12 – വിട്ടു വീഴച്ചക്കും സൗഖ്യത്തിനും​

12 - വിട്ടു വീഴച്ചക്കും സൗഖ്യത്തിനും

ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം ഹിദായത്തും (സന്മാർഗവും) ആഫിയത്തും (ആരോഗ്യവും) ആണ്. ഇവ നിലനിൽക്കാൻ എപ്പോഴും പ്രാർത്ഥിക്കണം. വിട്ടു വീഴ്ച്ച കാണിക്കുകയും അങ്ങേയറ്റം വിട്ടു വീഴ്ച്ച കാണിക്കുന്ന റബ്ബിനോട് വിട്ടു വീഴ്ച്ചക്കായി നാം തേടുകയും വേണം. അതാണ് നബി ﷺയുടെ മാതൃക. 

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

الترمذي

“അല്ലാഹുവേ, നിശ്ചയമായും നീ വിട്ടുവീഴ്ച്ച ചെയ്യുന്നവനാണ്. നീ വിട്ടു വീഴ്ച്ച ഇഷ്ടപ്പെടുന്നു. അതിനാൽ നീ എന്നോട് വിട്ടുവീഴ്ച്ച കാണിക്കെണമേ.” (തിർമിദി)

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

أبي داود

“അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതു ഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വത്തിൽ ഞാന്‍ അഭയംതേടുന്നു” (അബൂദാവുദ്)

اللَّهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِي الدُّنْيَا وَالْآخِرَةِ

ابن ماجه

‘അല്ലാഹുവേ, ഇഹലോകത്തും പരലോകത്തുമുള്ള മുആഫാത് (സൗഖ്യം) ഞാന്‍ നിന്നോട് തേടുന്നു.’ (ഇബ്‌നുമാജ)

اللَّهُمَّ إنِّي أسْألُكَ العفو و الْعَافِيَةَ واليقين فِي الآخِرَةِ والأولى

الترمذي

അല്ലാഹുവെ, ഇഹലോകത്തും പരലോകത്തും വിട്ട് വീഴ്ച്ചയും സൌഖ്യവും ഉറപ്പും ഞാൻ നിന്നോട് ചോദിക്കുന്നു. (തിർമിദി)

اللَّهُمَّ عَافِنِى فِى بَدَنِى اللَّهُمَّ عَافِنِى فِى سَمْعِى اللَّهُمَّ عَافِنِى فِى بَصَرِى لاَ إِلَهَ إِلاَّ أَنْتَ

أبي داود

“അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.” (അബൂദാവൂദ്)

03 – പ്രാർത്ഥനയുടെ മര്യാദകൾ

03 - പ്രാർത്ഥനയുടെ മര്യാദകൾ

آداب الدعاء

തെളിവുകൾ വിശദീകരിക്കാതെ പ്രാർത്ഥനയുടെ മര്യാദകളാണ് ഈ അദ്ധ്യായത്തിൽ കുറിക്കുന്നത്. പ്രമാണങ്ങളിൽ വന്ന മര്യാദകളെ ഓർമ്മപ്പെടുത്തുകയാണ് ഉദ്ദേശം. പ്രാർത്ഥനക്ക് മുമ്പ് നാം മനസ്സിലാക്കിവെക്കേണ്ട ഭാഗങ്ങളാണ് ഇതെല്ലാം.

02 – പ്രാർത്ഥനയുടെ പ്രാധാന്യം

02 - പ്രാർത്ഥനയുടെ പ്രാധാന്യം

أهمية الدعاء

അല്ലാഹു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചിട്ടുള്ളത് അവനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ്. അത് വിശദീകരിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും, വേദഗ്രന്ഥങ്ങളവതരിപ്പിച്ചതും. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു

وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلا لِيَعْبُدُونِ

എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ മനുഷ്യജിന്ന് വർഗങ്ങളെ സൃഷ്ടിച്ചിട്ടില്ല

الذاريات: 56

നമ്മുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കലാണ്. അവനോട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു

وَقَالَ رَبُّكُمْ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ. ഞാന്‍ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. തീർച്ച .

ഗാഫിർ:60

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِي إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ

നിന്നോട് എന്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാന്‍ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക) പ്രാർത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാന്‍ ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്

അൽബഖറ:186

അല്ലാഹു നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകും.

പലരുടെയും മനസ്സിലെ സംശയമാണ് അല്ലാഹു എന്റെ പ്രാർത്ഥന കേൾക്കുമോ, എന്നെ പരിഗണിക്കുമോ എന്നൊക്കെ. ഒരു വിശ്വാസിയുടെ മനസ്സിൽ ഒരിക്കലും വരാൻ പാടില്ലാത്ത ചിന്തയാണിത്. അല്ലാഹു മൂന്ന് രീതിയിലാണ് നമ്മുടെ പ്രാർത്ഥനകളെ പരിഗണിക്കുന്നത്. കാരണം നാം ചോദിക്കുന്ന കാര്യത്തെക്കുറിച്ച് നമ്മെക്കാൾ നന്നായി അറിയുന്നവൻ അല്ലാഹുവാണ്.

അബൂ സഈദി (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പാപവും, കുടുംബബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യം ഒരു മുസ്‌ലിം പ്രാർത്ഥിച്ചാൽ മൂന്നിൽ ഒരു കാര്യം അല്ലാഹു അവന് നൽകുന്നതാണ്. ഒന്നുകിൽ അവന്‍ പ്രാർത്ഥിച്ച കാര്യം പെട്ടെന്ന് നൽകുന്നു, അല്ലെങ്കിൽ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കിൽ അതുപോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു. സ്വഹാബികൾ ചോദിച്ചു: അപ്പോൾ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കുകയോ? പ്രവാചകന്‍ അരുളി: അല്ലാഹു തന്നെയാണ് സത്യം അധികരിപ്പിക്കൂ (ഇമാം അഹ്മദ്.)

അല്ലാഹു പൊറുക്കാത്ത പാപം

അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിക്കുന്ന ധാരാളം മനുഷ്യരെ സമൂഹത്തിൽ നമുക്ക് കാണാം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ആ പ്രവർത്തി. ശിർക്കിനെക്കുറിച്ച് അല്ലാഹു പഠിപ്പിച്ചത് ഇപ്രകാരമാണ്.

إِنَّ اللَّهَ لاَ يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدْ افْتَرَى إِثْمًا عَظِيمًا

“തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവർക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവന്‍ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”

അന്നിസാഅ്: 48

അല്ലാഹുവിന്റെ അമ്പിയാക്കളുടെ മാർഗം സ്വീകരിക്കുക

ലോകത്തേക്ക് കടന്നു വന്ന എല്ലാ നബിമാരും പഠിപ്പിച്ച ആശയം അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കണം എന്നുളളതാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയുടെ സന്ദർഭങ്ങളിലും അല്ലാഹുവോട് മനുഷ്യന് പ്രാർത്ഥിക്കാം. ഇടയാളന്മാരുടെയോ, തങ്ങന്മാരുടെയോ ആവശ്യമില്ല. കാരണം അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.

നമ്മുടെ ജീവനാഡിയേക്കൾ സമീപസ്ഥനായ അല്ലാഹുവിനെ വിട്ട് അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് നാം കടന്നു ചെല്ലുന്നതിനെ സൂക്ഷിക്കണം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത നരക ശിക്ഷക്ക് കാരണമാകുന്ന ശിർക്കിൽ നിന്ന് അകന്ന് വേണം നാം ജീവിക്കാൻ.

അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിന്റെ നിരർത്ഥകത അല്ലാഹു ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലാഹു പറഞ്ഞു:

“നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ഫാത്വിർ: 14)

മറ്റൊരു ആയത്ത് ഇപ്രകാരമാണ്. “മനുഷ്യരെ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തു ചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബ്ബലർ തന്നെ” (അൽഹജ്ജ്: 73)

അല്ലാഹുവോട് ചോദിക്കുവാനാണ് നമ്മോട് അല്ലാഹു ആവശ്യപ്പെടുന്നത്. അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം, പ്രവാചകന്‍ ﷺ പറഞ്ഞു: “അല്ലാഹുവിന് പ്രാത്ഥനയേക്കാൾ ആദരവുള്ള യാതൊന്നും തന്നെയില്ല” (തിർമിദി, അൽബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്) അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം, പ്രവാചകന്‍ ﷺ പറഞ്ഞു: “അല്ലാഹുവിനോട് ചോദിക്കാത്തവന്റെ മേൽ അല്ലാഹു കോപിക്കുന്നതാണ്” (തിർമിദി, അൽബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്)

01 – മുഖക്കുറി​

റബ്ബിനോട് തേടാൻ ചില പ്രാർത്ഥനകൾ

സമീർ മുണ്ടേരി

വിസ്‌ഡം  ബുക്‌സ്

01 - മുഖക്കുറി

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആരംഭിക്കുന്നു. 

വിശ്വാസിയുടെ ആയുധം പ്രാർത്ഥനയാണ്. ഇന്നലെകളിൽ കഴിഞ്ഞു പോയവർ പ്രാർത്ഥനയാകുന്ന ആയുധത്തെ നന്നായി ഉപയോഗിച്ചവരാണ്. ഏത് പ്രതിസന്ധിയിലും കരുത്തു പകരുന്ന പ്രാർത്ഥനകൾ പ്രവാചകൻ ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നാം അവ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ നമുക്ക് ലഭിക്കുന്ന ആത്മീയ ഉണർവ് നിർവചിക്കാൻ സാധ്യമല്ല.. 

പ്രാർത്ഥനാ പഠനത്തിന്റെ പ്രാധാന്യം വിശുദ്ധ ക്വുർആനിലെ താഴെ ക്കൊടുക്കുന്ന വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു: (നബിയെ) പറയുക: നിങ്ങളുടെ പ്രാർത്ഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്? എന്നാൽ നിങ്ങൾ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാൽ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും) (അൽ ഫുർഖാന്‍: 77) 

അതു കൊണ്ട് നാം അല്ലാഹുവോട് പ്രാർത്ഥിക്കണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങളിൽ ക്വുർആനിലും സുന്നത്തിലും വന്ന ദുആകൾ ക്രമപ്പെടുത്തിയാണ് ഈ ലഘുകൃതി തയ്യാറാക്കിയിരിക്കുന്നത്. 

പ്രമുഖ പണ്ഡിതൻ ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് രചിച്ച “ക്വുർആനിലും സ്വഹീഹായ ഹദീസുകളിലും പ്രതിപാദിക്കപ്പെട്ട നൂറ് പ്രാർത്ഥനകൾ’’ എന്ന ലഘു ഗ്രന്ഥം മുന്നിൽ വെച്ച് ഒരു പുസ്തകം തയ്യാറാക്കാൻ ആവശ്യപ്പെട്ടത് കേരളത്തിലെ ഒരു യുവ എഞ്ചിനിയർ ആണ്. കഴിവിന്റെ പരമാവധി ഈ ലഘു ഗ്രന്ഥം കുറ്റമറ്റതാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. 

ആമുഖത്തിൽ നൽകിയ രണ്ട് അദ്ധ്യായങ്ങൾ ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനി എഴുതിയ തിരുദൂതരുടെ ദുആകൾ എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തതാണ്. 

പലരും സഹായിച്ചിട്ടുണ്ട്. പേരുകൾ ചേർക്കുന്നില്ല. അല്ലാഹു എല്ലാവരിൽനിന്നും ഒരു സൽകർമ്മമായി ഇത് സ്വീകരിക്കട്ടെ.. ആമീൻ 

സമീർ മുണ്ടേരി

ഹദീസ് 26

ഹദീസ് 26

“ഞാൻ അബൂഹുറൈറ വിനോടൊപ്പം പള്ളിയുടെ മുകളിൽ കയറി. അങ്ങനെ അദ്ദേ ഹം വുദൂഅ് ചെയ്തു. എന്നിട്ട് പറഞ്ഞു: നിശ്ചയം നബി പറയുതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം വുദൂഇന്റെ അടയാള മായി (പ്രസ്തുത) അവയവങ്ങൾ (പശോഭയുള്ളവരായി അന്ത്യദിനത്തിൽ എന്റെ ഉമ്മത്ത് വിളിക്കപ്പെടും. ആയതിനാൽ വുദൂഇന്റെ ആ പശോഭ നീട്ടാൻ ആർക്ക് സാധിക്കുവോ അവനത് ചെയ്യട്ടെ.” (ബുഖാരി: 136)

നുഐമു ബ്നു മുജ്മിർ (റ)പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്: നുഐമു ബ്നു അബ്ദില്ല അൽ മുജ്മിർ അൽമദനി.
– വുദൂഇന്റെ മഹത്വമറിയിക്കുന്ന ഹദീസ് ആണിത്.
– സ്വഹാബിമാർ സന്ദർഭത്തിനനുസരിച്ച് വിജ്ഞാനം പരസ്പരം പങ്കുവെക്കുമായിരുന്നു.
– പാപങ്ങൾ പൊറുക്കപ്പെടാനും, മഹത്വങ്ങൾ കൈവരിക്കാ നുമുള്ള വലിയൊരു കർമമാണ് വുദൂഅ്. ഈ ഉമ്മത്തിന്മാത്രം പ്രത്യേകമായ ഒരു കാര്യമാണിത്.
– മറ്റു സമുദായങ്ങളിൽ നിന്ന് മുഹമ്മദ് നബിയുടെ സമുദാ യത്തെ വ്യതിരിക്തമാക്കി കാണിക്കുന്ന വിധം വുദൂഇന്റെ അവയങ്ങൾ വെളുത്ത് നിൽക്കുന്നതാണ്.
– عُرَّة എന്നാൽ ഭാഷാപരമായി കുതിരയുടെ മുഖത്ത് ഉള്ള വെളുപ്പ് നിറം ആണ്, الحجلة എന്നാൽ കുതിരയുടെ കാലു കളിൽ ഉള്ള വെളുപ്പ് നിറവുമാണ്. അപ്പോൾ عُرَّة മുഖത്തെ പ്രകാശത്തേയും الحجلة എന്നത് കൈകാലുകളിലെ പ്രശോഭയേയും സൂചിപ്പിക്കുന്നു.
– വുദൂഇന്റെ ആളുകളുടെ മുഖങ്ങളും കൈകാലുകളുമെല്ലാം വുദൂഅ് കാരണത്താൽ പ്രകാശപൂരിതമായിരിക്കുമെന്നാണ് ഹദീസിന്റെ ആശയം. ഈ നിലക്കാണ് പരലോകത്ത് ഈ സമുദായം വിളിക്കപ്പെടുക.
– ഈ ഹദീസിലെ فمن استطاع منكم أن يطيل غه فليفعل എന്ന ഭാഗം അബൂഹുറൈറ വിന്റെ വാക്കാണ്. അഥവാ ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് അതിന്റെ പേര് മുദ്റജ് എന്നാണ്. അതിൽ عُرَّة (മുഖത്തെ പ്രകാശം) നീട്ടാൻ ഉദ്ദേ ശിക്കുന്നവർ അങ്ങനെ ചെയ്യട്ടെ എന്ന് പറഞ്ഞിരിക്കുന്നു.
– വുദൂഅ് പരിപൂർണ്ണമായി എടുക്കണം. അതിൽ ന്യൂനത ഉണ്ടാവാൻ പാടില്ല.

ഹദീസ് 25

ഹദീസ് 25

“നബി (സ) മക്കയിലെ ഒരു വഴിയി ലൂടെ സഞ്ചരിക്കുകയായിരുന്നു, അപ്പോൾ നബി (സ) ജുംദാൻ എന്ന് പറയപ്പെടുന്ന ഒരു കുന്നിനടുത്ത് കൂടെ നടന്നു, റസൂൽ (സ) പറഞ്ഞു: നടക്കൂ. ഇത് ജുംദാൻ ആണ്, മുഫരിദുകൾ മുൻ കടന്നിരിക്കുന്നു. അവർ (സ്വഹാബികൾ) ചോദിച്ചു: അല്ലാഹു വിന്റെ റസൂലേ; ആരാണ് മുഫരിദുകൾ? റസൂൽ (സ) പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷൻമാരും സ്ത്രീക ളുമാണവർ.” (മുസ്ലിം:6905)

അബൂഹുറൈറജു പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57 –
– അല്ലാഹുവിനെ സ്മരിക്കൽ സൃഷ്ടികൾക്ക് ബാധ്യതയാണ്, അവർ അല്ലാഹുവിനെ ഓർത്താൽ അല്ലാഹു അവരെയും ഓർക്കും (അൽബക്വറ:152). അല്ലാഹുവിനെ ഓർക്കാത്ത ആളുകൾ അവരെ സ്വന്തത്തെ തന്നെയാണ് മറന്നിരിക്കുന്ന ത് എന്ന് അല്ലാഹു പറയുന്നു:
“അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തൻമൂലം അല്ലാഹു അവർക്ക് അവരെ പറ്റി തന്നെ ഓർമയില്ലാതാക്കി. അക്കൂട്ടർ തന്നെയാകുന്നു ദുർമാർഗികൾ.” (ഹശ് ർ:19).
– മുഫരിദുകൾ മുൻകടന്നിരിക്കുന്നു, മുഫരിദ് എന്നാൽ ജനങ്ങളിൽ നിന്ന് ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓർത്ത് കൊണ്ടിരിക്കുന്നവർ അഥവാ ആരാധനകളിൽ മുഴുകിയ ആളുകൾ എന്നാണർത്ഥം.
– അല്ലാഹുവിനെ എല്ലായ്പ്പോഴും ധാരാളമായി ഓർത്ത് കൊണ്ടിരിക്കുന്ന ആളുകളാണവർ. അതിലൂടെ അവർ അല്ലാഹു വിലേക്കുള്ള അടുപ്പവും പ്രതിഫലവും കാംക്ഷിക്കുന്നു.
– അല്ലാഹുവിനെ സ്മരിക്കുക എന്നാൽ നന്നാവും, ഹൃദയവും, ശരീരാവയവങ്ങളും  കൊണ്ട് അല്ലാഹുവിനെ ഓർക്കാൻ സഹായകമാകുന്ന എല്ലാ നല്ല കാര്യങ്ങളും അതിൽ ഉൾക്കൊള്ളുന്നു. ദിക്റ്റ്കൾ ഉരുവിടലും, കുർആൻ പാരായ ണവും, പ്രാർത്ഥനയും, അല്ലാഹുവിന്റെ കഴിവ് കെൽപുകളിൽ ചിന്തിക്കലും എല്ലാം അതിൽ പെടും.
– ഈ ഹദീസിൽ നിന്നുള്ള പ്രധാനപ്പെട്ട മൂന്ന് പ്രയോജനങ്ങൾ:
(1. ഒരാൾ അല്ലാഹുവുമായി നിരന്തര ബന്ധം ഉള്ളവനായിരിക്കണം. അങ്ങനെയുള്ളവരെ അല്ലാഹുവിന് ഇഷ്ടമാണ്.
(2. അല്ലാഹുവിനെ സ്മരിക്കൽ മനസ്സമാധാനം ലഭിക്കാൻ കാരണമാകുന്ന പ്രധാന കാര്യങ്ങളിൽ പെട്ടതാണ്. സഷ്ടാവിനോടുള്ള അടുപ്പം കൊണ്ടല്ലാതെ മനസ്സിന് യഥാർത്ഥ സമാധാനം ലഭിക്കുക യില്ല.
(3. അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന സ്ത്രീകളും പുരുഷ ൻമാരും കർമങ്ങളിൽ മുൻകടന്നവരാണെന്ന് ഈ ഹദീസിലൂടെ റസൂൽ (സ) അറിയിക്കുന്നു. ആയതിനാൽ അല്ലാഹുവിനെ ഓർക്കുന്നതിൽ ഒരിക്കലും അശദ്ധ പാടില്ല. അല്ലാഹു പറയുന്നു: “വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്.” (അഅ്റാഫ്:205).
– ജുംദാൻ മല: മക്കാ പ്രവിശ്യയിലെ ഖുലൈസ് എന്ന സ്ഥല ത്തിന്റെ പടിഞ്ഞാറ് അതിർത്ഥിയിൽ തെക്ക് വടക്കായി നീണ്ട് കിടക്കുന്ന ഒരു മലയാണ് ജുംദാൻ. ഈ മലക്കും മക്കക്കും ഇടയിൽ ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്.

11 – ദുനിയാവും ദുനിയാവിലെ അവസ്ഥകളും നന്നാവാൻ

11 - ദുനിയാവും ദുനിയാവിലെ അവസ്ഥകളും നന്നാവാൻ

اللَّهُمَّ كْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

الترمذي

“അല്ലാഹുവേ, നിന്റെ ഹറാമിൽ നിന്ന് നിന്റെ ഹലാലിൽ നീ എനിക്ക് മതി വരുത്തെണമേ, നിന്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരിൽ നിന്ന് നീ എനിക്ക് ധന്യത നൽകെണമേ.” (തിർമിദി)

കുറിപ്പ്:

അലി (റ)വിനെ അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ച വചനങ്ങളാണ് മുകളിലെ ദുആ. ഒരു പർവ്വതത്തോളം കടം ഉണ്ടെങ്കിലും ഇവ കൊണ്ടു ദുആ ചെയ്താൽ അല്ലാഹു അത് വീട്ടിത്തരുമെന്ന് അലിയ്യ് (റ) പറയുമായിരുന്നു എന്ന് സുനനുത്തിർമിദിയിലുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّى عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِى بِيَدِكَ مَاضٍ فِىَّ حُكْمُكَ عَدْلٌ فِىَّ قَضَاؤُكَ أَسْـأَلُكَ بِكُلِّ اسْـمٍ هُوَ لَكَ سَـمَّيْتَ بِهِ نَفْسَـكَ أَوْ عَلـَّمْتَهُ أَحَداً مِنْ خَـلْقِكَ أَوْ أَنْـزَلْتَهُ فِى كِتَابِكَ أَوِ اسْـتَـأْثَرْتَ بِهِ فِى عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِى وَنُورَ صَدْرِى وَجَلاَءَ حُزْنِى وَذَهَابَ هَمِّى

ابن حبان

അല്ലാഹുവേ, നിശ്ചയം ഞാന്‍ നിന്റെ ദാസനാണ്. നിന്റെ ദാസന്റെ പുത്രനാണ്. നിന്റെ ദാസിയുടെ പുത്രനാണ്. എന്റെ മൂർദ്ധാവ് നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പിലാകുന്നതാണ്. നിന്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നീ നിന്റെ നഫ്സിന് പേരുവെച്ച, നിന്റെ സൃഷ്ടികളിൽ ഒരാളെ പഠിപ്പിച്ച, നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച, നിന്റെയടുക്കൽ അദൃശ്യജ്ഞാനത്തിൽ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്‍ നിർത്തി ഞാന്‍ നിന്നോട് തേടുന്നു; ക്വുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തവും നെഞ്ചകത്തിന്റെ പ്രകാശവും ദുഃഖത്തെ നീക്കുന്നതും മനോവ്യഥ പോക്കുന്നതും ആക്കേണമേ.”  (ഇബ്‌നു ഹിബ്ബാൻ)

കുറിപ്പ്:

മുകളിൽ പറഞ്ഞ ദുആ ചെയ്താൽ ദുഃഖവും വ്യഥയുമുള്ളവന്റെ ദുഃഖവും വ്യഥയും പോകുമെന്നും സന്തോഷം വരുമെന്നും ഹദീഥുണ്ട്.

اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ العَرْشِ العَظِيمِ رَبَّنَا وَرَبَّ كُلِّ شَيْءٍ مُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالقُرْآنِ فَالِقَ الحَبِّ وَالنَّوَى أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ البَاطِنُ فَلَيْسَ دُونَكَ شَيْءٌاقْضِ عَنِّي الدَّيْنَ وَأَغْنِنِي مِنَ الفَقْرِ

الترمذي

“ഏഴ് വാനങ്ങളുടേയും മഹത്തായ സിംഹാസനത്തിന്റെയും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, തൗറാത്തും ഇഞ്ചീലും ഫുർക്വാനും അവതരിപ്പിച്ചവനായ വിത്തും ധാന്യവും മുളപ്പിച്ചവനുമായ, അല്ലാഹുവേ, നിന്റെ പിടുത്തത്തിലുള്ളതായ എല്ലാ വസ്തുക്കളുടേയും തിന്മയിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു (അൽ-അവ്വൽ) നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാകുന്നു (അൽആഖിർ) നിനക്ക് ശേഷം യാതൊന്നുമില്ല. നീയാകുന്നു (അളള്വാഹിർ) നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു (അൽബാത്വിന്‍) നിന്റെ (അറിവു)കൂടാതെ യാതൊന്നുമില്ല. നീ എന്റെ കടം വീട്ടേണമേ. ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി എന്നെ ധന്യനാക്കേണമേ.” (തിർമിദി)

കുറിപ്പ്:

തന്റെ വീട്ടിലേക്ക് ഒരു ജോലിക്കാരിയെ ചോദിച്ച് വന്ന മകൾ ഫാത്വിമ (റ)യോട് അല്ലാഹുവിന്റെ റസൂൽ ഈ പ്രാർത്ഥന നിർവഹിക്കാൻ പറഞ്ഞത് ഇമാം തിർമിദി ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. 

اللَّهُمَّ لاَ سَهْلَ إلاَّ مَا جَعَلْتَة سَهْلاً، وَأَنْتَ تَجْعَل الْحَزْنَ إذَا شِئْتَ سَهْلاً

ابن حبان

“അല്ലാഹുവേ, നീ എളുപ്പമാക്കിയതല്ലാതെ ഒരു എളുപ്പവുമില്ല. ദുഖത്തെപ്പോലും നീ ഉദ്ദേശിച്ചാൽ നീ എളുപ്പമാക്കുന്നു.” (ഇബ്‌നു ഹിബ്ബാൻ)

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

“എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കി തരേണ മേ. കണ്ണിമ വെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.”

اَللَّهُمَّ إنِّي أَسْأَلُك مِنْ فَضْلِكَ

البيهقي

അല്ലാഹുവേ നിന്റെ ഔദാര്യത്തിൽ നിന്ന് ഞാന്‍ നിന്നോട് തേടുന്നു.”  (ബൈഹഖി)

കുറിപ്പ്:

പളളിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നിർവഹിക്കേണ്ട ദുആയാണിത്

ഹദ്ദാദ് റാത്തീബ്‌ ചൊല്ലുന്നവരോട്

ഹദ്ദാദ് റാത്തീബ്‌ ചൊല്ലുന്നവരോട്

നമ്മുടെ നാടുകളില്‍ പള്ളികളിലും വീടുകളിലുമായി നല്ലൊരു വിഭാഗം മുസ്ലിംകള്‍ ഏറെ പുണ്യകരമെന്ന് വിചാരിച്ച് നി൪വ്വഹിക്കുന്ന ക൪മ്മമാണ് ഹദ്ദാദ് റാത്തീബ്. ഇശാഅ് നമസ്‌കാരത്തിന് മുമ്പോ ശേഷമോ ആയിട്ടാണ് ഇത് നി൪വ്വഹിക്കുന്നത്. ഇത് വളരെ പുണ്യകരവും പ്രതിഫലാ൪ഹവുമായ ക൪മ്മമാണെന്ന വിചാരത്തിലാണ് സാധാരണക്കാരായ ആളകള്‍ ഇത് ചെയ്യുന്നത്. 

എന്താണ് ഹദ്ദാദ് റാത്തീബ്‌ ?

ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ യമനിലെ ഹളർമൗതിൽ ജീവിച്ച സൂഫി ഗുരു സയ്യിദ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ് ഹിജ്റ 1071 ൽ ക്രോഡീകരിച്ചതാണ് ഹദ്ദാദ് റാത്തീബ്‌. തുടർന്ന് സൂഫികൾ പ്രത്യേകിച്ചും ഹള്റമി സയ്യിദുകൾ യാത്ര ചെയ്ത മുഴുവൻ ഇടങ്ങളിലും ഈ റാത്തീബ് പ്രചാരം നേടുകയുമുണ്ടായി. സൂഫി ചായ്‌വുള്ള പിൽക്കാല മുസ്ലിങ്ങളുടെ ദിനചര്യയിൽ ഇശാഅ് നിസ്ക്കാരത്തിനു ശേഷം ഒഴിച്ചു കൂടാനാവാത്ത കർമ്മമായി അത് മാറി. യമനിൽ നിന്നെത്തിയ ബാ അലവിയ്യ സൂഫികൾ മുഖേനയാണ് ഹദ്ദാദ് റാത്തീബ് കേരളത്തിൽ പ്രചരിച്ചത്. ഹദ്ദാദ് റാത്തീബിനെ കുറിച്ച് കേരളത്തിലെ അതിന്റെ പ്രചാരക൪ തന്നെ എഴുതുന്നത് കാണുക: 

ഭാഷാര്‍ത്ഥ പ്രകാരം റാത്തീബ് എന്നാല്‍ അല്ലാഹുവിന്റെ സംതൃപ്തി നേടിയെടുക്കാന്‍ വേണ്ടി ലക്ഷ്യസമേതം നിര്‍വഹിക്കപ്പെടുന്ന കര്‍മ്മമെന്നും സാങ്കേതികാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുണ്ടായിത്തീരാനും അറിവും മഅ്‌രിഫത്തും ലഭ്യമാകാനും പാരത്രിക വിജയം വര്‍ദ്ധിപ്പിക്കുവാനും പാപങ്ങളില്‍ നിന്നും നാശങ്ങളില്‍ നിന്നുമൊക്കെ അഭയം തേടുവാനും നന്മകള്‍ ചോദിക്കുവാനുമൊക്കെയായി ക്രോഡീകരിക്കപ്പെട്ട ദിക്‌റ് ദുആകളുടെ സമാഹരണത്തിനാണ് റാത്തീബ് എന്ന് പറയുന്നത്. (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -31)

ഹദ്ദാദ് ചൊല്ലേണ്ട വിധം, സമയം, ചൊല്ലിയാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്നിവയും അവ൪ തന്നെ തീരുമാനിച്ചിട്ടുണ്ട്.

“സൂറത്തുല്‍ ഫാത്തിഹ, സൂറത്തുല്‍ ബഖറയുടെ തുടക്കത്തിലെ അഞ്ച് ആയത്തുകള്‍, ശേഷം ഇലാഹുകും ഇലാഹും വാഹിദ് എന്ന ആയത്ത്, ആയത്തുല്‍ കുര്‍സിയ്യ്, ലില്ലാഹി മാഫിസ്സമാവാത്തി എന്നു തുടങ്ങുന്ന ആയത്ത്, ആമനര്‍റസൂലു എന്നിവ ചൊല്ലിക്കൊടുക്കുന്ന ആള്‍ ഉച്ചത്തിലും മറ്റുള്ളവര്‍ ശബ്ദം താഴ്ത്തിയും ചൊല്ലുക. പിന്നീട് എല്ലാവരും ഒരുമിച്ചോ അല്ലെങ്കില്‍ ചൊല്ലിക്കൊടുക്കുന്ന ആള്‍ക്ക് പുറകെയോ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓരോ പ്രാവശ്യവും പതിനഞ്ചാമത്തെ ദിക്‌റ് ഏഴ് പ്രാവശ്യവും ഇരുപതാം ദിക്‌റ് നാലു തവണയും ഇരുപത്തിയൊന്നാമത്തെ തഹ്‌ലീല്‍ ബാക്കിയുള്ളവ മൂന്ന് തവണയും എന്നിങ്ങനെയാണ് ഹദ്ദാദിന്റെ നിശ്ചിത കണക്ക്. ഇരുപത്തിയൊന്നാമത്തെ ദിക്‌റ് അമ്പതോ, നൂറോ, ആയിരമോ തവണ ചൊല്ലാമെന്ന് മഹാനായ സയ്യിദ് അല്‍ഹബീബ് അബ്ദുല്ലാഹില്‍ ഹദ്ദാദ് പറഞ്ഞിട്ടുണ്ട്.” (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -37)   

“റമദാന്‍ അല്ലാത്ത കാലങ്ങളില്‍ ഇശാഅ് നമസ്‌കാരം നിര്‍വ്വഹിച്ച ശേഷവും റമദാന്‍ മാസത്തില്‍ ഇശാഅ് നമസ്‌കാരത്തിനു മുമ്പുമാണ് ഹദ്ദാദ് റാത്തീബ് ചൊല്ലേണ്ടത്. എല്ലാവരും കൂട്ടമായിരുന്ന് അല്‍പം ഉച്ചത്തില്‍ തന്നെയാണ് ഇത് ഉരുവിടേണ്ടത്.” (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -36)

ഹദ്ദാദിന്റെ മഹത്വമായി അതിന്റെ വക്താക്കൾ രേഖപ്പെടുത്തുന്ന കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: “ഇത് ചൊല്ലുന്നവരുടെ ഈമാൻ വർദ്ധിക്കുന്നതാണ്. ഹുസ്നുൽ ഖാതിമത് (മരണ സമയം ശഹാദത്ത് ഉച്ചരിക്കാനുള്ള സൌഭാഗ്യവും ഈമാനിക ശോഭയോടെ മരിക്കുക എന്നതും) ആണ് പ്രധാനമായി ലഭിക്കുന്ന മറ്റൊരു നേട്ടം. ഹദ്ദാദ്‌ പതിവാക്കുന്ന വ്യക്തിക്കും സ്ഥിരമായി പാരായണം ചെയ്യുന്ന വീടിനും ഐശ്വര്യവും ബറകത്തും റഹ്മത്തും വർദ്ധിക്കും. ആപത്തുകളിൽ നിന്നും ഇഴജന്തുക്കൾ ഉൾപ്പടെയുള്ളവയുടെ ആക്രമണത്തിൽ നിന്നും വിഷത്തിൽ നിന്നും തീ മൂലവും മറ്റുമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷ ലഭിക്കും. പകർച്ച വ്യാധികളിൽ നിന്നും മാറാ രോഗങ്ങളിൽ നിന്നും സംരക്ഷണം നേടാനും, സിഹ്റ്, അസൂയ എന്നിവയിൽ നിന്ന് കാവലാവാനും കുടുംബങ്ങളിൽ ഈമാനിക ബോധം നിലനിൽക്കാനും മക്കളും ഭാര്യമാരും സ്വലിഹീങ്ങളാകാനുമൊക്കെ ഹദ്ദാദ്‌ പാരായണം കൊണ്ട് സാധ്യമാകും. ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാനും കടങ്ങളിൽ നിന്ന് സലാമത്താകാനുമുള്ള വഴികൾ അല്ലാഹു എളുപ്പമാക്കി തരും.”

“മുസ്‌ലിം ലോകത്തിനും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും വളരെയധികം ആവശ്യമായി വരുന്ന ഒരു പ്രാര്‍ത്ഥനാ സമാഹാരം കൂടിയാണ് റാത്തീബ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ മുസ്‌ലികള്‍ക്കും അതിന്റെ ഗുണഫലമെത്തുന്നു. ഇത് ചൊല്ലിപ്പോരുന്ന സ്ഥലങ്ങളില്‍ അതിയായ ഫലം കാണാന്‍ സാധിക്കും. ഇത് പതിവാക്കുന്നവന്റെ ഹൃദയത്തില്‍ പുത്തനാശയക്കാരുടെ ആശയം പ്രവേശിക്കുകയില്ല”. (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -34)

പുണ്യകരവും പ്രതിഫലാ൪ഹവുമായ ക൪മ്മമാണെന്ന വിചാരത്തിലാണ് സാധാരണക്കാരായ ആളുകള്‍ ഹദ്ദാദ് റാത്തീബ് നി൪വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം ആളുകളോട് ചില കാര്യങ്ങള്‍ ഓ൪മ്മിപ്പിക്കുന്നു.

 സത്യവിശ്വാസികള്‍ നി൪വ്വഹിക്കുന്ന ഏതൊരു ആരാധനയും അതിൽ താഴെ പറയുന്ന രണ്ട് നിബന്ധനകൾ ഒത്താലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.

(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി  മാത്രമായിരിക്കൽ. അഥവാ, അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.

(2) സുന്നത്ത് :    ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂലിന്റെ (സ്വ) ചര്യയ്ക്കനുസരിച്ചായിരിക്കൽ.

അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടാണ് ഹദ്ദാദ്‌ റാത്തീബ്‌ നി൪വ്വഹിക്കുന്നതെങ്കിലും അതിന്  അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) ചര്യയിലോ സലഫുകളുടെ നടപടിക്രമങ്ങളിലോ ഇതിന് മാതൃകയില്ല. സലഫുകള്‍ എന്നാല്‍ സ്വഹാബികളും താബിഉകളും താബിഉത്താബിഉകളുമാണ്. അവരെയാണ് നബി(സ) ഉത്തമതലമുറ എന്നു വിശേഷിപ്പിച്ചത്.   അതുകൊണ്ടുതന്നെ ഹദ്ദാദ്‌ റാത്തീബ്‌ അടിസ്ഥാനപരമായി ബിദ്അത്താണ്. അഥവാ കുറ്റകരമായ പുത്തനാചാരമാണ്. അത് ഒഴിവാക്കേണ്ടതാണ്. അത്തരം ചടങ്ങുകളില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതാണ്.

ഹദ്ദാദ് റാത്തീബില്‍ ഖു൪ആനിലെ ഏതാനും വചനങ്ങളും ഹദീസുകളില്‍ വന്നിട്ടുള്ള ചില ദിക്റുകളുമല്ലേ, അത് ബിദ്അത്താകുന്നത് എങ്ങനെ?

പല കാരണങ്ങളാല്‍ ഹദ്ദാദ്‌ റാത്തീബ്‌ ബിദ്അത്താണ്.

(1) ഖു൪ആനിലെ ഏത് വചനങ്ങളും ഏത് സമയത്തും പാരായണം ചെയ്യുന്നത് പുണ്യകരവും പ്രതിഫലാ൪ഹമാണ്. എന്നാല്‍ ഏതെങ്കിലും ചില പ്രത്യേക വചനങ്ങള്‍ ചില പ്രത്യേക സമയത്ത്  പാരായണം ചെയ്യുന്നത് പുണ്യകരമാണെന്ന് പറയണമെങ്കില്‍ അത് നബി(സ്വ) പഠിപ്പിച്ചിരിക്കണം. ഫ൪ള് നമസ്കാരത്തിന് ശേഷവും, രാവിലെയും വൈകുന്നേരവും, ഉറങ്ങാന്‍ നേരത്തും ആയത്തുല്‍ ഖു൪സി,  സൂറത്തുല്‍ ഇഖ്ലാസ്, ഫലഖ്, നാസ്  എന്നിവ  പാരായണം ചെയ്യാന്‍ നബി(സ്വ) പഠിപ്പിച്ചതുപോലെ. ഹദ്ദാദ്‌ റാത്തീബില്‍ ഖു൪ആനിലെ ചില വചനങ്ങള്‍ പ്രത്യേകം സമയം നിശ്ചയിച്ച് പാരായണം ചെയ്യുന്നത് നബി(സ്വ) പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിലല്ല. ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച ഒരാളുടെയും ശേഷക്കാരുടെയും ഇച്ഛയുടെ  അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഹദ്ദാദ്‌ റാത്തീബ്‌  ബിദ്അത്താണ്.

(2) എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകളും ദുആകളും നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അതേപോല രാവിലേയും മാത്രം ചൊല്ലേണ്ടുന്നവയും വൈകുന്നേരം മാത്രം ചൊല്ലേണ്ടുന്നവയുമുണ്ട്. അവയെല്ലാം അതാത് സമയത്ത് തന്നെയാണ് ചൊല്ലേണ്ടത്. രാവിലത്തെ ദിക്റുകള്‍ ചൊല്ലേണ്ട സമയം, സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ച് പൊങ്ങുന്നതുവരെയാണ്. വൈകുന്നേരത്തെ ദിക്റുകള്‍ ചൊല്ലേണ്ട സമയം, അസ്ര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെയുമാണ്.  ഈ ദിക്‌റുകളും ദുആകളും നബി(സ്വ) പഠിപ്പിച്ചതുപോലെ നി൪വ്വഹിക്കാതെ, പ്രത്യേകം സമയം നിശ്ചയിച്ച് നി൪വ്വഹിക്കുന്നതുകൊണ്ടുതന്നെ അത് ബിദ്അത്താണ്.

(3) ഹദീസുകളിൽ വന്നിട്ടുള്ളതിന് പുറമെ,  ഹദീസുകളിൽ സ്ഥിരപ്പെടാത്ത കുറെ പ്രാർത്ഥനകളും ദിക്റുകളും ഹദ്ദാദിലുണ്ട്. അവയില്‍ പലതിനും സ്വന്തമായി എണ്ണം നിശ്ചയിച്ചിട്ടുണ്ട്.

(4) പ്രമാണങ്ങളുടെ പിൻബലമില്ലാതെ പ്രത്യേക പുണ്യവും പ്രതിഫലവും നിശ്ചയിച്ചുകൊണ്ടാണ്  ഹദ്ദാദ്‌ റാത്തീബ്‌ നി൪വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ അത് ബിദ്അത്തായി തീരുന്നു. 

ചുരുക്കത്തില്‍,    ഖുർആനിലെ  ചില വചനങ്ങളും, ഹദീസുകളിൽ വന്നിട്ടുള്ളതും അല്ലാത്തതുമായ കുറെ പ്രാർത്ഥനകളും ദിക്റുകളും, പ്രവാചകചര്യയിൽ മാതൃകയില്ലാത്ത രൂപഭാവങ്ങളോടെയും നിശ്ചിത എണ്ണം നിർണ്ണയിച്ചും  പ്രമാണങ്ങളുടെ പിൻബലമില്ലാതെ   പ്രത്യേക പുണ്യവും പ്രതിഫലവും  നിശ്ചയിച്ചുകൊണ്ടാണ് ഹദ്ദാദ്‌ റാത്തീബ്‌ നി൪വ്വഹിക്കുന്നത്. നബി(സ്വ) പഠിപ്പിച്ചു തന്നതിലപ്പുറം ഇത്തരം മഹത്വങ്ങൾ സ്വയം കൽപ്പിച്ചരുളിക്കൊണ്ട് പുണ്യകർമ്മമെന്ന നിലക്ക് പുതിയ ഏതൊരു കാര്യം ചെയ്യുന്നതും, ഇന്ന സമയത്ത് ഇന്നാലിന്ന കർമങ്ങൾ ഇന്നയിന്ന രൂപങ്ങളിൽ അനുഷ്ഠിക്കുന്നത് പുണ്യമുള്ള കാര്യമാണെന്ന് കരുതുന്നതും തീരുമാനിക്കുന്നതും ബിദ്അത്താണ്. 

പല സമയങ്ങളിൽ നിശ്ചിത രൂപത്തിൽ കഴിക്കാനായി രോഗിക്ക് ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നുകൾ തന്നിഷ്ടപ്രകാരം വേറെ മരുന്നുകൂടി സ്വന്തമായി ചേ൪ത്ത് ഒന്നിച്ച് സേവിച്ച് അപകടം വിളിച്ചുവരുത്തുന്ന കാര്യബോധമില്ലാത്ത രോഗിയെ അനുസ്മരിപ്പിക്കുന്നതാണ് ഹദ്ദാദുകാരുടെ ചെയ്തി. രാവിലെയും വൈകുന്നേരവും പകലും രാത്രിയുമൊക്കെയായി ചൊല്ലാൻ നബി(സ്വ) കൽപിച്ച ദിക്റുകളും പ്രാർത്ഥനകളും അതിനോട് കുറച്ച് സ്വന്തമായി ചേ൪ത്ത് ഇശാഅ് നമസ്‌കാരത്തിന് മുമ്പോ ശേഷമോ ആയി  എന്നിട്ട് അതിനു പ്രത്യേകമായ എണ്ണവും ക്രമവും സ്വന്തമായി നിശ്ചയിച്ച് അങ്ങനെ ചെയ്‌താൽ ഇന്നാലിന്ന മഹത്വങ്ങളുണ്ടെന്ന് വാദിച്ച്  ഒറ്റയടിക്ക് ചൊല്ലിതീർക്കുന്ന രീതിയാണ് ഹദ്ദാദിലും അതിന്റെ ആളുകളിലും കാണാനാകുന്നത്.

ഫാത്തിഹ ഓതി മരണപ്പെട്ടുപോയ കുറേ ശൈഖുമാരുടെ ഹള്റത്തിലേക്ക് പാർസൽ അയക്കുന്ന രീതിയാണ് ഹദ്ദാദ് റാത്തീബിന്റെ അവസാന ഭാഗത്ത് ഉള്ളത്. ഇവ്വിധം ഖുർആൻ ഓതിക്കൊണ്ട് അതിന്റെ പ്രതിഫലം ദാനം ചെയ്യുന്ന രീതി പ്രവാചകചര്യയിൽ കാണാൻ കഴിയില്ല. അങ്ങനെ ചെയ്‌താൽ അത് മരിച്ചവരിലേക്ക് എത്തുമെന്ന് അഥവാ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുമെന്ന് ഖു൪ആനിലോ സുന്നത്തിലോ തെളിവില്ല.   സ്വഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു നിര്‍മ്മിത കാര്യമാണിത്‌.

وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല. (ഖു൪ആന്‍: 53/39)

ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ലഭിക്കാനുള്ള കാരണം അവൻ ചെയ്തു കൂട്ടിയ ക൪മ്മങ്ങളാണെന്നാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കസീര്‍(റഹി) പറഞ്ഞു:

وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَ الشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا

“ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(സ്വ) പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല”. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)

മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം അവ൪ക്ക് ലഭിക്കുകയില്ലെന്നാണ് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത്. മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇബ്‌നു കസീര്‍(റഹി) ഇവിടെ രേഖപ്പെടുത്തി. ഇതേ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക:

“എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈയുടെ(റ) പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു. തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു: “ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ത്ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫിഈയും (റ) അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى – തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ – എന്ന അല്ലാഹുവിന്റെ വചനവും, إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ – ‘ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണവ’ – എന്ന നബിയുടെ (സ്വ) തിരുവചനങ്ങളുമാണ്.” (ശറഹ് മുസ്‌ലിം: 1/90)

ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും സ്ഥിരപ്പെട്ട ദിക്‌റുകളും ദുആകളും ധാരാളമുണ്ടായിട്ടും നബിയും (സ്വ)  സ്വഹാബത്തും സലഫുകളും നാല്‌ മദ്‌ഹബിന്റെ  ഇമാമുകളും ഇതേപോലെയുള്ള ഒരു ക്രോഡീകരണവും നടത്തിയിരുന്നില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും സ്ഥിരപ്പെട്ട  ദിക്‌റുകളും ദുആകളും  നമ്മേക്കാളും മുറപോലെ നടപ്പാക്കിയവരായിരുന്നു അവ൪. ഈ രീതിയില്‍ ദിക്‌റ്‌, ദുആകള്‍ ചെയ്യാനായി അവരാരും പള്ളിയില്‍ ഒരുമിച്ച്‌ കൂടിയില്ല.ആ എണ്ണവും ക്രമവും ശൈലിയും അവര്‍ക്കാര്‍ക്കും നല്ലതായി തോന്നിയതുമില്ല. തോന്നിയാല്‍ ഇശാ നമസ്‌കാരത്തിന്‌ മുമ്പ്‌ നബി (സ്വ) പള്ളിയിലിരുന്ന്‌ ബാക്കി സ്വഹാബികള്‍ക്ക്‌ എന്തെങ്കിലും ദിക്‌റുകളും ദുആകളും ചൊല്ലിക്കൊടുക്കുകയും സ്വഹാബികള്‍ അതേറ്റു ചൊല്ലുകയും ചെയ്യുമായിരുന്നു.  അവര്‍ അങ്ങിനെ ചെയ്‌തതായ ഒരു ഇസ്‌ലാമിക പ്രമാണം ഈ ഹദ്ദാദുകാര്‍ക്ക്‌ ഇന്നേവരെ സമുദായത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. തെളിവായി ഇവര്‍ക്ക്‌ ആകെ പറയാനുള്ളത്‌ ഇവ നല്ലതല്ലേ, ദിക്‌റല്ലേ എന്ന യുക്തിയാണ്‌. ഈ യുക്തിക്ക്‌ മതത്തില്‍ യാതൊരു സ്ഥാനമില്ല. 

ഇത്തരം ബിദ്അത്തുകള്‍ പുണ്യകരമല്ലെന്ന് മാത്രമല്ല  വഴി കേടാണെന്നാണും അതെല്ലാം തള്ളപ്പെടേണ്ടതാണെന്നുമാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്. 

وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ

നബി(സ്വ)പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്‌. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്‌. (അബൂദാവൂദ്‌ :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَن جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ‏”‏ صَبَّحَكُمْ وَمَسَّاكُمْ ‏”‏ ‏.‏ وَيَقُولُ ‏”‏ بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏”‏ ‏.‏ وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ‏”‏ أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ‏”

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഖുതുബ നി൪വ്വഹിക്കുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ………….. അവിടുന്ന് (ഖുതുബകളില്‍ ഇപ്രകാരം) പറയാറുണ്ട് : “നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്ലിം: 867)

عن عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ‏

ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി: 2697)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ

നബി(സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം: 1718)

      

ഇത്തരം ബിദ്അത്തായ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുകവഴി അല്ലാഹുവില്‍ നിന്ന് പ്രതിഫലമല്ല, ശിക്ഷയാണ് ലഭിക്കുകയെന്ന് സത്യവിശ്വാസികള്‍ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്.

عن أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ

അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)

പരലോകത്ത്‌ ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി തിരുനബിയുടെ(സ്വ) കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല.  അവരുടെയും നബിയുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. 

فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي 

അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരെപ്പോകൂ ദൂരെപ്പോകൂ.( ബുഖാരി: 6584)

ബിദ്അത്തുകാ൪ക്ക് ഹൌളില്‍ നിന്ന് കുടിക്കാന്‍ ലഭിക്കാത്തതിന്റെ കാരണം മതത്തില്‍ നബി(സ്വ) പഠിപ്പിക്കാത്ത പുതിയ കാര്യങ്ങള്‍ അനുഷ്ഠിച്ചതാണ്‌. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോള്‍ നബിയുടെ(സ്വ) പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.

أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ

“നബി(സ്വ) പറഞ്ഞു:  നിശ്ചയം, സത്യസന്ധമായ  സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്‌.” (നസാഇ: 1578)

സത്യം മനസ്സിലാക്കിയാലും ചിലർ അത് അംഗീകരിക്കാതെ, ഇതെല്ലാം ഞങ്ങളുടെ കാരണവന്മാർ മുതൽ ചെയ്തുവരുന്നതാണെന്നും അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടാകട്ടേയെന്ന് പറയാറുണ്ട്. ഇത് മക്കയിലെ മുശ്രിക്കുകളുടെ സ്വഭാവമാണെന്നാണ് അല്ലാഹു പറയുന്നത്.

وﺇِﺫَﺍ ﻗِﻴﻞَ ﻟَﻬُﻢُ ﺍﺗَّﺒِﻌُﻮﺍ ﻣَﺎ ﺃَﻧْﺰَﻝَ ﺍﻟﻠَّﻪُ ﻗَﺎﻟُﻮﺍ ﺑَﻞْ ﻧَﺘَّﺒِﻊُ ﻣَﺎ ﺃَﻟْﻔَﻴْﻨَﺎ ﻋَﻠَﻴْﻪِ ﺁﺑَﺎﺀَﻧَﺎ ۗ ﺃَﻭَﻟَﻮْ ﻛَﺎﻥَ ﺁﺑَﺎﺅُﻫُﻢْ ﻟَﺎ ﻳَﻌْﻘِﻠُﻮﻥَ ﺷَﻴْﺌًﺎ ﻭَﻟَﺎ ﻳَﻬْﺘَﺪُﻭﻥَ*

“അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂർവ്വ പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ.അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും (നിങ്ങള്‍ അവരെ പിന്തുടരുകയോ?)”. (ഖു൪ആന്‍: 2/170)

സത്യം മനസ്സിലാക്കിയ ശേഷം പിന്നെയും അസത്യത്തില്‍ തുടരുകയും സത്യം അംഗീകരിക്കാിരിക്കുകയും ചെയ്യുന്നത് നരകത്തിലെത്താന്‍ കാരണമാകും.

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം”. (ഖു൪ആന്‍: 4/115)

കോവിഡ് കാലത്തെ നോമ്പും പെരുന്നാളും

കോവിഡ് കാലത്തെ നോമ്പും പെരുന്നാളും


വിശുദ്ധ രാവുകള്‍ ഓരോന്നായി നമ്മില്‍നിന്ന് കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ഏറ്റവും വിശുദ്ധമായ അവസാന പത്തിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണല്ലോ നമുക്കുള്ളത്. എന്നാലും ഒന്ന് മനസ്സു വെച്ചാല്‍ പുണ്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാം എന്ന് മാത്രമല്ല; ഒരുവേള മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഏറെ പുണ്യങ്ങള്‍ നേടാനും നമുക്കാവും,  അല്ലാഹു തൗഫീക്വ് ചെയ്യട്ടെ- ആമീന്‍.

ലൈലത്തുല്‍ക്വദ്ര്‍

റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ നാം പ്രതീക്ഷിക്കുന്നതും ആയിരം മാസത്തെക്കാള്‍ പുണ്യം നിറഞ്ഞതുമായ രാത്രിയാണല്ലോ ലൈലത്തുല്‍ ക്വദ്ര്‍. നബി ﷺ  രാത്രി ആരാധനകളാല്‍ സജീവമാക്കുകയും അരമുറുക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു എന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

നബി ﷺ  പറഞ്ഞു: ”ക്വദ്‌റിന്റെ രാത്രിയില്‍ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും വല്ലവനും നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും” (ബുഖാരി).

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാത്രി എന്നാണ് ക്വുര്‍ആനില്‍ ഇത് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. അഥവാ 83 വര്‍ഷത്തിലധികം! ചിന്തിച്ചു നോക്കൂ, നമ്മില്‍ ആര്‍ക്കാണ് 84 വര്‍ഷം ആരാധനകളില്‍ മുഴുകാന്‍ അവസരമുണ്ടാവുക? എന്നാല്‍ അതേ പ്രതിഫലം ഒരൊറ്റ രാത്രി കൊണ്ട് നേടാനുള്ള അവസരം അല്ലാഹു തആലാ നമുക്ക് ഒരുക്കിത്തരുന്നു!

1000 വര്‍ഷം വരെ ആയുസ്സ് കിട്ടിയ പൂര്‍വികസമുദായങ്ങള്‍ ആ ആയുസ്സ് കൊണ്ട് നേടിയതിനെക്കാള്‍ അധികം നേടാന്‍ 60നും 70നും മധെ്യ മാത്രം ആയുസ്സുള്ള നമുക്ക് അല്ലാഹു നല്‍കിയ സുവര്‍ണാവസരം; അതാണ് ലൈലത്തുല്‍ ക്വദ്ര്‍.

ഈ സന്ദര്‍ഭത്തില്‍ നമ്മുടെ വീടുകളില്‍വെച്ച് ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ട് പരമാവധി ആരാധനകളില്‍ മുഴുകുക. ദാനധര്‍മങ്ങള്‍, പ്രാര്‍ഥനകള്‍, പ്രകീര്‍ത്തനങ്ങള്‍, ക്വുര്‍ആന്‍ പഠനവും പാരായണവും തുടങ്ങിയ പുണ്യകര്‍മങ്ങള്‍ അവസാന പത്തില്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ലൈലത്തുല്‍ ക്വദ്‌റിന്റെ മഹത്ത്വം നഷ്ടപ്പെടുത്തിയവന്‍ എല്ലാ നന്‍മകളും നഷ്ടപ്പെട്ടവനായി എന്നാണ് മുന്‍ഗാമികള്‍ പറഞ്ഞിട്ടുള്ളത്.

ഇഅ്തികാഫ്

നിശ്ചിതസമയം പള്ളികളില്‍ പൂര്‍ണമായും ഭജനമിരിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. നബി ﷺ യും സ്വഹാബത്തും കുടുംബസമേതം ഈ പത്ത് ദിവസങ്ങളില്‍ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിയുടെ കാലശേഷം നബിയുടെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നു എന്ന് ഹദീഥുകളില്‍ കാണാം (ബുഖാരി).

എന്നാല്‍ ഈ വര്‍ഷം പള്ളികള്‍ പൊതുജനങ്ങള്‍ക്ക് തുറക്കപ്പെടാത്ത സാഹചര്യത്തില്‍ നമുക്ക് ഇഅ്തികാഫ് നിര്‍വഹിക്കാന്‍ കഴിയില്ല. വീടുകളില്‍ നമസ്‌കാരത്തിനായി പ്രത്യേകം നിശ്ചയിച്ച റൂമുകളില്‍ സ്ത്രീകള്‍ക്ക് ഇഅ്തികാഫ് പറ്റുമെന്ന് ഒറ്റപ്പെട്ട ചില പണ്ഡിതാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പള്ളികളിലല്ലാതെ ഇഅ്തികാഫ് നിര്‍വഹിക്കാന്‍ പ്രമാണങ്ങളില്‍ അധ്യാപനം ഇല്ല. നബി ﷺ യും ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു എന്നറിയിക്കുന്ന സ്വഹീഹ് മുസ്‌ലിമിലെ ഹദീഥ് വിശദീകരിക്കവെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം നവവി(റഹി) ഇക്കാര്യം വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വീടുകളില്‍ ഇഅ്തികാഫ് അനുവദനീയമായിരുന്നുവെങ്കില്‍ ഒരിക്കലെങ്കിലും അവര്‍ അത് ചെയ്യുമായിരുന്നു എന്നും സ്ത്രീകള്‍ പോലും അങ്ങനെ ചെയ്യാതിരുന്നത് ഇത് പള്ളിയിലല്ലാതെ അനുവദനീയമല്ല എന്നതിന് തെളിവാണ് എന്നും കൂടി അദ്ദേഹം വ്യക്തമാക്കുന്നു (ശര്‍ഹു മുസ്‌ലിം).

എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ഇഅ്തികാഫ് പതിവാക്കുകയും ഈ വര്‍ഷം മാനസികമായി അതിന് ഒരുങ്ങുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒട്ടും കുറയാതെ തന്നെ പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

നബി ﷺ  പറഞ്ഞു: ”ഒരു അടിമ രോഗിയാവുകയോ യാത്രയില്‍ അകപ്പെടുകയോ ചെയ്താല്‍ ആരോഗ്യാവസ്ഥയിലും സ്വദേശത്ത് ആകുന്ന അവസ്ഥയിലും അവന്‍ ചെയ്തിരുന്ന കര്‍മങ്ങളുടെ അതേ പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും” (ബുഖാരി).

തബൂക് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ നബി ﷺ  ഇപ്രകാരം പറഞ്ഞു: ”(നമ്മോടൊപ്പം വരാന്‍ കഴിയാതെ) മദീനയില്‍ തന്നെ നില്‍ക്കേണ്ടിവന്ന ചിലരുണ്ട്. നമുക്ക് ലഭിക്കുന്ന അതേ പ്രതിഫലം അവര്‍ക്കും ലഭിക്കാതിരിക്കില്ല. ന്യായമായ തടസ്സങ്ങളാണ് അവരെ തടഞ്ഞുവെച്ചത്” (ബുഖാരി).

 ഈ വര്‍ഷം ഇഅ്തികാഫ് നിര്‍വഹിക്കാതെ തന്നെ അതിന്റെ പ്രതിഫലം നേടാനാകുന്നവര്‍ മഹാ ഭാഗ്യവാന്മാരാണ്.

ഫിത്വ്ര്‍ സകാത്ത്

റമദാന്‍ പൂര്‍ത്തിയാകുന്ന മുറക്ക് വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയായി കല്‍പിക്കപ്പെട്ടതാണ് ഫിത്വ്ര്‍ സകാത്. പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പായി അത് അര്‍ഹരിലേക്ക് എത്തേണ്ടതുണ്ട്. റമദാനിലെ അവസാന ദിവസങ്ങളിലും വിതരണം ചെയ്യാവുന്നതാണ്.

പെരുന്നാള്‍ ദിവസം തനിക്കും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായത് കഴിച്ച് വല്ലതും മിച്ചമുള്ള മുഴുവന്‍ വിശ്വാസികളും ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടതാണ്. ഒരാള്‍ക്ക് നാല് മുദ്ദ് അതായത് 2.200 ഗ്രാം എന്ന തോതിലാണ് നിര്‍ബന്ധ ബാധ്യത. നാട്ടിലെ മുഖ്യ ആഹാരമാണ് നല്‍കേണ്ടത്.

കോവിഡ് പ്രതിരോധത്തിന്റെ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പ്രാദേശികമായി സംഘടിത സ്വഭാവത്തില്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുക. സംഘടിത വിതരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പരമാവധി സൂക്ഷ്മത പാലിക്കണം എന്ന്  ഉണര്‍ത്തുന്നു. സംഘടിതമായി വിതരണം ചെയ്യാന്‍ സംവിധാനമില്ലാത്തവര്‍ സ്വന്തം നിലക്ക് അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് എത്തിക്കേണ്ടതാകുന്നു.

പെരുന്നാള്‍ നമസ്‌കാരം

കുടുംബസമേതം മൈതാനത്ത് ഒരുമിച്ചുകൂടി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന രീതിയാണ് പ്രവാചകരും സ്വഹാബത്തും മാതൃകയായി കാണിച്ചിട്ടുള്ളത്. സ്വഹാബി വനിതയായ ഉമ്മു അത്വിയ്യ(റ) പറയുന്നു: ”ആര്‍ത്തവകാരികളെയും കൂടാരങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും പോലും പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നബി ﷺ  ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു…”(ബുഖാരി, മുസ്‌ലിം).

പൂര്‍ണമായി ശരീരം മറക്കാന്‍ ആവശ്യമായ ജില്‍ബാബ് (മൂടുപടം) ഇല്ലാത്തവര്‍ ഒന്നിലധികം ഉള്ളവരില്‍ നിന്ന് കടം വാങ്ങി ധരിച്ചിട്ടെങ്കിലും അവര്‍ വരട്ടെ എന്ന് പോലും നബി ﷺ  നിര്‍ദേശിച്ചതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം അതിന് സാഹചര്യം ഉണ്ടാവാന്‍ സാധ്യത കുറവാണ്. അത്തരം സാഹചര്യത്തില്‍ കുടുംബസമേതം വീടുകളില്‍ വെച്ച് ജമാഅത്തായി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാം. അത്തരം ഘട്ടത്തില്‍ ഖുത്വുബ സുന്നത്തില്ല. സ്വഹാബിയായ അനസ്(റ) പെരുന്നാള്‍ നമസ്‌കാരം ജമാഅത്ത് നഷ്ടപ്പെട്ടപ്പോള്‍ തന്റെ വീട്ടില്‍ കുടുംബസമേതം ഇങ്ങനെ നിര്‍വഹിച്ചതായി ഇമാം ബുഖാരി അനുബന്ധ വാചകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെരുന്നാള്‍ നമസ്‌കാരത്തിന്റെ രൂപം

പെരുന്നാള്‍ നമസ്‌കാരം രണ്ട് റക്അത്താണ്. ആദ്യ റക്അത്തില്‍ തക്ബീറതുല്‍ ഇഹ്‌റാമിന് ശേഷം ഏഴ് തക്ബീറുകളും രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലണം. തക്ബീറുകളുടെ അവസരത്തില്‍ കൈകള്‍ ചുമലിന് നേരെ ഉയര്‍ത്തുകയും ശേഷം നെഞ്ചിലേക്ക് തന്നെ താഴ്ത്തുകയും ചെയ്യുക.

തക്ബീറുകള്‍ക്കിടയില്‍ പ്രത്യേക പ്രാര്‍ത്ഥനകളൊന്നും നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടില്ല. ബാക്കി കര്‍മങ്ങളെല്ലാം മറ്റു നമസ്‌കാരങ്ങളെ പോലെ തന്നെയാകുന്നു.

പെരുന്നാള്‍ നമസ്‌കാരത്തില്‍ സൂറതുല്‍ ക്വാഫ് /ക്വമര്‍ എന്നിവയോ സൂറതുല്‍ അഅ്‌ലാ /ഗാശിയ എന്നിവയോ ആണ് നബി ﷺ  പാരായണം ചെയ്യാറുണ്ടായിരുന്നത്.

പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ചൊല്ലല്‍, കുടുംബബന്ധങ്ങള്‍ കഴിയുംവിധം പുതുക്കല്‍ എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കുക. ധൂര്‍ത്തും അനാവശ്യങ്ങളും തീര്‍ത്തും ഒഴിവാക്കുക. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

ഹദീസ് 24

ഹദീസ് 24

“ദാനം സമ്പത്തിനെ കുറക്കുകയില്ല, താഴ്ച കൊണ്ട് ഒരു അടിമക്ക് അന്തസ്സല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയില്ല. അല്ലാഹുവിന്റെ കാര്യത്തിൽ ആരെങ്കിലും വിനയം കാണിച്ചാൽ അല്ലാഹു അവ നെ (ഉന്നതിയിലേക്ക്) ഉയർത്തും.” (മുസ്ലിം: 6684)

അബൂഹുറൈറച്ചു നിവേദനം, (റ) റസൂൽ (സ) പറഞ്ഞു:

 

ഹദീസ് റിപ്പോർ് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57 ദാനം:
– മൂന്ന് ഉത്തമ സ്വഭാവ ഗുണങ്ങളെ കുറിച്ച് അറിയിക്കുന്ന ഹദീസ് ആണ് ഇത്.
– ദാനത്തിലൂടെ അല്ലാഹു സമ്പത്ത് വർദ്ധിപ്പിക്കും. അതിലൂടെ അല്ലാഹു അവന്റെ ബറകത്തുകൾ ഇറക്കുകയും അവന്റെ പക്കൽ നിന്നുള്ള മഹത്തായ ഔദാര്യം പകരം നൽകുകയും ചെയ്യും.
– നല്ല മാർഗ്ഗത്തിൽ സമ്പത്ത് ചിലവഴിച്ചവർക്കൊന്നും നഷ്ടം സംഭവിച്ചിട്ടില്ല. എന്നാൽ ദാനം നൽകാതെ കെട്ടിപ്പൂട്ടി വെക്കപ്പെട്ട സമ്പത്ത് അതിന്റെ ആളുകൾക്ക് ഉപകരിക്കാതെ നഷ്ടമാകാറുമുണ്ട്.
– നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന കാര്യങ്ങളിൽ പെട്ടതാണ് ദാനം, അതിന്റെ പ്രതിഫലം പരിപൂർണ്ണമായി അല്ലാഹു നൽകുതാണെന്ന് അല്ലാഹു പറയുന്നു:
“നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ഏതൊരു വസ്തു ചെല വഴിച്ചാലും നിങ്ങൾക്കതിന്റെ പൂർണ്ണമായ പ്രതിഫലം നൽകപ്പെ ടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.” (അൻഫാൽ:60)
– ധാരാളം സമ്പത്തുണ്ടെങ്കിലും അതിൽ ബറകത്ത് ഇല്ലെങ്കി ൽ അത് വേണ്ടവിധം പ്രയോജനകരമാവില്ല, സമ്പത്തിൽ ബറകത്ത് ഉണ്ടാവാൻ കാരണമാണ് ദാനം. ‘s
– സലഫുകളിൽ പെട്ട ആളുകൾ ദരിദരെ കാണുമ്പോൾ “ഞ ങ്ങളുടെ സമ്പത്ത് ഈ ലോക ഭവനത്തിൽ നിന്ന് പരലോക ഭവനത്തിലേക്ക് വഹിക്കുന്നവർക്ക് സ്വാഗതം’ എന്ന് പറയാ റുണ്ടായിരുന്നു.
വിട്ടുവീഴ്ച:
– വിട്ടുവീഴ്ചാ:മനസ്സ് നല്ലൊരു ഗുണമാണ്. തന്നോട് മോശമാ യി പെരുമാറുന്നവർക്കും, ദ്രോഹിച്ചവർക്കും മാപ്പ് നൽകൽ ബലഹീനതയല്ല. ഒരാൾ വിട്ടുവീഴ്ച ശീലമാക്കിയാൽ അല്ലാ ഹു അവന് അന്തസ്സ് വർദ്ധിപ്പിക്കും എന്ന് റസൂൽ പറ ഞ്ഞിരിക്കുന്നു.
– വിട്ടുവീഴ്ചയിലൂടെ ഇഹലോകത്ത് അന്തസ്സും പരലോകത്ത് പ്രതിഫലവും വർദ്ധിക്കും. s വിട്ടുവീഴ്ച കാണിക്കാനും അവിവേകികളെ അവഗണിക്കാ നും അല്ലാഹു കൽപിക്കുന്നു: “നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുക യും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.” (അഅ്റാഫ്:199).
വിനയം:
– വിനയം കാണിക്കുന്നവർക്ക് അല്ലാഹു ഇഹലോകത്തുംപരലോകത്തും പദവികൾ ഉയർത്തിക്കൊടുക്കും. അവന് ജീവിതത്തിൽ ഔന്നിത്യം ലഭിക്കും.
– അഹങ്കാരം ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. അഹങ്കരി ച്ചവർക്കൊന്നും ദുൻയാവിൽ സുഖം ഉണ്ടായിട്ടില്ല. എന്നാൽ വിനയത്തോടെ ജീവിച്ചവർക്ക് സമൂഹത്തിൽ നിലയും വില യും വർധിച്ചതായി നമുക്ക് കാണാൻ കഴിയും.
– വിനയം ഹൃദയത്തിൽ നിന്ന് വരേണ്ടതും പ്രവർത്തനങ്ങളി ൽ പ്രകടമാകേണ്ടതുമായ ഒരു സ്വഭാവമാണ്. വെറും പ്രകട നങ്ങളിൽ മാത്രമുള്ള വിനയം കൊണ്ട് പ്രയോജനമില്ല.
– ചില ആളുകൾ ദുർബലതയാൽ വിനയം കാണിക്കും, വേ റെ ചിലർ ലോകമാന്യത്തിന് വിനയം കാണിക്കും, വേറെ ചിലർ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് വിനയം കാ ണിക്കും. ഇതിൽ പറഞ്ഞ മൂന്നാമത്തെ വിനയമാണ് ഹദീ സിൽ അറിയിക്കുന്നത്. അല്ലാഹുവിന് വേണ്ടിയുള്ള വിനയം കാണിക്കലാണ് പദവികൾ ഉയരാൻ കാരണമാകുന്നത്.