സദസ്സുകളുമായി ബന്ധപ്പെട്ട ദിക്റുകള്‍
സദസ്സിലിരിക്കുമ്പോള്‍
ഒരേ സദസ്സില്‍ ചുവടെയുള്ള ദുആ നൂറു തവണ നബി (സ്വ) നിര്‍വ്വഹിച്ചിരുന്നത് എണ്ണിയിരുന്നതായി ഇബ്നുഉമറി(റ) ല്‍നിന്ന് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
‘നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്‍റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവ നും കരുണ ചൊരിയുന്നവനുമാകുന്നു.’
സദസ്സ് പിരിയുമ്പോള്‍
സദസ്സ് പിരിഞ്ഞ് എഴുന്നേല്‍ക്കുന്നതിന് മുമ്പ് താഴെ വരുന്ന ദുആ വചനം ചൊല്ലിയാല്‍ ആ മജ്ലിസില്‍ നിന്ന് പോകുന്നതിനുമുമ്പ് പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് സുനനുത്തിര്‍മുദിയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
‘അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞാന്‍ നിന്നോട് പൊറുക്കലിനെ തേടുന്നു. നിന്നിലേക്ക് തൗബഃ ചെയ്ത് മടങ്ങുകയും ചെയ്യുന്നു.’
തിരുദൂതര്‍ (സ്വ) താഴെ വരുന്ന ദുആ ചെയ്യാതെ വളരെ വിരളമായേ സദസ്സില്‍നിന്ന് എഴുന്നേറ്റിരുന്നുള്ളൂ എന്ന് സുനനു ത്തിര്‍മുദിയിലുണ്ട്. ഇമാം തുര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بِهِ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ الْيَقِينِ مَا تُهَوِّنُ عَلَيْنَا مَصَائِبَ الدُّنْيَا، اللَّهُمَّ مَتِّعْنَا بأسْمَاعِنا، وَأَبْصَارِنَا، وقُوَّتِنَا مَا أحْيَيْتَنَا، وَاجْعَلْهُ الوارثَ مِنَّا، وَاجْعَلْ ثَأرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَلْ مُصيبَتَنَا فِي دِينِنَا، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا.
അല്ലാഹുവേ, ഞങ്ങള്‍ക്കും ഞങ്ങള്‍ നിന്നോടു തെറ്റു പ്രവര്‍ത്തിക്കുന്നതിനും ഇടയില്‍ മറയിടുന്ന നിന്നോടുള്ള പേടിയും നിന്‍റെ സ്വര്‍ഗത്തിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന നിനക്കുള്ള അനുസ രണവും ഭൗതിക ജീവിതത്തിലെ വിപത്തുകള്‍ ഞങ്ങള്‍ക്ക് നിസാരമാക്കിത്തരുന്ന ദൃഢവിശ്വാസവും നീ ഞങ്ങള്‍ക്കു കനിയേണമേ.
ഞങ്ങളുടെ കേള്‍വികളിലും കാഴ്ചകളിലും ശക്തികളിലും ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രയും നീ ഞങ്ങള്‍ക്ക് സുഖമേകേണമേ. പ്രസ്തുത സുഖം നീ ഞങ്ങള്‍ക്ക് ശേഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ പ്രതികാരം ഞങ്ങളോട് അന്യായം ചെയ്തവര്‍ക്കെതിരില്‍ മാത്രമാക്കേണമേ.
ഞങ്ങളോടു ശത്രുതവെച്ചവര്‍ക്കെതിരില്‍ നീ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ മുസ്വീബത്ത് നീ ഞങ്ങളുടെ ദീനില്‍ (ദീനീ നിഷ്ഠയെ കെടുത്തുന്നതും പോക്കുന്നതും) ആക്കരുതേ. ഞങ്ങളുടെ ഏറ്റവും വലിയ വിചാരവും വിജ്ഞാനത്തിന്‍റെ ലക്ഷ്യവും നീ ദുനിയാവ് ആക്കരുതേ. ഞങ്ങളോടു കരുണ കാണിക്കാത്തവര്‍ക്ക് നീ ഞങ്ങളുടെമേല്‍ ആധിപത്യം നല്‍കരുതേ.
അബുൽ ജബ്ബാർ അബ്ദുള്ള മദീനി