13 – മാനസിക – ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം

13 - മാനസിക - ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം

اللَّهُمَّ إنِّي أعُوذُ بِكَ مِنَ العَجْزِ والكَسَلِ والجُبْنِ والبُخْلِ والهَرَمِ والقَسْوَةِ والغَفْلَةِ والعَيْلَةِ والذِّلَّةِ والمَسْكَنَةِ، وأعُوذُ بِكَ مِنَ الفَقْرِ والكُفْرِ والفُسُوقِ والشِّقاقِ والنِّفاقِ والسُّمْعَةِ والرِّياءِ، وأعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ

أحمد

‘അല്ലാഹുവേ അശക്തത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം, പാരുഷ്യം, അശ്രദ്ധ, അന്യാശ്രയത്വം, നിന്ദ്യത, അധമത്വം എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ദാരിദ്രം, കുഫ്ർ, നീചവൃത്തി, അനൈക്യം, കാപട്യം, ലോകപ്രശസ്തി, ലോകമാന്യത, എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങൾ എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു.’ (അഹ്‌മദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْجُوعِ فَإِنَّهُ بِئْسَ الضَّجِيعُ وَأَعُوذُ بِكَ مِنْ الْخِيَانَةِ فَإِنَّهَا بِئْسَتِ الْبِطَانَةُ

‘അല്ലാഹുവേ, വിശപ്പിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു; കാരണം വിശപ്പ് മോശമായ കിടപ്പറയിലെ പങ്കാളിയാകുന്നു. വഞ്ചനയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു; കാരണം വഞ്ചന മോശക്കാരനായ ആത്മമിത്രമാകുന്നു.’

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَعِلْمٍ لَا يَنْفَعُ وَدَعْوَةٍ لَا يُسْتَجَابُ لَهَا

صحيح مسلم

“അല്ലാഹുവേ, എന്റെ ശരീരത്തിന് അതിന്റെ ഭക്തി നീ നൽകേണമേ. നീ അതിനെ സംസ്കരിക്കേണമേ. നീ അതിനെ സംസ്കരിക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ രക്ഷാധികാരിയും യജമാനനുമാണല്ലോ. അല്ലാഹുവേ ഉപകാരപ്പെടാത്ത അറിവിൽനിന്നും ഭയപ്പെടാത്ത ഹൃദയത്തിൽ നിന്നും (വിശപ്പുമാറി) നിറയാത്ത ശരീരത്തിൽ നിന്നും ഉത്തരം നൽകപ്പെടാത്ത ദുആഇൽനിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.” (മുസ്‌ലിം)

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالجُبْنِ وَالبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ

صحيح البخاري

‘അല്ലാഹുവേ, മനോവ്യഥയിൽ നിന്നും ദുഃഖത്തിൽ നിന്നും അശക്തതയിൽനിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽ നിന്നും പിശുക്കിൽനിന്നും കടഭാരത്തിൽ നിന്നും ആളുകളുടെ മേൽകോയ്മ‌യിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ബുഖാരി)

 اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ

صحيح البخاري

‘അല്ലാഹുവേ, പരീക്ഷണ കെടുതിയിൽ നിന്നും ദൗർഭാഗ്യ കയത്തിൽനിന്നും വിധിയിലെ വിപത്തിൽനിന്നും എനിക്കേൽക്കുന്ന പ്രയാസത്തിൽ ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ബുഖാരി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ يَوْمِ السُّوءِ، وَمِنْ لَيْلَةِ السُّوءِ، وَمِنْ سَاعَةِ السُّوءِ، وَمِنْ صَاحِبِ السُّوءِ، وَمِنْ جَارِ السُّوءِ فِي دَارِ الْمُقَامَةِ

الطبراني

‘അല്ലാഹുവേ, മോശമായ ദിനം, മോശമായ രാവ്, മോശമായ സമയം, മോശമായ കൂട്ടുകാരന്‍, ദാറുൽമുക്വാമിലുള്ള(നാട്ടിലുള്ള) ചീത്ത അയൽവാസി എന്നിവയിൽനിന്ന് ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ത്വബ്റാനി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ ، وَأَعُوذُ بِكَ مِنَ التَّرَدِّي وَأَعُوذُ بِكَ مِنَ الْغَرَقِ وَالْحَرَقِ وَالْهَرَمِ وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا ، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا.

أبي داود

‘അല്ലാഹുവേ തകർന്ന് വീണു (മരിക്കു) ന്നതിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ഉയരത്തിൽ നിന്ന് വീണു (മരിക്കു) ന്നതിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. മുങ്ങിമരിക്കുന്നതിൽ നിന്നും തീപിടുത്തത്തിൽ (മരിക്കു)ന്നതിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. മരണവേളയിൽ പിശാച് എന്നെ വീഴ്ത്തുന്നതിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടി ഞാന്‍ മരിക്കുന്നതിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. വിഷ ജന്തുവിന്റെ കടിയേറ്റ് മരിക്കുന്നതിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. (അബൂദാവൂദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ

صحيح مسلم

‘അല്ലാഹുവേ, നിന്റെ അനുഗ്രഹം നീങ്ങി പോകുന്നതിൽ നിന്നും നിന്റെ സൗഖ്യം വഴിമാറുന്നതിൽ നിന്നും പെട്ടെന്നുള്ള നിന്റെ പ്രതികാര നടപടിയിൽനിന്നും നിന്റെ മുഴുകോപത്തിൽനിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (മുസ്‌ലിം)

اللَّهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عَقُوبَتِكَ، وَأَعُوذُ بِكَ مِنْكَ لا أُحْصِي ثَنَاءً عَلَيكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

النسائي

“അല്ലാഹുവേ, നിന്റെ തൃപ്തി കൊണ്ട് നിന്റെ കോപത്തിൽ നിന്നും സൌഖ്യം കൊണ്ട് ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. ഞാൻ നിന്നെ കൊണ്ട് നിന്നിൽ നിന്ന് രക്ഷചോദിക്കുന്നു. നീ നിന്നെ സ്വയം പുകഴ്ത്തിയ പോലെ കണക്കില്ലാത്തയത്ര ഞാൻ നിന്നെ പുകഴ്ത്തുന്നു.” (നസാഈ)

اللَّهُمَّ جَنِّبْنِي مُنْكَرَاتِ اَلْأَخْلَاقِ، وَالْأَهْوَاءِ، وَالْأَعْمَالِ، وَالْأَدْوَاءِ 

الطبراني

“അല്ലാഹുവേ, മോശമായ സ്വഭാവങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നെ അകറ്റേണമേ.”  (ത്വബ്റാനി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي وَمِنْ شَرِّ بَصَرِي وَمِنْ شَرِّ لِسَانِي وَمِنْ شَرِّ قَلْبِي وَمِنْ شَرِّ مَنِيِّي

أبي داود

‘അല്ലാഹുവേ, എന്റെ കേൾവിയുടേയും കാഴ്ചയുടേയും നാവിന്റെയും ഹൃദയത്തിന്റെയും ലൈംഗികാവയവത്തിന്റെയും വിപത്തിൽ നിന്ന് ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (അബൂദാവൂദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْفَقْرِ وَالْقِلَّةِ وَالذِّلَّةِ وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ أَوْ أُظْلَمَ

أبي داود

“അല്ലാഹുവേ, ദാരിദ്ര്യത്തിൽ നിന്നും കുറവിൽ നിന്നും നിന്ദ്യതയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. ഞാൻ അക്രമം പ്രവർത്തിക്കുന്നതിൽ നിന്നും അക്രമം പ്രവർത്തിക്കപ്പെടുന്നവരിൽ നിന്നും രക്ഷ ചോദിക്കുന്നു.” (അബൂദാവൂദ്)

Leave a Comment