പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകള്‍

പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകള്‍

പ്രഭാതപ്രദോഷങ്ങളില്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) താഴെ വരുന്ന ദിക്ര്‍ ചൊല്ലുമായിരുന്നു എന്നും പ്രഭാതത്തിലും പ്രദോഷത്തിലും ഇത് പറയുവാന്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

പ്രഭാതത്തില്‍:

أَصْبَحْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ  وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ

‘ഇസ്ലാമിന്‍റെ ഫിത്വ്റത്തിലും, ഇഖ്ലാസ്വിന്‍റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ദീനിലും, ഋജുമനസ്കനും മുസ്ലിമും മുശ്രിക്കുകളില്‍ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ (അ) മിന്‍റെ മില്ലത്തിലും ആയിക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു.’

പ്രദോഷത്തില്‍:

أَمْسَيْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ  وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ

പുലരുമ്പോള്‍ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും താഴെ വരുന്ന ദിക്ര്‍ ചൊല്ലിയാല്‍, അന്ത്യനാളില്‍ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദിലുണ്ട്. ശുഐബ് അല്‍അര്‍നാഊത്വ് ഹദീഥിനെ സ്വഹീഹുന്‍ ലിഗയ്രിഹീ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

നേരം പുരുമ്പോള്‍ ഒരാള്‍ ഇതു ചൊല്ലിയാല്‍, ‘ഞാനാണ് നായകന്‍, ഞാന്‍ അവന്‍റെ കൈ പിടിക്കുകയും ശേഷം അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും’ എന്ന് തിരുമേനി (സ്വ) പറഞ്ഞതായി ഇമാം ത്വബറാനിയുടെ റിപ്പേര്‍ട്ടിലുണ്ട്. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً

‘അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി (സ്വ) നെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.’

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ نَبِيًّا

‘അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി (സ്വ) നെ നബിയായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.’

അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) സുബ്ഹി നമസ്കരിച്ച് സലാം വീട്ടിയാലും പ്രഭാതത്തില്‍ പ്രവേശിച്ചാലും താഴെ വരുന്ന ദുആ ചൊല്ലുമായിരുന്നു എന്ന് ഉമ്മുസലമഃ (റ) യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً

‘അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കര്‍മവും ഞാന്‍ നിന്നോട് ചോദിക്കുന്നു.’

എല്ലാ പ്രഭാത പ്രദോഷങ്ങളിലും താഴെ വരുന്ന ദിക്റുകള്‍ തിരുമേനി (സ്വ) ചൊല്ലിയതായും ചൊല്ലാന്‍ കല്‍പ്പിച്ചതായും അബൂഹുറയ്റഃ (റ) യില്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ ബാനി ഹദീഥുകളെ സ്വഹീഹെന്നു വിശേഷിപ്പിച്ചു.

പ്രഭാതത്തില്‍:

اللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ

‘അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം.’

പ്രദോഷത്തില്‍:

اللَّهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ

‘അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ്.’

വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ചുവടെ നല്‍കിയ വചനം നൂറ് തവണ പറഞ്ഞാല്‍ അന്ത്യനാളില്‍ ഒരാളും അയാളുടെ കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായ കര്‍മ്മവുമായി എത്തിയിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇമാം തിര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.’

ആയത്തുല്‍കുര്‍സിയ്യ് ഓതുക

പ്രഭാതത്തില്‍ ആയത്തുല്‍കുര്‍സിയ്യ് പാരായണം ചെയ്താല്‍ പ്രദോഷമാകുവോളവും പ്രദോഷത്തില്‍ പാരായണം ചെയ്താല്‍ പുലരുവോളവും ജിന്നില്‍ നിന്ന് സുരക്ഷയാകുമെന്ന ജിന്നിന്‍റെ വാര്‍ത്തയെ നബി (സ്വ) സത്യപ്പെടുത്തിയതായി ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

അല്ലാഹു അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്‍റേതാണ്. അവന്‍റെ അനുവാദമില്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിക്കുന്നതല്ലാതെ അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (വി. ക്വു. 2: 225)

സയ്യിദുല്‍ഇസ്തിഗ്ഫാര്‍

സയ്യിദുല്‍ഇസ്തിഗ്ഫാര്‍ ദൃഢവിശ്വാസിയായിക്കൊണ്ട് പകലില്‍ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢവിശ്വാസിയായിക്കൊണ്ട് രാത്രിയില്‍ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വര്‍ഗ്ഗവാസികളില്‍ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

‘അല്ലാഹുവേ, നീയാണ് എന്‍റെ നാഥന്‍. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്‍റെ ദാസനാണ്. എന്‍റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളില്‍ നിന്നും നിന്നില്‍ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു മുമ്പില്‍ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.’

പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ നബി (സ്വ) മകള്‍ ഫാത്വിമ (റ) യോട് വസ്വിയ്യത് ചെയ്ത ദുആയാണ് ചുവടെ. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

‘എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്‍റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അര്‍ത്ഥിക്കുന്നു. എന്‍റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കി തരേണമേ. കണ്ണിമ വെട്ടുന്ന നേരമെങ്കിലും എന്‍റെ കാര്യം നീ എന്നിലേക്ക് ഏല്‍പ്പിക്കരുതേ.’

വല്ലവനും താഴെ വരുന്ന തസ്ബീഹ് പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും നൂറു തവണ പറഞ്ഞാല്‍ അവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളില്‍ കൊണ്ടുവന്നിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ളത് ചൊല്ലിയ അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

سُبـْحَانَ اللهِ وَبِحَمْدِهِ

‘അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’

ഒരാള്‍ പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും താഴെ വരുന്ന തസ്ബീഹ് നൂറു തവണ പറഞ്ഞാല്‍ അവന്‍ പൂര്‍ത്തീകരിച്ച് കര്‍മ്മങ്ങള്‍ എത്തിച്ചതുപോലെ സൃഷ്ടികളില്‍ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ

‘മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’

താഴെ വരുന്ന ദുആ പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി (സ്വ) അബൂബകറി (റ) നോട് കല്‍പ്പിച്ചത് സുനനുകളിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

‘ആകാശങ്ങളും ഭൂമിയും ഇല്ലായ്മയില്‍നിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേ യും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്‍റെ ശരീരത്തിന്‍റെ തിന്മകളില്‍ നിന്നും പിശാചിന്‍റെ കെടുതികളില്‍നിന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതില്‍ നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’

തിരുനബി (സ്വ) വൈകുന്നേരമാകുമ്പോഴും നേരം പുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രഭാതത്തില്‍:

أَصْبَحْنَا وَ أَصْبَحَ المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ ، لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذَا الْيَوْمِ وَ خَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ هَذَا الْيَوْمِ وَ شَرِّ مَا بَعدَهُ، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

‘ഈ പ്രഭാതത്തില്‍ മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കെ ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. സര്‍വ്വസ്തുതിയും അവനുമാത്രമാകുന്നു. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്‍റെ രക്ഷിതാവേ, ഈ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാന്‍ തേടുന്നു. ഈ ദിനത്തിലെ തിന്മയില്‍നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്‍റെ രക്ഷിതാവേ, അലസതയില്‍ നിന്നും വാര്‍ദ്ധക്യത്തിന്‍റെ കെടുതികളില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്‍റെ രക്ഷിതാവേ, നരക ശിക്ഷയില്‍ നിന്നും ക്വബ്ര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.

പ്രദോഷത്തില്‍:

أَمـْسَينَا وَ أَمسَى المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ للهُ وَحدَهُ لاَ شَريِك َلـَهُ لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذِهِ اللَيلَةِ وَ خَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ هَذِهِ اللَّيلةِ وَ شَرِّ مَا بَعدَهَا، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

താഴെ വരുന്ന ദുആ വചനങ്ങളെ തിരുദൂതര്‍ (സ്വ) പ്രഭാതത്തിലും പ്രദോഷത്തിലും ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി (റ) ല്‍ നിന്നുള്ള ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

‘അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്‍റെ ആദര്‍ശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്‍റെ നഗ്നത മറക്കേണമേ, എന്‍റെ ഭയപ്പാടുകള്‍ക്ക് നിര്‍ഭയത്വമേകേണമേ. അല്ലാഹുവേ എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണ ഞ്ഞേക്കാവുന്ന അപകടങ്ങളില്‍ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്‍റെ താഴ്ഭാഗത്തിലൂടെ (ഭൂഗര്‍ഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതില്‍നിന്ന് നിന്‍റെ മഹത്വത്തില്‍ ഞാന്‍ അഭയംതേടുന്നു.’

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രദോഷത്തില്‍ മൂന്നു തവണ പറഞ്ഞാല്‍ പുലരുന്നതുവരേയും പ്രഭാതത്തിലാണ് മൂന്നു തവണ പറയുന്നതെങ്കില്‍ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധിക്കുകയില്ലെന്നു ഉഥ്മാന്‍ ഇബ്നുഅഫ്ഫാനി(റ)ല്‍ നിന്നുള്ള ഹദീഥിലുണ്ട്.

എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും ഇതു മൂന്ന് തവണ ചൊല്ലുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ല എന്നും റിപ്പോര്‍ട്ടുണ്ട്. അല്‍ബാനി ഹദീഥുകളെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ

‘അല്ലാഹുവിന്‍റെ നാമത്തില്‍. അവന്‍റെ നാമം (സ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.’

താഴെ വരുന്ന തസ്ബീഹ് പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ചൊല്ലുന്നതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.

ഉമ്മുല്‍മുഅ്മിനീന്‍ ജുവയ്രിയ്യഃ (റ) യില്‍നിന്ന് നി വേദനം: തിരുദൂതര്‍ (സ്വ) സുബ്ഹി നമസ്കരിച്ച് പ്രഭാതത്തില്‍ അവരുടെ അടുക്കല്‍ നിന്ന് പുറപ്പെട്ടു. നമസ്കരിച്ച സ്ഥലത്തു തന്നെ അവര്‍ ഇരുന്നു. പൂര്‍വ്വാഹ്നം പിന്നിട്ടപ്പോള്‍ തിരുദൂതര്‍ (സ്വ) മടങ്ങിവന്നു. അവര്‍ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. തിരുദൂതര്‍ (സ്വ) പറഞ്ഞു: ‘ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയില്‍ തന്നെയാണോ നിങ്ങളിപ്പോഴും. അവര്‍ പറഞ്ഞു: അതെ. തിരുമേനി (സ്വ) പറഞ്ഞു: ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങള്‍ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങള്‍ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കില്‍ അവയായിരിക്കും കനം തൂങ്ങുക.”(മുസ്ലിം)

سُبْحَانَ اللَّهِ عَدَدَ خَلْقِهِ ، سُبْحَانَ اللَّهِ رِضَا نَفْسِهِ ، سُبْحَانَ اللَّهِ زِنَةَ عَرْشِهِ ، سُبْحَانَ اللَّهِ مِدَادَ كَلِمَاتِهِ

‘അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ പടപ്പുകളുടെ എണ്ണത്തോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ നഫ്സിന്‍റെ തൃപ്തിയോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ അര്‍ശിന്‍റെ തൂക്കത്തോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ വചനങ്ങളുടെ വ്യാപ്തിയോളം.’

سُبـْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِه

‘അല്ലാഹുവിന്‍റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്‍റെ നഫ്സിന്‍റെ തൃപ്തിയോളവും അവന്‍റെ അര്‍ശിന്‍റെ തൂക്കത്തോളവും അവന്‍റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’

താഴെവരുന്ന രണ്ടു ദുആഉകള്‍ പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ആവര്‍ത്തിച്ചു ചൊല്ലുന്നതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.

‘അബ്ദുര്‍റഹ്മാന്‍ ബ്നു അബീ ബകറഃ (റ) തന്‍റെ പിതാവ് അബൂബകറഃ (റ) യോട് ചോദിച്ചു: പിതാവേ, താങ്കള്‍ എല്ലാ പ്രഭാത പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേള്‍ക്കുന്നുവല്ലോ. അദ്ദേഹം പ്രതികരിച്ചു: നബി (സ്വ) ഇവ കൊണ്ട് പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍ പിന്നെ തിരുമേനി (സ്വ) യുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.'(മുസ്നദു അഹ്മദ്) ഇമാം ഇബ്നു ഹജര്‍ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ عَافِنِى فِى بَدَنِى اللَّهُمَّ عَافِنِى فِى سَمْعِى اللَّهُمَّ عَافِنِى فِى بَصَرِى لاَ إِلَهَ إِلاَّ أَنْتَ

‘അല്ലാഹുവേ, നീ എനിക്ക് എന്‍റെ ശരീരത്തില്‍ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്‍റെ കേള്‍വിയില്‍ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്‍റെ കാഴ്ചയില്‍ സൗഖ്യമേകേണമേ. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.’

اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ عَذَاب الْقَبْرِ لاَ إِلَهَ إِلاَّ أَنْتَ

‘അല്ലാഹുവേ കുഫ്റില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയില്‍ നി ന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.’

മൂന്നു തവണ വീതം പാരായണം ചെയ്യുക

അല്‍ഇഖ്ലാസ്വ്, അല്‍ ഫലക്വ്, അന്നാസ്

എന്നീ സൂറത്തുകള്‍ പാരായണം ചെയ്യുക. അതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.

ഖുബയ്ബി (റ) ല്‍ നിന്ന് നിവേദനം: ‘ഞങ്ങള്‍ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്‍റെ തിരുദൂതരെ (സ്വ) തേടി പുറപ്പെട്ടു. തിരുമേനി (സ്വ) ഞങ്ങള്‍ക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ് ബ്നുഖുബയ്ബ് (റ)) പറയുന്നു: അങ്ങനെ ഞാന്‍ തിരുമേനി (സ്വ) യെ കണ്ടെത്തി. തിരുദൂതര്‍ (സ്വ) പറഞ്ഞു: താങ്കള്‍ പാരായണം ചെയ്യുക. ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുമേനി (സ്വ) പറഞ്ഞു: താങ്കള്‍ പാരായണം ചെയ്യുക. അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത്? തിരുമേനി (സ്വ) പറഞ്ഞു: രാവിലേയും വൈകുന്നേരവും താങ്കള്‍ അല്‍ഇഖ്ലാസ്വ്, അല്‍ ഫലക്വ്, അന്നാസ് എന്നിവ മൂന്നു തവണ പാരായണം ചെയ്യുക; അവ താങ്കള്‍ക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.'(തിര്‍മുദി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

എല്ലാ ദിനവും പ്രഭാതത്തിലും പ്രദോഷത്തിലും താഴെ വരുന്ന ദിക്ര്‍ ഒരാള്‍ ഏഴ് തവണ ചൊല്ലിയാല്‍ അവനെ അലട്ടുന്ന ഇഹപരപ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അവന് അല്ലാഹു മതി എന്ന് തിരുമൊഴിയുണ്ട്. ഇബ്നുസുന്നി റിപ്പോര്‍ട്ട് ചെയ്തു. ശുഅയ്ബ് അല്‍അര്‍നാഊത്വും അബ്ദുല്‍ക്വാദിര്‍ അല്‍അര്‍നാ ഊത്വും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

حَسْبِيَ اللهُ لاَ إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

‘എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനില്‍ ഞാന്‍ ഭരമേല്‍പ്പിച്ചു. അവന്‍ മഹിത സിംഹാസനത്തിന്‍റെ രക്ഷിതാവാകുന്നു.’

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രഭാതത്തിലും പ്രദോഷത്തിലും ഒരു തവണ ചൊല്ലിയാല്‍ അതോടെ അല്ലാഹു ആ ദിനം അവന്‍റെ നാലില്‍ ഒരു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും രണ്ടു തവണ പറഞ്ഞാല്‍ അവന്‍റെ പകുതി നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും മൂന്നു തവണ പറഞ്ഞാല്‍ അ വന്‍റെ നാലില്‍ മൂന്നു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും നാലു തവണ പറഞ്ഞാല്‍ അവനെ പൂര്‍ണമായും നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞതായി അനസി (റ) ല്‍ നിന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ബാസ് ഹസനെന്ന് വിശേഷിപ്പിച്ചു.

പ്രഭാതത്തില്‍:

اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

പ്രദോഷത്തില്‍:

اللَّهُمَّ إِنِّي أَمْسَيْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

‘അല്ലാഹുവേ, ഞാന്‍ പ്രഭാതത്തില്‍ പ്രവേശിച്ചു (പ്രദോഷത്തില്‍ പ്രവേശിച്ചു), ഞാന്‍ നിന്നെ സാക്ഷിയാക്കുന്നു, നിന്‍റെ അര്‍ശിന്‍റെ വാഹകരേയും നിന്‍റെ മലക്കുകളേയും നിന്‍റെ സകല സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു, നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാര്‍ത്ഥ ആരാധനക്കര്‍ഹനായി നീ മാത്രം. നീ ഏകനും യാതൊരു പ ങ്കുകാരനില്ലാത്തവനുമാകുന്നു. നിശ്ചയം, മുഹമ്മദ് നബി നിന്‍റെ ദാസനും നിന്‍റെ ദൂതനുമാകുന്നു.’

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രഭാത പ്രദോഷങ്ങളില്‍ പത്തു തവണ വീതം ചൊല്ലിയാല്‍ അവ ഓരോന്നു കൊണ്ടും അവന് അല്ലാഹു പത്ത് നന്മകള്‍ രേഖപ്പെടുത്തുമെന്നും അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായിക്കുമെന്നും അവന് പത്ത് പദവികള്‍ ഉയര്‍ത്തുമെന്നും ദിക്റുകള്‍ പത്തും അവന് മോചിപ്പിക്കപ്പെട്ട പ ത്ത് അടിമകളെപ്പോലെ ആയിരിക്കുമെന്നും പ്രഭാതത്തില്‍ ചൊല്ലിയാല്‍ പ്രദോഷംവരേയും പ്രദോഷത്തില്‍ ചൊല്ലിയാല്‍ പ്രഭാതം വരേയും അവ അവന്(പിശാചില്‍നിന്ന്) സുരക്ഷയായിരിക്കുമെന്നും ഇവയെ മറികടക്കുന്ന ഒരു കര്‍മ്മവും അവന്‍ അന്ന് ചെയ്തിട്ടില്ലയെന്നും അറിയിക്കുന്ന തിരുമൊഴിയുണ്ട്. അല്‍ ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതിയും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവ നാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’

അല്ലാഹുവോട് നൂറു തവണ മഗ്ഫിറത്തിനു വേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തില്‍ പ്രവേശിച്ചിട്ടില്ലെന്ന് തിരുനബി (സ്വ) പറഞ്ഞതായി ഹദീഥുണ്ട്. ഹദീഥിനെ അല്‍ ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

اسْتَغْفِرُ اللهَ

‘അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു.’

താഴെ വരുന്ന വിധം തസ്ബീഹും തഹ്മീദും തക് ബീറും തഹ്ലീലും ചൊല്ലുന്നതിന്‍റെ മഹത്വം അറിയിക്കുന്ന ഒരു ഹദീഥ് ഇപ്രകാരമുണ്ട്. തിരുദൂതര്‍ (സ്വ) പറഞ്ഞു: “വല്ലവനും സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ സുബ്ഹാനല്ലാഹ് ചൊല്ലിയാല്‍ അത് നൂറു ഒട്ടകങ്ങളേക്കാള്‍ ശ്രേഷ്ഠമായി. വല്ലവനും ഉദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അല്‍ഹംദുലില്ലാഹ് ചോല്ലിയാല്‍ അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാള്‍ ശ്രേഷ്ഠമായി. വല്ലവനും ഉദ യത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അല്ലാഹു അ ക്ബര്‍ ചൊല്ലിയാല്‍ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാള്‍ ശ്രേഷ്ഠമായി.

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

എന്നു പറഞ്ഞാല്‍ അന്ത്യനാളില്‍ ഒരാളും അയാളുടെ കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായ കര്‍മ്മവുമായി എത്തിയിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കില്‍ അ തിനേക്കാള്‍ വര്‍ദ്ധിപ്പിച്ചവനോ അല്ലാതെ.” ഇമാം തിര്‍മുദിയും അല്‍ബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ
لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘അല്ലാഹു പരമപരിശുദ്ധനാകുന്നു. അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.’

സ്വലാത്ത് ചൊല്ലുക

പ്രഭാതത്തിലും പ്രദോഷത്തിലും നബി (സ്വ) യുടെ മേല്‍ പത്ത് സ്വലാത്തുകള്‍ വീതം ചൊല്ലുന്നവന് അന്ത്യനാളില്‍ ശഫാഅത്ത് ലഭിക്കുന്നതാണെന്ന് ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.

‘അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്‍റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യര്‍ ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇ ബ്റാഹീമിന്‍റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

താഴെ വരുന്ന ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്ക് ഉപദ്രവമേല്‍പ്പിക്കില്ലായിരുന്നു എന്ന് തേള്‍ കടിച്ച ഒരു വ്യക്തിയോട് തിരുമേനി (സ്വ) പറഞ്ഞതായി ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ

‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു.’

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

രോഗം, രോഗി, രോഗ സന്ദര്‍ശനം ഏതാനും ദിക്റുകള്‍

രോഗം, രോഗി, രോഗ സന്ദര്‍ശനം ഏതാനും ദിക്റുകള്‍

പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോള്‍

രോഗം കൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ കാണുകയും താഴെ വരുന്ന ദിക്ര്‍ ഒരാള്‍ ചൊല്ലുകയും ചെയ്താല്‍ ആ പരീക്ഷണം അയാള്‍ക്ക് ഏല്‍ക്കുകയില്ലന്ന് ഇമാം തിര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا

‘താങ്കളെ പരീക്ഷിച്ചതില്‍ നിന്ന് എനിക്ക് സൗഖ്യം നല്‍കിയ,അവന്‍ സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാള്‍ എനിക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും.’

രോഗിയുടെ അടുക്കലെത്തിയാല്‍

തിരുനബി (സ്വ) ഒരു അഅ്റാബിയുടെ അടുക്കല്‍ പ്രവേശിച്ച സംഭവം ഇമാം ബുഖാരി അദബുല്‍മുഫ്റദില്‍ നിവേദനം ചെയ്തിട്ടുണ്ട്. സംഭവത്തെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. സന്ദര്‍ശനവേളയില്‍ തിരുമേനി (സ്വ) പ്രാര്‍ത്ഥിച്ചു:

لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ

‘യാതൊരു പ്രയാസവും ഉപദ്രവവും ഇല്ലാതിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ (പാപങ്ങളില്‍നിന്ന്) പരിശുദ്ധിയുണ്ടാകും.’

ഒരാള്‍, മരണം ആസന്നമാകാത്ത ഒരു രോഗിയെ സന്ദര്‍ശിക്കുകയും അയാളുടെ അടുക്കല്‍ ഏഴുതവണ താഴെ വരുന്ന ദുആ നിര്‍വ്വഹിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് തീര്‍ച്ചയായും സൗഖ്യമേകുന്നതാണ് എന്ന് ഇമാം അബൂദാവൂദും തിര്‍മുദിയും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَسْأَلُ اللهَ اْلعَظِيمَ رَبَّ اْلعَرْشِ اْلعَظِيم أَنْ يَشْفِيكَ

‘അതിമഹത്വമുള്ളവനായ, മഹിത സിംഹാസനത്തിന്‍റെ രക്ഷിതാവായ അല്ലാഹുവോട്, അവന്‍ താങ്കള്‍ക്ക് ശിഫാഅ് ഏകുവാന്‍ ഞാന്‍ യാചിക്കുന്നു.’
തിരുനബി ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താഴെ വരുന്ന ദുആ നിര്‍വ്വഹിച്ചതായും രോഗിയെ സന്ദര്‍ശിക്കുന്നവര്‍ രോഗി ക്കുവേണ്ടി ദുആ ചെയ്യുവാന്‍ കല്‍പിച്ചതായും ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ اشْفِ عَبْدَكَ، يَنْكَأُ لَكَ عَدُوًّا أَوْ يَمْشِي لَكَ إِلَى صَلَاةٍ

‘അല്ലാഹുവേ, ശത്രുവെ നിനക്കായി തകര്‍ക്കുവാനും നിനക്കുള്ള ഒരു നമസ്കാരത്തിലേക്കു നടക്കുവാനും നിന്‍റെ ദാസനു നീ ശമനം നല്‍കേണമേ.’
രോഗി പ്രാര്‍ത്ഥിക്കുവാന്‍

പതിനെട്ടു വര്‍ഷം രോഗം കൊണ്ടു പരീക്ഷിക്കപ്പെട്ട, കു ടുംബങ്ങളും സമ്പത്തുകളും നഷ്ടപെട്ട, അടുത്തവരും അകന്നവരും കയ്യൊഴിച്ച, പൈശാചിക ശല്യം ശാരീരികമായി ബാധിച്ച അയ്യൂബ് നബി (അ) തന്‍റെ അവസ്ഥ റബ്ബായ അല്ലാഹുവിനു മുമ്പില്‍ അവതരിപ്പിച്ചു നിര്‍വ്വഹിച്ച ദുആ:

أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ

എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (വി. ക്വു. 23: 86)

അയ്യൂബ് നബി (സ്വ) യുടെ ഈ ദുആക്കുള്ള ഉത്തരം പെട്ടെന്നായിരുന്നു. അദ്ദേഹത്തിനു നേരിട്ട കഷ്ടപ്പാട് അല്ലാഹു അകറ്റിക്കളയുകയും കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും അദ്ദേഹത്തിനു നല്‍കുകയും ചെയ്തു എന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിച്ചിട്ടുണ്ട്.

അഭയം തേടേണ്ട ഏതാനും രോഗങ്ങള്‍

താഴെവരുന്ന ദുആ തിരുനബി (സ്വ) നിര്‍വ്വഹിക്കാറുള്ളതായി അനസി(റ)ല്‍ നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ

‘വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം, മോശമായ രോഗങ്ങള്‍ എന്നിവ യില്‍ നിന്ന് അല്ലാഹുവേ ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’

ഒരു ദുആയില്‍ ഏതാനും രോഗങ്ങളില്‍നിന്ന് പ്രത്യേകം തിരുനബി (സ്വ) അഭയം തേടിയിരുന്നത് അനസി(റ)ല്‍നിന്ന് ഇമാം ഇബ്നുഹിബ്ബാന്‍ നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إنِّي ….. أعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ

‘അല്ലാഹുവേ,……. ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങള്‍ എന്നിവയില്‍നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

യാത്രയുമായി ബന്ധപ്പെട്ട ദിക്റുകള്‍

യാത്രയുമായി ബന്ധപ്പെട്ട ദിക്റുകള്‍

വാഹനത്തില്‍ കയറുമ്പോള്‍

യാത്രക്കായി വാഹനത്തില്‍ കയറുമ്പോള്‍ താഴെ വരും ക്രമത്തില്‍ തിരുനബി (സ്വ) ചെയ്യുകയും ചൊല്ലുകയും ചെയ്തതായി അലി (റ) യില്‍ നിന്നും ഇബ്നുഉമറി (റ) ല്‍ നിന്നും ഇമാം തിര്‍മുദി രിവായത്ത് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

വാഹനത്തിലേക്ക് കാലുവെച്ചാല്‍ (മൂന്ന് തവണ)

بِسْـــمِ الله

വാഹനത്തില്‍ കയറിയിരുന്നാല്‍

الْحَــمْدُ لِلَّهِ

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لَمُنْقَلِبُونَ

ഞങ്ങള്‍ക്ക് വേണ്ടി ഈ വാഹനത്തെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കിതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.

ശേഷം മൂന്ന് തവണ:

الْحَمْدُ لِلَّهِ

ശേഷം മൂന്ന് തവണ:

اللَّهُ أَكْبَرُ

അതില്‍പിന്നെ:

سُبْحَانَكَ إنّي ظَلَمْتُ نَفْسِي فاغْفِرْ لِي إِنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أَنْتَ

‘അല്ലാഹുവേ, നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നിശ്ചയം ഞാന്‍ എന്നോട് അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതിനാല്‍ നീ എ നിക്ക് പൊറുത്ത് തരേണമേ. നിശ്ചയം, പാപങ്ങളെ നീയല്ലാതെ പൊറുക്കുകയില്ല.’

യാത്ര പുറപ്പെട്ട് വാഹനത്തിലിരുന്നാല്‍ തിരുനബി (സ്വ) ചൊല്ലിയതായി ഇബ്നു ഉമറി (റ) ല്‍നിന്ന് ഇമാം മുസ്ലിം ഇപ്രകാരം നിവേദനം ചെയ്തു:


اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ

سُبْحَانَ الَّذِى سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِى سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِى السَّفَرِ وَالْخَلِيفَةُ فِى الأَهْلِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِى الْمَالِ وَالأَهْلِ

‘ഞങ്ങള്‍ക്ക് വേണ്ടി ഈ വാഹനത്തെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കിതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ ഞങ്ങള്‍ നിന്നോട് പുണ്യവും തക്വ്വയും നീ ഇഷ്ടപ്പെടുന്ന കര്‍മ്മവും തേടുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കേണമേ. അതിന്‍റെ ദൂരം ഞങ്ങള്‍ക്ക് നീ ചുരുക്കേണമേ. അല്ലാഹുവേ, നീയാകുന്നു യാത്രയില്‍ കൂട്ടുകാരനും കുടുംബത്തില്‍ പിന്‍ഗാമിയും. അല്ലാഹുവേ, യാത്രാ ക്ലേശങ്ങളില്‍ നിന്നും ദുഃഖകരമായ കാഴ്ചകളില്‍നിന്നും കുടുംബത്തിലേക്കും സമ്പത്തിലേക്കും മോശമായുള്ള മടക്കത്തില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.

യാത്രയില്‍നിന്ന് മടങ്ങിയാല്‍

തിരുനബി (സ്വ) യാത്രയില്‍ നിന്ന് മടങ്ങിയാല്‍ മുകളില്‍ നല്‍കിയ ദുആ ചൊല്ലുന്നതോടൊപ്പം താഴെവരുന്ന ദിക്റും നിര്‍ വ്വഹിച്ചതായി ഇമാം മുസ്ലിമിന്‍റെ തന്നെ റിപ്പോര്‍ട്ടിലുണ്ട്.

آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ

‘പശ്ചാതപിക്കുന്നവരും ആരാധന നിര്‍വ്വഹിക്കുന്നവരും ഞങ്ങളുടെ നാഥനെ വാഴ്ത്തുന്നവരുമായി മടങ്ങുന്നവരാണ് ഞങ്ങള്‍.’

യാത്ര കയറ്റത്തിലാകുമ്പോള്‍

യാത്ര കയറ്റത്തിലാകുമ്പോള്‍ തക്ബീര്‍ ചൊല്ലുവാന്‍ തിരുമേനി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലുണ്ട്.

اللَّهُ أَكْبَرُ

യാത്ര ഇറക്കത്തിലാകുമ്പോള്‍

സ്വഹാബികള്‍ യാത്രയില്‍ കയറ്റത്തിലാകുമ്പോള്‍ തക്ബീറും ഇറക്കമിറങ്ങുമ്പോള്‍ തസ്ബീഹും ചൊല്ലിയിരുന്നതായി ജാബിറി (റ) ല്‍ നിന്നുള്ള ഇമാം ബുഖാരിയുടെ ഹദീഥിലുണ്ട്.

سُبْحَانَ اللهِ

യാത്രയാക്കുന്നവന്‍ യാത്രക്കാരനു വേണ്ടി

തിരുനബി(സ്വ)യോട് യാത്ര ചോദിച്ചിരുന്ന സ്വഹാബത്തിനെ താഴെ വരുന്ന ദുആ ചൊല്ലി തിരുമേനി? യാത്രയാക്കിയിരുന്നു എന്ന് സുനനുത്തിര്‍മുദിയിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ

‘താങ്കളുടെ ദീന്‍ സംരക്ഷിക്കുവാനും താങ്കള്‍ കൈകാര്യം ചെയ്യുന്ന അമാനത്ത് സംരക്ഷിക്കുവാനും താങ്കളുടെ നല്ല പര്യവസാനവും ഞാന്‍ അല്ലാഹുവോട് തേടുന്നു.’

തിരുനബി (സ്വ) യോട് ഒരു വ്യക്തി തന്‍റെ യാത്രയില്‍ ബര്‍കത്തുണ്ടാകുവാനായി ദുആ ചെയ്യുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി (സ്വ) ചെയ്ത ദുആ. ഇമാം തിര്‍മുദി സംഭവം വിവരിച്ചു. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

زَوَّدَكَ اللَّهُ التَّقْوَى وَغَفَرَ ذَنْبَكَ وَيَسَّرَ لَكَ الْخَيْرَ حَيْثُمَا كُنْتَ

‘അല്ലാഹു, തക്വ്വയെ താങ്കള്‍ക്ക് പാഥേയമാക്കുകയും താങ്കളുടെ പാപം പൊറുക്കുകയും താങ്കള്‍ എവിടെയാണെങ്കിലും നന്മയെ എ ളുപ്പമാക്കുകയും ചെയ്യട്ടെ.’

യാത്രക്കാരന്‍ യാത്രയാക്കുന്നവനു വേണ്ടി

യാത്രയാക്കുന്നവര്‍ക്കു വേണ്ടിയും താന്‍ വിട്ടേച്ചു പോകുന്നവര്‍ക്ക് വേണ്ടിയും യാത്രയാകുന്നന്‍ ഈ ദുആ ചെയ്യുവാന്‍ നബി (സ്വ) കല്‍പ്പിച്ചതായി ഇബ്നുസ്സുന്നിയും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. ഇബ്നു ഹജര്‍ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَسْتَوْدِعُكُمُ اللَّهَ الَّذي لا تَضِيعُ وَدَائِعُهُ

‘അല്ലാഹുവോട് താങ്കളെ സംരക്ഷിക്കുവാന്‍ ഞാന്‍ തേടുന്നു; അവന്‍റെ സംരക്ഷണത്തിലുള്ളവയൊന്നും നഷ്ടപ്പെടുകയില്ല.’

ഒരിടത്ത് ചെന്നിറങ്ങിയാല്‍

വല്ലവനും ഒരിടത്ത് ചെന്നിറങ്ങി താഴെ വരുന്ന ദുആഅ് ചൊല്ലിയാല്‍ താനിറങ്ങിയ സ്ഥലത്തു നിന്ന് യാത്രയാകുന്നതുവരെ യാതൊന്നും അവനെ ഉപദ്രവിക്കില്ലെന്ന് തിരുനബി (സ്വ) പറഞ്ഞതായി സ്വഹീഹു മുസ്ലിമിലുണ്ട്.

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മയില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു.’



അബുൽ ജബ്ബാർ അബ്ദുള്ള മദീനി

സദസ്സുകളുമായി ബന്ധപ്പെട്ട ദിക്റുകള്‍

സദസ്സുകളുമായി ബന്ധപ്പെട്ട ദിക്റുകള്‍

സദസ്സിലിരിക്കുമ്പോള്‍

ഒരേ സദസ്സില്‍ ചുവടെയുള്ള ദുആ നൂറു തവണ നബി (സ്വ) നിര്‍വ്വഹിച്ചിരുന്നത് എണ്ണിയിരുന്നതായി ഇബ്നുഉമറി(റ) ല്‍നിന്ന് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

‘നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്‍റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവ നും കരുണ ചൊരിയുന്നവനുമാകുന്നു.’

സദസ്സ് പിരിയുമ്പോള്‍

സദസ്സ് പിരിഞ്ഞ് എഴുന്നേല്‍ക്കുന്നതിന് മുമ്പ് താഴെ വരുന്ന ദുആ വചനം ചൊല്ലിയാല്‍ ആ മജ്ലിസില്‍ നിന്ന് പോകുന്നതിനുമുമ്പ് പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് സുനനുത്തിര്‍മുദിയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

‘അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞാന്‍ നിന്നോട് പൊറുക്കലിനെ തേടുന്നു. നിന്നിലേക്ക് തൗബഃ ചെയ്ത് മടങ്ങുകയും ചെയ്യുന്നു.’

തിരുദൂതര്‍ (സ്വ) താഴെ വരുന്ന ദുആ ചെയ്യാതെ വളരെ വിരളമായേ സദസ്സില്‍നിന്ന് എഴുന്നേറ്റിരുന്നുള്ളൂ എന്ന് സുനനു ത്തിര്‍മുദിയിലുണ്ട്. ഇമാം തുര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بِهِ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ الْيَقِينِ مَا تُهَوِّنُ عَلَيْنَا مَصَائِبَ الدُّنْيَا، اللَّهُمَّ مَتِّعْنَا بأسْمَاعِنا، وَأَبْصَارِنَا، وقُوَّتِنَا مَا أحْيَيْتَنَا، وَاجْعَلْهُ الوارثَ مِنَّا، وَاجْعَلْ ثَأرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَلْ مُصيبَتَنَا فِي دِينِنَا، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا.

അല്ലാഹുവേ, ഞങ്ങള്‍ക്കും ഞങ്ങള്‍ നിന്നോടു തെറ്റു പ്രവര്‍ത്തിക്കുന്നതിനും ഇടയില്‍ മറയിടുന്ന നിന്നോടുള്ള പേടിയും നിന്‍റെ സ്വര്‍ഗത്തിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന നിനക്കുള്ള അനുസ രണവും ഭൗതിക ജീവിതത്തിലെ വിപത്തുകള്‍ ഞങ്ങള്‍ക്ക് നിസാരമാക്കിത്തരുന്ന ദൃഢവിശ്വാസവും നീ ഞങ്ങള്‍ക്കു കനിയേണമേ.

ഞങ്ങളുടെ കേള്‍വികളിലും കാഴ്ചകളിലും ശക്തികളിലും ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രയും നീ ഞങ്ങള്‍ക്ക് സുഖമേകേണമേ. പ്രസ്തുത സുഖം നീ ഞങ്ങള്‍ക്ക് ശേഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ പ്രതികാരം ഞങ്ങളോട് അന്യായം ചെയ്തവര്‍ക്കെതിരില്‍ മാത്രമാക്കേണമേ.

ഞങ്ങളോടു ശത്രുതവെച്ചവര്‍ക്കെതിരില്‍ നീ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ മുസ്വീബത്ത് നീ ഞങ്ങളുടെ ദീനില്‍ (ദീനീ നിഷ്ഠയെ കെടുത്തുന്നതും പോക്കുന്നതും) ആക്കരുതേ. ഞങ്ങളുടെ ഏറ്റവും വലിയ വിചാരവും വിജ്ഞാനത്തിന്‍റെ ലക്ഷ്യവും നീ ദുനിയാവ് ആക്കരുതേ. ഞങ്ങളോടു കരുണ കാണിക്കാത്തവര്‍ക്ക് നീ ഞങ്ങളുടെമേല്‍ ആധിപത്യം നല്‍കരുതേ.

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

വീടുമായി ബന്ധപ്പെട്ട ദിക്റുകള്‍

വീടുമായി ബന്ധപ്പെട്ട ദിക്റുകള്‍

വീട്ടില്‍ പ്രവേശിക്കുമ്പോള്‍

ډ ബിസ്മില്ല ചൊല്ലുക
ډ സലാം പറയുക

ജാബിറില്‍നിന്നു നിവേദനം. തിരുദൂതര്‍ (സ്വ) പറഞ്ഞു:
“ഒരാള്‍ തന്‍റെ വീട്ടില്‍ പ്രവേശിക്കുകയും തന്‍റെ പ്രവേശന വേളയിലും ഭക്ഷണവേളയിലും അല്ലാഹുവെ സ്മരിക്കുകയുമായാല്‍ ശൈത്വാന്‍ (തന്‍റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) അന്തിയുറങ്ങുവാനും രാത്രി ഭക്ഷണത്തിനും യാതൊരു വഴിയുമില്ല. ഒരാള്‍ തന്‍റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍, തന്‍റെ പ്രവേശന വേളയില്‍ അല്ലാഹുവെ സ്മരിക്കുവാന്‍ മറന്നാല്‍ ശൈത്വാന്‍ (തന്‍റെ കൂട്ടുകാരോടും കൂടെയുള്ള വരോടും) പറയും: ‘നിങ്ങള്‍ (ഇവിടെ)അന്തിയുറക്കം നേടിയിരി ക്കുന്നു.’ തന്‍റെ ഭക്ഷണവേളയില്‍ അല്ലാഹുവെ സ്മരിക്കുവാന്‍ മറന്നാല്‍ ശൈത്വാന്‍(തന്‍റെ കൂട്ടുകാരോടും കൂടെയുള്ളവരോ ടും) പറയും: ‘നിങ്ങള്‍ (ഇവിടെ) അന്തിയുറക്കവും രാത്രിഭക്ഷ ണവും നേടിയിരിക്കുന്നു.”(മുസ്ലിം)

വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍

ഒരാള്‍ തന്‍റെ വീട്ടില്‍ നിന്നും പുറപെടുമ്പോള്‍,

بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله

അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു), അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.

എന്നു പ്രാര്‍ത്ഥിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു: “അന്നേരം അയാളോട് പറ യപ്പെടും, (മറ്റുള്ളവരുടെ തിന്മയില്‍ നിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാര്‍ഗ്ഗം സിദ്ധിച്ചവനായി. പിശാച് അവനില്‍ നിന്ന് അകന്ന് നില്‍ക്കും. എന്നിട്ട് മറ്റൊരു പിശാചിനോട് പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീര്‍ച്ചയായും അയാള്‍ക്ക് സന്മാര്‍ഗ്ഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവരില്‍ നിന്നുള്ള തിന്മ അയാള്‍ക്ക് തടയപ്പെട്ടിരിക്കുന്നു, അയാള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.” സുനനു അബീദാവൂദ്. ഹദീ ഥിനെ ഇബ്നുബാസ് തുഹ്ഫയില്‍ ഹസനെന്നും അല്‍ബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

തിരുനബി (സ്വ) വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ആകാശത്തിലേക്ക് കണ്ണു നടുകയും താഴെ വരുന്ന ദുആ ചൊല്ലുകയും ചെയ്യാതെ പുറപ്പെടാറില്ലായിരുന്നു എന്ന് ഉമ്മുസലമഃ (റ) യില്‍ നിന്ന് ഇമാം അബൂദാവൂദും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പു.

اللَّهُمَّ إِنِّى أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ ، أَوْ أَزِلَّ أَوْ أُزَلَّ ، أَوْ أَظْلِمَ أَوْ أُظْلَمَ ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ.

അല്ലാഹുവേ, ഞാന്‍ വഴിപിഴക്കുന്നതില്‍ നിന്നും വഴിപിഴപ്പിക്കപ്പെടുന്നതില്‍ നിന്നും വ്യതിചലിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതില്‍നിന്നും അക്രമിക്കുന്നതില്‍നിന്നും അക്രമിക്കപ്പെടുന്നതില്‍ നിന്നും അവിവേകം പ്രവൃത്തിക്കുന്നതില്‍ നിന്നും എന്നോട് അവിവേകം കാണിക്കപ്പെടുന്നതില്‍ നിന്നും നിന്നില്‍ ഞാന്‍ അഭയം തേടുന്നു.

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

ഭക്ഷണപാനീയങ്ങള്‍, ഏതാനും ദിക്റുകള്‍

ഭക്ഷണപാനീയങ്ങള്‍, ഏതാനും ദിക്റുകള്‍

ഭക്ഷണം ലഭിച്ചാല്‍

ഭക്ഷണം ലഭിച്ചാല്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ

‘അല്ലാഹുവേ, ഞങ്ങള്‍ക്ക് ഈ ഭക്ഷണത്തില്‍ നീ ബര്‍ക്കത്ത് ചൊരിയേണമേ. ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ.’

ഭക്ഷിക്കുവാന്‍ തുടങ്ങുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْــمِ اللهِ

അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ ഭക്ഷിക്കുവാന്‍ ആരംഭിക്കുന്നു)

തുടക്കത്തില്‍ ബിസ്മി മറന്നാല്‍

ഭക്ഷണം കഴിക്കുമ്പോള്‍ തുടക്കത്തില്‍ ബിസ്മി ചൊല്ലുവാന്‍ മറന്നാല്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി ആഇശാ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലു ണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللَّهِ فِى أَوَّلِهِ وَآخِرِهِ

‘ഇതിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും ഞാന്‍ അല്ലാഹുവിന്‍റെ നാമത്തിലാകുന്നു.’

ഭക്ഷിച്ചു കഴിഞ്ഞാല്‍

ഭക്ഷണം കഴിച്ചവന്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

‘എന്നില്‍ നിന്നുള്ള യാതൊരു കഴിവും ചലനശേഷിയും കൂടാതെ ഇത് എന്നെ ഭക്ഷിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.’

തിരുനബി (സ്വ) ഭക്ഷണം കഴിച്ചാല്‍ താഴെ വരുന്ന ദിക്റും ചൊല്ലിയിരുന്നതായി ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ أَطْعَمْتَ وَأَسْقَيْتَ وَأَغْنَيْتَ وَأَقْنَيْتَ وَهَدَيْتَ وَأَحْيَيْتَ فَلَكَ الْحَمْدُ عَلَى مَا أَعْطَيْتَ

അല്ലാഹുവേ, നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ധന്യമാക്കുകയും സംതൃപ്തിപ്പെടുത്തുകയും സന്മാര്‍ഗ്ഗം കാണിക്കുകയും ജീവിപ്പി ക്കുകയും ചെയ്തു; നീ ഏകിയതിനാല്‍ നിനക്ക് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.

തിരുനബി (സ്വ) ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലാറുള്ളതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا

‘ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ദഹിപ്പിക്കുകയും അതിനെ (വിസര്‍ജ്ജിക്കുവാന്‍) പുറത്തേക്ക് വഴിയാക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.

ഭക്ഷണത്തളിക ഉയര്‍ത്തിയാല്‍

മുന്നില്‍ നിന്ന് ഭക്ഷണത്തളിക ഉയര്‍ത്തിയാല്‍ നബി (സ്വ) താഴെ വരും പ്രകാരം പറയുമായിരുന്നു എന്ന് അബൂഉമാമഃ (റ) യില്‍ നിന്ന് ഇമാം ബുഖാരി നിവേദനം.

الْحَمْدُ لِلَّهِ حَمْداً كَثِيرًا طَيِّبًا مُبَارَكًا فِيهِ غَيْرَ مُوَدَّعٍ وَلَا مُسْتَغْنًى عَنْهُ رَبَّنَا

പുണ്യപ്രവൃത്തിയെടുക്കുന്നതില്‍ ഉപേക്ഷിക്കപ്പെടാത്തവനും നിരാശ്രയനുമായ ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനുമാത്രമാകു ന്നു മുഴുവന്‍ സ്തുതികളും; ധാരാളവും മഹനീയവും അനുഗ്രഹീതവുമായ സ്തുതികള്‍.

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

വസ്ത്രധാരണം ഏതാനും ദിക്റുകള്‍

വസ്ത്രധാരണം ഏതാനും ദിക്റുകള്‍

വസ്ത്രം ധരിക്കുമ്പോള്‍

വസ്ത്രം ധരിക്കുന്നവന്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലി യാല്‍ അവന്‍റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى كَسَانِى هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

‘എന്നില്‍ നിന്നുള്ള യാതൊരു കഴിവും ശേഷിയും കൂടാതെ ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വസ്തുതികളും.’

പുതുവസ്ത്രം ധരിക്കുമ്പോള്‍

പുതുവസ്ത്രം ധരിച്ചാല്‍ തിരുനബി (സ്വ) പറയാറുണ്ടായിരുന്നതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ

‘അല്ലാഹുവേ, നിനക്ക് മാത്രമാണ് സ്തുതികള്‍ മുഴുവനും. നീയാണ് ഇത് എന്നെ ധരിപ്പിച്ചത്. ഇതിന്‍റെ നന്മയും ഇത് ഏതൊന്നിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ അതിന്‍റെ നന്മയും നിന്നോട് ഞാന്‍ തേടുന്നു. ഇതിന്‍റെ തിന്മയില്‍നിന്നും ഇത് ഏതൊന്നിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ അതിന്‍റെ തിന്മയില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.’

പുതുവസ്ത്രം ധരിച്ചയാളെ കാണുമ്പോള്‍

പുതുവസ്ത്രം ധരിച്ച ഉമറി (റ) നു വേണ്ടി തിരുനബി (സ്വ) ദുആ ചെയ്തതായി ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اِلْبِسْ جَدِيداً وَعِشْ حميداً ومُتْ شهيداً

‘(അല്ലാഹു) താങ്കളെ പുതിയത് ധരിപ്പിക്കട്ടേ, സ്തുത്യര്‍ഹനായി താങ്കളെ ജീവിപ്പിക്കട്ടെ, ശഹീദായി മരിപ്പിക്കട്ടെ.’

പുതുവസ്ത്രം ധരിച്ച വ്യക്തിക്കുവേണ്ടി താഴെ വരും പ്രകാരം സ്വഹാബികള്‍ ദുആ ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

تُبْلِى وَيُخْلِفُ اللَّهُ تَعَالَى

‘(താങ്കളുടെ വസ്ത്രം) ജീര്‍ണ്ണിക്കുകയും അല്ലാഹു പകരം നല്‍കുകയും ചെയ്യും. (എല്ലാം ധരിച്ച് ജീവിക്കുവാന്‍ താങ്കള്‍ക്ക് അല്ലാഹു ദീര്‍ഘായുസ്സ് നല്‍കട്ടേ എന്ന് സാരം)

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

വിസര്‍ജ്ജന മര്യാദയുമായി ബന്ധപ്പെട്ട ദിക്റുകള്‍​

വിസര്‍ജ്ജന മര്യാദയുമായി ബന്ധപ്പെട്ട ദിക്റുകള്‍

വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍

മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുന്ന മനുഷ്യരുടെ നഗ്നതകള്‍ ജിന്നുകളില്‍ നിന്നു മറക്കുവാന്‍ ബിസ്മില്ലാഹ് ചൊല്ലണമെന്ന് തിരുമൊഴി അറിയിക്കുന്നു. ഹദീഥിനെ അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْــمِ اللهِ

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പ്രവേശിക്കുന്നു)’

മലമൂത്രവിസര്‍ജ്ജന സ്ഥലങ്ങളില്‍ പിശാചുക്കള്‍ സന്നിഹിതരാകുന്നതിനാല്‍ വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുന്നവര്‍ താഴെ വരുന്ന ദുആ ചൊല്ലുവാന്‍ നബി (സ്വ) കല്‍പിച്ചതായും തിരുമേനി (സ്വ) ഇതു ചൊല്ലിയതായും സ്വഹീഹായ ഹദീഥുകളിലുണ്ട്.

اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

‘അല്ലാഹുവേ, ആണ്‍പിശാചുക്കളില്‍ നിന്നും പെണ്‍പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് കാവലിനെ തേടുന്നു.’

വിസര്‍ജ്ജന സ്ഥലത്തുനിന്ന് ഇറങ്ങുമ്പോള്‍

തിരുനബി (സ്വ) വിസര്‍ജ്ജന സ്ഥലത്തുനിന്ന് പുറപ്പെട്ടാല്‍,

غُفْــرَانَكَ

‘അല്ലാഹുവേ ഞാന്‍ നിന്‍റെ പാപമോചനം തേടുന്നു.’ എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

ഉറക്കവുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

ഉറക്കവുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

ഉറക്കശയ്യ പ്രാപിക്കുമ്പോള്‍

തിരുനബി (സ്വ) രാത്രി കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ കവിളിന് താഴെ കൈ വെച്ച് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا

‘അല്ലാഹുവേ നിന്‍റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.’

തിരുനബി (സ്വ) രാത്രി കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ വലതു കൈ വലതു കവിളില്‍ വെച്ച് ഇപ്രകാരം മൂന്ന് തവണ പറയുമായിരുന്നു എന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ قِنِى عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ

‘അല്ലാഹുവേ, നീ നിന്‍റെ ദാസന്മാരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിനം നിന്‍റെ ശിക്ഷയില്‍നിന്ന് എന്നെ കാക്കേണമേ.’

ഒരാള്‍ ഉറങ്ങുവാന്‍ തന്‍റെ വിരിപ്പിലെത്തിയാല്‍ തന്‍റെ വസ്ത്രത്തിന്‍റെ അറ്റംകൊണ്ട് വിരിപ്പ് മൂന്നു തവണ കുടയുവാ നും ഇപ്രകാരം ചൊല്ലുവാനും നബി (സ്വ) കല്‍പിച്ചതായി സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.

بِاسْمِكَ رَبِّ وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِى فَاغْفِرْ لَهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

‘എന്‍റെ രക്ഷിതാവേ നിന്‍റെ നാമത്തില്‍ ഞാന്‍ എന്‍റെ പാര്‍ശ്വം വെച്ചിരിക്കുന്നു. നിന്നെക്കൊണ്ടാണ് ഞാന്‍ അത് ഉയര്‍ത്തുന്നത്. എന്‍റെ ശരീരത്തെ (മരണത്തിലൂടെ) നീ പിടിച്ചുവെങ്കില്‍ അതിനോട് പൊറുക്കേണമേ. നീ അതിനെ (ജീവിക്കുവാന്‍) അയച്ചുവെങ്കില്‍ നിന്‍റെ സജ്ജനങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതുകൊണ്ട് അ തിനേയും നീ സംരക്ഷിക്കേണമേ.’

നബി (സ്വ) എല്ലാ രാത്രിയിലും കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ ഇരു കൈകളും ചേര്‍ത്ത് അതില്‍ ഊതുകയും ശേഷം ഇഖ്ലാസ്വ്, ഫലക്വ്, നാസ് എന്നീ സൂറത്തുകള്‍ അവയില്‍ ഓതി തന്‍റെ തലയില്‍ തുടങ്ങി മുഖത്തും ശരീരത്തില്‍ കൈ എത്തുന്ന ഭാഗങ്ങളിലെല്ലാം തടവുമായിരുന്നു എന്നും ഇങ്ങനെ മൂന്ന് തവണ ആവര്‍ത്തിക്കുമായിരുന്നു എന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

താഴെ വരുന്ന ദുആ വചനം തിരുനബി (സ്വ) ചൊല്ലുന്നത് കേട്ടതിനാല്‍ ഇബ്നുഉമര്‍ (റ) ഇതു ചൊല്ലുവാന്‍ കല്‍പിക്കുമായിരുന്നു എന്ന് ഇമാം മുസ്ലിമിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

اللَّهُمَّ خَلَقْتَ نَفْسِى وَأَنْتَ تَوَفَّاهَا لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا وَإِنْ أَمَتَّهَا فَاغْفِرْ لَهَا اللَّهُمَّ إِنِّى أَسْأَلُكَ الْعَافِيَةَ

‘അല്ലാഹുവേ, നീ എന്‍റെ ശരീരത്തെ പടച്ചു. നീ അതിനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. അതിന്‍റെ മരണവും അതിന്‍റെ ജീവിതവും നിന്‍റെ (കഴിവുകൊണ്ടാണ്). നീ അതിനെ ജീവിപ്പിച്ചാല്‍ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ മരിപ്പിച്ചാല്‍ അതിനോട് പൊറുക്കേണമേ. അല്ലാഹുവേ നിന്നോട് ഞാന്‍ സൗഖ്യം തേടുന്നു.’

മകള്‍ ഫാത്വിമ (റ) യേയും മരുമകന്‍ അലി (റ) യേയും കിടപ്പറ പ്രാപിച്ചാല്‍ തസ്ബീഹുകളും തഹ്മീദുകളും തക്ബീറുകളും ചൊല്ലുവാന്‍ തിരുനബി (സ്വ) പഠിപ്പിച്ചു. വീട്ടില്‍ ഒരു വേലക്കാരന്‍ സഹായത്തിന് ഉണ്ടാകുന്നതിനേക്കാള്‍ ഉത്തമമാണ് ഈ കര്‍മ്മമെന്ന് തിരുമേനി (സ്വ) ഉണര്‍ത്തി. സംഭവം വിശദമായി സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.

سُبْحَانَ اللهِ
(മുപ്പത്തിമൂന്ന് തവണ വീതം)

الحَمْدُ للهِ
(മുപ്പത്തിമൂന്ന് തവണ വീതം)

اللهُ أَكْبَرُ
(മുപ്പത്തിനാല് തവണ)

ഒരാള്‍ ഉറങ്ങുവാന്‍ ഉദ്ദേശിച്ചാല്‍ വലതുഭാഗം ചെരിഞ്ഞ് കിടക്കുവാനും ശേഷം ചൊല്ലുവാനും തിരുനബി (സ്വ) കല്‍പിച്ചതായി സ്വഹീഹ് മുസ്ലിമിലുണ്ട്.

أَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ

‘വാനങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്‍റേ യും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, വിത്തും ധാന്യവും മുളപ്പിച്ചവനായ, തൗറാത്തും ഇഞ്ചീലും ഫുര്‍ക്വാനും അ വതരിപ്പിച്ചവനായ അല്ലാഹുവേ, നിന്‍റെ പിടിത്തത്തിലുള്ളതായ എ ല്ലാ വസ്തുക്കളുടേയും തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അല്‍അവ്വല്‍ നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാകുന്നു അല്‍ആഖിര്‍ നിനക്ക് ശേഷം യാതൊ ന്നുമില്ല. നീയാകുന്നു അളള്വാഹിര്‍ നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു അല്‍ബാത്വിന്‍ നിന്‍റെ (അറിവു)കൂടാതെ യാതൊന്നു മില്ല. നീ ഞങ്ങളുടെ കടം വീട്ടേണമേ. ദാരിദ്ര്യത്തില്‍ നിന്ന് കരകയ റ്റി ഞങ്ങളെ ധന്യരാക്കേണമേ.’

ഉറക്കശയ്യ പ്രാപിക്കുമ്പോള്‍ താഴെവരുന്ന വചനം പ്രാര്‍ത്ഥിക്കുവാന്‍ അബൂബകറി (റ) നോട് തിരുനബി (സ്വ) കല്‍പ്പിച്ചു. ഇമാം അബൂദാവൂദ് തിര്‍മുദി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. നവവിയും ഇബ്നുഹജറും മറ്റും സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

‘ആകാശങ്ങളും ഭൂമിയും ഇല്ലായ്മയില്‍നിന്നു സൃഷ്ടിച്ചവനായ, ദൃ ശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാര്‍ത്ഥ ആരാധ്യനാ യി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്‍റെ ശരീരത്തിന്‍റെ തിന്മകളില്‍ നിന്നും പിശാചിന്‍റെ കെടുതികളില്‍ നിന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കുവാന്‍ അവ ന്‍ ക്ഷണിക്കുന്ന കാര്യങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതില്‍നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’

നബി (സ്വ) കിടപ്പറ പ്രാപിച്ചാല്‍ പ്രാര്‍ത്ഥിച്ചിരുന്നതായി അനസി (റ) ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.

الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا ، فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ

‘നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങള്‍ നിര്‍ വ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹു വിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. കാരണം എത്രയാ ളുകളാണ്; അവര്‍ക്ക് കാര്യങ്ങള്‍ നിര്‍വ്വഹിച്ച് നല്‍കുവാനും അഭ യം നല്‍കുവാനും യാതൊരാളുമില്ല.’

കിടപ്പറ തയ്യാറായാല്‍ തിരുനബി (സ്വ) താഴെ വരും വിധം ചൊല്ലിയിരുന്നതായി ഇബ്നുഉമറി (റ) ല്‍നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِي كَفَانِي وَآوَانِي وَأَطْعَمَنِي وَسَقَانِي وَالَّذِي مَنَّ عَلَيَّ فَأَفْضَلَ وَالَّذِي أَعْطَانِي فَأَجْزَلَ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ اللَّهُمَّ رَبَّ كُلِّ شَيْءٍ وَمَلِيكَهُ وَإِلَهَ كُلِّ شَيْءٍ أَعُوذُ بِكَ مِنْ النَّارِ

‘എന്‍റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും എനിക്ക് അഭയമേകുകയും എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. എന്‍റെമേല്‍ അനുഗ്രഹമ രുളുകയും അതു മഹത്തരമാക്കുകയും എനിക്കു നല്‍കുകയും അത് ധാരാളമാക്കുകയും ചെയ്തവനത്രേ അവന്‍. ഏത് അവസ്ഥ യിലും അല്ലാഹുവിനു മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. എ ല്ലാ വസ്തുക്കളുടേയും രക്ഷിതാവും (സര്‍വ്വാധികാരിയും സര്‍വ്വാ ധിപനുമായ) മലീകും മുഴുവന്‍ വസ്തുക്കളുടെ ആരാധ്യനുമായവ നേ നിന്നോടു നരകത്തീയില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു.’

കിടപ്പറ പ്രാപിക്കുന്നവന്‍ അവസാനമായി ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ച വചനങ്ങളാണ് ചുവടെ. ഇത് ചൊല്ലി കിടക്കുന്നവന്‍ മരണപ്പെടുകയാണെങ്കില്‍ ഫിത്വ്റത്തിലാണ് (ഇസ്ലാമിലാണ്) മരണപ്പെടുകയെന്ന് തിരുമേനി (സ്വ) ഉണര്‍ത്തി. വിഷയം ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ

‘അല്ലാഹുവേ എന്നെ ഞാന്‍ നിന്നിലേക്ക് ഏല്‍പ്പിച്ചിരിക്കുന്നു. എന്‍റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്‍റെ കാര്യങ്ങള്‍ നിന്നി ലര്‍പ്പിക്കുകയും എന്‍റെ മുതുകിനെ ഞാന്‍ നിന്നിലേക്ക് ചേര്‍ക്കുക യും ചെയ്തിരിക്കുന്നു. നിന്‍റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ടും നിന്‍റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നില്‍നിന്ന് നിന്നിലേ ക്കല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവതരിപ്പിച്ച കിതാ ബിലും നീ അയച്ച നിന്‍റെ നബിയിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.’

ആയത്തുല്‍കുര്‍സിയ്യ് ഓതുക

കിടക്കുവാന്‍ വിരിപ്പിലേക്കണഞ്ഞാല്‍ ആയത്തുല്‍കുര്‍ സിയ്യ് ഓതുവാന്‍ നബി (സ്വ) കല്‍പ്പിക്കുകയും അത് ഓതിയാല്‍ പു ലരുവോളം ശെയ്ത്വാന്‍ അടുക്കുകയില്ലെന്നും അല്ലാഹുവില്‍ നി ന്നുള്ള ഒരു സംരക്ഷകന്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും തിരു നബി (സ്വ) അറിയിക്കുകയും ചെയ്തു. വിഷയം വിശദമായി സ്വ ഹീഹുല്‍ ബുഖാരിയിലുണ്ട്.

സൂറത്തുസ്സജദഃയും സൂറത്തുല്‍മുല്‍കും ഓതുക

ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി (സ്വ) ഉറങ്ങാറില്ലായിരുന്നു എന്ന് ജാബിറി (റ) ല്‍ നിന്ന് ഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അല്‍ബാനി ഹദീ ഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സൂറത്തുല്‍കാഫിറൂന്‍ ഓതുക

തിരുദൂതരേ, ഞാന്‍ എന്‍റെ കിടപ്പറപ്രാപിച്ചാല്‍ ചൊല്ലു വാന്‍ എന്നെ വല്ലതും പഠിപ്പിച്ചാലുമെന്ന് ഫര്‍വത് ഇബ്നു നൗഫല്‍ (റ) താല്‍പര്യപ്പെട്ടപ്പോള്‍ ‘താങ്കള്‍ അല്‍കാഫിറൂന്‍ പാരാ യണം ചെയ്യുക. കാരണം അത് ശിര്‍ക്കില്‍ നിന്ന് വിട്ടകലലാകു ന്നു’ എന്ന് തിരുമേനി (സ്വ) പ്രതികരിച്ചു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സൂറത്തുല്‍ഇസ്റാഉം സൂറത്തുസ്സുമറും ഓതുക

ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി (സ്വ) തന്‍റെ വിരിപ്പില്‍ ഉറങ്ങാറില്ലായിരുന്നു എന്ന് ആഇശാ (റ) യില്‍നിന്ന് ഇമാം തിര്‍മുദി നിവേദനം ചെയ്തിട്ടുണ്ട്. അല്‍ബാ നി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

ചീത്ത സ്വപ്നം ദര്‍ശിച്ചാല്‍

1. ഇടത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം പാറ്റിത്തുപ്പുക
2. സ്വപ്നത്തിന്‍റെ കെടുതിയില്‍ നിന്ന് അല്ലാഹുവോട് രക്ഷ തേടുക
3. സ്വപ്നത്തില്‍ കണ്ടത് ആരോടും പറയാതിരിക്കുക
4. സ്വപ്നം ദര്‍ശിച്ച ഭാഗം മാറി തിരിഞ്ഞ് കിടക്കുക
5. എഴുന്നേറ്റ് നമസ്കരിക്കുക
6. പാഴ്കിനാവ് പൈശാചിക കളികളാണ്

തിരുനബി (സ്വ) പറഞ്ഞു: “നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാകു ന്നു. ചീത്ത സ്വപ്നം പിശാചില്‍ നിന്നുമാകുന്നു. വല്ലവനും സ്വ പ്നം കാണുകയും അതില്‍ വല്ലതും അവന് അനിഷ്ടകരമാവു കയും ചെയ്താല്‍ അവന്‍ തന്‍റെ ഇടതുഭാഗത്തേക്ക് പാറ്റിത്തു പ്പുകയും അല്ലാഹുവോട് പിശാചില്‍നിന്ന് രക്ഷതേടുകയും ചെ യ്യട്ടേ. അത് അവനെ ഉപദ്രവിക്കുകയില്ല. അതിനെക്കുറിച്ച് ആ രോടും അവന്‍ പറയാതിരിക്കട്ടേ. നല്ല സ്വപ്നമാണ് കാണുന്ന തെങ്കില്‍ അവന്‍ സന്തോഷിക്കട്ടേ. താന്‍ ഇഷ്ടപ്പെടുന്നവരോട് മാത്രം പറയുകയും ചെയ്യട്ടെ.” (മുസ്ലിം) മുസ്ലിമിന്‍റെ മറ്റ് റി പ്പോര്‍ട്ടുകളില്‍: “താനുണ്ടായിരുന്ന ഭാഗത്തുനിന്ന് തിരിഞ്ഞ് കി ടക്കട്ടെ.” എന്നും “എഴുന്നേറ്റ് നമസ്കരിക്കട്ടേ” എന്നും ഉണ്ട്.

നല്ല സ്വപ്നം ദര്‍ശിച്ചാല്‍

ډ നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നുള്ള സുവിശേഷമാണ്
ډ അതിന് അല്ലാഹുവിനെ സ്തുതിക്കുക
ډ ഗുണകാംക്ഷികളോടും ഇഷ്ടക്കാരോടും മാത്രമേ പറയാവൂ.
ډ അസൂയാലുക്കളോട് വിശിഷ്യാ പറയാതിരിക്കുക
ډ നല്ല സ്വപ്നം ദര്‍ശിച്ചാല്‍ സന്തോഷിക്കുക
ഉപരിസൂചിത വിവരങ്ങളും വിധികളും സ്വഹീഹുല്‍ബുഖാരിയിലും മുസ്ലിമിലും വന്ന ഹദീഥുകളില്‍നിന്ന് ക്രോഡീകരിച്ചതാണ്.

ഉറക്കത്തില്‍ പേടിച്ചാല്‍

ഉറക്കില്‍ വല്ലവനും പേടിച്ചാല്‍ ചൊല്ലുവാന്‍ നബി (സ്വ) പഠിപ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ ، وَعِقَابِهِ ، وَشَرِّ عِبَادِهِ ، وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُون

അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍റെ കോപ ത്തില്‍നിന്നും ശിക്ഷയില്‍നിന്നും അവന്‍റെ ദാസന്മാരുടെ കെടുതി യില്‍നിന്നും പിശാചുക്കളുടെ കുത്തുകളില്‍നിന്നും പിശാചുക്കള്‍ സന്നിഹിതരാകുന്നതില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു.

ഉറക്കില്‍ തിരിഞ്ഞ് കിടക്കുമ്പോള്‍

തിരുനബി (സ്വ) ഉറക്കില്‍ തിരിഞ്ഞ് കിടക്കുമ്പോള്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലുമായിരുന്നു എന്ന് ഇമാം ഇബ്നുഹിബ്ബാ നും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

لاَ إِلَهَ إلاَّ الله الوَاحِدُ القَهَّارُ، رَبُّ السَّمَوَاتِ واْلأَرْضِ ، ومَا بَيْنَهُمَا العَزِيزُ الغَفَّارُ

‘ഏകനും എല്ലാം അതിജയിച്ചവനും വാനങ്ങളുടേയും ഭൂമിയുടേയും അവക്കിടയിലുള്ളതിന്‍റേയും നാഥനും ഉന്നതനും പാപങ്ങള്‍ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല.’

ഉറക്കമുണരുമ്പോഴുള്ള ദിക്റുകള്‍, ദുആഉകള്‍

രാത്രിയില്‍ ഉറക്കമുണര്‍ന്നാല്‍

രാത്രിയാല്‍ ഉറക്കമുണര്‍ന്ന് താഴെ വരുന്ന ദിക്ര്‍ ചൊല്ലി ശേഷം, ‘അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണമേ… എന്നോ അല്ലെങ്കില്‍ മറ്റു ദുആകള്‍ നിര്‍വ്വഹിക്കുകയോ ചെയ്താല്‍ അവന് ഉത്തരം നല്‍കപ്പെടുമെന്നും അയാള്‍ എഴുന്നേല്‍ക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരിക്കുകയും ചെയ്താല്‍ അയാളുടെ നമസ്കാരം സ്വീകരിക്കപ്പെടുമെന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

രാത്രിയില്‍ ഉറക്കമുണര്‍ന്ന് നമസ്കരിക്കുമ്പോള്‍

ആഇശാ (റ) പറയുന്നു: തിരുനബി (സ്വ) രാത്രിയില്‍ എഴു ന്നേറ്റാല്‍,
പത്തു തവണ തക്ബീറും (അല്ലാഹു അക്ബര്‍)
പത്തു തവണ തഹ്മീദും (അല്‍ഹംദുലില്ലാഹ്)
പത്തു തവണ سُبْحَانَ اللهِ وَبِحَمْدِهِ യും
പത്തു തവണ: سُبْحَانَ المَلِكِ القُدُّوسِ ഉം
പത്തു തവണ ഇസ്തിഗ്ഫാറും (അസ്തഗ്ഫിറുല്ലാഹ്)
പത്തു തവണ തഹ്ലീലും (ലാഇലാഹ ഇല്ലല്ലാഹ്) ശേഷം,

الَّلهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ القِيَامَةِ

‘അല്ലാഹുവേ, ഭൗതികലോകത്തെ ഇടുക്കങ്ങളില്‍ നിന്നും അന്ത്യനാ ളിലെ ഇടുക്കങ്ങളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയംതേടുന്നു.’ എന്നു ചൊല്ലി തന്‍റെ (രാത്രി) നമസ്കാരം തുടങ്ങുമായിരുന്നു. (സുനനുഅബീദാവൂദ്) അല്‍ബാനി ഹസനുന്‍സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു.

ഉറക്കില്‍നിന്ന് ഉണരുമ്പോള്‍

തിരുനബി (സ്വ) ഉറക്കമുണരുമ്പോള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു വെന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്തു.

الْحَمْدُ لِلَّهِ الَّذِى أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

‘നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും. അവനിലേക്കാകുന്നു ഉയര്‍ത്തെഴുന്നേല്‍ക്കല്‍.’

ഉറക്കമുണരുന്നവര്‍ താഴെ വരും പ്രകാരം ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

الحَمْدُ لله الَّذِي عَافَانِي في جَسَدِي ورَدَ عَلَيَّ رُوحِي وأَذِنَ لِي بِذِكْرِه

‘എന്‍റെ ശരീരത്തില്‍ സൗഖ്യമേകുകയും എന്‍റെ റൂഹ് എന്നില്‍ തിരിച്ചേകുകയും ദിക്റെടുക്കുവാന്‍ എന്നെ അനുവദിക്കുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.’

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തുകള്‍

തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തുകള്‍

ഇബ്നുല്‍ക്വയ്യിം (റ) തന്‍റെ, ‘ജലാഉല്‍ അഫ്ഹാം ഫി സ്സ്വലാത്തി വസ്സലാമി അലാഖയ്രില്‍അനാം’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ‘തിരുദൂതരെ (സ്വ) പുകഴ്ത്തുക, തിരുദൂതരു (സ്വ) ടെ സ്ഥാന വും മഹത്ത്വവും പ്രഖ്യാപിക്കുക, തിരുമേനി (സ്വ) യെ ആദരിക്കുവാനും അടുപ്പിക്കുവാനുമുദ്ദേശിച്ചത് പ്രഘോഷിക്കുക തുടങ്ങിയതാണ് അല്ലാഹുവിന്‍റേയും മലക്കുകളുടേയും സ്വലാത്ത്. തന്‍റെ സ്വലാത്തിനെ കുറിച്ചും മലക്കുകളുടെ സ്വലാത്തിനെ കുറിച്ചും അല്ലാഹു പറഞ്ഞത് അവനോടു തേടലാണ് സൂറത്തു അഹ്സാബിലെ ആയത്തിലൂടെ നമ്മോടു കല്‍പിക്കപെട്ട സ്വലാത്ത്.’

പണ്ഡിതന്മാര്‍ സ്വലാത്തിന് മറ്റ് അര്‍ത്ഥങ്ങളും പറഞ്ഞിട്ടുണ്ട്. നമ്മോട് സ്വാലത്തു ചൊല്ലുവാന്‍ ആവശ്യപെട്ട സൂറത്ത് അഹ്സാബിലെ വചനം താഴെ വരുന്നതാണ്.

إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) സ്വലാത്തും സലാമുമുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുക. (വിശുദ്ധ ഖുർആൻ 33:56)

സ്വലാത്തിന്‍റെ മഹത്ത്വങ്ങള്‍ അറിയിക്കുന്ന ധാരാളം തിരുമൊഴികള്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ‘വല്ലവനും എന്‍റെമേല്‍ ഒരു സ്വലാത്തുചൊല്ലിയാല്‍ അല്ലാഹു അവന് പത്തു സ്വലാത്ത് നിര്‍വ്വഹിക്കു’മെന്നും ‘അന്ത്യനാളില്‍ തിരുദൂതരോ (സ്വ) ട് ഏറ്റവും കടപ്പെട്ടവന്‍ സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവനാണെന്നും’ ‘സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവര്‍ക്ക് മനഃപ്രയാസത്തില്‍നിന്നു രക്ഷ നല്‍കപ്പെടുമെന്നും’ അറിയിക്കുന്ന ഹദീഥുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. തിരുദൂതര്‍ (സ്വ) പറയപ്പെട്ടിട്ട് സ്വലാത്തു ചൊല്ലാത്തവന്‍ പിശുക്കനാണെന്നും, അവന്‍ സ്വര്‍ഗ ത്തിലേക്കുള്ള വഴി തെറ്റിയവനാണെന്നും, അവന്‍ ഭാഗ്യം കെട്ടവനാണെന്നും, നാശംഭവിച്ചവനാണെന്നുമൊക്കെ അ റിയിക്കുന്ന ഹദീഥുകളും ഈ വിഷയത്തിലുണ്ട്. ഇമാം ഇ ബ് നുഹജര്‍ ഫത്ഹുല്‍ബാരിയില്‍ പ്രസ്തുത ഹദീഥുകളെ വിശദമായി നല്‍കിയിട്ടുണ്ട്.

നബികുടുംബത്തിന് എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന സ്വഹാബത്തിന്‍റെ ചോദ്യത്തിന് തിരുമേനി (സ്വ) പ്രതികരിച്ചത് കഅ്ബ് ഇബ്നുഉജ്റഃയില്‍നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ ഇബ്റാഹീമിനും കുടുംബത്തിനും നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്തു നിര്‍വ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യര്‍ഹനും ഉ ന്നതനുമാണ്. അല്ലാഹുവേ ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും കുടുംബ ത്തേയും നീ അനുഗ്രഹിക്കേണമേ. നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

കഅ്ബ് ഇബ്നു ഉജ്റഃ (റ) യില്‍ നിന്നുള്ള ഇമാം ബുഖാരിയുടെ തന്നെ നിവേദനത്തില്‍ സ്വലാത്തിന്‍റെ മറ്റൊരു രൂപം ഇപ്രകാരമാണ്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد، اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്ത് നിര്‍വ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്ന തനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്ന തനുമാണ്.’

എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ചോദ്യത്തിനു തിരുമേനി (സ്വ) പ്രതികരിച്ചത് ഇമാം ബുഖാരി അബൂ സഈദില്‍ഖുദ്രി (റ) യില്‍നിന്നു ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ

‘അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതു പോലെ നിന്‍റെ ദാസനും ദൂതനുമായ മുഹമ്മദിനു നീ സ്വലാത്ത് നിര്‍വ്വഹിക്കേണമേ! അല്ലാഹുവേ, ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ!’

എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ചോ ദ്യത്തിനു തിരുമേനി (സ്വ) പ്രതികരിച്ചത് അബൂഹുമെയ്ദ് അസ്സാ ഇദീ (റ) യില്‍നിന്നു ഇമാം ബുഖാരി ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കും നീ സ്വലാത്ത് നിര്‍വ്വഹിക്കേണമേ! ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും ഭാര്യമാരേയും സന്താനങ്ങളേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ബ ശീര്‍ ഇബ്നു സഅ്ദി?ന്‍റെ ചോദ്യത്തിനു തിരുമേനി പ്രതി കരിച്ചത് അബൂ മസ്ഊദ് അല്‍അന്‍സ്വാരി (റ) യില്‍ നിന്നു ഇ മാം മുസ്ലിം ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്തു നിര്‍വ്വഹിച്ചതു പോലെ മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും നീ സ്വലാത്തു നിര്‍വ്വഹിക്കേണമേ! അല്ലാഹുവേ, ലോകരില്‍ ഇബ് റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹ മ്മദിനേയും മുഹമ്മദിന്‍റെ കുടുംബത്തേയും നീ അനുഗ്രഹി ക്കേണമേ, നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

തിരുനബി (സ്വ) ചൊല്ലിയിരുന്നതായി അബൂഹുമെയ്ദ് അസ്സാഇദീ(റ) യില്‍ നിന്നു ഇമാം അബൂദാവൂദ് നിവേദനം. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാര്‍ ക്കും സന്താനങ്ങള്‍ക്കും നീ കരുണ ചെയ്യേണമേ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമി ന്‍റെ കുടുംബത്തിന് നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാര്‍ക്കും സന്താനങ്ങള്‍ക്കും നീ അനു ഗ്രഹമേകേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനു മാണ്.’

താഴെ വരുന്ന സ്വലാത്ത് ഒരു വ്യക്തിയെ തിരുനബി (സ്വ) പഠിപ്പിച്ചതായി ഉക്വ്ബത്ത് ഇബ്നു അംറി(റ)ല്‍ നിന്നു ഇമാം അഹ്മദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ കരുണ വര്‍ഷിച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും നീ കരുണ വര്‍ഷിക്കേണമേ. അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹി ച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മു ഹമ്മദിന്‍റെ കുടുംബത്തിനും നീ അനുഗ്രഹമേകേണമേ! നിശ്ച യം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

 

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി