നബി ചരിത്രം – 58

നബി ചരിത്രം - 58: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 08]

ഖന്തഖിലെ അത്ഭുത വിജയം.

ബനൂ ഖുറൈളക്കാരുടെ കരാർ ലംഘനവും കപടവിശ്വാസികൾ പേടിച്ചരണ്ട് വീടുകളിലേക്ക് ഒഴിഞ്ഞു മാറിയതും മദീന സഖ്യ കക്ഷികളാൽ ചുറ്റപ്പെട്ടതുമായ സാഹചര്യം വരികയും മുസ്ലിംകൾക്ക് പരീക്ഷണം ശക്തമാവുകയും ഉപരോധം വീണ്ടും മുന്നോട്ടു നീങ്ങുകയും ചെയ്തപ്പോൾ ഗത്വ്‌ഫാൻ ഗോത്രത്തിന്റെ രണ്ടു നേതാക്കളായ ഉയൈനതുബ്നു ഹിസ്വ്‌നിന്റെയും ഹാരിസുബ്നു ഔഫ് അൽ മിര്‌രിയുടെയും അടുക്കലേക്ക് ആളെ അയച്ചു. “നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും മദീനയിൽ നിന്നും മടങ്ങിപ്പോകുന്ന പക്ഷം മദീനയിലെ പഴങ്ങളുടെ മൂന്നിലൊന്ന് നിങ്ങൾക്ക് നൽകാം” എന്ന വ്യവസ്ഥയിൽ അവരുമായി കരാറുണ്ടാക്കി.

ഈ കരാറിനെ അവർ അംഗീകരിക്കുകയും ചെയ്തു. ഇപ്രകാരം ചെയ്യുന്നതിനു വേണ്ടി നബി ﷺ ഉദ്ദേശിച്ചപ്പോൾ സഅ്‌ദുബ്നു മുആദിرضي الله عنهനോടും സഅ്‌ദുബ്നു ഉബാദرضي الله عنهയോടും ഈ വിഷയത്തെക്കുറിച്ച് നബി ﷺ അഭിപ്രായം ചോദിച്ചു. അപ്പോൾ അവർ നബിﷺയോട് ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, നിങ്ങൾ ഒരു കാര്യം ഇഷ്ടപ്പെട്ടു സ്വയം ചെയ്യുകയാണോ അതോ നിർബന്ധമായും താങ്കൾ ചെയ്യേണ്ട നിലക്ക് അല്ലാഹു നിങ്ങളോട് കൽപിച്ചതാണോ ഇക്കാര്യം?. അതോ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്യുകയാണോ? അപ്പോൾ നബി ﷺ ഇപ്രകാരം പറഞ്ഞു: “ഇതു ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യുന്ന കാര്യമാണ്. അല്ലാഹുവാണ് സത്യം, അറബികൾ നിങ്ങളെ ഒന്നിച്ച് ആക്രമിക്കുന്നതും നിങ്ങളെ എല്ലാ ഭാഗത്തു നിന്നും അവർ കടിച്ചു കീറുന്നതുമായ നിങ്ങളുടെ ദുർബലാവസ്ഥ കണ്ടപ്പോൾ എനിക്ക് അങ്ങിനെ ചെയ്യാൻ തോന്നിയതാണ്”. അപ്പോൾ സഅദുബ്നു മുആദ്رضي الله عنه പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങളും ഈ സമൂഹവും വും ഒരുകാലത്ത് അല്ലാഹുവിൽ പങ്കു ചേർക്കുന്നവരായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. അന്നു പോലും മദീനയിലെ പഴങ്ങൾ കച്ചവടത്തിലൂടെയും സൽകാരത്തിലൂടെയുമല്ലാതെ ഭക്ഷിക്കാൻ അവർ ആഗ്രഹിച്ചിട്ടില്ല. ഇന്നാകട്ടെ അള്ളാഹു ഇസ്ലാം കൊണ്ട് ഞങ്ങൾക്ക് പ്രതാപം നൽകി. ഞങ്ങളെ അവൻ ആദരിച്ചു. ഇസ്ലാമിലേക്ക് ഞങ്ങൾക്ക് വഴി കാണിച്ചു തന്നു. ഇത്രയും അഭിമാനത്തിന്റെ സ്ഥാനത്ത് എത്തിയ നമ്മൾ, നമ്മുടെ സമ്പത്ത് ഇവർക്ക് നൽകുകയോ? അല്ലാഹുവാണ് സത്യം; അതിന്റെ ഒരു ആവശ്യവും ഇപ്പോൾ നമുക്കില്ല. അല്ലാഹുവാണ് സത്യം, അല്ലാഹു നമുക്കും അവർക്കും ഇടയിൽ തീരുമാനം എടുക്കുന്നത് വരെ വാളല്ലാതെ മറ്റൊന്നും നാം അവർക്ക് നൽകുകയില്ല”. അപ്പോൾ നബിﷺ പറഞ്ഞു നിങ്ങൾക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാം.

ശേഷം നബി ഗത്വ്‌ഫാൻ കാരുമായുള്ള ചർച്ച അവസാനിപ്പിച്ചു. നബിയും സ്വഹാബിമാരും ഖന്തഖിൽ മുശ്‌രികുകൾക്കു അഭിമുഖമായി നിന്നു. ഉപരോധ കാലം മുഴുവൻ അമ്പെയ്തു കൊണ്ടിരുന്നു. ഒരു ദിവസം നബിﷺ ക്കും മുസ്ലിംകൾക്കും അസ്ർ നമസ്കാരം പോലും നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. സൂര്യനസ്തമിച്ചതിനു ശേഷമാണ് അന്ന് അവർ നമസ്കരിച്ചത്. ഭയത്തിന്റെ സന്ദർഭത്തിൽ ഉള്ള നമസ്കാരത്തിലെ നിയമം ആ സന്ദർഭത്തിൽ പഠിപ്പിക്കപ്പെട്ടിരുന്നില്ല. അഹ്സാബിനു ശേഷം ഉണ്ടായ ദാതുർറഖാഅ്‌ യുദ്ധത്തിലാണ് അതിന്റെ നിയമം പഠിപ്പിക്കപ്പെടുന്നത്. ഖുറൈശികൾ കാരണത്താൽ അസർ നമസ്കാരം വൈകി പ്പോയതിന്റെ പേരിൽ ഉമറുബ്നുൽ ഖത്താബ് رضي الله عنه ഖുറൈശികളെ ആക്ഷേപിച്ചു പറഞ്ഞതും സൂര്യാസ്തമയത്തിനു ശേഷം അസ്വ്‌റും പിന്നീട് മഗ്‌രിബും നമസ്കരിച്ചതും ഇമാം ബുഖാരിയുടെയും (596) മുസ്ലിമിന്റെയും (633) ഹദീസിൽ കാണാം.

കിടങ്ങ് ചാടിക്കടക്കുവാനുള്ള മുശ്രിക്കുകളുടെ ഓരോ ശ്രമവും വൃഥാവിലായി. ഖുറൈശികളിലെ ചില കുതിരപ്പടയാളികൾ അവരുടെ കുതിരപ്പുറത്ത് രംഗത്തു വന്നു. അംറുബ്നു അബ്ദു വുദ്ദ്, ഇക്‌രിമതുബ്നു അബീജഹൽ, ഹുബൈറതുബ്നു അബീ വഹബ്, നൗഫലുബ്നു അബ്ദുള്ള അൽ മഖ്സൂമി, ളറാറുബ്നുൽ ഖത്താബ്, തുടങ്ങിയവരായിരുന്നു അവർ. ചെറിയ ഒരു പഴുത് കണ്ടപ്പോൾ അതിലൂടെ അവർ മദീനക്കകത്തേക്ക് കയറി. എന്നാൽ സഹാബികൾ അവരെ വിട്ടില്ല. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه അംറുബ്നു വുദ്ധിനെ കൊന്നു. സുബൈറുബ്നുൽ അവ്വാംرضي الله عنه നൗഫലുബ്നു അബ്ദുല്ലയെയും കൊന്നു. വാളു കൊണ്ട് ഒരു വെട്ടു കൊടുത്തതോടു കൂടി രണ്ടു കഷ്ണമായി വീണു. മുശ്രിക്കുകൾക്ക് ഇത് തീരെ സഹിച്ചില്ല. അംറുബ്നു വുദ്ധിന്റെ മൃതശരീരം ഞങ്ങൾക്ക് തിരിച്ചയച്ചു തരണമെന്നും അതിനു പകരമായി 10,000 ദിർഹം തരാമെന്നു പറഞ്ഞു കൊണ്ട് അവർ നബിയിലേക്ക് ആളെ അയച്ചു. അവരോടായി നബിﷺ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക് അവരുടെ ശരീരവും ആവശ്യമില്ല പണവും ആവശ്യമില്ല”. ശേഷം നബിﷺതന്റെ അനുചരന്മാരോട് ഇപ്രകാരം പറഞ്ഞു. “അവരുടെ ശവം അവർക്ക് നൽകി കൊള്ളുക. നീചമായ ശവമാണത്. നാം ശവത്തിന്റെ വില തിന്നാറില്ല”. അങ്ങിനെ അവരെയും അവരുടെ പാട്ടിനു വിട്ടു.

ഇത്രയും ആളുകൾ കിടങ്ങ് നുഴഞ്ഞു കയറിയതിന്റെ പേരിൽ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ളവർ തങ്ങളുടെ സൈനിക താവളങ്ങളിലേക്ക് വിരണ്ടോടി. മൂന്ന് മുശ്രിക്കുകളാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത് ആറ് മുസ്ലിങ്ങൾ ഷഹീദാവുകയും ചെയ്തു. സഅ്‌ദുബനു മുആദ്رضي الله عنه ആയിരുന്നു അതിൽ ഒരു വ്യക്തി. ഹുബാനുബ്‌നുൽ അറഖത് എറിഞ്ഞ ഒരു അമ്പ് സഅ്‌ദിന്റെ കൈത്തണ്ടയിൽ പോയി പതിക്കുകയായിരുന്നു. യുദ്ധ ശേഷം പള്ളിയിൽ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായ ഒരു ടെന്റ് തന്നെ കെട്ടി കൊടുത്തു. നബിﷺക്ക് സൗകര്യാർത്ഥം അടുത്തുപോയി സന്ദർശിക്കാൻ വേണ്ടിയായിരുന്നു അത്.(ബുഖാരി: 4122. മുസ്ലിം: 1769) ബനൂ ഖുറൈള യുദ്ധം നടന്നതിനു ശേഷമാണ് അദ്ദേഹം മരണപ്പെടുന്നത്. കയ്യിൽ ബാധിച്ച മുറിവ് പഴുത്ത് പൊട്ടിയായിരുന്നു മരണം. മുസ്ലിംകൾക്ക് പ്രയാസം ബാധിക്കുകയും ശക്തമായ ഭയം അനുഭവപ്പെടുകയും ചെയ്തപ്പോഴും അവർ ക്ഷമിക്കുകയും ഉറച്ചു നിൽക്കുകയും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അതിന്റെ ഫലമായി അല്ലാഹുതആല അവരെ സഹായിക്കുകയും യുദ്ധം ആവശ്യമില്ലാതെ തന്നെ അവർക്ക് വിജയം നൽകുകയും ചെയ്തു.
മൂന്ന് രൂപത്തിലാണ് അല്ലാഹു ഈ യുദ്ധത്തിൽ സഖ്യകക്ഷികളെ പരാജയപ്പെടുത്തിയത്.

(ഒന്ന്) മുസ്‌ലിംകൾ അവരുടെ പ്രയാസത്തിലും ഭയപ്പാടിലും ശത്രുക്കളുടെ ആധിക്യത്തിലുള്ള വിഷമത്തിലും യുദ്ധത്തിനു വേണ്ടി അവർ ഒരുമിച്ചു കൂടിയ പ്രതിസന്ധിയിലും ഇരിക്കുന്ന വേളയിൽ അല്ലാഹു അത്ഭുതകരമായ ഒരു കാര്യം അവിടെ ഉണ്ടാക്കുകയുണ്ടായി. ഗത്വ്‌ഫാൻ ഗോത്രക്കാരനായ നഈമുബ്നു മസ്‌ഊദ്رضي الله عنهന്റെ ഇസ്ലാം സ്വീകരണമായിരുന്നു അത്. നഈമുബ്നു മസ്ഊദ്رضي الله عنه പറയുന്നു: സഖ്യകക്ഷികൾ പ്രവാചകനെതിരെ നീങ്ങിയപ്പോൾ ഞാനും എന്റെ സമൂഹത്തോടൊപ്പം നീങ്ങി. അന്ന് ഞാൻ എന്റെ മതത്തിൽ തന്നെയായിരുന്നു. നബിﷺ എന്നെക്കുറിച്ച് അറിയുന്ന ആളുമായിരുന്നു. അപ്പോൾ അല്ലാഹു എന്റെ ഹൃദയത്തിൽ ഇസ്ലാമിനെ ഇട്ടു തന്നു. എന്റെ സമൂഹത്തിന്റെ മുമ്പിൽ ഞാൻ അക്കാര്യം മറച്ചു വെക്കുകയും ചെയ്തു. അങ്ങിനെ മഗ്‌രിബ്നും ഇഷാക്കുമിടയിലായി ഞാൻ നബിﷺയുടെ അടുക്കൽ ചെന്നു. ആ സന്ദർഭത്തിൽ നബിﷺ നമസ്കരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ നബിﷺ ഇരുന്നു. എന്നോട് ചോദിച്ചു; അല്ലയോ നഈം, താങ്കൾ എന്തിനു വന്നതാണ്? ഞാൻ പറഞ്ഞു: ഞാൻ നിങ്ങളിൽ വിശ്വസിക്കുവാൻ വേണ്ടി വന്നതാണ്. താങ്കൾ കൊണ്ടു വന്നത് സത്യമാണ് എന്നതിന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അതു കൊണ്ട് അല്ലാഹുവിന്റെ പ്രവാചകരെ, താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എങ്കിൽ എന്നോട് കൽപിച്ചു കൊള്ളുക. അപ്പോൾ നബിﷺ പറഞ്ഞു: താങ്കൾ ഞങ്ങളിലെ ഒരാളാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ കഴിവിന്റെ പരമാവധി പ്രതികരിക്കുക. യുദ്ധം എന്നു പറഞ്ഞാൽ തന്ത്രങ്ങളാണ്.

ഇതു കേട്ടതോടെ നഈമുബ്നു മസ്ഊദ്رضي الله عنه ബനൂ ഖൂറൈക്കാരുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അവരോട് പറഞ്ഞു: എനിക്ക് നിങ്ങളോടുള്ള സ്നേഹം നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: നിങ്ങൾ സത്യമാണ് പറഞ്ഞത്. താങ്കൾ ഒരിക്കലും ഞങ്ങളുടെ അടുക്കൽ ആരോപണ വിധേയനല്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: ഖുറൈശികളും ഗത്വ്‌ഫാൻ ഗോത്രക്കാരും നിങ്ങളെ പോലെയല്ല. മദീന നിങ്ങളുടെ രാജ്യമാണ്. അതിൽ നിങ്ങളുടെ സമ്പത്തുണ്ട്. നിങ്ങളുടെ സന്താനങ്ങളും സ്ത്രീകളുമുണ്ട്. അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഖുറൈശികളും ഗത്വ്‌ഫാൻ കാരും ഇങ്ങോട്ട് വന്നിട്ടുള്ളത് മുഹമ്മദിനോടും അനുയായികളോടും യുദ്ധം ചെയ്യുവാൻ വേണ്ടിയാണ്. അവരുടെ ഭാര്യമാരും മക്കളും സന്താനങ്ങളും അവരുടെ രാജ്യത്ത് സുരക്ഷിതമാണ്. അവർ നിങ്ങളെപ്പോലെയല്ല. അവർക്ക് വല്ല വിജയവും ലഭിച്ചാൽ അവർ അതു കൊണ്ട് ആസ്വദിക്കും. അതല്ലാത്ത പക്ഷം അവർ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകും. അതു കൊണ്ട് അവരുടെ നേതാക്കന്മാരിൽ നിന്ന് പണയമായി എന്തെങ്കിലും വാങ്ങുന്നതു വരെ നിങ്ങൾ അവരോടൊപ്പം ചേർന്ന് മദീനയിലുള്ള മുസ്ലിംകളോട് യുദ്ധം ചെയ്യരുത്. അവർ യുദ്ധക്കളം വിട്ട് പിരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇക്കാര്യം പറയുന്നത്. അവർ നിങ്ങളെ വിട്ടു പിരിഞ്ഞു പോയാൽ നിങ്ങൾ മുഹമ്മദിനോട് ഒറ്റക്ക് അഭിമുഖീകരിക്കേണ്ടി വരും. നിങ്ങൾക്കാകട്ടെ അതിന് കഴിയുകയുമില്ല. അപ്പോൾ ബനൂഖുറൈളക്കാർ പറഞ്ഞു: നിങ്ങൾ പറഞ്ഞതാണ് ശരി.

ശേഷം നഈമുബ്നു മസ്ഊദ് رضي الله عنه അവിടെ നിന്നും പോവുകയും ഖുറൈശികളുടെ അടുത്ത് ചെല്ലുകയും ചെയ്തു. എന്നിട്ട് അബൂസുഫ്‌യാനോടും അദ്ദേഹത്തിന്റെ കൂടെയുള്ള ഖുറൈശികളായ അനുയായികളോടും ഇപ്രകാരം പറഞ്ഞു: എനിക്ക് നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ. ഞാൻ മുഹമ്മദുമായി ബന്ധമില്ലാത്ത ആളാണ് എന്നും നിങ്ങൾക്കറിയാം. എനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിങ്ങളോടുള്ള ഗുണകാംക്ഷ കൊണ്ട് അത് നിങ്ങളെ അറിയിക്കുവാൻ ബാധ്യസ്ഥനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ രഹസ്യമാക്കി വെക്കണം. അപ്പോൾ ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ അപ്രകാരം ചെയ്യാം. നഈം അവരോട് പറഞ്ഞു: മുഹമ്മദിനും ജൂതന്മാർക്കും ഇടയിലുണ്ടായ വിഷയത്തിൽ ജൂത സമൂഹം പ്രയാസത്തിലാണ് എന്ന് നിങ്ങൾക്കറിയാമല്ലോ. അവർ മുഹമ്മദിന്റെ അടുക്കലേക്ക് ആളെ അയച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്ത പ്രവർത്തനത്തിൽ ഞങ്ങൾ ഖേദിക്കുന്നു എന്ന് അവർ മുഹമ്മദിനെ അറിയിച്ചിട്ടുണ്ട്. അതു കൊണ്ട് ഖുറൈശികളിൽ നിന്നും ഗത്വ്‌ഫാൻകാരിൽ നിന്നും ചില ആളുകളെ നിങ്ങളിലേക്ക് അയച്ചു തന്നാൽ നിങ്ങൾ തൃപ്തിപ്പെടുമോ? അങ്ങിനെ അവരുടെ തലയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. പിന്നീട് ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കുകയും ചെയ്യാം. അതോടു കൂടി ഖുറൈശികളെ പൂർണ്ണമായും നശിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നൊക്കെയാണ് ജൂതന്മാർ മുഹമ്മദിനെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം പറയുവാൻ വേണ്ടി മുഹമ്മദിലേക്ക് അവർ ആളെ അയച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ നിങ്ങളിൽ നിന്ന് പണയമായിക്കൊണ്ട് ആളുകളെ അന്വേഷിച്ച് ജൂതന്മാർ വന്നാൽ ഒരാളെപ്പോലും നിങ്ങൾ കൊടുക്കരുത്. ഇതിനു ശേഷം നഈം ഗത്വ്‌ഫാൻ കാരുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലയോ ഗത്വ്‌ഫാൻഫാൻ ഗോത്രക്കാരെ, നിങ്ങളെന്റെ ആളുകളാണ്. നിങ്ങളുടെ കുടുംബക്കാരാണ്. ജനങ്ങളിൽ ഏറ്റവും നന്നായി ഞാനിഷ്ടപ്പെടുന്നത് നിങ്ങളെയാണ്. എന്നിട്ട് ഖുറൈശികളോടു പറഞ്ഞതു പോലെ ഇവരോടും പറഞ്ഞു. ഏതൊരു കാര്യം പറഞ്ഞു കൊണ്ടാണോ ഖുറൈശികളെ ഭയപ്പെടുത്തിയത് അതേ കാര്യം ഇവരോടും പറഞ്ഞു. ഈ തന്ത്രത്തിന്റെ ഭാഗമായി മുശ്രിക്കുകളുടെയും ജൂതന്മാരുടെയും മനസ്സുകളിൽ അല്ലാഹു സംശയം ഇട്ടു കൊടുത്തു. ശത്രു പക്ഷം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വഞ്ചന ആരോപിക്കാൻ തുടങ്ങി. അതോടു കൂടി അവരുടെ ഐക്യം തകരുകയും അവർ ചിന്ന ഭിന്നമാവുകയും ചെയ്തു .

(രണ്ട്) സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു ശക്തമായ കാറ്റിനെ അയച്ചു. അതി ശക്തമായ ഇരുട്ടും തണുപ്പും ഉള്ള രാത്രിയായിരുന്നു അത് .
അതോടെ സഖ്യകക്ഷികളുടെ അവസ്ഥയെല്ലാം മാറി. അവരുടെ പാത്രങ്ങൾ മറിഞ്ഞ് വീണു. വിളക്കുകൾ അണഞ്ഞു. ടെന്റുകളുടെ തൂണുകൾ പിഴുതെറിയപ്പെട്ടു. ശക്തമായ കാറ്റിൽ പിടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ല. സ്വന്തം ഒട്ടക കട്ടിലിലേക്കു പോലും പോകാൻ കഴിയാത്ത ദുരന്തകരമായ അവസ്ഥയാണ് സഖ്യകക്ഷികൾക്കുണ്ടായത്. മുശ്രിക്കുകൾക്കെതിരെ അള്ളാഹു അയച്ച അവന്റെ സൈന്യങ്ങളിൽ ഒരു സൈന്യമായിരുന്നു ഈ കാറ്റ്.

(മൂന്ന്) ശക്തമായ കാറ്റിനെ അല്ലാഹു അയച്ചതോടൊപ്പം അവന്റെ മറ്റൊരു സൈന്യമായ മലക്കുകളെയും അയച്ചു. സഖ്യകക്ഷികളെ ഈ മലക്കുകൾ കിടുകിടാ വിറപ്പിച്ചു. അവരുടെ ഹൃദയങ്ങളിൽ ഭയമിട്ടു കൊടുത്തു. പേടിയും അസ്വസ്ഥതയും പരിഭ്രമവും നിറഞ്ഞ ഒരു അവസ്ഥയിലേക്ക് സഖ്യകക്ഷികൾ മാറി. അല്ലാഹു വിശ്വാസികൾക്ക് സഹായമായിക്കൊണ്ട് അയച്ചു കൊടുത്ത ഈ രണ്ട് സൈന്യത്തെ സംബന്ധിച്ച് അല്ലാഹു അവരെ ഓർമ്മിപ്പിക്കുന്നത് കാണുക.

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു”.(അഹ്സാബ്:9)

“സഖ്യകക്ഷികളുടെ പരാജയം”
ഉപരോധത്തിന്റെ ദിവസങ്ങളിൽ ഒരു ദിവസം അബൂ സുഫ്‌യാനുബ്നു ഹർബും ഗത്വ്‌ഫാൻ ഗോത്രത്തിലെ നേതാക്കന്മാരും ഇക്‌രിമതുബ്നു അബീ ജഹലിനെയും ഖുറൈശികളിലെയും ഗത്വ്‌ഫാൻ ഗോത്രത്തിലെയും രണ്ട് ആളുകളെയും ബനൂഖുറൈളക്കാരിലേക്ക് അയച്ചു. എന്നിട്ട് അവരോട് ഇപ്രകാരം പറഞ്ഞു : നമ്മൾ ഒരു നില നിൽപ്പിന്റെ നാട്ടിൽ അല്ല ഇപ്പോൾ ഉള്ളത്. എല്ലാം നശിച്ച അവസ്ഥയിൽ നമ്മൾ എത്തിച്ചേർന്നിട്ടുണ്ട്. അതു കൊണ്ട് യുദ്ധത്തിനു വേണ്ടി നിങ്ങൾ ഒരുങ്ങിക്കൊള്ളുക. എങ്കിൽ മുഹമ്മദിനും നമുക്കും ഇടയിലുള്ള എല്ലാ കണക്കുകളും തീർക്കാൻ സാധിക്കും. അപ്പോൾ ബനൂഖുറൈളക്കാർ പറഞ്ഞു: ഇന്ന് ശനിയാഴ്ച ദിവസമാണ്. ഈ ദിവസത്തിൽ ഞങ്ങൾ ഒന്നും ചെയ്യാറില്ല. മാത്രവുമല്ല നിങ്ങളിൽ ചില ആളുകളെ പണയമായി ഞങ്ങൾക്ക് നൽകുന്നതു വരെ മുഹമ്മദിനെതിരെ ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധം ചെയ്യുകയുമില്ല. കാരണം യുദ്ധത്തിൽ നിങ്ങൾ പരാജയപ്പെട്ടു കഴിഞ്ഞാൽ ഞങ്ങളെ തനിച്ചാക്കി നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് ഓടിപ്പോകും എന്ന ഭയം ഞങ്ങൾക്കുണ്ട്. അപ്പോൾ ഞങ്ങൾ തനിച്ചാകും. ഞങ്ങൾക്കാകട്ടെ മുഹമ്മദിനോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യാനുള്ള പ്രാപ്തിയും ഇല്ല.

ബനൂ ഖുറൈളക്കാർ പറഞ്ഞ ഈ മറുപടിയുമായി ദൂതന്മാർ അബൂസുഫ്‌യാനിന്റെ അടുത്തേക്ക് മടങ്ങി വന്നു.
അപ്പോൾ ഖുറൈഷികൾ പറഞ്ഞു: നഈമുബ്‌നു മസ്‌ഊദ് നേരത്തെ നമ്മളോട് പറഞ്ഞത് സത്യം തന്നെയാണ്. അതു കൊണ്ട് ബനൂഖുറൈളക്കാരിലേക്ക് ആളെ അയച്ചു കൊണ്ട് ഇപ്രകാരം അറിയിക്കുക; ഞങ്ങളിൽ ഒരാളെപ്പോലും പണയമായി നിങ്ങൾക്ക് നൽകുകയില്ല. ഇത് കേട്ടപ്പോൾ ബനൂ ഖുറൈളക്കാർ പറഞ്ഞു: നഈമുബ്‌നു മസ്‌ഊദ് നമ്മോട് പറഞ്ഞത് സത്യം തന്നെയാണ്. അങ്ങിനെ അല്ലാഹു രണ്ടു കൂട്ടരെയും നിന്ദിച്ചു. അവരുടെ കാര്യത്തിൽ ഭിന്നത ഉണ്ടാക്കി. ഇരു കൂട്ടരും പരസ്പര സഹായത്തിൽ നിന്നും നിരാശരായി. വിശ്വാസികൾക്ക് യുദ്ധം ഇല്ലാതെ തന്നെ അല്ലാഹു വിജയം നൽകുകയും ചെയ്തു.

“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.”(അഹ്സാബ്: 25)

പേടിയോടെയും പ്രയാസത്തിന്റെയും ഈ ഘട്ടങ്ങളിലെല്ലാം നബിയും സ്വഹാബിമാരും റബ്ബുൽ ആലമീനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവനോട് സഹായം തേടി ക്കൊണ്ടിരിക്കുകയായിരുന്നു. സഹായം ഇറക്കിത്തരാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുല്ലാഹിബ്നു അബി ഓഫ് പറയുന്നു: “നബി ﷺ സഖ്യകക്ഷികൾക്കെതിരെ ഇപ്രകാരം പ്രാർത്ഥിച്ചു; “ഖുർആൻ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തണമേ. അവരെ നീ തകർത്തു കളയണമേ.” (ബുഖാരി: 4115 .മുസ്ലിം :1743 )
നബിﷺയുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. കാറ്റിനെയും മലക്കുകളെയും നിയോഗിച്ച് അല്ലാഹു ശത്രു പക്ഷത്തെ ആട്ടിയോടിച്ചു.

അഹ്‌സാബ് സന്ദർഭത്തിൽ നബിﷺ ഇപ്രകാരം പറഞ്ഞിരുന്നതായി അബൂഹുറൈറ പറയുന്നു: ” ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരാളും ഇല്ല. അവന്റെ സൈന്യത്തെ അവൻ ശക്തിപ്പെടുത്തി. തന്റെ അടിമകളെ അവൻ സഹായിച്ചു. സഖ്യകക്ഷികളെ അവൻ പരാജയപ്പെടുത്തി. അവനുശേഷം മറ്റൊന്നുമില്ല (ബുഖാരി: 4114. മുസ്ലിം: 2724) സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു കാറ്റിനെ അയച്ചപ്പോൾ സഖ്യ കക്ഷികളുടെ അവസ്ഥ എന്ത് എന്ന് അറിയാൻ വേണ്ടി നബി ഹുദൈഫതുൽ യമാനിرضي الله عنهയെ അവരിലേക്ക് അയച്ചു. ഹുദൈഫ رضي الله عنه പറയുന്നു: ” ഖന്തക്ക് ദിവസം ഞങ്ങൾ നബിﷺ യോടൊപ്പമായിരുന്നു. രാത്രി നമസ്കാരം നിർവഹിച്ച ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് നബിﷺ ചോദിച്ചു; സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നു പോയി അന്വേഷിച്ചു വരുന്ന ആൾക്ക് അള്ളാഹു സ്വർഗ്ഗം നൽകും. അപ്പോൾ ആരും എണീറ്റില്ല നബിﷺ അവിടെ നിന്നും എണീറ്റ് വീണ്ടും നമസ്കാരത്തിലേക്ക് നിന്നു. നമസ്കാര ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നറിയാൻ ആര് പോയി വരും?  അവൻ സ്വർഗ്ഗത്തിൽ എന്റെ കൂട്ടുകാരനാകുവാൻ അല്ലാഹുവോട് ഞാൻ പ്രാർത്ഥിക്കും. അപ്പോഴും ഭയം കാരണം ആരും എണീറ്റില്ല. ശക്തമായ വിശപ്പും ശക്തമായ തണുപ്പും ഉണ്ടായിരുന്നു. ആരും എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ നബിﷺ എന്നെ വിളിച്ചു. നബിﷺ എന്നെ വിളിച്ചപ്പോൾ എണീറ്റ് ചെല്ലുകയല്ലാതെ മറ്റു നിർവാഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ ഹുദൈഫാ, നീ ചെല്ല്. എന്നിട്ട് ആളുകൾക്ക് എന്ത് സംഭവിച്ചു? അവിടെ ഇപ്പോൾ എന്ത് ചെയ്യുന്നു? എന്ന് നീ പരിശോധിക്കുക. തിരിച്ച് ഞങ്ങളുടെ അടുക്കലേക്ക് വരുന്നതു വരെ മറ്റൊന്നും ചെയ്യരുത്.

ഹുദൈഫ رضي الله عنه പറയുന്നു: അങ്ങിനെ ഞാൻ പോയി. സഖ്യകക്ഷികളുടെ അടുത്തെത്തി. കാറ്റും മലക്കുകളും അവിടെ ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ട്. അവരുടെ പാത്രങ്ങളോ തിയ്യോ അവരുണ്ടാക്കിയ ടെന്റുകളോ ഒന്നും നിലനിൽക്കുന്നില്ല. ഈ സന്ദർഭത്തിൽ അബൂ സുഫ്‌യാൻ അവരുടെ കൂട്ടത്തിൽ നിന്ന് എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ഖുറൈശികളെ, ഓരോരുത്തരും അവനവന്റെ കൂടെ ആരാണ് ഉള്ളത് എന്ന് ശരിക്ക് പരിശോധിക്കുക. ഹുദൈഫرضي الله عنه പറയുന്നു: ഈ സന്ദർഭത്തിൽ ഞാൻ എന്റെ അടുത്തു നിൽക്കുന്ന ആളുടെ കൈ പിടിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു; നിങ്ങളാരാണ്? അപ്പോൾ അയാൾ പറഞ്ഞു’ ഞാൻ ഇന്നയാളുടെ മകൻ ഇന്നയാളാണ്. ശേഷം അബൂസുഫ്‌യാൻ ഇപ്രകാരം പറഞ്ഞു: അല്ലയോ ഖുറൈശികളെ, അല്ലാഹുവാണ് സത്യം; നിങ്ങൾ ഒരിക്കലും നിങ്ങളുടെ രാജ്യത്ത് അല്ല. നമ്മൾ പാടെ തകർന്നിരിക്കുന്നു. ബനൂഖുറൈളക്കാർ നമ്മോടുള്ള കരാർ ലംഘിച്ചിരിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളുമാണ് അവരിൽ നിന്നും നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉണ്ടായ കാറ്റും നിങ്ങളെല്ലാവരും കണ്ടതാണല്ലോ. അല്ലാഹുവാണ് സത്യം, നമ്മുടെ പാത്രങ്ങളോ നമ്മുടെ തീയോ ഒന്നും നില നിൽക്കുന്നില്ല. നമ്മൾ ഉണ്ടാക്കിയ ടെന്റുകൾ പോലും നമുക്കു വേണ്ടി നിലനിൽക്കുന്നില്ല. അതു കൊണ്ട് എല്ലാവരും പുറപ്പെട്ടു കൊള്ളുക. ഞാനും ഇവിടെ നിന്ന് പുറപ്പെടുകയാണ് ശേഷം തന്റെ ഒട്ടകത്തിന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അതിന്റെ പുറത്ത് കയറി ഇരുന്നു….

ഹുദൈഫ رضي الله عنه പറയുന്നു: ഞാൻ നബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ നബിﷺ ഭാര്യമാർക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ടെന്റിൽ രോമത്താലുള്ള വസ്ത്രം ചുറ്റി നമസ്കരിക്കുകയായിരുന്നു. എന്നെ നബിﷺ തന്റെ ടെന്റിലേക്ക് പ്രവേശിപ്പിച്ചു. നബിﷺയുടെ കൂടെ ഉണ്ടായിരുന്ന മുണ്ടിന്റെ അറ്റം എന്നിലേക്ക് ഇട്ട ശേഷം റുകൂഅ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്തു. സലാം വീട്ടിയപ്പോൾ ഞാൻ നബിﷺയുടെ കാര്യങ്ങൾ പറഞ്ഞു. ഖുറൈശികൾ ചെയ്ത കാര്യം ഗത്വ്‌ഫാൻ ഗോത്രക്കാർ കേട്ടു. അതോടെ അവർ അവരുടെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. നേരം പുലർന്നപ്പോൾ നബിﷺ പറഞ്ഞു: “ഇനി നാം അവരോട് യുദ്ധം ചെയ്യും. അവർ നമ്മോട് യുദ്ധത്തിനു വരികയില്ല. നാം അവരിലേക്ക് അങ്ങോട്ട് പോകും.” ഈ സന്ദർഭത്തിൽ അല്ലാഹു നബിﷺക്കും വിശ്വാസികൾക്കും വിജയം നൽകിയിരുന്നു. ഖന്തക്ക് യുദ്ധത്തിന്റെ പ്രയാസങ്ങളിൽ നിന്നും അല്ലാഹു അവർക്ക് കൺകുളിർമ നൽകിയിരുന്നു (ബുഖാരി: 4109)

ശേഷം കാര്യങ്ങളെല്ലാം നബിﷺ പറഞ്ഞത് പോലെത്തന്നെയായി. അവർ ഒരിക്കലും പിന്നീട് നബിﷺയോട് യുദ്ധം ചെയ്യാൻ വന്നിട്ടില്ല. പ്രവാചകത്വത്തിന്റെ അടയാളങ്ങളിൽ ഒന്നായിരുന്നു ഇത്. ശേഷം നബിﷺ തന്റെ അനുചരന്മാരോട് അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ പറഞ്ഞു. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു… എന്ന് മുദ്രാ വാക്യം ഉയർത്തി ക്കൊണ്ടായിരുന്നു അവർ വീടുകളിലേക്ക് മടങ്ങിയത് (ബുഖാരി: 4114) അതി ശക്തമായ തണുപ്പും വിശപ്പും സുദീർഘമായ ഉപരോധവും കാരണം കഠിനമായ ക്ഷീണത്തോടെയായിരുന്നു അവർ മദീനയിലേക്ക് മടങ്ങിയത്. വീടുകളിൽ എത്തിയ ശേഷം ആയുധങ്ങളെല്ലാം അവിടെ വെച്ചു. ഖന്തഖിൽ നിന്ന് അവർ പിരിഞ്ഞു പോയത് ബുധനാഴ്ച ദിവസമായിരുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 57

നബി ചരിത്രം - 57: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 07]

മുസ്ലിംകൾ സഖ്യ കക്ഷികൾക്കു നേരെ.

നബിയും സഹാബികളും കൂടി ശത്രുക്കളുമായി ഏറ്റു മുട്ടാൻ പുറപ്പെട്ടു. സൈന്യം തങ്ങളുടെ പിൻ ഭാഗം സൽഅ്‌ പർവതത്തിനു നേരെയും മുഖം ഭാഗം ശത്രുക്കൾക്ക് നേരെയും ആക്കി. കിടങ്ങാകട്ടെ ശത്രുക്കൾക്കും അവർക്കും ഇടയിലായിരുന്നു. മൂവായിരത്തോളം വരുന്ന സ്വഹാബികളാണ് അന്ന് പുറപ്പെട്ടത്. കുട്ടികളെയും സ്ത്രീകളെയും അവർ വീടുകൾക്കുള്ളിലാക്കി. മദീനയുടെ ഉത്തരവാദിത്വം അബ്ദുല്ലാഹിബിന് ഉമ്മി മഖ്തൂമിനെ رضي الله عنه ഏൽപ്പിച്ചു. നമസ്കാരത്തിൽ ഇമാം നിൽക്കുവാനുള്ള നിർദ്ദേശവും അദ്ദേഹത്തിനു തന്നെയായിരുന്നു. മുഹാജിറുകളുടെ പതാക നബി ﷺ സൈദുബ്നു ഹാരിസയുടെ رضي الله عنه കയ്യിൽ നൽകി. അൻസാറുകളുടെ പതാക സഅ്‌ദ്ബ്നു ഉബാദرضي الله عنهടെ കയ്യിലും നൽകി. ശത്രുവുമായി അഭിമുഖീകരിക്കേണ്ടി വന്നാൽ ഒരു കോഡ് എന്ന നിലക്ക് “ഹമുൻ ലാ യുൻസ്വറൂൻ” എന്ന് ഉറക്കെ പറയുവാനും പറഞ്ഞു.

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.(അഹ്സാബ് 22)

നബിﷺക്ക് വേണ്ടി ചെറിയ ഒരു ടെന്റുണ്ടാക്കി. ഒരു സംഘം അൻസ്വാറുകൾ അതിനു പാറാവ് നിൽക്കുകയും ചെയ്തു. മുശ്‌രിക്കുകൾ വൻ സൈന്യവുമായി വന്നു. അവർ മദീനയിലെത്തിയപ്പോൾ ഖന്തക്ക് കണ്ട് ഞെട്ടിപ്പോയി. അത് ചാടിക്കടക്കുവാനുള്ള പല ശ്രമങ്ങളും അവർ നടത്തിയെങ്കിലും എല്ലാം നിഷ്ഫലമായി. കിടങ്ങ് ചാടിക്കടക്കുവാനുള്ള ഓരോ ശ്രമങ്ങളും അവർ നടത്തുമ്പോൾ ഇപ്പുറത്തു നിന്നും മുസ്ലിംകൾ അവരെ അമ്പെയ്ത് തുരത്താൻ ശ്രമിക്കുമായിരുന്നു. ഇരുപതിൽ ചില്ലാനം ദിവസങ്ങൾ ഇതേ അവസ്ഥ തുടർന്നു. പരസ്പരം അമ്പെയ്യുക എന്നുള്ളതല്ലാതെ യുദ്ധം ഉണ്ടായില്ല.

ഈ അവസരത്തിൽ അബൂസുഫ്‌യാൻ ജൂതന്മാരുടെ നേതാവായ ഹുയയ്യുബ്നു അഖ്തബിനോട് ബനൂഖുറൈള യിലേക്ക് ചെല്ലുവാനും എന്നിട്ട് മുഹമ്മദും അവരുമായുള്ള കരാർ മുറിക്കുവാനും തയ്യാറാണോ എന്ന് ചോദിക്കുവാൻ ആവശ്യപ്പെട്ടു. അതോടൊപ്പം മുഹമ്മദിനെതിരെ നിങ്ങളോടൊപ്പം കൂടണമെന്നും ആവശ്യപ്പെടാൻ പറഞ്ഞു. ഹുയയ്യുബ്നു അഖ്തബ് ബനൂ ഖുറൈളയിലെത്തി. അവരുടെ നേതാവായ കഅ്‌ബുബ്നു അസദിന്റെ അടുക്കൽ ചെന്ന് ഈ വിഷയത്തിൽ സംസാരിച്ചു. തുടക്കത്തിൽ കഅ്‌ബുബ്നു അസദ് വിസമ്മതം കാണിച്ചുവെങ്കിലും ഹുയയ്യിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള ആവശ്യപ്പെടുൽ കാരണം അവരുടെ കൂടെ പോകാൻ സമ്മതം മൂളി. ഹുയയ്യ് പറഞ്ഞു: എന്തുപറ്റി കഅ്‌ബേ നിങ്ങൾക്ക്?!. എല്ലാ നന്മയുടെയും അഭിമാനത്തിന്റെയും കാരണവുമായിക്കൊണ്ടല്ലേ ഞാൻ നിങ്ങളിലേക്ക് വന്നിട്ടുള്ളത്. ഖുറൈശി പ്രമുഖന്മാരെയല്ലേ ഞാൻ താങ്കളിലേക്ക് കൊണ്ടു വന്നിട്ടുള്ളത്. ഗത്വ്‌ഫാൻ ഗോത്രത്തിന്റെ നേതാക്കന്മാരും വലിയവരുമല്ലേ താങ്കളുടെ മുമ്പിൽ എത്തിയിട്ടുള്ളത്. മുഹമ്മദിനെയും അവന്റെ കൂടെയുള്ളവരെയും എന്നെന്നേക്കുമായി നശിപ്പിക്കുന്നതുവരെ അവർ ഇവിടെത്തന്നെ ഉണ്ടാകും എന്ന് എനിക്ക് വാക്ക് നൽകിയിട്ടുണ്ട്. ഇതു കേട്ടപ്പോൾ കഅ്‌ബുബ്നു അസദ് പറഞ്ഞു: അല്ലാഹുവാണ് സത്യം, പ്രതാപം കൊണ്ടല്ല മറിച്ച് നിന്ദ്യത കൊണ്ടാണ് നീ വന്നിട്ടുള്ളത്. എന്നെ എന്റെ പാട്ടിനു വിടുക. മുഹമ്മദിൽ നിന്ന് സത്യ സന്ധതയും കരാർ പാലനവുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണ് സത്യം, അവന്റെ ദീനിൽ പ്രവേശിക്കാൻ അവൻ ഞങ്ങളെ നിർബന്ധിച്ചിട്ടില്ല. ഞങ്ങളുടെ സമ്പത്ത് അവൻ തട്ടിയെടുത്തിട്ടില്ല. മുഹമ്മദിന്റെ വിഷയത്തിലോ അവനുമായുള്ള ഇടപാടുകളുടെ വിഷയത്തിലോ ഒരു പ്രതികാര നടപടി സ്വീകരിക്കേണ്ടുന്ന ആവശ്യം ഞങ്ങൾക്ക് വന്നിട്ടില്ല. അതു കൊണ്ട് ഇപ്പോൾ നീ ഞങ്ങളെ ക്ഷണിക്കുന്നത് നാശത്തിലേക്കാണ്. ശേഷം കഅ്‌ബ് തന്റെ ഗോത്രക്കാരനായ അംറുബ്നു സഅ്‌ദിനോട് സംസാരിച്ചു. മുഹമ്മദുമായുള്ള കരാറിൽ ഉറച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. മുഹമ്മദിനെ നമ്മൾ ഒരിക്കലും വഞ്ചിക്കരുത് എന്നും പറഞ്ഞു. എന്നാൽ ഹുയയ്യ് കഅ്‌ബ് ബ്നു അസദിനെ വിട്ടില്ല. ഓരോന്നും പറഞ്ഞ് പിറകെ കൂടിക്കൊണ്ടേയിരുന്നു. അവസാനം കരാർ ലംഘനത്തിന് കഅ്‌ബും തയ്യാറായി. എന്നാൽ കഅ്‌ബ് ഒരു നിബന്ധന ഇപ്രകാരം പറഞ്ഞിരുന്നു” ഖുറൈശികളും ഗത്വ്‌ഫാൻ ഗോത്രക്കാരും മക്കയിലേക്ക് തിരിച്ചു പോവുകയും മുഹമ്മദിനെയും അനുയായികളെയും പിടികൂടാനും നശിപ്പിക്കാനും അവർക്ക് കഴിയാതെ വരികയും ചെയ്താൽ മുഹമ്മദിന്റെ സംരക്ഷണത്തിലേക്കും കരാറിലേക്കും നീയും പ്രവേശിക്കണം. ഹുയയ്യ് ഇത് സമ്മതിച്ചു.

അങ്ങിനെ കഅ്‌ബുബ്നു അസദ് തന്റെ കരാർ ലംഘിച്ചു. തനിക്കും മുഹമ്മദിനും ഇടയിലുള്ള കരാറുകളിൽ നിന്നെല്ലാം ഒഴിവായി. മദീനയുടെ തെക്കു കിഴക്കു ഭാഗത്തായിരുന്നു ഖുറൈളക്കാർ താമസിച്ചിരുന്നത്. ബനൂ ഖുറൈളക്കാർ വന്ന് നബിയുമായി എഴുതിയ കരാർ കീറിക്കളഞ്ഞു. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അവർ ഖുറൈശികൾക്കും ഗത്വ്‌ഫാൻ കാർക്കും ഒപ്പം കൂടി. കാരണം മുസ്ലിംകൾ നാനാ ഭാഗത്തുനിന്നും ചുറ്റപ്പെട്ടതായി അവർ കണ്ടു. അവർ നാശത്തിലേക്ക് അടുത്തിട്ടുണ്ടെന്നും ഖുറൈളക്കാർ ചിന്തിച്ചു. അതു കൊണ്ടു തന്നെ സമ്പത്തും ആയുധങ്ങളും നൽകി സഖ്യ കക്ഷികളെ അവർ സഹായിച്ചു.

ബനൂ ഖുറൈളക്കാർ കരാർ ലംഘിച്ച വിവരം നബിﷺ അറിഞ്ഞപ്പോൾ സുബൈറുബ്നുൽ അവ്വാംرضي الله عنهനെ അവരിലേക്ക് അയക്കുകയുണ്ടായി. പെട്ടന്ന് ഉണ്ടായതും ഗൗരവകരമായതുമായ ഈ വാർത്ത ശരിയാണോ എന്ന് പരിശോധിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹത്തെ അങ്ങോട്ട് അയച്ചത്. ജാബിർرضي الله عنه പറയുന്നു: “അഹ്സാബ് യുദ്ധ ദിവസം നബിﷺ ഇപ്രകാരം ചോദിച്ചു; ജനങ്ങളെക്കുറിച്ചുള്ള (ബനൂഖുറൈളക്കാരെക്കുറിച്ച്) വിവരങ്ങൾ ആരാണ് നമുക്ക് കൊണ്ടുവന്നു തരിക? അപ്പോൾ സുബൈർ رضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. നബിﷺ ഇതേ ചോദ്യം വീണ്ടും ആവർത്തിച്ചു. അപ്പോൾ സുബൈർرضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. മൂന്നാമത്തെ തവണയും നബിﷺ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഞാൻ തയ്യാറാണ് എന്ന മറുപടി സുബൈർ رضي الله عنهതന്നെയായിരുന്നു പറഞ്ഞിരുന്നത്. അപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു: എല്ലാ നബിമാർക്കും അനുയായികൾ (ഹവാരിയ്യുകൾ) ഉണ്ട് എന്റെ അനുയായി സുബൈറാണ്.(ബുഖാരി: 4113. മുസ്ലിം: 2415)

കരാർ ലംഘിച്ച ബനൂ ഖുറൈളക്കാരുടെ ചതിയെ ഒന്നു കൂടി ഉറപ്പു വരുത്താൻ വേണ്ടി സഅ്‌ദുബ്നു മുആദ് رضي الله عنه നേയും (ഔസ് ഗോത്രത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം) സഅ്‌ദുബ്നു ഉബാദയെയും رضي الله عنه  (ഖസ്റജ് ഗോത്രത്തിന്റെ നേതാവാണ് ഇദ്ദേഹം) വീണ്ടും അയക്കുകയുണ്ടായി. അവരുടെ കൂടെ അബ്ദുല്ലാഹിബ്നു റവാഹ رضي الله عنه , ഖവാതുബ്നു ജുബൈർ رضي الله عنه  എന്നിവരെയും അയച്ചു. അവരോട് നബിﷺ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ചെല്ലുക. എന്നിട്ട് ആളുകളെക്കുറിച്ച് കേട്ട വാർത്ത സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കുക. അവരെക്കുറിച്ച് കേട്ട വാർത്ത സത്യമാണെങ്കിൽ അത് എനിക്ക് നിങ്ങൾ രഹസ്യമായി അറിയിച്ചു തരണം. ജനങ്ങൾക്കിടയിൽ അത് പ്രചരിപ്പിക്കരുത്. ഇനി ബനൂ ഖുറൈളക്കാർ അവരുടെ കരാറിൽ തന്നെ കുറച്ചു നിൽക്കുന്നുവെങ്കിൽ അത് ജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തുകയും ചെയ്യുക.

നബിﷺ നിയോഗിച്ച സ്വഹാബികൾ എല്ലാവരും ചേർന്ന് ബനൂ ഖുറൈളയിൽ എത്തി. അവിടെ ചെന്ന് നോക്കുമ്പോൾ കേട്ടതിനേക്കാളെല്ലാം പരിതാപകരമായ അവസ്ഥയിലായിരുന്നു കാര്യങ്ങൾ. ഞങ്ങൾക്കും മുഹമ്മദിനും ഇടയിൽ ഒരു ബന്ധവുമില്ല, ഒരു കരാറും ഇല്ല എന്ന് അവർ തുറന്നു പറഞ്ഞു. സ്വഹാബികൾ അല്പ സമയം അവരുമായി ചർച്ചകൾ നടത്തി. എന്നാൽ ബനൂഖുറൈളക്കാർ അവരുടെ ചതിയിൽ തന്നെ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സഅ്‌ദുബ്നു മുആദും رضي الله عنه സഅ്‌ദുബ്നു ഉബാദയും رضي الله عنه അവരുടെ കൂടെ ഉണ്ടായിരുന്നവരും നബിﷺയുടെ അടുക്കലേക്ക് തിരിച്ചു പോന്നു.

നബിﷺയോട് അവർ സലാം പറഞ്ഞ ശേഷം നടന്ന വിവരങ്ങളെല്ലാം അറിയിച്ചു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവർ മഹാ ചതിയാണ് ചെയ്തിട്ടുള്ളത്. അപ്പോൾ നബിﷺ പറഞ്ഞു: “അല്ലാഹു അക്ബർ! മുസ്ലിം സമൂഹമേ നിങ്ങൾ സന്തോഷിച്ചു കൊള്ളുക”. നബിﷺ തന്റെ വസ്ത്രം കൊണ്ട് മുഖം പൊത്തിപ്പിടിക്കുകയും ശേഷം സുദീർഘമായ സമയം ചെരിഞ്ഞു കിടക്കുകയും ചെയ്തു. നബി ﷺഇപ്രകാരം കിടക്കുന്നത് കണ്ടപ്പോൾ സ്വഹാബത്തിന്റെ വേദനയും ഭയവും കൂടി വന്നു. ബനൂ ഖുറൈളയിൽ നിന്നും നന്മയുള്ള വാർത്തയല്ല വന്നിട്ടുള്ളത് എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. ശേഷം നബി ﷺ തന്റെ തല ഉയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന്റെ സഹായം കൊണ്ടും അവന്റെ ഭാഗത്തു നിന്നുള്ള വിജയം കൊണ്ടും നിങ്ങൾ സന്തോഷിച്ചു കൊള്ളുക”. ഈ സന്ദർഭത്തിൽ സഖ്യ കക്ഷികൾക്കെതിരെ നബിﷺ പ്രാർത്ഥിക്കുകയും ചെയ്തു. “ഖുർആൻ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണ ചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ നീ പരാജയപ്പെടുത്തണമേ. അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തേണമേ, അവരെ നീ വിറപ്പിച്ചു കളയേണമേ. (ബുഖാരി: 4115. മുസ്ലിം: 1744)

ഈ പ്രാർത്ഥന കൂടി കേട്ടപ്പോൾ സ്വഹാബത്തിന്റെ പ്രയാസങ്ങൾ ശക്തമായി. അവർക്ക് ഭയം കൂടി കൂടി വന്നു. കാര്യങ്ങളെല്ലാം ഇടുങ്ങിപ്പോയതു പോലെയായി. കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തിൽ അവർക്ക് ഭയം തോന്നി. മുകളിലൂടെയും താഴ് ഭാഗത്തു കൂടിയും സഖ്യ കക്ഷികൾ ഇരച്ചു കയറുകയാണ്. അവരുടെ കണ്ണുകൾ അഞ്ചിപ്പോയി. ഹൃദയം തൊണ്ടക്കുഴിയിലേക്കെത്തി. ഈ ഒരു രംഗത്തെ അല്ലാഹു ഓർമ്മിപ്പിക്കുന്നത് കാണുക.

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭംഅവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. (അഹ്സാബ് 9- 11)

എന്നാൽ വലിയ വിഷമഘട്ടങ്ങളും പ്രതിസന്ധിയുടെ സന്ദർഭങ്ങളും നേരിടുമ്പോൾ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന കൃത്യമായ തർബിയത് അള്ളാഹു നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളുടെയും കടിഞ്ഞാൺ അല്ലാഹുവിന്റെ കൈകളിൽ മാത്രമാണ് എന്ന് അവർ മനസ്സിലാക്കണം. സഹായങ്ങൾ മുഴുവനും അല്ലാഹുവിന്റെ ഭാഗത്തു നിന്ന് മാത്രമാണ് എന്ന് അവർക്ക് ബോധ്യപ്പെടണം. അതിനുള്ള മാർഗ്ഗങ്ങളാണ് അല്ലാഹു സ്വീകരിച്ചത്.

“തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു”(മുജാദല: 21)

മുസ്ലിംകൾക്ക് ബാധിച്ച ശക്തമായ ഭയം, അസഹ്യമായ വിശപ്പ്, കഠിനമായ തണുപ്പ്, ഇതിനെല്ലാം പുറമെ കാപട്യം ഒരുമിച്ചു കൂടിയ രംഗം കൂടിയായിരുന്നു അഹ്സാബ് യുദ്ധം. മുനാഫിക്കുകൾ വല്ലാതെ രംഗത്ത് വന്ന ഒരു രംഗം കൂടിയായിരുന്നു ഇത്. ഹൃദയങ്ങളിൽ രോഗമുള്ള ആളുകൾ പലതും പറയാൻ തുടങ്ങി. ചിലർ ഇപ്രകാരം പറഞ്ഞു: “നമ്മൾ കിസ്റയുടെയും ഖൈസറിന്റെയും ശേഖരങ്ങൾ സ്വന്തമാക്കുമെന്ന് മുഹമ്മദ് നമുക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്വന്തം കാര്യത്തിൽ പോലും പോലും നിർഭയത്വം ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നമ്മൾ എത്തിച്ചേർന്നിട്ടുള്ളത്. മലമൂത്ര വിസർജനത്തിനു പോലും പേടിയോടു കൂടി പുറത്തു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്”. മുനാഫിക്കുകളുടെ വാക്കുകളായിരുന്നു ഇതെല്ലാം.

ചില ആളുകൾ നബിﷺ യോട് വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ എന്ന് പോലും അനുവാദം ചോദിച്ചു വന്നിട്ടുണ്ട്. ഞങ്ങളുടെ വീടുകൾ മദീനക്ക് പുറത്താണെന്നും വീടുകൾ സുരക്ഷിതമല്ല എന്നും വീട്ടിൽ പലതും നടക്കാൻ സാധ്യതയുണ്ട് എന്നും… അങ്ങനെ പലതും പറഞ്ഞു കൊണ്ട് വീട്ടിലേക്ക് രക്ഷപ്പെടാനുള്ള മാർഗം തേടി പ്രവാചകന്റെ അടുക്കൽ പലരും വന്നിട്ടുണ്ടായിരുന്നു. അനുവാദം ചോദിച്ചു വന്ന ആളുകൾക്കൊക്കെ നബി ﷺ  അനുവാദം കൊടുക്കുകയും ചെയ്തു. ആരെയും തടഞ്ഞു വെച്ചില്ല. മുനാഫിക്കുകളുടെ ഈ മനസ്ഥിതിയെ സംബന്ധിച്ച് അല്ലാഹു വിശദീകരിക്കുന്നത് കാണുക.

“നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം. അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ. തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(അഹ്‌സാബ്: 12- 15)

ജനങ്ങൾക്ക് നേരിട്ട പരീക്ഷണവും അവരുടെ ബുദ്ധി മുട്ടുകളും, ഭയവും കണ്ടപ്പോൾ നബിﷺ അവരോട് ഇപ്രകാരം പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ഈ പ്രയാസത്തിൽ നിന്നും അല്ലാഹു നിങ്ങൾക്ക് വിശാലത നൽകുക തന്നെ ചെയ്യും. കഅ്‌ബാലയത്തിങ്കൽ ചെന്ന് നിർഭയത്വത്തോടു കൂടി ത്വവാഫ് ചെയ്യുമെന്നും കഅ്‌ബയുടെ താക്കോലുകൾ അല്ലാഹു എനിക്ക് നൽകുമെന്നും കിസ്‌റയെയും കൈസറിനെയും അല്ലാഹു നശിപ്പിക്കുക തന്നെ ചെയ്യുമെന്നും അവരുടെ സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”.(ദലാഇലുലുന്നുബുവ്വ: – ബൈഹഖി: 3/402)

കുതിരപ്പടയാളികളെ നബി ﷺ മദീനയുടെ പാറാവിന് വേണ്ടി പറഞ്ഞയച്ചു. ഉച്ചത്തിൽ തക്ബീർ വിളിക്കുവാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. മദീനയിലെ വീടുകളിലുള്ള സ്ത്രീകളെയും കുട്ടികളെയും ബനൂ ഖുറൈളക്കാർ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി മൂലമാണ് ആളുകൾ ഉണ്ടെന്ന് അറിയിക്കാൻ വേണ്ടി ഉച്ചത്തിൽ തക്ബീർ വിളിക്കാൻ നബിﷺ കൽപ്പിച്ചത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

Test 1

സ്വപ്നം : ഇസ്ലാമിക വീക്ഷണത്തില്‍

ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ചില൪ നല്ല സ്വപ്നം കാണുമ്പോള്‍ മറ്റ് ചില൪ ദു:സ്വപ്നങ്ങളാണ് കാണുന്നത്. സ്വപ്നത്തിന്റെ വിഷയത്തില്‍ ക്യത്യമായിട്ടുള്ള  നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വപ്നത്തിന്റെ വിഷയത്തില്‍ വിശുദ്ധ ഖു൪ആനും തിരുസുന്നത്തും ചില കാര്യങ്ങള്‍ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സ്വപ്നവുമായി ബന്ധപ്പെട്ട് ചില വിധിവിലക്കുകളും സത്യവിശ്വാസികള്‍ പാലിക്കേണ്ടതുണ്ട്. 

പ്രവാചകന്‍മാ൪ക്ക് സ്വപ്നത്തിലൂടെ വഹ്’യ് 

പ്രവാചകന്‍മാ൪ക്ക് അല്ലാഹു വ്യത്യസ്തങ്ങളായ രീതിയിലാണ്  വഹ്’യ് നല്‍കിയിരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഒരു മലക്ക് മുഖാന്തിരം വഹ്’യ്  നല്‍കുന്ന രീതിയാണ്. എന്നാല്‍ അതല്ലാതെ സ്വപ്നത്തിലൂടെയും അവ൪ക്ക് അല്ലാഹു വഹ്’യ് നല്‍കാറുണ്ട്. ഇബ്റാഹിം നബിയോട്(അ) മകന്‍ ഇസ്മാഈലിനെ(റ) ബലി അറുക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നത് സ്വപ്നത്തിലൂടെയായിരുന്നു.

فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ

എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍ : 37/102)

قال ابن القيم رحمه الله : ورؤيا الأنبياء وحي فإنها معصومة من الشيطان وهذا باتفاق الأمة ولهذا أقدم الخليل على ذبح ابنه إسماعيل عليهما السلام بالرؤيا. وأما رؤيا غيرهم فتعرض على الوحي الصريح فإن وافقته وإلا لم يعمل بها 

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: പ്രവാചകന്‍മാരുടെ സ്വപ്നം പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാക്കപ്പെട്ടതാണ്. അത് പണ്ഢിതന്‍മാരുടെ ഏകോപിച്ച അഭിപ്രായമാണ്. അതുകൊണ്ടാണ് ഖലീലായ (ഇബ്രാഹിം- അ) സ്വപ്നം പരിഗണിച്ച് മകന്‍ ഇസ്മാഈലിനെ(അ) അറുക്കാന്‍ പോയത്. എന്നാല്‍ പ്രവാചകന്‍മാ൪ അല്ലാത്തവരുടെ സ്വപ്നം സ്വഹീഹായ വഹ്’യിന്റെ മുന്നില്‍ ഹാജരാക്കണം. അത് ഇതിനെതിരാണെങ്കില്‍ അത് സ്വീകരിക്കാവതല്ല. – مـدارج السالكين 

പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാണ്. അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ല. അത് സത്യമായി പുലരുന്നവയാണ്. യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത് കണ്ട ഒരു നല്ല സ്വപ്നത്തെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ 

യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. (ഖു൪ആന്‍:12/4)

യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത്, 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി സ്വപ്നം കണ്ടു. സ്വപ്നത്തില്‍ കണ്ട 11 നക്ഷത്രങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്ന 11 സഹോദരന്‍മാരെയും, സൂര്യനും ചന്ദ്രനും അദ്ധേഹത്തിന്റെ പിതാവിനെയും മാതാവിനെയുമാണ് സൂചിപ്പിക്കുന്നതെന്നും അവരെല്ലാം നീണ്ട വ൪ഷങ്ങള്‍ക്ക് ശേഷം ഒരു കാലത്ത് അദ്ദേഹത്തിന്റെ മുമ്പില്‍ തലകുനിക്കേണ്ടി വരൂമെന്നുമായിരുന്നു ആ സ്വപ്നത്തിന്റെ പൊരുള്‍. സ്വപ്നത്തില്‍ കണ്ടതുപൊലെതന്നെ അത് യാഥാര്‍ത്ഥ്യമായി തീരുകയും ചെയ്തു. ആ രംഗവും വിശുദ്ധ ഖു൪ആന്‍ വിശദീകരിക്കുന്നുണ്ട്. 

وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًا ۖ وَقَالَ يَٰٓأَبَتِ هَٰذَا تَأْوِيلُ رُءْيَٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ

അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും  എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്‌) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:12/100)

യൂസുഫ് നബി(അ) കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പത്ത് സഹോദരന്‍മാ൪ ചേ൪ന്ന് അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് ഒരു പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹു യൂസുഫിനെ(അ) അവിടുന്ന് രക്ഷപെടുത്തി മറ്റൊരു നാട്ടില്‍ മറ്റ് ചിലരുടെ സംരക്ഷണത്തില്‍ വള൪ത്തിക്കൊണ്ടു വരികയും അങ്ങനെ ഈജിപ്തിലെ ഭരണാധികാരിയാകുകയും ചെയ്തു. അങ്ങനെ നീണ്ട വ൪ഷങ്ങള്‍ക്ക് ശേഷം ഇത് അറിഞ്ഞ യൂസുഫ് നബിയുടെ(അ) മാതാപിതാക്കള്‍ സന്തോഷത്തോടെയും സഹോദരങ്ങള്‍ പശ്ചാത്താപ മനസ്സോടെയും ഈജിപ്തില്‍ എത്തുന്നു. അദ്ദേഹം മാതാപിതാക്കളെ അണച്ചുകൂട്ടി ആലിംഗനം ചെയ്തുകൊണ്ടു സസന്തോഷം സ്വാഗതം നല്‍കുകയും, സമാധാനത്തിന്റെ മംഗളാശംസകള്‍ നല്‍കുകയും ചെയ്തു. സ്ഥാനപീഠത്തിന്‍മേല്‍ കയറ്റി ഇരുത്തി മാതാപിതാക്കളെ ബഹുമാനിച്ചു. വന്നവരാകട്ടെ, എല്ലാവരും അദ്ദേഹത്തിനു അന്നത്തെ ആചാരപ്രകാരം തലകുനിച്ചു ഉപചാരമര്‍പ്പിക്കുകയും ചെയ്തു. മുമ്പുതാന്‍ കണ്ടിരുന്ന ആ സ്വപ്നത്തിന്റെ – സൂര്യ ചന്ദ്രന്‍മാരും പതിനൊന്ന് നക്ഷത്രങ്ങളും തനിക്കു സുജൂദു ചെയ്തതായി സ്വപ്നം കണ്ടതിന്റെ – വ്യാഖ്യാനം യഥാര്‍ത്ഥമായി പുലര്‍ന്നു കഴിഞ്ഞതും, തനിക്കു ഇതിനുമുമ്പ് അല്ലാഹു ചെയ്തു തന്നിട്ടുള്ളതുമായ അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞു അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിന് നന്ദി പ്രകടപ്പിക്കുകയും ചെയ്തു.

നബി(സ്വ) സഹാബികളോന്നിച്ച് മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍  പ്രവേശിക്കുന്നതായി ഹിജ്റ പോയതിന് ശേഷം മദീനയില്‍ വെച്ച് അവിടുന്ന് സ്വപ്നം കണ്ടു.   ചിലര്‍ മുടികളഞ്ഞവരും, മറ്റു ചിലര്‍ മുടി വെട്ടിയവരുമായിക്കൊണ്ട് (ഹജ്ജും ഉംറയും നി൪വ്വഹിച്ചതിന് ശേഷം ചെയ്യാറുള്ളതുപോലെ) സമാധാനപൂര്‍വ്വം സത്യ്വവിശ്വാസികള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായിരുന്നു നബി(സ്വ) സ്വപ്നം കണ്ടത്. സ്വപ്നം കാണുന്ന അവസരത്തില്‍  മക്കയില്‍ ശത്രുക്കളുടെ സാന്നിദ്ധ്യമുള്ള സാഹചര്യവുമാണ്. 

പ്രവാചകന്‍മാരുടെ സ്വപ്നം യഥാര്‍ത്ഥ്യമായിരിക്കുമല്ലോ. അങ്ങനെ, മക്കായിലേക്ക് ഉംറഃ നി൪വ്വഹിക്കുവാനായി നബി(സ്വ)  ആയിരത്തിനാന്നൂറില്‍പരം സഹാബികളോടൊന്നിച്ച് പുറപ്പെട്ടുവെങ്കിലും ശത്രുക്കള്‍ വഴിയില്‍ വെച്ച് അവരെ തടഞ്ഞു. അത് അവസാനം ഹുദൈബിയ്യ സന്ധിയില്‍ എത്തിച്ചു. ആ വ൪ഷം അവ൪ക്ക് ഉംറ നി൪വ്വഹിക്കാനാകാതെ തിരിച്ചു മടങ്ങേണ്ടി വന്നു. എന്നാല്‍ അടുത്ത വ൪ഷം സമാധാനത്തോടെ നിരായുധരായി അവ൪ക്ക് ഉംറ നി൪വ്വഹിക്കാന്‍ കഴിഞ്ഞു. അതെ, നബിയുടെ(സ്വ) സ്വപ്നം യാഥാ൪ത്ഥ്യമായിരിക്കുന്നു. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا

അല്ലാഹു അവന്റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. (ഖു൪ആന്‍:48/27)

നബിക്ക് (സ്വ) ശേഷം പ്രവാചകനാണെന്ന് വാദിച്ച് രംഗപ്രവേശനം നടത്തിയവരാണ് അനസിയും മുസൈലിമത്തല്‍ കദ്ദാബും. അവരുടെ നാശത്തെ കുറിച്ച് നബി(സ്വ) സ്വപ്നം കണ്ടതും പുല൪ന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: بَيْنَمَا أَنَا نَائِمٌ رَأَيْتُ فِي يَدَىَّ سِوَارَيْنِ مِنْ ذَهَبٍ، فَأَهَمَّنِي شَأْنُهُمَا، فَأُوحِيَ إِلَىَّ فِي الْمَنَامِ أَنِ انْفُخْهُمَا، فَنَفَخْتُهُمَا فَطَارَا فَأَوَّلْتُهُمَا كَذَّابَيْنِ يَخْرُجَانِ بَعْدِي ‏”‏‏.‏ فَكَانَ أَحَدُهُمَا الْعَنْسِيَّ وَالآخَرُ مُسَيْلِمَةَ الْكَذَّابَ صَاحِبَ الْيَمَامَةِ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഞാന്‍ ഉറക്കത്തിലായിരിക്കെ എന്റെ കൈയില്‍ രണ്ട് സ്വ൪ണ വളകളുള്ളതായി ഞാന്‍ (സ്വപ്നം) കണ്ടു. അത് എന്നെ മനപ്രയാസത്തിലാക്കി. അപ്പോള്‍ ഉറക്കത്തില്‍തന്നെ (സ്വപ്നത്തില്‍) എനിക്ക് വഹ്’യ് നല്‍കപ്പെട്ടു., അതില്‍ രണ്ടിലും ഊതുന്നതിനായി. അങ്ങനെ അവ രണ്ടിലും ഞാന്‍ ഊതി. അപ്പോള്‍ അത് രണ്ടും പാറിപ്പോയി.  (അവിടുന്ന് പറഞ്ഞു:) അത് രണ്ടിനെ കുറിച്ചം ഞാന്‍ വിശദീകരിച്ചു തരാം. എനിക്ക് ശേഷം പുറപ്പെടുന്ന രണ്ട് കള്ള(പ്രവാചക)ന്‍മാരാണവ൪ അവരില്‍ ഒരാള്‍ അനസിയും മറ്റേയാള്‍ യമാമയില്‍ നിന്നുള്ള മുസൈലിമത്തല്‍ കദ്ദാബുമാണ്. (ബുഖാരി:3621)

പ്രവാചകന്‍മാരുടെ സ്വപ്നവുമായി ബന്ധപ്പെട്ട് അടിസ്ഥാന പരമായി രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്.

(1) അല്ലാഹു പ്രവാചകന്മാ൪ക്ക് സ്വപ്നത്തിലൂടെയും വഹ്’യ് നല്‍കാറുണ്ട്

(2) പ്രവാചകന്മാരുടെ സ്വപ്‌നം എല്ലാം യാഥാര്‍ത്ഥ്യമാണ്. അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ല. അത്  സത്യമായി പുലരുന്നവയാണ്.

പ്രവാചകന്‍മാ൪ക്ക് സ്വപ്നത്തിലൂടെ വഹ്’യ്    ലഭിക്കുമെന്ന് പറഞ്ഞുവല്ലോ. ഇന്ന് നാം കാണുന്ന സ്വപ്നങ്ങളില്‍, സ്വപ്നം കാണുന്നയാള്‍ ഒരു വലിയ്യ് ആണെങ്കില്‍ കൂടി അതില്‍ വഹ്’യ് ഉണ്ടാകുകയില്ല. കാരണം പ്രവാചകന്‍മാരുടെ ശൃഖല അവസാനിച്ചതുപോലെ  വഹ്’യും അവസാനിച്ചു. 

പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാണെന്നും അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ലെന്നും പറഞ്ഞുവല്ലോ. ഇന്ന് സത്യവിശ്വാസികള്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം യാഥാ൪ത്ഥ്യമാകണമെന്നില്ല. കൂടുതലും യാഥാ൪ത്ഥ്യമായാലും ചിലത് പാഴ്കിനാവുകളുമാകാം. 

നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ അവശേഷിപ്പുകള്‍

പ്രവാചകത്വം അവസാനിച്ചുവെങ്കിലും അതിന്റെ ചില അവശേഷിപ്പുകള്‍ ഇന്നുമുണ്ട്. അത് നല്ല സ്വപ്നങ്ങളാണെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُو نَ –   ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ – لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്തയുള്ളത്‌, പരലോകത്തും (സന്തോഷവാര്‍ത്തയുള്ളത്‌). അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം. (ഖു൪ആന്‍: 10/62-64)

ഈ ആയത്തിലെ ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്ത എന്നത് നല്ല സ്വപ്നങ്ങളാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

عَنْ عَطَاءِ بْنِ يَسَارٍ، عَنْ رَجُلٍ، مِنْ أَهْلِ مِصْرَ قَالَ سَأَلْتُ أَبَا الدَّرْدَاءِ عَنْ هَذِهِ الآيَةِ ‏:‏ ‏(‏ لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَا ‏)‏ قَالَ مَا سَأَلَنِي عَنْهَا أَحَدٌ مُنْذُ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْهَا فَقَالَ ‏ “‏   مَا سَأَلَنِي عَنْهَا أَحَدٌ غَيْرُكَ مُنْذُ أُنْزِلَتْ فَهِيَ الرُّؤْيَا الصَّالِحَةُ يَرَاهَا الْمُسْلِمُ أَوْ تُرَى لَهُ ‏”‏ ‏.‏

അത്വാഅ് ബ്നു യാ൪(റ) മിസ്റില്‍ നിന്നുള്ള ഒരാളില്‍ നിന്ന് ഉദ്ദരിക്കുന്നു. لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَ എന്ന ആയത്തിനെ കുറിച്ച് ഞാന്‍ അബുദ്ദ൪ദ്ദാഇനോട്(റ) ചോദിച്ചു: അബുദ്ദ൪ദ്ദാഅ് (റ) പറഞ്ഞു: ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. (ഇതിനെ കുറിച്ച്) ഞാന്‍ നബിയോട്(സ്വ) ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് അവതരിച്ചതിന് ശേഷം നീ അല്ലാതെ  മാറ്റാരും ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല, അത് ഒരു മുസ്ലിം കാണുന്ന നല്ല സ്വപ്നമാണ് . (തി൪മിദി:47/ 3389)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: لَمْ يَبْقَ مِنَ النُّبُوَّةِ إِلاَّ الْمُبَشِّرَاتُ ‏”‏‏.‏ قَالُوا وَمَا الْمُبَشِّرَاتُ قَالَ ‏”‏ الرُّؤْيَا الصَّالِحَةُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: പ്രവാചകത്വത്തിൽ ഒന്നും അവശേഷിച്ചിട്ടില്ല, സന്തോഷവാർത്തകളല്ലാതെ. സ്വഹാബികൾ ചോദിച്ചു: എന്താണ് സന്തോഷവാർത്തകൾ? അവിടുന്ന് പറഞ്ഞു: നല്ല സ്വപ്നങ്ങൾ. (ബുഖാരി: 6990)

عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنَّ الرِّسَالَةَ وَالنُّبُوَّةَ قَدِ انْقَطَعَتْ فَلاَ رَسُولَ بَعْدِي وَلاَ نَبِيَّ ‏”‏ ‏.‏ قَالَ فَشَقَّ ذَلِكَ عَلَى النَّاسِ فَقَالَ ‏”‏ لَكِنِ الْمُبَشِّرَاتُ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا الْمُبَشِّرَاتُ قَالَ ‏”‏ رُؤْيَا الْمُسْلِمِ وَهِيَ جُزْءٌ مِنْ أَجْزَاءِ النُّبُوَّةِ ‏”‏ ‏.‏

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: തീ൪ച്ചായും രിസാലത്തും നുബുവ്വത്തും മുറിഞ്ഞ് പോയിരിക്കുന്നു. എനിക്ക് ശേഷം ഒരു റസൂലോ നബിയ്യോ ഇല്ല.  അനസ്(അ) പറഞ്ഞു: അപ്പോള്‍ക്ക് വലിയ വിഷമമായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: എങ്കിലും സന്തോഷ വാ൪ത്തയുണ്ട്. അവ൪ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ സന്തോഷവാ൪ത്ത എന്താണ് ? നബി(സ്വ) പറഞ്ഞു: മുസ്ലിമിന്റെ സ്വപ്നം പ്രവാചകത്വത്തിന്റെ  ഒരംശമാണ്. (തി൪മിദി : 34 / 2441)

عَنْ أَبِي رَزِينٍ الْعُقَيْلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ رُؤْيَا الْمُؤْمِنِ جُزْءٌ مِنْ أَرْبَعِينَ جُزْءًا مِنَ النُّبُوَّةِ

അബീ റസീനില്‍ ഉഖൈലിയ്യില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി  കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപ്പതിൽ ഒരംശമാണ്. (തി൪മിദി:34/ 2447)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ 

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:…… മുസ്ലിമിന്റെ സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തി അഞ്ച് അംശങ്ങളിൽ ഒരംശമാണ്……. (മുസ്ലിം:2263)

أَبَا هُرَيْرَةَ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ تَكْذِبُ رُؤْيَا الْمُؤْمِنِ، وَرُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:കാലം അടുത്തുവന്നാൽ സത്യവിശ്വാസിയുടെ സ്വപ്നം കളവാകുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തി ആറ് അംശങ്ങളിൽ ഒരംശമാണ്. (ബുഖാരി: 7017)

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: الرُّؤْيَا الصَّالِحَةُ جُزْءٌ مِنْ سَبْعِينَ جُزْءًا مِنَ النُّبُوَّةِ 

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സ്വാലിഹായ വ്യക്തി  കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ എഴുപതിൽ ഒരംശമാണ്. (ഇബനുമാജ:3897)

സ്വപ്നം മൂന്ന് തരം

(1) അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാകുന്ന നല്ല സ്വപ്നങ്ങള്‍

(2) ശൈയ്ത്വാനില്‍ നിന്നുള്ള  ദുഃഖിപ്പിക്കുന്ന സ്വപ്നങ്ങള്‍

(3)സ്വന്തത്തോട് മനുഷ്യര്‍ സംസാരിക്കുന്നതിൽ നിന്നുണ്ടാകുന്ന  സ്വപ്നങ്ങള്‍

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ   …… الرُّؤْيَا ثَلاَثَةٌ فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ وَرُؤْيَا مِمَّا يُحَدِّثُ الْمَرْءُ نَفْسَهُ 

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ……. സ്വപ്നം മൂന്ന് തരമാണ്. (1)അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാകുന്ന നല്ല സ്വപ്നങ്ങള്‍ (2)ശൈയ്ത്വാനില്‍ നിന്നുള്ള  ദുഃഖിപ്പിക്കുന്ന സ്വപ്നങ്ങള്‍. (3) സ്വന്തത്തോട് മനുഷ്യര്‍ സംസാരിക്കുന്നതിൽ നിന്നുണ്ടാകുന്ന  സ്വപ്നങ്ങള്‍. …… (മുസ്ലിം:2263)

الرُّؤْيَا ثَلاَثٌ حَدِيثُ النَّفْسِ، وَتَخْوِيفُ الشَّيْطَانِ، وَبُشْرَى مِنَ اللَّهِ

സ്വപ്നം മൂന്ന് തരമാണ്. (1)   മനസ് പറയുന്നത് (2) പിശാച് ഭയപ്പെടുത്തുന്നത് (3) അല്ലാഹുവില്‍ നിന്നുള്ളത് സന്തോഷവാ൪ത്തയായിട്ടുള്ളത്. (ബുഖാരി:7017)

عَنْ عَوْفِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ “‏ إِنَّ الرُّؤْيَا ثَلاَثٌ مِنْهَا أَهَاوِيلُ مِنَ الشَّيْطَانِ لِيَحْزُنَ بِهَا ابْنَ آدَمَ وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ ‏”‏ ‏.‏

ഔഫ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം സ്വപ്നങ്ങള്‍ മൂന്ന് വിധമാകുന്നു. മനുഷ്യനെ ദുഖത്തില്‍ അകപ്പെടുത്തുവാന്‍ വേണ്ടി ശൈത്വാനില്‍ നിന്നുള്ള ഭീകരമായ സ്വപ്നങ്ങള്‍ അവയിലുണ്ട്. മനുഷ്യന്റെ ഉണ൪ച്ചയില്‍ അവന് പ്രശ്നമാകുകയും അങ്ങനെ അത് ഉറക്കില്‍ സ്വപ്നമായി കാണുന്നതും അവയിലുണ്ട്. നുബുവ്വത്തിന്റെ നാല്‍പ്പത്തിയാറ് ഭാഗങ്ങളില്‍ ഒരു ഭാഗമാകുന്ന സ്വപ്നവും അവയിലുണ്ട്. (ഇബ്നുമാജ:3907)

مذهب أهل السنة في حقيقة الرؤيا أن الله تعالى يخلق في قلب النائم اعتقادات كما يخلقها في قلب اليقظان وهو سبحانه وتعالى يفعل ما يشاء لا يمنعه نوم ولا يقظة

അല്ലാഹു ഉണ൪ച്ചയില്‍ മനുഷ്യരുടെ മനസ്സില്‍ കാര്യങ്ങള്‍ തോന്നിപ്പിക്കുന്നതുപോലെ ഉറങ്ങുന്നയാളുടെ മനസ്സിലും കാര്യങ്ങള്‍ തോന്നിപ്പിച്ച് കൊടുക്കും. എന്നിട്ട് അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അവന്‍ അത് പ്രവ൪ത്തിക്കും. (ശറഹുമുസ്ലിം)

സ്വപ്നത്തിന്റെ മൂന്ന് പടികള്‍

(1) പ്രവാചകന്‍മാരുടെ സ്വപ്നം – എല്ലാം സത്യമാണ്, ചിലപ്പോള്‍ വ്യാഖ്യാനം വേണ്ടി വരും

(2) സ്വാലിഹീങ്ങളുടെ സ്വപ്നം – ബഹുഭൂരിഭാഗവും സത്യമാണ്

(3)തെമ്മാടികളുടെ സ്വപ്നം – ബഹുഭൂരിഭാഗവും പേക്കിനാവുകളാണ്

നല്ല സ്വപ്നം

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ الرُّؤْيَا الْحَسَنَةُ مِنَ الرَّجُلِ الصَّالِحِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ‏

അനസ്ബ്നുമാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സദ്’വൃത്തനായ വ്യക്തി കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തിയാറിൽ ഒരംശമാണ്. (ബുഖാരി: 6983)

عَنْ عُبَادَةَ بْنِ الصَّامِتِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :  رُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ‏‏.‏

ഉബാദത് ബ്നു സ്വാമിതില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി  കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തിയാറിൽ ഒരംശമാണ്. (ബുഖാരി:6987)

ഇത്തരം സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരുവാനുള്ള സാധ്യത കൂടുതലാണ്.

عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ : ‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്.(മുസ്ലിം:2263)

الرُّؤْيَا الْحَسَنَةُ مِنَ اللَّهِ

നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്.(ബുഖാരി: 7044)

 فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ

നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള  സന്തോഷവാര്‍ത്തയാകുന്നു. (മുസ്ലിം:2263)

നബിക്ക്(സ്വ) പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിനു അല്പം മുമ്പായി അവിടുന്ന് പല സ്വപ്നങ്ങള്‍ കാണുകയും, അവ പ്രഭാതവെളിച്ചം പോലെ യഥാര്‍ത്ഥമായി പുലരുകയും പതിവായിരുന്നു.

നല്ല സ്വപ്നം കണ്ടാല്‍ ചെയ്യേണ്ടത് 

(1) നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുക

(2) അല്ലാഹുവിനെ സ്തുതിക്കുക (الْحَمْدُ للهِ )

(3) സന്തോഷിക്കുക

(4) ഇഷ്ടപ്പെട്ടവരാട് മാത്രം പറയുക

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا،

അബൂസഈദിൽ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ)പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും (ഇഷ്ടമുള്ള) ആരോടെങ്കിലും അതിനെപ്പറ്റി പറയുകയും ചെയ്യുക. ……..(ബുഖാരി: 6985)

عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ……    فَإِنْ رَأَى رُؤْيَا حَسَنَةً فَلْيُبْشِرْ وَلاَ يُخْبِرْ إِلاَّ مَنْ يُحِبُّ ‏”‏ ‏.‏

അബൂഖതാദയില്‍ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അവന്‍ ന‌ല്ല സ്വ‌പ്‌‌നമാണ് കണ്ടതെങ്കില്‍ സന്തോഷിക്കട്ടെ. ഇഷ്ടമുള്ളവരോടല്ലാതെ മറ്റാരോടും പറയുകയും ചെയ്യരുത്.(മുസ്ലിം:2261)

عَنْ أَبِي سَلَمَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ :   الرُّؤْيَا الْحَسَنَةُ مِنَ اللَّهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثْ بِهِ إِلاَّ مَنْ يُحِبُّ، 

അബൂസലമയില്‍ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ന‌ല്ല സ്വ‌പ്‌‌നം അ‌ല്ലാ‌ഹു‌വിൽ നി‌ന്നുള്ളതാണ്. നിങ്ങളില്‍ ആരെങ്കിലും ഇഷ്ടമുള്ളത് കണ്ടാല്‍  ഇഷ്ടമുള്ളവരോടല്ലാതെ മറ്റാരോടും പറയരുത്. ….. (ബുഖാരി: 7074)

ന‌ല്ല സ്വ‌പ്‌‌നമാണ് കണ്ടതെങ്കില്‍ ഇഷ്ടപ്പെട്ടവരാട് മാത്രമാണ് പറയേണ്ടത്. മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്. 

‏ لاَ تُقَصُّ الرُّؤْيَا إِلاَّ عَلَى عَالِمٍ أَوْ نَاصِحٍ

നബി(സ്വ) പറഞ്ഞു: പണ്ഢിതനോടോ ഗുണകാംക്ഷിയോടോ അല്ലാതെ സ്വപ്നം പറയപ്പെടാവതല്ല. (തി൪മിദി:34/2499)

നമ്മെ  ഇഷ്ടപ്പെടുന്നവ൪ നമ്മോട് അസൂയ വെക്കാറില്ല. അതുകൊണ്ട് അവരോട് നാം കണ്ട നല്ല സ്വപ്നം പങ്കുവെക്കാം. പണ്ഢിതനോ ഗുണകാംക്ഷിയോ ആകുമ്പോള്‍ കൃത്യമായ മാ൪ഗദ൪ശനം നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്. 

لا تحدث إلا ا حبيباً أو لبيباً

നബി(സ്വ) പറഞ്ഞു:ഇഷ്ടക്കാരോടോ അല്ലെങ്കില്‍ ബുദ്ധിമാന്‍മാരോടോ അല്ലാതെ സ്വപ്നത്തെ കുറിച്ച് സംസാരിക്കരുത്. (മുസ്നദ് അഹ്മദ്)

إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ –    قَالَ يَٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَٰنَ لِلْإِنسَٰنِ عَدُوٌّ مُّبِينٌ

യൂസുഫ്(അ) തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം (പിതാവ്‌) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.(ഖു൪ആന്‍:12/4-5)

യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത്, 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി സ്വപ്നം കണ്ടു. അദ്ദേഹം അക്കാര്യം തന്റെ പിതാവിനോട് പറഞ്ഞപ്പോള്‍   ഈ സ്വപ്നം, നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുതെന്നാണ് പിതാവ് പറഞ്ഞത്.ഈ സ്വപ്നം വിവരം സഹോദരന്മാര്‍ അറിയുന്നപക്ഷം, അവര്‍ക്ക് യൂസുഫിനോട് (അ) അസൂയ തോന്നിയേക്കുമെന്നും, അങ്ങിനെ അദ്ദേഹത്തിനെതിരായി വല്ല കുതന്ത്രങ്ങളും പ്രവര്‍ത്തിച്ച് അദ്ദേഹത്തെ ഏതെങ്കിലും കെണിയില്‍ അകപ്പെടുത്തിയേക്കുമെന്നും പിതാവായ യഅ്ഖൂബ് (അ) ഭയപ്പെട്ടു.

നല്ല സ്വപ്നം കാണാന്‍

(1) ഇസ്ലാമികമായി ജീവിതം ചിട്ടപ്പെടുത്തുക

(2) വുളൂഅ് ചെയ്ത് നബി(സ്വ) പഠിപ്പിച്ച രീതിയില്‍ ദിക്റുകള്‍ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ ഉറങ്ങുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثًا 

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:കാലം അടുത്തുവന്നാൽ മുസ്ലിമിന്റെ സ്വപ്നം കളവാകുകയില്ല. നിങ്ങളിലെ ഏറ്റവും സത്യസന്ധമായ സ്വപ്നം, നിങ്ങളിൽ ഏറ്റവും സത്യസന്ധമായി വർത്തമാനം പറയുന്നവരുടേതാണ്. (മുസ്ലിം:2263)

قال القيم -رحمه الله : ومن أراد أن تصدق رؤياه فليتحر الصدق وأكل الحلال والمحافظة على الأمر والنهي ولينم على طهارة كاملة مستقبل القبلة ويذكر الله حتى تغلبه عيناه فإن رؤياه لا تكاد تكذب ألبتةوأصدق الرؤيا رؤيا الأسحار فإنه وقت النزول الإلهي واقتراب الرحمة والمغفرة وسكون الشياطين

 ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ആരെങ്കിലും നല്ല സ്വപ്നം സത്യമായി പുലരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ജീവിതത്തില്‍ സത്യന്ധത കാത്ത് സൂക്ഷിക്കട്ടെ. അവന്‍ ഹലാല്‍ മാത്രം ഭക്ഷിക്കട്ടെ. അല്ലാഹുവിന്റെ ദീനിന്റെ കല്‍പ്പനകളെ മാനിക്കട്ടെ. അല്ലാഹു വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം. സമ്പൂ൪ണ്ണമായ വുളൂഅ് ചെയ്ത് ഉറങ്ങാന്‍ ശ്രമിക്കണം. കണ്ണടയുന്നതുവരെ (ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതുവരെ) അല്ലാഹുവിനെ കുറിച്ചുള്ള ദിക്റില്‍ കഴിയണം. സത്യസന്ധമായ സ്വപ്നം അല്ലാഹു ഇറങ്ങിവരുന്ന രാവിന്റെ അന്ത്യയാമത്തിലെ സ്വപ്നമാണ്.

ഉറക്കത്തിലാണ് സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നം കാണാന്‍ സുന്നത്തായ രീതിയില്‍ ഉറങ്ങുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്. 

ദു:സ്വപ്നം

عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الرُّؤْيَا مِنَ اللَّهِ، وَالْحُلْمُ مِنَ الشَّيْطَانِ‏

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:(നല്ല) സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ദു:സ്വപ്നം പിശാചില്‍ നിന്നുമാണ്. (ബുഖാരി: 6984)

عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ :‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ وَالرُّؤْيَا السَّوْءُ مِنَ الشَّيْطَانِ

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ചീത്ത സ്വപ്നം പിശാചില്‍ നിന്നുമാണ്. (മുസ്ലിം: 2261)

 ദു:സ്വപ്നം കണ്ടാല്‍ ചെയ്യേണ്ടത് 

(1) ദു:സ്വപ്നം പിശാചില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുക

(2) പിശാചില്‍ നി‌ന്നും  അ‌ല്ലാ‌ഹു‌വിനോട്‌ ര‌ക്ഷ തേ‌ടു‌ക. ( أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم)

(3) സ്വപ്നത്തിന്റെ കെടുതിയില്‍‍ നിന്ന് അല്ലാഹുവിനേട്  രക്ഷതേടുക (أَعـوذُ بِاللهِ مِن شَرِّهَا)

(4)  ഇടത് ഭാഗത്തേക്ക് മൂന്നു പ്രാവശ്യം തുപ്പുക

(5) കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞുകിടക്കുക

(6) തഹജ്ജുദ് അല്ലെങ്കിൽ രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കുക

(7) കണ്ട സ്വപ്നം ആരോടും പറയാതിരിക്കുക

عَنْ جَابِرٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ رَأَيْتُ فِي الْمَنَامِ كَأَنَّ رَأْسِي قُطِعَ ‏.‏ قَالَ فَضَحِكَ النَّبِيُّ صلى الله عليه وسلم وَقَالَ ‏”‏ إِذَا لَعِبَ الشَّيْطَانُ بِأَحَدِكُمْ فِي مَنَامِهِ فَلاَ يُحَدِّثْ بِهِ النَّاسَ ‏”‏ ‏.‏

ജാബിറില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരാള്‍ നബിയുടെ(സ്വ) അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ തല മുറിക്കപ്പെട്ടതായി ഞാന്‍ സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ്വ) ചിരിച്ച് കൊണ്ട് പറഞ്ഞു: പിശാച് നിങ്ങളുടെ ഉറക്കത്തില്‍ നിങ്ങളെയും കൊണ്ട് കളിക്കുന്നതാണ്. അതുകൊണ്ട് ആരോടും ഇക്കാര്യം പറയരുത്. (മുസ്ലിം:2268)

عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ، وَالْحُلْمُ مِنَ الشَّيْطَانِ، فَإِذَا حَلَمَ فَلْيَتَعَوَّذْ مِنْهُ وَلْيَبْصُقْ عَنْ شِمَالِهِ، فَإِنَّهَا لاَ تَضُرُّهُ ‏

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ദു:സ്വപ്നം പിശാചില്‍ നിന്നുമാണ്. ആരെങ്കിലും ദു:സ്വപ്നം കണ്ടാല്‍ പിശാചില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുക, അവന്റെ ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്യുക. എങ്കില്‍ അവന് യാതൊരു ഉപദ്രവവും ഏല്‍ക്കുകയില്ല. (ബുഖാരി: 6986)

عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ إِذَا رَأَى أَحَدُكُمُ الرُّؤْيَا يَكْرَهُهَا فَلْيَبْصُقْ عَنْ يَسَارِهِ ثَلاَثًا وَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ ثَلاَثًا وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ ‏”‏ ‏.‏

ജാബിറില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:‘നിങ്ങളിലൊരാള്‍ അവന് അനിഷ്ടകരമായ സ്വപ്നം കണ്ടാല്‍, അവന്‍ തന്റെ ഇടതുഭാഗത്തേക്കു മൂന്നു പ്രാവശ്യം തുപ്പുകയും, മൂന്ന് പ്രാവശ്യം പിശാചില്‍ നിന്ന് അല്ലാഹുവിനോടു രക്ഷ തേടുകയും, അവന്‍ കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞുകിടക്കുകയും ചെയ്തുകൊള്ളട്ടെ’. (മുസ്ലിം‌:2262)

عَنْ أَبِي سَلَمَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثُ بِهَا إِلاَّ مَنْ يُحِبُّ وَإِنْ رَأَى مَا يَكْرَهُ فَلْيَتْفِلْ عَنْ يَسَارِهِ ثَلاَثًا وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّ الشَّيْطَانِ وَشَرِّهَا وَلاَ يُحَدِّثْ بِهَا أَحَدًا فَإِنَّهَا لَنْ تَضُرَّهُ ‏”‏ ‏.‏

അബൂസലമയില്‍ (റ)നിന്ന് നിവേദനം:നബി(സ്വ) അരുളി: ….ആരെങ്കിലും  ദു‌ഷി‌ച്ച സ്വ‌പ്‌‌നം ക‌ണ്ടാൽ അ‌വൻ മൂ‌ന്ന് ത‌വ‌ണ ഇ‌ട‌ത്‌ ഭാ‌ഗ‌ത്ത്‌ തുപ്പുക  , പി‌ശാ‌ചിൽ നി‌ന്നും അ‌വൻ ക‌ണ്ട‌തി‌ന്റെ തി‌ന്മ‌യിൽ നി‌ന്നും അ‌ല്ലാ‌ഹു‌വോ‌ട്‌ ര‌ക്ഷ തേ‌ടു‌ക. ദു‌ഷി‌ച്ച സ്വ‌പ്‌‌നം അ‌വൻ ആ‌രോ‌ടും പ‌റ‌യാ‌തി‌രി‌ക്ക‌ട്ടെ. എങ്കില്‍ തീ൪ച്ചയായും അവന് യാതൊരു ഉപദ്രവവുമില്ല. (മുസ്ലിം:2261)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلاَ يَذْكُرْهَا لأَحَدٍ، فَإِنَّهَا لاَ تَضُرُّهُ ‏

അബൂസഈദിൽ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ)പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും (ഇഷ്ടമുള്ള) ആരോടെങ്കിലും അതിനെപ്പറ്റി പറയുകയും ചെയ്യുക. അതല്ലാത്ത വെറുക്കുന്നതരത്തിലുള്ള സ്വപ്നംകണ്ടാൽ അത് പിശാചിൽ നിന്നുള്ളതാണ്. അപ്പോൾ അതിന്റെ നാശത്തിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടിക്കൊള്ളട്ടെ. അതാരോടും പറയുകയുമരുത്. എങ്കിൽ ആ സ്വപ്നം അവന് ദോഷം ചെയ്യുകയില്ല.(ബുഖാരി: 6985)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: ……  فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلاَ يُحَدِّثْ بِهَا النَّاسَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: …… നിങ്ങളിലൊരാള്‍ അവന് അനിഷ്ടകരമായ സ്വപ്നം കണ്ടാല്‍, അവന്‍ എഴുന്നേല്‍ക്കുകയും നമസ്കരിക്കുകയും ചെയ്യട്ടെ.  അതിനെ കുറിച്ച് ആളുകളോട് പറയാതിരിക്കട്ടെ. (മുസ്ലിം:2263)

قال القرطبي رحمه الله : الصلاة تجمع ذلك كله ، لأنه إذا قام فصلى تحول عن جنبه وبصق ونفث عند المضمضة في الوضوء واستعاذ قبل القراءة ثم دعا الله في أقرب الأحوال إليه فيكفيه الله شرها بمنه وكرمه

ഇമാം ഖു൪ത്വുബി(റഹി) പറഞ്ഞു: അതെല്ലാം (തുപ്പല്‍, അല്ലാഹുവില്‍ അഭയം തേടല്‍,  കിടന്ന സ്ഥാനം മാറല്‍) നമസ്കരിക്കാന്‍ എഴുന്നേറ്റാല്‍ കിട്ടും. എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ കിടന്ന സ്ഥാനം മാറും. വുളൂഅ് എടുക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറ്റി ചീറ്റിയിട്ട് ഇടത് ഭാഗത്തേക്ക് തുപ്പുന്നുണ്ട്. ഖിറാഅത്തിന് മുമ്പ്  അല്ലാഹുവില്‍ അഭയം തേടുന്നുണ്ട് (ഫാത്തിഹക്ക് മുമ്പ് അഊദു ചൊല്ലുന്നത്). ശേഷം അല്ലാഹു ഏറ്റവും ശ്രേഷ്ടകരമായ സമയത്ത് അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട്. അപ്പോള്‍ അല്ലാഹു അവന്റെ പ്രത്യേക ഔദാര്യം മുഖേനെ അതിന്റെ (ദുസ്വപ്നത്തിന്റെ) ശ൪റില്‍ നിന്ന് അവന് കാവല്‍ കൊടുക്കുന്നു.  

തുപ്പുക എന്ന്   പറഞ്ഞത് ഉമിനീര്‍ തുപ്പിക്കളയുകയെന്നല്ല, മറിച്ച് പിശാചിനോടുള്ള വെറുപ്പ്‌ പ്രകടിപ്പിക്കുകയാണു തുപ്പല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ദു:സ്വപ്നം കാണാതിരിക്കാന്‍

(1) ഇസ്ലാമികമായി ജീവിതം ചിട്ടപ്പെടുത്തുക

(2) ജീവിതത്തില്‍ പിശാചിന് ഇടപെടാന്‍ പറ്റുന്ന അവസരം ഉണ്ടാക്കരുത്.

(3) വുളൂഅ് ചെയ്ത് നബി(സ്വ) പഠിപ്പിച്ച രീതിയില്‍ ദിക്റുകള്‍ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ ഉറങ്ങുക

ഉറക്കത്തിലാണ് സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നം കാണാന്‍ സുന്നത്തായ രീതിയില്‍ ഉറങ്ങുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്. 

ജീവിതത്തില്‍ പിശാചിന് ഇടപെടാന്‍ പറ്റുന്ന അവസരം ഉണ്ടാക്കരുതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പിശാചില്‍ നിന്നെല്ലാം രക്ഷപെടുന്നതിനുള്ള വിവിധ മാ൪ഗങ്ങളെ കുറിച്ച് അല്ലാഹുവും അവന്റെ റസൂലും(സ്വ) പഠിപ്പിച്ചിട്ടുള്ളത് മനസ്സിലാക്കുക. അതില്‍ പ്രധാനപ്പെട്ടതാണ് യഥാ൪ത്ഥ വിശ്വാസിയാകുക, തവക്കുല്‍ കാത്തുസൂക്ഷിക്കുക അഥവാ സകല കാര്യങ്ങളിലും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുക, ജീവിതത്തിലുടനീളം ഇഖ്ലാസ് കാത്തുസൂക്ഷിക്കുക അഥവാ ചെയ്യുന്നതെല്ലാം അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുകൊണ്ടു മാത്രമാകുക, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എല്ലായ്പ്പോഴും നിലനി൪ത്തുക എന്നുള്ളത്. 

ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ – ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ

അവന്‍ (ഇബ്ലീസ്‌) അല്ലാഹുവിനോട് പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:38/82-83)

ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ

വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്‌ ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)

ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ പുത്രന്‍ യഹ്’യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു. ‘ദൈവസ്മരണ അധികരിപ്പിക്കണമെന്ന് ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നു.കാരണം ശത്രുവോട് ഏറ്റുമുട്ടാന്‍ അങ്കിയും പടച്ചട്ടയും ധരിച്ച ഒരാളെ പോലെ ദൈവദാസന്‍ ദൈവസ്മരണയില്‍ ആയിരിക്കുമ്പോള്‍ പിശാചിന്റെ ആക്രമണത്തില്‍ നിന്നും സദാ സുരക്ഷിതനായിരിക്കും’. (അഹ്’മദ്,തി൪മുദി – ഈ ഹദീസ് കുറ്റമറ്റതാണെന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട്)

അതേപോലെ പിശാചിന് ഇഷ്ടമുള്ള സംഗീതം പോലെയുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക.

നബിയെ(സ്വ) സ്വപ്നത്തിൽ കാണല്‍

ആരെങ്കിലും നബിയെ (സ്വ)  സ്വപ്നത്തിൽ കണ്ടാൽ അവൻ നബിയെ (സ്വ)  തന്നെയാണ് കണ്ടത്. കാരണം നബി (സ്വ) ഇപ്രകാരം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. 

عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:مَنْ رَآنِي فَقَدْ رَأَى الْحَقَّ ‏

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു; ആരെങ്കിലും എന്നെ (സ്വപ്നത്തില്‍) കണ്ടാല്‍‌ അവന്‍ യാഥാ൪ത്ഥ്യമാണ് കണ്ടിരിക്കുന്നത്. (ബുഖാരി: 6996)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :  مَنْ رَآنِي فِي الْمَنَامِ فَقَدْ رَآنِي، فَإِنَّ الشَّيْطَانَ لاَ يَتَخَيَّلُ بِي، 

അനസില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി അദ്ദേഹം കേട്ടു: എന്നെ സ്വപ്നത്തിൽ കണ്ടവൻ തീർച്ചയായും സത്യമാണ് കണ്ടത് കാരണം, പിശാചിന് എന്റെ രൂപം പ്രാപിക്കുവാൻ സാധിക്കുകയില്ല. (ബുഖാരി: 6994)

ഇവിടെ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നബിയുടെ(സ്വ) രൂപത്തില്‍ പിശാചുക്കള്‍ക്ക് രൂപം പ്രാപിക്കുവാന്‍ കഴിയില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ വേറെ ഏതെങ്കിലും രൂപത്തില്‍ സ്വപ്‌നത്തില്‍ പിശാചുക്കള്‍ക്ക്  വന്ന് ഞാന്‍ നബിയാണെന്ന് പറഞ്ഞേക്കാം. അതുകൊണ്ടുതന്നെ നബിയെ(സ്വ) നേരിട്ട് കണ്ടിട്ടുള്ളവരാണ് നബിയെ(സ്വ) സ്വപ്‌നം കണ്ടതെങ്കില്‍ അവ൪ക്ക് അത് നബിയാണെന്ന് ഉറപ്പിക്കാന്‍ കഴിയും. നബിയെ(സ്വ) സ്വപ്‌നം കണ്ട സ്വഹാബിമാര്‍ക്ക് അത് നബിയാണെന്ന് ഉറപ്പിക്കാം. കാരണം, അവ൪ ഉണര്‍ച്ചയിലും നബിയെ(സ്വ) കണ്ടിട്ടുണ്ട്. നബിയെ(സ്വ)  നേരില്‍ കാണാത്ത ഒരാള്‍ക്ക് താന്‍ സ്വപ്നത്തില്‍ കണ്ടത് നബിയെ(സ്വ) തന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും നബിയെ(സ്വ) എല്ലാറ്റിനേക്കാളും സ്നേഹിക്കുകയും സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുകയും ഹദീസുകളില്‍ നിന്ന് നബിയുടെ(സ്വ) രൂപവും മറ്റുമെല്ലാം കൃത്യമായി മനസ്സിലാക്കുകയും ചെയ്ത ഒരാള്‍ അപ്രകാരം നബിയെ(സ്വ)  സ്വപ്‌നം കണ്ടാല്‍ അത് നബിയാകാന്‍ സാധ്യതയുണ്ട്. 

عن يزيد الفارسي –  قال : رأيت النبي في المنام  زمن ابن عباس رضي الله عنهما ، فقلت لابن عباس : إني رأيت رسول الله  في النوم ، فقال ابن عباس : إن رسول الله كان يقول : (إنَّ الشيطان لا يستطيع أن يتشبَّه بي، فمَن رآني في النوْم فقد رآني)، هل تستطيع أن تنعتَ  هذا الرجل الذي رأيته في النوم؟ قال: نعم، أنعت لك رجلاً بين الرجلين جسمه ولحمه أسمر إلى البياض ، أكحل العينين ، حسن الضحك ، جميل دوائر الوجه، ملأتْ لِحيتُه ما بين هذه إلى هذه، قد ملأت نحره   فقال ابن عباس – رضي الله عنهما -: لو رأيتَه في اليقظة ما استطعتَ أن تنعته فوق هذا”

യസീദുല്‍ ഫാരിസിയില്‍(റ) നിന്ന്  നിവേദനം: ഇബ്നു അബ്ബാസിന്റെ(റ) കാലത്ത് ഞാന്‍ ഉറക്കില്‍ നബിയെ(സ്വ) സ്വപ്നം കണ്ടു. ഞാന്‍ ഇബ്നു അബ്ബാസിനോട്(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂലിനെ(സ്വ)ഉറക്കില്‍ കണ്ടിരിക്കുന്നു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു:  അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുമായിരുന്നു:നിശ്ചയംശൈത്വാന്എന്നോട്സാദൃശ്യപ്പെടുവാനാവില്ല. അതിനാല്‍ആരെങ്കിലുംഎന്നെഉറക്കില്‍കണ്ടാല്‍അവന്‍എന്നെകണ്ടിരിക്കുന്നു. താങ്കള്‍ ഉറക്കില്‍ കണ്ട ആ വ്യക്തിയെ എനിക്കൊന്ന് വ൪ണ്ണിച്ച് തരുവാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: അതെ, ഞാന്‍ വ൪ണ്ണിച്ച് തരാം. ഒത്ത ശരീരമുള്ള വ്യക്തി, ചുകപ്പ് കല൪ന്ന വെളുത്ത മേനി, കറുത്ത മിഴികള്‍, വശ്യമായ ചിരി, മുഖത്തിന്റെ വൃത്താകൃതി സുന്ദരം, താടി ചുമലുകള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു, അത് നെഞ്ചിനെ നിറച്ചിരിക്കുന്നു.  അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: താങ്കള്‍ ഉണ൪ന്നിരിക്കുമ്പോള്‍ തിരുമേനിയെ കണ്ടിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ തിരുമേനിയെ വ൪ണ്ണിക്കുവാന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ല. (മുസ്നദ് അഹ്മദ് – ശമാഇലുത്തു൪മിദി – മുതാബിആത്തു കൊണ്ട് ജയ്യിദെന്ന് അല്‍ബാനി വിശേഷിപ്പിച്ചു)

എന്നാൽ നബിയെ (സ്വ) സ്വപ്നത്തിൽ കാണുന്നതിനെ  കച്ചവടമാക്കുന്ന പലരെയും ഇന്ന് സമൂഹത്തിൽ കാണാം. അതൊന്നും ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന്  നാം തിരിച്ചറിയണം. നബിയെ (സ്വ) സ്വപ്നത്തിൽ കണ്ടുവെന്ന് പറഞ്ഞ് തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കുന്നവരുമുണ്ട്. ശറഇന് വിരുദ്ധമായ പല കാര്യങ്ങളും സ്വപ്നമായി അവ൪ പ്രചരിപ്പിക്കുന്നു. അതെല്ലാം തള്ളിക്കളയേണ്ടതാകുന്നു.

أن من رأى النبي  في المنام فأمره بحكم يخالف حكم / الشرع المستقر في الظاهر أنه لا يكون مشروعا في حقه ولا في حق غيره

ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റഹി) പറഞ്ഞു: കൃത്യവും    വ്യക്തവുമായ ശറഇലെ (ഖു൪ആനിനും സുന്നത്തിനും ) വിധിക്ക് വിരുദ്ധമായ നബി(സ്വ) കല്‍പ്പിക്കുന്നതായി ഉറക്കത്തില്‍(സ്വപ്നത്തില്‍) ആരെങ്കിലും നബിയെ(സ്വ) കണ്ടാല്‍  കണ്ടതും കണ്ടുവെന്ന് പറയുന്നതും നിയമമാകുകയില്ല. (ഫത്ഹുല്‍ബാരി)

സ്വപ്നം കണ്ടുവെന്ന് കളവ് പറഞ്ഞാൽ

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مِنْ أَفْرَى الْفِرَى أَنْ يُرِيَ عَيْنَيْهِ مَا لَمْ تَرَ‏

ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഏറ്റവുംവലിയ വ്യാജആരോപണം, കണ്ടിട്ടില്ലാത്തത് കണ്ടെന്ന് പറയലാണ്. (ബുഖാരി: 7043)

عَنْ وَاثِلَةَ بْنَ الأَسْقَعِ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ مِنْ أَعْظَمِ الْفِرَى أَنْ يَدَّعِيَ الرَّجُلُ إِلَى غَيْرِ أَبِيهِ، أَوْ يُرِيَ عَيْنَهُ مَا لَمْ تَرَ، أَوْ يَقُولُ عَلَى رَسُولِ اللَّهِ صلى الله عليه وسلم مَا لَمْ يَقُلْ ‏”‏‏.‏

വാസില:യില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാളെ അവന്റെ പിതാവല്ലാത്ത മറ്റൊരാളിലേക്ക് ചേർത്ത് വിളിക്കലും, താൻ കാണാത്ത സ്വപ്നം കണ്ടുവെന്ന് പറയലും അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയാത്തത് അദ്ദേഹത്തിന്റെ പേരിൽ പറഞ്ഞുണ്ടാക്കലും എറ്റവും വലിയ വ്യാജം കെട്ടിച്ചമക്കലാണ്. (ബുഖാരി: 3509)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:  ‏ مَنْ تَحَلَّمَ بِحُلُمٍ لَمْ يَرَهُ، كُلِّفَ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ، وَلَنْ يَفْعَلَ

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് പറഞ്ഞാല്‍ രണ്ട് ബാ൪ലിമണികളെ കെട്ടി ബന്ധിപ്പിക്കുവാന്‍ അവന്‍ (അന്ത്യനാളില്‍) നി൪ബന്ധിപ്പിക്കപ്പെടും. അവനത് ചെയ്യുവാന്‍ ഒരിക്കലും കഴിയുകയില്ല. (ബുഖാരി:7042)

പകലിലെ സ്വപ്നം

പകലിലെ സ്വപ്നം രാതിയിലെ സ്വപ്നം പോലെതന്നെയാണ്. ഇമാം ബുഖാരി(റഹി) അദ്ദേഹത്തിന്റെ സ്വഹീഹില്‍ باب الرُّؤْيَا بِالنَّهَارِ പകലിലെ സ്വപ്നത്തെകുറിച്ചുള്ള അദ്ധ്യായം എന്നപേരില്‍ ഒരു തലക്കെട്ട് നല്‍കിയിട്ടുണ്ട്. ശേഷം ഇബ്നു സീരീന്റെ(റഹി) ഒരു ഉദ്ദരണി എടുത്തുകൊടുത്തിട്ടുണ്ട്.

عَنِ ابْنِ سِيرِينَ رُؤْيَا النَّهَارِ مِثْلُ رُؤْيَا اللَّيْلِ

ഇബ്നു സീരീന്‍(റഹി) പറഞ്ഞു: പകലിലെ സ്വപ്നം രാതിയിലെ സ്വപ്നം പോലെയാണ്.

لَا فَرْقَ فِي حُكْمِ الْعِبَارَةِ بَيْنَ رُؤْيَا اللَّيْلِ وَالنَّهَارِ وَكَذَا رُؤْيَا النِّسَاءِ وَالرِّجَالِ

പകലിലെയും രാത്രയിയിലെയും സ്വപ്നത്തിന്റെ വിധിയെ വേ൪തിരിക്കേണ്ടതില്ല, അപ്രകാരംതന്നെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സ്വപ്നത്തേയും ( വേ൪തിരിക്കേണ്ടതില്ല). (ഫത്ഹുല്‍ബാരി)

സ്വപ്നവ്യാഖ്യാനം

കൃത്യമായ സ്വപ്നവ്യാഖ്യാനം നല്‍കിയ വ്യക്തിയായിരുന്നു യൂസുഫ് നബി(അ). അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേ൪ കണ്ട സ്വപ്നത്തിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനം വിശുദ്ധ ഖു൪ആനില്‍ കാണാം.

وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًا ۖ وَقَالَ ٱلْءَاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ

അദ്ദേഹത്തോടൊപ്പം(യൂസുഫ് നബിയോടൊപ്പം) രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌. (ഖു൪ആന്‍:12/36)

يَٰصَىٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًا ۖ وَأَمَّا ٱلْءَاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ

(യൂസുഫ് നബി പറഞ്ഞു): ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (ഖു൪ആന്‍:12/41)

മുന്തിരിയില്‍ നിന്ന് കള്ളെടുക്കുന്നതായി സ്വപ്നം കണ്ടവന്‍ അവന്റെ ജോലിയില്‍ തുടരത്തക്കവണ്ണം കാരാഗൃഹത്തില്‍നിന്നു വിമുക്തനാകുമെന്നും, തലയില്‍ അപ്പം വഹിച്ചുകൊണ്ടിരിക്കെ അതില്‍നിന്നു പക്ഷികള്‍ തിന്നുന്നതായി കണ്ടവന്‍ കൊല്ലപ്പെടുകയും, കുരിശില്‍ തറക്കപ്പെടുകയും ചെയ്യുമെന്നും യൂസുഫ് (അ) അവരുടെ സ്വപ്നങ്ങള്‍ക്കു വ്യാഖ്യാനം നല്‍കി. അതേപോലെ ആ നാട്ടിലെ രാജാവ് കണ്ട സ്വപ്നത്തിനും അദ്ദേഹം വ്യാഖ്യാനം നല്‍കിയത് വിശുദ്ധ ഖു൪ആനില്‍ അല്ലാഹു വിശദീകരിച്ചിട്ടുണ്ട്.

وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ ۖ يَٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ

(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്റെ ഈ സ്വപ്നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ. (ഖു൪ആന്‍:12/43)

قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًا مِّمَّا تَأْكُلُونَ –   ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ – ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ

അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക.പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്‌. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ. പിന്നീടതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും. (ഖു൪ആന്‍:12/47-49)

ഏഴ് തടിച്ച പശുക്കള്‍ നിലം ഉഴുതു കൃഷി ചെയ്‌വാന്‍ പറ്റുന്ന ഏഴു വര്‍ഷങ്ങളെയും, പച്ചക്കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷേമത്തെയും, സമൃദ്ധമായ വിളവിനെയും, ഏഴ് ഉണങ്ങിയ കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷാമത്തെയും, വരള്‍ച്ചയെയും കുറിക്കുന്നു. അതുകൊണ്ടു ആദ്യത്തെ ഏഴ് കൊല്ലം നന്നായി കൃഷി നടത്തണം. അതു കൊയ്തെടുക്കുന്ന ധാന്യം നശിച്ചുപോകാതിരിക്കുവാന്‍വേണ്ടി കതിരോടെ സൂക്ഷിച്ചു വെക്കണം. ഭക്ഷ്യാവശ്യങ്ങള്‍ കഴിവതും ചുരുക്കി ബാക്കിയെല്ലാം പിന്നേക്കു കരുതിവെക്കണം. പിന്നീടു വരുന്ന ഏഴ് ക്ഷാമത്തിന്റെ വര്‍ഷങ്ങളില്‍ ആ സൂക്ഷിക്കപ്പെട്ട ധാന്യം ഉപയോഗപ്പെടുത്താം. വിത്തിനും മറ്റുമായി അല്‍പം കരുതിവെച്ചു ബാക്കിയൊക്കെ അന്നു ഉപയോഗിക്കാം. ക്ഷാമത്തിന്റെ വര്‍ഷങ്ങള്‍ കഴിയുന്നതോടെ ഇഷ്ടംപോലെ മഴയും മറ്റും ലഭിച്ചു സുഖകരമായ വര്‍ഷമായിരിക്കും ലഭിക്കുക. അക്കൊല്ലം കൃഷികളെല്ലാം നന്നായി വിലയും. മുന്തിരിയില്‍ നിന്നു കള്ളും, ഒലീവില്‍നിന്നു എണ്ണയും, കരിമ്പില്‍ നിന്നു ശര്‍ക്കരയുമൊക്കെ ആട്ടിയും പിഴിഞ്ഞും എടുക്കുകയും ചെയ്യാം. ഇതാണ് യൂസുഫ് നബി(അ) നല്‍കിയ വ്യാഖ്യാനം.

ഇവിടെയും അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. യൂസുഫ് നബി(അ) എങ്ങനെയാണ് കൃത്യമായ സ്വപ്ന വ്യാഖ്യാനം നല്‍കിയത് ? അല്ലാഹു അറിയിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ്  അദ്ദേഹം കൃത്യമായ സ്വപ്ന വ്യാഖ്യാനം നല്‍കിയത്. വിശുദ്ധ ഖു൪ആന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് (ഖു൪ആന്‍ :12 /6, 12/21-22, 12/37, 12/101 കാണുക)

رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْءَاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ

(യൂസുഫ്(അ) പ്രാര്‍ത്ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്‌) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:12/101)

നബി(സ്വ) സുബ്ഹി നമസ്കരിച്ച് കഴിഞ്ഞാല്‍ ജനങ്ങളിലേക്ക്  തിരിഞ്ഞ് ഇരുന്നിട്ട്, നിങ്ങളില്‍ ആരാണ് ഇന്നലെ രാത്രി സ്വപ്നം കണ്ടതെന്ന് ചോദിക്കുകയും അവരിൽ ചില൪ തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നബിയോട് (സ്വ)  പറയുകയും നബി (സ്വ)  സ്വപ്നത്തിന് വിശദീകരണം നല്‍കുകയും ചെയ്യുമായിരുന്നു.

عَنْ سَمُرَةَ بْنِ جُنْدَبٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا صَلَّى الصُّبْحَ أَقْبَلَ عَلَيْهِمْ بِوَجْهِهِ فَقَالَ ‏ “‏ هَلْ رَأَى أَحَدٌ مِنْكُمُ الْبَارِحَةَ رُؤْيَا ‏”‏ ‏.‏ 

സമുറത്തബ്നു ജുന്‍ദബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) സുബ്ഹി നമസ്കരിച്ച് കഴിഞ്ഞാല്‍ അവരിലേക്ക്(ജനങ്ങളിലേക്ക്) മുഖം തിരിഞ്ഞ് ഇരുന്നിട്ട് ചോദിക്കുമായിരുന്നു: നിങ്ങളില്‍ ആരാണ് ഇന്നലെ രാത്രി സ്വപ്നം കണ്ടത് ? (മുസ്ലിം:2275)

عَنْ سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ‏”‏ هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا ‏”‏‏.‏ قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ

സമുറ ഇബ്നു  ജുന്‍ദബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) തന്റെ സ്വഹാബത്തിനോട് കൂടുതല്‍ ചോജിക്കുന്നതില്‍ പെട്ടതാണ് നിങ്ങളില്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ എന്നത്. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം താന്‍ പറയുവാന്‍ ഉദ്ദേശിച്ചത് നബിയോട്(സ്വ) പറയും ….. (ബുഖാരി:7047)

അതേപോലെ നബി(സ്വ) കണ്ട സ്വപ്നങ്ങളില്‍ വ്യാഖ്യാനം ആവശ്യമുള്ളവയില്‍ അവിടുന്ന് വിശദീകരണം നല്‍കുകയും ചെയ്യുമായിരുന്നു. അനസിയുടെയും മുസൈലിമത്തല്‍ കദ്ദാബിന്റെയും കാര്യത്തില്‍ നബി കണ്ട സ്വപ്നം പോലെ. ഇവടെ മനസ്സിലാകുന്നത് നബിയും(സ്വ) വഹ്’യിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നത്തിന് വിശദീകരണം നല്‍കുന്നത്. 

ചുരുക്കത്തില്‍ വഹ്’യിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍മാ൪ സ്വപ്നവ്യാഖ്യാനം നല്‍കിയിരുന്നതെന്ന് മനസ്സിലാക്കുക. അതുകൊണ്ടുതന്നെ പ്രസ്തുത വ്യാഖ്യാനം തെറ്റുകയില്ല. എന്നാല്‍  പ്രവാചകന്‍മാ൪ അല്ലാത്തവരുടെ സ്വപ്നവ്യാഖ്യാനം തെറ്റാവുന്നതാണ്. നബി(സ്വ) കഴിഞ്ഞാല്‍ ഈ ഉമ്മത്തിലെ ഏറ്റവും സ്ഥാനമുള്ള വ്യക്തിയുടെ സ്വപ്നവ്യാഖ്യാനത്തില്‍ നിന്നും ഇത് വ്യക്തവുമാണ്.

عَنِ ابْنِ عَبَّاسٍ أَنَّ رَجُلاً أَتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي أَرَى اللَّيْلَةَ فِي الْمَنَامِ ظُلَّةً تَنْطِفُ السَّمْنَ وَالْعَسَلَ فَأَرَى النَّاسَ يَتَكَفَّفُونَ مِنْهَا بِأَيْدِيهِمْ فَالْمُسْتَكْثِرُ وَالْمُسْتَقِلُّ وَأَرَى سَبَبًا وَاصِلاً مِنَ السَّمَاءِ إِلَى الأَرْضِ فَأَرَاكَ أَخَذْتَ بِهِ فَعَلَوْتَ ثُمَّ أَخَذَ بِهِ رَجُلٌ مِنْ بَعْدِكَ فَعَلاَ ثُمَّ أَخَذَ بِهِ رَجُلٌ آخَرُ فَعَلاَ ثُمَّ أَخَذَ بِهِ رَجُلٌ آخَرُ فَانْقَطَعَ بِهِ ثُمَّ وُصِلَ لَهُ فَعَلاَ ‏.‏ قَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ بِأَبِي أَنْتَ وَاللَّهِ لَتَدَعَنِّي فَلأَعْبُرَنَّهَا ‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ اعْبُرْهَا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَمَّا الظُّلَّةُ فَظُلَّةُ الإِسْلاَمِ وَأَمَّا الَّذِي يَنْطِفُ مِنَ السَّمْنِ وَالْعَسَلِ فَالْقُرْآنُ حَلاَوَتُهُ وَلِينُهُ وَأَمَّا مَا يَتَكَفَّفُ النَّاسُ مِنْ ذَلِكَ فَالْمُسْتَكْثِرُ مِنَ الْقُرْآنِ وَالْمُسْتَقِلُّ وَأَمَّا السَّبَبُ الْوَاصِلُ مِنَ السَّمَاءِ إِلَى الأَرْضِ فَالْحَقُّ الَّذِي أَنْتَ عَلَيْهِ تَأْخُذُ بِهِ فَيُعْلِيكَ اللَّهُ بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ مِنْ بَعْدِكَ فَيَعْلُو بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ آخَرُ فَيَعْلُو بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ آخَرُ فَيَنْقَطِعُ بِهِ ثُمَّ يُوصَلُ لَهُ فَيَعْلُو بِهِ ‏.‏ فَأَخْبِرْنِي يَا رَسُولَ اللَّهِ بِأَبِي أَنْتَ أَصَبْتُ أَمْ أَخْطَأْتُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَصَبْتَ بَعْضًا وَأَخْطَأْتَ بَعْضًا ‏”‏ ‏.‏ قَالَ فَوَاللَّهِ يَا رَسُولَ اللَّهِ لَتُحَدِّثَنِّي مَا الَّذِي أَخْطَأْتُ قَالَ ‏”‏ لاَ تُقْسِمْ ‏”‏ 

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു: ഒരു തണല്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്ന് നെയ്യും തേനും ഇറങ്ങി വരുന്നു. അപ്പോള്‍ ജനങ്ങള്‍ അവരുടെ കൈകൊണ്ട് വാരിക്കൊണ്ട് പോകുന്നുണ്ട്. ചില൪ കുറച്ചും ചില൪ കൂടുതലും എടുക്കുന്നു. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു കയ൪ തൂങ്ങി നില്‍ക്കുന്നതും കാണുന്നു. ആ കയറിന്‍മേല്‍ പിടിച്ചിട്ട് താങ്കള്‍ മുകളിലോട്ട് പോകുന്നുണ്ട്. അതില്‍ താങ്കള്‍ക്ക് ശേഷം വേറെ ഒരാള്‍ വന്ന് അതില്‍ പിടിക്കുന്നു. അയാളും മുകളിലോട്ട് പോകുന്നുണ്ട്. ശേഷം വേറൊരാള്‍ വന്ന് അതില്‍ പിടിക്കുന്നു, അയാളും മുകളിലോട്ട് പോകുന്നുണ്ട്. ശേഷം വേറൊരാള്‍ വന്ന് അതില്‍ പിടിക്കുന്നു, അപ്പോള്‍ അത് അയാളെയും കൊണ്ട് പൊട്ടി വീഴുന്നു. ശേഷം അത് ചേ൪ത്ത് അയാളും മുകളിലോട്ട് പോകുന്നുണ്ട്. അബൂബക്ക൪(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിനെതന്നെ സത്യം അതിന്റെ വ്യാഖ്യാനം (കൃത്യമായി) ഞാന്‍ പറഞ്ഞുകൊള്ളാം. നബി(സ്വ) പറഞ്ഞു: നീ അത് പറയുക. അബൂബക്ക൪(റ) പറഞ്ഞു: ആ തണല്‍ ഇസ്ലാമാകുന്ന തണലാകുന്നു. തേനും നെയ്യും എന്നത് ഖു൪ആനും അതിന്റെ മാധുര്യവും മൃദുലതയുമാണ്. ആളുകള്‍ അതില്‍ നിന്ന് വാരി എടുക്കുന്നത് എന്നാല്‍ ഖു൪ആനില്‍ നിന്ന് (ചില൪) കൂടുതലും (ചില൪) കുറച്ചം എടുക്കുന്നു എന്നതാണ്. ആകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള കയ൪ എന്നത്  നബിയേ താങ്കള്‍ നിലനില്‍ക്കുന്ന ഈ ആദ൪ശമാണ്. അബൂബക്ക൪(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് എനിക്ക് പറഞ്ഞു തരുമോ? നബി(സ്വ) പറഞ്ഞു: ചിലത് ശരിയാണ് ചിലത് തെറ്റുമാണ്. അബൂബക്ക൪(റ) ചോജിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് പിഴവ് പറ്റിയത് ഏതാണെന്ന് പറഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: സത്യം ചെയ്ത് പറയരുത്. (അതായത് തെറ്റാന്‍ സാധ്യതയുണ്ട്). (മുസ്ലിം : 2269)

അതുകൊണ്ടുതന്നെ ഇന്ന് നാം കാണുന്ന സ്വപ്നത്തിന്റെ വ്യാഖ്യാനം അന്വേഷിച്ച് നടക്കേണ്ടതില്ല.നബി (സ്വ) തന്റെ അനുചരന്മാരോട് നിങ്ങൾ സ്വപ്നം കണ്ടിരുന്നോ എന്ന് ചോദിക്കുകയും അവരിൽ ചില൪ തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നബിയോട് (സ്വ)  പറയുകയും ചെയ്തിരുന്നുവെങ്കിലും നബിയുടെ(സ്വ) കാലശേഷം അവിടുത്തെ അനുചരന്‍മാ൪ വിശിഷ്യാ ഖുലഫാഉറാശിദീങ്ങള്‍ ഇപ്രകാരം ആളുകളോട് ചോദിക്കുമായിരുന്നില്ല. സ്വപ്നം വ്യാഖ്യാനിക്കുന്നവരെന്ന് പറഞ്ഞ് അവ൪ തങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരുന്നില്ല. അവരില്‍ ചില൪ സ്വപ്നം വ്യാഖ്യാനിക്കുന്നവരായിട്ടുംകൂടി. 

ഇമാം മാലികില്‍ (റഹി) നിന്നും ഇബ്നു അബ്ദില്‍ ബര്‍റ് റഹി) ഉദ്ധരിക്കുന്നു: 

أنه سئل: أيعبر الرؤيا كل أحد؟ فقال مالك: أبالنبوة يلعب؟ 

ഇമാം മാലിക് (റഹി)  ചോദിക്കപ്പെട്ടു:  ഓരോരുത്തര്‍ക്കും സ്വപ്നം വ്യാഖ്യാനിക്കാമോ? ഇമാം മാലിക് (റഹി) പറഞ്ഞു: നബുവ്വത്ത് കൊണ്ടാണോ കളിക്കുന്നത്.

ഹിശാം ഇബ്നു ഹസ്സാനിയില്‍ (റ)  നിന്ന് ഇബ്നു അബ്ദില്‍ ബര്‍റ്(റഹി) ഉദ്ധരിക്കുന്നു: ഇമാം ഇബ്നുസീരീന് മുന്നില്‍ നൂറുസ്വപ്നങ്ങള്‍ അവതരിപ്പിക്കുമായിരുന്നു; എന്നാല്‍ അദ്ദേഹംഅവക്കൊന്നിനും ഉത്തരമേകുമായിരുന്നില്ല. (അത്തംഹീദു ലിമാഫില്‍മുവത്വഇ)

وقال مالك :” الرؤيا من الوحي ” وزجر عن تفسيرها بلا علم وقال : أتتلاعب بوحي الله ؟ 

ഇമാം മാലിക് (റഹി) പറഞ്ഞു : സ്വപ്നം വഹ്’യില്‍ പെട്ടതാണ്. അറിവില്ലാതെ, സ്വപ്നത്തിന്റെ    വ്യാഖ്യാനം നിങ്ങള്‍ പറയരുത്. അദ്ദേഹം പറഞ്ഞു :അല്ലാഹുവിന്റെ വഹ്dയ് കൊണ്ട് നിങ്ങള്‍ കളിക്കുവാണോ? 

സ്വപ്നം ഇസ്ലാമിൽ തെളിവാണോ?

    സ്വപ്നം ഇസ്ലാമിൽ തെളിവല്ല, എന്ന് പറഞ്ഞാൽ അത് കൊണ്ട് ഇസ്ലാമിൽ ഒരു ഹുക്മ് സ്ഥിരപ്പെടുകയില്ല. സ്ഥിരപ്പെട്ട ഹുക്മ് ഇല്ലാതാവുകയുമില്ല. ഇവിടെ ചില സംശയങ്ങള്‍ സ്വാഭാവികമായും വരാം. ബാങ്കിന്റെ പദങ്ങള്‍ ചില സ്വഹാബികള്‍ സ്വപ്നത്തിലൂടെ കണ്ടത് പോലെയുള്ള ചില സംഭവങ്ങളുണ്ടല്ലോ, അപ്പോള്‍ സ്വപ്നം കൊണ്ട് ഇസ്ലാമിൽ ഒരു ഹുക്മ് സ്ഥിരപ്പെടുമല്ലോയെന്ന്. അറിയുക, ചില സ്വഹാബികള്‍ ബാങ്കിന്റെ പദങ്ങള്‍ സ്വപ്നത്തില്‍ കണ്ടതിനാല്‍ അത് സ്ഥിരപ്പെടുകയല്ല ചെയ്തിട്ടുള്ളത്, മറിച്ച് പ്രസ്തുത പദങ്ങള്‍ വഹ്’യിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ) അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

നബി ചരിത്രം – 56

നബി ചരിത്രം - 56: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 06]

ഖന്തക്ക് യുദ്ധം.

ശവ്വാൽ മാസത്തിലാണ് ഖന്തക്ക് യുദ്ധം നടക്കുന്നത്. കിടങ്ങ് എന്നാണ് ഖന്തക്ക് എന്ന വാക്കിന്റെ അർത്ഥം. നബിﷺയുടെ കൽപന പ്രകാരം മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ച കാരണത്താലാണ് യുദ്ധത്തിന് ഖന്തക്ക് യുദ്ധം എന്ന പേരു വന്നത്. അൽ അഹ്സാബ് യുദ്ധം എന്നും ഇതിനെ പറയാറുണ്ട്. സഖ്യ കക്ഷികൾ എന്നാണ് അഹ്സാബ് എന്ന വാക്കിന്റെ അർത്ഥം. ഖുറൈശികളും യഹൂദികളും ഗത്വ്‌ഫാൻ ഗോത്രവും യഹൂദികളെ അനുകൂലിച്ചവരും എല്ലാം ഒന്നിച്ച് മുസ്ലിംകൾക്കെതിരെ വന്നതിനാലാണ് ഈ യുദ്ധത്തിന് അഹ്സാബ് എന്ന പേർ ലഭിച്ചത്.

മദീനയിൽ നിന്നും ഖൈബറിലേക്ക് നബിﷺ നാടു കടത്തിയ ബനൂ നളീർ ഗോത്രത്തിലെ ചില ജൂത നേതാക്കന്മാർ മക്കയിലേക്ക് പുറപ്പെട്ടു. സല്ലാം ഇബ്‌നു മിശ്കം, സല്ലാം ഇബ്‌നു അബിൽ ഹഖീഖ്, ഹുയയ്യുബ്നു അഖ്തബ്, കിനാനതുബ്നു റബീഅ് തുടങ്ങിയവരായിരുന്നു അവർ. ഖുറൈശീ പ്രമുഖർക്കൊപ്പം അവർ യോഗം ചേർന്നു. നബിﷺക്കെതിരെ യുദ്ധം ചെയ്യാൻ ഖുറൈശികളെ അവർ പ്രേരിപ്പിച്ചു. മുഹമ്മദിനെ മുച്ചൂടും നശിപ്പിക്കുന്നത് വരെ ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് ഖുറൈശികളോട് അവർ പറയുകയും ചെയ്തു. ജൂതന്മാരുടെ ഈ ക്ഷണം ഖുറൈശികൾ സ്വീകരിച്ചു. മാത്രവുമല്ല അവർ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഒന്നാമത്തെ വേദ ഗ്രന്ഥത്തിന്റെ ആളുകളാണ്. അതു കൊണ്ട് നിങ്ങൾ പറയൂ, മുഹമ്മദിന്റെ മതമാണോ അതോ ഞങ്ങളുടെ മതമാണോ ഏറ്റവും നല്ലത്. ജൂതന്മാർ പറഞ്ഞു: നിങ്ങളുടെ മതമാണ് മുഹമ്മദിന്റെ മതത്തെക്കാൾ ഏറ്റവും നല്ല മതം. നിങ്ങളാണ് മുഹമ്മദിനേക്കാൾ കൂടുതൽ അവകാശമുള്ളവർ.

അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു

“വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌. എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല”. (നിസാഅ് :51-52)

أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيജൂതന്മാരിൽ നിന്ന് ഇത്തരത്തിലുള്ള ഒരു മറുപടി ലഭിച്ചപ്പോൾ ഖുറൈശികളെ അത് ഏറെ സന്തോഷിപ്പിച്ചു. നബിﷺക്കെതിരെ യുദ്ധം ചെയ്യുവാനുള്ള ഒരു ഉന്മേഷം അവർക്ക് തോന്നുകയും ചെയ്തു. ഖൈബറിലേക്ക് നാടു കടത്തപ്പെട്ട ജൂതൻമാരുടെ ലക്ഷ്യം ഖുറൈശികളെയും മറ്റു ഗോത്രങ്ങളെയും സംഘടിപ്പിച്ചു തങ്ങളുടെ കാര്യത്തിൽ മുഹമ്മദിനോട് പ്രതികാരം വീട്ടുക എന്നതായിരുന്നു. തങ്ങളുടെ സ്വന്തം നാടായ മദീനയിലേക്ക് മടങ്ങി പോകുവാനും അവിടെയുള്ള തങ്ങളുടെ വസ്തുക്കൾ ഉടമ പെടുത്തുവാനുമുള്ള അതിയായ ആഗ്രഹവുമായിരുന്നു. ഖുറൈശികൾ അവരുടെ ഇംഗിതത്തിന് വഴങ്ങി എന്നറിഞ്ഞപ്പോൾ പിന്നീടവർ ചെന്നത് ഗത്വ്‌ഫാൻ ഗോത്രക്കാരി ലേക്കാണ്. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരണമെന്ന് പറഞ്ഞ് അവരെയും പ്രേരിപ്പിച്ചു. യുദ്ധത്തിൽ പങ്കെടുത്താൽ ഖൈബറിലെ പഴങ്ങളുടെ പകുതി നൽകാമെന്ന വാഗ്ദാനവും നൽകി. ജൂതൻമാരുടെ ആവശ്യം അവരും അംഗീകരിച്ചു. ഉയൈനതുബ്നു ഹിസ്വ്‌നുൽഫസാരിയാണ് ജൂതന്മാരുടെ ആഗ്രഹത്തിന് ഉത്തരം നൽകിയത്.
ഖുറൈശികൾ അവരുടെ വൻ പടയുമായി പുറപ്പെട്ടു. അവരെ അനുസരിക്കാൻ തയ്യാറുള്ള മറ്റു അറബി ഗോത്രങ്ങളും കൂടെക്കൂടി. കിനാന ഗോത്രവും തിഹാമക്കാരുമായിരുന്നു അത്. നാലായിരത്തോളം വരുന്ന സൈന്യമായിരുന്നു മുശ്രിക്കുകളുടേത്. 300 കുതിരകൾ അവരോടൊപ്പം ഉണ്ടായിരുന്നു. ദാറുന്നദ്‌വയിൽ വെച്ചു കൊണ്ട് അവർ പതാക കെട്ടി. ഉസ്മാനുബ്നു അബീ ത്വൽഹയായിരുന്നു പതാക വാഹകൻ. അങ്ങനെ അബൂ സുഫ്‌യാനുബ്നു ഹർബിന്റെ നേതൃത്വത്തിൽ മക്കയിൽ നിന്നും അവർ പുറപ്പെട്ടു. മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള താഴ്‌വരയായ മർറുള്ളഹ്റാൻ എന്ന സ്ഥലത്ത് വെച്ച് ബനൂ സുലൈം അവരോടൊപ്പം ചേർന്നു. അവർ 700 പേർ ഉണ്ടായിരുന്നു. സുഫിയാനുബ്നു അബ്ദുശ്ശംസ് ആയിരുന്നു അവരുടെ നേതാവ്. പിന്നീട് ബനൂ അസദും അവരോടൊപ്പം ചേർന്നു. ത്വുലൈഹതുബ്നു ഖുവൈലിദായിരുന്നു അവർക്ക് നേതൃത്വം കൊടുത്തിരുന്നത്. ഗത്വ്‌ഫാനിന്റെ വ്യത്യസ്തങ്ങളായ ഗോത്രങ്ങളും പുറപ്പെട്ടു.

(1)ബനൂ ഫസാറ. ആയിരം ആളുകളാണ് ഇവർ ഉണ്ടായിരുന്നത്. ഉയൈനതുബ്നു ഹിസ്വ്‌നുൽഫസാരിയാണ് ഇവർക്ക് നേതൃത്വം നൽകിയിരുന്നത്.
(2) ബനൂ മുർറ. ഇവർ 400 പേർ ഉണ്ടായിരുന്നു. ഹാരിസ് ബിനു ഔഫിനായിരുന്നു നേതൃത്വം.
(3) ബനൂ അശ്ജഅ്‌. ഇവരും 400 പേരാണ് ഉണ്ടായിരുന്നത്. മിസ്അറുബ്നു സുഖൈലക്കായിരുന്നു നേതൃത്വം.
ഇതിനൊക്കെ പുറമേ മറ്റു ചില ആളുകളും അവരോടൊപ്പം പുറപ്പെട്ടു. അങ്ങിനെ ഖുറൈശികളും അറേബ്യൻ ഗോത്രങ്ങളും അഹ്ബാശുകളും ജൂതന്മാരും അടക്കം പതിനായിരത്തോളം വരുന്ന സൈന്യമാണ് ഖന്തഖിലേക്ക് പുറപ്പെട്ടത്. ഇവരെക്കുറിച്ചാണ് അള്ളാഹു സഖ്യകക്ഷികൾ എന്ന് അർത്ഥം വരുന്ന അഹ്സാബ് എന്ന പദം ഉപയോഗിച്ചത്. എല്ലാവരും മദീന ലക്ഷ്യം വെച്ച് നീങ്ങി. അവർ പരസ്പരം ധാരണയിലെത്തിയ സ്ഥലത്തായിരുന്നു അവരെല്ലാം ചെന്നെത്തിയത്.

ഇത്തവണ മുസ്‌ലിംകളെ ഒന്നിച്ചു നശിപ്പിക്കണം എന്നതായിരുന്നു ഖുറൈശികളുടെ ഉദ്ദേശം. അതു കൊണ്ടു തന്നെ കഴിയുന്നിടത്തോളം ശക്തിയും അവർ സമാഹരിച്ചു. അതിനു വേണ്ടി തന്നെയാണ് എല്ലാ ഗോത്രങ്ങളെയും അവർ കക്ഷികളായി കൂടെ ചേർത്തതും. ഖുറൈശികൾക്ക് നഷ്ടപ്പെട്ടു പോയ മുത്തായി തിരിച്ചു കിട്ടിയത് ഖൈബറിലെ ജൂതന്മാരെയായിരുന്നു. ജൂതന്മാർ ആകട്ടെ അവർക്ക് നഷ്ടപ്പെട്ടു പോയത് ഖുറൈശികളിലൂടെയും തിരിച്ചുകിട്ടി. കാരണം ഖുറൈശികളെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബിﷺയുടെ നിലനിൽപ്പ് വളരെ അപകടം നിറഞ്ഞതായിരുന്നു. അതു കൊണ്ടു തന്നെ മുസ്ലിംകളുടെ കഥ കഴിക്കുക എന്നുള്ള ലക്ഷ്യമായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്.സഖ്യകക്ഷികൾ മദീനയിലെത്തി. അഹങ്കാരവും വും ദുരഭിമാനവും അസൂയയും യും മൂത്ത അവസ്ഥയിലായിരുന്നു അവർ. ജുർഫ് റുഗാബ എന്നീ രണ്ടു സ്ഥലങ്ങൾക്കിടയിൽ വെള്ളച്ചാലുകൾ സംഗമിക്കുന്നിടത്താണ് ഖുറൈശികൾ ഇറങ്ങിയത്. ഉഹ്ദിന്റെ ഭാഗത്താണ് ഗത്വ്‌ഫാൻകാർ ഇറങ്ങിയത്. ബനൂ അസദ് ഗോത്രക്കാരും അവരുടെ കൂടെ ഇറങ്ങി.

സഖ്യ കക്ഷികളുടെ പുറപ്പാടിനെ കുറിച്ചും അവരുടെ ദുഷിച്ച തീരുമാനങ്ങളെ കുറിച്ചും നബിﷺ അറിഞ്ഞപ്പോൾ തന്റെ സ്വഹാബിമാരെ വിളിച്ചു കൂട്ടി. സഖ്യകക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ നബി സ്വഹാബികളെ അറിയിച്ചു. ഈ വിഷയത്തിൽ അവരുമായി കൂടിയാലോചന നടത്തി. ഒരു കിടങ്ങ് കുഴിക്കാമെന്ന അഭിപ്രായം സൽമാനുൽ ഫാരിസിرضي الله عنه മുന്നോട്ടു വെച്ചു. നബിﷺയോടൊപ്പം സൽമാനുൽ ഫാരിസിرضي الله عنه പങ്കെടുക്കുന്ന ഒന്നാമത്തെ യുദ്ധമാണ് ഇത്. അന്ന് അദ്ദേഹം സ്വതന്ത്രനായിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ പേർഷ്യയിൽ ഞങ്ങളെ വല്ലവരും വലയം ചെയ്താൽ കിടങ്ങ് കുഴിക്കാറാണ് പതിവ്. നബിﷺക്ക് ഈ അഭിപ്രായം ഏറെ ഇഷ്ടമായി. അറബികൾക്ക് മുൻ പരിചയമില്ലാത്ത യുക്തിഭദ്രമായ ഒരു പ്ലാനായിരുന്നു ഈ കിടങ്ങ്. മദീനയുടെ തുറസ്സായി കിടക്കുന്ന വടക്കു ഭാഗത്തു നിന്നും കിടങ്ങ് കുഴിക്കാൻ കൽപ്പിച്ചു. വാഖിം വബ്റ എന്നീ സ്ഥലങ്ങൾക്കിടയിലുള്ള ഭാഗമായിരുന്നു അത്. കാരണം അന്ന് മദീന കുറെ വീടുകളാൽ നിറഞ്ഞു കിടക്കുകയായിരുന്നു. നാനാ ഭാഗത്തു നിന്നും കൃഷികളാലും ഈത്തപ്പനത്തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായിരുന്നു മദീന. വടക്കു ഭാഗം മാത്രമാണ് ഒഴിഞ്ഞു തുറസ്സായി കിടന്നിരുന്നത്. അതു കൊണ്ടാണ് ആ ഭാഗത്ത് കിടങ്ങ് കുഴിക്കാൻ നബിﷺആവശ്യപ്പെട്ടതും.

പത്ത് ആളുകൾ വീതം 40 മുഴം കുഴിക്കണം എന്നായിരുന്നു അവരുടെ തീരുമാനം. അതി ശക്തമായ തണുപ്പുള്ള അന്തരീക്ഷത്തിൽ സ്വഹാബികൾ കിടങ്ങ് കുഴിക്കാൻ തുടങ്ങി. നബിﷺയും അവരോടൊപ്പം കിടങ്ങു കുഴിക്കാൻ ഉണ്ടായിരുന്നു. അനസ്رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബിﷺയുടെ സ്വഹാബിമാർ ഇപ്രകാരം പറഞ്ഞിരുന്നു: ഞങ്ങൾ നിലനിൽക്കുന്നിടത്തോളം ഇസ്ലാമിൽ നിലനിൽക്കുമെന്ന് നബിﷺയോട് ബൈഅത്ത് ചെയ്തവരാണ് ഞങ്ങൾ. (ബുഖാരി: 4096. മുസ്‌ലിം: 1805) ബർറാഅ്‌رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധ സമയത്ത് നബിﷺ കിടങ്ങ് കുഴിക്കുന്നതായി ഞാൻ കണ്ടു. കിടങ്ങിൽ നിന്നും നബിﷺ മണ്ണ് ചുമന്നു കൊണ്ടു പോവുകയായിരുന്നു. മണ്ണ് പുരളുക കാരണം നബിﷺയുടെ വയറിന്റെ തൊലി പോലും എനിക്ക് കാണാൻ സാധിച്ചില്ല. മണ്ണ് ചുമന്നു കൊണ്ടിരിക്കെ മുമ്പ് ഇബ്നു റബാഹ്رضي الله عنه പാടിയ ചില വരികൾ നബിﷺയും ഉരുവിടുന്നതായി ഞാൻ കേട്ടു. അത് ഇപ്രകാരമായിരുന്നു” അല്ലാഹുവേ നീ ഞങ്ങൾക്ക് ഹിദായത്ത് തന്നിരുന്നില്ലെങ്കിൽ ഞങ്ങൾ സ്വദഖ കൊടുക്കുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതു കൊണ്ട് അല്ലാഹുവേ, ഞങ്ങൾക്ക് നീ സമാധാനം ഇറക്കിത്തരേണമേ. ഞങ്ങൾ ഏറ്റു മുട്ടിയാൽ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ. ഇക്കൂട്ടർ ഞങ്ങൾക്കെതിരെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അവർ ഫിത്നയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങൾ ഒരിക്കലും അത് സമ്മതിക്കുകയില്ല.” അവസാനത്തെ വരി ചൊല്ലുമ്പോൾ നബിﷺ തന്റെ ശബ്ദം ഉച്ചത്തിലാക്കി നീട്ടി ചൊല്ലിയിരുന്നു (ബുഖാരി: 4106. മുസ്‌ലിം: 1803)

കിടങ്ങ് കുഴിക്കുന്നതിൽ സ്വഹാബികൾ കഠിനാധ്വാനം ചെയ്തു. ശത്രുക്കൾ വരുന്നതിനു മുമ്പ് കുഴിച്ചു തീർക്കുക എന്നതായിരുന്നു ലക്ഷ്യം. പകൽ മുഴുവൻ അവർ കുഴിച്ച് കൊണ്ടിരുന്നു. വൈകുന്നേരമായാൽ സ്വ കുടുംബങ്ങളിലേക്ക് തിരിച്ചുപോകും. ശക്തമായ വിശപ്പും ക്ഷീണവും അതോടൊപ്പം തണുപ്പും അവരെ വല്ലാതെ പ്രയാസപ്പെടുത്തി. വിശപ്പിന്റെ കാഠിന്യത്താൽ പലരും വയറിന്മേൽ കല്ലു വെച്ച് കെട്ടിക്കൊണ്ടായിരുന്നു കുനിഞ്ഞു നിന്നു കുഴിച്ചിരുന്നത്. എന്നാൽ മുനാഫിക്കുകൾ ഇതൊന്നും ചെയ്യാതെ മാറി നിന്നു. മുസ്ലിംകളുടെ ആവേശത്തെ കെടുത്താനുള്ള പണിയായിരുന്നു അവർ ചെയ്തിരുന്നത്. പലരും പ്രവാചകൻ അറിയാതെ തങ്ങളുടെ വീടുകളിലേക്ക് രഹസ്യമായി പോയി. അല്ലാഹു പറഞ്ഞത് എത്ര സത്യം

“നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്‌. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്‌. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.”(നൂർ: 63)

മുസ്‌ലിംകൾ കിടങ്ങ് കുഴിക്കുന്ന പണി തുടർന്നു കൊണ്ടിരുന്നു. ശത്രുക്കളുടെ സൈന്യം മദീനയിൽ എത്തുന്നതിനു മുമ്പ് കിടങ്ങിന്റെ പണി അവർ പൂർത്തിയാക്കി. കിടങ്ങ് കുഴിച്ചു പൂർത്തിയാക്കാൻ ഏതാണ്ട് ഒരു മാസം എടുത്തിട്ടുണ്ട്.
മുസ്ലിംകൾ ഖന്തക്ക് പണിയിൽ നിന്നും വിരമിച്ചപ്പോഴേക്കിനും നാലായിരത്തോളം വരുന്ന സൈന്യവുമായി ഖുറൈശികൾ അവിടെയെത്തി. മദീനയുടെ അവാലീ പ്രദേശങ്ങളിൽ അവർ താവളമടിച്ചു.(മദീനയുടെ തെക്കു കിഴക്കുള്ള ഭാഗങ്ങൾക്കാണ് “അവാലീ” എന്ന് പറയുന്നത്) വെള്ളച്ചാലുകൾ സംഗമിക്കുന്ന സ്ഥലമായിരുന്നു അത്. ആറായിരത്തോളം വരുന്ന സൈന്യവുമായി ഗത്വ്‌ഫാൻകാരും എത്തി. ഉഹ്ദിന്റെ ഭാഗത്താണ് അവർ ഇറങ്ങിയത്. സഖ്യകക്ഷികളുടെ ഈ വരവിനെക്കുറിച്ച് അല്ലാഹു പറയുന്നത് കാണു

“നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.”
(അഹ്സാബ്: 10, 11)

(തുടരും)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 55

നബി ചരിത്രം - 55: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 05]

നബിﷺയും ജുവൈരിയ رضی اللہ عنھا യും തമ്മിലുള്ള വിവാഹം.

ബനുൽ മുസ്തലഖിൽ നിന്നും ലഭിച്ച ബന്ധികളെ വിഹിതം വെച്ചപ്പോൾ ജുവൈരിയയെ ലഭിച്ചത് സാബിത്ബ്നു ഖൈസ്ബ്നു ശിമാസിرضي الله عنهനായിരുന്നു. ശേഷം അദ്ദേഹവുമായി മോചന കരാർ എഴുതുകയും ചെയ്തു. അതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. നബിﷺ അവരെ വിവാഹം കഴിച്ചതോടു കൂടി ബനുൽ മുസ്തലഖിൽ നിന്നും ബന്ദികളായി വെച്ചിട്ടുള്ള എല്ലാവരെയും സ്വഹാബികൾ മോചിപ്പിച്ചു. അതു കൊണ്ടു തന്നെ ഈ വിവാഹം അവർക്ക് വലിയ ബറകതുള്ളതായി മാറുകയും ചെയ്തു.(അഹ്‌മദ്: 25833)

ജുവൈരിയرضی اللہ عنھاയെ നബിﷺ വിവാഹം കഴിക്കുമ്പോൾ അവർക്ക് 20 വയസ്സ് പ്രായമായിരുന്നു. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന മഹതികളിൽ പെട്ടവരായിരുന്നു അവർ. ജുവൈരിയرضی اللہ عنھاയിൽ നിന്നും നിവേദനം. ഒരുദിവസം രാവിലെ സുബഹി നമസ്കരിച്ച ശേഷം തന്റെ പള്ളിയിൽ തന്നെ ഇരിക്കവേ വീട്ടിൽ നിന്നും നബിﷺ ഇറങ്ങിപ്പോയി. ളുഹാ സമയം ആയ ശേഷം നബിﷺ തിരിച്ചു വന്നപ്പോഴും ജുവൈരിയرضی اللہ عنھا അവിടെത്തന്നെ ഇരിക്കുകയായിരുന്നു. നബിﷺ ചോദിച്ചു. ഞാൻ നിന്നെ വിട്ടു പോയത് മുതൽ ഇവിടെത്തന്നെ ഇരിക്കുകയാണോ? അവർ പറഞ്ഞു: അതെ. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ നിന്നെ വിട്ടു പോയതിനു ശേഷം നാലു വചനങ്ങൾ മൂന്നു തവണ ചൊല്ലി. നീ ഇത്രയും നേരം ചൊല്ലിയതിനെക്കാളെല്ലാം കനം തൂങ്ങുന്നതാകുന്നത് അത്. ശേഷം നബിﷺ ഇപ്രകാരം പറഞ്ഞു കൊടുത്തു: “സുബ്ഹാനല്ലാഹി വബിഹംദിഹി അദദ ഖൽഖിഹി വ രിളാ നഫ്സിഹി വ സിനത അർശിഹി വ മിദാദ കലിമാതിഹി.(മുസ്ലിം: 2726)

ഹിജ്റ അമ്പതാം വർഷത്തിലാണ് ആണ് ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ ബിൻതുൽഹാരിസ്رضی اللہ عنھا വഫാതാകുന്നത്. മുആവിയതു ബ്നു അബീ സുഫിയാനിرضي الله عنهന്റെ ഭരണ കാല ഘട്ടമായിരുന്നു അത്. മരിക്കുമ്പോൾ അവർക്ക് 65 വയസ്സായിരുന്നു. ജുവൈരിയرضی اللہ عنھا യുമായുള്ള നബിﷺയുടെ വിവാഹം കാരണത്താൽ ബനുൽ മുസ്തലഖിലെ ഒരുപാട് ആളുകൾക്ക് അല്ലാഹു ഇസ്ലാമിലേക്ക് ഹിദായത്ത് നൽകി. അവരുടെ പിതാവ് ഹാരിസും ഇസ്ലാം സ്വീകരിച്ചു. അദ്ദേഹമാണ് പിന്നീട് തന്റെ ജനതയിലേക്ക് ചെന്നു കൊണ്ട് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതും ആ ജനത ഇസ്ലാം സ്വീകരിക്കുന്നതും.

ഫദ്‌ലുല്‍ ഹഖ് ഉമരി

സ്വപ്നം ഇസ്ലാമിക വീക്ഷണത്തിൽ

സ്വപ്നം : ഇസ്ലാമിക വീക്ഷണത്തില്‍

ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ചില൪ നല്ല സ്വപ്നം കാണുമ്പോള്‍ മറ്റ് ചില൪ ദു:സ്വപ്നങ്ങളാണ് കാണുന്നത്. സ്വപ്നത്തിന്റെ വിഷയത്തില്‍ ക്യത്യമായിട്ടുള്ള  നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വപ്നത്തിന്റെ വിഷയത്തില്‍ വിശുദ്ധ ഖു൪ആനും തിരുസുന്നത്തും ചില കാര്യങ്ങള്‍ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സ്വപ്നവുമായി ബന്ധപ്പെട്ട് ചില വിധിവിലക്കുകളും സത്യവിശ്വാസികള്‍ പാലിക്കേണ്ടതുണ്ട്. 

പ്രവാചകന്‍മാ൪ക്ക് സ്വപ്നത്തിലൂടെ വഹ്’യ്

പ്രവാചകന്‍മാ൪ക്ക് അല്ലാഹു വ്യത്യസ്തങ്ങളായ രീതിയിലാണ്  വഹ്’യ് നല്‍കിയിരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഒരു മലക്ക് മുഖാന്തിരം വഹ്’യ്  നല്‍കുന്ന രീതിയാണ്. എന്നാല്‍ അതല്ലാതെ സ്വപ്നത്തിലൂടെയും അവ൪ക്ക് അല്ലാഹു വഹ്’യ് നല്‍കാറുണ്ട്. ഇബ്റാഹിം നബിയോട്(അ) മകന്‍ ഇസ്മാഈലിനെ(റ) ബലി അറുക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നത് സ്വപ്നത്തിലൂടെയായിരുന്നു.

فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ

എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍ : 37/102)

قال ابن القيم رحمه الله : ورؤيا الأنبياء وحي فإنها معصومة من الشيطان وهذا باتفاق الأمة ولهذا أقدم الخليل على ذبح ابنه إسماعيل عليهما السلام بالرؤيا. وأما رؤيا غيرهم فتعرض على الوحي الصريح فإن وافقته وإلا لم يعمل بها 

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: പ്രവാചകന്‍മാരുടെ സ്വപ്നം പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാക്കപ്പെട്ടതാണ്. അത് പണ്ഢിതന്‍മാരുടെ ഏകോപിച്ച അഭിപ്രായമാണ്. അതുകൊണ്ടാണ് ഖലീലായ (ഇബ്രാഹിം- അ) സ്വപ്നം പരിഗണിച്ച് മകന്‍ ഇസ്മാഈലിനെ(അ) അറുക്കാന്‍ പോയത്. എന്നാല്‍ പ്രവാചകന്‍മാ൪ അല്ലാത്തവരുടെ സ്വപ്നം സ്വഹീഹായ വഹ്’യിന്റെ മുന്നില്‍ ഹാജരാക്കണം. അത് ഇതിനെതിരാണെങ്കില്‍ അത് സ്വീകരിക്കാവതല്ല. – مـدارج السالكين 

പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാണ്. അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ല. അത് സത്യമായി പുലരുന്നവയാണ്. യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത് കണ്ട ഒരു നല്ല സ്വപ്നത്തെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ 

യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. (ഖു൪ആന്‍:12/4)

യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത്, 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി സ്വപ്നം കണ്ടു. സ്വപ്നത്തില്‍ കണ്ട 11 നക്ഷത്രങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്ന 11 സഹോദരന്‍മാരെയും, സൂര്യനും ചന്ദ്രനും അദ്ധേഹത്തിന്റെ പിതാവിനെയും മാതാവിനെയുമാണ് സൂചിപ്പിക്കുന്നതെന്നും അവരെല്ലാം നീണ്ട വ൪ഷങ്ങള്‍ക്ക് ശേഷം ഒരു കാലത്ത് അദ്ദേഹത്തിന്റെ മുമ്പില്‍ തലകുനിക്കേണ്ടി വരൂമെന്നുമായിരുന്നു ആ സ്വപ്നത്തിന്റെ പൊരുള്‍. സ്വപ്നത്തില്‍ കണ്ടതുപൊലെതന്നെ അത് യാഥാര്‍ത്ഥ്യമായി തീരുകയും ചെയ്തു. ആ രംഗവും വിശുദ്ധ ഖു൪ആന്‍ വിശദീകരിക്കുന്നുണ്ട്.

وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًا ۖ وَقَالَ يَٰٓأَبَتِ هَٰذَا تَأْوِيلُ رُءْيَٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ

അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും  എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്‌) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:12/100)

യൂസുഫ് നബി(അ) കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പത്ത് സഹോദരന്‍മാ൪ ചേ൪ന്ന് അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് ഒരു പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹു യൂസുഫിനെ(അ) അവിടുന്ന് രക്ഷപെടുത്തി മറ്റൊരു നാട്ടില്‍ മറ്റ് ചിലരുടെ സംരക്ഷണത്തില്‍ വള൪ത്തിക്കൊണ്ടു വരികയും അങ്ങനെ ഈജിപ്തിലെ ഭരണാധികാരിയാകുകയും ചെയ്തു. അങ്ങനെ നീണ്ട വ൪ഷങ്ങള്‍ക്ക് ശേഷം ഇത് അറിഞ്ഞ യൂസുഫ് നബിയുടെ(അ) മാതാപിതാക്കള്‍ സന്തോഷത്തോടെയും സഹോദരങ്ങള്‍ പശ്ചാത്താപ മനസ്സോടെയും ഈജിപ്തില്‍ എത്തുന്നു. അദ്ദേഹം മാതാപിതാക്കളെ അണച്ചുകൂട്ടി ആലിംഗനം ചെയ്തുകൊണ്ടു സസന്തോഷം സ്വാഗതം നല്‍കുകയും, സമാധാനത്തിന്റെ മംഗളാശംസകള്‍ നല്‍കുകയും ചെയ്തു. സ്ഥാനപീഠത്തിന്‍മേല്‍ കയറ്റി ഇരുത്തി മാതാപിതാക്കളെ ബഹുമാനിച്ചു. വന്നവരാകട്ടെ, എല്ലാവരും അദ്ദേഹത്തിനു അന്നത്തെ ആചാരപ്രകാരം തലകുനിച്ചു ഉപചാരമര്‍പ്പിക്കുകയും ചെയ്തു. മുമ്പുതാന്‍ കണ്ടിരുന്ന ആ സ്വപ്നത്തിന്റെ – സൂര്യ ചന്ദ്രന്‍മാരും പതിനൊന്ന് നക്ഷത്രങ്ങളും തനിക്കു സുജൂദു ചെയ്തതായി സ്വപ്നം കണ്ടതിന്റെ – വ്യാഖ്യാനം യഥാര്‍ത്ഥമായി പുലര്‍ന്നു കഴിഞ്ഞതും, തനിക്കു ഇതിനുമുമ്പ് അല്ലാഹു ചെയ്തു തന്നിട്ടുള്ളതുമായ അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞു അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിന് നന്ദി പ്രകടപ്പിക്കുകയും ചെയ്തു.

നബി(സ്വ) സഹാബികളോന്നിച്ച് മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍  പ്രവേശിക്കുന്നതായി ഹിജ്റ പോയതിന് ശേഷം മദീനയില്‍ വെച്ച് അവിടുന്ന് സ്വപ്നം കണ്ടു. ചിലര്‍ മുടികളഞ്ഞവരും, മറ്റു ചിലര്‍ മുടി വെട്ടിയവരുമായിക്കൊണ്ട് (ഹജ്ജും ഉംറയും നി൪വ്വഹിച്ചതിന് ശേഷം ചെയ്യാറുള്ളതുപോലെ) സമാധാനപൂര്‍വ്വം സത്യ്വവിശ്വാസികള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായിരുന്നു നബി(സ്വ) സ്വപ്നം കണ്ടത്. സ്വപ്നം കാണുന്ന അവസരത്തില്‍  മക്കയില്‍ ശത്രുക്കളുടെ സാന്നിദ്ധ്യമുള്ള സാഹചര്യവുമാണ്.

പ്രവാചകന്‍മാരുടെ സ്വപ്നം യഥാര്‍ത്ഥ്യമായിരിക്കുമല്ലോ. അങ്ങനെ, മക്കായിലേക്ക് ഉംറഃ നി൪വ്വഹിക്കുവാനായി നബി(സ്വ)  ആയിരത്തിനാന്നൂറില്‍പരം സഹാബികളോടൊന്നിച്ച് പുറപ്പെട്ടുവെങ്കിലും ശത്രുക്കള്‍ വഴിയില്‍ വെച്ച് അവരെ തടഞ്ഞു. അത് അവസാനം ഹുദൈബിയ്യ സന്ധിയില്‍ എത്തിച്ചു. ആ വ൪ഷം അവ൪ക്ക് ഉംറ നി൪വ്വഹിക്കാനാകാതെ തിരിച്ചു മടങ്ങേണ്ടി വന്നു. എന്നാല്‍ അടുത്ത വ൪ഷം സമാധാനത്തോടെ നിരായുധരായി അവ൪ക്ക് ഉംറ നി൪വ്വഹിക്കാന്‍ കഴിഞ്ഞു. അതെ, നബിയുടെ(സ്വ) സ്വപ്നം യാഥാ൪ത്ഥ്യമായിരിക്കുന്നു. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا

അല്ലാഹു അവന്റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. (ഖു൪ആന്‍:48/27)

നബിക്ക് (സ്വ) ശേഷം പ്രവാചകനാണെന്ന് വാദിച്ച് രംഗപ്രവേശനം നടത്തിയവരാണ് അനസിയും മുസൈലിമത്തല്‍ കദ്ദാബും. അവരുടെ നാശത്തെ കുറിച്ച് നബി(സ്വ) സ്വപ്നം കണ്ടതും പുല൪ന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: بَيْنَمَا أَنَا نَائِمٌ رَأَيْتُ فِي يَدَىَّ سِوَارَيْنِ مِنْ ذَهَبٍ، فَأَهَمَّنِي شَأْنُهُمَا، فَأُوحِيَ إِلَىَّ فِي الْمَنَامِ أَنِ انْفُخْهُمَا، فَنَفَخْتُهُمَا فَطَارَا فَأَوَّلْتُهُمَا كَذَّابَيْنِ يَخْرُجَانِ بَعْدِي ‏”‏‏.‏ فَكَانَ أَحَدُهُمَا الْعَنْسِيَّ وَالآخَرُ مُسَيْلِمَةَ الْكَذَّابَ صَاحِبَ الْيَمَامَةِ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഞാന്‍ ഉറക്കത്തിലായിരിക്കെ എന്റെ കൈയില്‍ രണ്ട് സ്വ൪ണ വളകളുള്ളതായി ഞാന്‍ (സ്വപ്നം) കണ്ടു. അത് എന്നെ മനപ്രയാസത്തിലാക്കി. അപ്പോള്‍ ഉറക്കത്തില്‍തന്നെ (സ്വപ്നത്തില്‍) എനിക്ക് വഹ്’യ് നല്‍കപ്പെട്ടു., അതില്‍ രണ്ടിലും ഊതുന്നതിനായി. അങ്ങനെ അവ രണ്ടിലും ഞാന്‍ ഊതി. അപ്പോള്‍ അത് രണ്ടും പാറിപ്പോയി.  (അവിടുന്ന് പറഞ്ഞു:) അത് രണ്ടിനെ കുറിച്ചം ഞാന്‍ വിശദീകരിച്ചു തരാം. എനിക്ക് ശേഷം പുറപ്പെടുന്ന രണ്ട് കള്ള(പ്രവാചക)ന്‍മാരാണവ൪ അവരില്‍ ഒരാള്‍ അനസിയും മറ്റേയാള്‍ യമാമയില്‍ നിന്നുള്ള മുസൈലിമത്തല്‍ കദ്ദാബുമാണ്. (ബുഖാരി:3621)

പ്രവാചകന്‍മാരുടെ സ്വപ്നവുമായി ബന്ധപ്പെട്ട് അടിസ്ഥാന പരമായി രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്.

(1) അല്ലാഹു പ്രവാചകന്മാ൪ക്ക് സ്വപ്നത്തിലൂടെയും വഹ്’യ് നല്‍കാറുണ്ട്

(2) പ്രവാചകന്മാരുടെ സ്വപ്‌നം എല്ലാം യാഥാര്‍ത്ഥ്യമാണ്. അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ല. അത്  സത്യമായി പുലരുന്നവയാണ്.

പ്രവാചകന്‍മാ൪ക്ക് സ്വപ്നത്തിലൂടെ വഹ്’യ്    ലഭിക്കുമെന്ന് പറഞ്ഞുവല്ലോ. ഇന്ന് നാം കാണുന്ന സ്വപ്നങ്ങളില്‍, സ്വപ്നം കാണുന്നയാള്‍ ഒരു വലിയ്യ് ആണെങ്കില്‍ കൂടി അതില്‍ വഹ്’യ് ഉണ്ടാകുകയില്ല. കാരണം പ്രവാചകന്‍മാരുടെ ശൃഖല അവസാനിച്ചതുപോലെ  വഹ്’യും അവസാനിച്ചു. 

പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാണെന്നും അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ലെന്നും പറഞ്ഞുവല്ലോ. ഇന്ന് സത്യവിശ്വാസികള്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം യാഥാ൪ത്ഥ്യമാകണമെന്നില്ല. കൂടുതലും യാഥാ൪ത്ഥ്യമായാലും ചിലത് പാഴ്കിനാവുകളുമാകാം. 

നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ അവശേഷിപ്പുകള്‍

പ്രവാചകത്വം അവസാനിച്ചുവെങ്കിലും അതിന്റെ ചില അവശേഷിപ്പുകള്‍ ഇന്നുമുണ്ട്. അത് നല്ല സ്വപ്നങ്ങളാണെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُو نَ –   ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ – لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്തയുള്ളത്‌, പരലോകത്തും (സന്തോഷവാര്‍ത്തയുള്ളത്‌). അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം. (ഖു൪ആന്‍: 10/62-64)

ഈ ആയത്തിലെ ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്ത എന്നത് നല്ല സ്വപ്നങ്ങളാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

عَنْ عَطَاءِ بْنِ يَسَارٍ، عَنْ رَجُلٍ، مِنْ أَهْلِ مِصْرَ قَالَ سَأَلْتُ أَبَا الدَّرْدَاءِ عَنْ هَذِهِ الآيَةِ ‏:‏ ‏(‏ لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَا ‏)‏ قَالَ مَا سَأَلَنِي عَنْهَا أَحَدٌ مُنْذُ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْهَا فَقَالَ ‏ “‏   مَا سَأَلَنِي عَنْهَا أَحَدٌ غَيْرُكَ مُنْذُ أُنْزِلَتْ فَهِيَ الرُّؤْيَا الصَّالِحَةُ يَرَاهَا الْمُسْلِمُ أَوْ تُرَى لَهُ ‏”‏ ‏.‏

അത്വാഅ് ബ്നു യാ൪(റ) മിസ്റില്‍ നിന്നുള്ള ഒരാളില്‍ നിന്ന് ഉദ്ദരിക്കുന്നു. لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَ എന്ന ആയത്തിനെ കുറിച്ച് ഞാന്‍ അബുദ്ദ൪ദ്ദാഇനോട്(റ) ചോദിച്ചു: അബുദ്ദ൪ദ്ദാഅ് (റ) പറഞ്ഞു: ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. (ഇതിനെ കുറിച്ച്) ഞാന്‍ നബിയോട്(സ്വ) ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് അവതരിച്ചതിന് ശേഷം നീ അല്ലാതെ  മാറ്റാരും ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല, അത് ഒരു മുസ്ലിം കാണുന്ന നല്ല സ്വപ്നമാണ് . (തി൪മിദി:47/ 3389)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: لَمْ يَبْقَ مِنَ النُّبُوَّةِ إِلاَّ الْمُبَشِّرَاتُ ‏”‏‏.‏ قَالُوا وَمَا الْمُبَشِّرَاتُ قَالَ ‏”‏ الرُّؤْيَا الصَّالِحَةُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: പ്രവാചകത്വത്തിൽ ഒന്നും അവശേഷിച്ചിട്ടില്ല, സന്തോഷവാർത്തകളല്ലാതെ. സ്വഹാബികൾ ചോദിച്ചു: എന്താണ് സന്തോഷവാർത്തകൾ? അവിടുന്ന് പറഞ്ഞു: നല്ല സ്വപ്നങ്ങൾ. (ബുഖാരി: 6990)

عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنَّ الرِّسَالَةَ وَالنُّبُوَّةَ قَدِ انْقَطَعَتْ فَلاَ رَسُولَ بَعْدِي وَلاَ نَبِيَّ ‏”‏ ‏.‏ قَالَ فَشَقَّ ذَلِكَ عَلَى النَّاسِ فَقَالَ ‏”‏ لَكِنِ الْمُبَشِّرَاتُ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا الْمُبَشِّرَاتُ قَالَ ‏”‏ رُؤْيَا الْمُسْلِمِ وَهِيَ جُزْءٌ مِنْ أَجْزَاءِ النُّبُوَّةِ ‏”‏ ‏.‏

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: തീ൪ച്ചായും രിസാലത്തും നുബുവ്വത്തും മുറിഞ്ഞ് പോയിരിക്കുന്നു. എനിക്ക് ശേഷം ഒരു റസൂലോ നബിയ്യോ ഇല്ല.  അനസ്(അ) പറഞ്ഞു: അപ്പോള്‍ക്ക് വലിയ വിഷമമായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: എങ്കിലും സന്തോഷ വാ൪ത്തയുണ്ട്. അവ൪ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ സന്തോഷവാ൪ത്ത എന്താണ് ? നബി(സ്വ) പറഞ്ഞു: മുസ്ലിമിന്റെ സ്വപ്നം പ്രവാചകത്വത്തിന്റെ  ഒരംശമാണ്. (തി൪മിദി : 34 / 2441)

عَنْ أَبِي رَزِينٍ الْعُقَيْلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ رُؤْيَا الْمُؤْمِنِ جُزْءٌ مِنْ أَرْبَعِينَ جُزْءًا مِنَ النُّبُوَّةِ

അബീ റസീനില്‍ ഉഖൈലിയ്യില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി  കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപ്പതിൽ ഒരംശമാണ്. (തി൪മിദി:34/ 2447)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ 

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:…… മുസ്ലിമിന്റെ സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തി അഞ്ച് അംശങ്ങളിൽ ഒരംശമാണ്……. (മുസ്ലിം:2263)

أَبَا هُرَيْرَةَ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ تَكْذِبُ رُؤْيَا الْمُؤْمِنِ، وَرُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:കാലം അടുത്തുവന്നാൽ സത്യവിശ്വാസിയുടെ സ്വപ്നം കളവാകുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തി ആറ് അംശങ്ങളിൽ ഒരംശമാണ്. (ബുഖാരി: 7017)

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: الرُّؤْيَا الصَّالِحَةُ جُزْءٌ مِنْ سَبْعِينَ جُزْءًا مِنَ النُّبُوَّةِ 

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സ്വാലിഹായ വ്യക്തി  കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ എഴുപതിൽ ഒരംശമാണ്. (ഇബനുമാജ:3897)

സ്വപ്നം മൂന്ന് തരം

(1) അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാകുന്ന നല്ല സ്വപ്നങ്ങള്‍

(2) ശൈയ്ത്വാനില്‍ നിന്നുള്ള  ദുഃഖിപ്പിക്കുന്ന സ്വപ്നങ്ങള്‍

(3)സ്വന്തത്തോട് മനുഷ്യര്‍ സംസാരിക്കുന്നതിൽ നിന്നുണ്ടാകുന്ന  സ്വപ്നങ്ങള്‍

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ   …… الرُّؤْيَا ثَلاَثَةٌ فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ وَرُؤْيَا مِمَّا يُحَدِّثُ الْمَرْءُ نَفْسَهُ 

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ……. സ്വപ്നം മൂന്ന് തരമാണ്. (1)അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാകുന്ന നല്ല സ്വപ്നങ്ങള്‍ (2)ശൈയ്ത്വാനില്‍ നിന്നുള്ള  ദുഃഖിപ്പിക്കുന്ന സ്വപ്നങ്ങള്‍. (3) സ്വന്തത്തോട് മനുഷ്യര്‍ സംസാരിക്കുന്നതിൽ നിന്നുണ്ടാകുന്ന  സ്വപ്നങ്ങള്‍. …… (മുസ്ലിം:2263)

الرُّؤْيَا ثَلاَثٌ حَدِيثُ النَّفْسِ، وَتَخْوِيفُ الشَّيْطَانِ، وَبُشْرَى مِنَ اللَّهِ

സ്വപ്നം മൂന്ന് തരമാണ്. (1)   മനസ് പറയുന്നത് (2) പിശാച് ഭയപ്പെടുത്തുന്നത് (3) അല്ലാഹുവില്‍ നിന്നുള്ളത് സന്തോഷവാ൪ത്തയായിട്ടുള്ളത്. (ബുഖാരി:7017)

عَنْ عَوْفِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ “‏ إِنَّ الرُّؤْيَا ثَلاَثٌ مِنْهَا أَهَاوِيلُ مِنَ الشَّيْطَانِ لِيَحْزُنَ بِهَا ابْنَ آدَمَ وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ ‏”‏ ‏.‏

ഔഫ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം സ്വപ്നങ്ങള്‍ മൂന്ന് വിധമാകുന്നു. മനുഷ്യനെ ദുഖത്തില്‍ അകപ്പെടുത്തുവാന്‍ വേണ്ടി ശൈത്വാനില്‍ നിന്നുള്ള ഭീകരമായ സ്വപ്നങ്ങള്‍ അവയിലുണ്ട്. മനുഷ്യന്റെ ഉണ൪ച്ചയില്‍ അവന് പ്രശ്നമാകുകയും അങ്ങനെ അത് ഉറക്കില്‍ സ്വപ്നമായി കാണുന്നതും അവയിലുണ്ട്. നുബുവ്വത്തിന്റെ നാല്‍പ്പത്തിയാറ് ഭാഗങ്ങളില്‍ ഒരു ഭാഗമാകുന്ന സ്വപ്നവും അവയിലുണ്ട്. (ഇബ്നുമാജ:3907)

مذهب أهل السنة في حقيقة الرؤيا أن الله تعالى يخلق في قلب النائم اعتقادات كما يخلقها في قلب اليقظان وهو سبحانه وتعالى يفعل ما يشاء لا يمنعه نوم ولا يقظة

അല്ലാഹു ഉണ൪ച്ചയില്‍ മനുഷ്യരുടെ മനസ്സില്‍ കാര്യങ്ങള്‍ തോന്നിപ്പിക്കുന്നതുപോലെ ഉറങ്ങുന്നയാളുടെ മനസ്സിലും കാര്യങ്ങള്‍ തോന്നിപ്പിച്ച് കൊടുക്കും. എന്നിട്ട് അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അവന്‍ അത് പ്രവ൪ത്തിക്കും. (ശറഹുമുസ്ലിം)

സ്വപ്നത്തിന്റെ മൂന്ന് പടികള്‍

(1) പ്രവാചകന്‍മാരുടെ സ്വപ്നം – എല്ലാം സത്യമാണ്, ചിലപ്പോള്‍ വ്യാഖ്യാനം വേണ്ടി വരും

(2) സ്വാലിഹീങ്ങളുടെ സ്വപ്നം – ബഹുഭൂരിഭാഗവും സത്യമാണ്

(3)തെമ്മാടികളുടെ സ്വപ്നം – ബഹുഭൂരിഭാഗവും പേക്കിനാവുകളാണ്

നല്ല സ്വപ്നം

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ الرُّؤْيَا الْحَسَنَةُ مِنَ الرَّجُلِ الصَّالِحِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ‏

അനസ്ബ്നുമാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സദ്’വൃത്തനായ വ്യക്തി കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തിയാറിൽ ഒരംശമാണ്. (ബുഖാരി: 6983)

عَنْ عُبَادَةَ بْنِ الصَّامِتِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :  رُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ‏‏.‏

ഉബാദത് ബ്നു സ്വാമിതില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി  കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തിയാറിൽ ഒരംശമാണ്. (ബുഖാരി:6987)

ഇത്തരം സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരുവാനുള്ള സാധ്യത കൂടുതലാണ്.

عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ : ‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്.(മുസ്ലിം:2263)

الرُّؤْيَا الْحَسَنَةُ مِنَ اللَّهِ

നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്.(ബുഖാരി: 7044)

 فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ

നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള  സന്തോഷവാര്‍ത്തയാകുന്നു. (മുസ്ലിം:2263)

നബിക്ക്(സ്വ) പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിനു അല്പം മുമ്പായി അവിടുന്ന് പല സ്വപ്നങ്ങള്‍ കാണുകയും, അവ പ്രഭാതവെളിച്ചം പോലെ യഥാര്‍ത്ഥമായി പുലരുകയും പതിവായിരുന്നു.

നല്ല സ്വപ്നം കണ്ടാല്‍ ചെയ്യേണ്ടത് 

(1) നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുക

(2) അല്ലാഹുവിനെ സ്തുതിക്കുക (الْحَمْدُ للهِ )

(3) സന്തോഷിക്കുക

(4) ഇഷ്ടപ്പെട്ടവരാട് മാത്രം പറയുക

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا،

അബൂസഈദിൽ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ)പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും (ഇഷ്ടമുള്ള) ആരോടെങ്കിലും അതിനെപ്പറ്റി പറയുകയും ചെയ്യുക. ……..(ബുഖാരി: 6985)

عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ……    فَإِنْ رَأَى رُؤْيَا حَسَنَةً فَلْيُبْشِرْ وَلاَ يُخْبِرْ إِلاَّ مَنْ يُحِبُّ ‏”‏ ‏.‏

അബൂഖതാദയില്‍ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അവന്‍ ന‌ല്ല സ്വ‌പ്‌‌നമാണ് കണ്ടതെങ്കില്‍ സന്തോഷിക്കട്ടെ. ഇഷ്ടമുള്ളവരോടല്ലാതെ മറ്റാരോടും പറയുകയും ചെയ്യരുത്.(മുസ്ലിം:2261)

عَنْ أَبِي سَلَمَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ :   الرُّؤْيَا الْحَسَنَةُ مِنَ اللَّهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثْ بِهِ إِلاَّ مَنْ يُحِبُّ، 

അബൂസലമയില്‍ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ന‌ല്ല സ്വ‌പ്‌‌നം അ‌ല്ലാ‌ഹു‌വിൽ നി‌ന്നുള്ളതാണ്. നിങ്ങളില്‍ ആരെങ്കിലും ഇഷ്ടമുള്ളത് കണ്ടാല്‍  ഇഷ്ടമുള്ളവരോടല്ലാതെ മറ്റാരോടും പറയരുത്. ….. (ബുഖാരി: 7074)

ന‌ല്ല സ്വ‌പ്‌‌നമാണ് കണ്ടതെങ്കില്‍ ഇഷ്ടപ്പെട്ടവരാട് മാത്രമാണ് പറയേണ്ടത്. മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്. 

لاَ تُقَصُّ الرُّؤْيَا إِلاَّ عَلَى عَالِمٍ أَوْ نَاصِحٍ

നബി(സ്വ) പറഞ്ഞു: പണ്ഢിതനോടോ ഗുണകാംക്ഷിയോടോ അല്ലാതെ സ്വപ്നം പറയപ്പെടാവതല്ല. (തി൪മിദി:34/2499)

നമ്മെ  ഇഷ്ടപ്പെടുന്നവ൪ നമ്മോട് അസൂയ വെക്കാറില്ല. അതുകൊണ്ട് അവരോട് നാം കണ്ട നല്ല സ്വപ്നം പങ്കുവെക്കാം. പണ്ഢിതനോ ഗുണകാംക്ഷിയോ ആകുമ്പോള്‍ കൃത്യമായ മാ൪ഗദ൪ശനം നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്. 

لا تحدث إلا ا حبيباً أو لبيباً

നബി(സ്വ) പറഞ്ഞു:ഇഷ്ടക്കാരോടോ അല്ലെങ്കില്‍ ബുദ്ധിമാന്‍മാരോടോ അല്ലാതെ സ്വപ്നത്തെ കുറിച്ച് സംസാരിക്കരുത്. (മുസ്നദ് അഹ്മദ്)

إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ –    قَالَ يَٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَٰنَ لِلْإِنسَٰنِ عَدُوٌّ مُّبِينٌ

യൂസുഫ്(അ) തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം (പിതാവ്‌) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.(ഖു൪ആന്‍:12/4-5)

യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത്, 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി സ്വപ്നം കണ്ടു. അദ്ദേഹം അക്കാര്യം തന്റെ പിതാവിനോട് പറഞ്ഞപ്പോള്‍   ഈ സ്വപ്നം, നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുതെന്നാണ് പിതാവ് പറഞ്ഞത്.ഈ സ്വപ്നം വിവരം സഹോദരന്മാര്‍ അറിയുന്നപക്ഷം, അവര്‍ക്ക് യൂസുഫിനോട് (അ) അസൂയ തോന്നിയേക്കുമെന്നും, അങ്ങിനെ അദ്ദേഹത്തിനെതിരായി വല്ല കുതന്ത്രങ്ങളും പ്രവര്‍ത്തിച്ച് അദ്ദേഹത്തെ ഏതെങ്കിലും കെണിയില്‍ അകപ്പെടുത്തിയേക്കുമെന്നും പിതാവായ യഅ്ഖൂബ് (അ) ഭയപ്പെട്ടു.

നല്ല സ്വപ്നം കാണാന്‍

(1) ഇസ്ലാമികമായി ജീവിതം ചിട്ടപ്പെടുത്തുക

(2) വുളൂഅ് ചെയ്ത് നബി(സ്വ) പഠിപ്പിച്ച രീതിയില്‍ ദിക്റുകള്‍ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ ഉറങ്ങുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثًا 

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:കാലം അടുത്തുവന്നാൽ മുസ്ലിമിന്റെ സ്വപ്നം കളവാകുകയില്ല. നിങ്ങളിലെ ഏറ്റവും സത്യസന്ധമായ സ്വപ്നം, നിങ്ങളിൽ ഏറ്റവും സത്യസന്ധമായി വർത്തമാനം പറയുന്നവരുടേതാണ്. (മുസ്ലിം:2263)

قال القيم -رحمه الله : ومن أراد أن تصدق رؤياه فليتحر الصدق وأكل الحلال والمحافظة على الأمر والنهي ولينم على طهارة كاملة مستقبل القبلة ويذكر الله حتى تغلبه عيناه فإن رؤياه لا تكاد تكذب ألبتةوأصدق الرؤيا رؤيا الأسحار فإنه وقت النزول الإلهي واقتراب الرحمة والمغفرة وسكون الشياطين

ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ആരെങ്കിലും നല്ല സ്വപ്നം സത്യമായി പുലരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ജീവിതത്തില്‍ സത്യന്ധത കാത്ത് സൂക്ഷിക്കട്ടെ. അവന്‍ ഹലാല്‍ മാത്രം ഭക്ഷിക്കട്ടെ. അല്ലാഹുവിന്റെ ദീനിന്റെ കല്‍പ്പനകളെ മാനിക്കട്ടെ. അല്ലാഹു വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം. സമ്പൂ൪ണ്ണമായ വുളൂഅ് ചെയ്ത് ഉറങ്ങാന്‍ ശ്രമിക്കണം. കണ്ണടയുന്നതുവരെ (ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതുവരെ) അല്ലാഹുവിനെ കുറിച്ചുള്ള ദിക്റില്‍ കഴിയണം. സത്യസന്ധമായ സ്വപ്നം അല്ലാഹു ഇറങ്ങിവരുന്ന രാവിന്റെ അന്ത്യയാമത്തിലെ സ്വപ്നമാണ്.

ഉറക്കത്തിലാണ് സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നം കാണാന്‍ സുന്നത്തായ രീതിയില്‍ ഉറങ്ങുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്. 

ദു:സ്വപ്നം

عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الرُّؤْيَا مِنَ اللَّهِ، وَالْحُلْمُ مِنَ الشَّيْطَانِ‏

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:(നല്ല) സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ദു:സ്വപ്നം പിശാചില്‍ നിന്നുമാണ്. (ബുഖാരി: 6984)

عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ :‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ وَالرُّؤْيَا السَّوْءُ مِنَ الشَّيْطَانِ

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ചീത്ത സ്വപ്നം പിശാചില്‍ നിന്നുമാണ്. (മുസ്ലിം: 2261)

 ദു:സ്വപ്നം കണ്ടാല്‍ ചെയ്യേണ്ടത് 

(1) ദു:സ്വപ്നം പിശാചില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുക

(2) പിശാചില്‍ നി‌ന്നും  അ‌ല്ലാ‌ഹു‌വിനോട്‌ ര‌ക്ഷ തേ‌ടു‌ക. ( أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم)

(3) സ്വപ്നത്തിന്റെ കെടുതിയില്‍‍ നിന്ന് അല്ലാഹുവിനേട്  രക്ഷതേടുക (أَعـوذُ بِاللهِ مِن شَرِّهَا)

(4)  ഇടത് ഭാഗത്തേക്ക് മൂന്നു പ്രാവശ്യം തുപ്പുക

(5) കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞുകിടക്കുക

(6) തഹജ്ജുദ് അല്ലെങ്കിൽ രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കുക

(7) കണ്ട സ്വപ്നം ആരോടും പറയാതിരിക്കുക

عَنْ جَابِرٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ رَأَيْتُ فِي الْمَنَامِ كَأَنَّ رَأْسِي قُطِعَ ‏.‏ قَالَ فَضَحِكَ النَّبِيُّ صلى الله عليه وسلم وَقَالَ ‏”‏ إِذَا لَعِبَ الشَّيْطَانُ بِأَحَدِكُمْ فِي مَنَامِهِ فَلاَ يُحَدِّثْ بِهِ النَّاسَ ‏”‏ ‏.‏

ജാബിറില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരാള്‍ നബിയുടെ(സ്വ) അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ തല മുറിക്കപ്പെട്ടതായി ഞാന്‍ സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ്വ) ചിരിച്ച് കൊണ്ട് പറഞ്ഞു: പിശാച് നിങ്ങളുടെ ഉറക്കത്തില്‍ നിങ്ങളെയും കൊണ്ട് കളിക്കുന്നതാണ്. അതുകൊണ്ട് ആരോടും ഇക്കാര്യം പറയരുത്. (മുസ്ലിം:2268)

عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ، وَالْحُلْمُ مِنَ الشَّيْطَانِ، فَإِذَا حَلَمَ فَلْيَتَعَوَّذْ مِنْهُ وَلْيَبْصُقْ عَنْ شِمَالِهِ، فَإِنَّهَا لاَ تَضُرُّهُ ‏

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ദു:സ്വപ്നം പിശാചില്‍ നിന്നുമാണ്. ആരെങ്കിലും ദു:സ്വപ്നം കണ്ടാല്‍ പിശാചില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുക, അവന്റെ ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്യുക. എങ്കില്‍ അവന് യാതൊരു ഉപദ്രവവും ഏല്‍ക്കുകയില്ല. (ബുഖാരി: 6986)

عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ إِذَا رَأَى أَحَدُكُمُ الرُّؤْيَا يَكْرَهُهَا فَلْيَبْصُقْ عَنْ يَسَارِهِ ثَلاَثًا وَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ ثَلاَثًا وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ ‏”‏ ‏.‏

ജാബിറില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:‘നിങ്ങളിലൊരാള്‍ അവന് അനിഷ്ടകരമായ സ്വപ്നം കണ്ടാല്‍, അവന്‍ തന്റെ ഇടതുഭാഗത്തേക്കു മൂന്നു പ്രാവശ്യം തുപ്പുകയും, മൂന്ന് പ്രാവശ്യം പിശാചില്‍ നിന്ന് അല്ലാഹുവിനോടു രക്ഷ തേടുകയും, അവന്‍ കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞുകിടക്കുകയും ചെയ്തുകൊള്ളട്ടെ’. (മുസ്ലിം‌:2262)

عَنْ أَبِي سَلَمَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الرُّؤْيَا الصَّالِحَةُ مِنَ اللَّهِ فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثُ بِهَا إِلاَّ مَنْ يُحِبُّ وَإِنْ رَأَى مَا يَكْرَهُ فَلْيَتْفِلْ عَنْ يَسَارِهِ ثَلاَثًا وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّ الشَّيْطَانِ وَشَرِّهَا وَلاَ يُحَدِّثْ بِهَا أَحَدًا فَإِنَّهَا لَنْ تَضُرَّهُ ‏”‏ ‏.‏

അബൂസലമയില്‍ (റ)നിന്ന് നിവേദനം:നബി(സ്വ) അരുളി: ….ആരെങ്കിലും  ദു‌ഷി‌ച്ച സ്വ‌പ്‌‌നം ക‌ണ്ടാൽ അ‌വൻ മൂ‌ന്ന് ത‌വ‌ണ ഇ‌ട‌ത്‌ ഭാ‌ഗ‌ത്ത്‌ തുപ്പുക  , പി‌ശാ‌ചിൽ നി‌ന്നും അ‌വൻ ക‌ണ്ട‌തി‌ന്റെ തി‌ന്മ‌യിൽ നി‌ന്നും അ‌ല്ലാ‌ഹു‌വോ‌ട്‌ ര‌ക്ഷ തേ‌ടു‌ക. ദു‌ഷി‌ച്ച സ്വ‌പ്‌‌നം അ‌വൻ ആ‌രോ‌ടും പ‌റ‌യാ‌തി‌രി‌ക്ക‌ട്ടെ. എങ്കില്‍ തീ൪ച്ചയായും അവന് യാതൊരു ഉപദ്രവവുമില്ല. (മുസ്ലിം:2261)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلاَ يَذْكُرْهَا لأَحَدٍ، فَإِنَّهَا لاَ تَضُرُّهُ ‏

അബൂസഈദിൽ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ)പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും (ഇഷ്ടമുള്ള) ആരോടെങ്കിലും അതിനെപ്പറ്റി പറയുകയും ചെയ്യുക. അതല്ലാത്ത വെറുക്കുന്നതരത്തിലുള്ള സ്വപ്നംകണ്ടാൽ അത് പിശാചിൽ നിന്നുള്ളതാണ്. അപ്പോൾ അതിന്റെ നാശത്തിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടിക്കൊള്ളട്ടെ. അതാരോടും പറയുകയുമരുത്. എങ്കിൽ ആ സ്വപ്നം അവന് ദോഷം ചെയ്യുകയില്ല.(ബുഖാരി: 6985)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: ……  فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلاَ يُحَدِّثْ بِهَا النَّاسَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: …… നിങ്ങളിലൊരാള്‍ അവന് അനിഷ്ടകരമായ സ്വപ്നം കണ്ടാല്‍, അവന്‍ എഴുന്നേല്‍ക്കുകയും നമസ്കരിക്കുകയും ചെയ്യട്ടെ.  അതിനെ കുറിച്ച് ആളുകളോട് പറയാതിരിക്കട്ടെ. (മുസ്ലിം:2263)

قال القرطبي رحمه الله : الصلاة تجمع ذلك كله ، لأنه إذا قام فصلى تحول عن جنبه وبصق ونفث عند المضمضة في الوضوء واستعاذ قبل القراءة ثم دعا الله في أقرب الأحوال إليه فيكفيه الله شرها بمنه وكرمه

ഇമാം ഖു൪ത്വുബി(റഹി) പറഞ്ഞു: അതെല്ലാം (തുപ്പല്‍, അല്ലാഹുവില്‍ അഭയം തേടല്‍,  കിടന്ന സ്ഥാനം മാറല്‍) നമസ്കരിക്കാന്‍ എഴുന്നേറ്റാല്‍ കിട്ടും. എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ കിടന്ന സ്ഥാനം മാറും. വുളൂഅ് എടുക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറ്റി ചീറ്റിയിട്ട് ഇടത് ഭാഗത്തേക്ക് തുപ്പുന്നുണ്ട്. ഖിറാഅത്തിന് മുമ്പ്  അല്ലാഹുവില്‍ അഭയം തേടുന്നുണ്ട് (ഫാത്തിഹക്ക് മുമ്പ് അഊദു ചൊല്ലുന്നത്). ശേഷം അല്ലാഹു ഏറ്റവും ശ്രേഷ്ടകരമായ സമയത്ത് അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട്. അപ്പോള്‍ അല്ലാഹു അവന്റെ പ്രത്യേക ഔദാര്യം മുഖേനെ അതിന്റെ (ദുസ്വപ്നത്തിന്റെ) ശ൪റില്‍ നിന്ന് അവന് കാവല്‍ കൊടുക്കുന്നു.  

തുപ്പുക എന്ന്   പറഞ്ഞത് ഉമിനീര്‍ തുപ്പിക്കളയുകയെന്നല്ല, മറിച്ച് പിശാചിനോടുള്ള വെറുപ്പ്‌ പ്രകടിപ്പിക്കുകയാണു തുപ്പല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ദു:സ്വപ്നം കാണാതിരിക്കാന്‍

(1) ഇസ്ലാമികമായി ജീവിതം ചിട്ടപ്പെടുത്തുക

(2) ജീവിതത്തില്‍ പിശാചിന് ഇടപെടാന്‍ പറ്റുന്ന അവസരം ഉണ്ടാക്കരുത്.

(3) വുളൂഅ് ചെയ്ത് നബി(സ്വ) പഠിപ്പിച്ച രീതിയില്‍ ദിക്റുകള്‍ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ ഉറങ്ങുക

ഉറക്കത്തിലാണ് സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നം കാണാന്‍ സുന്നത്തായ രീതിയില്‍ ഉറങ്ങുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്. 

ജീവിതത്തില്‍ പിശാചിന് ഇടപെടാന്‍ പറ്റുന്ന അവസരം ഉണ്ടാക്കരുതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പിശാചില്‍ നിന്നെല്ലാം രക്ഷപെടുന്നതിനുള്ള വിവിധ മാ൪ഗങ്ങളെ കുറിച്ച് അല്ലാഹുവും അവന്റെ റസൂലും(സ്വ) പഠിപ്പിച്ചിട്ടുള്ളത് മനസ്സിലാക്കുക. അതില്‍ പ്രധാനപ്പെട്ടതാണ് യഥാ൪ത്ഥ വിശ്വാസിയാകുക, തവക്കുല്‍ കാത്തുസൂക്ഷിക്കുക അഥവാ സകല കാര്യങ്ങളിലും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുക, ജീവിതത്തിലുടനീളം ഇഖ്ലാസ് കാത്തുസൂക്ഷിക്കുക അഥവാ ചെയ്യുന്നതെല്ലാം അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുകൊണ്ടു മാത്രമാകുക, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എല്ലായ്പ്പോഴും നിലനി൪ത്തുക എന്നുള്ളത്. 

ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ – ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ

അവന്‍ (ഇബ്ലീസ്‌) അല്ലാഹുവിനോട് പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:38/82-83)

ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ

വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്‌ ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)

ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ പുത്രന്‍ യഹ്’യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു. ‘ദൈവസ്മരണ അധികരിപ്പിക്കണമെന്ന് ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നു.കാരണം ശത്രുവോട് ഏറ്റുമുട്ടാന്‍ അങ്കിയും പടച്ചട്ടയും ധരിച്ച ഒരാളെ പോലെ ദൈവദാസന്‍ ദൈവസ്മരണയില്‍ ആയിരിക്കുമ്പോള്‍ പിശാചിന്റെ ആക്രമണത്തില്‍ നിന്നും സദാ സുരക്ഷിതനായിരിക്കും‘. (അഹ്’മദ്,തി൪മുദി – ഈ ഹദീസ് കുറ്റമറ്റതാണെന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട്)

അതേപോലെ പിശാചിന് ഇഷ്ടമുള്ള സംഗീതം പോലെയുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക.

നബിയെ(സ്വ) സ്വപ്നത്തിൽ കാണല്‍

ആരെങ്കിലും നബിയെ (സ്വ)  സ്വപ്നത്തിൽ കണ്ടാൽ അവൻ നബിയെ (സ്വ)  തന്നെയാണ് കണ്ടത്. കാരണം നബി (സ്വ) ഇപ്രകാരം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. 

عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:مَنْ رَآنِي فَقَدْ رَأَى الْحَقَّ ‏

അബൂഖതാദയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു; ആരെങ്കിലും എന്നെ (സ്വപ്നത്തില്‍) കണ്ടാല്‍‌ അവന്‍ യാഥാ൪ത്ഥ്യമാണ് കണ്ടിരിക്കുന്നത്. (ബുഖാരി: 6996)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :  مَنْ رَآنِي فِي الْمَنَامِ فَقَدْ رَآنِي، فَإِنَّ الشَّيْطَانَ لاَ يَتَخَيَّلُ بِي، 

അനസില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി അദ്ദേഹം കേട്ടു: എന്നെ സ്വപ്നത്തിൽ കണ്ടവൻ തീർച്ചയായും സത്യമാണ് കണ്ടത് കാരണം, പിശാചിന് എന്റെ രൂപം പ്രാപിക്കുവാൻ സാധിക്കുകയില്ല. (ബുഖാരി: 6994)

ഇവിടെ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നബിയുടെ(സ്വ) രൂപത്തില്‍ പിശാചുക്കള്‍ക്ക് രൂപം പ്രാപിക്കുവാന്‍ കഴിയില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ വേറെ ഏതെങ്കിലും രൂപത്തില്‍ സ്വപ്‌നത്തില്‍ പിശാചുക്കള്‍ക്ക്  വന്ന് ഞാന്‍ നബിയാണെന്ന് പറഞ്ഞേക്കാം. അതുകൊണ്ടുതന്നെ നബിയെ(സ്വ) നേരിട്ട് കണ്ടിട്ടുള്ളവരാണ് നബിയെ(സ്വ) സ്വപ്‌നം കണ്ടതെങ്കില്‍ അവ൪ക്ക് അത് നബിയാണെന്ന് ഉറപ്പിക്കാന്‍ കഴിയും. നബിയെ(സ്വ) സ്വപ്‌നം കണ്ട സ്വഹാബിമാര്‍ക്ക് അത് നബിയാണെന്ന് ഉറപ്പിക്കാം. കാരണം, അവ൪ ഉണര്‍ച്ചയിലും നബിയെ(സ്വ) കണ്ടിട്ടുണ്ട്. നബിയെ(സ്വ)  നേരില്‍ കാണാത്ത ഒരാള്‍ക്ക് താന്‍ സ്വപ്നത്തില്‍ കണ്ടത് നബിയെ(സ്വ) തന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും നബിയെ(സ്വ) എല്ലാറ്റിനേക്കാളും സ്നേഹിക്കുകയും സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുകയും ഹദീസുകളില്‍ നിന്ന് നബിയുടെ(സ്വ) രൂപവും മറ്റുമെല്ലാം കൃത്യമായി മനസ്സിലാക്കുകയും ചെയ്ത ഒരാള്‍ അപ്രകാരം നബിയെ(സ്വ)  സ്വപ്‌നം കണ്ടാല്‍ അത് നബിയാകാന്‍ സാധ്യതയുണ്ട്. 

عن يزيد الفارسي –  قال : رأيت النبي في المنام  زمن ابن عباس رضي الله عنهما ، فقلت لابن عباس : إني رأيت رسول الله  في النوم ، فقال ابن عباس : إن رسول الله كان يقول : (إنَّ الشيطان لا يستطيع أن يتشبَّه بي، فمَن رآني في النوْم فقد رآني)، هل تستطيع أن تنعتَ  هذا الرجل الذي رأيته في النوم؟ قال: نعم، أنعت لك رجلاً بين الرجلين جسمه ولحمه أسمر إلى البياض ، أكحل العينين ، حسن الضحك ، جميل دوائر الوجه، ملأتْ لِحيتُه ما بين هذه إلى هذه، قد ملأت نحره   فقال ابن عباس – رضي الله عنهما -: لو رأيتَه في اليقظة ما استطعتَ أن تنعته فوق هذا”

യസീദുല്‍ ഫാരിസിയില്‍(റ) നിന്ന്  നിവേദനം: ഇബ്നു അബ്ബാസിന്റെ(റ) കാലത്ത് ഞാന്‍ ഉറക്കില്‍ നബിയെ(സ്വ) സ്വപ്നം കണ്ടു. ഞാന്‍ ഇബ്നു അബ്ബാസിനോട്(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂലിനെ(സ്വ)ഉറക്കില്‍ കണ്ടിരിക്കുന്നു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു:  അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുമായിരുന്നു:നിശ്ചയം ശൈത്വാന് എന്നോട് സാദൃശ്യപ്പെടുവാനാവില്ല. അതിനാല്‍ ആരെങ്കിലും എന്നെ ഉറക്കില്‍ കണ്ടാല്‍ അവന്‍ എന്നെ കണ്ടിരിക്കുന്നു. താങ്കള്‍ ഉറക്കില്‍ കണ്ട ആ വ്യക്തിയെ എനിക്കൊന്ന് വ൪ണ്ണിച്ച് തരുവാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: അതെ, ഞാന്‍ വ൪ണ്ണിച്ച് തരാം. ഒത്ത ശരീരമുള്ള വ്യക്തി, ചുകപ്പ് കല൪ന്ന വെളുത്ത മേനി, കറുത്ത മിഴികള്‍, വശ്യമായ ചിരി, മുഖത്തിന്റെ വൃത്താകൃതി സുന്ദരം, താടി ചുമലുകള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു, അത് നെഞ്ചിനെ നിറച്ചിരിക്കുന്നു.  അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: താങ്കള്‍ ഉണ൪ന്നിരിക്കുമ്പോള്‍ തിരുമേനിയെ കണ്ടിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ തിരുമേനിയെ വ൪ണ്ണിക്കുവാന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ല. (മുസ്നദ് അഹ്മദ് – ശമാഇലുത്തു൪മിദി – മുതാബിആത്തു കൊണ്ട് ജയ്യിദെന്ന് അല്‍ബാനി വിശേഷിപ്പിച്ചു)

എന്നാൽ നബിയെ (സ്വ) സ്വപ്നത്തിൽ കാണുന്നതിനെ  കച്ചവടമാക്കുന്ന പലരെയും ഇന്ന് സമൂഹത്തിൽ കാണാം. അതൊന്നും ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന്  നാം തിരിച്ചറിയണം. നബിയെ (സ്വ) സ്വപ്നത്തിൽ കണ്ടുവെന്ന് പറഞ്ഞ് തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കുന്നവരുമുണ്ട്. ശറഇന് വിരുദ്ധമായ പല കാര്യങ്ങളും സ്വപ്നമായി അവ൪ പ്രചരിപ്പിക്കുന്നു. അതെല്ലാം തള്ളിക്കളയേണ്ടതാകുന്നു.

أن من رأى النبي  في المنام فأمره بحكم يخالف حكم / الشرع المستقر في الظاهر أنه لا يكون مشروعا في حقه ولا في حق غيره

ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റഹി) പറഞ്ഞു: കൃത്യവും    വ്യക്തവുമായ ശറഇലെ (ഖു൪ആനിനും സുന്നത്തിനും ) വിധിക്ക് വിരുദ്ധമായ നബി(സ്വ) കല്‍പ്പിക്കുന്നതായി ഉറക്കത്തില്‍(സ്വപ്നത്തില്‍) ആരെങ്കിലും നബിയെ(സ്വ) കണ്ടാല്‍  കണ്ടതും കണ്ടുവെന്ന് പറയുന്നതും നിയമമാകുകയില്ല. (ഫത്ഹുല്‍ബാരി)

സ്വപ്നം കണ്ടുവെന്ന് കളവ് പറഞ്ഞാൽ

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مِنْ أَفْرَى الْفِرَى أَنْ يُرِيَ عَيْنَيْهِ مَا لَمْ تَرَ‏

ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഏറ്റവുംവലിയ വ്യാജആരോപണം, കണ്ടിട്ടില്ലാത്തത് കണ്ടെന്ന് പറയലാണ്. (ബുഖാരി: 7043)

عَنْ وَاثِلَةَ بْنَ الأَسْقَعِ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ مِنْ أَعْظَمِ الْفِرَى أَنْ يَدَّعِيَ الرَّجُلُ إِلَى غَيْرِ أَبِيهِ، أَوْ يُرِيَ عَيْنَهُ مَا لَمْ تَرَ، أَوْ يَقُولُ عَلَى رَسُولِ اللَّهِ صلى الله عليه وسلم مَا لَمْ يَقُلْ ‏”‏‏.‏

വാസില:യില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാളെ അവന്റെ പിതാവല്ലാത്ത മറ്റൊരാളിലേക്ക് ചേർത്ത് വിളിക്കലും, താൻ കാണാത്ത സ്വപ്നം കണ്ടുവെന്ന് പറയലും അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയാത്തത് അദ്ദേഹത്തിന്റെ പേരിൽ പറഞ്ഞുണ്ടാക്കലും എറ്റവും വലിയ വ്യാജം കെട്ടിച്ചമക്കലാണ്. (ബുഖാരി: 3509)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:  ‏ مَنْ تَحَلَّمَ بِحُلُمٍ لَمْ يَرَهُ، كُلِّفَ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ، وَلَنْ يَفْعَلَ

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് പറഞ്ഞാല്‍ രണ്ട് ബാ൪ലിമണികളെ കെട്ടി ബന്ധിപ്പിക്കുവാന്‍ അവന്‍ (അന്ത്യനാളില്‍) നി൪ബന്ധിപ്പിക്കപ്പെടും. അവനത് ചെയ്യുവാന്‍ ഒരിക്കലും കഴിയുകയില്ല. (ബുഖാരി:7042)

പകലിലെ സ്വപ്നം

പകലിലെ സ്വപ്നം രാതിയിലെ സ്വപ്നം പോലെതന്നെയാണ്. ഇമാം ബുഖാരി(റഹി) അദ്ദേഹത്തിന്റെ സ്വഹീഹില്‍ باب الرُّؤْيَا بِالنَّهَارِ പകലിലെ സ്വപ്നത്തെകുറിച്ചുള്ള അദ്ധ്യായം എന്നപേരില്‍ ഒരു തലക്കെട്ട് നല്‍കിയിട്ടുണ്ട്. ശേഷം ഇബ്നു സീരീന്റെ(റഹി) ഒരു ഉദ്ദരണി എടുത്തുകൊടുത്തിട്ടുണ്ട്.

عَنِ ابْنِ سِيرِينَ رُؤْيَا النَّهَارِ مِثْلُ رُؤْيَا اللَّيْلِ

ഇബ്നു സീരീന്‍(റഹി) പറഞ്ഞു: പകലിലെ സ്വപ്നം രാതിയിലെ സ്വപ്നം പോലെയാണ്.

لَا فَرْقَ فِي حُكْمِ الْعِبَارَةِ بَيْنَ رُؤْيَا اللَّيْلِ وَالنَّهَارِ وَكَذَا رُؤْيَا النِّسَاءِ وَالرِّجَالِ

പകലിലെയും രാത്രയിയിലെയും സ്വപ്നത്തിന്റെ വിധിയെ വേ൪തിരിക്കേണ്ടതില്ല, അപ്രകാരംതന്നെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സ്വപ്നത്തേയും ( വേ൪തിരിക്കേണ്ടതില്ല). (ഫത്ഹുല്‍ബാരി)

സ്വപ്നവ്യാഖ്യാനം

കൃത്യമായ സ്വപ്നവ്യാഖ്യാനം നല്‍കിയ വ്യക്തിയായിരുന്നു യൂസുഫ് നബി(അ). അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേ൪ കണ്ട സ്വപ്നത്തിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനം വിശുദ്ധ ഖു൪ആനില്‍ കാണാം.

وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًا ۖ وَقَالَ ٱلْءَاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ

അദ്ദേഹത്തോടൊപ്പം(യൂസുഫ് നബിയോടൊപ്പം) രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌. (ഖു൪ആന്‍:12/36)

يَٰصَىٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًا ۖ وَأَمَّا ٱلْءَاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ

(യൂസുഫ് നബി പറഞ്ഞു): ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (ഖു൪ആന്‍:12/41)

മുന്തിരിയില്‍ നിന്ന് കള്ളെടുക്കുന്നതായി സ്വപ്നം കണ്ടവന്‍ അവന്റെ ജോലിയില്‍ തുടരത്തക്കവണ്ണം കാരാഗൃഹത്തില്‍നിന്നു വിമുക്തനാകുമെന്നും, തലയില്‍ അപ്പം വഹിച്ചുകൊണ്ടിരിക്കെ അതില്‍നിന്നു പക്ഷികള്‍ തിന്നുന്നതായി കണ്ടവന്‍ കൊല്ലപ്പെടുകയും, കുരിശില്‍ തറക്കപ്പെടുകയും ചെയ്യുമെന്നും യൂസുഫ് (അ) അവരുടെ സ്വപ്നങ്ങള്‍ക്കു വ്യാഖ്യാനം നല്‍കി. അതേപോലെ ആ നാട്ടിലെ രാജാവ് കണ്ട സ്വപ്നത്തിനും അദ്ദേഹം വ്യാഖ്യാനം നല്‍കിയത് വിശുദ്ധ ഖു൪ആനില്‍ അല്ലാഹു വിശദീകരിച്ചിട്ടുണ്ട്.

وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ ۖ يَٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ

(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്റെ ഈ സ്വപ്നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ. (ഖു൪ആന്‍:12/43)

قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًا مِّمَّا تَأْكُلُونَ –   ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ – ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ

അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക.പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്‌. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ. പിന്നീടതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും. (ഖു൪ആന്‍:12/47-49)

ഏഴ് തടിച്ച പശുക്കള്‍ നിലം ഉഴുതു കൃഷി ചെയ്‌വാന്‍ പറ്റുന്ന ഏഴു വര്‍ഷങ്ങളെയും, പച്ചക്കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷേമത്തെയും, സമൃദ്ധമായ വിളവിനെയും, ഏഴ് ഉണങ്ങിയ കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷാമത്തെയും, വരള്‍ച്ചയെയും കുറിക്കുന്നു. അതുകൊണ്ടു ആദ്യത്തെ ഏഴ് കൊല്ലം നന്നായി കൃഷി നടത്തണം. അതു കൊയ്തെടുക്കുന്ന ധാന്യം നശിച്ചുപോകാതിരിക്കുവാന്‍വേണ്ടി കതിരോടെ സൂക്ഷിച്ചു വെക്കണം. ഭക്ഷ്യാവശ്യങ്ങള്‍ കഴിവതും ചുരുക്കി ബാക്കിയെല്ലാം പിന്നേക്കു കരുതിവെക്കണം. പിന്നീടു വരുന്ന ഏഴ് ക്ഷാമത്തിന്റെ വര്‍ഷങ്ങളില്‍ ആ സൂക്ഷിക്കപ്പെട്ട ധാന്യം ഉപയോഗപ്പെടുത്താം. വിത്തിനും മറ്റുമായി അല്‍പം കരുതിവെച്ചു ബാക്കിയൊക്കെ അന്നു ഉപയോഗിക്കാം. ക്ഷാമത്തിന്റെ വര്‍ഷങ്ങള്‍ കഴിയുന്നതോടെ ഇഷ്ടംപോലെ മഴയും മറ്റും ലഭിച്ചു സുഖകരമായ വര്‍ഷമായിരിക്കും ലഭിക്കുക. അക്കൊല്ലം കൃഷികളെല്ലാം നന്നായി വിലയും. മുന്തിരിയില്‍ നിന്നു കള്ളും, ഒലീവില്‍നിന്നു എണ്ണയും, കരിമ്പില്‍ നിന്നു ശര്‍ക്കരയുമൊക്കെ ആട്ടിയും പിഴിഞ്ഞും എടുക്കുകയും ചെയ്യാം. ഇതാണ് യൂസുഫ് നബി(അ) നല്‍കിയ വ്യാഖ്യാനം.

ഇവിടെയും അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. യൂസുഫ് നബി(അ) എങ്ങനെയാണ് കൃത്യമായ സ്വപ്ന വ്യാഖ്യാനം നല്‍കിയത് ? അല്ലാഹു അറിയിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ്  അദ്ദേഹം കൃത്യമായ സ്വപ്ന വ്യാഖ്യാനം നല്‍കിയത്. വിശുദ്ധ ഖു൪ആന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് (ഖു൪ആന്‍ :12 /6, 12/21-22, 12/37, 12/101 കാണുക)

رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْءَاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ

(യൂസുഫ്(അ) പ്രാര്‍ത്ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്‌) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:12/101)

നബി(സ്വ) സുബ്ഹി നമസ്കരിച്ച് കഴിഞ്ഞാല്‍ ജനങ്ങളിലേക്ക്  തിരിഞ്ഞ് ഇരുന്നിട്ട്, നിങ്ങളില്‍ ആരാണ് ഇന്നലെ രാത്രി സ്വപ്നം കണ്ടതെന്ന് ചോദിക്കുകയും അവരിൽ ചില൪ തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നബിയോട് (സ്വ)  പറയുകയും നബി (സ്വ)  സ്വപ്നത്തിന് വിശദീകരണം നല്‍കുകയും ചെയ്യുമായിരുന്നു.

عَنْ سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ‏”‏ هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا ‏”‏‏.‏ قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ

സമുറ ഇബ്നു  ജുന്‍ദബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) തന്റെ സ്വഹാബത്തിനോട് കൂടുതല്‍ ചോജിക്കുന്നതില്‍ പെട്ടതാണ് നിങ്ങളില്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ എന്നത്. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം താന്‍ പറയുവാന്‍ ഉദ്ദേശിച്ചത് നബിയോട്(സ്വ) പറയും ….. (ബുഖാരി:7047)

അതേപോലെ നബി(സ്വ) കണ്ട സ്വപ്നങ്ങളില്‍ വ്യാഖ്യാനം ആവശ്യമുള്ളവയില്‍ അവിടുന്ന് വിശദീകരണം നല്‍കുകയും ചെയ്യുമായിരുന്നു. അനസിയുടെയും മുസൈലിമത്തല്‍ കദ്ദാബിന്റെയും കാര്യത്തില്‍ നബി കണ്ട സ്വപ്നം പോലെ. ഇവടെ മനസ്സിലാകുന്നത് നബിയും(സ്വ) വഹ്’യിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നത്തിന് വിശദീകരണം നല്‍കുന്നത്. 

ചുരുക്കത്തില്‍ വഹ്’യിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍മാ൪ സ്വപ്നവ്യാഖ്യാനം നല്‍കിയിരുന്നതെന്ന് മനസ്സിലാക്കുക. അതുകൊണ്ടുതന്നെ പ്രസ്തുത വ്യാഖ്യാനം തെറ്റുകയില്ല. എന്നാല്‍  പ്രവാചകന്‍മാ൪ അല്ലാത്തവരുടെ സ്വപ്നവ്യാഖ്യാനം തെറ്റാവുന്നതാണ്. നബി(സ്വ) കഴിഞ്ഞാല്‍ ഈ ഉമ്മത്തിലെ ഏറ്റവും സ്ഥാനമുള്ള വ്യക്തിയുടെ സ്വപ്നവ്യാഖ്യാനത്തില്‍ നിന്നും ഇത് വ്യക്തവുമാണ്.

عَنِ ابْنِ عَبَّاسٍ أَنَّ رَجُلاً أَتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي أَرَى اللَّيْلَةَ فِي الْمَنَامِ ظُلَّةً تَنْطِفُ السَّمْنَ وَالْعَسَلَ فَأَرَى النَّاسَ يَتَكَفَّفُونَ مِنْهَا بِأَيْدِيهِمْ فَالْمُسْتَكْثِرُ وَالْمُسْتَقِلُّ وَأَرَى سَبَبًا وَاصِلاً مِنَ السَّمَاءِ إِلَى الأَرْضِ فَأَرَاكَ أَخَذْتَ بِهِ فَعَلَوْتَ ثُمَّ أَخَذَ بِهِ رَجُلٌ مِنْ بَعْدِكَ فَعَلاَ ثُمَّ أَخَذَ بِهِ رَجُلٌ آخَرُ فَعَلاَ ثُمَّ أَخَذَ بِهِ رَجُلٌ آخَرُ فَانْقَطَعَ بِهِ ثُمَّ وُصِلَ لَهُ فَعَلاَ ‏.‏ قَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ بِأَبِي أَنْتَ وَاللَّهِ لَتَدَعَنِّي فَلأَعْبُرَنَّهَا ‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ اعْبُرْهَا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَمَّا الظُّلَّةُ فَظُلَّةُ الإِسْلاَمِ وَأَمَّا الَّذِي يَنْطِفُ مِنَ السَّمْنِ وَالْعَسَلِ فَالْقُرْآنُ حَلاَوَتُهُ وَلِينُهُ وَأَمَّا مَا يَتَكَفَّفُ النَّاسُ مِنْ ذَلِكَ فَالْمُسْتَكْثِرُ مِنَ الْقُرْآنِ وَالْمُسْتَقِلُّ وَأَمَّا السَّبَبُ الْوَاصِلُ مِنَ السَّمَاءِ إِلَى الأَرْضِ فَالْحَقُّ الَّذِي أَنْتَ عَلَيْهِ تَأْخُذُ بِهِ فَيُعْلِيكَ اللَّهُ بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ مِنْ بَعْدِكَ فَيَعْلُو بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ آخَرُ فَيَعْلُو بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ آخَرُ فَيَنْقَطِعُ بِهِ ثُمَّ يُوصَلُ لَهُ فَيَعْلُو بِهِ ‏.‏ فَأَخْبِرْنِي يَا رَسُولَ اللَّهِ بِأَبِي أَنْتَ أَصَبْتُ أَمْ أَخْطَأْتُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَصَبْتَ بَعْضًا وَأَخْطَأْتَ بَعْضًا ‏”‏ ‏.‏ قَالَ فَوَاللَّهِ يَا رَسُولَ اللَّهِ لَتُحَدِّثَنِّي مَا الَّذِي أَخْطَأْتُ قَالَ ‏”‏ لاَ تُقْسِمْ ‏”‏ 

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു: ഒരു തണല്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്ന് നെയ്യും തേനും ഇറങ്ങി വരുന്നു. അപ്പോള്‍ ജനങ്ങള്‍ അവരുടെ കൈകൊണ്ട് വാരിക്കൊണ്ട് പോകുന്നുണ്ട്. ചില൪ കുറച്ചും ചില൪ കൂടുതലും എടുക്കുന്നു. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു കയ൪ തൂങ്ങി നില്‍ക്കുന്നതും കാണുന്നു. ആ കയറിന്‍മേല്‍ പിടിച്ചിട്ട് താങ്കള്‍ മുകളിലോട്ട് പോകുന്നുണ്ട്. അതില്‍ താങ്കള്‍ക്ക് ശേഷം വേറെ ഒരാള്‍ വന്ന് അതില്‍ പിടിക്കുന്നു. അയാളും മുകളിലോട്ട് പോകുന്നുണ്ട്. ശേഷം വേറൊരാള്‍ വന്ന് അതില്‍ പിടിക്കുന്നു, അയാളും മുകളിലോട്ട് പോകുന്നുണ്ട്. ശേഷം വേറൊരാള്‍ വന്ന് അതില്‍ പിടിക്കുന്നു, അപ്പോള്‍ അത് അയാളെയും കൊണ്ട് പൊട്ടി വീഴുന്നു. ശേഷം അത് ചേ൪ത്ത് അയാളും മുകളിലോട്ട് പോകുന്നുണ്ട്. അബൂബക്ക൪(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിനെതന്നെ സത്യം അതിന്റെ വ്യാഖ്യാനം (കൃത്യമായി) ഞാന്‍ പറഞ്ഞുകൊള്ളാം. നബി(സ്വ) പറഞ്ഞു: നീ അത് പറയുക. അബൂബക്ക൪(റ) പറഞ്ഞു: ആ തണല്‍ ഇസ്ലാമാകുന്ന തണലാകുന്നു. തേനും നെയ്യും എന്നത് ഖു൪ആനും അതിന്റെ മാധുര്യവും മൃദുലതയുമാണ്. ആളുകള്‍ അതില്‍ നിന്ന് വാരി എടുക്കുന്നത് എന്നാല്‍ ഖു൪ആനില്‍ നിന്ന് (ചില൪) കൂടുതലും (ചില൪) കുറച്ചം എടുക്കുന്നു എന്നതാണ്. ആകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള കയ൪ എന്നത്  നബിയേ താങ്കള്‍ നിലനില്‍ക്കുന്ന ഈ ആദ൪ശമാണ്. അബൂബക്ക൪(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് എനിക്ക് പറഞ്ഞു തരുമോ? നബി(സ്വ) പറഞ്ഞു: ചിലത് ശരിയാണ് ചിലത് തെറ്റുമാണ്. അബൂബക്ക൪(റ) ചോജിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് പിഴവ് പറ്റിയത് ഏതാണെന്ന് പറഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: സത്യം ചെയ്ത് പറയരുത്. (അതായത് തെറ്റാന്‍ സാധ്യതയുണ്ട്). (മുസ്ലിം : 2269)

അതുകൊണ്ടുതന്നെ ഇന്ന് നാം കാണുന്ന സ്വപ്നത്തിന്റെ വ്യാഖ്യാനം അന്വേഷിച്ച് നടക്കേണ്ടതില്ല.നബി (സ്വ) തന്റെ അനുചരന്മാരോട് നിങ്ങൾ സ്വപ്നം കണ്ടിരുന്നോ എന്ന് ചോദിക്കുകയും അവരിൽ ചില൪ തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നബിയോട് (സ്വ)  പറയുകയും ചെയ്തിരുന്നുവെങ്കിലും നബിയുടെ(സ്വ) കാലശേഷം അവിടുത്തെ അനുചരന്‍മാ൪ വിശിഷ്യാ ഖുലഫാഉറാശിദീങ്ങള്‍ ഇപ്രകാരം ആളുകളോട് ചോദിക്കുമായിരുന്നില്ല. സ്വപ്നം വ്യാഖ്യാനിക്കുന്നവരെന്ന് പറഞ്ഞ് അവ൪ തങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരുന്നില്ല. അവരില്‍ ചില൪ സ്വപ്നം വ്യാഖ്യാനിക്കുന്നവരായിട്ടുംകൂടി. 

ഇമാം മാലികില്‍ (റഹി) നിന്നും ഇബ്നു അബ്ദില്‍ ബര്‍റ് റഹി) ഉദ്ധരിക്കുന്നു: 

أنه سئل: أيعبر الرؤيا كل أحد؟ فقال مالك: أبالنبوة يلعب؟ 

ഇമാം മാലിക് (റഹി)  ചോദിക്കപ്പെട്ടു:  ഓരോരുത്തര്‍ക്കും സ്വപ്നം വ്യാഖ്യാനിക്കാമോ? ഇമാം മാലിക് (റഹി) പറഞ്ഞു: നബുവ്വത്ത് കൊണ്ടാണോ കളിക്കുന്നത്.

ഹിശാം ഇബ്നു ഹസ്സാനിയില്‍ (റ)  നിന്ന് ഇബ്നു അബ്ദില്‍ ബര്‍റ്(റഹി) ഉദ്ധരിക്കുന്നു: ഇമാം ഇബ്നുസീരീന് മുന്നില്‍ നൂറുസ്വപ്നങ്ങള്‍ അവതരിപ്പിക്കുമായിരുന്നു; എന്നാല്‍ അദ്ദേഹംഅവക്കൊന്നിനും ഉത്തരമേകുമായിരുന്നില്ല. (അത്തംഹീദു ലിമാഫില്‍മുവത്വഇ)

وقال مالك :” الرؤيا من الوحي ” وزجر عن تفسيرها بلا علم وقال : أتتلاعب بوحي الله ؟ 

ഇമാം മാലിക് (റഹി) പറഞ്ഞു : സ്വപ്നം വഹ്’യില്‍ പെട്ടതാണ്. അറിവില്ലാതെ, സ്വപ്നത്തിന്റെ    വ്യാഖ്യാനം നിങ്ങള്‍ പറയരുത്. അദ്ദേഹം പറഞ്ഞു :അല്ലാഹുവിന്റെ വഹ്dയ് കൊണ്ട് നിങ്ങള്‍ കളിക്കുവാണോ? 

സ്വപ്നം ഇസ്ലാമിൽ തെളിവാണോ?

 സ്വപ്നം ഇസ്ലാമിൽ തെളിവല്ല, എന്ന് പറഞ്ഞാൽ അത് കൊണ്ട് ഇസ്ലാമിൽ ഒരു ഹുക്മ് സ്ഥിരപ്പെടുകയില്ല. സ്ഥിരപ്പെട്ട ഹുക്മ് ഇല്ലാതാവുകയുമില്ല. ഇവിടെ ചില സംശയങ്ങള്‍ സ്വാഭാവികമായും വരാം. ബാങ്കിന്റെ പദങ്ങള്‍ ചില സ്വഹാബികള്‍ സ്വപ്നത്തിലൂടെ കണ്ടത് പോലെയുള്ള ചില സംഭവങ്ങളുണ്ടല്ലോ, അപ്പോള്‍ സ്വപ്നം കൊണ്ട് ഇസ്ലാമിൽ ഒരു ഹുക്മ് സ്ഥിരപ്പെടുമല്ലോയെന്ന്. അറിയുക, ചില സ്വഹാബികള്‍ ബാങ്കിന്റെ പദങ്ങള്‍ സ്വപ്നത്തില്‍ കണ്ടതിനാല്‍ അത് സ്ഥിരപ്പെടുകയല്ല ചെയ്തിട്ടുള്ളത്, മറിച്ച് പ്രസ്തുത പദങ്ങള്‍ വഹ്’യിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ) അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ 

ഉംറയുടെ രൂപം​

ഉംറയുടെ രൂപം

ഉംറയുടെ റുകുനുകൾ

വാജിബുകൾ

സുന്നത്തുകൾ

ഉംറയിലെ വിധികൾ

ഇഹ്റാമിൽ പാടില്ലാത്ത കാര്യങ്ങൾ

ഇഹ്റാമിൽ നിഷിദ്ധമായ മറ്റു ചിലകാര്യങ്ങൾ

ഉംറയുടെ രൂപം

ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവൻ മീക്വാത്തിലെത്തിയാൽ കുളിച്ച് വൃത്തിയാകൽ സുന്നത്താണ്. ഇത് സ്ത്രീകൾക്കും ബാധകമാണ്. അവൾക്ക് ആർത്തവമോ പ്രസവരക്തമോ ഉണ്ടെങ്കിലും ശരി. ആർത്തവകാരിയും പ്രസവരക്തമുള്ള സ്ത്രീയും രക്തം നിലച്ച് ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യാൻ പാടില്ല. പുരുഷന്മാർക്ക് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ വസ്ത്രത്തിൽ പുരളാത്ത വിധം ശരീരത്തിൽ സുഗന്ധം ഉപയോഗിക്കാം. മീക്വാത്തിൽ വെച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. പുരുഷന്മാർ തുന്നിയ വസ്ത്രങ്ങൾ ഒഴിവാക്കണം. ഒരു തുണിയും ഒരു തട്ടവും ധരിക്കണം. അവ രണ്ടും വെടിപ്പുള്ളതും വെളുത്തതുമായിരിക്കൽ സുന്നത്താണ്. എന്നാൽ ഇഹ്റാമിലായിരിക്കുമ്പോൾ സ്ത്രീക്ക് മാന്യമായ അവരുടെ വസ്ത്രം ധരിക്കാവുന്നതാണ്.

ഉംറയിൽ പ്രവേശിക്കുന്നതായി മനസ്സ് കൊണ്ട് കരുതി നാവു കൊണ്ട് പറയുക. ഇഹ്റാമിൽ പ്രവേശിക്കുന്നയാൾക്ക് രോഗമോ ഭയമോ നിമിത്തം കർമ്മം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഭയന്നാൽ ഇഹ്റാമിന്റെ സമയത്ത് ഇങ്ങിനെ നിബന്ധനവെക്കാം.

(فإِنْ حَبَسنِي حابسٌ فَمَحِلِّي حَيْثُ حَبَسْتَنِي)

ഇഹ്റാമിൽ പ്രവേശിച്ച ശേഷം തൽബിയ്യത്ത് ചൊല്ലണം.

لَبَّيْكَ اللهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيْكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيْكَ لَكَ

അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാൻ ഉത്തരം ചെയ്തിരിക്കുന്നു, യാതൊരു പങ്കുകാരനുമില്ലാ ത്ത നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്ക് തന്നെ, നിനക്കാരും പങ്കുകാരായില്ല)

 —————————————

 കഅ്ബ കാണുന്നത് വരെ തൽബിയത്ത് നിർവ്വഹിക്കുക. കഅ്ബയിൽ എത്തിയാൽ തൽബിയ്യത്ത് അവസാനിപ്പിച്ച് ഹജറുൽ അസ്‌വദിന് അഭിമുഖമായി നിൽക്കുകയും ചുംബിക്കുകയും ചെയ്യുക. തിക്കി തിരക്കി മറ്റുളളവർക്ക് പ്രായാസം ഉണ്ടാക്കാൻ പാടില്ല.   

ഹജറുൽ അസ്‌വദ് സ്പർശിക്കുന്ന സമത്ത്  بسم الله، الله الكبر  ഇങ്ങിനെ എന്ന് പറയണം.

സാധ്യമായില്ലെങ്കിൽ വലത് കൈകൊണ്ട് അതിനെ തടവുകയോ അങ്ങോട്ട് തിരിഞ്ഞ് കൈകൊണ്ട് ആംഗ്യം കാണിക്കുകയോ ചെയ്യുക. ഹജറുൽ അസ്‌വദ് തടവുന്ന സമയത്ത് بسم الله، الله الكبر എന്ന് പറയണം. ചുംബിക്കാൻ പ്രയാസമാണെങ്കിൽ കൈ കൊണ്ടോ വടി കൊണ്ടോ സ്പർശിക്കുകയും എന്തു കൊണ്ടാണോ സ്പർശിച്ചത് അത് ചുംബിക്കുകയും വേണം. സ്പർശിക്കാൻ പ്രയാസമാണെങ്കിൽ അതിന് നേരെ കൈ ഉയർത്തി بسم الله، الله الكبر  എന്ന് പറഞ്ഞാൽ മതി. ഉയർത്തിയ കൈ ചുംബിക്കേണ്ടതില്ല. ത്വവാഫ് ശരിയാകാനും സ്വീകര്യമാകാനും ശുദ്ധി നിബന്ധനയാണ്. അതിനാൽ ചെറിയ വലിയ അശുദ്ധികളിൽ നിന്ന് ശുദ്ധിയാകണം. കാരണം ത്വവാഫ് നിസ്കാരം പോലെയാണ്. എന്നാൽ നിസ്കാരത്തിൽ സംസാരിക്കാൻ പാടില്ല. ത്വവാഫിനിടയിൽ സംസാരിക്കുന്നത് അനുവദനീയമാണ്.

കഅ്ബയെ ഇടതു വശത്താക്കി ഏഴ് തവണ ചുറ്റലാണ് ത്വവാഫ്. റുകുനുൽ യമാനിയുടെ നേരെ എത്തുമ്പോൾ സാധിക്കുമെങ്കിൽ വലതു കൈ കൊണ്ട് അത് തടവുകയും بسم الله، الله الكبر എന്ന് പറയുകയും വേണം. അതിനെ ചുംബിക്കരുത്. അതിനെ തടവൽ പ്രയാസമാണെങ്കിൽ വേണ്ടെന്ന് വെക്കാം. ത്വവാഫ് തുടരാം. അതിനു നേരെ കൈ ഉയർത്തുകയോ തക്ബീർ ചൊല്ലുകയോ ചെയ്യേണ്ടിതില്ല. കാരണം നബിﷺ യിൽ നിന്ന് അപ്രകാരം വന്നിട്ടില്ല. എന്നാൽ ഓരോ തവണ ഹജറുൽ അസ്‌വദിനടുത്ത് എത്തുമ്പോഴും സാധ്യമാണെങ്കിൽ തക്ബീർ ചൊല്ലി ചുംബിക്കണം. കഴിയില്ലെങ്കിൽ തക്ബീർ ചൊല്ലി തടവുകയോ അതിനു നേരെ കൈ ഉയത്തുകയോ ചെയ്താൽ മതി.

റംല് – ത്വവാഫുൽ ഖുദൂമിൽ ആദ്യത്ത മൂന്ന് ചുറ്റലിൽ കാലടികൾ അടുപ്പിച്ച് വേഗത്തിൽ നടക്കൽ. ഇത് പുരുഷന്മാർക്ക് മാത്രമുള്ളതാണ്.

ത്വവാഫുൽ ഖുദൂമിൽ എല്ലാ പ്രാവശ്യവും പുരുഷന്മാർ ഇള്ത്വിബാഅ് ചെയ്യൽ സുന്നത്താണ്.

ഇള്ത്വിബാഅ്: – വലത് ചുമൽ വെളിപ്പെടുത്തി ഇടത് ചുമൽ മറയത്തക്കവിധം മേൽമുണ്ട് ധരിക്കുന്നതിനാണ് ഇള്ത്വിബാഅ് എന്ന് പറയുക.

ഓരോ ചുറ്റലിലും സാധിക്കുന്നയത്ര ദിക്റും ദുആയും അധികരിപ്പിക്കൽ സുന്നത്താണ്.

ത്വവാഫിൽ പ്രത്യേക പ്രാർത്ഥനയോ ദിക്റോ ഇല്ല. എന്നൽ റുകൽ യമാനിക്കും ഹജറുൽ അസ്വദിനും ഇടയിലായി നടക്കുമ്പോൾ

رَبَّنَا آتِنَا فِىْ الدُّنْيَا حَسَنَةً وَفِىْ الآخِرَةِ حَسَنَةً وَّقِنَا عَذَابَ النَّار

ഞങ്ങളുടെ നാഥാ ഇഹത്തിലും പര ത്തിലും നീ ഞങ്ങൾക്ക് നന്മനൽകുകയും നരക ശിക്ഷയിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കുകയും ചെയ്യേണമേ

എന്ന് പ്രാർത്ഥിക്കണം.

ഇത് എല്ലാ പ്രാവശ്യവും ചൊല്ലണം. കാരണം ഇത് നബി ് യിൽ നിന്ന് സ്ഥിരപ്പെട്ട് വന്നതാണ്. ത്വവാഫ് അവസാനിപ്പിക്കുമ്പോൾ തക്ബീർ ചൊല്ലിക്കൊണ്ട് ഹജറുൽ അസ്‌വദിനെ ചുംബിച്ച് കൊണ്ടോ തടവിക്കൊണ്ടാ അല്ലെങ്കിൽ അതിനു നേരെ കൈ ഉയർത്തിയോ ഏഴാമത്തെ ചുറ്റലിനു ശേഷം ത്വവാഫ് അവസാനിപ്പിക്കുക.

ത്വവാഫിൽ നിന്ന് വിരമിച്ചാൽ മേൽ മുണ്ട് സാധാരണ പോലെ പുതക്കണം.

ത്വവാഫിൽ നിന്ന് വിരമിച്ചാൽ മഖാമു ഇബ്റാഹിമിന്റെ പിന്നിൽ നിന്നു കൊണ്ട് രണ്ട് റകഅത്ത് നിസ്കരിക്കുക. അതിന് സാധിക്കില്ലെങ്കിൽ പളളിയിൽ ഏതു സ്ഥലത്ത് വെച്ചും നിസ്കരിക്കാം. ആദ്യത്തെ റകഅത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ കാഫിറൂനും രണ്ടാമത്ത റകഅത്തിൽ സൂറത്തുൽ ഇഖാസും പാരായണം ചെയ്യണം. ഇതാണ് സുന്നത്ത്. ശേഷം സംസം കുടിക്കലും പ്രാർത്ഥിക്കലും നബി ﷺ യുടെ ചര്യയാണ്.

പിന്നെ സഅ് യ് നിർവഹിക്കാൻ സഫയിലേക്ക് കയറണം. കയറുന്ന സമയത്ത്

إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ

എന്ന ആയത്ത് ഓതണം.

അർത്ഥം: “തീർച്ചയായും സഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തിൽ ചെന്ന് ഹജ്ജാ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ആരെങ്കിലും സൽകർമ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു കൃതജ്ഞനും സർവ്വജ്ഞനുമാകുന്നു.”-[സൂറത്തുൽ ബഖറഃ:2:158)

ഖിബ്‌ലക്ക് നേരെ തിരിയുക, അല്ലാഹുവിനെ സ്തുതിക്കുക, തക്ബീർ ചൊല്ലുക എന്നിവ സുന്നത്താണ്.

لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اَللَّهُ وَحْدَهُ، اَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ اَلْأَحْزَابَ وَحْدَهُ

അർത്ഥം: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല, അല്ലാഹു ഏററവും ഉന്നതനാണ്,

അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവന് പങ്കുകാരാരുമില്ല, രാജാധിപത്യം അവനുള്ളതാണ്, സ്തുതിയും അവനു തന്നെ, അവൻ ജീവിപ്പിക്കു കയും മരിപ്പിക്കുകയും ചെയ്യുന്നു; അവൻ സർ വ്വശക്തനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ് അവൻ വാഗ്ദത്തം പൂർത്തിയാക്കി, തന്റെ ദാസനെ സഹായിച്ചു, ശത്രുസേനകളെ അവനൊറ്റക്ക് പരാജയപ്പെടുത്തി)

എന്ന് പറയുകയും വേണം. പിന്നെ കൈകൾ ഉയർത്തി സാധിക്കുന്നത് പ്രാർത്ഥിക്കണം. മേൽ പറഞ്ഞ ദിക്റും ദുആയും മൂന്ന് പ്രാവശ്യം ആവർത്തിക്കണം. ശേഷം ഇറങ്ങി ഒന്നാമത്ത അടയാളം എത്തുന്നത് വരെ (സഫയുടെയും മർവയുടെയും ഇടയിലുളള പച്ച അടയാളം) നടക്കണം. രണ്ടാമത്തെ അടയാളം എത്തുന്നത് വരെ ഓടണം. തുടർന്ന് നടന്ന് മർവയിൽ കയറണം. മർവയിലെത്തിയാൽ സഫയുടെ അടുത്ത് പറയുകയും ചെയ്യുകയും ചെയ്തതെല്ലാം ആവർത്തിക്കണം. സഫായുടെ അടുത്ത് പറയുകയും ചെയ്യുകയും ചെയ്തതെല്ലാം മർവയിലും ആവർത്തിക്കണം.

സഫയിൽ നിന്ന് സഅ് യ് തുടങ്ങി മർവയിൽ എത്തിയാൽ ഒരു സഅ് യ് പൂർത്തിയായി, തിരിച്ച് മർവയിൽ നിന്ന് സഫയിലെത്തിയാൽ രണ്ടാമത്തേതും. ഇങ്ങനെ ഏഴ് തവണ സഅ് യ് പൂർത്തിയാക്കണം. വാഹനം, വീൽ ചെയർ പോലുള്ളവയുടെ സഹായത്തിൽ സഅ് യ് ചെയ്യുന്നതിന് കുഴപ്പമില്ല.

സഅ് യ് ൽ സാധിക്കുന്ന ദിക്റുകളും ദുആകളും വർദ്ധിപ്പിക്കണം. വലുതും ചെറുതുമായ അശുദ്ധികളിൽ നിന്ന് ശുദ്ധമായിരിക്കുകയും വേണം. എന്നാൽ ശുദ്ധിയില്ലാതെ സഅ് യ് ചെയ്താലും അതുമതിയാകും. (കാരണ ശുദ്ധി സഅ്യ്ന് ശർത്തല്ല).

സഅ് യ് പൂർത്തിയായാൽ പുരുഷന്മാർ തലമുടി വടിക്കുകയോ മുറിക്കുകയോ ചെയ്യണം. പൂർണമായി കളയുന്നതാണ് ഉത്തമം. ഹജ്ജിനോടടുത്ത സമയത്താണ് മക്കയിൽ വരുന്നതെങ്കിൽ മുടി മുറിക്കുന്നതാണ് ഉത്തമം. ഹജ്ജിൽ ബാക്കി മുടി വടിച്ച് കളയാൻ വേണ്ടി. എന്നാൽ സ്ത്രീകൾ മുടി കൂട്ടിപ്പിടിച്ച് ഒരു വിരൽ തുമ്പിന്റെ അത്രയോ അതിലും കുറവോ മുറിക്കണം. ഇഹ്റാമിൽ പ്രവേശിച്ചവർ ഇതെല്ലാം ചെയ്താൽ അവരുടെ ഉംറ പൂർത്തിയായി. ഇഹ്റാം കാരണമായി നിഷിദ്ധമായിരുന്നെതെല്ലാം പിന്നെ അവർക്ക് അനുവദനീയമായിത്തീരും.

സമീർ മുണ്ടേരി

ദുൽഹിജ്ജ; പ്രഥമ പത്ത് ദിനങ്ങളും ശ്രേഷ്ഠതയും

ദുൽഹിജ്ജ; പ്രഥമ പത്ത് ദിനങ്ങളും ശ്രേഷ്ഠതയും

ലോകരക്ഷിതാവായ അല്ലാഹു  ചില അടിമകൾക്ക് മറ്റുള്ളവരേക്കാൾ ശ്രേഷ്ഠതയും പ്രത്യേകതയും നൽകിയിട്ടുണ്ട്. മാനവസമൂഹത്തെ പരിശോധിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്ന വസ്തുത; മനുഷ്യരാശിയിൽ നിന്നും പ്രവാചകന്മാർക്ക് അല്ലാഹു പ്രത്യേക പദവിയും ശ്രേഷ്ഠതയും നൽകി ആദരിച്ചിട്ടുണ്ട്. ആ പ്രവാചകന്മാരിൽ തന്നെ ഉലുൽ അസ്മിന് അതിനേക്കാൾ ഉൽകൃഷ്ട സ്ഥാനവും മഹത്വവും സമ്മാനിച്ചിട്ടുണ്ട്. 

അല്ലാഹു പറയുന്നു:

 وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ مَا كَانَ لَهُمُ الْخِيَرَةُ سُبْحَانَ اللَّهِ وَتَعَالَى عَمَّا يُشْرِكُونَ 

 [القصص: 68]. 

(നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.)

പ്രവാചകന്മാർക്ക് മറ്റ് മനുഷ്യരേക്കാൾ ശ്രേഷ്ഠത നൽകിയതുപോലെ, ഉലുൽ അസ്മിന് ഇതരപ്രവാചകന്മാരിൽ നിന്നും വ്യതിരിക്തത കൽപ്പിച്ചതുപോലെ, ചില മാസങ്ങൾ,ദിവസങ്ങൾ,രാപകലുകൾ എന്നിവയ്ക്ക് മറ്റുള്ളവയേക്കാൾ വിലമതിക്കാനാവാത്ത പ്രതിഫലം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ രൂപത്തിൽ അല്ലാഹു ശ്രേഷ്ഠത നൽകിയ ദിവസങ്ങളാണ് ദുൽഹിജ്ജ: മാസത്തിലെ പ്രഥമ പത്ത് ദിനങ്ങൾ. 

അല്ലാഹു പറയുന്നു:

وَالْفَجْرِ * وَلَيَالٍ عَشْرٍ ﴾ [الفجر: 1، 2].

(പ്രഭാതം തന്നെയാണ് സത്യം .പത്തു രാത്രികൾ തന്നെയാണ് സത്യം.)

ഈ സൂക്തം വിശദീകരിക്കവെ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത് പത്തു രാവുകൾ എന്ന് വിശേഷിപ്പിച്ചത് ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളാണ് എന്നാണ്. കൂടാതെ റസൂൽ  صلى الله عليه وسلم യുടെ സ്വീകാര്യയോഗ്യമായ  ഹദീസുകളിൽ ദുൽഹിജ്ജയിലെ ആദ്യ പത്ത്  ദിനങ്ങളുടെ പ്രതിഫലം പരാമർശിച്ചതായി കാണാം.

  ഇബ്നു അബ്ബാസ് رضي الله عنه  റസൂൽ صلى الله عليه وسلم യിൽ നിന്ന് നിവേദനം 

“ما من أيام العمل الصالح فيها أحب إلى الله من هذه الأيام العشر…..”

” സുകൃതങ്ങൾ ചെയ്യാൻ ഈ പത്ത് സുദിനങ്ങളേക്കാൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിനങ്ങളുമില്ല.”

  ഇബ്നു ഉമർ رضي الله عنه റസൂൽ صلى الله عليه وسلم യിൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥ് കാണുക.

ما من أيام أعظم عند الله، ولا أحب إليه من العمل فيهن، من هذه الأيام العشر، فأكثروا فيهن التهليل والتكبير والتحميد”. 

 “അല്ലാഹുവിങ്കൽ ദുൽഹിജ്ജ: മാസത്തിലെ പത്ത് സുദിനങ്ങളേക്കാൾ മഹത്വമേറിയതും സുകൃതങ്ങൾ പ്രിയങ്കരമായതുമായ,ദിനങ്ങൾ വേറെയില്ല.അതിനാൽ ഈ ദിനങ്ങളിൽ നിങ്ങൾ തഹ്ലീലും തക്ബീറും തഹ്മീദും വർധിപ്പിക്കുക.”

   അല്ലാഹു ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങൾക്ക് വമ്പിച്ച പ്രതിഫലം നൽകാനുള്ള കാരണം ആ ദിനങ്ങളിലാണ് അറഫാദിനവും ബലിപെരുന്നാൾ ദിനവുമൊക്കെ കടന്നുവരുന്നത്. അബ്ദുല്ലാഹ് ബിൻ കുർത്ത് رضي الله عنه  റസൂൽ صلى الله عليه وسلم  യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം;

“إن أعظم الأيام عند الله تعالى يوم النحر، ثم يوم القر”.

“അല്ലാഹുവിങ്കൽ ഏറെ മഹത്വമേറിയ ദിനങ്ങൾ ബലിപെരുന്നാൾ ദിനവും, ദുൽഹിജ്ജ പതിനൊന്നാം ദിനവുമാണ്.”

ബലിപെരുന്നാൾ സുദിനത്തിനും ദുൽ ഹിജ്ജ: പതിനൊന്നിനും ശ്രേഷ്ഠത സമ്മാനിച്ചത് പോലെ അറഫാ ദിനത്തിനും അല്ലാഹു പ്രത്യേകം മഹത്വവും  ശ്രേഷ്ഠതയും നൽകിയിട്ടുണ്ട് .

ആഇശ رضي الله عنها റസൂൽ صلى الله عليه وسلم യിൽ നിന്നും നിവേദനം ചെയ്യുന്ന ഒരു ഹദീഥ് കാണുക.

“ما من يوم أكثر من أن يعتق الله فيه عبدًا من النار من يوم عرفة…”.

“അറഫാ ദിനത്തെക്കാൾ അധികമായി; അല്ലാഹു അടിമകൾക്ക്  നരകമോചനം നൽകുന്ന മറ്റൊരു ദിവസവുമില്ല”.

 അറഫാ ദിനം  നരകമോചനം നേടാനും പാപമോചന ചിന്തയ്ക്കുമുള്ള അവസരമാണ്. അതിലെ നോമ്പ് രണ്ടു വർഷത്തെ പാപങ്ങൾ മായ്ക്കപ്പെടാൻ കാരണമാകുന്നതാണ്.

അബൂ ഖതാദ: رضي الله عنه  റസൂൽ صلى الله عليه وسلم  യിൽ  നിന്നും നിവേദനം ചെയ്യുന്ന  ഹദീഥ്

“صيام يوم عرفة: إني أحتسب على الله أن يكفر السنة التي بعده، والسنة التي قبله”

“അറഫാദിന നോമ്പിലൂടെ ഞാൻ അല്ലാഹുവിങ്കൽ നിന്ന് കാംക്ഷിക്കുന്ന പ്രതിഫലം; കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ഓരോ വർഷങ്ങളിലെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്”.

 പ്രമാണങ്ങളുടെ വെളിച്ചത്തിൽ ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളുടെ പ്രതിഫലം സുവ്യക്തമാണ്. ഇബ്നുഹജർ -റഹിമഹുല്ലാഹ്- ഈ പ്രത്യേകതകൾക്ക് കാരണമായി പറഞ്ഞത് ; അടിസ്ഥാനപരമായ സകല ആരാധനകർമ്മങ്ങളുടേയും സമന്വയിപ്പിച്ച് സമാഗതമാകുന്ന മാസമാണ് ദുൽഹിജ്ജ. നമസ്കാരവും നോമ്പും സ്വദഖയും ഹജ്ജും എല്ലാം ഉൾപ്പെട്ടത് കൊണ്ടാണ് ഈ ദിവസങ്ങൾക്ക് പ്രത്യേകമായ പ്രതിഫലവും ശ്രേഷ്ഠതയുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.അതിനാൽ ഈ ദിനങ്ങളിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും, സൽകർമ്മനിരതരാകാനുമുള്ള തൗഫീഖ് നമുക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ.

آمين يارب العالمين.

ഫാഹിം ബിൻ ഉമർ പരൂർ
(ജാമിഅ അല് ഹിന്ദ് അല് ഇസ്ലാമിയ്യ)

നബി ചരിത്രം – 54

നബി ചരിത്രം - 54: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 04]

ഒരു നുണക്കഥ.

മുസ്‌ലിംകൾക്കിടയിൽ ഫിത്നകൾ ഉണ്ടാക്കുക എന്ന ലക്ഷ്യം നടക്കാതെ പോയപ്പോൾ മുനാഫിക്കുകൾ സ്വീകരിച്ച രണ്ടാമത്തെ ഒരു മാർഗ്ഗമായിരുന്നു നബിയുടെ പത്നി ഉമ്മുൽ മുഅ്മിനീൻ ആയിഷرضی اللہ عنھاയെ സംബന്ധിച്ച് അപവാദം പ്രചരിപ്പിക്കുക എന്നുള്ളത്. “വാഖിഅതുൽ ഇഫ്ക്” എന്ന പേരിൽ ഇത് പ്രസിദ്ധമാണ്. ആ സംഭവത്തിന്റെ പൂർണ്ണ രൂപം ആയിഷرضی اللہ عنھا ഇപ്രകാരം വിശദീകരിക്കുന്നു:

“നബിﷺ യാത്ര പുറപ്പെടാൻ ഉദ്ദേശിച്ചാൽ തന്റെ ഭാര്യമാർക്കിടയിൽ നറുക്ക് ഇടാറുണ്ടായിരുന്നു. ആർക്കാണോ നറുക്കു വീണത് അവർ നബിﷺയുടെ കൂടെ യാത്ര ചെയ്യും. നബിﷺ നയിച്ച ഒരു യുദ്ധത്തിനു(ബനുൽ മുസ്തലഖ്) വേണ്ടി പുറപ്പെടുമ്പോൾ ഞങ്ങൾക്കിടയിൽ നറുക്കിടുകയും അങ്ങിനെ എനിക്ക് നറുക്ക് വീഴുകയും ചെയ്തു. ഞാൻ നബിയോടൊപ്പം പുറപ്പെട്ടു. ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിനു ശേഷമായിരുന്നു ഇത്. ഒട്ടകക്കട്ടിലിൽ ആയിരുന്നു എന്നെ വഹിച്ചിരുന്നത്. ഒട്ടക കട്ടിലിനോട് കൂടി തന്നെ എന്നെ ഇറക്കി വെക്കുകയും ചെയ്യും. അങ്ങിനെ ഞങ്ങൾ പോയി പോയി യുദ്ധം അവസാനിച്ചു തിരിച്ചു വരുമ്പോൾ മദീനയുടെ സമീപത്തെത്തി. രാത്രി അവിടെ വിശ്രമിക്കാൻ ഇറങ്ങുകയും ഞാനെന്റെ ഒട്ടക കട്ടിലിൽ നിന്നും എഴുന്നേറ്റു സ്വകാര്യ ആവശ്യങ്ങൾക്കായി പോവുകയും ചെയ്തു.

തിരിച്ചു വന്നപ്പോൾ എന്റെ മാല നഷ്ടപ്പെട്ടിരുന്നു. ഞാൻ വീണ്ടും അത് തേടിപ്പോയി. തിരിച്ചു വന്നപ്പോൾ അപ്പോൾ സൈന്യം അവിടെ നിന്നും മദീനയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാൻ ഇരുന്ന ഒട്ടകക്കട്ടിൽ അവർ ഒട്ടകപ്പുറത്ത് എടുത്തു വച്ചിരുന്നു. ഞാൻ അതിനകത്ത് ഉണ്ടെന്ന ധാരണയോടു കൂടിയാണ് അവർ അങ്ങിനെ ചെയ്തത്. വളരെ കുറച്ചു മാത്രം ഭക്ഷണം കഴിച്ചിരുന്ന കാരണത്താൽ ശാരീരിക ഭാരം ഉണ്ടായിരുന്നില്ല. ആളുകൾ ഒട്ടകക്കട്ടിൽ എടുത്തു വെച്ചപ്പോൾ ഭാരക്കുറവ് കാരണം അറിഞ്ഞതുമില്ല. പ്രായം കുറഞ്ഞ കുട്ടിയായിരുന്നു അന്ന് ഞാൻ. അവർ ഒട്ടകത്തെയും തെളിച്ചു മദീനയിലേക്ക് പോയി. സൈന്യം പോയപ്പോൾ എനിക്ക് എന്റെ മാല തിരിച്ചു കിട്ടി. ആളുകൾ താമസിച്ച സ്ഥലത്ത് ഞാൻ അന്വേഷിച്ചപ്പോൾ അവിടെ ആരെയും കണ്ടില്ല. അപ്പോൾ അവർ എന്നെ അന്വേഷിച്ചു തിരിച്ചു വരുമെന്ന വിശ്വാസത്താൽ ഞാൻ താമസിക്കാൻ ഇറങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചു ചെന്നു. അവിടെയുള്ള എന്റെ ഇരുത്തം ദീർഘിച്ചപ്പോൾ എനിക്ക് ഉറക്കം വരികയും ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു.

സ്വഫ്‌വാനുബ്നു മുഅത്വرضي الله عنهലും ദക്‌വാനും സൈന്യത്തിന്റെ പിറകിലായിരുന്നു വന്നിരുന്നത്. വളരെ ഇരട്ടിയാണ് അവർ വന്നിരുന്നത്. എന്റെ അടുക്കൽ എത്താറായപ്പോൾ നേരം പുലരാറായിരുന്നു. സഫ്‌വാൻرضي الله عنه എന്റെ അടുക്കൽ എത്തിയപ്പോൾ എന്നെ തിരിച്ചറിഞ്ഞു. കാരണം ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഉണർന്നു. ഉടനെ എന്റെ ജിൽബാബ് കൊണ്ട് ഞാൻ മുഖം മറച്ചു. അല്ലാഹുവാണ് സത്യം, ഒരു വാക്കുപോലും അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന വാക്കല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് ഞാൻ കേട്ടിട്ടുമില്ല. അദ്ദേഹം തന്റെ ഒട്ടകത്തെ മുട്ട് കുത്തിച്ചു തരികയും ഞാൻ അതിന്റെ പുറത്ത് കയറി ഇരിക്കുകയും ചെയ്തു. അദ്ദേഹം ഒട്ടകത്തെയും നയിച്ചു നടന്നു. അങ്ങിനെ ഉച്ച സമയത്ത് ഞങ്ങൾ സൈന്യത്തോടൊപ്പം എത്തിച്ചേർന്നു. (ഇതാണ് പിന്നീട് പലരും പലതും പറഞ്ഞു പ്രചരിപ്പിച്ചത്) അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂൽ ആയിരുന്നു അപവാദ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. മദീനയിൽ എത്തിയതിനു ശേഷം ഒരു മാസത്തോളം ഞാൻ പ്രയാസം ബാധിച്ചു കിടന്നു. ജനങ്ങളാകട്ടെ അപവാദ പ്രചരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു. (ബുഖാരി: 4750)

എന്നാൽ ആയിഷ നിരപരാധിയാണെന്ന് തെളിയിച്ചുകൊണ്ട് 16 വചനങ്ങളാണ് അല്ലാഹു അവതരിപ്പിച്ചത്. സൂറത്തുന്നൂറിൽ നമുക്കത് കാണുവാൻ സാധിക്കും (11-26)

11 – തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്‌.
12 – നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?
13 – അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.
14 – ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.
15 – നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.
16 – നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
17 – നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.
18 – അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
19 – തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
20 – അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?
21 – സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
22 – നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
23 – പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്‌.
24 – അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ) .
25 – അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്‌. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും.
26 – ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.

ആയിഷرضی اللہ عنھا നിരപരാധിയാണ് എന്ന ആയത്ത് ഇറങ്ങിയപ്പോൾ നബിﷺ പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെ വെച്ചു കൊണ്ട് ജനങ്ങളോട് ഒരു പ്രസംഗം നടത്തി. ഈ വിഷയത്തിൽ ഇറങ്ങിയ ഖുർആനിക വചനങ്ങൾ ഓതി കേൾപ്പിച്ചു കൊടുത്തു. ആയിഷയെക്കുറിച്ചുള്ള رضی اللہ عنھا അപരാദം പ്രചരിപ്പിച്ച ആളുകളിൽ പെട്ട മിസ്ത്വഹുബ്നു അസാസ, ഹസ്സാനുബ്നു സാബിത്, ഹംന ബിൻതു ജഹ്‌ശ് തുടങ്ങിയവർക്ക് 80 അടി വീതം ശിക്ഷ നടപ്പിലാക്കി. (അഹ്‌മദ്: 24066. അബൂദാവൂദ്: 4744)

സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുകയും സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷാ വിധിയാണ് ഇത്. അബ്ദുല്ലാഹിബിനു ഉബയ്യുബ്നു സലൂലിന് ശിക്ഷ നൽകിയതായി കുറ്റമറ്റതായ തെളിവുകളിൽ കാണുന്നില്ല.
ബദ്റിൽ പങ്കെടുത്ത സഹാബിയും അബൂബക്കറിന്റെ കുടുംബക്കാരനും മുഹാജിറും ആയിരുന്നു മിസ്തഹ്ബ്നു അസാസرضي الله عنه. ദരിദ്രനായിരുന്നതിനാൽ അബൂബക്കർرضي الله عنه സാമ്പത്തികമായി ഏറെ സഹായിക്കുകയും ചെയ്തിരുന്നു അദ്ദേഹത്തെ. എന്നാൽ സ്വന്തം മകളെക്കുറിച്ച് ഇങ്ങിനെയുള്ള ഒരു ആരോപണം വന്നപ്പോൾ ഇനി ഞാൻ മിസ്ത്വഹിന് ഒന്നും നൽകുകയില്ല എന്ന് അബൂബക്കർرضي الله عنه ശപഥം ചെയ്തു. എന്നാൽ ഈ നടപടി ശരിയായില്ല എന്ന് സൂചിപ്പിച്ചു കൊണ്ട് അല്ലാഹു ആയത്ത് അവതരിപ്പിച്ചു

“നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”.(നൂർ: 22)

ഈ ആയത്തിന്റെ അവതരണത്തോടു കൂടി അബൂബക്കർرضي الله عنه തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

ഒരു മാസത്തിനു ശേഷം സംശയങ്ങളുടെയും മുറു മുറുപ്പിന്റെയും കാർമേഘങ്ങൾ മദീനയുടെ അന്തരീക്ഷത്തിൽ നിന്നും നീങ്ങിത്തുടങ്ങി. കപടവിശ്വാസികൾ അങ്ങര അറ്റം നിന്ദിതരുമായി. ഈ സംഭവത്തിന് ശേഷം അവർ വല്ലാതെ തല പൊക്കിയിട്ടില്ല. ഇതിനു ശേഷം ഇബ്നു ഉബയ്യ് എന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ അവരുടെ കൂട്ടത്തിൽ പെട്ട ആളുകൾ തന്നെ അയാളെ ആക്ഷേപിക്കാനും പരിഹസിക്കാനും തുടങ്ങി. ഇതു കണ്ടപ്പോൾ നബിﷺ ഉമറിرضي الله عنهനോട് പറഞ്ഞു: ഇപ്പോൾ എങ്ങനെയുണ്ട് ഉമർﷺ?!. അന്നു നീ ചോദിച്ചല്ലോ, ഞാനയാളെ കൊല്ലട്ടെ എന്ന്. നീയെങ്ങാനും അന്ന് അയാളെ കൊന്നിരുന്നെങ്കിൽ അവരുടെ ആളുകൾ ശക്തി പ്രാപിക്കുമായിരുന്നു. ഉമർﷺ പറഞ്ഞു: അതെ, അല്ലാഹുവാണ് സത്യം, എന്റെ തീരുമാനങ്ങളെക്കാൾ ബർകത്തുള്ള തീരുമാനങ്ങളാണ് നബിﷺയുടെ തീരുമാനങ്ങളെന്ന് എനിക്ക് ബോധ്യമായി.

കപട വിശ്വാസികളിൽ നിന്നും നബിﷺക്കു കാണാൻ കഴിഞ്ഞ ജാഹിലിയ്യാ കാലഘട്ടത്തിലെ ഫിത്നകളുടെയും പരീക്ഷണങ്ങളുടെയും പുനർജന്മമായിരുന്നു സത്യത്തിൽ ഈ അപവാദ പ്രചരണം. എന്നാൽ അല്ലാഹു അതിന്റെ യാഥാർത്ഥ്യങ്ങളെ വെളിക്കു കൊണ്ടു വന്നു. അതിലൂടെ നബിﷺയുടെ വ്യക്തിത്വത്തിന് യശസ്സ് കൂടി. ഏതൊരു വിഷയത്തിലും വഹ്‌യിന്റെ മുമ്പിലുള്ള നബിﷺയുടെ വിനയത്തിന്റെ മഹിമ വർദ്ധിച്ചു.(അൽ കഹ്ഫ്: 10)
28 ദിവസമാണ് ഈ യുദ്ധത്തിനു വേണ്ടി നബിﷺ മദീനയിൽ നിന്നും വിട്ടു നിന്നത്. റമദാനിന്റെ തുടക്കത്തിൽ നബി മദീനയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഫദ്‌ലുല്‍ ഹഖ് ഉമരി