നബി ചരിത്രം – 64
നബി ചരിത്രം - 64: ഹിജ്റ ആറാം വർഷം [ഭാഗം: 4]

“ഗ്രാമീണ അറബികളില്‍ നിന്ന് പിന്നോക്കം മാറി നിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു”.(ഫത്ഹ്:11,12)
നബി ചരിത്രം – 63
നബി ചരിത്രം - 63: ഹിജ്റ ആറാം വർഷം [ഭാഗം: 3]

നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ (തുടർച്ച)
ഇവരെക്കുറിച്ചാണ് ഖുർആനിലെ ഈ വചനം അവതരിച്ചത്.
അത് ഞാൻ തന്നെയാണോ?

ആ മരണ വാ൪ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹ ത്തിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റവും സംസാരവും മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക. അയാളുടെ മരണ വാ൪ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി. നല്ലതല്ലാതെ അയാളെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല. ഒരു തവണ മാത്രം അദ്ദേഹത്തെ കണ്ടവരും പരിചയപ്പെട്ടവരും അയാളുടെ നന്മകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന് സ്വ൪ഗം നൽകട്ടെ….
ഈ മരണം മനസ്സിലേക്കിട്ടു തന്ന രണ്ടു ചിന്തകൾ പങ്കുവെക്കണം എന്നു തോന്നി.
- നാം മരണപ്പെട്ടാൽ എന്തായിരിക്കും ചുറ്റുമുളളവ൪ പറയുക.
- മറ്റുളളവ൪ക്ക് പറയാൻ നന്മകൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും പടച്ച റബ്ബിന്റെ മുമ്പിൽ ആ നന്മകൾ എല്ലാം നമുക്ക് ലഭിക്കുമോ?
അവരുടെ കണ്ണിലെ നാം?
➖🔰➖
മറ്റുളളവ൪ക്ക് മുമ്പിൽ നാം മാന്യന്മാരാണ് അല്ലേ? പെരുമാറ്റം, വാക്കുകൾ, നോട്ടം എല്ലാ മനോഹരം. നമ്മളോട് സംസാരിച്ചാൽ ആ സംസാരം കേൾക്കുന്നവ൪ക്ക് ഈമാൻ പോലും വ൪ദ്ധിക്കുന്ന വാക്കുകളും പ്രവ൪ത്തികളും സമ്മാനിക്കാൻ കഴിയുന്നവരാണ് നാം. ചിലപ്പോൾ നമ്മുടെ കൂടെയിരിക്കാൻ കൊതിക്കുന്നവ൪ പോലുമുണ്ടാകും….
കണ്ണാടിക്ക് മുന്നിലെ നാം.?
➖🔰➖
മറ്റുളളവ൪ക്ക് മുന്നിലെ നാം തന്നെയാണോ ഒരു കണ്ണാടിക്ക് മുന്നിലും നമ്മൾ? ചുറ്റിലുമുളളവ൪ നമുക്ക് പകുത്തു തരുന്ന സ്നേഹത്തിനും പരിഗണനക്കും യഥാ൪ത്ഥത്തിൽ നാം അ൪ഹരാണോ? അവ൪ നമ്മളിൽ കാണുന്ന ആത്മാ൪ത്ഥത ജീവിതത്തിൽ നമുക്കുണ്ടോ? നബി (സ്വ) യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് ഇസ്ലാമിന്റെ ആരംഭത്തിൽ നബി (സ്വ)യുടെ ശത്രുവായിരുന്ന അബൂസുഫ്യാൻ ഹി൪ഖൽ ചക്രവ൪ത്തിക്ക് മുമ്പിൽ മുഹമ്മദ് നബി (സ്വ) യെ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേ൪ക്കുന്നവനാണ് എന്നെല്ലാം പറയാൻ കാരണം.
ബനു-ഇസ്രായില്യരിൽ പെട്ട ജുറൈജിന്റെ കഥ മുഹമ്മദ് നബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളിൽ മുഴുകി ജീവിച്ച അദ്ദേഹത്തെ നിമിഷ നേരം കൊണ്ട് ആളുകൾ എതി൪ക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ ആശ്രമം ആളുകൾ തല്ലിപ്പൊളിച്ചു. ആളുകളുടെ മുമ്പിൽ അദ്ദേഹം തോന്നിവാസം പ്രവ൪ത്തിച്ചവനായി കുറച്ചു സമയം അറിയപ്പെട്ടെങ്കിലും അല്ലാഹുവിന്റെ മുമ്പിൽ അദ്ദേഹം പരമ പരിശുദ്ധനായിരുന്നു.നമ്മളും പരിശ്രമിക്കേണ്ടത് അല്ലാഹുവിന്റെ മുമ്പിലെ പരിശുദ്ധിയാണ്. കണ്ണാടിക്ക് മുന്നിൽ നിന്ന് നമ്മെ നോക്കി പറയാൻ പറ്റണം മറ്റുളളവ൪ക്ക് മുന്നിലുളള ഞാൻ തന്നെയാണ് എന്റെ സ്വകാര്യ ജീവിതത്തിലും എന്ന്.
മറ്റുളളവ൪ അറിയാത്ത നന്മകളുണ്ടാവട്ടെ.
➖🔰➖
നമ്മുടെ പല നന്മകളും മറ്റുളളവ൪ അറിയുന്നുണ്ട്. അതു കുറ്റമൊന്നുമല്ല. കൂട്ടമായ് ചെയ്യേണ്ട ധാരാളം നന്മകളും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ടല്ലോ? അവിടെയെല്ലാം നമ്മുടെ നിയ്യത്ത് നന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ മറ്റുളളവ൪ക്ക് അറിയാത്ത, അല്ലാഹുവിനും നമുക്കും മാത്രം അറിയുന്ന ചില നന്മകളും നമുക്ക് ചെയ്യാൻ ശ്രമിച്ചു കൂടെ? മഹത്തായ ഇഖ്‌ലാസിനുടമയായിരുന്നു മുഹമ്മദ് നബി (സ്വ) യുടെ പൗത്രന്‍ ഹസൻ (റ) വിന്റെ മകൻ സൈനുൽ ആബിദീൻ. മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം ലഭിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് അവ൪ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീൻ (ـറഹി) മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത് കറുത്ത തഴമ്പ് കണ്ടിരുന്നു. ഗോതമ്പ് മാവ് ചുമന്ന് കൊണ്ടുപോയതിന്റെ തഴമ്പായിരുന്നു അത്. ആരുമറിയാതെ ചില നന്മകൾ നമുക്കും പ്രവ൪ത്തിച്ചു തുടങ്ങാം. മറ്റഉളളവരെ സഹായിച്ചിട്ടാകാം. അതിന് കഴിയാത്തവ൪ക്ക് ഇബാദത്തുകൾ കൊണ്ടാവാം.
പ്രിയരെ,
ലക്ഷ്യം മറക്കാതിരിക്കുക. ജനിച്ചു എന്നതാണ് മരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ്.മരണ ശേഷം നാം തനിച്ചാണ്. ക൪മ്മങ്ങൾ മാത്രമാണ് കൂട്ടിനുണ്ടാവുക. മറ്റുളളവരുടെ മുമ്പിൽ എത്ര ശുദ്ധമായി ജീവിക്കണം എന്ന് മനസ്സ് കൊതിക്കുന്നോ അതിനേക്കാൾ റബ്ബിന്റെ മുമ്പിൽ വിശുദ്ധ ജീവിതം കാത്തു സൂക്ഷിക്കുക.
അബൂ ഹുറൈറ(റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി(സ)യോട ചോദിക്കപ്പെട്ടു.അവിടുന്ന് പറയുക യുണ്ടായി: അവരില്‍ ഏറ്റവും സൂക്ഷ്മ പുലര്‍ത്തുന്നവനാകുന്നു………..(മുത്തഫഖുന്‍ അലൈഹി)
ഇബ്നുറജബ് – റഹിമഹുല്ലാഹ് – പറഞ്ഞു: സലഫുകളില്‍ ചില൪ പറഞ്ഞു: ”ആ൪ അല്ലാഹുവിനെ സൂക്ഷിച്ചുവൊ,അവന്‍ തന്റെ ശരീരത്തെ കാത്തു സൂക്ഷിച്ചു. ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയൊ, അവന്‍ തന്റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു.’ജീവിതം പാഴാക്കാതിരിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ
✍️✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി
20/07/2020
അത് ഞാൻ തന്നെയാണോ?
അത് ഞാൻ തന്നെയാണോ?

ആ മരണ വാ൪ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹ ത്തിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റവും സംസാരവും മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക. അയാളുടെ മരണ വാ൪ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി. നല്ലതല്ലാതെ അയാളെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല. ഒരു തവണ മാത്രം അദ്ദേഹത്തെ കണ്ടവരും പരിചയപ്പെട്ടവരും അയാളുടെ നന്മകൾ പറഞ്ഞു കൊണ്ടിരിക്കു കയാണ്. അല്ലാഹു അദ്ദേഹത്തിന് സ്വ൪ഗം നൽകട്ടെ....
ഈ മരണം മനസ്സിലേക്കിട്ടു തന്ന രണ്ടു ചിന്തകൾ പങ്കുവെക്കണം എന്നു തോന്നി.
▪️നാം മരണപ്പെട്ടാൽ എന്തായിരിക്കും ചുറ്റുമുളളവ൪ പറയുക. ?
▪️മറ്റുളളവ൪ക്ക് പറയാൻ നന്മകൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും പടച്ച റബ്ബിന്റെ മുമ്പിൽ ആ നന്മകൾ എല്ലാം നമുക്ക് ലഭിക്കുമോ?
അവരുടെ കണ്ണിലെ നാം?
➖🔰➖
മറ്റുളളവ൪ക്ക് മുമ്പിൽ നാം മാന്യന്മാരാണ് അല്ലേ? പെരുമാറ്റം, വാക്കുകൾ, നോട്ടം എല്ലാ മനോഹരം.
നമ്മളോട് സംസാരിച്ചാൽ ആ സംസാരം കേൾക്കുന്നവ൪ക്ക് ഈമാൻ പോലും വ൪ദ്ധിക്കുന്ന വാക്കുകളും പ്രവ൪ത്തികളും സമ്മാനിക്കാൻ കഴിയുന്നവരാണ് നാം. ചിലപ്പോൾ നമ്മുടെ കൂടെയിരിക്കാൻ കൊതിക്കുന്നവ൪ പോലുമുണ്ടാകും....
കണ്ണാടിക്ക് മുന്നിലെ നാം.?
➖🔰➖
മറ്റുളളവ൪ക്ക് മുന്നിലെ നാം തന്നെയാണോ ഒരു കണ്ണാടിക്ക് മുന്നിലും നമ്മൾ? ചുറ്റിലുമുളളവ൪ നമുക്ക് പകുത്തു തരുന്ന സ്നേഹത്തിനും പരിഗണനക്കും യഥാ൪ത്ഥത്തിൽ നാം അ൪ഹരാണോ? അവ൪ നമ്മളിൽ കാണുന്ന ആത്മാ൪ത്ഥത ജീവിതത്തിൽ നമുക്കുണ്ടോ? നബി (സ്വ) യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് ഇസ്ലാമിന്റെ ആരംഭത്തിൽ നബി (സ്വ)യുടെ ശത്രുവായിരുന്ന അബൂസുഫ് യാൻ ഹി൪ഖൽ ചക്രവ൪ത്തിക്ക് മുമ്പിൽ മുഹമ്മദ് നബി (സ്വ) യെ
പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേ൪ക്കുന്നവനാണ് എന്നെല്ലാം പറയാൻ കാരണം. ബനു ഇസ്രായില്യരിൽ പെട്ട ജുറൈജിന്റെ കഥ മുഹമ്മദ് നബി (സ്വ) നമ്മെ
പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളിൽ മുഴുകി ജീവിച്ച അദ്ദേഹത്തെ നിമിഷ നേരം കൊണ്ട് ആളുകൾ എതി൪ക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ ആശ്രമം ആളുകൾ തല്ലിപ്പൊളിച്ചു. ആളുകളുടെ
മുമ്പിൽ അദ്ദേഹം തോന്നിവാസം പ്രവ൪ത്തിച്ചവനായി കുറച്ചു സമയം അറിയപ്പെട്ടെങ്കിലും അല്ലാഹുവിന്റെ മുമ്പിൽ അദ്ദേഹം പരമ പരിശുദ്ധനായിരുന്നു.നമ്മളും പരിശ്രമിക്കേണ്ടത് അല്ലാഹുവിന്റെ മുമ്പിലെ പരിശുദ്ധിയാണ്. കണ്ണാടിക്ക് മുന്നിൽ നിന്ന് നമ്മെ നോക്കി പറയാൻ പറ്റണം മറ്റുളളവ൪ക്ക് മുന്നിലുളള ഞാൻ തന്നെയാണ് എന്റെ സ്വകാര്യ ജീവിതത്തിലും എന്ന്.
മറ്റുളളവ൪ അറിയാത്ത നന്മകളുണ്ടാവട്ടെ.
➖🔰➖
നമ്മുടെ പല നന്മകളും മറ്റുളളവ൪ അറിയുന്നുണ്ട്. അതു കുറ്റമൊന്നുമല്ല. കൂട്ടമായ് ചെയ്യേണ്ട ധാരാളം നന്മകളും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ടല്ലോ? അവിടെയെല്ലാം നമ്മുടെ നിയ്യത്ത് നന്നാക്കുക എന്നതാണ്
ശ്രദ്ധിക്കേണ്ടത്. എന്നാൽ മറ്റുളളവ൪ക്ക് അറിയാത്ത, അല്ലാഹുവിനും നമുക്കും മാത്രം അറിയുന്ന ചില നന്മകളും നമുക്ക് ചെയ്യാൻ ശ്രമിച്ചു കൂടെ? മഹത്തായ ഇഖ്‌ലാസിനുടമയായിരുന്നു മുഹമ്മദ് നബി (സ്വ) യുടെ പൗത്രന്‍ ഹസൻ (റ) വിന്റെ മകൻ സൈനുൽ ആബിദീൻ. മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം ലഭിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് അവ൪ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീൻ (ـറഹി) മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത് കറുത്ത തഴമ്പ് കണ്ടിരുന്നു. ഗോതമ്പ് മാവ് ചുമന്ന് കൊണ്ടുപോയതിന്റെ തഴമ്പായിരുന്നു അത്. ആരുമറിയാതെ ചില നന്മകൾ നമുക്കും പ്രവ൪ത്തിച്ചു തുടങ്ങാം. മറ്റഉളളവരെ സഹായിച്ചിട്ടാകാം. അതിന് കഴിയാത്തവ൪ക്ക് ഇബാദത്തുകൾ കൊണ്ടാവാം.
പ്രിയരെ,
ലക്ഷ്യം മറക്കാതിരിക്കുക. ജനിച്ചു എന്നതാണ് മരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ്.മരണ ശേഷം നാം തനിച്ചാണ്. ക൪മ്മങ്ങൾ മാത്രമാണ് കൂട്ടിനുണ്ടാവുക. മറ്റുളളവരുടെ മുമ്പിൽ എത്ര ശുദ്ധമായി ജീവിക്കണം എന്ന് മനസ്സ് കൊതിക്കുന്നോ അതിനേക്കാൾ റബ്ബിന്റെ മുമ്പിൽ വിശുദ്ധ ജീവിതം കാത്തു സൂക്ഷിക്കുക. അബൂ ഹുറൈറ(റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി(സ)യോട ചോദിക്കപ്പെട്ടു.അവിടുന്ന് പറയുക യുണ്ടായി: അവരില്‍ ഏറ്റവും സൂക്ഷ്മ പുലര്‍ത്തുന്നവനാകുന്നു...........(മുത്തഫഖുന്‍ അലൈഹി)
ഇബ്നുറജബ് - റഹിമഹുല്ലാഹ് - പറഞ്ഞു: സലഫുകളില്‍ ചില൪ പറഞ്ഞു: ''ആ൪ അല്ലാഹുവിനെ സൂക്ഷിച്ചുവൊ,അവന്‍ തന്റെ ശരീരത്തെ കാത്തു സൂക്ഷിച്ചു. ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയൊ, അവന്‍ തന്റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു.'ജീവിതം പാഴാക്കാതിരിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ
✍️✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി
20/07/2020
നബി ചരിത്രം – 61
നബി ചരിത്രം - 61: ഹിജ്റ ആറാം വർഷം [ഭാഗം: 01]
നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ.
(1) ഹിജ്റ ആറാം വർഷം മുഹമ്മദ് ബിനു മസ്‌ലമ رضي الله عنه എന്ന സ്വഹാബിയുടെ നേതൃത്വത്തിൽ 30 ഓളം വരുന്ന ആളുകളെ ഖുറത്വാഅ് എന്ന സ്ഥലത്തേക്ക് നബി നിയോഗിച്ചു. ബനൂ ബകർ ഗോത്രക്കാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. മുഹർറം പത്തിന് അവർ പുറപ്പെട്ടു. രാത്രിയിൽ യാത്ര ചെയ്യുകയും പകലിൽ ഒളിച്ചിരിക്കുകയും ചെയ്തു. അവരുമായി ഏറ്റുമുട്ടിയപ്പോൾ അധികമാളുകളും ഓടിപ്പോയി. ചില ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
ഗനീമത്ത് സ്വത്തായി ഒട്ടകങ്ങളും ആടുകളും ലഭിച്ചു. മുഹർറം മാസത്തിൽ തന്നെ അവർ മദീനയിലേക്ക് മടങ്ങി വരികയും ചെയ്തു. യുദ്ധ സ്വത്തിന്റെ അഞ്ചിലൊന്ന് നബിﷺ മാറ്റി വെച്ചു. ബാക്കിയുള്ളത് സൈന്യത്തിൽ പോയ ആളുകൾക്കിടയിൽ വീതിക്കുകയും ചെയ്തു. 150 ഒട്ടകങ്ങളും മൂവായിരത്തോളം ആടുകളും ഉണ്ടായിരുന്നു.
അഹ്സാബ് യുദ്ധവും ബനൂ ഖുറൈള യുദ്ധവും അവസാനിക്കുകയും അതിന്റെ ഭാഗമായി ഖുറൈഷികളുടെ ശക്തി ക്ഷയിക്കുകയും മദീന ശാന്തമാവുകയും ചെയ്തപ്പോൾ മദീന ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്ന ചില ആളുകളെ മര്യാദ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു ഇത്തരം സൈന്യങ്ങളെ നബി നിയോഗിച്ചിരുന്നത്.
(2) ഖുബൈബുബ്നു അദിയ്യ رضي الله عنه നോടും സംഘത്തോടും വഞ്ചന കാണിച്ച ഒരു ഗോത്രമായിരുന്നു ബനൂ ലഹ്‌യാൻ. മക്കയുടെ പരിധിയിലായിരുന്നു അവരുടെ വീടുകൾ ഉണ്ടായിരുന്നത്. സഖ്യ കക്ഷികളെ അല്ലാഹു പരാജയപ്പെടുത്തുകയും ഖുറൈശികളുടെ അവസ്ഥകൾ ദുർബലപ്പെടുകയും ചെയ്തതോടു കൂടി ഖുബൈബിനെ കൊലപ്പെടുത്തിയ ആളുകളിൽ പ്രതികാര നടപടിയെടുക്കാൻ പറ്റിയ ഒരു നല്ല സമയമാണ് ഇത് എന്ന് നബിﷺ മനസ്സിലാക്കി. റബീഉൽ അവ്വലിൽ- ജമാദുൽ അവ്വൽ എന്നും സംശയമുണ്ട്- ഇരുന്നൂറോളം വരുന്ന സ്വഹാബികളെയും കൊണ്ട് അവർക്ക് നേരെ പുറപ്പെട്ടു. 20 കുതിരകൾ അവരോടൊപ്പം ഉണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം رضي الله عنه നെ മദീനയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചു. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഹുദൈബിയ്യയുടെ സമീപ താഴ്‌വരയായ ഗുറാൻ താഴ്‌വരയിൽ നബിﷺ എത്തിയപ്പോൾ തന്റെ മരണപ്പെട്ടു പോയ സ്വഹാബികൾക്ക് വേണ്ടി പ്രാർത്ഥിച്ചു. അവിടെ വെച്ച് കൊണ്ടായിരുന്നു മുമ്പ് ബനൂ ലഹ്‌യാനുകാർ സ്വഹാബികളെ കൊലപ്പെടുത്തിയത്.
നബിﷺയുടെ വരവിനെ കുറിച്ച് കേട്ടപ്പോൾ ബനൂ ലഹ്‌യാനുകാർ ഓടി രക്ഷപ്പെടുകയും മലകളുടെ മുകളിൽ അഭയം തേടുകയും ചെയ്തു. അതു കൊണ്ടു തന്നെ അവരിൽ ആരെയും പിടികൂടാൻ മുസ്ലിംകൾക്ക് സാധിച്ചില്ല. എന്നാൽ നബിﷺ ഒന്നോ രണ്ടോ ദിവസം അവിടെ തന്നെ താമസമാക്കി. ഓരോ ഭാഗങ്ങളിലേക്കും ചെറു സൈന്യങ്ങളെ അയച്ചു. പക്ഷേ ആരെയും കിട്ടിയില്ല. അതിനു ശേഷം നബിﷺ തന്റെ അനുയായികളെയും കൊണ്ട് അസ്വ്‌ഫാൻ പ്രദേശത്തേക്ക് നീങ്ങി. തങ്ങളുടെ വരവിനെക്കുറിച്ച് ഖുറൈശികളെ അറിയിക്കുവാനും അവരിൽ ഭയം ഉണ്ടാക്കുവാനും തങ്ങളുടെ ശക്തി ബോധ്യപ്പെടുത്തി കൊടുക്കുവാനും വേണ്ടിയായിരുന്നു അത്. 10 യോദ്ധാക്കളെയുമായി നബിﷺ മക്കയുടെ സമീപ പ്രദേശമായ കുറാഉൽഗമീം എന്ന സ്ഥലത്തേക്ക് അബൂബക്കർ رضي الله عنه നെ നിയോഗിച്ചു. പക്ഷെ ആരെയും കാണാതെ അദ്ദേഹവും തിരിച്ചു പോരേണ്ടി വന്നു.
(3) റബീഉൽ അവ്വൽ മാസത്തിൽ ഉക്കാശതുബ്നു മിഹ്‌സ്വനുൽ അസാദ് رضي الله عنه യുടെ നേതൃത്വത്തിൽ ഗംറ് എന്ന സ്ഥലത്തേക്ക് നാല്പതോളം ആളുകളെ നബിﷺ പറഞ്ഞയച്ചു. ബനൂ അസദ് ഗോത്രക്കാരുടെ ജല തടാകം ഉള്ള സ്ഥലമായിരുന്നു അത്. സ്വഹാബികളുടെ വരവിനെക്കുറിച്ച് അറിഞ്ഞ നാട്ടുകാർ ഓടി രക്ഷപ്പെട്ടു. ആ പ്രദേശത്ത് ചെന്നപ്പോൾ പുരുഷന്മാർ ആരുമില്ലാത്ത അവസ്ഥയായിരുന്നു അവർ കണ്ടത്. ശുജാഉബ്നു വഹബിനെ അവരെ കണ്ടെത്താൻ വേണ്ടി പറഞ്ഞയച്ചു. ആടുകൾ നടന്ന വഴികൾ ലക്ഷ്യം വെച്ചു കൊണ്ട് മുസ്ലിങ്ങൾ മുന്നോട്ടു നീങ്ങി. അവസാനം അവരെ കണ്ടു മുട്ടുകയും അവരുമായി ഏറ്റു മുട്ടുകയും ചെയ്തു. ഇരുന്നൂറോളം ഒട്ടകങ്ങളാണ് അന്ന് യുദ്ധ സ്വത്തായി ലഭിച്ചത്. പ്രയാസങ്ങൾക്കൊന്നും വിധേയമാകാതെ അവർ മദീനയിലേക്ക് മടങ്ങി.
(4) റബീഉൽ ആഖിർ മാസത്തിൽ മുഹമ്മദ്ബ്നു മസ്‌ലമ رضي الله عنه യുടെ നേതൃത്വത്തിൽ പത്തോളം വരുന്ന ആളുകളെ ഗത്വ്‌ഫാൻ കാരിൽ പെട്ട ബനൂ സഅ്‌ലബയിലേക്ക് അയച്ചു. മദീനക്കു സമീപമുള്ള ദുൽഖിസ്സ: എന്ന സ്ഥലത്തായിരുന്നു അവർ. രാത്രിയാണ് അവിടെയെത്തിയത്. ബനൂ സഅ്‌ലബക്കാർ അപകടം മണത്തറിഞ്ഞു. അവർ നൂറോളം പേർ വരികയും രാത്രിയിൽ രണ്ടു വിഭാഗം തമ്മിൽ അൽപസമയം പരസ്പരം അമ്പെയ്തു കൊണ്ടിരിക്കുകയും ചെയ്തു. പിന്നീട് അഅ്‌റിബികൾ കുന്തങ്ങൾ കൊണ്ട് അവരെ സഹായിച്ചപ്പോൾ മുസ്‌ലിംകളെ മുഴുവൻ അവർ കൊന്നൊടുക്കി. മുഹമ്മദുബ്നു മസ്‌ലമക്ക് ശക്തമായ മുറിവേറ്റു. ചലിക്കാൻ കഴിയാത്ത വിധത്തിൽ കാലിന്റെ മടമ്പിലാണ് വെട്ടേറ്റത്. ശേഷം അവർ അദ്ദേഹത്തെ വിവസ്ത്രനാക്കി. മുസ്ലിംകളിൽ പെട്ട ഒരാൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് വരികയും അദ്ദേഹത്തെ ചുമന്നുകൊണ്ട് മദീനയിലേക്ക് മടങ്ങുകയും ചെയ്തു.
(5) റബീഉൽ ആഖിർ മാസത്തിൽ തന്നെ നബി ﷺ അബൂ ഉബൈദതുൽജർറാഹ് رضي الله عنه നെ ദുൽഖിസ്സയിലേക്ക് വീണ്ടും പറഞ്ഞയച്ചു. മുഹമ്മദ്ബ്നു മസ്‌ലമ رضي الله عنه യുടെ കൂടെയുണ്ടായിരുന്നവർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. നാല്പതോളം വരുന്ന ആളുകൾ അബൂഉബൈദ رضي الله عنه യുടെ കൂടെ നടന്നു കൊണ്ടാണു പോയത്. മഗ്‌രിബിന്റെ സമയത്ത് പുറപ്പെട്ട് സുബഹിയോടടുത്ത സമയത്ത് അവർ ദുൽഖിസ്സയിൽ എത്തി. അങ്ങിനെ അവരോട് ഏറ്റുമുട്ടുകയും അവരെ കീഴടക്കുകയും ചെയ്തു.
പലരും മലകളുടെ മുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. അവരിൽ നിന്നും ഒരാളെ മുസ്ലിംകൾ പിടി കൂടി. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. ബനൂ സഅ്‌ലബക്കാരുടെ ഒട്ടനവധി കന്നുകാലികൾ യുദ്ധ സ്വത്തായി മുസ്ലിംകൾക്ക് ലഭിച്ചു. അതിനു പുറമേ മറ്റു ചില വിഭവങ്ങളും അവർക്ക് ലഭിച്ചിരുന്നു. എല്ലാം ശേഖരിച്ച് അവർ മദീനയിലെത്തിയപ്പോൾ അഞ്ചിലൊന്ന് നബി ﷺ മാറ്റി വെക്കുകയും ബാക്കിയുള്ളത് അവർക്കിടയിൽ വീതിക്കുകയും ചെയ്തു.
(6) റബീഉൽ ആഖിർ മാസത്തിൽ നബി ﷺ സൈദ് ബിനു ഹാരിസ رضي الله عنه യെ ബനൂ സലീം ഗോത്രത്തിലേക്ക് നിയോഗിച്ചു. ജുമൂം എന്ന് പറയുന്ന സ്ഥലത്തേക്ക് അവർ എത്തിച്ചേർന്നു. അതിന്റെ ഇടതു വശത്ത് ഈത്തപ്പനയുടെ തോട്ടങ്ങൾ ആയിരുന്നു. അവിടെ വെച്ചു കൊണ്ട് മുസൈന ഗോത്രത്തിലെ ഒരു സ്ത്രീയെ അവർ കണ്ടു മുട്ടി. ഹലീമ എന്നായിരുന്നു അവരുടെ പേര്. ബനൂ സലീംകാർ താമസിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച് ഈ സ്ത്രീ കൃത്യമായ വിവരണം അവർക്ക് നൽകി. മുസ്ലിംകൾ അവിടെ എത്തിച്ചേരുകയും അവിടെ നിന്ന് ഇന്ന് ആടുകളും മറ്റു കന്നുകാലികളും ബന്ധികളും അവർക്ക് ലഭിക്കുകയും ചെയ്തു. ബന്ധികളുടെ കൂട്ടത്തിൽ ഹലീമയുടെ ഭർത്താവും ഉണ്ടായിരുന്നു.
(7) മദീനയിൽ നിന്ന് ശാമിന്റെ ഭാഗത്തേക്ക് നാലു രാത്രികൾ യാത്ര ചെയ്താൽ എത്താവുന്ന ഒരു സ്ഥലമാണ് അൽഐസ്വ്. നബിﷺ നൂറ്റി എഴുപതോളം വരുന്ന യോദ്ധാക്കളെയും കൊണ്ട് ജമാദുൽ അവ്വൽ മാസത്തിൽ സൈദുബ്‌നു ഹാരിസ رضي الله عنه യുടെ നേതൃത്വത്തിൽ അങ്ങോട്ട് പറഞ്ഞയച്ചു. ശാമിൽ നിന്നും വരുന്ന ഖുറൈശി സംഘത്തെ പിടി കൂടുക എന്നതായിരുന്നു ലക്ഷ്യം. അബുൽആസ്വുബ്നു റബീആയിരുന്നു ഖുറൈശി സംഘത്തിന്റെ നേതാവ്. അവർ അവിടെ എത്തുകയും അവരെയും അവരുടെ അടുക്കൽ ഉള്ളതും പിടികൂടുകയും ചെയ്തു. സ്വഫ്‌വാനുബ്നു ഉമയ്യയുടെ ഒട്ടനവധി വെള്ളികൾ മുസ്‌ലിംകൾക്കു ലഭിച്ചു. സംഘത്തിലുണ്ടായിരുന്ന പലരെയും ബന്ദികളാക്കി. അബുൽആസ്വുബ്നു റബീഅ് അതിൽ പെട്ടിരുന്നു. എല്ലാവരെയും കൊണ്ട് മുസ്ലിംകൾ മദീനയിലേക്ക് മടങ്ങി. മക്കയിലെ കച്ചവടത്തിന്റെയും സമ്പത്തിന്റെയും വിശ്വാസ്യതയുടെയും വിഷയത്തിൽ എണ്ണപ്പെട്ട ആളുകളിൽ ഒരാളായിരുന്നു അബുൽആസ്വ്. പ്രവാചക പുത്രി സൈനബ رضی اللہ عنھا യുടെ ഭർത്താവ് കൂടിയാണ് അദ്ദേഹം. നബി ﷺ യുടെ ഭാര്യയായിരുന്ന ഖദീജയുടെ സഹോദരി ഹാലയായിരുന്നു അബുൽആസ്വിന്റെ ഉമ്മ. രാത്രിയിൽ അബുൽ ആസ്വ് സൈനബ رضی اللہ عنھا ന്റെ അടുക്കലേക്ക് വന്നു.
സൈനബ് رضی اللہ عنھا മുമ്പു തന്നെ മദീനയിലേക്ക് ഹിജ്റയായി വന്നിട്ടുണ്ടായിരുന്നു. അബുൽആസ്വിനെ അദ്ദേഹത്തിന്റെ ശിർക്കിൽ തന്നെ മക്കയിൽ വിട്ടേച്ചു കൊണ്ടാണ് അവർ മദീനയിൽ എത്തിയിരുന്നത്. അബുൽ ആസ് സൈനബ് رضی اللہ عنھا നോട് അഭയം ചോദിക്കുകയും അദ്ദേഹത്തിന് അവർ അഭയം നൽകുകയും ചെയ്തു. നബി ﷺ യോട് കച്ചവട സംഘത്തിൽ നിന്നും പിടിച്ചെടുത്ത സമ്പത്ത് തിരിച്ചു ചോദിക്കാൻ വേണ്ടി അബുൽആസ്വ് സൈനബ رضی اللہ عنھا നോട് ആവശ്യപ്പെട്ടു. സുബഹി നമസ്കാരത്തിന് വേണ്ടി നബി ﷺ ഇറങ്ങി വരികയും നബി ﷺ യും സ്വഹാബിമാരും തക്ബീറതുൽഇഹ്‌റാം ചൊല്ലി കൈ കെട്ടുകയും ചെയ്തപ്പോൾ സ്ത്രീകളുടെ സ്വഫ്ഫിൽ നിന്നും സൈനബ് رضی اللہ عنھا ഉറക്കെ വിളിച്ചു പറഞ്ഞു: അല്ലയോ ജനങ്ങളെ, ഞാൻ അബുൽആസ്വിന് അഭയം നൽകിയിരിക്കുന്നു. നമസ്കാരം കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് അഭിമുഖമായി നിന്നു കൊണ്ട് നബി ﷺ ചോദിച്ചു. അല്ലയോ ജനങ്ങളെ, ഞാൻ കേട്ട ശബ്ദം നിങ്ങൾ കേട്ടുവോ?. അവർ പറഞ്ഞു: അതെ. ഞങ്ങളും കേട്ടു. നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം. നിങ്ങൾ കേട്ടത് പോലെ ഞാനും കേൾക്കുന്നതു വരെ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല… ശേഷം നബി ﷺ അവിടെ നിന്നും പിരിഞ്ഞു പോവുകയും സൈനബ رضی اللہ عنھا യുടെ അടുക്കലേക്കു ചെല്ലുകയും ചെയ്തു. എന്നിട്ട് അവരോടായി ഇപ്രകാരം പറഞ്ഞു: അബുൽആസ്വിന്റെ നമ്മോടുള്ള അടുത്ത ബന്ധം നോക്കുകയാണെങ്കിൽ അദ്ദേഹം പിതൃവ്യ പോത്രനാണ്. ഇനി അകന്ന ബന്ധം നോക്കുകയാണെങ്കിൽ അദ്ദേഹം കുട്ടിയുടെ ഉപ്പയാണ്. ഞാനും അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു. അദ്ദേഹത്തിന് സൈനബ رضی اللہ عنھا യുടെ കൂടെ നിൽക്കാൻ നബി ﷺ അനുവാദം കൊടുത്തു. കച്ചവട സംഘത്തിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ അദ്ദേഹത്തിന് തിരിച്ചു കൊടുക്കാൻ നബി ﷺ യോട് ആവശ്യപ്പെടുകയും നബി ﷺ അത് അംഗീകരിക്കുകയും ചെയ്തു. ശേഷം അബുൽആസ്വിന്റെ സ്വത്ത് നേരത്തെ വിഭജിച്ചു കൊടുത്ത ആളുകളിലേക്ക് നബി ﷺ ആളെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: നമ്മിലുള്ള ഈ വ്യക്തിയെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ സ്വത്തും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിങ്ങൾ അദ്ദേഹത്തോട് നന്മ കാണിക്കുകയും അദ്ദേഹത്തിന്റെ സ്വത്തു തിരിച്ചു കൊടുക്കുകയും ചെയ്യുകയാണ് എങ്കിൽ നാം അത് ഇഷ്ടപ്പെടുന്നു. അല്ല, നിങ്ങൾ തിരിച്ചു കൊടുക്കാൻ തയ്യാറല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള യുദ്ധ സ്വത്താകുന്നു അത്. നിങ്ങളാകുന്നു അതിന് ഏറ്റവും അർഹരായിട്ടുള്ളവർ. സഹാബികൾ ഒന്നിച്ചു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ അദ്ദേഹത്തിന്റെ സ്വത്ത് തിരിച്ചു കൊടുക്കാൻ തയ്യാറാണ്. ഒന്നും നഷ്ടപ്പെടാതെ അവർ എല്ലാം അദ്ദേഹത്തിന് തിരിച്ചു കൊടുത്തു. ശേഷം അബുൽആസ്വ് മക്കയിലേക്ക് മടങ്ങി.
തന്റെ കയ്യിലുണ്ടായിരുന്ന സ്വത്തുക്കൾ അതിന്റെ അർഹരായ ആളുകൾക്ക് എത്തിച്ചു കൊടുത്തു. ശേഷം അദ്ദേഹം മക്കക്കാരുടെ ചോദിച്ചു; അല്ലയോ ഖുറൈശികളെ ഇനി നിങ്ങളുടെ ആരുടെയെങ്കിലും സ്വത്ത് എന്റെ കയ്യിൽ ഉണ്ടോ? അവർ പറഞ്ഞു: ഇല്ല. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ. കരാർ പാലിക്കുന്നവരും മാന്യനുമായിട്ട് മാത്രമേ ഞങ്ങൾ നിങ്ങളെ കണ്ടിട്ടുള്ളൂ. അതിനു ശേഷം അബുൽ ആസ് رضي الله عنه ഇപ്രകാരം പറഞ്ഞു. ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാണ് എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഇതിനു മുമ്പ് ഞാൻ ഇസ്ലാം സ്വീകരിച്ചാൽ നിങ്ങളുടെ സ്വത്ത് എന്റെ കൈകളിൽ ഉള്ളത് ഞാൻ സ്വന്തമാക്കാൻ വേണ്ടിയാണ് അത് ചെയ്തത് എന്ന് നിങ്ങൾ വിചാരിക്കും. അതു കൊണ്ടാണ് നിങ്ങളുടെയെല്ലാം സ്വത്തുക്കൾ തിരിച്ചുതന്നത്. ഇപ്പോൾ ഞാൻ മുസ്ലിമായിരിക്കുന്നു. ശേഷം അദ്ദേഹം നബി ﷺ യുടെ അടുക്കലേക്ക് മുഹാജിറായി പുറപ്പെട്ടു. മുഹർറം മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മുമ്പു നടത്തിയ നികാഹിന്റെ അടിസ്ഥാനത്തിൽ തന്നെ നബി ﷺ സൈനബ رضی اللہ عنھا നെ അബുൽആസ് رضي الله عنه ന് തിരിച്ചു കൊടുത്തു. വീണ്ടുമൊരു സാക്ഷിയോ മഹ്‌റോ നിശ്ചയിച്ചില്ല. (അഹ്‌മദ്: 2366) കാരണം കാഫിറുകൾക്ക് മുസ്ലിംകളായ സ്ത്രീകൾ നിഷിദ്ധമാണ് എന്ന ആയത്ത് അന്ന് അവതരിച്ചിട്ടുണ്ടായിരുന്നില്ല.
ബദറിന്റെ സന്ദർഭത്തിലും ബന്ധികളുടെ കൂട്ടത്തിൽ അബുൽ ആസ് പിടിക്കപ്പെട്ടിരുന്നു. അന്ന് മക്കയിൽ നിന്ന് അദ്ദേഹത്തിനുള്ള മോചനദ്രവ്യം സൈനബായിരുന്നു കൊടുത്തയച്ചിരുന്നത്. സൈനബ رضی اللہ عنھا യുടെ കല്യാണ സന്ദർഭത്തിൽ ഖദീജ നൽകിയ മാലയായിരുന്നു മോചനദ്രവ്യമായി അവർ കൊടുത്തയച്ചിരുന്നത്. ഇത് നബി ﷺ യുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് അബുൽആസ് رضي الله عنه നെ മോചന ദ്രവ്യം വാങ്ങാതെ തന്നെ മോചിപ്പിച്ചു വിടുകയുണ്ടായി. എന്നാൽ സൈനബ رضی اللہ عنھا നെ മദീനയിലേക്ക് അ അയച്ചുതരണം എന്ന നിബന്ധന വെച്ചിരുന്നു. അദ്ദേഹം ആ കരാർ പാലിക്കുകയും സൈനബ رضی اللہ عنھا നെ മദീനയിലേക്ക് അയക്കുകയും ചെയ്തു. നബി ﷺ അദ്ദേഹത്തെ ഇതിന്റെ പേരിൽ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. നബി ﷺ അബുൽആസ് رضي الله عنه നെ പുകഴ്ത്തിപ്പറഞ്ഞ സംഭവം ബുഖാരിയുടെ ഹദീസിൽ (ബുഖാരി: 3729. മുസ്ലിം 2449) കാണാം. അബുൽ ആസ് رضي الله عنه സൈനബ് رضی اللہ عنھا ദമ്പതിമാർക്ക് രണ്ടു മക്കളാണ് ഉണ്ടായത്. അലി رضي الله عنه ഉമാമ رضي الله عنه. അലി رضي الله عنه ചെറുപ്പത്തിൽ തന്നെ നബി ﷺ ജീവിച്ചിരിക്കെ മരണപ്പെടുകയുണ്ടായി. ഈ ഉമാമ رضي الله عنه യെയാണ് പലപ്പോഴും നമസ്കാര സന്ദർഭത്തിൽ പോലും നബി ﷺ എടുത്തിരുന്നത്.(ബുഖാരി :516 മുസ്ലിം: 543) നബിﷺക്ക് ഉമാമ رضی اللہ عنھا യോട് ശക്തമായ സ്നേഹമായിരുന്നു. ഫാത്വിമയുടെ മരണ ശേഷം അലിയ്യുബ്നു അബീത്വാലിബ് رضي الله عنه ഉമാമയെ رضی اللہ عنھا വിവാഹം കഴിച്ചു. അലി رضي الله عنه കൊല്ലപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഹിജ്റ എട്ടാം വർഷത്തിന്റെ തുടക്കത്തിലാണ് സൈനബ് رضی اللہ عنھا മരണപ്പെടുന്നത്.
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ചരിത്രം – 62
നബി ചരിത്രം - 62: ഹിജ്റ ആറാം വർഷം [ഭാഗം: 2]
നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ (തുടർച്ച)
(8) മദീനയിൽ നിന്ന് 36 മൈൽ അകലെയുള്ള ഒരു ജല തടാകമാണ് ത്വറഫ്. ജമാദുൽ ആഖിറിൽ സൈദുബ്നു ഹാരിസرضي الله عنهയെ നബി ﷺ ത്വറഫിലേക്ക് പറഞ്ഞയച്ചു. കൂടെ 15 ആളുകൾ വേറെയും ഉണ്ടായിരുന്നു. ബനു സഅ്‌ലബയിലേക്കാണ് ആദ്യം അവർ പോയത്. ഇവരുടെ വരവിനെക്കുറിച്ച് അറിഞ്ഞപ്പോൾ അഅ്‌റാബികൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മുഹമ്മദ് നബിﷺ പിറകെ വരുന്നുണ്ട് എന്നും ഇവർ ആദ്യം എത്തിയതാണ് എന്നുമാണ് അവർ കരുതിയത്. അന്ന് അവരിൽ നിന്ന് ഇരുപത് ഒട്ടകങ്ങൾ ലഭിച്ചു. അതുമായി അവർ മദീനയിലേക്ക് മടങ്ങി. യുദ്ധമൊന്നും ഉണ്ടായില്ല. നാലു ദിവസമാണ് മദീനയിൽ നിന്നും അവർ വിട്ടു നിന്നത്.
(9) ശാമിന്റെ പരിധിയിൽ വരുന്ന ഒരു പ്രദേശമാണ് ദൗമതുൽജൻദൽ. ശഅ്‌ബാൻ മാസത്തിൽ നബിﷺ അബ്ദുറഹ്മാൻ ഇബ്നു ഔഫ് رضي الله عنه നെ വിളിച്ചു കൊണ്ട് പറഞ്ഞു: ഒരുങ്ങി കൊള്ളുക. ഇൻ ശാഅ അല്ലാഹു, ഇന്നോ നാളെയോ ആയി ഒരു സംഘത്തോടൊപ്പം താങ്കളെ ഞാൻ അയക്കാൻ പോവുകയാണ്. നേരം പുലർന്നപ്പോൾ അബ്ദുറഹ്മാൻ رضي الله عنه നബിയുടെ അടുക്കലേക്ക് ചെന്നു. നബി ﷺ അദ്ദേഹത്തെ തന്റെ മുന്നിലിരുത്തി. തന്റെ കൈ കൊണ്ട് തലപ്പാവ് കെട്ടി കൊടുക്കുകയും തന്റെ കൈ കൊണ്ട് തന്നെ പതാക കെട്ടി കൊടുക്കുകയും ചെയ്തു. ബിലാൽ رضي الله عنه നോട് അബ്ദുറഹ്മാന് رضي الله عنه കൊടുക്കാൻ കൽപ്പിച്ചു എന്നും ചില റിപ്പോർട്ടുകളിൽ ഉണ്ട്.
പതാക കൊടുത്തു കൊണ്ട് നബി ﷺ പറഞ്ഞു. അല്ലാഹുവിന്റെ നാമം കൊണ്ടും അവന്റെ അനുഗ്രഹം കൊണ്ടും ഇത് പിടിച്ചു കൊള്ളുക. ശേഷം അല്ലാഹുവിനെ പുകഴ്ത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ നാമത്തിൽ യുദ്ധം ചെയ്തു കൊള്ളുക. അവന്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊള്ളുക. അല്ലാഹുവിനെ നിഷേധിക്കുന്നവരുമായി യുദ്ധം ചെയ്യുക. വഞ്ചനയോ ചതിയോ അരുത്. ചെറിയ കുട്ടികളെ കൊല്ലരുത്. ശേഷം ദൗമതുൽ ജൻദലിലുള്ള കൽബ് ഗോത്രത്തിലേക്ക് പോകുവാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും കൽപ്പിച്ചു. നബിﷺ ഇപ്രകാരം കൂടി പറഞ്ഞു: അവർ നിന്റെ ക്ഷണം സ്വീകരിച്ചാൽ അവരുടെ നേതാവിന്റെ മകളെ കല്യാണം കഴിച്ചു കൊള്ളുക. അബ്ദുറഹ്മാനുബ്നു ഔഫ് തന്റെ അനുയായികളെയും കൊണ്ടു യാത്രയായി.
700 പേർ ഉണ്ടായിരുന്നു അവർ. ദൗമതുൽജൻദലിൽ എത്തിയതിനു ശേഷം മൂന്നു ദിവസം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. മൂന്നാമത്തെ ദിവസം അവരുടെ രാജാവ് (നേതാവ് ) അസ്വ്‌ബഉബ്നു അംറുൽകൽബി ഇസ്ലാം സ്വീകരിച്ചു. അദ്ദേഹം ഒരു ക്രിസ്തു മതക്കാരനായിരുന്നു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ജനതയിലുള്ള മറ്റു പല ആളുകളും ഇസ്ലാം സ്വീകരിച്ചു. തനിക്ക് നേടാൻ സാധിച്ച വിജയത്തെക്കുറിച്ചുള്ള സന്തോഷവാർത്ത നബിﷺയെ അറിയിക്കുന്നതിനു വേണ്ടി അബ്ദുറഹ്മാൻرضي الله عنه നബിﷺയുടെ അടുക്കലേക്ക് റാഫിഉബ്നു മുകൈസ് رضي الله عنهനെ അയച്ചു. അസ്വ്‌ബഇന്റെ മകൾ തമാളുറിനെ അബ്ദുറഹ്മാനുബ്നു ഔഫ് رضي الله عنه കല്യാണം കഴിച്ചു. അവരെയും കൊണ്ട് മദീനയിലേക്ക് വന്നു. ഈ ദമ്പതിമാരിൽ ജനിച്ച കുട്ടിയാണ് അബൂസലമതുബ്നു അബ്ദിറഹ്മാൻ.
(10) മദീനയുടെ വടക്കു ഭാഗത്തുള്ള ഒരു ഗ്രാമമാണ് ഫദക്. മദീനയിൽ നിന്നും ഈ ഗ്രാമത്തിലേക്ക് രണ്ടു ദിവസത്തെ യാത്രാ ദൂരം ഉണ്ട്. ഫദകിലുള്ള സഅദുബ്നു ബകർ ഗോത്രത്തിലേക്ക് 100 ആളുകളോടൊപ്പം അലിയ്യുബിനു അബീത്വാലിബ് رضي الله عنهനെ നബിﷺ പറഞ്ഞയച്ചു. ശഅ്‌ബാൻ മാസത്തിലായിരുന്നു യാത്ര. സഅ്‌ദുബ്നു ബകർ ഗോത്രം ഖൈബറിലെ ജൂതന്മാരെ സഹായിക്കാൻ വേണ്ടി ഒരുമിച്ച് കൂടിയിരിക്കുന്നു എന്ന വാർത്ത നബിﷺക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു സംഘത്തെ അവർക്കെതിരിൽ പറഞ്ഞയച്ചത്.
രാത്രിയിൽ അവർ യാത്ര പുറപ്പെട്ടു. പകൽ വേളകളിൽ ആരും കാണാത്ത സ്ഥലങ്ങളിൽ ഒളിച്ചിരുന്നു. ഹംജ് എന്ന് പേരുള്ള സ്ഥലത്തേക്ക് അവർ എത്തി. ഗ്രാമങ്ങളുടെ താഴ്‌വരയുടെ ഭാഗത്തുള്ള വെള്ളവും അരുവിയും നിറഞ്ഞ സ്ഥലമായിരുന്നു അത്. വഴിയിൽ വെച്ച് സഅ്‌ദ് ഗോത്രക്കാരുടെ ഒരു ചാരനെ അവർ കണ്ടു. അയാളിൽ നിർബന്ധം ചെലുത്തിയപ്പോൾ ചാരനാണെന്ന് സമ്മതിക്കുകയും ചെയ്തു. ഖൈബറിലെ ജൂതൻമാരുമായി സംസാരിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്യുന്നതിനും വേണ്ടി സഅ്‌ദ് ഗോത്രക്കാർ അങ്ങോട്ട് പറഞ്ഞയച്ചതായിരുന്നു ഇദ്ദേഹത്തെ. ഖൈബറിലെ പഴ വർഗങ്ങളിൽ നിന്ന് ഒരു വിഹിതം ഇവർക്ക് നൽകാം എന്നുള്ളതായിരുന്നു സഹായത്തിന് പ്രത്യുപകാരമായി നിശ്ചയിച്ചിരുന്നത്. ഈ ചാരനോട് സഹാബിമാർ ചോദിച്ചു; എവിടെയാണ് ഇവിടത്തെ ആളുകൾ? അദ്ദേഹം പറഞ്ഞു: ഞാൻ വരുമ്പോൾ അവർ ഇരുനൂറു പേർ ഒരുമിച്ച് കൂടിയിട്ടുണ്ട്. വബ്റുബ്നു അലീമാണ് അവരുടെ നേതാവ്. അപ്പോൾ സഹാബിമാർ പറഞ്ഞു: ഞങ്ങളുടെ കൂടെ വന്ന് അവരുടെ സ്ഥലം ഞങ്ങൾക്ക് കാണിച്ചു തരണം. അപ്പോൾ അദ്ദേഹം ചോദിച്ചു; നിങ്ങളെനിക്ക് നിർഭയത്വം നൽകുമോ? അങ്ങിനെ സ്വഹാബിമാർ അദ്ദേഹത്തിന് നിർഭയത്വം വാഗ്ദാനം ചെയ്യുകയും അദ്ദേഹം ബനൂ സഅ്‌ദിന്റെ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. മുസ്ലിംകൾ അവരുമായി ഏറ്റുമുട്ടി. അഞ്ഞൂറ് ഒട്ടകങ്ങളും രണ്ടായിരം ആടുകളുമാണ് യുദ്ധാർജിത സ്വത്തായി അന്ന് ലഭിച്ചത്. ബനൂ സഅ്‌ദ് ള്വഅ്‌ൻ എന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. യുദ്ധാർജിത സ്വത്തിലെ അഞ്ചിൽ ഒന്ന് മാറ്റി വെച്ചതിനുശേഷം ബാക്കിയുള്ളത് തന്റെ കൂടെയുള്ള ആളുകൾക്ക് വിതരണം ചെയ്തു. ശേഷം അവർ മദീനയിലേക്ക് മടങ്ങി. അക്രമങ്ങൾക്കൊന്നും അവർ വിധേയരായില്ല.
(11) ഖൈബറിലുള്ള ഒരു വ്യക്തിയായിരുന്നു അബൂ റാഫിഅ് സലാമുബ്നു അബിൽഹഖീഖ്. നബിﷺയെ ഏറെ ദ്രോഹിക്കുകയും സാമ്പത്തിക സഹായങ്ങളും മറ്റും നൽകി കൊണ്ട് സഖ്യകക്ഷികളെ നബിക്കെതിരെ പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇയാൾ. ഇയാളെ കൊലപ്പെടുത്തുന്നതിനായി ഒരു സംഘത്തെ നബി ﷺ ഖൈബറിലേക്ക് പറഞ്ഞിരിക്കുകയാണ്. സഖ്യ കക്ഷികളുടെയും ബനൂ ഖുറൈളക്കാരുടെയും പ്രശ്നങ്ങൾ അവസാനിച്ചപ്പോൾ ഇയാളെ ഞങ്ങൾ കൊന്നു കളയട്ടെ എന്ന് ഖസ്റജ് ഗോത്രക്കാർ നബിﷺയോട് അനുവാദം ചോദിക്കുകയായിരുന്നു. അതോടു കൂടി ഔസ് ഗോത്രത്തിൽ നിന്നും കൊല്ലപ്പെട്ട കഅ്‌ബുബ്‌നു അശ്റഫിന് തുല്യമാവുകയും ചെയ്യും. അങ്ങിനെയാണ് നബിﷺ അവർക്ക് പുറപ്പെടാനുള്ള അനുവാദവും കല്പനയും കൊടുക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും കൊല്ലരുത് എന്ന് നബിﷺ പ്രത്യേകം അവരോട് ഉപദേശിച്ചിരുന്നു.
ആറു പേരാണ് അന്ന് പുറപ്പെട്ടത്. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه, അബ്ദുല്ലാഹിബ്ന് ഉതുബ رضي الله عنه, മസ്‌ഊദുബ്നു സിനാൻ رضي الله عنه, അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه, അബൂ ഖതാദ رضي الله عنه, ഖുസാഇയ്യുബ്നു അസ്‌വദ് رضي الله عنه തുടങ്ങിയവരായിരുന്നു അവർ. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه നെയാണ് അവരുടെ നേതാവായി നബിﷺ നിശ്ചയിച്ചത്. അവർ ഖൈബറിലേക്ക് ചെന്ന് അബൂ റാഫിഇന്റെ (സലാം) കോട്ടയ്ക്കു സമീപം എത്തി. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه ന്റെ കൈകളിലൂടെത്തന്നെ അള്ളാഹു സലാമിനെ കൊലപ്പെടുത്തുകയും ചെയ്തു.
ബറാഅ ബിനു ആസിബ്رضي الله عنهൽ നിന്നും നിവേദനം: അദ്ദേഹം പറയുന്നു: ജൂതനായ അബു റാഫിഇന്റെ അടുക്കലേക്ക് നബി ﷺ അൻസാരികളിൽ പെട്ട ചില ആളുകളെ അയച്ചു. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه നെയായിരുന്നു അമീറായി നിശ്ചയിച്ചിരുന്നത്. നബിﷺയെ ദ്രോഹിക്കുകയും നബിﷺക്കെതിരെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അബൂ റാഫിഅ്. ഹിജാസ് പ്രദേശത്തുള്ള ഒരു കോട്ടയിലായിരുന്നു അയാൾ താമസിച്ചിരുന്നത്. സ്വഹാബികൾ അവിടെയെത്തിയപ്പോൾ സൂര്യനസ്തമിച്ചിരുന്നു. ജനങ്ങളെല്ലാം തങ്ങളുടെ മേഞ്ഞു നടക്കുന്ന മൃഗങ്ങളുമായി വീടുകളിലേക്ക് മടങ്ങി. അപ്പോൾ അബ്ദുല്ലാഹിബ്നു അതീക് رضي الله عنه തന്റെ കൂടെയുള്ളവരോട് പറഞ്ഞു: എല്ലാവരും ഇവിടെ തന്നെ ഇരിക്കുക ഞാൻ ഒന്ന് പോയി നോക്കട്ടെ. പാറാവുകാരനെക്കുറിച്ച് അന്വേഷിക്കട്ടെ. ചിലപ്പോൾ എനിക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചേക്കാം. അങ്ങിനെ അദ്ദേഹം അങ്ങോട്ടു പോവുകയും വാതിലിനടുത്ത് എത്തുകയും ചെയ്തു.
അവിടെയെത്തിയപ്പോൾ സ്വകാര്യ കർമ്മം നിർവഹിക്കാനെന്ന പോലെ തന്റെ വസ്ത്രം കൊണ്ട് മറച്ചു പിടിച്ചു. ജനങ്ങളെല്ലാം കോട്ടക്കകത്ത് കയറിയിരുന്നു. ആ സന്ദർഭത്തിൽ പാറാവുകാരൻ ഉറക്കെ വിളിച്ചു പറഞ്ഞു: അല്ലയോ അബ്ദുല്ലാ, താങ്കൾ അകത്ത് കയറുന്നുണ്ടെങ്കിൽ കയറുക. ഞാൻ വാതിൽ അടക്കുകയാണ്. അബ്ദുല്ല رضي الله عنه പറയുന്നു: അങ്ങിനെ ഞാൻ കോട്ടക്കകത്ത് കയറി. അതിനകത്ത് ഒളിച്ചിരുന്നു. ജനങ്ങളെല്ലാം കയറിക്കഴിഞ്ഞപ്പോൾ വാതിൽ അടക്കപ്പെട്ടു. ശേഷം വാതിലിന്റെ തഴുതിട്ട് ഭദ്രമാക്കി. ഞാൻ അങ്ങോട്ട് ചെന്ന് വാതിൽ കെട്ടിയിട്ട കമ്പി എടുത്തു. അങ്ങിനെ ഞാൻ വാതിൽ തുറന്നു. അബൂ റാഫിഇന്റെ അടുക്കൽ ആളുകൾ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. കോട്ടയുടെ മട്ടുപ്പാവിലാണ് അയാൾ ഉണ്ടായിരുന്നത്. ആളുകളെല്ലാം പിരിഞ്ഞു പോയപ്പോൾ ഞാൻ അങ്ങോട്ട് കയറിച്ചെന്നു. ഓരോ വാതിലുകളും തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആ വാതിൽ ഞാൻ ടക്കും. അടുത്ത വാതിൽ തുറന്നു പ്രവേശിച്ചാൽ അതും ആടക്കും. അബൂ റാഫിഇനെ കൊലപ്പെടുത്തുന്നതു വരെ എന്റെ അടുക്കലേക്ക് ആരും എത്താതിരിക്കാൻ വേണ്ടിയായിരുന്നു ഓരോ വാതിലുകളും അടച്ചു കൊണ്ട് ഞാൻ ഉള്ളിലോട്ടു പോയത്. അങ്ങിനെ ഞാൻ അബൂറാഫിഇന്റെ അടുക്കലേക്ക് എത്തി. ഇരുട്ടുള്ള ഒരു മുറിയിൽ തന്റെ കുടുംബത്തോടൊപ്പമായിരുന്നു അയാൾ ഉണ്ടായിരുന്നത്. റൂമിന്റെ ഏതു ഭാഗത്താണ് അയാൾ എന്ന് എനിക്ക് കൃത്യമായി അറിഞ്ഞിരുന്നില്ല. അതു കൊണ്ട് ഞാൻ ഉറക്കെ വിളിച്ച; ഓ അബൂ റാഫിഅ്!. അപ്പോൾ അയാൾ ചോദിച്ചു; ആരാണ്?. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നീങ്ങുകയും എന്റെ വാളു കൊണ്ട് വെട്ടുകയും ചെയ്തു. ഞാൻ ആകെ പരിഭ്രാന്തിയിലായിരുന്നു. പക്ഷേ എന്റെ വെട്ട് ഫലം കണ്ടില്ല. അബൂ റാഫിഅ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. അതോടെ ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടുകയും അധികം വിദൂരമല്ലാത്ത സ്ഥലത്ത് മറഞ്ഞിരിക്കുകയും ചെയ്തു.
വീണ്ടും ഞാൻ തിരിച്ചു വന്നു കൊണ്ട് ചോദിച്ചു അബൂ റാഫി അ് (ആരോ വിളിക്കുന്ന) ശബ്ദം കേട്ടല്ലോ എന്താണത്?! അബു റാഫിഅ് പറഞ്ഞു: നിന്റെ ഉമ്മാക്ക് നാശം. വീട്ടിൽ ആരോ ഉണ്ട്. തൊട്ടു മുമ്പ് വാളു കൊണ്ട് എന്നെ വെട്ടി. അബ്ദുല്ലാഹിബ്നു അതീക് പറയുന്നു: ഈ സന്ദർഭത്തിൽ ഞാൻ വീണ്ടും വാൾ പ്രയോഗിച്ചു. അതിലൂടെ അയാളെ അമർച്ച ചെയ്യാൻ എനിക്ക് സാധിച്ചു. പക്ഷേ കൊല്ലാൻ കഴിഞ്ഞില്ല. അതോടെ വാളിന്റെ അഗ്ര ഭാഗം അയാളുടെ വയറിൽ ഞാൻ അമർത്തി അത് മുതുകിലൂടെ പുറത്തു വന്നു . ഇത്രയും ആയപ്പോൾ ഞാൻ അയാളെ കൊന്നു എന്ന് മനസ്സിലാക്കി. അതിനു ശേഷം ഓരോ വാതിലുകളും തുറന്നു ഞാൻ നടന്നു കൊണ്ടിരുന്നു. ഒരു കോണിപ്പടിയിൽ ഞാനെത്തി. താഴെ എത്തിയിരിക്കും എന്ന് കരുതി ഞാൻ എൻറെ കാലു മുന്നോട്ടു വെച്ചു. പക്ഷേ നിലാവുള്ള ഒരു സ്ഥലത്തേക്ക് ആഴത്തിൽ ഞാൻ വീണു. അതോടെ എന്റെ കണങ്കാൽ പൊട്ടി. തലപ്പാവ് ഊരി ഞാൻ എന്റെ കാൽ കൂട്ടിക്കെട്ടി. ഞാൻ വീണ്ടും മുന്നോട്ടു പോന്ന് വാതിലിന്റെ സമീപത്ത് വന്നിരുന്നു. ഞാൻ അയാളെ കൊന്നിട്ടുണ്ടോ എന്ന് തീർച്ചപ്പെടുത്തുന്നതു വരെ രാത്രിയിൽ ഇവിടെ നിന്ന് പുറപ്പെടുകയില്ല എന്ന് തീരുമാനിച്ച് അവിടെത്തന്നെ ഇരുന്നു. (നേരംപുലരാറായ സന്ദർഭത്തിൽ) കോഴി കൂടവിയപ്പോൾ മരണ വാർത്ത വിളിച്ചു പറയുന്ന വ്യക്തി കോട്ട മതിലിൽ കയറി നിന്നു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: ‘ഹിജാസിലെ കച്ചവടക്കാരനായ അബു റാഫിഇന്റെ മരണവാർത്ത ഇതാ ഞാൻ അറിയിക്കുന്നു’. അതു കേട്ടതോടു കൂടി ഞാൻ എന്റെ ആളുകളുടെ അടുക്കലേക്ക് ചെന്നു. അവരോട് ഞാൻ പറഞ്ഞു: രക്ഷപ്പെട്ടോളൂ അല്ലാഹു അബൂ റാഫിഇനെ കൊന്നിരിക്കുന്നു.
ശേഷം ഞാൻ നബിﷺയുടെ അടുക്കൽ ചെല്ലുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. നബിﷺ എന്നോട് പറഞ്ഞു: നിന്റെ കാൽ ഇങ്ങോട്ട് നീട്ടക. അപ്പോൾ ഞാൻ എന്റെ കാൽ നീട്ടിക്കൊടുത്തു. നബിﷺ അതിന്മേൽ തടവി. എനിക്ക് ഒരു പ്രയാസം പോലും ഉണ്ടാകാത്ത (പോലെ പഴയ) രൂപത്തിൽ എന്റെ കാല് ശരിയായി വന്നു. (ബുഖാരി: 4039)
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ചരിത്രം – 60
നബി ചരിത്രം - 60: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 10]

ബനൂ ഖുറൈള യുദ്ധം.
അഹ്സാബ് യുദ്ധത്തിന് തൊട്ട് ശേഷമായിരുന്നു ഈ യുദ്ധം. ദുൽ ഖഅ്‌ദിന്റെ അവസാനത്തിലും ദുൽഹജ്ജിന്റെ ആദ്യത്തിലുമായിരുന്നു ഇത്. മുസ്‌ലിംകളുമായി ഉണ്ടാക്കിയ കരാർ ജൂതന്മാർ ലംഘിച്ചതായിരുന്നു യുദ്ധത്തിന് കാരണം. ബനൂ നളീറിന്റെ നേതാവായ ഹുയയ്യുബ്നു അഖ്തബിന്റെ പ്രേരണയാണ് ബനൂഖുറൈളക്കാർക്ക് പ്രചോദനമേകിയത്. മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ സഖ്യ കക്ഷികളോടൊപ്പം അവർ ഗൂഢാലോചന നടത്തി. ഈ കരാർ ലംഘനവും ചതിയും വഞ്ചനയും ജൂതന്മാരുടെ ഭാഗത്തു നിന്നും ഉണ്ടായത് മുസ്ലിങ്ങൾ വളരെയധികം പ്രയാസപ്പെട്ടിരുന്ന ഒരു സന്ദർഭത്തിലായിരുന്നു. അതു കൊണ്ടു തന്നെ അവർ നടത്തിയ ചതിയുടെ വിഷയത്തിൽ വൈകാതെ തന്നെ അവരെ പാഠം പഠിപ്പിക്കലും അനിവാര്യമായിരുന്നു. അതു കൊണ്ടു തന്നെ ഖന്തഖിൽ നിന്നും മടങ്ങി വന്നതിനു ശേഷം നബിﷺ അവരുമായി യുദ്ധത്തിനുള്ള കൽപ്പന നൽകുകയുണ്ടായി.
അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള കല്പനപ്രകാരം നബിﷺ തന്റെ അനുചരന്മാരോട് ബനൂ ഖുറൈളയിലേക്ക് നീങ്ങാൻ നിർദ്ദേശിച്ചു. വേഗത്തിൽ അവിടെ എത്തുന്നതിനു വേണ്ടി ഖുറൈളയിൽ എത്തിയതിനു ശേഷമല്ലാതെ നിങ്ങൾ നമസ്കരിക്കരുത് എന്നും അവരുടെ കൽപ്പിച്ചു. ഇബ്നു ഉമർرضي الله عنهൽ നിന്ന് നിവേദനം അഹ്സാബിന്റെ ദിവസം നബിﷺ പറഞ്ഞു. “ബനു ഖുറൈളയിൽ വെച്ചല്ലാതെ നിങ്ങളിലൊരാളും അസ്വ്‌ർ നമസ്കരിക്കരുത്. അങ്ങിനെ വഴിയിൽ വച്ച് അസ്വ്‌ർ നമസ്കാര സമയമായപ്പോൾ ചില സ്വഹാബിമാർ പറഞ്ഞു: ബനൂഖുറൈളയിൽ എത്തിയതിനു ശേഷമല്ലാതെ നമ്മൾ നമസ്കരിക്കുകയില്ല. എന്നാൽ വേറെ ചിലർ പറഞ്ഞു: നമുക്ക് നമസ്കരിക്കാം. നമ്മിൽനിന്നും ഉദ്ദേശിച്ചത് ബനൂ ഖുറൈളയിൽ വേഗത്തിൽ എത്തണം എന്നുള്ളതാണ്. ഈ വിവരം നബിയെ അവർ അറിയിച്ചപ്പോൾ നബി ആരെയും ആക്ഷേപിച്ചു പറഞ്ഞില്ല”.(ബുഖാരി: 946 .മുസ്ലിം: 1770) ഖന്തഖിൽ നിന്നും മടങ്ങി വന്ന നബിﷺ യും സ്വഹാബിമാരും ആയുധങ്ങൾ എടുത്തു വെച്ച സന്ദർഭത്തിൽ ദിഹ്‌യതുൽകൽബിയുടെ രൂപത്തിൽ ജിബ്‌രീൽ നബി യുടെ അടുക്കലേക്കു വന്നു കൊണ്ട് യുദ്ധത്തിനുള്ള കൽപന കൊടുത്തു. “ആഇശയിൽ നിന്നും നിവേദനം: നബിﷺ ഖന്തഖിൽ നിന്നു മടങ്ങിവരികയും ആയുധങ്ങൾ എടുത്തു വെക്കുകയും കുളിച്ചു ശുദ്ധിയാക്കുകയും ചെയ്ത സന്ദർഭത്തിൽ ജിബ്‌രീൽ അലൈഹിസ്സലാം വന്നു കൊണ്ട് ചോദിച്ചു. താങ്കൾ ആയുധമെടുത്തു വെക്കുകയാണോ? അല്ലാഹുവാണ് സത്യം ഞങ്ങൾ മലക്കുകൾ ആയുധമെടുത്തു വെച്ചിട്ടില്ല. താങ്കൾ അവരിലേക്ക് പുറപ്പെടുക. നബിﷺ ചോദിച്ചു എങ്ങോട്ട്?. ജിബിരീൽ അലൈഹിസ്സലാം ബനൂഖുറൈ യിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ഇതാ ഇങ്ങോട്ട്. അങ്ങിനെ നബി ﷺ അവരിലേക്ക് പുറപ്പെട്ടു”.(ബുഖാരി :4117)
അനസ് رضي الله عنهൽ നിന്ന് നിവേദനം നബിﷺ ബനൂ ഖുറൈളയിലേക്ക് പുറപ്പെട്ടപ്പോൾ ബനൂ ഗനം ഗോത്രത്തിന്റെ മുകൾ ഭാഗത്ത് കൂടി ജിബ്‌രീൽ ഇറങ്ങി വന്ന വഴിയിൽ പൊടി പടലങ്ങൾ ഉയർന്നതായി ഞാൻ കണ്ടു. (ബുഖാരി: 4118) 25 ദിവസത്തോളം നബിﷺയും സ്വഹാബിമാരും ബനൂ ഖുറൈളക്കാരെ വളഞ്ഞു നിന്നു. അല്ലാഹു അവരുടെ ഹൃദയത്തിൽ ഭയം ഇട്ടു കൊടുത്തു. മുസ്ലിംകൾ വലയം ചെയ്തത് ബനൂ ഖുറൈളക്കാർക്ക് വലിയ പ്രയാസമുണ്ടാക്കി. ജീവിതം തന്നെ അവർക്ക് പ്രയാസമായി മാറി. പരീക്ഷണം ശക്തമായിത്തുടങ്ങി. അതോടു കൂടി കീഴടങ്ങാൻ അവർ തയ്യാറായി. നബിﷺ എടുക്കുന്ന തീരുമാനം അംഗീകരിക്കുവാനും അവർ സന്നദ്ധരായി. അങ്ങിനെ ഔസ് ഗോത്രത്തിലെ തങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള ആളുകളുമായി ബന്ധപ്പെടാൻ അവർ നബിﷺയോട് അനുവാദം ചോദിച്ചു. നബിﷺയുടെ യുടെ തീരുമാനത്തെ സ്വീകരിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് ഔസ് ഗോത്രക്കാർക്ക് അറിയാവുന്നതു കൊണ്ടായിരുന്നു അവരുമായി ബന്ധപ്പെടാൻ ബനൂ ഖുറൈളക്കാർ അനുവാദം ചോദിച്ചത്.
അങ്ങിനെ ഞങ്ങളുടെ കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നതിനു വേണ്ടി അബൂ ലുബാബ ഇബ്നു അബ്ദുൽ മുൻദിറിനെ ഞങ്ങളിലേക്ക് അയച്ചു തരണമെന്ന് അവർ നബിﷺയോട് ആവശ്യപ്പെട്ടു. പരസ്പരം സഹായിക്കാം എന്ന് ഇന്ന് ബനൂ ഖുറൈളക്കാരോട് വാഗ്ദാനം ചെയ്ത വ്യക്തിയായിരുന്നു അബു ലുബാബرضي الله عنه. നബിﷺ അദ്ദേഹത്തെ അവരിലേക്ക് അയച്ചു കൊടുത്തു. അബൂ ലുബാബرضي الله عنه ബനൂ ഖുറൈളക്കാരിൽ എത്തിയപ്പോൾ അവിടെയുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും അബൂ ലുബാബയുടെ മുമ്പിൽ വന്നു കരയാൻ തുടങ്ങി. അദ്ദേഹത്തിന് അവരോടു കാരുണ്യം തോന്നി. അവർ ചോദിച്ചു അല്ലയോ അബൂ ലുബാബرضي الله عنه മുഹമ്മദിന്റെ തീരുമാനത്തെ ഞങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?. അബൂ ലുബാബرضي الله عنه പറഞ്ഞു: അതെ, നിങ്ങൾ അത് സ്വീകരിക്കണം. അദ്ദേഹം തന്റെ കഴുത്തിലേക്ക് ചൂണ്ടിക്കാണിച്ചു. അതായത് വധ ശിക്ഷക്ക് വിധേയമിക്കും. അബൂ ലുബാബرضي الله عنه പറയുന്നു: അല്ലാഹുവാണ് സത്യം, ഞാൻ അവിടെത്തന്നെ നിന്നു. അല്ലാഹുവിനോടും റസൂലിനോടും ഞാൻ കാണിച്ചത് വഞ്ചനയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. അല്ലാഹുവാണ് സത്യം അല്ലാഹു എനിക്ക് തൗബ തരുന്നത് വരെ പ്രവാചകന്റെ മുഖത്തേക്ക് ഞാൻ നോക്കുകയില്ല. അദ്ദേഹം നേരെ മസ്ജിദുന്നബവിയിലേക്ക് പോയി. എന്നിട്ട് പള്ളിയുടെ തൂണുകളിൽ ഒരു തൂണിൽ തന്നെ സ്വയം ബന്ധിച്ചു. ഈത്തപ്പനയുടെ തടിയായിരുന്നു അത്. നബിﷺയുടെ അടുക്കൽ അദ്ദേഹം ചെന്നില്ല. ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ അല്ലാഹുവിന്റെ തന്റെ പശ്ചാത്താപം സ്വീകരിക്കുന്നതുവരെ ഞാൻ ഇവിടെത്തന്നെ നിൽക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങിനെ അള്ളാഹു ഈ ആയത്ത് അവതരിപ്പിച്ചു.
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്”.(അൻഫാൽ: 27)
അബൂ ലുബാബرضي الله عنه ചെയ്ത കാര്യങ്ങളെ കുറിച്ച് നബി ﷺഅറിഞ്ഞപ്പോൾ ഇപ്രകാരം പറയുകയുണ്ടായി. അദ്ദേഹം നേരിട്ട് എന്റെ അടുക്കലേക്ക് വന്നിരുന്നെങ്കിൽ ഞാൻ മാപ്പ് കൊടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ചെയ്ത പ്രവർത്തനത്തിന്റെ ഭാഗമായി അള്ളാഹു അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നതു വരെ ഞാൻ അവിടെ നിന്നും മോചിപ്പിക്കുക ഇല്ല. ആറോ അതിൽ കൂടുതലോ ദിവസങ്ങൾ അബൂ ലുബാബ رضي الله عنه മസ്ജിദുന്നബവിയിലെ തൂണിൽ ബന്ധിതനായി കഴിഞ്ഞു. നമസ്കാര സമയമാകുമ്പോൾ അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വരികയും നമസ്കാരത്തിന് വേണ്ടി കെട്ടഴിച്ചു കൊടുക്കുകയും ചെയ്യും. നമസ്കാര ശേഷം വീണ്ടും തൂണിൽ ബന്ധിക്കപ്പെടും. അങ്ങിനെ അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചതായി വിശുദ്ധ ഖുർആനിലെ വചനം ഇറങ്ങി.
“തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്. (കുറെ) സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”.(തൗബ: 102)
ബനൂ ഖുറൈളക്കെതിരെയുള്ള തടങ്കൽ ശക്തമായപ്പോൾ നബിﷺയുടെ തീരുമാനത്തിലേക്ക് വരാൻ അവർ സന്നദ്ധരായി. വധ ശിക്ഷ നടപ്പിലാക്കും എന്ന് അബൂ ലുബാബرضي الله عنه അവരെ അറിയിച്ചിട്ടുണ്ടെങ്കിലും നബിﷺയുടെ തീരുമാനത്തിന് വിധേയരാകാൻ അവർ നിർബന്ധിതരായിരുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളിലേക്ക് ശക്തമായ ഭയം ഇട്ടു കൊടുത്തു. അലിയ്യുബ്നു അബീത്വാലിബ് رضي الله عنه അവരുടെ കോട്ടക്ക് സമീപം എത്തിയപ്പോൾ അവരുടെ ഭയം ശക്തമായി. കോട്ടക്ക് സമീപത്ത് വന്നു കൊണ്ട് അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു; അല്ലയോ ഈമാനിന്റെ സംഘമേ. അല്ലാഹുവാണ് സത്യം ഉഹ്ദിൽ ഹംസرضي الله عنه രുചിച്ചത് ഞാൻ രുചിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ഇവരുടെ കോട്ടകളെ ഞാൻ തകർത്തുകളയും. അലിയ്യുബ്നു അബീത്വാലിബുംرضي الله عنه സുബൈർ ബ്നു അവ്വാമുംرضي الله عنه മുന്നോട്ടു നീങ്ങി. ഇതോടെ ബനൂഖുറൈളക്കാർ കീഴടങ്ങുകയും പ്രവാചകന്റെ തീരുമാനത്തിലേക്ക് അവർ വരികയും ചെയ്തു.
ഖസ്റജ് ഗോത്രക്കാരുടെ സഖ്യക്കാരായ ബനൂ ഖൈനുഖാഇലെ ജൂതന്മാരോട് നന്മ കാണിച്ചതു പോലെ ബനൂഖുറൈളയിൽ നിന്നുള്ള തങ്ങളുടെ സഖ്യക്കാരോട് നന്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഔസ് ഗോത്രത്തിലെ ചില ആളുകൾ നബിﷺയുടെ അടുക്കൽ വന്നു. അപ്പോൾ ഔസ് ഗോത്രക്കാരോട് നബിﷺ പറഞ്ഞു: ബനൂ ഖുറൈളക്കാരുടെ കാര്യത്തിൽ വിധി പറയാൻ ഞാൻ നിങ്ങളിൽ ഒരാൾക്ക് തന്നെ ഞാൻ അനുവാദം തരട്ടെ?. അവർ പറഞ്ഞു: തീർച്ചയായും പ്രവാചകരെ. നബിﷺ പറഞ്ഞു: സഅ്‌ദുബ്നു മുആദ് رضي الله عنه തീരുമാനം എടുക്കട്ടെ. ഇതു കേട്ടപ്പോൾ ഔസ് ഗോത്രക്കാർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. അബൂ സഈദിرضي الله عنهൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. “ബനു ഖുറൈളക്കാർ സഅ്‌ദുബ്നു മുആദ് رضي الله عنهന്റ തീരുമാനത്തിനു വിധേയരായി. സഅ്‌ദ്رضي الله عنهനോട് വരാൻ ആവശ്യപ്പെട്ടു കൊണ്ട് നബിﷺ ആളെ അയച്ചു. അദ്ദേഹം തന്റെ കഴുതപ്പുറത്തു വന്നു. പള്ളിയുടെ സമീപത്തേക്ക് അദ്ദേഹം എത്തിയപ്പോൾ അൻസാരികളോടായി നബിﷺ പറഞ്ഞു: നിങ്ങളുടെ നേതാവി ലേക്ക് -അല്ലെങ്കിൽ നിങ്ങളുടെ നല്ലവനിലേക്ക്- നിങ്ങൾ എണീറ്റ് ചെല്ലുക. നബിﷺ അദ്ദേഹത്തോട് പറഞ്ഞു: താങ്കളുടെ തീരുമാനത്തെ അംഗീകരിക്കാൻ ബനൂ ഖുറൈളക്കാർ സമ്മതിച്ചിട്ടുണ്ട്. താങ്കൾ എന്ത് വിധിയാണ് നൽകുന്നത്?. അദ്ദേഹം പറഞ്ഞു: അവരിൽ നിന്നും യുദ്ധം ചെയ്യാൻ വന്നവരെ കൊലപ്പെടുത്തണം. അവരിലെ സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കണം. നബിﷺ പറഞ്ഞു: അല്ലാഹുവിന്റെ വിധിയാണ് താങ്കൾ വിധിച്ചത്. (ബുഖാരി :4121. മുസ്ലിം: 1770)
ഇബ്നു ഉമർ رضي الله عنهൽ നിന്ന് നിവേദനം. “ബനൂ നളീറിലെയും ബനൂ ഖുറൈളയിലെയും ജൂതന്മാർ നബിﷺയോട് യുദ്ധം ചെയ്തു. ബനൂ നളീറിനെ നബിﷺ നാടു കടത്തി. ബനൂ ഖുറൈളക്കാർക്ക് അവിടെത്തന്നെ താമസിക്കാൻ അനുവാദം കൊടുക്കുകയും അവരോട് ദയ കാണിക്കുകയും ചെയ്തു. എന്നാൽ ബനൂ ഖുറൈളക്കാർ അതിനു ശേഷം നബിﷺയോട് യുദ്ധം ചെയ്തു. അപ്പോൾ അവരിലെ പുരുഷന്മാരോട് യുദ്ധം ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയും സമ്പത്തും മുസ്ലിംകൾക്കിടയിൽ വീതം വെക്കുകയും ചെയ്തു. എന്നാൽ അവരിൽ ചിലർ നബിﷺയോടൊപ്പം ചേരുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മദീനയിൽ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബിﷺ നാടു കടത്തി. അബ്ദുല്ലാഹിബിനു സലാമിന്റെ ഗോത്രമായിരുന്ന ബനൂ ഖൈനുഖാഇനേയും ബനു ഹാരിസയിലെ ജൂതന്മാരെയും എന്നു വേണ്ട മദീനയിൽ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബിﷺനാടു കടത്തി. (ബുഖാരി: 4028 മുസ്ലിം: 1766).
സഅ്‌ദ്ബ്നു മുആദ്رضي الله عنه പറഞ്ഞതു പോലെ കാര്യങ്ങൾ ചെയ്തതിനു ശേഷം ബന്ദികളെ റംല ബിൻതു ഹാരിസ് رضي الله عنهന്റെ വീട്ടിലും ഉസാമതുബ്നു സെയ്ദ് رضي الله عنهന്റെ വീട്ടിലും ഒരുമിച്ചു കൂട്ടി. ശേഷം അവർക്ക് വേണ്ടി മദീനയുടെ അങ്ങിങ്ങായി കുഴികൾ കുഴിക്കുവാൻ ആവശ്യപ്പെട്ടു. പിന്നീട് അവരെ ഓരോരുത്തരെയായി കൊണ്ടുവരികയും അവരുടെ കഴുത്ത് വെട്ടുകയും കുഴികളിൽ ഇട്ട് മൂടുകയും ചെയ്തു. ഏതാണ്ട് നാനൂറോളം പേർ ഉണ്ടായിരുന്നു അവർ. ഈ കൂട്ടത്തിൽ ഹുയയ്യുബ്നു അഖ്തബും ഉണ്ടായിരുന്നു. ബനൂ ഖുറൈളയോടൊപ്പം അവരുടെ കോട്ടയിൽ പ്രവേശിച്ചതായിരുന്നു ഇയാൾ. ബനൂ ഖുറൈളക്കാരെ സഹായിക്കാമെന്ന വാഗ്ദാനം ഇയാൾ മുമ്പ് ചെയ്തത് കൊണ്ടായിരുന്നു അത്. ഇയാളെ കൊണ്ടു വരപ്പട്ടപ്പെോൾ നബിﷺ ചോദിച്ചു. അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ. ഹുയയ്യ് പറഞ്ഞു . നീയെന്നെ പരാജയപ്പെടുത്തി. എന്നാൽ അല്ലാഹുവാണ് സത്യം നിന്നോടുള്ള ശത്രുത കൊണ്ട് ഞാൻ ഒരിക്കലും അപമാനിതനായിട്ടില്ല. മറിച്ച് അല്ലാഹു ഒരുത്തനെ അപമാനിതനാക്കിയാൽ അവൻ അപമാനിതനാകും. ശേഷം ജനങ്ങൾക്ക് അഭിമുഖമായി നിന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു ‘അല്ലയോ ജനങ്ങളെ അല്ലാഹുവിന്റെ കൽപ്പന നടപ്പിലാകുന്നതിൽ ഒരു വിരോധവുമില്ല. അല്ലാഹുവിന്റെ രേഖയും അവന്റെ ഖദ്റുമാണിത് . ബനൂ ഇസ്റാഈല്യരുടെ കാര്യത്തിൽ അല്ലാഹു രേഖപ്പെടുത്തിയതാണിത്. ശേഷം അവിടെ ഇരുന്നു. അയാളുടെ കഴുത്ത് മുറിക്കപ്പെടുകയും കുഴിയിലേക്ക് എറിയപ്പെടുകയും ചെയ്തു. ബനൂഖുറൈളക്കാരിൽ നിന്ന് ഒരു സ്ത്രീ മാത്രമാണ് കൊല്ലപ്പെട്ടത്. ആട്ടു കല്ലു കൊണ്ട് സുവൈദു ബ്നു സാബിത് എന്ന സ്വഹാബിയെ തലക്കെറിഞ്ഞ് കൊന്ന സ്ത്രീ ആയിരുന്നു അത്.
അംറുബ്നു സഅ്‌ദിയ്യുൽഖറളി ബനൂ ഖുറൈളക്കാർ നബിﷺയോട് കാണിച്ച് ചതിയിൽ ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹം തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുകയും രാത്രിയിൽ മസ്ജിദുന്നബവിയിൽ കഴിച്ചു കൂട്ടുകയും ചെയ്തു. ശേഷം അവിടെ നിന്നും അദ്ദേഹം ഇറങ്ങിപ്പോയി. അദ്ദേഹം എങ്ങോട്ടാണ് പോയത് എന്ന് ഇന്നേവരെ ആർക്കും അറിയില്ല. ഇദ്ദേഹത്തെ കുറിച്ച് കേട്ടപ്പോൾ നബിﷺ ഇപ്രകാരം പറയുകയുണ്ടായി. കരാർ പാലനത്തിന്റെ ഫലത്താൽ അല്ലാഹു രക്ഷപ്പെടുത്തിയ വ്യക്തിയാകുന്നു അദ്ദേഹം. ശേഷം ബനൂ ഖുറൈളക്കാരുടെ ഗനീമത്ത് സ്വത്ത് വിഭജിക്കുവാൻ നബിﷺ ആവശ്യപ്പെട്ടു. അവരുടെ കോട്ടകളിൽ ഉള്ളതെല്ലാം ഒരുമിച്ച് കൂട്ടുവാൻ നബിﷺ സ്വഹാബികളോട് നിർദ്ദേശിച്ചു. 1500 വാളുകളും 300 പടയങ്കിയും 1500 പരിചകളും അവർ അവിടെ നിന്നും കണ്ടെടുത്തു. ഒട്ടകങ്ങളും മറ്റു കന്നു കാലികളും അവിടെയുണ്ടായിരുന്നു. അഞ്ചിൽ ഒന്ന് മാറ്റി വെച്ചതിനു ശേഷം ബാക്കിയുള്ളത് അവിടെയുള്ളവർക്ക് വിതരണം ചെയ്തു.
നബിﷺയോട് ഏറ്റവും കൂടുതൽ ശത്രുത കാണിച്ച ആളുകളായിരുന്നു ജൂതന്മാർ. ഏറ്റവും വലിയ നിഷേധത്തിന്റെ വക്താക്കളും ആയിരുന്നു അവർ. അതു കൊണ്ടു തന്നെ തന്നെ ശക്തമായ തീരുമാനങ്ങളാണ് അവർക്കെതിരെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുണ്ടായത്. പരലോകത്ത് വച്ച് വരാനിരിക്കുന്ന വേദനാ ജനകമായ ശിക്ഷ ഇതിനപ്പുറവും. അവരുടെ നിഷേധത്തിന്റെയും കരാർ ലംഘനത്തിന്റെയും മുസ്ലിംകൾക്കെതിരെ സഖ്യകക്ഷികൾക്കൊപ്പം ചേർന്നതിന്റെയും ഫലമായിരുന്നു ഇത്. അങ്ങിനെ അല്ലാഹുവിന്റെയും റസൂലിന്റെയും കോപം കൊണ്ട് അവർ മടങ്ങി. ഇഹലോകവും പരലോകവും അവർക്ക് നഷ്ടമായി.
“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂ പ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു”. (അഹ്സാബ്: 25-27)
ബനു ഖുറൈള യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് ശഹീദായത് രണ്ടു പേരാണ്. ഖാലിദുബ്നു സുവൈദുംرضي الله عنه അബൂ സിനാനുബ്നു മിഹ്സ്വനുംرضي الله عنه. ബന്ധികളിൽ നിന്ന് റൈഹാന ബിൻതു സൈദുൽ ഖറളിയെ നബി ﷺ തെരഞ്ഞെടുത്തു. അവർ മുസ്‌ലിമായി. താമസിയാതെ മരണപ്പെടുകയും ചെയ്തു. ബനു ഖുറൈളക്കാരുടെ പരാജയത്തിനു ശേഷം ജൂതന്മാർ നിന്ദ്യരായിത്തുടങ്ങി. മദീനയിൽ കാപട്യത്തിന്റെ പ്രവർത്തനങ്ങൾ ദുർബലമായി. മുനാഫിഖുകൾ തല താഴ്ത്തിത്തുടങ്ങി. മുമ്പ് ചെയ്തിരുന്ന പലതും ചെയ്യാൻ കഴിയാതെ ഭീരുക്കളായി. അതോടു കൂടി മുശ്രിക്കുകളും മുസ്ലിംകളോട് ഇങ്ങോട്ട് യുദ്ധത്തിന് വരാതെയായി. പിന്നീടുള്ള യുദ്ധങ്ങളെല്ലാം അങ്ങോട്ടുള്ളതായിരുന്നു. ബനൂ ഖുറൈളക്കാരുടെ പരാജയത്തോടെ വലിയ ഒരു കീറാമുട്ടിയാണ് മുസ്ലിംകൾക്ക് നീങ്ങി പോയത്. ഇതോടെ മദീന ഇസ്ലാമിന്റെ സുരക്ഷിത കേന്ദ്രമായി മാറി.
ഈ സന്ദർഭത്തിൽ സഅ്‌ദുബ്നു മുആദ്رضي الله عنهന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് വീർത്തു പൊട്ടി. അതിലൂടെ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുന്നതിനു തൊട്ടു മുമ്പ് നബി ﷺ അവിടെ കയറിച്ചെന്നു കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. ” സമൂഹത്തിന്റെ നേതാവിന് (ഔസ് ഗോത്രത്തിലെ നേതാവായിരുന്നു അദ്ദേഹം) അല്ലാഹു നന്മ പ്രതിഫലം ചെയ്യട്ടെ. അല്ലാഹുവിനോട് നൽകിയ കരാറുകളെല്ലാം താങ്കൾ പാലിച്ചു. അല്ലാഹു താങ്കൾക്ക് നൽകിയ കരാറുകൾ അല്ലാഹുവും പാലിക്കുന്നതാണ്.” ബനൂഖുറൈളക്കാരുടെ ശർറുകളിൽ നിന്നും കണ്ണിന് കുളിർമ ലഭിക്കുന്നതു വരെ എന്റെ മരണം സംഭവിക്കരുതേ എന്ന് അദ്ദേഹം പ്രാർത്ഥിക്കാറുണ്ടായിരുന്നു. (അഹ്‌മദ് : 25907) അദ്ദേഹത്തിന്റെ മരണം സംഭവിച്ചപ്പോൾ ജിബ്രീൽ ഇറങ്ങി വരികയും മരണ സന്ദർഭത്തിൽ ഉണ്ടായ കാര്യങ്ങൾ നബി ﷺ യെ അറിയിക്കുകയും ചെയ്തു. ജാബിർ ബിൻ അബ്ദില്ലرضي الله عنهയിൽ നിന്ന് നിവേദനം. ജിബ്‌രീൽ നബിയുടെ അടുക്കലേക്ക് വന്നു. എന്നിട്ട് ചോദിച്ചു; ഏതാണ് ഈ മരണപ്പെട്ട സ്വാലിഹായ അടിമ?. അദ്ദേഹത്തിനു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു വേണ്ടി അർശ് ചലിച്ചു. ഇതു കേട്ട നബിﷺ ചെന്നു നോക്കുമ്പോൾ സഅ്‌ദ്ബ്നു മുആദ് رضي الله عنهആയിരുന്നു അത്. സഅ്‌ദിന്റെ മരണ ശേഷം നബി ﷺ അദ്ദേഹത്തിന്റെ തല തന്റെ മടിയിൽ വെച്ചു കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു.’അല്ലാഹുവേ നിശ്ചയമായും സഅ്‌ദ് رضي الله عنه നിന്റെ മാർഗത്തിൽ ജിഹാദ് ചെയ്തു. നിന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തി. തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. നന്മയോടു കൂടി അദ്ദേഹത്തിന്റെ ആത്മാവിനെ നീ സ്വീകരിക്കേണമേ.( അഹ്‌മദ്- ഫളാഇലുസസ്വഹാബ: 1499)
സഅ്‌ദ്رضي الله عنه മരണപ്പെട്ടപ്പോൾ അദ്ദേഹത്തിനു വേണ്ടി അർശ് ചലിക്കുകയും ആകാശ കവാടങ്ങൾ തുറക്കപ്പെടുകയും എഴുപതിനായിരം മലക്കുകൾ സന്നിഹിതരാവുകയും ചെയ്തു. അദ്ദേഹത്തെ ഖബറിൽ വെച്ചപ്പോൾ ഒരു ഇടുക്കൽ ഇടുക്കുകയും ശേഷം വേർപിരിക്കപ്പെടുകയും ചെയ്തു. (നസാഈ- അൽകുബ്റാ:2193) സഅ്‌ദിന്റെ മരണം മുസ്ലിംകളെ വല്ലാതെ വേദനിപ്പിച്ചു. ആയിഷ رضي الله عنه പറയുന്നു: നബിയുടെയും അബൂബക്കർرضي الله عنهന്റെയും ഉമർرضي الله عنهന്റെയും മരണ ശേഷം മുസ്ലിംകൾക്ക് ഏറെ നഷ്ടം തോന്നിച്ചത് സഅ്‌ദ്رضي الله عنهന്റെ മരണമായിരുന്നു. (അഹ്‌മദ് : ഫളാഇലുസ്സഹാബ-1493)
37 വർഷമാണ് സഅ്‌ദ്رضي الله عنه ജീവിച്ചത്. സഖ്യ കക്ഷികൾ പിരിഞ്ഞുപോയി 27 ദിവസത്തിനു ശേഷമായിരുന്നു മരണം. ഇസ്ലാമിനു വേണ്ടി സമ്പൂർണ്ണമായ ഒരു ജീവിതം തന്നെ അദ്ദേഹം നയിച്ചു. മദീനയിലാണ് അദ്ദേഹത്തെ ദഫൻ ചെയ്തത്. ബർറാഅ്رضي الله عنه ൽ നിന്നും നിവേദനം: പട്ടിന്റെ ഒരു വസ്ത്രം നബിക്ക് സമ്മാനമായി കൊണ്ടു വരപ്പെട്ടു. സ്വഹാബികൾ അത് സ്പർശിക്കുവാനും അതിന്റെ നൈർമല്യത കണ്ട് അത്ഭുതപ്പെടുവാനും തുടങ്ങി. നബി ചോദിച്ചു ; ഇതിന്റെ നൈർമല്യത കണ്ട് നിങ്ങൾ അത്ഭുതപ്പെടുകയാണോ?. സഅ്‌ദുബ്നു മുആദ്رضي الله عنهന് ലഭിക്കുന്ന തൂവാലകൾ ഇതിനെക്കാൾ ഉത്തമവും നൈർമല്യവുമായിരിക്കും. (ബുഖാരി :3802. മുസ്‌ലിം: 2468)
ഹിജ്റ അഞ്ചാം വർഷത്തിന്റെ അവസാനത്തിൽ അശ്ജഅ് ഗോത്ര സംഘം നബിﷺയുടെ അടുക്കൽ വന്നു. മസ്ഊദുബ്നു റുഖൈലയായിരുന്നു അവരുടെ നേതാവ്. നൂറു പേരുണ്ടായിരുന്നു അവർ. അവർ വന്നു കൊണ്ട് നബിﷺയോട് പറഞ്ഞു . അല്ലയോ മുഹമ്മദ്, താങ്കളുടെയും അനുയായികളുടെയും യുദ്ധങ്ങൾ കൊണ്ട് ഞങ്ങൾക്ക് ഇടുക്കം ഉണ്ടായിരിക്കുന്നു. താങ്കളുമായി സന്ധിയിൽ ഏർപ്പെടാൻ വന്നവരാണു ഞങ്ങൾ. അങ്ങിനെ നബി അവരുമായി സന്ധിയിൽ ഏർപ്പെട്ടു. അത് കരാറായി എഴുതിക്കൊടുക്കുകയും ചെയ്തു. പിന്നീട് അവർ ഇസ്‌ലാം സ്വീകരിക്കുകയും നബിﷺയിൽ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഔഫുബ്നുമാലികിദ്رضي الله عنهൽഅശ്ജഇയിൽ നിന്നും നിവേദനം. ഞങ്ങൾ ഒമ്പതോ എട്ടോ ഏഴോ പേർ നബിﷺയുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി ﷺചോദിച്ചു. നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഉടമ്പടി ചെയ്യുന്നില്ലേ. ഞങ്ങൾ നബിﷺയോട് ഉടമ്പടി ചെയ്തിട്ട് അധിക കാലം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതു കൊണ്ട് ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ. മൂന്ന് തവണ നബിﷺ ഇത് ആവർത്തിച്ചു ചോദിക്കുകയും അതേ മറുപടി ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു. മൂന്നാമത്തെ തവണ വീണ്ടും ചോദിച്ചപ്പോൾ ഞങ്ങൾ ഞങ്ങളുടെ കൈകൾ നബിﷺക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു. ഞങ്ങൾ താങ്കളോട് ഉടമ്പടി ചെയ്തതാണല്ലോ. ഇനി എന്ത് കാര്യത്തിലാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്. അപ്പോൾ നബി പറഞ്ഞു: അല്ലാഹുവിനെ നിങ്ങൾ ആരാധിക്കും എന്നും അവനിൽ ഒന്നിനെയും പങ്കുചേർക്കുകയില്ല എന്നും അഞ്ചുനേരം നമസ്കാരം നിർവഹിക്കുമെന്നും അനുസരിക്കും എന്നും ജനങ്ങളോട് ഒന്നും ചോദിക്കുകയില്ല എന്നും നിങ്ങൾ ഉടമ്പടി ചെയ്യുക. ഓഫ് (റ) പറയുന്നു. അതിനു ശേഷം ഈ സംഘത്തിൽ പെട്ട ആളുകൾ അവരുടെ ചാട്ടവാർ പോലും താഴെ വീണാൽ എടുത്തു കൊടുക്കാൻ വേണ്ടി മറ്റൊരാളോട് ആവശ്യപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല. (മുസ്‌ലിം: 1043)
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ചരിത്രം – 59
നബി ചരിത്രം - 59: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 09]

ഖന്തഖിലെ മുഅ്‌ജിസതുകൾ.
നബിﷺയെ സഹായിച്ചു കൊണ്ടും പിൻബലം നൽകിക്കൊണ്ടും പലപ്പോഴും പല മുഅ്‌ജിസതുകളും അല്ലാഹു പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിലും അല്ലാത്തപ്പോഴും ഇത് ഉണ്ടായിട്ടുണ്ട്. ഒട്ടേറെ മുഅജിസത്തുകൾ പ്രകടമായ ഒരു യുദ്ധമായിരുന്നു ഖന്തക്ക് യുദ്ധം. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം.
(ഒന്ന്) ജാബിർ ബിൻ رضي الله عنه അബ്ദില്ലയിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ഖന്തക്ക് കുഴിക്കുന്ന സന്ദർഭത്തിൽ പ്രവാചകന് നല്ല വിശപ്പുള്ളതായി ഞാൻ കണ്ടു. അപ്പോൾ ഞാൻ എന്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അവരോട് ചോദിച്ചു; ഭക്ഷണമായി വല്ലതും നിന്റെ അടുക്കൽ ഉണ്ടോ? പ്രവാചകന് നല്ല വിശപ്പുള്ളതായി ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ ഒരു സ്വാഅ് ബാർലി ഉള്ള ഒരു പാത്രം അവർ കൊണ്ടുവന്നു. ഞങ്ങൾക്ക് ചെറിയ ഒരു ആട്ടിൻ കുട്ടിയും ഉണ്ടായിരുന്നു. ആട്ടിൻകുട്ടിയെ അറുക്കുകയും ബാർലി കൊണ്ട് റൊട്ടി ഉണ്ടാക്കുന്നതിനായി കുഴച്ചെടുക്കാനും പറഞ്ഞു. മാവ് കുഴച്ച് വെച്ചതിനു ശേഷം ഞാൻ നബിﷺയുടെ അടുക്കലേക്ക് തിരിച്ചു ചെന്നു. ഭക്ഷണമാണെങ്കിൽ വളരെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂം അതു കൊണ്ട് ഭാര്യ എന്നോട് പറഞ്ഞു: പ്രവാചകന്റെയും അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും മുമ്പിൽ വെച്ച് നിങ്ങളെന്നെ വഷളാക്കരുത്.
ജാബിർ رضي الله عنه പറയുന്നു: ഏതായാലും ഞാൻ നബിﷺയുടെ അടുക്കൽ ചെന്ന് വളരെ സ്വകാര്യമായി നബിﷺയോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ചെറിയ ഒരു ആട്ടിൻ കുട്ടിയെ ഞാൻ അറിഞ്ഞിട്ടുണ്ട്. ഒരു സ്വാഅ് ബാർലി കൊണ്ട് റൊട്ടിക്കു വേണ്ടി കുറച്ചു വെച്ചിട്ടുണ്ട്. അതു കൊണ്ട് താങ്കളും താങ്കളുടെ കൂടെ കുറച്ച് ആളുകളും ഭക്ഷണത്തിന് വന്നാൽ അത് കഴിക്കാമായിരുന്നു. ഇത് കേട്ട ഉടനെ അല്ലാഹുവിന്റെ പ്രവാചകൻ ഉച്ചത്തിൽ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ ഖന്തക്ക് കാരെ, ജാബിർ നിങ്ങൾക്കെല്ലാവർക്കും ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു എല്ലാവരും വരുക. ജാബിർ رضي الله عنه നോട് നബിﷺ ഇപ്രകാരം പറഞ്ഞു: ഞാനങ്ങോട്ടു എത്തുന്നതു വരെ കുഴച്ചു വെച്ച മാവ് കൊണ്ട് റൊട്ടി ഉണ്ടാക്കരുത്. കറി വെച്ച പാത്രം ഇറക്കി വെക്കുകയും ചെയ്യരുത്. അങ്ങിനെ ഞാനും പ്രവാചകനും സ്വഹാബികളും കൂടി എന്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. ഞാൻ പറഞ്ഞു: നീ എന്നോട് പറഞ്ഞത് പോലെത്തന്നെയാണ് ഞാൻ ചെയ്തത്. നബിﷺയുടെ മുമ്പിലേക്ക് കുഴച്ചു വെച്ച മാവ് ഞാൻ കൊണ്ടു വന്നപ്പോൾ നബിﷺ അതിലേക്ക് പാറ്റി തുപ്പുകയും(ഊതി) ബർക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ശേഷം നബിﷺ പറഞ്ഞു: ഇനി റൊട്ടി ഉണ്ടാക്കുവാനുള്ള പാചകക്കാരിയെക്കൂടെ നിങ്ങളുടെ കൂടെ കൂട്ടുക. ജാബിർرضي الله عنه പറയുകയാണ്: അല്ലാഹുവാണ് സത്യം; ആയിരത്തോളം വരുന്ന ആളുകൾ അതിൽ നിന്ന് ഭക്ഷിക്കുകയും ശേഷം അവർ പിരിഞ്ഞു പോവുകയും ചെയ്തു. എന്നിട്ടും ഞങ്ങൾ ഭക്ഷണം പാകം ചെയ്ത പാത്രം ആദ്യത്തെ അവസ്ഥയിൽ തന്നെ നിറഞ്ഞു നിൽക്കുകയായിരുന്നു. റൊട്ടിയും അതേപോലെ തന്നെ ഉണ്ടായിരുന്നു. (ബുഖാരി: 4102. മുസ്ലിം: 2039)
(രണ്ട്) ജാബിർ ബിൻ അബ്ദുല്ല رضي الله عنه പറയുന്നു: ഞങ്ങൾ ഖന്തക്ക് കുഴിച്ചു കൊണ്ടിരിക്കുന്ന ദിവസം വലിയ ഉറപ്പുള്ളതും പരുക്കനുമായ ഒരു ഭാഗം ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ സ്വഹാബികൾ നബിﷺയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, കിടങ്ങിൽ ഉറപ്പുള്ളതും പരുക്കനുമായ ഒരു ഭാഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ ഇറങ്ങാം. നബിﷺയാകട്ടെ തന്റെ വയറു കല്ലു വെച്ചു കെട്ടിയ അവസ്ഥയിലായിരുന്നു. കാരണം മൂന്ന് ദിവസത്തോളം ഞങ്ങൾ ഭക്ഷണമായി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. നബി മൺവെട്ടി എടുത്ത് ഒരു അടി കൊടുത്തു. ആ സന്ദർഭത്തിൽ ആ സ്ഥലം മണൽത്തരി പോലെ പൊടികളായി മാറി (ബുഖാരി: 4101)
(മൂന്ന്) ബർറാഉബ്നു ആസിബ് رضي الله عنه പറയുന്നു: നബി ﷺ ഞങ്ങളോട് ഖന്തക്ക് കുഴിക്കാൻ കൽപ്പിച്ചു. ഖന്തക്ക് കഴിച്ചു കൊണ്ടിരിക്കെ വലിയ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. മൺവെട്ടി കൊണ്ട് അത് എടുത്തു മാറ്റാൻ കഴിയുമായിരുന്നില്ല. അപ്പോൾ ഞങ്ങൾ നബിﷺയോട് പരാതി പറഞ്ഞു. നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. നബിﷺ തന്റെ വസ്ത്രം മാറ്റി ആ പാറക്കല്ലിന്റെ ഭാഗത്തേക്ക് ഇറങ്ങി വന്നു. ശേഷം മൺവെട്ടി എടുത്തു കൊണ്ട് പറഞ്ഞു: “ബിസ്മില്ല”. ഇതും പറഞ്ഞു കൊണ്ട് നബി ﷺ പാറക്കല്ലിനു നേരെ ഒരു അടി കൊടുത്തു. അതിന്റെ മൂന്നിലൊരു ഭാഗം പൊട്ടിപ്പോന്നു. ശേഷം പറഞ്ഞു: അല്ലാഹു അക്ബർ ശാമിന്റെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം ശാമിലെ ചുവന്ന കൊട്ടാരങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. ശേഷം നബി ﷺ ബിസ്മില്ല എന്ന് വീണ്ടും പറഞ്ഞു രണ്ടാമത്തെ അടി കൊടുത്തു. അതോടെ കല്ലിന്റെ മൂന്നിലൊരു ഭാഗം വീണ്ടും പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, പേർഷ്യയുടെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; അവിടത്തെ പട്ടണങ്ങളും വെളുത്ത കൊട്ടാരങ്ങളും എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. വീണ്ടും നബിﷺ ബിസ്മില്ല എന്ന് പറഞ്ഞു കൊണ്ട് മൂന്നാമത്തെ അടി കൊടുത്തു കല്ലിന്റെ ബാക്കിയുള്ള ഭാഗം കൂടി പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, എനിക്ക് യമനിന്റെ ഖജനാവുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; സ്വൻആഇലെ കവാടങ്ങൾ എൻറെ സ്ഥലത്ത് ഞാൻ കാണുന്നു. (അഹ്മദ്: 18694)
നബിﷺ പറഞ്ഞതെല്ലാം ഈ യുദ്ധം സത്യമായിരുന്നു. യുദ്ധം കഴിഞ്ഞ് കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതിനു മുമ്പ് നബിﷺസൂചിപ്പിച്ച എല്ലാ രാജ്യങ്ങളും ഇസ്ലാമിന്റെ കീഴിൽ വന്നു. അല്ലാഹു ഈ മതത്തെ സഹായിക്കുക തന്നെ ചെയ്യും. ഈ മതത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആളുകളെയും അല്ലാഹു തആല തീർച്ചയായും സഹായിക്കും.
“യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും,യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നുഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു”.(ഹജ്ജ്: 40, 41)
ഫദ്‌ലുല്‍ ഹഖ് ഉമരി