04 - ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ
الأوقات التي تجاب فيها الدعوات

ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ
ഏതു സ്ഥലത്ത് വെച്ചും ഏതു സാഹചര്യത്തിലും അടിമകൾക്ക് അല്ലാഹുവോട് ദുആ നടത്താം. എന്നാൽ അല്ലാഹുവോട് പ്രാർത്ഥിക്കുമ്പോൾ ഉത്തരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുളള സമയങ്ങളും സ്ഥലങ്ങളും തിരുദൂതർ ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവ താഴെ നൽകുന്നു.
- ലൈലത്തുൽ ക്വദ്റ്.
- രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നിൽ.
- ഫർദ്വ് നമസ്കാരത്തിന്റെ അവസാനത്തിൽ.
- ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിൽ.
- ഓരോ രാത്രിയിലും ഒരു പ്രത്യേക സമയം.
- ഫർദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോൾ.
- മഴ വർഷിക്കുമ്പോൾ.
- യുദ്ധത്തിൽ സൈന്യങ്ങൾ കണ്ടുമുട്ടുമ്പോൾ.
- വെള്ളിയാഴ്ച അസ്വറിന്റെ അവസാനസമയം. അല്ലെങ്കിൽ ഖുതുബയുടേയും ജുമുഅഃ നമസ്കാരത്തിന്റെയും സമയം.
- സംസം വെള്ളം കുടിക്കുമ്പോൾ.
- സുജൂദിൽ.
- രാത്രി ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ.
- ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കിൽ നിന്ന് ഉണർന്ന് എഴുന്നേൽക്കുകയും ദുആ ചെയ്യുകയും ചെയ്താൽ.
- മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
- ഇസ്മുല്ലാഹിൽ അഅ്ള്വം (അല്ലാഹുവിന്റെ ഉൾകൃഷ്ടമായ നാമങ്ങൾ) കൊണ്ടുള്ള ദുആ.
- സഹോദരന്റെ അസാന്നിധ്യത്തിൽ അവനു വേണ്ടിയുള്ള ദുആ.
- അറഫാദിനം അറഫഃയിൽ വെച്ചുള്ള ദുആ.
- റമദ്വാനിലെ ദുആഅ്.
- നോമ്പുകാരന് നോമ്പു തുറക്കുന്നതു വരെയുള്ള ദുആഅ്.
- നോമ്പുകാരന് നോമ്പു തുറക്കുമ്പോഴുള്ള ദുആഅ്.
- അല്ലാഹുവിനെ സ്മരിക്കുന്ന വേദികളിൽ ദുആ ചെയ്യുക.
- മുസ്വീബത്തുകൾ ഏൽക്കുമ്പോൾ,
- തികഞ്ഞ ആത്മാർത്ഥതയുണ്ടാവുകയും അല്ലാഹുവിലേക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
- മർദ്ദകന്നെതിരിൽ മർദ്ദിതന്റെ ദുആഅ്.
- പിതാവ് സന്താനങ്ങൾക്കു വേണ്ടിയോ അവർക്ക് എതിരിലോ നടത്തുന്ന ദുആഅ്.
- യാത്രക്കാരന്റെ ദുആഅ്.
- നിർബന്ധിതാവസ്ഥയിലുള്ള ദുആഅ്.
- നീതിമാനായ ഭരണാധികാരിയിൽ നിന്നുള്ള ദുആഅ്.
- പുണ്യം ചെയ്യുന്ന മക്കളിൽ നിന്ന് മാതാപിതാക്കൾക്ക് വേണ്ടിയുള്ള ദുആഅ്.
- വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേണ്ട സുന്നത്തിൽ സ്ഥിരപ്പെട്ട ദുആഅ്.
- ഹജ്ജിൽ ജംറത്തുസ്സ്വുഗ്റയും ജംറത്തുൽ വുസ്ത്വയും എറിഞ്ഞതിന് ശേഷമുള്ള ദുആഅ്.
- കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റിൽ ദുആഅ് ചെയ്താലും കഅ്ബക്കകത്താണ്.)
- ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവന് സ്വഫാ മർവ്വകളിൽ നിർവ്വഹിക്കുന്ന ദുആഅ്.
- ദുൽഹജ്ജ് പത്തിനു മശ്അറുൽഹറാമിൽ (മുസ്ദലിഫഃയിൽ) വെച്ചുള്ള ദുആഅ്.