നേർപഥം ക്വിസ് മത്സരം - 14 (ലക്കം 184)
1 / 10
അല്ലാഹു പറഞ്ഞു: ''അങ്ങനെ തന്നെയാകുന്നു; താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചുകഴിഞ്ഞാല്‍ അതിനോട് 'ഉണ്ടാകു' എന്ന് പറയുക മാത്രം ചെയ്യുന്നു, അപ്പോള്‍ അതുണ്ടാകുന്നു'' ഇത് സൂറത്തിലെ എത്രാമത്തെ ആയത്താണ്?
2 / 10
'ഐശ്വര്യമുള്ളപ്പോള്‍ കൂട്ടുകാരെത്രയോ, ദുരിതഘട്ടത്തിലോ ശത്രുക്കളെല്ലാരും! കണ്‍വട്ടത്തിലെല്ലാരും പുഞ്ചിരിതൂകുന്നു, കാണാമറയത്തോ പല്ലിറുമ്മീടുന്നു!' ഈ പദ്യശകലം ആരുടെതാണ്?
3 / 10
''നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോകരക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു...'' (ക്വുര്‍ആന്‍ 2:132). ആര്?
4 / 10
വിശുദ്ധ ക്വുര്‍ആന്‍ 51:22ല്‍ പറഞ്ഞതിന്റെ വിവക്ഷ ('ആകാശത്തുനിന്ന് നിങ്ങള്‍ക്കുള്ള ഉപജീവനവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്) .......ആണെന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വിയോജിപ്പില്ല.
5 / 10
അല്ലാഹു കടല്‍കടത്തി രക്ഷപ്പെടുത്തിയ ജനവിഭാഗം?
6 / 10
'അല്ലാഹുവിന്റെ തിരുദൂതരേ, താങ്കള്‍ക്കുനേരെ രോഷം കാണിക്കപ്പെടുമോ?'' ഇത് ആരുടെ ചോദ്യമാണ്?
7 / 10
''മുമ്പ് ധിക്കരിക്കുകയും കുഴപ്പക്കാരില്‍ പെടുകയും ചെയ്തിട്ട് ഇപ്പോഴാണോ? (നീ വിശ്വസിക്കുന്നത്)'' (10:91).അല്ലാഹു ഇത് ആരോടാണ് ചോദിക്കുന്നത്?
8 / 10
ഇന്ത്യയില്‍നിന്നും ഈ വര്‍ഷം ഹജ്ജിനായി എത്ര പേര്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്?
9 / 10
''വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി'' (ബുഖാരി). ഇത് പറയുന്ന സ്വഹാബി ആര്?
10 / 10
നബി(സ്വ) പറഞ്ഞു: ''മോനേ, ഞാന്‍ നിനക്ക് ചിലകാര്യങ്ങള്‍ പഠിപ്പിച്ചുതരാം. നീ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അല്ലാഹു നിന്നെ കാത്തുസംരക്ഷിക്കും. നീ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കുക. അവനെ നിനക്കു മുമ്പില്‍ സമാശ്വാസമായി കണ്ടെത്താം...'' നബി(സ്വ) ഇത് ആരോടാണ് പറയുന്നത്?