10 – പരലോകവും ദീനും നന്നാവാൻ​

10- പരലോകവും ദീനും നന്നാവാൻ

പരലോകത്ത് വിജയിക്കണമെങ്കിൽ ഇഹലോക ജീവിതത്തിൽ ദീൻ അനുസരിച്ച് ജീവിക്കണം. നമ്മുടെ ഇഹലോക ജീവിതം സമാധാനം നിറഞ്ഞതാവാൻ ദീൻ നമ്മുടെ ജീവിതത്തിലുണ്ടായാൽ മതി. അതു കൊണ്ട് തന്നെയാണ് പരലോകവും ദീനും നന്നാവാൻ നബി ﷺ ധാരാളം പ്രാർത്ഥനകൾ നമ്മെ പഠിപ്പിച്ചത്. 

اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلْ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلْ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

“എന്റെ കാരുണ്യത്തിന് സുരക്ഷിതത്വം നൽകുന്ന എന്റെ ദീനിനെ നീ നന്നാക്കണമേ, എന്റെ ജീവിതം നിലനിൽക്കുന്ന എന്റെ ദുനിയാവിനെയും നീ നന്നാക്കണമേ, എനിക്ക് മടങ്ങിച്ചെല്ലാനുളള എന്റെ പരലോകത്തെയും നീ നന്നാക്കണമേ, എന്റെ ജീവിതത്തെ എനിക്ക് നന്മ വർദ്ധിപ്പിക്കുന്ന തരത്തിൽ ആക്കി തീർക്കേണമേ. മരണത്തെ നീ എനിക്ക് എല്ലാ നാശങ്ങളിൽ നിന്നുമുളള ആശ്വാസമാക്കി തീർക്കേണമേ.”
(മുസ്‌ലിം)​

اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي

“അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടികളുടെ മേലുളള നിന്റെ കഴിവ് കൊണ്ടും എനിക്ക് ജീവിതം നന്മയാകുന്ന കാലത്തോളം കാലം എന്നെ ജീവിപ്പിക്കേണമേ, മരണമാണ് എനിക്ക് നല്ലതെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ മരിപ്പിക്കേണമേ.”
(സ്വഹീഹ് ഇബ്‌നുഹിബ്ബാൻ)​

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ الْقِيَامَةِ

“അല്ലാഹുവേ, ഇഹലോകത്തെയും അന്ത്യദിനത്തിലെയും ഞെരുക്കത്തിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.”
(അബൂദാവൂദ്)​

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَعِلْمٍ لَا يَنْفَعُ وَدَعْوَةٍ لَا يُسْتَجَابُ لَهَا

“അല്ലാഹുവെ, ഭക്തിയില്ലാത്ത മനസ്സിൽ നിന്നും സ്വീകരിക്കപ്പെടാത്ത പ്രാർത്ഥനകളിൽ നിന്നും ആർത്തിയടങ്ങാത്ത മനസ്സിൽ നിന്നും ഉപകാരമില്ലാത്ത അറിവിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.”
(നസാഈ)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ

അല്ലാഹുവേ, ഞാൻ ചെയ്തതിന്റെ തിന്മയിൽ നിന്നും ഞാൻ ചെയ്തിട്ടില്ലാത്തതിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
(അബൂദാവൂദ്)

وَلَا تُخْزِنَا يَوْمَ الْقِيَامَةِ

“ഞങ്ങളെ അന്ത്യദിനത്തിൽ നീ നിന്ദ്യരാക്കരുതേ,”
(ആലുഇംറാൻ: 194)​

اللهم افتَحْ لي أبوابَ رحمتك

“അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്ക് വേണ്ടി നീ തുറക്കേണമേ.”
(മുസ്‌ലിം)​

اَللَّهُمَّ اِجْعَلْنِي مِنْ اَلتَّوَّابِينَ, وَاجْعَلْنِي مِنْ اَلْمُتَطَهِّرِينَ

“അല്ലാഹുവേ, എന്നെ നീ പശ്ചതപിക്കുന്നവരിൽ ഉൾപ്പെടുത്തേണമേ, ശുദ്ധി പാലിക്കുന്നവരിലും ഉൾപ്പെടുത്തേണമേ.”
(തിർമിദി)​

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

“ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.”
(തിർമിദി)​

1 thought on “10 – പരലോകവും ദീനും നന്നാവാൻ​”

Leave a Comment