05 - സ്വർഗ പ്രവേശനവും നരക മോചനവും
سؤال الله الجنة والنجاة من النار
വിശ്വാസികളുടെ പ്രഥമ ലക്ഷ്യമാണ് സ്വർഗപ്രവേശനവും നരക മോചനവും. അല്ലാഹു തന്റെ ദാസന്മാർക്ക് വേണ്ടി തയ്യാറാക്കി വെച്ച സ്വർഗത്തെക്കുറിച്ച് വിശുദ്ധ ക്വുർആനും തിരുസുന്നത്തും ഏറെ വിശദീകരിക്കുന്നുണ്ട്. ക്വുദ്സിയായ ഒരു ഹദീസിൽ ഇപ്രകാരം കാണാം.
أَعْدَدْتُ لِعِبَادِى الصَّالِحِينَ مَا لاَ عَيْنَ رَأَتْ ، وَلاَ أُذُنَ سَمِعَتْ ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ
“എന്റെ സദ്‌വൃത്തരായ ദാസന്മാർക്ക് ഞാൻ ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേൾക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയിൽ കൊണ്ട് വരാത്തത്ര ഒരുക്കിയിരിക്കുന്നു.”
ബുഖാരി
അതു കൊണ്ട് അല്ലാഹു ഒരുക്കി വെച്ച സ്വർഗം ചോദിക്കണമെന്നാണ് നബി ﷺ നമ്മെ പഠിപ്പിച്ചത്. നബി ﷺ പറയുകയാണ്.
مَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ
“ഒരാൾ അല്ലാഹുവോട് മൂന്ന് തവണ സ്വർഗം തേടിയാൽ, സ്വർഗം പറയും: അല്ലാഹുവെ, ഇയാളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ, ഒരാൾ അല്ലാഹുവിനോട് മൂന്ന് തവണ നരകത്തിൽ നിന്ന് മോചനം തേടിയാൽ നരകം പറയും അല്ലാഹുവെ, ഇയാൾക്ക് നീ നരകത്തിൽ നിന്ന് മോചനമേകണേ.”
തിർമിദി
എല്ലാ ദിവസവും നമ്മുടെ ദുആയിൽ ഇടം പിടിക്കേണ്ട ചോദ്യമാണിത്. സ്വർഗ പ്രവേശനവും നരക മോചനവും ആഗ്രഹിക്കുന്നവർക്കായി അല്ലാഹുവിന്റെ തിരുദൂതർ പഠിപ്പിച്ച ഏതാനും ചില പ്രാർത്ഥനകൾ കാണുക.
اللهم إني أسألك الجنة، وأعوذ بك مِن النار
അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു. നരകത്തിൽ നിന്ന് കാവൽ തേടുകയും ചെയ്യുന്നു.
ഇബ്‌നുമാജ
رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ
“എന്റെ റബ്ബേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും (ചെയ്യേണമേ)”
സൂറത്തുത്തഹ്‌രീം: 11
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ۞ وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ ۞ وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ
“എന്റെ റബ്ബേ, എനിക്ക് നീ തത്വജ്ഞാനം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ. പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂർണ്ണമായ സ്വർഗത്തിന്റെ അവകാശികളിൽ പെട്ടവനാക്കേണമേ.”
അശ്ശുഅറാഅ്: 83-85
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا
“ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.”
അൽ ഫുർഖാൻ: 65
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَرَبَّ إِسْرَافِيلَ أَعُوذُ بِكَ مِنْ حَرِّ النَّارِ وَمِنْ عَذَابِ الْقَبْرِ
“ജിബ്‌രീലിന്റെയും മീകാഈലിന്റെയും ഇസ്റാഫീലിന്റെയും രക്ഷിതാവായ അല്ലാഹുവേ, നരകച്ചൂടിൽ നിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.”
നസാഇ