ഭക്ഷണപാനീയങ്ങള്‍, ഏതാനും ദിക്റുകള്‍

ഭക്ഷണം ലഭിച്ചാല്‍
ഭക്ഷണം ലഭിച്ചാല്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ
‘അല്ലാഹുവേ, ഞങ്ങള്‍ക്ക് ഈ ഭക്ഷണത്തില്‍ നീ ബര്‍ക്കത്ത് ചൊരിയേണമേ. ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ.’
ഭക്ഷിക്കുവാന്‍ തുടങ്ങുമ്പോള്‍
ഭക്ഷണം കഴിക്കുമ്പോള്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْــمِ اللهِ
അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ ഭക്ഷിക്കുവാന്‍ ആരംഭിക്കുന്നു)
തുടക്കത്തില്‍ ബിസ്മി മറന്നാല്‍
ഭക്ഷണം കഴിക്കുമ്പോള്‍ തുടക്കത്തില്‍ ബിസ്മി ചൊല്ലുവാന്‍ മറന്നാല്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി ആഇശാ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലു ണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْمِ اللَّهِ فِى أَوَّلِهِ وَآخِرِهِ
‘ഇതിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും ഞാന്‍ അല്ലാഹുവിന്‍റെ നാമത്തിലാകുന്നു.’
ഭക്ഷിച്ചു കഴിഞ്ഞാല്‍
ഭക്ഷണം കഴിച്ചവന്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ
‘എന്നില്‍ നിന്നുള്ള യാതൊരു കഴിവും ചലനശേഷിയും കൂടാതെ ഇത് എന്നെ ഭക്ഷിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.’
തിരുനബി (സ്വ) ഭക്ഷണം കഴിച്ചാല്‍ താഴെ വരുന്ന ദിക്റും ചൊല്ലിയിരുന്നതായി ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ أَطْعَمْتَ وَأَسْقَيْتَ وَأَغْنَيْتَ وَأَقْنَيْتَ وَهَدَيْتَ وَأَحْيَيْتَ فَلَكَ الْحَمْدُ عَلَى مَا أَعْطَيْتَ
അല്ലാഹുവേ, നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ധന്യമാക്കുകയും സംതൃപ്തിപ്പെടുത്തുകയും സന്മാര്‍ഗ്ഗം കാണിക്കുകയും ജീവിപ്പി ക്കുകയും ചെയ്തു; നീ ഏകിയതിനാല്‍ നിനക്ക് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.
തിരുനബി (സ്വ) ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലാറുള്ളതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
الْحَمْدُ لِلَّهِ الَّذِى أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا
‘ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ദഹിപ്പിക്കുകയും അതിനെ (വിസര്‍ജ്ജിക്കുവാന്‍) പുറത്തേക്ക് വഴിയാക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.
ഭക്ഷണത്തളിക ഉയര്‍ത്തിയാല്‍
മുന്നില്‍ നിന്ന് ഭക്ഷണത്തളിക ഉയര്‍ത്തിയാല്‍ നബി (സ്വ) താഴെ വരും പ്രകാരം പറയുമായിരുന്നു എന്ന് അബൂഉമാമഃ (റ) യില്‍ നിന്ന് ഇമാം ബുഖാരി നിവേദനം.
الْحَمْدُ لِلَّهِ حَمْداً كَثِيرًا طَيِّبًا مُبَارَكًا فِيهِ غَيْرَ مُوَدَّعٍ وَلَا مُسْتَغْنًى عَنْهُ رَبَّنَا
പുണ്യപ്രവൃത്തിയെടുക്കുന്നതില്‍ ഉപേക്ഷിക്കപ്പെടാത്തവനും നിരാശ്രയനുമായ ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനുമാത്രമാകു ന്നു മുഴുവന്‍ സ്തുതികളും; ധാരാളവും മഹനീയവും അനുഗ്രഹീതവുമായ സ്തുതികള്‍.
അബുൽ ജബ്ബാർ അബ്ദുള്ള മദീനി