലാഹുവാണ് വലിയവൻ”

മുപ്പത്തിമൂന്ന് തവണ

നൂറ് തികക്കാൻ

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.

കുറിപ്പ്: —————————————

ഈ ദിക്റുകൾ നൂറ് തികച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ സമുദ്രത്തിലെ നുരകൾക്ക് തുല്യമാണെങ്കിലും പൊറുക്കപ്പെടുമെന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

ശേഷം ഈ മൂന്ന് സൂറത്തുകളും പാരായണം ചെയ്യുക. 

1. സൂറത്തുൽ ഇഖ്‌ലാസ്

بسم الله الرحمن الرحيم ۞ قُلْ هُوَ اللهُ أَحَدٌ ۞ اللهُ الصَّمَدُ ۞ لَمْ يَلِدْ وَلَمْ يُولَدْ ۞ وَلَمْ يَكُن لَّهُ كُفُواً أَحَدٌ

2. സൂറത്തുൽ ഫലഖ് 

بسم الله الرحمن الرحيم ۞ قُلْ أَعُوذُ بِرَبِّ الْفَلَقِ ۞ مِن شَرِّ مَا خَلَقَ ۞ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ۞ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ۞ وَمِن شَرِّ حَاسِدٍ إِذَا حَسَدَ

3. സൂറത്തുന്നാസ്

بسم الله الرحمن الرحيم ۞ قُلْ أَعُوذُ بِرَبِّ النَّاسِ ۞ مَلِكِ النَّاسِ ۞ إِلَهِ النَّاسِ ۞ مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ ۞ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ۞ مِنَ الْجِنَّةِ وَالنَّاسِ ۞

ആയത്തുൽ കുർസിയ്യ് ഓതുക 

اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)

കുറിപ്പ്: —————————————

നബി ﷺ പറഞ്ഞു: (ആരെങ്കിലും എല്ലാ നമസ്കാരശേഷവും ആയത്തുൽ കുർസിയ്യ് ഓതിയാൽ മരണമല്ലാതെ അയാളുടെ സ്വർഗ്ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല) (സുനനു ന്നസാഇ)

സുബ്ഹിക്കും മഗ്‌രിബിനും ശേഷം  [പത്ത് തവണവീതം ചൊല്ലേണ്ടതാണ്]

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്

കുറിപ്പ്: —————————————

ഒരാൾ നമസ്കാരാനന്തരം ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നു കൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തുമെന്നും അതുകൊണ്ട് അല്ലാഹു അവനിൽനിന്ന് പത്ത് തിന്മകൾ മായിക്കുമെന്നും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തുമെന്നും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെയായിരിക്കുമെന്നും പ്രദോഷം വരെ അവ അവന് (പിശാചിൽനിന്ന്) സുരക്ഷയായിരിക്കുമെന്നും. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. 

15 – അല്ലാഹുവിന്റെ സംരക്ഷണവും സഹായവും

15 - അല്ലാഹുവിന്റെ സംരക്ഷണവും സഹായവും

وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا

Quran 4:75

“ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകൾ അധിവസിക്കുന്ന ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ.” (അന്നിസാഅ്: 75)

رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ

Quran 28:21

“എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.” (അൽ-ഖസ്വസ്: 21)

رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ. وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ.

Quran 23:97,98

“ എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാന്‍ നിന്നോടു രക്ഷ തേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷ തേടുന്നു.” (അല്‍ മുഅ്മിനൂന്‍: 97, 98)

اللَّهُمَّ احْفَظنِي بالإِسْلاَمِ قائِماً، واحْفَظْنِي بالإِسْلاَمِ قاعِداً، واحْفَظنِي بالإِسْلاَمِ راقِداً، ولا تُشْمِتْ بِي عَدُوّاً ولا حاسِداً. اللَّهُمَّ إِنِّي أسْألُكَ مِنْ كُلِّ خَيْر خزائِنُهُ بِيَدِكَ، وأعُوذُ بِكَ مِنْ كُلِّ شَرَ خَزَائِنُهُ بِيَدِكَ

الحاكم

“അല്ലാഹുവെ, നിറുത്തത്തിലും ഇരുത്തത്തിലും ഉറക്കത്തിലുമെല്ലാം ഇസ്‌ലാം കൊണ്ട് നീ എന്നെ സംരക്ഷിക്കേണമേ, എന്നെ കൊണ്ട് എന്റെ ശത്രുവിനെയോ അസൂയക്കാരനെയോ നീ സന്തോഷിപ്പിക്കരുതെ, അല്ലാഹുവേ, നിന്റെ കയ്യിലുളള നന്മകളുടെ ഖജനാവിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ കരങ്ങളിലുളള നാശത്തിന്റെ ഖജനാവുകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.” (ഹാകിം) 

14 – ഫിത്‌നകളിൽ നിന്ന് കാവൽ ചോദിക്കൽ​

14 - ഫിത്‌നകളിൽ നിന്ന് കാവൽ ചോദിക്കൽ

اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ.

‘അല്ലാഹുവേ ക്വബ്‌ർ ശിക്ഷയിൽ നിന്നും നരക ശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളില്‍നിന്നും മസീഹുദ്ദജ്ജാലിന്‍റെ പരീക്ഷണകെടുതികളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’

رَبَّنَا لَا تَجْعَلْنَا فِتْنَةً لِلْقَوْمِ الظَّالِمِينَ

Quran 10:85

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ മർദ്ദനത്തിന് ഇരയാക്കരുതേ.” (യൂനുസ്: 85)

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ 

الترمذي

‘അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം അനുസ്മരിക്കുന്നതോടെ ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.’ (തിർമിദി)

കുറിപ്പ്:

ഈ വചനം പ്രദോഷത്തിൽ മൂന്നു തവണ ചൊല്ലിയാൽ പുലരുന്നതുവരേയും പ്രഭാതത്തിൽ മൂന്നു തവണ ചൊല്ലിയാൽ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും ബാധിക്കുകയില്ലെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. 

13 – മാനസിക – ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം

13 - മാനസിക - ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം

اللَّهُمَّ إنِّي أعُوذُ بِكَ مِنَ العَجْزِ والكَسَلِ والجُبْنِ والبُخْلِ والهَرَمِ والقَسْوَةِ والغَفْلَةِ والعَيْلَةِ والذِّلَّةِ والمَسْكَنَةِ، وأعُوذُ بِكَ مِنَ الفَقْرِ والكُفْرِ والفُسُوقِ والشِّقاقِ والنِّفاقِ والسُّمْعَةِ والرِّياءِ، وأعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ

أحمد

‘അല്ലാഹുവേ അശക്തത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം, പാരുഷ്യം, അശ്രദ്ധ, അന്യാശ്രയത്വം, നിന്ദ്യത, അധമത്വം എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ദാരിദ്രം, കുഫ്ർ, നീചവൃത്തി, അനൈക്യം, കാപട്യം, ലോകപ്രശസ്തി, ലോകമാന്യത, എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങൾ എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു.’ (അഹ്‌മദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْجُوعِ فَإِنَّهُ بِئْسَ الضَّجِيعُ وَأَعُوذُ بِكَ مِنْ الْخِيَانَةِ فَإِنَّهَا بِئْسَتِ الْبِطَانَةُ

‘അല്ലാഹുവേ, വിശപ്പിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു; കാരണം വിശപ്പ് മോശമായ കിടപ്പറയിലെ പങ്കാളിയാകുന്നു. വഞ്ചനയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു; കാരണം വഞ്ചന മോശക്കാരനായ ആത്മമിത്രമാകുന്നു.’

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَعِلْمٍ لَا يَنْفَعُ وَدَعْوَةٍ لَا يُسْتَجَابُ لَهَا

صحيح مسلم

“അല്ലാഹുവേ, എന്റെ ശരീരത്തിന് അതിന്റെ ഭക്തി നീ നൽകേണമേ. നീ അതിനെ സംസ്കരിക്കേണമേ. നീ അതിനെ സംസ്കരിക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ രക്ഷാധികാരിയും യജമാനനുമാണല്ലോ. അല്ലാഹുവേ ഉപകാരപ്പെടാത്ത അറിവിൽനിന്നും ഭയപ്പെടാത്ത ഹൃദയത്തിൽ നിന്നും (വിശപ്പുമാറി) നിറയാത്ത ശരീരത്തിൽ നിന്നും ഉത്തരം നൽകപ്പെടാത്ത ദുആഇൽനിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.” (മുസ്‌ലിം)

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالجُبْنِ وَالبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ

صحيح البخاري

‘അല്ലാഹുവേ, മനോവ്യഥയിൽ നിന്നും ദുഃഖത്തിൽ നിന്നും അശക്തതയിൽനിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽ നിന്നും പിശുക്കിൽനിന്നും കടഭാരത്തിൽ നിന്നും ആളുകളുടെ മേൽകോയ്മ‌യിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ബുഖാരി)

 اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ

صحيح البخاري

‘അല്ലാഹുവേ, പരീക്ഷണ കെടുതിയിൽ നിന്നും ദൗർഭാഗ്യ കയത്തിൽനിന്നും വിധിയിലെ വിപത്തിൽനിന്നും എനിക്കേൽക്കുന്ന പ്രയാസത്തിൽ ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ബുഖാരി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ يَوْمِ السُّوءِ، وَمِنْ لَيْلَةِ السُّوءِ، وَمِنْ سَاعَةِ السُّوءِ، وَمِنْ صَاحِبِ السُّوءِ، وَمِنْ جَارِ السُّوءِ فِي دَارِ الْمُقَامَةِ

الطبراني

‘അല്ലാഹുവേ, മോശമായ ദിനം, മോശമായ രാവ്, മോശമായ സമയം, മോശമായ കൂട്ടുകാരന്‍, ദാറുൽമുക്വാമിലുള്ള(നാട്ടിലുള്ള) ചീത്ത അയൽവാസി എന്നിവയിൽനിന്ന് ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ത്വബ്റാനി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ ، وَأَعُوذُ بِكَ مِنَ التَّرَدِّي وَأَعُوذُ بِكَ مِنَ الْغَرَقِ وَالْحَرَقِ وَالْهَرَمِ وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا ، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا.

أبي داود

‘അല്ലാഹുവേ തകർന്ന് വീണു (മരിക്കു) ന്നതിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ഉയരത്തിൽ നിന്ന് വീണു (മരിക്കു) ന്നതിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. മുങ്ങിമരിക്കുന്നതിൽ നിന്നും തീപിടുത്തത്തിൽ (മരിക്കു)ന്നതിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. മരണവേളയിൽ പിശാച് എന്നെ വീഴ്ത്തുന്നതിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടി ഞാന്‍ മരിക്കുന്നതിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. വിഷ ജന്തുവിന്റെ കടിയേറ്റ് മരിക്കുന്നതിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. (അബൂദാവൂദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ

صحيح مسلم

‘അല്ലാഹുവേ, നിന്റെ അനുഗ്രഹം നീങ്ങി പോകുന്നതിൽ നിന്നും നിന്റെ സൗഖ്യം വഴിമാറുന്നതിൽ നിന്നും പെട്ടെന്നുള്ള നിന്റെ പ്രതികാര നടപടിയിൽനിന്നും നിന്റെ മുഴുകോപത്തിൽനിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (മുസ്‌ലിം)

اللَّهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عَقُوبَتِكَ، وَأَعُوذُ بِكَ مِنْكَ لا أُحْصِي ثَنَاءً عَلَيكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

النسائي

“അല്ലാഹുവേ, നിന്റെ തൃപ്തി കൊണ്ട് നിന്റെ കോപത്തിൽ നിന്നും സൌഖ്യം കൊണ്ട് ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. ഞാൻ നിന്നെ കൊണ്ട് നിന്നിൽ നിന്ന് രക്ഷചോദിക്കുന്നു. നീ നിന്നെ സ്വയം പുകഴ്ത്തിയ പോലെ കണക്കില്ലാത്തയത്ര ഞാൻ നിന്നെ പുകഴ്ത്തുന്നു.” (നസാഈ)

اللَّهُمَّ جَنِّبْنِي مُنْكَرَاتِ اَلْأَخْلَاقِ، وَالْأَهْوَاءِ، وَالْأَعْمَالِ، وَالْأَدْوَاءِ 

الطبراني

“അല്ലാഹുവേ, മോശമായ സ്വഭാവങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നെ അകറ്റേണമേ.”  (ത്വബ്റാനി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي وَمِنْ شَرِّ بَصَرِي وَمِنْ شَرِّ لِسَانِي وَمِنْ شَرِّ قَلْبِي وَمِنْ شَرِّ مَنِيِّي

أبي داود

‘അല്ലാഹുവേ, എന്റെ കേൾവിയുടേയും കാഴ്ചയുടേയും നാവിന്റെയും ഹൃദയത്തിന്റെയും ലൈംഗികാവയവത്തിന്റെയും വിപത്തിൽ നിന്ന് ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (അബൂദാവൂദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْفَقْرِ وَالْقِلَّةِ وَالذِّلَّةِ وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ أَوْ أُظْلَمَ

أبي داود

“അല്ലാഹുവേ, ദാരിദ്ര്യത്തിൽ നിന്നും കുറവിൽ നിന്നും നിന്ദ്യതയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. ഞാൻ അക്രമം പ്രവർത്തിക്കുന്നതിൽ നിന്നും അക്രമം പ്രവർത്തിക്കപ്പെടുന്നവരിൽ നിന്നും രക്ഷ ചോദിക്കുന്നു.” (അബൂദാവൂദ്)

05 – സ്വർഗ പ്രവേശനവും നരക മോചനവും

05 - സ്വർഗ പ്രവേശനവും നരക മോചനവും

سؤال الله الجنة والنجاة من النار

വിശ്വാസികളുടെ പ്രഥമ ലക്ഷ്യമാണ് സ്വർഗപ്രവേശനവും നരക മോചനവും. അല്ലാഹു തന്റെ ദാസന്മാർക്ക് വേണ്ടി തയ്യാറാക്കി വെച്ച സ്വർഗത്തെക്കുറിച്ച് വിശുദ്ധ ക്വുർആനും തിരുസുന്നത്തും ഏറെ വിശദീകരിക്കുന്നുണ്ട്. ക്വുദ്സിയായ ഒരു ഹദീസിൽ ഇപ്രകാരം കാണാം.

أَعْدَدْتُ لِعِبَادِى الصَّالِحِينَ مَا لاَ عَيْنَ رَأَتْ ، وَلاَ أُذُنَ سَمِعَتْ ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ

“എന്റെ സദ്‌വൃത്തരായ ദാസന്മാർക്ക് ഞാൻ ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേൾക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയിൽ കൊണ്ട് വരാത്തത്ര ഒരുക്കിയിരിക്കുന്നു.”

ബുഖാരി

അതു കൊണ്ട് അല്ലാഹു ഒരുക്കി വെച്ച സ്വർഗം ചോദിക്കണമെന്നാണ് നബി ﷺ നമ്മെ പഠിപ്പിച്ചത്. നബി ﷺ പറയുകയാണ്.

مَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ

“ഒരാൾ അല്ലാഹുവോട് മൂന്ന് തവണ സ്വർഗം തേടിയാൽ, സ്വർഗം പറയും: അല്ലാഹുവെ, ഇയാളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ, ഒരാൾ അല്ലാഹുവിനോട് മൂന്ന് തവണ നരകത്തിൽ നിന്ന് മോചനം തേടിയാൽ നരകം പറയും അല്ലാഹുവെ, ഇയാൾക്ക് നീ നരകത്തിൽ നിന്ന് മോചനമേകണേ.”

തിർമിദി

എല്ലാ ദിവസവും നമ്മുടെ ദുആയിൽ ഇടം പിടിക്കേണ്ട ചോദ്യമാണിത്. സ്വർഗ പ്രവേശനവും നരക മോചനവും ആഗ്രഹിക്കുന്നവർക്കായി അല്ലാഹുവിന്റെ തിരുദൂതർ പഠിപ്പിച്ച ഏതാനും ചില പ്രാർത്ഥനകൾ കാണുക.

اللهم إني أسألك الجنة، وأعوذ بك مِن النار

അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു. നരകത്തിൽ നിന്ന് കാവൽ തേടുകയും ചെയ്യുന്നു.

ഇബ്‌നുമാജ

رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ

“എന്റെ റബ്ബേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും (ചെയ്യേണമേ)”

സൂറത്തുത്തഹ്‌രീം: 11

رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ۞ وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ ۞ وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ

“എന്റെ റബ്ബേ, എനിക്ക് നീ തത്വജ്ഞാനം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ. പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂർണ്ണമായ സ്വർഗത്തിന്റെ അവകാശികളിൽ പെട്ടവനാക്കേണമേ.”

അശ്ശുഅറാഅ്: 83-85

رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا

“ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.”

അൽ ഫുർഖാൻ: 65

اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَرَبَّ إِسْرَافِيلَ أَعُوذُ بِكَ مِنْ حَرِّ النَّارِ وَمِنْ عَذَابِ الْقَبْرِ

“ജിബ്‌രീലിന്റെയും മീകാഈലിന്റെയും ഇസ്റാഫീലിന്റെയും രക്ഷിതാവായ അല്ലാഹുവേ, നരകച്ചൂടിൽ നിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.”

നസാഇ‌

04 – ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

04 - ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

الأوقات التي تجاب فيها الدعوات

ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

ഏതു സ്ഥലത്ത് വെച്ചും ഏതു സാഹചര്യത്തിലും അടിമകൾക്ക് അല്ലാഹുവോട് ദുആ നടത്താം. എന്നാൽ അല്ലാഹുവോട് പ്രാർത്ഥിക്കുമ്പോൾ ഉത്തരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുളള സമയങ്ങളും സ്ഥലങ്ങളും തിരുദൂതർ ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവ താഴെ നൽകുന്നു.